Contents

Displaying 4431-4440 of 25062 results.
Content: 4710
Category: 1
Sub Category:
Heading: മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് പേപ്പല്‍ പ്രതിനിധികളെ നിയമിച്ചു
Content: വത്തിക്കാന്‍: പ്രശസ്തമായ 3 മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേയ്ക്ക് ഫ്രാന്‍സിസ് പാപ്പാ പ്രത്യേക പ്രതിനിധികളെ നിയോഗിച്ചു. ഫാത്തിമ തീര്‍ത്ഥാടനത്തിന് സംഗമിക്കുന്ന അഞ്ചാമത് ലോക കത്തോലിക്കാ അല്‍മായ സംഗമത്തിലേയ്ക്കും കസാഖിസ്ഥാനില്‍ കര്‍ഗാണ്ടിയിലുള്ള‍ ഫാത്തിമാ തീര്‍ത്ഥാടനകേന്ദ്രത്തിലേക്കും ഇറ്റലിയിലെ ജെനാസേ യിലുള്ള ഔര്‍ലേഡി ഓഫ് കൗണ്‍സില്‍ തീര്‍ത്ഥാടന കേന്ദ്രത്തിലേക്കുമാണ് മാര്‍പാപ്പ പ്രതിനിധികളെ നിയമിച്ചിരിക്കുന്നത്. ഏപ്രില്‍ 19 ബുധനാഴ്ചയാണ് ഇതു സംബന്ധിച്ച പ്രസ്താവന വത്തിക്കാന്‍ പുറത്തുവിട്ടത്. അല്‍ബേനിയയിലെ പുരാതന നഗരമായ സ്കൂത്തരിയില്‍ നിന്നും ദൈവമാതാവിന്റെ വര്‍ണ്ണചിത്രം ഇറ്റലിയില്‍ റോമിന് അടുത്തുള്ള ജെനസ്സാനോയില്‍ അത്ഭുതകരമായി എത്തിച്ചതിന്‍റെ 550ാം വാര്‍ഷിക ആഘോഷത്തില്‍ പങ്കെടുക്കാന്‍ കര്‍ദ്ദിനാള്‍ ഫ്രാന്‍സിസ് റോഡിനെയാണ് പാപ്പാ നിയോഗിച്ചിരിക്കുന്നത്. ഫാത്തിമ ദര്‍ശനത്തിന്‍റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന രാജ്യാന്തര കത്തോലിക്കാ അല്‍മായ സംഗമത്തിലേക്ക് സന്ന്യസ്തരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍ കര്‍ദ്ദിനാള്‍ ജോ ബ്രാസ് ദേ ആവിസിനെയും കസാഖിസ്ഥാനിലെ ഫാത്തിമ തീര്‍ത്ഥാടനകേന്ദ്രത്തില്‍ മെയ് 13-നു സമാപിക്കുന്ന മരിയന്‍ കോണ്‍ഗ്രസ്സില്‍ പങ്കെടുക്കാന്‍ വത്തിക്കാന്‍റെ ഉപവിപ്രവര്‍ത്തനങ്ങള്‍ക്കായുള്ള ‘കോര്‍ ഊനും പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ മുന്‍ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ പോള്‍ ജോസഫ് കോര്‍ഡ്സിനെയും മാര്‍പാപ്പാ നിയമിച്ചു.
Image: /content_image/News/News-2017-04-21-02:35:28.jpg
Keywords: പ്രതിനിധി
Content: 4711
Category: 1
Sub Category:
Heading: ‘അല്ലാഹു അക്ബര്‍’ എന്ന് വിളിച്ചു പറഞ്ഞുകൊണ്ട് നിരപരാധികളുടെ നേർക്ക് വെടിയുതിര്‍ത്തു: കാലിഫോര്‍ണിയയിൽ 3 പേര്‍ കൊല്ലപ്പെട്ടു
Content: കാലിഫോര്‍ണിയ: ഏപ്രില്‍ 18-ന് കാലിഫോര്‍ണിയയിലെ ഫ്രെസ്‌നോ നഗരത്തിലെ കത്തോലിക്കാ ചാരിറ്റീസ് കെട്ടിടത്തിനു പുറത്ത്, 39 കാരനായ കോരി അലി മുഹമ്മദ്‌ എന്ന വ്യക്തി നടത്തിയ വെടിവെപ്പില്‍ 3 പേര്‍ കൊല്ലപ്പെട്ടു. ‘അല്ലാഹു അക്ബര്‍’ എന്ന് വിളിച്ചു പറഞ്ഞുകൊണ്ടായിരുന്നു അയാള്‍ നിരപരാധിയായ ആളുകള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. 