Contents

Displaying 4501-4510 of 25064 results.
Content: 4780
Category: 18
Sub Category:
Heading: കേരള ലേബര്‍ മൂവ്‌മെന്റ് മെയ്ദിനാചരണം പറവൂരില്‍
Content: കൊച്ചി: കെ. സി. ബി. സി യുടെ തൊഴില്‍ കമ്മീഷനു കീഴില്‍ അസംഘടിത തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചുവരുന്ന കേരള ലേബര്‍ മൂവ്‌മെന്റ് (കെ. എല്‍. എം) എറണാകുളം -അങ്കമാലി അതിരൂപതാ ഘടകത്തിന്റേയും പറവൂര്‍ ഫൊറോനാ സഹൃദയ ഫെഡറേഷന്റേയും സംയുക്താഭിമുഖ്യത്തില്‍ പറവൂരില്‍ മെയ്ദിനാചരണം സംഘടിപ്പിക്കുു. ഉച്ചകഴിഞ്ഞ് 3-ന് മുനിസിപ്പല്‍ ടൌണ്‍ഹാള്‍ കോംപ്ലക്‌സില്‍ നിന്നാരംഭിക്കുന്ന മെയ്ദിന സന്ദേശ റാലി പറവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി.എസ്. ക്രിസ്പിന്‍ സാം ഫ്‌ളാഗ് ഓഫ് ചെയ്യും. കച്ചേരിപ്പടി സെന്റ് ജര്‍മ്മയിന്‍സ് ദേവാലയങ്കണത്തില്‍ റാലി എത്തിച്ചേരുമ്പോള്‍ പൊതു സമ്മേളനം ആരംഭിക്കും. എറണാകുളം - അങ്കമാലി അതിരൂപതാ മുന്‍ സഹായ മെത്രാന്‍ മാര്‍ തോമസ് ചക്യത്തിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം അഡ്വ.വി. ഡി സതീശന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കെ.എല്‍.എം സംസ്ഥാന ഡയറക്ടര്‍ ഫാ.ജോര്‍ജ്ജ് നിരപ്പുകാലായില്‍ മെയ്ദിന സന്ദേശം നല്‍കും. കെ.എല്‍.എം ന്റെ നേതൃത്വത്തില്‍ ആരംഭിക്കു നിര്‍മ്മാണ തൊഴിലാളി ഫോറത്തിന്റെ ഉദ്ഘാടനം പറവൂര്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ രമേശ് ഡി. കുറുപ്പും, തയ്യല്‍ തൊഴിലാളി ഫോറത്തിന്റെ ഉദ്ഘാടനം കെ.റ്റി.ഡ'്യൂ.എഫ് പ്രസിഡന്റ് ഷെറിന്‍ ബാബൂവും നിര്‍വ്വഹിക്കും. കെ.എല്‍എം അതിരൂപതാ ഡയറക്ടര്‍ ഫാ.പോള്‍ ചെറുപിള്ളി, ഫാ. കുരുവിള മരോ'ിക്കല്‍, എം.വി ലോനപ്പന്‍, ജോസഫ് റ്റി. കുത്ത്, ഷെല്‍ഫി ജോസഫ്, വര്‍ഗ്ഗീസ് പി പി, ഡേവീസ് ആന്റണി, സജീ വി പി, ലിസി അഗസ്റ്റിന്‍ എന്നിവര്‍ പ്രസംഗിക്കും.
Image: /content_image/India/India-2017-04-29-12:47:14.jpg
Keywords: കെ‌സി‌ബി‌സി
Content: 4781
Category: 9
Sub Category:
Heading: "സെഹിയോൻ ഡേ" അനുഗ്രഹാശ്ശിസുകൾക്കു നന്ദിയേകാൻ നാളെ ബർമിങ്ഹാമിൽ കുടുംബസംഗമം
Content: ബർമിങ്ഹാം: ദൈവതിരുമനസ്സിനു വിധേയപ്പെടുവാൻ അനേകർക്ക് അത്ഭുതങ്ങളും , രോഗശാന്തിയും , മാനസാന്തരവും പകരുന്ന ദൈവികോപകരണമായിവർത്തിക്കുവാൻ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട വട്ടായിലച്ചൻ എന്ന ഫാ.സേവ്യർ ഖാൻ വട്ടായിൽ കത്തോലിക്കാ സഭയോടു ചെർന്നുനിന്നുകൊണ്ടു കേരളത്തിൽ പാലക്കാട് ജില്ലയിൽ അട്ടപ്പാടി മലമുകളിൽ തുടക്കമിട്ട "സെഹിയോൻ മിനിസ്റ്റ്രി" ഇന്ന് ലോകസുവിശേഷവത്കരണരംഗത്തുതന്നെ മറ്റു ശുശ്രൂശകൾക്കും മിനിസ്റ്റ്രികൾക്കുമൊപ്പം മാർഗദീപമായി നിലകൊള്ളുന്നു. ഇന്ന് വിവിധ രാജ്യങ്ങളിൽ സെഹിയോൻ മിനിസ്‌ട്രിയുമായി ബന്ധപ്പെട്ട ശുശ്രൂഷകൾ നടന്നുവരുന്നു. എല്ലാവർഷവും ഏപ്രിൽ 29 സെഹിയോൻ ദിനമായി ആചരിച്ചുവരികയാണ് . ദൈവം സെഹിയോൻ ശുശ്രൂഷകളിലൂടെ നൽകിയിട്ടുള്ള നിരവധിയായ അനുഗ്രഹങ്ങൾക്ക് ദൈവസന്നിധിയിൽ നന്ദിപറയുവാൻ മിനിസ്‌ട്രിയുമായി ബന്ധപ്പെട്ട ശുശ്രൂഷകരും കുടുംബാംഗങ്ങളും, സ്നേഹിതരും അന്നേദിവസം ഒരുമിക്കും. യൂറോപ്പിൽ യുകെ കേന്ദ്രമാക്കി അമേരിക്ക, ഓസ്‌ട്രേലിയ ,ആഫ്രിക്ക, ഗൾഫ് രാജ്യങ്ങൾ , പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽപോലും സുവിശേഷവത്ക്കരണത്തിനു വഴിയൊരുക്കുവാൻ വിവിധ ശുശ്രൂഷകളിലൂടെ ഫാ.