Contents
Displaying 4441-4450 of 25062 results.
Content:
4720
Category: 18
Sub Category:
Heading: മാര്‍ തോമസ് തറയിലിന്റെ മെത്രാഭിഷേകം ഇന്ന്
Content: പാലാ: ചങ്ങനാശ്ശേരി അതിരൂപതയുടെ നിയുക്ത സഹായ മെത്രാന്‍ റവ. ഡോ. തോമസ് തറയിലിന്റെ മെത്രാഭിഷേകം ഇന്ന്. ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് ചങ്ങനാശ്ശേരി സെന്‍റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടക്കുന്ന മെത്രാഭിഷേക ശുശ്രൂഷകള്‍ക്ക് ചങ്ങനാശ്ശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യകാര്‍മ്മികത്വം വഹിക്കും. ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍, പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും. കെസിബിസി പ്രസിഡന്‍റ് ആര്‍ച്ചുബിഷപ് ഡോ. സൂസപാക്യം വചനസന്ദേശം നല്‍കും. തിരുക്കര്‍മ്മങ്ങള്‍ക്കു ശേഷം സിബിസിഐ പ്രസിഡന്‍റ് കര്‍ദി. ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ അനുഗ്രഹപ്രഭാഷണം നടത്തും. ക്നാനായ യാക്കോബായ സഭയുടെ അധ്യക്ഷനായ കുര്യാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത അനുഗ്രഹ പ്രസംഗവും നടത്തും. മെത്രാഭിഷേക ശുശ്രൂഷയുടെ നടത്തിപ്പിനായി ചങ്ങനാശ്ശേരി അതിരൂപതാ കേന്ദ്രത്തിലും ചങ്ങനാശ്ശേരി മെത്രാപ്പോലീത്തന്‍ ഇടവകയിലും അവസാനഘട്ട ക്രമീകരണങ്ങള്‍ നടന്നു വരുന്നു. മെത്രാഭിഷേക കർമങ്ങളെ ത്തുടർന്ന് മാർ തോമസ് തറയില്‍ വിശുദ്ധ കുർബാന അർപ്പിക്കും.
Image: /content_image/News/News-2017-04-23-05:14:56.jpg
Keywords: തറയി, മെത്രാഭി

4721
Category: 4
Sub Category:
Heading: കരുണയുടെ ഞായറാഴ്ച നടന്ന ഈ അത്ഭുത പ്രതിഭാസം ലോകത്തെ അതിശയിപ്പിക്കുന്നു
Content: വാഷിംഗ്ടണ്‍: കരുണയുടെ ഞായറാഴ്ച അമേരിക്കയില്‍ നടന്ന ഒരു അത്ഭുത പ്രതിഭാസം ലോകത്തെ അതിശയിപ്പിക്കുന്നു. ഇത് ഈശോയുടെ കരുണയുടെ അത്ഭൂതമോ? അതേ എന്നു തന്നെയാണ് ഫാദര്‍ ഡ്വയ്റ്റ് ലോഞ്ചനേക്കറും അഞ്ഞൂറോളം വരുന്ന ദൃക്സാക്ഷികളും വിശ്വസിക്കുന്നത്. കഴിഞ്ഞ വര്‍ഷം കരുണയുടെ ഞായറാഴ്ചയാണ് ഈ അത്ഭുത പ്രതിഭാസം സംഭവിച്ചത്. ഇന്ന് മറ്റൊരു കരുണയുടെ ഞായറാഴ്ചയിലൂടെ കടന്നു പോകുമ്പോള്‍ ഈ അത്ഭുതത്തെ പറ്റിയുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയായില്‍ വീണ്ടും സജീവമാകുകയാണ്. ദൈവകരുണയുടെ ഞായറാഴ്ച ഒരേ ദിവസം ഒന്നില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ അത്ഭുത പ്രതിഭാസം സംഭവിച്ചുവെന്നു അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിന്നു. റിപ്പോര്‍ട്ടുകള്‍ അനുസരിച്ചു അമേരിക്കയിലെ രണ്ടിടങ്ങളില്‍- സൌത്ത് കരോലിനായിലും ന്യൂലണ്ടനിലും ഇത് സംഭവിച്ചു. ഫാദർ ഡ്വയ്റ്റ് ലോഞ്ചനെക്കർ, കരുണയുടെ ഞായറാഴ്ച്ച തന്റെ ഇടവകയിലുണ്ടായ അത്ഭുത പ്രതിഭാസത്തെ പറ്റി ഇപ്രകാരം എഴുതുന്നു. "കരുണയുടെ ഞായറാഴ്ച്ച ഞങ്ങളുടെ ഇടവകയിലെ അംഗങ്ങൾ, യേശുവിന്റെ കരുണയുടെ ചിത്രവും വഹിച്ചുകൊണ്ട്, സമീപത്തുള്ള കരുണയുടെ കവാടത്തിലേക്ക് കാൽനടയായി ഒരു തീർത്ഥാടനം നടത്തി. ആ പ്രദേശത്തെ വിവിധ ഇടവകകളിൽ നിന്നുള്ള അംഗങ്ങൾ അവിടെ എത്തിയിരുന്നു. അമേരിക്കയിലെ സൗത്ത് കരോലിനയിലെ ഗ്രീൻ വില്ലയിലാണ് ഇത് നടന്നത്. അഞ്ഞൂറു പേരടങ്ങുന്ന തീർത്ഥാടകർ അവിടെ പ്രാർത്ഥനയിൽ മുഴുകി. വിശുദ്ധ ഫൗസ്റ്റീനയെ പറ്റിയും കരുണയെ പറ്റിയുമുള്ള പ്രഭാഷണങ്ങളും അവിടെ ഉണ്ടായിരുന്നു. ഞങ്ങളുടെ ഇടവകയിലെ ചിലർ പരിപാടികളുടെ ചിത്രങ്ങൾ എടുത്തിരുന്നു. വൈകുന്നേരമായപ്പോൾ ആ ചിത്രങ്ങൾ എല്ലാവർക്കും വിതരണം