Contents

Displaying 4471-4480 of 25064 results.
Content: 4750
Category: 4
Sub Category:
Heading: വൈദികനോട് ചില പാപങ്ങള്‍ പറഞ്ഞാല്‍ അദ്ദേഹം എന്തു കരുതും...!
Content: "ഒരാള്‍ തന്‍റെ സര്‍വ്വ സമ്പത്തും ദരിദ്രര്‍ക്ക് വീതിച്ചു കൊടുക്കുന്നതിലും ലോകം മുഴുവന്‍ തീര്‍ത്ഥാടനം നടത്തുന്നതിലും കൂടുതല്‍ ഗുണം ഒരു വിശുദ്ധ കുര്‍ബ്ബാനയില്‍ ഭക്തിപൂര്‍വ്വം പങ്കെടുക്കുന്നതാണ്. തന്നെയുമല്ല അത് അന്യഥ ആകാന്‍ സാധ്യമല്ല. എന്തുകൊണ്ടെന്നാല്‍ ഈ ലോകത്തിലുള്ള യാതൊന്നിനും വിശുദ്ധ കുര്‍ബ്ബാനയുടെ അനന്തമായ മൂല്യം ഇല്ല." (വി. ബര്‍ണ്ണാര്‍ദ്). കൂദാശകളുടെ കൂദാശയായ വി. കുര്‍ബ്ബാനയില്‍ ഭക്തിപൂര്‍വ്വം പങ്കെടുക്കുമ്പോള്‍ നമ്മുടെ ജീവിതത്തില്‍ അത്ഭുതങ്ങള്‍ സംഭവിക്കുന്നു. ദിവ്യകാരുണ്യ അത്ഭുതങ്ങളെപ്പറ്റി കേള്‍ക്കുമ്പോള്‍ നാം അത്ഭുതപ്പെടാറുണ്ട്. ഈ അത്ഭുതങ്ങള്‍ നമ്മിലും സംഭവിക്കാന്‍ തടസ്സമായി നില്‍ക്കുന്ന പലതുമുണ്ട്. അത് തിരിച്ചറിയുക ആവശ്യമാണ്. പാപമാണ് ദൈവകൃപ നമ്മിലേക്ക് വരുവാനുള്ള പ്രധാന തടസ്സം. ദൈവമനുഷ്യ ബന്ധത്തില്‍ അകല്‍ച്ചയുണ്ടാകുന്നത് പാപം ചെയ്യുമ്പോഴാണ്. ദിവ്യബലിയില്‍ നമുക്ക് പാപമോചനം ലഭിക്കുന്നു. "മകനേ നീ പാപം ചെയ്തിട്ടുണ്ടോ. ഇനി ചെയ്യരുത്. പഴയ പാപത്തില്‍ നിന്നുള്ള മോചനത്തിനായി പ്രാര്‍ത്ഥിക്കുക. സര്‍പ്പത്തില്‍ നിന്നെന്നപോലെ പാപത്തില്‍ നിന്ന് ഓടിയകലുക." (പ്രഭാ. 21:1-2) ധ്യാന സെന്‍ററിലൊക്കെ അത്ഭുതങ്ങള്‍ കൂടുതലുണ്ടാകുന്നത് കുമ്പസാരത്തിനു ശേഷമാണല്ലോ. "കത്തോലിക്കാ സഭയുടെ കുമ്പസാരക്കൂട്ടില്‍ ഞാനൊരു അത്ഭുതം കണ്ടു. പാപാന്ധകാരത്തില്‍ വലയുന്നവര്‍ വലിയ സന്തോഷത്തോടെ തിരിച്ചു പോകുന്നു." (കാര്‍ഡിനല്‍ ന്യൂമാന്‍). "ഒരു മനുഷ്യന്‍ മൂലം പാപവും പാപം മൂലം മരണവും ലോകത്തില്‍ പ്രവേശിച്ചു" (റോമ. 5:12). "ഒരിക്കലും പാപം ചെയ്യാത്തവനായ ക്രിസ്തു മാത്രം" (ഹെബ്രാ. 4:15). മനുഷ്യന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളിലും പാപത്തിന്‍റെ അംശം ഉണ്ട്. മനുഷ്യന്‍റെ വീഴ്ചയെക്കുറിച്ചു പറയുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം പാപത്തിന് മനുഷ്യന്‍റെ ഉത്ഭവത്തോളം പഴക്കം ഉണ്ടെന്നാണ്. പാപം മനുഷ്യന്‍റെ സൃഷ്ടിയില്‍ നിന്ന്‍ ഉടലെടുത്തതല്ല. മറിച്ച് അവന് നല്കപ്പെട്ട സ്വാതന്ത്ര്യത്തിന്‍റെയും ഇച്ഛാശക്തിയുടെയും ഫലമായി ഉടലെടുത്തതാണ്. അതിനാല്‍ ഇത് മനുഷ്യന്‍റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന്‍ ഉടലെടുത്തു എന്നതിലുപരി അവന്‍റെ ചിന്തയില്‍ നിന്ന്‍ ദൈവം പഠിപ്പിച്ച സത്യങ്ങളുടെ നിഷേധത്തില്‍ നിന്നും ദൈവം നല്‍കിയതിലുമധികം നേടിയെടുക്കണമെന്ന ആഗ്രഹത്തില്‍ നിന്നും ഉടലെടുത്തതാണ്. "പാപം ചെയ്യുക എന്നത് മാനുഷികമാണ്‌. ക്ഷമിക്കുക എന്നത് ദൈവികവും" (അലക്സാണ്ടര്‍ പോപ്പ്). പാപം ചെയ്ത് ദൈവത്തില്‍ നിന്നകന്ന നമുക്ക് കുറ്റങ്ങള്‍ ഏറ്റുപറഞ്ഞ് ദൈവത്തിലേയ്ക്കടുക്കാം എന്നതാണ് കത്തോലിക്കാ സഭയില്‍ നമുക്കായി കരുതി വച്ചിരിക്കുന്ന മഹാഭാഗ്യമെന്നു കാര്‍ഡിനല്‍ ന്യൂമാന്‍ കാണുന്നതും ഇതു കൊണ്ടായിരിക്കാം. പാപങ്ങളുടെ ഏറ്റുപറച്ചില്‍ പാപമോചനത്തിനുള്ള പ്രധാന പടിയാണ്. പ്രവാചകന്മാരും വിശുദ്ധരുമൊക്കെ നമ്മോടു പറയുന്നതും അതാണ്‌, "കുറ്റം ഏറ്റു പറഞ്ഞ് കര്‍ത്താവിന്‍റെ അടുത്തേക്ക് തിരിച്ചു വരിക". (ഹോസിയ 14:2). എല്ലാ കൂദാശകളുടെയും കൂദാശയായ പരിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കാന്‍ നമുക്ക് യോഗ്യത ലഭിക്കുന്നതും കുമ്പസാരമെന്ന കൂദാശയിലൂടെയാണ്. പരിശുദ്ധ കുര്‍ബ്ബാനയുടെ ആരംഭത്തില്‍ നാം ഇപ്രകാരം പാടാറില്ലേ. "അനുരഞ്ജിതരായ് തീര്‍ന്നീടാം". അതെ അനുരഞ്ജനവും കൃപാജീവിതവുമായി വളരെ ബന്ധമുണ്ട്. കുമ്പസാരം പാപത്തിനുള്ള ലൈസന്‍സായി കരുതിയിരുന്ന കാലവും ഉണ്ടായിരുന്നു. ഉദാഹരണമായി ചില പാപങ്ങള്‍ ചെയ്യാന്‍ ആഗ്രഹം വരുമ്പോള്‍ കുമ്പസാരിക്കാതെ ആ പാപം കൂടി ചെയ്തിട്ട് കുമ്പസാരിക്കാം എന്ന്‍ കരുതിയിരുന്ന കാലം. ഇനി മറ്റൊരു കാര്യം ആത്മീയ മേഖലയില്‍പോലും വന്നു കഴിഞ്ഞു എന്നത് ലജ്ജയോടുകൂടി തന്നെ പറഞ്ഞു കൊള്ളട്ടെ. അതായത് അറിയുന്ന അച്ഛനോട് ചില പാപങ്ങള്‍ പറഞ്ഞാല്‍ അച്ഛന്‍ എന്ത് കരുതുമെന്നുള്ള ചിന്ത. എവിടെ ഈശോ വലിയ ഉള്‍ക്കാഴ്ചകള്‍ തന്നതില്‍ പിന്നെയാണ് ആ മേഖലയില്‍ സൗഖ്യം ലഭിച്ചത്. അതായത് വൈദികനോടു പറയുവാന്‍ മടിക്കുന്ന കാര്യങ്ങളെല്ലാം അറിയുന്ന ദൈവത്തിന്‍റെ മുന്‍പില്‍ ചെലവഴിക്കാന്‍ നിനക്കെങ്ങനെ ധൈര്യം കിട്ടി. പാപങ്ങളെല്ലാം സധൈര്യം ഈശോയോട് ഏറ്റുപറഞ്ഞ് പാപമോചനം സ്വീകരിച്ചു