Contents

Displaying 4571-4580 of 25068 results.
Content: 4852
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പ അഭിനയിച്ച സിനിമ കാന്‍ ചലച്ചിത്രമേളയിലേക്ക്
Content: വത്തിക്കാന്‍: ​അമേരിക്ക ആസ്ഥാനമായ അം​ബി പി​ക്ചേ​ഴ്സ് ക​മ്പനി​ നിര്‍മ്മിച്ച ‘ബി​യോ​ണ്ട് ദ ​സ​ൺ’ എ​ന്ന ച​ല​ച്ചി​ത്രത്തില്‍ ഫ്രാന്‍സിസ് പാപ്പയും. ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു മാ​ർ​പാ​പ്പ സി​നി​മ​യി​ൽ അഭി​ന​യി​ക്കു​ന്നത്. മാ​ർ​പാ​പ്പ അഭിനയിച്ച ചലച്ചിത്രം ഈ മാസം 17-നാ​രം​ഭി​ക്കു​ന്ന കാ​ൻ ച​ല​ച്ചി​ത്ര​മേ​ള​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും. ച​ല​ച്ചി​ത്ര​ത്തി​ൽ​ നി​ന്നു​ ലഭിക്കുന്ന ലാ​ഭം ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പയുടെ ഇഷ്ട്ടപ്രകാരം അ​ർ​ജ​ന്‍റീ​ന​യി​ലു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളെ​യും മ​റ്റും സ​ഹാ​യി​ക്കു​ന്നതിനായി നല്‍കും. വ്യ​ത്യ​സ്ത സം​സ്കാ​ര​ങ്ങ​ളി​ൽ​ നി​ന്നു​വ​ന്ന നാ​ലു കുട്ടികള്‍ ക്രി​സ്തു​വി​ന്‍റെ പ​ഠ​ന​ങ്ങ​ൾ അ​നു​ധാ​വ​നം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്നതിനെ ഇതിവൃത്തമാക്കിയാണ് സിനിമ. ​സി​നി​മ​യു​ടെ പ്ര​ചോ​ദ​നം ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യാ​ണെ​ന്ന് അം​ബി​യു​ടെ സ​ഹ​സ്ഥാ​പ​ക​ൻ ആ​ൻ​ഡ്രി​യ ഇ​യ​ർ​വോ​ളി​നോ പ​റ​ഞ്ഞു. സുവിശേഷം പങ്കുവയ്ക്കുവാൻ തികച്ചും നൂതനവും വ്യത്യസ്തവുമായ രീതി അവലംബിച്ച പാപ്പയുടെ തിരഞ്ഞെടുപ്പ് വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍.
Image: /content_image/TitleNews/TitleNews-2017-05-07-09:25:52.jpg
Keywords: മാര്‍പാപ്പ, ചലച്ചിത്ര
Content: 4853
Category: 18
Sub Category:
Heading: സീറോ മലബാര്‍ മിഷന്‍ ബെനഫാക്ടേഴ്സ് ദിനാചരണം ഇന്ന്
Content: കൊ​​​ച്ചി: സീ​​​റോ മ​​​ല​​​ബാ​​​ര്‍ മി​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ അ​​​ന്താ​​​രാ​​​ഷ്‌​​ട്ര ബെ​​​ന​​​ഫാ​​​ക്‌​​​ടേ​​​ഴ്‌​​​സ് ദി​​​നാ​​​ച​​​ര​​​ണം ഇ​​​ന്നു രാ​​വി​​ലെ 10ന് ​​സീ​​​റോ​​​മ​​​ല​​​ബാ​​​ര്‍ സഭയുടെ ആ​​​സ്ഥാ​​​ന കാ​​​ര്യാ​​​ല​​​യ​​​മാ​​​യ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് ​തോ​​​മ​​​സി​​​ല്‍ ന​​​ട​​​ക്കും. സീ​​​റോ​ മ​​​ല​​​ബാ​​​ര്‍ മി​​​ഷ​​​ന്‍ ഡ​​​യ​​​റക്റ്റര്‍ ബി​​​ഷ​​​പ് മാ​​​ര്‍ റാ​​​ഫേ​​​ല്‍ ത​​​ട്ടി​​​ല്‍ സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം​​ചെ​​​യ്യും. ഇ​​​ന്ത്യ​​​യി​​​ല്‍നി​​​ന്നും മ​​​റ്റ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു​​​മാ​​​യി നൂ​​​റോ​​​ളം പേ​​​ര്‍ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കും. പ്രേ​​​ഷി​​​ത പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളി​​​ല്‍ അ​​​ല്​​​മാ​​​യ​​​രു​​​ടെ പ​​​ങ്കാ​​​ളി​​​ത്തം ഉ​​​റ​​​പ്പു​​വ​​​രു​​​ത്തു​​​ക, ഭ​​​വ​​​ന​​​ത്തി​​​ന് ഒ​​​രു വൈ​​​ദി​​​ക​​ൻ, ഒ​​​രു സ​​​ന്യാ​​​സി​​​നി എ​​​ന്നീ പദ്ധതികള്‍ സംഘടന ന​​​ട​​​ത്തിവ​​​രു​​​ന്നു. മി​​​ഷ​​​ന്‍ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ സുവിശേഷ വേ​​​ല​​​യ്ക്കാ​​​യി വൈ​​​ദി​​​ക സ​​​ന്യാ​​​സ പ​​​രി​​​ശീ​​​ല​​​നം നേ​​​ടു​​​ന്ന​​​വ​​​രെ സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യും പ്രാ​​​ര്‍​ത്ഥ​​​ന വ​​​ഴി​​​യാ​​​യും സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ സ​​​മ്മേ​​​ള​​​ന​​​മാ​​​ണു ന​​​ട​​​ക്കു​​​ന്ന​​​തെ​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ര്‍ മി​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി ഫാ.​​​ജോ​​​സ​​​ഫ് പു​​​ല​​​വേ​​​ലി​​​ല്‍ അ​​​റി​​​യി​​​ച്ചു.
