Contents

Displaying 4481-4490 of 25064 results.
Content: 4760
Category: 18
Sub Category:
Heading: മാർ ക്രിസോസ്റ്റം നൂറാം വയസ്സിലും ചിന്തയില്‍ യുവത്വം കാത്തുസൂക്ഷിക്കുന്ന അസാധാരണ വ്യക്തിത്വം: എ​ൽ.​കെ അദ്വാനി
Content: തിരുവല്ല: നൂറാം വയസിലും ചിന്തയിൽ യുവത്വം കാത്തുസൂക്ഷിക്കുന്ന അസാധാരണ വ്യക്തിത്വമാണ് ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റമെന്ന് മുൻ ഉപപ്രധാനമന്ത്രി എൽ.കെ. അദ്വാനി. മാര്‍ തോമ സഭയുടെ വലിയ മെത്രാപ്പൊലീത്തയുടെ ജന്മശതാബ്ദിയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നർമത്തിലൂടെ ഏതു സങ്കീർണ സാഹചര്യത്തെയും അദ്ദേഹം മറികടക്കുന്നു. അതേസമയം മതത്തോടു തികഞ്ഞ പ്രതിബദ്ധതയുമുണ്ട്. എപ്പോഴും പ്രസന്നതയുള്ള വലിയ മെത്രാപ്പൊലീത്ത ആദർശവാദിയാണ്, കഴിവുറ്റ ഭരണാധികാരിയാണ്, യുവജനങ്ങളുമായി പോലും നന്നായി ഇടപഴകുന്നയാളാണ്. ഈ ചടങ്ങിലേക്കുള്ള എന്റെ വരവ് ഒരു വാക്കുപാലിക്കലാണ്. അദ്ദേഹത്തിന്റെ 90–ാം പിറന്നാളിനു വന്നിരുന്നു. നൂറാം പിറന്നാളിനും വരുമെന്ന് അന്നേ പറഞ്ഞിരുന്നു. അ​​ടി​​യു​​റ​​ച്ച ഭാ​​ര​​തീ​​യ സം​​സ്കാ​​രം പി​​ന്തു​​ട​​രു​​ന്ന മാ​​ർ​​ത്തോ​​മ്മാ സ​​ഭ​​യു​​ടെ വ​​ലി​​യ ഇ​​ട​​യ​​ൻ അ​​നു​​ക​​രി​​ക്കാ​​ൻ ക​​ഴി​​യു​​ന്ന വ്യ​​ക്തി​​ത്വ​​മാ​​ണ്. മാ​​ർ ക്രി​​സോ​​സ്റ്റ​​മി​​ന്‍റെ ചി​​ന്ത​​ക​​ൾ​​ക്കും ശൈ​​ലി​​ക്കും സ​​മാ​​ന​​ത​​ക​​ളി​​ല്ലെ​​ന്നും അ​ദ്ദേ​ഹം ചൂ​​ണ്ടി​​ക്കാ​​ട്ടി. ല​​ളി​​ത​​മാ​​യും സ​​ര​​സ​​മാ​​യും സം​​വ​​ദി​​ക്കാ​​ൻ അ​​ദ്ദേ​​ഹ​​ത്തി​​ന് ഈ​​ശ്വ​​ര​​ൻ ന​​ൽ​​കി​​യ ക​​ഴി​​വ് സ​​മൂ​​ഹ​​ത്തി​​നു ചാ​​ല​​ക​​ശ​​ക്തി​​യാ​​യി. സമൂഹത്തെ നമ്മൾ എപ്പോഴും നന്നായി ശ്രദ്ധിക്കണം. സമൂഹത്തിനായി എന്തു ചെയ്യാമെന്നു ചിന്തിക്കണം. അതിൽ ഒരു വിഭാഗത്തെയും വിട്ടുപോകരുത്. മത, ജാതി, സ്ത്രീ, പുരുഷ വിവേചനങ്ങൾ പാടില്ല. സ്വാതന്ത്ര്യം ഹനിക്കപ്പെട്ട അടിയന്തരാവസ്ഥയ്ക്കെതിരെ പ്രവർത്തിച്ച തങ്ങളെപ്പോലുള്ളവരെ പിന്തുണച്ച സഭയാണ് മാർത്തോമ്മാ സഭ. രാജ്യത്തിന്റെ ചരിത്രത്തിൽ അത് അനന്യമാണ്. അദ്വാനി പറഞ്ഞു. മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ, രാജ്യസഭ ഉപാധ്യക്ഷൻ പി.ജെ.കുര്യൻ, തമിഴ്നാട് ആഭ്യന്തര ഡപ്യൂട്ടി സെക്രട്ടറി ശ്രേയ ജോബി, മാർത്തോമ്മാ സഭാ സെക്രട്ടറി റവ. ഉമ്മൻ ഫിലിപ്, വൈദിക ട്രസ്റ്റി റവ. ലാൽ ചെറിയാൻ എന്നിവർ പ്രസംഗിച്ചു. അൽമായ ട്രസ്റ്റി പ്രകാശ് പി.തോമസ് ജന്മശതാബ്ദി പദ്ധതി അവതരിപ്പിച്ചു. ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ അഞ്ജലി ആനന്ദ് സ്പെഷൽ പോസ്റ്റൽ കവർ പ്രകാശനം ചെയ്തു. ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത ജന്മദിന കേക്ക് മുറിച്ചു.
