Contents

Displaying 4341-4350 of 25049 results.
Content: 4619
Category: 18
Sub Category:
Heading: ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപറമ്പിലിന് ഇന്ന് 91ാം ജന്മദിനം
Content: പാ​​ലാ:​ പാ​​ലാ രൂ​​പ​​ത​​യു​​ടെ ര​​ണ്ടാ​​മ​​ത്തെ ബിഷപ് മാ​​ർ ജോ​​സ​​ഫ് പ​​ള്ളി​​ക്കാ​​പ​​റമ്പിലിന് ഇ​​ന്ന് 91-ാം ജ​​ന്മ​​ദി​​നം. പാ​​ലാ രൂ​​പ​​ത​​യു​​ടെ പ്ര​​ഥ​​മ ബി​​ഷ​​പ് മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വ​​യ​​ലി​​ലി​​ന്‍റെ പി​​ൻ​​ഗാ​​മി​​യാ​​യിരിന്ന മാ​​ർ പ​​ള്ളി​​ക്കാ​​പ​​റ​​മ്പി​​ൽ മെ​​ത്രാ​​ഭി​​ഷി​​ക്ത​​നാ​​യി​​ട്ടു നാ​​ല്പ​​ത്തി​​നാ​​ലു വ​​ർ​​ഷ​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​വു​ക​യാ​ണ്. പൗ​​രോ​​ഹി​​ത്യ​​സ്വീ​​ക​​ര​​ണ​​ത്തി​​ന്‍റെ അ​​റു​​പ​​താം വ​​ർ​​ഷ​​ത്തി​​ലേ​​ക്കു അ​​ദ്ദേ​​ഹം ഇക്കൊല്ലം പ്രവേശിക്കുന്നുയെന്നതും ശ്രദ്ധേയമാണ്. 1927-ല്‍ പ​​ള്ളി​​ക്കാ​​പ​​റ​​മ്പിൽ ദേ​​വ​​സ്യ- ക​​ത്രി ദ​​മ്പതി​​ക​​ളു​​ടെ ആ​​റു​​മ​​ക്ക​​ളി​​ൽ മൂ​​ന്നാ​​മ​​നാ​​യി രാ​​മ​​പു​​ര​​ത്താ​​യി​​രു​​ന്നു അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ജ​​ന​​നം. അദ്ദേഹത്തിന്റെ മാ​​താ​​വി​​ന്‍റെ ബ​​ന്ധു​​കൂ​​ടി​​യാ​​യി​​രു​​ന്ന വാ​​ഴ്ത്ത​​പ്പെ​​ട്ട തേ​​വ​​ർ​​പ​​റ​​ന്പി​​ൽ കു​​ഞ്ഞ​​ച്ച​​നി​​ൽ​​നി​​ന്നു മാ​​മ്മോ​​ദീ​​സാ സ്വീ​​ക​​രി​​ച്ചു. എം​എ വ​​രെ​​യു​​ള്ള വി​​ദ്യാ​​ഭ്യാ​​സം പൂ​​ർ​​ത്തീ​​ക​​രി​​ച്ച​​ശേ​​ഷ​​മാ​ണു സെ​​മി​​നാ​​രി​​യി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്. ച​​ങ്ങ​​നാ​​ശേ​​രി എ​​സ് ബി കോ​​ള​​ജി​​ലും തൃ​​ശി​​നാ​​പ്പ​​ള്ളി സെ​​ന്‍റ് ജോ​​സ​​ഫ് കോ​​ള​​ജി​​ലും മ​​ദ്രാ​​സ് ലെ​​യോ​​ള കോ​​ള​​ജി​​ലും പ​​ഠി​​ച്ച അ​​ദ്ദേ​​ഹം സാ​​മ്പ​​ത്തി​​ക ശാ​​സ്ത്ര​​ത്തി​​ലാ​​യി​​രു​​ന്നു ഉ​​പ​​രി​​പ​​ഠ​​നം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്. അ​​തി​​നു​ശേ​​ഷം ച​​ങ്ങ​​നാ​​ശേ​​രി​​യി​​ലെ സെ​​ന്‍റ് തോ​​മ​​സ് പെ​​റ്റി സെ​​മി​​നാ​​രി​​യി​​ലും തു​​ട​​ർ​ന്നു മം​​ഗ​​ലാ​​പു​​രം സെ​​ന്‍റ് ജോ​​സ​​ഫ് മേ​​ജ​​ർ സെ​​മി​​നാ​​രി​​യി​​ലും ഏ​​റെ വൈ​​കാ​​തെ റോ​​മി​​ലെ പ്രൊ​​പ്പ​​ഗാ​​ന്ത ഫി​​ദെ​​യി​​ലും വൈ​​ദി​​ക​ പ​​രി​​ശീ​​ല​​നം പൂ​​ർ​​ത്തീ​​ക​​രി​​ച്ചു. 1958 ന​​വം​​ബ​​ർ ഇ​​രു​​പ​​ത്തി​​മൂ​​ന്നി​​നു റോ​​മി​​ൽ പ്രൊ​​പ്പ​​ഗാ​​ന്ത കോ​​ണ്‍​ഗ്രി​​ഗേ​​ഷ​​ന്‍റെ പ്രീ​​ഫെ​​ക്റ്റ് ആ​​യി​​രു​​ന്ന ക​​ർ​​ദി​നാ​​ൾ അ​​ഗ​​ജീ​​നി​​യ​​ന്‍റെ കൈ​​വ​​യ്പു​​വ​​ഴി പൗ​​രോ​​ഹി​​ത്യം സ്വീ​​ക​​രി​​ച്ചു. പിന്നീട് റോ​​മി​​ൽ പ​​ഠ​​നം പൂ​​ർ​​ത്തീ​​ക​​രി​​ച്ച് പി​എ​​ച്ച്ഡി ക​​ര​​സ്ഥ​​മാ​​ക്കി. 1962ൽ ​​കേ​​ര​​ള​​ത്തി​​ൽ തി​​രി​​ച്ചെ​​ത്തി​​യ​​പ്പോ​​ൾ കോ​​ട്ട​​യം വ​​ട​​വാ​​തൂ​​ർ സെ​​മി​​നാ​​രി​​യി​​ലെ ഫി​​ലോ​​സ​​ഫി പ്ര​​ഫ​​സ​​റാ​​യി നി​​യ​​മി​​ത​​നാ​​യി. 1965ൽ ​​റോ​​മി​​ലെ പ്രൊ​​പ്പ​​ഗാ​​ന്ത കോ​​ള​​ജി​​ലെ വൈ​​സ് റെ​​ക്‌ടറാ​​യി നി​​യ​​മി​​ത​​നാ​​യി. 1969ൽ ​​പി​​താ​​വ് തി​​രി​​കെ നാ​​ട്ടി​​ലെ​​ത്തി വ​​ട​​വാ​​തൂ​​ർ സെ​​മി​​നാ​​രി​​യു​​ടെ റെ​​ക്‌ടറാ​​യി നി​​യ​​മി​​ത​​നാ​​യി. പി​​ന്നീ​​ട് 1973ൽ ​​പാ​​ലാ രൂ​​പ​​ത​​യു​​ടെ സ​​ഹാ​​യ​ മെ​​ത്രാ​​നാ​​യി. 1973 ഒാ​​ഗ​​സ്റ്റ് 15ന് ​​കാ​​ർ​​ഡി​​ന​​ൽ ജോ​​സ​​ഫ് പാ​​റേ​​ക്കാ​​ട്ടി​​ൽ​​നി​​ന്ന് മേ​​ൽ​​പ​​ട്ട ശു​​ശ്രൂ​​ഷ സ്വീ​​ക​​രി​​ച്ചു. 