Contents
Displaying 4231-4240 of 25044 results.
Content:
4508
Category: 18
Sub Category:
Heading: സിസ്റ്റര്‍ ജിസ മരിയ സെന്‍റ് ജോസഫ് പ്രോവിന്‍സിന്റെ പ്രോവിന്‍ഷ്യാള്‍
Content: കൊച്ചി: ഇറ്റലിയിൽ സ്ഥാപിതമായ സമർപ്പിത മാതാവിന്റെ മക്കൾ (പ്രസന്റേഷൻ കോണ്‍വെന്റ്) സന്യാസസഭയിലെ അംഗമായ സിസ്റ്റർ ജിസമരിയ ഇന്ത്യയിലെ സെന്റ് ജോസഫ്സ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യാളായി സ്ഥാനമേറ്റു. വരാപ്പുഴ അതിരൂപതയിലെ പെരുമാനൂർ സെന്റ് ജോർജ് ഇടവകാംഗമായ സിസ്റ്റര്‍ ജിസ്മരിയ പറമ്പലോത്ത് പീറ്റർ-എൽസി ദമ്പതികളുടെ മകളാണ്.
Image: /content_image/India/India-2017-03-26-02:25:42.jpg
Keywords: പ്രോവി

4509
Category: 1
Sub Category:
Heading: വൈദീക രൂപീകരണം സെമിനാരി റെക്ടറിന്റെ മാത്രം ഉത്തരവാദിത്വമല്ല, ക്രിസ്തീയ സമൂഹത്തിന്റെ മുഴുവന്‍ കൂട്ടുത്തരവാദിത്വം : ബിഷപ്പ് ചാള്‍സ് പാമര്‍-ബക്ക്ള്‍
Content: അക്ര: വൈദീക രൂപീകരണം എന്നത് സെമിനാരിയിലെ റെക്ടറച്ചന്റെ മാത്രം ജോലിയല്ല, മറിച്ച് മുഴുവന്‍ ക്രിസ്തീയ സമൂഹത്തിനും, വൈദീക വിദ്യാര്‍ത്ഥികള്‍ക്കുമിടക്കുമുള്ള ഒരു കൂട്ടായ ഉത്തരവാദിത്വമാണെന്ന്‍ ഘാനയിലെ അക്ക്രായിലെ ബിഷപ്പ് ചാള്‍സ് പാമര്‍-ബക്ക്ള്‍. ആഫ്രിക്കന്‍ രാജ്യമായ ഘാന സ്വാതന്ത്ര്യം പ്രാപിച്ചതിന്റെ 60-മത്തെ വാര്‍ഷികാഘോഷ വേളയില്‍, “ഘാനയിലേയും, ആഗോള സഭയിലേയും വൈദീക രൂപീകരണത്തിലെ 60 വര്‍ഷങ്ങള്‍” എന്ന വിഷയത്തെ ആസ്പദമാക്കി സെന്റ് പീറ്റേഴ്സ് കത്തോലിക്കാ സെമിനാരിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരിന്നു അദ്ദേഹം. പിതാവായ ദൈവം ആഗ്രഹിക്കുന്നതു പോലെ ആയിതീരുവാനുള്ള യഥാര്‍ത്ഥമായ ആഗ്രഹം ഒരു വൈദീക വിദ്യാര്‍ത്ഥിക്കുണ്ടെങ്കില്‍, തന്റെ പഠനത്തിനായി പൂര്‍ണ്ണമനസ്സോടെ തന്റെ കഴിവിന്റെ പരമാവധി ശ്രമിക്കണമെന്ന ഭീമമായ ഉത്തരവാദിത്വം അവര്‍ക്ക് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “ദൈവീക നിയോഗത്തിലുള്ള വെല്ലുവിളികളെ താന്‍ ഒട്ടും തന്നെ കുറച്ചു കാണുന്നില്ല. മുഴുവന്‍ ക്രിസ്തീയ സമൂഹവും ഇതിനായി തങ്ങളുടേതായ സംഭാവനകള്‍ ചെയ്യണം. വൈദീക രൂപീകരണത്തിലുള്ള വെല്ലുവിളികള്‍ മാതാപിതാക്കള്‍, രക്ഷകര്‍ത്താക്കള്‍, സമൂഹം എന്നിവരുടെ മേല്‍നോട്ടത്തിലായിരിക്കണം നേരിടേണ്ടത്. എങ്കില്‍ അത് വൈദീക പഠനത്തിനും, വിദ്യാര്‍ത്ഥിക്കും, തിരുസഭ മുഴുവനുമായി ഗുണകരമായിരിക്കും. വിശ്വാസപരിശീലനം സ്വന്തം ഭവനത്തില്‍ നിന്നുമാണ് ആരംഭിക്കേണ്ടത്. പിന്നീടത് സഭയിലൂടേയും, സഭാനേതൃത്വത്തിലൂടേയും തുടരണം. പരിശുദ്ധാത്മാവിന്റെ കൃപ സഭയിലെ അംഗങ്ങളായ നമ്മള്‍ എല്ലാവരിലും ഉണ്ട്. അതിനാല്‍ പൗരോഹിത്യമെന്ന ദൈവനിയോഗത്തെ വേണ്ടും വിധം പരിപാലിക്കേണ്ടത് നമ്മുടേയും ഉത്തരവാദിത്വമാണ്. ഒരു കൂട്ടുത്തരവാദിത്വമെന്ന നിലയില്‍, വിളവെടുപ്പിന്റെ നാഥനായ കര്‍ത്താവിനോട് തന്റെ മുന്തിരിതോപ്പിലേക്ക് ആവശ്യമായ വേലക്കാരെ അയക്കണമെന്ന പ്രാര്‍ത്ഥനയോടെ ഈ ഉത്തരവാദിത്വം ആരംഭിക്കുന്നു. തുടര്‍ന്നാണ് ദൈവനിയോഗമുള്ളവരെ വിളിക്കുകയും ക്രിസ്തുവിനെ അനുഗമിച്ചുകൊണ്ടുള്ള ആത്മീയ ജീവിതത്തിനായി അവരെ പരിശീലിപ്പിക്കുകയും ചെയ്യേണ്ടത്. ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. നേരത്തെ 2015-ലെ തന്റെ പൊതുപ്രഭാഷണത്തില്‍ ഫ്രാന്‍സിസ് പാപ്പയും സമാന ആശയം പങ്കുവെച്ചിരിന്നു. അജപാലന ദൗത്യത്തിന്റെ കേന്ദ്രം കുടുംബമാണ്. അതിനാല്‍ സ്വന്തം ഭവനത്തിലും ദേവാലയത്തിലും വെച്ചാണ് വിശ്വാസ പരിശീലനം ആരംഭിക്കേണ്ടതു എന്നാണ് മാര്‍പാപ്പ അന്ന്‍ പറഞ്ഞത്.