സോജി ഓലിക്കൽ നേതൃത്വം നൽകുന്ന സെഹിയോൻ യൂറോപ്പ് ടീമിനെ ദൈവം തിരഞ്ഞെടുത്തു. സെഹിയോൻ ദിനത്തോടനുബന്ധിച്ച്‌ ,ഇന്നുവരെ ദൈവം നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഒരുമിച്ചു ഏകമനസ്സോടെ നന്ദിയർപ്പിക്കുവാൻ നാളെ ( മെയ് 1 തിങ്കൾ ) ബിർമിങ്ഹാമിൽ കുടുംബസംഗമം നടക്കുന്നു . വൈകിട്ട് 5 മുതൽ സെന്റ്‌ ജെറാഡ് കാത്തലിക്‌ ദേവാലയത്തിൽ നടക്കുന്ന പ്രത്യേക ചടങ്ങുകളിൽ റവ ഫാ സോജി ഓലിക്കലിന്റെ മുഖ്യകാർമ്മികത്വത്തിൽ കൃതജ്ഞതാബലിയർപ്പണം നടക്കും. അമേരിക്കയിലെ സെഹിയോൻ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന പ്രമുഖ സുവിശേഷപ്രവർത്തക ഐനിഷ് ഫിലിപ്പ് വചനസന്ദേശം നൽകും. രാത്രി സ്‌നേഹവിരുന്നോടെ സമാപിക്കുന്ന ദിനാചരണത്തിൽ സെഹിയോൻ ടീം കുടുംബമായിത്തന്നെ പങ്കെടുക്കും. ഫാ ഷൈജു നടുവത്താനി, സിസ്റ്റർ ഡോ. മീന എന്നിവരും ശുശ്രൂഷകൾക്കു നേതൃത്വം നൽകും. #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്:}# സണ്ണി 07877 290779. #{red->n->n->അഡ്രസ്സ്:}# ST.Gerard Catholic Church
Castle vale
Birmingham
B35 6JT.
Image: /content_image/Events/Events-2017-04-30-05:28:54.jpg
Keywords: സെഹിയോന്‍
Content: 4782
Category: 9
Sub Category:
Heading: "സെഹിയോൻ ഡേ" അനുഗ്രഹാശ്ശിസുകൾക്കു നന്ദിയേകാൻ നാളെ ബർമിങ്ഹാമിൽ കുടുംബസംഗമം
Content: ബർമിങ്ഹാം: ദൈവതിരുമനസ്സിനു വിധേയപ്പെടുവാൻ അനേകർക്ക് അത്ഭുതങ്ങളും , രോഗശാന്തിയും , മാനസാന്തരവും പകരുന്ന ദൈവികോപകരണമായിവർത്തിക്കുവാൻ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട വട്ടായിലച്ചൻ എന്ന ഫാ.സേവ്യർ ഖാൻ വട്ടായിൽ കത്തോലിക്കാ സഭയോടു ചെർന്നുനിന്നുകൊണ്ടു കേരളത്തിൽ പാലക്കാട് ജില്ലയിൽ അട്ടപ്പാടി മലമുകളിൽ തുടക്കമിട്ട "സെഹിയോൻ മിനിസ്റ്റ്രി" ഇന്ന് ലോകസുവിശേഷവത്കരണരംഗത്തുതന്നെ മറ്റു ശുശ്രൂശകൾക്കും മിനിസ്റ്റ്രികൾക്കുമൊപ്പം മാർഗദീപമായി നിലകൊള്ളുന്നു. ഇന്ന് വിവിധ രാജ്യങ്ങളിൽ സെഹിയോൻ മിനിസ്‌ട്രിയുമായി ബന്ധപ്പെട്ട ശുശ്രൂഷകൾ നടന്നുവരുന്നു. എല്ലാവർഷവും ഏപ്രിൽ 29 സെഹിയോൻ ദിനമായി ആചരിച്ചുവരികയാണ് . ദൈവം സെഹിയോൻ ശുശ്രൂഷകളിലൂടെ നൽകിയിട്ടുള്ള നിരവധിയായ അനുഗ്രഹങ്ങൾക്ക് ദൈവസന്നിധിയിൽ നന്ദിപറയുവാൻ മിനിസ്‌ട്രിയുമായി ബന്ധപ്പെട്ട ശുശ്രൂഷകരും കുടുംബാംഗങ്ങളും, സ്നേഹിതരും അന്നേദിവസം ഒരുമിക്കും. യൂറോപ്പിൽ യുകെ കേന്ദ്രമാക്കി അമേരിക്ക, ഓസ്‌ട്രേലിയ ,ആഫ്രിക്ക, ഗൾഫ് രാജ്യങ്ങൾ , പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽപോലും സുവിശേഷവത്ക്കരണത്തിനു വഴിയൊരുക്കുവാൻ വിവിധ ശുശ്രൂഷകളിലൂടെ ഫാ.സോജി ഓലിക്കൽ നേതൃത്വം നൽകുന്ന സെഹിയോൻ യൂറോപ്പ് ടീമിനെ ദൈവം തിരഞ്ഞെടുത്തു. സെഹിയോൻ ദിനത്തോടനുബന്ധിച്ച്‌ ,ഇന്നുവരെ ദൈവം നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഒരുമിച്ചു ഏകമനസ്സോടെ നന്ദിയർപ്പിക്കുവാൻ നാളെ ( മെയ് 1 തിങ്കൾ ) ബിർമിങ്ഹാമിൽ കുടുംബസംഗമം നടക്കുന്നു . വൈകിട്ട് 5 മുതൽ സെന്റ്‌ ജെറാഡ് കാത്തലിക്‌ ദേവാലയത്തിൽ നടക്കുന്ന പ്രത്യേക ചടങ്ങുകളിൽ റവ ഫാ സോജി ഓലിക്കലിന്റെ മുഖ്യകാർമ്മികത്വത്തിൽ കൃതജ്ഞതാബലിയർപ്പണം നടക്കും. അമേരിക്കയിലെ സെഹിയോൻ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന പ്രമുഖ സുവിശേഷപ്രവർത്തക ഐനിഷ് ഫിലിപ്പ് വചനസന്ദേശം നൽകും. രാത്രി സ്‌നേഹവിരുന്നോടെ സമാപിക്കുന്ന ദിനാചരണത്തിൽ സെഹിയോൻ ടീം കുടുംബമായിത്തന്നെ പങ്കെടുക്കും. ഫാ ഷൈജു നടുവത്താനി, സിസ്റ്റർ ഡോ. മീന എന്നിവരും ശുശ്രൂഷകൾക്കു നേതൃത്വം നൽകും. #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്:}# സണ്ണി 07877 290779. #{red->n->n->അഡ്രസ്സ്:}# ST.Gerard Catholic Church
Castle vale
Birmingham
B35 6JT.
