Contents

Displaying 4581-4590 of 25068 results.
Content: 4862
Category: 18
Sub Category:
Heading: സഹൃദയ കാരുണ്യ ഇന്‍ഷുറന്‍സ്: രണ്ടാം ഘട്ടം മെയ് 15 മുതല്‍
Content: കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവര്‍ത്തനവിഭാഗമായ സഹൃദയ, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുമായി സഹകരിച്ചു നടപ്പാക്കുന്ന സഹൃദയ കാരുണ്യ ഇന്‍ഷുറന്‍സ് പോളിസിയുടെ രണ്ടാം ഘട്ടത്തിന്റെ പുതുക്കിയ പോളിസി മെയ് 15 ന് പ്രാബല്യത്തില്‍ വരും. 2018 ഫെബ്രുവരി 14 വരെ 9 മാസമാണ് പോളിസി കാലാവധി. അംഗമായി ചേരുന്നതിന് പ്രായപരിധി ബാധകമല്ലാത്ത ഈ പദ്ധതിയില്‍ ചികിത്സാസഹായം കൂടാതെ അപകടമരണത്തിന് നഷ്ടപരിഹാരവും ലഭ്യമാണ്. ഒരംഗത്തിന് 645/- രൂപയാണ് പ്രീമിയമായി നല്‍കേണ്ടത്. അംഗീകൃത ആശുപത്രികളില്‍ 24 മണിക്കൂറെങ്കിലും കിടത്തിചികിത്സകള്‍ക്ക് പോളിസി കാലാവധിയില്‍ 50,000/- രൂപ വരെ ചികിത്സാസഹായം ലഭിക്കും. പദ്ധതിയുടെ നിബന്ധനകള്‍ക്കു വിധേയമായി നിലവിലുള്ള അസുഖങ്ങള്‍ക്കും ചികിത്സാസഹായം ലഭ്യമാണ്. ഡയാലിസീസ്, കീമോ തെറാപ്പി, റേഡിയോ തെറാപ്പി, നേത്രശസ്ത്രക്രിയ എന്നിവ ക്ലയിം ചെയ്യുന്നതിന് 24 മണിക്കൂര്‍ കിടത്തി ചികിത്സ ആവശ്യമില്ല. ആശുപത്രിയിലെ ചികിത്സകള്‍ക്ക് റീഇംബേഴ്‌സ്‌മെന്റ് രീതിയിലാണ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്. അംഗത്തിന് അപകടമരണം സംഭവിച്ചാല്‍ അവകാശികള്‍ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും. എറണാകുളം - അങ്കമാലി അതിരൂപതയിലെ കുടുംബങ്ങള്‍, സഹൃദയ സംഘം കുടുംബങ്ങള്‍, തെരഞ്ഞെടുക്കപ്പെടുന്ന സ്ഥാപനങ്ങളിലെ അംഗങ്ങള്‍ തുടങ്ങിയവര്‍ക്കാണ് പദ്ധതിയില്‍ അംഗത്വം ലഭിക്കുന്നത്. അതിരൂപതയിലെ ഇടവക പള്ളികള്‍, സഹൃദയ മേഖലാ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്ന് പദ്ധതിയില്‍ ചേരുന്നതിനുള്ള അപേക്ഷാ ഫോമുകള്‍ ലഭ്യമാണ്. പദ്ധതിയില്‍ അംഗത്വം നേടുന്നതിനുള്ള അവസാന തീയ തി മെയ് 13. കഴിഞ്ഞ തവണ പദ്ധതിയില്‍ അംഗത്വം എടുക്കുവാന്‍ കഴിയാത്തവര്‍ക്കും നിലവിലുള്ള പദ്ധതി പുതുക്കുവാനുള്ളവര്‍ക്കും ഈ അവസരം ഉപയോഗപ്പെടുത്താമെന്ന് സഹൃദയ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി അറിയിച്ചു.
Image: /content_image/India/India-2017-05-09-04:58:01.jpg
Keywords: സഹൃദയ
Content: 4863
Category: 18
Sub Category:
Heading: റൂബി ജൂബിലി നിറവില്‍ കാഞ്ഞിരപ്പള്ളി രൂപത
Content: കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: ചങ്ങനാശേരി അതിരൂപത അ​​തി​​രൂ​​പ​​ത വി​​ഭ​​ജി​​ച്ച് 1977 ൽ ​​രൂ​​പീ​​കൃ​​ത​​മാ​​യ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത നാ​​ൽ​​പ​​തു വ​​ർ​​ഷം പൂ​​ർ​​ത്തി​​യാ​​ക്കു​​ന്ന​​തി​​ന്‍റെ ആ​​ഘോ​​ഷം 12നു ​​ന​​ട​​ക്കും. രാ​​വി​​ലെ 10ന് ​​കാഞ്ഞിരപ്പള്ളിയില്‍ നടക്കുന്ന ജൂബിലി ആഘോഷങ്ങള്‍ക്ക് രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ മാ​​ത്യു അ​​റ​​യ്ക്ക​​ൽ ജൂ​​ബി​​ലി ദീ​​പം തെ​​ളി​​ക്കും. തു​​ട​​ർ​​ന്ന് സെ​​ന്‍റ് ഡൊ​​മി​​നി​​ക്സ് ക​​ത്തീ​​ഡ്ര​​ലി​​ൽ മാ​​ർ മാ​​ത്യു അ​​റ​​യ്ക്ക​​ൽ, സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ എന്നിവര്‍ ബലിയര്‍പ്പിക്കും. വി​​കാ​​രി ജ​​ന​​റാ​​ൾ​​മാ​​രാ​​യ ഫാ. ​​ജ​​സ്റ്റി​​ൻ പ​​ഴേ​​പ​​റ​​ന്പി​​ൽ, ഫാ. ​​ജോ​​ർ​​ജ് ആ​​ലു​​ങ്ക​​ൽ, റ​​വ.