Contents

Displaying 4321-4330 of 25049 results.
Content: 4599
Category: 1
Sub Category:
Heading: ആസിയാ ബീബിയുടെ മോചനത്തിന് അമേരിക്കന്‍ സെനറ്റിൽ പ്രമേയം
Content: വാഷിംഗ്ടൺ: പ്രവാചക നിന്ദാ കുറ്റം ചുമത്തി പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്ന ക്രൈസ്തവ വിശ്വാസി ആസിയാ ബീബിയുടെ മോചനത്തിനു ഇടപെടലുമായി പ്രമുഖ അമേരിക്കൻ സെനറ്റർമാർ. മുതിർന്ന സെനറ്റർമാരായ റാൻഡ് പോൾ, ക്രിസ് കൂൺസ് എന്നിവര്‍ യുഎസ് സെനറ്റിൽ സമര്‍പ്പിച്ച പ്രമേയത്തില്‍ ആസിയയെ വിട്ടയയ്ക്കണമെന്നും ക്രിസ്ത്യാനികൾ അടക്കമുള്ള മതന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പാക്കണമെന്നു ആവശ്യപ്പെട്ടു. വിവാദമായ ദൈവനിന്ദാനിയമം പിൻവലിക്കണമെന്നും പ്രമേയം പാക്കിസ്ഥാനോട് ആവശ്യപ്പെടുന്നുണ്ട്. സ്വന്തം വിശ്വാസങ്ങൾ പിന്തുടരുന്നതിന്റെ പേരിൽ ലോകത്ത് ഒരിടത്തും ആരും ക്രൂശിക്കപ്പെടരുതെന്നു സെനറ്റര്‍ ക്രിസ് കൂൺസ് പറഞ്ഞു. പാക്കിസ്ഥാനിൽ 1985ൽ നിലവിൽ വന്ന നിയമം അനുസരിച്ച് ഒരാൾ ദൈവനിന്ദ നടത്തിയതായി മറ്റൊരാൾ ചൂണ്ടിക്കാട്ടിയാൽപോലും നിയമത്തിന്റെ വലയിൽ കുടുങ്ങും. ന്യൂനപക്ഷങ്ങളെ അമര്‍ച്ച ചെയ്യാന്‍ തീവ്ര ഇസ്ലാം മതസ്ഥര്‍ നിയമം ദുരുപയോഗം ചെയ്യുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരിന്നു. നിയമത്തിനെതിരെ നിലപാടെടുത്ത പഞ്ചാബിലെ ഗവർണർ സൽമാൻ തസീർ ജയിലിലായ ആസിയയെ സന്ദർശിച്ചിരുന്നു. ഇതിന് ശേഷം 2011ൽ അദ്ദേഹം കൊല്ലപ്പെട്ടിരിരുന്നു. ദൈവനിന്ദ നടത്തിയെന്ന് ആരോപിച്ചു 2010ൽ ആണ് ആസിയയെ തടവിലാക്കിയത്. അയല്‍വാസികളായ മുസ്ലീം സ്ത്രീകള്‍ ആസിയാ ബീബിയ്ക്ക് എതിരെ കേസ് നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ആസിയ ബീബീ ഇസ്ലാം പ്രവാചകനായ മുഹമ്മദ് നബിയെ നിന്ദിക്കുന്ന രീതിയില്‍ തങ്ങളോട് സംസാരിച്ചുവെന്നാണ് യുവതികള്‍ പോലീസില്‍ പരാതിപ്പെട്ടത്. ഇതേ തുടര്‍ന്നാണ് കോടതി വിധിയുണ്ടായത്. 2009 മുതല്‍ കിഴക്കന്‍ പാക്കിസ്ഥാനിലെ മുള്‍ട്ടാണ്‍ എന്ന പ്രദേശത്തുള്ള ജയിലില്‍ ഏകാന്ത തടവിലാണ് ആസിയ ബീബീ. ആസിയ ബീബിയെ ജയിലിനുള്ളില്‍ കൊലപ്പെടുത്തുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപ നല്‍കാമെന്ന് ഒരു മുസ്ലീം പണ്ഡിതന്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നതിനാലാണ് ഇവരെ ഏകാന്ത തടവറയില്‍, കഠിന തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ ആസിയാ ബീബിയുടെ അപ്പീല്‍ പാക്കിസ്ഥാന്‍ സുപ്രീംകോടതി പരിഗണിച്ചെങ്കിലും പ്രധാന ജഡ്ജി പിന്‍മാറിയിരിന്നു. ഇതോടെ ആസിയയുടെ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി അനിശ്ചിത കാലത്തേക്ക് മാറ്റിവെക്കുകയായിരിന്നു.
