Contents
Displaying 4301-4310 of 25048 results.
Content:
4579
Category: 18
Sub Category:
Heading: നാല്പതാം വെള്ളിയില്‍ 'ഇതു നിങ്ങളോടുള്ള സ്നേഹം' ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ നടക്കും
Content: ഈര: ഈര ലൂർദ് മാതാ പള്ളിയിൽ നാൽപതാം വെള്ളി ശുശ്രൂഷകള്‍ക്ക് ശേഷം 'ഇതു നിങ്ങളോടുള്ള സ്നേഹം' എന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോ നടത്തും. സെലിബ്രൻസ് ഇന്ത്യ, ടീം ഹോളി സീൽ, സീറോ മലബാര്‍ യൂത്ത് മൂവ്മെന്റ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ഷോ നടത്തുക. ഫാ. ഷാജി തുമ്പേചിറയില്‍ സംവിധാനം വഹിക്കുന്ന ദൃശ്യകലാവിരുന്നില് ഇരുന്നൂറിൽ പരം കലാകാരന്മാർ വേദിയിലെത്തും. ഈശോയുടെ പരസ്യജീവിതം, പീഡാസഹനം, കുരിശുമരണം, ഉത്ഥാനം എന്നീ രംഗങ്ങൾ കോർത്തിണക്കിയാണ് കലാവിരുന്ന് അരങ്ങേറുക. 1200 ചതുരശ്ര അടി വിസ്തീർണമുള്ള സ്റ്റേജിൽ ആധുനിക രംഗസജ്ജീകരണത്തോടെയാണ് ഒരുക്കിയിരിക്കുന്നത്. ശുശ്രൂഷകൾ കാണുവാന്‍ എത്തുന്നവർക്ക് പാർക്കിങ് സൗകര്യവും ലഘുഭക്ഷണവും സംഘാടകർ ഒരുക്കിയിട്ടുണ്ട്. ഒന്നരമണിക്കൂർ ദൈർഘ്യമുള്ള കലാവിരുന്ന് എട്ടു മണിയോടുകൂടി സമാപിക്കും. പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 9349599041, 9961028842 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.
Image: /content_image/India/India-2017-04-05-08:12:39.jpg
Keywords: ബൈബിള്‍ ഷോ

4580
Category: 18
Sub Category:
Heading: വചനം കേള്‍ക്കുന്ന വ്യക്തി മാനസാന്തരത്തിന്റെ ഫലം പുറപ്പെടുവിക്കണം: ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍
Content: പാലക്കാട്: വചനം കേൾക്കുന്ന വ്യക്തി മാനസാന്തരത്തിന്റെ ഫലം പുറപ്പെടുവിക്കണമെന്നും വചനത്തിനനുസരിച്ച് ജീവിതത്തിൽ മാറ്റം വരുത്താത്തവൻ അതിന് മറുപടി പറയേണ്ടിവരുമെന്നും പ്രശസ്ത വചന പ്രഘോഷകനും സെഹിയോന്‍ ധ്യാനകേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടറുമായ ഫാ. സേവ്യര്‍ ഖാന് വട്ടായില്‍. പാലക്കാട് സ്റ്റേഡിയം ഗ്രൗണ്ടിൽ അഖില കേരള അഭിഷേകാഗ്നി കൺവൻഷനിൽ വചനപ്രഘോഷണം നടത്തുകയായിരുന്നു അദ്ദേഹം. ദൈവവചനത്തിനനുസരിച്ച് ജീവിതത്തിൽ മാറ്റം വരുത്തുവാന്‍ ശ്രമിക്കണണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. "യേശുവിനേയും ദൈവവചനങ്ങളേയും അവഗണിക്കരുത്. വചനം കേൾക്കുന്ന വ്യക്തി മാനസാന്തരത്തിന്റെ ഫലം പുറപ്പെടുവിക്കണം. വചനത്തിനനുസരിച്ച് ജീവിതത്തിൽ മാറ്റം വരുത്താത്തവൻ അതിന് മറുപടി പറയേണ്ടിവരും. പാപികളെ മനസിലാക്കുന്നവനാണ് യേശു. മാമോദീസ മുങ്ങിയതുകൊണ്ടുമാത്രം കാര്യമില്ല. ദൈവപുത്രനെ സ്വന്തമാക്കാത്തവന് ജീവനില്ലായെന്ന് തിരിച്ചറിയണം. ജീവന്റെ ഗ്രന്ഥത്തിൽ പേരില്ലാത്തവൻ ശിക്ഷിക്കപ്പെടുമെന്നും എല്ലാവരും താന്താങ്ങളുടെ പ്രവൃത്തിക്കനുസരിച്ച് വിധിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കൺവൻഷന്റെ മൂന്നാം ദിനമായ ഇന്നലെ വിശുദ്ധ കുർബാനയ്ക്ക് ഫാ. ബിജു കല്ലിങ്കൽ മുഖ്യ കാർമ്മികത്വം വഹിച്ചു. ഫാ. ഷാജി പണ്ടാരപ്പറമ്പിൽ, ഫാ. ഫ്രാൻസിസ് സേവ്യർ എന്നിവർ സഹകാർമ്മികരായി. ബ്രദർ ജോസ്, അജയ് എന്നിവർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നല്കി. ഇന്ന് വൈകുന്നേരം ആറിന് സുൽത്താൻപേട്ട രൂപത ബിഷപ് ഡോ. പീറ്റർ അബീർ അന്തോണി സാമി വചനസന്ദേശം നല്‍കും. കൺവൻഷനിലേക്ക് ആയിരങ്ങളാണ് എത്തികൊണ്ടിരിക്കുന്നത്. കണ്വെന്ഷന് നാളെ സമാപിക്കും.