1981ൽ, ​​പാ​​ലാ രൂ​​പ​​ത​​യു​​ടെ ആ​​ദ്യ​​മെ​​ത്രാ​​നാ​​യി​​രു​​ന്ന സെ​​ബാ​​സ്റ്റ്യ​​ൻ വ​​യ​​ലി​​ലി​​ന്‍റെ പി​​ൻ​​ഗാ​​മി​​യാ​​യി തി​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. 23 വ​​ർ​​ഷം രൂ​​പ​​ത​​യെ ന​​യി​​ച്ച​​ശേ​​ഷം 2004 മേ​​യ് മാ​​സം ര​​ണ്ടി​​നാണ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ടി​​നു സ്ഥാ​നം കൈ​​മാ​​റിയത്. ഇ​​പ്പോ​​ൾ അദ്ദേഹം പാ​​ലാ ബി​​ഷ​​പ്സ് ഹൗ​​സി​​ൽ വി​ശ്ര​മ​ജീ​വി​തം ന​യി​ക്കു​ന്നു. അ​​ഖി​​ല ​കേ​​ര​​ള സം​​യു​​ക്ത​ ക്രൈ​​സ്ത​​വ മ​​ദ്യ​​വ​​ർ​​ജ​​ന സ​​മി​​തി​​യു​​ടെ പ്ര​​സി​​ഡ​​ന്‍റാ​​യി 1978 മു​​ത​​ൽ പ്ര​​വ​​ർ​​ത്തി​​ച്ച അ​​ദ്ദേ​​ഹം ജ​​ന​​കീ​​യ മ​​ദ്യ​​വി​​രു​​ദ്ധ​​മു​​ന്ന​​ണി​​യു​​ടെ ചെ​​യ​​ർ​​മാ​​നു​​മാ​​യി​​രു​​ന്നു. കെ​​സി​​ബി​സി, സി​ബി​സി​ഐ ത​​ല​​ങ്ങ​​ളി​​ൽ ദൈ​​വ​​വി​​ളി ക​​മ്മീ​​ഷ​​നു​​ക​​ളു​​ടെ ചെ​​യ​​ർ​​മാ​​നായും ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ ശു​​ശ്രൂ​​ഷ​ ചെ​​യ്തിട്ടുണ്ട്.
Image: /content_image/India/India-2017-04-10-05:34:56.jpg
Keywords: ജന്മ
Content: 4620
Category: 1
Sub Category:
Heading: ദൈവത്തില്‍ നിന്നു വരുന്ന സമാധാനത്തിലൂടെ മാത്രമേ ലോകം നവീകരിക്കപ്പെടുകയുള്ളൂ: മാര്‍ ജോസഫ് സ്രാമ്പിക്കല്‍
Content: പ്ര​സ്റ്റ​ണ്‍: ദൈ​വ​ത്തി​ൽ നി​ന്നു വ​രു​ന്ന സ​മാ​ധാ​ന​ത്തി​ലൂ​ടെ മാ​ത്ര​മേ ലോ​കം ന​വീ​ക​രി​ക്ക​പ്പെ​ടു​ക​യു​ള്ളുവെന്ന്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാദ്ധ്യക്ഷന്‍ മാ​ർ ജോ​സ​ഫ് സ്രാ​മ്പിക്ക​ൽ. പ്ര​സ്റ്റ​ണി​ലെ അ​മ​ലോ​ത്ഭ​വ​യു​ടെ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ ക​ത്തീ​ഡ്ര​ലി​ൽ ഓ​ശാ​ന ഞാ​യ​ർ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു കാ​ർ​മി​ക​ത്വം വ​ഹി​ച്ചു വചന സ​ന്ദേ​ശം ന​ല്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രൂ​പ​ത സ്ഥാ​പി​ത​മാ​യ​തി​നു ശേ​ഷ​മു​ള്ള ആദ്യത്തെ വിശുദ്ധവാരകര്‍മ്മമാണിത്. "രാഷ്ട്രീയ സൈനീക ശക്തി ഉപയോഗിച്ചല്ല മിശിഹാരാജാവ് വാഴുന്നത്. ദൈവപുത്രന്റെ അനുസരണത്തില്‍ അക്രമണത്തിന് ഒരു സ്ഥാനവുമില്ല. അക്രമണത്തിലൂടെ ഈശോ ഒന്നും പടുതുയര്‍ത്തുുമില്ല. ദൈവത്തിന്റെ ദാരിദ്യവും സമാധാനവും മാത്രമാണ് ഈശോയ്ക്ക് രക്ഷാകരശക്തികള്‍. ദൈവത്തില്‍ നിന്നു വരുന്ന സമാധാനത്തിലൂടെ മാത്രമേ ലോകം നവീകരിക്കപ്പെടുകയുള്ളു". "സ്വന്തം കാര്യപരിപാടികളും താത്പര്യങ്ങളും അനുസരിച്ചല്ല ഈശോ പ്രവര്‍ത്തിക്കുന്നത്. പിതാവ് മോചിപ്പിക്കുന്നതുവരെ പുത്രന്‍ സഹിക്കുന്നു. പിതാവിന്റെ കല്പന പാലിക്കുന്ന കാര്യത്തില്‍ ഈശോയ്ക്ക് യാതൊരു വിട്ടുവീഴ്ചയുമില്ല". ബിഷപ്പ് പറഞ്ഞു. വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. മാ​ത്യു ചൂ​ര​പ്പൊ​യ്ക​യി​ൽ, ഫാ. ​മാ​ത്യു പു​ളി​മൂ​ട്ടി​ൽ, ഫാ. ​ഫാ​ൻ​സു​വ പ​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ തിരുകര്‍മ്മങ്ങളില്‍ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു. ക​ത്തീ​ഡ്ര​ലാ​യ​തി​നു ശേ​ഷ​മു​ള്ള ആ​ദ്യ​ത്തെ ഓ​ശാ​ന ഞാ​യ​റാ​യ്ച തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കുവാന്‍ അനേകം വിശ്വാസികള്‍ എത്തിചേര്‍ന്നിരിന്നു. രൂപതയുടെ പ്രഥമ പെ​സ​ഹാ വ്യാ​ഴാ​ഴ്ച ശുശ്രൂഷകള്‍ വൈ​കു​ന്നേ​രം ആ​റു മ​ണി​ക്കു പ്രസ്റ്റണ്‍ ക​ത്തീ​ഡ്ര​ലി​ൽ നടത്തും.