Image: /content_image/TitleNews/TitleNews-2017-04-07-05:32:13.jpg
Keywords: ആസിയ
Content: 4600
Category: 9
Sub Category:
Heading: രണ്ടാം ശനിയാഴ്ച കൺവെൻഷൻ നാളെ: ആത്‌മാഭിഷേക ശൂശ്രൂഷയുമായി ഫാ. ഷൈജു നടുവത്താനി, ഫാ. സിറിൽ ഇടമന എന്നിവർക്കൊപ്പം ബ്രദർ തോമസ് പോളും
Content: പ്രമുഖ വചനപ്രഘോഷകനും സെഹിയോൻ യൂറോപ്പ് അസി. ഡയറക്ടറുമായ ഫാ .ഷൈജു നടുവത്താനി, പ്രശസ്‌ത വിടുതൽ ശുശ്രൂഷകനും വാഗ്മിയുമായ ഫാ. സിറിൽ ഇടമന, യൂറോപ്പിലെ പ്രമുഖ സുവിശേഷപ്രവർത്തകൻ ഫാ. നിക്കോളാസ് ക്രോവ് എന്നിവർക്കൊപ്പം കേരളകത്തോലിക്കാസഭയുടെ വളർച്ചയിൽ പ്രധാനപങ്കുവഹിച്ച കാരിസ്മാറ്റിക് പ്രസ്ഥാനത്തെ മുന്നിൽ നിന്നുനയിച്ച ലോകപ്രശസ്ത വചനപ്രഘോഷകനും നിരവധി സന്യസ്തരുടെയും, വൈദികമേലദ്ധ്യക്ഷൻമാരുടെതന്നെയും ഗുരുസ്ഥാനീയനുമായ ബ്രദർ തോമസ്‌ പോളും ഇത്തവണത്തെ കൺവെൻഷൻ നയിക്കും. റവ.ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ ആത്മാഭിഷേകം പകരുന്ന ദൈവിക ശുശ്രൂഷകളിലൂടെ ദേശഭാഷാവ്യത്യാസമില്ലാതെ ആയിരങ്ങൾക്ക് ജീവിതനവീകരണവും, രോഗശാന്തിയും, മാനസാന്തരവും പകർന്നുനൽകുന്ന രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ ഇത്തവണ പരിശുദ്ധകുർബാനയുടെ അത്‍ഭുതശക്തിയെ നിരന്തരം പ്രഘോഷിക്കുന്ന ബ്രദർ തോമസ് പോൾ ദൈവീകാനുഗ്രഹത്തിന്റെ ജീവിക്കുന്ന ഉപകരണമായിത്തീരും. പ്രകടമായ അത്ഭുതങ്ങളും ദൈവിക അടയാളങ്ങളും വിടുതലും സൌഖ്യവുമായി വ്യക്തികളിലും കുടുംബങ്ങളിലും ഈ കൺവെൻഷനിലൂടെ സാദ്ധ്യമാകുന്നു എന്നതിന് ഓരോതവണയും പങ്കുവയ്ക്കപ്പെടുന്ന നിരവധി വ്യത്യസ്തമാർന്ന ജീവിതസാക്ഷ്യങ്ങൾ തെളിവാകുന്നു. കഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്. കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൌമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസിക ഓരോരുത്തർക്കും സൌജന്യമായി നൽകിവരുന്നു. രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കൺവെൻഷനിൽ കടന്നുവരുന്ന ഏതൊരാൾക്കും മലയാളത്തിലും ഇംഗ്ലീഷിലും , മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംങ്ങിനുമുള്ള സൌകര്യം ഉണ്ടായിരിക്കും. വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്. പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷനിൽ ഇത്തവണയും പ്രത്യേക " കുരിശിന്റെ വഴി "ശുശ്രൂഷയും നടക്കും.വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ കൺവെൻഷൻ സമാപിക്കും. കൺവെൻഷനായുള്ള പ്രാർത്ഥനാ ഒരുക്ക ശുശ്രൂഷ ബർമിംങ്ഹാമിൽ നടന്നു. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും നാളെ രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് വീണ്ടും ക്ഷണിക്കുന്നു. #{red->n->n-> അഡ്രസ്സ് : }# ബഥേൽ കൺവെൻഷൻ സെന്റർ കെൽവിൻ വേ വെസ്റ്റ് ബ്രോംവിച്ച് ബർമിംങ്ഹാം .( Near J1 of the M5) B70 7JW. #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }# ഷാജി 07878149670. അനീഷ്.07760254700 Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്: ടോമി ചെമ്പോട്ടിക്കൽ 07737935424.