Image: /content_image/India/India-2017-05-08-04:07:27.jpg
Keywords: സീറോ മലബാര്‍
Content: 4854
Category: 18
Sub Category:
Heading: മഴയെ അവഗണിച്ച് എടത്വ തിരുനാളില്‍ പതിനായിരങ്ങള്‍ ഒന്നുചേര്‍ന്നു
Content: എ​​ട​​ത്വ: പ്രാര്‍ത്ഥനാപൂര്‍വ്വം പതിനായിര കണക്കിനു വിശ്വാസികള്‍ ഒന്നുചേര്‍ന്നപ്പോള്‍ പ്ര​​സി​​ദ്ധ തീ​​ർത്ഥാട​​ന കേ​​ന്ദ്ര​​മാ​​യ എ​​ട​​ത്വ സെ​​ന്‍റ് ജോ​​ർ​​ജ് ഫൊ​​റോ​​ന​​പ​​ള്ളി​യിലെ തിരുനാള്‍ ഭക്തിസാന്ദ്രമായി. ഇടയ്ക്ക് പെയ്ത മ​​ഴ​​യെ​​യും അ​​വ​​ഗ​​ണി​​ച്ചാ​ണ് വി​​ശു​​ദ്ധ ഗീ​​വ​​ർ​​ഗീ​​സ് സ​​ഹ​​ദാ​​യു​​ടെ തി​​രു​​സ്വ​​രൂ​​പ​​വും വ​​ഹി​​ച്ചു​​കൊ​​ണ്ടു​​ള്ള പ്ര​​ദ​​ക്ഷി​​ണ​​ത്തി​​ൽ സം​​സ്ഥാ​​ന​​ത്തി​​ന​​ക​​ത്തും പു​​റ​​ത്തു​​നി​​ന്നും ല​​ക്ഷ​​ക്ക​​ണ​​ക്കി​​നു വി​​ശ്വാ​​സി​​ക​ൾ പ​​ങ്കെ​​ടു​​ത്ത​​ത്. ധ​​ർ​​മ​​പു​​രി രൂ​​പ​​താ മെ​​ത്രാ​​ൻ ഡോ. ​​ലോ​​റ​​ൻ​​സ് പ​​യ​​സി​​ന്‍റെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ മൂ​​ന്നി​​നു ന​​ട​​ന്ന ആ​​ഘോ​​ഷ​​മാ​​യ ത​​മി​​ഴ് ദിവ്യബലിയെ തു​​ട​​ർ​​ന്നാ​​ണ് തി​​രു​​സ്വ​​രൂ​​പം പ്ര​​ദ​​ക്ഷ​​ണ​​ത്തി​​നാ​​യി എ​​ടു​​ത്ത​​ത്. ഫാ. ​​ജി​​ബി​​ൻ കേ​​ഴ​​പ്ലാ​​ക്ക​​ൽ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു. ഏ​​റ്റ​​വും അ​​വ​​സാ​​ന​​മാ​​യാ​​ണു വി​​ശു​​ദ്ധ ഗീ​​വ​​ർ​​ഗീ​​സ് സ​​ഹ​​ദാ​​യു​​ടെ അ​​ദ്ഭു​​ത​​രൂ​​പം പു​​റ​​ത്തേ​​ക്ക് എ​​ഴു​​ന്ന​​ള്ളി​​ച്ച​​ത്. ത​​മി​​ഴ്നാ​​ട്ടി​​ലെ ക​​ന്യാ​​കു​​മാ​​രി ചിന്നമുട്ടം തു​​റ​​യി​​ലെ വി​​ശ്വാ​​സി​​ക​​ളാ​​ണു പ്ര​​ദ​​ക്ഷി​​ണ​​ത്തി​നു രൂ​​പ​​ങ്ങ​​ൾ വ​​ഹി​​ച്ച​​ത്. പ​​ര​​മ്പരാ​​ഗ​​ത​​മാ​​യി പ്ര​​ദ​​ക്ഷി​​ണ​​ത്തി​​നു രൂ​​പ​​ങ്ങ​​ൾ വ​​ഹി​​ക്കാ​​നു​​ള്ള അ​​വ​​കാ​​ശം ഈ ​​തു​​റ​​ക്കാ​​ർ​​ക്കാ​​ണ്. മേ​​യ് 14 നാ​​ണ് എ​​ട്ടാ​​മി​​ടം. വൈ​​കു​​ന്നേ​​രം നാ​​ലി​നു ചെ​​റി​​യ​​രൂ​​പം എ​​ഴു​​ന്ന​​ള്ളി​​ച്ചു​​കൊ​​ണ്ടു കു​​രി​​ശ​​ടി​​യി​​ലേ​ക്കു ന​​ട​​ക്കു​​ന്ന പ്ര​​ദ​​ക്ഷി​​ണ​​ത്തി​​നെ​ത്തു​​ട​​ർ​​ന്നു കൊ​​ടി​​യി​​റ​​ങ്ങും. ഇന്നലത്തെ തിരുകര്‍മ്മങ്ങള്‍ക്ക് വി​​കാ​​രി ഫാ. ​​ജോ​​ണ്‍ മ​​ണ​​ക്കു​​ന്നേ​​ൽ, അ​​സി​​സ്റ്റ​​ന്‍റ് വി​​കാ​​രി​​മാ​​രാ​​യ ഫാ. ​​വ​​ർ​​ഗീ​​സ് പു​​ത്ത​​ൻ​​പു​​ര, ഫാ. ​​ആ​​ന്‍റ​​ണി തേ​​വാ​​രി​​ൽ, ഫാ. ​​വ​​ർ​​ഗീ​​സ് ഇ​​ട​​ച്ചേ​​ത്ര, ഫാ. ​​ജോ​​സ് പു​​ത്ത​​ൻ​​ചി​​റ, ഫാ. ​​തോ​​മ​​സ് കാ​​ട്ടൂ​​ർ, ഫാ. ​​ജോ​​ർ​​ജ് ച​​ക്കു​​ങ്ക​​ൽ, ഫാ. ​​വി​​ൽ​​സ​​ണ്‍ പു​​ന്ന​​ക്കാ​​ല​​യി​​ൽ, ഫാ. ​​റോ​​ജി​​ൻ തു​​ണ്ടി​​പ്പ​​റ​​ന്പി​​ൽ എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി.