Image: /content_image/News/News-2017-04-10-06:22:24.jpg
Keywords: ഗ്രേറ്റ് ബ്രിട്ട, മാര്‍ സ്രാമ്പി
Content: 4621
Category: 1
Sub Category:
Heading: ഈജിപ്തിലെ സെന്റ് മാർക്സ് കത്തീഡ്രലിൽ കഴിഞ്ഞ നാലുമാസത്തിനിടെ രണ്ടാമത്തെ ആക്രമണം
Content: കെയ്റോ: ഈജിപ്തിലെ കോപ്ടിക് സെന്റ് മാർക്സ് കത്തീഡ്രലിൽ കഴിഞ്ഞ നാലുമാസത്തിനിടെ ഇന്നലെ നടന്നത് രണ്ടാമത്തെ ആക്രമണം. ഡിസംബറിലുണ്ടായ സ്ഫോടനത്തിൽ കുട്ടികളും സ്ത്രീകളുമടക്കം 25 പേരാണു കൊല്ലപ്പെട്ടത്. അന്ന്‍ 50 പേർക്കു പരിക്കേറ്റു. മധ്യ കയ്റോയിലെ അബ്ബാസിയ ജില്ലയിൽ സ്‌ഥിതി ചെയ്യുന്ന പള്ളിക്കകത്ത് വിശുദ്ധ കുര്‍ബാന മധ്യേയാണ് അന്ന്‍ സ്ഫോടനം നടന്നത്. ഈ ആക്രമണം നടന്നു 4 മാസങ്ങള്‍ക്കു ശേഷമാണ് ഇന്നലെ ഓശാന ഞായറാഴ്ചയ്ക്കിടെ ഇരട്ട ചാവേര്‍ സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ 45 പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍ ക്രൈസ്തവ വിശ്വാസികളെ കാണാന്‍ സെന്റ് മാര്‍ക്ക്‌സ് ദേവാലയത്തിലേക്ക് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദല്‍ ഫത്താ അല്‍ സിസി സന്ദര്‍ശനം നടത്തിയിരിന്നു. മുഹമ്മദ് മുർസി പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കം ചെയ്യപ്പെട്ട 2013നു ശേഷമാണു കോപ്റ്റിക് ക്രൈസ്തവർക്കെതിരെ ഈജിപ്തിൽ ആക്രമണങ്ങൾ വ്യാപകമായത്. ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ മാത്രം 7 ക്രൈസ്തവരെ ഐ‌എസ് കൊന്നൊടുക്കിയെന്ന് ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിന്നു. ഐ‌എസ് ഭീഷണിയെ തുടര്‍ന്നു ഉത്തര സീനായില്‍ നിന്നു മാത്രം നൂറുകണക്കിന്‌ ക്രൈസ്‌തവ കുടുബങ്ങള്‍ ഇതിനകം തന്നെ ഒഴിഞ്ഞു പോയിട്ടുണ്ട്. രാജ്യത്തെ 90 കോടി ജനങ്ങളിൽ ഒൻപതു കോടിയാണ് ന്യൂനപക്ഷമായ കോപ്റ്റിക് ക്രൈസ്തവർ.
Image: /content_image/India/India-2017-04-10-07:17:54.jpg
Keywords: ഈജി
Content: 4622
Category: 1
Sub Category:
Heading: പീഡനം അനുഭവിക്കുന്നവരില്‍ ക്രിസ്തുവിനെ കാണാനുള്ള അവസരമാണ് വിശുദ്ധവാരം: ഫ്രാൻസിസ് മാർപാപ്പ
Content: വത്തിക്കാൻ: യേശുവിന്റെ പീഡാനുഭവ വാരത്തിന്റെ സ്മരണയിലൂടെ കടന്ന്‍ പോകുമ്പോള്‍ നമുക്ക് ചുറ്റും വേദനയനുഭവിക്കുന്ന സഹോദരങ്ങളില്‍ അവിടുത്തെ ദർശിക്കുവാനുള്ള അവസരമായി നാം കാണണമെന്ന്‍ ഫ്രാന്‍സിസ് പാപ്പ. ഓശാന ഞായർ തിരുകർമ്മങ്ങൾക്കിടയിൽ സന്ദേശം നൽകുകയായിരുന്നു ഫ്രാൻസിസ് മാർപാപ്പ. അടിമവേലയും രോഗങ്ങളും കുടുംബത്തിലുണ്ടാകുന്ന ദുരന്തങ്ങളും മൂലം ദുരിതപൂർണ്ണമായ നിമിഷങ്ങളിൽ കടന്നുപോകുന്ന സഹോദരീസഹോദരന്മാരിൽ സന്നിഹിതനായിരിക്കുന്ന യേശുവിനെ തിരിച്ചറിഞ്ഞ്, ശിമയോനെപ്പോലെ, നമ്മുടേതായ കൈ സഹായം നീട്ടുമ്പോഴാണ് ഉയിര്‍പ്പ് തിരുനാള്‍ അർത്ഥപൂർണ്ണമാകുന്നതെന്നും മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. കലാപം, യുദ്ധം