Image: /content_image/Events/Events-2017-04-07-05:56:52.jpg
Keywords: രണ്ടാം ശനി
Content: 4601
Category: 18
Sub Category:
Heading: മദ്യനിരോധനം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നു: ചങ്ങനാശ്ശേരി അ​തി​രൂ​പ​ത ജാഗ്രതാ സമിതി
Content: ച​ങ്ങ​നാ​ശേ​രി: സം​സ്ഥാ​ന​ത്ത് ഘ​ട്ടം​ഘ​ട്ട​മാ​യി മ​ദ്യ​നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള തീ​രു​മാ​ന​ത്തെ അ​ട്ടി​മ​റി​ക്കാ​ൻ സ​ർ​ക്കാ​ർ ഗൂഢനീ​ക്കം ന​ട​ത്തു​ന്ന​താ​യി ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ജാ​ഗ്ര​താ​സ​മി​തി. സു​പ്രീം​കോ​ട​തി വി​ധി​യെ മ​റി​ക​ട​ക്കാ​ൻ ഹൈ​വേ​ക​ളെ പു​ന​ർ​നി​ർ​ണ​യി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്കം മ​ദ്യ​ലോ​ബി​ക​ളെ സ​ഹാ​യി​ക്കാ​നാ​ണെ​ന്നും ഘ​ട്ടം​ഘ​ട്ട​മാ​യി മ​ദ്യ​നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള ന​യ​ത്തി​ൽ​നി​ന്ന് സ​ർ​ക്കാ​ർ പി​ന്നോ​ട്ടു പോ​വു​ക​യാ​ണെ​ന്നും യോ​ഗം വി​ല​യി​രു​ത്തി. ഒ​രു സ്ഥ​ല​ത്ത് മ​ദ്യ​ശാ​ല പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ങ്കി​ൽ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​നം ന​ൽ​കു​ന്ന ലൈ​സ​ൻ​സ് വേ​ണം എ​ന്ന നി​യ​മം ഇ​ല്ലാ​താ​ക്കാ​ൻ, ആ ​നി​യ​മം ഭേ​ദ​ഗ​തി ചെ​യ്തു​കൊ​ണ്ട് ഓ​ർ​ഡി​ന​ൻ​സ് ഇ​റ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ​നി​ന്നു സ​ർ​ക്കാ​ർ പി​ന്മാ​റ​ണ​മെ​ന്നും അ​ത്ത​രം ഓ​ർ​ഡി​ന​ൻ​സി​ൽ ഗ​വ​ർ​ണ​ർ ഒ​പ്പു​വ​യ്ക്ക​രു​തെ​ന്നും ജാ​ഗ്ര​താ​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. ജാ​ഗ്ര​താ​സ​മി​തി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ.​ആ​ന്‍റ​ണി ത​ല​ച്ച​ല്ലൂ​ർ യോഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ആ​ർ​ഒ ജോ​ജി ചി​റ​യി​ൽ അധ്യക്ഷനായിരിന്നു. ഫാ.​ജോ​സ​ഫ് പ​ന​ക്കേ​ഴം, പ്ര​ഫ. ജെ.​സി.​മാ​ട​പ്പാ​ട്ട്, കെ.​വി.​സെ​ബാ​സ്റ്റ്യ​ൻ, ഡൊ​മി​നി​ക് ജോ​സ​ഫ്, ലി​ബി​ൻ കു​ര്യാ​ക്കോ​സ്, പ്ര​ഫ. ആ​ന്‍റ​ണി മാ​ത്യു, ടോം ​ജോ​സ​ഫ്, പി.​എ.​കു​ര്യാ​ച്ച​ൻ, ജോ​ർ​ജ് വ​ർ​ഗീ​സ്, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
Image: /content_image/India/India-2017-04-07-06:28:49.jpg
Keywords: ചങ്ങനാ
Content: 4602
Category: 15
Sub Category:
Heading: ആദ്യവെള്ളിയിലെ കുടുംബ പ്രതിഷ്ഠാജപം
