Contents

Displaying 4271-4280 of 25044 results.
Content: 4549
Category: 18
Sub Category:
Heading: എം​​​സി​​​ബി​​​എ​​​സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി ഫാ.​​​ ജോസഫ് തോട്ടങ്കരയെ തിരഞ്ഞെടുത്തു
Content: കോ​​​ഴി​​​ക്കോ​​​ട്: എം​​​സി​​​ബി​​​എ​​​സ് സി​​​യോ​​​ൻ പ്രോ​​​വി​​​ൻ​​​സി​​​ന്‍റെ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​റാ​​​യി ഫാ.​​​ജോ​​​സ​​​ഫ് തോ​​​ട്ട​​​ങ്ക​​​ര തിരഞ്ഞെടുക്കപ്പെട്ടു. അ​​​സി​​​സ്റ്റ​​​ന്‍റ് പ്രൊ​​​വി​​​ൻ​​​ഷ്യ​​ൽ സു​​​പ്പീ​​​രി​​​യ​​​ർ ഫാ.​ ​​മാ​​​ത്യു വ​​​ട​​​ക്കേ​​​പു​​​ത്ത​​​ൻ​​​പു​​​ര, മി​​​ഷ​​​ൻ കൗ​​​ൺ​​​സി​​​ല​​​ർ ഫാ.​ ​​ജോ​​​ബ് കുന്നുംപുറം, പാ​​​സ്റ്റ​​​റ​​​ൽ അപ്പോ​​​സ്തോലേ​​​റ്റ് കൗ​​​ൺ​​​സി​​​ല​​​ർ ഫാ.​ ​​തോ​​​മ​​​സ് പെ​​​രും​​​പെ​​​ട്ടി​​​ക്കു​​​ന്നേ​​​ൽ, ഫി​​​നാ​​​ൻ​​​സ് കൗ​​​ൺ​​​സി​​​ല​​​ർ ഫാ. ​​​ഫ്രാ​​​ൻ​​​സി​​​സ് മൊ​​​റേ​​​ലി എ​​​ന്നി​​​വ​​​രാ​​​ണ് ഭരണസ​​​മി​​​തി​​​യി​​​ലെ മ​​​റ്റം​​​ഗ​​​ങ്ങ​​​ൾ.
Image: /content_image/India/India-2017-04-01-07:27:56.jpg
Keywords: സുപ്പീ
Content: 4550
Category: 18
Sub Category:
Heading: അഖിലകേരള പുത്തന്‍പാന പാരായണവും പിയാത്ത മത്സരവും ഒന്‍പതിന്‌
Content: പ​റ​വൂ​ർ: ചെ​ട്ടി​ക്കാ​ട് വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ൽ വി​ശു​ദ്ധ വാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ചു അ​ഖി​ല​കേ​ര​ള പു​ത്ത​ൻ​പാ​ന പാരായണവും പി​യാ​ത്ത മ​ത്സ​ര​വും ന​ട​ത്തും. ഓ​ശാ​ന ഞാ​യ​റാ​ഴ്ച​യാ​യ ഒ​ൻ​പ​തി​നു വൈ​കി​ട്ട് ആ​റി​നു തീര്‍ത്ഥാ​ട​ന​കേ​ന്ദ്ര അ​ങ്ക​ണ​ത്തി​ലാ​ണു പ​രി​പാ​ടി. 15,001 രൂ​പ​യും ട്രോ​ഫി​യു​മാ​ണ് ഒ​ന്നാം സ​മ്മാ​നം. 10,001 രൂ​പ​യും ട്രോ​ഫി​യും ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്കും 7001 രൂ​പ​യും ട്രോ​ഫി​യും മൂ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്കും ല​ഭി​ക്കും. പ​ങ്കെ​ടു​ക്കു​ന്ന എല്ലാവര്‍ക്കും 1001 രൂ​പ പ്രോ​ത്സാ​ഹ​ന​സ​മ്മാ​ന​മാ​യി ന​ൽ​കും. പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ നാലിനകം പേ​രു റ​ജി​സ്റ്റ​ർ ചെ​യ്യ​ണം. വി​വ​ര​ങ്ങ​ൾ​ക്ക്: 0484 –2482039, 2483512, 9947466352
Image: /content_image/India/India-2017-04-01-07:54:51.JPG
Keywords: മത്സര
Content: 4551
Category: 1
Sub Category:
Heading: മാര്‍പാപ്പയുടെ ഈജിപ്ത് സന്ദര്‍ശനത്തിന്റെ ലോഗോ പുറത്തിറക്കി
Content: കെയ്‌റോ: ഈജിപ്തിലെ കത്തോലിക്കാ സഭ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഈജിപ്ത് സന്ദര്‍ശനത്തോട് അനുബന്ധിച്ചുള്ള ലോഗോ പുറത്തിറക്കി. മാര്‍പാപ്പ, ഈജിപ്ത്, സമാധാനം എന്നീ മൂന്നു ഘടകങ്ങളെ കേന്ദ്രീകരിച്ചാണ് ലോഗോ നിര്‍മ്മിച്ചിരിക്കുന്നത്. ഈജിപ്തിനെ പ്രതിനിധീകരിച്ച് നൈല്‍ നദി, പിരമിഡ് എന്നിവയും കുരിശും അര്‍ദ്ധചന്ദ്രനും വെള്ളരി പ്രാവും ലോഗോയില്‍ ഉണ്ട്. ലോഗോയുടെ താഴ് ഭാഗത്തായി പോപ്പ് ഓഫ് പീസ് ഇന്‍ ഈജിപ്ത് ഓഫ് പീസ് എന്ന് ഇംഗ്ലീഷിലും അറബിയിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഏ​​​പ്രി​​​ൽ 28,29 തി​​​യ​​​തി​​​ക​​​ളി​​​ലാ​​​യി​​​രി​​​ക്കും മാ​​​ർ​​​പാ​​​പ്പ ഈജിപ്തില്‍ സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തു​​​ക​​​. ഈജിപ്ഷ്യന്‍ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ൽ​​​സി​​​സി, അ​​​ൽ അ​​​സ​​​ർ മോ​​​സ്കി​​​ലെ ഗ്രാ​​​ൻ​​​ഡ് ഇ​​​മാം ഷേ​​​ക്ക് അ​​​ഹ​​​മ്മ​​​ദ് അ​​​ൽ ത​​​യി​​​ബ്, കോ​​​പ്റ്റി​​​ക് സ​​​ഭ​​​യു​​​ടെ ത​​​ല​​​വ​​​ൻ ത​​​വ​​​ദ്രോ​​​സ് ര​​​ണ്ടാ​​​മ​​​ൻ എ​​​ന്നി​​​വ​​​രു​​​മാ​​​യി മാര്‍പാപ്പ കൂടികാഴ്ച നടത്തും. സെപ്റ്റംബര്‍ 6 മുതല്‍ 11 വരെ കൊളംബിയയിലും മാര്‍പാപ്പ സന്ദര്‍ശനം നടത്തുന്നുണ്ട്.
