Contents

Displaying 4371-4380 of 25062 results.
Content: 4649
Category: 1
Sub Category:
Heading: അന്ത്യ അത്താഴത്തിന്റെ ഓര്‍മ പുതുക്കി ക്രൈസ്തവ ലോകം ഇന്നു പെസഹ ആചരിക്കുന്നു
Content: കൊച്ചി: അന്ത്യഅത്താഴത്തിന്റെ സ്‌മരണ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്‌തവര്‍ ഇന്നു പെസഹാ ആചരിക്കുന്നു. വിനയത്തിന്റെ മാതൃക ലോകത്തിന് നല്‍കി കൊണ്ട് ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയ യേശുവിന്റെ ത്യാഗത്തെ അനുസ്മരിച്ച് ദേവാലയങ്ങളില്‍ ഇന്ന്‍ കാല്‍കഴുകല്‍ ശുശ്രൂഷയും പ്രത്യേക ദിവ്യബലിയും നടക്കും. വിവിധ ദേവാലയങ്ങളിലായി രോഗികളെയും അള്‍ത്താര ശുശ്രൂഷികളെയും പ്രായമുള്ള പിതാക്കന്മാരെയുമാണ് കാലുകഴുകല്‍ ശുശ്രൂഷയ്‌ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്‌. വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെ ഓര്‍മ്മയെ പുതുക്കി ദേവാലയങ്ങളില്‍ തുടര്‍ച്ചയായി ദിവ്യകാരുണ്യ ആരാധന നടക്കും. ദിവ്യകാരുണ്യ സന്നിധിയില്‍ വൈകുന്നേരം വരെ പ്രാര്‍ത്ഥിക്കാന്‍ വിശ്വാസികള്‍ക്ക് അവസരമുണ്ട്. ചില ദേവാലയങ്ങളില്‍ പെസഹ ശുശ്രൂഷകള്‍ വൈകീട്ടാണ് നടക്കുക. വത്തിക്കാനില്‍ പെസഹാ വ്യാഴാഴ്ചയിലെ ശുശ്രൂഷകള്‍ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ വച്ചായിരിക്കും നടക്കുക. വൈകീട്ട് നടക്കുന്ന കാല്‍കഴുകല്‍ ശുശ്രൂഷയില്‍ മാർപാപ്പ, പാലിയാനോ ജയിലിലെ അന്തേവാസികളുടെ കാലുകള്‍ കഴുകും. കുരിശുമരണത്തിന്‌ ഏല്‍പ്പിച്ചു കൊടുക്കപ്പെടുന്നതിനു മുമ്പു യേശു പെസഹാ അപ്പം ഭക്ഷിച്ചതിനെ അനുസ്‌മരിച്ചു ദേവാലയങ്ങളിലും വീടുകളിലും വൈകുന്നേരം അപ്പം മുറിക്കല്‍ ശുശ്രൂഷ നടക്കും. സന്ധ്യക്ക്‌ ക്രൈസ്‌തവ ഭവനങ്ങളില്‍ അയല്‍ക്കാരും ബന്ധുക്കളും ഒത്തുകൂടി അപ്പം മുറിച്ച്‌ ഭക്ഷിക്കും. പെസഹ അപ്പം മുറിക്കുന്നതോടെ വിശുദ്ധ വാരത്തിലെ പ്രധാനപ്പെട്ട ആഘോഷത്തിന് സമാപനമാകും. തൃശ്ശൂര്‍ പരിശൂദ്ധ വ്യാകുലമാതാവിന്റെ ബസലിക്കയില്‍ രാവിലെ ഇന്ന്‌ ഏഴിനു പെസഹാ തിരുകര്‍മങ്ങള്‍ ആരംഭിക്കും. ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ മുഖ്യ കാര്‍മികത്വം വഹിക്കും. വൈകുന്നേരം ഏഴിനു പൊതു ആരാധന നടക്കും. ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രലിൽ രാവിലെ ഏഴിന് നടക്കുന്ന കാൽകഴുകൽ ശുശ്രൂഷക്കും ദിവ്യകാരുണ്യ പ്രദക്ഷിണത്തിനും ബിഷപ് മാർ പോളി കണ്ണൂക്കാടൻ നേതൃത്വം നല്‍കും. രാത്രി ഏഴുവരെ ആരാധനയും തുടർന്ന് പെസഹാ അപ്പം മുറിക്കൽ ശുശ്രൂഷയും നടക്കും. പട്ടം സെന്‍റ് മേരീസ് കത്തീഡ്രലില്‍ ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന കാൽകഴുകൽ ശുശ്രൂഷയില്‍ മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാര്‍മ്മികത്വം വഹിക്കും. വൈകുന്നേരം 4.30ന് പെസഹാ കുർബാന നടക്കും.