2 പേര്‍ സംഭവസ്ഥലത്ത്‌ തന്നെ മരണമടയുകയും ഒരാള്‍ ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയുമാണ് ഉണ്ടായത്‌. വെളുത്ത വര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള വംശീയ വിദ്വോഷമാണ് ആക്രമണത്തിനു പിന്നിലുള്ള കാരണമെന്ന് ഫ്രെസ്‌നോ പോലീസ്‌ ചീഫ്‌ പറഞ്ഞു. അലി മുഹമ്മദ്‌ മുസ്ലീം മതവിശ്വാസിയാണെങ്കിലും 7 വ്യത്യസ്ത ദൈവങ്ങളോടു അയാള്‍ പ്രാര്‍ത്ഥിക്കാറുണ്ടെന്ന് അസ്സോസിയേറ്റഡ്‌ പ്രസ്സ്‌ പുറത്തുവിട്ട വാര്‍ത്താ കുറിപ്പില്‍ പറയുന്നു. സാക്ഷിവിവരണമനുസരിച്ച് പകല്‍ 10:50-ന് വലിയ കൈത്തോക്കുമായെത്തിയ ഇയാൾ യാതൊരു കാരണവും കൂടാതെ തെരുവിലേക്ക്‌ വെടിയുതിര്‍ത്തു, തോക്ക്‌ റീലോഡ്‌ ചെയ്യുന്നതിനിടക്ക് ശാപവാക്കുകള്‍ ഉരുവിടുകയും ചെയ്യുന്നുണ്ടായിരുന്നു. ആറു പ്രാവശ്യം അയാള്‍ വെടിയുതിര്‍ത്തതായി ദൃക്സാക്ഷികള്‍ പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ 2 പേര്‍ ചാരിറ്റിയുമായി ബന്ധപ്പെട്ടവരും മൂന്നാമന്‍ ഒരു ‘ഗ്യാസ്‌ ആന്‍ഡ്‌ ഇലക്ട്രിക്ക്’ തൊഴിലാളിയുമാണ്. “യാതൊരു കാരണവുമില്ലാതെ ഒരു മനുഷ്യന്റെ ഹൃദയത്തിലെ വിദ്വോഷം കാരണം രണ്ടു മിനിട്ടുകള്‍ക്കുള്ളില്‍ മൂന്ന്‍ ജീവനുകള്‍ നഷ്ടപ്പെട്ടു” എന്ന് ഫ്രെസ്നോ രൂപത പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
Image: /content_image/TitleNews/TitleNews-2017-04-21-14:10:05.jpg
Keywords: മുസ്ലീ
Content: 4712
Category: 1
Sub Category:
Heading: തമിഴ്നാട്ടിൽ ദളിത് ക്രൈസ്തവരുടെ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകൾ പോലീസ് തടസ്സപ്പെടുത്തിയതിനെതിരെ വ്യാപകമായ പ്രതിഷേധം
Content: ചെന്നൈ: തമിഴ്നാട്ടിലെ സോഗണ്ടിയിൽ ദളിത് ക്രൈസ്തവർ ദുഃഖവെള്ളിയാഴ്ച നടത്തിയ കുരിശിന്റെ വഴിയും മറ്റു ശുശ്രൂഷകളും തടസ്സപ്പെടുത്തിയ പോലിസിന്റെ നടപടിയിൽ വ്യാപകമായ പ്രതിഷേധം. സംഭവത്തിൽ ഇന്ത്യൻ കാത്തലിക്ക് ബിഷപ്പ്സ് കോൺഫറൻസ് വേദനയും അതൃപ്തിയും രേഖപ്പെടുത്തിയതായി ജനറൽ സെക്രട്ടറി മോൺസിഞ്ഞോർ തിയോഡോർ മസ്കാരൻഹാസ് അറിയിച്ചു. ഈ പ്രദേശത്തെ നൂറ്റിയിരുപത്തഞ്ചോളം വരുന്ന ക്രൈസ്‌തവ കുടുംബങ്ങളുടെ സൗകര്യാർത്ഥമാണ് ചെങ്കൽപേട്ട് കുന്നിൻ മുകളിൽ നിയമപരമായ അനുമതിയോടെ കുരിശു നാട്ടിയതും പരിശുദ്ധ കന്യകാ മാതാവിന്റെ രൂപം സ്ഥാപിച്ചതും. എന്നാൽ, അനധികൃത കുടിയേറ്റം എന്നു മുദ്രകുത്തി ക്രിസ്തുമസ് ന്യൂഇയർ സമയത്ത് അവിടുത്തെ കുരിശും രൂപങ്ങളും പൊളിച്ചു കളഞ്ഞ്, ഹൈന്ദവ ചിഹ്നങ്ങൾ പാറകല്ലുകളിൽ ആലേഖനം ചെയ്തിരുന്നു. ദളിതർക്കും ക്രൈസ്തവർക്കും എതിരായ വികാരം സൃഷ്ടിച്ച് തദ്ദേശീയ ക്രൈസ്തവരോട് മത സപർധാപരമായ നീക്കങ്ങളാണ് പോലീസിന്റെയും അധികാരികളുടെയും ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതെന്ന് മോൺസിഞ്ഞോർ നീതിനാഥൻ പറഞ്ഞു. സാമുദായിക ഐക്യം തകർക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന വർഗ്ഗീയ വാദികളുടെ ശ്രമമാണ് ഇത്തരം ദൗർഭാഗ്യകരമായ സംഭവങ്ങൾക്കു പിന്നിലെന്നും; ഭയാനകമായ അരക്ഷിതാവസ്ഥയിൽ നിന്നും മതസ്വാതന്ത്ര്യത്തിന്റേതായ അവകാശങ്ങൾ നടപ്പിലാക്കുന്നതിൽ പ്രധാനമന്ത്രിയടക്കമുള്ള രാഷ്ട്രീയ നേതാക്കൾ ശ്രദ്ധ ചെലുത്തണമെന്നും മോൺസിഞ്ഞോർ അഭിപ്രായപ്പെട്ടു.
Image: /content_image/TitleNews/TitleNews-2017-04-21-14:49:02.jpg
Keywords: ദളിത
Content: 4713
Category: 6
Sub Category:
Heading: സുവിശേഷം പ്രഘോഷിക്കുവാനുള്ള സ്ത്രീകളുടെ പ്രത്യേകമായ വിളി
Content: "ഇതു പറഞ്ഞിട്ട് പുറകോട്ടു തിരിഞ്ഞപ്പോള്‍ യേശു നില്‍ക്കുന്നത് അവള്‍ കണ്ടു. എന്നാല്‍, അത് യേശുവാണെന്ന് അവള്‍ക്കു മനസ്സിലായില്ല. യേശു അവളോടു ചോദിച്ചു: സ്ത്രീയേ, എന്തിനാണ് നീ കരയുന്നത്? നീ ആരെയാണ് അന്വേഷിക്കുന്നത്?" (യോഹ 20:14-15) #{red->n->n->യേശു ഏകരക്ഷകൻ: ഏപ്രിൽ 7}# <br> പഴയനിയമത്തിലെ അനേകം വിശുദ്ധ സ്ത്രീകള്‍ തങ്ങളുടെ ദൗത്യനിര്‍വഹണത്തിലൂടെ ദൈവത്തിന്‍റെ രക്ഷാകര പദ്ധതിക്ക് കളമൊരുക്കി. മാനുഷിക പ്രതീക്ഷകള്‍ക്കെല്ലാം അതീതമായി ദൈവം തന്‍റെ വാഗ്ദാനങ്ങളില്‍ വിശ്വസ്തനാണെന്നു തെളിയിക്കാന്‍ ശക്തിഹീനരും ദുര്‍ബലരുമായി പരിഗണിക്കപ്പെടുന്ന അനേകം സ്ത്രീകളെ അവിടുന്ന് തിരഞ്ഞെടുത്തു. സാമുവേലിന്‍റെ അമ്മയായ ഹന്നാ, ദെബോറ, റൂത്ത്, യൂദിത്ത്, എസ്തേര്‍ എന്നിങ്ങനെ നിരവധി സ്ത്രീകളെ പഴയനിയമത്തില്‍ നമുക്ക് കാണുവാന്‍ സാധിക്കും. കാലത്തിന്‍റെ പൂര്‍ണ്ണതയില്‍ 'രക്ഷകന്‍റെ മാതാവ്' ആയിത്തീരുന്നതിന് മറിയത്തെ ദൈവം പ്രത്യേകമാം വിധം തിരഞ്ഞെടുത്തു. ദൈവകൃപയില്‍ നിറഞ്ഞ് മറിയം ജീവനുള്ള വചനത്തെ ഹൃദയത്തിലും ഉദരത്തിലും സംവഹിച്ചു. ക്രിസ്തുവിന്‍റെ ഉത്ഥാനത്തിന് ശേഷം, മഗ്ദലേനാ മറിയവും മറ്റു ഭക്തസ്ത്രീകളുമായിരുന്നു അവിടുത്തെ ആദ്യമായി കണ്ടത്. പീഡാനുഭവ വെള്ളിയാഴ്ച വൈകുന്നേരം സാബത്തു തുടങ്ങുകയാല്‍ തിടുക്കത്തില്‍ അടക്കം ചെയ്യേണ്ടിവന്ന ക്രിസ്തുവിന്‍റെ ശരീരത്തിന്‍റെ അഭിഷേകം പൂര്‍ത്തിയാക്കാന്‍ ചെന്നതായിരുന്നു അവര്‍. അങ്ങനെ ക്രിസ്തുവിന്‍റെ ഉത്ഥാനത്തെക്കുറിച്ച് അപ്പസ്തോലന്മാരെത്തന്നെ അറിയിച്ച ആദ്യത്തെ സന്ദേശവാഹകര്‍ സ്ത്രീകളായിരുന്നു. #{red->n->n->വിചിന്തനം}# <br> ലോകരക്ഷകനായ യേശുവിനു സാക്ഷ്യം വഹിക്കുവാൻ ലഭിച്ച മഹത്തായ വിളി നമ്മുടെ സ്ത്രീകള്‍ തിരിച്ചറിയുന്നുണ്ടോ? സ്വന്തം കുടുംബത്തില്‍ നിന്നും തുടങ്ങി, അനുദിന ജീവിതത്തില്‍ കണ്ടുമുട്ടുന്ന അനേകം വ്യക്തികളോട്, പ്രത്യേകിച്ച് ക്രിസ്തുവിനെ ഇനിയും അറിഞ്ഞിട്ടില്ലാത്തവരോട് ലളിതമായ ഭാഷയില്‍ തങ്ങളുടെ ജീവിതത്തില്‍ ദൈവം പ്രവര്‍ത്തിച്ച കാര്യങ്ങള്‍ വിവരിച്ചു കൊണ്ട് സുവിശേഷം പ്രഘോഷിക്കുവാൻ ഓരോ സ്ത്രീകള്‍ക്കും കഴിയും. ബൈബിളില്‍ നാം കണ്ടുമുട്ടുന്ന വിശുദ്ധ സ്ത്രീകളും, രക്ഷകന്‍റെ അമ്മയായ മറിയവും ഈ ദൗത്യനിര്‍വ്വഹണത്തില്‍ സ്ത്രീകള്‍ക്കു പ്രചോദനമാകട്ടെ. #{red->n->n->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥന}# <br> "കര്‍ത്താവേ, ഞങ്ങളുടെ കര്‍ത്താവേ, ഭൂമിയിലെങ്ങും അവിടുത്തെ നാമം എത്ര മഹനീയം! അങ്ങയുടെ മഹത്വം ആകാശങ്ങള്‍ക്കു മീതെ പ്രകീര്‍ത്തിക്കപ്പെടുന്നു". (സങ്കീ 8:1) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-04-21-16:03:11.jpg
Keywords: യേശു,ക്രിസ്തു
Content: 4714
Category: 18
Sub Category:
Heading: കൈയ്യേറ്റം അംഗീകരിക്കില്ല, എന്നാല്‍ കുരിശ് തകര്‍ത്തത് വേദനാജനകം: മാര്‍ ആന്‍ഡ്രൂസ് താഴത്ത്
Content: തൃ​​​ശൂ​​​ർ: സൂ​​​ര്യ​​​നെ​​​ല്ലി​​​യി​​​ൽ ഭൂ​​​മി കൈ​​​യേ​​​റ്റം അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്നി​​​ല്ല, എ​​​ന്നാ​​​ൽ അ​​​തി​​​ന്‍റെ പേ​​​രി​​​ൽ കുരിശ് ത​​​ക​​​ർ​​​ത്ത​​​തു വി​​​ശ്വാ​​​സി​​​ക​​​ളെ വേ​​​ദ​​​നി​​​പ്പി​​​ക്കു​​​ന്ന​​​താ​​​യെ​​​ന്ന് സി​​​ബി​​​സി​​​ഐ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റും തൃ​​​ശൂ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പു​​​മാ​​​യ മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത്. ഭൂ​​​മി​​​കൈ​​​യേ​​​റ്റം സ​​​ഭ അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്നി​​​ല്ല. ഭൂ​​​മി കൈ​​​യേ​​​റി​​​യ​​​ല്ല വി​​​ശ്വാ​​​സ​​​ത്തി​​​ന്‍റെ അ​​​ട​​​യാ​​​ള​​​മാ​​​യ കു​​​രി​​​ശ് സ്ഥാ​​​പി​​​ക്കേ​​​ണ്ട​​​ത്. കൈ​​​യേ​​​റി​​​യ സ്ഥ​​​ല​​​ത്താ​​​ണു കു​​​രി​​​ശ് സ്ഥാ​​​പി​​​ച്ച​​​തെ​​​ങ്കി​​​ൽ സ​​​ർ​​​ക്കാ​​​ർ നടപടിയെടുക്കണം. വി​​​ശ്വാ​​​സി​​​ക​​​ൾ ആ​​​ദ​​​രി​​​ക്കു​​​ന്ന മ​​​ത​​​ചി​​​ഹ്ന​​​മാ​​​യ കു​​​രി​​​ശി​​​നെ പ​​​ര​​​സ്യ​​​മാ​​​യി ത​​​ക​​​ർ​​​ക്കു​​​ക​​​യും പി​​​ഴു​​​തെ​​​റി​​​യു​​​ക​​​യും ചെ​​​യ്ത​​​തു മ​​​ത​​​വി​​​കാ​​​രം വ്ര​​​ണ​​​പ്പെ​​​ടു​​​ത്തു​​​ന്നതാണ്. ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് പറഞ്ഞു.