തുടങ്ങിയ കെടുതികൾ മൂലം നമ്മുടെയിടയിൽ വേദനയനുഭവിക്കുന്നവർ യേശുവിന്റെ സഹനങ്ങളിൽ പങ്കുപറ്റുന്നവരാണ്. യുദ്ധസന്നദ്ധരായി ഭിന്നിച്ചു നില്ക്കുന്ന രാജ്യങ്ങൾക്കിടയിൽ തീവ്രവാദവും കൂടെ കടന്നുവരുന്നതോടെ മനുഷ്യരുടെ അന്തസ്സു മാത്രമല്ല നിലനിൽപ്പു തന്നെ ചോദ്യം ചെയ്യപ്പെടുന്നു. വികൃതമാക്കപ്പെട്ട രൂപവും നിലച്ചുപോയ ശബ്ദവും ആണെങ്കിലും പീഡിതരുടെ കണ്ണുകളിൽ ഈശോയെ ദർശിക്കാനാകും. ദൈവത്തിന്റെ സ്നേഹവും സംരക്ഷണവും അനുഭവവേദ്യമാകുന്നത് അത്തരം അവസരങ്ങളിലാണ്. നീതിമാനും കരുണാമയനുമായ സമാധാനത്തിന്റെ രാജാവാണ് നമ്മുടെ ദൈവം. യേശുവിന്റെ പീഡാനുഭവ സ്മരണവേളയിൽ നമുക്ക് ചുറ്റുമുള്ള വേദനയനുഭവിക്കുന്ന സഹോദരരിൽ അവിടുത്തെ ദർശിക്കുവാൻ നാം പരിശ്രമിക്കണം. വിനീതനായി കഴുതയുടെ പുറത്തു വന്നപ്പോൾ ജനങ്ങൾ ഓശാന വിളികളോടെ സ്വീകരിച്ചതിന്റെ മഹത്വം മാത്രമല്ല നാം ധ്യാന വിഷയമാക്കേണ്ടത്. കുരിശുമരണത്തിനു മുന്നോടിയായി അവിടുന്നു കടന്നു പോയ പീഡാസഹനങ്ങളുടെ ആരംഭമായ ഓശാന ഞായർ ആഘോഷം കയ്പ്പും മധുരവും നിറഞ്ഞ അനുഭവമാണെന്നാണ്. ജറുസലേമിലേക്കുള്ള യേശുവിന്റെ പ്രവേശനം രാജകീയമായിരുന്നെങ്കിലും തുടർന്ന് നടന്ന സംഭവങ്ങൾ, പീഡാസഹനങ്ങളോടെയുള്ള കുരിശുമരണം, വേദനാജനകമാണ്. യേശു ശിഷ്യരോടൊത്ത് ആയിരിക്കുമ്പോഴും പിന്നീട് ജറുസലേമിനെ പ്രതി വിലപിക്കുമ്പോഴും ഈശോയ്ക്കുണ്ടായ പ്രതിസന്ധി തരണം ചെയ്യാൻ കഴിഞ്ഞത് ദൈവത്തിന്റെ ഹിതമാണെന്ന തിരിച്ചറിവാണ്. യേശു താൻ രക്ഷകനായ മിശിഹായാണെന്ന് ഏറ്റുപറയുകയും ദൈവത്തിന്റെയും മനുഷ്യരുടേയും പ്രീതി സമ്പാദിക്കാൻ ദാസന്റെ വേഷം അണിഞ്ഞ്, മനുഷ്യവംശത്തിന്റെ വീണ്ടെടുപ്പിനായി ക്ഷമയോടെ സഹനങ്ങൾ സ്വീകരിച്ചു. മാര്‍പ്പാപ്പ പറഞ്ഞു. ജനങ്ങൾ ഓശാന പാടി എതിരേറ്റപ്പോഴും പിന്നീട് ഈശോ, നിന്ദനവും അപമാനവും വഹിച്ച് വഞ്ചനാകുറ്റം ചുമത്തപ്പെട്ട് പരിഹാസിതനായി മുൾക്കിരീടം ചൂടി ക്രൂശിതനായതിനെ ക്കുറിച്ച് ഭക്തിപൂർവം ധ്യാനിക്കണം. ആരെങ്കിലും തന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ സ്വയം പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്റെ പിന്നാലെ വരട്ടെ എന്ന വി. മത്തായിയുടെ സുവിശേഷത്തിലെ വചനഭാഗം ഉദ്ധരിച്ചു കൊണ്ട് മാർപ്പാപ്പ പറഞ്ഞു. അവിടുന്ന് നമുക്ക് വിജയവും ബഹുമതിയുമല്ല വാഗ്ദ്ധാനം ചെയ്തിരിക്കുന്നത് എന്ന് സുവിശേഷം തന്നെ വ്യക്തമാക്കുന്നുണ്ട്. സഹനങ്ങൾ നിറഞ്ഞ പാതയാണ് തന്റേതെന്ന് അറിയിച്ച യേശു അതിന്റെ അന്തിമ വിജയം കുരിശുമരണം മുഖേനെയാണെന്ന് മുൻകൂട്ടി പ്രഖ്യാപിച്ചിരുന്നു. യേശുവിന്റെ അനുയായികളായ നമുക്കും ഇതെല്ലാം ബാധകമാണ്. യേശുവിനെ വാക്കുകളിലൂടെ മാത്രമല്ല പ്രവർത്തിയിലും അനുകരിക്കുന്ന വിശ്വസ്ത ശിഷ്യരാകുവാനുള്ള ദൈവകൃപയ്ക്കായും പ്രാർത്ഥിക്കുവാൻ ഉത്ബോധിപ്പിച്ചു കൊണ്ടാണ് മാർപ്പാപ്പ പ്രസംഗം അവസാനിപ്പിച്ചത്.