​​ഡോ. കു​​ര്യ​​ൻ താ​​മ​​ര​​ശേ​​രി, ഫാ. ​​കാ​​ൾ ഹി​​ർ​​ട്ട​​ൻ​​ഫെ​​ൽ​​ഡ​​ർ, ഫാ. ​​തോ​​മ​​സ് ഇ​​ല​​വ​​നാ​​മു​​ക്ക​​ടമ​​റ്റു വൈ​​ദി​​ക​​രും സ​​ഹ​​കാ​​ർ​​മി​​ക​​രാ​​യി​​രി​​ക്കും. മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ സ​​ന്ദേ​​ശം ന​​ൽ​​കും. തുടര്‍ന്നു നടക്കുന്ന ക​​ത്തീ​​ഡ്ര​​ൽ മ​​ഹാ​​ജൂ​​ബി​​ലി ഹാ​​ളി​​ൽ ന​​ട​​ക്കു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ മാ​​ത്യു അ​​റ​​യ്ക്ക​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. രൂ​​പ​​ത​​യു​​ടെ പ്ര​​ഥ​​മ മെ​​ത്രാ​​ൻ ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ൽ സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം​ ചെ​​യ്യും. ഐ​​സ​​ൻ​​സ്റ്റാ​​റ്റ് രൂ​​പ​​ത​​യി​​ലെ ഫാ. ​​കാ​​ൾ ഹി​​ർ​​ട്ട​​ൻ​​ഫെ​​ൽ​​ഡ​​ർ, സി​​എം​​സി പ്രൊ​​വി​​ൻ​​ഷ്യ​​ൽ സു​​പ്പീ​​രി​​യ​​ർ സി​​സ്റ്റ​​ർ ജാ​​ൻ​​സി മ​​രി​​യ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും. തു​​ട​​ർ​​ന്ന് സ്നേ​​ഹ​​വി​​രു​​ന്ന് നടക്കും. 1977 ഫെ​​ബ്രു​​വ​​രി 26നാ​​ണ് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത സ്ഥാ​​പി​​ത​​മാ​​യ​​ത്. 10 ഫൊ​​റോ​​ന​​ക​​ളി​​ലാ​​യി 145 ഇ​​ട​​വ​​ക​​ക​​ളാ​​ണു കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത​​യി​​ലു​​ള്ള​​ത്. 37,000 കു​​ടും​​ബ​​ങ്ങ​​ളും ര​​ണ്ടു ല​​ക്ഷ​​ത്തി​​ലേ​​റെ വി​​ശ്വാ​​സി​​ക​​ളു​​മു​​ള്ള രൂ​​പ​​ത​​യി​​ൽ 295 വൈ​​ദി​​ക​​രാണ് ശു​​ശ്രൂ​​ഷ ചെയ്യുന്നത്. 60 ക​​പ്പേ​​ള​​ക​​ളും എ​​ണ്‍​പ​​തി​​ലേ​​റെ കു​​രി​​ശ​​ടി​​കളും രൂപതയ്ക്ക് കീഴിലുണ്ട്.
Image: /content_image/India/India-2017-05-09-05:48:23.jpg
Keywords: കാഞ്ഞിര
Content: 4864
Category: 1
Sub Category:
Heading: ലോകത്തിന്റെ സ്വരങ്ങള്‍ക്കിടയിൽ നല്ല ഇടയന്റെ ശബ്ദം തിരിച്ചറിയണം: ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാൻ: ലോകത്തിന്റേതായ ബാഹ്യശബ്ദങ്ങളുടെയിടയിൽ നല്ല ഇടയന്റെ ശബ്ദം നാം തിരിച്ചറിയണമെന്നു ഫ്രാന്‍സിസ് പാപ്പ. മെയ് 7നു ഞായറാഴ്ച ദിന സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. അജഗണത്തെ സംരക്ഷിക്കുകയും നയിക്കുകയും സ്നേഹ സാന്നിധ്യത്തോടെ ആടുകളുടെ ഒപ്പമായിരിക്കുന്ന ഇടയനെപ്പോലെയാണ് യേശു നമുക്കോരോരുത്തർക്കുമെന്ന് മാർപാപ്പ തന്റെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. നല്ല ഇടയന്റെ പാതയാണ് സ്വർഗ്ഗത്തിലേക്കുള്ള സുരക്ഷിതമാർഗ്ഗം. എന്നാൽ, തെറ്റായ ധാരണകളിലൂടെ നമ്മെ വ്യതിചലിപ്പിക്കാൻ പരിശ്രമിക്കുന്ന ശക്തികൾക്കെതിരെ ജാഗ്രതയോടെയായിരിക്കണമെന്നും മാർപാപ്പ മുന്നറിയിപ്പ് നല്കി. ഉത്ഥിതനായ യേശുവിനോടൊപ്പം സഞ്ചരിക്കുമ്പോഴാണ് നമ്മുടെ ജീവിതത്തിന് അര്‍ത്ഥം കൈവരുന്നത്. വിശ്വാസികളായ നാമോരോരുത്തരും പ്രലോഭനങ്ങളെ അതിജീവിക്കാൻ പരിശ്രമിക്കണം. ആടുകൾക്കുള്ള വാതിലിനെക്കുറിച്ചും ഇടയന്റേതുമായ രണ്ടു ചിത്രങ്ങളാണ് വി. യോഹന്നാന്റെ സുവിശേഷത്തിലെ നല്ല ഇടയന്റെ ബൈബിൾ ഭാഗം വ്യക്‌തമാക്കുന്നത്. പകലിന്റെ യാത്രയ്ക്കൊടുവിൽ കൂടണയുന്ന ആടുകളുടെ അടുത്തേയ്ക്ക് രണ്ടു തരം ആളുകൾ വരാൻ സാധ്യതയുണ്ട്. ഒന്ന് ഇടയനും മറ്റൊന്ന് അപരിചിതരും. ഇടയനടുത്ത സ്നേഹത്തോടെയാണ് ഈശോ നമ്മെയും