Contents

Displaying 4401-4410 of 25062 results.
Content: 4679
Category: 18
Sub Category:
Heading: 'പ്രേ​ഷി​ത ദ​ർ​ശ​ൻ 2017' ക്യാമ്പ് ഏപ്രില്‍ 20-നു ആരംഭിക്കും
Content: കൊച്ചി: ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗ് എ​റ​ണാ​കു​ളം- അ​ങ്ക​മാ​ലി അ​തി​രൂ​പ​ത നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാമ്പ് 'പ്രേ​ഷി​ത ദ​ർ​ശ​ൻ 2017' ഏപ്രില്‍ 20, 21, 22 തീ​യ​തി​ക​ളി​ലാ​യി ന​ട​ക്കും. തു​റ​വൂ​ർ മാ​ർ അ​ഗ​സ്റ്റി​ൻ ഹൈ​സ്കൂ​ളി​ലാണ് ക്യാമ്പ് നടക്കുന്നത്. 20നു ​വൈ​കു​ന്നേ​രം നാ​ലി​നു അ​തി​രൂ​പ​ത ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ അം​ബി​ക പ​താ​ക ഉ​യ​ർ​ത്തും. അ​തി​രൂ​പ​താ പ്ര​സി​ഡ​ന്‍റ് എം.​വി. ഷാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. റോ​ജി എം.​ ജോ​ണ്‍ എം​എ​ൽ​എ, തു​റ​വൂ​ർ പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് കൊ​ടി​യ​ൻ, അ​തി​രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​പോ​ൾ കോ​ട്ട​യ്ക്ക​ൽ, ഫാ. ​പീ​റ്റ​ർ കു​രി​ശി​ങ്ക​ൽ, അ​ന്ത​ർ​ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ഡേ​വീ​സ് വ​ല്ലൂ​രാ​ൻ, സി​സ്റ്റ​ർ മൃ​ദു​ല, ജോ​യ് പ​ട​യാ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ഫാ. ​പീ​റ്റ​ർ തി​രു​ത​ന​ത്തി​ൽ, ജോ​സ് മ​ഴു​വ​ഞ്ചേ​രി, സി​ജോ പൈ​നാ​ട​ത്ത്, ഫാ. ​നി​ബി​ൻ കു​രി​ശി​ങ്ക​ൽ, സെ​മി​ച്ച​ൻ ജോ​സ​ഫ്, സാ​ബു ആ​ര​ക്കു​ഴ എന്നിവര്‍ വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി ക്ലാ​സു​ക​ൾ ന​യി​ക്കും. ദി​വ്യ​ബ​ലി, യോ​ഗ പ​രി​ശീ​ല​നം, അ​നാ​ഥ​മ​ന്ദി​രം സ​ന്ദ​ർ​ശ​നം, തീ​ർ​ഥാ​ട​നം, ക്യാമ്പ് ഫ​യ​ർ, ച​ർ​ച്ചാ ക്ലാ​സ് എ​ന്നി​വ ക്യാമ്പിന്‍റെ ഭാ​ഗ​മാ​യി ഉ​ണ്ടാ​കും. അ​ങ്ക​മാ​ലി സെ​ന്‍റ് ജോ​ർ​ജ് ബ​സി​ലി​ക്ക റെ​ക്ട​ർ റ​വ.​ ഡോ. കു​ര്യാ​ക്കോ​സ് മു​ണ്ടാ​ട​ൻ സ​മാ​പ​ന​സ​ന്ദേ​ശം ന​ൽ​കും. ജോ​സ​ഫ്, സി.​കെ. ജോ​സ്, തോ​മ​സ് പു​ന്ന​ശേ​രി, മാ​ത്യു ഓ​ട​നാ​ട്ട്, സി​നി ബി​ജു, മ​നോ​ജ് ക​രു​മ​ത്തി, പോ​ൾ ജോ​വ​ർ, പ്രി​ൻ​സ് യാ​ക്കോ​ബ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.
Image: /content_image/India/India-2017-04-18-07:49:22.jpg
Keywords: എറണാ, പ്രേഷിത ദര്‍
Content: 4680
Category: 1
Sub Category:
Heading: ഓസ്ട്രേലിയായില്‍ കുരിശ് ധരിച്ച ക്രൈസ്തവ വിശ്വാസിയ്ക്കു ഇസ്ലാം മതസ്ഥരുടെ ക്രൂരമര്‍ദ്ദനം
Content: സിഡ്നി: ഓസ്ട്രേലിയയിലെ മുസ്ലീം ഭൂരിപക്ഷ മേഖലകളില്‍ കുരിശ്, കൊന്ത തുടങ്ങിയ പ്രകടമായ ക്രിസ്തീയ അടയാളങ്ങള്‍ ധരിക്കുന്നവര്‍ ഇസ്ലാം മതസ്ഥരുടെ ആക്രമണത്തിന് ഇരയാകുന്നത് പതിവാകുന്നു. കഴിഞ്ഞയാഴ്ച സിഡ്നിയില്‍ ഒരു ഗ്രീക്ക് ഓര്‍ത്തഡോക്സ്‌ ക്രിസ്ത്യാനിക്ക് സമാനമായ ആക്രമണം നേരേണ്ടി വന്നുയെന്ന് സി‌ബി‌എന്‍ ന്യൂസ് അടക്കമുള്ള പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മധ്യ-പൗരസ്ത്യ രാജ്യങ്ങളില്‍ നിന്നുള്ള നാല് പേര്‍ ചേര്‍ന്ന് മുപ്പത്‌ വയസ്സോളം പ്രായമുള്ള മൈക്ക്‌ എന്ന ഗ്രീക്ക് വംശജനെ ആക്രമിക്കുകയായിരിന്നു. അറബി ഭാഷയില്‍ സംസാരിച്ച അക്രമികള്‍ അദ്ദേഹത്തിന്റെ കഴുത്തില്‍ നിന്നും കുരിശു രൂപം ബലമായി പൊട്ടിച്ചതിനു ശേഷം ക്രൂരമായി മര്‍ദ്ദിച്ചു. ഇതേ സമയം തന്നെ അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്ന സ്ത്രീയും അറബി ഭാഷ സംസാരിക്കുന്ന രണ്ടു സ്ത്രീകളാല്‍ ആക്രമണത്തിന് ഇരയായതായും റിപ്പോര്‍ട്ടുണ്ട്. മൈക്കിന് സാരമായ പരിക്കേറ്റിട്ടുണ്ടെന്ന് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍ പറഞ്ഞു. മര്‍ദ്ദനത്തിന് ശേഷം അക്രമികള്‍ യേശുവിനെ നിന്ദിക്കുന്ന മുദ്രാവാക്യങ്ങള്‍ മുഴക്കിയതായി ‘ഡെയിലി ടെലഗ്രാഫ്‌’ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അഞ്ചോളം റെയില്‍വേ ഉദ്യോഗസ്ഥര്‍ ആക്രമണങ്ങള്‍ക്കു ദൃക്സാക്ഷിയായെങ്കിലും തന്നെ സഹായിക്കുവാനായി ഉദ്യോഗസ്ഥര്‍ യാതൊന്നും ചെയ്തില്ലെന്ന് മൈക്ക്‌ പറഞ്ഞു. കഴിഞ്ഞ 6 മാസങ്ങള്‍ക്കിടക്ക് ഇത്തരത്തിലുള്ള നാലാമത്തെ ആക്രമണമാണിതെന്ന് സുവിശേഷ പ്രഘോഷകനായ ജോര്‍ജ്ജ് കാപ്സിസ്‌ പറഞ്ഞു. “ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല ഇതിനു മുന്‍പും മൂന്ന്‍ സംഭവങ്ങളിലായി ആക്രമിക്കപ്പെട്ടവര്‍ എന്നെ സമീപിച്ചിട്ടുണ്ട്. സിഡ്നി നഗരത്തിന്റെ തെക്ക്‌ പടിഞ്ഞാറന്‍ പ്രദേശങ്ങളിലാണ് ഈ സംഭവങ്ങളെല്ലാം തന്നെ സംഭവിച്ചിരിക്കുന്നത്. ഈ പ്രദേശം ഇസ്ലാം മതസ്ഥര്‍ സ്വന്തം പ്രദേശം പോലെയാണ് അവര്‍ കരുതുന്നത്. ക്രിസ്ത്യാനികളോ മറ്റ് മതവിഭാഗങ്ങളില്‍ ഉള്ളവര്‍ അവിടെ ചെല്ലുന്നത് അവര്‍ക്ക്‌ ഇഷ്ടമല്ല”. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേ സമയം പോലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. തുടര്‍ച്ചയായി ഉണ്ടാകുന്ന ഇത്തരം സംഭവങ്ങള്‍ തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരത്തില്‍ പെരുമാറുന്നവര്‍ക്ക് എതിരെ ശക്തമായ നടപടിയെടുക്കുമെന്നും ഉന്നത പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഓസ്ട്രേലിയന്‍ ഭരണകൂടം ഗൗരവപൂര്‍വ്വം കണക്കിലെടുക്കണമെന്ന ആവശ്യം രാജ്യമൊന്നാകെ ഉയരുന്നുണ്ട്.