Image: /content_image/News/News-2017-04-01-08:11:42.JPG
Keywords: ലോഗോ
Content: 4552
Category: 1
Sub Category:
Heading: ഫിലിപ്പീന്‍സിൽ മാതാവിന്റെ അമലോത്ഭവ തിരുന്നാൾ പൊതു അവധിയായി പ്രഖ്യാപിച്ചു
Content: മനില: പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുന്നാൾ ദിനമായ ഡിസംബർ എട്ട് ദേശീയ അവധിയായി പ്രഖ്യാപിക്കുന്ന ബിൽ, ഫിലിപ്പീന്‍സ് ലോവർ ഹൗസ് പാസാക്കി. മാർച്ച് 29 ബുധനാഴ്ചയാണ് ബില്‍ പാസ്സാക്കിയത്. ക്രൈസ്തവ വിശ്വാസികള്‍ ഏറെയുള്ള ഫിലിപ്പീൻസിൽ ഭക്തിപൂർവം കൊണ്ടാടുന്ന തിരുന്നാളുകളിൽ ഒന്നാണ് മാതാവിന്റെ അമലോത്ഭവമെന്ന് ബില്‍ അവതരിപ്പിച്ച റുഡോൾഫോ ഫാരിണാസ് അഭിപ്രായപ്പെട്ടു. വിശ്വാസികളുടെ സൗകര്യാർത്ഥം മാതാവിനോടുള്ള ഭക്തി പ്രകടമാക്കാനും പൊതു വണക്കത്തിനുമാണ് അവധി നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫിലിപ്പിനാസ് എന്ന് അറിയപ്പെട്ടിരുന്ന കാലഘട്ടത്തിൽ, സുവിശേഷ പ്രഘോഷണം ശക്തിയാർജ്ജിക്കുന്നതിനു മുൻപേ തന്നെ ദൈവമാതാവ് അമലോത്ഭവയാണെന്ന സത്യം ഫിലിപ്പീൻസിൽ അംഗീകരിക്കപ്പെട്ടിരുന്നു. യൂറോപ്യൻ പരിവേഷകരെ ഫിലിപ്പീൻസിലേക്ക് കൊണ്ടുവന്ന കപ്പലുകളിൽ ഒന്നിനെ 'കൺസെപ്സിയോൺ ' എന്ന പേരു നൽകിയത് അമലോത്ഭവ തിരുന്നാളിന്റെ അനുസ്മരണാർത്ഥമാണ്. ഫാരിണാസ് കൂട്ടിച്ചേർത്തു. പരിശുദ്ധ കന്യകാമറിയത്തെ ആദരിക്കുന്നതിനായി 1708ൽ ക്ലമന്റ് പതിനൊന്നാമൻ മാർപ്പാപ്പയാണ്, ഡിസംബര്‍ 8 മാതാവിന്റെ തിരുന്നാളായി ആചരിക്കുവാന്‍ ആദ്യമായി ആഹ്വാനം ചെയ്തത്. 1854-ല്‍ ഒന്‍പതാം പിയൂസ് പാപ്പാ മറിയത്തിന്റെ അമലോത്ഭവം വിശ്വാസ സത്യമായി പ്രഖ്യാപിച്ചു. 1942 സെപ്റ്റബർ 12 ന് 'ഇംപോസ്തി നോബിസ് ' എന്ന അപ്പസ്തോലിക ലേഖനത്തിലൂടെ പന്ത്രണ്ടാം പീയൂസ് മാർപാപ്പയാണ് ഫിലിപ്പീൻസിന്റെ മദ്ധ്യസ്ഥ സഹായിയായി അമലോത്ഭവ മറിയത്തെ പ്രഖ്യാപിച്ചത്.
Image: /content_image/TitleNews/TitleNews-2017-04-01-10:04:31.jpg
Keywords: ഫിലി, അമലോ
Content: 4553
Category: 4
Sub Category:
Heading: 8 വയസ്സുകാരന്റെ ദിവ്യകാരുണ്യ ഭക്തി ഒരു കുടുംബത്തെ രക്ഷിച്ചപ്പോള്‍
Content: നിത്യാരാധന ചാപ്പലുകള്‍ സ്ഥാപിതമായ ശേഷം മെക്‌സിക്കോയില്‍ കൊലപാതകങ്ങള്‍ വന്‍തോതില്‍ കുറഞ്ഞതായി അടുത്തിടെ ഒരു {{പഠനം-> http://www.pravachakasabdam.com/index.php/site/news/4010 }} പുറത്തു വന്നിരിന്നുവല്ലോ. 2010 മുതല്‍ 2015 വരെയുള്ള കാലഘട്ടത്തില്‍ സിയൂദാദ് ജുവാറസ് എന്ന മെക്സിക്കന്‍ പട്ടണത്തില്‍ നടന്നിരുന്ന കൊലപാതകങ്ങളുടെ എണ്ണം 3766-ല്‍ നിന്നും 256ലേക്ക് ചുരുങ്ങിയതായി പ്രസ്തുത പഠനം ചൂണ്ടികാണിച്ചിരിന്നു. ദിവ്യകാരുണ്യത്തിന്റെ അത്ഭുതശക്തിയെ തിരിച്ചറിഞ്ഞു എല്ലാ സ്ഥലങ്ങളിലും ദിവ്യകാരുണ്യ ചാപ്പലുകള്‍ സ്ഥാപിക്കുവാന്‍ മുന്‍കൈയെടുത്തത് ഫാദര്‍ പട്രീസിയോ ഹിലീമെന്‍ എന്ന വൈദികനാണ്. തുടര്‍ച്ചയായി ആക്രമണങ്ങള്‍ ഉണ്ടായി കൊണ്ടിരിന്ന സ്ഥലത്തു ശാന്തത കൈവന്നത് ഫാദര്‍ പട്രീസിയോയുടെ ഉദ്യമത്തിലൂടെയാണ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ലാറ്റിന്‍ അമേരിക്ക മുഴുവന്‍ ‘നിത്യാരാധന ചാപ്പലുകള്‍’ പണിയുന്നതിൽ ഫാ. പാട്രീസിയോ ഹിലീമെന്‍ എന്ന വൈദികൻ മുഖ്യമായ പങ്കു വഹിച്ചു. ദിവ്യകാരുണ്യ ചാപ്പലുകള്‍ സ്ഥാപിച്ചതിന് ശേഷം അനേകം അത്ഭുതസാക്ഷ്യങ്ങള്‍ ഉണ്ടായെങ്കിലും 8 വയസ്സുകാരനായ മെക്സിക്കന്‍ ബാലന്റെ ജീവിതത്തില്‍ ഉണ്ടായ ഹൃദയസ്പര്‍ശിയായ അനുഭവം ഏറെ സന്തോഷത്തോടെയാണ് ഫാദര്‍ പട്രീസിയോ എ‌സി‌ഐ മാധ്യമത്തോട് പങ്കുവെച്ചത്. 