Content: ക്രിസ്തീയ കുടുംബങ്ങളില്‍ വാഴുവാനുള്ള ആഗ്രഹം ഭാഗ്യവതിയായ മര്‍ഗ്ഗരീത്തമറിയത്തോടു വെളിപ്പെടുത്തിയ ഈശോയുടെ പരിശുദ്ധ ഹൃദയമേ, ഞങ്ങളുടെ കുടുംബത്തിന്മേലുള്ള അങ്ങയുടെ പരമാധികാരം ഇന്ന് ഇവിടെ പ്രഖ്യാപനം ചെയ്യുന്നതിനായി ഞങ്ങള്‍ തീരുമാനിച്ചിരുന്നു. ഈ ലോക ജീവിതത്തില്‍, ഏതെല്ലാം സുകൃതങ്ങള്‍ അഭ്യസിച്ചാല്‍ സമാധാനം തരുമെന്ന് അങ്ങ് വാഗ്ദാനം ചെയ്തിരിക്കുന്നുവോ, ആ സുകൃതങ്ങള്‍ ഈ കുടുംബത്തില്‍ സമൃദ്ധമായി വളരുന്നതിന് ഞങ്ങള്‍ യത്നിക്കുന്നതാണ്. അങ്ങു ശപിച്ചിരിക്കുന്ന ലോകരൂപിയെ ഞങ്ങളില്‍ നിന്ന്‍ വിദൂരത്തില്‍ അകറ്റുന്നതിനു ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ വിശ്വാസത്തിന്‍റെ ആത്മാര്‍ത്ഥത വഴി അങ്ങ് ഞങ്ങളുടെ ബോധത്തിലും, അങ്ങയോടുള്ള ഉജ്ജ്വലമായ സ്നേഹത്താല്‍ ഞങ്ങളുടെ ഹൃദയങ്ങളിലും വാഴേണമേ. ഈ സ്നേഹാഗ്നി കൂടെക്കൂടെയുള്ള ദിവ്യകാരുണ്യ സ്വീകരണത്തില്‍ അധികമധികം ഉജ്ജ്വലിക്കുന്നതിനു ഞങ്ങള്‍ പരിശ്രമിക്കും. ഓ, ദിവ്യഹൃദയമേ, ഞങ്ങളുടെ സമ്മേളനങ്ങളില്‍ അദ്ധ്യക്ഷ പീഠമലങ്കരിക്കുവാന്‍ അങ്ങു മനസ്സാകണമേ. ഞങ്ങളുടെ ആത്മീയവും ലൗകികവുമായ സംരംഭങ്ങളെ അങ്ങ് ആശീര്‍വദിക്കണമേ. ഞങ്ങളുടെ ഉത്കണ്ഠകളെയും ആകുലചിന്തകളെയും ഞങ്ങളില്‍ നിന്ന്‍ അകറ്റണമേ. ഞങ്ങളുടെ സന്തോഷങ്ങളെ അങ്ങ് സംശുദ്ധമാക്കണമേ. ഞങ്ങളുടെ ക്ലേശങ്ങളെ അങ്ങ് ലഘൂകരിക്കണമേ. ഞങ്ങളില്‍ ആരെങ്കിലും അങ്ങയുടെ അനിഷ്ടത്തില്‍ വീഴാനിടയായാല്‍, ഓ, ദിവ്യ ഹൃദയമേ, അങ്ങ് മനസ്തപിക്കുന്ന പാപിയോട് എപ്പോഴും നന്മയും കരുണയും കാണിക്കുന്നവനാണെന്ന് അയാളെ ഓര്‍മ്മിപ്പിക്കണമേ. ജീവിതാന്ത്യത്തില്‍ അന്ത്യവേര്‍പാടിന്‍റെ മണിനാദം മുഴങ്ങുകയും, മരണം ഞങ്ങളെ സന്താപത്തില്‍ ആഴ്ത്തുകയും ചെയ്യുമ്പോള്‍, അങ്ങയുടെ അലംഘനീയമായ ആ കല്‍പന സ്വമേധയാ അനുസരിച്ചുകൊള്ളാമെന്ന് വാഗ്ദാനം ചെയ്യുന്നു. മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ ഈ കുടുംബാംഗങ്ങളെല്ലാവരും മോക്ഷത്തില്‍ ഒന്നുചേര്‍ന്ന് അങ്ങയുടെ മഹത്വത്തെയും ദിവ്യകാരുണ്യത്തെയും പാടി സ്തുതിക്കുന്ന ഒരു ദിവസം ആഗതമാകുമെന്നുള്ള പ്രതീക്ഷ ഞങ്ങളെ ആശ്വസിപ്പിക്കുന്നു. മറിയത്തിന്‍റെ വിമലഹൃദയവും, മഹത്വമേറിയ പിതാവായ വിശുദ്ധ ജോസഫും ഈ പ്രതിഷ്ഠയെ അങ്ങേയ്ക്ക് കാഴ്ചവയ്ക്കുകയും ഇതിന്‍റെ ഓര്‍മ്മ ജീവിതത്തിലെ എല്ലാ ദിവസങ്ങളിലും ഞങ്ങളുടെ ബോധത്തില്‍ ആവിര്‍ഭവിപ്പിക്കുകയും ചെയ്യട്ടെ. നമ്മുടെ രാജാവും പിതാവുമായ ഈശോയുടെ ദിവ്യഹൃദയത്തിന് എല്ലാ മഹത്വവും സ്തുതിയും ഉണ്ടായിരിക്കട്ടെ. ഈശോയുടെ ഏറ്റവും പരിശുദ്ധ ഹൃദയമേ ഞങ്ങളുടെമേല്‍ കൃപയുണ്ടാകണമേ. മറിയത്തിന്‍റെ വിമലഹൃദയമേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ. വിശുദ്ധ യൗസേപ്പിതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ. വിശുദ്ധ മര്‍ഗ്ഗരീത്ത മറിയമേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.