Image: /content_image/TitleNews/TitleNews-2017-04-18-09:50:22.png
Keywords: കുരിശ്, ഓസ്ട്രേലിയ
Content: 4681
Category: 4
Sub Category:
Heading: നിരീശ്വരവാദിയായി ദേവാലയത്തിലേക്കുള്ള യാത്രയും വിശ്വാസിയായുള്ള മടക്കയാത്രയും
Content: ഇന്ന്‍ നമ്മില്‍ പലര്‍ക്കും വിശുദ്ധ കുര്‍ബാനയെന്നത് വെറും ഒരു ആചാരം മാത്രമാണ്. നമ്മുടെ പൂര്‍വ്വികര്‍ പങ്കെടുത്തു, അതിനാല്‍ ഞാനും പങ്കെടുക്കുന്നു: എന്റെ മാതാപിതാക്കളും സുഹൃത്തുക്കളും പങ്കെടുക്കുന്നു: അതിനാല്‍ ഞാനും ദിവ്യബലിക്കായി പോകുന്നു. ഈ ഒരു ചിന്ത കൊണ്ട് മാത്രമാണു ഇന്നു നമ്മില്‍ പലരും ദിവ്യബലിയില്‍ പങ്കെടുക്കുന്നത്. ദിവ്യബലിയില്‍ പങ്കെടുത്താല്‍ തന്നെ അത് തികച്ചും യാന്ത്രികമായിട്ടായിരിക്കും നാം പ്രാര്‍ത്ഥനകള്‍ ചൊല്ലുന്നതും. ചുരുക്കത്തില്‍ വിശുദ്ധ കുര്‍ബാന എന്നത് നമ്മില്‍ പലര്‍ക്കും ഒരു അനുഭവമായിട്ടിലായെന്നതാണ് യാഥാര്‍ത്ഥ്യം: അല്ല വിശുദ്ധ കുര്‍ബാന അനുഭവമാക്കാന്‍ നാം ശ്രമിച്ചിട്ടില്ലായെന്നതാണ് യാഥാര്‍ത്ഥ്യം. താന്‍ പങ്കെടുത്ത ആദ്യ കുര്‍ബാനയില്‍ തന്നെ ഈശോയുടെ സ്നേഹം തിരിച്ചറിഞ്ഞ അലൈന്‍ എന്ന നിരീശ്വരവാദിയുടെ ജീവിതം നമ്മുക്ക് വലിയ ഒരു പാഠമാണ് നല്‍കുന്നത്. ഫ്രാന്‍സിലെ ഒരു പ്രൊട്ടസ്റ്റന്റ് കുടുംബത്തിലാണ് മാരി എന്ന അലൈന്‍ ജനിച്ചത്. അലൈന്‍ ജ്ഞാനസ്നാനം സ്വീകരിച്ചിട്ടുണ്ടായിരുന്നു എങ്കിലും വിശ്വാസപരമായ യാതൊരു അറിവും അവനു ലഭിച്ചിരുന്നില്ല. അതിനാല്‍ തന്നെ വിശ്വാസപരമായ കാര്യങ്ങളില്‍ അവന്‍ സജീവമായിരിന്നില്ല. അവന്റെ മുത്തശ്ശി ഒഴികെ കുടുംബത്തിലുള്ള ബാക്കിയുള്ളവരെല്ലാം വിശ്വാസത്തില്‍ നിന്നും അകന്ന രീതിയിലായിരുന്നു ജീവിച്ചിരുന്നത്. തന്റെ ആരംഭ കാലഘട്ടത്തില്‍ ഒരു കൗമാരക്കാരനെന്ന നിലയില്‍ തന്റെ വികാസത്തിനുള്ള ഒരു തടസ്സമായിട്ടായിരുന്നു അവന്‍ തന്റെ വിശ്വാസത്തെ കണക്കാക്കിയിരുന്നത്. അലൈന്‍ വളരുംതോറും മനുഷ്യന്റെ അസ്ഥിത്വത്തെക്കുറിച്ചും, തത്വശാസ്ത്രത്തെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ ആരായാനും ഉത്തരം കണ്ടെത്താനും തുടങ്ങി. ലോകം എങ്ങിനെ ചലിക്കുന്നു? ഈ ഭൂമിയുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ? പ്രകൃതിയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെ? ലോകത്തിന് വേണ്ടിയുള്ള അന്വേഷണങ്ങളില്‍ അവന്‍ സദാ വ്യാപൃതനായി. എന്നാല്‍ അധികം താമസിയാതെ തന്നെ അവന്‍ നിരാശനുമായി. തന്നില്‍ ആത്മീയതയുടെ അഭാവം ഉണ്ടായിരുന്നുവെന്ന് അവന്‍ മനസ്സിലാക്കി. ലോകത്തിന്റെ വഴികള്‍ പലതും തുറന്നെങ്കിലും തന്റെ ആത്മീയ വഴി മൂടപ്പെട്ട് കിടക്കുകയായിരുന്നുവെന്ന ചിന്ത അവനെ ദുഃഖത്തിലാഴ്ത്തി. തുടര്‍ന്ന് ഒരു പുതിയ അവബോധത്തോടു കൂടി അവന്‍ തന്റെ ആത്മീയ യാത്ര ആരംഭിച്ചു. തന്റെ ചിന്തകള്‍ക്കും യുക്തിക്കും അതീതമായ എന്തെങ്കിലും ഒന്നു ഈ ലോകത്തില്‍ ഉണ്ടോയെന്ന് അറിയാന്‍ ഒരു കൂട്ടം ആളുകള്‍ക്കൊപ്പം അവന്‍ ആഫ്രിക്കയിലേക്ക് പോയി. മുസ്ലീമുകള്‍ ന്യൂനപക്ഷമായിട്ടുള്ള ഒരു ക്രിസ്തീയ ഗ്രാമത്തിലായിരുന്നു അലൈന്‍ താമസിച്ചിരുന്നത്. അവിടെ വെച്ചാണ് താന്‍ യേശുവിനെ കണ്ട് മുട്ടിയതെന്ന് 'അലീറ്റിയ' മാധ്യമത്തോട് അദ്ദേഹം പറഞ്ഞു. ശക്തമായ ക്രൈസ്തവ വിശ്വാസത്തോടു കൂടി കുടുംബജീവിതം നയിക്കുന്ന ഒരുപാട് ആളുകളെ അലൈന്‍ ആ ചെറിയ ഗ്രാമത്തില്‍ കണ്ടു. മറ്റുള്ളവരോട് സ്നേഹപൂര്‍വ്വം പെരുമാറുന്ന ആളുകള്‍, പങ്കുവെക്കുന്ന സ്നേഹത്തിന്റെ ഉദാത്തഭാവം, പ്രാര്‍ത്ഥനയില്‍ ആനന്ദം കണ്ടെത്തുന്ന ഗ്രാമീണരുടെ വിശ്വാസം ഇതെല്ലാം അവനെ ഏറെ സ്വാധീനിച്ചു. ക്രമേണ അവരുമായുള്ള അടുപ്പം, അവരുടെ വിശ്വാസ രീതി എന്നിവ തന്റെ ജീവിതത്തില്‍ സ്വാംശീകരിക്കുവാന്‍ അലൈനും ആരംഭിച്ചു. ഇതിന്റെ തുടക്കം എന്ന നിലയില്‍ നിരീശ്വരവാദിയായ അവന്‍ ക്രിസ്തുമസിനു ദേവാലയത്തില്‍ പോവുകവരെ ഉണ്ടായി. എന്നാല്‍ ദേവാലയങ്ങള്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നുവെങ്കിലും ജന്മം കൊണ്ട് പ്രൊട്ടസ്റ്റന്‍റ് വിശ്വാസിയായതിനാല്‍ വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കാറില്ലായിരുന്നു. ഫ്രഞ്ച് സംസ്കാരവുമായി യാതൊരു ബന്ധവും ഇല്ലാത്ത ഈ ചെറിയ ഗ്രാമത്തില്‍, മതത്തെ കുറിച്ചറിയുന്നതിനു കൂടുതല്‍ സ്വാതന്ത്ര്യമുണ്ടെന്ന് അവന് തോന്നി. അങ്ങനെയിരിക്കെ വളരെ യാദൃശ്ചികമായി വിശുദ്ധ കുര്‍ബാനയില്‍ അവനും പങ്കെടുത്തു. ജ്ഞാനസ്നാനത്തോടനുബന്ധിച്ചുള്ള ഒരു കുര്‍ബ്ബാനയായിരുന്നു അത്. ഈ ദിവ്യബലിയില്‍ വെച്ചു അലെന് ശക്തമായ ദൈവാനുഭവം ഉണ്ടാകുകയായിരിന്നു. ജീവിക്കുന്ന ഒരു ദൈവം ഉണ്ടെന്നും ആ ദൈവത്തില്‍ അഭയം തേടണം എന്ന ചിന്ത അവനില്‍ ജ്വലിച്ചു. ഒരു നിരീശ്വരവാദിയായി കുര്‍ബ്ബാനക്ക് പോയ താന്‍ ഒരു വിശ്വാസിയായി തിരികെ വരികെയായിരിന്നുവെന്നും അലൈന്‍ പറഞ്ഞു. “എന്റെ ജീവിതം പൂര്‍ണ്ണമായി ക്രിസ്തുവിനു സമര്‍പ്പിച്ചാല്‍ മാത്രമേ എന്റെ ജീവിതത്തിനു ഒരര്‍ത്ഥം ഉണ്ടാവുകയുള്ളൂ”. ദിവ്യബലിക്ക് ശേഷം തന്റെ മനസ്സിലേക്ക് വന്ന ചിന്ത ഇതായിരിന്നുവെന്ന്‍ അലൈന്‍ മാധ്യമത്തോട് വെളിപ്പെടുത്തി. ഒരുപാട് മാറ്റം സംഭവിച്ച ആളായി അലൈന്‍ ഫ്രാന്‍സില്‍ തിരിച്ചെത്തി, ആ മാറ്റം അവനില്‍ അഗാധമായി വേരുറപ്പിച്ചിരുന്നു. താന്‍ ആഫ്രിക്കയില്‍ ജീവിച്ചതു പോലെ ക്രിസ്തുവിന് സാക്ഷ്യം വഹിക്കുന്ന വ്യക്തികളെ പിന്തുടരുവാന്‍ അവന്‍ തീരുമാനിച്ചു. ദൈവത്തെ അന്വോഷിക്കുവാനുള്ള ആത്മീയ യാത്രയില്‍ അവരെ സഹായിക്കുക അതായിരുന്നു അവന്റെ ലക്ഷ്യം. എങ്കിലും അവന്റെ മനസ്സില്‍ മറ്റൊരു ചിന്ത അലട്ടിയിരിന്നു. ഒരു അത്മായനായി ജീവിക്കുവാനാണോ അതോ ക്രിസ്തുവിനായി സമര്‍പ്പിത ജീവിതം നയിക്കുവാനാണോ തന്റെ ദൈവനിയോഗം? ഈ കാര്യം അവന് തീര്‍ച്ചയില്ലായിരുന്നു. തുടര്‍ന്നു ദീര്‍ഘസമയം പ്രാര്‍ത്ഥിക്കുവാനും ദൈവശാസ്ത്രം പഠിക്കുവാനും അവന്‍ ആരംഭിച്ചു. പിന്നീട് അവന്‍ ലെരിന്‍സ് ദ്വീപിലുള്ള സിസ്റ്റേരിയന്‍ (ട്രാപ്പിസ്റ്റ്) സന്യാസ സമൂഹത്തിന്റെ ആശ്രമം സന്ദര്‍ശിക്കുവാന്‍ തുടങ്ങി. അവിടെവെച്ച് അവന്‍ ജീവിതത്തിന്റെ താളം കണ്ടെത്തി. താന്‍ വളരെക്കാലമായി അന്വോഷിച്ചുകൊണ്ടിരുന്ന സന്യാസജീവിതത്തെ അറിയുവാനും തുടങ്ങി. അങ്ങനെ തന്റെ 31-മത്തെ വയസ്സില്‍ അലൈന്‍ 'ബ്രദര്‍ മാരി' ആയി. തന്റെ ജീവിതം മാറ്റിമറിച്ച ആഫ്രിക്കന്‍ സന്ദര്‍ശനത്തിനു ശേഷം ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും അവന്‍ ഒരു സിസ്റ്റേറിയന്‍ സന്യാസിയായി മാറികഴിഞ്ഞിരുന്നു. 13 വര്‍ഷത്തോളം അവന്‍ ആശ്രമത്തിലെ നൊവീസ്‌ മാസ്റ്റര്‍ ആയിരുന്നു. ഇപ്പോള്‍ താമസത്തിന്റേയും ഭക്ഷണ കാര്യങ്ങളുടേയും നടത്തിപ്പ്‌ ചുമതല ബ്രദര്‍ മാരിക്കാണ്. ആത്മീയന്വോഷണത്തിനായി വരുന്നവര്‍ക്ക് പറ്റിയ സ്ഥലമൊരുക്കുന്ന മനോഹരമായ ചുമതല. ഓരോ വര്‍ഷവും ഏതാണ്ട് 3000 മുതല്‍ 4000 ആളുകള്‍ വരെ ആശ്രമത്തില്‍ വരുന്നു. ആശ്രമത്തിലേക്ക് വരുന്ന ഓരോ മുഖത്തിനും വ്യത്യസ്ഥ കഥകള്‍ ആണുള്ളതെന്ന് മാരി പറയുന്നു. ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുന്നതിന് മുന്‍പ്‌ താന്‍ ചോദിച്ചിരുന്ന അതേ ചോദ്യങ്ങളുമായി വരുന്ന അനേകരെ കണ്ടിട്ടുണ്ടെന്നും മാരി വെളിപ്പെടുത്തി. ഇന്നു ആയിരങ്ങള്‍ക്ക് പുഞ്ചിരി സമ്മാനിച്ചു കൊണ്ട് യേശുവിനെ അറിയാന്‍ വരുന്നവര്‍ക്ക് സ്നേഹപൂര്‍വം സ്വാഗതമരുളുകയാണ് ബ്രദര്‍ മാരി.
Image: /content_image/Mirror/Mirror-2017-04-18-13:04:50.jpg
Keywords: നിരീ, ഏകരക്ഷകന്‍
Content: 4682
Category: 6
Sub Category:
Heading: ഉത്ഥിതനായ ക്രിസ്തുവിന്റെ കൽപ്പന നാം എത്രമാത്രം ഗൗരവത്തോടെയാണ് കാണുന്നത്?
Content: "അവൻ അവരോടു പറഞ്ഞു: നിങ്ങൾ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ. വിശ്വസിച്ച് സ്നാനം സ്വീകരിക്കുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷിക്കപ്പെടും." (മർക്കോസ് 16:15-16) #{red->n->n->യേശു ഏകരക്ഷകൻ: ഏപ്രിൽ 10}# <br> ഉയിര്‍ത്തെഴുന്നേറ്റത്തിനുശേഷം, യേശു ശിഷ്യന്മാര്‍ക്കു നല്‍കിയ കല്‍പ്പന ഇപ്രകാരമായിരുന്നു. "നിങ്ങൾ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ" (മർക്കോസ് 16:15). തന്‍റെ പരസ്യജീവിതകാലത്ത് മനുഷ്യജീവിതത്തിന്‍റെ എല്ലാ അവസ്ഥകളിലേക്കും കടന്നു ചെല്ലുകയും കല്‍പ്പനകള്‍ നല്‍കുകയും ചെയ്ത അവിടുന്ന് ഉത്ഥാനത്തിന് ശേഷം പ്രേഷിത ദൗത്യത്തിന്‍റെ കല്‍പ്പനയാണ് നല്‍കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. ക്രിസ്തുവിനെ തിരിച്ചറിഞ്ഞ ഓരോ വ്യക്തിക്കും ഈ ലോകത്തോട്‌ ക്രിസ്തുവിനെക്കുറിച്ച് പ്രഘോഷിക്കുവാനുള്ള വലിയ കടമയുണ്ട്. നമ്മുടെ തന്നെ വിശ്വാസക്കുറവും, ചില തെറ്റായ ബോധ്യങ്ങളും, 'മറ്റുള്ളവർ എന്തു ചിന്തിക്കും?' എന്ന ഉത്കണ്ഠയും പലപ്പോഴും ക്രിസ്തു നമ്മുക്കു നൽകിയ പ്രേഷിത ദൗത്യത്തിൽ നിന്നും നമ്മെ പിന്തിരിപ്പിക്കുന്നു. ക്രിസ്തു ലോകത്തിലേക്കു വന്നിട്ട് രണ്ടായിരം വർഷം കഴിഞ്ഞിട്ടും അനേകം മനുഷ്യർ 'യേശു ഏകരക്ഷകൻ' എന്ന സത്യം തിരിച്ചറിയാതെ ഈ ഭൂമിയിൽ ജീവിക്കുന്നു. ഈ ലോകം നമ്മുടെ മുന്നില്‍ വയ്ക്കുന്ന ചില നിയമങ്ങള്‍ പലപ്പോഴും ഈ സത്യം അക്രൈസ്തവരോട് പ്രഘോഷിക്കുന്നതിൽ നിന്നും നമ്മെ തടയുന്നു. എന്നാൽ മാംസമായി അവതരിച്ച ദൈവത്തിന്റെ വചനം ഒരു മനുഷ്യനോടും ശത്രുത പുലർത്തുന്നില്ല. അത് മനുഷ്യന്റെ യഥാർത്ഥത്തിലുള്ള ആഗ്രഹങ്ങളെ ശ്വാസം മുട്ടിക്കുന്നില്ല. മറിച്ച് ഓരോ മനുഷ്യന്റെയും ആഗ്രഹങ്ങളുടെമേൽ പ്രകാശം പരത്തുകയും, അവയെ പവിത്രീകരിച്ച് സഫലമാക്കുകയുമാണ് ചെയ്യുന്നത്. അതിനാൽ 'പീഡനം നേരിടേണ്ടിവന്നാൽ പോലും വചനം ഫലപ്രദമായി പ്രഘോഷിക്കുന്നതിനുള്ള ഏറ്റം നല്ല മാർഗ്ഗങ്ങൾ നാം നിരന്തരം അന്വേഷിക്കണം. രക്ഷ നൽകുന്ന വചനം ഓരോ മനുഷ്യനോടും പ്രഘോഷിക്കുന്നത് തന്റെ കടമയാണെന്ന് സഭ കരുതുന്നു' (Pope Benedict XVI, Verbum Domini) #{red->n->n->വിചിന്തനം}# <br> 'യേശു ഏകരക്ഷകന്‍' എന്ന് ധൈര്യപൂര്‍വ്വം പ്രഘോഷിക്കുവാന്‍ മനുഷ്യന്‍ തയ്യാറാകുമ്പോള്‍ അവിടെയെല്ലാം ദൈവം അത്ഭുതം പ്രവര്‍ത്തിക്കും. എല്ലാ ജനതകളെയും 'ക്രിസ്തു ശിഷ്യരാക്കുവാന്‍' കല്‍പ്പന നല്‍കുമ്പോഴും അവിടുന്ന് നമുക്ക് ഒരു വാഗ്ദാനവും നല്‍കുന്നു. "യുഗാന്ത്യം വരെ ഞാന്‍ നിങ്ങളോടു കൂടെ ഉണ്ടായിരിക്കും" (മത്തായി 28:20). അതിനാല്‍ ക്രിസ്തുവിനെ പ്രഘോഷിക്കുന്നത് മനുഷ്യനാണെങ്കില്‍ അവിടെ പ്രവര്‍ത്തിക്കുന്നത് നമ്മുടെ കര്‍ത്താവ് തന്നെയായിരിക്കും. അതുകൊണ്ടാണ് ക്രിസ്തുവിനെ പ്രഘോഷിക്കുന്ന സ്ഥലങ്ങളിലെല്ലാം അത്ഭുതങ്ങളും, അടയാളങ്ങളും, മാനസാന്തരങ്ങളും സംഭവിക്കുന്നത്. പ്രിയപ്പെട്ട സഹോദരങ്ങളെ, 'നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍' എന്ന കല്‍പ്പന അനുസരിച്ച്, ക്രിസ്തുവിനെ പ്രഘോഷിക്കാൻ നമുക്ക് ഓരോരുത്തർക്കും കടമയുണ്ട്. ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിച്ചുകൊണ്ട്, സ്വർഗ്ഗത്തിൽ നിക്ഷേപം കരുതിവയ്ക്കുന്ന മഹത്തായ ഈ ദൗത്യത്തിൽ നമുക്കും പങ്കാളികളാകാം. #{red->n->n->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥന}# <br> "കര്‍ത്താവേ, ഞാന്‍ തളര്‍ന്നിരിക്കുന്നു, എന്നോട് കരുണ തോന്നണമേ! കര്‍ത്താവേ, എന്‍റെ അസ്ഥികള്‍ ഇളകിയിരിക്കുന്നു, എന്നെ സുഖപ്പെടുത്തണമേ!" (സങ്കീര്‍ത്തനങ്ങള്‍ 6:2) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-04-18-15:10:36.jpg