Image: /content_image/TitleNews/TitleNews-2017-04-13-02:19:42.jpg
Keywords: പെസ
Content: 4650
Category: 7
Sub Category:
Heading: പെസഹാ വ്യാഴാഴ്ചയിലെ ശുശ്രൂഷകളുടെ പ്രാധാന്യം : ഓരോ വിശ്വാസിയും അറിഞ്ഞിരിക്കേണ്ട രഹസ്യങ്ങള്‍
Content: ക്രിസ്തീയ ജീവിതത്തിന്‍റെ ആഴമായ രഹസ്യങ്ങള്‍ അടങ്ങിയ ശുശ്രൂഷകളാണ് പെസഹാവ്യാഴാഴ്ചയിലെ ആരാധനക്രമങ്ങളില്‍ നാം ആഘോഷിക്കുന്നത്. ഈ വിശ്വാസ രഹസ്യങ്ങള്‍ ഓരോ വിശ്വാസിയും അറിഞ്ഞിരിക്കേണ്ടതാണ്. എന്താണ് കാല്‍കഴുകല്‍ ശുശ്രൂഷ? എന്ത് കൊണ്ടാണ് പുളിപ്പില്ലാത്ത അപ്പം? ഈശോ എങ്ങനെയാണ് വി.കുര്‍ബാന സ്ഥാപിച്ചത്? ഇങ്ങനെയുള്ള നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കി കൊണ്ട് പെസഹ വ്യാഴാഴ്ചയിലെ ബൈബിള്‍ വായനകളുടെ അടിസ്ഥാനത്തില്‍ ബ്രദര്‍ തോമസ് പോള്‍ നല്‍കുന്ന വചന സന്ദേശം.
Image:
Keywords: പെസഹ
Content: 4651
Category: 18
Sub Category:
Heading: ദുഃഖവെള്ളിയാഴ്ച തിരുവനന്തപുരത്ത് സംയുക്ത കുരിശിന്റെ വഴി
Content: തി​രു​വ​ന​ന്ത​പു​രം: ജില്ലയിലെ സീ​റോ മ​ല​ബാ​ർ, മ​ല​ങ്ക​ര, ല​ത്തീ​ൻ അ​തി​രൂ​പ​ത​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലു​ള്ള കു​രി​ശി​ന്‍റെ വ​ഴി നാ​ളെ രാ​വി​ലെ ഏ​ഴി​ന് പാ​ള​യം സെ​ന്‍റ് ജോ​സ​ഫ്സ് ക​ത്തീ​ഡ്ര​ലി​ൽ നി​ന്നും ആ​രം​ഭി​ക്കും. രാ​വി​ലെ ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന കു​രി​ശി​ന്‍റെ വ​ഴി​ക്ക് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മിസ് കാ​തോ​ലി​ക്കാ ബാ​വ പ്രാ​രം​ഭ സ​ന്ദേ​ശം ന​ൽ​കും. സെ​ന്‍റ് ജോ​സ​ഫ്സ് അ​ങ്ക​ണ​ത്തി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന കു​രി​ശി​ന്‍റെ വ​ഴി വി​ജെ​ടി ഹാ​ൾ, സ​മാ​ധാ​ന​രാ​ജ്ഞി ബ​സി​ലി​ക്ക, ഫ്ളൈ ​ഓ​വ​ർ വ​ഴി സെ​ന്‍റ് ജോ​സ​ഫ്സ് ക​ത്തീ​ഡ്ര​ലി​ൽ ത​ന്നെ അ​വ​സാ​നി​ക്കും. തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ് ഡോ.​എം.​സൂ​സ​പാ​ക്യം സ​മാ​പ​ന സ​ന്ദേ​ശം ന​ൽ​കും. ലൂ​ർ​ദ് ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ.​ജോ​സ് വി​രു​പ്പേ​ൽ പ്ര​സം​ഗി​ക്കും. നെ​ട്ട​യം ലി​റ്റി​ൽ ഫ്ള​വ​ർ പ​ള്ളി​യി​ൽ നി​ന്നും കാ​ഞ്ഞി​രം​പാ​റ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി വ​രെ എ​ല്ലാ വ​ർ​ഷ​വും ന​ട​ത്തി​വ​രാ​റു​ള്ള സം​യു​ക്ത കു​രി​ശി​ന്‍റെ വ​ഴി​യും നാ​ളെ ന​ട​ക്കും. നാ​ളെ രാ​വി​ലെ 6.15ന് ​നെ​ട്ട​യം ലി​റ്റി​ൽ ഫ്ള​വ​ർ പള്ളിയില്‍ നി​ന്നു​മാ​ണ് കു​രി​ശി​ന്‍റെ വ​ഴി ആ​രം​ഭി​ക്കു​ന്ന​ത്. റ​വ.​ഡോ.​ഹ​യ​സി​ന്ദ് നാ​യ​കം, റ​വ.​ഡോ.​ശാ​ന്ത​ൻ ച​രു​വി​ൽ, ഫാ.​സ​ഖ​റി​യാ​സ് ക​രി​യി​ല​ക്കു​ളം എ​ന്നി​വ​ർ ദുഃഖ​വെ​ള്ളി​യു​ടെ സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കും.