Image: /content_image/India/India-2017-04-28-05:56:55.jpg
Keywords: മാര്‍ ക്രി
Content: 4761
Category: 6
Sub Category:
Heading: ഒരു ക്രൈസ്തവൻ പ്രാർത്ഥിക്കുമ്പോൾ സംഭവിക്കുന്ന മഹാവിസ്മയം
Content: "യേശു അവളോടു പറഞ്ഞു: ദൈവത്തിന്റെ ദാനം എന്തെന്നും എനിക്കു കുടിക്കാൻ തരുക എന്നു നിന്നോട് ആവശ്യപ്പെടുന്നത് ആരെന്നും അറിഞ്ഞിരുന്നുവെങ്കിൽ, നീ അവനോടു ചോദിക്കുകയും അവന്‍ നിനക്കു ജീവജലം തരുകയും ചെയ്യുമായിരുന്നു." (യോഹ 4:10) #{red->n->n->യേശു ഏകരക്ഷകൻ: ഏപ്രിൽ 13}# <br> ലോകത്തിലെ എല്ലാ മതങ്ങളിലും തന്നെ മനുഷ്യൻ ദൈവത്തോടു പ്രാർത്ഥിക്കുന്നു. മറ്റു മതങ്ങളിൽ, പ്രാർത്ഥനയിലൂടെ മനുഷ്യൻ ഓരോ ആവശ്യങ്ങൾക്കായി ദൈവത്തോടു യാചിക്കുന്നു. എന്നാൽ ക്രൈസ്തവ പ്രാർത്ഥന എന്നത് വെറുമൊരു യാചനയല്ല. ഒരു ക്രൈസ്തവൻ പ്രാർത്ഥിക്കുമ്പോൾ സംഭവിക്കുന്ന മഹാവിസ്മയം നാം തിരിച്ചറിഞ്ഞിട്ടുണ്ടോ? ക്രൈസ്തവ പ്രാർത്ഥനയ്‌ക്ക് മറ്റു മതസ്ഥരുടെ പ്രാർത്ഥനകളിൽ നിന്നെല്ലാം വ്യത്യസ്തമായി നിരവധി സവിശേഷതകളുണ്ട്. ഇവയിൽ പ്രധാനപ്പെട്ട നാലു സവിശേഷതകൾ: #{blue->n->n->1. ക്രിസ്തു തന്നെ ആദ്യം നമ്മെ തേടിവരുന്നു}# <br> ഒരു ക്രിസ്ത്യാനി പ്രാർത്ഥിക്കാൻ ആരംഭിക്കുന്നതിനു മുൻപു തന്നെ അവനെ കണ്ടുമുട്ടാന്‍ ക്രിസ്തു വന്നു ചേരുന്നു. സമരിയാക്കാരി സ്ത്രീയോട് ദാഹജലം ആവശ്യപ്പെടുന്നതുപോലെ ക്രിസ്തു തന്നെയാണ് ആദ്യം നമ്മെ തേടിവന്നു നമ്മോട് പ്രാർത്ഥനയാകുന്ന ദാഹജലം ആവശ്യപ്പെടുന്നത്. നമ്മെപ്പറ്റി ദൈവത്തിനുള്ള ആഗ്രഹത്തിന്‍റെ അഗാധതയില്‍ നിന്നുയരുന്നതാണ് അവിടുത്തെ ഈ അഭ്യര്‍ത്ഥന. #{blue->n->n->2. ക്രൈസ്തവ പ്രാർത്ഥന ഒരു മറുപടിയാണ്}# <br> നമ്മോട് പ്രാർത്ഥനയാകുന്ന ദാഹജലം ആവശ്യപ്പെടുകയും, നമ്മുക്കു ജീവജലം നൽകാമെന്നു വാഗ്ദാനം ചെയ്യുകയും ചെയ്യുന്ന യേശുവിന്റെ സ്നേഹത്തിനുള്ള മറുപടിയാണ് ഒരു ക്രൈസ്തവന്റെ പ്രാർത്ഥന. #{blue->n->n->3. ക്രിസ്തുവിലുള്ള ഉടമ്പടി ബന്ധം }# <br> ക്രൈസ്തവ പ്രാര്‍ത്ഥന ദൈവവും മനുഷ്യനും തമ്മില്‍ ക്രിസ്തുവിലുള്ള ഉടമ്പടി ബന്ധമാണ്. അതു ദൈവത്തിന്‍റെയും മനുഷ്യന്‍റെയും പ്രവൃത്തിയാണ്. പരിശുദ്ധാത്മാവില്‍ നിന്നും നമ്മില്‍നിന്നും പുറപ്പെടുന്നതും മനുഷ്യനായിത്തീര്‍ന്ന ദൈവപുത്രന്‍റെ മാനുഷിക മനസ്സുമായുള്ള ഐക്യത്തില്‍ പിതാവിന്‍ പക്കലേക്കു പൂര്‍ണ്ണമായും തിരിയുന്നതുമാണ് അത്. #{blue->n->n->4. പരിശുദ്ധ ത്രീത്വത്തിന്റെ സാന്നിധ്യത്തിലും അവിടുത്തോടുള്ള കൂട്ടായ്മയിലും ആയിരിക്കുന്ന അവസ്ഥ}# <br> അനന്ത നന്മയായ പിതാവിനോടും, അവിടുത്തെ പുത്രനായ യേശുക്രിസ്തുവിനോടും, പരിശുദ്ധാത്മാവിനോടും ദൈവമക്കള്‍ക്കുള്ള സജീവ ബന്ധമാണ് ക്രൈസ്തവ പ്രാര്‍ത്ഥന. പരിശുദ്ധ ത്രീത്വത്തിന്റെ സാന്നിധ്യത്തിലും അവിടുത്തോടുള്ള കൂട്ടായ്മയിലും ആയിരിക്കുന്ന ശീലമാണ് ക്രിസ്ത്യാനിയുടെ പ്രാര്‍ത്ഥനാ ജീവിതം. ഈ കൂട്ടായ്മ എപ്പോഴും സാധ്യമാണ് എന്തെന്നാല്‍, ക്രൈസ്തവർ മാമോദീസാ വഴി നേരത്തെതന്നെ ക്രിസ്തുവുമായി ഐക്യപ്പെട്ടു കഴിഞ്ഞവരാണ്. ക്രിസ്തുവുമായുള്ള കൂട്ടായ്മയിലിരിക്കുകയും അവിടുത്തെ ശരീരമായ സഭയില്‍ വ്യാപിക്കുകയും ചെയ്യുന്ന തോതനുസരിച്ചാണ് ഒരു പ്രാര്‍ത്ഥന ക്രിസ്തീയമാകുന്നത്. ക്രിസ്തുവിന്‍റെ സ്നേഹത്തിന്‍റെ മാനങ്ങളാണ് ക്രൈസ്തവ പ്രാര്‍ത്ഥനയ്ക്കുള്ളത്. <br> (cf: CCC 2560- 2565) #{red->n->n->വിചിന്തനം}# <br> ക്രിസ്തുവിൽ വിശ്വസിക്കുന്ന ഒരു വ്യക്തി പ്രാർത്ഥിക്കുന്നതും, ക്രിസ്തുവിൽ വിശ്വസിക്കാത്ത ഒരു വ്യക്തി പ്രാർത്ഥിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. മനുഷ്യൻ ദൈവത്തിന്റെ മുമ്പിൽ ഭിക്ഷുവാണ്. എന്നാൽ ക്രിസ്തുവിൽ വിശ്വസിച്ചുകൊണ്ട് ദൈവമക്കളുടെ സ്വാതന്ത്ര്യത്തോടു കൂടി പ്രാർത്ഥിക്കുവാൻ അവിടുന്ന് എല്ലാവരെയും ക്ഷണിക്കുന്നു. എന്നാൽ ഈ ക്ഷണം നിരസിച്ചുകൊണ്ട് അനേകർ ഈ ഭൂമിയിൽ ജീവിക്കുന്നു. അവരെല്ലാവരും യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചുകൊണ്ട് ക്രൈസ്തവ പ്രാർത്ഥനയാകുന്ന മഹാവിസ്മയം അവർക്കും അനാവൃതമാകുന്നതിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം. #{red->n->n->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "കർത്താവേ, അങ്ങയുടെ ശക്തിയിൽ അങ്ങു മഹത്വപ്പെടട്ടെ; അങ്ങയുടെ ശക്തിപ്രഭാവത്തെ ഞങ്ങൾ പാടിപ്പുകഴ്ത്തും". (സങ്കീ 21:13) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-04-28-12:31:40.jpg
Keywords: യേശു,ക്രിസ്തു
Content: 4762
Category: 18
Sub Category:
Heading: കത്തോലിക്ക കോണ്‍ഗ്രസിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്കു ഇന്ന് തുടക്കം
