Contents
Displaying 4541-4550 of 25065 results.
Content:
4820
Category: 1
Sub Category:
Heading: വത്തിക്കാന്‍റെ മാധ്യമ കാര്യാലയത്തിന്റെ പ്രഥമ സമ്പൂര്‍ണ്ണസമ്മേളനം ആരംഭിച്ചു
Content: വത്തിക്കാന്‍: നൂതന ആശയവിനിമയ സാങ്കേതിക വിദ്യകളുടെ പശ്ചാത്തലത്തില്‍ വത്തിക്കാന്‍റെ വിവിധ മാധ്യമ വിഭാഗങ്ങളെ നവീകരിക്കാനും കരുപ്പിടിപ്പാക്കാനുമായി 2015ല്‍ ഫ്രാന്‍സിസ് പാപ്പാ രൂപീകരിച്ച സെക്രട്ടറിയേറ്റ് ഫോര്‍ കമ്മ്യൂണിക്കേഷന്‍ കാര്യാലയത്തിന്‍റെ സമ്പൂര്‍ണ്ണസമ്മേളനം ഇന്നലെ ആരംഭിച്ചു. വത്തിക്കാന്‍റെ പത്തോളം മാധ്യമവിഭാഗങ്ങളും ഒരു കുടക്കിഴിലാവുന്ന സമ്മേളനത്തില്‍ മാധ്യമകാര്യാലയത്തിന്റെ പ്രവര്‍ത്തകരെ മാര്‍പാപ്പ ഇന്ന്‍ അഭിസംബോധന ചെയ്യുമെന്ന് മോണ്‍സീഞ്ഞോര്‍ ഡാരിയോ വിഗനോ മാധ്യമങ്ങളെ അറിയിച്ചു. ആഗോള സഭയുടെ പ്രേഷിത ദൗത്യത്തോടു കാര്യപ്രാപ്തമായി പ്രതികരിക്കാന്‍ തക്കവിധം വത്തിക്കാന്‍റെ ദൃശ്യ-ശ്രാവ്യമാധ്യമ വിഭാഗങ്ങളെയും, അച്ചടി കേന്ദ്രങ്ങളെയും ഏകോപിപ്പിച്ചു പ്രവര്‍ത്തിക്കേണ്ട വലിയ ദൗത്യമാണ് കാര്യാലയത്തിന്‍റേതെന്ന് മോണ്‍സീഞ്ഞോര്‍ വിഗനോ വ്യക്തമാക്കി. സങ്കീര്‍ണ്ണമെങ്കിലും മാധ്യമ സംവിധാനങ്ങള്‍ വൈദഗ്ദ്ധ്യത്തോടെ പ്രവര്‍ത്തിക്കേണ്ടതാണ്. അതിനാല്‍ വത്തിക്കാന്‍റെ ആശയവിനിമയ സംവിധാനം സുവിശേഷവത്ക്കരണത്തിന്‍റെ പ്രഥമ ദൗത്യം ഉള്‍ക്കൊണ്ട്, ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുകയും, സഭയുടെയും മാര്‍പാപ്പായുടെയും കാലികമായ പ്രേഷിതദൗത്യത്തെ അതിന്‍റെ പൂര്‍ണ്ണതയില്‍ എത്തിക്കാന്‍ പരിശ്രമിക്കുകയുമാണ് അടിസ്ഥാന ലക്ഷ്യം. സമ്മേളനത്തിന്റെ ആമുഖ പ്രഭാഷണത്തില്‍ മോണ്‍സീഞ്ഞോര്‍ വിഗനോ വിവരിച്ചു. ലെബനോണിലെ മാരനൈറ്റ് പാത്രിയര്‍ക്കിസ് ബഷാരെ റായ്, നൈറോബിയിലെ ആര്‍ച്ചുബിഷപ്പ് ജോണ്‍ ന്യൂ, മ്യാന്‍മാറിലെ മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ്പ് ചാള്‍സ് മവൂങ് ബോ, ഹായ്തിയിലെ മെത്രാന്‍ ചിബ്ലി ലാഗ്ലോസ്, പൗരസ്ത്യ സഭാകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍ കര്‍ദ്ദിനാള്‍ ലിയനാര്‍ദോ സാന്ദ്രി, വൈദികരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്‍റെ തലവന്‍ കര്‍ദ്ദിനാള്‍ ബെനിയാമിനോ സ്തേലാ, ഡബ്ലിനിലെ മെത്രാപ്പോലീത്ത തുടങ്ങീ നിരവധിപേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. സമ്മേളനം നാളെ സമാപിക്കും.
Image: /content_image/News/News-2017-05-04-06:37:33.jpg
Keywords: വത്തിക്കാന്‍

4821
Category: 1
Sub Category:
Heading: മുംബൈയിലെ കുരിശ് തകര്‍ക്കല്‍: വിശ്വാസികള്‍ മൗനജാഥ നടത്തി
Content: മുംബൈ: ബാന്ദ്രയിലെ 112-വര്‍ഷം പഴക്കമുള്ള കുരിശ് പൊളിച്ചുമാറ്റിയ സംഭവത്തില്‍ പ്രതിഷേധിച്ച് ക്രൈസ്തവ വിശ്വാസികള്‍ മുംബൈ നഗരത്തില്‍ മൗനജാഥ നടത്തി. ബുധനാഴ്ച നടത്തിയ മാര്‍ച്ചില്‍ നൂറുകണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. ബാന്ദ്രാവെസ്റ്റിലെ ബസാര്‍ റോഡില്‍ ബ്രിട്ടീഷുകാരുടെ കാലത്ത് സ്ഥാപിച്ച കുരിശ് കഴിഞ്ഞ ദിവസമാണ് നഗരസഭാ അധികൃതര്‍ തകര്‍ത്തത്. പഴയസ്ഥലത്തുതന്നെ കുരിശ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബോംബെ വാച്ച് ഡോഗ് ഫൗണ്ടേഷന്‍, സേവ് ഔര്‍ ലാന്‍ഡ് തുടങ്ങിയ സംഘടനകള്‍ ഓണ്‍ലൈന്‍ പ്രചാരണം തുടങ്ങിയിട്ടുണ്ട്. ഈ മേഖലയുടെ ചുമതലയുള്ള അസിസ്റ്റന്റ് മുനിസിപ്പല്‍ കമ്മിഷണര്‍ ശരദ് ഉഗാഡേയെ സ്ഥലംമാറ്റണമെന്നും അവര്‍ ആവശ്യപ്പെട്ടു. കുരിശ് മാറ്റിയത് ക്രൈസ്തവരോടുള്ള അവഹേളനമാണെന്ന് മുംബൈയിലെ കത്തോലിക്ക സഭയും ബോംബെ ഈസ്റ്റ് ഇന്ത്യന്‍ അസോസിയേഷനും കുറ്റപ്പെടുത്തി. സംഭവത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ക്രൈസ്തവസംഘടനകള്‍ ബി.ജെ.പി. എം.എല്‍.എ. ആഷിഷ് ഷെലാറുമായി കൂടികാഴ്ച നടത്തിയിരിന്നു. ആരാധനാലയങ്ങള്‍ പൊളിച്ചുനീക്കുന്ന പ്രവൃത്തി ഒരുമാസത്തേക്ക് നിര്‍ത്തിവെക്കണമെന്ന് ഷെലാര്‍ നഗരസഭാ അധികൃതരോട് ആവശ്യപ്പെട്ടു. അതേ സമയം മുംബൈയില്‍ നിന്ന്‍ അല്പം മാറി സ്ഥിതി ചെയ്യുന്ന കാളിനി ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന കുരിശ് തകര്‍ത്തതായി റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യം യുസിഎ ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം നവംബര്‍ മാസം മുതല്‍ സര്‍ക്കാര്‍ നടപടിക്കെതിരെ വിശ്വാസികള്‍ രംഗത്തെത്തിയിരിന്നു.