Image: /content_image/India/India-2017-04-13-05:59:41.jpg
Keywords: കുരിശിന്റെ
Content: 4652
Category: 18
Sub Category:
Heading: കെസിവൈഎം താമരശ്ശേരി രൂപത യുവജന സംഗമം തിരുവമ്പാടിയില്‍
Content: താമരശ്ശേരി: കെസിവൈഎം താമരശ്ശേരി രൂപത യുവജന സംഗമം മേ​യ് ഒ​ന്നി​ന് തിരുവമ്പാടിയില്‍ വെച്ചു ന​ട​ക്കും. രാ​വി​ലെ ഒന്‍പതിന് ആരംഭിക്കുന്ന പ്ര​തി​നി​ധി സ​മ്മേ​ള​നത്തില്‍ മ​ത​രാ​ഷ്ട്രീ​യ​സാം​സ്കാ​രി​ക മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും. ഉ​ച്ച​യ്ക്ക് ശേ​ഷം അ​യ്യാ​യി​രം യു​വ​ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​വും റാ​ലി​യും ന​ട​ക്കും. സം​ഗ​മ​ത്തി​നു മു​ന്നോ​ടി​യാ​യുള്ള ഒരുക്കങ്ങള്‍ നടന്നു വരുന്നു. ഏ​പ്രി​ൽ 15 , 23 തീ​യ​തി​ക​ളി​ൽ താ​മ​ര​ശേ​രി രൂ​പ​ത​യി​ലെ എ​ല്ലാ ഇ​ട​വ​ക​കളിലും യുവജനങ്ങള്‍ വൃ​ക്ഷ​ത്തൈ ന​ടും. 22ന് ​യുവജനങ്ങളുടെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ത​ദാ​നം ന​ട​ത്തും. സംഗമത്തെ പറ്റി പൊതുജനങ്ങളെ അറിയിക്കുക എന്ന ലക്ഷ്യത്തോടെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ഫ്ളാ​ഷ് മോ​ബു​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നു കെ​സി​വൈ​എം രൂ​പ​ത നേതൃത്വം അറിയിച്ചു.
Image: /content_image/India/India-2017-04-13-06:16:15.jpg
Keywords: കെസിവൈഎം, തീരുമാനിച്ചുവെന്ന
Content: 4653
Category: 1
Sub Category:
Heading: പാലാ കത്തീഡ്രലില്‍ വൈദികരുടെ കാല്‍ കഴുകും
Content: കോട്ടയം: പാലാ സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യത്തിലെ പെസഹ തിരുകര്‍മ്മങ്ങളോട് അനുബന്ധിച്ച് 12 വൈ​ദി​ക​രു​ടെ കാല്‍കഴുകും. ​പൗ​ര​സ്ത്യ സ​ഭാ പാ​ര​മ്പര്യ​മ​നു​സ​രി​ച്ച് മെ​ത്രാ​ൻ ത​ന്‍റെ 12 വൈ​ദി​ക​രു​ടെ​യോ സ​ന്യാ​സ​സ​ഭാ​ധ്യ​ക്ഷ​ൻ (ആ​ബ​ട്ട്) ത​ന്‍റെ ആ​ശ്ര​മ​ത്തി​ലെ 12 സ​ന്യാ​സി​ക​ളു​ടെ​യോ പാ​ദ​ങ്ങ​ൾ ക​ഴു​കു​ക​യാ​ണ് ചെ​യ്തി​രു​ന്ന​ത്. ഈ ​പാ​രമ്പ​ര്യ​ത്തി​ന്‍റെ വീ​ണ്ടെ​ടു​ക്ക​ല്‍ ലക്ഷ്യമിട്ടാണ് പാ​ലാ രൂപത വൈ​ദി​ക​രു​ടെ പാ​ദ​ങ്ങ​ൾ ക​ഴു​കു​ന്ന​തി​ലൂ​ടെ ചെ​യ്യു​ന്ന​ത്. കാല്‍കഴുകല്‍ ശുശ്രൂഷയ്ക്ക് ബി​ഷ​പ് മാ​ർ ജോ​സ​ഫ് കല്ലറങ്ങാട്ട് മുഖ്യകാര്‍മ്മികത്വം വഹിക്കും. മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ, മാ​ർ ജോ​സ​ഫ് പ​ള്ളി​ക്കാ​പറ​മ്പിൽ, വി​കാ​രി​ ജ​ന​റാ​ൾ​മാ​ർ, വൈ​ദി​ക​ർ തു​ട​ങ്ങി​യ​വ​ർ സഹകാര്‍മ്മികരാകും. രൂ​പ​ത​യി​ലെ വി​വി​ധ സേ​വ​ന​ങ്ങ​ളി​ലേ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന 12 വൈ​ദി​ക​രാ​ണ് കാ​ലു​ക​ഴു​ക​ൽ ശു​ശ്രൂ​ഷ​യ്ക്കാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. കൂ​ദാ​ശ​ക​ൾ പ​രി​ക​ർ​മം ചെ​യ്യു​ന്ന​തി​നാ​വ​ശ്യ​മാ​യ മൂ​റോ​ൻ ആ​ശീ​ർ​വ​ദി​ക്കു​ന്ന ക​ർ​മവും പെ​സ​ഹാ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു​മു​ന്പ് ബി​ഷ​പ്പി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ പാ​ലാ ക​ത്തീ​ഡ്ര​ൽ ദേവാ​ല​യ​ത്തി​ൽ ന​ട​ത്തും.