Image: /content_image/India/India-2017-04-05-08:40:23.jpg
Keywords: വട്ടാ

4581
Category: 1
Sub Category:
Heading: ഗര്‍ഭഛിദ്രത്തെ പിന്തുണക്കുന്ന യുഎന്‍ സംഘടനക്കുള്ള ധനസഹായം അമേരിക്ക റദ്ദാക്കി
Content: വാഷിംഗ്ടണ്‍: ഭ്രൂണഹത്യയെയും നിര്‍ബന്ധിത വന്ധീകരണത്തെയും പിന്തുണക്കുന്ന യുഎന്‍ സംഘടനയായ യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ട് (UNFPA)നുള്ള ധനസഹായം അമേരിക്കന്‍ ഭരണകൂടം നിര്‍ത്തലാക്കി. ചൈനാ ഗവണ്മെന്റിന്റെ നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തെയെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളില്‍ യുഎന്‍ സംഘടന പങ്കാളിയായെന്ന കാരണത്താലാണ് ധനസഹായം റദ്ദാക്കിയതെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വൃത്തങ്ങള്‍ അറിയിച്ചു. 32.5 ദശലക്ഷം ഡോളറോളം വരുന്ന ഫണ്ട് വകമാറ്റി മറ്റൊരു യുഎസ് ഏജന്‍സിക്ക് നല്കുവാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇത് സംബന്ധിക്കുന്ന കത്ത് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്, സെനറ്റിന്റെ ഫോറിന് റിലേഷന്‍ കമ്മിറ്റിക്ക് കൈമാറിയത്. നേരത്തെ റിപ്പബ്ലിക്കന്‍ ഭരണകൂടത്തിന്റെ കീഴില്‍ ജോര്‍ജ്ജ് ബുഷിന്റെ കാലത്ത് ഈ ധനസഹായം നിര്‍ത്തലാക്കിയിരുന്നു. പിന്നീട് ‘ഡെമോക്രാറ്റുകള്‍’ അധികാരത്തില്‍ വന്നപ്പോള്‍ ധനസഹായം വീണ്ടും പുനരാരംഭിക്കുകയായിരിന്നു. ചൈനാ ഗവണ്മെന്റിന്റെ കുടുംബാസൂത്രണ പദ്ധതികളില്‍ യുഎന്‍ സംഘടന പങ്കാളിയായതിന്റെ വെളിച്ചത്തിലാണ് തങ്ങള്‍ ഇത്തരമൊരു തീരുമാനമെടുക്കാന്‍ നിര്‍ബന്ധിതരായതെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് മാധ്യമങ്ങളെ അറിയിച്ചു. ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ ഭരണകൂടത്തിന്റെ തീരുമാനത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതായി പ്രോലൈഫ് സംഘടനാ പ്രതിനിധികള്‍ പ്രതികരിച്ചു. ‘ഒറ്റ കുട്ടി നയം’ എന്ന ചൈനയുടെ നിര്‍ബന്ധിത പദ്ധതിയുടെ ഉദ്യോഗസ്ഥരുമായി യുഎന്‍ സംഘടന ഏറെ ബന്ധം പുലര്‍ത്തിയിരിന്നുവെന്ന് ഹുമന്‍ ലൈഫ് ഇന്റര്‍നാഷണലിന്റെ ഡയറക്ടറായ സ്റ്റീഫന്‍ ഫേലന്‍ ചൂണ്ടികാണിച്ചു. ചൈന ഗവണ്മെന്റിന്റെ ഇത്തരം പദ്ധതികളുടെ ഇരകളായ സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും ഈ വാര്‍ത്ത വളരെയേറെ സന്തോഷം നല്‍കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അമേരിക്കന്‍ ഗവണ്മെന്റിന്റെ നടപടിയില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് മനുഷ്യാവാകാശ പ്രവര്‍ത്തകയും വുമണ്‍സ് റൈറ്റ്സ് വിത്ത് ഔട്ട് ഫ്രണ്ടിയേഴ്സ് സംഘടനയുടെ അധ്യക്ഷയുമായ റെഗ്ഗി ലിറ്റില്‍ ജോണ്‍ മാധ്യമങ്ങളോട് പറഞ്ഞു. ചൈനയുടെ ‘ഒരു കുട്ടി നയം’ (ഇപ്പോള്‍ 2 കുട്ടികള്‍) എന്ന നിര്‍ബന്ധിത പദ്ധതി നിലവിലിരുന്ന സമയത്ത് ഒമ്പത് മാസം തികഞ്ഞ ഗര്‍ഭിണികളായ സ്ത്രീകള്‍ വരെ നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനു വിധേയമാക്കുകയുണ്ടായി. ഇത്തരം ശസ്ത്രക്രിയകള്ക്കിടക്ക് അനേകം സ്ത്രീകള്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. റെഗ്ഗി കൂട്ടിച്ചേര്‍ത്തു. ചൈനക്ക് സമാനമായി വടക്കന്‍ കൊറിയയിലേയും, വിയറ്റ്നാമിലേയും സമാനമായ പദ്ധതികളോടും യുഎന്‍എഫ്പിഎ സഹകരിച്ചിട്ടുണ്ടെന്ന് ‘പോപ്പുലേഷന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂറ്റിന്റെ’ പ്രസിഡന്റായ സ്റ്റീവ് മോഷെര് അഭിപ്രായപ്പെട്ടു. ഭ്രൂണഹത്യക്കും, വന്ധീകരണത്തിനും എതിരെ പ്രവര്‍ത്തിക്കുന്ന പ്രോലൈഫ് സംഘടനകള്‍ക്ക് ആശ്വാസം പകരുന്നതാണ് ട്രംപ് ഭരണകൂടത്തിന്റെ നടപടി.
Image: /content_image/TitleNews/TitleNews-2017-04-05-09:58:04.jpg
Keywords: ട്രംപ്, ഗര്‍ഭഛി

4582
Category: 22
Sub Category:
Heading: നമുക്കു നേടാന്‍ കഴിയാതെ പോകുന്നത് നമ്മുടെ മക്കളിലൂടെ നൂറിരട്ടിയായി നല്കുന്ന ദൈവം
Content: ഒരുപാട് പ്രതീക്ഷകളുമായിട്ടാണ് സാലി എന്ന നേഴ്സും കേരളത്തില്‍ നിന്നും ജോലി തേടി ഇംഗ്ലണ്ടില്‍ എത്തിയത്. ഒരു നല്ല ജോലി, സ്വന്തമായി ഒരു ഭവനം, മെച്ചപ്പട്ട ജീവിത സാഹചര്യങ്ങൾ എന്നിങ്ങളെ എല്ലാവരും ആഗ്രഹിക്കുന്ന കുറെ സ്വപ്നങ്ങൾ അവർക്കും ഉണ്ടായിരുന്നു. പത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് ഇംഗ്ലണ്ടില്‍ എത്തുമ്പോള്‍, ഇവിടെ നേഴ്സായി ജോലി ചെയ്യണമെങ്കില്‍ "Adaptation" എന്ന ഒരു പ്രത്യേക കോഴ്സ് ചെയ്യണമായിരുന്നു. അക്കാലത്ത് ഈ കോഴ്സിന് പ്രവേശനം ലഭിക്കുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലായിരുന്നു. എന്നിട്ടും പല കാരണങ്ങള്‍ കൊണ്ട് സാലിക്ക് അതിനു പ്രവേശനം ലഭിച്ചില്ല. ഒരുപാട് തടസ്സങ്ങള്‍ ഈ മേഖലയില്‍ അവർ അഭിമുഖീകരിച്ചു. ഇംഗ്ലണ്ടില്‍ നേഴ്സായി ജോലി