Contents

Displaying 4221-4230 of 25044 results.
Content: 4498
Category: 1
Sub Category:
Heading: ലോകത്തിന് വിശ്വാസ ദീപം പകര്‍ന്ന 78 പേര്‍ കൂടി വിശുദ്ധ പദവിയിലേക്ക്
Content: വത്തിക്കാന്‍: തങ്ങളുടെ പ്രവര്‍ത്തികളും ആഴമായ വിശ്വാസവും വഴി ജീവിതം ധന്യമാക്കിയ 78 പേരെ വാഴ്ത്തപ്പെട്ടവരുടെയും വിശുദ്ധരുടെയും ഗണത്തിലേക്ക് ഉയര്‍ത്തുവാന്‍ വത്തിക്കാന്‍ തീരുമാനിച്ചു. നാമകരണനടപടികള്‍ക്കായുള്ള തിരുസംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചലൊ അമാട്ടോ ഫ്രാന്‍സീസ് പാപ്പായുമായി നടത്തിയ കൂടികാഴ്ചയ്ക്ക് ശേഷമാണ് പുതിയ പ്രഖ്യാപനങ്ങള്‍ സംഘം പുറപ്പെടുവിച്ചത്. 1739-ല്‍ മരണപ്പെട്ട കപ്പൂച്ചിന്‍ പുരോഹിതനായ വാഴ്ത്തപ്പെട്ട ആഞ്ചെലോ ഡാ അക്രിയുടെ മാധ്യസ്ഥത്തില്‍ നടന്ന അത്ഭുതം അംഗീകരിച്ചതിനെ തുടര്‍ന്നു ഉടനെ തന്നെ അദ്ദേഹത്തെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തൂം. സ്പെയിനിലെ ആഭ്യന്തര കലാപത്തില്‍ കൊല്ലപ്പെട്ട ‘കോണ്‍ഗ്രിഗേഷന്‍ ഓഫ് മിഷന്‍’ അംഗങ്ങളായ ജോസ് ഫെര്‍ണാണ്ടസ് സാഞ്ചസിന്റേയും അദ്ദേഹത്തിന്റെ 32 സഹചാരികളുടേയും, അത്മായരായ 6 സഹായികളുടേയും രക്തസാക്ഷിത്വവും വത്തിക്കാന്‍ അംഗീകരിച്ചു. ഇവരെ അധികം വൈകാതെ തന്നെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തും. 1970-ല്‍ മരണപ്പെട്ട ബ്രസീല്‍ സ്വദേശിയായിരുന്ന മാര്‍സിന റാപരേല്ലി, 1924-ല്‍ മരണപ്പെട്ട കപ്പൂച്ചിന്‍ പുരോഹിതനായ ഡാനിയെലേ ഡാ സമരാടെ (ഫെലിസ് റോസ്സിനി), 1986-ല്‍ മരണപ്പെട്ട ഡാനിയേല സനെട്ടാ എന്നിവര്‍ വണക്കത്തിന് യോഗ്യരാണെന്ന് വത്തിക്കാന്‍ സ്ഥിരീകരിച്ചു. 1529-ല്‍ മരണപ്പെട്ട കൗമാരപ്രായക്കാരായ അന്റോണിയോ, ജുവാന്‍ ക്രിസ്റ്റോബാല്‍ എന്നീ മെക്സിക്കന്‍ സ്വദേശികളായ രക്തസാക്ഷികളുടേയും, 1645-ല്‍ ബ്രസീലില്‍ വെച്ച് കൊല്ലപ്പെട്ട ആന്‍ന്ദ്രേ ഡി സോവെറല്‍, അംബ്രോസിയോ ഫ്രാന്‍സിസ്കോ ഫെറോ എന്നീ രൂപതാ പുരോഹിതരുടേയും, മാറ്റെയൂസ് മോറെര എന്ന ആത്മായനും സഹചാരികളായ 27 പേരുടേയും നാമാകരണ പ്രക്രിയക്കും കര്‍ദിനാള്‍മാരുടെ തിരുസംഘം അംഗീകാരം നല്‍കിയിട്ടുണ്ട്.