Image: /content_image/News/News-2017-03-26-03:06:52.jpg
Keywords: വൈദിക, ഘാന

4510
Category: 1
Sub Category:
Heading: മഞ്ഞു കൊണ്ട് ബലിപീഠം തീർത്ത് വിശുദ്ധ കുർബ്ബാനയുടെ പ്രാധാന്യം ലോകത്തോടു പ്രഘോഷിക്കുകയാണ് ഈ വിദ്യാർത്ഥികൾ
Content: മിഷിഗൻ: വിശുദ്ധ കുര്‍ബാനയ്ക്കു വേണ്ടിയുള്ള ആഗ്രഹവും തീക്ഷ്ണതയും ഒന്നു ചേര്‍ന്നപ്പോള്‍ മഞ്ഞുകട്ടകള്‍ക്കിടയില്‍ ദേവാലയവും അള്‍ത്താരയും വീണ്ടും ഉയര്‍ന്നു. മിഷിഗൻ ടെക്ക് യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ കൂട്ടായ പരിശ്രമം വഴിയായാണ് മഞ്ഞുകട്ടകൾ കൊണ്ട് കപ്പേള നിർമ്മിച്ചു വിശുദ്ധ ബലി അര്‍പ്പിച്ചത്. തടി കഷണങ്ങളും പ്ലൈവുഡും ഉപയോഗിച്ചാണ് ഐസും മഞ്ഞ് കട്ടകളും താങ്ങി നിറുത്തിയിരിക്കുന്നത്. ദേവാലയം നിർമ്മിക്കുന്നത് എല്ലാ വർഷവും നടന്നു വരുന്ന ഒരു ചടങ്ങാണ്. അഞ്ഞൂറ് ടൺ തൂക്കം വരുന്ന മഞ്ഞുകട്ട കുന്നിൻ മുകളിലേക്ക് വലിച്ചു കയറ്റി നിർമ്മിച്ചിരിക്കുന്ന അൾത്താരയുടെ മുകൾ ഭാഗമാണ്, ഇത്തവണ പണിതുയർത്തിയ ദേവാലയത്തിന്റെ സവിശേഷത. നൂറ്റി നാല്പത് അംഗങ്ങളാണ് കഴിഞ്ഞ വർഷം നിർമ്മിച്ച കപ്പേളയിലെ ദിവ്യബലിയിൽ പങ്കെടുത്തത്. എന്നാൽ, ഈ വർഷം ദേവാലയത്തിന്റെ വലിപ്പം വർദ്ധിപ്പിച്ച് ഇരുന്നൂറ്റി എഴുപ്പതു പേരെ ഉൾകൊള്ളാവുന്ന തരത്തിലാണ് നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. അഞ്ചു വൈദികരും രണ്ട് ഡീക്കന്മാരും ദിവ്യബലിക്ക് സന്നിഹിതരായിരുന്നു. മിഷിഗൻ യൂണിവേഴ്സിറ്റി കൂടാതെ വ്യോമിങ്ങ് കാത്തലിക്ക് കോളേജും മഞ്ഞു കൊണ്ടുള്ള അൾത്താര പണിതു ദിവ്യബലി അര്‍പ്പിച്ചിരിന്നു. കഴിഞ്ഞ വര്‍ഷം പെൻസിൽവാനിയായിലെ ഹൈവേയിൽ 22 മണിക്കൂർ മഞ്ഞുവീഴ്ച്ചയിലകപ്പെട്ട വിദ്യാർത്ഥികൾ, മഞ്ഞിൽ അൾത്താര നിർമ്മിച്ച് ദിവ്യബലിക്ക് സൗകര്യമൊരുക്കിയത് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരിന്നു. വാഷിംഗടണിലെ ഭ്രൂണഹത്യാ വിരുദ്ധ റാലിയിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന സെന്റ് പോൾ, മിന്നപ്പോളീസ് എന്നീ രൂപതകളെ പ്രതിനിധീകരിച്ചെത്തിയ വിദ്യാർത്ഥികളാണ് മഞ്ഞിൽ അൾത്താരയുണ്ടാക്കിയത്. സിയോക്സ് നഗരത്തിലെ ലെ മാർസ് രൂപതയിൽപ്പെട്ട ഫാദർ പാട്രിക് ബേമിനാണ് അന്ന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചത്.
