Contents
Displaying 4551-4560 of 25068 results.
Content:
4830
Category: 1
Sub Category:
Heading: വത്തിക്കാന്‍ സ്ഥാനപതിക്ക് ബാംഗ്ലൂരില്‍ സ്വീകരണം നല്‍കി
Content: ബാംഗ്ലൂര്‍: ഇന്ത്യയിലെയും നേപ്പാളിലെയും അപ്പസ്തോലിക് നുൺഷ്യോ ആയി നിയമിക്കപ്പെട്ട ഡോ.ജാംബത്തിസ്ത ഡിക്വാട്രോയ്ക്കു ബാംഗ്ലൂരില്‍ സ്വീകരണം നല്‍കി. മെയ് 1തിങ്കളാഴ്ച ബാംഗളൂരില്‍ എത്തിയ അപ്പസ്തോലിക സ്ഥാനപതിയെ ആര്‍ച്ച് ബിഷപ്പ് ബെര്‍ണാര്‍ഡ് മോറസും വൈദിക നേതൃത്വവും ചേര്‍ന്നാണ് സ്വീകരിച്ചത്. ബാംഗ്ലൂറിലേയ്ക്കുള്ള അദ്ദേഹത്തിന്‍റെ ആദ്യ സന്ദര്‍ശനമാണിത്. സുവര്‍ണ്ണജൂബിലി ആഘോഷിച്ച എന്‍ബിസിഎല്‍സിസി സന്ദര്‍ശിച്ചു. തന്റെ സന്ദര്‍ശനത്തില്‍ രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ തദ്ദേശവത്ക്കരണ സന്ദേശം ഉള്‍ക്കൊള്ളാനും പ്രാവര്‍ത്തികമാക്കാനും ശ്രമിച്ച ദേശീയ ദൈവവചന-മതബോധന-ആരാധനക്രമ കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം അടുത്തറിയാന്‍ ശ്രമിച്ചു. ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി സിസിബിഐയുടെയും, ഭാരതസഭയുടെ സംയുക്ത ദേശീയ മെത്രാന്‍ സമിതി സിബിസിഐയുടെയും പ്രവര്‍ത്തക സമിതി യോഗങ്ങളിലും നൂണ്‍ഷോ പങ്കെടുത്തു. ഇന്നലെ വൈകുന്നേരം 6 മണിക്ക് കര്‍ദ്ദിനാളന്മാരോടും മെത്രാന്മാരോടും വൈദികരോടും വിശ്വാസസമൂഹത്തോടുമൊപ്പം വിവേക് നഗറിലെ ഉണ്ണീശോയുടെ തീര്‍ത്ഥാടനകേന്ദ്രത്തിലെ പ്രധാനവേദിയില്‍ അദ്ദേഹം ദിവ്യബലിയര്‍പ്പിച്ചു. ചതുര്‍ദിന സന്ദര്‍ശനത്തിന് ശേഷം അദ്ദേഹം ഇന്ന്‍ ഡല്‍ഹിക്ക് മടങ്ങും. ഇക്കഴിഞ്ഞ ജനുവരിയിലാണ് ആര്‍ച്ചുബിഷപ്പ് ജാംബത്തിസ്തയെ ഫ്രാന്‍സിസ് പാപ്പ ഇന്ത്യ-നേപ്പാള്‍ രാജ്യങ്ങളുടെ അപ്പസ്തോലിക സ്ഥാനപതിയായി നിയമിച്ചത്.
Image: /content_image/News/News-2017-05-05-08:04:59.jpg
Keywords: സ്ഥാനപതി

4832
Category: 18
Sub Category:
Heading: ജീസസ് ഫ്രട്ടേണിറ്റി സംസ്ഥാന സമ്മേളനം തിങ്കളാഴ്ച
Content: തിരുവനന്തപുരം: ജീസസ് ഫ്രട്ടേണിറ്റി സംഘടനയുടെ വാർഷികവും സംസ്ഥാന സമ്മേളനവും മെയ് എട്ട് തിങ്കളാഴ്ച നടക്കും. തിരുവനന്തപുരം നാലാഞ്ചിറ സെന്റ് മേരീസ് മലങ്കര മേജർ സെമിനാരിയിൽ നടക്കുന്ന സമ്മേളനം മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ഉദ്ഘാടനം ചെയ്യും. തിരുവല്ല ആർച്ച്ബിഷപ് തോമസ് മാർ കുറിലോസ് അധ്യക്ഷത വഹിക്കും. കെ.സി.ബി.സി. ഡെപ്യൂട്ടി സെക്രട്ടറി റവ.ഡോ.വര്‍ഗ്ഗീസ് വള്ളിക്കാട്ട്, ഫാ. ഷാജി സ്റ്റീഫൻ തുടങ്ങിയവർ പ്രസംഗിക്കും.
Image: /content_image/India/India-2017-05-05-08:33:38.jpg
Keywords: ജീസസ്

4833
Category: 1
Sub Category:
Heading: മാര്‍പാപ്പയുടെ സന്ദര്‍ശനത്തോടെ മാത്രമേ ഫാത്തിമ ശതാബ്ദി ആഘോഷങ്ങള്‍ പൂര്‍ണ്ണമാകൂ: ഫാത്തിമ ബിഷപ്പ് അന്റോണിയോ
Content: ഫാത്തിമ: ഫാത്തിമയില്‍ ദൈവമാതാവിന്റെ ദർശനത്തിലൂടെ പോർച്ചുഗലിനു മാത്രമല്ല, ലോകം മുഴുവനും ലഭിച്ച സന്ദേശങ്ങൾ ദൈവത്തിന്റെ ദാനമാണെന്നും അതിന്റെ ഓർമ്മ ദിനവും നന്ദി പ്രകടിപ്പിക്കാനുള്ള അവസരവുമാണ് ശതാബ്ദി വാര്‍ഷികമെന്നും ലെയിറ - ഫാത്തിമ ബിഷപ്പ് അന്റോണിയോ ഡോസ് സാന്റോസ് മാർട്ടോ. മാര്‍പാപ്പയുടെ സന്ദര്‍ശനത്തോടെ മാത്രമേ ഫാത്തിമ ശതാബ്ദി ആഘോഷങ്ങള്‍ പൂര്‍ണ്ണമാകൂയെന്നും അദ്ദേഹം പറഞ്ഞു. സിഎന്‍എ ന്യൂസിനു അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരിന്നു അദ്ദേഹം. മാർപാപ്പയ്ക്കു വേണ്ടി പ്രാർത്ഥിക്കണമെന്ന് പ്രത്യക്ഷീകരണത്തിൽ മാതാവ് സന്ദേശത്തിൽ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഫാത്തിമായിലെ മാർപാപ്പമാരുടെ സന്ദർശനങ്ങൾ സന്ദേശത്തിന്റെ കത്തോലികവും ആഗോളവുമായ സ്വഭാവത്തെയാണ് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടു ലോകമഹായുദ്ധങ്ങളിൽ ജീവൻ വെടിഞ്ഞവരുടേയും, നിരീശ്വരവാദികളും ഏകാധിപതികളുമായ നേതാക്കന്മാരുടെ മതമർദനവും സഭയെ തന്നെ ഉന്മൂലനം ചെയ്യാൻ പ്രാപ്തമായിരുന്നു. എന്നാൽ ദൈവത്തിന്റെ കൃപ നമ്മോട് കൂടെ ഉണ്ടായിരുന്നു. തിന്മയുടെ ശക്തികളേക്കാൾ അവിടുത്തെ കരുണ സമാധാനത്തിന്റെ സന്ദേശമായി നമ്മിൽ നിലനിന്നു. കൃപ, കരുണ, സമാധാനം എന്നിവ ഫാത്തിമാ നാഥയുടെ വരദാനങ്ങളാണ്. അനുരജ്ഞനവും പ്രാർത്ഥനയും പ്രായശ്ചിത്തവും എന്ന മാതാവിന്റെ സന്ദേശത്തിന്റെ പ്രാധാന്യം ഇന്നത്തെ കാലഘട്ടത്തിൽ പോലും വിസ്മരിക്കപ്പെടുന്ന വസ്തുതയാണ്. തിന്മയ്ക്കു മുൻപിൽ പിടിച്ചു നില്ക്കാൻ കഴിയണമെങ്കിൽ ദൈവത്തോടും മനുഷ്യരോടുമുള്ള നമ്മുടെ ബന്ധം സുദൃഢമാകണം. കൂടാതെ, കാലാനുസൃതമായി അവ പുതുക്കാനും നവീകരിക്കാനുമുള്ള സമയം നാം കണ്ടെത്തണം. തിന്മയ്ക്കു മുന്നിൽ ദൈവത്തിന്റെ കരുണയുടെ അടയാളമായാണ് മാതാവ് പ്രത്യക്ഷപ്പെട്ടത്. നിരീശ്വരവാദത്തേക്കാൾ മതസ്പർദ്ധപരമായ അപകടങ്ങൾ നിലനില്ക്കുന്ന സമൂഹത്തിൽ അമ്മയുടെ സന്ദേശങ്ങൾ ഇന്നും പ്രസക്തമാണ്. ദൈവമില്ലെന്ന ചിന്തയോടെ ദൈവത്തിന് പുറം തിരിഞ്ഞവരായി നില്ക്കുന്നവർ മനുഷ്യത്വത്തെ തന്നെ പാടേ അവഗണിക്കുന്നു. ലോക പാപങ്ങൾക്കു പരിഹാരമായി അനുതാപപൂർവ്വം തങ്ങളെത്തന്നെ സമർപ്പിക്കാൻ ആവശ്യപ്പെട്ട മാതാവ് വാഗ്ദ്ധാനം ചെയ്തത് തന്റെ വിമലഹൃദയത്തിലുള്ള അഭയമാണ്. അവരുടെ വിശുദ്ധിയിലേക്കുള്ള പാതയിൽ മാതാവിന്റെ സാന്നിദ്ധ്യം പ്രകടമായിരുന്നു. അതിനാൽ നമ്മുടെ ഓരോരുത്തരുടേയും ജീവതത്തിൽ ഫ്രാന്‍സിസിന്റെയും ജസീന്തയുടെയും മാദ്ധ്യസ്ഥം സഹായകരമാകും. കുട്ടികളെന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ലാതെ വിശുദ്ധി എല്ലാവർക്കും പ്രാപ്യമാണെന്ന സന്ദേശമാണ് ഈ രണ്ടു വിശുദ്ധർ ലോകത്തിന് നൽകുന്നത്. യേശുവിന്റെ പീഡകളോട് ചേർന്ന ഫ്രാൻസിസും സകലരുടേയും പാപമോചനത്തിനായി യത്നിച്ച ജസീന്തയും വിശുദ്ധിയുടെ വിവിധ തലങ്ങളാണ് കാണിച്ചുതരുന്നത്. ദൈവസ്നേഹാനുഭവം ഇല്ലെങ്കിൽ വിശ്വാസത്തോടെ ലോകത്തിൽ തുടരാനാകില്ലെന്ന സന്ദേശമാണ് ഫ്രാൻസിസിന്റെ ജീവിതം. എന്നാൽ ജസീന്തയാകട്ടെ സഹനങ്ങളിലൂടെ കടന്നുപോകുന്നവർക്കായി പ്രാർത്ഥിച്ചു. അനുകമ്പ നിറഞ്ഞ ജസീന്ത, തന്നെ സമീപിച്ചവർക്കെല്ലാം അവർക്കാവശ്യമായ പ്രാർത്ഥനാ സഹായവും ഭക്ഷണവും മറ്റും പങ്കുവെച്ചു. മറ്റുള്ളവരുടെ സഹനങ്ങളിൽ പങ്കുചേരാനുള്ള ജസീന്തയുടേതു പോലെയുള്ള മനസ്സാണ് നമുക്കില്ലാതെ പോകുന്നത്. ബിഷപ്പ് പറഞ്ഞു. 2010-ൽ ബനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പയുടെ സന്ദർശനത്തിനു ശേഷം തുടർന്നു വരുന്ന ഓരോ വർഷങ്ങളിലും നിയോഗങ്ങൾ വച്ച് പ്രാർത്ഥിച്ചാണ് അതിരൂപത ശതാബ്ദി വാർഷികാഘോഷങ്ങൾക്കായി ഒരുങ്ങിയതെന്ന് ബിഷപ്പ് മാർട്ടോ വ്യക്തമാക്കി. വിപുലമായ സജ്ജീകരണങ്ങളാണ് സന്ദർശനത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. സന്ദേശത്തിന്റെ ആഴവും വ്യാപ്തിയും ഇന്നത്തെ കാലഘട്ടത്തിൽ കൂടുതലായി മനസ്സിലാക്കാൻ മാർപാപ്പയുടെ സന്ദർശനം ഇടവരുത്തുമെന്നും ബിഷപ്പ് പ്രത്യാശ പ്രകടിപ്പിച്ചു. മെയ് 12, 13 തീയതികളിൽ നടക്കുന്ന ശതാബ്ദി ആഘോഷങ്ങളിലാണ് ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കുന്നത്.
