category_idNews
Priority0
Sub CategoryNot set
statusUnpublished
PlaceNot set
Mirror DayNot set
Headingഈശോയുടെ മുഖം തുടച്ച തിരുകച്ച സൂക്ഷിച്ചിരുന്ന ചില്ലുപേടകം സാത്താൻ സേവകരാൽ വികൃതമാക്കപ്പെട്ടു.
Contentമാഡ്രിഡ്: സ്പാനിഷ് ആശ്രമത്തിൽ ചില്ല് പേടകത്തിൽ സൂക്ഷിച്ചിരുന്ന ക്രിസ്തുവിന്റെ മുഖം തിരുകച്ച എന്നു കരുതപ്പെടുന്ന തിരുശേഷിപ്പില്‍ പൈശാചിക സന്ദേശങ്ങൾ കൊണ്ട് വികൃതമാക്കപ്പെട്ടു. മെയ് 7ന് രാവിലെ അലിസാൻറയിലെ വൈദികനാണ് ദേവാലയത്തിൽ പ്രതിഷ്ഠിച്ചിരുന്ന തിരുമുഖതിരുശേഷിപ്പിന്റെ ചില്ലു പേടകത്തിന് മുകളിൽ സാത്താൻ സംഖ്യയായ 666 എന്ന് എഴുതിയിരിക്കുന്നതും തലകീഴായ പൈശാചിക കുരിശ് സ്ഥാപിച്ചിരിക്കുന്നത് കണ്ടെത്തിയത്. കുരിശിന്റെ വഴി ചൊല്ലുന്ന പതിനാല് സ്ഥലങ്ങളിലെ ചില രൂപങ്ങളിലും പൈശാചിക കുരിശ് സ്ഥാപിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ദേവാലയത്തിലെ ക്യാമറകളിൽ നിന്നു ലഭിച്ച തെളിവുകൾ പ്രകാരം സംഭവത്തിന് പിന്നില്‍ ഒരു യുവതിയാണെന്നാണ് പോലീസ് നിഗമനം. ദേവാലയത്തിൽ പ്രവേശിച്ചയുടനെ തിരുശേഷിപ്പിന്റെ ചില്ലു പേടകം, മുനയുള്ള ഉപകരണം കൊണ്ട് തകർക്കാൻ നോക്കുന്നതും ശ്രമം വിഫലമായതിനെത്തുടർന്ന് ചില്ലിന് മേൽ 666 എന്ന് എഴുതിയിടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. തുടർന്ന് ദേവാലയത്തിൽ നിന്ന് പ്രാർത്ഥനാ പുസ്തകവും ആരാധനാക്രമങ്ങൾ രേഖപ്പെടുത്തുന്ന പുസ്തകവും കവർച്ച ചെയ്തു. അക്രമത്തെ തുടർന്ന് രൂപതാ മെത്രാൻ ജീസസ് മുർഗുയിയും വികാരി ജനറാളും ആശ്രമത്തിലെ സന്യസ്തരെ സന്ദർശിക്കുകയും ആശ്രമത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ വിപുലീകരിക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. ഗാഗുല്‍ത്തായിലേക്കുള്ള യേശുവിന്റെ അവസാന യാത്രയിൽ വേറോനിക്ക മിശിഹായുടെ തിരുമുഖം തുടച്ച കച്ച, അലിസാൻറയിലെ ദേവാലയത്തിൽ AD 536 മുതൽ വിശുദ്ധവാരത്തിനു ശേഷം വരുന്ന രണ്ടാം ഞായറാഴ്ചകളിലാണ് തീർത്ഥാടകർക്ക് പൊതു വണക്കത്തിന് പ്രതിഷ്ഠിക്കുന്നത്. അതിക്രമിയുടെ മാനസാന്തരത്തിനും, പൂജ്യ വസ്തുവായിരുന്നിട്ടും വൈകൃതമാക്കപ്പെട്ട സാഹചര്യത്തെ പ്രതി തിരുശേഷിപ്പിനോടുള്ള സ്നേഹത്തിലും ഭക്തിയിലും അഭാവം ഉണ്ടാകരുതേ എന്ന അപേക്ഷയും തങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് രൂപതയിറക്കിയ പ്രസ്താവന കുറിപ്പിൽ അറിയിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-05-09 22:46:00
Keywords
Created Date2017-05-09 23:46:43