ചെയ്തു. അപ്പോഴാണ് ഞങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചത്. കരുണയുടെ കവാടത്തിനടുത്തുവെച്ച് എടുത്തിരുന്ന ചിത്രങ്ങളിൽ ഞങ്ങൾ ഒരത്ഭുതം കണ്ടു. ചിത്രത്തിലെ യേശുവിന്റെ ഹൃദയത്തിനു നേരെ ആകാശത്തിൽ നിന്ന് ഒരു പ്രകാശം പതിക്കുന്നതായി ആ ചിത്രങ്ങളിലെല്ലാം തെളിഞ്ഞു കണ്ടു! ആ കാഴ്ച്ച കണ്ട് ആളുകൾ തരിച്ചുനിന്നു. മേഘങ്ങൾക്കിടയിലൂടെ ഒരു പ്രകാശരശ്മി യേശുവിന്റെ ചിത്രത്തിലേക്ക് വീഴാനുള്ള സാധ്യത തീരെയില്ലായിരുന്നു. കാരണം, അന്ന് മേഘരഹിതമായ തെളിഞ്ഞ ആകാശമായിരുന്നു. ഞാനുൾപ്പടെ എല്ലാവരും അത്ഭുതസ്തബ്ദരായി നിന്നു! അതൊരു അത്ഭുതമാണോ? ദൈവിക സന്ദേശമാണോ? ഞങ്ങളുടെ തീർത്ഥാടനത്തിന് ലഭിച്ച യേശുവിന്റെ അനുഗ്രഹമാണോ? ഞങ്ങൾക്ക് ഉത്തരമില്ല. ഇത്തരം അതീന്ദ്രിയ സംഭവങ്ങളെ പറ്റി തിരുസഭയ്ക്ക് വ്യക്തമായ കാഴ്ച്ചപ്പാടുണ്ട്. അത്ഭുതമെന്ന് കരുതപ്പെടുന്ന പ്രതിഭാസത്തിന് സ്വാഭാവികമായ ഒരു കാരണമുണ്ടോ എന്ന് അന്വേഷിക്കലാണ് ആദ്യത്തെ മാർഗ്ഗം. ഫിസിക്സിലും ഫോട്ടോഗ്രഫിയിലുമെല്ലാം വിദഗ്ദരായ പലരോടും ഞാൻ ഈ സംഭവം ചർച്ച ചെയ്തു. ക്യാമറയിലെ ലെൻസിന് പോറലുണ്ടെങ്കിൽ പ്രകാശകിരണം പോലൊരു പ്രതിഭാസം ചിത്രത്തിലുണ്ടാകാം; എന്നാൽ പോറലുള്ള ലെൻസുകൊണ്ടുള്ള ചിത്രങ്ങളിൽ പ്രകാശകിരണം പോലൊന്ന് കാണാൻ കഴിയും. പക്ഷേ, അത് ഒരിക്കലും ഇതുപോലെ കൃത്യമായ ആംഗിളിലായിരിക്കില്ല. ചിത്രങ്ങളിലുള്ള പ്രകാശകിരണങ്ങൾ കൃത്യമായ ആംഗിളിൽ യേശുവിന്റെ ഹൃദയത്തിലേക്ക് പതിക്കുന്നതായി കാണാം. പോറൽ വന്ന ലെൻസിൽ നിന്നും ആ കൃത്യത ലഭിക്കില്ല എന്ന് വിദഗ്ദർ എന്നെ അറിയിച്ചു. ക്രൈസ്തവരായ നമ്മൾ ദൈവത്തിന്റെ പ്രവർത്തിയിൽ വിശ്വസിക്കുന്നവരാണ്. ഒരു സംഭവത്തിന് ശാസ്ത്രീയവും സ്വാഭാവികവുമായ കാരണങ്ങൾ ഇല്ലെങ്കിൽ, അത് ദൈവത്തിന്റെ പ്രവർത്തിയാണ് എന്ന് മനസിലാക്കാനുള്ള വിശ്വാസം ഉള്ളവരാണ്. അനുമാനങ്ങൾ എന്തൊക്കെയായാലും ഞങ്ങളുടെ പ്രദേശത്തുള്ള ക്രൈസ്തവ സമൂഹം ഈ അത്ഭുതത്തെ ഒരു അനുഗ്രഹമായി കരുതുന്നു. യേശുവിന്റെ ഹൃദയത്തിലേക്കുള്ള പ്രകാശധാര തങ്ങൾക്കുള്ള അടയാളമാണെന്ന് അവർ കരുതുന്നു." അമേരിക്കയിലെ തന്നെ ന്യു ലണ്ടനിലെ ഔർ ലേഡി ഓഫ് ഫാത്തിമ ദേവാലയത്തിലും ഇപ്രകാരം ഒരു പ്രകാശം, അൽത്താരയിൽ സ്ഥാപിച്ചിരുന്ന കരുണയുടെ ഈശോയുടെ ചിത്രത്തിലെ ഹൃദയത്തിന്റെ ഭാഗത്തേക്ക് വിശുദ്ധ കുർബ്ബാന മദ്ധ്യേ കടന്നു വന്നു. ഏപ്രിൽ 3, കരുണയുടെ ഞായറാഴ്ച രാവിലെ 10:30ന് നടന്ന വിശുദ്ധ കുർബ്ബാന മദ്ധ്യേയാണ് ഇപ്രകാരം സംഭവിച്ചതെന്നും ദിവ്യ ബലിയർപ്പിച്ച വൈദികനും കൂടെയുണ്ടായിരുന്ന ഡീക്കനും ഇടവകാംഗങ്ങളും അത്ഭുതത്തോടെ അത് ദർശിച്ചുവെന്നും ഇടവകാംഗമായ ക്രിസ്റ്റീൻ റിവേര സാക്ഷ്യപ്പെടുത്തുന്നു. പോളണ്ടിലെ വിശുദ്ധ ഫൗസ്റ്റീന ക്വവാൽസ്കിക്കുണ്ടായ (1905-38) ഒരു വെളിപാടിൽ നിന്നുമാണ് ലോകത്താകമാനം കരുണയുടെ ഈശോയോടുള്ള ഭക്തി ആരംഭിക്കുന്നത്. യേശു തനിക്ക് പ്രത്യക്ഷപ്പെട്ട്, കരുണയുടെ ചിത്രം ലോകത്തോട് പങ്കുവെയ്ക്കാന്‍ ആവശ്യപ്പെട്ടു എന്ന് 1931-ൽ എഴുതപെട്ട ഡയറിയിൽ വിശുദ്ധ ഫൗസ്റ്റീന കുറിച്ചിട്ടുണ്ട്. അങ്ങനെയാണ് വിശുദ്ധ ഫൗസ്റ്റീന കരുണയുടെ ഈശോയുടെ ചിത്രം രൂപകൽപന ചെയ്തത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികളിലും, റഷ്യൻ ഭരണത്തിലുമൊന്നും നശിച്ചുപോകാതെ അത് ഇപ്പോഴും ലിഥുനിയയിലെ വിലിനിസീൽ ഒരു ആരാധനാലയത്തിൽ സൂക്ഷിച്ചിരിക്കുന്നു.
Image: /content_image/Mirror/Mirror-2017-04-23-12:32:15.jpg
Keywords: ദിവ്യകാരുണ്യ അത്ഭുത, ദിവ്യകാരുണ്യ

4722
Category: 6
Sub Category:
Heading: 'ഹല്ലേലൂയ’ എന്ന വാക്കിന്റെ അര്‍ത്ഥമെന്ത്?