'മിഷണറീസ് ഓഫ് ഔര്‍ ലേഡി ഓഫ് ദി ബ്ലസ്സ്ഡ് സാക്രമെന്റ് സന്യാസ സഭയാണ് മെക്സിക്കോയിലെ യുക്കാറ്റിനിലെ മിര്‍ദിയായില്‍ ആദ്യമായി നിത്യാരാധനാ ചാപ്പല്‍ ആരംഭിച്ചത്. ഇവിടെ ഒരിക്കല്‍ ദിവ്യബലിയര്‍പ്പിച്ച ഫാ. പാട്രീസിയോ ഇപ്രകാരം പറഞ്ഞു, “പ്രഭാതത്തിൽ, അതിരാവിലെ ഉണർന്നു പ്രാർത്ഥിക്കുന്നവരെ യേശൂ നൂറുമടങ്ങ് അനുഗ്രഹിക്കും. പ്രാര്‍ത്ഥനയുടെ മണിക്കൂറിനായി യേശു നിങ്ങളെ ക്ഷണിക്കുന്നു. ഒരു മണിക്കൂര്‍ നിങ്ങള്‍ക്ക് എന്റെ ഒപ്പം ഉണര്‍ന്നിരിക്കുവാന്‍ കഴിയുകയില്ലേയെന്ന്‍ യേശു നിങ്ങളോട് ചോദിക്കുന്നു”. അന്ന് അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാന്‍ 8 വയസ്സ്കാരനായ കുഞ്ഞു ഡീഗോയും എത്തിയിരിന്നു. വൈദികന്റെ വാക്കുകള്‍ അവനെ ഏറെ സ്പര്‍ശിച്ചു. പ്രസംഗത്തില്‍ ആകൃഷ്ട്ടനായ ആ ബാലന്‍ തന്റെ പിതാവിന്റെ മദ്യപാനം മാറുവാനും ദാരിദ്ര്യം മാറുവാനും കുടുംബത്തില്‍ സന്തോഷമുണ്ടാകുവാനും വേണ്ടി പ്രഭാതത്തില്‍ മൂന്നു മണിക്ക് ദിവ്യകാരുണ്യത്തിന്റെ മുന്നില്‍ ജാഗരണ പ്രാര്‍ത്ഥന നടത്തണമെന്ന്‍ തീരുമാനിച്ചു. കുഞ്ഞു ഡീഗോ തന്റെ ആഗ്രഹം അമ്മയോട് പറഞ്ഞു. ഡീഗോയുടെ ആഗ്രഹം മനസ്സിലാക്കിയ ആ അമ്മ പ്രാര്‍ത്ഥനയ്ക്കായി തന്റെ മകനെ കൂട്ടി ദിവ്യകാരുണ്യ ചാപ്പലിലേക്ക് പോയി. തുടര്‍ച്ചയായി ഒരാഴ്ച അവന്‍ അമ്മയുടെ ഒപ്പം ദിവ്യകാരുണ്യ സന്നിധിയില്‍ പ്രാര്‍ത്ഥിച്ചു. രണ്ടാമത്തെ ആഴ്ച്ചയില്‍ തന്റെ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുവാനായി അവന്‍ പിതാവിനേയും ക്ഷണിച്ചു. എന്നാല്‍ അദ്ദേഹം അത് നിരസിക്കുകയാണ് ചെയ്തത്. എന്നിരിന്നാലും അവന്‍ പ്രാര്‍ത്ഥന മുടക്കിയില്ല. കുഞ്ഞു ഡീഗോയുടെ പ്രാര്‍ത്ഥനക്ക് ആദ്യ ഉത്തരം എന്ന നിലയില്‍ ഒരു മാസത്തിനു ശേഷം ആ പിതാവും നിത്യാരാധനയില്‍ പങ്കെടുക്കുവാന്‍ തുടങ്ങി. ദിവ്യകാരുണ്യ യേശുവിന്റെ സ്നേഹം തിരിച്ചറിഞ്ഞ അദ്ദേഹം യേശുവില്‍ ഒന്നായി. മദ്യത്തിന് അടിമയായിരിന്ന ആ പിതാവ് തന്റെ ദുശീലം പൂര്‍ണ്ണമായും ഉപേക്ഷിച്ചുവെന്ന് മാത്രമല്ല, ഭാര്യയോട് കൂടുതല്‍ സ്നേഹത്തോടെ പെരുമാറാന്‍ തുടങ്ങി. ആ കുടുംബത്തിന്റെ ദാരിദ്ര്യാവസ്ഥ പൂര്‍ണ്ണമായും മാറി. ചുരുക്കി പറഞ്ഞാല്‍ 8 വയസ്സുകാരനായ ഒരു ബാലന്‍ ദിവ്യകാരുണ്യത്തില്‍ അര്‍പ്പിച്ച പ്രത്യാശ കൊണ്ട് ഒരു കുടുംബം മുഴുവന്‍ രക്ഷപ്രാപിച്ചു. താന്‍ കണ്ടറിഞ്ഞ, അനുഭവിച്ചറിഞ്ഞ കുഞ്ഞു ഡീഗോയുടെ ജീവിതസാക്ഷ്യം ഏറെ സന്തോഷത്തോടെയാണ് ഫാ. പാട്രീസിയോ എ‌സി‌ഐ മാധ്യമത്തോട് പങ്കുവെച്ചത്. ഓരോ നിത്യാരാധന ചാപ്പലും യേശുവിന്റെ ഹൃദയത്തില്‍ വിശ്രമിക്കുവാനുള്ള സ്ഥലമാണെന്ന്‍ വൈദികന്‍ പറയുന്നു. ഒരു 8 വയസ്സുകാരന്‍ ദിവ്യകാരുണ്യത്തില്‍ അര്‍പ്പിച്ച വിശ്വാസം എത്രമാത്രം വലുതാണെന്ന് കുഞ്ഞു ഡീഗോയുടെ ജീവിതം നമ്മേ ഓര്‍മ്മിപ്പിക്കുന്നു. പ്രായത്തിനു ഏറെ നമ്മള്‍ വളര്‍ന്നവരാണെങ്കിലും ജീവിക്കുന്ന യേശുവിന്റെ നിറസാന്നിധ്യമായ ദിവ്യകാരുണ്യത്തോട് ചേര്‍ന്നാണോ നാം ജീവിക്കുന്നത്? ഒരു ഗോതമ്പ് അപ്പത്തോളം ചെറുതായി നമ്മുടെ വരവിനായി കാത്തിരിക്കുന്ന ദിവ്യകാരുണ്യത്തെ അവഗണിച്ചവരാണോ നാം? നമ്മുക്ക് വിലയിരുത്താം. നിത്യസ്തുതിക്ക് അര്‍ഹനായ പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.