Image: /content_image/News/News-2017-05-04-10:06:06.jpg
Keywords: മുംബൈ

4822
Category: 6
Sub Category:
Heading: രണ്ടായിരം വർഷങ്ങൾക്കു മുൻപ് ഈ ഭൂമിയിലൂടെ നടന്നുനീങ്ങിയ ക്രിസ്തു എങ്ങനെയാണ് ഇന്ന് നമ്മോട് സംസാരിക്കുന്നത്?
Content: "യേശു അവരെ സമീപിച്ച് അരുളിച്ചെയ്തു: ...യുഗാന്തം വരെ എന്നും ഞാൻ നിങ്ങളോടു കൂടെ ഉണ്ടായിരിക്കും". (മത്തായി 28:18-20) #{red->n->n->യേശു ഏകരക്ഷകൻ: ഏപ്രില്‍ 19}# <br> രണ്ടായിരം വർഷങ്ങൾക്കു മുൻപ് ഈ ഭൂമിയിലൂടെ നടന്നുനീങ്ങിയ ക്രിസ്തു എങ്ങനെയാണ് ഇന്ന് നമ്മുടെ മധ്യേ വസിക്കുകയും നമ്മോട് സംസാരിക്കുകയും ചെയ്യുന്നത്? ക്രിസ്തുസംഭവം രണ്ടായിരം വർഷങ്ങൾക്കു മുമ്പ് കഴിഞ്ഞുപോയ ഒരു ചരിത്രസംഭവമല്ല; അത് എന്നേക്കും നിലനിൽക്കുന്ന ഒരു സംഭവമാണ്. ക്രിസ്തുവിന്റെ രക്ഷാകര്‍മ്മം പകര്‍ന്നുനൽകാൻ അവിടുന്ന് തന്‍റെ സഭയില്‍ സദാ സന്നിഹിതനാണ്. സഭയുടെ ആരാധനാഘോഷങ്ങളില്‍ പ്രധാനമായും അഞ്ചു വിധത്തിൽ, ഇന്നും ജീവിക്കുന്നവനായ അവിടുന്ന് നമ്മുടെ അടുത്തേക്കു വരികയും നമ്മോടു സംസാരിക്കുകയും ചെയ്യുന്നു. #{blue->n->n->1. രണ്ടായിരം വർഷങ്ങൾക്കു മുന്‍പു കുരിശില്‍ സ്വയം ബലിയർപ്പിച്ച ക്രിസ്തു, ഇപ്പോള്‍ വിശുദ്ധ കുര്‍ബ്ബാന എന്ന ബലിയില്‍ ശുശ്രൂഷകനായ വൈദികന്റെ വ്യക്തിത്വത്തില്‍ സന്നിഹിതനാകുന്നു. 2. വിശുദ്ധ കുര്‍ബ്ബാന മധ്യേ അപ്പവും വീഞ്ഞും തന്റെ ശരീര രക്തങ്ങളാക്കി മാറ്റിക്കൊണ്ട് ക്രിസ്തു നമ്മടെയിടയിൽ സന്നിഹിതനാകുന്നു. 3. സഭയുടെ കൂദാശകളില്‍ അവിടുത്തെ ശക്തിയാൽ സവിശേഷമാം വിധം ക്രിസ്തു സന്നിഹിതനാണ്. അതുകൊണ്ട് ആരെങ്കിലും മാമ്മോദീസ നല്‍കുമ്പോള്‍ ക്രിസ്തു തന്നെയാണ് മാമ്മോദീസാ നല്‍കുന്നത്. 4. ക്രിസ്തു തന്‍റെ വചനത്തില്‍ സന്നിഹിതനാണ്. കാരണം, ദൈവാലയത്തില്‍ വിശുദ്ധ ലിഖിതങ്ങള്‍ വായിക്കുമ്പോള്‍ അവിടുന്ന് തന്നെയാണ് സംസാരിക്കുന്നത്. 5. സഭ പ്രാര്‍ത്ഥിക്കുകയും സങ്കീര്‍ത്തനമാലപിക്കുകയും ചെയ്യുമ്പോള്‍ അവിടുന്ന് സന്നിഹിതനാണ്. എന്തെന്നാല്‍, "രണ്ടോ മൂന്നോ പേര്‍ എന്‍റെ നാമത്തില്‍ ഒന്നിച്ചു കൂടുന്നിടത്ത് അവരുടെ മധ്യേ ഞാന്‍ ഉണ്ടായിരിക്കും" എന്ന് അവിടുന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.}# <br> (cf: Sacrosanctum Concilium 7) #{red->n->n->വിചിന്തനം}# <br> ഉത്ഥിതനായ ക്രിസ്തു അപ്പസ്തോലന്മാര്‍ക്കു പരിശുദ്ധാത്മാവിനെ നല്‍കിക്കൊണ്ട് തന്‍റെ വിശുദ്ധീകരണാധികാരം അവരെ ഭരമേല്‍പ്പിച്ചു. അതേ പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍ അവര്‍ ഈ അധികാരം തങ്ങളുടെ പിന്‍ഗാമികളെ ഭരമേല്‍പ്പിച്ചു. ഈ അപ്പസ്തോലിക പിന്‍തുടര്‍ച്ച തിരുപ്പട്ടമെന്ന കൂദാശവഴി ഇന്നും സഭയിൽ തുടരുകയും സഭയുടെ ആരാധനാജീവിതത്തെ മുഴുവനും ക്രമപ്പെടുത്തുകയും ചെയ്യുന്നു. ഈ ബലിയുടെയും കൂദാശകളുടെയും ചുറ്റുമാണ് ആരാധനാ ജീവിതം മുഴുവന്‍ ഭ്രമണം ചെയ്യുന്നത്. അതുകൊണ്ട് സഭയോടും കൂദാശകളോടും ചേർന്നു നിൽക്കുമ്പോൾ നാം ക്രിസ്തുവിനോടു തന്നെയാണ് ചേർന്നു നിൽക്കുന്നത്. ഇപ്രകാരം ക്രിസ്തുവിനോട് കൂടുതൽ ചേർന്നുനിന്നുകൊണ്ട് ലോകസുവിശേഷവൽക്കരണത്തിനായി നമ്മുക്കു പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യാം. #{red->n->n->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട് സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-05-04-11:47:15.jpeg