Content: "പിന്നെ വലിയ ജനക്കൂട്ടത്തിന്റെയും പെരുവെള്ളത്തിന്റെയും ഗംഭീരമായ ഇടിമുഴക്കത്തിന്റെയും ശബ്ദംപോലെയുള്ള ഒരു സ്വരം ഞാന്‍ കേട്ടു; ഹല്ലേലുയ്യാ! സര്‍വശക്തനും നമ്മുടെ ദൈവവുമായ കര്‍ത്താവു വാഴുന്നു" (വെളിപാട് 19:6). #{red->n->n->യേശു ഏകരക്ഷകൻ: ഏപ്രിൽ 9}# <br> ഹല്ലേലൂയ എന്ന വാക്ക് ക്രൈസ്‌തവ പ്രാര്‍ത്ഥനയിലെ ഒരു അവിഭാജ്യ ഘടകമാണ്. പക്ഷേ, വലിയ നോമ്പു കാലത്ത് ലത്തീൻ ആരാധനാക്രമത്തിൽ ഈ വാക്ക് ഉപയോഗിക്കാറില്ല. എന്നാല്‍ ഈസ്റ്റര്‍ ജാഗരണ പ്രാര്‍ത്ഥനയില്‍ ഈ വാക്ക് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉരുവിടുന്നു. ‘ഹല്ലേലൂയ’ എന്ന വാക്കിന്റെ അര്‍ത്ഥം ‘ദൈവത്തിന് സ്തുതി’ എന്നാണ്. ഈ വാക്കിലൂടെ നാം മാലാഖമാരോട് ഒന്നുചേർന്ന് ദൈവത്തെ സ്തുതിക്കുന്നു, അതോടൊപ്പം ദൈവത്തിന്റെ പരമാധികാരത്തെ നാം ഏറ്റുചൊല്ലുന്നു. സങ്കീര്‍ത്തന വരികളുടെ അവസാനം ഈ വാക്ക് ഉപയോഗിക്കുന്നു. ബൈബിളിൽ പലസ്ഥലത്തും ഈ വാക്ക് ഉപയോഗിച്ചിട്ടുള്ളതായി നമ്മുക്കു കാണുവാന്‍ കഴിയും. പുതിയ ജെറുസലേമില്‍ മുഴങ്ങി കൊണ്ടിരിക്കുന്ന സ്തുതിഗീതമായിട്ടാണ് തോബിത്തിന്റെ പുസ്തകത്തില്‍ 'ഹല്ലേലൂയ' എന്ന പദം ഉപയോഗിച്ചിരിക്കുന്നത്. “ഇന്ദ്രനീളവും മരതകവും കൊണ്ട് ജെറുസലേം പണിയപ്പെടും; അവളുടെ മതിലുകള്‍ അനര്‍ഘ രത്നങ്ങള്‍ കൊണ്ടും, ഗോപുരങ്ങളും കൊത്തളങ്ങളും തനിസ്വര്‍ണ്ണം കൊണ്ടും നിര്‍മ്മിക്കപ്പെടും. ജെറുസലേം തെരുവീഥികളില്‍ ഗോമേദകവും മാണിക്യവും ഒഫീറിലെ രത്നങ്ങളും പതിക്കും; അവളുടെ പാതകളില്‍ ഹല്ലേലൂയ മാറ്റൊലികൊള്ളും.” (തോബിത്ത് 13:16-18). വെളിപാട് പുസ്തകത്തിൽ ഇപ്രകാരം നാം കാണുന്നു. “ഇതിനുശേഷം സ്വര്‍ഗ്ഗത്തില്‍ വലിയ ജനക്കൂട്ടത്തിന്റെത് പോലുള്ള ശക്തമായ സ്വരം ഞാന്‍ കേട്ടു; ഹല്ലേലൂയ! രക്ഷയും മഹത്വവും ശക്തിയും നമ്മുടെ ദൈവത്തിന്റേതാണ്... രണ്ടാമതും അവര്‍ പറഞ്ഞു: ഹല്ലേലൂയ! അവളുടെ പുക എന്നേക്കും ഉയര്‍ന്നുകൊണ്ടിരിക്കുന്നു. അപ്പോള്‍ ഇരുപത്തിനാല് ശ്രേഷ്ട്രന്‍മാരും നാല് ജീവികളും ആമേന്‍, ഹല്ലേലൂയ എന്ന് പറഞ്ഞുകൊണ്ട് സ്രാഷ്ടാംഗം പ്രണമിച്ചു സിംഹാസനസ്ഥനായ ദൈവത്തെ ആരാധിച്ചു. പിന്നെ വലിയ ജനക്കൂട്ടത്തിന്റെയും പെരുവെള്ളത്തിന്റേയും ഗംഭീരമായ ഇടിമുഴക്കത്തിന്റേയും ശബ്ദം പോലുള്ള ഒരു സ്വരം ഞാന്‍ കേട്ടു: ഹല്ലേലൂയ! സര്‍വ്വശക്തനും നമ്മുടെ ദൈവവുമായ കര്‍ത്താവ് വാഴുന്നു. (വെളിപാട് 19:1-6) എക്കാലവും ദൈവത്തെ സ്തുതിക്കുവാനും, മഹത്വപ്പെടുത്തുവാനും ഉപയോഗിച്ചിരുന്ന ആനന്ദത്തിന്റെ ഒരു വാക്കാണ് ‘ഹല്ലേലൂയ’. വലിയ നോമ്പിന്റെ അവസാനം ഈസ്റ്റർ ജാഗരണ പ്രാർത്ഥനയിൽ ഹല്ലേലൂയ എന്ന വാക്കിലൂടെ സഭ പ്രത്യേകമാം വിധം ദൈവത്തിനു നന്ദി പറയുന്നു. തന്റെ ഏകജാതനായ യേശുക്രിസ്തുവിനെ ഉയിർപ്പിച്ചുകൊണ്ട് സകല മനുഷ്യരെയും അവിടുത്തെ ദൈവികജീവനിൽ പങ്കാളിയാക്കുന്ന ദൈവത്തിനുള്ള നന്ദിയും സ്തുതിയും ഹല്ലേലൂയാ എന്ന ഒറ്റ വാക്കിൽ അടങ്ങിയിരിക്കുന്നു. #{red->n->n->വിചിന്തനം}# <br> പിതാവായ ദൈവത്തിനു സ്തുതിയും, പുത്രനായ ദൈവത്തിനു ആരാധനയും, പരിശുദ്ധാത്മാവായ ദൈവത്തിനു സ്തോത്രവും അർപ്പിക്കുവാൻ ഏറ്റവും അനുയോജ്യമായ പദമാണ് 'ഹല്ലേലൂയ്യ'. വിശ്വാസത്തോടെ ഈ വാക്ക് ഏറ്റുചൊല്ലി സ്തുതിക്കുമ്പോൾ വലിയ അത്ഭുതങ്ങൾ നമ്മുടെ ജീവിതത്തിൽ സംഭവിക്കും. കാരണം, നാം ദൈവത്തെ സ്തുതിക്കുമ്പോൾ നമ്മുടെ ജീവിതത്തെ ദൈവത്തിനു സമർപ്പിക്കുകയാണ് ചെയ്യുന്നത്. ഏകസത്യദൈവത്തെ അറിയാതെയും അവിടുത്തെ സ്തുതിക്കുവാൻ സാധിക്കാതെയും അനേകർ ഈ ഭൂമിയിൽ ജീവിക്കുന്നു. അവരെല്ലാവരും യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചുകൊണ്ട്, അവരും 'ഹല്ലേലൂയ്യ' എന്ന് ഏറ്റുചൊല്ലുവാൻ വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം. #{red->n->n->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഞാൻ കർത്താവിനെ പാടിസ്തുതിക്കും; അവിടുന്ന് എന്നോട് അതിരറ്റ കരുണ കാണിച്ചിരിക്കുന്നു." (സങ്കീ 13:6) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട് സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-04-24-12:42:37.jpg