Image: /content_image/News/News-2017-04-13-06:51:55.jpg
Keywords: കാല്‍, പെസഹ
Content: 4654
Category: 11
Sub Category:
Heading: ഞങ്ങള്‍ യേശുവിനെ പിന്തുടരുവാന്‍ ആഗ്രഹിക്കുന്നു: പനാമയില്‍ നിന്നുള്ള യുവജനങ്ങള്‍
Content: വത്തിക്കാന്‍: ലോക യുവജനദിനാഘോഷത്തിന്റെ മുന്നൊരുക്കങ്ങളുടെ ആദ്യപടിയായി വത്തിക്കാനില്‍ നടന്ന ശുശ്രൂഷയില്‍ തങ്ങളുടെ വിശ്വാസ തീക്ഷ്ണത ഏറ്റുപറഞ്ഞു കൊണ്ട് പനാമയിലെ യുവജനങ്ങള്‍. യേശുവിനെ പിന്തുടരുന്ന കാര്യത്തില്‍ തങ്ങള്‍ ഒട്ടും തന്നെ ക്ഷീണിതരായിട്ടില്ല എന്ന് ലോകത്തെ അറിയിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നു ജാഗരണ പ്രാര്‍ത്ഥനയിലും പാപ്പാ അര്‍പ്പിച്ച വിശുദ്ധ കുര്‍ബ്ബാനയിലും പങ്കെടുത്ത യുവജനങ്ങള്‍ പറഞ്ഞു. ഫ്രാന്‍സിസ് പാപ്പയുടെ ‘ഓശാന തിരുനാള്‍’ കുര്‍ബ്ബാനക്കിടക്ക് പോളണ്ടിലെ യുവജനങ്ങളില്‍ നിന്നും യുവജന ദിനത്തിന്റെ ഔദ്യോഗിക കുരിശ് സ്വീകരിക്കുവാന്‍ വത്തിക്കാനില്‍ എത്തിയതായിരിന്നു പനാമയിലെ യുവജന സംഘം. പനാമയിലെ ബിഷപ്പ് ജോസ് ഡോമിന്‍ഗോ ഉല്ലോവ മെന്‍ഡിയറ്റാ, കര്‍ദ്ദിനാള്‍ ജോസ് ലൂയിസ് ലാക്കുന്‍സാ എന്നിവരുടെ നേതൃത്വത്തിലാണ് യുവജന സംഘം റോമില്‍ എത്തിയത്. ലോക യുവജന ദിനാഘോഷങ്ങളുടെ മുന്നോടിയായി ഏപ്രില്‍ 8-ന് സെന്റ്‌ മേരി ബസലിക്കയില്‍ വെച്ച് നടന്ന ജാഗരണ പ്രാര്‍ത്ഥനക്കും കുര്‍ബ്ബാനയിലും ആയിരകണക്കിന് യുവജനങ്ങളാണ് പങ്കെടുത്തത്. 2018-ലെ മെത്രാന്‍മാരുടെ സിനഡിനും, ലോക യുവജന ദിനാഘോഷത്തിനും മുന്നോടിയായി തിരുസഭ യുവജനതയുടെ സ്വരം ശ്രവിക്കേണ്ടത് ആവശ്യമാണെന്ന് ഫ്രാന്‍സിസ് പാപ്പാ തന്റെ സന്ദേശത്തില്‍ പറഞ്ഞു. വരാനിരിക്കുന്ന സിനഡിന്റേയും, ലോക യുവജന ദിനാഘോഷത്തിന്റേയും തയ്യാറെടുപ്പുകള്‍ക്കായി യുവജനങ്ങളുടെ അഭിപ്രായം കൂടി കേള്‍ക്കണമെന്നു പാപ്പാ മെത്രാന്‍മാരോട് പറഞ്ഞു. 'വിശ്വാസം, യുവജനവും തങ്ങളുടെ ദൈവനിയോഗത്തിന്റെ തിരിച്ചറിവും' എന്നതാണ് 2018 ഒക്ടോബറില്‍ നടക്കുവാനിരിക്കുന്ന മെത്രാന്‍മാരുടെ സിനഡിന്റെ മുഖ്യ വിഷയം. ഇത്തവണത്തെ സിനഡും യുവജനങ്ങളെക്കുറിച്ചായായതിനാല്‍ അവയുടെ മുന്നൊരുക്കങ്ങളില്‍ യുവജനങ്ങള്‍ക്ക്‌ പ്രധാന പങ്കുണ്ടെന്ന് കര്‍ദ്ദിനാള്‍ കെവിന്‍ ഫാരെല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജീവിക്കുന്ന ക്രിസ്തുവിനെ പ്രതിഫലിപ്പിക്കുന്ന തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കാണുന്നത് വഴി അനേകര്‍ യേശുവെന്ന സത്യത്തെ മനസ്സിലാക്കുമെന്ന് 24-കാരനായ പോള്‍ ടിജേരിനോ ഇ‌ഡബ്ല്യു‌ടി‌എന്‍ ന്യൂസിനോട് പറഞ്ഞു. ലോക യുവജനദിനത്തോട് അനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ പനാമയില്‍ തകൃതിയായി നടക്കുകയാണെന്ന് പനാമയില്‍ നിന്നുള്ള കര്‍ദ്ദിനാള്‍ ലക്കുന്‍സാ പറഞ്ഞു. സമ്മേളനത്തിന് മുന്‍പായി മെത്രാന്‍മാരുടെ സിനഡ് നടക്കുന്നത് ശരിക്കും ദൈവാനുഗ്രഹം തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2019 ജനുവരി 22 മുതല്‍ 27 വരെയാണ് ലോക യുവജന സമ്മേളനം നടക്കുന്നത്. ദൈവദൂതന്റെ അറിയിപ്പ്, മറിയത്തിന്റെ പ്രതികരണം, സ്തോത്രഗീതം എന്നീ വിഷയങ്ങള്‍ ചേര്‍ത്തുവച്ചാണ് ലോക യുവജന ദിന സമ്മേളനത്തിന്റെ മുഖ്യചിന്താവിഷയത്തെ തീരുമാനിച്ചിരിക്കുന്നത്. ഇതാ ഞാന്‍ കര്‍ത്താവിന്റെ ദാസി എന്റെ വാക്ക് നിന്നില്‍ നിറവേറട്ടെ' എന്ന മറിയത്തിന്റെ വചനമാണ് സമ്മേളനത്തില്‍ പ്രധാനമായും ധ്യാനിക്കുക.