Image: /content_image/India/India-2017-04-21-23:48:21.jpg
Keywords: മാര്‍ ആന്‍ഡ്രൂ
Content: 4715
Category: 18
Sub Category:
Heading: അഖില കേരള പ്രോലൈഫ് സംഗമം 27ന്
Content: കൊ​​​ച്ചി: കെ​​​സി​​​ബി​​​സി ഫാ​​​മി​​​ലി ക​​​മ്മീ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ അ​​​ഖി​​​ല​​​കേ​​​ര​​​ള പ്രോ​​​ലൈ​​​ഫ് സം​​​ഗ​​​മം 27ന് ​​​ക​​​റു​​​കു​​​റ്റി അ​​​ഡ് ല​​​ക്സ് ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ (ക്രൈ​​​സ്റ്റ് ന​​​ഗ​​​ർ) സെ​​​ന്‍റ് വി​​​ൻ​​​സ​​​ന്‍റ് ഹാ​​​ളി​​​ൽ ന​​ട​​ക്കും.രാ​​​വി​​​ലെ പത്തിന് ​​കെ​​​സി​​​ബി​​​സി ക​​​രി​​​സ്മാ​​​റ്റി​​​ക് ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് ഡോ. ​​​സാ​​​മു​​​വ​​​ൽ മാ​​​ർ ഐ​​​റേ​​​നി​​​യോ​​​സ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. കെ​​​സി​​​ബി​​​സി ഫാ​​​മി​​​ലി ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​പോ​​​ൾ മാ​​​ട​​​ശേ​​​രി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. കേ​​​ര​​​ള​​​ത്തി​​​ലെ 31 രൂ​​​പ​​​ത​​​ക​​​ളി​​​ലെ പ്രോ​​​ലൈ​​​ഫ് സ​​​മി​​​തി നേ​​​താ​​​ക്ക​​​ളും പ്രൊ​​​ലൈ​​​ഫ് പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ളും സം​​​ഗ​​​മ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. ഫി​​​യാ​​​ത്ത് മി​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന മി​​​ഷ​​​ൻ കോ​​​ണ്‍​ഗ്ര​​​സി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചാ​​​ണു സം​​​ഗ​​​മം ക്ര​​​മീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ കെ​​​സി​​​ബി​​​സി പ്രോ​​​ലൈ​​​ഫ് സ​​​മി​​​തി പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ർ​​​ജ് എ​​​ഫ്. സേ​​​വ്യ​​​ർ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സാ​​​ബു ജോ​​​സ്, ആ​​​നി​​​മേ​​​റ്റ​​​ർ സി​​​സ്റ്റ​​​ർ മേ​​​രി ജോ​​​ർ​​​ജ്, യു​​​ഗേ​​​ഷ് തോ​​​മ​​​സ് പു​​​ളി​​​ക്ക​​​ൻ എ​​​ന്നി​​​വ​​​ർ ക്ലാ​​​സു​​​ക​​​ൾ ന​​​യി​​​ക്കും.
Image: /content_image/India/India-2017-04-21-23:55:05.jpg
Keywords: പ്രോ
Content: 4716
Category: 18
Sub Category:
Heading: മദ്യത്തിനെതിരെയുള്ള പൊതുവികാരം പ്രകടമാക്കി കൊണ്ട് കെ‌സി‌ബി‌സി മദ്യവിരുദ്ധ സമിതി സമ്മേളനം
Content: ഭ​​ര​​ണ​​ങ്ങാ​​നം: കെ​​സി​​ബി​​സി മ​​ദ്യ​​വി​​രു​​ദ്ധ സ​​മി​​തി ഭ​​ര​​ണ​​ങ്ങാ​​ന​​ത്തു ന​​ട​​ത്തി​​യ സം​​സ്ഥാ​​ന സ​​മ്മേ​​ള​​നം കേ​​ര​​ള​​ത്തി​​ന്‍റെ പൊ​​തു​​വി​​കാ​​ര​​മാ​​യി മാറി. മ​​ദ്യ​​വി​​മു​​ക്ത കേ​​ര​​ള​​ത്തി​​നും ഭാ​​ര​​ത​​ത്തി​​നു​​മാ​​യി ഏ​​വ​​രും മു​​ന്നി​​ട്ടി​​റ​​ങ്ങ​​ണ​​മെ​​ന്നും ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​റ​​ഞ്ഞു. ബി​​ഹാ​​ർ മു​​ഖ്യ​​മ​​ന്ത്രി നി​​തീ​​ഷ്കു​​മാ​​ർ സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം​ ചെ​​യ്തു മ​​ദ്യ​​വി​​രു​​ദ്ധ പ്ര​​തി​​ജ്ഞ ചൊ​​ല്ലി​​ക്കൊ​​ടു​​ത്തു. സു​​പ്രീം​​കോ​​ട​​തി വി​​ധി​​യി​​ൽ വെ​​ള്ളം ചേ​​ർ​​ക്കാ​​നും കു​​ൽ​​സി​​ത മാ​​ർ​​ഗ​​ങ്ങ​​ളി​​ലൂ​​ടെ മ​​റി​​ക​​ട​​ക്കാ​​നും ന​​ട​​ത്തു​​ന്ന ശ്ര​​മ​​ങ്ങ​​ൾ ചെ​​റു​​ക്കു​​മെ​​ന്നും കെ​​സി​​ബി​​സി മ​​ദ്യ​​വി​​രു​​ദ്ധ​​സ​​മി​​തി ചെ​​യ​​ർ​​മാ​​ൻ മാ​​ർ റെ​​മി​​ജിയോസ് ഇ​​ഞ്ച​​നാ​​നി​​യി​​ൽ പ​​റ​​ഞ്ഞു. ആ​​വേ​​ശം അ​​ല​​യ​​ടി​​ച്ച സ​​മ്മേ​​ള​​ന​​ത്തി​​ൽ സമ്പൂ​​ർ​​ണ മ​​ദ്യ​​നി​​രോ​​ധ​​നം സാ​​ധ്യ​​മെ​ന്നു തെ​​ളി​​യി​​ച്ച ബിഹാ​​ർ മു​​ഖ്യ​​മ​​ന്ത്രി നി​​തീ​​ഷ്കു​​മാ​​റി​​നെ കെ​സി​ബി​സി മ​​ദ്യ​​വി​​രു​​ദ്ധ​​സ​​മി​​തി​​യു​​ടെ “ദേ​​ശീ​​യ ചാ​​മ്പ്യനാ​​യി’’ സീ​​റോ മ​​ല​​ബാ​​ർ സ​​ഭാ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി പ്ര​​ഖ്യാ​​പി​​ച്ചു. കെപിസിസി മുൻ പ്രസിഡന്‍റ് വി.​​എം.​​സു​​ധീ​​ര​​നാ​ണു സം​​സ്ഥാ​​ന ചാമ്പ്യൻ. ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രിയാണ് പ്ര​​ഖ്യാ​​പ​​നം ന​​ട​​ത്തി​​യ​​ത്. കു​​ട്ടി​​ക​​ൾവ​​രെ ല​​ഹ​​രി​ക്ക് അ​​ടി​​മ​​യാ​​ക്ക​​പ്പെ​​ടു​​ന്ന ഇ​​ന്ന​​ത്തെ കാ​​ല​​ഘ​​ട്ട​​ത്തി​​ൽ ല​​ഹ​​രി​​ക്കെ​​തി​​രേ സ​​ഭ സാ​​മൂ​​ഹ്യ​​പ്ര​​തി​​ബ​​ദ്ധ​​ത​​യോ​​ടെ നി​​ര​​ന്ത​​ര​ സ​​മ​​ര​​ങ്ങ​​ളും ബോ​​ധ​​വ​​ത്കര​​ണ​​വും ന​​ട​​ത്തു​​മെ​ന്നു പാലാ ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് പ​​റ​​ഞ്ഞു. കു​​ടി​​വെ​​ള്ളം ഇ​​ല്ലെ​​ങ്കി​​ലും മ​​ദ്യം മ​​തി​​യെ​​ന്ന സ​​മീ​​പ​​ന​​മാ​​ണ് സ​​ർ​​ക്കാ​​രി​​ന്‍റേ​​തെ​​ന്നും കെ​​സി​​ബി​​സി​​യു​​ടെ ശ​​ക്ത​​മാ​​യ നി​​ല​​പാ​​ട് ത​​ന്നെ​​പ്പോ​​ലു​​ള്ള പൊ​​തു​​പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്ക് ആ​​ത്മ​​വി​​ശ്വാ​​സം ന​​ൽ​​കു​​ന്ന​​തായി സു​​ധീ​​ര​​ൻ പ​​റ​​ഞ്ഞു. സെ​​ക്ര​​ട്ട​​റി ചാ​​ർ​​ളി പോ​​ളും പ്ര​​സം​​ഗി​​ച്ചു.​ ബിഷപ് മാ​​ർ ജോ​​സ​​ഫ് പ​​ള്ളി​​ക്കാ​​പ​​റമ്പി​​ൽ, പാലാ രൂപത സഹായമെത്രാൻ മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ, മ​​ദ്യ​​വി​​രു​​ദ്ധ​​സ​​മി​​തി ഭാ​​ര​​വാ​​ഹി​​ക​​ൾ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.
Image: /content_image/India/India-2017-04-22-00:49:23.jpg
Keywords: മദ്യ
Content: 4717
Category: 1
Sub Category:
Heading: ഇരുപത്, ഇരുപത്തിയൊന്നു നൂറ്റാണ്ടുകളിലെ രക്തസാക്ഷികളെ അനുസ്മരിച്ച് വത്തിക്കാനില്‍ പ്രത്യേക പ്രാര്‍ത്ഥന
Content: വത്തിക്കാന്‍ സിറ്റി: ഇരുപത്, ഇരുപത്തിയൊന്നു നൂറ്റാണ്ടുകളിലെ ക്രൈസ്തവ രക്തസാക്ഷികളെ അനുസ്മരിച്ച് വത്തിക്കാനില്‍ പ്രത്യേക പ്രാര്‍ത്ഥന നടക്കും. ടൈബര്‍ ദ്വീപിലുള്ള വിശുദ്ധ ബര്‍ത്തലോമിയുടെ ബസിലിക്കയില്‍ ശനിയാഴ്ച വൈകുന്നേരമായിരിക്കും നവരക്തസാക്ഷികളെ അനുസ്മരിച്ച് പ്രാര്‍ത്ഥന നടക്കുക. ശുശ്രൂഷകള്‍ക്ക് മാര്‍പാപ്പ നേതൃത്വം നല്‍കും. ആഗോള സമാധാനത്തിനായി അദ്ധ്വാനിക്കുന്ന വിശുദ്ധ എജീദിയോയുടെ സമൂഹത്തിന്‍റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന പ്രാര്‍ത്ഥനാശുശ്രൂഷ പ്രാദേശിക സമയം വൈകുന്നേരം 5 മണിക്ക് ആരംഭിക്കും. പ്രാര്‍ത്ഥനാശുശ്രൂഷ മദ്ധ്യേ മാര്‍പാപ്പ സന്ദേശം നല്‍കും. യുറോപ്പ്, ആഫ്രിക്ക, അമേരിക്ക, ഏഷ്യ എന്നീ ഭുഖണ്ഡങ്ങളിലെ രക്തസാക്ഷികളുടെയും കമ്മ്യൂണിസ്റ്റ് ആധിപത്യവും നാസിഭരണകൂടവും വിശ്വാസത്തിന്‍റെ പേരില്‍ ജീവനെടുത്തവരുടെയും ഭൗതികാവശിഷ്ടങ്ങള്‍ സൂക്ഷിക്കപ്പെട്ടിട്ടുള്ള 6 കപ്പേളകള്‍ മാര്‍പാപ്പ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിച്ച് നിണസാക്ഷികള്‍ക്ക് ആദരവര്‍പ്പിക്കും. പ്രാര്‍ത്ഥനാ ശുശ്രൂഷയില്‍ ഇരുപതാം നൂറ്റാണ്ടുമുതല്‍ ഇന്നുവരെയുള്ള രക്തസാക്ഷികള്‍ക്കായി നടത്തപ്പെടുന്ന ഓരോ പ്രാര്‍ത്ഥനയുടെയും അവസരത്തില്‍ മെഴുകുതിരികള്‍ തെളിക്കും. സിറിയയില്‍ തട്ടിക്കൊണ്ടുപോയ ഗ്രീക്ക് ഓര്‍ത്തഡോക്സ് മെത്രാന്മാരായ മാര്‍ ഗ്രിഗോറിയോസ് ഇബ്രാഹിം, കത്തോലിക്കാ വൈദികന്‍ പാവോളൊ ദല്‍ ഓല്യൊ എന്നിവര്‍ക്ക് വേണ്ടിയും പ്രത്യേകം പ്രാര്‍ത്ഥന നടക്കും. വിശ്വാസത്തെ പ്രതി ജീവന്‍ ഹോമിച്ച 3 പേരുടെ ബന്ധുക്കളും സുഹൃത്തുക്കളും ശുശ്രൂഷാവേളയില്‍ സാക്ഷ്യമേകും. പ്രാര്‍ത്ഥനാശുശ്രൂഷയുടെ അവസാനം ഇറ്റലിയില്‍ അഭയാര്‍ത്ഥികളായെത്തിയിട്ടുള്ളവരും മനുഷ്യക്കടത്തിന്‍റെ ഇരകളായ സ്ത്രീകളും കുട്ടികളും അടങ്ങിയ ഒരു സംഘവുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തുമെന്നും വത്തിക്കാന്‍ അറിയിച്ചു.
Image: /content_image/News/News-2017-04-22-01:15:36.jpg
Keywords: രക്തസാക്ഷി, വത്തിക്കാന്‍
Content: 4718
Category: 1
Sub Category:
Heading: ബോംബ് സ്ഫോടനം നടത്തിയ തീവ്രവാദികളോട് ക്ഷമിച്ചുകൊണ്ട് കൊല്ലപ്പെട്ടയാളുടെ വിധവ ലോകത്തിനു മാതൃകയാകുന്നു
Content: കെയ്റോ: ക്രിസ്തു കാണിച്ചുതന്ന ക്ഷമയുടെ മാർഗ്ഗം പിന്തുടർന്ന് ലോകത്തിനു മാതൃകയാകുന്നു ഈ വിധവ. ഓശാന ഞായറാഴ്ച ഈജിപ്തിൽ ഇരട്ട ബോംബ് സ്ഫോടനം നടത്തിയ തീവ്രവാദികളോട് ക്ഷമിച്ചുകൊണ്ടാണ് കൊല്ലപ്പെട്ടയാളുടെ വിധവ ക്രിസ്തുവിന്റെ സന്ദേശം ലോകത്തോടു പ്രഘോഷിക്കുന്നത്. അലക്സാഡ്രിയയിലുള്ള വി.മർക്കോസിന്റെ ദേവാലയത്തിലേക്ക് ചാവേർ ബോംബുമായി കടന്നു വന്നയാളെ തടയുന്നതിനിടയിലാണ് ഇവരുറെ ഭർത്താവ് കൊല്ലപ്പെട്ടത് തന്നെ വിധവയാക്കിയവരോട് ആത്മാർത്ഥമായി ക്ഷമിച്ചുവെന്നും അവരുടെ തെറ്റുകൾക്ക് ദൈവവും അവർക്ക് മാപ്പ് നൽകട്ടെയെന്നും അവർ കൂട്ടിച്ചേർത്തു. തീവ്രവാദികളുടെ മാനസാന്തരത്തിനായി ദൈവത്തോട് പ്രാർത്ഥിക്കുമെന്നും, അവർ തങ്ങളുടെ പ്രവർത്തികൾ ശരിയോ തെറ്റോ എന്ന് വിചിന്തനം ചെയ്യണമെന്നും അവർ പറഞ്ഞു. ഓശാന ഞായറാഴ്ചയുണ്ടായ ഇരട്ട സ്‌ഫോടനങ്ങളില്‍ 45 പേര്‍ കൊല്ലപ്പെടുകയും 120 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ടാന്റയിലെ പള്ളിയില്‍ നടന്ന ആദ്യ സ്‌ഫോടനത്തില്‍ 31 പേര്‍ മരിക്കുകയും 100 കണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അലക്‌സാണ്ഡ്രിയയില്‍ 18 പേരാണ് കൊല്ലപ്പെട്ടത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഐ.എസ് തീവ്രവാദികൾ ഏറ്റെടുത്തിരുന്നു.