Keywords: യേശു,ക്രിസ്തു

4723
Category: 1
Sub Category:
Heading: മാർ തോമസ് തറയിൽ അഭിഷിക്തനായി
Content: ചങ്ങനാശേരി: പൗരാണികമായ സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ ആയിരകണക്കിനു വിശ്വാസികളെ സാക്ഷിയാക്കി പുതുഞായറാഴ്ച ദിനത്തിൽ ചങ്ങനാശ്ശേരി അതിരൂപതയുടെ സഹായമെത്രാനായി മാർ തോമസ് തറയിൽ അഭിഷിക്തനായി. മെത്രാഭിഷേക ചടങ്ങിൽ മാർ പെരുന്തോട്ടവും തുടർന്ന് മാർ ജോസഫ് പൗവത്തിലും സന്നിഹിതരായ ബിഷപ്പുമാരും പുതിയ മെത്രാന് സ്നേഹചുംബനം നൽകി അഭിനന്ദനം അറിയിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടിനു മർത്ത്മറിയം കബറിടപ്പള്ളിയിൽ രൂപതാ മുൻ മേലധ്യക്ഷന്മാരുടെ കബറിടങ്ങളിൽ പുഷ്പാർച്ചനയ്ക്കു ശേഷം സഭാ മേലധ്യക്ഷന്മാരും വൈദികരും പ്രദക്ഷിണമായി നിയുക്ത മെത്രാനെ മദ്ബഹയിലേക്ക് ആനയിച്ചു. മാർ തോമസ് തറയിൽ രക്തസാക്ഷികളുടെ തിരുശേഷിപ്പു വണങ്ങിയതോടെ മെത്രാഭിഷേക കർമങ്ങൾ തുടങ്ങി. മാർ ജോസഫ് പൗവത്തിൽ, മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ സഹകാർമികരായി. മുഖ്യകാർമികനായിരുന്ന ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം സ്ഥാനചിഹ്നങ്ങളായ മുടിയും അംശവടിയും നൽകി. സങ്കീർത്തന വായനകളും കാനോനകളും ആലാപനങ്ങളും സ്തുതിപ്പുകളുംകൊണ്ടു ഭക്തിമുഖരിതമായിരുന്ന ചടങ്ങിൽ കെസിബിസി ചെയർമാൻ ആർച്ച്ബിഷപ് ഡോ. സൂസപാക്യം തിരുവചനസന്ദേശം പങ്കുവച്ചു. ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ റവ. ഡോ. ജോസഫ് മുണ്ടകത്തിൽ ആർച്ച് ഡീക്കനായ ചടങ്ങിൽ സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പുറപ്പെടുവിച്ച നിയമന ഉത്തരവ് ചാൻസലർ റവ. ഡോ. ടോം പുത്തൻകളം വായിച്ചു. മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയ വൈസ് ചാൻസലർ ഫാ. സെ ബാസ്റ്റ്യൻ വാണിയപ്പുരയ് കകലി ന്‍റെ സാന്നിധ്യത്തിൽ മുഖ്യകാർമികനും നവാഭിഷിക്തനും ഒപ്പു വച്ചതോടെ അഭിഷേക ചടങ്ങ് പൂർത്തിയായി. സിബിസിഐ അധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, ക്നാനായ അതിഭദ്രാസനത്തിന്റെ ആർച്ച്ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പൊലീത്ത എന്നിവർ പ്രസംഗിച്ചു. കൊല്ലം, അമ്പൂരി, തിരുവനന്തപുരം ഫൊറോനകൾ ഉൾപ്പെടുന്ന തെക്കൻ മിഷന്റെ ചുമതലയാണു പുതിയ സഹായമെത്രാനു നൽകിയിട്ടുള്ളത്.
Image: /content_image/News/News-2017-04-24-04:34:05.jpg
Keywords: തറയി

4724
Category: 18
Sub Category:
Heading: മലയാറ്റൂരിലെ പുതുഞായര്‍ തിരുനാളിന് എത്തിയത് പതിനായിരങ്ങള്‍
Content: കാലടി: അന്തർദേശീയ തീർഥാടനകേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിലും സെന്റ് തോമസ് പള്ളിയിലും (താഴത്തെ പള്ളി) മാർ തോമാശ്ലീഹായുടെ പുതുഞായർ തിരുനാളിനെത്തിയതു പതിനായിരങ്ങള്‍. ഇന്നലെ തിരുക്കര്‍മങ്ങള്‍ക്കുശേഷം കുരിശുമുടിയില്‍നിന്നും നേര്‍ച്ചയായി പൊന്‍പണം ഇറക്കിയതോടെ പുതുഞായര്‍ തിരുനാള്‍ സമാപിച്ചു. "പൊന്നിന്‍ കുരിശുമല മുത്തപ്പൊ പൊന്‍ മല കയറ്റം" എന്ന പ്രാര്‍ഥനയാല്‍ കുരിശുമുടിയും പരിസരവും നിറഞ്ഞുനിന്നു. ശനിയാഴ്‌ച രാവിലെ മുതല്‍ ആരംഭിച്ച ഭക്‌തജന പ്രവാഹം ഇന്നലെ വൈകിട്ടും തുടര്‍ന്നു. പ്രധാന തിരുനാള്‍ ദിനമായ ഇന്നലെ താഴത്തെ പള്ളിയില്‍ ഫാ. മാര്‍ട്ടിന്‍ കണ്ടംപറമ്പിലിന്റെ കാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന, വൈകിട്ട് ഫാ. ടോമി കണ്ടത്തിലിന്റെ കാര്‍മികത്വത്തില്‍ ആഘോഷമായ കുര്‍ബാന എന്നിവ ഉണ്ടായിരുന്നു. കുരിശുമുടിയില്‍ പുലര്‍ച്ചേ ഫാ. നിബിന്‍ കുരിശിങ്കലിന്റെ കാര്‍മികത്വത്തില്‍ ആഘോഷമായ കുര്‍ബാന, ഫാ. വര്‍ഗീസ് പാലാട്ടിയുടെ കാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന എന്നിവ നടത്തി. ഉച്ചകഴിഞ്ഞു മൂന്നിനു താഴത്തെ പള്ളിയിലേക്കു വിശ്വാസികള്‍ നേര്‍ച്ചയായി പൊന്‍പണം ഇറക്കാന്‍ ആരംഭിച്ചു. പൊന്‍പണം താഴത്തെ പള്ളിയില്‍ എത്തിയതോടെ സമാപന ദിവ്യബലി നടന്നു. 28 മുതല്‍ 30 വരെ തിരുനാളിന്റെ എട്ടാമിടം ആഘോഷിക്കും.