Image: /content_image/TitleNews/TitleNews-2017-04-10-10:52:46.jpg
Keywords: മാര്‍പാ
Content: 4623
Category: 18
Sub Category:
Heading: മലയാറ്റൂരിലേക്ക് തീര്‍ത്ഥാടക പ്രവാഹം
Content: മ​ല​യാ​റ്റൂ​ർ: വിശുദ്ധ വാരത്തിന് തുടക്കമായതോടെ അ​ന്ത​ർ​ദേ​ശീ​യ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ മ​ല​യാ​റ്റൂ​ർ കു​രി​ശു​മു​ടി​യിലേക്ക് വിശ്വാസികളുടെ പ്രവാഹം. രാത്രിയിലും പകലും ചെറുതും വലുതുമായ കുരിശുകള്‍ വഹിച്ചു കൊണ്ട് ആയിരങ്ങളാണ് മല കയറുന്നത്. ഇ​ന്ന​ലെ ​രാ​വി​ലെ കു​രി​ശു​മു​ടി​യി​ൽ ന​ട​ന്ന ഓശാന ശുശ്രൂഷകളില്‍ ആയിരകണക്കിന് ആളുകള്‍ പങ്കെടുത്തു. ശുശ്രൂഷകള്‍ക്ക് റെ​ക്ട​ർ ഫാ. ​സേ​വ്യ​ർ തേ​ല​ക്കാ​ട്ട് മു​ഖ്യ​കാ​ർമി​ക​ത്വം വ​ഹി​ച്ചു. കു​രി​ശു​മു​ടി സ്പി​രി​ച്വ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​സ്മി​ന്‍റോ ഇ​ട​ശേ​രി സ​ഹ​കാ​ർ​മി​ക​നാ​യി. തുടര്‍ന്നു കു​രി​ശു​മു​ടി​യി​ലെ സ​ന്നി​ധി ചു​റ്റി കു​രു​ത്തോ​ല പ്ര​ദ​ക്ഷി​ണം ന​ട​ന്നു. ഫാ. ​ഷാ​ജി കൊ​ച്ചു​പു​ര​യി​ൽ വ​ച​ന​സ​ന്ദേ​ശം ന​ൽ​കി. സെ​ന്‍റ് തോ​മ​സ് പ​ള​ളി​യി​ൽ (താ​ഴ​ത്തെ പ​ള​ളി) ന​ട​ന്ന ഓശാന തി​രു​ക്ക​ർ​മ്മ​ങ്ങൾക്ക് വി​കാ​രി റ​വ.​ഡോ.​ജോ​ണ്‍ തേ​യ്ക്കാ​ന​ത്ത് നേതൃത്വം നല്കി. മ​ല​യാ​റ്റൂ​ർ സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ൾ ഗ്രൗ​ണ്ടിൽ ​കു​രു​ത്തോ​ല വെ​ഞ്ച​രി​പ്പും പ​ള​ളി​യി​ലേ​ക്ക് കു​രു​ത്തോ​ല പ്ര​ദ​ക്ഷി​ണ​വും ഉ​ണ്ടായി​രു​ന്നു. ഫാ. ​ജി​ബി​ൻ ക​ണ്ണാ​ട്ട്, ഫാ. ​ജോ​യ്സ​ൺ, ഫാ. ​ചാ​ൾ​സ് കോ​റോ​ത്ത് എ​ന്നി​വ​ർ സ​ഹ​കാ​ർമി​ക​രാ​യി. തു​ട​ർ​ന്ന് വിശുദ്ധ ബലിയര്‍പ്പണം നടന്നു. ദുഃഖവെള്ളിയാഴ്ചയ്ക്ക് ദിവസങ്ങള്‍ ശേഷിക്കേ മല കയറാനുള്ള വിശ്വാസികളുടെ പ്രവാഹം വളരെ ശക്തമായി തുടരുകയാണ്.
Image: /content_image/India/India-2017-04-10-11:23:45.jpg
Keywords: മലയാ
Content: 4624
Category: 1
Sub Category:
Heading: ദിവ്യകാരുണ്യം കൈയിലെടുത്തു കൊണ്ടുള്ള പലായനവും വൈദികനായുള്ള തിരിച്ചു വരവും: ഫാദര്‍ മാര്‍ട്ടിന്‍ ബന്നിയുടെ ജീവിതം ശ്രദ്ധേയമാകുന്നു
Content: ബാഗ്ദാദ്: ഇറാഖിലെ കരംലേഷ് സ്വദേശിയായ ഫാദര്‍ മാര്‍ട്ടിന്‍ ബന്നിയുടെ ശ്രദ്ധേയമായ ജീവിതാനുഭവവുമായി എയ്ഡ് ടു ചര്‍ച്ച് ഇന്‍ നീഡ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇസ്ലാമിക് സ്റ്റേറ്റിന്റെ ആക്രമണത്തെ തുടര്‍ന്നു പരിശുദ്ധ ദിവ്യകാരുണ്യവും വഹിച്ചുകൊണ്ട് സ്വന്തം ഗ്രാമമായ കരംലേഷില്‍ നിന്നും പലായനം ചെയ്ത മാര്‍ട്ടിന്‍ ബന്നി ഇന്ന്‍ ഒരു വൈദികനായാണ് മടങ്ങി എത്തിയിരിക്കുന്നത്. വിശ്വാസികള്‍ക്ക് നല്‍കുവാനുള്ള ദിവ്യകാരുണ്യവുമായാണ് അദ്ദേഹത്തിന്റെ മടക്കം. സെമിനാരി വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ താന്‍ അനുഭവിച്ച സഹനങ്ങളും വേദനകളും തന്റെ പൗരോഹിത്യ ദൗത്യത്തിനായി മാര്‍ട്ടിന്‍ ബിയാന്നി സമർപ്പിച്ചപ്പോൾ അത് പൂവണിയുകയായിരിന്നു. 2014 ഓഗസ്റ്റ് 6-നാണ് ഐ‌എസ് പോരാളികള്‍ തങ്ങളുടെ ഗ്രാമത്തില്‍ പ്രവേശിച്ചതെന്ന് മാര്‍ട്ടിന്‍ ബന്നി എയ്ഡ് ടു ചർച്ചു സംഘടനയോട് വിവരിച്ചു. അധികം താമസിയാതെ തന്നെ മാര്‍ട്ടിന്‍ ബന്നിക്ക് അവിടെ നിന്നും പലയാനം ചെയ്യേണ്ട സാഹചര്യം ഉടലെടുക്കുകയായിരിന്നു. തന്‍റെ ഇടവകയായ വിശുദ്ധ അദ്ദായി ദേവാലയത്തിലെ സക്രാരിയില്‍ സൂക്ഷിച്ചിരിന്ന ദിവ്യകാരുണ്യം ഐ‌എസ് തീവ്രവാദികള്‍ക്ക് വിട്ടുകൊടുക്കില്ലായെന്നു മാര്‍ട്ടിന്‍ ബന്നി ഉറച്ച തീരുമാനം എടുത്തു. തുടര്‍ന്നു അദ്ദേഹം ദിവ്യകാരുണ്യവും വഹിച്ചു ഇടവക വികാരിയായ ഫാദര്‍ താബെത്തിന് ഒപ്പം ഇര്‍ബിലിലേക്ക് യാത്ര തിരിക്കുകയായിരിന്നു. ഇര്‍ബിലില്‍ സുരക്ഷാ ഭീഷണി ഉണ്ടായിരിന്നെങ്കിലും ബന്നി അതൊന്നും വകവെച്ചില്ല. അവിടെ സെന്‍റ് പീറ്റേഴ്സ് സെമിനാരിയില്‍ വെച്ചു അദ്ദേഹം തന്റെ പൗരോഹിത്യ പഠനം