Contents

Displaying 4191-4200 of 25044 results.
Content: 4466
Category: 18
Sub Category:
Heading: ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത നി​​​യു​​​ക്ത സഹായമെത്രാന്റെ മെത്രാഭിഷേകത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു
Content: ച​​​ങ്ങ​​​നാ​​​ശേ​​​രി: ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ നി​​​യു​​​ക്ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ റ​​​വ. ഡോ. ​​​തോ​​​മ​​​സ് ത​​​റ​​​യി​​​ലി​​​ന്‍റെ മെ​​​ത്രാ​​​ഭി​​​ഷേ​​​ക​​​ത്തി​​​നു​​​ള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ഏ​​​പ്രി​​​ൽ 23-ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു ര​​​ണ്ടു മു​​​ത​​​ൽ സെ​​​ന്‍റ്മേ​​​രീ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​ൻ പ​​​ള്ളി​​​യി​​​ല്‍ നടക്കുന്ന സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് ച​​​ങ്ങ​​​നാ​​​ശേ​​​രി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ക്കും. മെ​​​ത്രാ​​​ഭി​​​ഷേ​​​ക ശു​​​ശ്രൂ​​​ഷ​​​ക​​​ൾ​​​ക്ക് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പ​​​വ്വ​​​ത്തി​​​ൽ, പാ​​​ലാ ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട് എ​​​ന്നി​​​വ​​​ർ സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​രാ​​​കും. മെ​​​ത്രാ​​​ഭി​​​ഷേ​​​ക ശു​​​ശ്രൂ​​​ഷ​​​യു​​​ടെ ന​​​ട​​​ത്തി​​​പ്പി​​​നാ​​​യി ച​​ങ്ങ​​നാ​​ശേ​​രി അ​​​തി​​​രൂ​​​പ​​​താ കേ​​​ന്ദ്ര​​​ത്തി​​​ലും ച​​​ങ്ങ​​​നാ​​​ശേ​​​രി മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​ൻ ഇ​​​ട​​​വ​​​ക​​​യി​​​ലും ഒരുക്കങ്ങള്‍ നടക്കുന്നു. ആ​​​ർ​​​ഭാ​​​ട​​​ര​​​ഹി​​​ത​​​മാ​​​യും ആ​​​ത്മീ​​​യ ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ​​​ക്കു പ്രാ​​​ധാ​​​ന്യം ന​​​ൽ​​​കി​​​ക്കൊ​​​ണ്ടു​​​മു​​​ള്ള ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ചെ​​​യ്യ​​​ണ​​​മെ​​​ന്നു മാ​​​ർ പെ​​​രു​​​ന്തോ​​​ട്ടം ഓ​​​ർ​​​മി​​​പ്പി​​​ച്ചു. ഏ​​​പ്രി​​​ൽ ഒ​​​ന്നു മു​​​ത​​​ൽ അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ എ​​​ല്ലാ ഇ​​​ട​​​വ​​​ക​​​ക​​​ളി​​​ലും ഈ ​​​നി​​​യോ​​​ഗ​​​ത്തി​​​നാ​​​യി പ്ര​​​ത്യേ​​​ക പ്രാ​​​ർ​​​ഥ​​​ന​​​ക​​​ൾ ന​​​ട​​​ക്കും. പ​​​രി​​​പാ​​​ടി​​​ക​​​ളു​​​ടെ സു​​​ഗ​​​മ​​​മാ​​​യ ന​​​ട​​​ത്തി​​​പ്പി​​​നാ​​​യി പ്രോ​​​ട്ടോ സി​​​ഞ്ച​​​ല്ലൂ​​​സ് റ​​​വ.​​​ഡോ. ജോ​​​സ​​​ഫ് മു​​​ണ്ട​​​ക​​​ത്തി​​​ൽ ക​​​ൺ​​​വീ​​​ന​​​റാ​​​യും റ​​​വ. ഡോ. ​​​വ​​​ർ​​​ഗീ​​​സ് താ​​​ന​​​മാ​​​വു​​​ങ്ക​​​ൽ ജോ​​​യി​​​ന്‍റ് ക​​​ൺ​​​വീ​​​ന​​​റാ​​​യും ഫാ. ​​​ഫി​​​ലി​​​പ്പ് ത​​​യ്യി​​​ൽ, ഫാ. ​​​കു​​​ര്യ​​​ൻ പു​​​ത്ത​​​ൻ​​​പു​​​ര​​​യ്ക്ക​​​ൽ, റ​​​വ. ഡോ. ​​​ജോ​​​സ് കൊ​​​ച്ചു​​​പ​​​റ​​​ന്പി​​​ൽ, റ​​​വ. ഡോ. ​​​തോ​​​മ​​​സ് പാ​​​ടി​​​യ​​​ത്ത്, റ​​​വ. ഡോ.​​​ജോ​​​ബി മൂ​​​ല​​​യി​​​ൽ, ജോ​​​ജി ചി​​​റ​​​യി​​​ൽ, ഫാ. ​​​ബെ​​​ന്നി കു​​​ഴി​​​യ​​​ടി​​​യി​​​ൽ, റ​​​വ. ഡോ. ​​​ജ​​​യിം​​​സ് പാ​​​ല​​​യ്ക്ക​​​ൽ, മ​​​ല്പാ​​​ൻ റ​​​വ. ഡോ. ​​​മാ​​​ത്യു വെ​​​ള്ളാ​​​നി​​​ക്ക​​​ൽ, റ​​​വ. ഡോ. ​​​മാ​​​ണി പു​​​തി​​​യി​​​ടം, റ​​​വ. ഡോ. ​​​ടോം പു​​​ത്ത​​​ൻ​​​ക​​​ളം, ഫാ. ​​​തോ​​​മ​​​സ് തൈ​​​ക്കാ​​​ട്ടു​​​ശേ​​​രി, ഫാ. ​​​ജേ​​​ക്ക​​​ബ് ചെ​​​ത്തി​​​പ്പു​​​ഴ, ഫാ. ​​​ജോ​​​സ​​​ഫ് പ​​​ന​​​ക്കേ​​​ഴം, ഫാ. ​​​ജേ​​​ക്ക​​​ബ് കു​​​ഴി​​​പ്പ​​​ള്ളി, ഫാ. ​​​ആ​​​ന്‍റ​​​ണി ത​​​ല​​​ച്ച​​​ല്ലൂ​​​ർ, പ്ര​​​ഫ. സോ​​​ണി ക​​​ണ്ടങ്ക​​​രി തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വി​​​വി​​​ധ ക​​​മ്മി​​​റ്റി​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​വ​​​രു​​​ന്നു.