Image: /content_image/News/News-2017-04-24-05:10:56.jpg
Keywords: മലയാ

4725
Category: 18
Sub Category:
Heading: ഇടവകയിലെ കുടുംബങ്ങള്‍ക്ക് ശൗചാലയം നിര്‍മ്മിച്ചുനല്‍കാതെ പുതിയ പള്ളിമേടയില്‍ താമസിക്കില്ല: ഉറച്ച തീരുമാനവുമായി ഐസക്ക് അച്ചന്‍
Content: ചേര്‍ത്തല: മാര്‍ തോമാശ്ലീഹായാല്‍ സ്ഥാപിതമായ കോക്കമംഗലം സെന്റ് തോമസ് തീര്‍ഥാടക ദേവാലയത്തിന്റെ കൂദാശകര്‍മ്മം കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇതോടൊപ്പം വികാരിക്ക് താമസിക്കുന്നതിനായി പുതിയ ആധുനിക സൗകര്യങ്ങളുളള പള്ളിമേടയും പണിതീര്‍ത്തിരുന്നു. ഈ മാസം രണ്ടിന് പള്ളിമേടയുടെ വെഞ്ചരിപ്പ് കര്‍മ്മവും നടന്നു. എന്നാല്‍ ഇതുവരെ പുതിയ പള്ളിമേടയില്‍ താമസിക്കാന്‍ വികാരി തയ്യാറായില്ല. ഇടവകയിലെ പത്ത് കുടുംബങ്ങള്‍ക്കെങ്കിലും സാമാന്യം ഭേദപ്പെട്ട ശൗചാലയം നിര്‍മ്മിച്ചുനല്‍കാതെ പുതിയ പള്ളിമേടയില്‍ താന്‍ താമസിക്കില്ലെന്നാണ് ഇടവക വികാരിയായ ഫാ. ഐസക് ഡാമിയന്‍ പൈനുങ്കലിന്റെ നിലപാട്. നിലവില്‍ പഴയ ഓഡിറ്റോറിയത്തോട് ചേര്‍ന്നുള്ള ചെറിയ മുറിയിലാണ് അദ്ദേഹം കഴിയുന്നത്. പുതുഞായര്‍ തിരുന്നാളിനു മുന്നോടിയായി ശനിയാഴ്ച നടന്ന കപ്ലോന്‍ വാഴ്ചയ്ക്കിടെയാണ് വികാരി ഫാ. ഐസക് ഡാമിയന്‍ പൈനുങ്കല്‍ തന്റെ തീരുമാനം മുന്നോട്ടുവച്ചത്. പത്തു കുടുംബങ്ങള്‍ക്കും സാമാന്യം ഭേദപ്പെട്ട ശൗചാലയമാണ് അദ്ദേഹം പദ്ധതിയിടുന്നത്. അന്‍പതിനായിരം രൂപയെങ്കിലുംചെലവുവരുന്നതാണ് ഓരോ ശൗചാലയവും. പള്ളി പണിയുടെ നിര്‍മ്മാണം മൂന്നു വര്‍ഷം മുന്‍പ് ആരംഭിക്കുമ്പോഴും അദ്ദേഹം ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചിരുന്നു. ഇടവകയിലെ ഏറ്റവും ദരിദ്രമായ ഒരു കുടുംബത്തിന് വീട് വച്ച് നല്‍കാതെ പള്ളി പണിയില്ലെന്നായിരുന്നു അത്. വീട് പണിയാന്‍ ഇടവകാംഗങ്ങള്‍ പണം നല്‍കിയില്ലെങ്കില്‍ പള്ളിപണിക്ക് ലഭിക്കുന്ന പണം എടുത്ത് താന്‍ ആ വീട് പണിയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇതോടെ ഇടവകാംഗങ്ങള്‍ ഒന്നടങ്കം സഹായവുമായി മുന്നോട്ടുവരികയും ആ കുടുംബത്തിന് സാമാന്യം ഭേദപ്പെട്ട വീട് വച്ച് നല്‍കുകയായിരിന്നു. ഇതിന് പിന്നാലേ മറ്റൊരു ചരിത്ര മുഹൂര്‍ത്തത്തിന് കൂടി ഇടവക സാക്ഷ്യം വഹിക്കുകയാണ്. ഇടവകയിലെ ശൗചാലയ രഹിതമായ കുടുംബങ്ങളില്‍ ശൗചാലയം നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതി ഉടന്‍ തന്നെ ആരംഭിക്കും. എറണാകുളം- അങ്കമാലി രൂപതയിലെ മുതിര്‍ന്ന വൈദികരില്‍ ഒരാളായ ഫാ.ഡാമിയന്‍ രാജ്യത്തിനകത്തും പുറത്തുമായി വര്‍ഷങ്ങളോളം മിഷനറി സേവനം ചെയ്ത ശേഷമാണ് ഇടവക സേവനത്തിന് എത്തിയത്.
