Contents

Displaying 4351-4360 of 25062 results.
Content: 4629
Category: 18
Sub Category:
Heading: നീതി നിഷേധത്തിനെതിരെ കെ‌സി‌വൈ‌എം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
Content: തോപ്പുംപടി: കേരള സമൂഹത്തില്‍ ദിനംപ്രതി വര്‍ദ്ധിച്ചു വരുന്ന നീതി നിഷേധത്തിനെതിരെ കെ‌സി‌വൈ‌എംമിന്റെ ആഭിമുഖ്യത്തില്‍ യുവജന പ്രതിഷേധ സദസ്സ് നടത്തി. ജനങ്ങള്‍ക്ക് സുരക്ഷിത ജീവിതസാഹചര്യം ഒരുക്കേണ്ട സര്‍ക്കാര്‍ ചുമതലകളില്‍ നിന്നു മുഖം തിരിഞ്ഞു നില്‍ക്കുന്ന സമീപനമാണ് കണ്ട് വരുന്നതെന്ന് പ്രതിഷേധസദസ്സ് ഉദ്ഘാടനം ചെയ്തു കൊണ്ട് കെ‌സി‌വൈ‌എം മുന്‍രൂപതാ ഡയറക്റ്റര്‍ ഫാ. ടോമി അക്കാട്ട് അറിയിച്ചു. കൊച്ചി രൂപതാ പ്രസിഡന്‍റ് ശ്രീ. ജോസഫ് ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ടി‌എ ടാന്‍ഫിന്‍ മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ക്രിസ്റ്റി ചക്കാലക്കല്‍, ഫാ. മെല്‍ട്ടസ് കൊല്ലശ്ശേരി, റിഡ്ജന്‍ റിബല്ലോ, ആദര്‍ശ് ജോയി, ആല്‍ബിന്‍ കാരിക്കശ്ശേരി, നികിത ജോസ്ലിന്‍, ജോസ് പള്ളിപ്പാടന്‍, മിഥുന്‍ ജോയി, അരുണ്‍ ആന്‍റണി എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2017-04-11-05:46:01.jpg
Keywords: കെസിവൈഎം, തീരുമാനിച്ചുവെന്ന
Content: 4630
Category: 18
Sub Category:
Heading: അനുദിന ജീവിതത്തിലെ കുരിശുകളെ പ്രത്യാശയോടെ തരണം ചെയ്യണം: മാര്‍ പോളി കണ്ണൂക്കാടന്‍
Content: അ​ങ്ക​മാ​ലി: അ​നു​ദി​ന ജീ​വി​ത​ത്തി​ലെ കു​രി​ശു​ക​ളെ​യും പ്ര​തി​സ​ന്ധി​ക​ളെ​യും പ്ര​ത്യാ​ശ​യോ​ടെ തരണം ചെയ്യണമെന്ന് ഇ​രി​ങ്ങാ​ല​ക്കു​ട രൂപതാദ്ധ്യക്ഷന്‍ ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ. അ​ങ്ക​മാ​ലി യൂ​ദാ​പു​രം ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നി​ൽ സ​മാ​പ​ന​സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​ഹ​ന​ത്തി​ന്‍റെ വ​ഴി​ക​ളി​ലൂ​ടെ ന​മ്മ​ൾ ക​ട​ന്നു​വ​ന്നാ​ൽ മാ​ത്ര​മേ ഉത്ഥാ​ന​ത്തി​ന്‍റെ മ​ഹ​ത്വ​ത്തി​ലേ​യ്ക്ക് പ്ര​വേ​ശി​ക്കാ​ൻ കഴിയൂയെന്നും അദ്ദേഹം പറഞ്ഞു. "അ​നു​ദി​ന ജീ​വി​ത​ത്തി​ലെ കു​രി​ശു​ക​ളെ​യും പ്ര​തി​സ​ന്ധി​ക​ളെ​യും പ്ര​ത്യാ​ശ​യോ​ടെ ത​ര​ണം ചെ​യ്യ​ണം. സ​ഹ​ന​ത്തി​ന്‍റെ വ​ഴി​ക​ളി​ലൂ​ടെ ന​മ്മ​ൾ ക​ട​ന്നു​വ​ന്നാ​ൽ മാ​ത്ര​മേ ഉത്ഥാ​ന​ത്തി​ന്‍റെ മ​ഹ​ത്വ​ത്തി​ലേ​യ്ക്ക് പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യൂ. നോ​ന്പാ​ച​ര​ണ​വും ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നു​ക​ളു​മെ​ല്ലാം ജീ​വി​ത ന​വീ​ക​ര​ണ​ത്തി​നു​ള്ള അ​വ​സ​ര​ങ്ങ​ളാ​ണ്. ന​ല്ല​തു ചി​ന്തി​ക്കാ​നും പ്ര​വ​ർ​ത്തി​ക്കാ​നും മ​ന​സി​നെ​യും ശ​രീ​ര​ത്തെ​യും പാ​ക​പ്പെ​ടു​ത്ത​ണം". ബിഷപ്പ് പറഞ്ഞു. ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ന് സ​മാ​പ​നം കു​റി​ച്ചു ന​ട​ന്ന പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി​ക്ക് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. മൂ​ന്നു ദിവസങ്ങളിലായി ന​ട​ന്ന ക​ണ്‍​വ​ൻ​ഷ​നും വ​ച​ന​പ്ര​ഘോ​ഷ​ണ​ത്തി​നും ഫാ. ​ജേ​ക്ക​ബ് മ​ഞ്ഞ​ളി, ഫാ. ​ജോ​സ് തോ​മ​സ്, റെ​ക്ട​ർ ഫാ. ​യേ​ശു​ദാ​സ് പ​ഴ​മ്പി​ള്ളി, സ​ഹ വി​കാ​രി ഫാ. ​റ്റി​ജോ തോ​മ​സ്, ബെ​ൽ​ബി ബേ​ബി, ജി​നോ ജോ​ർ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
Image: /content_image/India/India-2017-04-11-06:28:46.jpg
Keywords: പോളി കണ്ണൂ
Content: 4631
Category: 12
Sub Category:
Heading: വെഞ്ചിരിച്ച കുരുത്തോലകൾ എന്തു ചെയ്യണം?