Image: /content_image/Mirror/Mirror-2017-04-01-12:18:51.jpg
Keywords: ചാപ്പലുകളുടെ, ദിവ്യകാരുണ്യ
Content: 4554
Category: 1
Sub Category:
Heading: പുരാതന ക്രിസ്ത്യാനികളെക്കുറിച്ചു കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുന്ന, 1400 വര്‍ഷങ്ങള്‍ പഴക്കമുള്ള നാണയങ്ങള്‍ പുരാവസ്തുഗവേഷകര്‍ കണ്ടെത്തി
Content: ടെല്‍ അവീവ്: 1400-ഓളം വര്‍ഷങ്ങള്‍ പഴക്കമുള്ള ബൈസന്റൈന്‍ ചക്രവര്‍ത്തിമാരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്തിട്ടുള്ള നാണയങ്ങള്‍ ഇസ്രായേലി പുരാവസ്തുഗവേഷകര്‍ കണ്ടെത്തി. ജെറുസലേമില്‍ നിന്നും ഏതാണ്ട് 7 കിലോമീറ്റര്‍ ദൂരത്തുള്ള എയിന്‍-ഹെമെദ് നാഷണല്‍ പാര്‍ക്കിനു സമീപത്തു വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു കെട്ടിടത്തില്‍ നിന്നുമാണ് ചരിത്രപരമായ വളരെ പ്രാധാന്യമുള്ള നാണയങ്ങള്‍ കണ്ടെടുത്തത്. ഇത് പുരാതന ക്രിസ്ത്യാനികളെ കുറിച്ചു കൂടുതല്‍ മനസ്സിലാക്കുവാന്‍ സഹായിക്കുമെന്ന്‍ പുരാവസ്തു ഗവേഷകര്‍ പറഞ്ഞു. ജെസ്റ്റീനിയന്‍, മോറിസ്, ഫൊക്കാസ് എന്നീ ബൈസന്റൈന്‍ ചക്രവര്‍ത്തിമാരുടെ ചിത്രങ്ങളാണ് ഈ നാണയങ്ങളില്‍ ആലേഖനം ചെയ്തിരിക്കുനത്. നാണയങ്ങളുടെ മറുവശത്ത് ‘M’ എന്നും ആലേഖനം ചെയ്തിട്ടുണ്ട്. പുരാതന ക്രിസ്തീയ ജീവിതത്തെ കുറിച്ച്, പ്രത്യേകിച്ച് ബൈസന്റൈന്‍ സഭയെകുറിച്ചുള്ള വിലപ്പെട്ട വിവരങ്ങള്‍ ഈ നാണയങ്ങളില്‍ നിന്നും ലഭിക്കും എന്ന പ്രതീക്ഷയിലാണ് പുരാവസ്തു ഗവേഷകര്‍. 604-609 നൂറ്റാണ്ടുകളിലേതെന്ന് കരുതപ്പെടുന്ന 9 ഓട്ടു നാണയങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. പുരാതന ക്രിസ്തീയ ലോകത്തെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ ഈ നാണയം വഴി ലഭിക്കുമെന്ന് ഗവേഷക പദ്ധതിയുടെ ഡയറക്ടറായ അനെറ്റെ ലാന്‍ഡസ്-നഗര്‍ പറഞ്ഞു. മുന്തിരി വീഞ്ഞ് നിര്‍മ്മിക്കുവാനുള്ള ചക്കും ഇതിന്റെ സമീപത്ത് നിന്നും കണ്ടെടുത്തിട്ടുണ്ട്. ഏതാണ്ട് 614-ല്‍ പേര്‍ഷ്യന്‍ സൈന്യം വിശുദ്ധനാട് ആക്രമിച്ചു കൊണ്ടിരുന്ന അവസരത്തില്‍ സ്ഥലത്തിന്റെ ഉടമ ഈ നാണയങ്ങള്‍ പേര്‍ഷ്യക്കാരുടെ കയ്യില്‍ എത്താതിരിക്കുവാനായി ഒരു തുണിയില്‍ ഭദ്രമായി പൊതിഞ്ഞു കെട്ടിടത്തില്‍ നിക്ഷേപിച്ചതാകാമെന്നാണ് കരുതപ്പെടുന്നത്. നാണയങ്ങള്‍ കണ്ടെത്തിയിരിക്കുന്ന സ്ഥലം ഒരു ചരിത്രസ്മാരകമെന്ന നിലയില്‍ സംരക്ഷിക്കുവാനാണ് തങ്ങളുടെ പദ്ധതി എന്ന് ജൂദാ ജില്ലയിലെ പുരാവസ്തുഗവേഷകനായ അമിത് ഷാദ്മാന്‍ അറിയിച്ചു. ഇതുവരെ കണ്ടെടുക്കപ്പെട്ടിട്ടുള്ള പുരാവസ്തുക്കളില്‍ നിന്നും ക്രിസ്തുവിന്റെ ജനനം മുതല്‍ക്കേ ഉള്ള കാര്യങ്ങള്‍ കൃത്യമായി പുനരാവിഷ്കരിക്കുവാന്‍ പുരാവസ്തുഗവേഷകര്‍ക്ക് കഴിയും എന്നാണ് ഇസ്രായേലി ആന്റിക്വിറ്റി അതോറിറ്റിയുടെ തലവനായ ഗിദിയോണ്‍ അവ്നിയുടെ അഭിപ്രായം.