ലഭിക്കണമെങ്കില്‍ ഈ കോഴ്സ് പൂര്‍ത്തിയാക്കി UK-യിലെ നേഴ്സിംഗ് കൗണ്‍സിലില്‍ നിന്നും രജിസ്ട്രേഷന് ലഭിക്കണം. പല തവണ ശ്രമിച്ചു നോക്കിയിട്ടും സാലിക്ക് അതിന് സാധിച്ചില്ല. വര്‍ഷങ്ങള്‍ കടന്നു പോയി. സാലിക്കു ശേഷം വന്നവരൊക്കെ Adaptation കോഴ്സ് ചെയ്ത് നേഴ്സായി ജോലി ചെയ്യുന്നു. അവര്‍ക്ക് ഉന്നതമായ ജോലി, ഉയര്‍ന്ന ശമ്പളം, സ്വന്തമായി വീട്, മനോഹരമായ കാറുകള്‍. എന്നാല്‍ ആ പ്രദേശത്തെ മലയാളികളില്‍ സാലിക്കു മാത്രം നേഴ്സായി ജോലിയില്ല. സ്വന്തമായി വീടില്ല, വാഹനമില്ല. നേഴ്സായി ജോലി ലഭിക്കാത്തതു കൊണ്ട് ഒരു "കെയര്‍ ഹോമില്‍" കെയര്‍ അസിസ്റ്റന്റ് ആയി ജോലി നോക്കുന്നു. സാലിയുടെ ഭര്‍ത്താവിനും കാര്യമായ നല്ല ജോലി ഒന്നും തന്നെ ഉണ്ടായിരുന്നില്ല. സാലിയും ഭര്‍ത്താവും രണ്ടു മക്കളുമടങ്ങുന്ന കുടുംബം ഒരു വാടക വീട്ടില്‍ താമസിച്ചു കൊണ്ട് ജീവിതം തള്ളി നീക്കുകയായിരുന്നു. ഈ അവസരത്തിലാണ് ഈ ലേഖകന്‍ സാലിയെ കണ്ടുമുട്ടുന്നത്. എല്ലാ ദിവസവും വി.കുര്‍ബ്ബാനയില്‍ പങ്കെടുക്കാന്‍ വരുന്നതു കണ്ടിട്ടാണ് ഞാന്‍ സാലിയെ ശ്രദ്ധിച്ചത്. മഞ്ഞും തണുപ്പും നിറഞ്ഞ ഇംഗ്ലണ്ടിലെ കാലാവസ്ഥയില്‍ അക്കാലത്ത് മലയാളികള്‍ സ്ഥിരമായി വി. കുര്‍ബ്ബാനയ്ക്ക് വരിക പതിവല്ലായിരുന്നു. എന്നാല്‍ ഈ സഹോദരി മാത്രം എല്ലാ ദിവസവും വി.കുര്‍ബ്ബാനയില്‍ പങ്കെടുക്കാന്‍ വരുന്നത് എന്നെ അത്ഭുതപ്പെടുത്തി. ഞാന്‍ ഒരിക്കല്‍ അവരോടു ചോദിച്ചു: "എന്തുകൊണ്ടാണ് സഹോദരി എല്ലാ ദിവസവും ഈ ത്യാഗം സഹിച്ചുകൊണ്ട് ദിവ്യബലിക്ക് വരുന്നത്? ദൈവം ജീവിതത്തില്‍ എന്തെങ്കിലും അത്ഭുതം പ്രവര്‍ത്തിച്ചതിന് നന്ദി പറയുവാനാണോ? അതോ എന്തെങ്കിലും ഒരു പ്രത്യേക കാര്യം സാധിച്ചു കിട്ടാനാണോ?" അതിന് അവർ പ്രത്യേകിച്ച് ഒരു മറുപടിയും പറഞ്ഞില്ല. എന്നാല്‍ പിന്നീട് ആ സഹോദരിയുടെ ജീവിത സാഹചര്യങ്ങളെക്കുറിച്ച് കൂടുതല്‍ ചോദിച്ചറിഞ്ഞപ്പോള്‍ എനിക്ക് ഒരു കാര്യം മനസ്സിലായി. ആ പ്രദേശത്തെ മലയാളികളില്‍ കാര്യമായി ഒന്നും നേടാന്‍ കഴിയാതെ പോയ ഒരു സ്ത്രീയാണ് അവര്‍. തകര്‍ന്നടിഞ്ഞ ഒരുപാട് സ്വപ്നങ്ങളും, ജീവിതത്തിലെ പ്രാരാബ്ധങ്ങളും നിമിത്തം ഒറ്റനോട്ടത്തില്‍ 'പരാജയപ്പെട്ട ഒരു ജീവിതം'. ഞാന്‍ ആ സഹോദരിയോടു പറഞ്ഞു:- നമുക്ക് പ്രാര്‍ത്ഥിക്കാം, ദൈവം എന്തെങ്കിലും ഒരു വഴി കണ്ടിട്ടുണ്ടാവും. എന്നാല്‍ ആ സഹോദരിയുടെ മുഖത്ത് വിഷാദത്തിന്റെ ഭാവമുണ്ടായിരുന്നില്ല. വളരെ പ്രതീക്ഷ നിറഞ്ഞ സ്വരത്തില്‍ തികഞ്ഞ ആത്മ വിശ്വാസത്തോടെ ആ സഹോദരി ഇപ്രകാരം പറഞ്ഞു. "ഞാന്‍ Adaptation കോഴ്സിനു വേണ്ടിയുള്ള ശ്രമങ്ങളെല്ലാം ഉപേക്ഷിച്ചു. ഒരുപാട് ശ്രമിച്ചു നോക്കി എന്നാല്‍ അത് നടന്നില്ല. ദൈവം അത് ആഗ്രഹിക്കുന്നില്ല എന്ന് എനിക്കു മനസ്സിലായി. ആയതിനാല്‍ ഞാന്‍ ഇപ്പോള്‍ ദൈവത്തോട് കൂടെയായിരിക്കാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നു. വേദനയിലൂടെയും തകര്‍ച്ചയിലൂടെയും കടന്നുപോകുന്ന അനേകര്‍ക്ക് വേണ്ടി മാദ്ധ്യസ്ഥം വഹിച്ചു പ്രാര്‍ത്ഥിക്കുവാന്‍ ദൈവം എന്നെ അനുവദിക്കുന്നു. ദൈവം നല്‍കിയിരിക്കുന്ന കൊച്ചു ജോലിയും ലളിതമായ ജീവിത സാഹചര്യങ്ങളും വച്ച് ഭര്‍ത്താവിനെ അനുസരിച്ചും മക്കളെ ദൈവവിശ്വാസത്തില്‍ വളര്‍ത്തിയും ജീവിക്കുക എന്നതു മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളൂ". ആ സഹോദരി തുടർന്നു "ദൈവം എത്രയോ വലിയ അനുഗ്രഹമാണ് എനിക്കു നല്‍കിയിരിക്കുന്നത്. എന്നേക്കാള്‍ ജീവിത സാഹചര്യങ്ങള്‍ കുറഞ്ഞ എത്രയോ പേര് ഈ ഭൂമിയിലുണ്ട്. അവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ദൈവത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. അതിനെല്ലാമുപരി എല്ലാ ദിവസവും വി. കുര്‍ബ്ബാനയില്‍ പങ്കെടുക്കാന്‍ സാധിക്കുക അതില്പരം എന്തു ഭാഗ്യമാണ് എനിക്കു വേണ്ടത്?" സാലിയുടെ വിശ്വാസം എന്നെ അത്ഭുതപ്പെടുത്തി. ഉന്നതമായ ജോലിയും സ്വന്തമായി ഭവനങ്ങളും ആഡംബര കാറുകളുമുള്ള ഇംഗ്ലണ്ടിലെ ആ പ്രദേശത്തെ മലയാളികൾ സുഖമായി പ്രഭാതത്തില്‍ കിടന്നുറങ്ങുമ്പോള്‍ 'പരാജയപ്പെട്ട ജീവിതം' എന്നു ലോകം വിധിയെഴുതുന്ന ഒരു സഹോദരി കാല്‍നടയായി ദേവാലയത്തില്‍ വന്ന് അനേകര്‍ക്കുവേണ്ടി മാദ്ധ്യസ്ഥം വഹിച്ചു പ്രാര്‍ത്ഥിക്കുന്നു. ഈ സഹോദരിക്കും ഭര്‍ത്താവിനും രണ്ട് മക്കളാണുള്ളത്. കേരളത്തില്‍ നിന്നും ഇവിടേക്ക് വരുമ്പോള്‍ മൂത്തമകന് 10 വയസ്സ് പ്രായമുണ്ടായിരുന്നു. അതിനാല്‍ ഇംഗ്ലണ്ടില്‍ സ്ക്കൂള് വിദ്യാഭ്യാസം തുടങ്ങിയപ്പോള്‍ ഈ കുട്ടിക്ക് ഭാഷയുടെ പ്രശ്നം വല്ലാതെ അനുഭവപ്പെട്ടു. മൂത്തമകന് പഠിക്കുവാന്‍ ഒട്ടും സമര്‍ത്ഥനല്ലായിരുന്നു. അതിനാല്‍ അദ്ധ്യാപകര്‍ അവനെ 'ഒന്നിനും കൊള്ളാത്തവന്‍' എന്നാണു വിളിച്ചിരുന്നത്. ഇതൊന്നും ദൈവവിശ്വാസികളായ ആ മാതാപിതാക്കളെ തളര്‍ത്തിയില്ല. രണ്ടു മക്കളെയും ഈശോയുടെ തിരുഹൃദയത്തിനു