Content: ഈശോയുടെ ജറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തിന്റെ അനുസ്മരണമായ ഓശാന ഞായറാഴ്ച ദേവാലയങ്ങളിൽ നിന്ന് നമ്മുക്ക് കുരുത്തോലകള്‍ ലഭിക്കുന്നു. ഇവക്ക് നാം നല്‍കുന്ന സ്ഥാനം എന്താണ്? ലഭിക്കുന്ന കുരുത്തോലകള്‍ അലക്ഷ്യമായി വലിച്ചെറിയുകയാണോ നാം ചെയ്യുന്നത്? എങ്കില്‍ നാം അറിയേണ്ട വളരെ വലിയ സത്യമുണ്ട്. വിശുദ്ധ കുര്‍ബാന മദ്ധ്യേ വൈദികന്‍ കുരുത്തോല വെഞ്ചരിച്ചു കഴിയുമ്പോള്‍ അത് വിശുദ്ധ വസ്തുവായി മാറുന്നു. അതിനാൽ നമ്മുടെ ഭവനത്തിലെ മറ്റു സാധാരണ വസ്തുക്കൾ കൈകാര്യം ചെയ്യുന്നതുപോലെ വെഞ്ചരിച്ച കുരുത്തോലകൾ കൈകാര്യം ചെയ്യരുത്. കാനോൻ നിയമപ്രകാരം പൂജിത വസ്തുക്കൾ ഒരിക്കലും വഴിയിൽ ഉപേക്ഷിക്കാനോ മാലിന്യത്തിൽ നിക്ഷേപിക്കാനോ പാടില്ല (cf. #1171). അതായത് വിശുദ്ധ വസ്തുക്കൾക്കുതകുന്ന വിധത്തിലുള്ള ബഹുമാനത്തോടെ വേണം കുരുത്തോലകള്‍ കൈകാര്യം ചെയ്യുവാൻ. പ്രാർത്ഥനാമുറിയിലെ തിരുസ്വരൂപങ്ങളുടെ കൂടെ വേണം കുരുത്തോലകള്‍ പ്രതിഷ്ഠിക്കാൻ. അങ്ങനെ വെഞ്ചരിച്ച കുരുത്തോലകൾ വീടിന് സംരക്ഷണവും ഒരു അലങ്കാരമായി തീരുന്നു. അതുപോലെ തന്നെ വിശുദ്ധവാരത്തിന്റെ അനുസ്മരണം, വർഷം മുഴുവൻ നിലനിർത്തുന്ന ഉപാധിയായും കുരുത്തോലകൾ മാറുന്നു. അതേ സമയം മുന്‍വര്‍ഷങ്ങളിലെ കുരുത്തോലകളുടെ കാര്യവും നാം പരിഗണിക്കേണ്ടതുണ്ട്. ഭൂമിയിൽ അലക്ഷ്യമായി വലിച്ചിടാതെ ഏറ്റവും ശ്രദ്ധയോടെ വേണം ഇവ കൈകാര്യം ചെയ്യുവാന്‍. ഒന്നെങ്കില്‍ ഏറെ വിശുദ്ധമായ സ്ഥലത്തു അത് സൂക്ഷിക്കുക, അല്ലെങ്കില്‍ കത്തിച്ചു കളയുകയോ കുഴിച്ചുമൂടുകയോ ചെയ്യുക. ഇതിനും തയാറല്ലെങ്കില്‍ കുരുത്തോലകള്‍ ഇടവക വൈദികനെ തിരിച്ചേല്പിക്കുക. തുടർന്നു വരുന്ന വർഷം, വിഭൂതി തിരുനാളിനോടനുബന്ധിച്ച് ചാരം തയ്യാറാക്കാൻ അവ ഉപയോഗിച്ചേക്കാം.
Image: /content_image/QuestionAndAnswer/QuestionAndAnswer-2017-04-11-07:50:50.jpg
Keywords: ശരിയാണോ?