Image: /content_image/News/News-2017-03-24-18:56:45.jpg
Keywords: വത്തിക്കാ
Content: 4499
Category: 1
Sub Category:
Heading: കാമറൂണ്‍ പ്രസിഡന്‍റ് പോള്‍ ബിയ മാര്‍പാപ്പയെ സന്ദര്‍ശിച്ചു
Content: വത്തിക്കാന്‍: കാമറൂണിന്‍റെ പ്രസിഡന്‍റ് പോള്‍ ബിയയും പത്നി ജീന്‍ ഐറിനും ഫ്രാന്‍സീസ് പാപ്പായുമായി കൂടികാഴ്ച നടത്തി. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് കൂടികാഴ്ച നടന്നത്. പരിശുദ്ധ സിംഹാസനവും കാമറൂണും തമ്മില്‍ ഉഭയകക്ഷിബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനെ പറ്റിയും രാജ്യത്തെ ജനവിഭാഗങ്ങള്‍ക്കിടയില്‍ കത്തോലിക്കാസഭ വഹിക്കുന്ന പങ്ക് തുടങ്ങിയ കാര്യങ്ങളെ പറ്റി ചര്‍ച്ച ചെയ്തു. സ്വകാര്യ കൂടിക്കാഴ്ചാനന്തരം പാപ്പാ പ്രസിഡന്‍റിനോടും അദ്ദേഹത്തിന്‍റെ പത്നിയുള്‍പ്പടെയുള്ള അനുചരരോടുമൊപ്പം അല്പസമയം ചിലവഴിച്ചു. സന്ദര്‍ശനത്തിന്റെ ഓര്‍മ്മയ്ക്കായി പാപ്പയ്ക്ക് ഒരു ശില്‍പമാണ് ഇരുവരും സമ്മാനമായി നല്‍കിയത്. സമാധാനത്തിന്റെ ചിഹ്നമായ ഒരു ശില്‍പ്പം പാപ്പ തിരികെ നല്‍കുകയും ചെയ്തു. മാര്‍പാപ്പായുമായുള്ള കൂടിക്കാഴ്ചാനന്തരം പ്രസിഡന്‍റ് പോള്‍ ബിയയും പത്നിയും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പീയട്രോ പരോളിനുമായും വത്തിക്കാന്‍റെ വിദേശകാര്യാലയമേധാവി ആര്‍ച്ചുബിഷപ്പ് പോള്‍ ഗാല്ലഗെറും ആയി സംഭാഷണം നടത്തി.
Image: /content_image/News/News-2017-03-24-19:24:18.jpg
Keywords: മാര്‍പാപ്പ, കൂടികാഴ്ച
Content: 4500
Category: 1
Sub Category:
Heading: മാലിയില്‍ തട്ടികൊണ്ടു പോയ കന്യാസ്ത്രീയെ പറ്റി വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ലായെന്ന് രൂപതാവൃത്തങ്ങള്‍
Content: ബമാകോ: തെക്കന്‍ മാലിയിലെ കരന്‍ഗാസ്സോയില്‍ നിന്നും അജ്ഞാതര്‍ തട്ടികൊണ്ട് പോയ സിസ്റ്റര്‍ സിസിലിയയെ പറ്റി യാതൊരു വിവരവും ലഭിച്ചിട്ടില്ലായെന്ന് സഭാവൃത്തങ്ങള്‍ വ്യക്തമാക്കി. ഫ്രാന്‍സിസ്കന്‍ സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ്’ സഭാംഗവും കൊളംബിയന്‍ സ്വദേശിനിയുമായ സി. ഗ്ലോറിയ സിസിലിയ നര്‍വെയ്‌സിനെ കഴിഞ്ഞ ഫെബ്രുവരി 7-ന് രാത്രിയിലാണ് ആയുധധാരികളായ അജ്ഞാതര്‍ തട്ടികൊണ്ട് പോയത്. പോലീസിന്റെ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയൊന്നും കാണാത്തതിനെ തുടര്‍ന്ന് സിസ്റ്റര്‍ സെസിലിയായെ മോചിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ രാജ്യത്തെ മെത്രാന്‍മാര്‍ ആരംഭിച്ചതായി വാര്‍ത്താ ഏജന്‍സിയായ ‘ഏജന്‍സിയ ഫിഡേസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സിസ്റ്റര്‍ സെസിലിയായുടെ മോചനം സാധ്യമാക്കുവാനുള്ള എല്ലാ വഴികളും മെത്രാന്‍മാര്‍ അന്വോഷിച്ചുകൊണ്ടിരിക്കുകയാണെന്ന്‍ മാലി എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സിന്റെ ജനറല്‍ സെക്രട്ടറിയായ ഡോണ്‍ എഡ്മണ്ട് ഡെമ്പേലെ ഏജന്‍സിയ ഫിഡെസിനോട് പറഞ്ഞു. തട്ടികൊണ്ടുപോയവരുമായി ബന്ധപ്പെടുവാന്‍ സാധ്യമായ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുവാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള നിവേദനങ്ങള്‍ വിവിധ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുവാന്‍ ആരംഭിച്ചിട്ടുണ്ട്. ഏതെങ്കിലും മധ്യസ്ഥന്‍ മുഖേനെ തട്ടികൊണ്ടുപോയവരുമായി ബന്ധപ്പെടുവാനായി കാരന്‍ഗാസ്സോയിലെ രൂപതയും ശ്രമിച്ചു വരുന്നു. മോചനദ്രവ്യത്തിനു വേണ്ടി പ്രാദേശിക കൊള്ളക്കാര്‍ സിസ്റ്റര്‍ സെസിലിയായെ തട്ടികൊണ്ടു പോയതായിരിക്കുമെന്ന അഭിപ്രായം നിലവിലുണ്ട്. അതേ സമയം തട്ടികൊണ്ട് പോയത് മുസ്ലീം ജിഹാദി ഗ്രൂപ്പാണെന്ന വിലയിരുത്തലും ഉണ്ട്. ദൈവശുശ്രൂഷക്കായി ജീവിതം പൂര്‍ണ്ണമായും സമര്‍പ്പിച്ച സിസ്റ്റര്‍ സെസിലിയായുടെ മോചനത്തിനായി അവിടുത്തെ വിശ്വാസി സമൂഹം ഒന്നടങ്കം പ്രാര്‍ത്ഥനയുമായി കഴിയുകയാണ്.
Image: /content_image/News/News-2017-03-24-19:49:38.jpg
Keywords: മാലി
Content: 4501
Category: 1
Sub Category:
Heading: സിസ്റ്റര്‍ റാണി മരിയയുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം ഇന്‍ഡോറില്‍ നടത്തുമെന്ന് സൂചന
Content: എറണാകുളം: സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ​​​യെ വാ​​​ഴ്ത്ത​​​പ്പെ​​​ട്ട ര​​​ക്ത​​​സാ​​​ക്ഷി പ​​​ദ​​​വി​​​യി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​തി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക ച​​​ട​​​ങ്ങ് ഇ​​​ൻ​​​ഡോ​​​റി​​​ൽ നടത്തുമെന്ന് സൂ​​​ച​​​ന. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ സ​​​ഭ​​​യി​​​ലെ ബ​​​ന്ധ​​​പ്പെ​​​ട്ട മെ​​​ത്രാ​​ന്മാ​​​രും വ​​​ത്തി​​​ക്കാ​​​ൻ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യും കൂ​​​ടി​​​യാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി​​​യ​​​ശേ​​​ഷം വ​​​രും​​​ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ അ​​​ന്തി​​​മ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​മെ​​​ന്നു ഫ്രാ​​​ൻ​​​സി​​​സ്ക​​​ൻ ക്ലാ​​​രി​​​സ്റ്റ് കോ​​​ണ്‍​ഗ്രി​​​ഗേ​​​ഷ​​​ൻ മ​​​ദ​​​ർ ജ​​​ന​​​റ​​​ൽ സി​​​സ്റ്റ​​​ർ ആ​​​ൻ ജോ​​​സ​​​ഫ് അ​​​റി​​​യി​​​ച്ചു. ഇന്‍ഡോര്‍ ആസ്ഥാനമാക്കിയാണ് സിസ്റ്റര്‍ തന്റെ പ്രേഷിതപ്രവര്‍ത്തനം നടത്തിയിരിന്നത്. അതേ സമയം വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തുകയാണെന്ന് പ്രഖ്യാപനം വന്ന ഉടനെ സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ​​​യു​​​ടെ ഘാ​​​ത​​​ക​​​ൻ സ​​​മ​​​ന്ദ​​​ർ​​​സിം​​​ഗ് ഇ​​​ന്ന​​​ലെ സി​​​സ്റ്റ​​​റി​​​ന്‍റെ സ​​​ഹോ​​​ദ​​​രി​​​യും എ​​​ഫ്സി​​​സി സ​​​മൂ​​​ഹാം​​​ഗ​​​വു​​​മാ​​​യ സി​​​സ്റ്റ​​​ർ സെ​​​ൽ​​​മി​​​യെ ഫോ​​​ണി​​​ൽ വി​​​ളി​​​ച്ചു. വാ​​​ഴ്ത്ത​​​പ്പെ​​​ട്ട ര​​​ക്ത​​​സാ​​​ക്ഷി പ​​​ദ​​​വി​​​യി​​​ലേ​​​ക്കു സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ​ ഉ​​​യ​​​ർ​​​ത്ത​​​പ്പെ​​​ടു​​​ന്ന​​​തി​​​ന്‍റെ സ​​​ന്തോ​​​ഷ​​​വും ആ​​​ഹ്ലാ​​​ദ​​​വും സ​​​മ​​​ന്ദ​​​ർ​​​സിം​​​ഗ് പ​​​ങ്കി​​​ട്ടു. ത​​​ന്‍റെ പ്രാ​​​ർ​​​ഥ​​​ന​​​ക​​​ൾ​​​ക്കു ദൈ​​​വം സ​​​ന്തോ​​​ഷ​​​ക​​​ര​​​മാ​​​യ ഉ​​​ത്ത​​​രം ന​​​ൽ​​​കി​​​യ​​​തെ​​​ന്നു സ​​​മ​​​ന്ദ​​​ർ സിം​​​ഗ് പ​​​റ​​​ഞ്ഞു. ജ​​​യി​​​ൽ​​​വാ​​​സ​​​ത്തി​​​നി​​​ടെ മാനസാന്തരപ്പെട്ട സ​​​മ​​​ന്ദ​​​ർ​​​സിം​​​ഗ് ജ​​​യി​​​ൽ​​​മോ​​​ചി​​​ത​​​നാ​​​യ​​​ശേ​​​ഷം എ​​​ല്ലാ​​വ​​​ർ​​​ഷ​​​വും ര​​​ക്ഷാ​​​ബ​​​ന്ധ​​​ൻ ദി​​​ന​​​ത്തി​​​ൽ സി​​​സ്റ്റ​​​ർ സെ​​​ൽ​​​മി​​​യെ സ​​​ന്ദ​​​ർ​​​ശി​​​ച്ചു കൈ​​​യി​​​ൽ രാ​​​ഖി കെ​​​ട്ടു​​​ക പ​​​തി​​​വാ​​​ണ്. ഇ​​​ൻ​​​ഡോ​​​റി​​​ലെ ഗ്രാ​​​മ​​​ത്തി​​​ൽ കു​​​ടും​​​ബ​​​ത്തോ​​​ടൊ​​​പ്പ​​​മാ​​​ണു സ​​​മ​​​ന്ദ​​​ർ​​​സിം​​​ഗ് ഇ​​​പ്പോ​​​ഴു​​​ള്ള​​​ത്.
Image: /content_image/India/India-2017-03-25-01:31:28.jpg
Keywords: റാണി
Content: 4502
Category: 18
Sub Category:
Heading: കോട്ടയം അതിരൂപതയില്‍ ബംഗളൂരുവും പിറവവും കേന്ദ്രമാക്കി രണ്ട് ഫൊറോനകള്‍
Content: കോ​​ട്ട​​യം: കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത​​യി​​ൽ നി​ല​വി​ലെ 12 ഫൊ​​റോ​​ന​​ക​​ൾ​​ക്കു പു​​റ​​മേ പി​​റ​​വ​​വും ബംഗളൂരുവും കേ​​ന്ദ്ര​​മാ​​ക്കി ര​​ണ്ടു പു​​തി​​യ ഫൊ​​റോ​​ന​​ക​​ൾ ​കൂ​​ടി പ്രഖ്യാപിച്ചു. പി​​റ​​വം കേ​​ന്ദ്ര​​മാ​​യി പു​​തി​​യ ഫൊ​​റോ​​ന​​യ്ക്കു കീഴില്‍ ക​​ടു​​ത്തു​​രു​​ത്തി ഫൊ​​റോ​​ന​​യി​​ൽ​​പ്പെ​​ട്ട പി​​റ​​വം, എ​​റ​​ണാ​​കു​​ളം, മാ​​ങ്കി​​ട​​പ്പ​​ള്ളി, വെ​​ള്ളൂ​​ർ, രാ​​മ​​മം​​ഗ​​ലം എ​​ന്നീ ഇ​​ട​​വ​​ക​​കളാണ് ഉള്ളത്. ക​​ർ​​ണാ​​ട​​ക​​ത്തി​​ലെ ക്നാ​​നാ​​യ ക​​ത്തോ​​ലി​​ക്കാ ഇ​​ട​​വ​​ക​​ക​​ൾ ചേ​​ർ​​ത്തു രൂ​​പം ന​​ൽ​​കു​​ന്ന ബം​​ഗ​​ളൂ​​രു സ്വ​​ർ​​ഗ​​റാ​​ണി ഫൊ​​റോ​​ന​​യി​​ൽ ബം​​ഗ​ളൂ​രു, നെ​​ല്ലി​​യാ​​ടി, ക​​ട​​ബ, അ​​ജ്ക​​ർ എ​​ന്നീ ഇ​​ട​​വ​​ക​​ക​​ൾ ഉ​​ൾ​​പ്പെ​​ടും. പി​​റ​​വം ഫൊ​​റോ​​ന ഉ​​ദ്ഘാ​​ട​​നം മേ​​യ് ഏ​​ഴി​​ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.30ന് ​​ഫൊ​​റോ​​ന കേ​​ന്ദ്ര​​മാ​​യ പി​​റ​​വം വി​​ശു​​ദ്ധ രാ​​ജാ​​ക്ക​ന്മാ​രു​​ടെ ദൈ​​വാ​​ല​​യ​​ത്തി​​ൽ ന​​ട​​ത്തും. ബം​​ഗ​​ളൂ​രു ഫൊ​​റോ​​ന ഉ​​ദ്ഘാ​​ട​​നം മേ​​യ് 14നു ​​രാ​​വി​​ലെ 11.30ന് ​​ക​​ട​​ബ​​യി​​ൽ ന​​ടത്തും. പു​​തി​​യ ഫൊ​​റോ​​ന​​ക​​ളു​​ടെ ഉ​​ദ്ഘാ​​ട​​ന ച​​ട​​ങ്ങു​​ക​​ളി​​ൽ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട്, സ​​ഹാ​​യ മെ​​ത്രാ​​ൻ മാ​​ർ ജോ​​സ​​ഫ് പ​​ണ്ടാ​​ര​​ശേ​​രി​​ൽ, വൈ​​ദി​​ക, പാ​​സ്റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ, പാ​​രി​​ഷ് കൗ​​ണ്‍​സി​​ൽ പ്ര​​തി​​നി​​ധി​​ക​​ൾ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ക്കും.
Image: /content_image/India/India-2017-03-25-01:41:30.jpg
Keywords: മൂലക്കാ, കോട്ടയം അതി
Content: 4503
Category: 18
Sub Category:
Heading: ഫാ. കുര്യാക്കോസ് മാമ്പിള്ളിയുടെ മൃതസംസ്കാരം ഇന്ന്
Content: കൊ​​​ച്ചി: കഴിഞ്ഞ ദിവസം അന്തരിച്ച എ​​​റ​​​ണാ​​​കു​​​ളം -അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​താം​​​ഗ​​​വും സാ​​​മൂ​​​ഹ്യ​​​സേ​​​വ​​​ന സം​​​രം​​​ഭ​​​മാ​​​യ സേ​​​വാ​​​ശ്ര​​​മി​​​ന്‍റെ സ്ഥാ​​​പ​​​ക​​​നു​​​മാ​​​യ ഫാ. ​​​കു​​​ര്യാ​​​ക്കോ​​​സ് മാമ്പിള്ളിയുടെ മൃതസം​​​സ്കാ​​​രം ഇ​​​ന്നു​​​ ഉച്ചക​​ഴി​​ഞ്ഞു ര​​​ണ്ടി​​​നു ഞാ​​​റ​​​യ്ക്ക​​​ൽ സെ​​​ന്‍റ് മേ​​​രീ​​​സ് പ​​​ള്ളി​​​യി​​​ൽ നടക്കും. അഭിവന്ദ്യ പിതാക്കന്മാരുടെ സാന്നിധ്യത്തിലാണ് മൃതസംസ്കാരം നടക്കുക. 1979-1981 ൽ മൂക്കന്നൂർ എൽ.എഫ്‌ ആശ്രമത്തിലെ സേവനത്തിനു ശേഷം 1982ൽ എറണാകുളം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ സോഷ്യൽ സർവ്വീസസിന്‍റെ ഡയറക്ടറായും,1988 – 1994 വരെ എസ്.എ.എഫ്.പി ഇന്ത്യ ഐശ്വര്യാഗ്രാമിന്‍റെ എക്‌സിക്യുട്ടീവ് ഡയറക്ടർ, 1999-2003 വരെ പി.ഡി.ഡി.പി ചെയർമാൻ എന്നീ തലങ്ങളിലും സേവനം ചെയ്തു. 1995 മുതൽ സേവാശ്രമത്തിന്‍റെ സ്ഥാപക ഡയറക്ടറായി ശുശ്രൂഷ ചെയ്ത് സാമൂഹിക പ്രവർത്തന മേഖലയിൽ തനതായ മുദ്ര ചാർത്തിയ അച്ചൻ കഴിഞ്ഞ ഏതാനും മാസങ്ങളായി രോഗ ബാധിതനായി ചികിത്സയിലായിരുന്നു.