സമര്‍പ്പിച്ചു കൊണ്ട് പ്രാര്‍ത്ഥിച്ചു. അവരെ ആത്മീയ സുസ്രൂഷകൾക്കു കൂട്ടികൊണ്ടുപോയി ആഴമായ ക്രൈസ്തവ ബോധ്യങ്ങൾ കൊണ്ട് അവരുടെ മനസ്സിനെ നിറച്ചു. കർത്താവിനെ സ്തുതിക്കുന്നവരുടെ ജീവിതത്തിൽ ദൈവം എപ്രകാരമാണ് ഇടപെടുന്നത് എന്ന് ബൈബിൾ വ്യക്തമായി പഠിപ്പിക്കുന്നു. "അവിടുന്നു ദരിദ്രനെ പൊടിയിൽ നിന്നും ഉയർത്തുന്നു; അഗതിയെ ചാരക്കൂനയിൽ നിന്ന് ഉദ്ധരിക്കുന്നു. അവരെ പ്രഭുക്കന്മാരോടൊപ്പം, തന്റെ ജനത്തിന്റെ പ്രഭുക്കന്മാരോടൊപ്പം ഇരുത്തുന്നു" (സങ്കീ 13:7-8). വര്‍ഷങ്ങള്‍ വീണ്ടും കടന്നുപോയി. ഇന്നും ജീവിക്കുന്നവനായ യേശുക്രിസ്തു ഇവരുടെ കുടുംബത്തിലും പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. സാലിയുടെ ജോലി മേഖലയില്‍ വലിയ മാറ്റങ്ങള്‍ ഒന്നും ഉണ്ടായില്ല. എന്നാല്‍ ദൈവം പ്രവര്‍ത്തിച്ചത് സാലിയുടെ മക്കളുടെ ജീവിതത്തിലാണ്. "ഒന്നിനും കൊള്ളാത്തവന്‍" എന്ന് അദ്ധ്യാപകര്‍ വിധിയെഴുതിയ അവരുടെ മൂത്തമകന് ഇന്ന് ഇംഗ്ലണ്ടിലെ പ്രസിദ്ധമായ യൂണിവേഴ്സിറ്റിയില്‍ മെഡിസിന് പഠിക്കുന്നു. ആ പ്രദേശത്തുള്ള മലയാളി കുടുംബങ്ങളില്‍ നിന്നും ആദ്യമായി മെഡിസിനു പഠിക്കാന്‍ പോകുന്ന മലയാളിയാണ് സാലിയുടെ മൂത്ത മകന്. ഒരു നേഴ്സായി പോലും ജോലി ചെയ്യാന്‍ സാലിക്ക് കഴിഞ്ഞില്ല. അതില്‍ ആ സഹോദരി ദൈവത്തെ പഴിച്ചില്ല. നിരാശപ്പെട്ടില്ല. മറ്റുള്ളവരോട് വെറുപ്പും അസൂയയും വച്ചു പുലര്‍ത്തിയില്ല. എന്നാല്‍ ഇപ്പോള്‍ ഇതാ മകന് ഡോക്ടറാകാനായി പഠിക്കുന്നു. ചില ജീവിതങ്ങള്‍ ഇങ്ങനെയാണ്. തികഞ്ഞ പരാജയം എന്നു ലോകം വിലയിരുത്തുന്ന ജീവിതങ്ങളുമുണ്ടാകാം. എന്നാല്‍ അവരുടെ തലമുറക്കായി ദൈവം ഒരുക്കി വച്ചിരിക്കുന്നത് അവരുടെ ദേശത്തെ തന്നെ അത്ഭുതപ്പെടുന്ന അനുഗ്രഹങ്ങളായിരിക്കും. പ്രിയപ്പെട്ടവരെ ഒരു നിമിഷം ചിന്തിക്കുക. നിങ്ങളുടെ ജീവിതം ഒരു പരാജയമായിരുന്നുവെന്ന് നിങ്ങള്‍ക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? അല്ലെങ്കില്‍ ലോകം നിങ്ങളെ അങ്ങനെ വിധിയെഴുതിയിട്ടുണ്ടോ? എങ്കില്‍ ഒരിക്കലും തളരരുത്. നിങ്ങളേയും നിങ്ങളുടെ കുടുംബങ്ങളേയും കര്‍ത്താവായ യേശുവിനു സമര്‍പ്പിക്കുക. "കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക, നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും" എന്ന വചനത്തിൽ വിശ്വസിക്കുക. നമുക്കുവേണ്ടി മരിച്ചുയര്‍ത്ത അവിടുന്ന് നിങ്ങളുടെ ജീവിതത്തില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും. നിങ്ങളുടെ മക്കള്‍ എത്ര കഴിവില്ലാത്തവരാണോ അവരെ ദൈവത്തിനു സമര്‍പ്പിക്കുക. നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ക്കു നേടാന്‍ കഴിയാതെ പോയത് നിങ്ങളുടെ മക്കളിലൂടെ ദൈവം നല്‍കും നൂറിരട്ടിയായി നല്‍കുക തന്നെ ചെയ്യും.
Image: /content_image/Nurse'sStation/Nurse'sStation-2017-04-07-16:47:56.jpg
Keywords: നേഴ്സ

4583
Category: 1
Sub Category:
Heading: വത്തിക്കാനില്‍ 3 അഭയാര്‍ത്ഥി കുടുംബങ്ങള്‍ക്കു കൂടി അഭയസ്ഥാനം
Content: വത്തിക്കാന്‍: സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും മാതൃക വീണ്ടും പ്രകടമാക്കി കൊണ്ട് വത്തിക്കാന്‍ പുതിയ 3 അഭയാര്‍ത്ഥി കുടുംബങ്ങളെ കൂടി സ്വീകരിച്ചു. സിറിയയില്‍ നിന്നുള്ള രണ്ട് ക്രൈസ്തവ കുടുംബത്തിനും ഒരു മുസ്ലീം കുടുംബത്തിനുമാണ് വത്തിക്കാന്‍ അഭയസ്ഥാനം ഒരുക്കിയത്. അഭയാര്‍ത്ഥി കുടുംബങ്ങളെ സ്വീകരിച്ചെന്ന കാര്യം ഏപ്രില്‍ രണ്ടിനാണ് വത്തിക്കാന്‍ പത്രകുറിപ്പിലൂടെ മാധ്യമങ്ങളെ അറിയിച്ചത്. ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ സഹനങ്ങള്‍ ഏറ്റുവാങ്ങി കൊണ്ടിരിന്ന ക്രൈസ്തവ കുടുംബങ്ങള്‍ മാര്‍ച്ചിലാണ് വത്തിക്കാനില്‍ എത്തിച്ചേര്‍ന്നത്. അമ്മയും കൗമാരക്കാരായ രണ്ട് മക്കളും രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നതാണ് ആദ്യത്തെ കുടുംബം. യുവദമ്പതികളുടേതാണ് രണ്ടാമത്തെ കുടുംബം. ഇസ്ലാം മത വിശ്വാസികളായ മൂന്നാമത്തെ കുടുംബത്തില്‍ മാതാപിതാക്കളും രണ്ട് മക്കളുമാണുള്ളത്. 2015-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ അഭ്യര്‍ത്ഥന പ്രകാരമാണ് വത്തിക്കാനിലെ ഇടവകകളും സന്യസ്ഥ ആശ്രമങ്ങളും അഭയാര്‍ത്ഥികളെ സ്വീകരിക്കുവാന്‍ ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം ഗ്രീസിലെ ലെസ്ബോസ് ദ്വീപിലേയ്ക്കുള്ള ഏകദിന സന്ദര്‍ശനത്തിന് ശേഷം 3 അഭയാർത്ഥി കുടുംബങ്ങളെ മടക്ക യാത്രയിൽ മാര്‍പാപ്പ വത്തിക്കാനിലേക്ക് കൂട്ടികൊണ്ട് പോയിരിന്നു. ആഭ്യന്തര പോരാട്ടം തകര്‍ക്കുന്ന സിറിയയില്‍ നിന്നും ഗ്രീസിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ അഭയം പ്രാപിച്ച 12 സിറിയന്‍ മുസ്ളീങ്ങള്‍ക്കാണ് അന്ന് മാര്‍പാപ്പ വത്തിക്കാനില്‍ അഭയസ്ഥാനം ഒരുക്കിയത്.