Content: 4632
Category: 1
Sub Category:
Heading: ലൈംഗീക ചൂഷണത്തിന് ഇരകളായ സ്ത്രീകള്‍ക്ക് വേണ്ടി റോമില്‍ കുരിശിന്റെ വഴി
Content: റോം: ലൈംഗികചൂഷണത്തിനും മനുഷ്യക്കടത്തിനും ഇരകളായ സ്ത്രീകള്‍ക്ക് വേണ്ടി റോമില്‍ പ്രത്യേക കുരിശിന്റെ വഴി നടത്തി. 1968 ല്‍ ജോണ്‍ ഇരുപത്തിമൂന്നാം പാപ്പായുടെ നാമത്തില്‍ ഒറേസ്‌തെ ബെന്‍സി എന്ന ഇറ്റലിക്കാരനായ വൈദികന്‍ സ്ഥാപിച്ച സമൂഹമാണ് സ്ലീവാ പാത റോമില്‍ സംഘടിപ്പിച്ചത്. തുടര്‍ച്ചയായി മൂന്നാം തവണയാണ് കുരിശിന്റെ വഴി സംഘടിപ്പിച്ചത്. റോമിലെ ഗര്‍ബത്തേല്ല എന്ന സ്ഥലത്തുനിന്നു ആരംഭിച്ച കുരിശിന്റെ വഴി ഏതാനും കിലോമീറ്ററുകള്‍ അകലെയുള്ള വിശുദ്ധ ഫ്രാന്‍ചെസ്ക റൊമാനയുടെ നാമത്തിലുള്ള ദേവാലയത്തിലാണ് സമാപിച്ചത്. ‘ക്രൂശിതകള്‍ക്കു വേണ്ടി’ എന്ന ശീര്‍ഷകത്തോടെയാണ് റോമില്‍ കുരിശിന്റെ വഴി നടത്തപ്പെട്ടത്. മനുഷ്യക്കടത്തിനും ലൈംഗികചൂഷണത്തിനും ഇരകളായിത്തീരുന്ന സ്ത്രീകള്‍ ക്രിസ്തുവിന്റെ കാല്‍വരി സഹനത്തിനു സമാനമായ അനുഭവത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് മനുഷ്യക്കടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന വത്തിക്കാന്‍ വിഭാഗത്തിന്‍റെ ചുമതലയുള്ള ആല്‍ദൊ ബൊന്നയൂത്തൊ അഭിപ്രായപ്പെട്ടു. വേശ്യാവൃത്തിയിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യം ആശങ്കയുളവാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image: /content_image/TitleNews/TitleNews-2017-04-11-08:52:19.jpg
Keywords: ലൈംഗ
Content: 4633
Category: 1
Sub Category:
Heading: “ഗർഭച്ഛിദ്രം കൊലപാതം തന്നെയാണ്”: റൊമാനിയയിലെ പ്രോലൈഫ് റാലിയില്‍ പങ്കെടുത്തത് ഒരു ലക്ഷത്തിലധികം ആളുകള്‍
Content: ബുച്ചാറെസ്റ്റ്, റൊമാനിയ: ഗര്‍ഭച്ഛിദ്രത്തിനെതിരെയും, ജീവന്റെ സംരക്ഷണത്തിനുമായി റൊമാനിയയിലും മൊള്‍ദോവയിലും വിവിധ നഗരങ്ങളില്‍ നടന്ന പ്രോലൈഫ് റാലിയില്‍ പങ്കെടുത്തത് ഒരു ലക്ഷത്തിലധികം ആളുകള്‍. കത്തോലിക്കാ സഭ, ഓര്‍ത്തഡോക്സ് സഭ, ക്രിസ്ത്യന്‍ ബാപ്റ്റിസ്റ്റ് സഭ, ഇവാഞ്ചലിക്കല്‍ സഭ, പെന്തക്കോസ്ത് സഭ തുടങ്ങിയ റൊമാനിയയിലെ ക്രിസ്തീയ സഭകള്‍ സംയുക്തമായാണ് പ്രോലൈഫ് റാലി നടത്തിയത്. റൊമാനിയയിലെ പിറ്റെസി, ക്ളജ് നപോക്കാ, ഇയാസി, അരദ്, ടിമിസോരാ തുടങ്ങി 280-ഓളം നഗരങ്ങളില്‍ പ്രകടനങ്ങള്‍ നടന്നു. റൊമാനിയയുടെ തലസ്ഥാനമായ ബുച്ചാറെസ്റ്റില്‍ നടന്ന പ്രകടനത്തില്‍ 8,000ത്തിലധികം ആളുകള്‍ പങ്കെടുക്കുകയുണ്ടായി. എല്ലാ വര്‍ഷവും മംഗലാവാര്‍ത്ത തിരുനാള്‍ ദിനത്തില്‍ നടത്താറുള്ള പ്രോലൈഫ് റാലിയുടെ ഈ വര്‍ഷത്തെ വിഷയം “അമ്മയേയും കുട്ടിയേയും സഹായിക്കുക! അവര്‍ നിങ്ങളെ ആശ്രയിക്കുന്നു"എന്നതായിരുന്നു. അരാദ് നഗരത്തില്‍ നടന്ന പ്രകടനത്തില്‍ പങ്കെടുത്ത സ്ത്രീകളും, പുരുഷന്‍മാരും, കുട്ടികളും