Contents

Displaying 4561-4570 of 25068 results.
Content: 4842
Category: 1
Sub Category:
Heading: ബെനഡിക്ട് പതിനാറാമന്‍ പാപ്പയ്ക്കു നല്‍കുന്ന ‘പോപ്പ് എമരിറ്റസ്’ എന്ന വിശേഷണത്തോട് യോജിപ്പില്ലെന്ന് ആര്‍ച്ച് ബിഷപ്പ് ഫിസിച്ചെല്ല
Content: വത്തിക്കാന്‍: ബെനഡിക്ട് പതിനാറാമന്‍ പാപ്പായെ “പോപ്‌ എമരിറ്റസ്” എന്ന് വിശേഷിപ്പിക്കുന്നതിനോട് വിയോജിപ്പ് ഉണ്ടെന്ന് നവസുവിശേഷവത്ക്കരണത്തിന്റെ പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റും മെത്രാപ്പോലീത്തയുമായ റിനോ ഫിസിച്ചെല്ല. ബെനഡിക്ട് പതിനാറാമനെക്കുറിച്ച് വത്തിക്കാന്‍ മാധ്യമപ്രവര്‍ത്തകനായ മിമ്മോ മുവൊലോ എഴുതിയ ‘ഇല്‍ പാപ്പാ ഡെല്‍ കൊരാജിയോ” (The Pope of Courage) എന്ന പുസ്തകത്തിന്റെ പ്രസാധന ചടങ്ങില്‍ വെച്ചാണ് മെത്രാപ്പോലീത്ത തന്റെ വിയോജിപ്പ്‌ രേഖപ്പെടുത്തിയത്. സ്ഥാനത്യാഗത്തിനു ശേഷം ബെനഡിക്ട് പതിനാറാമനെ ‘പോപ്‌ എമരിറ്റസ്’ എന്ന് വിളിക്കണമെന്ന തീരുമാനത്തെ താന്‍ പിന്തുണക്കുന്നില്ലാന്നു ബിഷപ്പ് പറഞ്ഞു. നേരത്തെ എമിരിറ്റസ് പാപ്പാ എന്നു തനിക്ക് നല്‍കുന്ന വിശേഷണം ഇഷ്ടമല്ലായെന്നും, ഫാദര്‍ ബെനഡിക്ട് എന്ന് വിളിക്കപ്പെടുവനാണ് ആഗ്രഹിക്കുന്നതെന്നും മുന്‍പാപ്പ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ വത്തിക്കാന്‍ സ്റ്റാഫംഗങ്ങളുടെ തീരുമാനത്തെ എതിര്‍ക്കുവാനുള്ള ശക്തി തനിക്കില്ലെന്നും മുന്‍പാപ്പാ അന്ന് പറഞ്ഞു. 'പോപ്‌ എമരിറ്റസ്' എന്ന വിശേഷണത്തെ താന്‍ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു, എന്നാല്‍ ഈ വിശേഷണത്തെ താന്‍ ഉപയോഗിക്കുകയില്ല. ദൈവശാസ്ത്രപരമായ കാഴ്ചപ്പാടില്‍ പ്രശ്നരഹിതമായ മറ്റൊരു വിശേഷണത്തിനായി താന്‍ കാത്തിരിക്കുന്നു എന്നും ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. സുവിശേഷ പ്രചാരണത്തിനായി ബെനഡിക്ട് പതിനാറാമന്‍ പാപ്പാ തന്നെ സ്ഥാപിച്ച വത്തിക്കാന്‍ വിഭാഗത്തിന്റെ തലവനാണ് ബിഷപ്പ് റിനോ ഫിസിച്ചെല്ല. മെത്രാപ്പോലീത്താക്ക് പുറമേ ഇതിനുമുന്‍പും പലരും ‘പോപ്‌ എമരിറ്റസ്’ വിശേഷണത്തിന്റെ സാധുതയെക്കുറിച്ച് സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. അപ്പോസ്റ്റോലിക് സിഗ്നാറ്റൂറായുടെ സെക്രട്ടറിയായ മെത്രാന്‍ ഗിസപ്പേ സിയാക്കാ, കര്‍ദ്ദിനാള്‍ വാള്‍ട്ടര്‍ ബ്രാന്‍ഡ്മുള്ളര്‍ എന്നിവരും സമാനമായ നിലപാട് വ്യക്തമാക്കിയിരിന്നു. മാര്‍പാപ്പായായി ഇരുന്നതിനു ശേഷം സ്ഥാനത്യാഗം ചെയ്ത ആളിനെ വിശേഷിപ്പിക്കുവാന്‍ പറ്റിയ വിശേഷണം കണ്ടെത്തണമെന്നാണ് കര്‍ദ്ദിനാള്‍ വാള്‍ട്ടര്‍ ബ്രാന്‍ഡ്മുള്ളര്‍ അഭിപ്രായപ്പെട്ടത്. ബെനഡിക്ട് പതിനാറാമന്റെ ധീരമായ തീരുമാനം കത്തോലിക്കാ സഭയുടെ ഭാവിക്ക് മുന്‍പില്‍ ഒരു പുതിയ ചക്രവാളം തന്നെ തുറന്നുതന്നുയെന്ന് പുസ്തക പ്രസാധന ചടങ്ങില്‍ വെച്ച് മെത്രാപ്പോലീത്ത റിനോ ഫിസിഷെല്ല പറഞ്ഞു. മറ്റുള്ള പാപ്പാമാരും ഇത് മാതൃകയാക്കാനുള്ള സാധ്യതയാണ് ഇതു വവഴി ഉണ്ടായത്. ബെനഡിക്ട് പതിനാറാമന്റെ സ്ഥാനപരിത്യാഗത്തില്‍ തങ്ങള്‍ ഏറെ ദുഃഖിതരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബെനഡിക്ട് പതിനാറാമന്റെ വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള മൂന്നാമത്തെ ചാക്രിക ലേഖനം പൂര്‍ത്തിയാക്കുവാന്‍ താന്‍ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ച കാര്യവും മെത്രാപ്പോലീത്ത തന്റെ പ്രസംഗത്തില്‍ പരമര്‍ശിച്ചിരിന്നു.
Image: /content_image/News/News-2017-05-06-09:08:40.jpeg
Keywords: എമിരിറ്റസ് ബെനഡിക്ട്, ബനഡിക്
Content: 4843
Category: 1
Sub Category:
Heading: ഈജിപ്തിലെ ക്രൈസ്തവര്‍ക്ക് നേരെ വീണ്ടും ആക്രമണത്തിന് തയാറെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്സ്
Content: കെയ്റോ: ഈജിപ്തിലെ ക്രിസ്ത്യാനികള്‍ക്ക് നേരെ തുടര്‍ന്നും ആക്രമണങ്ങള്‍ ഉണ്ടാകും എന്ന സൂചന നല്‍കികൊണ്ട് ഇസ്ലാമിക് സ്റ്റേറ്റ്സ്. ക്രിസ്ത്യാനികളുടെ കൂട്ടായ്മകളും പരിപാടികളിലും പങ്കെടുക്കുന്നത് ഒഴിവാക്കണമെന്ന് ഇസ്ലാമിക്‌ സ്റ്റേറ്റ്‌ തീവ്രവാദി ഗ്രൂപ്പിന്റെ നേതാവ് മുസ്ലീങ്ങള്‍ക്ക് മുന്നറിയിപ്പ്‌ നല്‍കിയ സാഹചര്യത്തിലാണ് ആക്രമണ സൂചന ഉളവായിരിക്കുന്നത്. ഐ‌എസ് ആഴ്ചതോറും പുറത്തിറക്കുന്ന ‘അല്‍ നാബാ’ വാര്‍ത്താപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പേര് വെളിപ്പെടുത്താത്ത ജിഹാദി നേതാവ്‌ ഈ മുന്നറിയിപ്പ്‌ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ മാസം ഓശാന തിരുനാള്‍ ദിനത്തില്‍ സംഘടന നടത്തിയ ചാവേര്‍ ആക്രമണത്തില്‍ നിരവധി ക്രൈസ്തവ വിശ്വാസികള്‍ കൊല്ലപ്പെട്ടിരുന്നു. സൈനിക, പോലീസ്‌ ആക്രമണങ്ങള്‍ സംവിധാനങ്ങളുള്ള സ്ഥലങ്ങളും മുസ്ലീംകള്‍ ഒഴിവാക്കണമെന്നും അയാള്‍ തന്റെ മുന്നറിയിപ്പില്‍ പറയുന്നു. ഈജിപ്തില്‍ ഇനിയും ക്രിസ്ത്യാനികള്‍ക്ക് നേരെ ആക്രമണം നടത്തുവാന്‍ ഐ‌എസ് പദ്ധതിയിട്ടിട്ടുണ്ട് എന്നാണു ഈ മുന്നറിയിപ്പില്‍ നിന്നും വ്യക്തമാകുന്നത്. ക്രിസ്ത്യാനികളാണ് തങ്ങളുടെ ഏറ്റവും ഇഷ്ടപ്പെട്ട ഇരകളെന്ന് ഐ‌എസ് ഫെബ്രുവരി മാസത്തില്‍ പുറത്ത്‌ വിട്ട ഒരു വീഡിയോയില്‍ വ്യക്തമാക്കിയിരിന്നു. ക്രിസ്ത്യാനികള്‍ക്ക് നേരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തിയിട്ടും ഫ്രാന്‍സിസ്‌ പാപ്പായുടെ ഈജിപ്ത് സന്ദര്‍ശനം മുടക്കുവാന്‍ ഐ‌എസിന് കഴിഞ്ഞില്ല. ഇക്കാര്യവും പരിഗണിച്ചു അക്രമം രൂക്ഷമാക്കാനായിരിക്കും തീവ്രവാദ സംഘടന ശ്രമിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു. തന്റെ ഈജിപ്ത് സന്ദര്‍ശനത്തിനിടക്ക്‌ അല്‍-അസ്ഹര്‍ സര്‍വ്വകലാശാലയില്‍ വെച്ച് നടത്തിയ പ്രസംഗത്തില്‍ മാര്‍പാപ്പ തീവ്രവാദത്തെ അപലപിച്ചിരിന്നു. ക്രിസ്ത്യാനികളുമായി സൗഹാര്‍ദ്ദത്തില്‍ ജീവിക്കുവാന്‍ പാപ്പാ മുസ്ലീംകളോട് അഭ്യര്‍ത്ഥിക്കുകയുമുണ്ടായി. അടുത്തിടെ ‘സീനായി പ്രൊവിന്‍സ്‌’ എന്നറിയപ്പെടുന്ന ഐ‌എസ് അനുബന്ധ സംഘടന സീനായി മേഖലക്ക് പുറമേ ഈജിപ്തിലുള്ള മറ്റുള്ള സ്ഥലങ്ങളില്‍ ക്രൈസ്തവര്‍ക്കും സുരക്ഷാ സൈന്യത്തിന് നേര്‍ക്കു ആക്രമണങ്ങള്‍ നടത്തിയിരിന്നു. മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കും എന്ന ഉറപ്പ്‌ ഈജിപ്ത് പ്രസിഡന്റ് അബ്ദേല്‍ ഫത്ത അല്‍-സിസി നല്‍കിയിട്ടുണ്ടെങ്കിലും തീവ്രവാദി ആക്രമണങ്ങളെ ഫലപ്രദമായി തടയുവാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. വടക്കന്‍ സീനായി മേഖലയില്‍ തങ്ങളുടെ സ്വാധീനം ഉറപ്പിക്കുവാനും, മുസ്ലീം ശരീയത്ത് നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുവാനുമായി ഐ‌എസ് സംഘടന ‘ഹിസ്ബാ’ എന്ന പേരില്‍ സഖ്യത്തിനു രൂപം നല്‍കിയിട്ടുണ്ടെന്നുള്ള വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരിന്നു.