സമീപിക്കുന്നത്. ഇടയന്റെ സ്വരം തിരിച്ചറിഞ്ഞ ആടുകൾ പച്ചയായ പുൽത്തകിടിയിലേക്ക് നയിക്കപ്പെടുന്നു. ഞാനാണ് വാതിൽ, എന്നിലൂടെ പ്രവേശിക്കുന്നവർ രക്ഷ പ്രാപിക്കുമെന്ന ഈശോയുടെ വചനത്തിലൂടെ അവിടുന്ന് നമ്മെ നിത്യജീവനിലേക്ക് ക്ഷണിക്കുന്നു. അനുയായികളുടെ ജീവൻ ചിന്തി നേതാക്കന്മാരാകൻ മത്സരിക്കുന്ന ഈ കാലഘട്ടത്തിൽ സ്വന്തം ജീവൻ നൽകി ഏറ്റവും വിനീതനായ നേതാവാണ് യേശു. നല്ലഇടയന്‍, നല്ല മേച്ചില്‍പ്പുറങ്ങളിലേക്ക് സമൃദ്ധമായ പച്ചപ്പുല്‍ത്തകിടിയിലേക്ക് തങ്ങളെ കൊണ്ടുപോകുമെന്ന് ഇടയന്‍റെ സ്വരം ശ്രവിക്കുന്ന ആടുകള്‍ക്ക് അറിയാം. നല്ലിടയന്റെ ഒരടയാളം മാത്രം മതി, ഒരു വിളിമാത്രം മതി- ആടുകള്‍ അവനെ പിഞ്ചെല്ലും, അനുസരിക്കും, ഒരുമിച്ചു നടക്കും. അവിടെ അവര്‍ക്ക് സംരക്ഷണമുണ്ട്, സാന്ത്വനമുണ്ട്. നല്ലിടയന്‍റെ സ്വരം തിരിച്ചറിയുക എപ്പോഴും എളുപ്പമല്ല. അതുകൊണ്ട് എപ്പോഴും നാം ജാഗ്രതയോടെ വേണം ഇരിക്കാന്‍. മറ്റനവധി സ്വരങ്ങളാല്‍ ശ്രദ്ധ നഷ്ടപ്പെട്ടുപോകാനുള്ള സാഹചര്യങ്ങളേറെയാണ്. ലോകത്തിന്‍റെ സ്വരങ്ങളില്‍ പതറിയ ചിന്തകളിലായിരിക്കാതെ, നമ്മുടെ ജീവിതങ്ങള്‍ക്ക് അര്‍ത്ഥം നല്‍കുന്നവനും ഏക വഴികാട്ടിയുമായ ഉത്ഥിതനായ യേശുവിനെ അനുഗമിക്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. പുതുതായി വൈദികരായി അഭിഷേകം ചെയ്യപ്പെട്ടവരോടൊപ്പം പരിശുദ്ധ അമ്മയുടെ സാന്നിധ്യമുണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെയാണ് മാർപാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.
Image: /content_image/TitleNews/TitleNews-2017-05-09-08:47:26.jpg
Keywords: ഫ്രാന്‍സിസ് പാപ്പ
Content: 4865
Category: 1
Sub Category:
Heading: ചൈനയില്‍ ഇരുപതിനായിരം പേര്‍ ജ്ഞാനസ്നാനം സ്വീകരിച്ചു
Content: ഹോങ്കോഗ്: ചൈനയില്‍ ഈസ്റ്റര്‍ ദിനത്തില്‍ 20,000 പേര്‍ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു. ഉത്തര ഹെബേ പ്രോവിന്‍സില്‍ നിന്ന്‍ മാത്രം 4,446 പേരാണ് മാമ്മോദീസാ സ്വീകരിച്ചത്. മധ്യ ഷാന്‍ക്സിയില്‍ 1593 പേരും തെക്കന്‍ ഗുയാങ്ഡോങില്‍ നിന്ന്‍ 1327 പേരും വടക്ക്-പടിഞ്ഞാറന്‍ ഷാന്‍ക്സിയില്‍ 1234 പേരും കിഴക്കന്‍ ഷാന്‍ഡോങ്ങില്‍ 1169 പേരും സേജിയാങ്ങില്‍ 1168 പേരും മധ്യഹെനാന്‍ പ്രവിശ്യയില്‍ 1097 പേരും ജ്ഞാനസ്നാനം സ്വീകരിച്ചു സഭയില്‍ അംഗമായതായി 'യു‌സി‌എ ന്യൂസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. കത്തോലിക്കാ സഭയെ പറ്റി മൂന്നു മാസത്തോളം ആധികാരികമായ പരിശീലനം നല്കിയതിന് ശേഷമാണ് വിശ്വാസികള്‍ക്ക് മാമ്മോദീസാ നല്കിയതെന്ന്‍ ഹെനാന്‍ പ്രവിശ്യയിലെ വൈദികനായ ഫാ. ഹാങ്ങ് വെന്‍മിന്‍ പറഞ്ഞു. നിലവില്‍ ഷാന്‍ക്സി, സേജിയാങ് പ്രവിശ്യകളില്‍ 2 ലക്ഷത്തോളം കത്തോലിക്ക വിശ്വാസികള്‍ ആണുള്ളത്. ഇവരെ കൂടാതെ പ്രവിശ്യയിലെ ഭൂഗര്‍ഭസഭകളിലായി ഒരു മില്യന്‍ കത്തോലിക്കര്‍ ഉണ്ടെന്നാണ് സൂചന. 16-ാം നൂറ്റാണ്ടിൽ തന്നെ ചൈനയിൽ ജസ്യൂട്ട് മിഷ്ണറികൾ പ്രവർത്തിച്ചിരുന്നതായി തെളിവുകളുണ്ട്. 1949-ൽ കമ്മ്യൂണിസ്റ്റ് ഭരണം സ്ഥാപിതമായപ്പോൾ ചൈനയിൽ 5700 വിദേശ മിഷ്ണറികളും 35 ലക്ഷത്തോളം ക്രിസ്തുമതവിശ്വാസികളും ഉണ്ടായിരുന്നതായാണ് പറയപ്പെടുന്നത്. നിരീശ്വര ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളുടെ വീടുകളിൽ പോലും കുരിശ്ശടയാളം എത്തിച്ചേർന്നുകൊണ്ടിരിക്കുന്നുവെന്നു 2015-ല്‍ 'ദി ടെലിഗ്രാഫ്' റിപ്പോര്‍ട്ട് ചെയ്തിരിന്നു. 2040-ൽ ഏകദേശം 58 കോടി ആളുകള്‍ ചൈനയില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