Image: /content_image/News/News-2017-04-24-05:52:15.jpg
Keywords: വൈദിക

4726
Category: 1
Sub Category:
Heading: റഷ്യയില്‍ യഹോവ സാക്ഷികളുടെ പ്രവര്‍ത്തനം നിരോധിച്ചു
Content: മോസ്കോ: യഹോവ സാക്ഷികളുടെ പ്രവര്‍ത്തനം റഷ്യയില്‍ നിരോധിച്ചു. സുപ്രീം കോടതി ജഡ്ജി യൂറി ഇവാനെന്‍കോ പുറത്തിറക്കിയ ഉത്തരവിലാണ് സംഘടന നിരോധിക്കാന്‍ ഉത്തരവായത്. യഹോവ സാക്ഷി സംഘടനകളുടെ സ്വത്തുകള്‍ കണ്ടുകെട്ടി സര്‍ക്കാരിലേക്ക് മുതല്‍ കൂട്ടാനും ഉത്തരവിട്ടിട്ടുണ്ട്. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ പൗരാവകാശത്തിനും ക്രമസമാധാനത്തിനും പൊതുസുരക്ഷയ്ക്കും ഭീഷണിയാണെന്ന് നീതിന്യായ മന്ത്രാലയം അഭിഭാഷകന്‍ സ്വെറ്റ്‌ലാന ബോറിസോവ കോടതിയെ അറിയിച്ചു. യഹോവ സാക്ഷികളുടെ റഷ്യന്‍ ആസ്ഥാനവും 395 പ്രാദേശിക ഘടകങ്ങളും അടച്ചുപൂട്ടാനും സ്വത്തുക്കള്‍ കണ്ടുകെട്ടാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും ഈ വിഷയത്തില്‍ യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയെ സമീപിക്കുമെന്നും യഹോവ സാക്ഷികളുടെ വക്താക്കള്‍ അറിയിച്ചു. 1991ലാണ് യഹോവ സാക്ഷികള്‍ ഒരു മതവിഭാഗം എന്ന നിലയില്‍ റഷ്യയില്‍ രജിസ്റ്റര്‍ ചെയ്തത്. നേരത്തെ സംഘടനയുടെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലുള്ള ദേശീയ ആസ്ഥാനം അടച്ചുപൂട്ടാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നീതിന്യായ മന്ത്രാലയം കോടതിയെ സമീപിച്ചിരുന്നു. റഷ്യയില്‍ യഹോവ സാക്ഷികള്‍ക്കെതിരെ സര്‍ക്കാര്‍ ആസൂത്രിത ശ്രമം നടത്തുകയാണെന്ന് സംഘടനയുടെ ആഗോള നേതൃത്വം ആരോപിച്ചു. യഹോവ സാക്ഷികള്‍ക്ക് ലോകമെമ്പാടുമായി 8.3 ദശലക്ഷം അംഗങ്ങളുണ്ടെന്നാണ് കണക്ക്.
Image: /content_image/TitleNews/TitleNews-2017-04-24-06:21:14.jpg
Keywords: റഷ്യ

4727
Category: 1
Sub Category:
Heading: സഭാ സ്വത്തുക്കളില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഭരണഘടനാ വിരുദ്ധം: ആർച്ച് ബിഷപ് സൂസപാക്യം സര്‍ക്കാരിന് കത്തയച്ചു
Content: തിരുവനന്തപുരം: സഭാ സ്വത്തുക്കളുടെ നടത്തിപ്പില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഭരണാഘടന വിരുദ്ധമാണെന്ന് കെ.സി.ബി.സി അധ്യക്ഷനും ലത്തീന്‍ സഭ ആര്‍ച്ച് ബിഷപ്പുമായ ഡോ. എം.സൂസപാക്യം. ഏപ്രില്‍ 15-ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സെക്രട്ടറിക്ക് അയച്ച കത്തിലാണ് ബിഷപ്പിന്റെ പരാമര്‍ശം. കേരളത്തിലെ ക്രിസ്തീയ സഭാ സ്വത്തുക്കളേയും സ്ഥാപനങ്ങളേയും സംബന്ധിച്ച 2009-ലെ ട്രസ്റ്റ് ബില്ലിനെക്കുറിച്ച് കെസിബിസിയുടെ പ്രതികരണം ചോദിച്ചുകൊണ്ട് മത-ന്യൂനപക്ഷ കമ്മീഷന്‍ സെക്രട്ടറി അയച്ച ഇ-മെയിലിന് മറുപടി എന്ന നിലയിലാണ് മെത്രാപ്പോലീത്ത കത്തയച്ചത്. കേരളത്തിലെ മതന്യൂനപക്ഷമായ ക്രിസ്തീയ സഭയുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനുള്ള മൗലീകാവകാശത്തെ സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് അദ്ദേഹം തന്റെ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ എല്ലാ രൂപതകളുമായും, സന്യാസസഭകളുമായും, അത്മായ സംഘടനകളുമായും ആലോചിച്ചതിനു ശേഷമാണ് താന്‍ ഇത്തരമൊരു മറുപടി നല്‍കിയതെന്ന് ബിഷപ്പ് പറഞ്ഞു ഇന്ത്യന്‍ ഭരണഘടനയിലെ 26-മത്തെ വകുപ്പ് ഉദ്ധരിച്ചാണ് കത്ത്. സ്ഥാവര ജംഗമ വസ്തുക്കള്‍ സ്വന്തമാക്കുന്നതിനുള്ള അവകാശം മാത്രമല്ല വകുപ്പ് 26 ഉറപ്പ് നല്‍കുന്നത്, നിയമാനുസൃതം ഭരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള അവകാശവും ഈ വകുപ്പ് ഉറപ്പുനല്‍കുന്നുവെന്ന് മെത്രാപ്പോലീത്ത തന്റെ കത്തില്‍ സൂചിപ്പിച്ചു. സഭാസ്വത്തുക്കള്‍ സംബന്ധിച്ച സഭാനിയമമനുസരിച്ച് തങ്ങളുടെ സ്വത്തുക്കളുടെ ഭരണനിര്‍വഹണം നടത്തുന്നതിനുള്ള മൗലീകാവകാശം സഭയ്ക്കുണ്ട്. സഭാനിയമത്തിലെ ഏതെങ്കിലും വ്യവസ്ഥ - പൊതു വ്യവസ്ഥിതിക്കും, ധാര്‍മ്മികതക്കും, ആരോഗ്യത്തിനും എതിരായാല്‍ മാത്രമേ സര്‍ക്കാരിന് ഇടപെടേണ്ട ആവശ്യമുള്ളു . 