Image: /content_image/News/News-2017-03-26-10:06:49.jpg
Keywords: ബലിപീഠം തീർത്ത്

4511
Category: 1
Sub Category:
Heading: റോമിൽ ചാവറ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ റൂബി ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു
Content: റോം: റോമിലെ ചാവറ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ആൻഡ് ഇന്റർറിലീജിയസ് സ്റ്റഡീസിന്റെ റൂബി ജൂബിലി ആഘോഷങ്ങള്‍ക്കു തുടക്കമായി. ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനം ഇറ്റലിയിലെ ഇന്ത്യൻ അംബാസഡർ അനിൽ വാധ്വ ഉദ്ഘാടനം ചെയ്തു. പൗരസ്ത്യ സഭകൾക്കുള്ള സംഘത്തിന്റെ തലവൻ കർദിനാൾ ലിയണാർദോ സാന്ദ്രിയുടെ സന്ദേശം മോൺ. മക്ലീൻ കമിംഗ്സും മതാന്തര സംവാദത്തിന് വേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിൽ തലവൻ കർദിനാൾ ജീൻ തൗറാൻ അയച്ച സന്ദേശം മോൺ. സാന്റിയാഗോ മൈക്കിളും, സിഎംഐ പ്രിയോർ ജനറാൾ റവ. ഡോ. പോൾ ആച്ചാണ്ടിയുടെ സന്ദേശം റവ. ഡോ. ചെറിയാൻ തുണ്ടുപറന്പിലും വായിച്ചു. ചാവറ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ റവ. ഡോ. ഐസക് ആരിക്കാപ്പള്ളിൽ സ്വാഗതം പറഞ്ഞു. ഗ്രിഗോറിയൻ യൂണിവേഴ്സിറ്റി പ്രഫ. ബ്രയൻ ലോബോ, ഇന്ത്യൻ വൈദിക - സന്യാസ - വിദ്യാർഥികളുടെ കൂട്ടായ്മയുടെ പ്രസിഡന്റ് ജോജപ്പാ പൊലിസേറ്റി എന്നിവർ പ്രസംഗിച്ചു. റൂബി ജൂബിലിയോടനുബന്ധിച്ച് ‘’കാരുണ്യവും അനുകമ്പയും വിവിധ മതങ്ങളിൽ’’ എന്ന വിഷയത്തെ ആസ്പദമാക്കി അന്തർദേശീയ മതാന്തര സെമിനാർ നടത്തപ്പെട്ടു. ബംഗളൂരു ധർമരാം വിദ്യാക്ഷേത്രം പ്രസിഡന്റ് റവ. ഡോ. പോളച്ചൻ കോച്ചാപ്പിള്ളി സിഎംഐ, തിയോളജി ഡീൻ റവ. ഡോ. ജോയി ഫിലിപ്പ് കാക്കനാട്ട് സിഎംഐ, റവ. ഡോ. ജോർജ് കണിയാരകത്ത് സിഎംഐ, റവ. ഡോ. അഗസ്റ്റിൻ തോട്ടക്കര സിഎംഐ, ഡോ. ഇല്ലിയാസ് അനിമോൻ, തിരക്കഥാകൃത്ത് ജോൺപോൾ, കൊച്ചി ചാവറ സാംസ്കാരിക കേന്ദ്രം ഡയറക്ടർ റവ. ഡോ. റോബി കണ്ണൻചിറ, ഇറ്റലിയൻ ഹിന്ദു യൂണിയൻ വൈസ് പ്രസിഡന്റ് ഹംസാനന്ദഗിരി തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നുണ്ട്.
Image: /content_image/Liturgy/Liturgy-2017-03-27-03:45:44.jpg
Keywords: ചാവറ

4512
Category: 18
Sub Category:
Heading: അന്ധകാരത്തിലമര്‍ന്ന ജനത്തെ ക്രിസ്തു വെളിച്ചത്തിലേക്ക് നയിച്ചു: മുഖ്യമന്ത്രി പിണറായി വിജയൻ
Content: വെള്ളറട: ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമായ ക്രിസ്തു അന്ധകാരത്തിലമര്‍ന്ന ജനത്തെ വെളിച്ചത്തിലേക്ക് നയിക്കുകയാണ് ചെയ്തതെന്ന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. കുരിശുമല വജ്രജൂബിലി തീര്‍ഥാടനത്തിന് ആരംഭം കുറിച്ചുകൊണ്ടു നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടിച്ചമര്‍ത്തപ്പെട്ടതും പാര്‍ശ്വവത്കരിക്കപ്പെട്ടതുമായ ജനസമൂഹത്തിന് വേണ്ടിയാണ് ക്രിസ്തു പ്രവര്‍ത്തിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. "തനിക്ക് വേണ്ടിയല്ല ക്രിസ്തു ജീവിച്ചത്. ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമായ ക്രിസ്തു അടിച്ചമര്‍ത്തപ്പെട്ടതും പാര്‍ശ്വവത്കരിക്കപ്പെട്ടതുമായ ജനസമൂഹത്തിന് വേണ്ടിയാണ് പ്രവര്‍ത്തിച്ചത്. അന്ധകാരത്തിലമര്‍ന്ന ജനത്തെ വെളിച്ചത്തിലേക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവരെ വിമോചനത്തിന്റെ പാതയിലേക്കും അദ്ദേഹം നയിച്ചു. ഇതിലൂടെ യാഥാസ്ഥിക പൗരോഹിത്യത്തിലെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടി". മുഖ്യമന്ത്രി പറഞ്ഞു. സമ്മേളനത്തില്‍ ബിഷപ്പ് ഡോ. വിന്‍സെന്റ് സാമുവല്‍ അധ്യക്ഷനായി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യസന്ദേശം നല്‍കി. സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ., മോണ്‍ ജി.