പൂര്‍ത്തിയാക്കി. ഇന്ന്‍ ഗ്രാമത്തിലേക്ക് ഒരു വൈദികനായുള്ള അദ്ദേഹത്തിന്റെ മടക്കം വിശ്വാസികളെ ഏറെ ആഹ്ലാദത്തില്‍ ആഴ്ത്തിയിരിക്കുകയാണ്. "എന്റെ സ്വന്തം ഗ്രാമത്തിലെ ഇടവക ദേവാലയത്തില്‍ ആളുകളെ ആശീര്‍വ്വദിച്ച ആദ്യ പുരോഹിതന്‍ ഞാനായിരുന്നു. ഇറാഖില്‍ തന്നെ തുടര്‍ന്നു കൊണ്ട് ഇവിടത്തെ ആളുകളെ സേവിക്കുവാനും ദേവാലയം പരിപാലിക്കുവാനുമാണ് തന്റെ പ്രഥമലക്ഷ്യം". പലായനത്തിന് ശേഷം ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയ ഫാദര്‍ മാര്‍ട്ടിന്‍ ബന്നി ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌’ന്റെ വാര്‍ത്ത വിഭാഗം തലവനായ ജോണ്‍ പൊന്തിഫെക്സിന് അയച്ച സന്ദേശത്തില്‍ കുറിച്ചു. വടക്കന്‍ ഇറാഖിലെ ക്രിസ്ത്യാനികള്‍ക്ക് ഇപ്പോള്‍ തിരിച്ചുവരുവാന്‍ കഴിയുന്ന സാഹചര്യമാണെങ്കിലും വീണ്ടും പഴയ ജീവിതം പുനരാരംഭിക്കുവാന്‍ വളരെയേറെ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേ സമയം ക്രൈസ്തവ വിശ്വാസത്തെ ചോദ്യം ചെയ്യുന്നവരുടെ എണ്ണം ഇറാഖില്‍ വര്‍ദ്ധിക്കുമ്പോഴും ശക്തമായ ക്രൈസ്തവ സാക്ഷ്യമായി ഫാദര്‍ മാര്‍ട്ടിന്‍ ബന്നിയെ പോലെയുള്ളവരുടെ ജീവിതം മാറുകയാണ്. ഇത്തരം ജീവിതസാക്ഷ്യങ്ങള്‍ അനേകരെയാണ് ക്രിസ്തുവിലേക്ക് അടുപ്പിക്കുന്നത്.
Image: /content_image/TitleNews/TitleNews-2017-04-10-13:01:58.jpeg
Keywords: ഇറാഖ, ദിവ്യകാരുണ്യ
Content: 4625
Category: 9
Sub Category:
Heading: ജബല്‍ അലിയില്‍ ഏകദിന ധ്യാനം
Content: ജബല്‍ അലി: യു.എ.ഇ സി‌സി‌എസ്‌ടിയുടെ റീചൗട്ട് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഏപ്രിൽ 24 ന് ജബല്‍ അലി വിശുദ്ധ ഫ്രാൻസിസ് അസ്സീസി ദേവാലയത്തിൽ വച്ച് ഏകദിന ധ്യാനം "ബേത്സഥാ" നടത്തുന്നു. പാലക്കാട് സീനായ് ധ്യാനകേന്ദ്രത്തിലെ ഫാ. സണ്ണി പള്ളിപ്പാട്ടാണ് ധ്യാനത്തിന് നേതൃത്വം നൽകുക. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ധ്യാനം വൈകീട്ട് 4.30നു അവസാനിക്കും. യു എ ഇ യിലെ റീചൗട്ട് മിനിസ്ട്രിയുടെ പ്രധാന പ്രവർത്തന മേഖലകളായ ജയിൽ, ഹോസ്പിറ്റൽ, ലേബർ ക്യാമ്പ്, കുടുംബങ്ങൾ എന്നിവയാണ്. പ്രസ്തുത മിനിസ്ട്രയിൽ സജീവമായി പ്രവർത്തിക്കുന്നവർക്കും, സജീവമാകാൻ ആഗ്രഹിക്കുന്നവർക്കും ഈ ആത്മീയ പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്. താല്പര്യമുള്ളവർ അതാത് പ്രയർ ഗ്രൂപ്പ് കോർഡിനേറ്റേഴ്‌സ് മുഖേന പേരുകൾ നൽകേണ്ടതാണ്.
Image: /content_image/Events/Events-2017-04-10-13:47:31.jpg
Keywords: യു‌എ‌ഇ, കരിസ്
Content: 4626
Category: 1
Sub Category:
Heading: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഓശാന ഞായര്‍ സന്ദേശം
Content: ഇസ്രായേല്‍ജനം പ്രതീക്ഷിച്ചിരുന്ന രക്ഷകനെയാണ് യേശുവില്‍ ജനം ഓശാന പാടി സ്വീകരിച്ചത്. പ്രവാചകന്‍ പറഞ്ഞിരുന്നതുപോലെ കഴുതയുടെയും കഴുതക്കുട്ടിയുടെയും മേല്‍ കയറി രക്ഷകന്‍ ജറുസലേമിലേക്കു പ്രവേശിച്ചു. ലോകാവസാനം വരെ ഇനി വിശ്വാസികള്‍ പാടുന്ന ഓശാനകളും ഇന്നത്തെ നമ്മുടെ ഓശാനയും ചേര്‍ന്ന് ചരിത്രത്തില്‍ യേശുവിന് ദൈവത്തിന്റെ ജനം വരവേല്പ് നല്‍കുകയാണ്. മൂന്നു വര്‍ഷത്തെ പരസ്യജീവിതത്തിനുള്ളില്‍ യേശുവിന്റെ അത്ഭുതകമായ വചസുകളും പ്രവൃത്തികളും കണ്ടും കേട്ടും അവിടുന്നില്‍ വിശ്വാസമര്‍പ്പിച്ച ജനമാണു അവിടുത്തേക്കു ഓശാന പാടിയത്. ഗ്രീക്കുകാരും യഹൂദരും സമറിയാക്കാരുമെല്ലാം അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ജാതി, വംശ, ഭാഷാ വ്യത്യാസമില്ലാതെയുള്ള സ്വീകരണം. യേശുവില്‍ നിന്ന് രോഗശാന്തിയും പാപമോചനവും ലഭിച്ചവര്‍ അക്കൂട്ടത്തിലുണ്ടായിരുന്നു. പാപികളും ചുങ്കക്കാരും സമൂഹത്തില്‍ തിരസ്‌കൃതരായിരുന്നവരും എല്ലാം ചേര്‍ന്നു ദൈവത്തിന് ഓശാന പാടി. ഇന്നും യേശുവിന് ഓശാന പാടുന്നവര്‍ സാധാരണ ജനങ്ങളാണ്. അവിടുന്നില്‍ വിശ്വാസമര്‍പ്പിച്ച് അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നവരാണ്. ഇന്നും