ഉള്‍പ്പെടുന്ന ആയിരത്തിലധികം ആളുകള്‍ പ്രദേശത്തെ ആശുപത്രിയിലേക്ക് പ്രകടനം നടത്തി പ്രത്യേകം പ്രാര്‍ത്ഥിച്ചു. “ഓരോ കുട്ടിയും ഈ ലോകത്തേക്ക് കടന്നു വരുന്ന മാലാഖമാരാണ്”, “ഭ്രൂണഹത്യ അനുവദിക്കരുത്”, “ഭ്രൂണഹത്യ കൊലപാതകം തന്നെ” തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കികൊണ്ടാണ് ബുച്ചാറെസ്റ്റില്‍ പ്രകടനങ്ങള്‍ നടന്നത്. മനുഷ്യജീവന്റെ മൂല്യത്തെ പറ്റിയും ഗര്‍ഭഛിദ്രം എന്ന മാരകപാപത്തെയും ഓര്‍മ്മിപ്പിച്ചു കൊണ്ടുള്ള ബോര്‍ഡുകളും ബാനറുകളും വഹിച്ചാണ് പതിനായിരങ്ങള്‍ പ്രോലൈഫ് മാര്‍ച്ചില്‍ പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് വന്‍ ജനപങ്കാളിത്തമാണ് ഇത്തവണ പ്രകടനങ്ങളില്‍ കണ്ടത്. 2016-ല്‍ റൊമാനിയയില്‍ 110 നഗരങ്ങളിലാണ് പ്രകടനം നടന്നതെങ്കില്‍ ഈ വര്‍ഷം പ്രകടനം നടന്ന നഗരങ്ങളുടെ എണ്ണത്തില്‍ 26 ശതമാനത്തോളം വര്‍ദ്ധനവുണ്ട്. പങ്കെടുത്ത ആളുകളുടെ എണ്ണത്തിലാണെങ്കില്‍ ഏതാണ്ട് 50 ശതമാനം വര്‍ദ്ധനവും രേഖപ്പെടുത്തിയിട്ടുണ്ട്. പ്രകടനങ്ങള്‍ കൂടാതെ ജീവന്റെ മഹത്വത്തെ പറ്റി ആളുകളെ ബോധവാന്‍മാരാക്കുന്നതിനുള്ള ബുക്കുകള്‍ പ്രസിദ്ധീകരിക്കുക, പൊതു സംവാദങ്ങള്‍ ഏര്‍പ്പെടുത്തുക, സെമിനാറുകള്‍, ഫേസ്ബുക്ക് വഴിയുള്ള പ്രചാരണം തുടങ്ങിയ പ്രചാരണ പദ്ധതികള്‍ക്കും പ്രോലൈഫ് പ്രവര്‍ത്തകര്‍ പദ്ധതിയിട്ടുണ്ട്. അതേ സമയം ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് ധനസഹായം നല്‍കണമെന്ന് പ്രോലൈഫ് നേതാക്കള്‍ റൊമാനിയന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു. ഉദരത്തില്‍ കിടക്കുന്ന കുഞ്ഞുങ്ങളെ നശിപ്പിക്കാതിരിക്കാന്‍ ഉറച്ച തീരുമാനം എടുക്കണമെന്ന്‍ ടിമിസൊരായിലെ മെത്രാപ്പോലീത്തയായ ഇയോണി സെലേജന്‍ പറഞ്ഞു. "റൊമാനിയയെ സംബന്ധിച്ചിടത്തോളം ഇതൊരു മൂന്നാം ലോകമഹായുദ്ധമാണ്, കണക്കുകള്‍ പ്രകാരം 1990-ല്‍ മാത്രം ഏതാണ്ട് പത്തു ലക്ഷത്തോളം അബോര്‍ഷനുകള്‍ റൊമാനിയയില്‍ നടന്നു. അതിനാല്‍ നമുക്ക് നമ്മുടെ വാളുകള്‍ ഉറയിലിടാം. തന്റെ അമ്മയുടെ ഉദരത്തില്‍ കിടക്കുന്ന കുഞ്ഞുങ്ങളെ കൊല്ലുവാന്‍ ഇനിയൊരിക്കലും നമുക്ക് നമ്മുടെ വാളുകള്‍ എടുക്കാതിരിക്കാം". ബിഷപ്പ് ഇയോണി സെലേജന്‍ കൂട്ടിച്ചേര്‍ത്തു. യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ അബോര്‍ഷന്‍ നടക്കുന്ന രാജ്യമാണ് റൊമാനിയ. 1990 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തില്‍ റൊമാനിയയിലെ ജനസംഖ്യ 23 ദശലക്ഷത്തില്‍ നിന്നും 19 ദശലക്ഷമായി കുറഞ്ഞിരുന്നു. തുടര്‍ച്ചയായി നടത്തപ്പെടുന്ന ഗര്‍ഭഛിദ്രമാണ് ഇതിന് പിന്നിലെ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. 3.5 ദശലക്ഷം ആളുകള്‍ വസിക്കുന്ന റിപ്പബ്ലിക് ഓഫ് മൊള്‍ഡോവയില്‍ 1960നും 2015നും ഇടക്ക് ഇരുപത്തിയൊന്ന് ലക്ഷത്തിലധികം അബോര്‍ഷനുകളാണ് നടന്നത്.