Image: /content_image/TitleNews/TitleNews-2017-05-05-09:29:51.jpg
Keywords: ഫാത്തിമ

4834
Category: 1
Sub Category:
Heading: സ്വാതന്ത്ര്യം എന്നത് ദൈവത്തിന്‍റെ സമ്മാനം: ഡൊണാള്‍ഡ് ട്രംപ്
Content: കാലിഫോര്‍ണിയ: സ്വാതന്ത്ര്യം പ്രാപിക്കേണ്ടത് ഗവണ്‍മെന്‍റില്‍ നിന്നല്ലായെന്നും അത് ദൈവത്തിന്റെ സമ്മാനമാണെന്നും അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ദേശീയ പ്രാര്‍ത്ഥനാദിനത്തില്‍ മതപരമായ സ്വാതന്ത്യത്തെ ഉറപ്പാക്കുന്ന ഔദ്യോഗിക ഉത്തരവില്‍ ഒപ്പിട്ടതിന് ശേഷം നടത്തിയ പ്രസംഗത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ദൈവം സ്വാതന്ത്ര്യം തന്നാൽ മാത്രമേ നാം സ്വതന്ത്രരാകൂയെന്നും അദ്ദേഹം പറഞ്ഞു. “നിന്റെ നാമത്തിന്റെ മഹത്വത്തിനു വേണ്ടി” എന്ന ചിന്താവിഷയവുമായി അമേരിക്കയില്‍ മെയ് 4-ന് നടന്ന ദേശീയ പ്രാര്‍ത്ഥനാ ദിനാചരണത്തില്‍ രാജ്യത്തുടനീളം നിരവധി പ്രാര്‍ത്ഥന കൂട്ടായ്മകള്‍ സംഘടിപ്പിക്കപ്പെട്ടു. ഓരോ കൂട്ടായ്മകളിലും നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. മെയ് മാസത്തിലെ ആദ്യത്തെ വ്യാഴാഴ്ചയാണ് അമേരിക്കയില്‍ ദേശീയ പ്രാര്‍ത്ഥനാ ദിനമായി ആചരിക്കുന്നത്. ദൈവത്തെ തങ്ങളുടെ രാജ്യത്തിന്റെ പരമാധികാരിയായി നിലനിര്‍ത്തുക എന്നതാണ് പ്രാര്‍ത്ഥന കൂട്ടായ്മയുടെ ആത്യന്തികമായ ലക്ഷ്യം. ഇതുവരെ ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ക്കായി ദൈവത്തോടു നന്ദിപറയുക, പ്രാര്‍ത്ഥനയിലൂടെ പുതിയ ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുക എന്ന ലക്ഷ്യവും പ്രാര്‍ത്ഥനാ ദിനാചരണത്തിനു പിന്നിലുണ്ട്. അമേരിക്കയിലെ കോളനിവാഴ്ചക്കാലത്താണ് ദേശീയ പ്രാര്‍ത്ഥനാകൂട്ടായ്മക്ക് തുടക്കമായത്. തീര്‍ത്ഥാടകരും, പ്യൂരിറ്റന്‍ സഭാംഗങ്ങളുമടങ്ങിയ രാജ്യത്തെ ആദ്യത്തെ ഇംഗ്ലീഷ് കോളനികളിലാണ് ഈ പതിവ് ആദ്യമായി തുടങ്ങിയത്. അധികം താമസിയാതെ മറ്റുള്ള ക്രിസ്ത്യാനികളും അവരെ അനുകരിക്കുവാന്‍ തുടങ്ങി. അമേരിക്കന്‍ ആഭ്യന്തര കലാപകാലത്ത് അക്കാലത്തെ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കണ്‍ 1863 ഏപ്രില്‍ 30 ദേശീയ ഉപവാസ ദിനമായി പ്രഖ്യാപിച്ചു. ഉപവാസ ദിനത്തെ ദേശീയ പ്രാര്‍ത്ഥനാ ദിനമായി അമേരിക്കന്‍ കോണ്‍ഗ്രസ്സിനെ കൊണ്ട് സമ്മതിപ്പിക്കുന്നതില്‍ വചനപ്രഘോഷകന്‍ ബില്ലി ഗ്രഹാം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. 1952-ല്‍ ബില്ലി ഗ്രഹാം ദേശീയ പ്രാര്‍ത്ഥനാ ദിനത്തെ ഔദ്യോഗികമായി അംഗീകരിക്കണമെന്ന ആവശ്യം അമേരിക്കന്‍ കോണ്‍ഗ്രസ്സ് മുന്‍പാകെ വെക്കുകയായിരിന്നു. ഇതിനെതുടര്‍ന്ന്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സ് ഒരു ബില്‍ തയ്യാറാക്കുകയും ട്രൂമാന്‍ അതില്‍ ഒപ്പ് വെക്കുകയും ചെയ്തു. എന്നാല്‍ അപ്പോഴും ദേശീയ പ്രാര്‍ത്ഥനാ ദിനത്തിന് സ്ഥിരമായ ഒരു ദിവസം ഉണ്ടായിരുന്നില്ല. 1988-ല്‍ ഈ ബില്ലില്‍ ഭേദഗതി വരുത്തുകയും പ്രസിഡന്റായ റീഗന്‍ അതില്‍ ഒപ്പ് വെക്കുകയും ചെയ്തു. ഈ ഭേദഗതിപ്രകാരം എല്ലാവര്‍ഷത്തിലേയും മെയ് മാസത്തിലെ ആദ്യ വ്യാഴാഴ്ച അമേരിക്കന്‍ ദേശീയ പ്രാര്‍ത്ഥനാ ദിനമായി ആചരിക്കുമെന്ന് റീഗന്‍ പ്രഖ്യാപിക്കുകയായിരിന്നു. പ്രാര്‍ത്ഥന ദിനത്തില്‍ അമേരിക്കന്‍ ജനത പ്രത്യേകിച്ച് രാഷ്ട്രീയക്കാര്‍ പ്രാര്‍ത്ഥനയിലൂടെ ഒരുമിക്കണമെന്ന് അന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചിരിന്നു.
Image: /content_image/News/News-2017-05-05-11:20:27.jpg
Keywords: ട്രംപ്

4835
Category: 6
Sub Category:
Heading: ക്രിസ്തുവിന്റെ മാര്‍ഗം ജീവനിലേക്കു നയിക്കുന്നു; അതിനു വിരുദ്ധമായ മാര്‍ഗം നാശത്തിലേക്കും