Image: /content_image/ChristianPrayer/ChristianPrayer-2017-04-07-06:40:20.jpg
Keywords: ആദ്യവെള്ളി, ജപം
Content: 4603
Category: 1
Sub Category:
Heading: പെസഹാ വ്യാഴാഴ്ച ശുശ്രൂഷയില്‍ മാർപാപ്പ തടവുകാരുടെ കാല്‍ കഴുകും
Content: വത്തിക്കാൻ: പെസഹാ വ്യാഴാഴ്ചയിലെ കാൽകഴുകൽ ശുശ്രൂഷയില്‍ മാർപാപ്പ, പാലിയാനോ ജയിലിലെ അന്തേവാസികളുടെ കാല്‍കഴുകും. ഏപ്രില്‍ 13 വ്യാ​​ഴാ​​ഴ്ച ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മാ​​ർ​​പാ​​പ്പ പാ​​ലി​​യാ​​നോ ജയിലിലേക്ക് പോയി കാല്‍ കഴുകുമെന്നാണ് വത്തിക്കാന്‍ അറിയിച്ചിരിക്കുന്നത്. യേശുവിന്റെ അന്ത്യത്താഴത്തിന്റെ സ്മരണ പുതുക്കുന്ന ബലിയർപ്പണത്തോടനുബന്ധിച്ചുള്ള തിരുകർമ്മങ്ങൾക്കിടയിലാണ് ശുശ്രൂഷ ഒരുക്കിയിരിക്കുന്നത്. മാർപാപ്പയായി സ്ഥാനാരോഹണം ചെയ്തതു മുതൽ, വി.കുർബാന സ്ഥാപിതമായ അന്ത്യത്താഴ വിരുന്ന് അനുസ്മരിക്കുന്ന ബലി തടവുകാർക്കൊപ്പം നടത്തുന്ന പതിവ് ഫ്രാൻസിസ് മാർപാപ്പ തുടരുകയാണെന്നത് ശ്രദ്ധേയമാണ്. 2013 ലെ പെസഹാ വ്യാഴത്തോടനുബന്ധിച്ച ശുശ്രൂഷയിൽ റോമാ കാസൽ ഡെൽ മാർമോ ജയിലില്‍ സ്ത്രീകളും മുസ്ളിമുകളും അടങ്ങുന്ന തടവുകാരുടെ പാദങ്ങളാണ് മാർപാപ്പ കഴുകിയത്. 2014 ൽ മാർപാപ്പ റോമിലെ അംഗ പരിമിതർക്കായുള്ള ഡോൻ ഗണോച്ചി സെന്റർ നിവാസികളുടേയും, 2015-ൽ റെബിബ ജയിലിലെ തടവുകാരുടേയും കഴിഞ്ഞ വർഷം ഹൈന്ദവ, മുസ്ളിം, ഓർത്തഡോക്സ് വിഭാഗത്തിലുള്ള അഭയാർത്ഥികളുടെയും പാദങ്ങളാണ് മാര്‍പാപ്പ കഴുകിയത്. അ​​ന്ത്യ അ​​ത്താ​​ഴ​​വേ​​ള​​യി​​ൽ യേ​​ശു 12 ശിഷ്യന്മാരുടെ കാ​​ലു​​ക​​ൾ ക​​ഴു​​കി​​യ​​തി​​നെ അ​​നു​​സ്മ​​രി​​ച്ചു​​കൊണ്ടാണ് പെ​​സ​​ഹാ​​വ്യാ​​ഴാ​​ഴ്ച ഈ ​​ശു​​ശ്രൂ​​ഷ ന​​ട​​ത്തു​​ന്ന​​ത്.