Content: കോ​​ട്ട​​യം: ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സി​​ന്‍റെ ഒ​​രു​​വ​​ർ​​ഷം നീ​​ണ്ടു നി​​ല്ക്കു​​ന്ന ശ​​താ​​ബ്ദി ആ​​ഘോ​​ഷ പ​​രി​​പാ​​ടി​​ക​​ളു​​ടെ ദേ​​ശീ​​യ ഉ​​ദ്ഘാ​​ട​​നം ഇന്നു കോ​​ട്ട​​യം മാ​​മ്മ​​ൻ മാ​​പ്പി​​ള ഹാ​​ളി​​ൽ ന​​ട​​ക്കും. ആഘോഷങ്ങളുടെ ഭാഗമായി വി​​ശു​​ദ്ധ മാ​​ർ തോ​​മാ​​ശ്ലീ​​ഹ, വി​​ശു​​ദ്ധ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ, വി​​ശു​​ദ്ധ ചാ​​വ​​റ കു​​ര്യാ​​ക്കോ​​സ് ഏ​​ലി​​യാ​​സ് അ​​ച്ച​​ൻ, ദൈ​​വ​​ദാ​​സ​​ൻ​​മാ​​രാ​​യ മാ​​ർ മാ​​ത്യു മാ​​ക്കി​​ൽ, പു​​ത്ത​​ൻ​​പ​​റ​​മ്പി​​ൽ തൊ​​മ്മ​​ച്ച​​ൻ, വാ​​ഴ്ത്ത​​പ്പെ​​ട്ട സി​​സ്റ്റ​​ർ റാ​​ണി മ​​രി​​യ തു​​ട​​ങ്ങി​​യ​​വ​​രു​​ടെ ഛായാചി​​ത്ര​​ങ്ങ​​ൾ രാ​​വി​​ലെ 11ന് ​​സ​​മ്മേ​​ള​​ന സ്ഥ​​ല​​ത്ത് എ​​ത്തി​​ച്ചേ​​രും. ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം സ്വീ​​ക​​രി​​ക്കും. കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൽ മോ​​ണ്‍. മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ട്, ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ഫ്രാ​​ൻ​​സി​​സ് കാ​​രു​​വേ​​ലി, സം​​സ്ഥാ​​ന നേ​​താ​​ക്ക​​ളാ​​യ ടോ​​ണി ജോ​​സ​​ഫ്, സാ​​ജു അ​​ല​​ക്സ്, ഡേ​​വി​​ഡ് പു​​ത്തൂ​​ർ, സൈ​​ബി അ​​ക്ക​​ര, ബേ​​ബി പെ​​രു​​മാ​​ലി, ഡേ​​വി​​ഡ് തു​​ളു​​വ​​ത്ത്, പ്ര​​ഫ. ജോ​​സു​​കു​​ട്ടി ഒ​​ഴു​​ക​​യി​​ൽ, ടോ​​മി ഇ​​ള​​ന്തോ​​ട്ടം, ജാ​​ൻ​​സെ​​ൻ ജോ​​സ​​ഫ്, എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30ന് ​​ന​​ട​​ക്കു​​ന്ന സ​​മ്മേ​​ള​​നം കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ടി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സ് പ്ര​​സി​​ഡ​​ന്‍റ് വി.​​വി അ​​ഗ​​സ്റ്റി​​ൻ അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ക്കും. ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ മ​​ന്ത്രി കെ.​​ടി. ജ​​ലീ​​ൽ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണ​​വും ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ൽ അ​​നു​​ഗ്ര​​ഹ​​പ്ര​​ഭാ​​ഷ​​ണ​​വും ന​​ട​​ത്തും. യോ​​ഗ​​ത്തി​​ൽ സ​​ച്ചി​​ദാ​​ന​​ന്ദ സ്വാ​​മി മാ​​ന​​വ മൈ​​ത്രി സ​​ന്ദേ​​ശം ന​​ൽ​​കും. ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സ് ബി​​ഷ​​പ് ലെ​​ഗേ​​റ്റ് മാ​​ർ റെ​​മി​​ജി​​യേസ് ഇ​​ഞ്ച​​നാ​​നി​​യി​​ൽ, ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജി​​യോ ക​​ട​​വി, കേ​​ന്ദ്ര ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ബി​​ജു പ​​റ​​യ​​നി​​ലം, ജോ​​സ് കെ. ​​മാ​​ണി എം​​പി, തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ, ന്യൂ​​ന​​പ​​ക്ഷ ക​​മ്മി​​ഷ​​ൻ അം​​ഗം ബി​​ന്ദു തോ​​മ​​സ്, ക്നാ​​നാ​​യ ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സ് പ്ര​​സി​​ഡ​​ന്‍റ് സ്റ്റീ​​ഫ​​ൻ ജോ​​ർ​​ജ്, കെ​​സി​​എ​​ഫ് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് സെ​​ലി​​ൻ സി​​ജോ, ട്ര​​ഷ​​റ​​ർ ജോ​​സ്കു​​ട്ടി മാ​​ട​​പ്പ​​ള്ളി തു​​ട​​ങ്ങി​​യ​​വ​​ർ പ്രസംഗിക്കും.
Image: /content_image/India/India-2017-04-28-06:19:32.jpg
Keywords: കോണ്‍
Content: 4763
Category: 1
Sub Category:
Heading: മാര്‍ ക്രിസോസ്റ്റത്തിന് ആശംസ നേര്‍ന്ന് പ്രധാനമന്ത്രി
Content: ന്യൂഡല്‍ഹി: നൂറാം ജന്മദിനം ആഘോഷിക്കുന്ന മാര്‍ത്തോമ സഭയുടെ വലിയ മെത്രാപ്പൊലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന് പിറന്നാള്‍ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി വലിയ ഇടയന് ആശംസകള്‍ നേര്‍ന്നത്. നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന മാര്‍ ക്രിസോസ്റ്റത്തിനു ആശംസകള്‍ അറിയിക്കുന്നുവെന്നും അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. നേരത്തെ തന്നെ സന്ദര്‍ശിച്ച മെത്രാപ്പോലിത്തയുമൊന്നിച്ചുള്ള ചിത്രമടക്കമാണ് അദ്ദേഹം ട്വീറ്റ് കുറിച്ചത്.
Image: /content_image/News/News-2017-04-28-06:35:01.jpg
Keywords: ക്രിസോ
Content: 4764
Category: 18
Sub Category:
Heading: പളുങ്കുകടല്‍ മെ​​​ഗാ ഷോ നാളെ അങ്കമാലിയില്‍ നടക്കും