Content: "അതുകൊണ്ട് യേശു വീണ്ടും പറഞ്ഞു: സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു... ഞാനാണ് വാതിൽ; എന്നിലൂടെ പ്രവേശിക്കുന്നവൻ രക്ഷ പ്രാപിക്കും..." (യോഹ 10:7-9) #{red->n->n->യേശു ഏകരക്ഷകൻ: ഏപ്രില്‍ 20}# <br> മനുഷ്യന്റെ വ്യക്തിപരമായ സ്വാതന്ത്ര്യത്തെ ദൈവം എന്നും മാനിക്കുന്നു. അതിനാൽ ലോകാരംഭം മുതൽ മനുഷ്യന് രണ്ടു മാർഗ്ഗങ്ങൾ ലഭ്യമായിരുന്നു. ജീവന്റെയും നന്മയുടെയും ഒരു മാർഗ്ഗവും, നന്മയുടെയും മരണത്തിന്റെയും മറ്റൊരു മാർഗ്ഗവും. രണ്ടു മാര്‍ഗ്ഗങ്ങളും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഇതിൽ ജീവന്റെ മാർഗ്ഗം തിരഞ്ഞെടുക്കുവാൻ ദൈവം മനുഷ്യനോട് കൽപിക്കുകയും അവനെ സഹായിക്കുകയും ചെയ്യുമ്പോഴും വലിയൊരു വിഭാഗം ജനങ്ങൾ ജീവന്റെ മാർഗ്ഗം ഉപേക്ഷിച്ചു നാശത്തിന്റെ മാർഗ്ഗം തിരഞ്ഞെടുക്കുന്നു. വിശുദ്ധഗ്രന്ഥത്തിലുടനീളം, നാശത്തിന്റെ മാർഗ്ഗം ഉപേക്ഷിച്ച് ജീവന്റെ മാർഗ്ഗം തിരഞ്ഞെടുക്കുവാൻ ദൈവം മനുഷ്യനെ ക്ഷണിക്കുന്നു. പഴയനിയമത്തിൽ ദൈവം നൽകിയ കൽപനകളും ചട്ടങ്ങളും പാലിച്ചുകൊണ്ട് ജീവന്റെ മാർഗ്ഗം തിരഞ്ഞെടുക്കുവാൻ ദൈവം മനുഷ്യനെ ക്ഷണിക്കുമ്പോൾ (നിയമാ 30:15-20), പുതിയനിയമത്തിൽ ലോകരക്ഷകനും, ഏകരക്ഷകനുമായ യേശുക്രിസ്തുവിൽ വിശ്വസിച്ചുകൊണ്ട് ജീവന്റെ മാർഗ്ഗം തിരഞ്ഞെടുക്കുവാൻ ദൈവം മനുഷ്യനോട് ആവശ്യപ്പെടുന്നു (മത്തായി 7:13-14). എന്നാൽ ക്രിസ്തുവിനു ശേഷം രണ്ടായിരം വർഷം കഴിഞ്ഞിട്ടും ക്രിസ്തുവിൽ വിശ്വസിക്കാതെ, ജീവന്റെ മാർഗ്ഗം ഉപേക്ഷിച്ച്, തെറ്റായ ഈശ്വര സങ്കൽപങ്ങളിൽ മുഴുകി, നാശത്തിന്റെ മാർഗ്ഗം സ്വീകരിച്ചുകൊണ്ട് അനേകം മനുഷ്യർ ഇന്നും ഈ ഭൂമിയിൽ ജീവിക്കുന്നു. #{red->n->n->വിചിന്തനം}# <br> "ഞാനാണ് വാതിൽ; എന്നിലൂടെ പ്രവേശിക്കുന്നവൻ രക്ഷ പ്രാപിക്കും" എന്ന് അരുളിച്ചെയ്ത യേശുക്രിസ്തുവിൽ വിശ്വസിക്കാതെ എങ്ങനെ മനുഷ്യൻ രക്ഷപ്രാപിക്കും? അതിനാൽ നമ്മുക്കു ചിന്തിക്കാം: നമ്മുടെ അയൽവാസികളും സഹപ്രവർത്തകരുമായി എത്ര പേർ ക്രിസ്തുവിൽ വിശ്വസിക്കാത്തവരായിട്ടുണ്ട്. ക്രിസ്തുവിന്റെ മാർഗ്ഗം നൽകുന്ന അനുഗ്രഹങ്ങളെപ്പറ്റി അവരോട് പറയുവാൻ നാം എപ്പോഴെങ്കിലും തയ്യാറാകാറുണ്ടോ? അവർക്കുവേണ്ടി പ്രാർത്ഥിക്കുവാൻ നാം സമയം കണ്ടെത്താറുണ്ടോ? അവരെല്ലാവരും ഏകരക്ഷകനായ യേശുക്രിസ്തുവിന്റെ തിരുരക്തത്താൽ കഴുകപ്പെടുവാനും, അവരും പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറഞ്ഞ് പ്രേക്ഷിതരാകാനും വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം. #{red->n->n->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട് സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-05-05-12:23:46.jpg
Keywords: യേശു,ക്രിസ്തു

4837
Category: 1
Sub Category:
Heading: ക്രിസ്തുവിനു സാക്ഷ്യം വഹിച്ച പന്ത്രണ്ടുപേര്‍ കൂടി വിശുദ്ധപദവിയിലേക്ക്
Content: വത്തിക്കാൻ: ക്രൈസ്തവ വിശ്വാസത്തിനു സാക്ഷ്യം വഹിച്ചു നിത്യതയിലേക്ക് യാത്രയായ പന്ത്രണ്ടോളം പേരെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള രേഖയില്‍ മാര്‍പാപ്പ ഒപ്പ് വെച്ചു. മെയ് 4ന് വിശുദ്ധരുടെ നാമകരണ നടപടിക്കായുള്ള തിരുസംഘത്തിന്റെ തലവന്‍ കർദിനാൾ ആഞ്ചലോ അമാട്ടോയുമായുള്ള കൂടികാഴ്ചക്കു ശേഷമാണ് നടപടി. 5 പേരെ വാഴ്ത്തപ്പെട്ട പദവിയിലേക്കും 7 പേരെ ധന്യപദവിയിലേക്കുമാണ് ഉയര്‍ത്തുന്നത്. കപ്പൂച്ചിന്‍ സഭാംഗം ധന്യനായ ഫാ. ഫ്രാന്‍സിസ് സൊലാനോ കാസി, അമലോത്ഭവനാഥയുടെ സഹോദരിമാര്‍ എന്ന സന്ന്യാസസഭാ സ്ഥാപകയും ഫ്രാന്‍സ് സ്വദേശിയുമായ ധന്യയായ മരിയ അഡലൈഡ് ദെ ബാസ് ത്രേഗ്വിലിയോണ്‍, ഉണ്ണീശോയുടെ പാവപ്പെട്ട സഹോദരിമാര്‍ എന്ന സന്യാസ സഭയുടെ സ്ഥാപകയും ധന്യയുമായ ക്ലാരാ ഫെ, ഈശോയുടെ തിരുഹൃദയത്തിന്‍റെ ദാസിമാരുടെ സഭാസ്ഥാപകയായ ധന്യയായ കതലീനാ മരിയ റോഡ്രിക്സ് എന്നിവരെയാണ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്ക് ഉയര്‍ത്തുന്നത്. ഇറ്റലിയിലെ ഫ്ലോറന്‍സിന്‍റെ മെത്രാപ്പോലീത്തയായിരുന്ന കര്‍ദ്ദിനാള്‍ ഏലിയ ദേലാ കോസ്താ, വിയറ്റ്നാമിലെ കർദിനാൾ ഫ്രാന്‍കോയ്സ് വാന്‍ തുവാന്‍, ഈശോയുടെ തിരുഹൃദയത്തിന്‍റെ ഊര്‍സുലൈന്‍ സഹോദരിമാരുടെ സഭാസ്ഥാപക ജൊവാന്നാ മനേഗിനി, പാവങ്ങളുടെ ദാസിമാരുടെ സന്ന്യാസസഭയുടെ സുപ്പീരിയര്‍ ജനറലായിരിന്ന വിന്‍ചെന്‍സീനോ കുസ്മാനോ, സമാധാന രാജ്ഞി സമൂഹത്തിന്‍റെ സ്ഥാപകനും കുടുംബസ്ഥനുമായ അലക്സാണ്ടര്‍ നൊത്താഗര്‍, ആത്മീയ സിദ്ധികളുടെയും വെളിപാടുകളുടെയും പേരില്‍ അറിയപ്പെട്ട എഡ്വിഗെ കര്‍ബോനി, ഓപൂസ് ദേയി സന്ന്യാസസമൂഹാംഗവും മെക്സിക്കന്‍ സ്വദേശിനിയുമായ മരിയ ഗ്വാഡലൂപെ ഓര്‍തിസ്, എന്നിവരെ ധന്യ പദവിയിലേക്കാണ് ഉയര്‍ത്തുന്നത്. വാഴ്ത്തപ്പെട്ട പദവിയിലേക്ക് പ്രവേശിക്കുന്ന അമേരിക്കന്‍ വൈദികന്‍ സൊളാനസ് കാസേ ആത്മീയ ഉപദേശങ്ങളിലൂടെ വിശ്വാസികള്‍ക്ക് മാർഗനിർദേശം നല്കുന്ന ശുശ്രൂഷയിൽ മുൻപന്തിയിലായിരുന്നു. ജീവിച്ചിരിക്കുമ്പോഴും മരണശേഷവും അദ്ദേഹത്തിന്റെ മദ്ധ്യസ്ഥത്തിൽ നടന്ന രോഗശാന്തികളിലൂടെയാണ് അദ്ദേഹം വിശ്വാസികൾക്കിടയിൽ പ്രശസ്തനായത്. ഐറിഷ് ദമ്പതികളുടെ പതിനാറ് മക്കളിൽ ആറാമനായി വിസ്കോൺസിനിലാണ് സൊളാനസ് കാസേ ജനിച്ചത്. തടിവെട്ടുകാരനായും ടാക്സി ഡ്രൈവറായും കാരാഗൃഹ കാവൽക്കാരനായും സേവനമനുഷ്ഠിച്ച സൊളാനസ്, ഇരുപത്തിയാറാം വയസ്സിൽ കപ്പൂച്ചിൻ സഭാംഗമായി. 