Keywords: യേശു, ക്രിസ്തു
Content: 4683
Category: 1
Sub Category:
Heading: ഇൗസ്​റ്റർ ആഘോഷത്തിൽ പങ്കുചേര്‍ന്ന് യു‌എ‌ഇ സാംസ്കാരിക വികസന വകുപ്പ് മന്ത്രി
Content: അബുദാബി: അബുദാബി കോപ്റ്റിക് ഒാർത്തഡോക്സ് കത്തീഡ്രൽ ദേവാലയത്തിലെ ഇൗസ്റ്റർ ആഘോഷത്തിൽ പങ്കുചേര്‍ന്ന് കൊണ്ട് യു‌എ‌ഇ സാംസ്കാരിക–വിജ്ഞാന വികസന വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ. ഞായറാഴ്ച സെൻറ് ആൻറണീസ് ദേവാലയം സന്ദര്‍ശിച്ച അദ്ദേഹം ഇൗജിപ്ഷ്യൻ നഗരങ്ങളായ ടാൻറ, അലക്സാൻഡിയ എന്നിവിടങ്ങളിലെ കോപ്റ്റിക് ചർച്ചുകൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ചു. മരണപ്പെട്ടവരുടെ പ്രിയപ്പെട്ടവരോട് അനുശോചനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. നേരത്തെ ഇൗജിപ്തിൽ ഭീകരാക്രമണമുണ്ടായ ഉടനെ യു.എ.ഇ ഒൗഖാഫ് പ്രതിനിധി സംഘം ഇതേ ദേവാലയത്തില്‍ സന്ദർശനം നടത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. ഇൗജിപ്തും യു.എ.ഇയും തമ്മിലുള്ള മികച്ച ബന്ധത്ത ശൈഖ് നഹ്യാൻ തന്റെ സന്ദേശത്തില്‍ പ്രശംസിച്ചു. ഭീകരാക്രമണത്തെ എതിരിടാനും ജനങ്ങൾ തമ്മിലുള്ള സൗഹാർദവും ഐക്യവും തകർക്കാനുള്ള ശ്രമങ്ങളെ മറികടക്കാനുമുള്ള ഇൗജിപ്തിൻറ കഴിവിൽ അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഷൈഖ് ശാഖ്ബൂത് ബിൻ നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ, ഒൗഖാഫ് ചെയർമാൻ ഡോ. മുഹമ്മദ് മതാർ ആൽ കഅബി, പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയത്തിലെ മതനീതിന്യായ ഉപദേഷ്ടാവ് അലി ആൽ ഹാഷിമി, യു.എ.ഇയിലെ ഇൗജിപ്ഷ്യൻ അംബാസഡർ വാഅൽ മുഹമ്മദ് ഗാദ് തുടങ്ങിയവരും മന്ത്രിയോടൊപ്പം ദേവാലയത്തില്‍ എത്തിയിരിന്നു.
Image: /content_image/TitleNews/TitleNews-2017-04-18-14:25:36.jpg
Keywords: അബുദാ, യു‌എ‌ഇ
Content: 4684
Category: 1
Sub Category:
Heading: ക്രൈസ്തവ ദേവാലയങ്ങളിലെ ആക്രമണങ്ങള്‍ ക്രിസ്ത്യാനികള്‍ക്കുള്ള വിശ്വാസ പരീക്ഷണമാണെന്നു പാത്രിയാര്‍ക്കീസ് ഇബ്രാഹിം ഇസാക്ക്‌
Content: കെയ്റോ: കഴിഞ്ഞ ഓശാന തിരുനാള്‍ ദിനത്തില്‍ ഈജിപ്തിലെ കോപ്റ്റിക്‌ ഓര്‍ത്തഡോക്സ്‌ ദേവാലയങ്ങളില്‍ ഉണ്ടായ ചാവേറാക്രമണങ്ങള്‍ ഈജിപ്തിലെ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം തങ്ങളുടെ വിശ്വാസത്തിന്റെ ഒരു പരീക്ഷണമാണെന്ന് കോപ്റ്റിക്‌ സഭയുടെ പാത്രിയാര്‍ക്കീസായ ഇബ്രാഹിം ഇസാക്ക്‌ സിഡ്രാക്ക്. ഏജന്‍സിയാ ഫിഡെസിന് നല്‍കിയ അഭിമുഖത്തിലാണ് പാത്രിയാര്‍ക്കീസ് തന്റെ മനസ്സ്‌ തുറന്നത്. പോപ്‌ തവദ്രോസ്‌ രണ്ടാമന്‍ ഇപ്പോഴും ഈ ആക്രമണങ്ങളുടെ നടുക്കത്തില്‍ നിന്നും മോചിതനായിട്ടില്ലെന്നും അദ്ദേഹം വളരെ ദുഖിതനാണെന്നും പാത്രിയാര്‍ക്കീസ്‌ പറഞ്ഞു. രക്തസാക്ഷിത്വം വരിച്ചവരെ സ്മരിച്ചുകൊണ്ട്, കര്‍ത്താവായ യേശുവിനോട് നമ്മളെ ആശ്വസിപ്പിക്കുവാനും പുനരുത്ഥാനത്തിലുള്ള നമ്മുടെ പ്രതീക്ഷകളെ സംരക്ഷിക്കുവാനും നിരന്തരം പ്രാര്‍ത്ഥിക്കുവാനെ നമുക്ക്‌ കഴിയുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. ആക്രമണ ദിവസം പാത്രിയാര്‍ക്കീസ് സിഡ്രാക്ക് അലക്സാണ്ട്രിയായിലെ കോപ്റ്റിക്‌ ഓര്‍ത്തഡോക്സ്‌ കത്ത്രീഡലില്‍ നിന്നും 200 മീറ്റര്‍ അകലെയുള്ള മറ്റൊരു കത്തീഡലില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്നും സ്ഫോടന ശബ്ദം വ്യക്തമായി കേട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫ്രാന്‍സിസ്‌ പാപ്പായുടെ സന്ദര്‍ശനം ഈജിപ്തിലെ ക്രൈസ്തവരേയും, രാജ്യത്തേയും സംബന്ധിച്ചിടത്തോളം ഒഴിച്ചുകൂടാനാവാത്തതാണ്. പാപ്പാ ആ സന്ദര്‍ശനം വേണ്ടെന്നു വെക്കുകയായിരുന്നെങ്കില്‍ ഭീകരവാദികളുടെ വിജയമായി അത് വ്യഖ്യാനിക്കപ്പെടുമായിരുന്നെന്ന് പാത്രീയാര്‍ക്കീസ് പറഞ്ഞു. ആക്രമണങ്ങള്‍ക്ക് ശേഷം മാത്രമാണ് കുറ്റവാളികളെ കണ്ടെത്തുവാനും അവരെ ഇല്ലായ്മ ചെയ്യുവാനുമുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. ഈ രീതി മാറണം. മനുഷ്യമനസ്സുകളില്‍ വിദ്വേഷം പരത്തുക