Image: /content_image/India/India-2017-03-21-07:55:39.JPG
Keywords: ചങ്ങനാ, തറയില്‍
Content: 4467
Category: 1
Sub Category:
Heading: ആസൂത്രിത കുറ്റവാളികളെ ജ്ഞാനസ്നാന മാതാപിതാക്കൾ ആക്കുവാൻ പാടില്ല: ആർച്ച് ബിഷപ്പ് മൈക്കിൾ പെന്നിസി
Content: ഇറ്റലി: ആസൂത്രിത കുറ്റവാളികളെ ജ്ഞാനസ്നാന മാതാപിതാക്കൾ ആക്കുവാൻ പാടില്ലന്ന് ആർച്ച് ബിഷപ്പ് മൈക്കിൾ പെന്നിസി. മാമ്മോദീസാ സമയത്ത് ജ്ഞാനസ്നാന മാതാപിതാക്കൾ ഏറ്റെടുക്കുന്നത് വലിയ ഒരു ഉത്തരവാദിത്യമാണെന്നും, ക്രൈസ്തവ വിശ്വാസത്തിനെതിരായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് ഈ ദൗത്യം ഒരിക്കലും ഭംഗിയായി നിറവേറ്റാൻ സാധിക്കുകയില്ലന്നും, അതിനാൽ ഈ വലിയ ഉത്തരവാദിത്വം ഒരിക്കലും ആസൂത്രിത കുറ്റവാളികൾക്കു നൽകരുതെന്നും സിസിലിയൻ ആർച്ച് ബിഷപ്പായ മൈക്കിൾ പെന്നിസി അഭിപ്രായപ്പെട്ടു. "മാമ്മോദീസായിലൂടെ ക്രൈസ്തവനായിതീരുന്ന ഒരു ശിശുവിനെ വിശ്വാസത്തിൽ വളർത്തുവാൻ കടപ്പെട്ടവരാണ് ജ്ഞാനസ്നാന മാതാപിതാക്കൾ. വിശ്വാസത്തിനെതിരായി വിപ്ളവകരമായ ജീവിതം നയിക്കുകയും സമ്പത്തിനെ ദൈവമായി ആരാധിക്കുകയും ചെയ്യുന്നവർക്ക്, ഒരു ശിശുവിന്റെ വളർച്ചയിൽ ക്രൈസ്തവ മാതൃക എങ്ങനെ നല്കാനാകും?" ആർച്ച് ബിഷപ്പ് മൈക്കിൾ പെന്നിസി തന്റെ ഉത്കണ്ഠ രേഖപ്പെടുത്തി. സാൽവറ്റോർ റിന്ന എന്ന മാഫിയ തലവൻ തന്റെ സഹോദര പുത്രന്റെ തലതൊട്ടപ്പനായതിനെ ചൊല്ലിയുണ്ടായ തർക്കവിഷയത്തിൽ, ഇറ്റാലിയൻ പത്രമായ കൊര്യേറി ഡെല്ല സെറയ്ക്ക് നൽകിയ മറുപടിയിലാണ് ആർച്ച് ബിഷപ്പ് ഇപ്രകാരം പറഞ്ഞത്.
Image: /content_image/TitleNews/TitleNews-2017-03-21-10:53:59.jpg
Keywords: മാമ്മോദീ,ജ്ഞാനസ്നാന
Content: 4468
Category: 1
Sub Category:
Heading: ദിവസവും ജപമാലചൊല്ലുന്ന ദൈവശാസ്ത്രജ്ഞൻ: മുന്‍ മാർപാപ്പാ ബെനഡിക്ട് പതിനാറാമന് അടുത്ത മാസം 90 വയസ്സ് തികയുന്നു
Content: റോം: എമരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ പാപ്പാക്ക് അടുത്ത മാസം 90 വയസ്സ് തികയുന്നു. വാക്കറിന്റെ സഹായം കൂടാതെ നടക്കുവാന്‍ കഴിയുകയില്ല എന്നതൊഴിച്ചാല്‍ അദ്ദേഹത്തിന് കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും തന്നെയില്ല. വത്തിക്കാന്‍ റേഡിയോയുമായുള്ള ഒരു അഭിമുഖത്തില്‍ മുന്‍ പാപ്പായുടെ ഏറ്റവും അടുത്ത സഹായിയും ജെര്‍മ്മന്‍ മെത്രാപ്പോലീത്തയുമായ കര്‍ദ്ദിനാള്‍ ജ്യോര്‍ഗ് ഗാന്‍സ്വൈന്‍ പറഞ്ഞതാണിക്കാര്യം. ബെനഡിക്ട് പതിനാറാമന്റെ പ്രൈവറ്റ് സെക്രട്ടറിയും, അദ്ദേഹത്തിന്റെ വസതിയുടെ മുഖ്യ മേല്‍നോട്ടക്കാരനുമാണ് കര്‍ദ്ദിനാള്‍ ജ്യോര്‍ഗ് ഗാന്‍സ്വൈന്‍. അദ്ദേഹത്തിന് കാര്യമായ ഓര്‍മ്മക്കുറവോ മറ്റ് പ്രശ്നങ്ങളോ ഇല്ലെന്നും, അദ്ദേഹം വായിക്കുകയും, സംഗീതം ആസ്വദിക്കുകയും, പ്രാര്‍ത്ഥിക്കുകയും തന്റെ സന്ദര്‍ശകരെ സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്നും കര്‍ദ്ദിനാള്‍ ഗാന്‍സ്വൈന്‍ പറഞ്ഞു. “ബെനഡിക്ട് ഇപ്പോഴും ഒരു നല്ല വായനക്കാരനാണ്. എല്ലാ ദിവസവും അദ്ദേഹം ജപമാല ചൊല്ലികൊണ്ട് അല്‍പ്പനേരം നടക്കാറുണ്ട്”. അടിസ്ഥാനപരമായി ഒരു ദൈവശാസ്ത്രജ്ഞനാണെങ്കിലും എല്ലാ വിഷയങ്ങളെക്കുറിച്ചും അദ്ദേഹം വായിക്കാറുണ്ടന്നും കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ വാക്കുകള്‍ പ്രകാരം ബെനഡിക്ട് പതിനാറാമൻ ഇപ്പോഴും TV കാണുകയും വാര്‍ത്തകള്‍ കേള്‍ക്കുകയും ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്റെ 93 വയസ്സുള്ള മൂത്ത സഹോദരനായ മോണ്‍സിഞ്ഞോര്‍ ജോര്‍ജ് റാറ്റ്സിംഗര്‍ വരുമ്പോള്‍ അദ്ദേഹം ജെര്‍മ്മന്‍ വാര്‍ത്ത കേള്‍ക്കുകയും അല്ലാത്തപ്പോള്‍ ഇറ്റാലിയന്‍ വാര്‍ത്ത കേള്‍ക്കുകയുമാണ്‌ പതിവെന്നും, ‘എല്‍ ഒസ്സെര്‍വേറ്റോറെ’ എന്ന വത്തിക്കാന്‍ ദിനപത്രമാണ്‌ പ്രധാനമായും അദ്ദേഹം വായിക്കാറുള്ളതെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. അദ്ദേഹത്തിന്റെ സന്ദര്‍ശകരെ കുറിച്ച് ചോദിച്ചപ്പോള്‍ “വിവിധ രാജ്യങ്ങളില്‍ നിന്നും, വിവിധ പ്രായത്തിലുള്ളവരും, വിവിധ ജോലി ചെയ്യുന്നവരായ നിരവധി ആളുകള്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാറുണ്ട്” എന്നാണ് പറഞ്ഞത്. അവരില്‍ ചിലര്‍ നീണ്ടകാലമായി അദ്ദേഹത്തിന്റെ സുഹൃത്തുക്കളും എന്നാല്‍ മറ്റു ചിലര്‍ ആദ്യമായി കാന്നുന്നവരാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍ പാപ്പായുടെ ആരോഗ്യത്തിന്റെ രഹസ്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ “ദിവസംതോറും പാലിക്കാറുള്ള കൃത്യനിഷ്ഠ” എന്നാണ് കര്‍ദ്ദിനാള്‍ ഗാന്‍സ്വൈന്‍ പറഞ്ഞത്. ഓരോ ദിവസവും പ്രഭാതത്തിൽ അദ്ദേഹം വി. കുര്‍ബ്ബാനയോടെ തന്റെ ദിവസം ആരംഭിക്കുന്നു. കര്‍ദ്ദിനാള്‍ ഗാന്‍സ്വൈന്‍ തുടര്‍ന്നു “എല്ലാ ഞായറാഴ്ചയും, അത്മായ വനിതകളുടെ ഒരു കൂട്ടായ്മയായ ‘മെമോറെസ് ഡോമിനി’ യിലെ അംഗങ്ങള്‍ക്കും തന്റെ വസതിയില്‍ ഉള്ളവര്‍ക്കുമായി വി. കുര്‍ബ്ബാന മദ്ധ്യേ അദ്ദേഹം ഒരു ചെറിയ പ്രസംഗം പറയും". അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ പുസ്തകമായി പ്രസിദ്ധീകരിക്കുവാനുള്ള വല്ല പദ്ധതിയും ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇപ്പോള്‍ അതിനുള്ള പദ്ധതികള്‍ ഒന്നും തന്നെ ഇല്ല എന്നാണ് കര്‍ദ്ദിനാള്‍ ഗാന്‍സ്വൈന്‍ പറഞ്ഞത്.