Image: /content_image/Events/Events-2017-04-30-05:39:45.jpg
Keywords: സെഹിയോന്‍
Content: 4783
Category: 18
Sub Category:
Heading: മദ്യത്തിനെതിരെ കേരളത്തിലെ സഭകൾ ഒന്നിച്ചു പ്രവർത്തിക്കണം: കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി
Content: തിരുവമ്പാടി: മദ്യത്തിനെതിരെ കേരളത്തിലെ സഭകൾ ഒന്നിച്ചു പ്രവർത്തിക്കണമെന്ന ആഹ്വാനവുമായി സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി. 31ാമ​​​ത് താ​​​മ​​​ര​​​ശേ​​​രി രൂ​​​പ​​​താ ദി​​​നാ​​​ഘോ​​​ഷം കോ​​​ഴി​​​ക്കോ​​​ട് പു​​​ല്ലൂ​​​രാം​​​പാ​​​റ ബ​​​ഥാ​​​നി​​​യ സെ​​​ന്‍റ​​​റി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത് സംസാരിക്കുകയായിരിന്നു ആ​​​ർ​​​ച്ച് ബി​​​ഷപ്പ്. മദ്യഷാപ്പുകള്‍ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു ഗ്രാ​​​മ​​​ങ്ങ​​​ളി​​​ലേ​​​ക്ക് മാ​​​റ്റാ​​​ൻ സു​​​പ്രീം കോ​​​ട​​​തി പ​​​റ​​​ഞ്ഞി​​​ട്ടി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പറഞ്ഞു. മ​​​ദ്യ​​​ത്തി​​​നെ​​​തി​​​രേ ന​​​ട​​​ക്കു​​​ന്ന പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ൽ നി​​​ന്നു കെ​​​സി​​​ബി​​​സി പി​​​ന്നോ​​​ട്ട് പോ​​​കരുത്. മ​​​ദ്യം സ​​​മൂ​​​ഹ​​​ത്തി​​​നു​​​ണ്ടാ​​​ക്കു​​​ന്ന അ​​​പ​​​ക​​​ടം വ​​​ള​​​രെ വ​​​ലു​​​താ​​​ണ്. മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളെ അ​​​പേ​​​ക്ഷി​​​ച്ച് കേ​​​ര​​​ളം മാ​​​ത്ര​​​മാ​​​ണ് മ​​​ദ്യം വി​​​റ്റ് ലാ​​​ഭം കൊ​​​യ്യാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. ബി​​​ഹാ​​​റി​​​ൽ മ​​​ദ്യം പൂ​​​ർ​​​ണ​​​മാ​​​യി നി​​​രോ​​​ധി​​​ച്ച​​​പ്പോ​​​ഴു​​​ണ്ടാ​​​യ ന​​​ഷ്ടം അ​​​വി​​​ടു​​​ത്തെ സ​​​ർ​​​ക്കാ​​​ർ മു​​​ഖ​​​വി​​​ല​​​യ്ക്കെ​​​ടു​​​ത്തി​​​ല്ല. ഭാ​​​ര​​​ത​​​ത്തി​​​ന്‍റെ മാ​​​ന​​​വി​​​ക​​​ത​​യ്ക്കും ഐ​​​ക്യ​​​ത്തി​​​നും കൂ​​​ട്ടാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​ണ് ആ​​​വ​​​ശ്യം. കേ​​​ര​​​ള​​​ത്തി​​​ലെ സ​​​ഭ​​​ക​​​ൾ ഇ​​​തി​​​നാ​​​യി ഒ​​​ന്നി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ക്ക​​​ണം. ഇ​​​ത​​​ര മ​​​ത​​​സ്ഥ​​​രെ അ​​​ന്യ​​​രാ​​​യി സ​​​ഭ കാണുന്നില്ല. എ​​​ല്ലാ മ​​​ത​​​വി​​​ശ്വാ​​​സി​​​ക​​​ളെ​​​യും മാ​​​നി​​​ച്ച് അ​​​വ​​​രു​​​ടെ ന​​​ന്മ​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചും ക്രൈ​​​സ്ത​​​വ ന​​​ന്മ​​​ക​​​ൾ മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്ക് പ​​​ക​​​ർ​​​ന്ന് ന​​​ൽ​​​കി​​​യു​​​മാ​​​ണ് സ​​​ഭ പ്ര​​​വ​​​ർ​​​ത്തി​​​ക്കേ​​​ണ്ട​​​ത്. ക​​​സ്തൂ​​​രി​​​രം​​​ഗ​​​ൻ-​​​ഗാ​​​ഡ്ഗി​​​ൽ പോ​​​ലു​​​ള്ള വി​​​ഷ​​​യ​​​ത്തി​​​ലും ഇ​​​ത്ത​​​രം ഇ​​​ട​​​പെ​​​ട​​​ലാ​​​ണ് ആ​​​വ​​​ശ്യം. ഇ​​​തൊ​​​രു ഭൂ​​​പ്ര​​​ദേ​​​ശ​​​ത്തി​​​ന്‍റെ പ്ര​​​ശ്ന​​​മാ​​​ണ്. ഇ​​​ത്ത​​​രം വി​​​ഷ​​​യ​​​ങ്ങ​​​ളെ ഒ​​​രു വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ പ്ര​​​ശ്ന​​​മാ​​​യി മാ​​​ത്രം ഒ​​​തു​​​ക്കാ​​​ൻ ശ്ര​​​മി​​​ക്ക​​​രു​​​ത്. കേ​​​ര​​​ളം മു​​​ത​​​ൽ മും​​​ബൈ വ​​​രെ​​​യു​​​ള്ള ഭു​​​പ്ര​​​ദേ​​​ശ​​​ത്തി​​​ന്‍റെ പ്ര​​​ശ്ന​​​മാ​​​ണി​​​ത്. നി​​​ല​​​വി​​​ലെ നി​​​യ​​​മം പാ​​​ലി​​​ച്ച് ഭൂ​​​മി വാ​​​ങ്ങി വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി താ​​​മ​​​സി​​​ക്കു​​​ന്ന​​​വ​​​രെ കൈ​​​യേ​​റ്റ​​​ക്കാ​​​രാ​​​യി ചി​​​ത്രീ​​​ക​​​രി​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ത്തെ എ​​​തി​​​ർ​​​ക്കു​​​ക​​​യാ​​​ണ് വേ​​​ണ്ട​​​ത്. ഹൈ​​​റേ​​​ഞ്ചി​​​ന് ക​​​ർ​​​ഷ​​​ക​​​ർ ന​​​ൽ​​​കി​​​യ സം​​​ഭ​​​ാവ​​​ന സ​​​ർ​​​ക്കാ​​​ർ മ​​​ന​​​സി​​​ലാ​​​ക്കണം. കര്‍ദിനാള്‍ പറഞ്ഞു.
Image: /content_image/India/India-2017-04-30-06:11:00.jpg
Keywords: ആല, മദ്യ
Content: 4784
Category: 18
Sub Category:
Heading: മലയാറ്റൂരില്‍ എട്ടാമിടം തിരുനാള്‍ ഇന്ന്
Content: മ​​​ല​​​യാ​​​റ്റൂ​​​ർ: അ​​​ന്താ​​​രാ​​​ഷ്ട്ര തീ​​​ർ​​​ഥാ​​​ട​​​ന കേ​​​ന്ദ്ര​​​മാ​​​യ മ​​​ല​​​യാ​​​റ്റൂ​​​ർ കു​​​രി​​​ശു​​​മു​​​ടി​​​യി​​​ലും സെ​​​ന്‍റ് തോ​​​മ​​​സ് പ​​​ള്ളി​​​യി​​​ലും എ​​​ട്ടാ​​​മി​​​ടം ഞാ​​​യ​​​ർ തി​​​രു​​​നാ​​​ൾ ഇ​​​ന്ന് ആ​​​ഘോ​​​ഷി​​​ക്കും. കു​​​രി​​​ശു​​​മു​​​ടി​​​യി​​​ൽ ഇ​​​ന്ന് രാ​​​വി​​​ലെ 5.30, 6.30 ​കു​​​ർ​​​ബാ​​​ന, 7.30ന് ​​​ആ​​​ഘോ​​​ഷ​​​മാ​​​യ കു​​​ർ​​​ബാ​​​നക്കു ഫാ. ​സ​​​ണ്ണി ക​​​ള​​​പ്പു​​​ര​​​യ്ക്ക​​​ൽ. നേതൃത്വം നല്‍കും. 9.30ന് ​​നടക്കുന്ന തി​​​രു​​​നാ​​​ൾ പാ​​​ട്ടു​​​കു​​​ർ​​​ബാ​​​നയില്‍ ഫാ. ​സ​​​നു പു​​​തു​​​ശേ​​​രി മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്നു പ്ര​​​ദ​​​ക്ഷി​​​ണം നടക്കും. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നി​​​ന് പൊ​​​ൻ​​​പ​​​ണം ഇറക്കും. എ​​​ട്ടാ​​​മി​​​ട തി​​​രു​​​നാ​​​ളി​​നും കു​​​രി​​​ശു​​​മു​​​ടി​​​യി​​​ലേ​​​ക്കു തീ​​​ർ​​​ഥാ​​​ട​​​ക​​​രു​​ടെ പ്ര​​വാ​​ഹം തുടരുകയാണ്. ഇ​​​ന്ന​​​ലെ നൂ​​റു​​ക​​ണ​​ക്കിനു വിശ്വാസികളാണ് കു​​​രി​​​ശു​​​മു​​​ടി​​ക​​യ​​റിയത്. ഇന്നലെ രാ​​​വി​​​ലെ ന​​​ട​​​ന്ന പാ​​​ട്ടു​​​കു​​​ർ​​​ബാ​​​ന​​​യ്ക്കു ഫാ. ​​​അ​​​ഗ​​​സ്റ്റി​​​ൻ മൂ​​​ഞ്ഞേ​​​ലി കാ​​​ർ​​​മി​​​കത്വം വഹിച്ചു.