Image: /content_image/News/News-2017-04-07-07:12:47.jpg
Keywords: കാല്‍കഴു, കഴുകൂ
Content: 4604
Category: 9
Sub Category:
Heading: രണ്ടാം ശനിയാഴ്ച കൺവെൻഷൻ നാളെ: ആത്‌മാഭിഷേക ശൂശ്രൂഷയുമായി ഫാ. ഷൈജു നടുവത്താനി, ഫാ. സിറിൽ ഇടമന എന്നിവർക്കൊപ്പം ബ്രദർ തോമസ് പോളും
Content: പ്രമുഖ വചനപ്രഘോഷകനും സെഹിയോൻ യൂറോപ്പ് അസി. ഡയറക്ടറുമായ ഫാ .ഷൈജു നടുവത്താനി, പ്രശസ്‌ത വിടുതൽ ശുശ്രൂഷകനും വാഗ്മിയുമായ ഫാ. സിറിൽ ഇടമന, യൂറോപ്പിലെ പ്രമുഖ സുവിശേഷപ്രവർത്തകൻ ഫാ. നിക്കോളാസ് ക്രോവ് എന്നിവർക്കൊപ്പം കേരളകത്തോലിക്കാസഭയുടെ വളർച്ചയിൽ പ്രധാനപങ്കുവഹിച്ച കരിസ്മാറ്റിക് പ്രസ്ഥാനത്തെ മുന്നിൽ നിന്നുനയിച്ച ലോകപ്രശസ്ത വചനപ്രഘോഷകനും നിരവധി സന്യസ്തരുടെയും, വൈദികമേലദ്ധ്യക്ഷൻമാരുടെതന്നെയും ഗുരുസ്ഥാനീയനുമായ ബ്രദർ തോമസ്‌ പോളും ഇത്തവണത്തെ കൺവെൻഷൻ നയിക്കും. റവ.ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ ആത്മാഭിഷേകം പകരുന്ന ദൈവിക ശുശ്രൂഷകളിലൂടെ ദേശഭാഷാവ്യത്യാസമില്ലാതെ ആയിരങ്ങൾക്ക് ജീവിതനവീകരണവും, രോഗശാന്തിയും, മാനസാന്തരവും പകർന്നുനൽകുന്ന രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ ഇത്തവണ പരിശുദ്ധകുർബാനയുടെ അത്‍ഭുതശക്തിയെ നിരന്തരം പ്രഘോഷിക്കുന്ന ബ്രദർ തോമസ് പോൾ ദൈവീകാനുഗ്രഹത്തിന്റെ ജീവിക്കുന്ന ഉപകരണമായിത്തീരും. പ്രകടമായ അത്ഭുതങ്ങളും ദൈവിക അടയാളങ്ങളും വിടുതലും സൌഖ്യവുമായി വ്യക്തികളിലും കുടുംബങ്ങളിലും ഈ കൺവെൻഷനിലൂടെ സാദ്ധ്യമാകുന്നു എന്നതിന് ഓരോതവണയും പങ്കുവയ്ക്കപ്പെടുന്ന നിരവധി വ്യത്യസ്തമാർന്ന ജീവിതസാക്ഷ്യങ്ങൾ തെളിവാകുന്നു. കഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്. കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൌമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസിക ഓരോരുത്തർക്കും സൌജന്യമായി നൽകിവരുന്നു. രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കൺവെൻഷനിൽ കടന്നുവരുന്ന ഏതൊരാൾക്കും മലയാളത്തിലും ഇംഗ്ലീഷിലും , മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംങ്ങിനുമുള്ള സൌകര്യം ഉണ്ടായിരിക്കും. വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്. പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷനിൽ ഇത്തവണയും പ്രത്യേക " കുരിശിന്റെ വഴി "ശുശ്രൂഷയും നടക്കും.വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ കൺവെൻഷൻ സമാപിക്കും. കൺവെൻഷനായുള്ള പ്രാർത്ഥനാ ഒരുക്ക ശുശ്രൂഷ ബർമിംങ്ഹാമിൽ നടന്നു. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും നാളെ രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് വീണ്ടും ക്ഷണിക്കുന്നു. #{red->n->n-> അഡ്രസ്സ് : }# ബഥേൽ കൺവെൻഷൻ സെന്റർ കെൽവിൻ വേ വെസ്റ്റ് ബ്രോംവിച്ച് ബർമിംങ്ഹാം .( Near J1 of the M5) B70 7JW. #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }# ഷാജി 07878149670. അനീഷ്.07760254700 Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്: ടോമി ചെമ്പോട്ടിക്കൽ 07737935424.