എന്നതാണ് ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നവരുടെ ലക്ഷ്യം, ഇവ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയും നിരവധി ആളുകളുടെ മനസ്സുകളെ സ്വാധീനിക്കുകയും ചെയ്യുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി ഈജിപ്തിലെ പ്രസിഡന്റായ അല്‍ സിസി മറ്റുള്ളവരില്‍ വിദ്വോഷം പരത്തുന്ന ഭീകരവാദത്തിന്റെ വേരുകള്‍ ഇല്ലാതാക്കുവാനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നു. പക്ഷേ ആരും അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കുന്നില്ല. ഈ ആക്രമണങ്ങള്‍ക്ക് ശേഷം വിശുദ്ധവാര കര്‍മ്മങ്ങള്‍ക്ക്‌ മുന്‍പായി ദേവാലയങ്ങളില്‍ കര്‍ശന സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്ന് നിരവധിപേര്‍ ഞങ്ങളോട് ആവശ്യപ്പെട്ടു. ഇതിപ്പോള്‍ പലപ്രാവശ്യമായി ഇതേരീതിയില്‍ തന്നെയുള്ള ആക്രമണങ്ങള്‍ നടക്കുന്നു, യാതൊരു മാറ്റവും കാണുന്നില്ല. ഇത്തരം സാഹചര്യങ്ങളില്‍ പലപ്പോഴും അത്മായരാണ് ആശ്വാസവും പിന്തുണയും പ്രതീക്ഷയും നല്‍കുന്നത്. സഹനങ്ങളില്‍ നമുക്ക്‌ ഉത്ഥിതനായ ക്രിസ്തുവിനെ കാണാം. ദൈവമായ കര്‍ത്താവ്‌ തന്റെ വിജയം പ്രകടമാക്കുകയും അക്രമികളുടെ മനസ്സില്‍ പരിവര്‍ത്തനം വരുത്തുകയും ചെയ്യുവാന്‍ നമുക്ക്‌ ദൈവത്തോട് പ്രാര്‍ത്ഥിക്കാം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2017-04-18-19:13:34.jpg
Keywords: പാത്രി
Content: 4685
Category: 1
Sub Category:
Heading: കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് ഇന്ന് 72 വയസ്സ് പൂര്‍ത്തിയാകുന്നു
Content: കൊ​​​ച്ചി: സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി​​​ക്ക് ഇ​​​ന്ന് 72 വയസ്സ് പൂര്‍ത്തിയാകുന്നു. പൗ​​​ര​​​സ്ത്യ​​​സ​​​ഭ​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള വി​​​ശ്വാ​​​സ​​​കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ലും ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ കൗ​​​ണ്‍​സി​​​ൽ ഫോ​​​ർ കാ​​​റ്റ​​​ക്കെ​​​സി​​​സി​​​ലും അം​​​ഗ​​​മായ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി 1945 ഏപ്രിൽ 19 ന് ചങ്ങനാശ്ശേരി രൂപതയിലെ തുരുത്തി ഇടവകയിൽ ആലഞ്ചേരിൽ പീലിപ്പോസ് മേരി ദമ്പതികളുടെ പത്തു മക്കളിൽ ആറാമനായാണ് ജനിച്ചത്. 1972 ഡിസംബർ 18 ന് മാർ ആന്റണി പടിയറയിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. സാമ്പത്തികശാസ്ത്രത്തിൽ കേരളാ സർവകലാശാലയിൽ നിന്നു രണ്ടാം റാങ്ക് നേടിയ ശേഷം ഇദ്ദേഹം ദൈവശാസ്ത്രത്തിൽ ഒന്നാംറാങ്കിൽ ബിരുദാനന്തര ബിരുദവും തുടർന്ന് ഫ്രാൻസിലെ സർബോണെ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡോക്ടറേറ്റും നേടി. 1974ൽ ചങ്ങനാശ്ശേരി മെത്രാപ്പൊലീത്തൻ പള്ളിയിൽ സഹ വികാരിയായി നിയമിതനായി. 1976 മുതൽ 1978 വരെ ചങ്ങനാശേരി അതിരൂപതയുടെ മതബോധന ഡയറക്ടർ, പിന്നീട് കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി, പാലാരിവട്ടം പി.ഒ.സി ഡയറക്ടർ, കോട്ടയം പൗരസ്ത്യ വീദ്യാപീഠം പ്രൊഫസർ, ചങ്ങനാശേരി അതിരൂപതാ വികാരി ജനറൽ എന്നീ പദവികളിലും സേവനമനുഷ്ടിച്ചു. 1996 ഡിസംബർ 18ന് അദ്ദേഹത്തിന്റെ പൗരോഹിത്യ രജത ജൂബിലി ദിനത്തിൽ മെത്രാനായി നിയമിതനായി. 1997 ഫെബ്രവരി 2ന് തക്കല രൂപതയുടെ ഉദ്ഘാടനവും അതോടൊപ്പം മാർ ആലഞ്ചേരിയുടെ മെത്രാഭിഷേക കർമവും നടന്നു. എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ വച്ച് ശ്രേഷ്ഠ മെത്രാപ്പൊലീത്തയായി അഭിഷിക്തനായി. ഫെബ്രുവരി 18ന് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ദേവാലയത്തിൽ വെച്ചാണ് മാർ ആലഞ്ചേരിക്കു കർദ്ദിനാൾ പദവി ലഭിച്ചത്. ക​​​ർ​​​ദി​​​നാ​​​ളി​​​ന്‍റെ ജ​​ന്മ​​​ദി​​​ന​​​ത്തി​​​ൽ ആഘോഷ ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ ഒന്നും ഉണ്ടാവില്ലായെന്ന് സ​​​ഭാ​ വ​​​ക്താ​​​വ് റ​​​വ.​​​ഡോ. ജി​​​മ്മി പൂ​​​ച്ച​​​ക്കാ​​​ട്ട് അ​​​റി​​​യി​​​ച്ചു.