1904 ൽ വൈദികനായി അഭിഷിക്തനായെങ്കിലും വൈദിക പഠനത്തിൽ പുറകിലായിരുന്നതിനാൽ കുമ്പസാരിപ്പിക്കാനോ പ്രസംഗിക്കാനോ ഫാ. കാസേയ്ക്ക് അനുവാദമുണ്ടായിരുന്നില്ല. അതിനാൽ കാവൽക്കാരനായും ആശ്രമത്തിലെ മറ്റ് ചെറിയ ജോലികൾ ചെയ്തും ശിഷ്ടക്കാലം കഴിച്ചു കൂട്ടാനായിരുന്നു ഫാ. കാസേയുടെ നിയോഗം. എന്നാൽ, തന്നെ സമീപിച്ചവരോടെല്ലാം വളരെ ലാളിത്യത്തോടെ പെരുമാറുകയും അവരുടെ ആവശ്യങ്ങൾ കണ്ടറിയാനും ദൈവിക പദ്ധതിക്ക് അനുരൂപരാക്കാന്‍ കഠിന ശ്രമം നടത്തുകയും ചെയ്തു. 1995 ൽ ധന്യനായി പ്രഖ്യാപിച്ച ഫാ. സൊളാനസിന്റെ മദ്ധ്യസ്ഥതയിലുള്ള അത്ഭുത പ്രവർത്തികൾ പരിഗണിച്ചാണ് മാര്‍പാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തുന്നത്. ഫ്രാൻസിസ്കൻ മൂന്നാം സഭാംഗവും വിശ്വാസ പരിശീലകനുമായിരിന്ന മഡഗാസ്കറിലെ രക്തസാക്ഷിയായ ലൂസിയൻ ബോടോവാസോവയാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെടുന്ന ഒരു അല്മായൻ. കൊളോണിയൻ ആധിപത്യത്തിൽ നിന്നും മഡഗാസ്കർ ദ്വീപിനെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച ക്രൈസ്തവവിശ്വാസിയായ ബോടോവാസോവയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി വധിക്കുകയായിരുന്നു. 1947-ല്‍ നടന്ന വിശ്വാസത്തെപ്രതി നടന്ന അദ്ദേഹത്തിന്റെ രക്തസാക്ഷിത്വവും പാപ്പാ കഴിഞ്ഞ ദിവസം അംഗീകരിച്ചു. ധന്യപദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന കർദിനാൾ ഫ്രാന്‍കോയ്സ് വാന്‍ തുവാന്‍ 1928-ല്‍ ആണ് ജനിച്ചത്. സയ്ഗൺ പ്രവശ്യയുടെ ബിഷപ്പായിരുന്ന അദ്ദേഹത്തെ, വിയറ്റ്നാം കമ്മ്യൂണിസ്റ്റ് ലഹളയിൽ കാരാഗൃഹത്തിലടച്ചിരിന്നു. പതിമൂന്ന് വർഷത്തോളം ഏകാന്ത തടവിന് വിധിക്കപ്പെട്ട അദ്ദേഹം തടവറയിലെ തന്റെ ദുരവസ്ഥയെയോർത്ത് നിരാശനായിരുന്നില്ല. ഇരുമ്പഴികള്‍ക്കുളിലും അദ്ദേഹം ക്രിസ്തുവിനെ വാഴ്ത്തി. പിന്നീട് മോചിക്കപ്പെട്ട അദ്ദേഹം നീതിയ്ക്കും സമാധാനത്തിനുമായി നിലകൊള്ളുന്ന വത്തിക്കാൻ പൊന്തിഫിക്കൽ കൗൺസിലിന്റെ പ്രസിഡൻറായി സേവനമനുഷ്ഠിച്ചിരുന്നു.
Image: /content_image/TitleNews/TitleNews-2017-05-05-14:11:18.jpg
Keywords: വിശുദ്ധ പദവി

4838
Category: 4
Sub Category:
Heading: ജീവിത വിജയത്തിന് വിശുദ്ധ ഇഗ്നേഷ്യസ് ലൊയോള നൽകിയ 6 ഉപദേശങ്ങൾ
Content: വലുതാകുമ്പോള്‍ ആരാകണമെന്നാണ് ആഗ്രഹം? കുട്ടിക്കാലത്ത് നമ്മുടെ സ്കൂള്‍, മതബോധന അദ്ധ്യാപകരില്‍ നിന്നും ഈ ചോദ്യം നമ്മള്‍ പലപ്പോഴും കേട്ടിട്ടുണ്ടാകും. ശാസ്ത്രജ്ഞന്‍, ഡോക്ടര്‍, എഞ്ചിനീയര്‍ എന്നിങ്ങനെ നീളുന്നു നമ്മുടെ ആഗ്രഹങ്ങള്‍. എന്നാല്‍ നമ്മള്‍ എന്തിനാണ് ഈ ഭൂമിയിലേക്ക് വന്നിരിക്കുന്നത് ? നമ്മള്‍ സന്തോഷവാന്‍മാരായിരിക്കുവാന്‍ എന്ത് ചെയ്യണം? ഈ ചോദ്യങ്ങള്‍ ഒരു സാധാരണ മനുഷ്യനെ സംബന്ധിച്ചിടത്തോളം എപ്പോഴും ഉയരുന്ന ചോദ്യങ്ങളാണ്. നമ്മുടെ ഭാവിയെ കുറിച്ചുള്ള പദ്ധതികള്‍ തയ്യാറാക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന ജോലി, ഏറ്റവും പ്രസിദ്ധമായ സ്കൂളിലെ അഡ്മിഷന്‍ ഇവയൊക്കെയാണ് നമ്മുടെ മനസ്സില്‍ കൂടുതലായി കടന്ന്‍ വരാറുള്ളത്. 500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന വിശുദ്ധ ഇഗ്നേഷ്യസ് ലൊയോളയും യുവാവായിരിക്കുമ്പോള്‍ തന്റെ ഭാവിയെക്കുറിച്ച് അധികമൊന്നും ആലോചിച്ചിരുന്നില്ല. സുന്ദരികളായ സ്ത്രീകളെക്കുറിച്ചും, ഭംഗിയുള്ള വസ്ത്രങ്ങളെ കുറിച്ചും മാത്രമായിരുന്നു അദ്ദേഹത്തിന്റെ ചിന്ത മുഴുവന്‍. സൈനീക നേട്ടങ്ങള്‍, വാള്‍പ്പയറ്റ് എന്നിവയും അദ്ദേഹത്തെ ഭ്രമിപ്പിച്ചിരുന്നു. പക്ഷേ ഒരു യുദ്ധത്തിനിടക്ക് ഏറ്റ മുറിവ് അദ്ദേഹത്തിന്റെ ജീവിതത്തെ വളരെയേറെ മാറ്റിമറിച്ചു. രോഗശയ്യയിലായിരിക്കുമ്പോള്‍ തന്റെ ജീവിത ഉദ്ദേശത്തെക്കുറിച്ച് ചിന്തിക്കുവാനും അത് കണ്ടെത്തുവാനും അദ്ദേഹത്തിനു