കഴിയുമ്പോള്‍, പിന്നീട് പാപം ചെയ്യാതിരിക്കാനുള്ള കൃപയും ഈശോ നല്‍കും. മനസ്താപപ്രകരണത്തില്‍ നാമിപ്രകാരം പ്രാര്‍ത്ഥിക്കാറില്ലേ. അങ്ങയുടെ പ്രസാദവര സഹായത്താല്‍ പാപസാഹചര്യങ്ങളെ ഉപേക്ഷിക്കുമെന്നും മേലില്‍ പാപം ചെയ്യുകയില്ലെന്നും ദൃഢമായി പ്രതിജ്ഞ ചെയ്യുന്നു. അവിടുത്തെ പ്രസാദവര സഹായത്താല്‍ നാം നിറയുകയെന്നത് പ്രധാന കാര്യമാണ്. ഇതിന് നമുക്കുള്ളതെല്ലാം നമ്മെത്തന്നെയും പൂര്‍ണ്ണമായും അവിടുത്തെ ഏല്‍പ്പിക്കണം. കുമ്പസാരത്തിനണഞ്ഞിട്ടു അതിന്‍റെ ഇടയ്ക്ക് വലിയ പാപം പറയുന്നു വീണ്ടും കുറച്ച് ലഘുപാപങ്ങള്‍ അതിനുശേഷം ഒരു വലിയ പാപം. അഡ്ജസ്റ്റ് ചെയ്തുള്ള കുമ്പസാരം. ഇവിടെ എന്നിലെ മനുഷ്യബുദ്ധി ഇപ്രകാരമാണ് ചിന്തിച്ചത്. വേഗത്തില്‍ ചെറിയ പാപങ്ങളുടെ ഇടയ്ക്ക് വലിയ പാപങ്ങള്‍ തിരുകിക്കയറ്റി പറയുമ്പോള്‍ വൈദികന്‍ വലിയ പാപങ്ങള്‍ ഓര്‍ത്തിരിക്കുകയില്ല എന്ന തെറ്റായ ചിന്താഗതി. എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടി എളുപ്പത്തില്‍ പാപമോചനം നേടുക. ഇവിടെ എനിക്ക് കുര്‍ബ്ബാനയില്‍ എളുപ്പത്തില്‍ പാപമോചനം നേടുക. ഇവിടെ എനിക്ക് കുര്‍ബ്ബാനയില്‍ കൃപ ലഭിക്കണമെന്ന് ആഗ്രഹിച്ചാല്‍ എങ്ങനെ കൃപ ലഭിക്കും? ഇനി മറ്റൊരു കാര്യം. ഇത്ര വലിയ പാപം ചെയ്താലും ദൈവം ക്ഷമിക്കുമെങ്കിലും ഈ പാപത്തിന് നാം പരിഹാരം ചെയ്യാന്‍ തീരുമാനമെടുക്കുകയും അത് പ്രവൃത്തിയില്‍ നമുക്കാവും വിധം നടപ്പാക്കുകയും വേണം. വൈദികന്‍ നല്‍കിയ പ്രായശ്ചിത്തത്തില്‍ എല്ലാം തീര്‍ന്നുവെന്ന് കരുതിയ കാലഘട്ടമുണ്ടായിരുന്നു. പിന്നീട് ദൈവം അത് വെളിപ്പെടുത്തിത്തരികയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തപ്പോഴാണ് ജീവിതത്തില്‍ അത്ഭുതങ്ങള്‍ സംഭവിക്കാന്‍ തുടങ്ങിയത്. കത്തോലിക്കാ സഭയുടെ പ്രബോധനം മനസ്സിലാക്കിയാല്‍ ഇവ വ്യക്തമാകും. 'പല പാപങ്ങളും നമ്മുടെ അയല്‍ക്കാരനെ ദ്രോഹിക്കുന്നു. ആ ദ്രോഹങ്ങള്‍ പരിഹരിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യണം. (ഉദാ. മോഷ്ടിച്ചെടുത്ത വസ്തുക്കള്‍ തിരിച്ചു കൊടുക്കുക, നഷ്ടപരിഹാരം കൊടുക്കുക). ഇതൊക്കെ കേവല നീതി ആവശ്യപ്പെടുന്നതാണ്. പാപമോചന ആശീര്‍വ്വാദം പാപത്തെ നീക്കം ചെയ്യുന്നു. പക്ഷേ പാപം ഉണ്ടാക്കിയിട്ടുള്ള എല്ലാം ക്രമരാഹിത്യങ്ങളെയും അത് പരിഹരിക്കുന്നില്ല. പാപത്തില്‍ നിന്ന് ഉയര്‍ത്തപ്പെട്ടു എങ്കിലും പാപി തന്‍റെ ആദ്ധ്യാത്മിക ആരോഗ്യം പൂര്‍ണ്ണമായി വീണ്ടെടുക്കേണ്ടിയിരിക്കുന്നു. തന്‍റെ പാപത്തിന്‍റെ പ്രതിവിധിയായി എന്തെങ്കിലും കൂടുതലായി ചെയ്തു കൊണ്ടാണ് അത് വീണ്ടെടുക്കേണ്ടത്. അവന്‍ തന്‍റെ പാപങ്ങള്‍ക്ക് പരിഹാരം ചെയ്യണം. അല്ലെങ്കില്‍ പ്രായശ്ചിത്തം ചെയ്യണം. ഈ പരിഹാരക്രിയയെ പ്രായശ്ചിത്തം എന്ന്‍ വിളിക്കുന്നു.' (സുഖപ്പെടുത്തലിന്‍റെ കൂദാശകള്‍ 1459). യഥാര്‍ത്ഥ കുമ്പസാരം നമ്മെ ദിവ്യബലിക്ക് യോഗ്യരാക്കുന്നു. ദൈവകൃപയ്ക്ക് തടസ്സമായ മേഖലകള്‍ കണ്ടെത്തി പരിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കാം. {{വിശുദ്ധ കുര്‍ബാന- സകല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം - ഭാഗം I വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4312 }} {{വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാൻ ഈശോയോട് സമയം ചോദിച്ചു വാങ്ങിയപ്പോൾ- ഭാഗം II വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4372 }} {{വിശുദ്ധ കുര്‍ബാനയില്‍ 'ആമ്മേന്‍' പറയുമ്പോള്‍...! ഭാഗം III വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4424 }} {{വിശുദ്ധ കുർബ്ബാന സ്വീകരിക്കുന്ന നാം എതിര്‍ സാക്ഷ്യം നല്‍കാറുണ്ടോ? - ഭാഗം IV വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4479 }} {{ജീവിതത്തിന്റെ തിരക്കു വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിന് തടസ്സമാകുന്നുണ്ടോ? എങ്കില്‍...! - ഭാഗം V വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4527 }} {{നമ്മുടെ ജീവിതത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കു ഒന്നാം സ്ഥാനം കൊടുത്താല്‍...! - ഭാഗം VI വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4586 }} {{വിശുദ്ധ കുര്‍ബാന സ്വീകരിച്ചാല്‍ ഞാനും ഈശോയാകില്ലേ? - ഭാഗം VII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4645 }} {{വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരെ അനുകരിക്കുന്നത് നല്ലതാണ്: പക്ഷേ....! - ഭാഗം VIII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4690 }}