Image: /content_image/India/India-2017-05-08-04:32:17.jpg
Keywords: എടത്വ
Content: 4855
Category: 1
Sub Category:
Heading: യുവവൈദികന്‍ വാഹനാപകടത്തില്‍ മരിച്ചു
Content: തൃശ്ശൂര്‍: ദേ​​ശീ​​യ​​പാ​​ത 47ൽ ​​പേ​​രാ​​മ്പ്രയ്ക്കു സ​​മീ​​പം ബൈ​​ക്ക് നി​​യ​​ന്ത്ര​​ണം​​വി​​ട്ടു മ​​റി​​ഞ്ഞു യു​​വ​​വൈ​​ദി​​ക​​ൻ മ​​രി​​ച്ചു. കു​​ന്നം​​കു​​ളം അ​​ഞ്ഞൂ​​ർ സെ​​ന്‍റ് ജോ​​ർ​​ജ് സി​​റി​​യ​​ൻ പ​​ള്ളി സ​​ഹ​​വി​​കാ​​രി​​യും മൂ​​വാ​​റ്റു​​പു​​ഴ അ​​തി​​രൂ​​പ​​ത വൈ​​ദി​​ക​​നു​​മാ​​യ ഫാ. ​​ഫ്രാ​​ൻ​​സിസ് പുതുപറമ്പില്‍ (28) ആണ് ​​മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ ഉച്ചകഴിഞ്ഞു ര​​ണ്ട​​ര​​യോ​​ടെയാണ് സംഭവം. കൊ​​ട​​ക​​ര-​​പേ​​രാ​​മ്പ്ര​​യി​​ൽ വ​​ച്ച് ഇ​​ദ്ദേ​​ഹം സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന ബൈ​​ക്ക് നി​​യ​​ന്ത്ര​​ണം​​വി​​ട്ടു മ​​റി​​യു​​ക​​യായി​​രു​​ന്നു. ഉടനെ തന്നെ കൊ​​ട​​ക​​ര ശാ​​ന്തി ആ​​ശു​​പ​​ത്രി​​യി​​ലും തു​​ട​​ർ​​ന്നു തൃ​​ശൂ​​ർ ജൂ​​ബി​​ലി ആ​​ശു​​പ​​ത്രി​​യി​​ലും പ്ര​​വേ​​ശി​​പ്പി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. മൂ​​വാ​​റ്റു​​പു​​ഴ​​യി​​ൽ​​പോ​​യി കു​​ന്നം​​കു​​ളം അ​​ഞ്ഞൂ​​രി​​ലേ​​ക്കു തി​​രി​​ച്ചു വ​​രു​​മ്പോ​​ഴാ​​യി​​രു​​ന്നു അ​​പ​​ക​​ടം. പാ​​ല​​ക്കാ​​ട് ക​​രിമ്പ സ്വ​​ദേ​​ശി​​യാ​​ണ് വൈദികന്‍. 2016ലാ​​ണ് ഫാ. ​​ഫ്രാ​​ൻ​​സിസ് പൗ​​രോ​​ഹി​​ത്യ സ്വീ​​ക​​രി​​ച്ച​​ത്. അഞ്ഞൂര്‍, കു​​ന്നം​​കു​​ളം, ക​​ല്ലും​​പു​​റം ഇ​​ട​​വ​​ക​​ക​​ളു​​ടെ ചു​​മ​​ത​​ല വ​​ഹി​​ക്കു​​ന്ന ഇ​​ദ്ദേ​​ഹം അ​​ഞ്ഞൂ​​ർ ദി​​വ്യ​​ദ​​ർ​​ശ​​ൻ വൃ​​ദ്ധ മ​​ന്ദി​​ര​​ത്തി​​ന്‍റെ അ​​സി​​സ്റ്റ​​ന്‍റ് ഡ​​യ​​റ​​ക്ട​​ർ ആയും സേവനം അനുഷ്ഠിക്കുന്നുണ്ടായിരിന്നു. സം​​സ്കാ​​ര​​ശു​​ശ്രൂ​​ഷ​​ക​​ൾ ഇ​​ന്നു രാ​​വി​​ലെ 10.30ന് ​​പാ​​ല​​ക്കാ​​ട് ചി​​റ​​ക്ക​​ൽ​​പ​​ടി പള്ളിയില്‍ നടക്കും.
Image: /content_image/India/India-2017-05-08-05:03:28.jpg
Keywords: വൈദികന്‍
Content: 4856
Category: 18
Sub Category:
Heading: ചിരികള്‍ക്കിടയില്‍ കൂടുതല്‍ കാലം ജീവിക്കുവാന്‍ തോന്നുന്നു: മാ​​​ര്‍ ക്രിസോസ്റ്റോം
Content: കൊച്ചി: കാര്‍ട്ടൂണുകളില്‍ കാണുന്ന ചി​​രി​​ക​​ൾ​​ക്കി​​ട​​യി​​ൽ കൂ​​​ടു​​​ത​​​ല്‍ കാ​​​ലം ജീ​​​വി​​​ക്കാ​​​ന്‍ തോ​​​ന്നു​​​ക​​​യാ​​​ണെ​​​ന്നു മാ​​​ര്‍​ത്തോ​​​മ്മാ സ​​​ഭാ വ​​​ലി​​​യ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത മാ​​​ര്‍ ക്രി​​​സോ​​​സ്റ്റം. എ​​​റ​​​ണാ​​​കു​​​ളം രാ​​​ജേ​​​ന്ദ്ര മൈ​​​താ​​​ന​​​ത്തു കാ​​​ര്‍​ട്ടൂ​​​ണ്‍ അ​​​ക്കാ​​​ഡ​​​മി സം​​​ഘ​​​ടി​​​പ്പി​​​ച്ച കാ​​​ര്‍​ട്ടൂ​​​ണ്‍ പ്ര​​​ദ​​​ര്‍​ശ​​​നം (കാ​​​രി​​​ടൂ​​​ണ്‍) കാ​​​ണാ​​​ന്‍ എ​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു മാ​​​ര്‍ ക്രി​​​സോ​​​സ്റ്റം. രാ​​​ജേ​​​ന്ദ്ര മൈ​​​താ​​​നി​​​യി​​​ലെ​​​ത്തി​​​യ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​യെ 10 കാ​​​ര്‍​ട്ടൂ​​​ണി​​​സ്റ്റു​​​ക​​​ള്‍ ഒ​​രേ​​സ​​മ​​യം കാന്‍വാസില്‍ പ​​​ക​​​ര്‍​ത്തി. "നൂ​​റു വ​​യ​​സ് പൂ​​ർ​​ത്തി​​യാ​​ക്കി മ​​രി​​ക്കാ​​ൻ ത​​യാ​​റെ​​ടു​​പ്പ് ന​​ട​​ത്തു​​ന്ന ആ​​ളാ​​ണു ഞാ​​ൻ. പ​​ക്ഷേ ഇ​​വി​​ടെ ഈ ​​കാ​​ർ​​ട്ടൂ​​ണു​​ക​​ൾ ക​​ണ്ട​​പ്പോ​​ൾ സ​​ന്തോ​​ഷം തോ​​ന്നി. ഈ ​​ചി​​രി​​ക​​ൾ​​ക്കി​​ട​​യി​​ൽ കൂ​​​ടു​​​ത​​​ല്‍ കാ​​​ലം ജീ​​​വി​​​ക്കാ​​​ന്‍ തോ​​​ന്നു​​​ക​​​യാണ്. കാ​​​ര്‍​ട്ടൂ​​​ണി​​​സ്റ്റു​​​ക​​​ള്‍​ക്ക് ഒ​​​രാ​​​ളെ പ​​​ല​​രീ​​​തി​​​യി​​​ല്‍ കാ​​​ണാ​​​നു​​​ള്ള ക​​​ഴി​​​വു​​​ണ്ട്. ഒ​​​രാ​​​ളു​​​ടെ പ്ര​​​ത്യേ​​​ക​​​ത​​​ക​​​ള്‍ മ​​​ന​​​സി​​​ലാ​​​ക്കി അ​​​വ​​​നെ വ​​​ര​​​ക​​​ളി​​​ലൂ​​​ടെ വ​​​ലി​​​യ​​​വ​​​നാ​​​ക്കു​​​ന്നു. ഏ​​താ​​നും വ​​​ര​​​ക​​ൾ​​കൊ​​​ണ്ടു സ​​​മൂ​​​ഹ​​​ത്തി​​​നു പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തു​​​ന്നു. കാ​​​ര്‍​ട്ടൂ​​​ണി​​​സ്റ്റു​​​ക​​​ളെ എ​​​ല്ലാ​​​വ​​​ര്‍​ക്കും പേ​​​ടി​​​യും ബ​​​ഹു​​​മാ​​​ന​​​വു​​​മാ​​​ണ്. ഇ​​​വ​​​ര്‍​ക്ക് ഒ​​​രാ​​​ളെ സ​​​ന്തോ​​​ഷി​​​പ്പി​​​ക്കാ​​​നും പേ​​​ടി​​​പ്പി​​​ക്കാ​​​നും ആ​​​വും". മാ​​​ര്‍ ക്രി​​​സോ​​​സ്റ്റം പറഞ്ഞു. കാ​​ർ​​ട്ടൂ​​ൺ​​മേ​​ള നാ​​ളെ സ​​മാ​​പി​​ക്കും.
Image: /content_image/India/India-2017-05-08-05:38:29.jpg
Keywords: മാര്‍ ക്രി
Content: 4857
Category: 1
Sub Category:
Heading: സ്വിസ് കാവല്‍ഭടന്മാര്‍ വിശ്വാസത്തെ സേവിക്കാന്‍ വിളിക്കപ്പെട്ടവര്‍: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍: ലോകത്തിന്‍റെ ശക്തികള്‍ക്കെതിരെയുള്ള യഥാര്‍ത്ഥ പ്രതിരോധമായ വിശ്വാസത്തെ സേവിക്കാനാണ് വത്തിക്കാനിലെ സ്വിസ് കാവല്‍ഭടന്മാര്‍ വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ഫ്രാന്‍സിസ് പാപ്പ. മെയ് 6 ശനിയാഴ്ച വത്തിക്കാനില്‍ സ്വിസ് കാവല്‍ സേനാംഗങ്ങളെയും അവരുടെ കുടുംബാംഗങ്ങളെയും സംബോധന ചെയ്തു സംസാരിക്കുകയായിരിന്നു മാര്‍പാപ്പാ. 1527 മെയ് 6ന് റോം കവര്‍ച്ചചെയ്യപ്പെട്ട അവസരത്തില്‍ ജീവന്‍ ത്യജിച്ച് മാര്‍പാപ്പായ്ക്കു സംരക്ഷണമുറപ്പാക്കിയ സ്വിസ് കാവല്‍ഭടന്മാരെ അനുസ്മരിച്ച ദിനത്തിലാണ് മാര്‍പാപ്പ പ്രസ്താവന നടത്തിയത്. മാര്‍പാപ്പായ്ക്ക് സംരക്ഷണമേകുന്നതിന് ജീവന്‍ വിലയായി നല്‍കുകയെന്ന വീരോചിത കൃത്യത്തിന്‍റെ ആവശ്യമില്ലെങ്കിലും അതില്‍ നിന്ന് ഒട്ടും കുറവല്ലാത്ത മറ്റൊരു ത്യാഗപ്രവൃത്തി ചെയ്യാനാണ് സ്വിസ് കാവല്‍ഭടന്മാര്‍ വിളിക്കപ്പെട്ടിരിക്കുന്നത്. അതായത്, വിശ്വാസത്തിന്‍റെ ശക്തിക്ക് സേവനം ചെയ്യാന്‍ അവര്‍ വിളിക്കപ്പെട്ടിരിക്കയാണ്. ഈ ലോകത്തിന്‍റെ അധിപന്‍, നുണകളുടെ പിതാവ് സാത്താന്‍ അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചു ചുറ്റിനടക്കുകയാണ്. യേശുവിലുള്ള വിശ്വാസത്താലും രക്ഷയുടെ വചനത്താലും താങ്ങപ്പെട്ട് ശക്തരും വീരന്മാരും ആയിരിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരാണ് സ്വിസ് ഭടന്മാര്‍. വത്തിക്കാനില്‍ ഇവര്‍ നടത്തുന്ന സുപ്രധാന സേവനം ക്രിസ്തുവിന്‍റെ ധീര പോരാളികളായി വളരാനുള്ള ഒരവസരമാണെന്നും മാര്‍പാപ്പ പറഞ്ഞു.