Image: /content_image/Events/Events-2017-04-07-07:22:24.jpg
Keywords: രണ്ടാം ശനി
Content: 4605
Category: 1
Sub Category:
Heading: നവതിയിലേക്ക് പ്രവേശിക്കുന്ന ബെനഡിക്ട് പതിനാറാമന്‍ പാപ്പായെ പറ്റി പുതിയ പുസ്തകം
Content: വത്തിക്കാന്‍: എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പായുടെ ജീവിതത്തെ പറ്റിയുള്ള 'ഒരു ജീവിതകാലത്തിന്‍റെ പ്രതിച്ഛായകള്‍' (Benedetto XVI - Immagini di una vita) എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. ഏപ്രില്‍ 16-നു പാപ്പ തൊണ്ണൂറാം ജന്മദിനം ആഘോഷിക്കാനിരിക്കേ മിലാനില്‍ സെന്‍റ് പോള്‍സ് പബ്ലിക്കേഷന്‍സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ഇററാലിയന്‍ ഭാഷയിലുള്ള ഗ്രന്ഥം മരിയ ജുസെപ്പീനാ ബ്വോനാന്നോ, ലൂക്കാ കറൂസോ എന്നിവരാണ് രചിച്ചിരിക്കുന്നത്. ഏപ്രില്‍ 5നാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. 2013 ഫെബ്രുവരി പതിനൊന്നിന് സ്ഥാനത്യാഗ പ്രഖ്യാപനത്തിന്‍റെ അനുസ്മരണത്തോടെ ആരംഭിക്കുന്ന ഗ്രന്ഥം പാപ്പായുടെ ജനനം മുതല്‍ പോപ്പ് എമരിറ്റസ് എന്ന ഇന്നത്തെ അവസ്ഥവരെയുള്ള ജീവിതം ചിത്രീകരിക്കുന്നു. പുസ്തകത്തില്‍ ധാരാളം ഛായാചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ പേരിലുള്ള റാറ്റ്സിംര്‍ ഫൗണ്ടേഷന്‍ പ്രസിഡന്‍റ് ഫാ. ഫെഡറിക്കോ ലൊംബാര്‍ഡിയാണ് അവതാരിക എഴുതിയിരിക്കുന്നത്.
Image: /content_image/News/News-2017-04-07-08:24:46.jpg
Keywords: ബനഡിക്, ബെനഡി
Content: 4606
Category: 1
Sub Category:
Heading: ആഫ്രിക്കയിലെ കത്തോലിക്ക വിശ്വാസികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്
Content: വത്തിക്കാന്‍: ആഗോള കത്തോലിക്ക ജനസംഖ്യയില്‍ ശക്തമായ സാന്നിധ്യമായി ആഫ്രിക്ക മാറുന്നു. ഇന്നലെ ഏപ്രില്‍ 6-ന് വത്തിക്കാന്‍ പുറത്തിറക്കിയ വാര്‍ഷിക സ്റ്റാറ്റിസ്റ്റിക്കല്‍ ഇയര്‍ബുക്കിലാണ് വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. 2015 വരെയുള്ള കണക്കുകള്‍ പ്രകാരം ആഗോള തലത്തില്‍ കത്തോലിക്ക വിശ്വാസികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടെന്നും ആഫ്രിക്കയില്‍ വര്‍ദ്ധനവ് ശക്തമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു. ഏതാണ്ട് 1.27 ലക്ഷം കോടിയോളം കത്തോലിക്കര്‍ ലോകത്താകമാനമായി ഉണ്ടെന്നും ഇയര്‍ ബുക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ലോക ജനസംഖ്യയുടെ 17 ശതമാനത്തോളമാണ് ഇത്. 2010-ലെ കണക്കുകള്‍ വെച്ച് നോക്കുമ്പോള്‍ ആഫ്രിക്കയിലെ കത്തോലിക്കാ ജനസംഖ്യയില്‍ 19% വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വത്തിക്കാന്‍ കണക്കുകളില്‍ ഒറ്റ ഭൂഖണ്ഡമായി രേഖപ്പെടുത്തിയിരിക്കുന്ന ഏഷ്യയിലേയും, അമേരിക്കയിലേയും കത്തോലിക്കരുടെ എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ട്. എന്നാല്‍ യൂറോപ്പിലെ കത്തോലിക്കരുടെ എണ്ണത്തില്‍ കുറവാണു രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ആഗോള