Image: /content_image/News/News-2017-04-05-11:22:25.jpg
Keywords: വത്തിക്കാന്‍, അഭയാ

4584
Category: 1
Sub Category:
Heading: യോഗയിലൂടെ ദൈവാനുഭവം സാധിക്കില്ല: കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി
Content: കൊച്ചി: യോഗയിലൂടെ ദൈവാനുഭവം സാധിക്കില്ലായെന്നും വിഷയത്തില്‍ സഭേതര നിലപാടുകള്‍ സ്വീകരിക്കുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും പ്രോത്സാഹിപ്പിക്കരുതെന്നും സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി. ജനുവരിയില്‍ നടന്ന സഭാസിനഡിലെ തീരുമാനത്തെ ചൂണ്ടികാണിച്ചു കൊണ്ട് പുറപ്പെടുവിച്ച സര്‍ക്കുറിലാണ് യോഗയെ കുറിച്ചുള്ള സഭാ നിലപാട് കര്‍ദിനാള്‍ വ്യക്തമാക്കിയിരിക്കുന്നത്. "ദൈവാനുഭവവും ഈശ്വാരാഭിമുഖ്യവും യോഗയിലൂടെ സാധിയ്ക്കും എന്നു ചിന്തിക്കുന്നത് ശരിയല്ല. നാം വിശ്വസിക്കുന്ന ദൈവം വ്യക്തിപരമായ ദൈവമാണ് (Personal God). ഒരു പ്രത്യേക ശാരീരികാവസ്ഥയില്‍ പ്രാപിക്കാവുന്ന (Transcendental) ഒന്നല്ല ദൈവം. യോഗ വിഷയത്തില്‍ സഭേതര നിലപാടുകള്‍ സ്വീകരിക്കുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും പ്രോത്സാഹിപ്പിക്കുവാന്‍ പാടില്ല" സര്‍ക്കുലറില്‍ പറയുന്നു. ഇത്തരത്തില്‍ കത്തോലിക്ക വിശ്വാസത്തിനു എതിരായിട്ടുള്ളതും സഭയുടെ ഔദ്യോഗിക പ്രബോധനങ്ങള്‍ അംഗീകരിക്കാത്തതുമായ പ്രാര്‍ത്ഥനാ ഗ്രൂപ്പുകളിലും ആത്മീയ പ്രസ്ഥാനങ്ങളിലും ചെന്നുപ്പെടാതിരിക്കാന് ഏവരും ശ്രദ്ധിക്കണമെന്നും സര്‍ക്കുലറില്‍ കര്‍ദിനാള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിലും യോഗയ്ക്കു എതിരെ സഭയിലെ നിരവധി പേര് രംഗത്തെത്തിയിരിന്നു. ആധുനിക ലോകത്തിലെ യോഗ, റെയ്ക്കി തുടങ്ങിയ പ്രവർത്തനങ്ങൾ ജീവിതത്തിലേക്ക് പിശാചുക്കൾക്കുള്ള പ്രവേശന ദ്വാരങ്ങളാണെന്ന് പ്രശസ്ത ഭൂതോച്ചാടകനായ ഫാദർ ജുവാൻ ജോസ് ഗല്ലിഗോ കഴിഞ്ഞ വര്‍ഷം വെളിപ്പെടുത്തിയിരിന്നു.
Image: /content_image/News/News-2017-04-05-11:59:59.jpg
Keywords: യോഗയും

4585
Category: 1
Sub Category:
Heading: യേശുവിന്റെ കുരിശുമരണം ശാസ്ത്രീയമായി തെളിയിച്ചുകൊണ്ട് പുതിയ പരിശോധനാ ഫലങ്ങളുമായി മൂര്‍സിയ യൂണിവേഴ്സിറ്റി
Content: മുര്‍സിയാ: യേശുവിന്റെ കുരിശുമരണം ശാസ്ത്രീയമായി തെളിയിച്ചുകൊണ്ട് പുതിയ പരിശോധനാ ഫലങ്ങളുമായി മൂര്‍സിയ യൂണിവേഴ്സിറ്റിയിലെ ഗവേഷക സംഘം. മരണശേഷം യേശുവിന്റെ മുഖവും ശിരസ്സും മറക്കുവാന്‍ ഉപയോഗിച്ചിരുന്നതായി കരുതപ്പെടുന്ന ഒവീഡോയിലെ തുവാലയും ടൂറിനിലെ തിരുകച്ചയും ഒരാളെ തന്നെ പൊതിയുവാന്‍ ഉപയോഗിച്ചിരുന്നതാണെന്നു ഗവേഷക സംഘം കണ്ടെത്തി. സ്പെയിനിലെ മൂര്‍സിയ കാത്തലിക് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ ഫോറന്‍സിക്ക് പരിശോധനയിലാണ് നിര്‍ണ്ണായകമായ വിവരങ്ങള്‍ കണ്ടെത്തിയത്. കുരിശില്‍ കിടന്ന യേശു മരിച്ചോ ഇല്ലയോ എന്ന് പരിശോധിക്കുന്നതിനായി റോമന്‍ പടയാളി യേശുവിന്റെ പാര്‍ശ്വത്ത് കുന്തം കൊണ്ട് കുത്തിയതായി യോഹന്നാന്റെ സുവിശേഷത്തില്‍ പറയുന്ന ഭാഗം ശാസ്ത്രീയമായും ശരിയാണെന്നും പുതിയ പരിശോധനാ ഫലങ്ങള്‍ ചൂണ്ടികാണിക്കുന്നു. കുന്തമുനകൊണ്ട് മുറിവേറ്റതിന്റെ അടയാളങ്ങള്‍ ടൂറിനിലെ കച്ചയില്‍ ഉണ്ടെന്ന് സംഘം കണ്ടെത്തിയിട്ടുണ്ട്. യുസിഎഎം യൂണിവേഴ്സിറ്റി ഇലക്ട്രോണ്‍ മൈക്രോസ്കോപ്പ് വഴി രക്തകറയെ കുറിച്ചും ശീലകളില്‍ ഉണ്ടായിരുന്ന ജൈവപരവും അല്ലാത്തതുമായ വസ്തുക്കള്‍, ചണനാരുകള്‍ തുടങ്ങിയവയില്‍ നടത്തിയ പരീക്ഷണങ്ങളും, താരതമ്യ പഠനങ്ങളും വഴിയാണ് നിഗമനത്തില്‍ എത്തിയത്. ഒന്നാം നൂറ്റാണ്ടില്‍ യൂദന്മാര് മൃതസംസ്കാരങ്ങളില്‍ ഉപയോഗിച്ചിരുന്ന സുഗന്ധ ചെടിയുടെ ബീജമൂലം ആണ് ഈ കച്ചയില്‍ ഉള്ളത് എന്ന് നേരത്തേ കണ്ടെത്തിയിരുന്നു. ഇതേ സസ്യബീജമൂലം തന്നെ ടൂറിനിലെ കച്ചയിലും കണ്ടെത്തിയിട്ടുണ്ട്. ഇവ രക്തത്തില്‍ ഒട്ടിപ്പിടിച്ച നിലയിലാണ് ഉള്ളത്. അതിനാല്‍ തന്നെ പില്ക്കാലത്ത് വ്യാജമായി ചേര്‍ത്തതാണ് എന്ന വാദം പൂര്‍ണ്ണമായും തെറ്റാണെന്ന് വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു. യൂണിവേഴ്സിറ്റി നടത്തിയ ഗവേഷണത്തില്‍ ടൂറിനിലെ കച്ചയും, ഒവീഡോയിലെ തുണിയും ഒരേ കാലഘട്ടത്തില്‍ ഉള്ളതാണെന്നും, അവ രണ്ടും ഒരാളെ തന്നെ പൊതിഞ്ഞിരുന്നതാണെന്നും തെളിയിക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ടാണ് ലഭിച്ചിരിക്കുന്നതെന്നും ഗവേഷക പദ്ധതിക്കു നേതൃത്വം വഹിച്ച അല്‍ഫോണ്‍സോ സാഞ്ചസ് ഹെര്‍മോസില്ല പറഞ്ഞു. “ഒവീഡോയിലെ ശീലയിലെ രക്തക്കറളെ കുറിച്ച് ഞങ്ങള്‍ക്ക് അറിവില്ലായിരിന്നു. എന്നാല്‍ ഞങ്ങള്‍ വളരെ സൂക്ഷ്മമായി പഠനങ്ങള്‍ നടത്തിയപ്പോള്‍ ആ പാടുകള്‍ അപ്പോഴും അവിടെ തന്നെ ഉണ്ടായിരിന്നു. പക്ഷേ ആരും അത് ശ്രദ്ധിച്ചില്ല. ഇതുവരെ ഞങ്ങള്‍ നടത്തിയ പഠനങ്ങളില്‍ നിന്നും ചമ്മട്ടികൊണ്ടുള്ള പ്രഹരത്തിന്റെ അടയാളങ്ങളാണ് അവ എന്നാണു മനസ്സിലാക്കുവാന്‍ കഴിയുന്നത്”. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടൂറിനിലെ കച്ചയെയും ഒവീഡോയിലെ ശീലയെ കുറിച്ചു നിരവധി വാദപ്രതി വാദങ്ങള്‍ നടന്നു വരുന്ന സാഹചര്യത്തില്‍ പുതിയ റിപ്പോര്‍ട്ട് വഴിത്തിരിവായിരിക്കുകയാണ്. നേരത്തെ ടൂറിനിലെ കച്ചയിലെ രക്തകറ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ AB ഗ്രൂപ്പിലുള്ള മനുഷ്യരക്തമാണെന്ന് തെളിഞ്ഞിരിന്നു. ഇതേ ബ്ലഡ് ഗ്രൂപ്പ് ത്തന്നെയാണ് ഒവീഡോയിലെ ശീലയിലും കണ്ടെത്താനായത്. തിരുക്കച്ച വ്യാജമാണന്ന് തെളിയിക്കാൻ ഗവേഷണ സംഘത്തിൽ ചേർന്ന ബാരി ഷ്വോർറ്റ്സ് എന്ന ശാസ്ത്രജ്ഞന് ക്രിസ്തുവിന്റെ ശരീരം പൊതിഞ്ഞ തിരുക്കച്ച സത്യമാണെന്ന് അടുത്തിടെ വെളിപ്പെടുത്തിയത് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരിന്നു.