ജാതി, മത, ഭാഷാ ഭേദമന്യേ ബാഹ്യമായും ആന്തരികമായും യേശുവിന് ഓശാന പാടുന്നവരുണ്ട്. ആ ഗണത്തില്‍പ്പെടുന്നവരാകണം നമ്മള്‍. യേശുവിന് ജനങ്ങള്‍ ഓശാനപാടി ജറുസലേം ദേവാലയത്തിലേക്കു നീങ്ങിയവേളയില്‍ ഫരിസേയര്‍ 'ഗുരോ നിന്റെ ശിഷ്യന്മാരെ ശാസിക്കുക' എന്നു പറഞ്ഞപ്പോള്‍, അവിടുന്നു 'ഇവര്‍ മൗനം ഭജിച്ചാല്‍ ഈ കല്ലുകള്‍ ആര്‍ത്തുവിളിക്കുമെന്നു ഞാന്‍ നിങ്ങളോടു പറയുന്നു' എന്ന് പ്രതിവചിച്ചതായി ലൂക്ക സുവിശേഷകന്‍ രേഖപ്പെടുത്തുന്നുണ്ട്. ഇന്നും അംഗീകാരങ്ങളും സ്വീകരണങ്ങളും ലഭിക്കുന്നവരെ അസൂയയോടെ നോക്കിക്കാണുന്നവരുണ്ട്. എല്ലാ വിജയങ്ങളെയും ഉള്‍ക്കൊള്ളുവാന്‍ കഴിയാത്ത ഒരു വിഭാഗം. എല്ലാറ്റിലും തങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള വ്യഗ്രതയില്‍ മറ്റുള്ളവരുടെ വിജയങ്ങളെ ഇകഴ്ത്തിക്കെട്ടാന്‍ ആഗ്രഹിക്കുന്നവര്‍. ഇത് സമൂഹത്തില്‍ നിരന്തരം നടമാടുന്ന പ്രതിഭാസമാണ്. മറ്റുള്ളവരെ പരാജയപ്പെടുത്തുന്നതില്‍ തങ്ങള്‍ക്കു വിജയം ലഭിക്കുന്നുവെന്നു കരുതുന്നവര്‍. ആസൂത്രിതമായ പ്രവര്‍ത്തനങ്ങളിലൂടെ തങ്ങളെക്കാള്‍ വിജയം വരിക്കുന്നവര്‍ക്കെതിരെ കരുക്കള്‍ നീക്കുന്നവര്‍. യേശുവിന്റെ കാര്യത്തിലും സംഭവിച്ചത് അതുതന്നെയാണല്ലൊ. സമൂഹങ്ങളോ ജനക്കൂട്ടങ്ങളോ മാത്രമല്ല ഓശാനപാടുന്നത്. ഒറ്റപ്പെട്ട സ്തുതിപാടകരുമുണ്ട്. അവര്‍ യഥാര്‍ഥത്തില്‍ ഓശാന പാടുന്നവരല്ല. ഒറ്റയ്ക്കു വരുന്നവരുടെ ഓശാനകള്‍ അവധാനതയോടെ വേണം കാണുവാന്‍. ഈശോയെ വാക്കില്‍ കുടുക്കാന്‍ വന്ന ഫരിസേയര്‍ അവിടുത്തോടു പറഞ്ഞു; 'ഗുരോ നീ സത്യവാനാണെന്നും ആരുടെയും മുഖം നോക്കാതെ നിര്‍ഭയനായി ദൈവത്തിന്റെ വഴി സത്യമായും പഠിപ്പിക്കുന്നുവെന്നും ഞങ്ങള്‍ അറിയുന്നു'. എത്രയോ വലിയൊരു പുകഴ്ചയാണ് അവര്‍ യേശുവിനു നല്‍കിയത്!. എന്നാല്‍ അതിനു തൊട്ടുപിന്നാലെ വന്ന ചോദ്യത്തിലൂടെ ഈശോയെ വീഴ്ത്തുകയായിരുന്നു അവരുടെ ലക്ഷ്യം; ' സീസറിനു നികുതി കൊടുക്കുന്നതു നിയമാനുസൃതമാണോ അല്ലയോ? യേശു ആ കുടുക്കില്‍ വീണില്ല എന്നു നമുക്കറിയാം. സീസറിനുള്ളതു സീസറിനും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുവിന്‍ എന്നുപറഞ്ഞു ആത്മീയവ്യവസ്ഥിതിയും ഭൗതിക സംവിധാനങ്ങളുമെല്ലാം ദൈവനിശ്ചയമനുസരിച്ചുള്ളവയാണെന്ന് അവിടുന്നു സമര്‍ഥിച്ചു. സ്തുതിപാടകരെ സൂക്ഷിക്കാന്‍ നമുക്കു കഴിയണം. പത്രോസിനോടു പോലും യേശു പറഞ്ഞ വാക്കുകള്‍ ഓര്‍ക്കുക. തന്റെ പീഡാസഹനത്തെയും മരണത്തെയും മുന്‍കൂട്ടിപ്പറഞ്ഞ യേശുവിനോടു പത്രോസ് പറഞ്ഞു; 'നിനക്ക് ഇതു സംഭവിക്കാതിരിക്കട്ടെ'. എന്നാല്‍ യേശുവിന്റെ പത്രോസിനോടുള്ള പ്രതികരണം 'സാത്താനേ എന്റെ പിന്നില്‍ പോകൂ' എന്നായിരുന്നു. ദൈവത്തിന്റെ പദ്ധതിയില്‍ നിന്നു തന്നെ പിന്തിരിപ്പിക്കാന്‍ പത്രോസിനെ അവിടുന്ന് അനുവദിക്കുന്നില്ല. ഭരണാധികാരികള്‍ക്ക് ഇതൊരു വലിയ പാഠമാണ്. സ്തുതിപാടകരായി വന്നു പ്രശംസിക്കുന്നവരുടെ വാക്കുകളില്‍ കുടുങ്ങി സമൂഹത്തോടുള്ള ഉത്തരവാദിത്തങ്ങള്‍ നിഷ്പക്ഷമായി നിര്‍വഹിക്കാന്‍ അധികാരികള്‍ക്ക് കഴിയാതെ വരരുത്. എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേള്‍ക്കാനും ദൈവഹിതമനുസരിച്ചുള്ള തീരുമാനങ്ങളെടുക്കാനും സമൂഹത്തിന്റെ പൊതുനന്മയെക്കരുതിയുള്ള പ്രവര്‍ത്തനപദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കാനും അധികാരികള്‍ക്കു കഴിയണം. യേശുവിന്റെ ദൗത്യവും വിശ്വാസികളുടെ നന്മയും ആയിരിക്കണം സഭാധികാരികള്‍ ലക്ഷ്യം വച്ചു പ്രവര്‍ത്തിക്കേണ്ടത്. വൈരുധ്യാത്മക ഭൗതികവാദത്തില്‍ തീസിസ്, ആന്റിതീസിസ്, സിന്തസിസ് എന്നൊരു ഫോര്‍മുലയുണ്ട്. ഒരു വര്‍ഗത്തിന്റെ ആധിപത്യം, വര്‍ഗസമരം, സമത്വ സമൂഹം എന്നതാണ് ആ ഫോര്‍മുല. പല രാജ്യങ്ങളിലും ഭരണകൂടങ്ങള്‍ ഈ പ്രത്യയശാസ്ത്രം പരീക്ഷിച്ചുനോക്കിയിട്ടുണ്ട്. എന്നാല്‍ കര്‍ത്താവായ യേശുവില്‍ ഒരു വൈരുധ്യാത്മക ആത്മീയതയാണു നാം കാണുന്നത്. അവിടുത്തേക്കു ലഭിക്കുന്ന ഓശാന, പിന്നീടു വരുന്ന സഹനവും മരണവും, അവസാനം സംഭവിക്കുന്ന ഉത്ഥാനവിജയം. സഹനം കഴിഞ്ഞു വരുന്ന സമാധാനമാണു ക്രിസ്തുശിഷ്യന്മാരുടെ ഭാഗധേയം. വലിയ ആഴ്ചയില്‍ ഈ വൈരുധ്യാത്മക ആത്മീയതയുടെ അനുഭവത്തിലൂടെയാണു നാം കടന്നുപോകുന്നത്. യേശുവിനെപ്പോലെ നമ്മുടെ ജീവിതങ്ങളില്‍ വിജയങ്ങളെയും സഹനങ്ങളെയും അന്തിമമായ സമാധാനത്തെയും സ്വീകരിക്കാന്‍ നമുക്കു പരിശ്രമിക്കാം, പ്രാര്‍ഥിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