Image: /content_image/India/India-2017-04-30-06:25:49.jpg
Keywords: മലയാ
Content: 4785
Category: 18
Sub Category:
Heading: മാനന്തവാടി രൂപതയ്ക്കു പുതിയ വികാരി ജനറാള്‍
Content: കല്‍പ്പറ്റ: മാനന്തവാടി രൂപതയുടെ പുതിയ വികാരി ജനറാളായി റവ. ഫാ. അബ്രഹാം നെല്ലിക്കലിനെ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം നിയമിച്ചു. രൂപതാ വികാരി ജനറാളായിരുന്ന മോണ്‍ മാത്യു മാടപ്പള്ളിക്കുന്നേല്‍ സ്ഥാലം മാറുന്ന സാഹചര്യത്തിലാണ് അബ്രഹാം നെല്ലിക്കല്‍ നിയമിതനായത്. 1961 ജൂണ്‍ 19 ന് ജനിച്ച അബ്രഹാം നെല്ലിക്കല്‍ മാനന്തവാടി കത്തീഡ്രല്‍ അസി.വികാരിയായും,തലഞ്ഞി, പാടിച്ചിറ, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ വികാരിയായും സേവനം ചെയ്തിട്ടുണ്ട്. റോമിലെ പൊന്തിഫിക്കല്‍ ബിബ്ലിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ബൈബിള്‍ വിജ്ഞാനീയത്തില്‍ ലൈസന്‍ഷിയേറ്റും, റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റും കരസ്ഥാമാക്കിയ ഇദ്ദേഹം 10 വര്‍ഷത്തോളം തൃശ്ശൂര്‍ മേരിമാതാ മേജര്‍ സെമിനാരിയില്‍ പ്രൊഫസറായും, വൈസ് റെക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ കേരളത്തിലെ വിവിധ മേജര്‍ സെമിനാരികളില്‍ വിസിറ്റിംഗ് പ്രൊഫസറുമാണ്. 1987 ഏപ്രില്‍ 28 ന് പൗരോഹിത്യം സ്വീകരിച്ച ഇദ്ദേഹം പൗരോഹിത്യ സ്വീകരണത്തിന്റെ മുപ്പതാം വാര്‍ഷിക ദിനത്തിലാണ് മാനന്തവാടി രൂപതയുടെ വികാരി ജനറാളായി നിയമിതനായിരിക്കുന്നത്.
Image: /content_image/India/India-2017-04-30-06:56:29.jpg
Keywords: ജോസ് പൊരുന്നേ, മാനന്ത
Content: 4786
Category: 1
Sub Category:
Heading: ഹൈദരാബാദിലെ സീറോ മലബാർ ദേവാലയത്തിന്റെ കൂദാശ ഇന്ന്
Content: ഹൈ​​​ദ​​​രാ​​​ബാ​​​ദ്: 2010ൽ ​​ഹൈ​​​ദ​​​രാ​​​ബാ​​​ദി​​ലെ കു​​​ക്ക​​​ട്പ​​​ള്ളി​​​യി​​​ൽ സ്ഥാ​​​പി​​​ച്ചു പി​​​ന്നീ​​​ട് പു​​​ന​​​ർ​​നി​​​ർ​​​മി​​​ച്ച​​​ വിശുദ്ധ അൽഫോൻസാമ്മയുടെ നാമധേയത്തിലുള്ള ദേ​​​വാ​​​ല​​​യ​​​ത്തി​​​ന്‍റെ കു​​​ദാ​​​ശ ക​​​ർ​​​മം ഇന്ന് നടക്കും. ശുശ്രുഷകൾക്ക് ച​​​ങ്ങ​​​നാ​​​ശേ​​​രി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടംമുഖ്യ കാർമ്മികത്വം വഹിക്കും. സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ അ​​​പ്പോ​​​സ്തോ​​​ലി​​​ക് വി​​​സി​​​റ്റേ​​​റ്റ​​​ർ ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ മു​​​ഖ്യ​​​സ​​​ന്ദേ​​​ശം ന​​​ൽ​​​കും. ഹൈദരാബാദിലെ ആദ്യത്തെ സീറോ മലബാർ ദേവാലയമാണിത്. ഇടവക കൂ​​​ട്ടാ​​​യ്മ രൂ​​​പീ​​​ക​​​രി​​​ച്ച് ആ​​​ദ്യ ദേ​​​വാ​​​ല​​​യം നി​​​ർ​​​മ്മിച്ചത് ഫാ. ​​​സി​​​ബി കൈ​​​താ​​ര​​​ൻ ആ​​ണ്. ഫാ.​​​ഏ​​​ബ്ര​​​ഹാം ത​​​ർ​​​മ​​​ശേ​​​രി​​​യാ​​​ണ് ഇ​​​പ്പോ​​​ഴ​​​ത്തെ വി​​​കാ​​​രി. ഫാ. ​​​ജോ​​​ഷി മു​​​പ്പ​​​തി​​​ൽ​​​ച്ചി​​​റ​​​യി​​​ൽ സ​​​ഹ​​​വി​​​കാ​​​രി​​​യാണ്.