Image: /content_image/TitleNews/TitleNews-2017-04-13-07:48:22.jpg
Keywords: യുവജന
Content: 4655
Category: 1
Sub Category:
Heading: പെസഹാവ്യാഴം മുതൽ ഉയിർപ്പുഞായർ വരെയുള്ള ഓരോ ദിവസത്തെയും പറ്റി ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകൾ
Content: ഓരോ ക്രൈസ്തവന്റെയും വിശ്വാസ ജീവിതത്തിലെ സുപ്രധാന ദിനങ്ങളായ, പെസഹാ വ്യാഴം മുതൽ ഉയിർപ്പു ഞായർ വരെയുള്ള ഓരോ ദിവസങ്ങളുടെയും പ്രാധാന്യം വ്യക്തമാക്കികൊണ്ട് ഫ്രാൻസിസ് മാർപാപ്പ. പെസഹാ വ്യാഴത്തിലെ അവസാന മണിക്കൂറുകളിൽ തുടങ്ങി, ഈസ്റ്റർ ഞായറാഴ്ച്ചയിലെ വൈകുന്നേരം വരെയുള്ള മൂന്നു ദിനങ്ങളെയാണ് 'Triduum' എന്നതുകൊണ് ഉദ്ദേശിക്കുന്നത്. അതിൽ പെസഹാ വ്യാഴം, ദുഃഖവെള്ളി, ദുഃഖശനി എന്നിവയിലൂടെ നാം ഈസ്റ്റർ ഞായറിൽ എത്തിച്ചേരുന്നു. "ദൈവത്തിന്റെ കരുണയും സ്നേഹവും അനന്തമാണ്. അങ്ങനെ അവിടുന്ന് നമുക്കു വേണ്ടി സ്വയം സമർപ്പിച്ചു. ഉയിർപ്പിന്റെ തിരുന്നാൾ വലിയൊരു സ്നേഹത്തിന്റെ കഥയാണ്. ആ സ്നേഹത്തിന് അതിരുകളില്ല, നിബന്ധനകളില്ല." അദ്ദേഹം പറഞ്ഞു. #{red->n->n->പെസഹാ വ്യാഴം:}# പെസഹാ വ്യാഴത്തിൽ നടന്ന സംഭവങ്ങൾ പിതാവ് വിവരിച്ചു. "അന്ന് യേശു തന്റെ ശിഷ്യരുടെ പാദങ്ങൾ കഴുകുന്നു. അവസാന അത്താഴത്തിൽ വിശുദ്ധ കുർബ്ബാന സ്ഥാപിക്കുന്നു. തന്റെ അനുയായികൾ എന്താണ് ലോകത്ത് ചെയ്യേണ്ടത് എന്ന് യേശു അന്ന് ശിഷ്യന്മാർക്ക് കാണിച്ചു കൊടുക്കുന്നു. ദിവ്യബലി ലോകത്തിനുള്ള സേവനമാണ്. ശരീരത്തിലും അത്മാവിലും വിശക്കുന്നവരെ ഊട്ടുക. അതായിരിക്കണം നമ്മുടെ ദൗത്യം. #{red->n->n->ദുഃഖവെള്ളി:}# പിന്നീട് നാം ദുഃഖവെള്ളിയിലേക്ക് പ്രവേശിക്കുന്നു. "അത് സ്നേഹത്തിന്റെ നിമിഷമാണ്. മനുഷ്യനോടുള്ള സ്നേഹത്തെപ്രതി ദൈവം തന്റെ പുത്രനെ കുരിശു മരണത്തിന് ഏൽപ്പിച്ചു കൊടുത്ത ദിവസം! ദൈവം തന്നെ സ്വയം മരണത്തിനേൽപ്പിച്ചു കൊടുക്കുന്ന സ്നേഹം നമുക്ക് ജീവിതത്തിൽ പ്രാവർത്തികമാക്കാം". #{red->n->n->ദുഃഖശനി:}# "അതിനു ശേഷമുള്ള ശനിയാഴ്ച്ച ദൈവത്തിന്റെ നിശ്ശബ്ദതയുടെ ദിവസമാണ്. സാധ്യമായ വിധത്തിൽ ആ ദിവസം നമുക്ക് നിശബ്ദമായി ആചരിക്കാം. നിശബ്ദമായ പ്രാർത്ഥനയോടെ നമുക്ക് ദൈവപുത്രന്റെ ഉയിർത്തെഴുന്നേൽപ്പിനായി കാത്തിരിക്കാം. കല്ലറയിലടക്കപ്പെടുന്ന യേശു മനുഷ്യകുലത്തിന്റെ പൊതുവായ അന്ത്യത്തിൽ പങ്കുചേരുകയാണ്. #{red->n->n->ഉയിർപ്പു ഞായർ:}# ഈസ്റ്റർ ദിനത്തിൽ, മനുഷ്യവർഗ്ഗത്തിന് പ്രത്യാശയേകി കൊണ്ട് ദൈവപുത്രൻ ഉയിർത്തെഴുന്നേൽക്കുന്നു. ആ പ്രത്യാശയാണ് നമ്മുടെ ജീവിതത്തിന് അർത്ഥം നൽകുന്നത്." ബുധനാഴ്ചയിലെ പൊതു പ്രഭാഷണത്തിൽ മാർപാപ്പ പറഞ്ഞു. (Originally published on 24th March, 2016)
Image: /content_image/News/News-2017-04-13-09:10:37.jpg
Keywords: ഫ്രാന്‍സിസ് പാപ്പ, കുരിശ
Content: 4656
Category: 1