Image: /content_image/India/India-2017-03-25-02:03:28.jpg
Keywords: നിര്യാത
Content: 4504
Category: 1
Sub Category:
Heading: യേശുവിന്റെ കല്ലറ ജീവന്‍റെയും വിജയത്തിന്‍റെയും ഉത്ഭവസ്ഥാനം: കര്‍ദ്ദിനാള്‍ ലെയോണാര്‍ഡോ സാന്ദ്രി
Content: വത്തിക്കാന്‍: യേശുവിനെ സംസ്കരിച്ച തിരുക്കല്ലറ ജീവന്റെയും ശാന്തിയുടെയും വിജയത്തിന്‍റെയും ഉറവിടമാണെന്ന് പൗരസ്ത്യസഭകള്‍ക്കായുള്ള തിരുസംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ലെയോണാര്‍ഡോ സാന്ദ്രി. ജറുസലേമില്‍, യേശുവിന്‍റെ തിരുക്കല്ലറയുടെ ദേവാലയത്തിനകത്ത് നടന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷമുള്ള എക്യുമെനിക്കല്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് അയച്ച സന്ദേശത്തിലാണ് അദ്ദേഹത്തിന്‍റെ പ്രസ്താവന. യേശുവിന്റെ മരണകുടീരം ജീവന്‍റെ ഉത്ഭവസ്ഥാനമായി മാറി. ഈ തിരുക്കല്ലറ, അവിടെയെത്തുന്ന ദശലക്ഷക്കണക്കിന് തീര്‍ത്ഥാടകരുടെ ഹൃദയങ്ങളെയും ജീവിതങ്ങളെയും സഹനങ്ങള്‍ക്കും വേദനകള്‍ക്കും മദ്ധ്യേ പ്രത്യാശയോടെ ജീവിക്കാന്‍ ക്ഷണിക്കുകയും ചെയ്യുന്നു. സഭയ്ക്കും നരകുലത്തിനും വെളിച്ചത്തിന്‍റെയും ആനന്ദത്തിന്‍റെയും ശാന്തിയുടെയും വിജയത്തിന്‍റെയും ഉറവിടമാണ്. വിശ്വാസത്തിന്‍റെയും പരസ്പരമുള്ള ആദരവിന്‍റെയും സാക്ഷ്യമേകുന്നതിന് ഈ പവിത്രമായ സ്ഥലത്തെ സ്നേഹത്തോടെ കാത്തുസൂക്ഷിക്കുന്ന എല്ലാ ക്രൈസ്തവ സഭാവിഭാഗങ്ങള്‍ക്കും നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് സഹായമേകിയവര്‍ക്കും ഫ്രാന്‍സിസ് പാപ്പായുടെ നന്ദിയും അറിയിക്കുന്നു. കര്‍ദ്ദിനാള്‍ സാന്ദ്രിയുടെ സന്ദേശത്തില്‍ പറയുന്നു. ബുധനാഴ്ച നടന്ന ഉദ്ഘാടന ചടങ്ങില്‍ ജെറുസലേമിലെ അപ്പസ്തോലിക പ്രതിനിധി ആര്‍ച്ചു ബിഷപ്പ് ജുസേപ്പെ ലത്സറോത്തൊയാണ് കര്‍ദ്ദിനാള്‍ ലെയോണാര്‍ഡോ സാന്ദ്രിയുടെ സന്ദേശം വായിച്ചത്.