2009-ലെ ട്രസ്റ്റ് ബില്ലിന് വേണ്ടി വാദിക്കുന്നവര്‍ മേല്‍പ്പറഞ്ഞ രീതിയിലുള്ള യാതൊരു ആരോപണവും ഉന്നയിക്കാത്തതിനാല്‍ ഈ ബില്ല് ഭരണഘടനാ വിരുദ്ധമാണ്. കാരണം ഈ ബില്ല് ഭരണഘടനയുടെ 26-മത്തെ വകുപ്പ് ലംഘിക്കുന്നു. മാത്രമല്ല ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതേതരത്വത്തിനും ഈ ബില്ല് എതിരാണ്. സഭാസ്വത്തുക്കള്‍ നോക്കിനടത്തുന്നതിനും, ഭരിക്കുന്നതിനും ആവശ്യമായ നിയമങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ളതാണ് സഭാ നിയമങ്ങള്‍. അവയിലെ നിയമങ്ങള്‍ ലംഘിക്കപ്പെടുന്ന അവസരങ്ങളില്‍ അതിനുള്ള പരിഹാരങ്ങളും സഭാനിയമങ്ങളില്‍ ഉണ്ട്. തങ്ങളുടെ സ്വത്തുക്കള്‍ എപ്രകാരം ഭരിക്കണമെന്ന് തീരുമാനിക്കുവാനും, ഏതു നിയമങ്ങളാണ് പാലിക്കേണ്ടതെന്നും തീരുമാനിക്കുവാനുള്ള അവകാശം അതാത് മതത്തിലെ അനുയായികള്‍ക്ക് മാത്രമാണെന്ന് ഭരണഘടനയിലെ വകുപ്പ് 26 അനുശാസിക്കുന്നു. ക്രിസ്തീയ സഭയെ സംബന്ധിച്ചിടത്തോളം സഭാ സ്വത്തുക്കളുടെ അവകാശം അതാത് രൂപതയിലെ മെത്രാനില്‍ നിക്ഷിപ്തമാണ്. രൂപതയിലെ വിവിധ ഭാരവാഹികളുമായും, അജപാലക സമിതികളുമായും, ഇടവകാ സമിതികളുമായും വേണ്ടവിധത്തില്‍ കൂടിയാലോചിച്ചതിനു ശേഷമാണ് മെത്രാന്‍ തീരുമാനമെടുക്കുകയുള്ളു. ഇതും ജനാധിപത്യത്തിന്റെ ഒരു രൂപം തന്നെയാണ്. പുതിയ നിയമം സഭാ സ്വത്തുവകകളുടെ ഇപ്പോള്‍ നിലനില്‍ക്കുന്ന സമാധാനപരവും ക്രമത്തിലുള്ളതുമായ ഭരണാന്തരീക്ഷത്തെ തകര്‍ക്കുമോ എന്ന ക്രിസ്ത്യന്‍ സഭകളുടെ ആശങ്കയും അദ്ദേഹം തന്റെ കത്തിലൂടെ അറിയിച്ചിട്ടുണ്ട്. സഭാ സ്വത്തുക്കള്‍ സര്‍ക്കാരിന്റെ കീഴില്‍ കൊണ്ടുവരുവാനുള്ള നിഗൂഡ ലക്ഷ്യവും ഇതിന്റെ പിന്നില്‍ ഉണ്ടോ എന്ന സംശയവും അദേഹം തന്റെ കത്തില്‍ പ്രകടിപ്പിച്ചു. ക്രിസ്ത്യാനികള്‍ക്ക് ഭരണഘടന വാഗ്ദാനം ചെയ്യുന്ന മൗലീകാവകാശങ്ങളെ ലംഘിക്കുന്നതിന് പകരം ജനങ്ങള്‍ക്ക് കൂടുതല്‍ ജനാധിപത്യപരമായ രീതിയിലുള്ള നല്ല ഭരണം കാഴ്ചവെക്കുന്നതിലാണ് സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തേണ്ടതെന്നു പറഞ്ഞു കൊണ്ടാണ് അദ്ദേഹം തന്റെ കത്ത് ഉപസംഗ്രഹിച്ചിരിക്കുന്നത്.
Image: /content_image/India/India-2017-04-24-07:22:37.jpg
Keywords: സൂസ, സര്‍ക്കാ

4728
Category: 1
Sub Category:
Heading: കൊങ്കണി ഭാഷയില്‍ തര്‍ജ്ജമ ചെയ്ത ബൈബിളിന് അതിശയിപ്പിക്കുന്ന വില്‍പ്പന
Content: പനജി: ലോകത്ത് ഏറ്റവും അധികം വില്‍ക്കപ്പെടുന്ന ഗ്രന്ഥം എന്ന ബഹുമതി എക്കാലത്തും ബൈബിളിനാണ്. ഏതാണ്ട് 500 കോടിയോളം ബൈബിള്‍ പ്രതികള്‍ ലോകമാകമാനമായി വിറ്റഴിക്കപ്പെട്ടിരിക്കുന്നു. ‘പൊവിത്ര പുസ്തോക്’ (Povitr Pustok) എന്ന പേരില്‍ കൊങ്കണി ഭാഷയില്‍ ഇറങ്ങിയ ബൈബിളിന്റേയും കഥയും വ്യത്യസ്തമല്ല. കൊങ്കണി ഭാഷയില്‍ ഇറങ്ങിയ ബൈബിളിന്റെ 3.5 ലക്ഷത്തോളം പ്രതികള്‍ ഇതിനോടകം തന്നെ വില്‍ക്കപ്പെട്ട് കഴിഞ്ഞു. റോമന്‍ ലിപിയിലെ പഴയ നിയമവും പുതിയ നിയമവും ഉള്‍പ്പെടുന്ന വിശുദ്ധ ഗ്രന്ഥത്തിന്റെ കൊങ്കണി ഭാഷയിലുള്ള തര്‍ജ്ജമ വീണ്ടും അച്ചടിക്കുവാന്‍ പദ്ധതിയിട്ടിരിക്കുകയാണെന്ന്‍ സഭാ വൃത്തങ്ങള്‍ വ്യക്തമാക്കി. 40,000 കോപ്പിയോളം അച്ചടിച്ച ബൈബിളിന്റെ കുറച്ചു പ്രതികള്‍ മാത്രമേ ഇപ്പോള്‍ അവശേഷിക്കുന്നുള്ളൂവെന്നും മൂന്നാമതും അച്ചടിക്കുവാനുള്ള തയ്യാറെടുപ്പിലാണ് തങ്ങളെന്ന് രൂപതാ ബിബ്ലിക്കല്‍ സെന്‍ററിന്റെ മുന്‍ ഡയറക്ടറായ ഫാദര്‍ മാനുവല്‍ ഗോമസ് പറഞ്ഞു. 