Image: /content_image/News/News-2017-04-30-07:28:32.jpg
Keywords: സെക്കന്ത
Content: 4787
Category: 1
Sub Category:
Heading: മാതാവിന്റെ വണക്കമാസം ഇന്ന് ആരംഭിക്കുന്നു: ഓരോ ദിവസത്തെയും പ്രാർത്ഥനകൾ പ്രവാചക ശബ്ദത്തിൽ
Content: മരിയഭക്തിക്കു ഏറെ പ്രാധാന്യം നല്‍കുന്ന മെയ് മാസത്തിലേക്ക് നാം ഇന്ന് പ്രവേശിക്കുകയാണ്. അതിപുരാതന കാലം മുതല്‍ തന്നെ സഭയില്‍ മരിയഭക്തി നിലന്നിരിന്നുവെന്നതിന് വ്യക്തമായ തെളിവുകള്‍ ഉണ്ട്. ഇതിനെ സാധൂകരിച്ചു കൊണ്ടാണ് അടുത്തിടെ ആദിമ സഭ മറിയത്തിന്റെ മാധ്യസ്ഥം തേടിയിരുന്നുവെന്ന്‍ വെളിപ്പെടുത്തുന്ന “സബ് ടൂം പ്രേസിഡിയം” (Sub Tuum Praesidium) എന്ന പ്രാർത്ഥന ഗവേഷകര്‍ കണ്ടെത്തിയത്. ആദിമാതാപിതാക്കന്‍മാര്‍ ചെയ്ത പാപം മൂലം മാനവരാശിക്കു ലഭിച്ചിരുന്ന ദൈവിക ജീവന്‍ നഷ്ട്ടപ്പെട്ടപ്പോള്‍ പിതാവായ ദൈവം മാനവ വംശത്തെ രക്ഷിക്കുവാന്‍ സ്വപുത്രനെ ലോകത്തിലേക്കയച്ചു. പരിപൂര്‍ണ മനുഷ്യത്വം സ്വീകരിക്കുവാന്‍ തയ്യാറായ ദൈവം സകല മനുഷ്യരിലും ശ്രേഷ്ഠയും പുണ്യങ്ങളാല്‍ അലംകൃതയുമായ പരിശുദ്ധ കന്യാമറിയത്തെ തിരഞ്ഞെടുത്തുയെന്നത് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്. അന്നു ജീവിച്ചിരുന്ന സകല യഹൂദ സ്ത്രീകളിലും വച്ച് ശ്രേഷ്ഠയായ ഒരു സ്ത്രീയെ ദൈവമാതൃ സ്ഥാനത്തിനായി തിരഞ്ഞെടുക്കുകയല്ല ദൈവം ചെയ്തത്. മറിച്ച് നിത്യകാലം മുതല്‍ മറിയത്തെ ദൈവം സ്വമാതാവായി തിരഞ്ഞെടുക്കുവാന്‍ നിശ്ചയിച്ചിരിക്കുകയായിരിന്നു. പിതാവായ ദൈവത്തിന്റെ പ്രത്യേക ഇഷ്ട്ടപ്രകാരം ലോക രക്ഷകന് ജന്മം നല്‍കുകയും കാല്‍വരിയില്‍ തിരുകുമാരന്റെ ത്യാഗപൂര്‍ണ്ണമായ മരണത്തിന് അതികഠോരമായ വേദനയോടെ സാക്ഷ്യം വഹിക്കുകയും ചെയ്ത പരിശുദ്ധ ദൈവമാതാവിനോട് ചേര്‍ന്ന് നമുക്കും പ്രാർത്ഥിക്കാം. ഇന്ന് മരിയ ഭക്തിയ്ക്കു പ്രത്യേകം സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന മെയ് മാസത്തിലേക്ക് പ്രവേശിക്കുമ്പോള്‍ പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസത്തിലെ ഓരോ ദിവസത്തെയും പ്രാർത്ഥനകൾ 'പ്രവാചക ശബ്ദ'ത്തിൽ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. {{മെയ് മാസത്തിലെ ഓരോ ദിവസത്തെയും വണക്കമാസ പ്രാര്‍ത്ഥനകള്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/calendar/5?type=15 }} ഓരോ ദിവസത്തെയും വണക്കമാസ പ്രാർത്ഥനകളിലൂടെയും നാം കടന്ന്‍ പോകുമ്പോള്‍ ദൈവത്തിന്റെ സ്വരം കേൾക്കുവാനും, അവിടുത്തെ പദ്ധതിയനുസരിച്ച് ജീവിക്കുവാനും നമ്മുക്ക് നമ്മേ തന്നെ ഒരുക്കാം. നമ്മളില്‍ നിന്നും അകന്നു വിദൂരങ്ങളിലായിരിക്കുന്ന നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് ഈ പ്രാര്‍ത്ഥനകള്‍ ഫോര്‍വേഡ് ചെയ്യുമ്പോള്‍ അത് ദൈവമാതാവിന്‍റെ ആദരവിനും മാധ്യസ്ഥത്തിനും പ്രത്യേകം കാരണമാകുമെന്ന് ഉറപ്പ്. നമ്മേ കൊണ്ട് കഴിയുന്ന രീതിയില്‍ ഈ പ്രേഷിതദൗത്യത്തിൽ പങ്കുചേർന്ന് കൊണ്ട് ഈ മരിയ മാസത്തില്‍ പരിശുദ്ധ അമ്മയിലൂടെ ഈശോയിലേക്ക് കൂടുതലായി അടുക്കാം.