ധാരാളം സമയം ലഭിച്ചു: താന്‍ കണ്ടെത്തിയ കാര്യങ്ങള്‍ മറ്റുള്ളവര്‍ക്കും സഹായകരമാകുമെന്ന് കരുതി, തന്റെ ജീവിത ലക്ഷ്യം കണ്ടെത്തുവാന്‍ താന്‍ സ്വീകരിച്ച നടപടികളില്‍ ചിലത് അദ്ദേഹം എഴുതി വെക്കുകയുണ്ടായി. അദ്ദേഹമെഴുതിയ ‘ആത്മീയ അഭ്യാസങ്ങള്‍’ എന്ന പുസ്തകത്തിലെ ‘ഒരു നല്ല തിരഞ്ഞെടുപ്പ്’ എന്ന അദ്ധ്യായത്തില്‍ നിന്നും തിരഞ്ഞെടുത്ത ചില ഉപദേശങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. പതിനഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഈ ആത്മീയ നിയന്താവിന്റെ താഴെ പറയുന്ന ഉപദേശങ്ങള്‍ നമ്മേ സന്തോഷത്തിലേക്ക് നയിക്കും എന്നതില്‍ സംശയം വേണ്ട. 1) #{red->n->n->ഭാവിയെ കുറിച്ച് ചിന്തിക്കുവാന്‍ സമയം കണ്ടെത്തുക }# നിങ്ങള്‍ക്ക് പക്വതയുള്ള പ്രായമെത്തിയിട്ടില്ലെങ്കിലോ, മതിയായ അനുഭവങ്ങളില്ലെങ്കിലോ നിങ്ങളുടെ ഭാവിയെക്കുറിച്ചുള്ള ശരിയായ തീരുമാനമെടുക്കുവാന്‍ ബുദ്ധിമുട്ടായിരിക്കും. ഒരു ചെറിയ കുട്ടിക്ക് ഞാന്‍ ഒരു ബാസ്കറ്റ്ബോള്‍ കളിക്കാരനാകണമെന്നാണ് ആഗ്രഹമെന്ന് പറയുവാന്‍ എളുപ്പം കഴിയും. എന്നാല്‍ ഒരു 36 വയസ്സ്കാരന് അങ്ങനെ പറയണമെങ്കില്‍ അത് കൂടുതല്‍ ക്ലേശകരമായിരിക്കും. നിങ്ങളുടെ കഴിവുകളില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ളതും, ഇഷ്ടമില്ലാത്തതുമായ കാര്യങ്ങളും നിങ്ങള്‍ക്ക് തിരിച്ചറിയുവാനും കണ്ടെത്തുവാനും കഴിഞ്ഞാല്‍ മാത്രമേ നിങ്ങള്‍ക്ക് വലിയ തീരുമാനങ്ങള്‍ എടുക്കുവാന്‍ കഴിയുകയുള്ളൂ. നിങ്ങള്‍ അസ്വസ്ഥരായിരിക്കുമ്പോള്‍ വലിയ തീരുമാനങ്ങള്‍ എടുക്കരുത്. പെട്ടെന്നുള്ള തീരുമാനങ്ങള്‍ കാര്യങ്ങള്‍ നേരെയാക്കുവാനുള്ള ഒരു എളുപ്പവഴിയാണെങ്കിലും വളരെ വിരളമായെ അവ ഉദ്ദേശിക്കുന്ന ഫലം നല്‍കുകയുള്ളൂ. അസ്വസ്ഥരായി ഇരിക്കുമ്പോള്‍ നിങ്ങളുടെ ഭാവിയെക്കുറിച്ച് വിവേകപൂര്‍വ്വം ചിന്തിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയുകയില്ല എന്നതാണ് അതിനു കാരണം. 2) #{red->n->n-> ഭാവിയിലെ നിങ്ങളെ കുറിച്ച് ഭാവനയില്‍ കാണുക}# ഇപ്പോഴത്തേതില്‍ നിന്നും 20-30 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ നിങ്ങളുടെ തീരുമാനത്തില്‍ നിങ്ങള്‍ സന്തോഷവാന്‍മാരായിരിക്കുമോ? അതോ നിങ്ങളുടെ തീരുമാനത്തില്‍ നിന്നും നിങ്ങള്‍ പിന്മാറിയിരിക്കുമോ ? ഭാവിയിലെ നിങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് ഒരു നല്ല പ്രവര്‍ത്തിയാണ്. എന്റെ കാര്യം പറയുകയാണെങ്കില്‍, ആദ്യം ഞാന്‍ എന്നെത്തന്നെ ഒരു ചിത്രകാരനായി ഭാവനയില്‍ കണ്ടു. അതെനിക്ക് പിടിച്ചില്ല. പിന്നീട് ഞാന്‍ എന്നെ ഒരു പുരോഹിതനായാണ് ഭാവനയില്‍ കണ്ടത്, പക്ഷേ അതിലും എനിക്ക് എന്തോ അതൃപ്തി തോന്നി. ഈ വിചിന്തനം എല്ലാവരെ സംബന്ധിച്ചിടത്തോളം നല്ലതായിരിക്കണമെന്നില്ല. അതേ സമയം തന്നെ ഭാവിയെ ഭാവനയില്‍ കാണുന്നത് നല്ല തുടക്കമായിരിക്കും. 3) #{red->n->n->നിങ്ങളെ ശരിക്കും അറിയാവുന്നവരോട് ചോദിക്കുക }# നമ്മളുടെ ഭാവിയെക്കുറിച്ചുള്ള തീരുമാനമെടുക്കുന്നതിന് മറ്റുള്ളവരുടെ സഹായം ആവശ്യപ്പെടുക. ഒരു നല്ല ആശയമായി തോന്നുന്നില്ല അല്ലേ! നിങ്ങളെ ശരിക്കും അറിയാവുന്നവര്‍ക്ക് നിങ്ങളുടെ ജീവിതത്തെക്കുറിച്ച് എത്രത്തോളം ഉള്‍ക്കാഴ്ചയുണ്ടായിരുന്നു എന്നറിയുമ്പോള്‍ നിങ്ങള്‍ അതിശയപ്പെട്ടുപോകും. നിഷ്പക്ഷമായ ഒരു കണ്ണിലൂടെ അവര്‍ നിങ്ങളെ നോക്കികാണുന്നതിലൂടെ എന്ത് കാര്യത്തിലാണ് നിങ്ങള്‍ കൂടുതല്‍ സന്തോഷവാന്‍മാരാകുന്നതെന്ന് അവര്‍ക്ക് ശരിക്കുമറിയാം. അതിനാല്‍ അവരുടെ അഭിപ്രായം ചോദിക്കുന്നത് അത്ര മോശം കാര്യമല്ല. പ്രാര്‍ത്ഥനയും ഈ സഹായത്തിലുള്‍പ്പെടും, കാരണം ദൈവത്തേക്കാള്‍ അധികമായി ആര്‍ക്കാണ് നിങ്ങളെ അറിയാവുന്നത് ? നിങ്ങള്‍ ആശയകുഴപ്പത്തില്‍ അകപ്പെടുമ്പോള്‍ പ്രാര്‍ത്ഥനയും, കൂട്ടുകാരുമായുള്ള സംസാരം വഴിയും നിങ്ങള്‍ക്ക് കാര്യങ്ങള്‍ വ്യക്തമാകും, പ്രത്യേകിച്ച് ജീവിത ലക്ഷ്യത്തേക്കുറിച്ച്. 