Image: /content_image/TitleNews/TitleNews-2017-04-05-12:50:25.jpg
Keywords: തിരുക്കച്ച, തിരുകച്ച

4586
Category: 4
Sub Category:
Heading: നമ്മുടെ ജീവിതത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കു ഒന്നാം സ്ഥാനം കൊടുത്താല്‍...!
Content: "ഓ വഞ്ചിക്കപ്പെട്ട ജനമേ, നിങ്ങള്‍ എന്താണു ചെയ്തു കൊണ്ടിരിക്കുന്നത്. എന്തു കൊണ്ടാണ് നിങ്ങള്‍ക്ക് സംബന്ധിക്കാവുന്ന അത്രയും വിശുദ്ധ കുര്‍ബ്ബാനകള്‍ ഉള്‍ക്കൊള്ളുന്നതിനു ദേവാലയത്തിലേക്ക് പോകാന്‍ ധൃതി കൂട്ടാത്തത്. ഓരോ വി.കുര്‍ബ്ബാനയും അര്‍പ്പിക്കുമ്പോള്‍ പറുദീസയില്‍ നിന്ന് അള്‍ത്താരയ്ക്ക് ചുറ്റും സ്ഥലം പിടിച്ച് നമുക്കുവേണ്ടി മാധ്യസ്ഥം വഹിച്ചുകൊണ്ട് ആരാധിക്കുന്ന ദൈവദൂതന്മാരെ അനുകരിക്കുന്നില്ലേ" (വി.ലെനാര്‍ഡ്). പരി. കുര്‍ബ്ബാനയ്ക്ക് നമ്മുടെ ജീവിതത്തില്‍ ഒന്നാം സ്ഥാനം കൊടുത്താല്‍ നമുക്കൊന്നിനും കുറവുണ്ടാകുകയില്ല. നമ്മുടെ മാനുഷിക ബുദ്ധികൊണ്ട് ചിന്തിച്ചാല്‍ നമുക്കിത് മനസ്സിലാവുകയില്ല. വിശ്വാസത്തിന്റെ തലത്തില്‍ നിന്നുകൊണ്ട് നോക്കിയാല്‍ മാത്രമേ നമുക്കത് മനസ്സിലാവുകയുള്ളൂ. വേനല്‍ക്കാലങ്ങളില്‍ എന്റെ ജോലി കഴിയുന്നതും നേരത്തെ ചെയ്യുകയാണെങ്കില്‍ എളുപ്പമുണ്ടെന്നുള്ളതും ക്ഷീണം കുറയുമെന്നുള്ളതും ഞാന്‍ നിഷേധിക്കുന്നില്ല. എന്നാല്‍ എന്റെ അനുഭവം പ്രഭാതത്തിലെ ബലിയര്‍പ്പണത്തിനു ശേഷം ജോലിക്കിറങ്ങിയാല്‍ സമാനമായ തൊഴില്‍ ചെയ്യുന്ന എല്ലാവരേക്കാളും കൂടുതലായി ജോലി ചെയ്യാന്‍ എനിക്കു സാധിക്കുന്നുണ്ട്. ഒരിക്കല്‍ ഇടവകയില്‍ കുര്‍ബ്ബാനയില്ലാത്തതിനാല്‍ അയല്ഇടവകയില് പോകേണ്ടി വന്നു. തിരിച്ചെത്തിയപ്പോഴേക്കും സമയം പതിവിലും ഏറെ വൈകിയിരുന്നു. ഇതറിഞ്ഞ് ഒരാള്‍ എന്നോട് പറഞ്ഞു. നിന്നെപ്പോലുള്ള പണിക്കാര് ഒരു തച്ച് പണി ചെയ്തു. നീ ഇപ്പോഴല്ലേ ഇറങ്ങുന്നത്. ഇവിടെ ഒരു സത്യം കുറിക്കട്ടെ. ഞാന്‍ 10 മണി മുതല്‍ 1 മണി വരെ ചെയ്ത പണിയും സുഹൃത്ത് പറഞ്ഞ ആള് 6 മണി മുതല്‍ 1 മണി വരെ ചെയ്ത പണിയുടെ കൂലിയും കൂട്ടി നോക്കിയപ്പോള്‍ ഞങ്ങള്‍ തുല്യരായി. (തെങ്ങു കയറ്റ പണിയില്‍ കയറുന്ന തെങ്ങിന്റെ എണ്ണമനുസരിച്ചാണ് കൂലി എന്നതിനാല്‍ ഉടമസ്ഥന് ജോലി എപ്പോള്‍ ആരംഭിച്ചാലും നഷ്ടം വരുന്നുമില്ല). അന്ന് എന്നെ വേദനിപ്പിച്ച ഒരു സംഭവം കൂടിയുണ്ടായി. ഒരാള്‍ എന്നെ പരിഹസിച്ചു പറഞ്ഞു. "എടാ കുര്‍ബ്ബാനയ്ക്ക് അച്ഛന്മാരും കന്യാസ്ത്രീകളും പോലും ഇത്ര പ്രാധാന്യം കൊടുക്കുന്നില്ല. നിന്നേപ്പോലൊരു മണ്ടന്‍". അദ്ദേഹത്തോട് ഒരു മറുപടി പറയാന്‍ എനിക്കു സാധിച്ചില്ല. സാധാരണയായി പരിശുദ്ധ കുര്‍ബ്ബാനയെക്കുറിച്ച് പലരോടും വാചാലമായി പറയാറുണ്ട്. അന്ന് രാത്രി അദ്ദേഹത്തെ സമര്‍പ്പിച്ച് ഇപ്രകാരം പ്രാര്‍ത്ഥിച്ചു -"ഈശോയേ, ഇദ്ദേഹത്തിനു പരിശുദ്ധ കുര്‍ബ്ബാനയുടെ വില മനസ്സിലാക്കി കൊടുക്കണം. അജ്ഞത കൊണ്ട് പറഞ്ഞത് അങ്ങ് ക്ഷമിക്കണം". പിറ്റേ ദിവസം അത്ഭുതം സംഭവിച്ചു. രാവിലെ അദ്ദേഹം പള്ളിയില്‍ വന്നു. കുര്‍ബ്ബാന കഴിഞ്ഞ് എന്നെ പരിഹസിച്ച അതേ സ്ഥലത്തുവച്ചു ഞങ്ങള്‍ കണ്ടുമുട്ടി. അദ്ദേഹം പറഞ്ഞു: ചേട്ടന് എന്നോട് ക്ഷമിക്കണം. ഞാന്‍ ഇന്നലെ പറഞ്ഞതോര്‍ത്ത് രാത്രിയില്‍ ഏറെ വേദനിച്ചു. എനിക്കിന്നലെ ഉറങ്ങാന്‍ പോലും കഴിഞ്ഞില്ല. അതുകൊണ്ടാണ് ഞാന്‍ രാവിലെ പള്ളിയിലും വന്നത്. ചിലപ്പോള്‍ ചില പരിഹാസങ്ങളും ദൈവം അറിഞ്ഞ് അനുവദിക്കാറുണ്ട്. അപ്പോള്‍ നമ്മെ പരിഹസിച്ചവരെ ശപിക്കാതെ പ്രാര്‍ത്ഥിച്ചാല്‍ ഫലം വളരെ വലുതായിരിക്കും, ദൈവഹിതം ഇവിടെ നിറവേറും. മറ്റൊരു സംഭവം പങ്കുവയ്ക്കാം. ചെറുപ്പത്തില്‍ വൈദികനാകണമെന്ന് ആഗ്രഹിച്ചു. നടന്നില്ല. ഇടവകയില്‍ ഒരു കപ്യാരുടെ ഒഴിവു വന്നപ്പോള്‍ ഞാന്‍ ചിന്തിച്ചു. ഈ പണി കിട്ടിയാല്‍ കൊള്ളാം. ഏതായാലും എന്നും പള്ളിയില്‍ പോകുന്നുണ്ട്. അതോടൊപ്പം കപ്യാരുടെ പണി കൂടിയായാല്‍ ഒരു വരുമാനവുമായി, പ്രത്യേക ത്യാഗങ്ങള്‍ ഇല്ലതാനും. തെങ്ങു കയറ്റം നിര്‍ത്തുകയുമാകാം. (ആ കാലഘട്ടങ്ങളില്‍ എനിക്ക് തെങ്ങുകയറ്റത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നുമില്ലായിരുന്നു). ഇവിടെ എന്റെ മാനുഷിക ബുദ്ധി