Image: /content_image/News/News-2017-04-11-09:48:02.jpg
Keywords: അബോര്‍, ഗര്‍ഭഛി
Content: 4634
Category: 1
Sub Category:
Heading: ജാര്‍ഖണ്ഡിനെ ക്രൈസ്തവ മുക്തമാക്കുമെന്ന് ആര്‍‌എസ്‌എസ്
Content: റാഞ്ചി: ജാര്‍ഖണ്ഡിനെ ക്രൈസ്തവ മുക്തമാക്കുമെന്ന് തീവ്ര ഹൈന്ദവ സംഘടനയായ ആര്‍‌എസ്‌എസ്. സംസ്ഥാനത്തെ ക്രൈസ്തവ വിമുക്ത പ്രദേശമാക്കുക എന്ന ലക്ഷ്യത്തോടെയാണ് തങ്ങളുടെ പ്രവര്‍ത്തനമെന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വ്യക്തമാക്കിയതായി ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ‘ക്രൈസ്തവ വിമുക്ത ജാര്‍ഖണ്ഡ്’ ലക്ഷ്യമിട്ട് സംസ്ഥാനത്ത് 53 ക്രൈസ്തവ കുടുംബങ്ങളെ ഘര്‍വാപ്പസി വഴി ഹിന്ദു മതത്തിലേക്ക് തിരിച്ചെത്തിച്ചതായും സംഘപരിവാര്‍ നേതൃത്വം അവകാശപ്പെടുന്നുണ്ട്. സംസ്ഥാനത്തെ സിന്ദ്രി പഞ്ചായത്തിലെ ആര്‍കി മേഖല കഴിഞ്ഞ പത്ത് വര്‍ഷമായി ക്രിസ്ത്യന്‍ മിഷനറിമാര്‍ തട്ടിയെടുത്ത് മതപ്രചരണത്തിനായി ഉപയോഗിക്കുകയായിരുന്നുവെന്നു ആര്‍‌എസ്‌എസ് ആരോപിക്കുന്നു. "ആര്‍കിയെ ക്രൈസ്തവ വിമുക്ത പ്രദേശമാക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ഒരു മാസമായി കാമ്പയിന്‍ നടത്തി വരികയായിരുന്നു. ക്രൈസ്തവ മുക്ത മേഖലയാണ് ഞങ്ങളുടെ ലക്ഷ്യം. താമസിയാതെ തന്നെ ഗ്രാമീണര്‍ അവരുടെ വേരുകളിലേക്ക് തിരികെ എത്തും". സിന്ദ്രി പഞ്ചായത്ത് ഉള്‍പ്പെടുന്ന ഖുന്തി ജില്ലയുടെ ബിജെപി ഉപാധ്യക്ഷന്‍ കൂടിയായ ലക്ഷ്മണ്‍ സിംഗ് മുണ്ടെ പറഞ്ഞു. തീവ്രഹൈന്ദവ രാഷ്ട്രീയ പ്രസ്ഥാനമായ ബിജെപി ഭാരതത്തില്‍ അധികാരത്തില്‍ വന്നതു മുതല്‍ രാജ്യത്ത് ക്രൈസ്തവര്‍ക്കു നേരെയുള്ള ആക്രമണം ശക്തമാണെന്ന്‍ ഓസ്ട്രേലിയ ആസ്ഥാനമായ സൈറ്റ് മാഗസിന്‍ അടുത്തിടെ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിച്ചിരിന്നു. ഭാരതത്തില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിക്കുകയാണെന്ന്‍ വാഷിംഗ്ടണ്‍ ടൈംസ് അടക്കമുള്ള പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിന്നു. കഴിഞ്ഞ മാസം ഭാരതത്തില്‍ അശരണരായവര്‍ക്ക് സഹായമെത്തിക്കുന്ന ചില ക്രൈസ്തവ സന്നദ്ധ സംഘടനകളെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരിന്നു. ഒന്നര ലക്ഷത്തോളം പാവപ്പെട്ട കുട്ടികള്‍ക്കുള്ള സഹായമാണ് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. സര്‍ക്കാര്‍ തീരുമാനം മൂലം ഭക്ഷണവും, വിദ്യാഭ്യാസവും മുടങ്ങുന്ന പാവപ്പെട്ട കുട്ടികള്‍ക്ക് സഹായം എത്തിച്ചു നല്‍കുവാന്‍ കേന്ദ്രം ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലായെന്നതും ശ്രദ്ധേയമാണ്. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഒരുപോലെ നീതി ഉറപ്പാക്കുമെന്നാണ് പ്രഖ്യാപിച്ച് കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി അധികാരത്തിലേറിയത്. എന്നാല്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള പീഡനങ്ങളില്‍ സര്‍ക്കാര്‍ നിശബ്ദത പാലിക്കുകയാണ് ചെയ്യുന്നതെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. ഓപ്പണ്‍ ഡോര്‍ ഇന്റര്‍നാഷണല്‍ സംഘടന ആഗോള തലത്തില്‍ നടത്തിയ പഠനത്തില്‍ ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന പീഡനങ്ങളില്‍ ഭാരതം 17-ാം സ്ഥാനത്താണുള്ളത്.
Image: /content_image/TitleNews/TitleNews-2017-04-11-11:56:32.jpg
Keywords: ഭാരതത്തില്‍, നാടുകടത്തുന്നു
Content: 4635
Category: 9
Sub Category:
Heading: ഡാര്‍ലിംഗ്ടണ്‍ കാര്‍മ്മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ പ്രേഷിത വളര്‍ച്ചാ ധ്യാനം
Content: ഡാര്‍ലിംഗ്ടണ്‍ കാര്‍മ്മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ പ്രേഷിത വളര്‍ച്ചാ ധ്യാനം 28 , 29, 30 തീയതികളില്‍ നടക്കുന്നു. ദൈവവചന പ്രഘോഷണത്തിനും രോഗശാന്തി ശ്രൂശ്രൂഷകള്‍ക്കും ഫാ മാത്യു നായ്ക്കപറമ്പില്‍ വിസി നേതൃത്വം നല്‍കും. റവ ഫാ ജോര്‍ജ് പനയ്ക്കല്‍ വി സി, റവ ഫാ കുര്യാക്കോസ് പുന്നോലില്‍, റവ ഫാ പോള്‍കാരി എസ് ജെ, ബ്രദര്‍ ടോമി പുതുക്കാട്, സിസ്റ്റര്‍ തെരേസ എന്നിവരും ധ്യാനത്തിന് നേതൃത്വം നല്കും. കുട്ടികള്‍ക്ക് വേണ്ടിയും പ്രത്യേക ധ്യാനം ഉണ്ടായിരിക്കുന്നതാണ്. വെള്ളിയാഴ്ച രാവിലെ 9 മുതല്‍ ഞായര്‍ വൈകിട്ട് 5 വരെയാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. #{red->n->n->കൂടുതല്‍ വിവരങ്ങള്‍ക്ക്: }# ഫാ പോള്‍ കാരി എസ് ജെ: 01325469400, റജി മാത്യു: 07552619237, റജി പോള്‍: 07723035457 #{red->n->n->അഡ്രസ്: }# Nunnery Lane Darlington DL3 9PN
Image: /content_image/Events/Events-2017-04-11-12:58:09.jpg
Keywords: ഡാര്‍ല
Content: 4636
Category: 1
Sub Category:
Heading: മാര്‍പാപ്പയുടെ ഈജിപ്ത് സന്ദര്‍ശനത്തില്‍ മാറ്റമില്ലായെന്ന് വത്തിക്കാന്‍
Content: വത്തിക്കാന്‍: ഫ്രാൻസിസ് മാർപാപ്പയുടെ ഈജിപ്ത് സന്ദർശനത്തിൽ മാറ്റമില്ലെന്നു വത്തിക്കാൻ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ഓശാന ഞായറാഴ്ച കോപ്ടിക് ക്രൈസ്തവ ദേവാലയങ്ങളിൽ നടന്ന ഐഎസ് ആക്രമണത്തെ തുടര്‍ന്നു മാര്‍പാപ്പയുടെ സന്ദര്‍ശനം മാറ്റിവെക്കാന്‍ സാധ്യതയുണ്ടെന്ന്‍ അഭ്യൂഹമുണ്ടായിരിന്നു. ഇക്കാര്യത്തിലാണ് അന്തിമ തീരുമാനം വത്തിക്കാന്‍ പുറത്തുവിട്ടിരിക്കുന്നത്. ഏ​​​പ്രി​​​ൽ 28,29 തി​​​യ​​​തി​​​ക​​​ളി​​​ലാ​​​യി​​​രി​​​ക്കും മാ​​​ർ​​​പാ​​​പ്പ ഈജിപ്തില്‍ സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തു​​​ക​​​. ഈജിപ്ഷ്യന്‍ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ൽ​​​സി​​​സി, അ​​​ൽ അ​​​സ​​​ർ മോ​​​സ്കി​​​ലെ ഗ്രാ​​​ൻ​​​ഡ് ഇ​​​മാം ഷേ​​​ക്ക് അ​​​ഹ​​​മ്മ​​​ദ് അ​​​ൽ ത​​​യി​​​ബ്, കോ​​​പ്റ്റി​​​ക് സ​​​ഭ​​​യു​​​ടെ ത​​​ല​​​വ​​​ൻ ത​​​വ​​​ദ്രോ​​​സ് ര​​​ണ്ടാ​​​മ​​​ൻ എ​​​ന്നി​​​വ​​​രു​​​മാ​​​യി മാര്‍പാപ്പ കൂടികാഴ്ച നടത്തും. അതേസമയം, ഈജിപ്തിലെ സിനായിലേക്കുള്ള ടാബാ അതിർത്തിപാത ഇസ്രയേൽ അടച്ചു. സിനായിലുള്ള പൗരൻമാരെ ഇസ്രയേൽ അടിയന്തരമായി തിരിച്ചുവിളിച്ചിട്ടുണ്ട്.