Image: /content_image/TitleNews/TitleNews-2017-03-21-12:44:41.jpg
Keywords: ബെനഡിക്ട്
Content: 4469
Category: 1
Sub Category:
Heading: റുവാണ്ടന്‍ പ്രസിഡന്‍റിനോട് മാപ്പ് ചോദിച്ച് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍: റുവാണ്ടയിലെ വംശഹത്യകാലത്ത് സഭയ്ക്ക് പറ്റിയ വീഴ്ചകളെ സ്മരിച്ചു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസിഡന്‍റ് പോള്‍ കഗാമെയോട് മാപ്പ് ചോദിച്ചു. ഇന്നലെ വത്തിക്കാനില്‍ നടന്ന കൂടികാഴ്ചക്കിടെയാണ് മാര്‍പാപ്പ മാപ്പ് ചോദിച്ചത്. വൈദികരും സന്ന്യാസിസന്യാസിനികളും മുള്‍പ്പടെയുള്ള സഭാംഗങ്ങള്‍ തങ്ങളുടെ സുവിശേഷ ദൗത്യത്തെ മറന്ന്‍ വരുത്തിയ വീഴ്ചകള്‍ക്കു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ നേരത്തെ മാപ്പ് ചോദിച്ചിരിന്നു. കഴിഞ്ഞ കാലത്തെ തെറ്റുകളെ തിരുത്തി രാജ്യത്തു സമാധാനം സംജാതമാകട്ടെയെന്ന് മാര്‍പാപ്പ ആശംസിച്ചു. വത്തിക്കാനും റുവാണ്ടയും തമ്മിലുള്ള ഉഭയകക്ഷിബന്ധങ്ങളെ പറ്റിയും രാജ്യത്തിന് കത്തോലിക്കാസഭ നല്‍കുന്ന സംഭാവനയെ പറ്റിയും ഇരുവരും ചര്‍ച്ച ചെയ്തു. ആഫ്രിക്കയില്‍ സായുധസംഘര്‍ഷങ്ങളും പ്രകൃതിദുരന്തങ്ങളും വഴിയായി ഉണ്ടായി കൊണ്ടിരിക്കുന്ന ദുരിതങ്ങളില്‍ ഫ്രാന്‍സിസ് പാപ്പ ആശങ്ക പ്രകടിപ്പിച്ചു. അന്താരാഷ്ട്ര സമൂഹത്തിന്‍റയും ദേശീയ സംഘടനകളുടെയും സഹായം രാജ്യത്തിന് ആവശ്യമാണെന്നു ഇരുവരും പറഞ്ഞു. പരിശുദ്ധ പിതാവുമായുള്ള കൂടിക്കാഴ്ച്ചക്കു ശേഷം പ്രസിഡന്‍റ് പോള്‍ കഗാമെ വത്തിക്കാന്‍സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിനുമായും വത്തിക്കാന്‍റെ വിദേശ കാര്യാലയ മേധാവി ആര്‍ച്ചുബിഷപ്പ് പോള്‍ ഗാല്ലഗെറുമായും സംസാരിച്ചു.
Image: /content_image/News/News-2017-03-21-14:08:11.jpg
Keywords: മാര്‍പാപ്പ, കൂടികാഴ്ച
Content: 4472
Category: 1
Sub Category:
Heading: സ്വപ്നം കാണാനും വെല്ലുവിളികൾ ഏറ്റെടുക്കാനും വിശുദ്ധ യൗസേപ്പിതാവ് നമ്മെ പ്രാപ്തരാക്കട്ടെ: ഫ്രാൻസിസ് മാര്‍പാപ്പ
Content: വത്തിക്കാൻ: സ്വപ്നം കാണാനും വെല്ലുവിളികൾ നിറഞ്ഞ ദൗത്യങ്ങൾ ഏറ്റെടുക്കാനും വിശുദ്ധ യൗസേപ്പ് നമ്മെ, വിശിഷ്യ യുവജനങ്ങളെ പ്രാപ്തരാക്കട്ടെയെന്ന് ഫ്രാൻസിസ് മാര്‍പാപ്പ. ഇന്നലെ രാവിലെ സാന്താ മാർത്തയിൽ ദിവ്യബലി മധ്യേ നൽകിയ വചന സന്ദേശത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. മാര്‍ച്ച് 19 നാണ് വിശുദ്ധ യൗസേപ്പിന്‍റെ തിരുന്നാള്‍ ആചരിക്കപ്പെടുന്നതെങ്കിലും, ഇക്കൊല്ലം ആ ദിനം നോമ്പുകാലത്തിലെ ഞായറാഴ്ചയായിരുന്നതിനാല്‍ അത് ആരാധനക്രമപരമായി ഇരുപതാം തിയതി തിങ്കളാഴ്ചയിലേക്കു മാറ്റിയിരുന്നു. ഈ പശ്ചാത്തലത്തില്‍, ഇന്നലെ രാവിലെ സാന്താ മാർത്തയിൽ ദിവ്യബലി മധ്യേ, 'പ്രതിസന്ധികള്‍ക്കു മുന്നില്‍ ദൈവത്തില്‍ ഉറച്ചു വിശ്വസിച്ചുകൊണ്ട്, ദൈവിക പദ്ധതി നിശബ്ദമായി നിര്‍വ്വഹിച്ച യൗസേപ്പിതാവിന്‍റെ സവിശേഷതകള്‍' അനുസ്മരിച്ചു കൊണ്ട് സന്ദേശം നൽകുകയായിരുന്നു മാർപാപ്പ. മൗനമായി ദൈവത്തെ അനുസരിക്കുന്ന മനുഷ്യന്‍, അലിവുള്ള വ്യക്തി, വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയുന്നവൻ, ദൈവരാജ്യം ഉറപ്പാക്കുന്നവന്‍, ദൈവമക്കള്‍ എന്ന സ്ഥാനം നമുക്കായി ഉറപ്പിക്കുന്നവന്‍, സ്വപ്നം കാണാനും അത് യാഥാർത്ഥ്യമാക്കാനും കഴിവുള്ള മനുഷ്യന്‍ എന്നിങ്ങനെയുള്ള വിശേഷണങ്ങളാണ് ഫ്രാൻസിസ് പാപ്പാ വി. യൗസേപ്പിനു നല്കുന്നത്. നമ്മുടെ ബലഹീനതകളില്‍ നിന്നും, നമ്മുടെ പാപങ്ങളില്‍ നിന്നുപോലും ഏറെ നല്ല കാര്യങ്ങള്‍ക്ക് ജന്മമേകാന്‍ കഴിവുള്ളവനാണ് വിശുദ്ധ യൗസേപ്പെന്നും; നമുക്ക് രക്ഷയേകുകയെന്ന ദൈവത്തിന്‍റെ സ്വപ്നത്തിന്‍റെ സൂക്ഷിപ്പുകാരനായ ഈ തച്ചന്‍, അതിനാല്‍ത്തന്നെ മഹാത്മാവാണെന്നും, നിശബ്ദനും അദ്ധ്വാനിയും സ്വപ്നം കാണാന്‍ കഴിയുന്നവനും ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രേഷ്ഠമായ കാര്യങ്ങള്‍ നാം സ്വപ്നം കാണുമ്പോള്‍ നമ്മെക്കുറിച്ചുള്ള ദൈവത്തിന്റെ സ്വപ്നത്തോടു നമ്മൾ കൂടുതൽ അടുക്കുകയാണെന്നും ഫ്രാൻസിസ് പാപ്പാ ഉദ്ബോധിപ്പിച്ചു.