ശരിക്കും ഉപയോഗിച്ചു. ഞാന്‍ തെങ്ങു കയറുന്ന അനേകം വീടുകളുണ്ട്. അവരില്‍ പലരും പള്ളി കമ്മറ്റിക്കാരുമാണ്. ഞാന്‍ അവരോട് പറഞ്ഞു. പാരിഷ് കൗണ്‍സില്‍ കൂടുമ്പോള്‍ കപ്യാര് സ്ഥാനത്തേക്ക് എന്റെ പേര് പറയണം. കപ്യാരു പണി കഴിഞ്ഞ് നിങ്ങളുടെ തേങ്ങായും ഇട്ടു തരാം. വളരെ പ്രതീക്ഷയോടെ കാത്തിരുന്ന പാരീഷ് കൗണ്‍സിലില്‍ ഇക്കാര്യം ചര്‍ച്ചക്കു വന്നപ്പോള്‍ പലരും തന്റെ പേര് സൂചിപ്പിച്ചു. അച്ഛന് അന്ന് പാരീഷ് കൗണ്‍സിലില്‍ പറഞ്ഞ വാക്കുകള്‍ എന്നെ ഏറെ വേദനിപ്പിച്ചു. "അവന് കപ്യാരായാല് ശരിയാവുകയില്ല. കുര്ബ്ബാനയോടൊക്കെ അല്പം ഭക്തിയുള്ള ആളാകണം കപ്യാര്." എന്നേക്കാള്‍ പക്വതയുള്ള മറ്റൊരാളെ തിരഞ്ഞെടുത്തു. പക്ഷേ അത്ഭുതം അതല്ല. എന്നെ അന്ന് കപ്യാരായിട്ട് തിരഞ്ഞെടുത്തിരുനെങ്കില് ഞാന്‍ ഇന്ന് ഈ നിലയില്‍ എത്തുമായിരുന്നില്ല. അതിനുശേഷം ഒരു വര്‍ഷം കഴിഞ്ഞാണ് ഞാന്‍ കുര്‍ബാനയെക്കുറിച്ച് ക്ലാസ്സെടുക്കാനും എഴുതാനും തുടങ്ങിയത്. ഇവിടെ ഒരു സത്യം കുറിക്കട്ടെ. അന്നത്തെ തിരഞ്ഞെടുപ്പ് നൂറു ശതമാനം ദൈവഹിതമായിരുന്നു. എന്നെ അവിടം കൊണ്ട് നിര്ത്താനല്ലായിരുന്നു കര്‍ത്താവിന്റെ പദ്ധതി. "മനുഷ്യന് പദ്ധതികള്‍ വിഭാവനം ചെയ്യുന്നു. അന്തിമമായ തീരുമാനം കര്‍ത്താവിന്റേതാണ്." (സുഭാ. 16:1). ആ നാളുകളില്‍ തന്നെ കുര്‍ബ്ബാനയ്ക്കിടയില്‍ ഒരു ഗാനത്തിലൂടെ എന്റെ ഭോഷത്തം തിരിച്ചറിഞ്ഞു. ഞാനീ മണ്ണില്‍ കഴിവോളം <br> ദൈവസ്തുതികള്‍ പാടീടും <br> അരചനിലോ നരനൊരുവനിലോ <br> ശരണം തേടാന്‍ തുനിയരുതേ (സീറോ മലബാര്‍ കുര്‍ബ്ബാന ക്രമം) മനുഷ്യനില്‍ ശരണം വയ്ക്കാതെ ദൈവത്തില്‍ ആശ്രയിക്കുമെന്ന് എല്ലാ ദിവസവും കുര്‍ബ്ബാനയില്‍ ഏറ്റുപറയുന്ന ഞാന്‍ വളഞ്ഞ വഴികളില്‍ കൂടി ആളുകളെ സ്വാധീനിച്ച് കപ്യാരാകാന്‍ ശ്രമം നടത്തി. ഇതേപ്പറ്റി ചിന്തിച്ചപ്പോള്‍ എനിക്കു മനസ്സിലായത് വി. പത്രോസിനെ ഈശോ വിളിച്ചപ്പോള്‍ തന്നെ "ആദ്യ മാര്‍പ്പാപ്പയായി" തന്നെയാണ് കണ്ടത്. തള്ളിപ്പറഞ്ഞപ്പോഴും ചെവി ഛേദിച്ചപ്പോഴും, വെള്ളത്തില്‍ എടുത്തുചാടി താഴ്ന്നപ്പോഴും എല്ലാം. അങ്ങനെയെങ്കില്‍ എന്തൊക്കെ കോപ്രായങ്ങള്‍ ഞാന്‍ കാണിച്ചാലും (അറിഞ്ഞും അറിയാതെയും) ദൈവത്തിന് എന്നെക്കുറിച്ചുള്ള പദ്ധതിയാണ് ഏറ്റവും ഉത്തമമായ പദ്ധതി. എന്റെ ഏറ്റവും വലിയ ആഗ്രഹം ഒരു വിശുദ്ധനാകണമെന്നാണ്. അതിനുവേണ്ടി ഞാന്‍ ഒരു പദ്ധതിയും തയ്യാറാക്കണ്ട. ഈശോയ്ക്ക് ഏറ്റവും ഇഷ്ടമുള്ള ആഗ്രഹമാണ് അതെന്ന് ഞാന്‍ കരുതുന്നു. അത് സമയത്തികവില്‍ അവിടന്ന് നിറവേറ്റും. വി. മേരി ജോസഫ് റോസെല്ലോയുടെ വാക്കുകള്‍ പ്രസക്തമാണ്. "നിന്റെ അനുദിന കൃത്യങ്ങള്‍ ശരിയായി നിര്‍വഹിച്ചാല്‍ നിനക്ക് ഒരു വിശുദ്ധനാകാം". (തുടരും) {{വിശുദ്ധ കുര്‍ബാന- സകല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം - ഭാഗം I വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4312 }} {{വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാൻ ഈശോയോട് സമയം ചോദിച്ചു വാങ്ങിയപ്പോൾ- ഭാഗം II വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4372 }} {{വിശുദ്ധ കുര്‍ബാനയില്‍ 'ആമ്മേന്‍' പറയുമ്പോള്‍...! ഭാഗം III വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4424 }} {{വിശുദ്ധ കുർബ്ബാന സ്വീകരിക്കുന്ന നാം എതിര് സാക്ഷ്യം നല്‍കാറുണ്ടോ? - ഭാഗം IV വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4479 }} {{ജീവിതത്തിന്റെ തിരക്കു വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിന് തടസ്സമാകുന്നുണ്ടോ? എങ്കില്‍...! - ഭാഗം V വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4527 }}
Image: /content_image/Mirror/Mirror-2017-04-05-14:36:23.jpg
Keywords: വിശുദ്ധ കുര്‍ബാനയില്‍, വിശുദ്ധ കുർബ്ബാന

4587
Category: 1
Sub Category:
Heading: ശസ്ത്രക്രിയ വിജയകരം; സിസ്റ്റര്‍ മെറിന്റെ വൃക്ക ഷാജുവില്‍ പ്രവര്‍ത്തിച്ചു തുടങ്ങി