Keywords: യേശു, ക്രിസ്തു

4823
Category: 1
Sub Category:
Heading: കരിസ്മാറ്റിക് നവീകരണത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കാൻ വത്തിക്കാൻ ഒരുങ്ങുന്നു; വിവിധ സഭക്കാരെ റോമിലേക്കു ക്ഷണിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ
Content: വത്തിക്കാന്‍: കത്തോലിക്കാ കരിസ്മാറ്റിക് നവീകരണത്തിന്റെ അമ്പതാം വാര്‍ഷികാഘോഷത്തിനും പെന്തക്കോസ്ത് തിരുനാള്‍ ആഘോഷത്തിനുമായി വത്തിക്കാന്‍ ഒരുങ്ങുന്നു. നവീകരണത്തിന്റെ അമ്പതാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചു നടക്കുന്ന ചടങ്ങുകളില്‍ സംബന്ധിക്കുവാന്‍ പെന്തക്കോസ്ത്, ഇവാഞ്ചലിക്കല്‍ സഭാംഗങ്ങളെ മാര്‍പാപ്പ ക്ഷണിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനങ്ങളുടെ അമ്പതാം വാര്‍ഷികാഘോഷങ്ങള്‍ റോമില്‍ സംഘടിപ്പിച്ചിരിക്കുന്നത് വത്തിക്കാന്‍ ആസ്ഥാനമായുള്ള അന്താരാഷ്‌ട്ര കത്തോലിക്കാ കരിസ്മാറ്റിക് റിന്യൂവല്‍ സര്‍വീസാണ്. മെയ് 31-ന് റോമില്‍ വെച്ചാണ് വാര്‍ഷികാഘോഷങ്ങളുടെ ഔദ്യോഗികാരംഭത്തിന് തുടക്കമാകുക. അന്നേദിവസം പ്രാര്‍ത്ഥനാ കൂട്ടായ്മയും, യുവജനോത്സവവും, ദൈവശാസ്ത്രജ്ഞരുടെ സംഗമവും, സെമിനാറുകളും നടക്കും. പുരാതന കാലങ്ങളില്‍ കുതിര, രഥം തുടങ്ങിയ ഓട്ട മത്സരങ്ങളുടെ തുറന്ന വേദിയായിരുന്ന റോമിലെ സര്‍ക്കസ് മാക്സിമസിലാണ് അമ്പതാം വാര്‍ഷികം ചടങ്ങുകള്‍ നടക്കുക. ജൂണ്‍ 3 പെന്തക്കോസ്ത് തിരുനാളിന്റെ തലേന്ന് വൈകുന്നേരം നടക്കുന്ന ജാഗരണ പ്രാര്‍ത്ഥനയ്ക്കു ഫ്രാന്‍സിസ് പാപ്പ നേതൃത്വം നല്‍കും. ചടങ്ങിനെത്തിയവര്‍, പിറ്റേ ദിവസം രാവിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ വെച്ച് നടത്തപ്പെടുന്ന പെന്തക്കോസ്ത് തിരുനാള്‍ കുര്‍ബ്ബാനയിലും പ്രാര്‍ത്ഥനയിലും പങ്കെടുക്കും. പരിശുദ്ധാത്മാവിലുള്ള ജ്ഞാനസ്നാനത്തില്‍ വിശ്വസിക്കുന്ന ക്രിസ്ത്യാനികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ജൂബിലി ആഘോഷത്തിനു പദ്ധതി തയാറാക്കുവാന്‍ ഫ്രാന്‍സിസ് പാപ്പാ തങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അന്താരാഷ്‌ട്ര കത്തോലിക്കാ കരിസ്മാറ്റിക് റിന്യൂവല്‍ സര്‍വീസിന്റെ പ്രസിഡന്റായ മിഷേല്‍ മോരന്‍ പറഞ്ഞു. 1967-ല്‍ പിറ്റ്സ്ബര്‍ഗിലെ ഡ്യൂക്യുസ്നെ യൂണിവേഴ്സിറ്റിയില്‍ വെച്ച് നടത്തിയ നവീകരണ ധ്യാനമാണ് കത്തോലിക്കാ കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനങ്ങളുടെ ആരംഭത്തിന് കാരണമായത്. ഇന്നു ഏതാണ്ട് 200-ഓളം രാജ്യങ്ങളിലായി 120 ദശലക്ഷം കത്തോലിക്കര്‍ക്കിടയില്‍ കരിസ്മാറ്റിക് നവീകരണ ധ്യാനങ്ങള്‍ വേരോടികഴിഞ്ഞു.