Image: /content_image/Mirror/Mirror-2017-04-26-05:40:48.jpg
Keywords: വിശുദ്ധ കുര്‍ബാനയില്‍, വിശുദ്ധ കുർബ്ബാന
Content: 4751
Category: 9
Sub Category:
Heading: ഫാ.ജയിംസ് മഞ്ഞാക്കല്‍ യു‌കെയില്‍; അത്ഭുതങ്ങള്‍ വര്‍ഷിക്കുന്ന ആത്മീയ ശുശ്രൂഷയ്ക്ക് ഏതാനും ദിവസങ്ങള്‍ ബാക്കി
Content: യൂറോപ്പിലെ ആയിരക്കണക്കിന് കുടുംബങ്ങളെ വിശ്വാസത്തിലേക്കും സൗഖ്യത്തിലേക്കും നയിച്ചു കൊണ്ടിരിക്കുന്ന ഫാ. ജയിംസ് മഞ്ഞാക്കല്‍ നയിക്കുന്ന ത്രിദിന ധ്യാനത്തിന് ബഥേല്‍ വേദിയായി മാറും. നിരവധി പ്രതിസന്ധികളിലൂടെയും സങ്കീര്‍ണ്ണതകളിലൂടെയും കടന്നുപോയിട്ടുള്ള മഞ്ഞാക്കലച്ചന്‍ ആയിരങ്ങള്‍ക്ക് ക്രിസ്തുവിനെ രുചിച്ചറിയാന്‍ ദൈവം ഒരുക്കിയ വചനവാളാണ്. പോളണ്ടിലും ഫാത്തിമായിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും 3000 നും 10000 നും ഇടയ്ക്ക് ജനങ്ങള്‍ ഈ ശുശ്രൂഷയിലേക്ക് വന്നു നിറയുമ്പോള്‍ അനേകം പേര്‍ ജീവിക്കുന്ന വിശുദ്ധനെന്ന്‍ അദ്ദേഹത്തെ വിളിക്കുന്നു. നൂറുകണക്കിന് വ്യക്തികളും കുടുംബങ്ങളുമാണ് കത്തോലിക്കാ വിശ്വാസത്തിലേക്കും ആഴമേറിയ മാനസാന്തര അനുഭവത്തിലേക്കും അച്ഛന്‍റെ ശുശ്രൂഷകളിലൂടെ കടന്നു വന്നിട്ടുള്ളത്. കരുണയുടെ മിഷനറിയായി മാര്‍പ്പാപ്പ തെരഞ്ഞെടുത്ത ഈ ആത്മീയ ആചാര്യന്‍ ഈ കാലയളവില്‍ വീല്‍ചെയറില്‍ ഇരുന്ന്‍ ശുശ്രൂഷ ചെയ്യുമ്പോള്‍ അനവധി രോഗശാന്തികളും വിടുതലുകളും നല്‍കി കര്‍ത്താവ് ഈ ശുശ്രൂഷയെ അത്ഭുതകരമായി വഴി നടത്തുന്നു. മലയാളികളെ കൂടാതെ യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ വലിയ സാന്നിധ്യം ഈ ശുശ്രൂഷയിലേക്ക് സംഘാടകര്‍ പ്രതീക്ഷിക്കുന്നു. യൂറോപ്പില്‍ ഏറ്റവും ശാന്തമായി സുവിശേഷ വേല ചെയ്യുന്ന ഈ മലയാളി വൈദികന്‍റെ സാന്നിധ്യവും പ്രാര്‍ത്ഥനകളും UK യ്ക്ക് വലിയ അനുഗ്രഹമായി മാറാന്‍ പ്രാര്‍ത്ഥനയോടെ ഒരുങ്ങുകയാണ് സെഹിയോന്‍ യു‌കെ ഡയറക്ടര്‍ ഫാ. സോജി ഓലിക്കലും ടീം അംഗങ്ങളും. നേരിട്ട് കാണുകയും ശ്രവിക്കുകയും ചെയ്തിട്ടുള്ള അത്ഭുതകരങ്ങളായ മാനസാന്തരങ്ങളും ആത്മീയ അനുഭവങ്ങളും ഈ ദിനങ്ങളില്‍ വര്‍ഷിക്കപ്പെടുവാന്‍ പ്രാര്‍ത്ഥിച്ച് ഒരുങ്ങാം. സെഹിയോന്‍ വെബ്സൈറ്റില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 3 ദിനങ്ങള്‍ക്കായി 15 പൗണ്ട് മാത്രമാണ് പ്രവേശന ഫീസായി സ്വീകരിക്കുന്നത്. ഇംഗ്ലീഷ് സംസാരിക്കുന്ന അനേകരെ സ്പോണ്‍സര്‍ ചെയ്തും കൂട്ടിക്കൊണ്ടു വന്നും ഈ സുവിശേഷ വേളയില്‍ ഭാഗഭാക്കുകളായി മാറാന്‍ അനേകം മലയാളി കുടുംബങ്ങള്‍ക്ക് അവസരമൊരുക്കും. നവീകരണത്തിന്‍റെ ജൂബിലി വര്‍ഷത്തില്‍ സമ്മാനിക്കപ്പെടുന്ന ഈ ആത്മീയ വിരുന്ന് അഭിഷേക നിറവില്‍ വളരാന്‍ നമ്മെ സഹായിക്കട്ടെ. #{red->n->n->Date: }# May 10, 11, 12 #{blue->n->n->Venue: }# Bethel, Bhm; Bto 7 JW #{red->n->n-> Contact: }# Sunny 07877290779 Prosper 07728921567
Image: /content_image/Events/Events-2017-04-27-03:37:35.jpg
Keywords: മഞ്ഞാ
Content: 4752
Category: 18
Sub Category:
Heading: ക്രിസ്തുസാക്ഷ്യം സമസ്തമേഖലകളിലേക്കും എത്തേണ്ടത് അനിവാര്യം: ആര്‍ച്ച് ബിഷപ്പ് തോമസ് മേനാംപറമ്പില്‍
Content: അ​​​ങ്ക​​​മാ​​​ലി: സ​​​ങ്കീ​​​ർ​​​ണ​​​മാ​​​യ വ​​​ർ​​​ത്ത​​​മാ​​​ന​​​ലോ​​​ക​​​ത്തി​​​ൽ ക്രി​​​സ്തു​​​സാ​​​ക്ഷ്യം സ​​​മ​​​സ്ത​​​മേ​​​ഖ​​​ല​​​ക​​​ളി​​​ലേ​​​ക്കും എ​​​ത്തേ​​​ണ്ട​​​ത് അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നു ഗുവാഹത്തി മു​​​ൻ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​തോ​​​മ​​​സ് മേ​​​നാം​​​പ​​​റ​​​മ്പിൽ. ഫി​​​യാ​​​ത്ത് മി​​​ഷ​​​ന്‍റെ നേതൃത്വത്തിലുള്ള മി​​​ഷ​​​ൻ കോ​​​ണ്‍​ഗ്ര​​​സ്-​​ഗ്രേ​​​റ്റ് ഗാ​​​ത​​​റിം​​​ഗ് ഓ​​​ഫ് മി​​​ഷ​​​ൻ അ​​​ങ്ക​​​മാ​​​ലി ക​​​റു​​​കു​​​റ്റി അ​​​ഡ് ല​​​ക്സ് ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ (ക്രൈ​​​സ്റ്റ് ന​​​ഗ​​​ർ) ഉദ്ഘാടനം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. വ്യ​​​ക്തി, കു​​​ടും​​​ബ, സാ​​​മൂ​​​ഹ്യ​​ത​​​ല​​​ങ്ങ​​​ളി​​​ൽ സ​​​മാ​​​ധാ​​​നം സം​​​ര​​​ക്ഷി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​തി​​​നും വ​​​ള​​​ർ​​​ത്തു​​​ന്ന​​​തി​​​നും സ​​​ഭാ​​​മ​​​ക്ക​​​ളു​​​ടെ കൂ​​​ട്ടാ​​​യ പ്രാ​​​ർ​​​ഥ​​​ന​​​യും പ്ര​​​യ​​​ത്ന​​​ങ്ങ​​​ളും ആ​​​വ​​​ശ്യ​​​മാണ്. തീ​​​ക്ഷ്ണ​​​മാ​​​യ പ്രാ​​​ർ​​​ഥ​​​ന​​​ക​​​ളി​​​ലൂ​​​ടെ​​​യും ക്രി​​​സ്തു​​​കേ​​​ന്ദ്രീ​​​കൃ​​​ത​​​മാ​​​യ കൂ​​​ട്ടാ​​​യ്മ​​​ക​​​ളി​​​ലൂ​​​ടെ​​​യു​​​മാ​​​ണ് ഇ​​​തു സാ​​​ധ്യ​​​മാ​​​വു​​​ക. ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും ശ​​​ക്ത​​​മാ​​​യ​​വാ​​​ക്കാ​​​ണു ഫി​​​യാ​​​ത്ത് എ​​​ന്ന​​​ത്. ദൈ​​​വ​​​ഹി​​​തം ഈ ​​​ലോ​​​ക​​​ത്തി​​​ൽ നി​​​റ​​​വേ​​​റ്റു​​​ന്ന​​​തി​​​നു​​​ള്ള പ​​​രി​​​ശ്ര​​​മ​​​ങ്ങ​​​ളി​​​ൽ നാം ​​​ഒ​​​രു​​​മി​​​ച്ചാ​​​ണു നീ​​​ങ്ങു​​​ന്ന​​​ത്. ക്രി​​​സ്തു​​​വ​​​ച​​​ന​​​ങ്ങ​​ളെ ലോ​​​ക​​​മെ​​​ന്പാ​​​ടും എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ൽ ഫി​​​യാ​​​ത്ത് മി​​​ഷ​​​ൻ വ​​​ഹി​​​ക്കു​​​ന്ന പ​​​ങ്ക് മ​​​ഹ​​​ത്ത​​​ര​​​മാ​​​ണ്. ബൈ​​​ബി​​​ൾ പ്ര​​​ഘോ​​​ഷ​​​ണ​​​രം​​​ഗ​​​ത്ത് അ​​​ല്മാ​​​യ​​​ർ വ​​​ലി​​​യ​​തോ​​​തി​​​ൽ ഇ​​​ട​​​പെ​​​ടു​​​ന്ന​​​ത് പ്ര​​​തീ​​​ക്ഷ ന​​​ൽ​​​കുന്നതാണ്. ഡോ. ​​​മേ​​​നാം​​​പ​​​റ​​​മ്പി​​​ൽ പ​​​റ​​​ഞ്ഞു. ബാ​​​ല​​​സോ​​​ർ ബി​​​ഷ​​​പ് ഡോ. ​​​സൈ​​​മ​​​ണ്‍ കൈ​​​പ്പു​​​റം, ഖ​​​ര​​​ക്പു​​ർ ബി​​​ഷ​​​പ് മാ​​​ർ തോ​​​മ​​​സ് തു​​​രു​​​ത്തി​​​മ​​​റ്റം, കൊ​​​ഹി​​​മ ബി​​​ഷ​​​പ് ജ​​​യിം​​​സ് തോ​​​പ്പി​​​ൽ, ഉ​​​ജ്ജ​​​യി​​​ൻ ബി​​​ഷ​​​പ് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വ​​​ട​​​ക്കേ​​​ൽ, ഇ​​​റ്റാ​​ന​​​ഗ​​​ർ ബി​​​ഷ​​​പ് ഡോ. ​​​ജോ​​​ണ്‍ തോ​​​മ​​​സ് കാ​​​ട്രു​​​കു​​​ടി​​​യി​​​ൽ, ജൊ​​​വാ​​​യ് ബി​​​ഷ​​​പ് ഡോ. ​​​വി​​​ക്ട​​​ർ ലിം​​​ഗ്ദോ, ഡ​​​യ​​​റ​​​ക്ട​​​ർ എം.​​​ജെ. ഇ​​​ട്ട്യേ​​​ച്ച​​​ൻ, കോ ​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ​​​മാ​​​രാ​​​യ ബ്ര​​​ദ​​​ർ സ്വീറ്റ്‌ലി ജോ​​​ർ​​​ജ്, ജോ​​​സ് ഓ​​​ലി​​​ക്ക​​​ൽ, ത​​​ങ്ക​​​മ്മ ദീ​​​ദി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. ഇ​​​ന്നു ഫാ​​​ത്തി​​​മ ശ​​​താ​​​ബ്ദി ആ​​​ഘോ​​​ഷം, അ​​​ധ്യാ​​​പ​​​ക സം​​​ഗ​​​മം, പ്രോ​​​ലൈ​​​ഫ് സം​​​ഗ​​​മം, മി​​​ഷ​​​ൻ ധ്യാ​​​നം, ആ​​​രാ​​​ധ​​​ന, ഗാ​​​ന​​​ശു​​​ശ്രൂ​​​ഷ എ​​​ന്നി​​​വ​​​ നടക്കും. പ്ര​​​മു​​​ഖ ഗാ​​​ന​​​ര​​​ച​​​യി​​​താ​​​വ് ബേ​​​ബി ജോ​​​ണ്‍ ക​​​ല​​​യ​​​ന്താ​​​നി​​​യാ​​​ണു മി​​​ഷ​​​ൻ കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ തീം​​​സോം​​​ഗ് ത​​​യാ​​​റാ​​​ക്കി​​​യ​​​ത്. മിഷന്‍ കോണ്‍ഗ്രസ് 30നു സമാപിക്കും.
Image: /content_image/India/India-2017-04-27-04:34:34.jpg
Keywords: ആര്‍ച്ച് ബിഷപ്പ്
Content: 4753
Category: 18
Sub Category:
Heading: ഇടുക്കി ഭദ്രാസനത്തില്‍ മൂന്ന് കോര്‍ എപ്പിസ്കോപ്പമാര്‍ അഭിഷിക്തരായി
Content: കട്ടപ്പന: ഇടുക്കി ഭദ്രാസനത്തിലെ മുതിര്‍ന്ന വൈദികരായ ഫാ. എ വി കുര്യന്‍, ആലയ്ക്കാപറമ്പില്‍, ഫാ. കെ ടി ജേക്കബ് കദളിക്കാട്ട്, ഫാ. എന്‍ പി ഏലിയാസ് ചേന്നന്‍കുന്നേല്‍ എന്നിവര്‍ കോര്‍ എപ്പിസ്കോപ്പമാരായി അഭിഷിക്തരായി. ഇടുക്കി ഭദ്രാസനത്തിന്റെ മൂന്നര പതിറ്റാണ്ട് ചരിത്രത്തിലാദ്യമായി നടത്തിയ കോര്‍ എപ്പിസ്ക്കോപ്പ സ്ഥാനാഭിഷേക ശുശ്രൂഷ ജനപങ്കാളിത്തത്താല്‍ ശ്രദ്ധേയമായി. ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ തേവോദേസിയോസ് കുര്‍ബാന അര്‍പ്പിച്ചതോടെയാണ് സ്ഥാനാഭിക്ഷേക ശുശ്രൂഷകള്‍ക്ക് തുടക്കം കുറിച്ചത്. കോര്‍ എപ്പിസ്ക്കോപ്പ സ്ഥാനത്തേയ്ക്ക് നിയുക്തരായ വൈദികരുടെ തലയില്‍ ശോശാപ്പകൊണ്ട് സ്പര്‍ശിച്ചു. പ്രത്യേക പ്രാര്‍ഥനകള്‍ മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ നടന്നു. കോര്‍ എപ്പിസ്ക്കോപ്പമാരെ മുദ്ര ചാര്‍ത്തിയ ശേഷം അംശവസ്ത്രങ്ങള്‍ ധരിപ്പിച്ചു. അധികാരത്തിന്റെ ചിഹ്നമായി വടിയും സ്ളീബായും മെത്രാപ്പോലീത്ത നല്‍കി. അംശവസ്ത്രങ്ങള്‍ ധരിച്ച് നിന്ന ഒരോരുത്തരുടെയും വലതുകൈ മെത്രാപോലീത്തയുടെ കാൈെണ്ട് മൂന്നു പ്രാവശ്യം മേല്‍പോട്ട് ഉയര്‍ത്തി 'ഇവര്‍ സ്ഥാനത്തിന് യോഗ്യര്‍' എന്ന് മൂന്ന് പ്രാവശ്യം ഉദ്ഘോഷിച്ചു. ജനങ്ങളും ഏറ്റു ചൊല്ലി. ഇതോടെ സ്ഥാനാഭിക്ഷേക ശുശ്രൂഷ അവസാനിച്ചു. തുടര്‍ന്ന് കുര്‍ബാന തുടര്‍ന്നു. അനുമോദന സമ്മേളനം അഡ്വ. ജോയ്സ് ജോര്‍ജ് എംപി ഉദ്ഘാടനം ചെയ്തു. ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ തേവോദേസിയോസ് അധ്യക്ഷനായി. ഫാ. ജോസഫ് റമ്പാന്‍, ചക്കുപള്ളം പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ കൃഷ്ണന്‍കുട്ടി എന്നിവരെ കൂടാതെ വിവിധ ഇടവകകളേയും സംഘടനകളേയും പ്രതിനിധീകരിച്ച് നിരവധിപേരും അനുമോദന യോഗത്തില്‍ സംസാരിച്ചു. ഫാ. എ വികുര്യന്‍ കോര്‍ എപ്പിസ്ക്കോപ്പ അനുമോദന യോഗത്തില്‍ മറുപടി പ്രസംഗം നടത്തി.