Image: /content_image/TitleNews/TitleNews-2017-03-21-14:32:18.jpg
Keywords: മാര്‍പാപ്പ
Content: 4473
Category: 1
Sub Category:
Heading: ദൈവദാസി സിസ്റ്റര്‍ റാണി മരിയയുടെ നാമകരണ നടപടികള്‍ അവസാന ഘട്ടത്തിലെന്ന് സൂചന
Content: കൊ​​​ച്ചി: മദ്ധ്യപ്രദേശിലെ ഇ​​​ൻ​​​ഡോറില്‍ ര​​​ക്ത​​​സാ​​​ക്ഷി​​​ത്വം വ​​​രി​​​ച്ച ദൈ​​​വ​​​ദാ​​​സി സി​​​സ്റ്റ​​​ർ റാ​​​ണിമ​​​രി​​​യ​​​യെ വാ​​​ഴ്ത്ത​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നാ​​​മ​​​ക​​​ര​​​ണ ന​​​ട​​​പ​​​ടി​​​കള്‍ അവസാനഘട്ടത്തിലെന്ന് സൂചന. നാമകരണ നടപടികളുടെ ഭാഗമായുള്ള വി​​​വി​​​ധ രേ​​​ഖ​​​ക​​​ളു​​​ടെ പ​​​ഠ​​​ന​​​വും വോ​​​ട്ടിം​​​ഗും ക​​​ർ​​​ദി​​​നാ​​​ൾ​​​മാ​​​രു​​​ടെ സം​​​ഘം പൂര്‍ത്തിയാക്കിയതായാണ് വിവരം. പ്രസ്തുത രേഖകളില്‍ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ ഒ​​​പ്പു​​​വ​​​യ്ക്കു​​​ന്ന​​​തോ​​​ടെ സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ​​​യെ വാഴ്ത്തപ്പെട്ടവരുടെ ഗ​​​ണ​​​ത്തി​​​ലേ​​​ക്കു​​​യ​​​ർ​​​ത്തു​​​ന്ന​​​തി​​​ന്‍റെ തീ​​​യ​​​തി തീരുമാനിക്കും. ഇക്കഴിഞ്ഞ നവംബറില്‍ മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ശാ​​​ന്തി​​​ന​​​ഗ​​​ർ പ​​​ള്ളി​​​ക്കു മുന്‍ഭാഗത്തുള്ള ക​​​ബ​​​റി​​​ട​​​ത്തി​​​ൽ​​നി​​​ന്നു സി​​​സ്റ്റ​​​റി​​​ന്‍റെ ഭൗ​​​തി​​​കാ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ൾ പുറത്തെടുത്തിരിന്നു. സിസ്റ്റർ റാണി മരിയ അംഗമായ എഫ്സിസി സന്യാസിനി സമൂഹത്തിലെ പ്രതിനിധികളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലാണു കബറിടം തുറന്നത്. ഇതിന്റെ വിശദമായ റിപ്പോർട്ടുകളും അനുബന്ധ രേഖകളും പിന്നീട് വത്തിക്കാൻ കാര്യാലയത്തിനു സമർപ്പിച്ചു. ക​​​ഴി​​​ഞ്ഞ മാ​​​സം വ​​​ത്തി​​​ക്കാ​​​ന്‍റെ ദൈ​​​വ​​​ശാ​​​സ്ത്ര​​​ജ്ഞ​​ന്മാ​​​രു​​​ടെ യോ​​​ഗം ചേ​​​ർ​​​ന്ന് ഈ ​​​രേ​​​ഖ​​​ക​​​ൾ പഠന വിഷയമാക്കി റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ച്ചി​​​രു​​​ന്നു. ഇതിന് അ​​​ടു​​​ത്ത ഘ​​​ട്ടമെന്ന നിലയിലാണ് ക​​​ർ​​​ദി​​​നാ​​​ൾ​​​മാ​​​രു​​​ടെ യോ​​​ഗം ന​​​ട​​​ന്ന​​​ത്. മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ഇ​​​ൻ​​​ഡോ​​​ർ ഉ​​​ദ​​​യ്ന​​​ഗ​​​ർ കേ​​​ന്ദ്രീ​​​ക​​​രിച്ചു തന്റെ ജീവിതം സമര്‍പ്പിച്ച സി​​​സ്റ്റ​​​ർ റാ​​​ണിമ​​​രി​​​യ സു​​​വി​​​ശേ​​​ഷ​​​വേ​​​ല​​​യ്ക്കൊ​​​പ്പം സാധാരണക്കാര്‍ക്കും വി​​​ദ്യാ​​​ഭ്യാ​​​സ​​​വും തൊ​​​ഴി​​​ലും ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നു സാ​​​മൂ​​​ഹ്യ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ​​​ക്കും വലിയ നേതൃത്വമാണ് വഹിച്ചത്. സിസ്റ്ററിന്റെ പ്രവര്‍ത്തനങ്ങളില്‍ രോ​​​ഷാ​​​കു​​​ല​​​രാ​​​യ പ്ര​​​ദേ​​​ശ​​​ത്തെ ജ​​ന്മി​​​മാ​​​ർ റാ​​​ണി മ​​​രി​​​യ​​​യെ ഇ​​​ല്ലാ​​​താ​​​ക്കാ​​​ൻ ശ്ര​​​മം ആരംഭിക്കുകയായിരിന്നു. 1995 ഫെ​​​ബ്രു​​​വ​​​രി 25ന് ​​​ഇ​​​ൻ​​​ഡോ​​​ർ-​​​ഉ​​​ദ​​​യ്ന​​​ഗ​​​ർ റൂ​​​ട്ടി​​​ൽ ബ​​​സ് യാ​​​ത്ര​​യ്​​​ക്കി​​​ടെ വാ​​​ട​​​ക​​​ക്കൊ​​​ല​​​യാ​​​ളി​​​യാ​​​യ സ​​​മ​​​ന്ദ​​​ർ​​​സിം​​​ഗി​​​ന്‍റെ ക​​​ത്തി​​​ക്കി​​​ര​​​യാ​​​യി സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ ക്രൂ​​​ര​​​മാ​​​യി കൊ​​​ല്ല​​​പ്പെ​​​ട്ടു. പിന്നീട് ഏ​​​റെ​​​ക്കാ​​​ല​​​ത്തെ ജ​​​യി​​​ൽ​​​വാ​​​സ​​​ത്തി​​​നു​​​ശേ​​​ഷം മാ​​​ന​​​സാ​​​ന്ത​​​ര​​​പ്പെ​​​ട്ട സ​​​മ​​​ന്ദ​​​ർ​​​സിം​​​ഗ് സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ​​​യു​​​ടെ വീ​​​ട്ടി​​​ലെ​​​ത്തി മാതാപിതാക്കളോട് മാ​​​പ്പു​​​ചോദിച്ചിരിന്നു. 2007 ജ​​​നു​​​വ​​​രി 19നു ​​​പു​​​ല്ലു​​​വ​​​ഴി​​​യി​​​ലെ സി​​​സ്റ്റ​​​റി​​​ന്‍റെ വീ​​​ട്ടി​​​ലെ​​​ത്തി​​​യാണ് പ്രതി സിസ്റ്ററിന്റെ മാ​​​താ​​​പി​​​താ​​​ക്ക​​​ളാ​​​യ പൈ​​​ലി​​​യേ​​​യും ഏ​​​ലീ​​​ശ്വ​​​യേ​​​യും സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​ത്. ത​​​ങ്ങ​​​ളു​​​ടെ മ​​​ക​​​ളു​​​ടെ ഘാ​​​ത​​​ക​​​നെ മ​​​ക​​​നെ​​​പ്പോ​​​ലെ സ്വീകരിച്ച മാ​​​താ​​​പി​​​താ​​​ക്ക​​​ൾ ക്ഷമിക്കുന്ന സ്നേഹമാണ് ലോകത്തിന് കാണിച്ചു കൊടുത്തത്. അതേ സമയം സി​​​സ്റ്റ​​​ർ റാ​​​ണിമ​​​രി​​​യ​​​യു​​​ടെ സ​​​ഹോ​​​ദ​​​രി സി​​​സ്റ്റ​​​ർ സെ​​​ൽ​​​മിയും മിഷന്‍ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുകയാണ്.