Image: /content_image/TitleNews/TitleNews-2017-05-04-11:21:28.jpg
Keywords: കരിസ്മാ

4824
Category: 23
Sub Category:
Heading: മാര്‍പാപ്പയുടെ സന്ദര്‍ശനത്തോടെ മാത്രമേ ഫാത്തിമ ശതാബ്ദി ആഘോഷങ്ങള്‍ പൂര്‍ണ്ണമാകൂ: ഫാത്തിമ ബിഷപ്പ് അന്റോണിയോ
Content: ഫാത്തിമ: ഫാത്തിമയില്‍ ദൈവമാതാവിന്റെ ദർശനത്തിലൂടെ പോർച്ചുഗലിനു മാത്രമല്ല, ലോകം മുഴുവനും ലഭിച്ച സന്ദേശങ്ങൾ ദൈവത്തിന്റെ ദാനമാണെന്നും അതിന്റെ ഓർമ്മ ദിനവും നന്ദി പ്രകടിപ്പിക്കാനുള്ള അവസരവുമാണ് ശതാബ്ദി വാര്‍ഷികമെന്നും ലെയിറ - ഫാത്തിമ ബിഷപ്പ് അന്റോണിയോ ഡോസ് സാന്റോസ് മാർട്ടോ. മാര്‍പാപ്പയുടെ സന്ദര്‍ശനത്തോടെ മാത്രമേ ഫാത്തിമ ശതാബ്ദി ആഘോഷങ്ങള്‍ പൂര്‍ണ്ണമാകൂയെന്നും അദ്ദേഹം പറഞ്ഞു. സിഎന്‍എ ന്യൂസിനു അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരിന്നു അദ്ദേഹം. മാർപാപ്പയ്ക്കു വേണ്ടി പ്രാർത്ഥിക്കണമെന്ന് പ്രത്യക്ഷീകരണത്തിൽ മാതാവ് സന്ദേശത്തിൽ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഫാത്തിമായിലെ മാർപാപ്പമാരുടെ സന്ദർശനങ്ങൾ സന്ദേശത്തിന്റെ കത്തോലികവും ആഗോളവുമായ സ്വഭാവത്തെയാണ് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടു ലോകമഹായുദ്ധങ്ങളിൽ ജീവൻ വെടിഞ്ഞവരുടേയും, നിരീശ്വരവാദികളും ഏകാധിപതികളുമായ നേതാക്കന്മാരുടെ മതമർദനവും സഭയെ തന്നെ ഉന്മൂലനം ചെയ്യാൻ പ്രാപ്തമായിരുന്നു. എന്നാൽ ദൈവത്തിന്റെ കൃപ നമ്മോട് കൂടെ ഉണ്ടായിരുന്നു. തിന്മയുടെ ശക്തികളേക്കാൾ അവിടുത്തെ കരുണ സമാധാനത്തിന്റെ സന്ദേശമായി നമ്മിൽ നിലനിന്നു. കൃപ, കരുണ, സമാധാനം എന്നിവ ഫാത്തിമാ നാഥയുടെ വരദാനങ്ങളാണ്. അനുരജ്ഞനവും പ്രാർത്ഥനയും പ്രായശ്ചിത്തവും എന്ന മാതാവിന്റെ സന്ദേശത്തിന്റെ പ്രാധാന്യം ഇന്നത്തെ കാലഘട്ടത്തിൽ പോലും വിസ്മരിക്കപ്പെടുന്ന വസ്തുതയാണ്. തിന്മയ്ക്കു മുൻപിൽ പിടിച്ചു നില്ക്കാൻ കഴിയണമെങ്കിൽ ദൈവത്തോടും മനുഷ്യരോടുമുള്ള നമ്മുടെ ബന്ധം സുദൃഢമാകണം. കൂടാതെ, കാലാനുസൃതമായി അവ പുതുക്കാനും നവീകരിക്കാനുമുള്ള സമയം നാം കണ്ടെത്തണം. തിന്മയ്ക്കു മുന്നിൽ ദൈവത്തിന്റെ കരുണയുടെ അടയാളമായാണ് മാതാവ് പ്രത്യക്ഷപ്പെട്ടത്. നിരീശ്വരവാദത്തേക്കാൾ മതസ്പർദ്ധപരമായ അപകടങ്ങൾ നിലനില്ക്കുന്ന സമൂഹത്തിൽ അമ്മയുടെ സന്ദേശങ്ങൾ ഇന്നും പ്രസക്തമാണ്. ദൈവമില്ലെന്ന ചിന്തയോടെ ദൈവത്തിന് പുറം തിരിഞ്ഞവരായി നില്ക്കുന്നവർ മനുഷ്യത്വത്തെ തന്നെ പാടേ അവഗണിക്കുന്നു. ലോക പാപങ്ങൾക്കു പരിഹാരമായി അനുതാപപൂർവ്വം തങ്ങളെത്തന്നെ സമർപ്പിക്കാൻ ആവശ്യപ്പെട്ട മാതാവ് വാഗ്ദ്ധാനം ചെയ്തത് തന്റെ വിമലഹൃദയത്തിലുള്ള അഭയമാണ്. അവരുടെ വിശുദ്ധിയിലേക്കുള്ള പാതയിൽ മാതാവിന്റെ സാന്നിദ്ധ്യം പ്രകടമായിരുന്നു. അതിനാൽ നമ്മുടെ ഓരോരുത്തരുടേയും ജീവതത്തിൽ ഫ്രാന്‍സിസിന്റെയും ജസീന്തയുടെയും മാദ്ധ്യസ്ഥം സഹായകരമാകും. കുട്ടികളെന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ലാതെ വിശുദ്ധി എല്ലാവർക്കും പ്രാപ്യമാണെന്ന സന്ദേശമാണ് ഈ രണ്ടു വിശുദ്ധർ ലോകത്തിന് നൽകുന്നത്. യേശുവിന്റെ പീഡകളോട് ചേർന്ന ഫ്രാൻസിസും സകലരുടേയും പാപമോചനത്തിനായി യത്നിച്ച ജസീന്തയും വിശുദ്ധിയുടെ വിവിധ തലങ്ങളാണ് കാണിച്ചുതരുന്നത്. ദൈവസ്നേഹാനുഭവം ഇല്ലെങ്കിൽ വിശ്വാസത്തോടെ ലോകത്തിൽ തുടരാനാകില്ലെന്ന സന്ദേശമാണ് ഫ്രാൻസിസിന്റെ ജീവിതം. എന്നാൽ ജസീന്തയാകട്ടെ സഹനങ്ങളിലൂടെ കടന്നുപോകുന്നവർക്കായി പ്രാർത്ഥിച്ചു. അനുകമ്പ നിറഞ്ഞ ജസീന്ത, തന്നെ സമീപിച്ചവർക്കെല്ലാം അവർക്കാവശ്യമായ പ്രാർത്ഥനാ സഹായവും ഭക്ഷണവും മറ്റും പങ്കുവെച്ചു. മറ്റുള്ളവരുടെ സഹനങ്ങളിൽ പങ്കുചേരാനുള്ള ജസീന്തയുടേതു പോലെയുള്ള മനസ്സാണ് നമുക്കില്ലാതെ പോകുന്നത്. ബിഷപ്പ് പറഞ്ഞു. 2010-ൽ ബനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പയുടെ സന്ദർശനത്തിനു ശേഷം തുടർന്നു വരുന്ന ഓരോ വർഷങ്ങളിലും നിയോഗങ്ങൾ വച്ച് പ്രാർത്ഥിച്ചാണ് അതിരൂപത ശതാബ്ദി വാർഷികാഘോഷങ്ങൾക്കായി ഒരുങ്ങിയതെന്ന് ബിഷപ്പ് മാർട്ടോ വ്യക്തമാക്കി. വിപുലമായ സജ്ജീകരണങ്ങളാണ് സന്ദർശനത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. സന്ദേശത്തിന്റെ ആഴവും വ്യാപ്തിയും ഇന്നത്തെ കാലഘട്ടത്തിൽ കൂടുതലായി മനസ്സിലാക്കാൻ മാർപാപ്പയുടെ സന്ദർശനം ഇടവരുത്തുമെന്നും ബിഷപ്പ് പ്രത്യാശ പ്രകടിപ്പിച്ചു. മെയ് 12, 13 തീയതികളിൽ നടക്കുന്ന ശതാബ്ദി ആഘോഷങ്ങളിലാണ് ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കുന്നത്.