Image: /content_image/News/News-2017-05-09-09:56:08.jpg
Keywords: ചൈന
Content: 4866
Category: 1
Sub Category:
Heading: ഫാ.ടോം ഉഴുന്നാലിന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്ത്
Content: ന്യൂഡല്‍ഹി : ഭീകരര്‍ ബന്ധിയാക്കിയിട്ടുള്ള ഫാ.ടോം ഉഴുന്നാലിന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്ത്. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും നടത്തി വരുന്ന മോചനത്തിനായുള്ള ശ്രമങ്ങള്‍ പരാജയമാണെന്ന് വ്യക്തമാക്കുന്ന വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. വീഡിയോയില്‍’ 15-4-2017′ എന്ന് തീയ്യതി രേഖപ്പെടുത്തിയ പ്ലകാര്‍ഡും മടിയില്‍ വച്ചാണ് ടോം ഉഴുന്നാലില്‍ സംസാരിക്കുന്നത്. അത്യധികം അവശതയോടെയും നിരാശയോടെയുമാണ് ഫാ. ടോമിനെ വീഡിയോയില്‍ കാണുന്നത്. ‘ഇന്ത്യന്‍ സര്‍ക്കാരിന്റെ നിരുത്തരവാദപരമായ പെരുമാറ്റം തന്നെ വേദനിപ്പിക്കുന്നുവെന്നും ‘എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ എന്താണ് നിങ്ങള്‍ക്ക് എന്റെ മോചനത്തിനായി ചെയ്യാന്‍ കഴിയുക? ദയവായി നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത് ചെയ്യുക. അതിനായി ദൈവം അനുഗ്രഹിക്കട്ടെ’ എന്നുമാണ് വീഡിയോയില്‍ ഫാ. ടോം പറയുന്നത്. {{ദൃശ്യങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://www.facebook.com/pravachakasabdam/videos/803679886453988/ }} മുന്‍പ് രണ്ടു തവണ ഫാ.ടോമിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. 2016 ഡിസംബറിലായിരുന്നു ആ വീഡിയോ എത്തിയത്. അതിലും തന്റെ മോചന കാര്യമായിരുന്നു ഫാ. ടോം പറഞ്ഞിരുന്നത്. ഒരു വര്‍ഷത്തില്‍ ഏറെയായി ഫാ.ടോം ഉഴുന്നാലില്‍ ഭീകരരുടെ തടവിലാണ്. തെക്കന്‍ യെമനിലെ ഏദനിലുള്ള വൃദ്ധപുനരധിവാസ കേന്ദ്രത്തിലെ കന്യാസ്ത്രീകള്‍ ഉള്‍പ്പെട 16 പേരെ കൊലപ്പെടുത്തിയ ശേഷമായിരുന്നു ഫാ.ടോമിനെ തട്ടിക്കൊണ്ടുപോയത്. മോചനം സാധ്യമാക്കാന്‍ പറ്റുന്നതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നു വ്യക്തമാക്കിയിരിന്നുവെങ്കിലും ഇതെല്ലാം വാക്കാല്‍ മാത്രം ഒതുങ്ങിയിരിക്കുകയാണെന്നാണ് പുതിയ വീഡിയോ വ്യക്തമാക്കുന്നത്. {{ദൃശ്യങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://www.facebook.com/pravachakasabdam/videos/803679886453988/ }}
Image: /content_image/TitleNews/TitleNews-2017-05-09-10:27:43.jpg
Keywords: ടോം
Content: 4867
Category: 6
Sub Category:
Heading: അദൃശ്യനായ ദൈവം യേശുക്രിസ്തുവിലൂടെ ദൃശ്യനായിതീരുകയും നമ്മെ സന്ദർശിക്കുകയും ചെയ്യുന്നു
Content: "ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല. പിതാവുമായി ഗാഢബന്ധം പുലർത്തുന്ന ദൈവം തന്നെയായ ഏകജാതനാണ് അവിടുത്തെ വെളിപ്പെടുത്തിയത്" (യോഹ 1:18) #{red->n->n->യേശു ഏകരക്ഷകൻ: ഏപ്രില്‍ 24}# <br> യേശുക്രിസ്തു ഒരു വിധവയുടെ മകനെ പുനർജീവിപ്പിക്കുന്ന സംഭവം സുവിശേഷത്തിൽ നാം കാണുന്നു (ലൂക്കാ 7:11-17). അവിടുന്ന് നായിൻ എന്ന പട്ടണത്തിലെത്തിയപ്പോൾ, മരിച്ചുപോയ ഒരുവനെ ചിലർ എടുത്തുകൊണ്ടു വരുന്നതു കണ്ടു. ഒരു വിധവയുടെ ഏകപുത്രനായിരുന്നു അവൻ. ആ വിധവയെക്കണ്ട് യേശു മനസ്സലിഞ്ഞ് അവളെ ആശ്വസിപ്പിക്കുകയും, അവളുടെ മരിച്ചുപോയ മകനെ പുനർജീവിപ്പിക്കുകയും ചെയ്തു. മരിച്ചവൻ എഴുന്നേറ്റിരുന്ന് സംസാരിക്കുന്നതു കണ്ട് അവിടെകൂടിയിരുന്ന വലിയ ജനക്കൂട്ടം യേശുവിനെ നോക്കിക്കൊണ്ട് 'ദൈവം തന്റെ ജനത്തെ സന്ദർശിച്ചിരുന്നു' എന്നു വിളിച്ചുപറഞ്ഞു. ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല. പിതാവുമായി ഗാഢബന്ധം പുലർത്തുന്ന ദൈവം തന്നെയായ യേശുക്രിസ്തുവാണ് അവിടുത്തെ ലോകത്തിനു വെളിപ്പെടുത്തിയത് ലോകത്തിലെ മറ്റു മതങ്ങളെല്ലാം തന്നെ ദൈവത്തെ അദൃശ്യമായ ഒരു ശക്തിയായി മനുഷ്യന്റെ മുൻപിൽ അവ്യക്തമായി അവതരിപ്പിക്കുന്നു. എന്നാൽ ചരിത്രത്തിൽ ജീവിച്ച, ഇന്നും ജീവിക്കുന്ന ക്രിസ്തുവിലൂടെ ദൈവം ദൃശ്യനായിതീരുകയും ഒരു വ്യക്തിയായി തന്റെ ജനത്തെ സന്ദർശിക്കുകയും ചെയ്യുന്നു. എവിടെയോ മറഞ്ഞിരുന്നുകൊണ്ട് മനുഷ്യൻ പ്രാർത്ഥിക്കുമ്പോൾ അനുഗ്രഹങ്ങൾ ചൊരിയുന്ന ഒരു ശക്തിയല്ല ദൈവം. പിന്നെയോ നമ്മുടെ വേദനകണ്ട്‌ മനസ്സലിഞ്ഞ് നമ്മെ തേടിവരുന്ന ഒരു വ്യക്തിയാണ്. യേശുക്രിസ്തുവിലൂടെ മാത്രമേ ഈ സത്യമായ ദൈവാനുഭവം സാധ്യമാകൂ. #{red->n->n->വിചിന്തനം}# <br> "ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല. ഞാൻ നിങ്ങളുടെ അടുത്തേക്കു വരും" (യോഹ 14:18) എന്നു വാഗ്ദാനം ചെയ്ത കർത്താവായ യേശു നമ്മുടെ ഹൃദയകവാടത്തിൽ മുട്ടുന്നുണ്ട്. നാം ഒന്നു തുറന്നുകൊടുക്കുകയേ വേണ്ടു; അവിടുന്ന് അകത്തുപ്രവേശിക്കുകയും നമ്മുടെ വേദനകളിൽ നമ്മെ ആശ്വസിപ്പിക്കുകയും നമ്മുടെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കുകയും ചെയ്യും. യേശുക്രിസ്തുവിലൂടെ ദൈവം ദൃശ്യനായി തീർന്നിട്ടും അനേകർ ഇന്നും ഈ സത്യം തിരിച്ചറിയാതെ ദൈവത്തെ തേടി മതങ്ങൾ തോറും അലയുന്നു. അവരെല്ലാവരും ദൈവം തന്നെയായ യേശുക്രിസ്തുവിനെ തിരിച്ചറിയുന്നതിനും രക്ഷ പ്രാപിക്കുന്നതിനും വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം. #{red->n->n->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-05-09-14:07:08.jpg
Keywords: യേശു,ക്രിസ്തു
Content: 4868
Category: 9
Sub Category:
Heading: കർദ്ദിനാൾ ലെയാനാർദോ സാന്ദ്രിയുടെ മെൽബൺ സീറോ മലബാർരൂപത സന്ദർശനം മെയ് 14 ന്
Content: മെൽബൺ: പൗരസ്ത്യ സഭകൾക്കായുള്ള തിരുസംഘത്തിന്റെ അദ്ധ്യക്ഷനും പരിശുദ്ധ ഫ്രാൻസിസ്മാർപാപ്പയുടെ പ്രത്യേക പ്രതിനിധിയുമായ കർദ്ദിനാൾ ലെയാനാർദോ സാന്ദ്രി മെയ് 14 ന് (ഞായറാഴ്ച) മെൽബൺ സീറോ മലബാർ രൂപത സന്ദർശിക്കുന്നു. വൈകീട്ട് 3.30 ന്ഡാൻഡിനോങ്ങ് സെന്റ് ജോൺസ് റീജിയണൽ കോളേജിൽ എത്തിചേരുന്ന സാന്ദ്രി പിതാവിനുംമാർപാപ്പയുടെ ഓസ്‌ട്രേലിയായിലെസ്ഥിരം പ്രതിനിധി അഡോൾഫോ റ്റിറ്റൊ യലാന മെത്രാപ്പോലിത്തായ്ക്കും മെൽബൺ രൂപതാദ്ധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂർ, വികാരി ജനറാൾ മോൺ.ഫ്രാൻസിസ് കോലഞ്ചേരി, സെന്റ് തോമസ് സൗത്ത് ഈസ്റ്റ് ഇടവക വികാരി ഫാ. എബ്രഹാം കുന്നത്തോളി എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നല്കും. മാർ ബോസ്‌കോ പുത്തൂരിന്റെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കുന്ന ദിവ്യബലിയിൽകർദ്ദിനാൾ ലെയാനാർദോ സാന്ദ്രി വചനസന്ദേശം നല്കും. തുടർന്ന് നടക്കുന്ന പൊതുയോഗത്തിൽ മാർ ബോസ്‌കോ പുത്തൂർ സ്വാഗതം ആശംസിക്കും. സെന്റ് തോമസ് സീറോ മലബാർ സൗത്ത്-ഈസ്റ്റ് ഇടവക