Image: /content_image/India/India-2017-04-27-05:10:18.jpg
Keywords: ഭദ്രാ
Content: 4754
Category: 1
Sub Category:
Heading: ഈജിപ്ഷ്യന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി മാര്‍പാപ്പയുടെ വീഡിയോ സന്ദേശം
Content: വത്തിക്കാൻ: സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും പ്രത്യാശ ഈജിപ്ഷ്യൻ ജനതയ്ക്ക് നൽകാനാണ് തന്റെ സന്ദർശനം വഴി ലക്ഷ്യമാക്കുന്നതെന്ന് ഫ്രാൻസിസ് മാർപാപ്പ. ഈജിപ്ഷ്യൻ യാത്രയ്ക്കു മുന്നോടിയായി ഏപ്രിൽ 25ന് നൽകിയ വിഡിയോ സന്ദേശത്തില്‍ സംസാരിക്കുകയായിരുന്നു മാർപാപ്പ. രണ്ടായിരം വർഷങ്ങൾക്ക് മുൻപ് ഉണ്ണിയായി പിറന്ന ഈശോയെ വധിക്കാൻ ഉത്തരവിട്ട ഹോറോദോസ് രാജാവിനെ ഭയന്ന് ഈജിപ്തിലേക്ക് പലായനം ചെയ്ത തിരുകുടുംബത്തിന് അഭയം നല്കിയ രാജ്യത്തേയ്ക്ക് തീർത്ഥാടനം നടത്താൻ ലഭിച്ച അവസരം അസുലഭമാണെന്നും സമാധാനത്തിന്റെ ദൂതുമായി കടന്നു വരുന്ന സുഹൃത്തായി തന്നെ പരിഗണിക്കണമെന്നും ഫ്രാൻസിസ് പാപ്പ അറിയിച്ചു. ക്രൈസ്തവ സാന്നിധ്യമുള്ള ഈജിപ്തിൽ തീവ്രവാദികളുടെ ആക്രമണം, തട്ടികൊണ്ടു പോകൽ തുടങ്ങിയ അക്രമങ്ങൾ മൂലം ക്രൈസ്തവരുടേയും മുസ്ലിം സഹോദരങ്ങളുടേയും ജീവിതം ദുരിത പൂർണ്ണമാണ്. അന്ധമായ അക്രമവാസന മൂലം ലോകം ചിന്നഭിന്നമായിരിക്കുന്ന വേളയിൽ സമാധാനവും സ്നേഹവും കരുണയും നിറഞ്ഞ മനോഭാവമാണ് രാജ്യത്തിനാവശ്യം. ഇന്നലെകളിൽ നിന്നും പാഠം ഉൾകൊണ്ട്, മുൻ വിധികളില്ലാതെ ഭാവിയെ ഉറ്റുനോക്കുന്ന ധൈര്യശാലികളായ മനുഷ്യരിലാണ് ലോകം പ്രതീക്ഷ വെക്കുന്നത്. അബ്രാഹം മുതലുള്ള പിതാക്കന്മാരും പ്രവാചകന്മാരും ജീവിച്ച നാട്ടിലേക്കുള്ള യാത്ര ആനന്ദകരമാണെന്നും അതുവഴി ഈജിപ്തിലെ ക്രൈസ്തവർക്ക് ശക്തിയും സ്വാന്ത്വനവും നൽകുകയാണ് തന്റെ ആഗ്രഹമെന്നും മാര്‍പാപ്പ പറഞ്ഞു. സമാധാനപൂർണമായ സംഭാഷണങ്ങളും നീതിയും മനുഷ്യത്വവും നിറഞ്ഞ സാഹോദര്യവും പടുത്തുയർത്തുകയാണ് ഇന്നത്തെ ആവശ്യം. അബ്രഹാമിന്റെ സന്തതികൾക്കിടയിൽ സാഹോദര്യത്തിന്റെയും സമാശ്വാസത്തിന്റേതുമായ സന്ദേശം നൽകുക എന്നതാണ് തന്റെ സന്ദർശനത്തിന്റെ ലക്ഷ്യമെന്ന് ഫ്രാൻസിസ് പാപ്പ ഊന്നി പറഞ്ഞു. അതേ സമയം മാര്‍പാപ്പയുടെ ഈജിപ്ഷ്യന്‍ സന്ദര്‍ശനം നാളെ ആരംഭിക്കും. കെയ്റോയിൽ നടക്കുന്ന അന്തർദേശീയ സമാധാന സമ്മേളനത്തെ അഭിസംബോധന ചെയ്ത് ആരംഭിക്കുന്ന മാർപാപ്പയുടെ സന്ദർശനത്തിൽ മുസ്ളിം സുന്നി വിഭാഗം തലവൻ അഹമദ് ഇൽ തായേബുമായി കൂടിക്കാഴ്ചയും ഉൾകൊള്ളിച്ചിട്ടുണ്ട്. ഇതിനു ശേഷം ഓർത്തഡോക്സ് സഭാ തലവന്മാരും രാഷ്ട്രിയ നേതാക്കളുമായി മാർപാപ്പ ചർച്ച നടത്തും. തുടർന്ന് മാർപാപ്പയുടെ നേതൃത്വത്തിലുള്ള ബലിയർപ്പണവും നടക്കും. തീവ്രവാദി ആക്രമണങ്ങളുടെ പശ്ചാത്തലമുണ്ടെങ്കിലും ഫ്രാൻസിസ് മാർപാപ്പയുടെ ഈജിപ്ത് സന്ദർശനത്തിൽ മാറ്റമില്ലെന്നു നേരത്തെ വത്തിക്കാൻ വ്യക്തമാക്കിയിരിന്നു.
Image: /content_image/TitleNews/TitleNews-2017-04-27-05:34:06.jpg
Keywords: വീഡിയോ, മാര്‍പാപ്പ
Content: 4755
Category: 6
Sub Category:
Heading: അല്ലയോ ക്രൈസ്തവാ, നിന്റെ മഹത്വമെന്തെന്ന് തിരിച്ചറിയുക!
Content: "തന്നെ സ്വീകരിച്ചവർക്കെല്ലാം, തന്റെ നാമത്തിൽ വിശ്വസിക്കുന്നവർക്കെല്ലാം, ദൈവമക്കളാകാൻ അവൻ കഴിവു നൽകി." (യോഹ 1:12) #{red->n->n->യേശു ഏകരക്ഷകൻ: ഏപ്രിൽ 12}# <br> മാമ്മോദീസാ സ്വീകരിച്ചു ക്രിസ്ത്യാനിയായി മാറുന്ന ഒരു വ്യക്തിയിൽ നാലു സുപ്രധാന മാറ്റങ്ങൾ സംഭവിക്കുന്നു: <br> 1. ലോകരക്ഷകനും ഏകരക്ഷകനുമായ യേശുക്രിസ്തു ആ വ്യക്തിയുടെ ശിരസ്സായി തീരുന്നു. <br> 2. ആ വ്യക്തി ക്രിസ്തുവിന്റെ അവയവങ്ങളിൽ ഒന്നായി തീരുന്നു. <br> 3. മാമ്മോദീസാ സ്വീകരിക്കുന്ന വ്യക്തി പരിശുദ്ധാത്മാവായ ദൈവത്തിന്റെ ആലയമായി തീരുന്നു. <br> 4. ക്രിസ്ത്യാനികള്‍ മാമ്മോദീസ വഴി പാപവിമുക്തരാവുകയും ദൈവമക്കളായി വീണ്ടും ജനിക്കുകയും ചെയ്യുന്നു. എന്നാൽ നിരവധി ക്രിസ്ത്യാനികൾ അവരുടെ മഹത്വമെന്താണെന്ന് തിരിച്ചറിയാതെ ജീവിക്കുന്നു. ഇന്ന് ലോകത്തിൽ ധാരാളം മതങ്ങളുണ്ട്. പ്രകൃതിശക്തികളെയും, ഇതിഹാസ കഥാപാത്രങ്ങളെയും, മൃഗങ്ങളെയും, ആൾ ദൈവങ്ങളെയും ആരാധിക്കുന്ന നിരവധി മതങ്ങൾ. ഇതുപോലെ ഏതെങ്കിലും ഒരു മതത്തിൽ വിശ്വസിക്കുന്നതുപോലെയല്ല ഒരു ക്രിസ്ത്യാനിയായിരിക്കുക എന്നത്. "അല്ലയോ ക്രൈസ്തവാ, നിന്റെ മഹത്വമെന്തെന്ന് തിരിച്ചറിയുക. നീ ഇപ്പോള്‍ ദൈവത്തിന്‍റെ തന്നെ പ്രകൃതിയില്‍ പങ്കുചേരുന്നതിനാല്‍, പാപം ചെയ്തു കൊണ്ട് നിനക്കു മുന്‍പുണ്ടായിരിന്ന അധമസ്ഥിതിയിലേക്ക് നീ തിരിച്ചുപോകരുത്. നിന്റെ ശിരസ്സ് ആരാണ് എന്നും ആരുടെ ശരീരത്തിന്റെ അവയവമാണ് നീ എന്നും ഓര്‍മ്മിക്കുക. അന്ധകാരത്തിന്റെ ശക്തിയില്‍ നിന്നും നീ മോചിക്കപ്പെട്ടിരിക്കുന്നുവെന്നും ദൈവരാജ്യത്തിന്‍റെ പ്രകാശത്തിലേക്ക് നീ ആനയിക്കപ്പെട്ടിരിക്കുന്നുവെന്നും ഓര്‍ക്കുക." (St. Leo the Great, Sermo 21 in nat) #{red->n->n->വിചിന്തനം}# <br> ലോകരക്ഷകനായ ക്രിസ്തുവിനെ പിന്‍തുടര്‍ന്നു കൊണ്ടും, അവിടുത്തോട് ഐക്യപ്പെട്ടു കൊണ്ടും, വത്സല മക്കള്‍ എന്ന നിലയില്‍ ദൈവത്തിന്‍റെ അനുകര്‍ത്താക്കളാകാനും സ്നേഹത്തില്‍ ചരിക്കാനും വേണ്ടി ദൈവം ഓരോ മനുഷ്യനെയും ക്ഷണിക്കുന്നു. എന്നാൽ ഈ സത്യം തിരിച്ചറിയാതെ അനേകർ പ്രകൃതിശക്തികളെയും, ഇതിഹാസ കഥാപാത്രങ്ങളെയും, മൃഗങ്ങളെയും, ആൾ ദൈവങ്ങളെയും ആരാധിച്ചുകൊണ്ട് ഈ ഭൂമിയിൽ ജീവിക്കുന്നു. അവരെല്ലാവരും സത്യം തിരിച്ചറിയുന്നതിനും, ഏകരക്ഷകനായ യേശുവിലൂടെ രക്ഷപ്രാപിക്കുന്നതിനും വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം. #{red->n->n->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "കർത്താവല്ലാതെ ദൈവം ആരുണ്ട്? നമ്മുടെ ദൈവമല്ലാതെ രക്ഷാശില എവിടെയുണ്ട്?". (സങ്കീ 18:31) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-04-27-08:14:00.jpg
Keywords: യേശു,ക്രിസ്തു
Content: 4756
Category: 1
Sub Category:
Heading: യേശുക്രിസ്തുവിലുള്ള വിശ്വാസത്തിന് ഞാൻ ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകുന്നു: പ്രശസ്ത ഫുട്ബോള്‍ കോച്ച് ജിം ഹാർബോഗ്
Content: വത്തിക്കാൻ: യേശു ക്രിസ്തുവിലുള്ള വിശ്വാസത്തിനാണ് തന്റെ ജീവിതത്തിൽ പ്രഥമ സ്ഥാനം നൽകിയിരിക്കുന്നതെന്നു മുന്‍ നാഷ്ണല്‍ ഫുട്ബോള്‍ ലീഗ് താരവും മിഷിഗൻ യൂണിവേഴ്സിറ്റി ഫുട്ബോൾ കോച്ചുമായ ജിം ഹാർബോഗ്. വത്തിക്കാനില്‍ മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സി.എൻ.എ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. വിശ്വാസം, കുടുംബം, ഫുട്ബോൾ എന്നിങ്ങനെയാണ് തന്റെ ജീവിതത്തിലെ മുൻഗണനാക്രമമെന്നും അദ്ദേഹം പറഞ്ഞു. 2015 മുതൽ മിഷിഗൻ യൂണിവേഴ്സിറ്റി ഫുട്ബോൾ കോച്ചായി സേവനമനുഷ്ഠിക്കുന്ന ഹാർബഗ്, യൂണിവേഴ്സിറ്റിക്കു വേണ്ടിയും നാഷണൽ ഫുട്ബോൾ ലീഗിലും കളിച്ചിട്ടുണ്ട്. ദൈവത്തിൽ വിശ്വാസമർപ്പിച്ച്, കൃപയുടെ അനുഭൂതിയിൽ ഭയം കൂടാതെയുള്ള ജീവിതം നയിക്കുക എന്ന ഭാര്യാപിതാവ്, മെറിൽ ഫോർബോൺ നൽകിയ സന്ദേശമാണ് തന്റെ ജീവിതത്തെ സ്വാധീനിച്ചത്. മാർപാപ്പയെ കണ്ടുമുട്ടിയ അനുഭവം വിവരിക്കാവുന്നതിനപ്പുറമാണ്. തന്നോടൊപ്പം കുടുംബത്തേയും ടീമംഗങ്ങളേയം സ്റ്റാഫിനേയും റോമിലേക്ക് കൊണ്ടുവരാൻ സാധിച്ചതിന്റെ സന്തോഷവും ഹാർബഗ് പങ്കുവെച്ചു. സിറിയൻ അഭയാർത്ഥികളുമായും എസ്. ഒ.എസ് ഗ്രാമത്തിലെ കുട്ടികളുമായും ടീം സമ്പർക്കം നടത്തി. മാർപാപ്പയുമായുള്ള കൂടിക്കാഴ്ച്ച ടീമംഗങ്ങൾക്ക് വൈകാരികമായിരുന്നുവെന്നും ആ അനുഭവത്തിൽ നിന്നും പാഠം ഉൾകൊണ്ട് ദൈവവുമായുള്ള വ്യക്തി ബന്ധം കൂടുതല്‍ കരുത്തുള്ളതാകട്ടെയെന്ന് ഹാർബഗ് പ്രത്യാശ പ്രകടിപ്പിച്ചു. ഫ്രാൻസിസ് പാപ്പയുടെ ഒപ്പമുള്ള നിമിഷങ്ങൾ എങ്ങനെ ഉപയോഗപ്രദമാക്കണം എന്ന ആശയകുഴപ്പത്തിലായിരുന്ന തന്നെ സഹായിച്ചത് മോൺസിഞ്ഞോർ റോബർട്ട് മെക്ക്ലോറി എന്ന വൈദികനാണ്. നിശബ്ദതയിൽ പ്രാർത്ഥിക്കുക വഴി ദൈവത്തിന്റെ സ്വരത്തിന് കാതോർക്കാനും അതുവഴി ദൈവഹിതം പ്രാവർത്തികമാക്കാനും സാധിക്കും എന്ന് വൈദികൻ നൽകിയ സന്ദേശമാണ് താൻ അനുവർത്തിക്കാൻ പോകുന്നത്. ക്രൈസ്തവർ എന്ന വേർതിരിവില്ലാതെ മാര്‍പാപ്പയെ പോലെയുള്ള ലോക നേതാവിനെ ശ്രവിക്കാനും അനുഗ്രഹം ലഭിക്കാനും ഇട വന്നത് അവിശ്വസനീയമായ അനുഭവമന്നെന്ന് ടീമംഗം ന്യൂസം പറഞ്ഞു. വിശ്വാസത്തിൽ ആഴപ്പെടാൻ സാധിച്ചതിന്റെ സന്തോഷം തന്നെയാണ് മറ്റു ടീമംഗങ്ങളും പങ്കുവെച്ചത്. സമ്മാനം നേടാനായി പരിശ്രമിക്കുക എന്ന വചനം തന്നെയാണ് ഓരോ കായിക താരങ്ങൾക്കുമുള്ള പ്രചോദനം. ക്ലാസ്സ് റൂമിലോ ഫുട്ബോൾ ഗ്രൗണ്ടിലോ ഒതുങ്ങുന്നതല്ല പഠനം. ജനങ്ങളുമായി സമ്പർക്കത്തിൽ ഏർപ്പെടുമ്പോഴാണ് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നത്. കാണാത്ത കാഴ്ചകൾ കാണാനും കേൾക്കാത്ത ഭാഷകൾ കേൾക്കാതും ആസ്വദിക്കാത്ത രുചികൾ ആസ്വദിക്കാനുമുള്ള അവസരമാണ് ടീമംഗങ്ങൾക്ക് ലഭിച്ചിരിക്കുന്നത്. ടീം അംഗങ്ങള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത രണ്ടു കാര്യങ്ങളാണ് സ്ഥിരതയും അച്ചടക്കവും. റോമൻ സന്ദർശനവും മാർപാപ്പയോടൊത്തുള്ള സമയവുമാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടവും അനുഗ്രഹവും. മകന്റെ മാമ്മോദീസായും മകളുടെ ആദ്യകുർബാന സ്വീകരണവും വത്തിക്കാനിൽ വച്ചു നടത്താൻ സാധിച്ചതിന്റെ സന്തോഷവും ഹാർബഗ് പത്രസമ്മേളനത്തിൽ വിവരിച്ചു.