Image: /content_image/News/News-2017-04-11-15:02:59.JPG
Keywords: മാര്‍പാപ്പ, ഈജി
Content: 4637
Category: 1
Sub Category:
Heading: താമരശ്ശേരി രൂപതാ വൈദികനായ ഫാ. ആന്റണി കൊഴുവനാലിനു മോൺസിഞ്ഞോർ പദവി
Content: കോഴിക്കോട്: താമരശ്ശേരി രൂപതാ വൈദികനും ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ സ്റ്റാര്‍ട്ടിന്റെ ഡയറക്ടറുമായ ഫാ. ആന്റണി കൊഴുവനാലിനു മോണ്‍സിഞ്ഞോര്‍ പദവി. ചാപ്ലയിന്‍ ഓഫ് ഹിസ് ഹോളിനസ്സ്’ എന്ന പദവിയാണ് ഫാ. ആന്റണി കൊഴുവനാലിന് ലഭിച്ചിരിക്കുന്നത്. വത്തിക്കാനിലെ പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയത്തിൽനിന്ന് ഇതുസംബന്ധിച്ച അറിയിപ്പ് താമരശ്ശേരി രൂപത ആസ്‌ഥാനത്തു ലഭിച്ചു. വത്തിക്കാനിലെ സ്റ്റേറ്റ് സെക്രട്ടറി കാര്യാലയത്തില്‍ നിന്ന് നല്‍കിയിരിക്കുന്ന ബഹുമതിപത്രം പൗരസ്ത്യ തിരുസംഘത്തിന്റെ ഓഫീസ് വഴി ഇന്ത്യയിലെ സ്ഥാനപതി കാര്യാലയത്തില്‍ നിന്നാണ് താമരശ്ശേരി രൂപതാകേന്ദ്രത്തില്‍ എത്തിയിരിക്കുന്നത്. ഏപ്രില്‍ 29-ാം തീയതി പുല്ലൂരാംപാറയില്‍ വച്ചു നടക്കുന്ന രൂപതാദിനാഘോഷങ്ങള്‍ക്കിടയില്‍ ഫാ. ആന്റണി കൊഴുവനാലിന് മോണ്‍സിഞ്ഞോര്‍ പദവി ഔദ്യോഗികമായി നല്‍കുമെന്ന് താമരശ്ശേരി രൂപതാദ്ധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അറിയിച്ചു. 1944 സെപ്റ്റംബര്‍ 8-ാം തീയതി കര്‍ഷക കുടുംബത്തില്‍ ജനിച്ച ഫാ. ആന്‍റണി സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം തലശ്ശേരി മൈനര്‍ സെമിനാരിയിലും ആലുവ പൊന്തിഫിക്കല്‍ സെമിനാരിയിലുമായി വൈദികപഠനം പൂര്‍ത്തിയാക്കി. 1971 ല്‍ തലശ്ശേരി രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയില്‍ നിന്നാണ് തിരുപട്ടം സ്വീകരിച്ചത്. അന്നത്തെ തലശ്ശേരി രൂപതയിലെ ഇടവകകളില്‍ അജപാലനശുശ്രൂഷ ആരംഭിച്ച ഫാ. ആന്‍റണി പിന്നീട് ആറ് വര്‍ഷക്കാലം വിശ്വാസപരിശീലന വിഭാഗത്തിലും സേവനം ചെയ്തു. 1986 ല്‍ താമരശ്ശേരി രൂപത രൂപീകൃതമായപ്പോള്‍ അദ്ദേഹം പുതിയ രൂപതയുടെ ഭാഗമായി. ഇതിനിടെ കാനഡയിലെ ടോറോണ്ടോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അദ്ദേഹം ഡോക്ടറേറ്റ് നേടിയിരിന്നു. രൂപതയുടെ ആരംഭഘട്ടത്തില്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയോട് ചേര്‍ന്ന് രൂപതയുടെ വികസനത്തില്‍ നേതൃത്വം കൊടുത്തത് ഫാ. ആന്‍റണിയായിരുന്നു. മേരിക്കുന്നില്‍ രൂപതയുടെ അജപാലനകേന്ദ്രമായ പി.എം.ഒ.സി. സ്ഥാപിക്കുന്നതിലും വിശ്വാസപരിശീലന വിഭാഗത്തിന്റെ ഡയറക്ടര്‍ എന്ന നിലയിലും വൈദികന്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കി. നിലവില്‍ രൂപതയുടെ ആലോചനാ സമിതിയംഗം കൂടിയാണ് ഫാ. ആന്റണി കൊഴുവനാല്‍.