ക്രിസ്തുദാസ്, കുരിശുമല ഡയറക്ടര്‍ മോണ്‍ ഡോ. വിന്‍സെന്റ് കെ.പീറ്റര്‍, ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് കെ.മധു, എം.ശോഭകുമാരി, മണലി സ്റ്റാന്റിലി, പ്ലാങ്കാലജോണ്‍സണ്‍, സി.ശശിധരന്‍, വിചിത്ര, നെല്ലിശ്ശേരി പ്രദീപ്, ഡി.കെ.ശശി, തോമസ് കെ.സ്റ്റീഫന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വജ്രജൂബിലി തപാല്‍ കവറിന്റെയും സ്റ്റാമ്പിന്റെയും പ്രകാശനവും നടത്തി. ഏഴുനാള്‍ നീളുന്ന തീര്‍ഥാടനത്തിന് നെയ്യാറ്റിന്‍കര രൂപതാമെത്രാന്‍ ഡോ. വിന്‍സെന്റ് സാമുവല്‍ പതാക ഉയര്‍ത്തി. കുരിശുമല ഡയറക്ടര്‍ മോണ്‍ ഡോ. വിന്‍സെന്റ് കെ.പീറ്റര്‍, വികാരി ജനറല്‍ മോണ്‍ സി.ക്രിസ്തുദാസ്, ഫാ. സാജന്‍ ആന്റണി, സത്യനേശന്‍ ഉപദേശി തുടങ്ങിയവര്‍ പങ്കെടുത്തു. ആനപ്പാറ ഫാത്തിമ മാതാ കുരിശ്ശടിയില്‍ നിന്നുള്ള തീര്‍ഥാടന പതാക പ്രദക്ഷിണം സംഗമവേദിയില്‍ എത്തിയതിനെ തുടര്‍ന്നായിരുന്നു കൊടിയേറ്റ്. തീര്‍ഥാടനത്തിന്റെ ഭാഗമായി വെള്ളറടയില്‍നിന്നു സാംസ്‌കാരികഘോഷയാത്രയും നടത്തി. വിവിധ സഭാവിഭാഗങ്ങള്‍, ഇടവകകള്‍, ദൈവാലയങ്ങള്‍ സന്നദ്ധസംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തകര്‍ പങ്കെടുത്തു.
Image: /content_image/India/India-2017-03-27-04:19:30.jpg
Keywords: പിണറാ

4513
Category: 9
Sub Category:
Heading: ദൈവ സാന്നിധ്യം നിറഞ്ഞുനില്‍ക്കുന്ന ബഥേല്‍ ജനസമുദ്രമാകുന്നു; ആത്മീയ ആവേശമായി മാറിക്കൊണ്ടിരിക്കുന്ന സെഹിയോന്‍ യൂറോപ്പ് നയിക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ ഏപ്രില്‍ 8ന്
Content: ‘ഉണരാം പ്രശോഭിക്കാം’ വചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയുമായി നോമ്പുകാല ഒരുക്ക ധ്യാനങ്ങളിലൂടെ ഓസ്‌ട്രേലിയയുടെ നാനാഭാഗങ്ങളില്‍ ഏറെ തിരക്കിലായിരിക്കുകയാണ് സെഹിയോന്‍ യൂറോപ്പ് ഡയറക്ടര്‍ ബഹു. സോജി ഓലിക്കല്‍ അച്ചന്‍. ആയതിനാല്‍ സെഹിയോന്‍ യൂറോപ്പിന്റെ ഭാഗമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും പ്രമുഖ വചന പ്രഘോഷകനുമായ ബഹു. ഫാ. ഷെജു നടുവത്താനിയില്‍ അച്ചനായിരിക്കും ഇപ്രാവശ്യത്തെ കണ്‍വെന്‍ഷന്‍ നയിക്കുകത. പ്രസക്ത വചന പ്രഘോഷകനും വിടുതല്‍ ശുശ്രൂഷകനുമായ റവ. ഫാ. സിറിള്‍ ഇടമന അച്ചന്‍ ആരാധനാ നയിക്കുന്നതായിരിക്കും. അനേകം ബിഷപ്പുമാരെയും വൈദികരേയും സന്ന്യസ്തരേയും ധ്യാനിപ്പിച്ചിട്ടുള്ളതും ലോക സുവിശേഷീകരണത്തിന്റെ ഭാഗമായി ഇപ്പോള്‍ ജര്‍മനി ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും ജീസസ് വണ്ടര്‍ എന്ന പ്രോഗ്രാമിലൂടെ ലോകശ്രദ്ധ തന്നെ കവര്‍ന്നെടുത്തു ബ്രദര്‍ തോമസ് പോള്‍ കൂടാതെ ഡൊമിനീഷ്യന്‍ യൂത്ത് ഓര്‍ഡറിന്റെ ഭാഗമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും ഗ്രേറ്റ് ബ്രിട്ടണ്‍ ഓര്‍ഡര്‍ ഓഫ് പ്രീചേഴ്‌സ് മിനിസ്ട്രിയുടെ ഡയറക്ടര്‍ക്കും പ്രമുഖ വചന പ്രഘോഷകനുമായ ഫാ. നിക്കോളാസ് ക്രോ ഉം ഇപ്രാവശ്യത്തെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതായിരിക്കും. ഇംഗ്ലീഷിലും മലയാളത്തിലും രണ്ടു സെഷനിലായി നടക്കുന്ന കണ്‍വെന്‍ഷനില്‍ ദേശഭാഷ വ്യത്യാസമില്ലാതെ യുകെയുടെ നാനാ ഭാഗങ്ങളില്‍ നിന്നുമായി ജനം കൂട്ടം