4) #{red->n->n->നിങ്ങളുടെ തീരുമാനം ശേഷിച്ച ജീവിതത്തെ എപ്രകാരം ബാധിക്കുമെന്ന് ചിന്തിക്കുക }# ഒരിക്കല്‍ നിങ്ങള്‍ നിങ്ങളുടെ ജീവിത ലക്ഷ്യം കണ്ടെത്തിയാല്‍, നിങ്ങള്‍ക്ക് എല്ലാം മനസ്സിലാകും. അതായത് നിങ്ങള്‍ തിരഞ്ഞെടുത്ത ജീവിത വഴി, ജീവിത ശൈലി, ലക്ഷ്യങ്ങള്‍ എന്നിവ നിങ്ങള്‍ക്കും, കുടുംബത്തിനും, കൂട്ടുകാര്‍ക്കും നല്ലതായി തീരുമോ, അതോ ഒരു തലവേദനയായി മാറുമോ ? ഉദാഹരണമായി, ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന ഒരു ജോലിക്കായി നിങ്ങള്‍ക്ക് കുടുംബത്തില്‍ നിന്നും അകന്ന് നില്‍ക്കുകയും, ഒരുപാട് യാത്രചെയ്യേണ്ടി വരികയും വേണ്ടി വരുന്നുവെന്നിരിക്കട്ടെ. തത്വത്തില്‍ ഇത്തരത്തിലുള്ള ഒരു ജോലി നല്ലതാണ്, പക്ഷേ കുടുംബത്തോടൊപ്പം സന്തോഷമായി കഴിയുക എന്നതാണ് നിങ്ങളുടെ ആഗ്രഹമെങ്കില്‍ നിങ്ങളുടെ യഥാര്‍ത്ഥ ജീവിത ലക്ഷ്യത്തില്‍ നിന്നുമുള്ള ഒരു വ്യതിചലനമായിരിക്കും അത്. 5) #{red->n->n-> നിങ്ങള്‍ക്ക് ഉപദേശം തരുന്ന മറ്റൊരാളായി സ്വയം നടിക്കുക}# നിങ്ങള്‍ എന്തായിരിക്കും നിങ്ങളോട് പറയുക? നിങ്ങളുടെ തീരുമാനത്തില്‍ നിങ്ങള്‍ നിരാശരാണോ? അതോ സന്തോഷവാന്‍മാരാണോ? വികാരപരമായ ചിന്തകളെ ലഘൂകരിച്ചുകൊണ്ട് വിവേകപൂര്‍വ്വവും, വസ്തുനിഷ്ഠവുമായ രീതിയില്‍ ചിന്തിക്കുന്നതിന് ഈ അഭ്യാസം ഒരു നല്ല മാര്‍ഗ്ഗമാണ്. ഒരു വലിയ തീരുമാനമെടുക്കുന്നതില്‍ നിങ്ങളുടെ സഹായം ആവശ്യപ്പെടുന്ന നിങ്ങളേപ്പോലെയുള്ള മറ്റൊരാളെ ഭാവനയില്‍ കാണുക എന്നത് ഈ അഭ്യാസത്തിന്റെ മറ്റൊരു രൂപമാണ്. നിങ്ങള്‍ എന്ത് ഉപദേശമായിരിക്കും അയാള്‍ക്ക് നല്‍കുക? ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ കഴിവുള്ള തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ പരിഗണിക്കേണ്ട എന്തെല്ലാം കാര്യങ്ങളായിരിക്കും നിങ്ങള്‍ക്ക് അയാളെ ഉപദേശിക്കുവാനുണ്ടാവുക? 6) #{red->n->n->നിങ്ങളുടെ ജീവിതത്തിലെ അവസാന നിമിഷങ്ങളിലൂടെയാണ് നിങ്ങള്‍ കടന്നുപോകുന്നതെന്ന് കരുതുക }# ഇതുവരെയുള്ള നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ സന്തോഷവാന്‍മാരാണോ ? അല്ലെങ്കില്‍, നിങ്ങള്‍ക്ക് എന്ത് മാറ്റമാണ് വരുത്തുവാന്‍ കഴിയുക? നാളെ നിങ്ങള്‍ മരിക്കുവാന്‍ പോവുകയാണ്. നിങ്ങള്‍ക്ക് പറ്റിയ തെറ്റുകളുടെ അടിസ്ഥാനത്തില്‍ നിങ്ങള്‍ മറ്റൊരാള്‍ക്ക് അവസാന ഉപദേശം നല്‍കുകയാണ് എന്ന് കരുതുക. എന്തായിരിക്കും നിങ്ങള്‍ക്ക് നിര്‍ദ്ദേശിക്കുവാന്‍ ഉണ്ടാവുക? ഒരു പക്ഷേ നിങ്ങള്‍ക്ക് ശ്രമിക്കുവാന്‍ സാധിക്കാത്ത എന്തെങ്കിലും ഒരു കാര്യമായിരിക്കാം അത്. അല്ലെങ്കില്‍ നിങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുവാന്‍ കഴിയാതെ പോയ എന്തെങ്കിലും. ജീവിതത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിന് മരണത്തെക്കുറിച്ച് ചിന്തിക്കുന്നത് നല്ലതായിരിക്കും, ഇത് നിത്യവും ധ്യാനിക്കുന്നത് വളരെ നല്ലതാണ്. നമ്മള്‍ എല്ലാവരും പേരുകേട്ട കായികതാരങ്ങള്‍ അല്ലായിരിക്കാം, പക്ഷേ നമുക്കായി നിശ്ചയിക്കപ്പെട്ടിട്ടുള്ള ഒരു ജീവിതം നമ്മുടെ മുന്‍പിലുണ്ട്. നമ്മള്‍ സൃഷ്ടിക്കപ്പെട്ടതിനു കാരണമായ ഒരു ലക്ഷ്യവും ഉണ്ട്. അതിനു വേണ്ടിയാണ് നമ്മള്‍ ഈ ഭൂമിയിലേക്ക് വന്നിരിക്കുന്നത്, ഒരിക്കല്‍ നമ്മള്‍ ഈ ലക്ഷ്യം കണ്ടെത്തിയാല്‍ അതില്‍ നിന്ന്‍ ലഭിക്കുന്ന സന്തോഷം നമുക്ക് മറ്റൊന്നില്‍ നിന്നും ലഭിക്കുകയില്ലായെന്നത് തീര്‍ച്ച.
Image: /content_image/Mirror/Mirror-2017-05-06-11:36:24.jpg
Keywords: മാര്‍ഗ്ഗങ്ങള്‍, നിര്‍ദ്ദേശ

4839
Category: 18
Sub Category:
Heading: നവജീവന്‍ ട്രസ്റ്റിന്‍റെ ഇരുപത്തിആറാം വാര്‍ഷികാഘോഷം നാളെ
Content: കോട്ടയം: നവജീവൻ ട്രസ്റ്റിന്‍റെ 26-ാം വാർഷികാഘോഷങ്ങൾക്കു നാളെ ആർപ്പൂക്കര നവജീവൻ അങ്കണത്തിൽ തുടക്കമാകും. രാവിലെ ഒൻപതിന് കാരിസ്ഭവൻ ടീമിന്റെ നേതൃത്വത്തിൽ വിശുദ്ധ കുർബാനയെത്തുടർന്ന് കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാൻ മാർ ജോസ് പുളിക്കൽ വചനസന്ദേശം നൽകും. നവജീവൻ മാനേജിംഗ് ട്രസ്റ്റി പി.യു.തോമസ് ആമുഖസന്ദേശവും സാബു അങ്കമാലി വചനസന്ദേശവും നല്‍കും. ഫാ.മാത്യു കല്ലുകളം ആരാധനയ്ക്ക് മുഖ്യകാർമികത്വം വഹിക്കും. ലിറ്റിൽ ലൂർദ് ഹോസ്പിറ്റലിലെ സിസ്റ്റർ ഡോ. മേരി മാർസലസ് എസ്വിഎം 'ഗർഭസ്ഥ ശിശുവും ലോക നന്മയും' എന്ന വിഷയത്തെക്കുറിച്ചു ക്ലാസ് നയിക്കും. കോട്ടയം മെഡിക്കൽകോളജ് കിഡ്നി വിഭാഗം മേധാവി ഡോ.കെ.പി.ജയകുമാർ 'കിഡ്നി രോഗവും ചികിത്സയും' എന്ന വിഷയത്തെക്കുറിച്ചും ക്ലാസ്സ് നടത്തും. നവജീവൻ മക്കളുടെ കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടാകും.