ജനസംഖ്യയിലെ കത്തോലിക്കാ അനുപാതത്തില്‍ കാര്യമായ മാറ്റം വരുത്തിയിട്ടില്ലായെന്ന് റിപ്പോര്‍ട്ട്. ലോകമെമ്പാടുമുള്ള കത്തോലിക്കരില്‍ 49 ശതമാനവും അമേരിക്കയിലാണ് ഉള്ളത്. കഴിഞ്ഞ 5 വര്‍ഷങ്ങള്‍ക്കുള്ളില്‍ ലോക കത്തോലിക്കാ ജനസംഖ്യയിലെ ആഫ്രിക്കന്‍ അനുപാതം 15.5 ശതമാനത്തില്‍ നിന്നും 17.3 ശതമാനമായി വര്‍ദ്ധിച്ചിട്ടുണ്ട്. അതേ സമയം സന്യസ്ഥരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കണക്കുകള്‍ പ്രകാരം 2010-ല്‍ 7,21,935 കന്യാസ്ത്രീകള്‍ ഉണ്ടായിരുന്നത് 2015-ആയപ്പോള്‍ 6,70,320 ആയി കുറഞ്ഞു. എന്നാല്‍ ഈ വൈദീകരിലും സന്യസ്ഥരിലും ആഫ്രിക്കയില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
Image: /content_image/TitleNews/TitleNews-2017-04-07-11:57:19.jpg
Keywords: ആഫ്രിക്ക
Content: 4607
Category: 1
Sub Category:
Heading: ക്രൈസ്തവ ലോകം വിശുദ്ധ വാരത്തിലേക്ക്
Content: കൊച്ചി: ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും 40 ദിവസങ്ങള്‍ പിന്നിട്ട് ക്രൈസ്തവ ലോകം നാളെ വിശുദ്ധവാരത്തിലേക്ക് പ്രവേശിക്കും. ഇന്നലെ ദേവാലയങ്ങളില്‍ നടന്ന നാല്‍പ്പതാം വെള്ളിയാഴ്ച ശുശ്രൂഷകളില്‍ ആയിരകണക്കിനാളുകള്‍ പങ്കെടുത്തു. നാളെ ഓശാന ഞായറോടെ അമ്പതു നോമ്പിന്റെ ഏറ്റവും പ്രധാനപെട്ട ആഴ്ചയിലേക്ക് വിശ്വാസികള്‍ കടക്കും. എളിമയുടെ അടയാളമായി കഴുതപ്പുറത്തേറിവന്ന യേശുവിന്റെ രാജകീയ ജെറുസലേം പ്രവേശനത്തെ ഒലിവ്‌ ചില്ലകള്‍ കൈയികളിലേന്തി ആര്‍പ്പുവിളിച്ചും വസ്‌ത്രങ്ങള്‍ വഴിയില്‍ വിരിച്ചും ജനം വരവേറ്റതിന്റെ ഓര്‍മ്മ പുതുക്കിയാണ് ഓശാന ഞായര്‍ ആചരിക്കുന്നത്. ഓശാന ഞായര്‍ ആചരണത്തിന്റെ ഭാഗമായി രാവിലെ പള്ളികളില്‍ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കര്‍മങ്ങളും നടക്കും. 'ഓശാന, ഓശാന ദാവീദിന്റെ പുത്രന്‌ ഓശാന' എന്ന ആലാപനവുമായാണു ദേവാലയങ്ങളിലേക്കുള്ള കുരുത്തോല പ്രദക്ഷിണം നടക്കുക. ഓശാന ഞായറാഴ്ച വത്തിക്കാനിലും പ്രത്യേക ശുശ്രൂഷ നടക്കും. പ്രാദേശികസമയം പത്തുമണിക്കു വത്തിക്കാന്‍ അങ്കണത്തില്‍ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. ഒലിവു ശാഖകളുടെ വെഞ്ചരിപ്പും പ്രദക്ഷിണവും നടക്കും. തുടര്‍ന്നാണ് മാര്‍പാപ്പ ദിവ്യബലി അര്‍പ്പിക്കുക.
Image: /content_image/News/News-2017-04-07-13:52:04.jpg
Keywords: വിശുദ്ധവാര, ഓശാന
Content: 4608
Category: 7
Sub Category:
Heading: ഓശാന ഞായറാഴ്ചയുടെ പ്രത്യേകത എന്താണ്?
Content: എന്താണ് ഓശാന ഞായറാഴ്ചയുടെ പ്രത്യേകത? ജെറുസലേമിലേക്ക് യേശു എന്തുകൊണ്ടാണ് കഴുതപ്പുറത്ത് വന്നത്? ഓശാന ഞായറാഴ്ചയിലൂടെ നാം വിശുദ്ധ വാരത്തിലേക്ക് പ്രവേശിക്കുമ്പോൾ, ബൈബിൾ വായനകളുടെ അടിസ്ഥാനത്തിൽ ബ്രദർ കെ. തോമസ്‌ പോൾ നൽകുന്ന വചന സന്ദേശം. വർഷങ്ങളായി നിരവധി മെത്രാൻമാർക്കും വൈദികർക്കും അൽമായർക്കും വേണ്ടി ധ്യാനങ്ങൾ നയിച്ചു കൊണ്ടിരിക്കുന്ന, അനുഗ്രഹീത വചന പ്രഘോഷകനാണ് ബ്രദർ കെ. തോമസ്‌ പോൾ.
Image:
Keywords: ഓശാന, തോമസ് പോള്‍