കൂട്ടമായി ഇവിടെ എത്തിച്ചേരുന്നു. ശക്തമായ അടിവേരുകളുള്ള ലബോനിലെ ദേവദാരുകള്‍ കടപുഴകി വീണ കഥ നാം കേട്ടിട്ടുണട്്. പ്രശസ്തിയുടെ കൊടുമുടിയില്‍ നിന്ന് അധഃപതനത്തിന്റെ പാതാളത്തില്‍ എത്രയോ പേര്‍ വീണു തകര്‍ന്നിരിക്കുന്നു. യേശുവിന്റെ രൂടെ നടന്ന യൂദാസ് 30 വെള്ളിക്കാശിന്റെ മുമ്പില്‍ അധഃപതിച്ചില്ലെ! അഹങ്കരിക്കുവാന്‍ ഒന്നുമില്ല ”നില്‍ക്കുന്നവന്‍ വീഴാതിരിക്കുവാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍” സുവിശേഷം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നല്ല കുമ്പസാരം കഴിച്ച് അനുതാപത്തോടും വിശുദ്ധിയോടും ആയിരിക്കാന്‍ ഈ നോമ്പുകാലം ഈശോ നമ്മില്‍ നിന്ന് അവകാശപ്പെടുന്നു. കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്ന ഏതൊരാള്‍ക്കും ഇംഗ്ലീഷിലും മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും അതോടൊപ്പം സ്പിരിച്വല്‍ ഷെയറിംഗിനും ഉള്ള അവസരം ഉണ്ടായിരിക്കും. ”കുഞ്ഞുങ്ങളെ എന്റെ അടുക്കല്‍ വരുവാന്‍ അനുവദിക്കുവിന്‍” നമ്മുടെ കുഞ്ഞുങ്ങളെ ഈശോയ്ക്ക് വളരെ ഇഷ്ടമാണ്. അനുഗ്രഹിക്കുവാന്‍ ഉയര്‍ത്തിയിരിക്കുന്ന ആ കരത്തിന്‍ കീഴിലേക്ക് നമുക്ക് അവരെ ചേര്‍ത്ത് നിര്‍ത്താം. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി അവരുടെ പ്രായമനുസരിച്ച് സെഷന്‍ തിരിച്ച് നടത്തപ്പെടുന്ന കണ്‍വെന്‍ഷനില്‍ വളരെ അധികം കുട്ടികള്‍ പങ്കെടുക്കുന്നു. കുട്ടികളുടെ ആത്മീയ വളര്‍ച്ചയ്ക്കുതകുന്ന കിംഗ്ഡം എന്ന മാഗസിന്‍ എല്ലാമാസവും സൗജന്യമായി നല്‍കപ്പെടുന്നു. യൂറോപ്പില്‍ അനേകായിരങ്ങളെ വിശ്വാസത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്ന ആത്മീയ വിരുന്നാണ് ഈ ശുശ്രൂഷ എന്നതിന്റെ അടയാളമാണ് ഇവിടെ നിന്നും ഉയരുന്ന സാക്ഷ്യങ്ങള്‍. കണ്‍വെന്‍ഷന്റെ ആത്മീയ വിജയത്തിനായി പ്രാര്‍ത്ഥനാ സഹായം അപേക്ഷിക്കുന്നതോടൊപ്പം ബഹു. സോജിയച്ചനും സെഹിയോന്‍ ടീം മുഴുവനും ചേര്‍ന്ന് ഏവരേയും ബഥേല്‍ സെന്ററിലേക്ക പ്രാര്‍ത്ഥനാപൂര്‍വ്വം ക്ഷണിക്കുന്നു. അഡ്രസ്: #{red->n->n->അഡ്രസ്സ്: }# Bethel Convention Centre Kelvin Way, Birmingham B 70 7JW #{red->n->n->കൂടുതല്‍ വിവരങ്ങള്‍ക്ക്: }# Shaji 078781449670 Aneesh 07760254700
Image: /content_image/Events/Events-2017-03-27-06:03:24.jpg
Keywords: രണ്ടാം ശനി

4514
Category: 1
Sub Category:
Heading: മദര്‍ ആഞ്ചലിക്ക നിത്യതയിലേക്ക് യാത്രയായിട്ട് ഇന്ന് ഒരു വര്‍ഷം
Content: വാഷിംങ്ടണ്‍: മാധ്യമ രംഗത്തിലൂടെ മഹത്തായ സുവിശേഷ പ്രവർത്തനം നടത്തി ശ്രദ്ധേയയായ മദർ ആഞ്ചലിക്കയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന്‍ ഒരുവര്‍ഷം. കഴിഞ്ഞ കൊല്ലം മാര്‍ച്ച് 27നാണ് മദര്‍ ആഞ്ചലിക്ക അന്തരിച്ചത്. അമേരിക്കയിലെ, ബിർമിംഹാമിനടുത്തുള്ള ദിവ്യകാരുണ്യ ദേവാലയത്തിൽ നടന്ന സംസ്ക്കാര ശുശ്രൂഷയിൽ രണ്ടായിരത്തോളം ആളുകളാണ് അന്ന്‍ പങ്കെടുത്തത്. നിത്യതയിലേക്ക് യാത്രയാകുമ്പോള്‍ മദര്‍ ആഞ്ചലിക്കയ്ക്ക് 92 വയസായിരുന്നു പ്രായം. ക്ലാരാ സന്യാസിനീ സഭാംഗവുമായ മദര്‍ ആഞ്ചലിക്കയായിരിന്നു 1981-ല്‍ ഇഡബ്ല്യുടിഎന്‍ ഗ്ലോബല്‍ കത്തോലിക്ക് നെറ്റ് വര്‍ക്ക് എന്ന ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ മാധ്യമശ്രംഖലക്ക് അലബാമയില്‍ ആരംഭം കുറിച്ചത്. ഇന്ന്‍ ഇ.ഡബ്ല്യു.റ്റി.എൻ (ഇറ്റേണൽ വേഡ് ടെലിവിഷൻ നെറ്റ് വർക്ക്) ലോകത്തിൽ 144 രാജ്യങ്ങളിൽ സാന്നിധ്യമുള്ള കത്തോലിക്കാ ടെലിവിഷൻ ചാനലാണ്.