Sub Category:
Heading: കെയ്‌റോസ് മിഷന്‍ യൂറോപ്പില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു: തോളോടു ചേര്‍ന്ന് ബിഷപ്പ് ജോസഫ് സ്രാമ്പിക്കലും
Content: മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 6 വരെ യുവജനങ്ങള്‍ക്കും കുടുംബങ്ങള്‍ക്കുമായി വെയില്‍സ് കെഫന്‍ലി പാര്‍ക്കില്‍ വച്ച് നടന്ന ധ്യാനം ആത്മീയ അഭിഷേകമായി. റെജി കൊട്ടാരം ബ്രദറിലൂടെ ദൈവം ചെയ്ത അത്ഭുതങ്ങള്‍ കണ്ട് ജനം ഏകകണ്ഠമായി സര്‍വ്വശക്തനായ ദൈവത്തെ സ്തുതിച്ചു. പരിശുദ്ധാത്മ അഭിഷേകം നിറഞ്ഞുനിന്ന ധ്യാനത്തില്‍ ബിഷപ്പ് ജോസഫ് സ്രാമ്പിക്കല്‍ നിറസാന്നിധ്യമായി. കെയ്‌റോസ് മിഷന്റെ ആത്മീയ നേതൃത്വമായ ഫാ. അനില്‍ തോമസിന്റെ നേതൃത്വ പാടവം ഏറെ പ്രശംസനീയം തന്നെ. മഞ്ഞുമ്മേല്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ആന്‍ഡ്രൂസ് പുത്തന്‍പറമ്പില്‍ ശുശ്രൂഷയില്‍ ആദ്യാവസാനം പങ്കുചേര്‍ന്നു. നോമ്പുകാലം അനുതാപക്കൂട്ടില്‍ അണഞ്ഞ് നല്ല കുമ്പസാരം കഴിച്ച് വിശുദ്ധിയില്‍ ഉയരുവാന്‍ സഹായിക്കുന്ന അച്ചന്റെ ശുശ്രൂഷ ഏറെ മഹനീയമായിരുന്നു. അമേരിക്കന്‍ കെയ്‌റോസ് മിഷന്‍ കോര്‍ഡിനേറ്റര്‍ ബ്രദര്‍ ബബ്‌ളു ചാക്കോയുടെ നേതൃത്വത്തില്‍ അമേരിക്കയില്‍ നിന്നും എത്തിയ യൂത്ത് ടീം യുവജന ധ്യാനം നയിച്ചു. ദൈവം തങ്ങള്‍ക്കു ചെയ്ത അത്ഭുതപ്രവര്‍ത്തികളില്‍ വിസ്മയഭരിതരായ യുവതീയുവാക്കള്‍ തങ്ങളുടെ പഴയ കാല പാപ ജീവിതം ദൂരെ എറിഞ്ഞ് അള്‍ത്താരയുടെ മുമ്പില്‍ അണിനിരന്ന് പരിശുദ്ധനായ ദൈവത്തെ സ്തുതിക്കുന്ന മഹനീയ കാഴ്ച ഹൃദയ പ്രക്ഷോപിതമായിരുന്നു. ആത്മീയതയുടെ പശിമയുള്ള പിതാവ് വി. അന്തോണീസിന്റെ ഉള്‍ക്കാഴ്ചകളോടെ വി. കുര്‍ബാന മധ്യേ നടത്തിയ പ്രഭാഷണത്തില്‍ സര്‍വ്വാധിപനായ ദൈവത്തിന്റെ പരിമിതി കുറിക്കുന്ന സ്‌നേഹകൂദാശയായ വി. കുര്‍ബാനയുടെ ആഴങ്ങളിലേക്ക് ഹൃദയങ്ങളെ നയിച്ചു. മഹത്വപൂര്‍ണ്ണനായ കര്‍ത്താവിന്റെ രണ്ടാം വരവിന്റെ മുന്നാസ്വാദനമാണ് വി. കുര്‍ബാന. വി. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായുടെ ”സഭയും വി. കുര്‍ബാനയും” എന്ന ചാക്രിയ ലേഖനത്തെ ആസ്പദമാക്കി പിതാവ് തുടര്‍ന്നു. വി. കുര്‍ബാനയില്‍ ‘ഞങ്ങള്‍’ എന്നും നാം ഉരുവിടുമ്പോള്‍ സൃഷ്ടിയുടെ ആരംഭം മുതല്‍ കര്‍ത്താവിന്റെ രണ്ടാം വരവുവരെയുള്ള സകല മനുഷ്യരും ഉള്‍പ്പെടുന്ന പ്രാര്‍ത്ഥനയാണ്. ഇത് ഈശോയുടെ പ്രാര്‍ത്ഥനയാണ്. ഒന്നിനേയും കുറിച്ച് ഉറപ്പ് പറയാനാവാത്ത ഈ ലോകത്ത് ഉറപ്പിച്ചു പറയാനാവുന്ന രണ്ടു കാര്യങ്ങളാണ് മരണവും സ്വര്‍ഗ്ഗരാജ്യവും. ഈശോയുടെ ശരീര രക്തങ്ങളോടു നമ്മെ അടുപ്പിക്കുന്ന ദൈവത്തിന്റെ കരുണയാണ് വിശുദ്ധ കുര്‍ബാന. കെയ്‌റോസ് സ്വീകാര്യമായ സമയം ഇതാണ്. അതുകൊണ്ട് മാനസാന്തരത്തിനു യോജിച്ച ഫലങ്ങള്‍ പുറപ്പെടുവിക്കുന്നവരായി നമുക്ക് ജീവിക്കാം. ബിഷപ്പ് പറഞ്ഞു.