Image: /content_image/India/India-2017-03-22-05:08:19.jpg
Keywords: റാണി മരിയ, സി​​​സ്റ്റ​​​ർ റാ​​​ണി മരിയ
Content: 4474
Category: 1
Sub Category:
Heading: അമേരിക്കയിലെ കത്തോലിക്കാ സഭയില്‍ സേവനം ചെയ്യുന്ന വൈദികരിൽ 120-ല്‍ പരം പേർ വിവാഹിതർ
Content: വാഷിംഗ്ടണ്‍: കത്തോലിക്ക സഭ ചില പ്രദേശങ്ങളില്‍ നേരിടുന്ന വൈദികരുടെ എണ്ണത്തിലുള്ള കുറവ് പരിഹരിക്കുവാന്‍ വിവാഹിതരായവരെ വൈദികരാക്കുന്ന കാര്യം പരിഗണിക്കാവുന്നതാണ് എന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അഭിപ്രായം ഏറെ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരുന്നു. കടുത്ത യാഥാസ്ഥിതിക വാദികളായ ചിലര്‍ ഇതിനെതിരെ ശക്തമായി രംഗത്തു വരികയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ സജീവ സേവനത്തിലുള്ള ഒരു ചെറിയ വിഭാഗം വൈദികര്‍ വിവാഹിതരാണെന്ന കാര്യം പലര്‍ക്കും അറിയില്ല. അമേരിക്കയിൽ തന്നെ 120-ല്‍ പരം കത്തോലിക്കാ വൈദികര്‍ വിവാഹിതരാണ്. 1980-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ നടത്തിയ ഒരു പ്രത്യേക ഉത്തരവിനെ തുടര്‍ന്നാണ് ഇപ്രകാരം കത്തോലിക്ക സഭയിലും വിവാഹിതരായ വൈദികര്‍ പൗരോഹിത്യ ശുശ്രൂഷകളിലേക്ക് കടന്നു വന്നിട്ടുള്ളത്. കത്തോലിക്കാ വിശ്വാസത്തിൽ ആകൃഷ്ടരായി എപ്പിസ്‌ക്കോപ്പല്‍ സഭകളില്‍ നിന്നും കത്തോലിക്ക സഭയിലേക്ക് കടന്നുവന്ന നിരവധി പേരില്‍, ആ സഭകളില്‍ വൈദികരായി സേവനം അനുഷ്ഠിച്ചിരുന്നവരും ഉള്‍പ്പെട്ടിരുന്നു. ഈ വൈദികർ വിവാഹിതരായിരുന്നുവെങ്കിലും ഇവര്‍ക്ക് കുറച്ചുകാലത്തെ സെമിനാരി പഠനത്തിനു ശേഷം കത്തോലിക്ക സഭയിലും തിരുപട്ടം സ്വീകരിക്കുവാന്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പ്രത്യേക അനുവാദം നല്‍കുകയായിരുന്നു. 2002-ല്‍ ഇത്തരത്തില്‍ കത്തോലിക്ക സഭയിൽ വൈദികനായ വ്യക്തിയാണ് ഫാദര്‍ പോള്‍ സുലിന്‍സ്. കുടുംബജീവിതം നയിക്കുന്ന ആൽമായരുടെ പ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ട്, മറ്റു വൈദികര്‍ നടത്തുന്നതിലും കുറച്ചു കൂടി കാര്യക്ഷമമായി പ്രവര്‍ത്തിക്കുവാന്‍ വിവാഹിതനായ തനിക്ക് സാധിക്കുന്നുണ്ടെന്ന് ഫാദര്‍ പോള്‍ സുലിന്‍സ് പറയുന്നു. താനും ഭാര്യയും കൂടി നല്‍കുന്ന കൗണ്‍സിലിംഗ് ശുശ്രൂഷ ഏറെ പേര്‍ക്ക് ഉപകാരപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എപ്പിസ്‌ക്കോപ്പല്‍ സഭകളില്‍ നിന്നും കടന്നുവന്നിട്ടുള്ള വിവാഹിതരായ വൈദികരെ കൂടുതലായി കത്തോലിക്കാ സഭയിൽ നിയമിക്കണമെന്ന ആവശ്യം നിരവധി രൂപതകളില്‍ നിന്നും പിന്നീട് ഉയര്‍ന്നു വന്നു. ഒരു രൂപതയില്‍ നിന്നും ഇത്തരത്തില്‍ വൈദികരായി മാറുവാന്‍ കഴിയുന്നവരുടെ എണ്ണം രണ്ടായി പില്‍ക്കാലത്ത് പരിമിതപ്പെടുത്തി. യുഎസില്‍ മാത്രം 120-ല്‍ പരം കത്തോലിക്ക പുരോഹിതര്‍ വിവാഹിതരാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇപ്രകാരം വിവാഹിതരായ കത്തോലിക്കാ വൈദികരുടെ സേവനം സഭയിൽ എത്രത്തോളം കാര്യക്ഷമമാണ് എന്ന കാര്യത്തിൽ ഭിന്ന അഭിപ്രായമാണ് നിലനിൽക്കുന്നത്. സ്വതന്ത്രവും, കാര്യക്ഷമവും, ദൈവത്തിനുവേണ്ടി സർവ്വവും ത്യജിച്ചുകൊണ്ടുമുള്ള ദൈവരാജ്യ സേവനത്തിന് കുടുംബബന്ധങ്ങൾ പലപ്പോഴും തടസ്സമായി നിൽക്കുന്നുവെന്ന് ഒരു കൂട്ടർ അഭിപ്രായപ്പെടുന്നു. ഒരു വൈദികൻ നിത്യപുരോഹിതനായ ക്രിസ്തുവിനോട് താദാത്മ്യപ്പെടുവാൻ വിവാഹജീവിതം ഉപേക്ഷിക്കണം എന്ന അഭിപ്രായം കത്തോലിക്കാ സഭയിൽ ശക്തമാണ്. "സ്വന്തം പിതാവിനെയും മാതാവിനെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരിമാരെയും എന്നല്ല സ്വജീവനെത്തന്നെയും വെറുക്കാതെ എന്റെ അടുത്തുവരുന്ന ആർക്കും എന്റെ ശിഷ്യനായിരിക്കാൻ സാധിക്കുകയില്ല" (ലൂക്കാ 14:26) എന്ന് ക്രിസ്തു തന്നെ പറഞ്ഞിരിക്കുന്നതിനാൽ കാര്യക്ഷമമായ ദൈവരാജ്യ സേവനത്തിന് വിവാഹിതരല്ലാത്ത വൈദികരെയാണ് സഭക്ക് ആവശ്യം എന്ന് ഇക്കൂട്ടർ വാദിക്കുന്നു. വൈദികർക്കെതിരെയുള്ള ലൈംഗിക ആരോപണങ്ങളെ ചൂണ്ടിക്കാണിക്കുമ്പോൾ അത് മറ്റു സഭകളിലെ വിവാഹിതരായ വൈദികരും കുടുംബജീവിതം നയിക്കുന്ന അൽമായരും ഉൾപ്പെടെ സമൂഹം എല്ലാക്കാലത്തും നേരിടുന്ന ഒരു പ്രശ്നമാണെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.