Image: /content_image/TitleNews/TitleNews-2017-05-08-06:10:57.jpg
Keywords: ഫ്രാന്‍സിസ് പാപ്പ
Content: 4858
Category: 1
Sub Category:
Heading: എന്തുകൊണ്ടാണ് സാത്താന്‍, പരിശുദ്ധ അമ്മയെ ഭയപ്പെടുന്നത്? വെളിപ്പെടുത്തലുമായി ഭൂതോച്ചാടകന്‍
Content: ഇറ്റലി: ലോകരക്ഷകന്റെ അമ്മ, സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും രാജ്ഞി, ജന്‍മപാപമില്ലാതെ ജനിച്ചവള്‍ ഇങ്ങനെ നീളുന്നു പരിശുദ്ധ അമ്മയ്ക്കുള്ള വിശേഷണങ്ങള്‍. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടന്ന അനേകം മരിയന്‍ പ്രത്യക്ഷീകരണങ്ങളും ദൈവമാതാവിന്റെ മധ്യസ്ഥതയില്‍ നടക്കുന്ന അത്ഭുതങ്ങളും ലക്ഷകണക്കിന് ആളുകളെയാണ് മരിയ ഭക്തിയിലേക്ക് ആകര്‍ഷിക്കുന്നത്. അനേകര്‍ അമ്മയിലൂടെ യേശുവിനെ അറിയുമ്പോള്‍ സാത്താന്‍ അതില്‍ വളരെ അസ്വസ്ഥനാണ് എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല. ഇതിനെ ശരിവെച്ചുകൊണ്ടാണ് അടുത്തിടെ പ്രശസ്ത ഭൂതോച്ചാടകനും ഇറ്റാലിയന്‍ വൈദികനുമായ ഫാദര്‍ സാന്റെ ബബോലിന്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പരിശുദ്ധ കന്യകാ മാതാവിനെതിരായി നടന്ന ആക്രമണങ്ങളുടെ പിറകിലെ ശക്തിയും കേന്ദ്രവും സാത്താന്‍ ആണെന്ന് അദ്ദേഹം പറയുന്നു. ‘ഡെസ്ഡെ ലാ ഫെ’ എന്ന മെക്സിക്കന്‍ ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. പതിവായി സ്ത്രീവേഷം കെട്ടി അഭിനയിക്കാറുള്ള ബോര്‍ജാ കാസില്ലാസ് എന്ന സ്പാനിഷ് കലാകാരന്‍ ഈ അടുത്തകാലത്ത് നടന്ന ഒരു കാര്‍ണിവല്‍ ആഘോഷത്തിനിടക്ക് പരിശുദ്ധ കന്യകാമാതാവിന്റെ വേഷം ധരിച്ചുകൊണ്ട് ദൈവമാതാവിനെ അവഹേളിക്കുകയും നിന്ദിക്കുകയും ചെയ്തിരുന്നു. മാത്രമല്ല അര്‍ജന്റീനയിലെ ഒരു പ്രതിഷേധ പ്രകടനത്തിനിടക്ക് ഒരു സ്ത്രീ പരിശുദ്ധ മാതാവിന്റെ വേഷം ധരിച്ചുകൊണ്ട് അബോര്‍ഷനെ അനുകരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പോപ്പ് സെലിബ്രിറ്റി കിം കര്‍ദാഷിയാന്‍ മാതാവിന്റെ രൂപത്തില്‍ തന്റെ മുഖം ചേര്‍ത്ത് മെഴുകുതിരി പുറത്തിറക്കിയത്. ഈ സംഭവങ്ങളെ ഉദ്ധരിച്ചു കൊണ്ടാണ് ഫാദര്‍ സാന്റെ ബബോലിന്‍ പ്രസ്താവന നടത്തിയത്. ഭൂതോച്ചാടന വേളകളില്‍ പരിശുദ്ധ കന്യകാമാതാവിന്റെ മുന്നില്‍ സാത്താന്റെ ശക്തി ക്ഷയിക്കുകയും, അവളുടെ മുന്നില്‍ സാത്താന് പിടിച്ചുനില്‍ക്കുവാന്‍ കഴിയുകയുമില്ലയെന്നതിനാലാണ് പരിശുദ്ധ കന്യകാമറിയത്തെ സാത്താന്‍ ഇത്രമാത്രം ഭയപ്പെടുന്നതിന്റെ കാരണമെന്ന് ഫാദര്‍ സാന്റെ പറയുന്നു. 'പിശാചിനെതിരെ തനിക്ക് വേണ്ടി വാദിക്കുന്ന ഒരു ശക്തയായ അഭിഭാഷകയെപ്പോലെയാണ്' തന്റെ ക്ഷുദ്രോച്ചാടനകര്‍മ്മങ്ങള്‍ക്കിടയില്‍ തനിക്ക് വേണ്ടി പരിശുദ്ധ കന്യകാമാതാവ് പ്രവര്‍ത്തിക്കുന്നതെന്ന് വൈദികന്‍ വെളിപ്പെടുത്തി. ഏതാണ്ട് 2,300-ഓളം ക്ഷുദ്രോച്ചാടന കര്‍മ്മങ്ങള്‍ ഞാന്‍ നടത്തിയിട്ടുണ്ട്, ഈ അനുഭവത്തിന്റെ വെളിച്ചത്തില്‍, പരിശുദ്ധ കന്യകാമാതാവിന്റെ നാമം വിളിച്ചപേക്ഷിക്കുന്ന മാത്രയില്‍ തന്നെ പിശാച് ബാധിതനായ വ്യക്തിയില്‍ പ്രകടമായ പ്രതികരണങ്ങള്‍ ഉണ്ടാകുമെന്ന് എനിക്ക് വ്യക്തമായി പറയുവാന്‍ സാധിക്കും. കത്തോലിക്കര്‍ക്കെതിരെ അവിശ്വാസികള്‍ നടത്തുന്ന ആക്രമണങ്ങള്‍ ഫലംകാണാതെ വരുന്ന സാഹചര്യങ്ങളില്‍, കത്തോലിക്കരെ തോല്‍പ്പിക്കുവാനായി, വിറളിപൂണ്ട സാത്താന്‍ ലക്ഷ്യം വെക്കുന്നത് താന്‍ ഏറ്റവുമധികം വെറുക്കുകയും, ഭയപ്പെടുകയും ചെയ്യുന്ന പരിശുദ്ധ കന്യകാമാതാവിനെ തന്നെയാണെന്ന് റോമിലെ ജോര്‍ജ്ജിയന്‍ സര്‍വ്വകലാശാലയിലെ അദ്ധ്യാപകന്‍ കൂടിയായ ഫാദര്‍ ബബോലിന്‍ പറയുന്നു. എന്റെ ക്ഷുദ്രോച്ചാടന കര്‍മ്മത്തിനിടക്ക് ഞാന്‍ പരിശുദ്ധ ദൈവമാതാവിന്റെ നാമം വിളിച്ചപേക്ഷിക്കാറുണ്ട്. അത് കേള്‍ക്കുമ്പോള്‍ തന്നെ സാത്താന്‍ “എനിക്ക് ഇവളുടെ (പരിശുദ്ധ മറിയം) മുന്‍പില്‍ പിടിച്ചു നില്‍ക്കുവാന്‍ കഴിയുകയില്ല, നിന്റെ മുന്‍പിലും” എന്ന് നിലവിളിച്ചു പറയാറുണ്ട്. ഇത് തന്നോടു പറയുന്നത് സാത്താന് പരിശുദ്ധ കന്യകാമാതാവിനോടുള്ള വെറുപ്പിന്റേയും, ഭയത്തിന്റേയും തെളിവാണെന്ന്‍ ഫാദര്‍ ബബോലിന്‍ ചൂണ്ടിക്കാണിക്കുന്നു. "ദൈവീക സന്ദേശമനുസരിച്ച് യേശുവിന്റെ അമ്മയാകാന്‍ വിളിക്കപ്പെട്ട പരിശുദ്ധ അമ്മ പൂര്‍ണ്ണമായും പാപരഹിതമായ അവസ്ഥയില്‍ പരിപൂര്‍ണ്ണ മനസോടുകൂടി ദൈവത്തിന്റെ രക്ഷാകര പദ്ധതിയെ സ്വീകരിച്ചു. ദൈവത്തിന്റെ ദാസിയാവുകയും, തന്റെ പുത്രന്റെ ദൗത്യത്തില്‍ പങ്കു ചേരുകയും വഴി അവള്‍ തന്നെത്തന്നെ പരിപൂര്‍ണ്ണമായും ദൈവത്തിനു സമര്‍പ്പിച്ചു. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രഖ്യാപിച്ചിട്ടുള്ള ഇക്കാര്യവും അദ്ദേഹം തന്റെ അഭിമുഖത്തില്‍ ഓര്‍മ്മിപ്പിച്ചു. “അവള്‍ നിന്റെ തല തകര്‍ക്കും” എന്ന് ദൈവം സാത്താനാകുന്ന സര്‍പ്പത്തോട് പറയുന്നതായി ഉല്‍പ്പത്തി പുസ്തകത്തില്‍ പറയുന്ന കാര്യവും വൈദികന്‍ ചൂണ്ടികാട്ടി. ഇവയെല്ലാം സാത്താന് പരിശുദ്ധ മാതാവിനോടുള്ള ഭയത്തിന്റെ കാരണങ്ങളാണ്. ദൈവമാതാവിന്റെ പേര് കേള്‍ക്കുമ്പോള്‍ തന്നെ സാത്താന്‍ ഭയക്കുന്നു. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങളെക്കുറിച്ച് പരാമര്‍ശിക്കുമ്പോഴാണ് പിശാച് ബാധിതരില്‍ ഏറ്റവും ഭയാനകമായ ഭാവമാറ്റങ്ങള്‍ ഉണ്ടാകാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മനുഷ്യരെ കെണിയില്‍ വീഴ്ത്തുവാനായി സാത്താന്‍ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന മറ്റൊരു ആയുധം പണമാണെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ ഉള്ളിലെ ആഹ്ലാദത്തിന്റേയും, അധികാരത്തിന്റേയും ഭൗതീക-ത്വരകളെ സംതൃപ്തിപ്പെടുത്തുവാന്‍ പണംകൊണ്ട് സാധിക്കുന്നു എന്നതാണ് ഇതിനു കാരണം. മനംമയക്കുന്ന പ്രകാശവും, നമ്മുടെ കഷ്ടപ്പാടുകള്‍ക്ക് പെട്ടെന്നുള്ള പരിഹാരവും, കപടമായ സ്വാതന്ത്ര്യവും വാഗ്ദാനം ചെയ്തുകൊണ്ട് സാത്താന്‍ പണം വഴി നമ്മളെ ആകര്‍ഷിക്കുവാന്‍ ശ്രമിക്കുന്നു എന്ന മുന്നറിയിപ്പും അദ്ദേഹം അഭിമുഖത്തിലൂടെ നല്‍കി. അക്രമപരമായ പ്രവര്‍ത്തനങ്ങളെ നിരാകരിക്കുവാനും, പ്രാര്‍ത്ഥനാ കൂട്ടായ്മകളും, ജപമാലയും സംഘടിപ്പിക്കുവാനും, ദൈവമാതാവിനെതിരെ ആക്രമണങ്ങള്‍ നടന്ന ഇടങ്ങളില്‍ വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കുവാനും കത്തോലിക്കാ സമൂഹത്തെ ഉപദേശിച്ചുകൊണ്ടാണ് ഫാദര്‍ സാന്റെ ബബോലിന്‍ തന്റെ അഭിമുഖം അവസാനിപ്പിച്ചത്.
Image: /content_image/TitleNews/TitleNews-2017-05-08-09:36:14.jpg
Keywords: മാതാവ, മറിയ
Content: 4859
Category: 1
Sub Category:
Heading: ഒഡീഷയിലെ കന്ധമാലില്‍ മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ പുതിയ ഭവനം
Content: കന്ധമാൽ: കൊല്‍ക്കത്തയുടെ വിശുദ്ധ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ പുതിയ ഭവനം ഒഡീഷയിലെ കന്ധമാലില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. ഫാത്തിമാ മാതാവിന്‍റെ തിരുനാള്‍ ദിനമായ മെയ് 13 ന് വെഞ്ചിരിപ്പ് നടക്കും. മിഷ്ണറീസ് ഓഫ് ചാരിറ്റി സഭയുടെ ദീര്‍ഘനാളത്തെ പ്രാര്‍ത്ഥന സഫലമായെന്നും എല്ലാവിധ ആശംസകളും പ്രാര്‍ത്ഥനകളും നേരുന്നതായും കട്ടക്ക്- ഭൂവനേശ്വര്‍ അതിരൂപതാ ബിഷപ്പ് ജോണ്‍ ബര്‍വ പറഞ്ഞു. കന്ധമാലിലെ സലിമഗുച്ച ഗ്രാമത്തിലെ വിശുദ്ധ അന്തോണീസിന്റെ ദേവാലയത്തോട് ചേര്‍ന്നാണ് പുതിയ ഭവനം. പുതിയ ഭവനം തുടങ്ങാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ദൈവരാജ്യത്തിന്റെ സന്ദേശം ലോകമെങ്ങും അറിയിക്കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ റീജീനല്‍ സൂപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ഒലിവെറ്റ് പറഞ്ഞു. അശരണരായ ജനങ്ങള്‍ക്ക് തങ്ങള്‍ ആശ്വാസമേകുമെന്നും പ്രദേശവാസികളുടെ ഐക്യത്തിന് വേണ്ടി നിലകൊള്ളുമെന്നും സിസ്റ്റര്‍ കൂട്ടിചേര്‍ത്തു. ക്രൈസ്തവ കൂട്ടകൊലയുടെ പേരില്‍ പ്രസിദ്ധമായ കന്ധമാൽ ജില്ലയിലെ മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ മൂന്നാമത്തെ ഭവനമാണിത്. സരാമുളി, സുഖനന്ദ സ്ഥലങ്ങളിലാണ് മറ്റ് ഭവനങ്ങള്‍ സ്ഥിതി ചെയ്യുന്നത്.
Image: /content_image/News/News-2017-05-08-12:04:28.jpg
Keywords: കാണ്ഡ
Content: 4860
Category: 6
Sub Category:
Heading: മനുഷ്യര്‍ക്കു തന്നെത്തന്നെ വെളിപ്പെടുത്താനായി ദൈവം ബൈബിളിലൂടെ മാനുഷിക വാക്കുകളില്‍ സംസാരിക്കുന്നു
Content: "വചനം മാംസമായി നമ്മുടെയിടയിൽ വസിച്ചു. അവന്റെ മഹത്വം നമ്മൾ ദർശിച്ചു- കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്റേതുമായ മഹത്വം." (യോഹ 1:14) #{red->n->n->യേശു ഏകരക്ഷകൻ: ഏപ്രില്‍ 23}# <br> ലോകത്തിലുള്ള എല്ലാ മതങ്ങൾക്കും തന്നെ 'മതഗ്രന്ഥ'ങ്ങളുണ്ട്. ആ മതങ്ങളുടെ വിശ്വാസം അവരുടെ മതഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. എന്നാൽ ക്രൈസ്തവവിശ്വാസമെന്നതു വെറുമൊരു 'ഗ്രന്ഥത്തിന്‍റെ മതം' അല്ല. ദൈവ 'വചന'ത്തിന്‍റെ മതമാണു ക്രിസ്തുമതം. ഈ വചനം എഴുതപ്പെട്ട, മൂകമായ ഒരു വചനമല്ല, പ്രത്യുത അവതാരം ചെയ്ത, ജീവിക്കുന്ന വചനമാണ്. ക്രിസ്ത്യാനികളുടെ വിശുദ്ധഗ്രന്ഥമായ ബൈബിൾ അനേകം ഗ്രന്ഥങ്ങളുടെ ഒരു സമാഹാരമാണ്. ലോകചരിത്രത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടിട്ടുള്ളതും, ഇന്നും വിറ്റഴിക്കപ്പെടുന്നതും, ഏറ്റവും കൂടുതൽ ഭാഷകളിലേക്കു തർജ്ജിമ ചെയ്യപ്പെട്ടിട്ടുള്ളതും, ഏറ്റവും കൂടുതൽ ആളുകൾ വായിച്ചിട്ടുള്ളതും, ഇന്നും വായിക്കുന്നതും വിശുദ്ധ ബൈബിളാണ്. ലോകത്തിലെ മറ്റെല്ലാ ഗ്രന്ഥങ്ങളിലെയും വാക്കുകൾ വെറും നിര്‍ജീവാക്ഷരങ്ങളായി നിൽക്കുമ്പോൾ, ബൈബിളിലെ വാക്കുകൾ 'ജീവനുള്ളവയായി' എന്നും നിലനിൽക്കുന്നു. ഈ സത്യം തിരിച്ചറിഞ്ഞതു കൊണ്ടാണ്, ഒരുകാലത്തു ക്രിസ്ത്യാനികളെ ഈ ഭൂമിയിൽനിന്നും തുടച്ചുനീക്കാൻ പ്രതിജ്ഞയെടുത്ത സാവൂൾ, വിശുദ്ധ പൗലോസായി മാറിക്കൊണ്ട് "സുവിശേഷം രക്ഷയിലേക്കു നയിക്കുന്ന ദൈവശക്തിയാണ്" എന്ന് ലോകത്തോടു വിളിച്ചു പറഞ്ഞത്. മറ്റെല്ലാ മതഗ്രന്ഥങ്ങളും ദൈവം എന്ന 'ശക്തിയെ' അന്വേഷിക്കാനും കണ്ടെത്താനുമായി ചില നിർദ്ദേശങ്ങൾ മനുഷ്യനു നൽകുമ്പോൾ, ബൈബിളിലിൽ സാക്ഷാൽ ദൈവം തന്നെ ഒരു 'വ്യക്തിയായി' മനുഷ്യരോടു മാനുഷിക രീതിയില്‍ സംസാരിക്കുന്നു. "മനുഷ്യന്‍റെ ഭാഷകളില്‍ക്കൂടി വെളിപ്പെടുത്തിയിരിക്കുന്ന ദൈവത്തിന്‍റെ വചസ്സുകള്‍ വാസ്തവത്തില്‍ എല്ലാരീതികളിലും മാനുഷിക ഭാഷണത്തോടു സാധര്‍മ്യമുള്ളവയാണ്‌. നിത്യപിതാവിന്‍റെ വചനം മാനുഷിക ബലഹീനതയുടെ മാംസം ധരിച്ചപ്പോള്‍ മനുഷ്യരോടു സാദൃശ്യമുള്ളവനായിത്തീര്‍ന്നതുപോലെയാണിത്‌." (DEI Verbum 13) #{red->n->n->വിചിന്തനം}# <br> വി.ഗ്രന്ഥത്തിന്‍റെ വാക്കുകളില്‍ക്കൂടിയെല്ലാം ദൈവം സംസാരിക്കുന്നത് ഒരേയൊരു വചനമാണ്, തന്‍റെ അനന്യ വചനം, ആദിമുതൽക്കേ ദൈവത്തോടോപ്പമായിരുന്ന വചനം, മാംസമായി നമ്മുടെ ഇടയിൽ വസിച്ച വചനം. ബൈബിളിലൂടെ സംസാരിക്കുന്ന ദൈവത്തിന്റെ സ്വരം ശ്രവിക്കുവാനും, മാംസമായി അവതരിച്ച വചനമായ യേശുക്രിസ്തുവിന്റെ ശരീരത്തിലെ അവയവങ്ങളായി തീരാനും ഒരു ക്രിസ്ത്യാനിക്കു ലഭിച്ച ഭാഗ്യം എത്രയോ വലുതാണ്. ഈ വലിയ സൗഭാഗ്യത്തിലേക്ക് ദൈവം എല്ലാ ജനതകളെയും വിളിക്കുന്നു. എന്നാൽ ഈ സത്യം തിരിച്ചറിയാതെ അനേകർ ഈ ഭൂമിയിൽ ജീവിക്കുന്നു. അവരെല്ലാവരും ഏകരക്ഷകനും ലോകരക്ഷകനുമായ യേശുക്രിസ്തുവിൽ വിശ്വസിച്ചുകൊണ്ട് രക്ഷപ്രാപിക്കുന്നതിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം. #{red->n->n->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-05-08-14:04:54.jpg