Image: /content_image/TitleNews/TitleNews-2017-04-01-14:31:00.jpg
Keywords: പുരാ
Content: 4555
Category: 1
Sub Category:
Heading: ദൈവത്തെ അഭിമുഖീകരിക്കാനുള്ള ഭയം നിമിത്തം വി. കുർബ്ബാനയെ പലരും ഒരു ആഘോഷമായി മാത്രം കാണുന്നു: കർദ്ദിനാൾ റോബർട്ട് സാറാ
Content: ദൈവത്തെ അഭിമുഖീകരിക്കാനുള്ള ഭയം നിമിത്തം വി. കുർബ്ബാനയെ പലരും ഒരു ആഘോഷമായി മാത്രം കാണുന്നുവെന്ന് വത്തിക്കാൻ ആരാധനാ സമിതിയുടെ അധ്യക്ഷൻ കർദ്ദിനാൾ റോബർട്ട് സാറാ. ചില വൈദികരും മെത്രാന്മാരും പോലും ഇക്കാര്യത്തിൽ വിഭിന്നരല്ലന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, സഭയുടെ ആരാധനാക്രമങ്ങളെ ആധുനികവൽക്കരിക്കാൻ ശ്രമിച്ചതാണ് ഇതിനു പിന്നിലെ കാരണമെന്നും വ്യക്തമാക്കി. വി. കുര്‍ബ്ബാനയുടെ റോമന്‍ ആരാധനക്രമത്തെ സംബന്ധിച്ചുള്ള ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ അപ്പസ്തോലിക ലേഖനമായ ‘സുമ്മോറം പൊന്തിഫിക്ക’മിന്റെ പത്താം വാര്‍ഷികത്തിനു മുന്നോടിയായി വിളിച്ചുചേർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "ദൈവ വിശ്വാസം ഇന്ന് പ്രതിസന്ധികൾ നേരിട്ടുകൊണ്ടിരിക്കുന്നു. ഇത് വിശ്വാസികളില്‍ മാത്രമല്ല ഒതുങ്ങുന്നത്, പുരോഹിതരിലും മെത്രാന്‍മാരിലും വരെ വിശ്വാസരാഹിത്യം കാണുവാൻ സാധിക്കും” അദ്ദേഹം പറഞ്ഞു. “ഇത് വി. കുർബ്ബാനയെ ഒരു ബലിയെന്ന രീതിയില്‍ മനസ്സിലാക്കുന്നതിനു നമ്മെ കഴിവില്ലാത്തവരാക്കി തീര്‍ത്തു. നമുക്കെല്ലാവര്‍ക്കുമായി കുരിശില്‍ കിടന്ന് രക്തം ചിന്തികൊണ്ട്, യേശു ക്രിസ്തു അര്‍പ്പിച്ച ബലിയുടെ, നിരവധി സ്ഥലങ്ങളിലൂടെ നിരവധി ജനതകളിലൂടെ നിരവധി രാജ്യങ്ങളിലൂടെ യുഗങ്ങളായി സഭ നടത്തി വരുന്ന രക്തം ചിന്താത്ത അനുസ്മരണമാണ് നമ്മുടെ വിശുദ്ധ കുര്‍ബ്ബാന” എന്നും കര്‍ദ്ദിനാള്‍ സാറ കൂട്ടിച്ചേര്‍ത്തു. ഇന്ന് വിശുദ്ധ കുര്‍ബ്ബാനയെ വെറുമൊരു സാമുദായിക ആഘോഷമായി കാണുന്ന ഒരു പ്രവണത കണ്ടു വരുന്നുവെന്ന് വളരെ ഖേദത്തോടു കൂടി അദ്ദേഹം പറഞ്ഞു. ദൈവത്തേ അഭിമുഖീകരിക്കുന്നതിനുള്ള ഭയമാണിതിനു കാരണമെന്ന് അദ്ദേഹം പറഞ്ഞു. “കാരണം ദൈവത്തിന്റെ നോട്ടം നമ്മുടെ ആന്തരിക ജീവിതത്തിലെ കുറവുകളെകുറിച്ചു ചിന്തിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കും” കര്‍ദ്ദിനാള്‍ പറഞ്ഞു. സൈദ്ധാന്തികമായ വ്യത്യാസങ്ങള്‍, വഴിതെറ്റിക്കുന്ന പ്രബോധനങ്ങള്‍, ആരാധനക്രമത്തിന്റെ തെറ്റായ ഉപയോഗം തുടങ്ങി ഇന്ന് സഭ നേരിടുന്ന പല പ്രശ്നങ്ങളേയും വിലകുറച്ചു കാണുന്ന നിരവധി സഭാ നേതാക്കള്‍ ഉണ്ട് എന്ന് അദ്ദേഹം എടുത്തു പറഞ്ഞു. “രണ്ടാം വത്തിക്കാന്‍ കൗൺസിലിനു ശേഷമുള്ള കാലഘട്ടം സഭയുടെ വസന്ത കാലമാണെന്ന് വാദിക്കുന്ന നിരവധി പണ്ഡിതന്‍മാര്‍ ഉണ്ട്. എന്നാല്‍ ഞാന്‍ പറയുന്നു: “സഭയുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാരമ്പര്യങ്ങള്‍ ഇന്ന് ബലികഴിക്കപ്പെട്ടു എന്നായിരിക്കും വിവേകമതികളായ ആളുകള്‍ പറയുക.” തങ്ങളുടെ കത്തോലിക്കാ പാരമ്പര്യവും വേരുകളും നിഷേധിച്ചു കൊണ്ടിരിക്കുന്ന യൂറോപ്പ്യന്‍ രാഷ്ട്രീയ ഭരണകൂടങ്ങളെ ശക്തമായി വിമര്‍ശിക്കുവാനും കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ മറന്നില്ല.