Content: കൊച്ചി: ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്പുകളെ ഇല്ലാതാക്കി സിസ്റ്റര്‍ മെറിന് പോള്‍ ദാനം ചെയ്ത വൃക്ക കൊല്ലം നിലമേൽ സ്വദേശി ഷാജുവിന്റെ ശരീരത്തിൽ പ്രവര്‍ത്തിച്ചു തുടങ്ങി. കൊച്ചിയിലെ വിപിഎസ് ലേക് ഷോർ ആശുപത്രിയിൽ നടന്ന വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമാണെന്നും ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടർമാർ അറിയിച്ചു. ലേക് ഷോറിലെ യൂറോളജി വിഭാഗം തലവൻ ഡോ. ജോർജ് പി. ഏബ്രഹാം, ഡോ. ഡാറ്റ്സണ്‍ ജോർജ്, ഡോ. വിജയ് രാധാകൃഷ്ണൻ, ഡോ. മോഹൻ മാത്യു, ഡോ. എബി ഏബ്രഹാം എന്നിവരടങ്ങിയ മെഡിക്കൽ സംഘമാണു വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയത്. രോഗം ബാധിച്ച് ഒരു വൃക്ക നേരത്തേ നീക്കം ചെയ്തിരുന്ന ഷാജുവിന് അടുത്ത വൃക്കയും തകരാറിലായതോടെയാണ് ഉടനെ തന്നെ അവയവം മാറ്റിവെക്കണമെന്ന് ഡോക്ടറുമാര് നിര്‍ദ്ദേശിച്ചത്. ആകെയുണ്ടായിരുന്ന സ്ഥലം വിറ്റു ചികിത്സയ്ക്കു ശ്രമിക്കുന്ന മുപ്പത്തിയേഴുകാരനായ ഷാജുവിനെക്കുറിച്ചു ഫാ. ഡേവിസ് ചിറമ്മൽ നേതൃത്വം നൽകുന്ന കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയിലൂടെയാണു സിസ്റ്റർ മെറിന് പോള്‍ അറിഞ്ഞത്. തൃശൂർ അരണാട്ടുകര ഇൻഫന്റ് ജീസസ് ഹൈസ്കൂളിൽ ഹെഡ്മിസ്ട്രസ്സായിരിന്ന സിസ്റ്റർ മെറിൻ പോൾ ജോലിയില്‍ നിന്ന് വിരമിക്കാനിരിക്കെയാണു വൃക്കദാനത്തിനു സന്നദ്ധയായത്. തുടര്‍ന്നു കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ മുഖേന നടപടിക്രമങ്ങൾ പൂര്ത്തിയാക്കിയാക്കുകയായിരിന്നു.
Image: /content_image/News/News-2017-04-06-05:32:38.jpg
Keywords: വൃക്ക

4588
Category: 18
Sub Category:
Heading: ന്യൂമാന്‍ കോളേജിലെ ആക്രമണത്തെ അപലപിച്ചു മാർ ജോര്‍ജ്ജ് മഠത്തിക്കണ്ടത്തില്‍
Content: തൊടുപുഴ: പാഠ്യ-പാഠ്യേതര മേഖലയിൽ മികവു പുലർത്തി സമാധാനാന്തരീക്ഷത്തിൽ മുന്നേറുന്ന തൊടുപുഴ ന്യൂമാൻ കോളജ് തകര്‍ക്കാനുള്ള നീക്കം അപലപനീയമെന്ന് കോതമംഗലം രൂപതാധ്യക്ഷനും ന്യൂമാൻ കോളജ് രക്ഷാധികാരിയുമായ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. എസ്എഫ്ഐ പ്രവർത്തകർ അടിച്ചു തകർത്ത കോളജ് പ്രിൻസിപ്പലിന്റെ മുറി സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോളജ് ആർക്കും അഴിഞ്ഞാടാൻ വിട്ടുനൽകില്ലെന്നും എന്തുവിലകൊടുത്തും സമാധാന അന്തരീക്ഷം നിലനിർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോലീസിന്റെ ഭാഗത്തുനിന്നു പ്രതീക്ഷിച്ച നീതി ലഭിക്കാത്തതിൽ ബിഷപ് ഉത്കണ്ഠ രേഖപ്പെടുത്തി. പുറത്തുനിന്നു വന്നവരാണു സമരം നടത്തിയത്. രണ്ടായിരം കുട്ടികൾ പഠിക്കുന്ന ഒരു കലാലയത്തെ രണ്ടോ മൂന്നോ അക്രമികൾക്കു വേണ്ടി നശിപ്പിക്കാൻ തയാറല്ല. സമുദായ, രാഷ്ട്രീയ ഭേദമില്ലാതെ പഠിക്കുന്ന കോളജാണിത്. ഈ കോളജിൽനിന്ന് ഒരു കുട്ടിയെ പോലും ഇവർക്കു ലഭിച്ചില്ലെന്നതു അഭിനന്ദനാർഹമാണ്. പത്തോ പതിനഞ്ചോ വിദ്യാർഥിസംഘടനാ പ്രവർത്തകർക്കു വേണ്ടി കലാലയങ്ങളെ കലാപഭൂമിയാക്കാനുള്ള നീക്കം അപലപനീയമാണ്. ബിഷപ്പ് പറഞ്ഞു. തൊടുപുഴ ന്യൂമാൻ കോളജിൽ സമാധാനപരമായി ക്ലാസുകളും പരീക്ഷകളും നടന്നുകൊണ്ടിരിക്കെ കോളജുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു സംഘം സാമൂഹ്യവിരുദ്ധർ ഓഫീസിൽ അതിക്രമിച്ചുകയറി പ്രിന്‍സിപ്പലിനെയും മറ്റധ്യാപകരെയും ഭീഷണിപ്പെടുത്തുകയും പ്രിൻസിപ്പൽ ഓഫീസ് അലങ്കോലപ്പെടുത്തുകയുമായിരിന്നുവെന്ന് സ്റ്റാഫ് പ്രതിനിധികള്‍ പറഞ്ഞു, പ്രിൻസിപ്പൽ ഓഫീസിലെ കംപ്യൂട്ടർ, കസേരകൾ, ടീ പോയ്, പാർട്ടിഷൻ വാൾ ഗ്ലാസ് തുടങ്ങി അഞ്ചു ലക്ഷത്തോളം രൂപ വിലവരുന്ന കോളജ് ഓഫീസിലെ സാധന സാമഗ്രികളാണ് അക്രമികള്‍ അടിച്ചു തകർത്തത്. ന്യൂമാൻ കോളജിൽ അരങ്ങേറിയ അനിഷ്ടസംഭവങ്ങളിൽ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി ഉത്ക്കണ്ഠ രേഖപ്പെടുത്തി. ഓഫീസ് തല്ലി തകർക്കുകയും പ്രിൻസിപ്പളിനെയും അധ്യാപകരെയും ബന്ദികളാക്കുകയും ചെയ്ത സാമൂഹ്യദ്രോഹികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. ഇത്തരക്കാരെ അടിച്ചമർത്തണമെന്നാവശ്യപ്പെട്ട് കാത്തലിക് ഫെഡറേഷൻ സമരം നടത്തുമെന്നും സമിതി അറിയിച്ചു.
Image: /content_image/India/India-2017-04-06-06:04:09.jpg
Keywords: മഠത്തി