Image: /content_image/TitleNews/TitleNews-2017-05-04-14:21:21.jpg
Keywords: ഫാത്തിമ

4825
Category: 4
Sub Category:
Heading: Unknown
Content: വലുതാവുമ്പോള്‍ ആരാകണമെന്നാണ് ആഗ്രഹം? കുട്ടിക്കാലത്ത് നമ്മുടെ സ്കൂള്‍, മതബോധന അദ്ധ്യാപകരില്‍ നിന്നും ഈ ചോദ്യം നമ്മള്‍ പലപ്പോഴും കേട്ടിട്ടുണ്ടാകും. ശാസ്ത്രജ്ഞന്‍, ഡോക്ടര്‍, എഞ്ചിനീയര്‍ എന്നിങ്ങനെ നീളുന്നു നമ്മുടെ ആഗ്രഹങ്ങള്‍. എന്നാല്‍ നമ്മള്‍ എന്തിനാണ് ഈ ഭൂമിയിലേക്ക് വന്നിരിക്കുന്നത് ? നമ്മള്‍ സന്തോഷവാന്‍മാരായിരിക്കുവാന്‍ എന്ത് ചെയ്യണം ? ഈ ചോദ്യങ്ങള്‍ ഒരു സാധാരണ മനുഷ്യനെ സംബന്ധിച്ചിടത്തോളം എപ്പോഴും ഉയരുന്ന ചോദ്യങ്ങളാണ്. നമ്മുടെ ഭാവിയെ കുറിച്ചുള്ള പദ്ധതികള്‍ തയ്യാറാക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന ജോലി, ഏറ്റവും പ്രസിദ്ധമായ സ്കൂളിലെ അഡ്മിഷന്‍ ഇവയൊക്കെയാണ് നമ്മുടെ മനസ്സില്‍ കൂടുതലായി കടന്ന്‍ വരാറുള്ളത്. 500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന വിശുദ്ധ ഇഗ്നേഷ്യസ് ലൊയോളയും യുവാവായിരിക്കുമ്പോള്‍ തന്റെ ഭാവിയെക്കുറിച്ച് അധികമൊന്നും ആലോചിച്ചിരുന്നില്ല. സുന്ദരികളായ സ്ത്രീകളെക്കുറിച്ചും, ഭംഗിയുള്ള വസ്ത്രങ്ങളെ കുറിച്ചുമായിരുന്നു അദ്ദേഹത്തിന്റെ ചിന്ത മുഴുവന്‍. സൈനീക നേട്ടങ്ങള്‍, വാള്‍പ്പയറ്റ് എന്നിവയും അദ്ദേഹത്തെ ഭ്രമിപ്പിച്ചിരുന്നു. പക്ഷേ ഒരു യുദ്ധത്തിനിടക്ക് ഏറ്റ മുറിവ് അദ്ദേഹത്തിന്റെ ജീവിതത്തെ വളരെയേറെ മാറ്റിമറിച്ചു. രോഗശയ്യയിലായിരിക്കുമ്പോള്‍ തന്റെ ജീവിത ഉദ്ദേശത്തെക്കുറിച്ച് ചിന്തിക്കുവാനും അത് കണ്ടെത്തുവാനും അദ്ദേഹത്തിനു ധാരാളം സമയം ലഭിച്ചു: താന്‍ കണ്ടെത്തിയ കാര്യങ്ങള്‍ മറ്റുള്ളവര്‍ക്കും സഹായകരമാകുമെന്ന് കരുതി, തന്റെ ജീവിത ലക്ഷ്യം കണ്ടെത്തുവാന്‍ താന്‍ സ്വീകരിച്ച നടപടികളില്‍ ചിലത് അദ്ദേഹം എഴുതി വെക്കുകയുണ്ടായി. അദ്ദേഹമെഴുതിയ ‘ആത്മീയ അഭ്യാസങ്ങള്‍’ എന്ന പുസ്തകത്തിലെ ‘ഒരു നല്ല തിരഞ്ഞെടുപ്പ്’ എന്ന അദ്ധ്യായത്തില്‍ നിന്നും തിരഞ്ഞെടുത്ത ചില ഉപദേശങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. പതിനഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ആ ആത്മീയ നിയന്താവിന്റെ താഴെ പറയുന്ന ഉപദേശങ്ങള്‍ നമ്മേ സന്തോഷത്തിലേക്ക് നയിക്കും എന്നതില്‍ സംശയം വേണ്ട. ഇതിനെക്കുറിച്ച് ചിന്തിക്കുവാന്‍ പറ്റിയ സമയം കണ്ടെത്തുക നിങ്ങള്‍ക്ക് പക്വതയുള്ള പ്രായമെത്തിയിട്ടില്ലെങ്കിലോ, മതിയായ അനുഭവങ്ങളില്ലെങ്കിലോ നിങ്ങളുടെ ഭാവിയെക്കുറിച്ചുള്ള ശരിയായ തീരുമാനമെടുക്കുവാന്‍ ബുദ്ധിമുട്ടായിരിക്കും. ഒരു ചെറിയ കുട്ടിക്ക് ഞാന്‍ ഒരു ബാസ്കറ്റ്ബോള്‍ കളിക്കാരനാകണമെന്നാണ് ആഗ്രഹമെന്ന് പറയുവാന്‍ എളുപ്പം കഴിയും. എന്നാല്‍ ഒരു 36 വയസ്സ്കാരന് അങ്ങിനെ പറയണമെങ്കില്‍ കൂടുതല്‍ ആലോചിക്കേണ്ടതും, അറിയേണ്ടതായുമിരിക്കുന്നു. നിങ്ങളുടെ കഴിവുകളില്‍ കുറച്ചെങ്കിലും, നിങ്ങള്‍ക്ക് ഇഷ്ടമുള്ളതും, ഇഷ്ടമില്ലാത്തതുമായ കാര്യങ്ങളും നിങ്ങള്‍ക്ക് തിരിച്ചറിയുവാനും കണ്ടെത്തുവാനും കഴിഞ്ഞാല്‍ മാത്രമേ നിങ്ങള്‍ക്ക് വലിയ തീരുമാനങ്ങള്‍ എടുക്കുവാന്‍ കഴിയുകയുള്ളൂ. നിങ്ങള്‍ അസ്വസ്ഥരായിരിക്കുമ്പോള്‍ വലിയ തീരുമാനങ്ങള്‍ എടുക്കരുത്. പെട്ടെന്നുള്ള തീരുമാനങ്ങള്‍ കാര്യങ്ങള്‍ നേരെയാക്കുവാനുള്ള ഒരു എളുപ്പവഴിയാണെങ്കിലും വളരെ വിരളമായെ അവ ഉദ്ദേശിക്കുന്ന ഫലം നല്‍കുകയുള്ളൂ. അസ്വസ്ഥരായി