Image: /content_image/News/News-2017-03-25-10:53:40.jpg
Keywords: തിരുകല്ലറ, കല്ലറ
Content: 4505
Category: 1
Sub Category:
Heading: അഭയാര്‍ത്ഥി പ്രശ്നങ്ങള്‍ പരിശോധിക്കുന്നതിന് വത്തിക്കാനില്‍ പ്രത്യേക സംവിധാനം
Content: വത്തിക്കാന്‍: അഭയാര്‍ഥികളെയും കുടിയേറ്റക്കാരെയും സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഗണിക്കുന്നതിനായി മാനവ വികസനത്തിനു വേണ്ടിയുള്ള വത്തിക്കാന്‍ ഡിപ്പാര്‍ട്ടുമെന്‍റിന്‍റെ ഒരു വിഭാഗം ഇനിമുതല്‍ പ്രവര്‍ത്തിക്കും. കുടിയേറ്റക്കാരും നാടോടികളുമായവരുടെ അജപാലന ശ്രദ്ധയ്ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ ചെയ്തുവന്ന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടുപോകുക എന്നതാണ് പ്രധാനമായ ദൗത്യം. പാവങ്ങളും സഹിക്കുന്നവരുമായ ജനത്തോടൊത്ത് അവരുടെ സന്തോഷങ്ങളിലും പ്രതീക്ഷകളിലും, ഉത്ക്കണ്ഠകളിലും സഭ സഹഗമിക്കുന്നു എന്ന അടിസ്ഥാനദൗത്യത്തിലൂന്നിയാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുക. പുതിയ ക്രമീകരണത്തില്‍ ഫ്രാന്‍സിസ് പാപ്പാ വിശദീകരണം നല്‍കുന്നില്ലെങ്കിലും പാപ്പയുടെ നാലുവര്‍ഷത്തെ തെരഞ്ഞെടുപ്പുകളുടെയും പ്രവര്‍ത്തനങ്ങളുടെയും വെളിച്ചത്തില്‍ പദ്ധതിയുടെ ലക്ഷ്യം സുവ്യക്തമാണെന്ന്‍ ഡിപ്പാര്‍ട്ടുമെന്‍റിന്‍റെ അണ്ടര്‍ സെക്രട്ടറിമാരായ ഫാബിയോ ബാജോ, മിഖേല്‍ സേര്‍ണി എന്നിവര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ മാര്‍പാപ്പ മുന്നോട്ടുവയ്ക്കുന്ന നിലപാടുകളോടൊപ്പം പുതിയ വിഭാഗം, സഭയുടെ ദൗത്യത്തിന്‍റെ അടിസ്ഥാനമാനത്തിന് പൂര്‍ണ്ണത നല്‍കുമെന്ന്‍ അവര്‍ കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2017-03-25-11:53:05.jpg
Keywords: വത്തിക്കാന്‍, അഭയാ
Content: 4506
Category: 7
Sub Category:
Heading: പ്രോലൈഫ് ദിനത്തില്‍ സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി നല്‍കുന്ന സന്ദേശം
Content: ജീവന് എതിരായുള്ള എല്ലാ വെല്ലുവിളികളെയും വിരുദ്ധപ്രവര്‍ത്തനങ്ങളെയും നിയന്ത്രിച്ച് ജീവന്റെ സംരക്ഷണത്തിന് വേണ്ടി നാം നിലകൊള്ളണമെന്ന് സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി. ജീവന്റെ സംരക്ഷണം സഭയെയും ക്രൈസ്തവരെയും മനുഷ്യസ്‌നേഹികളെയും സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഉത്തരാവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
Image:
Keywords: പ്രോലൈഫ്
Content: 4507
Category: 1
Sub Category:
Heading: എല്ലാവരേയും സ്വീകരിക്കാനുള്ള സന്നദ്ധത യൂറോപ്പ് പ്രകടമാക്കണം: ഫ്രാൻസിസ് മാർപാപ്പ