ദൈവാലയത്തിനായി വാങ്ങിയിരിക്കുന്ന സ്ഥലം വിശ്വാസികൾക്കായി സമർപ്പിക്കുന്ന കർമ്മം നിർവ്വഹിച്ചു കൊണ്ട് അഭിവന്ദ്യ ലെയനാർദോ സാന്ദ്രി പിതാവ് സദസ്സിനെ അഭിസംബോധന ചെയ്യും. അപ്പസ്‌തോലിക് നൂൺഷ്യൊ അഡോൾഫോ റ്റിറ്റൊ യലാന മെത്രാപ്പോലിത്ത ആശംസകൾ നേർന്നു കൊണ്ട് സംസാരിക്കും.2017 നവംബർ മാസം രൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന റെക്‌സ്ബാൻഡ് ഓസ്‌ട്രേലിയ ടൂറിന്റെ ഔദ്യാഗികമായ ലോഞ്ചിങ്ങ്ഡാൻഡിനോങ്ങ് മേയർ ജിം മേമെറ്റി നിർവ്വഹിക്കും. പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജീൻ തലാപ്പിള്ളിൽ യോഗത്തിൽ കൃതഞ്ജത അർപ്പിക്കും. ഓസ്‌ട്രേലിയൻ മെൽകൈറ്റ് എപ്പാർക്കി ബിഷപ്പ് റോബെർട്ട് റബാറ്റ്, ഓസ്‌ട്രേലിയൻ മാരോണൈറ്റ് എപ്പാർക്കി ബിഷപ്പ് ആന്റോയിൻ ചാർബെൽ റ്റാരബെ, ഓസ്‌ട്രേലിയൻ കാൽദിയൻ എപ്പാർക്കി ബിഷപ്പ് അമൽ ഷാമോൻ നോണ, മെൽബൺ അതിരൂപത സഹായ മെത്രാൻ പീറ്റർ എലിയട്ട്, സാന്ദ്രി പിതാവിന്റെ സെക്രട്ടറി ഫാ.ഫ്‌ളാവിയൊ പാച്ചെ,ഡാൻഡിനോങ്ങ് എം.പി. ഗബ്രിയേലെ വില്യംസ്, ബ്രൂസ് എം.പി ജൂലിയൻ ഹിൽ, ഓർഡർ ഓഫ് ഓസ്‌ട്രേലിയ മെഡൽ ജേതാവ് കവലിയർ ഫെലിച്ചെ മോൺട്രോൺ, മെൽബൺ കാത്തലിക് ഡെവലപ്‌മെന്റ് ഫണ്ട് സി.ഇ.ഒ. മാത്യൂ കാസിൻ, കാത്തലിക് സൂപ്പർ ജനറൽ മാനേജർ റോബെർട്ട് ക്ലാൻസി എന്നിവരും യോഗത്തിൽ സംബന്ധിക്കും. സ്‌നേഹവിരുന്നോടെ പരിപാടികൾ സമാപിക്കും. പൗരസ്ത്യ സഭാ റീത്തുകളായ സീറോ മലബാർ, കാൽദീയൻ, മാരോണൈറ്റ്, മെൽകൈറ്റ്, ഉക്രേനിയൻ എന്നിവയുടെ ഓസ്‌ട്രേലിയായിലെ രൂപതകൾ സന്ദർശിക്കാനായി എത്തി ചേർന്ന കർദ്ദിനാൾ ലെയാനാർദോ സാന്ദ്രിക്ക് സിഡ്‌നി എയർപോർട്ടിൽ മാർ ബോസ്‌കോ പുത്തൂരിന്റെ നേതൃത്വത്തിൽ സ്വീകരണം നല്കി. സിഡ്‌നിയിൽ നടക്കുന്ന ഓസ്‌ട്രേലിയൻ കാത്തലിക് ബിഷപ്‌സ് കോൺഫറൻസിനെ കർദ്ദിനാൾ ലെയാനാർദോ സാന്ദ്രി അഭിസംബോധന ചെയ്യും. ന്യു സൗത്ത് വെയിൽസ്‌ പാർലമെന്റിൽ പിതാവിന് സ്വീകരണം നല്കും. സിഡ്‌നിയിലെ കാത്തലിക് യൂണിവേഴ്‌സിറ്റിയിലുംകർദ്ദിനാൾ സാന്ദ്രി സന്ദർശനം നടത്തും. നാലാം വയസ്സിലേക്ക് പ്രവേശിച്ച മെൽബൺ സീറോ മലബാർ രൂപതയിലേക്ക് ആദ്യമായാണ് റോമൻ കൂരിയായിൽ നിന്ന് പരിശുദ്ധ പാപ്പായുടെ പ്രതിനിധികൾ ഔദ്യാഗിക സന്ദർശനത്തിനെത്തുന്നത്. 2014 മാർച്ച് 25 നാണ് മെൽബൺ കേന്ദ്രമായി ഓസ്‌ട്രേലിയായിൽ സീറോ മലബാർ രൂപത സ്ഥാപിതമായത്. 10 ഇടവകകളും 32 മിഷനുകളുമുള്ളമെൽബൺ സീറോ മലബാർ രൂപതയിൽ 31വൈദികർ സേവനം ചെയ്യുന്നുണ്ട്. രൂപതയ്ക്ക് സ്വന്തമായി വൈദികർ എന്ന ലക്ഷ്യം മുൻ നിർത്തി അങ്കമാലിക്കടുത്ത് തിരുമുടിക്കുന്നിൽ ആരംഭിച്ചിട്ടുള്ള മൈനർ സെമിനാരിയിൽ 15 വൈദിക വിദ്യാർത്ഥികൾ പരിശീലനം നടത്തുന്നു. മെൽബൺ സീറോ മലബാർ രൂപതയിലെ ഏറ്റവും വലിയ ഇടവകയായ സെന്റ് തോമസ് സൗത്ത് ഈസ്റ്റ് ഇടവക ആതിഥ്യമരുളുന്ന ഈ ആഘോഷത്തിൽ രൂപതയിൽ സേവനം ചെയ്യുന്ന എല്ലാ വൈദികരും രൂപത പാസ്റ്ററൽ കൗൺസിലെയും ഫിനാൻസ് കൗൺസിലെയും അംഗങ്ങളും ഉൾപ്പെടെ 1500 ഓളം പേർ പങ്കെടുക്കുമെന്ന് വികാരി ജനറാൾ മോൺ. ഫ്രാൻസിസ് കോലഞ്ചേരി, ഇടവക വികാരി ഫാ. എബ്രഹാം കുന്നത്തോളി എന്നിവർഅറിയിച്ചു. അഭിവന്ദ്യ കർദ്ദിനാൾ ലെയനാർദോ സാന്ദ്രി പിതാവിനുംഅഡോൾഫോ റ്റിറ്റൊ യലാന മെത്രാപ്പോലിത്തായ്ക്കും നല്കുന്ന സ്വീകരണത്തിലും തുടർന്നു നടക്കുന്ന ദിവ്യബലിയിലും പൊതുയോഗത്തിലും എല്ലാ വിശ്വാസികളും പങ്കെടുക്കണമെന്ന് മാർ ബോസ്‌കോ പുത്തൂർ പിതാവ് ആഹ്വാനം ചെയ്തു.