1970 കളുടെ തുടക്കത്തില്‍ തന്നെ ഇംഗ്ലീഷില്‍ നിന്നും കൊങ്കണി ഭാഷയിലേക്ക് ബൈബിള്‍ തര്‍ജ്ജമ ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. അന്നത്തെ ഗോവന്‍ അതിരൂപത വികാര്‍ ജനറലായ ദിവംഗതനായ ഫാദര്‍ കേറ്റാനോ ഡാ ക്രൂസ് ഫെര്‍ണാണ്ടസിനെ ചെയര്‍മാനാക്കി കൊണ്ട് ഗോവന്‍ അതിരൂപത ഒരു കമ്മിറ്റി രൂപീകരിക്കുകയും, ആ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘നോവോ കൊറാറിന്റെ’ (പുതിയ നിയമത്തിന്റെ) തര്‍ജ്ജമ ആരംഭിക്കുകയും ചെയ്തു. 1974-ലാണ് 25,000 ത്തോളം കോപ്പികള്‍ അടങ്ങുന്ന ആദ്യ പതിപ്പ് അച്ചടിച്ചത്. അധികം താമസിയാതെ തന്നെ ഏഴോളം പ്രാവശ്യം വേണ്ടും അച്ചടിക്കേണ്ടതായി വന്നു. പിന്നീട് 1990-ല്‍ സഭാധികാരികള്‍ നോവോ കൊരാര്‍ പരിഷ്കരിക്കുവാനും പഴയ നിയമത്തിന്റെ തര്‍ജ്ജമ ഉള്‍പ്പെട്ട ഒരു സമ്പൂര്‍ണ്ണ ബൈബിള്‍ പ്രസിദ്ധീകരിക്കുവാനും പദ്ധതിയിട്ടു. അങ്ങിനെ ഫാദര്‍ കേറ്റാനോ ഡാ ക്രൂസിനെ ഫെര്‍ണാണ്ടസും അദ്ദേഹത്തിന്റെ സഹായിയായ ഫാദര്‍ വാസ്കോ ഡോ റെഗോയും 1994-ല്‍ ആരംഭിച്ച ജോലി, 2002-ല്‍ ഫാദര്‍ മാനുവല്‍ ഗോമസിന് കൈമാറി. ഫാദര്‍ ആവേ മരിയ ഫെര്‍ണാണ്ടസും, മറ്റ് വൈദികരും, അത്മായരും, കൊങ്കണി എഴുത്തുകാരും അടങ്ങുന്ന ഒരു സംഘം തര്‍ജ്ജമ ചെയ്യുവാനും അവ പരിശോധിക്കുവാനുമായി അദ്ദേഹത്തെ സഹായിച്ചു. 2006 ആയപ്പോഴേക്കും കൊങ്കണി ഭാഷയിലെ സമ്പൂര്‍ണ്ണ ബൈബിള്‍ തയ്യാറായി. 2006 ജൂണ്‍ 4-ന് അതിന്റെ ആദ്യ പതിപ്പിന്റെ 60,000 ത്തോളം കോപ്പികള്‍ അച്ചടിക്കപ്പെട്ടു. അത് തികയാതെ വന്നപ്പോള്‍ 2010-ല്‍ ഒരു 40,000 കോപ്പി കൂടി അച്ചടിക്കേണ്ടതായി വന്നു. ഗോവ, കര്‍ണാടക, മഹാരാഷ്ട്ര, കേരള എന്നിവിടങ്ങളിലായി കൊങ്കണി ഭാഷ സംസാരിക്കുന്ന ഏതാണ്ട് 80 ലക്ഷത്തോളം ആളുകള്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. കൊങ്കണി ഭാഷയിലെ ബൈബിളിന്റെ തര്‍ജ്ജമയും, അതിന്റെ ശൈലിയും മറ്റ് ഭാഷകളിലുള്ള മതപരമായ തര്‍ജ്ജമകള്‍ക്ക് മാതൃകയാക്കാവുന്നതാണെന്ന് ഫാദര്‍ ഗോമസ് പറഞ്ഞു. തങ്ങളുടെ നീണ്ട പരിശ്രമം വിജയം കണ്ടതിന്റെ സന്തോഷത്തിലാണ് ഗോവന്‍ അതിരൂപത.
Image: /content_image/TitleNews/TitleNews-2017-04-24-08:37:09.jpg
Keywords: ബൈബി

4729
Category: 1
Sub Category:
Heading: ആസിയാ ബീബി: അന്തിമവിധി ജൂണില്‍ പ്രഖ്യാപിക്കും
Content: ലാഹോര്‍: മുഹമ്മദ് നബിയെ അപമാനിച്ചുയെന്ന വ്യാജ ആരോപണത്തിന്റെ പേരില്‍ കീഴ്കോടതി വധശിക്ഷയ്ക്കു വിധിച്ച ക്രൈസ്തവ വിശ്വാസി ആസിയാ ബീബിയുടെ കേസില്‍ പാക്കിസ്ഥാന്‍ സുപ്രീംകോടതി ജൂണില്‍ അന്തിമ വിധി പറയും. ഇക്കാര്യം ആസിയായുടെ വക്കീലായ സൈഫുള്‍ മലൂക്കാണ് മാധ്യമങ്ങളെ അറിയിച്ചത്. ആറു വര്‍ഷമായി വ്യാജ ആരോപണത്തിന്റെ പേരില്‍ ആസിയ ബീബി ജയിലിലാണ്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇവരുടെ അപ്പീല്‍ പാക് സുപ്രീംകോടതി ഏറെ നാളത്തെ അനിശ്ചിതത്വത്തിന് ശേഷം കഴിഞ്ഞ ഒക്ടോബറിലാണ് പരിഗണനക്കു എടുത്തത്. എന്നാല്‍, പാനലിലെ ഒരു ജഡ്ജി പിന്‍മാറിയതിനെ തുടര്‍ന്ന് കേസ് അനിശ്ചിത കാലത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. 2009 മുതല്‍ കിഴക്കന്‍ പാക്കിസ്ഥാനിലെ മുള്‍ട്ടാണ്‍ എന്ന പ്രദേശത്തുള്ള ജയിലില്‍ ഏകാന്ത തടവിലാണ് ആസിയ ബീബി. ആസിയ ബീബിയെ ജയിലിനുള്ളില്‍ കൊലപ്പെടുത്തുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപ നല്‍കാമെന്ന് ഒരു മുസ്ലീം പണ്ഡിതന്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇതിനെ പിന്തുണച്ച് ആസിയായെ വധശിക്ഷയ്ക്ക് വിധേയമാക്കണമെന്ന ആവശ്യവുമായി നിരവധി ഇസ്ലാം മതസ്ഥര്‍ രംഗത്തെത്തുണ്ടെന്നതും ശ്രദ്ധേയമാണ്. ആസിയ ബീബിയെ മോചിപ്പിക്കാന്‍ ലോകരാജ്യങ്ങള്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രതിഷേധ റാലി നടന്നിരിന്നു. ജൂണില്‍ കേസ് പരിഗണിച്ചാല്‍ ആസിയായുടെ മോചനം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് പാക്കിസ്ഥാനിലെ ക്രൈസ്തവ വിശ്വാസികള്‍.
Image: /content_image/News/News-2017-04-24-09:31:29.jpg
Keywords: ആസിയ