Image: /content_image/TitleNews/TitleNews-2017-03-22-07:48:27.jpg
Keywords: വൈദിക
Content: 4475
Category: 18
Sub Category:
Heading: മ​​​ദ്യ​​​ന​​​യ​​​ത്തി​​​ൽ അ​​​യ​​​വ് വരുത്താന്‍ ശ്രമിച്ചാല്‍ സംഘടിത സമരം നടത്തും: ആര്‍ച്ച് ബിഷപ്പ് സൂസപാക്യം
Content: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജ​​​ന​​​ദ്രോ​​​ഹ മ​​​ദ്യ​​​ന​​​യ​​​വു​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ മു​​​ന്നോ​​​ട്ടു​​​പോ​​​യാ​​​ൽ സം​​​ഘ​​​ടി​​​തമായി സമരങ്ങള്‍ നടപ്പിലാക്കുമെന്ന് കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​ത ആ​​​ർ​​​ച്ച് ബി​​​ഷ​​​പ്പു​​​മാ​​​യ ഡോ.​​​എം. സൂ​​​സ​​​പാ​​​ക്യം. അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ മ​​​ദ്യ​​​വി​​​രു​​​ദ്ധ സമിതി ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ സെ​​​മി​​​നാ​​​റി​​​നു ​​​ശേ​​​ഷം മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​മാ​​​യി സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ബിഷപ്പ്. "മ​​​ദ്യ​​​സം​​​സ്കാ​​​ര​​​ത്തി​​​ൽ നി​​​ന്ന് മോ​​​ചി​​​പ്പി​​​ക്കാ​​​നാ​​​യി പ്ര​​​തി​​​ജ്ഞാ​​​ബ​​​ദ്ധ​​​രാ​​​ണെ​​​ന്ന പ്ര​​​തീ​​​തി​​​യാ​​​ണ് പ്ര​​​ക​​​ട​​​ന​​​പ​​​ത്രി​​​ക​​​യി​​​ൽ ന​​​ൽ​​​കി​​​യ​​​ത്. എ​​​ൽ​​​ഡി​​​എ​​​ഫ് അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ൾ വാ​​​ഗ്ദാ​​​നം പാ​​​ലി​​​ക്കു​​​ന്ന​​​താ​​​യി ആ​​​ദ്യം തോ​​​ന്നി. വി​​​മു​​​ക്തി​​​യെ​​​ന്ന ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പ​​​ദ്ധ​​​തി​​​യു​​​മാ​​​യി വ​​​ന്ന​​​പ്പോ​​​ൾ സ​​​ന്തോ​​​ഷി​​​ച്ചു. അ​​​തി​​​നാ​​​ൽ ആ​​​ത്മാ​​​ർ​​​ഥ​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കു​​​ന്ന മ​​​നോ​​​ഭാ​​​വ​​​മാ​​​ണു സ്വീ​​​ക​​​രി​​​ച്ച​​​ത്. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മ​​​ദ്യ​​​ന​​​യ​​​ത്തെ പ്ര​​​തീ​​​ക്ഷ​​​യോ​​​ടെ​​​യും ആ​​​ശ​​​ങ്ക​​​യോ​​​ടെ​​​യു​​​മാ​​​ണ് കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്. മ​​​ല​​​പ്പു​​​റം ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു വ​​​ന്ന​​​തി​​​നാ​​​ൽ മ​​​ദ്യ​​​ന​​​യം പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​ത് മാ​​​റ്റി​​​യ​​​താ​​​യി അ​​​റി​​​യി​​​ച്ച​​​ത് ആ​​​ശ​​​ങ്ക​​​യു​​​ണ്ടാ​​​ക്കു​​​ന്നു". "പാ​​​ത​​​യോ​​​ര വൈ​​​ൻ, ബി​​​യ​​​ർ പാ​​​ർ​​​ല​​​റു​​​ക​​​ൾ മ​​​ദ്യ​​​ശാ​​​ലാ പ​​​ട്ടി​​​ക​​​യി​​​ൽ വ​​​രി​​​ല്ലെ​​​ന്നാ​​​ണ് അ​​​റ്റോ​​​ർ​​​ണി ജ​​​ന​​​റ​​​ൽ സ​​​ർ​​​ക്കാ​​​രി​​​നു നി​​​യ​​​മോ​​​പ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഈ ​​​നി​​​യ​​​മോ​​​പ​​​ദേ​​​ശം കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ​​​മാ​​​യി തോ​​​ന്നു​​​ന്നു. ടൂ​​​റി​​​സ്റ്റു​​​ക​​​ളു​​​ടെ പേ​​​രി​​​ൽ സ​​​ർ​​​ക്കാ​​​ർ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന ക​​​ണ​​​ക്കു​​​ക​​​ൾ സ​​​ത്യ​​​ത്തി​​​നു നി​​​ര​​​ക്കു​​​ന്ന​​​ത​​​ല്ല. ഭാ​​​ഗി​​​ക​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കി​​​യ മ​​​ദ്യ​​​നി​​​രോ​​​ധ​​​നം വി​​​ജ​​​യ​​​മ​​​ല്ല എ​​​ന്നു തോ​​​ന്നി​​​ക്കു​​​ന്ന ക​​​ണ​​​ക്കു​​​ക​​​ളാ​​​ണ് പുറത്തുവിടുന്നത്". "യ​​​ഥാ​​​ർ​​​ഥ​​​ത്തി​​​ൽ വി​​​ദേ​​​ശ​​​മ​​​ദ്യ​​​വി​​​ല്പ​​​ന 25 ശ​​​ത​​​മാ​​​നം കു​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്. മ​​​ദ്യം ന​​​ൽ​​​കാ​​​തെ മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നു പ​​​റ​​​യു​​​ന്ന​​​വ​​​ർ ഭ​​​ര​​​ണ​​​ത്തി​​​ലി​​​രി​​​ക്കാ​​​ൻ അ​​​ർ​​​ഹ​​​ര​​​ല്ല. ശ​​​ക്ത​​​മാ​​​യ നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണ​​​വും ഇ​​ച്ഛാ​​​ശ​​​ക്തി​​​യും ആ​​​ത്മാ​​​ർ​​​ഥ​​​ത​​​യു​​​മി​​​ല്ലാ​​​തെ മ​​​ദ്യ​​​ത്തി​​​ൽ നി​​​ന്നു മോ​​​ചി​​​പ്പി​​​ക്കാ​​​ൻ സാ​​​ധി​​​ക്കി​​​ല്ല. യാ​​​ഥാ​​​ർ​​​ഥ്യ​​​ങ്ങ​​​ൾ മ​​​ന​​​സി​​​ലാ​​​ക്കാ​​​തെ ഒ​​​ളി​​​ഞ്ഞും തെ​​​ളി​​​ഞ്ഞും മ​​​ദ്യ​​​ന​​​യ​​​ത്തി​​​ൽ അ​​​യ​​​വ് വ​​​രു​​​ത്താ​​​ൻ ശ്ര​​​മി​​​ച്ചാ​​​ൽ ജ​​​ന​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​ത്തു നി​​​ന്ന് ശ​​​ക്ത​​​മാ​​​യ തി​​​രി​​​ച്ച​​​ടി​​​യു​​​ണ്ടാ​​​കും". ആ​​​ർ​​​ച്ച ബിഷപ്പ് പറഞ്ഞു. പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ണ്‍. യൂ​​​ജി​​​ൻ പെ​​​രേ​​​ര, കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ സ​​​മി​​​തി മേ​​​ഖ​​​ലാ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജോ​​​ണ്‍ അ​​​രീ​​​ക്ക​​​ൽ, ടി​​​എ​​​സ്എ​​​സ്എ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ.​​​ടി. ലെ​​​നി​​​ൻ​​​രാ​​​ജ്, മേ​​​ഖ​​​ലാ പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ഫ്.​​​എം. ലാ​​​സ​​​ർ, ഫാ. ​​​ടി.​​​ജെ. ആ​​​ന്‍റ​​​ണി, അ​​​ഡി​​​ക് ഇ​​​ന്ത്യാ ഡ​​​യ​​​റ​​​ക്ട​​​ർ ജോ​​​ണ്‍​സ​​​ണ്‍ ഇ​​​ട​​​യാ​​​റ​​​ന്മു​​​ള, മ​​​ദ്യ​​​വി​​​രു​​​ദ്ധ ജ​​​ന​​​കീ​​​യ മു​​​ന്ന​​​ണി ജി​​​ല്ലാ ചെ​​​യ​​​ർ​​​മാ​​​ൻ വി.​​​എ​​​സ്. ഹ​​​രീ​​​ന്ദ്ര​​​നാ​​​ഥ് എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Image: /content_image/India/India-2017-03-22-08:08:19.jpg