Content: കോ​​​ട്ട​​​യം: ക്രി​​​സ്തീ​​​യ ഭ​​​ക്തി​​​ഗാ​​​ന രം​​​ഗ​​​ത്ത് ശ്രദ്ധേയ സാന്നിധ്യമായ ഫാ. ​​​ഷാ​​​ജി തു​​​മ്പേച്ചി​​​റ​​​യി​​​ൽ സം​​​വി​​​ധാ​​​നം ചെയ്യുന്ന പ​​​ളു​​​ങ്കു​​​ക​​​ട​​​ൽ മെ​​​ഗാ ഷോ നാ​​ളെ ​അ​​​ങ്ക​​​മാ​​​ലി അ​​​ഡ​​​ല്ക്സ് സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ നടക്കും. ടീം ​​​ഹോ​​​ളി സീ​​​ൽ, സെ​​​ലെ​​​ബ്ര​​​ന്‍റ്സ് ഇന്ത്യ, ഫി​​​യാത്ത് മി​​​ഷ​​​ൻ എ​​​ന്നി​​​വ സം​​​യു​​​ക്ത​​​മാ​​​യാ​​​ണ് ഷോ ​​​സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. നേ​​​ര​​​ത്തെ മ​​​റൈ​​​ൻ ഡ്രൈ​​​വി​​​ലും, ച​​​ങ്ങ​​​നാ​​​ശേ​​​രി ഈ​​​ര​​​യി​​​ലും ന​​​ട​​​ത്തി​​​യ ലൈ​​​റ്റ് ആ​​​ൻ​​​ഡ് സൗ​​​ണ്ട് ഷോ ​​​ഏ​​​റെ പ്ര​​​ശം​​​സ പി​​​ടി​​​ച്ചു പ​​​റ്റി​​​യി​​​രു​​​ന്നു. മു​​​ന്നൂ​​​റോ​​​ളം ക​​​ലാ​​​കാ​​​ര​​​ന്മാ​​​ർ പ​​ങ്കെ​​ടു​​ക്കു​​ന്ന നൃ​​​ത്ത സം​​​ഗീ​​​ത ദൃ​​​ശ്യാ വി​​​സ്മ​​​യം ഇ​​​ത് മൂ​​​ന്നാം ത​​​വ​​​ണ​​​യാ​​​ണ് ഒ​​​രു വേ​​​ദി​​​യി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്. ബൈ​​​ബി​​​ളി​​​ലെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ ദൃ​​​ശ്യാ​​​വി​​​ഷ്കാ​​​ര​​​ങ്ങ​​​ൾ, ലൈ​​​വ് ഓ​​​ർ​​​ക്ക​​​സ്‌​​​ട്ര​​​യു​​​ടെ അ​​​ക​​​മ്പ​​​ടി​​​യോ​​​ടെയു​​​ള്ള സം​​​ഗീ​​​ത ശു​​​ശ്രൂ​​​ഷ എ​​​ന്നി​​​വ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി ക്ര​​​മീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന ഈ ​​​മെ​​​ഗാ ഷോ​​​യി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​നം സൗ​​​ജ​​​ന്യ​​​മാ​​​ണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0481 23 22450, 85478 22455, 90484 22848, 99610 28842
Image: /content_image/India/India-2017-04-28-07:03:39.jpg
Keywords: ഷോ
Content: 4765
Category: 1
Sub Category:
Heading: പ്രാര്‍ത്ഥന കൊണ്ട് അത്ഭുതം തീര്‍ത്ത ഫാ. ജോണ്‍ സള്ളിവനെ മെയ് 13-ന് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും
Content: ഡബ്ലിന്‍: പ്രൊട്ടസ്റ്റന്റ് വിഭാഗത്തില്‍ നിന്നും കത്തോലിക്കാ വിശ്വാസം സ്വീകരിക്കുകയും പിന്നീട് ജെസ്യൂട്ട് വൈദികന്‍ ആകുകയും ചെയ്ത ഫാദര്‍ ജോണ്‍ സള്ളിവന്‍ വാഴ്ത്തപ്പെട്ട പദവിയിലേക്ക്. വൈദികന്റെ ഭൗതീകശരീരം അടക്കം ചെയ്തിരിക്കുന്ന അയര്‍ലന്‍ഡിലെ ഡബ്ലിനിലുള്ള സെന്റ്‌ ഫ്രാന്‍സിസ് സേവ്യര്‍ ദേവാലയത്തില്‍ മെയ് 13-നാണ് അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നത്. നാമകരണ നടപടികള്‍ക്കായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാട്ടോയും, അയര്‍ലന്‍ഡിലെ കത്തോലിക്കാ സഭാ തലവന്‍മാരും ചടങ്ങുകളില്‍ സംബന്ധിക്കും. അത്ഭുതകരമായ രീതിയില്‍ രോഗശാന്തി നല്‍കുന്ന പ്രാര്‍ത്ഥനകളും, ആശ്വാസദായകമായ ഉപദേശങ്ങളും, ദൈവത്തിലുള്ള ഭക്തിയും കാരണം പ്രസിദ്ധിയാര്‍ജിച്ച ഫാദര്‍ സള്ളിവന്‍ അയര്‍ലന്‍ഡില്‍ വെച്ച് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെടുന്ന ആദ്യത്തെ വ്യക്തിയാണ്. തന്റെ ഉള്ളിലെ ദൈവവിളിയെ അനുസരിച്ച്, സമ്പത്തും, ആഗ്രഹങ്ങളും ഉപേക്ഷിക്കുകയും തന്റെ ശേഷിച്ച ജീവിതം പൂര്‍ണ്ണമായും യേശുവിനായി മാറ്റുകയും ചെയ്ത ഫാദര്‍ സള്ളിവന്‍ ഇന്നും എല്ലാവരുടെയും മനസ്സില്‍ ഓര്‍മ്മിക്കപ്പെടുന്നുണ്ടെന്ന് ഡബ്ലിന്‍ ബിഷപ്പ് ഡയര്‍മൂയിഡ് മാര്‍ട്ടിന്‍ പറഞ്ഞു. 1861-ല്‍ പ്രൊട്ടസ്റ്റന്‍റുകാരനായ എഡ്വാര്‍ഡ് സള്ളിവന്റേയും, കത്തോലിക്ക വിശ്വാസിയായിരിന്ന എലിസബത്ത് ബെയിലിയുടേയും മകനായി ഡബ്ലിനിലെ എക്ക്ലസ് എന്ന സ്ഥലത്താണ് ജോണ്‍ സള്ളിവന്‍ ജനിച്ചത്. ജനനം കൊണ്ട് ഒരു പ്രൊട്ടസ്റ്റന്റ് സഭാംഗമായിരുന്ന അദ്ദേഹം, പ്രൊട്ടസ്റ്റന്റ് സ്കൂളുകളില്‍ നിന്നായിരിന്നു പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 24-മത്തെ വയസ്സില്‍ അദ്ദേഹത്തിന്റെ പിതാവ് മരണപ്പെട്ടു. 1890കളുടെ തുടക്കത്തില്‍ വിശുദ്ധ അഗസ്റ്റിന്റെ ജീവചരിത്രം അദ്ദേഹത്തിന്റെ മതപരമായ കാഴ്ചപ്പാടില്‍ സാരമായ മാറ്റങ്ങള്‍ വരുത്തി. ക്രമേണ അദ്ദേഹം ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം പ്രകടിപ്പിക്കുകയും, മതബോധനക്ലാസ്സുകളില്‍ പങ്കെടുക്കുകയും ചെയ്തു. 1896-ല്‍ തന്റെ 35-മത്തെ വയസ്സിലാണ് അദ്ദേഹം കത്തോലിക്കാ വിശ്വാസം സ്വീകരിക്കുന്നത്. ഇതിനെതിരെ പലകോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവെങ്കിലും അദ്ദേഹം അതൊന്നും കാര്യമാക്കിയില്ല. തന്റെ സമ്പത്തെല്ലാം ഉപേക്ഷിച്ച് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം ഈശോ സഭയില്‍ അംഗമായി. പ്രാര്‍ത്ഥനയില്‍ ആനന്ദം കണ്ടെത്തിയ അദ്ദേഹം തന്റെ ജീവിതം പൂര്‍ണ്ണമായും മറ്റുള്ളവരുടെ ക്ഷേമത്തിനായി മാറ്റിവെച്ചു. അയര്‍ലന്‍ഡിലെ കില്‍ദാരെ പ്രവിശ്യയിലുള്ള ക്ലോങ്ങോവ്സ് വുഡ് കൊളേജിലാണ് ഫാദര്‍ ജോണ്‍ സുള്ളിവന്‍ തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ചിലവഴിച്ചത്. ദരിദ്രരേയും രോഗികളേയും സന്ദര്‍ശിക്കുന്നതിനു അദ്ദേഹം യാതൊരു മടിയും കാണിച്ചിരുന്നില്ല. അത്ഭുതകരമായ രീതിയില്‍ രോഗശാന്തി നല്‍കുവാന്‍ കഴിവുള്ള പ്രാര്‍ത്ഥനകളാണ് ഫാദര്‍ സള്ളിവനെ ശ്രദ്ധേയനാക്കിയത്. പൗരോഹിത്യ പട്ടം കിട്ടി അധികം താമസിയാതെ തന്നെ ഫാദര്‍ സുള്ളിവന്‍ ഡോണിബ്രൂക്കിലെ റോയല്‍ ഹോസ്പിറ്റല്‍ സന്ദര്‍ശിക്കുക പതിവായിരിന്നു. അവിടെ വെച്ച് ചര്‍മ്മാര്‍ബുദം ബാധിച്ച ഒരു സ്ത്രീയെ അദ്ദേഹം കണ്ടു. ആ രോഗം അവളില്‍ മാനസികമായ പ്രശ്നങ്ങള്‍ക്കും കാരണമാവുകയും, അവളെ മാനസികരോഗാശുപത്രിയിലേക്ക് മാറ്റുന്നതിനെ കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന സമയമായിരുന്നു. ഫാദര്‍ സുള്ളിവന്‍ കുറേനേരം അവള്‍ക്കൊപ്പം പ്രാര്‍ത്ഥിച്ചു. അടുത്ത ദിവസം അത്ഭുതകരമായ രീതിയില്‍ അവളുടെ രോഗം മാറുകയും അവള്‍ പൂര്‍ണ്ണ ആരോഗ്യവതിയായി തീരുകയും ചെയ്തു. അനുതാപപരമായ ജീവിതം നയിക്കുന്നതിലും ആ പുരോഹിതന്‍ മുന്‍പിലായിരുന്നു. വെറും നിലത്ത് കിടന്നുറങ്ങുക, വളരെക്കുറച്ച് ഭക്ഷണം കഴിക്കുക, തന്റെ ബൂട്ടുകളില്‍ ചെറിയ കല്ലുകള്‍ ഇട്ടിട്ട് നടക്കുക, രാത്രി വളരെ കുറച്ച് മാത്രം ഉറങ്ങിയിട്ട് ബാക്കിയുള്ള സമയം മുഴുവന്‍ പ്രാര്‍ത്ഥിക്കുക തുടങ്ങിയവയെല്ലാം അദ്ദേഹത്തിന്റെ പതിവായിരുന്നു. 1933 ഫെബ്രുവരി 19-ന് തന്റെ 71-മത്തെ വയസ്സിലാണ് ഫാദര്‍ ജോണ്‍ സള്ളിവന്‍ മരണപ്പെടുന്നത്. സെന്റ്‌ ഫ്രാന്‍സിസ് സേവ്യര്‍ ദേവാലയത്തില്‍ സ്ഥിതി ചെയ്യുന്ന അദ്ദേഹത്തിന്‍റെ കബറിടത്തിങ്കലേക്ക് നിരവധി ആളുകളാണ് കടന്ന്‍ വരുന്നത്. 1960-ല്‍ ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പാ ഫാ. സള്ളിവനെ ദൈവദാസനായും 2014-ല്‍ ഫ്രാന്‍സിസ് പാപ്പാ ഇദ്ദേഹത്തെ ധന്യനായും പ്രഖ്യാപിച്ചിരുന്നു. ഇദ്ദേഹത്തിന്റെ മാധ്യസ്ഥത്താല്‍ ഡബ്ലിനിലെ കാന്‍സര്‍ രോഗിയായ ഒരു സ്ത്രീക്ക് രോഗശാന്തി ലഭിച്ചത് വത്തിക്കാനിലെ നാമകരണ നടപടികളുടെ തിരുസംഘം 2016-ല്‍ അംഗീകരിച്ചിരിന്നു. ഇതേ തുടര്‍ന്നാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തുന്നത്.
Image: /content_image/TitleNews/TitleNews-2017-04-28-08:59:21.jpg
Keywords: വാഴ്ത്ത
Content: 4766
Category: 1
Sub Category:
Heading: മഡഗാസ്കറില്‍ കപ്പൂച്ചിന്‍ വൈദികന്‍ കൊല്ലപ്പെട്ടു
Content: ആന്റനാനറീവോ: മഡഗാസ്കറിലെ അംബെഡ്രാണ അന്റ്സോഹിഹിയിലെ കപ്പൂച്ചിന്‍ ആശ്രമത്തില്‍ അതിക്രമിച്ച് കയറിയ സംഘം കപ്പൂച്ചിന്‍ വൈദികനെ കൊലപ്പെടുത്തി. 46 വയസ്സുകാരനായ ഫാദര്‍ ലൂസിയന്‍ ഞ്ചിവയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഒരു ഡീക്കന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മോഷണശ്രമത്തിനിടെയാണ് ആക്രമണം. മഡഗാസ്കറിലെ റേഡിയോ ഡോണ്‍ബോസ്കോയുടെ ഡയറക്ടറായ റവ. ഫാ. എറിക് നല്‍കിയ വിവരങ്ങള്‍ പ്രകാരം ഏജന്‍സിയ ഫിഡെസ് എന്ന മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏപ്രില്‍ 22-നാണ് സംഭവം നടന്നത്. പുലര്‍ച്ചെ ഒരുമണിയോടടുത്ത് ആയുധധാരികളായ അഞ്ചോളം കവര്‍ച്ചക്കാര്‍ ആശ്രമത്തില്‍ പ്രവേശിക്കുകയും 26 വയസ്സുകാരനായ ജെറമി എന്ന ഡീക്കനെ ആക്രമിക്കുകയുമായിരിന്നു. ജെറമിയയുടെ കരച്ചില്‍ കേട്ട ഫാദര്‍ ലൂസിയന്‍ ഉടനടി സ്ഥലത്തെത്തിയെങ്കിലും കവര്‍ച്ചക്കാരുടെ തോക്കിനിരയാവുകയുമായിരുന്നു. മുറിവേറ്റ ഡീക്കനെ ഉടനെതന്നെ ആശുപത്രിയില്‍ എത്തിച്ചുവെന്ന് 'ഫിഡെസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമ സംഘത്തില്‍ ഉള്‍പ്പെടുന്നവര്‍ എന്നു സംശയിക്കപ്പെടുന്ന ഏതാനും പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആശ്രമത്തിലെ വലിയ മണി കവരുക എന്ന ഉദ്ദേശത്തോടെ ആയിരിക്കാം കവര്‍ച്ചക്കാര്‍ ആശ്രമത്തില്‍ പ്രവേശിച്ചതെന്ന് കരുതപ്പെടുന്നു. ഇത് ഉരുക്കി കരിഞ്ചന്തയില്‍ വില്‍ക്കാനുള്ള ശ്രമമാണ് നടന്നത്. ഇതിനു മുന്‍പ് വിശുദ്ധ വാരത്തിലും സമാനമായ ആക്രമണ ശ്രമം ഇവിടെ നടന്നിരുന്നു. പുരോഹിതരുടെ അവസരോചിതമായ ഇടപെടല്‍ മൂലം ഈ ശ്രമം വിഫലമാകുകയായിരിന്നു. മഡഗാസ്കറിലെ കത്തോലിക്കാ ദേവാലയങ്ങളിലും, കോണ്‍വെന്റുകളിലും അരങ്ങേറുന്ന കവര്‍ച്ചാ ശ്രമങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പുതിയ സംഭവം. ഇതിന് മുന്‍പ് ഏപ്രില്‍ 1-ന് 'നോട്രെ ഡെയിം' സിസ്റ്റേഴ്സിന്റെ ഒരു കോണ്‍വെന്റിലും സമാനമായ ആക്രമണം നടന്നിരുന്നു. ആക്രമണത്തില്‍ ചില കന്യാസ്ത്രീകള്‍ക്ക് ലൈംഗീക ചൂഷണത്തിന് ഇരയായതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ടായിരിന്നു. പ്രാദേശിക മാധ്യമങ്ങളിലെ വാര്‍ത്തകള്‍ അനുസരിച്ച് അഞ്ചാഴ്ചകള്‍ക്കുള്ളില്‍ നാലോളം വിവിധ കോണ്‍വെന്റുകളാണ് ആക്രമിക്കപ്പെട്ടിട്ടുള്ളത്‌. രാജ്യത്തു ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരികെയാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാറിന്റേയും, പോലീസിന്റേയും അടിയന്തിര ശ്രദ്ധ ഇക്കാര്യത്തില്‍ ഉണ്ടാവണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്.