Image: /content_image/News/News-2017-04-13-10:56:31.jpg
Keywords: കെയ്റോ
Content: 4657
Category: 6
Sub Category:
Heading: ലോകം മുഴുവനും നിശബ്ദതയില്‍ പ്രഘോഷിക്കുന്നു: "യേശു ഏകരക്ഷകന്‍"
Content: "...ഭയപ്പെടേണ്ട, ഞാനാണ് ആദിയും അന്തവും, ജീവിക്കുന്നവനും. ഞാൻ മരിച്ചവനായിരുന്നു; എന്നാൽ, ഇതാ ഞാൻ എന്നേക്കും ജീവിക്കുന്നു മരണത്തിന്റെയും നരകത്തിന്റെയും താക്കോലുകൾ എന്റെ കയ്യിലുണ്ട്." (വെളിപാട് 1:17-18) #{red->n->n->യേശു ഏകരക്ഷകൻ: ഏപ്രില്‍ 19}# <br> ഇന്നു- ദുഃഖശനിയാഴ്ച, വലിയൊരു നിശബ്ദത ഭൂമിയെ ഭരിക്കുന്നു. കാരണം നമ്മുടെ രക്ഷകൻ കല്ലറയിൽ ഉറങ്ങുന്നു. ഭൂമി വിറയ്ക്കുകയും നിശ്ചലമാവുകയും ചെയ്തു. മരിച്ചവര്‍ ദൈവപുത്രന്‍റെ സ്വരം ശ്രവിക്കുന്നതിനും, ശ്രവിക്കുന്നവര്‍ ജീവിക്കുന്നതിനും വേണ്ടി ക്രിസ്തു മരണത്തിന്‍റെ അഗാധതയിലേക്ക് ഇറങ്ങിച്ചെന്നു. ജീവന്‍റെ കര്‍ത്താവായ യേശു മരണം വരിച്ചുകൊണ്ട് മരണത്തിന്മേല്‍ അധികാരമുള്ള പിശാചിനെ നശിപ്പിക്കുകയും, മരണഭീതിയാല്‍ ജീവിതകാലം മുഴുവനും ബന്ധനത്തിലായിരുന്നവരെ വിമോചിപ്പിക്കുകയും ചെയ്തു. 'ഇനിമേല്‍ മരണത്തിന്‍റെയും പാതാളത്തിന്‍റെയും താക്കോലുകള്‍ ഉത്ഥിതനായ ക്രിസ്തുവിന്‍റെ കൈയിലാണ്. അതുകൊണ്ട് യേശുവിന്‍റെ നാമം കേള്‍ക്കുമ്പോള്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള എല്ലാ മുട്ടുകളും മടങ്ങണം.' (cf: വെളിപാട് 1:18, ഫിലിപ്പി 2:10) ലോക സുവിശേഷവത്ക്കരണത്തിനും ഇപ്രകാരം ഒരു നിശബ്ദതയുടെ മാനമുണ്ട്. മനുഷ്യന്‍ തന്‍റെ സ്വയം ബുദ്ധി ഉപയോഗിച്ചുകൊണ്ട് ഇഷ്ടമുള്ള വിശ്വാസം സ്വീകരിക്കുന്നു. ചിലര്‍ ജന്മം കൊണ്ടുതന്നെ ചില വിശ്വാസങ്ങള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരായി തീരുന്നു. എന്നാല്‍, ദൈവം തന്റെ സ്വന്തം ഛായയിൽ സൃഷ്ടിച്ച ഓരോ മനുഷ്യൻറെയും ഉള്ളിൽ ദൈവത്തിന്‍റെ ഛായ കുടികൊള്ളുന്ന ആത്മാവ് വസിക്കുന്നു. സത്യം തിരിച്ചറിയുന്ന ഈ ആത്മാവ് എക്കാലവും നിശബ്ദതയില്‍ പ്രഘോഷിക്കുന്നു- "യേശു ഏകരക്ഷകന്‍". ഒരു മനുഷ്യന്‍ അവൻ ഏതു വിശ്വാസം സ്വീകരിച്ചവനാകട്ടെ, അവന്‍റെയുള്ളില്‍ നിന്നും മുഴങ്ങുന്ന ഈ ശബ്ദം തിരിച്ചറിയാൻ തുടങ്ങുമ്പോള്‍ അവന്‍റെ ഹൃദയത്തില്‍ യേശുവിനെക്കുറിച്ച് അറിയുവാന്‍ ആഗ്രഹം ഉദിക്കുന്നു. #{red->n->n->വിചിന്തനം}# <br> പ്രിയപ്പെട്ട സഹോദരങ്ങളെ നിങ്ങളുടെ ഈശ്വര സങ്കല്‍പ്പം എന്തുതന്നെയാകട്ടെ; "കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക" എന്ന ഒരു ശബ്ദം നിങ്ങളുടെയുള്ളില്‍ നിന്നും മുഴങ്ങുന്നുണ്ട്. അത് നിങ്ങള്‍ തിരിച്ചറിയാറുണ്ടോ? #{red->n->n->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥന}# <br> "കര്‍ത്താവേ, അങ്ങാണ് എന്‍റെ രക്ഷാകവചവും എന്‍റെ മഹത്വവും; എന്നെ ശിരസ്സുയര്‍ത്തി നിറുത്തുന്നതും അവിടുന്നുതന്നെ. ഉച്ചത്തില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്നു; തന്‍റെ വിശുദ്ധ പര്‍വ്വതത്തില്‍ നിന്ന് അവിടുന്ന് എനിക്കുത്തരമരുളുന്നു" (സങ്കീര്‍ത്തനങ്ങള്‍ 3:3-4). നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-04-15-12:29:04.jpg