Image: /content_image/News/News-2017-04-19-03:44:40.jpg
Keywords: പിറന്നാ
Content: 4686
Category: 18
Sub Category:
Heading: ഇടപ്പള്ളി പള്ളിയില്‍ വി. ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് 25നു കൊടിയേറും
Content: കൊ​ച്ചി: പ്രസിദ്ധമായ ഇടപ്പള്ളി പള്ളിയില്‍ വി. ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് 25നു കൊടിയേറും. വൈ​കു​ന്നേ​രം 5.30നു ​വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് ഇ​ര​വി​മം​ഗ​ലം കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ക്കും. പ​ഴ​യ ദേ​വാ​ല​യ​ത്തി​ൽ സാ​ൽ​വേ ല​ദീ​ഞ്ഞ്, നൊ​വേ​ന, വാ​ഴ്‌​വ്. തു​ട​ർ​ന്നു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു ഫാ. ​തോ​മ​സ് ച​ക്കു​ങ്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 26 മു​ത​ൽ 29 വ​രെ രാ​വി​ലെ ആ​റി​നും ഏ​ഴി​നും കു​ർ​ബാ​ന, അ​ഞ്ചി​നു ജ​പ​മാ​ല, സാ​ൽ​വേ ല​ദീ​ഞ്ഞ്, നൊ​വേ​ന, വാ​ഴ്‌വ്. കു​ർ​ബാ​ന എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. ഫാ. ​ചെ​റി​യാ​ൻ നേ​രേ​വീ​ട്ടി​ൽ, ഫാ. ​നി​ധീ​ഷ് ഞാ​ണ​യ്ക്ക​ൽ, ഫാ. ​ഇ​ഗ്നേ​ഷ്യ​സ് പ​യ്യ​പ്പി​ള്ളി, ഫാ. ​ജെ​റ്റോ തോ​ട്ടു​ങ്ക​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 30ന് ​രാ​വി​ലെ 10.15നു ​കു​ർ​ബാ​ന​യ്ക്കു ഫാ. ​ജി​ൻ​സ് മൂ​ക്കോ​ക്കാ​ല​യി​ൽ കാ​ർ​മി​ക​നാ​കും. വൈ​കു​ന്നേ​രം 4.30ന് ​ഇം​ഗ്ലീ​ഷി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന. 5.30ന് ​ജ​പ​മാ​ല, സാ​ൽ​വേ ല​ദീ​ഞ്ഞ്, നൊ​വേ​ന, വാ​ഴ്‌​വ്. കു​ർ​ബാ​ന​യ്ക്കു ഫാ. ​വി​പി​ൻ പു​ല്ലം​പി​ള്ളി കാ​ർ​മി​ക​ത്വം വ​ഹി​ക്കും. മേ​യ് ഒ​ന്നി​നാ​ണു പ്ര​സി​ദ്ധ​മാ​യ തി​രു​സ്വ​രൂ​പം എ​ഴു​ന്ന​ള്ളി​ക്ക​ൽ. രാ​വി​ലെ 5.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, ഏ​ഴി​നു സു​റി​യാ​നി​യി​ൽ ഫാ. ​സി​റി​ൽ ത​യ്യി​ൽ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. 9.30 മു​ത​ൽ പ​ന്ത്ര​ണ്ടു​വ​രെ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​സ്വ​രൂ​പ​ത്തി​ൽ സ്വ​ർ​ണാ​ഭ​ര​ണം അ​ണി​യി​ക്കു​ന്ന ച​ട​ങ്ങ്. 4.30നു ​വി​ശു​ദ്ധ​ന്‍റെ തി​രു​സ്വ​രൂ​പം എ​ഴു​ന്ന​ള്ളി​ക്ക​ൽ, സാ​ൽ​വേ ല​ദീ​ഞ്ഞ്, നൊ​വേ​ന, വാ​ഴ്‌​വ്. 5.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു ഫാ. ​ജോ​സ് മ​ണ്ടാ​ന​ത്ത് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​അ​നു മൂ​ഞ്ഞേ​ലി പ്ര​സം​ഗി​ക്കും. ര​ണ്ടി​നു രാ​വി​ലെ ആ​റി​നു ഫാ. ​പോ​ൾ​സ​ണ്‍ പെ​രേ​പ്പാ​ട​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന. ഏ​ഴി​നു ലൈ​ത്തേ​ര​ന്മാ​രു​ടെ വാ​ഴ്ച​യ്ക്കു വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് ഇ​ര​വി​മം​ഗ​ലം കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് പ്ര​സു​ദേ​ന്തി തെ​ര​ഞ്ഞെ​ടു​പ്പ്. മൂ​ന്നി​നു ഫാ. ​സി​ഫി​ൽ പാ​റേ​ക്കാ​ട്ടി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ കു​ർ​ബാ​ന. 4.30ന് ​പ്ര​സു​ദേ​ന്തി വാ​ഴ്ച, സാ​ൽ​വേ ല​ദീ​ഞ്ഞ്, നൊ​വേ​ന. കു​ർ​ബാ​ന​യ്ക്കു ഫാ. ​മെ​ൽ​വി​ൻ ചി​റ്റി​ല​പ്പി​ള്ളി നേ​തൃ​ത്വം ന​ൽ​കും. മൂ​ന്നി​നു രാ​വി​ലെ ഏ​ഴി​നു ഫാ. ​പ്ര​ദീ​ഷ് പാ​ല​മൂ​ട്ടി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ കു​ർ​ബാ​ന ന​ട​ക്കും. 10ന് ​ഫാ. മെ​ബി ക​ല്ലു​ങ്ക​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ പാ​ട്ടു​കു​ർ​ബാ​ന. ഫാ. ​തോ​മ​സ് പൈ​നാ​ട​ത്ത് പ്ര​സം​ഗി​ക്കും. മൂ​ന്നി​നു ല​ത്തീ​ൻ റീ​ത്തി​ൽ ഫാ. ​ടൈ​റ്റ​സ് കു​രി​ശു​വീ​ട്ടി​ൽ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. 4.30ന് ​ആ​ഘോ​ഷ​മാ​യ വേ​സ്പ​ര​യും പ്ര​സം​ഗ​വും ഫാ. ​ആ​ന്‍റ​ണി പു​തി​യാ​പ​റ​ന്പി​ൽ ന​യി​ക്കും. പ​ട്ട​ണ പ്ര​ദ​ക്ഷി​ണ​ത്തി​നു ശേ​ഷം കുർബാനയ്ക്ക് ഫാ. ​മാ​ത്യു കി​ലു​ക്ക​ൻ കാ​ർ​മി​ക​നാ​കും. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ നാ​ലി​നു രാ​വി​ലെ അ​ഞ്ചി​നു വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​സ്വ​രൂ​പം പ​ന്ത​ലി​ലേ​ക്ക് എ​ടു​ത്തു​വ​യ്ക്ക​ൽ. ആ​റി​നു ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ചൂ​ര​നോ​ലി​ക്ക​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി. ഏ​ഴി​നു ഫാ. ​മാ​ത്യു ത​ച്ചി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ർ​ബാ​ന. ഒ​ന്പ​തി​നു ഫാ. ​ജോ​യ്സ് ഉ​റു​ന്പ​ൻ​കു​ഴി​യി​ൽ കു​ർ​ബാ​ന അ​ർ​പ്പി​ക്കും.10.30​ന് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ പാ​ട്ടു​കു​ർ​ബാ​ന. പ്ര​സം​ഗം ഫാ. ​ആ​ന്‍റ​ണി മ​ഠ​ത്തും​പ​ടി. 12.30ന് ​ല​ത്തീ​ൻ റീ​ത്തി​ൽ ഫാ. ​ജേ​ക്ക​ബ് പ​ട്ട​രു​മ​ഠം കു​ർ​ബാ​ന അ​ർ​പ്പി​ക്കും. 3.30ന് ​ഫാ. ജി​നോ ആ​റ്റു​മാ​ലി​ൽ മ​ല​ങ്ക​ര ക്ര​മ​ത്തി​ലും കു​ർ​ബാ​ന അ​ർ​പ്പി​ക്കും. തു​ട​ർ​ന്നു പ​ട്ട​ണ പ്ര​ദ​ക്ഷി​ണം. ഒ​ന്പ​തി​നു ഫാ. ​ജോ​ർ​ജ് നേ​രേ​വീ​ട്ടി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി. 10. 30നു ​വി​ശു​ദ്ധ​ന്‍റെ തി​രു​സ്വ​രൂ​പം പ​ഴ​യ പ​ള്ളി​യി​ലേ​ക്കു എ​ടു​ത്തു​വ​യ്ക്കും.​അ​ഞ്ചി​നു രാ​വി​ലെ ഏ​ഴി​നു മ​രി​ച്ച​വ​ർ​ക്കു വേ​ണ്ടി​യു​ള്ള റാ​സ​യും സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​ന​വും. മാ​ർ ജോ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. മേ​യ് 11നാ​ണ് എ​ട്ടാ​മി​ടം. 15ന് ​രാ​വി​ലെ പ​ത്തി​നു വി​ശു​ദ്ധ​ന്‍റെ തി​രു​സ്വ​രൂ​പം അ​ൾ​ത്താ​ര​യി​ലേ​ക്ക് എ​ടു​ത്തു​വ​ച്ച​ശേ​ഷം കൊ​ടി​യിറക്കുന്നതോടെ തിരുനാള്‍ അവസാനിക്കും.