Image: /content_image/TitleNews/TitleNews-2017-04-28-10:17:55.jpg
Keywords: കൊല്ലപ്പ
Content: 4767
Category: 1
Sub Category:
Heading: വിശുദ്ധ പാദ്രെ പിയോയുടെ തിരുശേഷിപ്പ് അമേരിക്കയിലേക്ക്
Content: വാഷിംഗ്ടൺ: യേശുവിന്റെ പഞ്ചക്ഷതങ്ങൾ ഏറ്റുവാങ്ങിയ കപ്പുച്ചിൻ വൈദികൻ വി.പാദ്രെ പിയോയുടെ തിരുശേഷിപ്പ് മെയ് മാസത്തിൽ യു.എസ്സിലെ വിവിധ രൂപതകളിൽ പൊതുവണക്കത്തിനായി പ്രദർശിപ്പിക്കും. വിശുദ്ധന്റെ നൂറ്റിമുപ്പതാം ജന്മദിനത്തോടനുബന്ധിച്ചാണ് തിരുശേഷിപ്പ് പ്രയാണം നടത്തുന്നത്. മെയ് ആറ് മുതൽ എട്ട് വരെയുള്ള ദിവസങ്ങളിൽ കാലിഫോർണിയ, നൂയോർക്ക്, ഫിലാഡെൽഫിയ തുടങ്ങി പന്ത്രണ്ടു സ്ഥലങ്ങളിലാണ് പരസ്യവണക്കം ഒരുക്കിയിരിക്കുന്നത്. ഇതിന് ശേഷം വിവിധ സ്ഥലങ്ങളിലും തിരുശേഷിപ്പ് പ്രയാണം നടത്തും. മെയ് 9നു പിറ്റ്സ്ബര്‍ഗ്ഗിലും പത്ത്-പതിനൊന്ന് തീയതികളില്‍ ഡെന്‍വറിലും പതിമൂന്നിന് നെബ്രാസ്കയിലും പതിനെട്ട് പത്തൊന്‍മ്പത് തീയതികളില്‍ കാലിഫോര്‍ണിയായിലും ഇരുപത്-ഇരുപത്തിയൊന്ന് തീയതികളില്‍ വിര്‍ജീനിയായിലും തിരുശേഷിപ്പ് എത്തിക്കും. പിന്നീട് സെപ്റ്റംബര്‍ മാസത്തില്‍ ന്യൂയോര്‍ക്കിലെ സെന്‍റ് പാട്രിക് കത്തീഡ്രല്‍ ദേവാലയത്തിലും കണക്റ്റികറ്റിലെ വിശുദ്ധ യോഹന്നാന്‍റെ നാമത്തിലുള്ള ബസിലിക്കയിലും സെന്‍റ് തെരേസ ബസിലിക്കയിലും മിഷിഗണ്‍ കത്തീഡ്രലിലും തിരുശേഷിപ്പ് വണങ്ങാന്‍ അവസരം ഒരുക്കും. 1887 മെയ് ഇരുപത്തിയഞ്ചിന് ഇറ്റലിയിലെ അഡ്രിയാറ്റിക് തീരത്തുള്ള ഫ്രാൻസിസ്കോ ഫോർഗിയോനിൽ ഒരു പാവപ്പെട്ട കുടുംബത്തിലാണ് വി.പാദ്രെ പിയോ ജനിച്ചത്. പതിനഞ്ചാം വയസ്സിൽ സമീപത്തെ കപ്പൂച്ചിൻ ആശ്രമത്തിൽ ചേർന്ന അദ്ദേഹം 1910-ൽ വൈദികനായി അഭിഷേകം ചെയ്തു. അധികം വൈകാതെ തന്നെ, ആരോഗ്യ പ്രശ്നങ്ങളോടൊപ്പം ആത്മീയവും ശാരീരികവുമായ പീഡകൾ താൻ അഭിമുഖീകരിക്കുന്നുണ്ടെന്ന് അദ്ദേഹം മേലധികാരികളെ അറിയിച്ചു. മുപ്പത് വയസ്സു മുതൽ ക്രൂശിതനായ യേശുവിന്റെ പഞ്ചക്ഷതങ്ങൾ വിശുദ്ധന്റെ ശരീരത്തിൽ അനുഭവപ്പെടാൻ തുടങ്ങി. അദേഹത്തിന്റെ മരണം വരെ, ഏകദേശം അമ്പതു വർഷത്തോളം പഞ്ചക്ഷതം തുടർന്നു. വൈദികനായി സേവനം ചെയ്യുന്ന കാലങ്ങളില്‍ തന്നെ, പല അത്ഭുതപ്രവര്‍ത്തികളും വിശുദ്ധന്റെ പ്രാര്‍ത്ഥനയുടെ ഫലമായി നടന്നിട്ടുണ്ട്. ദീര്‍ഘസമയമെടുത്ത് ആളുകളെ കുമ്പസാരിപ്പിക്കുന്നതിലും അതിലൂടെ ജനത്തിന് അവരുടെ പാപങ്ങളെ കുറിച്ച് ബോധ്യം വരുത്തുന്നതിനും വിശുദ്ധ പാദ്രെ പിയോ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വിശുദ്ധന്റെ അസാധാരണ അടയാളങ്ങളും പ്രാർത്ഥനാ ശക്തിയും അനേകരെ ഇറ്റലിയിലെ സാൻ ജിയോവാതി റോടോഡോ ആശ്രമത്തിലേക്ക് ആകർഷിച്ചിരിന്നു. വർഷങ്ങൾ നീണ്ടു നിന്ന രോഗപീഡകൾക്കൊടുവിൽ 1968 ൽ അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. 2002-ൽ വി.ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് പാദ്രെ പിയോയെ വിശുദ്ധനായി പ്രഖ്യാപിച്ചത്.
Image: /content_image/TitleNews/TitleNews-2017-04-28-11:31:32.jpg
Keywords: വിശുദ്ധ പാദ്രെ പിയോ
Content: 4768
Category: 13
Sub Category:
Heading: വിശുദ്ധ കുമ്പസാരത്തെ തള്ളിപ്പറയുമ്പോൾ...!