Keywords: സൂസ
Content: 4476
Category: 18
Sub Category:
Heading: ലോ​​​ക ക​​​രി​​​സ്മാ​​​റ്റി​​​ക് മലയാളി സം​​​ഗ​​​മം ഓ​​​ഗ​​​സ്റ്റ് 12നു ആരംഭിക്കും
Content: കൊ​​​ച്ചി: ക​​​രി​​​സ്മാ​​​റ്റി​​​ക് ന​​​വീ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ സു​​​വ​​​ർ​​​ണ​​​ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് കെ​​​സി​​​ബി​​​സി ക​​​രി​​​സ്മാ​​​റ്റി​​​ക് ക​​​മ്മീ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഓ​​​ഗ​​​സ്റ്റ് 12 മു​​​ത​​​ൽ 15 വ​​​രെ അ​​​ഖി​​​ല​​​ലോ​​​ക ക​​​രി​​​സ്മാ​​​റ്റി​​​ക് മ​​​ല​​​യാ​​​ളി സം​​​ഗ​​​മം ന​​​ട​​​ത്തും. ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ആ​​​ളൂ​​​ർ ല്യൂ​​​മ​​​ൻ യൂ​​​ത്ത് സെ​​​ന്‍റ​​​റി​​​ലാ​​​ണു പ​​​രി​​​പാ​​​ടി നടക്കുക. ലോ​​​ക​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ നി​​​ന്ന് പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം മ​​​ല​​​യാ​​​ളി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന ക​​​രി​​​സ്മാ​​​റ്റി​​​ക് കു​​​ടും​​​ബ​​​സം​​​ഗ​​​മ​​​ത്തി​​​ന്‍റെ ആ​​​ലോ​​​ച​​​നാ​ യോ​​​ഗം ആ​​​ളൂ​​​രി​​​ൽ​ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് സാ​​​മു​​​വ​​​ൽ മാ​​​ർ ഐ​​​റേ​​​നി​​​യോ​​​സ്, ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​ത ബി​​​ഷ​​​പ് മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ന്നു. കേ​​​ര​​​ള​​​ത്തി​​​ലെ 31 രൂ​​​പ​​​ത​​​ക​​​ളി​​​ൽ നി​​​ന്നു മെ​​​ത്രാ​​ന്മാ​​​ർ, വൈ​​​ദി​​​ക​​​ർ, സ​​​മ​​​ർ​​​പ്പി​​​ത​​​ർ, അ​​​ല്മാ​​​യ​​​ർ എ​​​ന്നി​​​വ​​​ർ ക​​​രി​​​സ്മാ​​​റ്റി​​​ക് സം​​​ഗ​​​മ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ സാ​​​മു​​​വ​​​ൽ മാ​​​ർ ഐ​​​റേ​​​നി​​​യോ​​​സ്, മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ എ​​​ന്നി​​​വ​​​രാ​​​ണു സം​​​ഘാ​​​ട​​​ക​​​സ​​​മി​​​തി ര​​​ക്ഷാ​​​ധി​​​കാ​​​രി​​​ക​​​ൾ. ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ ഡോ. ​​​വ​​​ർ​​​ഗീ​​​സ് ച​​​ക്കാ​​​ല​​​യ്ക്ക​​​ൽ, മാ​​​ർ ജോ​​​സ് പു​​​ളി​​​ക്ക​​​ൽ എ​​​ന്നി​​​വ​​​ർ സ​​​ഹ​​​ര​​​ക്ഷാ​​​ധി​​​കാ​​​രി​​​ക​​​ളും, ഫാ.​ ​​വ​​​ർ​​​ഗീ​​​സ് മു​​​ണ്ട​​​ക്ക​​​ൽ ജ​​​ന​​​റ​​​ൽ ക​​​ണ്‍​വീ​​​ന​​​റു​​​മാ​​​കും. വൈ​​​ദി​​​ക​​​രും, സ​​​ന്യ​​​സ്ത​​​രും അ​​​ല്മാ​​​യ നേ​​​താ​​​ക്ക​​​ളും ഉ​​​ൾ​​​പ്പെ​​​ട്ട ഇ​​​രു​​​പ​​​തോ​​​ളം ക​​​മ്മി​​​റ്റി​​​ക​​​ളും അ​​​ഞ്ഞൂ​​​റോ​​​ളം വോ​​​ള​​​ണ്ടി​​​യ​​​ർ​​​മാ​​​രും സം​​​ഗ​​​മ​​​ത്തി​​​ന്‍റെ വി​​​ജ​​​യ​​​ത്തി​​​നാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കും. ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ.​ ​​വ​​​ർ​​​ഗീ​​​സ് മു​​​ണ്ട​​​യ്ക്ക​​​ൽ, ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​ത ക​​​രി​​​സ്മാ​​​റ്റി​​​ക് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ.​ ​​നി​​​ക്സ​​​ണ്‍ ചാ​​​ക്കോ​​​ര്യ, അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ.​ ​​ജയിം​​​സ്, ല്യൂ​​​മ​​​ൻ യൂ​​​ത്ത് സെ​​​ന്‍റ​​​ർ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ.​ ​​വ​​​ർ​​​ഗീ​​​സ് പെ​​​രേ​​​പ്പാ​​​ട​​​ൻ, ഷാ​​​ജി വൈ​​​ക്ക​​​ത്തു​​​പ​​​റ​​​ന്പി​​​ൽ, സെ​​​ബാ​​​സ്റ്റ്യ​​​ൻ താ​​​ന്നി​​​ക്ക​​​ൽ, ജോ​​​ർ​​​ജ് പേ​​​ങ്ങി​​​പ​​​റ​​​ന്പി​​​ൽ, ഷാ​​​ജു ജോ​​​സ​​​ഫ്, വി.​​​വി. അ​​​ഗ​​​സ്റ്റി​​​ൻ, പ​​​വി തെ​​​ക്കേ​​​ന​​​ട​​​ത്ത്, ജോ ​​​മാ​​​ത്യു, വി.​​​ടി.​ വ​​​ർ​​​ഗീ​​​സ്, കെ.​​​കെ.​ ജോ​​​സ​​​ഫ്, ബാ​​​ബു ജോ​​​ണ്‍, സി.​​​ഒ.​ ആ​​​ന്‍റ​​​ണി, സ്മി​​​ത ഷെ​​​ല്ലി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Image: /content_image/India/India-2017-03-22-08:20:51.jpg
Keywords: കരിസ്മാ
Content: 4477
Category: 1
Sub Category:
Heading: ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്ന മുസ്ലീംങ്ങളുടെ എണ്ണം വർദ്ധിക്കുന്നു; യൂറോപ്പില്‍ ക്രിസ്തുമതം തിരിച്ചുവരവിന്റെ പാതയില്‍