Image: /content_image/TitleNews/TitleNews-2017-04-02-02:47:53.JPG
Keywords: സാറാ, കുർബ്ബാന
Content: 4556
Category: 18
Sub Category:
Heading: പുണ്യം മലയാറ്റൂർ കുരിശുമുടി പദ്ധതിയ്ക്കു തുടക്കമായി
Content: മ​​​ല​​​യാ​​​റ്റൂ​​​ർ: തീ​​​ർത്ഥാട​​​ന കേ​​​ന്ദ്ര​​​മാ​​​യ മ​​​ല​​​യാ​​​റ്റൂ​​​ർ കു​​​രി​​​ശു​​​മു​​​ടി​​​യി​​​ൽ ഗ്രീ​​​ൻ പ്രോ​​​ട്ടോ​​​ക്കോ​​​ൾ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യുള്ള പു​​​ണ്യം മ​​​ല​​​യാ​​​റ്റൂ​​​ർ കു​​​രി​​​ശു​​​മു​​​ടി പ​​​ദ്ധ​​​തി​​​ക്ക് തു​​​ട​​​ക്ക​​​മായി. പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി റോ​​​ജി എം.​​​ജോ​​​ണ്‍ എം​​​എ​​​ൽ​​​എ, ഫെ​​​ലി​​​ക്ക​​​ൽ ഫൗ​​​ണ്ടേ​​​ഷ​​​ൻ ട്ര​​​സ്റ്റി ഡോ. ​​​സി.​​​എ​​​ൻ. മ​​​നോ​​​ജ്, ശു​​​ചി​​​ത്വ മി​​​ഷ​​​ൻ സം​​​സ്ഥാ​​​ന മൊ​​​ബി​​​ലൈ​​​സേ​​​ഷ​​​ൻ ഹെ​​​ഡ് ജോ​​​ഷി വ​​​ർ​​​ഗീ​​​സ്, ശു​​​ചി​​​ത്വ മി​​​ഷ​​​ൻ അ​​​സി.​​​കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ സി.​​​മോ​​​ഹ​​​ന​​​ൻ, ഫാ. ​​​സേ​​​വ്യ​​​ർ തേ​​​ല​​​ക്കാ​​​ട്ട് എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ കു​​​രി​​​ശു​​​മു​​​ടി​​​യും പ​​​രി​​​സ​​​ര​​​വും ശു​​​ചീ​​​ക​​​രി​​​ച്ചു. രാ​​​ജ​​​ഗി​​​രി കോ​​​ള​​​ജ് ഓ​​​ഫ് അ​​​പ്ലൈ​​​ഡ് സ​​​യ​​​ൻ​​​സ്, സെ​​​ന്‍റ് തെ​​​രേ​​​സാ​​​സ് കോ​​​ള​​​ജ് എ​​​റ​​​ണാ​​​കു​​​ളം, സെ​​​ന്‍റ് സേ​​​വ്യേ​​​ഴ്സ് കോ​​​ള​​​ജ് ആ​​​ലു​​​വ എ​​​ന്നീ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ ശു​​​ചി​​​ത്വ മി​​​ഷ​​​ൻ വോ​​​ള​​​ണ്ടി​​​യ​​​ർ​​​മാ​​​രും കു​​​ടും​​​ബ​​​ശ്രീ അം​​​ഗ​​​ങ്ങ​​​ളും ശു​​​ചി​​​ത്വ മി​​​ഷ​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും ശു​​​ചീ​​​ക​​​ര​​​ണ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യി. ശു​​​ചീ​​​ക​​​ര​​​ണ​​​ത്തി​​​നു​​​ശേ​​​ഷം എ​​​ല്ലാ വ്യാ​​​പാ​​​ര​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും ല​​​ഘു​​​ലേഖ​​​ക​​​ൾ വി​​​ത​​​ര​​​ണം ചെയ്തു. പ്ലാ​​​സ്റ്റി​​​ക് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ഒ​​​ഴി​​​വാ​​​ക്കാ​​​ൻ ക​​​ർ​​​ശ​​​ന നി​​​ർ​​​ദേ​​​ശം ന​​​ല്കു​​​ക​​​യും ചെ​​​യ്തു. വ​​​രും​​​ദി​​​ന​​​ങ്ങ​​​ളി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട്ട ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ക​​​ർ​​​ശ​​​ന​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി, പ്ലാ​​​സ്റ്റി​​​ക് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും. നേ​​​ർ​​​ച്ച​​ക്ക​​​ഞ്ഞി വി​​​ത​​​ര​​​ണ​​​ത്തി​​​നാ​​​യി പ്ലാ​​​സ്റ്റി​​​ക് പ്ലേ​​​റ്റു​​​ക​​​ൾ, ഗ്ലാ​​​സു​​​ക​​​ൾ എ​​​ന്നി​​​വ​​യ്​​​ക്കു പ​​​ക​​​ര​​​മാ​​​യി സ്റ്റീ​​​ൽ നി​​​ർ​​​മി​​​ത​ പാ​​​ത്ര​​​ങ്ങ​​​ളും ഗ്ലാ​​​സു​​​ക​​​ളു​​​മാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. ഇ​​ന്ന​​ലെ മു​​ത​​ൽ തീ​​​ർ​​​ഥാ​​​ട​​​ക​​​ർ​​​ക്കു ശു​​​ദ്ധീ​​​ക​​​രി​​​ച്ച കു​​​ടി​​​വെ​​​ള്ളം ന​​​ൽ​​​കിത്തു​​ട​​ങ്ങി. ഇ​​​തി​​​നാ​​​യി 30 ​ല​​​ക്ഷം രൂ​​​പ ചെ​​​ല​​​വു വ​​​രു​​​ന്ന കു​​​ടി​​​വെ​​​ള​​​ള പൈ​​​പ്പ് ലൈ​​ൻ പ​​​ദ്ധ​​​തി​​​യു​​​ടെ നി​​​ർ​​​മാ​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യി. അ​​​ടി​​​വാ​​​രം മു​​​ത​​​ൽ പ​​​തി​​​മൂ​​​ന്നാം പീ​​​ഡാ​​​നു​​​ഭ​​​വ സ്ഥ​​​ലം വ​​​രെ ശു​​​ദ്ധ​​​ജ​​​ല ടാ​​​പ്പു​​​ക​​​ൾ ഘ​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. പു​​​ണ്യം മ​​​ല​​​യാ​​​റ്റൂ​​​ർ പ​​​ദ്ധ​​​തി​​​യു​​​ടെ ഔദ്യോഗിക ഉ​​​ദ്ഘാ​​​ട​​​നം നാ​​​ലി​​​ന് രാ​​​വി​​​ലെ 9.30 ന് ​​​മ​​​ല​​​യാ​​​റ്റൂ​​​ർ അ​​​ടി​​​വാ​​​ര​​​ത്ത് ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ ദ​​​ക്ഷി​​​ണ മേ​​​ഖ​​​ല ഐ​​​ജി പി.​​​വി​​​ജ​​​യ​​​ൻ നി​​​ർ​​​വ​​​ഹി​​​ക്കും. കു​​​രി​​​ശു​​​മു​​​ടി റെ​​​ക്ട​​​ർ ഫാ. ​​​സേ​​​വ്യ​​​ർ തേ​​​ല​​​ക്കാ​​​ട്ട് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. മ​​​ല​​​യാ​​​റ്റൂ​​​ർ സെ​​​ന്‍റ് തോ​​​മ​​​സ് പ​​​ള്ളി വി​​​കാ​​​രി റ​​​വ.​​​ഡോ. ജോ​​​ണ്‍ തേ​​​യ്ക്കാ​​​ന​​​ത്ത്, ആ​​​ലു​​​വ റൂ​​​റ​​​ൽ എ​​​സ്പി എ.​​​വി.​​​ജോ​​​ർ​​​ജ്, പെ​​​രു​​​ന്പാ​​​വൂ​​​ർ ഡി​​​വൈ​​​എ​​​സ്പി കെ.​​​സു​​​ദ​​​ർ​​​ശ​​​ന​​​ൻ, കാ​​​ല​​​ടി സി​​​ഐ സ​​​ജി മാ​​​ർ​​​ക്കോ​​​സ്, എ​​​സ്ഐ എ​​​ൻ.​​​എ.​​​അ​​​നൂ​​​പ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.