ഇരിക്കുമ്പോള്‍ നിങ്ങളുടെ ഭാവിയെക്കുറിച്ച് വിവേകപൂര്‍വ്വം ചിന്തിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയുകയില്ല എന്നതാണ് അതിനു കാരണം. ഭാവിയിലെ നിങ്ങളെക്കുറിച്ച് ഭാവനയില്‍ കാണുക ഇപ്പൊഴത്തേതില്‍ നിന്നും 20-30 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ നിങ്ങളുടെ തീരുമാനത്തില്‍ നിങ്ങള്‍ സന്തോഷവാന്‍മാരായിരിക്കുമോ? അതോ നിങ്ങളുടെ തീരുമാനത്തില്‍ നിന്നും നിങ്ങള്‍ പിന്മാറിയിരിക്കുമോ ? ഭാവിയിലെ നിങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് ഒരു നല്ല പ്രവര്‍ത്തിയാണ്. എന്റെ കാര്യം പറയുകയാണെങ്കില്‍, ആദ്യം ഞാന്‍ എന്നെത്തന്നെ ഒരു ചിത്രകാരനായി ഭാവനയില്‍ കണ്ടു. അതെനിക്ക് പിടിച്ചില്ല. പിന്നീട് ഞാന്‍ എന്നെ ഒരു പുരോഹിതനായാണ് ഭാവനയില്‍ കണ്ടത്, പക്ഷേ അതിലും എനിക്ക് എന്തോ അതൃപ്തി തോന്നി. ഈ വിചിന്തനം എല്ലാവരെ സംബന്ധിച്ചിടത്തോളം നല്ലതായിരിക്കണമെന്നില്ല. ഭാവിയെ ഭാവനയില്‍ കാണുന്നത് നല്ല തുടക്കമായിരിക്കും. നിങ്ങളെ ശരിക്കും അറിയാവുന്നവരോട് ചോദിക്കുക നമ്മളുടെ ഭാവിയെക്കുറിച്ചുള്ള തീരുമാനമെടുക്കുന്നതിന് മറ്റുള്ളവരുടെ സഹായം ആവശ്യപ്പെടുക. ഒരു നല്ല ആശയമായി തോന്നുന്നില്ല അല്ലേ! നിങ്ങളെ ശരിക്കും അറിയാവുന്നവര്‍ക്ക് നിങ്ങളുടെ ജീവിതത്തെക്കുറിച്ച് എത്രത്തോളം ഉള്‍ക്കാഴ്ചയുണ്ടായിരുന്നു എന്നറിയുമ്പോള്‍ നിങ്ങള്‍ അതിശയപ്പെട്ടുപോകും. നിഷ്പക്ഷമായ ഒരു കണ്ണിലൂടെ അവര്‍ നിങ്ങളെ നോക്കികാണുന്നതിലൂടെ എന്ത് കാര്യത്തിലാണ് നിങ്ങള്‍ കൂടുതല്‍ സന്തോഷവാന്‍മാരാകുന്നതെന്ന് അവര്‍ക്ക് ശരിക്കുമറിയാം. അതിനാല്‍ അവരുടെ അഭിപ്രായം ചോദിക്കുന്നത് അത്ര മോശം കാര്യമല്ല. പ്രാര്‍ത്ഥനയും ഈ സഹായത്തിലുള്‍പ്പെടും, കാരണം ദൈവത്തേക്കാള്‍ അധികമായി ആര്‍ക്കാണ് നിങ്ങളെ അറിയാവുന്നത് ? നിങ്ങള്‍ ആശയകുഴപ്പത്തില്‍പ്പെടുമ്പോള്‍ പ്രാര്‍ത്ഥിക്കുകയും, കൂട്ടുകാരുമായി സംസാരിക്കുകയും വഴി നിങ്ങള്‍ക്ക് കാര്യങ്ങള്‍ കുറച്ച് വ്യക്തമാകും, പ്രത്യേകിച്ച് ജീവിത ലക്ഷ്യത്തേക്കുറിച്ച്. നിങ്ങളുടെ തീരുമാനം നിങ്ങളുടെ ശേഷിച്ച ജീവിതത്തെ എപ്രകാരം ബാധിക്കുമെന്ന് ചിന്തിക്കുക ഒരിക്കല്‍ നിങ്ങള്‍ നിങ്ങളുടെ ജീവിത ലക്ഷ്യം കണ്ടെത്തിയാല്‍, നിങ്ങള്‍ക്ക് എല്ലാം മനസ്സിലാകും. നിങ്ങള്‍ തിരഞ്ഞെടുത്ത ജീവിത വഴി, ജീവിത ശൈലി, ലക്ഷ്യങ്ങള്‍ നിങ്ങള്‍ക്കും, കുടുംബത്തിനും, കൂട്ടുകാര്‍ക്കും നല്ലതായി തീരുമോ, അതോ ഒരു തലവേദനയായി മാറുമോ ? ഉദാഹരണമായി, ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന ഒരു ജോലിക്കായി നിങ്ങള്‍ക്ക് കുടുംബത്തില്‍ നിന്നും അകന്ന് നില്‍ക്കുകയും, ഒരുപാട് യാത്രചെയ്യേണ്ടി വരികയും വേണ്ടിവരുന്നുവെന്നിരിക്കട്ടെ. തത്വത്തില്‍ ഇത്തരത്തിലുള്ള ഒരു ജോലി നല്ലതാണ്, പക്ഷെ കുടുംബത്തോടൊപ്പം സന്തോഷമായി കഴിയുക എന്ന നിങ്ങളുടെ നിങ്ങളുടെ യഥാര്‍ത്ഥ ജീവിത ലക്ഷ്യത്തില്‍ നിന്നുമുള്ള ഒരു വ്യതിചലനമായിരിക്കും അത്. ജീവിതത്തെക്കുറിച്ച് മൊത്തത്തില്‍ ഒരു ആശയമുണ്ടായിരുന്നാല്‍ കെണികളില്‍ വീഴാതിരിക്കുവാന്‍ അത് ഒരു സഹായകമായിരിക്കും. നിങ്ങള്‍ക്ക് ഉപദേശം തരുന്ന മറ്റൊരാളായി സ്വയം നടിക്കുക നിങ്ങള്‍ എന്തായിരിക്കും നിങ്ങളോട് പറയുക? നിങ്ങളുടെ തീരുമാനത്തില്‍ നിങ്ങള്‍ നിരാശരാണോ? അതോ സന്തോഷവാന്‍മാരാണോ? വികാരപരമായ ചിന്തകളെ ലഘൂകരിച്ചുകൊണ്ട് വിവേകപൂര്‍വ്വവും, വസ്തുനിഷ്ഠവുമായ രീതിയില്‍ ചിന്തിക്കുന്നതിന് ഈ അഭ്യാസം ഒരു നല്ല മാര്‍ഗ്ഗമാണ്. ഒരു വലിയ തീരുമാനമെടുക്കുന്നതില്‍ നിങ്ങളുടെ സഹായം ആവശ്യപ്പെടുന്ന നിങ്ങളേപ്പോലെയുള്ള മറ്റൊരാളെ ഭാവനയില്‍ കാണുക എന്നത് ഈ അഭ്യാസത്തിന്റെ മറ്റൊരു രൂപമാണ്. നിങ്ങള്‍ എന്ത് ഉപദേശമായിരിക്കും അയാള്‍ക്ക് നല്‍കുക? ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ കഴിവുള്ള തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ പരിഗണിക്കേണ്ട എന്തെല്ലാം കാര്യങ്ങളായിരിക്കും നിങ്ങള്‍ക്ക് അയാളെ ഉപദേശിക്കുവാനുണ്ടാവുക? നിങ്ങളുടെ ജീവിതത്തിലെ അവസാന നിമിഷങ്ങളിലൂടെയാണ് നിങ്ങള്‍ കടന്നുപോകുന്നതെന്ന് കരുതുക നിങ്ങള്‍ ഇതുവരെ ജീവിച്ച ജീവിതത്തില്‍ നിങ്ങള്‍ സന്തോഷവാന്‍മാരാണോ ? അല്ലെങ്കില്‍, നിങ്ങള്‍ക്ക് എന്ത് മാറ്റമാണ് വരുത്തുവാന്‍ കഴിയുക? നിങ്ങള്‍ നാളെ മരിക്കുവാന്‍ പോവുകയാണ്, നിങ്ങള്‍ക്ക് പറ്റിയ തെറ്റുകളുടെ അടിസ്ഥാനത്തില്‍ നിങ്ങള്‍ മറ്റൊരാള്‍ക്ക് അവസാന ഉപദേശം നല്‍കുകയാണ് എന്ന് കരുതുക. എന്തായിരിക്കും നിങ്ങള്‍ക്ക് നിര്‍ദ്ദേശിക്കുവാന്‍ ഉണ്ടാവുക? ഒരു പക്ഷേ നിങ്ങള്‍ക്ക് ശ്രമിക്കുവാന്‍ സാധിക്കാത്ത എന്തെങ്കിലും ഒരു കാര്യമായിരിക്കാം അത്. അല്ലെങ്കില്‍ നിങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുവാന്‍ കഴിയാതെ പോയ എന്തെങ്കിലും. ജീവിതത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിന് മരണത്തെക്കുറിച്ച് ചിന്തിക്കുന്നത് നല്ലതായിരിക്കും, ഇത് നിത്യവും ചെയ്യുന്നത് വളരെ നല്ലതാണ്. നമ്മള്‍ എല്ലാവരും പേരുകേട്ട കായികതാരങ്ങള്‍ അല്ലായിരിക്കാം, പക്ഷെ നമുക്കായി നിശ്ചയിക്കപ്പെട്ടിട്ടുള്ള ഒരു ജീവിതം നമ്മുടെ മുന്‍പിലുണ്ട്. നമ്മള്‍ സൃഷ്ടിക്കപ്പെട്ടതിനു കാരണമായ ഒരു ലക്ഷ്യം, അതിനു വേണ്ടിയാണ് നമ്മള്‍ ഈഭൂമിയിലേക്ക് വന്നിരിക്കുന്നത്, ഒരിക്കല്‍ നമ്മള്‍ ഈ ലക്ഷ്യം കണ്ടെത്തിയാല്‍ അത്രത്തോളം സന്തോഷം നമുക്ക് മറ്റൊന്നില്‍ നിന്നും ലഭിക്കുകയില്ല.
Image: /content_image/Mirror/Mirror-2017-05-06-07:41:26.jpg
Keywords:

4826
Category: 1
Sub Category:
Heading: മ്യാൻമറും വത്തിക്കാനും തമ്മിൽ പൂർണ നയതന്ത്രബന്ധം
Content: വത്തിക്കാൻ സിറ്റി: ബഹുഭൂരിപക്ഷം ബുദ്ധമതക്കാരുള്ള മ്യാൻമറുമായി വത്തിക്കാൻ പൂർണ നയതന്ത്രബന്ധം സ്ഥാപിച്ചു. ഇന്നലെ ഫ്രാൻസിസ് മാർപാപ്പയും മ്യാൻമർ സ്റ്റേറ്റ് കൗൺസിലറും വിദേശകാര്യമന്ത്രിയുമായ ഓങ് സാൻ സൂ ചിയും തമ്മിൽ കൂടികാഴ്ചക്കു ശേഷമായിരുന്നു ഇതു സംബന്ധിച്ച പ്രഖ്യാപനം. പൂർണ നയതന്ത്രബന്ധം സ്ഥാപിക്കുന്നതോടെ പൂർണസമയ സ്ഥാനപതിമാരെയും നിയമിക്കും. തായ്ലൻഡിലുള്ള അപ്പസ്തോലിക് ഡലിഗേറ്റിനായിരുന്നു വത്തിക്കാന്‍ ഇതുവരെ മ്യാൻമറിന്റെ ചുമതല നൽകിയിരുന്നത്. രാജ്യത്ത് നീതിയും സമാധാനവും കൈവരിക്കാനും മ്യാന്‍മറിലെ ന്യൂനപക്ഷമായ ക്രൈസ്തവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനും വത്തിക്കാനുമായുള്ള ഔദ്യോഗികമായ ബന്ധം ഉറപ്പുനല്കുകയാണെന്ന്, മ്യാന്മാറിലെ കത്തോലിക്കാ മെത്രാന്‍ സമിതിക്കുവേണ്ടി, ബിഷപ്പ് ജോണ്‍ സീനി ഗ്വീ തല്സ്ഥാന നഗരമായ യാംഗൂണില്‍ ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. നേരത്തെ മ്യാൻമറിൽ ന്യൂനപക്ഷ റോഹിൻഗ്യ മുസ്‌ലിംകൾക്കു നേരെ നടക്കുന്ന അക്രമങ്ങൾക്കെതിരെ മാർപാപ്പ നേരത്തേ ശബ്ദം ഉയർത്തിയിരുന്നു. ബുദ്ധമതരാജ്യമായ മ്യാന്‍മറില്‍ ഏഴുലക്ഷം കത്തോലിക്കാ വിശ്വാസികളാണുള്ളത്.