Content: യൂറോപ്പില്‍ ക്രിസ്തുമതം തങ്ങളുടെ പഴയ പ്രതാപത്തിലേക്കുള്ള തിരിച്ചുവരവിന്റെ പാതയിലാണെന്ന് റിപ്പോര്‍ട്ടുകള്‍. സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലീം അഭയാര്‍ത്ഥികളാണ് ഇതിന്റെ മുഖ്യ കാരണക്കാര്‍. വിവിധ ക്രിസ്തീയ വിഭാഗങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന ഇസ്ലാം മത വിശ്വാസികളുടെ എണ്ണം അനുദിനം വർധിച്ചുവരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഒരുകാലത്ത് നിറഞ്ഞു കവിഞ്ഞു നിന്നിരുന്ന യൂറോപ്പിലെ ക്രിസ്തീയ ദേവാലയങ്ങള്‍ കഴിഞ്ഞ വർഷങ്ങളിൽ കുറേയൊക്കെ ശൂന്യമായിരുന്നുവെങ്കിലും ഇപ്പോള്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്ന മുസ്ലീമുകളാല്‍ ദേവാലയങ്ങൾ വീണ്ടും സജ്ജീവമാകുന്നു. സമ്പത്തിന്റെയും ആധുനിക ജീവിതസാഹചര്യങ്ങളുടെയും സ്വാധീനത്തിൽപെട്ട് യൂറോപ്പിലെ പുത്തന്‍ തലമുറ വിശ്വാസത്തിൽ നിന്നും അകന്നുകൊണ്ടിരിക്കുകയായിരുന്നു. “എന്നാല്‍ മുസ്ലീം അഭയാര്‍ത്ഥികള്‍ക്ക് ക്രിസ്തുമത സന്ദേശങ്ങള്‍ക്ക് നേരെ തുറന്ന മനസ്സാണ് ഉള്ളത്” എന്ന് ഫുള്ളര്‍ തിയോളജിക്കല്‍ സെമിനാരിയിലെ പ്രൊഫസ്സറായ മാത്യു കീമിംക് അഭിപ്രായപ്പെടുന്നു. മുസ്ലീം രാജ്യങ്ങളില്‍ മറ്റ് മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത് കുറ്റകരമാണ്. എന്നാല്‍ യൂറോപ്പില്‍ ഏതു മതവിശ്വാസവും സ്വീകരിക്കാൻ സ്വാതന്ത്ര്യമുണ്ട്. സാമ്പത്തികം, ആരോഗ്യം, പ്രതിരോധം തുടങ്ങിയ മേഖലകളില്‍ മികച്ച ജീവിതസാഹചര്യമാണ് യൂറോപ്പിൽ നിലനിൽക്കുന്നത്. 'അതിനാല്‍ തങ്ങള്‍ക്ക് ദൈവത്തിന്റെ ആവശ്യമില്ല എന്ന് യൂറോപ്യൻ ജനത ചിന്തിക്കുന്നു' എന്ന് മാത്യു കീമിംക് പറഞ്ഞു. എന്നാല്‍ മുസ്ലീം അഭയാര്‍ത്ഥികള്‍ ഇക്കാര്യത്തിൽ നേരെ വിപരീതമാണ്. അവര്‍ നല്ല ആത്മീയത പുലര്‍ത്തുന്നവരാണ്. നിരവധി കാരണങ്ങള്‍ കൊണ്ടാണ് അവര്‍ തങ്ങൾ പാരമ്പര്യമായി തുടർന്നുപോന്ന മതവിശ്വാസത്തെ ഉപേക്ഷിക്കുന്നത്; അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിസ്തുമതം സ്വീകരിക്കുകയാണെങ്കില്‍ തങ്ങളുടെ പുതിയ രാജ്യവുമായി ഒത്തുപോകുന്നതിനു അത് സഹായകമാകും എന്ന് ചിലർ കരുതുന്നു. അക്രമത്തിൽ അധിഷ്ഠിതമായ മതവിശ്വാസം കണ്ടുമടുത്ത മറ്റ് ചിലര്‍ക്ക് ക്രിസ്തുവിന്റെ സന്ദേശത്തിൽ ആകൃഷ്ടരായി ക്രിസ്തുമതം സ്വീകരിക്കണമെന്നുണ്ടായിരുന്നുവെങ്കിലും തങ്ങളുടെ രാജ്യങ്ങളില്‍ അത് സാധ്യമല്ലാതിരുന്നതിനാലും, തങ്ങളും തങ്ങളുടെ കുടുംബവും ജിഹാദി ഗ്രൂപ്പുകളുടേയും, ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടേയും നോട്ടപ്പുള്ളികള്‍ ആയി മാറും എന്ന ഭയത്താലും അപ്രകാരം ചെയ്യാതെ ഇരിക്കുകയായിരുന്നു. അതിനാൽ മതസ്വാതന്ത്ര്യമുള്ള ഒരു രാജ്യത്തെത്തിയപ്പോൾ ധൈര്യപൂർവ്വം ക്രിസ്തുവിനെ രക്ഷകനായി ഇക്കൂട്ടർ സ്വീകരിക്കുന്നു. “യൂറോപ്പിലെത്തുന്ന മുസ്ലീം അഭയാര്‍ത്ഥിക്ക് നിരവധി സമ്മര്‍ദ്ദങ്ങള്‍ നേരിടേണ്ടി വരുന്നു. വംശീയത, ദാരിദ്ര്യം, പുറന്തള്ളപ്പെടല്‍, വിവേചനം, ഭാഷ തുടങ്ങി നിരവധി പ്രശ്നങ്ങള്‍ അവര്‍ക്ക് മുന്‍പില്‍ ഉണ്ട്. ഭൂമിശാസ്ത്രപരമായ അരക്ഷിതാവസ്ഥക്ക് പുറമേ ആത്മീയമായ അരക്ഷിതാവസ്ഥയും അവര്‍ നേരിടുന്നു. എന്നാല്‍ ക്രിസ്തീയ ദേവാലയങ്ങള്‍ അവര്‍ക്ക് ക്രിസ്തുവിന്റെ സ്നേഹം പകർന്നുനൽകിക്കൊണ്ട് യഥാര്‍ത്ഥ ആതിഥ്യമാണ് നല്‍കുന്നത്" എന്ന് മാത്യു കീമിംക് പറയുന്നു. ക്രിസ്തുവിന്റെ സന്ദേശം പ്രവർത്തികളിലൂടെ പ്രഘോഷിച്ചുകൊണ്ടാണ് സഭ ഇത് സാധ്യമാക്കുന്നത് എന്നതും ശ്രദ്ധേയമാണ്. 2016-ലെ കണക്കുകള്‍ പ്രകാരം 9,00,000-ത്തോളം അഭയാര്‍ത്ഥികളെയാണ് ജെര്‍മ്മനി സ്വീകരിച്ചത്. സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു ഭൂരിഭാഗം പേരും. ബെര്‍ലിനിലേയും ഹാംബര്‍ഗിലേയും ദേവാലയങ്ങളിലേക്ക് മാമ്മോദീസ സ്വീകരിക്കുവാൻ ആഗ്രഹിച്ചുകൊണ്ട് നിരവധി പേരാണ് ദിവസംതോറും എത്തിച്ചേരുന്നത്. ഈ വര്‍ദ്ധനവ് കണക്കിലെടുത്ത് ജെര്‍മ്മനിയിലെ ഇവാഞ്ചലിക്കല്‍ സഭ അഭയാർത്ഥികളെ ജ്ഞാനസ്നാനപ്പെടുത്തുന്നതിനെ കുറിച്ച് ഒരു ലഘുപുസ്തകം തന്നെ പുറത്തിറക്കിയതായി ‘ദി ഇന്‍ഡിപെന്‍ഡന്റ്’ റിപ്പോര്‍ട്ടു ചെയ്യുന്നു. 2016-ന്റെ ആദ്യ മൂന്നു മാസങ്ങളില്‍ ഏതാണ്ട് മുന്നൂറോളം ജ്ഞാനസ്നാനത്തിനുള്ള അപേക്ഷകള്‍ തങ്ങള്‍ക്ക് കിട്ടിയിട്ടുള്ളതായി ഓസ്ട്രിയന്‍ കത്തോലിക്കാ സഭയും അറിയിച്ചിട്ടുണ്ട്. ഇതില്‍ മുക്കാല്‍ ഭാഗവും മുസ്ലീം അഭയാര്‍ത്ഥികളുടെ അപേക്ഷകളാണ്. “അക്രമങ്ങള്‍ കൊണ്ട് നിറഞ്ഞ ഒരു മതത്തിന് ജനങ്ങളെ സ്വാതന്ത്ര്യത്തിലേക്കും സ്നേഹത്തിലേക്കും നയിക്കുവാന്‍ കഴിയുകയില്ല” എന്ന് മുസ്ലീം വിശ്വാസം ഉപേക്ഷിച്ച ജൊഹാനസ് എന്ന ഇറാന്‍ സ്വദേശി പറഞ്ഞു. “വാളെടുക്കുന്നവന്‍ വാളാലെ” എന്ന യേശുവിന്റെ വാക്കുകളാണ് തന്നെ ക്രിസ്തുമതത്തിലേക്ക് ആകര്‍ഷിച്ചതെന്നും, നാട്ടിലുള്ളവര്‍ എതിര്‍ക്കുമെന്ന കാരണത്താൽ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നതിനുള്ള തന്റെ തീരുമാനം തന്റെ സഹോദരിക്ക് മാത്രമേ അറിയൂ എന്നും ജോഹാനസ് പറഞ്ഞതായി ‘ദി ഗാര്‍ഡിയന്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണം ഇനിയും കൂടുവാന്‍ സാധ്യതയുണ്ടെന്നാണ് പൊതുവെ യൂറോപ്പിലുള്ള അഭിപ്രായം. "ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: എല്ലാ മുട്ടുകളും എന്റെ മുമ്പിൽ മടങ്ങും; എല്ലാ നാവുകളും ദൈവത്തെ പുകഴ്ത്തുകയും ചെയ്യും എന്നു കർത്താവ് ശപഥപൂർവ്വം അരുളിച്ചെയ്യുന്നു" (റോമാ 14:11)
Image: /content_image/TitleNews/TitleNews-2017-03-22-11:29:30.jpg
Keywords: ഇസ്ലാം