Image: /content_image/News/News-2017-05-09-14:55:32.jpg
Keywords: സീറോ മലബാര്‍
Content: 4869
Category: 1
Sub Category:
Heading: ഈശോയുടെ മുഖം തുടച്ച തിരുകച്ച സൂക്ഷിച്ചിരുന്ന ചില്ലുപേടകം സാത്താൻ സേവകരാൽ വികൃതമാക്കപ്പെട്ടു.
Content: മാഡ്രിഡ്: സ്പാനിഷ് ആശ്രമത്തിൽ ചില്ല് പേടകത്തിൽ സൂക്ഷിച്ചിരുന്ന ക്രിസ്തുവിന്റെ മുഖം തിരുകച്ച എന്നു കരുതപ്പെടുന്ന തിരുശേഷിപ്പില്‍ പൈശാചിക സന്ദേശങ്ങൾ കൊണ്ട് വികൃതമാക്കപ്പെട്ടു. മെയ് 7ന് രാവിലെ അലിസാൻറയിലെ വൈദികനാണ് ദേവാലയത്തിൽ പ്രതിഷ്ഠിച്ചിരുന്ന തിരുമുഖതിരുശേഷിപ്പിന്റെ ചില്ലു പേടകത്തിന് മുകളിൽ സാത്താൻ സംഖ്യയായ 666 എന്ന് എഴുതിയിരിക്കുന്നതും തലകീഴായ പൈശാചിക കുരിശ് സ്ഥാപിച്ചിരിക്കുന്നത് കണ്ടെത്തിയത്. കുരിശിന്റെ വഴി ചൊല്ലുന്ന പതിനാല് സ്ഥലങ്ങളിലെ ചില രൂപങ്ങളിലും പൈശാചിക കുരിശ് സ്ഥാപിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ദേവാലയത്തിലെ ക്യാമറകളിൽ നിന്നു ലഭിച്ച തെളിവുകൾ പ്രകാരം സംഭവത്തിന് പിന്നില്‍ ഒരു യുവതിയാണെന്നാണ് പോലീസ് നിഗമനം. ദേവാലയത്തിൽ പ്രവേശിച്ചയുടനെ തിരുശേഷിപ്പിന്റെ ചില്ലു പേടകം, മുനയുള്ള ഉപകരണം കൊണ്ട് തകർക്കാൻ നോക്കുന്നതും ശ്രമം വിഫലമായതിനെത്തുടർന്ന് ചില്ലിന് മേൽ 666 എന്ന് എഴുതിയിടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. തുടർന്ന് ദേവാലയത്തിൽ നിന്ന് പ്രാർത്ഥനാ പുസ്തകവും ആരാധനാക്രമങ്ങൾ രേഖപ്പെടുത്തുന്ന പുസ്തകവും കവർച്ച ചെയ്തു. അക്രമത്തെ തുടർന്ന് രൂപതാ മെത്രാൻ ജീസസ് മുർഗുയിയും വികാരി ജനറാളും ആശ്രമത്തിലെ സന്യസ്തരെ സന്ദർശിക്കുകയും ആശ്രമത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ വിപുലീകരിക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. ഗാഗുല്‍ത്തായിലേക്കുള്ള യേശുവിന്റെ അവസാന യാത്രയിൽ വേറോനിക്ക മിശിഹായുടെ തിരുമുഖം തുടച്ച കച്ച, അലിസാൻറയിലെ ദേവാലയത്തിൽ AD 536 മുതൽ വിശുദ്ധവാരത്തിനു ശേഷം വരുന്ന രണ്ടാം ഞായറാഴ്ചകളിലാണ് തീർത്ഥാടകർക്ക് പൊതു വണക്കത്തിന് പ്രതിഷ്ഠിക്കുന്നത്. അതിക്രമിയുടെ മാനസാന്തരത്തിനും, പൂജ്യ വസ്തുവായിരുന്നിട്ടും വൈകൃതമാക്കപ്പെട്ട സാഹചര്യത്തെ പ്രതി തിരുശേഷിപ്പിനോടുള്ള സ്നേഹത്തിലും ഭക്തിയിലും അഭാവം ഉണ്ടാകരുതേ എന്ന അപേക്ഷയും തങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് രൂപതയിറക്കിയ പ്രസ്താവന കുറിപ്പിൽ അറിയിച്ചു.