Image: /content_image/News/News-2017-05-06-10:30:52.jpg
Keywords: ഈജി
Content: 4844
Category: 4
Sub Category:
Heading: ജീവിത വിജയത്തിന് വിശുദ്ധ ഇഗ്നേഷ്യസ് ലൊയോള നൽകിയ 6 ഉപദേശങ്ങൾ
Content: വലുതാകുമ്പോള്‍ ആരാകണമെന്നാണ് ആഗ്രഹം? കുട്ടിക്കാലത്ത് നമ്മുടെ സ്കൂള്‍, മതബോധന അദ്ധ്യാപകരില്‍ നിന്നും ഈ ചോദ്യം നമ്മള്‍ പലപ്പോഴും കേട്ടിട്ടുണ്ടാകും. ശാസ്ത്രജ്ഞന്‍, ഡോക്ടര്‍, എഞ്ചിനീയര്‍ എന്നിങ്ങനെ നീളുന്നു നമ്മുടെ ആഗ്രഹങ്ങള്‍. എന്നാല്‍ നമ്മള്‍ എന്തിനാണ് ഈ ഭൂമിയിലേക്ക് വന്നിരിക്കുന്നത് ? നമ്മള്‍ സന്തോഷവാന്‍മാരായിരിക്കുവാന്‍ എന്ത് ചെയ്യണം? ഈ ചോദ്യങ്ങള്‍ ഒരു സാധാരണ മനുഷ്യനെ സംബന്ധിച്ചിടത്തോളം എപ്പോഴും ഉയരുന്ന ചോദ്യങ്ങളാണ്. നമ്മുടെ ഭാവിയെ കുറിച്ചുള്ള പദ്ധതികള്‍ തയ്യാറാക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന ജോലി, ഏറ്റവും പ്രസിദ്ധമായ സ്കൂളിലെ അഡ്മിഷന്‍ ഇവയൊക്കെയാണ് നമ്മുടെ മനസ്സില്‍ കൂടുതലായി കടന്ന്‍ വരാറുള്ളത്. 500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന വിശുദ്ധ ഇഗ്നേഷ്യസ് ലൊയോളയും യുവാവായിരിക്കുമ്പോള്‍ തന്റെ ഭാവിയെക്കുറിച്ച് അധികമൊന്നും ആലോചിച്ചിരുന്നില്ല. സുന്ദരികളായ സ്ത്രീകളെക്കുറിച്ചും, ഭംഗിയുള്ള വസ്ത്രങ്ങളെ കുറിച്ചും മാത്രമായിരുന്നു അദ്ദേഹത്തിന്റെ ചിന്ത മുഴുവന്‍. സൈനീക നേട്ടങ്ങള്‍, വാള്‍പ്പയറ്റ് എന്നിവയും അദ്ദേഹത്തെ ഭ്രമിപ്പിച്ചിരുന്നു. പക്ഷേ ഒരു യുദ്ധത്തിനിടക്ക് ഏറ്റ മുറിവ് അദ്ദേഹത്തിന്റെ ജീവിതത്തെ വളരെയേറെ മാറ്റിമറിച്ചു. രോഗശയ്യയിലായിരിക്കുമ്പോള്‍ തന്റെ ജീവിത ഉദ്ദേശത്തെക്കുറിച്ച് ചിന്തിക്കുവാനും അത് കണ്ടെത്തുവാനും അദ്ദേഹത്തിനു ധാരാളം സമയം ലഭിച്ചു: താന്‍ കണ്ടെത്തിയ കാര്യങ്ങള്‍ മറ്റുള്ളവര്‍ക്കും സഹായകരമാകുമെന്ന് കരുതി, തന്റെ ജീവിത ലക്ഷ്യം കണ്ടെത്തുവാന്‍ താന്‍ സ്വീകരിച്ച നടപടികളില്‍ ചിലത് അദ്ദേഹം എഴുതി വെക്കുകയുണ്ടായി. അദ്ദേഹമെഴുതിയ ‘ആത്മീയ അഭ്യാസങ്ങള്‍’ എന്ന പുസ്തകത്തിലെ ‘ഒരു നല്ല തിരഞ്ഞെടുപ്പ്’ എന്ന അദ്ധ്യായത്തില്‍ നിന്നും തിരഞ്ഞെടുത്ത ചില ഉപദേശങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. പതിനഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഈ ആത്മീയ നിയന്താവിന്റെ താഴെ പറയുന്ന ഉപദേശങ്ങള്‍ നമ്മേ സന്തോഷത്തിലേക്ക് നയിക്കും എന്നതില്‍ സംശയം വേണ്ട. 1) #{red->n->n->ഭാവിയെ കുറിച്ച് ചിന്തിക്കുവാന്‍ സമയം കണ്ടെത്തുക }# നിങ്ങള്‍ക്ക് പക്വതയുള്ള പ്രായമെത്തിയിട്ടില്ലെങ്കിലോ, മതിയായ അനുഭവങ്ങളില്ലെങ്കിലോ നിങ്ങളുടെ ഭാവിയെക്കുറിച്ചുള്ള ശരിയായ തീരുമാനമെടുക്കുവാന്‍ ബുദ്ധിമുട്ടായിരിക്കും. ഒരു ചെറിയ കുട്ടിക്ക് ഞാന്‍ ഒരു ബാസ്കറ്റ്ബോള്‍ കളിക്കാരനാകണമെന്നാണ് ആഗ്രഹമെന്ന് പറയുവാന്‍ എളുപ്പം കഴിയും. എന്നാല്‍ ഒരു 36 വയസ്സ്കാരന് അങ്ങനെ പറയണമെങ്കില്‍ അത് കൂടുതല്‍ ക്ലേശകരമായിരിക്കും. നിങ്ങളുടെ കഴിവുകളില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ളതും, ഇഷ്ടമില്ലാത്തതുമായ കാര്യങ്ങളും നിങ്ങള്‍ക്ക് തിരിച്ചറിയുവാനും കണ്ടെത്തുവാനും കഴിഞ്ഞാല്‍ മാത്രമേ നിങ്ങള്‍ക്ക് വലിയ തീരുമാനങ്ങള്‍ എടുക്കുവാന്‍ കഴിയുകയുള്ളൂ. നിങ്ങള്‍ അസ്വസ്ഥരായിരിക്കുമ്പോള്‍ വലിയ തീരുമാനങ്ങള്‍ എടുക്കരുത്. പെട്ടെന്നുള്ള തീരുമാനങ്ങള്‍ കാര്യങ്ങള്‍ നേരെയാക്കുവാനുള്ള ഒരു എളുപ്പവഴിയാണെങ്കിലും വളരെ വിരളമായെ അവ ഉദ്ദേശിക്കുന്ന ഫലം നല്‍കുകയുള്ളൂ. അസ്വസ്ഥരായി ഇരിക്കുമ്പോള്‍ നിങ്ങളുടെ ഭാവിയെക്കുറിച്ച് വിവേകപൂര്‍വ്വം ചിന്തിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയുകയില്ല എന്നതാണ് അതിനു കാരണം. 2) #{red->n->n-> ഭാവിയിലെ നിങ്ങളെ കുറിച്ച് ഭാവനയില്‍ കാണുക}# ഇപ്പോഴത്തേതില്‍ നിന്നും 20-30 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ നിങ്ങളുടെ തീരുമാനത്തില്‍ നിങ്ങള്‍ സന്തോഷവാന്‍മാരായിരിക്കുമോ? അതോ നിങ്ങളുടെ തീരുമാനത്തില്‍ നിന്നും നിങ്ങള്‍ പിന്മാറിയിരിക്കുമോ ? ഭാവിയിലെ നിങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് ഒരു നല്ല പ്രവര്‍ത്തിയാണ്. എന്റെ കാര്യം പറയുകയാണെങ്കില്‍, ആദ്യം ഞാന്‍ എന്നെത്തന്നെ ഒരു ചിത്രകാരനായി ഭാവനയില്‍ കണ്ടു. അതെനിക്ക് പിടിച്ചില്ല. പിന്നീട് ഞാന്‍ എന്നെ ഒരു പുരോഹിതനായാണ് ഭാവനയില്‍ കണ്ടത്, പക്ഷേ അതിലും എനിക്ക് എന്തോ അതൃപ്തി തോന്നി. ഈ വിചിന്തനം എല്ലാവരെ സംബന്ധിച്ചിടത്തോളം നല്ലതായിരിക്കണമെന്നില്ല. അതേ സമയം തന്നെ ഭാവിയെ ഭാവനയില്‍ കാണുന്നത് നല്ല തുടക്കമായിരിക്കും. 3) #{red->n->n->നിങ്ങളെ ശരിക്കും അറിയാവുന്നവരോട് ചോദിക്കുക }# നമ്മളുടെ ഭാവിയെക്കുറിച്ചുള്ള തീരുമാനമെടുക്കുന്നതിന് മറ്റുള്ളവരുടെ സഹായം ആവശ്യപ്പെടുക. ഒരു നല്ല ആശയമായി തോന്നുന്നില്ല അല്ലേ! നിങ്ങളെ ശരിക്കും അറിയാവുന്നവര്‍ക്ക് നിങ്ങളുടെ ജീവിതത്തെക്കുറിച്ച് എത്രത്തോളം ഉള്‍ക്കാഴ്ചയുണ്ടായിരുന്നു എന്നറിയുമ്പോള്‍ നിങ്ങള്‍ അതിശയപ്പെട്ടുപോകും. നിഷ്പക്ഷമായ ഒരു കണ്ണിലൂടെ അവര്‍ നിങ്ങളെ നോക്കികാണുന്നതിലൂടെ എന്ത് കാര്യത്തിലാണ് നിങ്ങള്‍ കൂടുതല്‍ സന്തോഷവാന്‍മാരാകുന്നതെന്ന് അവര്‍ക്ക് ശരിക്കുമറിയാം. അതിനാല്‍ അവരുടെ അഭിപ്രായം ചോദിക്കുന്നത് അത്ര മോശം കാര്യമല്ല. പ്രാര്‍ത്ഥനയും ഈ സഹായത്തിലുള്‍പ്പെടും, കാരണം ദൈവത്തേക്കാള്‍ അധികമായി ആര്‍ക്കാണ് നിങ്ങളെ അറിയാവുന്നത് ? നിങ്ങള്‍ ആശയകുഴപ്പത്തില്‍ അകപ്പെടുമ്പോള്‍ പ്രാര്‍ത്ഥനയും, കൂട്ടുകാരുമായുള്ള സംസാരം വഴിയും നിങ്ങള്‍ക്ക് കാര്യങ്ങള്‍ വ്യക്തമാകും, പ്രത്യേകിച്ച് ജീവിത ലക്ഷ്യത്തേക്കുറിച്ച്. 