Image: /content_image/News/News-2017-05-05-05:02:35.jpg

4827
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പ- ഡൊണാള്‍ഡ് ട്രംപ് കൂടികാഴ്ച മെയ് 24നു
Content: വത്തിക്കാന്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും ഫ്രാന്‍സിസ് പാപ്പയും തമ്മില്ലുള്ള കൂടികാഴ്ച ഈ മാസം നടക്കുമെന്നു വത്തിക്കാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. മെയ് 24നാണ് കൂടികാഴ്ച നടക്കുക. ഇക്കാര്യം ഇന്നലെയാണ് വത്തിക്കാന്‍ സ്ഥിരീകരിച്ചത്. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയട്രോ പരോളിനുമായും വത്തിക്കാന്‍റെ വിദേശ കാര്യാലയ മേധാവി ആര്‍ച്ച് ബിഷപ്പ് പോള്‍ ഗാല്ലഗെറുമായും ഡൊണാള്‍ഡ് ട്രംപ് കൂടികാഴ്ച നടത്തും. ഇറ്റലിയിലെ സിസിലിയില്‍ നടക്കുന്ന ജി-7 ഉച്ചകോടിയില്‍ ട്രംപ് പങ്കെടുക്കുമെന്ന ഉറപ്പായതോടെ അദ്ദേഹം വത്തിക്കാന്‍ സന്ദര്‍ശിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരിന്നു. അമേരിക്കന്‍ പ്രസിഡന്‍റ് എന്ന നിലയില്‍ ഡൊണാള്‍ഡ് ട്രംപ് നടത്തുന്ന ആദ്യസന്ദര്‍ശനത്തില്‍ ഇറ്റലി കൂടാതെ ബെല്‍ജിയവും ഇസ്രായേലും സൗദി അറേബ്യയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വൈറ്റ് ഹൗസിലെ ഉന്നതവൃത്തങ്ങൾ വ്യക്തമാക്കി. ട്രംപിന്റെ മുന്‍ഗാമികളായ പ്രസിഡന്‍റുമാര്‍ സ്ഥാനമേറ്റ് അധികം കഴിയുന്നതിനു മുമ്പായി തന്നെ അന്നത്തെ മാര്‍പാപ്പമാരെ കണ്ടിരുന്നു. 2001-ല്‍ ജോര്‍ജ് ഡബ്ല്യു ബുഷ് ജോണ്‍ പോള്‍ രണ്ടാമനുമായും 2009ല്‍ ബറാക്ക് ഒബാമ ജി8 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇറ്റലിയിലെത്തിയപ്പോള്‍ ബെനഡിക്ട് പതിനാറാമനുമായും കൂടിക്കാഴ്‌ച നടത്തിയിരുന്നു. നേരത്തെ അമേരിക്കന്‍ പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റപ്പോള്‍ ഡൊണാള്‍ഡ് ട്രംപിന് ഫ്രാന്‍സിസ് മാര്‍പാപ്പ ആശംസാ സന്ദേശം അയച്ചിരിന്നു.
Image: /content_image/TitleNews/TitleNews-2017-05-05-06:58:41.jpg
Keywords: ട്രംപ്, ഗര്‍ഭഛി

4828
Category: 18
Sub Category:
Heading: മാർ പവ്വത്തിൽ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു
Content: ചങ്ങനാശേരി: ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. മൂന്നു വാഹനങ്ങള്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ബിഷപ്പിനും മറ്റുവാഹനങ്ങളില്‍ സഞ്ചരിച്ചിരുന്നവര്‍ക്കും പരുക്കില്ല. കൊച്ചു റോഡിനു സമീപം ഹാപ്പി ഹോളിഡേയ്‌സ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഓഫീസിനു മുന്‍വശത്ത് ഇന്നലെ മൂന്നു മണിയോടെയാണ് അപകടം. മാര്‍ പവ്വത്തിലിന്റെ ഇന്നോവ കാര്‍ കറുകച്ചാല്‍ ഭാഗത്തുനിന്നു ചങ്ങനാശേരി ഭാഗത്തേക്കു വരികയായിരുന്നു. ഇതിനു മുന്നിലായി ഒരു ടെമ്പോവാന്‍ സഞ്ചരിച്ചിരുന്നു. ഇതിനിടെ ചങ്ങനാശേരി ഭാഗത്തുനിന്നു കറുകച്ചാല്‍ ഭാഗത്തേക്ക് അമിതവേഗത്തിലെത്തിയ കാര്‍ ടെമ്പോവാനില്‍ ഇടിക്കുകയായിരിന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ടെമ്പോവാന്‍ റോഡിനു കുറുകെ മറിഞ്ഞു. ഇതിനു പിന്നിലാണു മാര്‍ പവ്വത്തില്‍ സഞ്ചരിച്ച കാര്‍ ഇടിച്ചത്. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗത്തിനു തകരാര്‍ സംഭവിച്ചിട്ടുണ്ട്. പിന്നീട് മറ്റൊരു കാറിൽ മാർ പവ്വത്തിലിനെ ചങ്ങനാശേരി ആർച്ച്ബിഷപ് ഹൗസിൽ എത്തിച്ചു.
Image: /content_image/India/India-2017-05-05-07:15:51.jpg
Keywords: മാര്‍ പവ്വ

4829
Category: 18
Sub Category:
Heading: സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗമായി സിസ്റ്റര്‍ ബിജി ജോസ് ചുമതലയേറ്റു
Content: കൊച്ചി: സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗമായി സിസ്റ്റർ ബിജി ജോസ് ചുമതലയേറ്റു. ഇടുക്കി സിഎംസി കാർമൽഗിരി പ്രൊവിൻസ് അംഗമായ സിസ്റ്റർ ബിജി ജോസ് നാലുവർഷമായി ഇടുക്കി ജില്ല ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗമാണ്. മൂന്നുവർഷത്തേക്കാണ് നിയമനം. സിസ്റ്റര്‍ ബിജിയെ കൂടാതെ കമ്മിഷനിൽ പുതുതായി നിയമിതരായ അഞ്ച് അംഗങ്ങൾ ചുമതലയേട്ടിട്ടുണ്ട്. ടി.ബി.സുരേഷ്, എൻ.ശ്രീലാ മേനോൻ, പി.പി.ശ്യാമളാദേവി, എം.പി.ആന്റണി, സി.ജെ.ആന്റണി എന്നിവരാണ് അംഗങ്ങള്‍. 2010-ലെ മികച്ച സ്പെഷൽ സ്കൂൾ അധ്യാപികയ്ക്കുള്ള ദേശീയ അവാർഡ് നേടിയ സിസ്റ്റര്‍ ബിജി എസിആർസിഐ നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും കേരളത്തിൽനിന്നുള്ള പ്രതിനിധിയും സംസ്ഥാന സ്പെഷൽ ഒളിന്പിക്സ് കമ്മിറ്റിയിൽ അസിസ്റ്റന്റ് സ്പോർട്സ് ഡയറക്ടറുമാണ്. ബോംബെ യൂണിവഴ്സിറ്റിയിൽനിന്നും സ്പെഷൽ ബിഎഡും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. വാഴക്കുളം കളന്പാട്ടേൽ കെ.വി. ജോസഫ് - ലില്ലി ദമ്പതികളുടെ മകളാണ്.
Image: /content_image/News/News-2017-05-05-07:30:36.jpg
Keywords: സിസ്റ്റ