Image: /content_image/News/News-2017-04-11-15:51:00.jpg
Keywords: മോൺസിഞ്ഞോർ
Content: 4638
Category: 1
Sub Category:
Heading: ഫ്രാന്‍സിസ്കോയുടെയും ജസീന്താ മാര്‍ട്ടോയുടെയും നാമകരണ തീയതി ഏപ്രില്‍ 20നു പ്രഖ്യാപിക്കും
Content: വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: പോര്‍ച്ചുഗലിലെ ഫാത്തിമായില്‍ പരിശുദ്ധ ദൈവമാതാവിന്റെ ദര്‍ശനം ലഭിച്ച ഫ്രാന്‍സിസ്കോയെയും ജസീന്താ മാര്‍ട്ടോയെയും വി​​​ശു​​​ദ്ധ​​​രാ​​​യി നാ​​​മ​​​ക​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​നുള്ള അന്തിമ അംഗീകാരം ഏപ്രില്‍ 20 വ്യാ​​​ഴാ​​​ഴ്ച നല്‍കും. അന്നേ ദിവസം ഫ്രാന്‍സിസ് മാര്‍പാപ്പ വിളിച്ചു ചേര്‍ത്ത ക​​​ർ​​​ദി​​​നാ​​​ൾ​​​മാ​​​രു​​​ടെ കണ്‍സിസ്റ്ററിയിലാണ് തീരുമാനമുണ്ടാകുക. വിശുദ്ധരായി പ്രഖ്യാപിക്കുന്ന തീയതിയും അതേ ദിവസം പ്രഖ്യാപിക്കും. അതേ സമയം മാര്‍പാപ്പായുടെ ഫാത്തിമാ സന്ദര്‍ശനവേളയില്‍ ഇവരെ വിശുദ്ധരായി പ്രഖ്യാപിക്കുവാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. മെക്സിക്കോയിലെ മൂ​​​ന്നു ര​​​ക്ത​​​സാ​​​ക്ഷി​​​ക​​​ൾ, ഇ​​​റ്റ​​​ലി​​​ക്കാ​​​ര​​​നാ​​​യ ക​​​പ്പൂ​​​ച്ചി​​​ൻ വൈ​​​ദി​​​ക​​​ൻ ആ​​​ഞ്ച​​​ലോ ഡ ​​​അ​​​ക്രി, സ്പാ​​​നി​​​ഷ് വൈ​​​ദി​​​ക​​​ൻ ഫൗ​​​സ്റ്റീ​​​നോ മി​​​ഹ്വേ​​​സ്, ബ്ര​​​സീ​​​ലി​​​ലെ 30 ര​​​ക്ത​​​സാ​​​ക്ഷി​​​ക​​​ൾ എന്നിവരുടെ നാ​​​മ​​​ക​​​ര​​​ണവും വ്യാ​​​ഴാ​​​ഴ്ച അം​​​ഗീ​​​ക​​​രി​​​ക്കും. നേരത്തെ മാര്‍ച്ച് 23-ന് ഫ്രാന്‍സിസ് പാപ്പാ കര്‍ദ്ദിനാള്‍മാരുടെ തിരുസംഘത്തിന്റെ പ്രിഫെക്ടായ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാട്ടോയുമായി കൂടിക്കാഴ്ച നടത്തിയിരിന്നു. ഈ കൂടിക്കാഴ്ചക്കിടക്കാണ് ഫ്രാന്‍സിസ്കോയെയും ജസീന്താ മാര്‍ട്ടോയെയും വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുമെന്ന് ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ചത്. ഫ്രാന്‍സിസ്ക്കോ ഒമ്പതാം വയസ്സിലും, ജെസ്സീന്ത മാര്‍ട്ടോ പതിനൊന്നാം വയസ്സിലും ന്യുമോണിയ ബാധിച്ചു മരണപ്പെടുകയായിരിന്നു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായാണ് ഫ്രാന്‍സിസ്കോയെയും ജസീന്താ മാര്‍ട്ടോയെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്. ദൈവമാതാവിന്റെ ദര്‍ശനം ലഭിച്ച മൂന്നാമത്തെ ആളായ ലൂ​​​സി​​​യ സാന്‍റോസ് (സി​​​സ്റ്റ​​​ർ ലൂ​​​സി​​​യ) 2005-ല്‍ തന്റെ 97-മത്തെ വയസ്സിലാണ് മരിച്ചത്. സിസ്റ്റര്‍ ലൂസിയായെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനു വേണ്ടിയുള്ള നാമകരണ നടപടികള്‍ അടുത്തിടെ ആരംഭിച്ചിരിന്നു. ഫാത്തിമയിലെ മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ നൂറാം വാര്‍ഷികം പ്രമാണിച്ച് ഫ്രാന്‍സിസ് പാപ്പാ ഫാത്തിമ സന്ദര്‍ശിക്കുന്നുണ്ട്. മെയ് 12-13 എന്നീ തിയതികളിലായിരിക്കും പാപ്പായുടെ ഫാത്തിമാ സന്ദര്‍ശനം. ഫാത്തിമായിലെ പരിശുദ്ധ കന്യകാമാതാവിന്റെ ദേവാലയം സന്ദര്‍ശിക്കുന്ന നാലാമത്തെ പാപ്പായാണ് ഫ്രാന്‍സിസ് പാപ്പാ.
Image: /content_image/TitleNews/TitleNews-2017-04-12-04:46:36.jpg
Keywords: ജസീന്ത, ലൂസിയ