Image: /content_image/TitleNews/TitleNews-2017-04-27-08:06:00.jpg
Keywords: യേശു, ഏറ്റുപറഞ്ഞു
Content: 4757
Category: 1
Sub Category:
Heading: പാകിസ്ഥാനിലെ കത്തോലിക്കാ സ്കൂളുകള്‍ ജയിലുകള്‍ക്ക് സമാനമെന്നു ലാഹോര്‍ ആര്‍ച്ച് ബിഷപ്പ്
Content: ലാഹോര്‍: പാകിസ്ഥാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പ്രകാരമുള്ള പുതിയ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയതിനു ശേഷം, രാജ്യത്തെ കത്തോലിക്കാ സ്കൂളുകളില്‍ ജയിലുകള്‍ക്ക് സമാനമായ അന്തരീക്ഷമാണെന്ന് ലാഹോര്‍ ആര്‍ച്ച് ബിഷപ്പ് ഫ്രാന്‍സിസ് സെബാസ്റ്റ്യന്‍ ഷാ. കത്തോലിക്കാ ന്യൂസ് സര്‍വീസിന് നല്‍കിയ അഭിമുഖത്തിലാണ് ബിഷപ്പിന്റെ പ്രസ്താവന. 8 അടിയോളം പൊക്കമുള്ള മതിലുകളാല്‍ ചുറ്റപ്പെട്ട സ്കൂള്‍ കാമ്പസുകളിലേക്ക് വരുന്ന കുരുന്നു കുട്ടികള്‍ പ്രവേശിക്കുന്നത് സ്കൂളിന്റെ പ്രധാന കവാടങ്ങളില്‍ ആയുധമേന്തി നില്‍ക്കുന്ന കാവല്‍ക്കാരെ മറികടന്നാണ്. ഇത് കാണുമ്പോള്‍ സ്കൂളുകള്‍ ജയിലുകളേ പോലെയായി എന്ന തോന്നലാണുണ്ടാക്കുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പാകിസ്ഥാനിലെ ക്രിസ്ത്യന്‍ ദേവാലയങ്ങളിലുണ്ടായ ആക്രമണങ്ങളെ തുടര്‍ന്ന്‍ ക്രിസ്ത്യന്‍ സഭകള്‍ സ്വന്തം ഉത്തരവാദിത്വത്തിലും ചിലവിലും തങ്ങളുടെ സ്കൂളുകളിലും ദേവാലയങ്ങളിലും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന രീതിയിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്ന അന്ത്യശാസനം പുറപ്പെടുവിച്ചിരിക്കുകയാണ്. ഈ നിര്‍ദ്ദേശം പാലിക്കാത്ത സ്കൂളുകള്‍ അടച്ചുപൂട്ടുമെന്ന ഭീഷണിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. പാകിസ്താനിലെ ഭൂരിഭാഗം സ്കൂളുകളിലേയും, ദേവാലയങ്ങളിലേയും ചുറ്റുമതിലുകള്‍ സാധാരണയായി 4-5 അടി പൊക്കമുള്ളവയാണ്. എന്നാല്‍ പുതിയ ഉത്തരവനുസരിച്ച് മതിലുകള്‍ 8 അടി പൊക്കമുള്ളവയും, മതിലുകള്‍ക്ക് മുകളില്‍ മുള്ളുകമ്പികള്‍ക്ക് പകരം ബ്ലേഡ് പോലെ മൂര്‍ച്ചയുള്ള റേസര്‍ കമ്പികള്‍ പാകിയവയുമായിരിക്കണം. മാത്രമല്ല സി‌സി‌ടി‌വി കാമറകള്‍ സ്ഥാപിക്കുകയും, ആയുധധാരികളായ കാവല്‍ക്കാരെ നിയമിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. ഇത് ഗ്രാമപ്രദേശങ്ങളിലുള്ള, പ്രത്യേകിച്ച് സ്കൂള്‍ ഫീസ് പോലും നല്‍കുവാന്‍ കഴിവില്ലാത്ത കുട്ടികള്‍ പഠിക്കുന്ന സ്കൂളുകളെ സംബന്ധിച്ചിടത്തോളം വലിയ ഒരു സാമ്പത്തിക ബാധ്യതയാണ്. ബിഷപ്പ് പറഞ്ഞു. മുസ്ലീം ഭൂരിപക്ഷ രാജ്യമായ പാകിസ്ഥാനില്‍ ആകെ ജനസംഖ്യയുടെ വെറും 2 ശതമാനം മാത്രമാണ് ക്രിസ്ത്യാനികള്‍. എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌, ജര്‍മ്മന്‍ കത്തോലിക്കാ എജന്‍സികള്‍ തുടങ്ങിയവരുടെ സാമ്പത്തിക സഹായങ്ങള്‍ വഴി ഭൂരിഭാഗം സ്കൂളുകളിലും സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിച്ചു കഴിഞ്ഞു. ഇത്തരമൊരു സാഹചര്യത്തിലൂടെ സ്കൂളില്‍ പ്രവേശിക്കുന്ന കുട്ടികള്‍ക്ക് 'തങ്ങള്‍ സുരക്ഷിതരല്ല' എന്ന തോന്നല്‍ ഉളവാക്കുകയും ഇത് അവരുടെ മാനസികനിലയെ തന്നെ ബാധിക്കുകയും ചെയ്യും. ദേവാലയങ്ങളിലാകട്ടെ വിശുദ്ധ കുര്‍ബ്ബാനക്ക് ശേഷം ഞങ്ങള്‍ വിശ്വാസികളോട് വേഗം തന്നെ സ്വന്തം ഭവനങ്ങളിലേക്ക് പോകുവാന്‍ നിര്‍ദ്ദേശിക്കുന്നു. ബിഷപ്പ് പറഞ്ഞു. രാജ്യത്തെ ക്രൈസ്തവ വിശ്വാസികളുടെ ആഴമായ വിശ്വാസത്തെ പറ്റിയും ബിഷപ്പ് അഭിമുഖത്തില്‍ തുറന്ന്‍ പറഞ്ഞു. 2015 മാര്‍ച്ച് മാസത്തില്‍ ദേവാലയങ്ങളില്‍ ആക്രമണങ്ങള്‍ നടന്നതിന് ശേഷം ഓശാന തിരുനാള്‍ ആഘോഷങ്ങള്‍ക്കായും, ജനങ്ങളുടെ ഭീതി മാറ്റുന്നതിനായും ഇടവക സന്ദര്‍ശിച്ചപ്പോള്‍ ഉണ്ടായ വിശ്വാസത്തിന്റെ അനുഭവവും ബിഷപ്പ് പങ്കുവെച്ചു. ദേവാലയത്തില്‍ കൈകുഞ്ഞുമായി എത്തിയ ഒരു യുവതിയോട് 'ഈ കുഞ്ഞിനെകൊണ്ട് ഈ സാഹചര്യത്തില്‍ ദേവാലയത്തില്‍ വരുവാന്‍ നിനക്ക് ഭയമില്ലേ?' എന്ന ചോദ്യത്തിന് അവളുടെ മറുപടി അതിശയകരമായിരിന്നു. 'എന്റെ കുഞ്ഞ് ദൈവത്തിന്റെ സമ്മാനമാണ്. അതിനാല്‍ ഈ കുഞ്ഞിനെ ദേവാലയത്തില്‍ കൊണ്ട് വരികയും തന്റെ പിതാവിന്റെ ഭവനം കാണിക്കുകയും ചെയ്യുക എന്നത് എന്റെ ഉത്തരവാദിത്വമാണ്'. അവളുടെ നിഷ്കളങ്കമായ മറുപടി ഇന്നും എന്റെ ചെവികളില്‍ മുഴങ്ങുന്നുണ്ട്. ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. കത്തോലിക്കാ സ്കൂളുകളും, ഞായറാഴ്ച തോറുമുള്ള മതബോധന ക്ലാസ്സുകളും കത്തോലിക്കാ യുവതീ-യുവാക്കളില്‍ വിശ്വാസരൂപീകരണത്തില്‍ കാര്യമായ പങ്ക് വഹിക്കുന്നുണ്ടെന്നും നാഷണല്‍ യൂത്ത് കമ്മീഷന്റെ ചെയര്‍മാന്‍ കൂടിയായ ബിഷപ്പ് സെബാസ്റ്റ്യന്‍ ഷാ പറഞ്ഞു അഭിമുഖത്തില്‍ പറഞ്ഞു.