Keywords: യേശു, ക്രിസ്തു
Content: 4861
Category: 1
Sub Category:
Heading: കാനഡയെ പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയത്തിനു സമര്‍പ്പിക്കും
Content: ഒട്ടാവ: തങ്ങളുടെ രാജ്യത്തെ പരിശുദ്ധ കന്യകാമറിയത്തിന്റെ വിമലഹൃദയത്തിനു സമര്‍പ്പിക്കുവാന്‍ കാനഡ ഒരുങ്ങുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 28-ന് കനേഡിയന്‍ കോണ്‍ഫറന്‍സ് ഓഫ് കത്തോലിക്കാ ബിഷപ്സ് (CCCB) പുറത്ത്‌വിട്ട ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വരുന്ന ജൂലൈ 1-ന് രാജ്യത്തെ എല്ലാ മെത്രാന്‍മാരും ദൈവമാതാവിന്റെ വിമല ഹൃദയത്തിലേക്ക് തങ്ങളുടെ രൂപതയെ സമര്‍പ്പിക്കുവാനാണ് തീരുമാനം. പിന്നീട് സെപ്റ്റംബറില്‍ നടക്കുന്ന പ്ലീനറി സമ്മേളനത്തില്‍ ഒട്ടാവയില്‍ മുഴുവന്‍ മെത്രാന്‍മാരും ഒന്നിച്ച് കൂടി രാജ്യത്തെ, മാതാവിന്റെ വിമല ഹൃദയത്തിലേക്ക് സമര്‍പ്പിക്കും. ഓരോ മെത്രാന്‍മാര്‍ക്കും തങ്ങളുടെ രൂപതയെ വ്യക്തിപരമായി മാതാവിന് സമര്‍പ്പിക്കാവുന്നതാണെന്നും, പിന്നീട് സെപ്റ്റംബറിലെ സി‌സി‌സി‌ബിയുടെ പ്ലീനറി സമ്മേളനത്തില്‍ വെച്ച് രാജ്യത്തെ മുഴുവനായും മാതാവിന് സമര്‍പ്പിക്കുമെന്നും, ഇടവക വികാരിമാര്‍ക്ക്‌ തങ്ങളുടെ ഇടവകയേയും മാതാവിന് സമര്‍പ്പിക്കാവുന്നതാണെന്നും മെത്രാന്‍ സമിതി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കാനഡ നിലവില്‍ വന്നിട്ട് 150 വര്‍ഷം തികയുന്ന വര്‍ഷം തന്നെയാണ് പുനഃപ്രതിഷ്ഠ നടത്തുന്നതെന്നത് ശ്രദ്ധേയമാണ്. ‘കാനഡാ ഡേ’ എന്ന പേരില്‍ ആഘോഷിക്കുന്ന ജൂലൈ 1 രാജ്യത്തെ ദേശീയ അവധിദിവസമാണ്. 1867-ലെ കോണ്‍സ്റ്റിറ്റ്യൂഷന്‍ ആക്റ്റ്‌ എന്നറിയപ്പെടുന്ന ബ്രിട്ടീഷ്‌ നോര്‍ത്ത്‌ അമേരിക്കന്‍ ആക്റ്റ്‌ വഴി ഇതേ വര്‍ഷമാണ് കാനഡ സ്ഥാപിതമായത്. ഇതിനു മുന്‍പും കാനഡയെ മാതാവിനായി സമര്‍പ്പിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. 1947-ലായിരുന്നു കാനഡയെ ആദ്യമായി പരിശുദ്ധ മാതാവിനായി സമര്‍പ്പിച്ചത്. ഒട്ടാവയിലെ ഒണ്ടാറിയോയിലെ വെച്ച് നടന്ന വലിയ മരിയന്‍ സമ്മേളനത്തില്‍വെച്ച് രണ്ട് കാബിനറ്റ് മന്ത്രിമാരായിരുന്നു അന്ന് രാജ്യത്തെ മാതാവിന്റെ കരങ്ങളില്‍ ഭരമേല്‍പ്പിച്ചത്. 1954-ല്‍ മരിയന്‍ വര്‍ഷത്തിന്റെ ഭാഗമായി ‘നാഷണല്‍ ഷ്രൈന്‍ ഓഫ് ഔര്‍ ലേഡി ഓഫ് കേപ്‌’ ദേവാലയത്തില്‍ വെച്ച് നടന്ന ആഘോഷത്തിന്റെ ഭാഗമായും രാജ്യത്തെ മാതാവിന് സമര്‍പ്പിച്ചിട്ടുണ്ട്. കാനഡായെ ആദ്യമായി പരിശുദ്ധ മാതാവിന്റെ വിമല ഹൃദയത്തിനു സമര്‍പ്പിച്ചിട്ട് 70 വര്‍ഷം തികയുന്ന ഈ വര്‍ഷം തന്നെ രാജ്യത്തെ വീണ്ടും മാതാവിനായി സമര്‍പ്പിക്കുകയാണ്. ഫാത്തിമായിലെ മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ നൂറാം വാര്‍ഷിക വര്‍ഷത്തില്‍ തന്നെയാണ് സമര്‍പ്പണവും നടക്കുന്നതെന്നതും ശ്രദ്ധേയമാണ്.
Image: /content_image/TitleNews/TitleNews-2017-05-08-15:42:03.jpg
Keywords: രാജ്യത്തിന്റെ, പുന:പ്രതിഷ്ഠി