Content: ഒരു ചെറിയ സന്യാസിനീ സമൂഹം മൂന്ന് പതിറ്റാണ്ടുകളോളമായി നടത്തിവന്നിരുന്ന ഒരു മാനസികരോഗ ചികിൽസാലയത്തിൽ ഒരിക്കൽ കടന്നു ചെല്ലുവാനിടയായി. ആശുപത്രിയുടെ സുപ്പീരിയറായ സന്യാസിനിയോടുള്ള സംഭാഷണമദ്ധ്യേ ഏറെ കാര്യങ്ങൾ അവർ പങ്കുവച്ചു. ആരംഭിച്ചിട്ട് ഇത്രയും കാലത്തിനിടയ്ക്ക് ഒരവസരത്തിലും ക്രൈസ്തവരായ രോഗികൾ അഞ്ച് ശതമാനത്തിലേറെ ഉണ്ടായിരുന്നിട്ടില്ലെന്ന് അവർ സൂചിപ്പിച്ചു. തുടക്കം മുതൽ തന്നെ ക്രൈസ്തവ വിശ്വാസികളായ രോഗികൾക്ക് ചികിൽസാവിധികൾക്ക് ഒപ്പം തന്നെ, കൂദാശകൾ ലഭിക്കുന്നതിനുള്ള അവസരവും, പ്രത്യേകിച്ച് കുമ്പസാരിക്കുന്നതിനുള്ള സാഹചര്യവും അവിടെ ഒരുക്കപ്പെട്ടിരുന്നു. കുമ്പസാരം മുതലായ കാര്യങ്ങളിലൂടെ കടന്നു പോകുമ്പോൾ അവർ പെട്ടെന്ന് തന്നെ രോഗസൗഖ്യം നേടുന്നതായി കാണുമ്പോൾ ഭൂരിപക്ഷം വരുന്ന മറ്റ് രോഗികൾ, തങ്ങൾക്കും കുമ്പസാരിക്കണമെന്ന ആഗ്രഹം പലപ്പോഴും പങ്കുവയ്ക്കാറുണ്ടെന്നും, ചിലപ്പോഴൊക്കെ അതിനായി നിർബ്ബന്ധം പിടിക്കാറുണ്ടെന്നും അവർ പങ്കു വയ്ക്കുകയുണ്ടായി. കുമ്പസാരമെന്ന വിശുദ്ധ കൂദാശയിലൂടെ ലഭിക്കുന്ന ആത്മീയ സൗഖ്യം ഭൗതികമായ രോഗവിമുക്തിക്ക് തന്നെ കാരണമായി മാറുന്ന വിസ്മയനീയമായ ഒട്ടേറെ അനുഭവങ്ങൾ ഇത്തരം ചികിത്സാലയങ്ങളിലും, കൗൺസിലിംഗ് സെന്ററുകളിലും, ധ്യാനാവസരങ്ങളിലും നേരിട്ട് കാണാനിടയായിട്ടുണ്ട്. ആത്മാർത്ഥമായി ദൈവതിരുമുമ്പിൽ പാപങ്ങൾ ഏറ്റുപറഞ്ഞ് പശ്ചാത്തപിക്കുവാൻ തയ്യാറാകുമ്പോൾ സംലഭ്യമാകുന്ന പാപവിമുക്തിയും, പ്രസാദവരവും സമാനതകളില്ലാത്തതാണ്. യഥാർത്ഥ പാപഭാരവുമായി ഒരിക്കലെങ്കിലും കുമ്പസാരക്കൂട്ടിലണഞ്ഞിട്ടുള്ള ഏതൊരു വ്യക്തിയും ഈ ദൈവിക നൻമയുടെ കാര്യത്തിൽ അനുഭവസ്ഥരായിരിക്കുമെന്ന് തീർച്ച. എന്നാൽ, ചില ആനുകാലിക സാഹചര്യങ്ങളിൽ നമ്മിൽ ചിലരെങ്കിലും ഈ വലിയ കൃപ തിരിച്ചറിയാതെ പോകുന്നത് ദുഃഖകരമാണ്. ബാലിശമായതും, ഒറ്റപ്പെട്ടതുമായ ചില കാരണങ്ങളാൽ പുരോഹിതരെയും, പൗരോഹിത്യത്തെയും, കൂദാശകളെയും തള്ളിപ്പറയുമ്പോൾ തിരിച്ചറിയുക, നാം കൈവിട്ടു കളയുന്ന നൻമകൾ എത്ര വലുതാണെന്ന്! അടുത്ത കാലങ്ങളായി ഈ സമൂഹത്തിൽ ഉയർന്നു വന്ന ചില വിവാദ ചർച്ചകളിൽ സഭയുടെ മഹത്തായ പാരമ്പര്യങ്ങളെയും, അനുശാസനങ്ങളെയും മാനുഷിക ബുദ്ധിയാൽ തള്ളിപ്പറയാനും, ചോദ്യം ചെയ്യുവാനും ഇടയായവരെ ആത്മാർത്ഥമായ പശ്ചാത്താപത്തിലേയ്ക്ക് നയിക്കേണ്ടതും ഈ വലിയ വിശ്വാസി സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. ഈ ലോകത്തിലേയ്ക്ക് ദൈവം അവരിലൂടെ വർഷിക്കുന്ന വലിയ നൻമകൾ കാണാതെ, മുൻധാരണകളോടെ കുറ്റം വിധിക്കപ്പെടുന്ന അഭിഷിക്തരെക്കുറിച്ച് ചിന്തിക്കുക...! ദൈവത്തിന്റെ പ്രതിപുരുഷൻമാരായി മാറി, ലോകം ഒരിക്കലും അറിയരുതാത്ത നമ്മുടെ ജീവിതത്തിലെ ഇരുണ്ട നിമിഷങ്ങൾക്കായി കുമ്പസാരക്കൂടുകളിൽ കാതോർത്തിരിക്കുന്ന ആ ഹൃദയങ്ങളുടെ തേങ്ങൽ, ഒരു നിമിഷം ശ്രദ്ധിച്ചിരുന്നെങ്കിൽ ഈ നാളുകളിൽ നാം തിരിച്ചറിയുമായിരുന്നു. ''നിങ്ങളിൽ പാപമില്ലാത്തവർ അവനെ കല്ലെറിയട്ടെ" എന്ന് നിർദ്ദേശിച്ച, കളങ്കരഹിതനായ ദൈവപുത്രൻ ഈ നാളുകളിൽ നിഷ്കരുണം കല്ലെറിയപ്പെടുന്നതും നാം തിരിച്ചറിയേണ്ടതുണ്ട്. മാനുഷികമായ കുറവുകളും, പരിമിതികളും തിരുത്തപ്പെടേണ്ടതുണ്ട്. എന്നാൽ, ദൈവികമായ അനന്തകൃപകളെ തിരസ്കരിക്കുവാനും തള്ളിപ്പറയുവാനും അത്തരം അവസരങ്ങൾ കാരണമായിക്കൂടാ. ഓർക്കുക, ആത്മീയ കാര്യങ്ങളെക്കുറിച്ചുള്ള ചർച്ചകൾ തെരുവോരങ്ങളിലേയ്ക്കും, അവിശ്വാസികൾക്കിടയിലേയ്ക്കും വലിച്ചിഴയ്ക്കപ്പെടുമ്പോൾ അവയുടെ പവിത്രതയ്ക്ക് കളങ്കം സംഭവിക്കുന്നുണ്ട്. അനർഹരായവരും ഒരുപക്ഷെ, അയോഗ്യരായവരും സഭയുടെ പാരമ്പര്യവും വിശ്വാസവും തുടങ്ങിയ കാര്യങ്ങളിൽ ഇടപെടുമ്പോൾ വലിയ അപചയങ്ങൾക്ക് അത് കാരണമായേക്കാം. മാനുഷികമായവയെ അപ്രകാരവും, ദൈവികമായവയെ അതിന്റെ പൂർണ്ണമഹത്വത്തോടെയും സ്വീകരിക്കുവാനും, ഉൾക്കൊള്ളുവാനുമാണ് ദൈവജനമെന്ന നിലയിൽ നാം പരിശ്രമിക്കേണ്ടത്. രണ്ട് കാര്യങ്ങൾ നാം ഈ നാളുകളിൽ കൂടുതലായി ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്ന്, നമുക്കായി വിശുദ്ധ കൂദാശകൾ പരികർമ്മം ചെയ്യുന്ന അഭിഷിക്തരെ പ്രാർത്ഥനകൾ കൊണ്ടും പിന്തുണ കൊണ്ടും ശക്തിപ്പെടുത്തുക. രണ്ട്, തിരുസഭയിലൂടെ ദൈവം ചൊരിയുന്ന അനന്ത നൻമകൾക്കുള്ള അർഹത നഷ്ടപ്പെടുത്താതെ സഭയോട് ചേർന്നു നിൽക്കുക. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ!