Keywords: ക്രിസ്തു, യേശു
Content: 4658
Category: 1
Sub Category:
Heading: കുരിശിലെ മഹാത്യാഗത്തിന്റെ ഓര്‍മ്മ പുതുക്കി ഇന്ന് ദുഃഖവെള്ളി
Content: കൊച്ചി: മാനവവംശത്തിന്റെ പാപമോചനത്തിനായി കുരിശുമരണം വരിച്ച യേശുവിന്റെ മഹാ ത്യാഗത്തിന്റെ ഓര്‍മകള്‍ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന്‍ ദുഃഖവെള്ളി ആചരിക്കുന്നു. ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ദിനമായ ഇന്ന്‍ ദേവാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷ നടക്കും. പ്രമുഖ തീര്‍ഥാടനകേന്ദ്രമായ മലയാറ്റൂരിലേക്കു വിശ്വാസികളുടെ ഒഴുക്ക് തുടരുകയാണ്. മലയാറ്റൂര്‍, വാഗമണ്‍ കുരിശുമല, കനകമല വയനാട് ചുരം തുടങ്ങിയ സ്ഥലങ്ങളില്‍ ആയിരകണക്കിന് വിശ്വാസികള്‍ പരിഹാര പ്രദക്ഷിണം നടത്തും. തിരുവനന്തപുരത്ത് ലത്തീൻ, സീറോ മലബാർ, സീറോ മലങ്കര സഭകളുടെ സംയുക്താഭിമുഖ്യത്തിൽ കുരിശിന്റെ വഴിനടക്കും. രാവിലെ 7ന് പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രൽ അങ്കണത്തിലാണ് കുരിശിന്റെ വഴിയുടെ തുടക്കം. പരിഹാര പ്രദിക്ഷണം സെന്റ് ജോസഫ്‌സ് കത്തീഡ്രലിൽ സമാപിക്കും. മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കബാവ പ്രാരംഭ സന്ദേശവും ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം സമാപന സന്ദേശവും നൽകും. ക​ന​ക​മ​ല മാ​ർ​തോ​മ കു​രി​ശു​മു​ടി തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ ഇന്ന് വൈ​കീ​ട്ട് നാലിന് ​വി​ശു​ദ്ധ കു​രി​ശി​ന്‍റെ പ്ര​ദ​ക്ഷി​ണം ന​ട​ക്കും. ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​താ മെ​ത്രാ​ൻ മാ​ർ പോ​ളി​ക​ണ്ണൂ​ക്കാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം ശ്ലീ​വ​പാ​ത​യി​ലൂ​ടെ കു​രി​ശു​മു​ടി​യി​ലെ​ത്തി​ച്ചേ​രും. വൈ​കീ​ട്ട് അഞ്ചിന് ​മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ പീ​ഡാ​നു​ഭ​വ സ​ന്ദേ​ശം ന​ൽ​കും. ഇ​ന്നു രാ​വി​ലെ 10.30ന് ​അ​ടി​വാ​ര​ത്തു നി​ന്നാ​രം​ഭി​ക്കു​ന്ന വ​യ​നാ​ട​ൻ ചു​ര​ത്തി​ലെ കു​രി​ശി​ന്‍റെ വ​ഴി​യി​ൽ കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും നി​ന്നു​ള്ള പ​തി​നാ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കും. രാ​വി​ലെ 10.30ന് ​അ​ടി​വാ​ര​ത്തെ ഗ​ദ്സെ​മ​നി​ൽ നി​ന്നാ​ണ് വ​യ​നാ​ട​ൻ ചു​ര​ത്തി​ലെ കു​രി​ശി​ന്‍റെ​വ​ഴി ആ​രം​ഭി​ക്കു​ക. വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി മു​ത​ൽ വി​ശ്വാ​സി​ക​ൾ ചു​ര​ത്തി​ൽ സ്വ​ന്ത​മാ​യി കു​രി​ശി​ന്‍റെ​ വ​ഴി ആ​രം​ഭി​ച്ചു. ദുഃഖവെള്ളിയാഴ്ചയിലെ കര്‍മങ്ങള്‍ വത്തിക്കാന്‍ ബസിലിക്കയില്‍ വൈകിട്ട് 5 മണിക്കും നടക്കും. റോമിലെ കൊളോസ്സിയത്തില്‍ രാത്രി 9.15-നും കുരിശിന്റെ വഴിയും നടക്കും. മാര്‍പാപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന കുരിശിന്‍റെ വഴിക്കു ധ്യാനവിചിന്തനങ്ങള്‍ ഉള്‍പ്പെടുത്തിയ പുസ്തകം അടുത്തിടെയാണ് പുറത്തിറക്കിയത്.
Image: /content_image/TitleNews/TitleNews-2017-04-14-01:49:54.jpg
Keywords: ദുഃഖവെള്ളി