Image: /content_image/TitleNews/TitleNews-2017-04-22-15:05:54.jpg
Keywords: ഈജിപ്
Content: 4719
Category: 6
Sub Category:
Heading: സ്വര്‍ഗ്ഗീയ മനുഷ്യനായ ക്രിസ്തു സകല ജനതയ്ക്കുമുള്ള ഏക രക്ഷാമാര്‍ഗ്ഗം
Content: "ആദ്യ മനുഷ്യനായ ആദം ജീവനുള്ളവനായിത്തീര്‍ന്നു എന്ന് എഴുതപ്പെട്ടിരിക്കുന്നു. അവസാനത്തെ ആദം ജീവദാതാവായ ആത്മാവായിത്തീര്‍ന്നു. ആദ്യമനുഷ്യന്‍ ഭൂമിയില്‍ നിന്നുള്ള ഭൗമികനാണ്; രണ്ടാമത്തെ മനുഷ്യനോ സ്വര്‍ഗ്ഗത്തില്‍ നിന്നുള്ളവന്‍". (1 കൊറി 15:45-48) #{red->n->n->യേശു ഏകരക്ഷകൻ: ഏപ്രിൽ 23}# <br> ക്രിസ്തു തന്‍റെ ഉയിര്‍പ്പിനു മുന്‍പ് ജായ്റോസിന്‍റെ മകളെയും, നായീമിലെ യുവാവിനെയും, ലാസറിനെയും മരിച്ചവരില്‍ നിന്നുയര്‍പ്പിച്ചു. ഈ സംഭവങ്ങളിലെന്നതുപോലെ ഭൂമിയിലെ ജീവിതത്തിലേക്കുള്ള ഒരു തിരിച്ചു വരവായിരുന്നില്ല ക്രിസ്തുവിന്‍റെ ഉത്ഥാനം. ആ സംഭവങ്ങള്‍ അത്ഭുത സംഭവങ്ങളായിരുന്നു. വിസ്മയനീയമാം വിധം ഉയിര്‍പ്പിക്കപ്പെട്ട ആ വ്യക്തികള്‍ യേശുവിന്‍റെ ശക്തിയാല്‍ സാധാരണ ഭൗതിക ജീവിതത്തിലേക്കു തിരിച്ചു വന്നു. എന്നാൽ അവര്‍ വീണ്ടും മരിച്ചു. ക്രിസ്തുവിന്‍റെ ഉത്ഥാനം സത്താപരമായി വ്യത്യസ്തമാണ്. ഉത്ഥാനം ചെയ്ത തന്‍റെ ശരീരത്തില്‍ അവിടുന്ന് മരണത്തിന്‍റെ അവസ്ഥയില്‍ നിന്നു കാലത്തിനും സ്ഥലത്തിനും അതീതമായ മറ്റൊരു ജീവിതത്തിലേക്കു കടക്കുന്നു. പുനരുത്ഥാനത്തില്‍ യേശുവിന്‍റെ ശരീരം പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍ നിറഞ്ഞു. മഹത്വപൂര്‍ണ്ണമായ തന്‍റെ അവസ്ഥയില്‍ അവിടുന്ന് ദൈവിക ജീവനില്‍ പങ്കുചേരുന്നു. അതുകൊണ്ട് ക്രിസ്തു "സ്വര്‍ഗ്ഗീയ മനുഷ്യന്‍" ആകുന്നുവെന്നു വി. പൗലോസിനു പറയാന്‍ കഴിയുന്നു. #{red->n->n->വിചിന്തനം}# <br> കാലത്തിന്‍റെ പൂര്‍ണ്ണതയില്‍ തന്‍റെ 'ദൈവിക ജീവനില്‍' മനുഷ്യരെ പങ്കുകാരാക്കാന്‍ വേണ്ടി ദൈവം തന്‍റെ ഏകജാതനായ യേശുക്രിസ്തുവിനെ ഈ ഭൂമിയിലേക്കയച്ചു. മരിച്ച് ഉത്ഥാനം ചെയ്ത സ്വര്‍ഗ്ഗീയ മനുഷ്യനായ ക്രിസ്തുവിലൂടെ അവിടുന്ന് ഓരോ മനുഷ്യനെയും തന്‍റെ ദൈവിക ജീവനിലേക്കു വിളിക്കുന്നു. എന്നാല്‍ ഏക രക്ഷാമാര്‍ഗ്ഗമായ ക്രിസ്തുവിനെ തിരിച്ചറിയാതെ അനേകര്‍ ഇന്നും ഈ ഭൂമിയില്‍ ജീവിക്കുന്നു. #{red->n->n->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം}# <br> "എൻറെ ദൈവമായ കർത്താവേ, എന്നെ കടാക്ഷിച്ച് ഉത്തരമരുളേണമേ! ഞാൻ മരണനിദ്രയിൽ വഴുതി വീഴാതിരിക്കാൻ എന്റെ നയങ്ങളെ പ്രകാശിപ്പിക്കണമേ!" (സങ്കീ 13:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-04-22-15:29:29.jpg
Keywords: യേശു,ക്രിസ്തു