Image: /content_image/News/News-2017-03-27-07:27:00.jpg
Keywords: മദര്‍ ആഞ്ച, മദർ ആഞ്ച

4515
Category: 1
Sub Category:
Heading: ക്രിസ്തുവിനെ പ്രഘോഷിക്കുക, വിശ്വാസികളുടെ എണ്ണത്തെ കുറിച്ചു ഉത്കണ്ഠ അരുത്: ഫ്രാൻസിസ് മാർപാപ്പ
Content: മിലാൻ: വെല്ലുവിളികളെ ഭയപ്പെടുകയല്ല, കീഴടക്കുകയാണ് വേണ്ടതെന്നും സമർപ്പിത സമൂഹത്തിന്റെയും വിശ്വാസികളുടെയും എണ്ണത്തെക്കുറിച്ച് ഉത്കണ്ഠാകുലരാകരുതെന്നും ഫ്രാൻസിസ് പാപ്പ. മിലാൻ സന്ദർശനവേളയിൽ കത്തീഡ്രലിൽ നടന്ന സംവാദത്തില്‍, സുവിശേഷ പ്രഘോഷണത്തിന്റെ ആവശ്യകതയനുസരിച്ച് ദൗത്യം ഏറ്റെടുക്കാനുള്ള അംഗസംഖ്യ കുറഞ്ഞു വരികയാണെന്ന ഉർസലിൻ സിസ്റ്റർ പൗല പഗോണിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഫ്രാൻസിസ് മാർപാപ്പ. ഭൂരിപക്ഷമുള്ള സമൂഹത്തിൽ നിറഞ്ഞ് ക്രിസ്തുവിന്റെ സ്വാധീനം ഉളവാക്കുക എന്നതാണ് ക്രൈസ്തവ ദൗത്യം. പരിശുദ്ധാത്മാവിനാൽ പൂരിതരായ അപ്പസ്തോലന്മാർ സമയത്തിന്റെ ആവശ്യകതയനുസരിച്ച് പുളിമാവ് പോലെ വർദ്ധിച്ച് ലോകത്തിന്റെ പ്രകാശവും ഉപ്പുമായി തീർന്നു. മാവ് പുളിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന യീസ്റ്റിനോടാണ് മാർപ്പാപ്പ ക്രൈസ്തവരുടെ എണ്ണത്തെയും ദൗത്യത്തെയും ഉപമിച്ചത്. ദൈവത്തെ അന്വേഷിക്കുന്ന സമൂഹത്തിന്റെ വിശ്വാസജീവിതത്തെയും മനസ്സിനെയും ഊർജസ്വലമാക്കുന്നതിന് പ്രതിസന്ധികൾ ആവശ്യമാണ്. കാളയെ കൊമ്പിൽ പിടിച്ച് നിയന്ത്രണ വിധേയമാക്കുന്ന പോലെയാകണം പ്രതിസന്ധികളെ തരണം ചെയ്യേണ്ടത്. കണ്ടുമുട്ടുന്നവരോടെല്ലാം സന്തോഷത്തോടെ സുവിശേഷം പങ്കുവെക്കണം. സുവിശേഷവത്കരണ പരിശ്രമങ്ങൾ വേണ്ടത്ര ഫലം പുറപ്പെടുവിക്കുന്നില്ല എന്ന ഫാ.ഗബ്രിേയലേ ഗ്യോയയുടെ പ്രസ്താവനയ്ക്ക് മറുപടി നൽകികൊണ്ടാണ് മാർപ്പാപ്പ ഇപ്രകാരം പറഞ്ഞത്. യേശുവിനു വേണ്ടി വലയിറക്കുക എന്ന ദൗത്യം ഏറ്റെടുത്തിരിക്കുന്നവരാണ് സുവിശേഷ പ്രഘോഷകർ. എന്നാൽ, ദൈവമാണ് വലയിൽ നിറയുന്ന മീനുകളെ ശേഖരിക്കുന്നത്. അതിനാൽ തന്നെ എണ്ണത്തെക്കുറിച്ചുള്ള വ്യഗ്രത നല്ലതല്ലായെന്നും മാർപാപ്പ ഓർമ്മിപ്പിച്ചു. പരിശുദ്ധാത്മാവിന്റെ മാർഗ്ഗ നിർദേശങ്ങൾക്ക് ഊന്നൽ നൽകാനും മററുള്ളവരുടെ വേദനയെ കാണാൻ കഴിയാതെ പോകുന്ന സമൂഹത്തിൽ പ്രത്യാശയുടെ കിരണങ്ങൾ ഉണർത്താനും പരിശ്രമിക്കണം. സഭാംഗങ്ങളായ നാം സമൂഹത്തിന്റേതായ ദൗർബല്യങ്ങൾ മനസ്സിലാക്കി അവയെ അനുഗ്രഹമാക്കുമ്പോഴാണ് നമ്മുടെ ദൗത്യം പൂർത്തിയാകുന്നത്. മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. സാൻ വിട്ടോർ ജയിലിൽ വിചാരണ നേരിടുന്ന തടവുകാരെ സന്ദർശിച്ച മാർപാപ്പ മിലാനിലെ അതിരൂപതാ പ്രേഷിത പ്രവർത്തകരോട് സംസാരിക്കുവാനും സമയം കണ്ടെത്തി.