4) #{red->n->n->നിങ്ങളുടെ തീരുമാനം ശേഷിച്ച ജീവിതത്തെ എപ്രകാരം ബാധിക്കുമെന്ന് ചിന്തിക്കുക }# ഒരിക്കല്‍ നിങ്ങള്‍ നിങ്ങളുടെ ജീവിത ലക്ഷ്യം കണ്ടെത്തിയാല്‍, നിങ്ങള്‍ക്ക് എല്ലാം മനസ്സിലാകും. അതായത് നിങ്ങള്‍ തിരഞ്ഞെടുത്ത ജീവിത വഴി, ജീവിത ശൈലി, ലക്ഷ്യങ്ങള്‍ എന്നിവ നിങ്ങള്‍ക്കും, കുടുംബത്തിനും, കൂട്ടുകാര്‍ക്കും നല്ലതായി തീരുമോ, അതോ ഒരു തലവേദനയായി മാറുമോ ? ഉദാഹരണമായി, ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന ഒരു ജോലിക്കായി നിങ്ങള്‍ക്ക് കുടുംബത്തില്‍ നിന്നും അകന്ന് നില്‍ക്കുകയും, ഒരുപാട് യാത്രചെയ്യേണ്ടി വരികയും വേണ്ടി വരുന്നുവെന്നിരിക്കട്ടെ. തത്വത്തില്‍ ഇത്തരത്തിലുള്ള ഒരു ജോലി നല്ലതാണ്, പക്ഷേ കുടുംബത്തോടൊപ്പം സന്തോഷമായി കഴിയുക എന്നതാണ് നിങ്ങളുടെ ആഗ്രഹമെങ്കില്‍ നിങ്ങളുടെ യഥാര്‍ത്ഥ ജീവിത ലക്ഷ്യത്തില്‍ നിന്നുമുള്ള ഒരു വ്യതിചലനമായിരിക്കും അത്. 5) #{red->n->n-> നിങ്ങള്‍ക്ക് ഉപദേശം തരുന്ന മറ്റൊരാളായി സ്വയം നടിക്കുക}# നിങ്ങള്‍ എന്തായിരിക്കും നിങ്ങളോട് പറയുക? നിങ്ങളുടെ തീരുമാനത്തില്‍ നിങ്ങള്‍ നിരാശരാണോ? അതോ സന്തോഷവാന്‍മാരാണോ? വികാരപരമായ ചിന്തകളെ ലഘൂകരിച്ചുകൊണ്ട് വിവേകപൂര്‍വ്വവും, വസ്തുനിഷ്ഠവുമായ രീതിയില്‍ ചിന്തിക്കുന്നതിന് ഈ അഭ്യാസം ഒരു നല്ല മാര്‍ഗ്ഗമാണ്. ഒരു വലിയ തീരുമാനമെടുക്കുന്നതില്‍ നിങ്ങളുടെ സഹായം ആവശ്യപ്പെടുന്ന നിങ്ങളേപ്പോലെയുള്ള മറ്റൊരാളെ ഭാവനയില്‍ കാണുക എന്നത് ഈ അഭ്യാസത്തിന്റെ മറ്റൊരു രൂപമാണ്. നിങ്ങള്‍ എന്ത് ഉപദേശമായിരിക്കും അയാള്‍ക്ക് നല്‍കുക? ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ കഴിവുള്ള തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ പരിഗണിക്കേണ്ട എന്തെല്ലാം കാര്യങ്ങളായിരിക്കും നിങ്ങള്‍ക്ക് അയാളെ ഉപദേശിക്കുവാനുണ്ടാവുക? 6) #{red->n->n->നിങ്ങളുടെ ജീവിതത്തിലെ അവസാന നിമിഷങ്ങളിലൂടെയാണ് നിങ്ങള്‍ കടന്നുപോകുന്നതെന്ന് കരുതുക }# ഇതുവരെയുള്ള നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ സന്തോഷവാന്‍മാരാണോ ? അല്ലെങ്കില്‍, നിങ്ങള്‍ക്ക് എന്ത് മാറ്റമാണ് വരുത്തുവാന്‍ കഴിയുക? നാളെ നിങ്ങള്‍ മരിക്കുവാന്‍ പോവുകയാണ്. നിങ്ങള്‍ക്ക് പറ്റിയ തെറ്റുകളുടെ അടിസ്ഥാനത്തില്‍ നിങ്ങള്‍ മറ്റൊരാള്‍ക്ക് അവസാന ഉപദേശം നല്‍കുകയാണ് എന്ന് കരുതുക. എന്തായിരിക്കും നിങ്ങള്‍ക്ക് നിര്‍ദ്ദേശിക്കുവാന്‍ ഉണ്ടാവുക? ഒരു പക്ഷേ നിങ്ങള്‍ക്ക് ശ്രമിക്കുവാന്‍ സാധിക്കാത്ത എന്തെങ്കിലും ഒരു കാര്യമായിരിക്കാം അത്. അല്ലെങ്കില്‍ നിങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുവാന്‍ കഴിയാതെ പോയ എന്തെങ്കിലും. ജീവിതത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിന് മരണത്തെക്കുറിച്ച് ചിന്തിക്കുന്നത് നല്ലതായിരിക്കും, ഇത് നിത്യവും ധ്യാനിക്കുന്നത് വളരെ നല്ലതാണ്. നമ്മള്‍ എല്ലാവരും പേരുകേട്ട കായികതാരങ്ങള്‍ അല്ലായിരിക്കാം, പക്ഷേ നമുക്കായി നിശ്ചയിക്കപ്പെട്ടിട്ടുള്ള ഒരു ജീവിതം നമ്മുടെ മുന്‍പിലുണ്ട്. നമ്മള്‍ സൃഷ്ടിക്കപ്പെട്ടതിനു കാരണമായ ഒരു ലക്ഷ്യവും ഉണ്ട്. അതിനു വേണ്ടിയാണ് നമ്മള്‍ ഈ ഭൂമിയിലേക്ക് വന്നിരിക്കുന്നത്, ഒരിക്കല്‍ നമ്മള്‍ ഈ ലക്ഷ്യം കണ്ടെത്തിയാല്‍ അതില്‍ നിന്ന്‍ ലഭിക്കുന്ന സന്തോഷം നമുക്ക് മറ്റൊന്നില്‍ നിന്നും ലഭിക്കുകയില്ലായെന്നത് തീര്‍ച്ച. < Originally Published On 06/05/17 >