{{മെയ് മാസത്തിലെ ഓരോ ദിവസത്തെയും വണക്കമാസ പ്രാര്‍ത്ഥനകള്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/calendar/5?type=15 }}
Image: /content_image/News/News-2017-04-30-08:53:33.jpg
Keywords: മറിയത്തി, മാതാ
Content: 4788
Category: 1
Sub Category:
Heading: ഉത്ഥിതനായ ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയാണ് നമുക്ക് ജീവന്‍ നൽകുന്നത്: ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍: ഉത്ഥിതനായ ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയാണ് നമുക്ക് ജീവന്‍ നല്കുന്നതെന്ന് ഫ്രാൻസിസ് പാപ്പാ. ഏപ്രില്‍ 29 ശനിയാഴ്ച ഈജിപ്തിന്‍റെ തലസ്ഥാന നഗരമായ കെയ്റോയിലെ വ്യോമസേന മൈതാനത്ത് ദിവ്യബലിയര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. ബൈബിളിലെ എമ്മാവൂസ് സംഭവത്തെ ആസ്പദമാക്കിയാണ് മാര്‍പാപ്പ തന്റെ സന്ദേശം നല്‍കിയത്. നമ്മുടെ ജീവിതങ്ങളെ രൂപാന്തരപ്പെടുത്തുന്നതും, നിര്‍ജ്ജീവമായ മനുഷ്യജീവിതങ്ങളെ സജീവമാക്കുന്നതും ദൈവമാണെന്നും അദ്ദേഹം തന്റെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. ഉത്ഥിതനായ ക്രിസ്തുവിലുള്ള വിശ്വാസം സഭയുടെ ഒരു സൃഷ്ടിയല്ല. കാരണം സഭ ഉത്ഥിതനിലുള്ള വിശ്വാസത്തില്‍നിന്നും ഉടലെടുത്തതാണ്. വിശുദ്ധ പൗലോസ് ശ്ലീഹാ ഉദ്ബോധിപ്പിക്കുന്നതുപോലെ, ക്രിസ്തു ഉയിര്‍ത്തില്ലായിരുന്നെങ്കില്‍ നമ്മുടെ വിശ്വാസവും പ്രസംഗവുമെല്ലാം വ്യര്‍ത്ഥമായേനേ! ശിഷ്യന്മാരില്‍നിന്നും ഉത്ഥിതനായ ക്രിസ്തു മറഞ്ഞുപോയി. ദിവ്യകാരുണ്യത്തിലും കൂദാശയിലും, വചനത്തിലും ക്രിസ്തു നമ്മോടൊപ്പം ഇന്നും വസിക്കന്നെന്ന് നാം ഓര്‍ക്കണം. എമ്മാവൂസിലേയ്ക്കു യാത്ര ചെയ്ത ശിഷ്യന്മാര്‍ക്ക് ഇതു മനസ്സിലായി. അവര്‍ തങ്ങള്‍ക്ക് ലഭിച്ച അനുഭവം മറ്റു സഹോദരങ്ങളോട് പങ്കുവെച്ചു. ദൈവത്തെക്കുറിച്ചുള്ള ബോധ്യമോ ചിന്തയോ നമ്മുടെ ഹൃദയങ്ങളിലില്ലാതെ നാം ദേവാലയങ്ങളിലേയ്ക്കോ ധ്യാനകേന്ദ്രങ്ങളിലേയ്ക്കോ പോകുന്നത് കൊണ്ട് യാതൊരു അര്‍ത്ഥവുമില്ലെന്നാണ് എമ്മാവൂസ് സംഭവം പഠിപ്പിക്കുന്നത്. ദൈവത്തോടുള്ള പ്രാര്‍ത്ഥന സഹോദരങ്ങളിലേയ്ക്ക് തിരിയാന്‍ നമ്മെ സഹായിക്കുന്നില്ലെങ്കില്‍ പ്രാര്‍ത്ഥനകൊണ്ട് വലിയ പ്രയോജനമില്ല. ദൈവം നമ്മുടെ ആത്മാവിന്‍റെയും ഹൃദയത്തിന്‍റെയും ഉള്ളറകളെ വീക്ഷിക്കുകയും കാപട്യത്തെ വെറുക്കുകയും ചെയ്യുമ്പോള്‍ നാം പുറംമോടിയെക്കുറിച്ച് ആകുലപ്പെടുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്. യേശുവിലുള്ള വിശ്വാസം നമ്മെ കൂടുതല്‍ സ്നേഹമുള്ളവരും കരുണയുള്ളവരും മനുഷ്യത്വമുള്ളവരുമാക്കുന്നു. കീഴ്പ്പെടുത്തേണ്ട ഒരു ശത്രുവായിട്ടല്ല, സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യേണ്ട സഹോദരനും സഹോദരിയുമായിട്ടാണ് നാം അപരനെ കാണേണ്ടത്. മാര്‍പാപ്പ പറഞ്ഞു. ഈജിപ്ത് സന്ദർശനത്തിനുശേഷം മടങ്ങവെ, വിമാനത്തിൽ മാധ്യമപ്രവർത്തകർക്ക് അനുവദിച്ച അഭിമുഖത്തില്‍ ഉത്തരകൊറിയ- അമേരിക്ക യുദ്ധസാധ്യതകളെ പറ്റിയും മാര്‍പാപ്പ പ്രതികരിച്ചു. ഏതെങ്കിലും സാഹചര്യത്തിൽ സംഘർഷം മൂർച്ഛിക്കുകയും യുദ്ധം പൊട്ടിപ്പുറപ്പെടുകയും ചെയ്താൽ, മനുഷ്യകുലത്തിലെ സിംഹഭാഗവും ഭൂമിയിൽനിന്ന് അപ്രത്യക്ഷമാകുമെന്നു മാർപാപ്പ മുന്നറിയിപ്പു നൽകി. നോർവെയേപ്പോലുള്ള രാജ്യങ്ങൾ പ്രശ്ന പരിഹാരത്തിന് മധ്യസ്ഥത വഹിക്കാൻ എല്ലായ്പ്പോഴും തയാറാണെന്നും മാർപാപ്പ പറഞ്ഞു.
Image: /content_image/TitleNews/TitleNews-2017-04-30-09:48:29.jpg
Keywords: ക്രിസ്തു, പാപ്പ
Content: 4789
Category: 6
Sub Category:
Heading: ദൈവം എന്തിനു വേണ്ടിയാണ് മനുഷ്യനെ സൃഷ്ടിച്ചത്?