Image: /content_image/News/News-2017-03-27-10:35:10.jpg
Keywords: ക്രൈസ്തവര്‍

4516
Category: 1
Sub Category:
Heading: അലഹബാദില്‍ സെമിത്തേരി തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തി
Content: അലഹബാദ്: ക്രൈസ്തവ വിശ്വാസികളെ ഏറെ വേദനിപ്പിച്ച് കൊണ്ട് അലഹബാദിലെ രാജപ്പൂര്‍ സെമിത്തേരി തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തി. അഭിനവ് ജോയി എന്ന വിശ്വാസി തന്റെ മുത്തശിയുടെ കല്ലറ സന്ദര്‍ശിക്കാന്‍ എത്തിയപ്പോളാണ് കല്ലറകള്‍ തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അധികം വൈകാതെ തന്നെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ പ്രചരിക്കുകയായിരിന്നു. കല്ലറയില്‍ നിന്ന്‍ കുരിശ് രൂപങ്ങള്‍ അറത്തു മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. അതേ സമയം സാമൂഹ്യവിരുദ്ധര്‍ സ്ഥിരമായി ചൂതുകളിക്കും മദ്യപനത്തിനുമായി സെമിത്തേരിയില്‍ ഒന്നിച്ചു കൂടുക പതിവായിരിന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. ഇത് കൂടാതെ നിരവധി അസാന്മാര്‍ഗ്ഗികപ്രവര്‍ത്തനങ്ങളും ഇവിടെ നടന്നതായി സംശയിക്കുന്നുണ്ട്. സംഭവം നടന്നിട്ടു മൂന്നു ദിവസമായെങ്കിലും പോലീസ് പ്രതികളെ പിടികൂടിയിട്ടില്ല. കുറ്റവാളികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്നാണ് പോലീസ് ഭാഷ്യം.
Image: /content_image/News/News-2017-03-27-11:25:15.jpg
Keywords: സെമിത്തേരി, തകര്‍ക്ക

4518
Category: 1
Sub Category:
Heading: ബ്രഹ്മചര്യം കാത്തുസൂക്ഷിക്കുന്ന വൈദികർക്കു കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ സാധിക്കും: വിവാഹിതനായ ഒരു പുരോഹിതന്റെ അഭിപ്രായം ചർച്ചയാകുന്നു
Content: കത്തോലിക്കാ സഭയിൽ പുരോഹിതരെ വിവാഹം കഴിക്കാൻ ആനുവദിക്കണമെന്ന ആവശ്യം എല്ലാക്കാലത്തും ഉയർന്നുവന്നിട്ടുള്ള ഒന്നാണ്. 'വിശ്വാസം തെളിയിക്കപ്പെട്ടിട്ടുള്ള വിവാഹിതരായവരേയും പുരോഹിതഗണത്തിലേക്ക് പരിഗണിക്കണമെന്നതിനെകുറിച്ച് പരിശുദ്ധാത്മാവ് എന്താണ് ആവശ്യപ്പെടുന്നതെന്ന് തിരുസഭ ചിന്തിക്കണ'മെന്ന ഫ്രാന്‍സിസ് പാപ്പായുടെ അടുത്തകാലത്തെ അഭിപ്രായവും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഈ അവസരത്തിലാണ് വിവാഹിതനും കത്തോലിക്കാ പുരോഹിതനുമായ ഫാ. ജോഷ്വ വിറ്റ്ഫീല്‍ഡ് 'ഡള്ളാസ് മോര്‍ണിംഗ് ന്യൂസി'ല്‍ എഴുതിയ ലേഖനം അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ ചർച്ചചെയ്യപ്പെടുന്നത്. "പൗരോഹിത്യത്തിന്റെ ‘ആത്മീയ ഫലം’ എന്ന് തിരുസഭ വിളിക്കുന്ന ബ്രഹ്മചര്യം മാറ്റുവാന്‍ കഴിയുന്ന ഒന്നല്ല; ഈ ആധുനിക യുഗത്തില്‍ വളരെയേറെ ദുര്‍ഗ്രാഹ്യമാണെങ്കില്‍ പോലും തിരുസഭയുടെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്ക് ബ്രഹ്മചര്യം അത്യാവശ്യമാണ്" അദ്ദേഹം അഭിപ്രായപ്പെടുന്നു. ഫാ. ജോഷ്വ വിറ്റ്ഫീല്‍ഡ് വിവാഹിതനാണ്, ഭാര്യയും നാല് മക്കളുമടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം. തന്റെ പൗരോഹിത്യ ജീവിതത്തില്‍ ഒരു വിവാഹിതനെന്നത് കൊണ്ട് തനിക്ക് പല നേട്ടങ്ങളും ഉണ്ടായതായി അദ്ദേഹം പറയുന്നു. ഒരു ഭര്‍ത്താവ് അല്ലെങ്കില്‍ പിതാവ് എന്നതുകൊണ്ട് പലരുടേയും അംഗീകാരം പിടിച്ചു പറ്റുവാന്‍ തനിക്കു കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. "എന്നാല്‍ അതുകൊണ്ട് ഒരു നല്ല പുരോഹിതനാവണമെന്ന് അര്‍ത്ഥമില്ല. ബ്രഹ്മചാരികളായ മറ്റു പുരോഹിതര്‍ തങ്ങളുടെ പ്രേഷിത മേഖലയില്‍ ചെയ്യുന്നത് പോലെ കാര്യക്ഷമമായി പ്രവർത്തിക്കാൻ എനിക്കു സാധിക്കുന്നില്ല" അദ്ദേഹം മനസ്സു തുറന്നു. "ഞാൻ ഒരു കത്തോലിക്കനാണെന്നതും, തിരുസഭ വിവാഹിതരെ പുരോഹിതനാക്കിയതിന്റെ പിന്നിലെ ശരിയായ കാരണവുമാണ് എന്നെ ആളുകള്‍ ഇഷ്ടപ്പെടുന്നതിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍. കത്തോലിക്കാ വിശ്വാസത്തിലെ സത്യം തിരിച്ചറിഞ്ഞതുകൊണ്ടും, ക്രിസ്തീയതയുടെ പൂര്‍ണ്ണത കത്തോലിക്കാ സഭയിലാണ് ഉള്ളത് എന്ന് മനസ്സിലാക്കിയതുകൊണ്ടുമാണ് ഞാനും ഭാര്യയും കത്തോലിക്കരായത്. ഞങ്ങള്‍ ആ സത്യത്തോട് പ്രതികരിച്ചു. എന്റെ വിശ്വാസമാര്‍ഗ്ഗം ഉപേക്ഷിച്ച് എന്റെ ഭാര്യ ആദ്യകുട്ടിയെ ഉദരത്തില്‍ വഹിക്കുന്ന സമയത്ത് ഞാന്‍ ഒരു കത്തോലിക്കാ പുരോഹിതനായി" അദ്ദേഹം വ്യക്തമാക്കുന്നു. "ക്രിസ്ത്യാനികള്‍ ഐക്യത്തോടെ ഇരിക്കണമെന്നാണ് കത്തോലിക്കാ സഭ ആഗ്രഹിക്കുന്നത്. വിവാഹിതരായ പുരോഹിതര്‍ വിജയിക്കുമോ എന്നറിയുവാനായി വത്തിക്കാന്‍ ഏര്‍പ്പെടുത്തിയ ‘പരീക്ഷണ വസ്തുക്കളല്ല’ ഞാനും എന്റെ കുടുംബവും. പകരം ഐക്യത്തിന് വേണ്ടിയുള്ള സഭയുടെ ആഗ്രഹത്തിന്റെ സാക്ഷികളാണ് ഞങ്ങള്‍. ജനങ്ങള്‍ ഞങ്ങളെ അങ്ങനെ കാണണമെന്നാണ് വിവാഹിതരായ പുരോഹിതരായ ഞങ്ങളുടെ ആഗ്രഹം". "ബ്രഹ്മചര്യം എന്ന അച്ചടക്കം പഴയ കാലം മുതലേ ക്രിസ്തീയ സഭ പിന്തുടര്‍ന്നു വരുന്നതാണ്. പന്ത്രണ്ടാം നൂറ്റാണ്ടു മുതലേ സഭയിൽ ഇത് ഒരു നിയമമായി പരിഗണിച്ചു വന്നിരുന്നു. എന്നിരുന്നാലും സഭയുടെ നന്മക്ക് വേണ്ടി ചില ഒഴിവുകഴിവുകള്‍ ചെയ്യാറുണ്ട്. 'ഞാനും ഇതില്‍ ഉള്‍പ്പെടുന്നു' എന്നാല്‍ ഇത്തരം ഒഴിവുകഴിവുകള്‍ സഭയുടെ ഐക്യത്തിന് വേണ്ടിമാത്രമാണ്, കാരണം യേശുവിന്റെ അവസാനത്തെ പ്രാര്‍ത്ഥന തന്റെ ശിക്ഷ്യന്‍മാര്‍ ഒന്നായിരിക്കണമെന്നായിരുന്നു. എന്നാല്‍ സഭയുടെ പുരാതന പാരമ്പര്യങ്ങളെ മാറ്റണം എന്ന് അതിനര്‍ത്ഥമില്ല" അദ്ദേഹം പറയുന്നു പൗരോഹിത്യ ബ്രഹ്മചര്യത്തിന്റെ ശക്തരായ വക്താക്കളാണ് ഞങ്ങള്‍ വിവാഹിതരായ വൈദികർ എന്നറിയുമ്പോള്‍ നിങ്ങള്‍ക്ക് അത്ഭുതമുണ്ടല്ലേ? എന്ന ചോദ്യം ഉന്നയിച്ചുകൊണ്ട് അദ്ദേഹം തുടർന്നു: "പുരോഹിതരുടെ ബ്രഹ്മചര്യത്തിന്റെ കാര്യത്തിൽ തിരുസഭ മാറ്റങ്ങളൊന്നും വരുത്തരുതെന്നാണ് എന്റെ അഭിപ്രായം. അതൊരു നല്ല ആശയമല്ല. വിവാഹിതനായ ഒരു പുരോഹിതനെന്ന നിലയില്‍ യാഥാസ്ഥിതികരായ ചിലര്‍ എന്നെ വിമര്‍ശിക്കാറുണ്ട്. എന്നാല്‍ മറ്റ് ചിലര്‍ എന്നെ കാണുന്നത് സഭയിലെ മാറ്റത്തിന്റെ വക്താക്കളായിട്ടാണ്. ഞങ്ങള്‍ കത്തോലിക്കാ സഭയില്‍ ഒരു നല്ല യുഗം കൊണ്ട് വരും എന്നാണവര്‍ വിചാരിക്കുന്നത്. പക്ഷെ അതൊരു അനുമാനം മാത്രമാണ്". കത്തോലിക്കാ സഭയിലെ വൈദികരെ വിവാഹം കഴിക്കാൻ അനുവദിക്കണമെന്നു വാദിക്കുന്നവർക്കുള്ള വ്യക്തമായ മറുപടിയാണ് വിവാഹിതനായ ഈ പുരോഹിതന്റെ വാക്കുകൾ.
Image: /content_image/TitleNews/TitleNews-2017-03-28-07:15:25.jpg
Keywords: വിവാഹ