Image: /content_image/Mirror/Mirror-2017-05-06-11:42:55.jpg
Keywords: മാര്‍ഗ്ഗങ്ങള്‍, നിര്‍ദ്ദേശ
Content: 4845
Category: 6
Sub Category:
Heading: കര്‍ത്താവിന്റെ കല്‍പ്പനയനുസരിച്ചു സുവിശേഷ പ്രഘോഷണം രണ്ടുതരത്തില്‍ നിര്‍വഹിക്കപ്പെടുന്നു
Content: "ഈ ശിഷ്യൻതന്നെയാണ് ഈ കാര്യങ്ങൾക്കു സാക്ഷ്യം നൽകുന്നതും ഇവ എഴുതിയതും. അവന്റെ സാക്ഷ്യം സത്യമാണെന്നു ഞങ്ങൾക്കറിയാം." (യോഹ 21:24) #{red->n->n->യേശു ഏകരക്ഷകൻ: ഏപ്രില്‍ 21}# <br> എല്ലാ മനുഷ്യരും രക്ഷ പ്രാപിക്കണമെന്നും, സത്യത്തിന്‍റെ അറിവിലേക്ക്- അതായത് 'യേശുക്രിസ്തുവിലേക്ക്' വരണമെന്നും ദൈവം ആഗ്രഹിക്കുന്നു. ഈ വെളിപാട് ഭൂമിയുടെ അതിര്‍ത്തികള്‍ വരെ എത്തേണ്ടതിനായി സര്‍വജനതകളോടും വ്യക്തികളോടും സുവിശേഷം പ്രഘോഷിക്കുന്നതിനു ക്രിസ്തു അപ്പസ്തോലന്മാരോടു കല്പിച്ചു. കര്‍ത്താവിന്‍റെ കല്‍പനയനുസരിച്ചു സുവിശേഷ പ്രഘോഷണം രണ്ടുതരത്തില്‍ നിര്‍വഹിക്കപ്പെടുന്നു:- #{blue->n->n->1. ലിഖിത രൂപത്തില്‍:}# അപ്പസ്തോലന്മാരും അവരോട് ബന്ധപ്പെട്ട മറ്റു വ്യക്തികളും ഒരേ പരിശുദ്ധാത്മാവിന്‍റെ പ്രചോദനത്തിന്‍ കീഴില്‍ രക്ഷയുടെ സന്ദേശം എഴുതി അറിയിച്ചു. പരിശുദ്ധാത്മാവിന്റെ നിശ്വാസത്താല്‍ ലിഖിതരൂപത്തിലാക്കപ്പെട്ട ദൈവത്തിന്‍റെ സംഭാഷണമാണ് വിശുദ്ധ ഗ്രന്ഥം. മനുഷ്യർക്കു തന്നെത്തന്നെ വെളിപ്പെടുത്താനായി, ദൈവം വിശുദ്ധ ഗ്രന്ഥത്തിലൂടെ മനുഷ്യരോട് മാനുഷികമായ വാക്കുകളിൽ സംസാരിക്കുന്നു. #{blue->n->n->2. വാചിക രൂപത്തില്‍:}# അപ്പസ്തോലന്മാര്‍ തങ്ങളുടെ മാതൃക വഴിയും അവര്‍ സ്ഥാപിച്ച സംവിധാനങ്ങള്‍ വഴിയും വാചികമായി സുവിശേഷം പകര്‍ന്നു കൊടുത്തു. ക്രിസ്തുവിന്‍റെ അധരങ്ങളില്‍ നിന്ന്, അവിടുത്തെ പ്രഭാഷണങ്ങളിലും, പ്രവൃത്തികളിലും നിന്ന്, അവര്‍ സ്വീകരിച്ചതും അല്ലെങ്കില്‍ ‍പരിശുദ്ധാത്മാവിന്റെ പ്രചോദനത്താല്‍ അവര്‍ ഗ്രഹിച്ചതും ആയ കാര്യങ്ങള്‍ അവര്‍ പകര്‍ന്നു കൊടുത്തു. വിശുദ്ധലിഖിതത്തില്‍ നിന്നു വ്യതിരിക്തമെങ്കിലും അതുമായി ഗാഢബന്ധമുള്ളതും പരിശുദ്ധാത്മാവില്‍ നിര്‍വ്വഹിക്കപ്പെടുന്നതുമായ സുവിശേഷത്തിന്‍റെ സജീവവുമായ ഈ പകര്‍ന്നുകൊടുക്കല്‍ 'പാരമ്പര്യം' എന്നറിയപ്പെടുന്നു. <br> (cf: CCC 76, 78) #{red->n->n->വിചിന്തനം}# <br> ദൈവീകവെളിപാടിന്റെ കൈമാറലും വ്യാഖ്യാനവും ഭരമേറ്റിട്ടുള്ള സഭ, വെളിപ്പെടുത്തപ്പെട്ടിട്ടുള്ള എല്ലാ സത്യങ്ങളെയും കുറിച്ച് ഉറപ്പ് കൈവരിക്കുന്നത് വിശുദ്ധ ഗ്രന്ഥത്തില്‍ നിന്നും, പാരമ്പര്യത്തിൽ നിന്നുമാണ്. അതിനാല്‍ വിശുദ്ധ ഗ്രന്ഥവും പാരമ്പര്യവും സമാനമായ ഭക്തി ബഹുമാനങ്ങളോടെ സ്വീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യേണ്ടതാണ്. ഇതിൽ ഏതെങ്കിലും ഒന്നിനെ ഉപേക്ഷിച്ചുകൊണ്ടുള്ള സുവിശേഷ പ്രഘോഷണം ഒരിക്കലും പൂർണ്ണമാകുന്നില്ല. #{red->n->n->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-05-06-13:28:27.jpg