Content: വത്തിക്കാൻ: എല്ലാവരേയും സ്വീകരിക്കാനുള്ള സന്നദ്ധത യൂറോപ്യൻ രാജ്യങ്ങൾ പ്രകടമാക്കണമെന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ. യൂറോപ്യൻ യൂണിയന്റെ ഉത്ഭവത്തിന് വഴിതെളിച്ച റോമൻ ഉടമ്പടിയുടെ അറുപതാം വാർഷിക വേളയിൽ, സാല പ്രവിശ്യയിലുള്ള നേതാക്കളുമായി സംസാരിക്കുകയായിരിന്നു അദ്ദേഹം. മനുഷ്യർ തമ്മിലുള്ള ഐക്യം, ലോകത്തോടുള്ള സുതാര്യത, സമാധാനത്തിന്റെയും പുരോഗതിയുടേയും ഉദ്യമം, ഭാവിയിലേക്കുള്ള തുറവി തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് യൂണിയൻ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. യൂറോപ്യൻ രാഷ്ട്രീയ പദ്ധതികളുെട ഹൃദയം തന്നെ മനുഷ്യരാണ് എന്ന തിരിച്ചറിവ് സ്ഥാപകർക്കുണ്ടായിരുന്നു. എന്നാൽ, അഹംഭാവം നിമിത്തം ജനങ്ങൾക്ക് അവരുടേതായ സങ്കുചിത കാഴ്ചപ്പാടിനെ അതിജീവിക്കാൻ കഴിയാതെയായിരിക്കുന്നു. ഇന്നത്തെ യൂറോപ്പിന്റെ നിലനിൽപിനു തന്നെ അടിസ്ഥാനമാണ് റോമൻ ഉടമ്പടി. 1957-ൽ അന്നത്തെ യൂറോപ്യൻ നേതാക്കന്മാർ വളരെയധികം അഗ്രഹത്തോടെയും ഉത്സാഹത്തോടെയും പ്രതീക്ഷകളോടെയും ധാരണകളോടും കൂടിയാണ് ഉടമ്പടിക്കു തുടക്കം കുറിച്ചത്. സാമ്പത്തിക സഹകരണത്തേക്കാൾ ഉന്നതമായ ഒരു ലക്ഷ്യമാണ് അവർക്കുണ്ടായിരുന്നത്. നിയമസംഹിതകളോ പെരുമാറ്റച്ചട്ടങ്ങളോ കാര്യക്രമങ്ങളോ അല്ല യൂറോപ്പ് മുന്നോട്ട് വയ്ക്കുന്നത്. അതുപോലെ പ്രതിരോധമോ പുരോഗതിയോ അവകാശപ്പെടുന്ന വാദങ്ങളെ പിന്തുണയ്ക്കുകയല്ല ചെയ്യുന്നത്, മറിച്ച് മനുഷ്യന്റെ ശ്രേഷ്ഠതയെയും അന്തസ്സിനെയും അടിസ്ഥാനമായ ജീവിത രീതിയാണ് പ്രോത്സാഹിപ്പിക്കുന്നത്. യൂറോപ്യൻ സമൂഹത്തിന്റെ സ്ഥാപകനായ അൽസിഡ് ഡി ഗസ്പേരിയുടെ 'യൂറോപ്യൻ സംസ്കാരത്തിന്റെ ഉറവിടം ക്രിസ്തുമതമാണ് ' എന്ന അഭിപ്രായം അദ്ദേഹം ആവര്‍ത്തിച്ചു. സമകാലീക രാഷ്ട്രീയ പ്രതിസന്ധികൾ ഭയം ജനിപ്പിക്കുകയും സഹജീവികളിൽ സംശയം ഉളവാക്കുകയും ആദർശങ്ങൾ നഷ്ടപ്പെട്ട സമൂഹത്തിൽ ഭയം എന്ന വികാരം ആധിപത്യം നേടിയിരിക്കുന്നുവെന്നും മാര്‍പാപ്പ പറഞ്ഞു. ജനാധിപത്യ സിദ്ധാന്തങ്ങൾക്കുള്ള പ്രതിവിധി, എല്ലാവരേയും സ്വീകരിക്കാനുള്ള സന്നദ്ധത മാത്രമാണെന്ന് അഭിപ്രായപ്പെട്ട് മാർപ്പാപ്പ പ്രസംഗം പൂർത്തിയാക്കി. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ഡൊണാൾഡ് തസ്ക്, യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ജീൻ ക്ലാഡ് ജൻങ്കർ, യൂറോപ്യൻ പാർലമെന്റ് പ്രസിഡന്റ് അന്റോണിയോ റ്റജാനി തുടങ്ങി 27 യൂറോപ്യൻ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.
Image: /content_image/India/India-2017-03-25-15:41:23.jpg
Keywords: മാര്‍പാ