Image: /content_image/News/News-2017-05-09-19:16:43.jpg
Keywords:
Content: 4870
Category: 1
Sub Category:
Heading: ഇന്തോ​നേഷ്യയിലെ ക്രൈസ്തവ ഗവര്‍ണ്ണര്‍ക്ക് 2 വര്‍ഷം തടവ്
Content: ജ​ക്കാ​ർ​ത്ത: ഇന്തോ​നേഷ്യയില്‍ മതനിന്ദാ കുറ്റം ആരോപിച്ച് അറസ്റ്റില്‍ കഴിയുന്ന ക്രൈസ്തവ ഗവര്‍ണ്ണര്‍ ബസുക്കി ജഹാജയ്ക്കു ര​ണ്ടു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 27നു അദ്ദേഹം നടത്തിയ പ്രസംഗത്തെ ദുര്‍വ്യാഖ്യാനിച്ചു ഇസ്ലാം മതസ്ഥര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിധി. 'ഇസ്ലാം മതസ്ഥര്‍ അ​മു​സ്‌​ലിം​ക​ളാ​ൽ ന​യി​ക്ക​പ്പെ​ട​രു​ത്' എ​ന്ന ഖു​ർആ​ൻ വാ​ക്യ​ത്തെ ത​ന്‍റെ എ​തി​രാ​ളി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ൽ ദു​ർ​വ്യാ​ഖ്യാ​നി​ച്ചു എ​ന്ന് പ്ര​സം​ഗി​ച്ച​താ​ണു അദ്ദേഹം ചെയ്ത കു​റ്റം. കോടതി വിധി വന്നയുടന്‍ തന്നെ അ​ദ്ദേ​ഹത്തെ ജ​യി​ലി​ലേ​ക്കു മാറ്റി. വി​ധി പ്ര​സ്താ​വി​ക്കു​ന്ന കോ​ട​തി​ക്കു ​മു​ന്നി​ൽ പ​രമാ​വ​ധി ശി​ക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് നൂ​റു​ക​ണ​ക്കി​ന് തീവ്ര ഇസ്ലാം മതസ്ഥര്‍ പ്രകടനം നടത്തിയിരിന്നു. വി​ധി അ​റി​ഞ്ഞ​തോ​ടെ 'അല്ലാഹു അക്ബര്‍' എന്നു ഉച്ചത്തില്‍ വിളിച്ചതിന് ശേഷമാണ് സംഘം പിരിഞ്ഞത്. അതേ സമയം മ​തേ​ത​ര ഭ​ര​ണ​മാ​ണു​ രാജ്യത്തുള്ളതെ​ന്നു കാ​ണി​ക്കാ​ൻ ഇ​ന്തോ​നേ​ഷ്യ​ൻ ഭ​ര​ണ​കൂ​ടം ശ്രമപ്പെട്ട കാര്യങ്ങള്‍ നടത്തുന്നതിനിടയില്‍ കോ​ട​തി​വി​ധി സ​ർ​ക്കാ​രി​നു തി​രി​ച്ച​ടി​യാ​യിരിക്കുകയാണ്. കഴിഞ്ഞ ഡിസംബറില്‍ നടന്ന വിചാരണയില്‍, താന്‍ നിരപരാധിയാണെന്നും, തെറ്റായ കാര്യങ്ങളാണ് തന്റെ പേരില്‍ ചിലര്‍ ഉന്നയിക്കുന്നതെന്നും പറഞ്ഞു ഗവര്‍ണര്‍ ബസുക്കി കോടതി മുറിയില്‍ പൊട്ടികരഞ്ഞിരിന്നു. നേരത്തെ തന്റെ മുന്‍ഗാമിയായിരുന്ന ജോക്കോ വിഡോഡോ രാജ്യത്തിന്റെ പ്രസിഡന്റായി ചുമതലയേറ്റതിനെ തുടര്‍ന്നാണ് ക്രൈസ്തവ വിശ്വാസിയായ ബസുക്കി ജഹാജ ജക്കാര്‍ത്ത ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ടത്. പ്രാ​ദേ​ശി​ക കോ​ട​തി​യു​ടെ വി​ധി​ക്കെ​തി​രേ അ​പ്പീ​ൽ ന​ൽ​കുമെന്ന്‍ ബസുക്കി ജഹാജയുടെ അഭിഭാഷകന്‍ മാധ്യമങ്ങളെ അറിയിച്ചു.
Image: /content_image/TitleNews/TitleNews-2017-05-10-05:17:59.jpg
Keywords: ഇന്തോ, ഗവര്‍
Content: 4871
Category: 7
Sub Category:
Heading: ഫാ.ടോം ഉഴുന്നാലിന്റെ പുതിയ ദൃശ്യങ്ങള്‍
Content: ഭീകരര്‍ ബന്ധിയാക്കിയിട്ടുള്ള ഫാ.ടോം ഉഴുന്നാലിന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്ത്. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും നടത്തി വരുന്ന മോചനത്തിനായുള്ള ശ്രമങ്ങള്‍ പരാജയമാണെന്ന് വ്യക്തമാക്കുന്ന വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. വീഡിയോയില്‍’ 15-4-2017′ എന്ന് തീയ്യതി രേഖപ്പെടുത്തിയ പ്ലകാര്‍ഡും മടിയില്‍ വച്ചാണ് ടോം ഉഴുന്നാലില്‍ സംസാരിക്കുന്നത്. അത്യധികം അവശതയോടെയും നിരാശയോടെയുമാണ് ഫാ. ടോമിനെ വീഡിയോയില്‍ കാണുന്നത്. ‘ഇന്ത്യന്‍ സര്‍ക്കാരിന്റെ നിരുത്തരവാദപരമായ പെരുമാറ്റം തന്നെ വേദനിപ്പിക്കുന്നുവെന്നും ‘എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ എന്താണ് നിങ്ങള്‍ക്ക് എന്റെ മോചനത്തിനായി ചെയ്യാന്‍ കഴിയുക? ദയവായി നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത് ചെയ്യുക. അതിനായി ദൈവം അനുഗ്രഹിക്കട്ടെ’ എന്നുമാണ് വീഡിയോയില്‍ ഫാ. ടോം പറയുന്നത്.
Image:
Keywords: വീഡിയോ