Content: "ദൈവം വീണ്ടും അരുളിച്ചെയ്തു: നമുക്കു നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം..." (ഉൽപ്പത്തി 1:26) #{red->n->n->യേശു ഏകരക്ഷകൻ: ഏപ്രിൽ 15}#
ചരിത്രത്തിലുടനീളം മനുഷ്യൻ ചോദിക്കുന്ന ചോദ്യമാണ്- ദൈവം എന്തിനു വേണ്ടിയാണ് മനുഷ്യനെ സൃഷ്ടിച്ചത്? ശാസ്ത്രവും മതങ്ങളും ഇരുട്ടിൽ തപ്പുമ്പോൾ, ബൈബിൾ മാത്രമേ ഇതിനു വ്യക്തമായ ഉത്തരം നൽകുന്നുള്ളൂ. ദൈവവചനത്തിന്റെ അടിസ്ഥാനത്തിൽ സഭ ഇതിന് മനോഹരമായ വിശദീകരണം നൽകുന്നു "അനന്തഗുണസമ്പന്നനും തന്നില്‍ തന്നെ സൗഭാഗ്യവാനുമായ ദൈവം കേവലം നന്മ മാത്രം ലക്ഷ്യമാക്കി സ്വതന്ത്രമനസ്സോടെ തന്റെ സൗഭാഗ്യത്തില്‍ ഭാഗഭാക്കാകുവാന്‍ വേണ്ടി മനുഷ്യനെ സൃഷ്ട്ടിച്ചു. ഇക്കാരണത്താല്‍ എല്ലാ സ്ഥലങ്ങളിലും കാലങ്ങളിലും ദൈവം മനുഷ്യനു സമീപസ്ഥനായി വര്‍ത്തിക്കുന്നു. സര്‍വ്വശക്തിയുപയോഗിച്ച് ദൈവത്തെ അന്വേഷിക്കുവാനും അറിയുവാനും സ്നേഹിക്കുവാനും ദൈവം മനുഷ്യനെ ക്ഷണിക്കുന്നു. പാപം മൂലം ചിന്നിച്ചിതറിപ്പോയ മനുഷ്യരെല്ലാവരെയും സഭയാകുന്ന തന്റെ കുടുംബത്തിന്‍റെ ഐക്യത്തിലേക്ക് ദൈവം വിളിച്ചുകൂട്ടുന്നു. ഈ പദ്ധതി നിറവേറ്റാനായി കാലത്തിന്‍റെ തികവില്‍ ദൈവം സ്വപുത്രനെ പുനരുദ്ധാരകനും രക്ഷകനുമായി ലോകത്തിലേക്കു അയച്ചു. അവന്‍റെ പുത്രനിലും പുത്രനിലൂടെയും പരിശുദ്ധാത്മാവില്‍ ദൈവത്തിന്റെ ദത്തുപുത്രരും അങ്ങനെ അവിടുത്തെ സൗഭാഗ്യജീവിതത്തിന്‍റെ അവകാശികളുമായി തീരാന്‍ വേണ്ടി മനുഷ്യരെ ദൈവം ക്ഷണിക്കുന്നു." (CCC 1) ഈ ദൈവീകാഹ്വാനം ലോകത്തിലെങ്ങും മുഴങ്ങികേള്‍ക്കാനായി ക്രിസ്തു തന്റെ അപ്പസ്തോലന്മാരെ ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും അയച്ചു. അവിടുന്ന് അവരോടു പറഞ്ഞു: "നിങ്ങള്‍ പോയി സര്‍വ്വജനതകളെയും ശിക്ഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്ക് ജ്ഞാനസ്നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോട് കല്‍പ്പിച്ചവയെല്ലാം അനുസരിക്കുവാന്‍ അവരെ പഠിപ്പിക്കുവിന്‍. ഇതാ യുഗാന്ത്യം വരെ എന്നും ഞാന്‍ നിങ്ങളോട് കൂടെ ഉണ്ടായിരിക്കും". ശ്ലീഹന്മാര്‍ പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് ഏകരക്ഷകനായ യേശുവിനെ പ്രഘോഷിച്ചു. കര്‍ത്താവ് അവരോടു കൂടി പ്രവര്‍ത്തിക്കുകയും അത്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയും അവരുടെ സന്ദേശത്തെ സ്ഥിരീകരിച്ചു. #{red->n->n->വിചിന്തനം}#
ക്രിസ്തുവിന്റെ ആഹ്വാനമനുസരിച്ച്, സ്വമനസ്സാ അതിനോടു ക്രിയാത്മമായി പ്രതികരിച്ചവര്‍ ലോകത്തില്‍ എല്ലായിടത്തും 'സുവിശേഷം പ്രഘോഷിക്കുവാന്‍' ക്രിസ്തുവിനോടുള്ള സ്നേഹത്താല്‍ ഉത്തേജിതരായി. നാം ക്രിസ്തുവിനെ സ്നേഹിക്കുന്നുവെങ്കിൽ, നമ്മുടെ വാക്കുകളിലൂടെയും പ്രവർത്തികളിലൂടെയും ക്രിസ്തുവിനെ പ്രഘോഷിക്കാൻ തയ്യാറാകണം. ലോകരക്ഷകനായ യേശുക്രിസ്‌തുവിനെക്കുറിച്ച് ഇനിയും കേട്ടിട്ടില്ലാത്ത അനേകരിലേക്ക് ക്രിസ്തുവിന്റെ സന്ദേശം എത്തിക്കാനും, ദൈവം തന്റെ സൗഭാഗ്യത്തില്‍ ഭാഗഭാക്കാകുവാന്‍ വേണ്ടി തന്റെ ഏകജാതനിലൂടെ എല്ലാ മനുഷ്യരെയും വിളിച്ചിരിക്കുന്നു എന്ന് ലോകത്തോടു പ്രഘോഷിക്കുവാനും നാം തയ്യാറാകണം. #{red->n->n->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം}#
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-04-30-11:47:48.jpg
Keywords: യേശു,ക്രിസ്തു