Image: /content_image/India/India-2017-04-11-04:14:52.jpg
Keywords: ഓശാന
Content: 4627
Category: 18
Sub Category:
Heading: റവ. ഡോ. തോമസ് തറയിലിന്റെ മെത്രാഭിഷേകം ഏപ്രില്‍ 23 ന്: ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍
Content: പാലാ: ചങ്ങനാശ്ശേരി അതിരൂപതയുടെ നിയുക്ത സഹായ മെത്രാന്‍ റവ. ഡോ. തോമസ് തറയിലിന്‍റെ മെത്രാഭിഷേകം ഏപ്രില്‍ 23 ന് നടക്കാനിരിക്കെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. പുതുഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് ചങ്ങനാശ്ശേരി സെന്‍റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടക്കുന്ന മെത്രാഭിഷേക ശുശ്രൂഷകള്‍ക്ക് ചങ്ങനാശ്ശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യകാര്‍മ്മികത്വം വഹിക്കും. ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍, പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും. കെസിബിസി പ്രസിഡന്‍റ് ആര്‍ച്ചുബിഷപ് ഡോ. സൂസപാക്യം വചനസന്ദേശം നല്‍കും. തിരുക്കര്‍മ്മങ്ങള്‍ക്കു ശേഷം സിബിസിഐ പ്രസിഡന്‍റ് കര്‍ദി. ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ അനുഗ്രഹപ്രഭാഷണം നടത്തും. ക്നാനായ യാക്കോബായ സഭയുടെ അധ്യക്ഷനായ കുര്യാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത അനുഗ്രഹ പ്രസംഗവും നടത്തും. മെത്രാഭിഷേക ശുശ്രൂഷയുടെ നടത്തിപ്പിനായി ചങ്ങനാശ്ശേരി അതിരൂപതാ കേന്ദ്രത്തിലും ചങ്ങനാശ്ശേരി മെത്രാപ്പോലീത്തന്‍ ഇടവകയിലും വിപുലമായ ക്രമീകരണങ്ങള്‍ നടന്നു വരുന്നു. ആര്‍ഭാടരഹിതമായും ആത്മീയ ഒരുക്കങ്ങള്‍ക്കു പ്രാധാന്യം നല്‍കിക്കൊണ്ടുമുള്ള ക്രമീകരണങ്ങളാണ് നടത്തുന്നതെന്ന് അതിരൂപതാ കാര്യാലയത്തില്‍ നിന്ന് അറിയിച്ചു.
Image: /content_image/India/India-2017-04-11-04:57:29.jpg
Keywords: തറ
Content: 4628
Category: 1
Sub Category:
Heading: ക്രൈസ്തവ ദേവാലയങ്ങളിലെ ഐ‌എസ് ആക്രമണം: ഈജിപ്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
Content: കെയ്‌റോ: ഓശാന ഞായറാഴ്ച ഈജിപ്തിലെ കോപ്റ്റിക് ക്രൈസ്തവ ദേവാലയങ്ങളില്‍ നടന്ന ഐ‌എസ് ആക്രമണത്തെ തുടര്‍ന്നു രാജ്യത്തു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മൂന്നുമാസത്തേക്കാണ് അടിയന്തരാവസ്ഥ. പ്രസിഡന്റ് അഹ്‌ദേല്‍ ഫത്താ അല്‍ സിസി ടെലിവിഷനിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അതേ സമയം വിശുദ്ധവാരത്തോടനുബന്ധിച്ച് കൂടുതല്‍ ആക്രമണമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്തു രാജ്യത്തു സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. ഓശാന ഞായറാഴ്ചയുണ്ടായ ഇരട്ട സ്‌ഫോടനങ്ങളില്‍ 45 പേര്‍ കൊല്ലപ്പെടുകയും 120 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ടാന്റയിലെ പള്ളിയില്‍ നടന്ന ആദ്യ സ്‌ഫോടനത്തില്‍ 31 പേര്‍ മരിക്കുകയും 100 കണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അലക്‌സാണ്ഡ്രിയയില്‍ 18 പേരാണ് കൊല്ലപ്പെട്ടത്. ഏപ്രിൽ 28-ന് ഫ്രാൻസിസ് പാപ്പ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഈജിപ്തിൽ എത്താനിരിക്കെയാണ് സ്ഫോടങ്ങൾ നടന്നത്.
Image: /content_image/TitleNews/TitleNews-2017-04-11-05:18:18.jpg
Keywords: ഈജി