Image: /content_image/News/News-2017-04-19-04:01:59.jpg
Keywords: തിരുനാള്‍
Content: 4687
Category: 18
Sub Category:
Heading: ക​രു​ണ ട്ര​സ്റ്റ് പ്രസിഡന്റായി മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ തിരഞ്ഞെടുത്തു
Content: കൊച്ചി: തൃശ്ശൂര്‍ അ​തി​രൂ​പ​തയുടെ ക​രു​ണ ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റാ​യി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്തി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ക​ണ്‍​വീ​നറായി വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. തോ​മ​സ് കാ​ക്ക​ശേ​രിയെയും സെ​ക്ര​ട്ട​റി​യായി ഫാ. ​നൈ​സ​ണ്‍ എ​ല​ന്താ​നത്തിനെയും തിരഞ്ഞെടുത്തിട്ടുണ്ട്. മറ്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ: ഫാ. ​ജോ​യ് മൂ​ക്ക​ൻ, സി​സ്റ്റ​ർ പാ​വ​ന, സി​സ്റ്റ​ർ മ​രി​യ ജോ​സ്, സി​സ്റ്റ​ർ ജോ​സ​ഫൈ​ൻ, തോ​മ​സ് കൊ​ള്ള​ന്നൂ​ർ, റോ​സി ചാ​ക്കു​ണ്ണി, സി​ൽ​വി ജോ​ർ​ജ്, ജോ​സ് വാ​ഴ​പ്പി​ള്ളി, എം.​ആ​ർ. ആ​ന്‍റോ, ബേ​ബി മൂ​ക്ക​ൻ, പ്രി​ൻ​സ് തോ​മ​സ്, ജോ​യ് പു​ളി​ക്ക​ൻ, ജോ​ണ്‍​സ​ണ്‍ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ.
Image: /content_image/India/India-2017-04-19-04:11:56.jpg
Keywords: മാര്‍ ആന്‍ഡ്രൂ
Content: 4688
Category: 18
Sub Category:
Heading: ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കാലോചിതമായ മാറ്റങ്ങള്‍ അനിവാര്യമാണെന്നു മാര്‍ ആലഞ്ചേരി
Content: കൊച്ചി: ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കാലോചിതമായ മാറ്റങ്ങള്‍ അനിവാര്യമാണെന്നും വിദ്യാഭ്യാസം ജോലിക്കുവേണ്ടിയുള്ള മാര്‍ഗമായി മാത്രം കാണരുതെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സഭയുടെ ഉന്നതവിദ്യാഭ്യാസ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന കോളജ് പ്രിന്‍സിപ്പല്‍മാരുടെയും മാനേജര്‍മാരുടെയും സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആത്മീയ, സാന്മാര്‍ഗിക മൂല്യങ്ങള്‍ അപ്രത്യക്ഷമായാല്‍ സമൂഹത്തിന്റെ നിലനില്‍പുതന്നെ അപകടത്തിലാകും. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കാലോചിതമായ മാറ്റങ്ങള്‍ അനിവാര്യമാണ്. വിദ്യാഭ്യാസം ജോലിക്കുവേണ്ടിയുള്ള മാര്‍ഗമായി മാത്രം കാണരുത്. വ്യക്തിയുടെ സ്വഭാവരൂപവത്കരണത്തിനും ആത്മീയവളര്‍ച്ചയ്ക്കും വിദ്യാഭ്യാസം സഹായകമാകണം. സത്യം, നീതി, കരുണ, പാവങ്ങളോടുള്ള കരുതല്‍, പരിസ്ഥിതി സംരക്ഷണം എന്നീ നന്മകള്‍ വിദ്യാഭ്യാസ പ്രക്രിയയുടെ ഭാഗമാകണമെന്നും മേജര്‍ ആര്‍ച്ച്ബിഷപ് ഓര്‍മിപ്പിച്ചു. ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ റവ.ഡോ. തോമസ് ചാത്തപ്പറമ്പില്‍, സേവ്യര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. മനോജ് വര്‍ഗീസ്, തേവര എസ്.എച്ച് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. പ്രശാന്ത് പാലയ്ക്കാപ്പിള്ളി, ഉന്നതവിദ്യഭ്യാസ കമ്മിറ്റി സെക്രട്ടറി റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍, ഡോ. ചാക്കോച്ചന്‍ ഞാവള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു. തൊടുപുഴ ന്യൂമാന്‍ കോളജില്‍ നടന്ന അതിക്രമങ്ങളെ സമ്മേളനം അപലപിച്ചു. പ്രിന്‍സിപ്പല്‍ സ്വീകരിച്ച നടപടികള്‍ സ്വാഗതാര്‍ഹമാണ്. കാമ്പസുകളില്‍ അക്രമങ്ങള്‍ നടത്തുന്നവരെ നിയന്ത്രിക്കാന്‍ നിയമനടപടികള്‍ ശക്തമാക്കാന്‍ സര്‍ക്കാരിനോട് സമ്മേളനം ആവശ്യപ്പെട്ടു. ഓരോ പ്രദേശങ്ങളിലെയും സഭയുടെ കോളജുകള്‍ തമ്മിലുള്ള സഹകരണം ശക്തമാക്കാനും ലൈബ്രറി, കാമ്പസ് സൗകര്യങ്ങള്‍ എന്നിവ പൊതുവായി ഉപയോഗിക്കാന്‍ സമ്മേളനം ആഹ്വാനം ചെയ്തു.
Image: /content_image/India/India-2017-04-19-04:21:02.jpg
Keywords: ആലഞ്ചേരി