Image: /content_image/India/India-2017-04-02-03:17:54.jpg
Keywords: മലയാ
Content: 4557
Category: 18
Sub Category:
Heading: അരങ്ങില്‍ വിസ്മയക്കാഴ്ചകളുമായി എന്റെ രക്ഷകന്‍: ബൈബിള്‍ മെഗാഷോ അങ്കമാലിയില്‍ എത്തുന്നു
Content: കൊച്ചി: അരങ്ങിലെ കാഴ്ചകളില്‍ പുതുമകളും വിസ്മയങ്ങളുമായി ഭാരതത്തിലെ ഏറ്റവും വലിയ ബൈബിള്‍ മെഗാഷോ എത്തുന്നു. പ്രമുഖ സംവിധായകന്‍ സൂര്യ കൃഷ്ണമൂര്‍ത്തി അണിയിച്ചൊരുക്കുന്ന എന്റെ രക്ഷകന്‍ ബൈബിള്‍ മെഗാഷോയ്ക്ക്, എറണാകുളം-അങ്കമാലി അതിരൂപതയുടെ ആഭിമുഖ്യത്തില്‍ സുബോധന പാസ്റ്ററല്‍ സെന്ററാണു വേദിയൊരുക്കുന്നത്. ബൈബിള്‍ സംഭവങ്ങള്‍ക്ക് അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുടെ അകമ്പടിയിയോടെ സംഗീതവും ദൃശ്യവിസ്മയങ്ങളും ഇഴചേര്‍ത്തൊരുക്കുന്ന കലാവിരുന്നാണു രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള എന്റെ രക്ഷകന്‍. ഇരുപതു സെന്റ് സ്ഥലത്തു പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണത്തിലൊരുക്കുന്ന സ്റ്റേജ് മെഗാഷോയുടെ പ്രത്യേകതയാണ്. ഇരുനിലക്കെട്ടിടത്തിന്റെ ഉയരമുള്ള സെറ്റുകള്‍ കാണികള്‍ക്ക് അത്ഭുതക്കാഴ്ചകള്‍ സമ്മാനിക്കും. നാനാജാതി മതസ്ഥരായ 150 ഓളം കലാകാരന്മാര്‍ക്കൊപ്പം ഒട്ടകങ്ങളും കുതിരകളും തുടങ്ങി അമ്പതോളം പക്ഷിമൃഗാദികളും വേദിയെ വ്യത്യസ്തമാക്കുന്നു. ഉല്പത്തി സംഭവങ്ങളിലൂടെയാണു മെഗാഷോ ആരംഭിക്കുന്നത്. തുടര്‍ന്നു ക്രിസ്തുവിന്റെ ജനനം മുതല്‍ പരസ്യജീവിതം, പീഡാസഹനം, കുരിശുമരണം, ഉത്ഥാനം തുടങ്ങിയ സംഭവങ്ങളിലൂടെയാണു അരങ്ങിലെ കാഴ്ചകള്‍ പുരോഗമിക്കുന്നത്. നൂറുകണക്കിനാളുകളും മൃഗങ്ങളുമെല്ലാം ചേര്‍ന്നുള്ള ബത്‌ലഹേമില്‍ നിന്നുള്ള പലായനം സദസിലൂടെ പുരോഗമിക്കുന്ന അവതരണം ഹൃദ്യമാണ്. തിരുപ്പിറവി, ഹേറോദേസിന്റെ രാജകൊട്ടാര രംഗങ്ങള്‍, പിശാചിന്റെ പ്രലോഭനം, യേശുവിന്റെ ജറുസലേം പ്രവേശനം, അന്ത്യ അത്താഴം, കുരിശു വഹിച്ചുകൊണ്ടു കാല്‍വരിയിലേക്കുള്ള യാത്ര, കുരിശുമരണം, പുനരുത്ഥാനം എന്നിവയുടെ ബൃഹത്തായ വേദിയിലുള്ള അവതരണം വേറിട്ടതാകുന്നു. അത്യാധുനിക സാങ്കേതിക വിദ്യകള്‍ സന്നിവേശിപ്പിച്ച സെറ്റില്‍ നിമിഷങ്ങള്‍ക്കകം മാറിമറയുന്ന ദൃശ്യങ്ങളും, ശബ്ദ, വെളിച്ച വിന്യാസങ്ങളും കേരളത്തിന് അപൂര്‍വക്കാഴ്ചയാണ്. സൂര്യ കൃഷ്മൂര്‍ത്തിയുടെ നേതൃത്വത്തില്‍ റിഹേഴ്‌സല്‍ ക്യാമ്പ് മൂന്നു മാസത്തിലധികം നീണ്ടു. ക്രിസ്തുസംഭവങ്ങളുടെ ദൃശ്യപ്പകര്‍ച്ചയെന്ന നിലയില്‍ പ്രാര്‍ഥനപൂര്‍വവും വ്രതാനുഷ്ടാനങ്ങളോടെയുമാണ് അരങ്ങിലും അണിയറയിലുമുള്ളവര്‍ ക്യാമ്പില്‍ പങ്കെടുത്തതെന്നു സൂര്യ കൃഷ്ണമൂര്‍ത്തി പറഞ്ഞു. അഭിനയ പാടവമല്ല, മറിച്ച് പ്രാര്‍ഥനയും ഉപവാസവുമാണ് തങ്ങള്‍ക്ക് വേദിയിലെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാന്‍ സാധിക്കുന്നതിനു പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി ആര്‍.പി.പ്രദീഷാണ് യേശുക്രിസ്തുവിന്റെ വേഷം മെഗാഷോയില്‍ അനശ്വരമാക്കുന്നത്. തീയറ്റര്‍ ആര്‍ട്ടിസ്റ്റായ പ്രദീഷ് സൂര്യാ കൃഷ്ണമൂര്‍ത്തിയുടെ നിര്‍ദേശമനുസരിച്ചു മൂന്നു മാസത്തോളം ഭക്ഷണം നിയന്ത്രിച്ചും ശരീരഭാരം കുറച്ചും കഠിനപ്രയത്‌നങ്ങളാണ് അരങ്ങിലെത്താന്‍ നടത്തിയത്. ശരീരഭാഷയിലും ഹെയര്‍ സ്റ്റൈലിലുമെല്ലാം ഇദ്ദേഹം മാറ്റം വരുത്തി. സൂര്യ തീയറ്റര്‍ ടീമാണ് മെഗാഷോയില്‍ അഭിനേതാക്കളായതും നൃത്തങ്ങള്‍ അവതരിപ്പിച്ചതും. രംഗാവിഷ്‌കാരവും സംവിധാനവും നിര്‍വഹിച്ച സൂര്യ കൃഷ്മൂര്‍ത്തിക്കൊപ്പം പാട്ടെഴുത്തിലൂടെ പ്രഫ.വി.