Image: /content_image/India/India-2017-05-06-05:08:25.jpg
Keywords: ട്രസ്റ്റ്

4840
Category: 18
Sub Category:
Heading: ശതാഭിഷേക നിറവിൽ മാർ ഗ്രിഗറി കരോട്ടെമ്പ്രയിൽ
Content: കോട്ടയം: ഗുജറാത്തിലെ രാജ്കോട്ട് രൂപതയുടെ മുന്‍ ബിഷപ്പ് മാർ ഗ്രിഗറി കരോട്ടെമ്പ്രയിൽ സിഎംഐ ശതാഭിഷേക നിറവിൽ. 1983 ഏപ്രില്‍ 24-നാണ് രാജ്കോട്ട് രൂപതയുടെ രണ്ടാമത്തെ മെത്രാനായി അദ്ദേഹം ചുമതലയേറ്റത്. 2010-ല്‍ ആണു മെത്രാന്‍ പദവിയിൽനിന്നു അദ്ദേഹം വിരമിച്ചത്. 1933 മേയ് ആറിനു കോട്ടയം ജില്ലയിലെ ചെമ്മലമറ്റത്താണു ജനനം. സീറോ മലബാർ സഭാ സിനഡിന്റെ കമ്മീഷൻ ഫോർ സീറോ മലബാര്‍ മൈഗ്രന്റ്സ് ചെയർമാനായി അദ്ദേഹം സേവനം ചെയ്തിരിന്നു. 2005-ൽ സിനഡിന്റെ ധനകാര്യ കമ്മീഷൻ ചെയർമാനായും തെരഞ്ഞെടുക്കപ്പെട്ടിരിന്നു. ബിഷപ് സ്ഥാനത്തുനിന്ന് റിട്ടയർ ചെയ്ത ശേഷം രാജ്കോട്ട് സിഎംഐ പ്രൊവിൻഷ്യൽ ഹൗസിൽ വിശ്രമജീവിതം നയിക്കുകയാണ് അദ്ദേഹം.
Image: /content_image/India/India-2017-05-06-05:44:24.jpg
Keywords: ശതാ

4841
Category: 1
Sub Category:
Heading: “ഒന്നുകില്‍ മതം മാറുക അല്ലെങ്കില്‍ നഗരം വിടുക” : പാകിസ്ഥാനിലെ ക്രൈസ്തവരുടെ ജീവിതം ഭീഷണിയുടെ നിഴലില്‍
Content: ലാഹോര്‍: പാകിസ്ഥാനിലെ ഫൈസലാബാദിന് സമീപമുള്ള സാലിക് നഗരത്തിലെ ക്രിസ്ത്യാനികള്‍ ഇസ്ലാം മതസ്ഥരുടെ ഭീഷണിയെ തുടര്‍ന്നു കടുത്ത പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. 'ഒന്നുകില്‍ മതം മാറുക അല്ലെങ്കില്‍ നഗരം വിട്ടു പോവുക' എന്ന നിര്‍ദ്ദേശവുമായി പ്രദേശത്തെ ക്രൈസ്തവ വിശ്വാസികളെ മുസ്ലീം വിഭാഗക്കാര്‍ ഭീഷണിപ്പെടുത്തികൊണ്ടിരിക്കുകയാണെന്ന്‍ 'ക്രിസ്ത്യന്‍സ് ഇന്‍ പാകിസ്ഥാന്‍' എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഗ്രാമത്തിലെ ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടി മുസ്ലീം യുവാവുമായി അടുപ്പത്തിലാവുകയും പിന്നീട് മതംമാറി വിവാഹം കഴിക്കുകയും ചെയ്തതാണ് ഈ പ്രശ്നങ്ങള്‍ക്ക് ആധാരം. സാമുദായിക ലഹളയുടെ അടുത്തെത്തിയിരിക്കുന്ന സാഹചര്യം പരിഗണിച്ചു പഞ്ചാബിലെ 'ഹുമന്‍ റൈറ്റ്‌സ് ആന്‍ഡ് മൈനോരിറ്റീസ് അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ്' പ്രശ്നങ്ങളെക്കുറിച്ച് അന്വേഷിക്കുവാന്‍ ഫൈസലാബാദിലെ പോലീസ് വിഭാഗത്തോടു ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം ഇക്കാര്യത്തില്‍ പോലീസ് മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെന്ന്‍ പ്രദേശവാസികളായ ക്രിസ്ത്യാനികള്‍ പറയുന്നു. ‘ഒന്നുകില്‍ മതം മാറുക അല്ലെങ്കില്‍ തങ്ങളുടെ അയല്‍വക്കത്ത് നിന്നും ഒഴിഞ്ഞു പോവുക’ എന്ന ഭീഷണിയുമായി മുസ്ലീംകളായ പ്രദേശവാസികള്‍ തന്നേയും മറ്റുള്ള ക്രിസ്ത്യാനികളേയും ഭീഷണിപ്പെടുത്തുന്നത് ഇപ്പോഴും തുടരുകയാണെന്ന് സാലിക് നഗരത്തിലെ ക്രൈസ്തവ ദേവാലയത്തിന്റെ മേല്‍നോട്ടക്കാരനായ ഷാഹിദ് പറഞ്ഞു. തന്റേയും മറ്റുള്ള ക്രിസ്ത്യാനികളുടേയും ജീവന് ഭീഷണിയുള്ള സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടി മുസ്ലീം മതത്തില്‍പ്പെട്ട യുവാവുമാമായി അടുപ്പത്തിലാവുകയും പിന്നീട് മതംമാറിയതിനുശേഷം അവനെ വിവാഹം ചെയ്യുകയും ചെയ്തു. ഈ സംഭവത്തെതുടര്‍ന്നാണ് ഈ പ്രശ്നങ്ങള്‍ ഉണ്ടായത്. പ്രസ്തുത പെണ്‍കുട്ടിയുടെ കുടുംബത്തെ പിന്തുണക്കുക വഴി പ്രാദേശിക ക്രിസ്ത്യന്‍ സമുദായം മുസ്ലീം വിഭാഗത്തെ നിന്ദിച്ചു എന്നാണ് മുസ്ലീം വിഭാഗക്കാര്‍ പറയുന്നത്". സ്ഥലത്തെ ക്രൈസ്തവര്‍ക്ക് നേരെയുള്ള ഭീഷണികള്‍ അവസാനിപ്പിക്കുന്നതിന് വേണ്ട നടപടികള്‍ ബന്ധപ്പെട്ട അധികാരികള്‍ കൈകൊള്ളണമെന്നും ഷാഹിദ് ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസ് അന്വേഷിക്കുന്നുണ്ടെങ്കിലും തങ്ങളുടെ സുരക്ഷിതത്വത്തെക്കുറിച്ച് ഭയമുണ്ട്. പ്രദേശവാസികളായ ക്രിസ്തീയ മാധ്യമപ്രവര്‍ത്തകരും, സാമൂഹിക പ്രവര്‍ത്തകരും ഈ പ്രശ്നം ഉയര്‍ത്തികൊണ്ട് വന്നിട്ടുള്ളതിനാല്‍ തങ്ങളുടെ സുരക്ഷക്കായി വേണ്ട നടപടികള്‍ അധികാരികള്‍ കൈകൊള്ളുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്നും ഷാഹിദ് കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2017-05-06-07:13:11.jpg
Keywords: പാകി