Keywords: യേശു,ക്രിസ്തു
Content: 4846
Category: 1
Sub Category:
Heading: മതസ്വാതന്ത്ര്യത്തിനെതിരെ നിയമ നിർമ്മാണത്തിനൊരുങ്ങി ജാർഖണ്ഡ്
Content: റാഞ്ചി: ഇഷ്ടമുള്ള മതവിശ്വാസം സ്വീകരിക്കാനുള്ള ഒരു പൗരന്റെ മതസ്വാതന്ത്ര്യത്തെ നിയമം മൂലം കടിഞ്ഞാണിടാനുള്ള തീരുമാനത്തിലേക്ക് ജാർഖണ്ഡ് ഗവൺമെന്റ്. മെയ് ഒന്നിന് പലാമുവിൽ സമാപിച്ച ഭാരതീയ ജനതാ പാർട്ടി സമ്മേളനത്തിലാണ് ഇത്തരമൊരു തീരുമാനത്തിലെത്തി ചേർന്നിരിക്കുന്നത്. പാർട്ടി തീരുമാനം സംസ്ഥാന ഗവൺമെന്റ് നടപ്പിലാക്കുക വഴി ഒരു മതവിശ്വാസം ഉപേക്ഷിച്ചു മറ്റൊന്ന് സ്വീകരിക്കുന്നത് കുറ്റകരമാക്കുകയാണ് ലക്ഷ്യം. പുതിയ തീരുമാനം ക്രൈസ്തവർക്കെതിരെ അക്രമം അഴിച്ചു വിടാനുള്ള നിലപാടിലേക്ക് എത്തുമെന്ന ഭീതിയിലാണ് സംസ്ഥാനത്തെ ക്രൈസ്തവര്‍. രാജ്യത്തെ പൗരന്‍മാര്‍ക്ക് തങ്ങള്‍ക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കുവാന്‍ ഭരണഘടന തന്നെ അവകാശം നല്‍കുന്നുണ്ട്. എന്നാല്‍ മഹാരാഷ്ട്രയുള്‍പ്പെടെയുള്ള അഞ്ചു സംസ്ഥാനങ്ങളില്‍ മതം മാറുന്നതിനെ വിലക്കി പ്രത്യേക നിയമം പാസാക്കിയിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് ജാര്‍ഖണ്ഡും പുതിയ നയം സ്വീകരിക്കുന്നത്. ഇന്ത്യൻ പൗരന്മാർക്ക് മതസ്വാതന്ത്യവും അത് പ്രചരിപ്പിക്കാനുള്ള അവകാശവും ഭരണഘടന ഉറപ്പു വരുത്തുന്നുണ്ടെന്ന് റാഞ്ചി സഹായമെത്രാൻ ടെലസ്ഫോർ ബില്ലുങ്ങ് വാർത്തയോട് പ്രതികരിച്ചു. ആരെയും നിർബന്ധിച്ച് സഭയിൽ അംഗമാക്കുക ക്രൈസ്തവ നയമല്ലെന്നും സ്വമേധയാ വരുന്നവരെ സ്വീകരിക്കുക മാത്രമാണ് ക്രൈസ്തവര്‍ ചെയ്യുന്നതെന്നും അദ്ദേഹം അറിയിച്ചു. ഹൈന്ദവ രാജ്യമാക്കി ഭാരതത്തെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് ബി.ജെ.പിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും അതിനായി തെറ്റായ മതപരിവർത്തന വാർത്തകളാണ് നിയമം നടപ്പിലാക്കാൻ മാധ്യമങ്ങളിലൂടെ നല്കുന്നതെന്നും ബിഷപ്പ് പറഞ്ഞു. ജാർഖണ്ഡിൽ ബി.ജെ.പി അധികാരത്തിലേറിയതു മുതൽ ക്രൈസ്തവ കൂട്ടായ്മയെയും പ്രാർത്ഥനകളെയും തടസ്സപ്പെടുത്തുന്ന സ്ഥിതിഗതികളാണ് നിലനില്ക്കുന്നത്. അപര്യാപ്തമായ ഭരണവും ദാരിദ്രവും മൂലം ഉടലെടുക്കുന്ന പ്രതിസന്ധികളിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ബി.ജെ.പിയുടെ തന്ത്രമാണ് പുതിയ നിയമമെന്ന് പിന്നോക്ക വിഭാഗത്തിന്റെ ക്ഷേമത്തിന് വേണ്ടിയുള്ള ദേശീയ മെത്രാന്‍ സമിതിയുടെ ചെയർമാനും സിംഡേഗ ബിഷപ്പുമായ വിൻസന്‍റ് ബർവ വ്യക്തമാക്കി. ജാർഖണ്ഡിലെ 33 മില്യൺ വരുന്ന ജനസംഖ്യയിലെ 15 ലക്ഷം ജനങ്ങൾ ക്രൈസ്തവരാണ്. ഇതില്‍ പകുതിപ്പേർ പിന്നോക്ക വിഭാഗത്തില്‍ നിന്നുള്ളവരാണ്.