Image: /content_image/TitleNews/TitleNews-2017-04-27-09:19:33.jpg
Keywords: പാകി, പാക്കിസ്ഥാ
Content: 4758
Category: 1
Sub Category:
Heading: ക്രിസ്ത്യാനികള്‍ക്കെതിരെ ഐ‌എസ് നടത്തുന്ന കൂട്ടകൊല വംശഹത്യയായി പ്രഖ്യാപിക്കണം: അമേരിക്കന്‍ സംഘടന യു‌എന്നിന് കത്തയച്ചു
Content: വാഷിംഗ്ടണ്‍: മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ക്രൈസ്തവര്‍ക്കെതിരെ നടത്തുന്ന കൊടും ക്രൂരതകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നു ആവശ്യപ്പെട്ട് അമേരിക്കന്‍ സെന്റര്‍ ഫോര്‍ ലോ ആന്‍ഡ്‌ ജസ്റ്റിസ് സംഘടന പുതിയ യു‌എന്‍ സെക്രട്ടറി ജനറലായ അന്റോണിയോ ഗുട്ടെറെസിന് കത്തയച്ചു. ഇസ്ളാമിക തീവ്രവാദ സംഘടനകളും അനുബന്ധ സംഘടനകളും ക്രൈസ്തവര്‍ക്ക് നേരെ നടത്തുന്ന കൂട്ടക്കുരുതികള്‍ വംശഹത്യയാണെന്ന്‍ പ്രഖ്യാപിക്കണമെന്നും ഇതിനെതിരെ സെക്രട്ടറി ജനറല്‍ ഉത്തരവാദിത്വപ്പെട്ട ഓഫീസുകളുമായി കൂടിയാലോചിച്ചു സത്വര നടപടിയെടുക്കുവാന്‍ അന്താരാഷ്‌ട്ര സമൂഹത്തെ പ്രേരിപ്പിക്കണമെന്നുമാണ് കത്തിന്റെ ഇതിവൃത്തം. ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ നേതൃത്വത്തില്‍ ക്രിസ്ത്യാനികള്‍ക്കും, മറ്റ് ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ നടന്ന ക്രൂരമായ ആക്രമണങ്ങളുടെ ഒരു പട്ടിക തന്നെ കത്തില്‍ വിവരിച്ചിട്ടുണ്ട്. മതനിന്ദയും, മതവിരുദ്ധതയുമാരോപിച്ചു സിറിയയില്‍ ഐ‌എസ് പുരുഷന്‍മാരേയും, സ്ത്രീകളേയും, കുട്ടികളേയും കല്ലെറിയുകയും, ശിരച്ഛേദനം നടത്തിയതും കത്തില്‍ ചൂണ്ടികാട്ടിയിരിക്കുന്നു. അസ്സീറിയന്‍ ക്രിസ്ത്യാനികളെ കൂട്ടമായി തട്ടികൊണ്ട് പോയതും, മുതിര്‍ന്നവരേയും കുട്ടികളേയും പൊതുസ്ഥലങ്ങളില്‍ വെച്ച് തങ്ങളുടെ വിശ്വാസം ഉപേക്ഷിക്കുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് മര്‍ദ്ദിച്ചതും മൊസൂളില്‍ മതമൗലിക വാദികളാല്‍ കത്തിയമര്‍ന്ന 12 വയസ്സുകാരിയായ പെണ്‍കുട്ടിയുടെ കാര്യവും, ക്രിസ്ത്യന്‍ സ്ത്രീകള്‍ മാനഭംഗത്തിനും ലൈംഗീക അടിമത്വത്തിനും ഇരയായതും കത്തില്‍ സൂചിപ്പിക്കുന്നു. മുന്‍ യു‌എന്‍ സെക്രട്ടറി ജനറലായ ബാന്‍കിമൂണ്‍, വംശഹത്യക്കെതിരായ യു‌എന്‍ ഓഫീസ് ഓഫ് സ്പെഷ്യല്‍ അഡ്വൈസര്‍, ഐക്യരാഷ്ട്ര സഭയുടെ മുന്‍ യു‌എസ് പ്രതിനിധിയായ സാമന്ത പവര്‍, നിലവിലത്തെ അമേരിക്കന്‍ പ്രതിനിധിയായ നിക്കി ഹാലി എന്നിവര്‍ക്കും സംഘടന കത്ത് അയച്ചിട്ടുണ്ട്. വംശഹത്യക്കെതിരെ ശബ്ദമുയര്‍ത്തുന്നതിനുള്ള ഉത്തരവാദിത്വം അന്താരാഷ്ട്ര സമൂഹത്തിനുണ്ടെന്ന് എ‌സി‌എല്‍‌ജെ ഓര്‍മ്മിപ്പിച്ചു. കത്തോലിക്കാ വിശ്വാസിയായ അന്റോണിയോ ഗുട്ടെറെസ് ഈ വര്‍ഷം ആരംഭത്തിലാണ് ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലായി സ്ഥാനമേറ്റത്. അധികം താമസിയാതെ ഇസ്ളാമിക തീവ്രവാദികളെ ഇറാഖില്‍ നിന്നും തുടച്ചുനീക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി കഴിഞ്ഞ മാര്‍ച്ചില്‍ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. നേരത്തെ പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി പദം അലങ്കരിച്ച അന്റോണിയോ ഗുട്ടെറെസ് രാജ്യത്തു ഗര്‍ഭഛിദ്രത്തിനെതിരെ ശക്തമായ നടപടി സ്വീകരിച്ച ഒരു നേതാവ് കൂടിയായിരിന്നു.
Image: /content_image/TitleNews/TitleNews-2017-04-27-10:35:36.jpg
Keywords: ഐക്യരാഷ്ട്ര, യു‌എസ്
Content: 4759
Category: 1
Sub Category:
Heading: സമാധാനത്തിന്റെ സന്ദേശവുമായി മാര്‍പാപ്പയുടെ ഈജിപ്ഷ്യന്‍ സന്ദര്‍ശനം ഇന്ന് ആരംഭിക്കും
Content: വത്തിക്കാൻ സിറ്റി: സമാധാനത്തിന്റെ സന്ദേശവുമായി ഫ്രാ‍ൻസിസ് മാർപാപ്പയുടെ ഈജിപ്ത് സന്ദര്‍ശനം ഇന്ന് ആരംഭിക്കും. ഫ്രാന്‍സിസ് പാപ്പയുടെ 18-മത് രാജ്യന്തര പര്യടനമാണ് നടക്കുന്നത്. പ്രാദേശിക സമയം രാവിലെ 10.45-ന് റോമിലെ ഫ്യുമിചീനോ അന്തര്‍ദേശീയ വിമാനത്തില്‍നിന്നും യാത്ര പുറപ്പെടും. ഉച്ചതിരിഞ്ഞ് 2 മണിക്ക് കെയ്റോ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന മാര്‍പാപ്പയ്ക്കു മെത്രാന്‍ സംഘം സ്വീകരണം നല്‍കും. തുടര്‍ന്നു ഹേലിയോപോളിസിലെ പ്രസിഡന്‍ഷ്യല്‍ പാലസില്‍ പ്രസിഡന്‍റ് അബ്ദുള്‍ ഫത്താ എല്‍-സീസ്സിയുമായി പാപ്പാ കൂടിക്കാഴ്ച നടത്തും. അല്‍-അസാര്‍ യൂണിവേഴ്സിറ്റി സന്ദര്‍ശിക്കുന്ന മാര്‍പാപ്പ ഈജിപ്തിലെ ഗ്രാന്‍ഡ് ഇമാമും സുന്നി മുസ്ലിങ്ങളുടെ നേതാവുമായ അഹമ്മദ് അല്‍-തയേബുമായി പാപ്പാ ഫ്രാന്‍സിസ് സംഭാഷണം നടത്തും. ഈജിപ്തിലെ ഓര്‍ത്തഡോക്സ് സഭാദ്ധ്യക്ഷന്‍, പാത്രിയര്‍ക്കിസ് തവാദ്രോസ് ദ്വിതിയനുമായി അലക്സാന്‍ഡ്രിയായിലെ പാത്രിയര്‍ക്കല്‍ വസതയില്‍ പാപ്പാ കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ വര്‍ഷം ക്രിസ്മസ് ദിനത്തില്‍ ഭീകരാക്രമണം നടന്ന പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ദേവാലയം ഇരുസഭാദ്ധ്യക്ഷന്മാരും സന്ദര്‍ശിക്കും. ശനിയാഴ്ച രാവിലെ 10 മണിക്ക് കെയ്റോയിലെ വ്യോമസേനയുടെ മൈതാനിയില്‍ മാര്‍പാപ്പാ സമൂഹബലിയര്‍പ്പിക്കും. പ്രസിഡന്‍റ്, അല്‍-സീസ്സി, കോപ്റ്റിക്ക് പാത്രിയര്‍ക്കിസ് തവദ്രോസ്, ഗ്രീക്ക് ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കിസ് തെയെദോരൂസ്, കിഴക്കിന്‍റെ എക്യുമെനിക്കല്‍ പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ പ്രഥമന്‍ എന്നിവരും ഈജിപ്തിലെ ആംഗ്ലിക്കന്‍, പ്രൊട്ടസ്റ്റന്‍റ് സഭാവിഭാഗങ്ങളുടെ തലവന്മാരും ഫ്രാന്‍സിസ് പാപ്പയുടെ സമൂഹബലിയര്‍പ്പണത്തില്‍ പങ്കെടുക്കും. ശനിയാഴ്ച വൈകുന്നേരം 5-മണിയ്ക്കു കെയ്റോ വിമാനത്താവളത്തില്‍ നിന്ന്‍ ഔദ്യോഗിക യാത്രയയപ്പിന് ശേഷം മാര്‍പാപ്പ വത്തിക്കാനിലേക്ക് മടങ്ങും.
Image: /content_image/TitleNews/TitleNews-2017-04-28-05:11:05.jpg
Keywords: മാര്‍പാപ്പ, ഈജി