മധുസൂദനന്‍ നായരും, സംഗീതത്തിലൂടെ പണ്ഡിറ്റ് രമേശ് നാരായണനും മേക്കപ്പിലൂടെ പട്ടണം റഷീദും ഉള്‍പ്പടെ പ്രമുഖര്‍ എന്റെ രക്ഷകന്‍ ബൈബിള്‍ മെഗാഷോയുമായി കൈകോര്‍ക്കുന്നതു പുതിയൊരു മതേതര ദൃശ്യസംസ്‌കാരത്തിനു കൂടിയാണു തുടക്കം കുറിക്കുന്നത്. മേയ് അഞ്ചു മുതല്‍ ഒമ്പതു വരെ അങ്കമാലി സെന്റ് ജോസഫ്സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലാണു മെഗാഷോ അവതരണം. പ്രത്യേകം തയാറാക്കുന്ന ശീതീകരിച്ച ഓഡിറ്റോറിയത്തില്‍ ദിവസവും രണ്ടു ഷോകള്‍ വീതമുണ്ടാകുമെന്നു സുബോധന ഡയറക്ടര്‍ ഫാ. ഷിനു ഉതുപ്പാന്‍ അറിയിച്ചു. ഓരോ ദിവസവും സിനിമാ, സാമൂഹ്യരംഗങ്ങളിലെ പ്രമുഖര്‍ അതിഥികളായെത്തും. മെഗാഷോയുടെ ടിക്കറ്റുകള്‍ വിതരണം ആരംഭിച്ചിട്ടുണ്ട്. ഫോണ്‍: 9633878597, 0484 2453048
Image: /content_image/India/India-2017-04-02-03:54:03.jpg
Keywords: എന്റെ രക്ഷകന്‍, ഷോ
Content: 4558
Category: 18
Sub Category:
Heading: മദ്യത്തിനെതിരെയുള്ള പോരാട്ടം ശക്തമായി തുടരണം: മാര്‍ എടയന്ത്രത്ത്
Content: കൊച്ചി: മദ്യത്തിനെതിരെയുള്ള പോരാട്ടം കൂടുതല്‍ ശക്തമായി തുടരേണ്ട കാലഘട്ടമാണിതെന്ന് കെ.സി.ബി.സി. ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പറഞ്ഞു. കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെ നാലാമത് സംസ്ഥാന വാര്‍ഷിക സമ്മേളനം പാലാരിവട്ടം പി.ഒ.സി.യില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ-സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ പൂര്‍ണ്ണമായും നിരോധിക്കുന്ന സുപ്രീംകോടതി വിധി, കേരളത്തിലും പുറത്തും നടന്ന മദ്യവിരുദ്ധ സമരങ്ങളുടെ ഫലമാണ്. കോടതി ഉത്തരവില്‍ ആഹ്ലാദം പങ്കിടുമ്പോഴും മദ്യലഭ്യത പൂര്‍ണ്ണമായും ഇല്ലാതാകുന്നതിന്റെ നന്മയിലേക്ക് നമ്മുടെ രാജ്യം നടന്നടുക്കേണ്ടതുണ്ട്. ഗ്രാമീണമേഖലകളിലേക്ക് മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ സംഘടിതമായി മുന്നേറ്റം ആവശ്യമാണ്. ഗ്രാമത്തിന്റെ നന്മകള്‍ മദ്യശാലകള്‍ നശിപ്പിക്കാന്‍ ഇടയുണ്ട്. മദ്യവിപത്തിനെതിരെ ശക്തമായി സമരം ചെയ്ത് സാക്ഷ്യം പകര്‍ന്നവരെ സമൂഹം അഭിമാനത്തോടെ ഓര്‍ക്കുമെന്നും മാര്‍ എടയന്ത്രത്ത് പറഞ്ഞു. സംസ്ഥാന ചെയര്‍മാന്‍ ജസ്റ്റിസ് പി.കെ.ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. കെ.സി.ബി.സി. ഡെപ്യൂട്ടി സെക്രട്ടറി റവ.ഡോ.വര്‍ഗ്ഗീസ് വള്ളിക്കാട്ട്, സംസ്ഥാന ജന: സെക്രട്ടറി അഡ്വ.ചാര്‍ളിപോള്‍, മദ്യവിരുദ്ധസമിതി സെക്രട്ടറി പ്രസാദ് കുരുവിള, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സിജോ പൈനാടത്ത്, സീറോ മലബാര്‍ സഭയുടെ പ്രോ ലൈഫ് അപ്പസ്‌തോലേറ്റ് സെക്രട്ടറി സാബുജോസ്, ഫാ.സെബാസ്റ്റ്യന്‍ വട്ടപ്പറമ്പില്‍, പി.എച്ച്. ഷാജഹാന്‍, ജെയിംസ് കോറമ്പേല്‍, ടി.എം.വര്‍ഗ്ഗീസ്, പ്രൊഫ.കെ.കെ.കൃഷ്ണന്‍, കെ.എ.പൗലോസ് കാച്ചപ്പിള്ളി, ഹില്‍ട്ടണ്‍ ചാള്‍സ്, പി.ആര്‍. അജാമളന്‍, എം.ഡി.റാഫേല്‍, മിനി ആന്റണി, തങ്കം ജേക്കബ്, ഫാ.പോള്‍ ചുള്ളി, ഡോ.ജേക്കബ് വടക്കുംചേരി, ഷാജന്‍ പി.ജോര്‍ജ്, പീറ്റര്‍ റൂഫസ്, ഷൈബി പാപ്പച്ചന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 25 ല്‍ പ്പരം മദ്യവിരുദ്ധ പ്രസ്ഥാനങ്ങള്‍ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്തു. ചാരായ നിരോധനത്തിന്റെ 21-ാം വാര്‍ഷികവും ഇതോടൊന്നിച്ച് ആചരിച്ചു. വിവിധ മേഖലകളില്‍ മികവു തെളിയിച്ച ഫാ.സെബാസ്റ്റ്യന്‍ വട്ടപ്പറമ്പില്‍, സിജോ പൈനാടത്ത്, സാബു ജോസ്, അഡ്വ.ചാര്‍ളി പോള്‍, എം.ഡി.റാഫേല്‍, ഷാജന്‍ പി.ജോര്‍ജ്, പ്രൊഫ.കെ.കെ.കൃഷ്ണന്‍, എന്‍.ടി റാല്‍ഫി, സി.ജോണ്‍കുട്ടി, സിസ്റ്റര്‍ എലനോറ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.
Image: /content_image/India/India-2017-04-02-04:01:23.jpg
Keywords: മാർ എടയന്ത്രത്ത്, മാര്‍ സെബാ