Image: /content_image/LifeInChrist/LifeInChrist-2017-04-28-11:54:38.jpg
Keywords: കുമ്പസാ
Content: 4769
Category: 9
Sub Category:
Heading: അഭിഷേക വര്‍ഷത്തിനായി ബഥേല്‍ ഒരുങ്ങുന്നു: ഫാ. മഞ്ഞാക്കലും ഫാ. സോജി ഓലിക്കലും നയിക്കുന്ന കണ്‍വെന്‍ഷന്‍ 10 മുതല്‍: രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ 13ന്: ആത്മബലമേകാന്‍ വീണ്ടും മാര്‍ സ്രാമ്പിക്കല്‍
Content: ബര്‍മിംഗ്ഹാം: ലോക സുവിശേഷവത്ക്കരണ രംഗത്ത് നിസ്വാര്‍ത്ഥ സ്നേഹത്തിന്‍റെ പര്യായമായ രണ്ട് അഭിഷിക്ത കരങ്ങള്‍, ഫാ. ജയിംസ് മഞ്ഞാക്കലും, ഫാ. സോജി ഓലിക്കലും നയിക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ സെഹിയോന്‍ യു.കെ.യുടെ സ്ഥിരം വേദിയായ ബര്‍മിംഗ്ഹാം ബഥേല്‍ സെന്‍ററില്‍ മെയ് 10, 11, 12 തീയ്യതികളില്‍ നടക്കും. ലോകപ്രശസ്ത വചനപ്രഘോഷകനും, ഫ്രാന്‍സിസ് മാര്‍പ്പാപ്പ കരുണയുടെ മിഷിനറിയായി പ്രത്യേകം തിരഞ്ഞെടുത്തിട്ടുള്ളതും, "വീല്‍ചെയറിലെ ജീവിക്കുന്ന വിശുദ്ധനുമായ" മഞ്ഞാക്കലച്ചന്‍ തന്‍റെ അത്ഭുതാവഹകരമായ ജീവിതസാക്ഷ്യവും, പ്രേഷിത ദൗത്യവും ഫാ. സോജി ഓലിക്കലിനൊപ്പം പങ്കുവയ്ക്കുമ്പോള്‍ വിവിധ ഭാഷാദേശക്കാരായ ആളുകളില്‍ അനുഗ്രഹവര്‍ഷത്തിന്‍റെ പേമാരി പെയ്യിക്കാന്‍ ബഥേല്‍ ഒരുങ്ങുകയാണ്. ദൈവപരിപാലനയുടെ ജീവിക്കുന്ന അടയാളമായി ഭാഷാദേശക്കാരായ ആയിരങ്ങള്‍ക്ക് അത്ഭുതകരമായ സൗഖ്യവും വിടുതലും നല്‍കി യേശുക്രിസ്തുവിന്‍റെ അനുയായികളായി മാറ്റിയ മഞ്ഞാക്കലച്ചന്‍റെ ഇംഗ്ലീഷിലുള്ള കണ്‍വെന്‍ഷനിലേക്ക് ദിവസം 5 പൗണ്ട് നിരക്കില്‍ പ്രത്യേക രജിസ്ട്രേഷന്‍ ആവശ്യമാണ്‌. `14 വയസ്സിനു താഴെയുള്ളവര്‍ക്ക് പ്രവേശനം സൗജന്യം. www.sehionuk.org എന്ന വെബ്സൈറ്റില്‍ രജിസ്ട്രേഷന്‍ നടത്താവുന്നതാണ്. #{red->n->n->കണ്‍വെന്‍ഷനെപ്പറ്റിയുള്ള വീഡിയോ കാണാം }# 13നു നടക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനിലും ഫാ.ജയിംസ് മഞ്ഞാക്കല്‍ പങ്കെടുക്കുന്നതോടെ അത് സെഹിയോന്‍ യു.കെ.യെ സംബന്ധിച്ചിടത്തോളം ചരിത്രമായി മാറും. നവസുവിശേഷവത്ക്കരണ രംഗത്ത് അനേകരെ ചേര്‍ത്തു നിര്‍ത്തിക്കൊണ്ട് വിവിധങ്ങളായ മിനിസ്ട്രികളിലൂടെ യു.കെ. ആസ്ഥാനമാക്കി വിവിധ ലോകരാജ്യങ്ങളില്‍ ശുശ്രൂഷ ചെയ്യുന്ന റവ.ഫാ.സോജി ഓലിക്കല്‍ കണ്‍വെന്‍ഷന്‍ നയിക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ യൂറോപ്പിലെത്തി യൂറോപ്പിന്‍റെ "മാനസപുത്രനായി മാറിയ മഞ്ഞാക്കലച്ചന്‍ ആദ്യമായി രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നു. ഒപ്പം യു.കെ.യിലെ അജപാലന ശുശ്രൂഷകളുടെ നായകസ്ഥാനം ദൈവം ഭരമേല്‍പ്പിച്ച ഗ്രേറ്റ് ബ്രിട്ടണ്‍ സീറോമലബാര്‍ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലും മൂവരും ഒരുമിക്കുന്ന ആദ്യ ശുശ്രൂഷയായി മാറും". പരിശുദ്ധ അമ്മയുടെ വണക്ക മാസത്തിലെ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ ജര്‍മ്മനിയില്‍ നിന്നുമുള്ള പ്രശസ്ത സുവിശേഷ പ്രവര്‍ത്തകന്‍ ബ്രദര്‍ ജസ്റ്റിന്‍ അരീക്കലും ഇത്തവണത്തെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. 13ന് രാവിലെ 8 ന് മരിയന്‍ റാലിയോടെ തുടങ്ങുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ വൈകിട്ട് 4ന് സമാപിക്കും. ഇരു കൺവെൻഷനുകൾക്കും വേണ്ടിയുള്ള ഒരുക്ക ശുശ്രൂഷ 24 നു ബിർമിങ്ഹാമിൽ നടന്നു. ആസ്റ്റണിലെ നിത്യാരാധന ചാപ്പലിലടക്കം യൂറോപ്പിന്റെ വിവിധയിടങ്ങളില്‍ സെഹിയോന്‍ കുടുംബം ഒന്നടങ്കം ഇരുകണ്‍വെന്‍ഷനുകളുടെയും ആത്മീയ വിജയത്തിനായി പ്രാര്‍ത്ഥന ഒരുക്കത്തിലാണ്. അത്ഭുതകരങ്ങളായ വിടുതലും രോഗശാന്തിയും ജീവിതനവീകരണവും സാധ്യമാക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷകളിലേക്ക് ഫാ. സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും ഏവരെയും ഒരിക്കല്‍ കൂടി ക്ഷണിക്കുകയും പ്രത്യേക പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുകയും ചെയ്യുന്നു. #{red->n->n-> സ്ഥലം:}# ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്‍റര്‍ <br> കെല്‍വിന്‍ വേ <br> വെസ്റ്റ് ബ്രോംവിച്ച് <br> ബര്‍മ്മിംഗ്ഹാം <br> B70 7JW #{red->n->n-> കൂടുതല്‍ വിവരങ്ങള്‍ക്ക്: }# സണ്ണി: 07877290779 <br> ഷാജി: 07878149670 <br> അനീഷ്: 07760254700 #{red->n->n-> കണ്‍വെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്: }# ടോമി ചെമ്പോട്ടിക്കൽ: 07737935424.
Image: /content_image/Events/Events-2017-04-28-15:23:10.JPG
Keywords: മഞ്ഞാ