Image: /content_image/TitleNews/TitleNews-2017-05-07-06:12:48.jpg
Keywords: ഭാരത
Content: 4847
Category: 6
Sub Category:
Heading: മാമ്മോദീസ സ്വീകരിച്ചു ക്രിസ്ത്യാനിയായി തീരുന്ന ഒരു വ്യക്തിയുടെ മുൻപിൽ അനുഗ്രഹങ്ങളുടെ വലിയ കലവറ തുറക്കുന്നു
Content: "അവനിൽ വിശ്വസിക്കുന്ന എല്ലാവരും അവന്റെ നാമം വഴി പാപമോചനം നേടുമെന്നു പ്രവാചകൻമാർ അവനെക്കുറിച്ചു സാക്ഷ്യപ്പെടുത്തുന്നു" (അപ്പ. 10:43) #{red->n->n->യേശു ഏകരക്ഷകൻ: മെയ് 7}# <br> അത്യുന്നതനായ ദൈവം തന്റെ ഏകജാതനായ യേശുക്രിസ്തുവിനെ ഈ ഭൂമിയിലേക്കയച്ചു കൊണ്ട്‌ അവനിൽ വിശ്വസിക്കുവാനും അവന്റെ മാർഗ്ഗം പിന്തുടരുവാനും സകല ജനതകളോടും ആവശ്യപ്പെടുന്നു. ഈ ക്രിസ്തുമാർഗ്ഗം യഥാർത്ഥത്തിൽ സൗഭാഗ്യത്തിലേക്കുള്ള ഒരു വിളിയാണ്. ലോകത്തിൽ മറ്റൊരു ശക്തിക്കും, മതങ്ങൾക്കും, പ്രത്യയശാസ്ത്രങ്ങൾക്കും സങ്കൽപിക്കാൻ പോലും സാധിക്കാത്ത വിധത്തിൽ ഉന്നതവും ശ്രേഷ്‌ഠവുമാണ് ക്രിസ്തുമാർഗ്ഗം നൽകുന്ന അനുഗ്രഹങ്ങൾ. ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് നിത്യജീവൻ വാഗ്‌ദാനം ചെയ്യുമ്പോഴും, ഈ ഭൂമിയിലെ ജീവിതത്തിനാവശ്യമായ ദാനങ്ങളും ക്രിസ്തുമാർഗ്ഗം പിന്തുടരുന്നതിലൂടെ ഒരു മനുഷ്യനു ലഭിക്കുന്നു. ക്രിസ്തുമാർഗ്ഗം സ്വീകരിക്കുന്നവർക്ക് ഈ ഭൂമിയിൽ വച്ചു തന്നെ ലഭിക്കുന്ന അനുഗ്രഹങ്ങൾ നിരവധിയാണെങ്കിലും അവയിൽ പ്രധാനപ്പെട്ടവ: #{blue->n->n->1. പരിശുദ്ധാത്മാവ്:}# ക്രൈസ്തവ ജീവിതത്തിന്‍റെ ആന്തരിക ഗുരുവും, സൗമ്യനായ അതിഥിയും, ഈ ജീവിതത്തെ പ്രചോദിപ്പിക്കുകയും നയിക്കുകയും തിരുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന സുഹൃത്തുമായ പരിശുദ്ധാത്മാവിനെ സ്വീകരിക്കാനുള്ള അനുഗ്രഹം. #{blue->n->n->2. കൃപാവര സമൃദ്ധി:}# ഒരു ക്രൈസ്തവ വിശ്വാസി രക്ഷിക്കപ്പെട്ടിരിക്കുന്നതു കൃപാവരത്താലാണ്. നിത്യജീവനിലേക്കുള്ള ഫലം പുറപ്പെടുവിക്കാന്‍ ഒരു വിശ്വാസിക്കു സാധിക്കുന്നതും കൃപാവരത്താലാണ്. #{blue->n->n->3. സുവിശേഷഭാഗ്യങ്ങൾ:}# ക്രിസ്തുവിന്‍റെ മാര്‍ഗം മാത്രമാണ് മനുഷ്യഹൃദയം അത്യധികം അഭിലഷിക്കുന്ന ശാശ്വത സൗഭാഗ്യത്തിലേക്കു മനുഷ്യനെ നയിക്കുന്ന ഏകമാര്‍ഗം. സുവിശേഷം വാഗ്ദാനം ചെയ്യുന്ന ഈ സൗഭാഗ്യങ്ങൾ സ്വീകരിക്കാനുള്ള അനുഗ്രഹം ക്രിസ്തുമാർഗ്ഗത്തിലൂടെ മനുഷ്യനു കൈവരുന്നു. #{blue->n->n->4. പാപമോചനം:}# താന്‍ ഒരു പാപിയാണെന്നു ഒരു മനുഷ്യന്‍ തിരിച്ചറിയുന്നില്ലെങ്കില്‍, തന്നെപ്പറ്റിത്തന്നെയുള്ള സത്യം അവന് അറിയുവാന്‍ സാധിക്കുകയില്ല. ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് ദൈവം നൽകുന്ന സൗജന്യ പാപമോചനം സ്വീകരിക്കുവാൻ സാധിക്കുന്നു. #{blue->n->n->5. മാനുഷികസുകൃതങ്ങള്‍:}# നന്മയിലേക്കുള്ള ശരിയായ മനോഭാവങ്ങളുടെ സൗന്ദര്യവും ആകര്‍ഷണവും ഗ്രഹിക്കുവാനും, നന്മ സ്വീകരിക്കുവാനും, മറ്റുള്ളവർക്കു നന്മ ചെയ്യുവാനും സഹായിക്കുന്ന മാനുഷികസുകൃതങ്ങള്‍ ക്രിസ്തുമാർഗ്ഗത്തിലൂടെ മനുഷ്യനു ലഭിക്കുന്നു. #{blue->n->n->6. ക്രൈസ്തവസുകൃതങ്ങൾ:}# വിശുദ്ധരുടെ മാതൃകയാല്‍ അത്യധികം പ്രചോദിപ്പിക്കപ്പെട്ട വിശ്വാസം, പ്രത്യാശ, സ്നേഹം എന്നീ ക്രൈസ്തവ സുകൃതങ്ങള്‍ സ്വീകരിക്കുവാനും മറ്റുള്ളവരിലേക്കു പകർന്നുകൊടുക്കാനുമുള്ള അനുഗ്രഹം ക്രിസ്തുമാർഗ്ഗത്തിലൂടെ ഒരു വിശ്വാസിക്കു ലഭിക്കുന്നു. #{red->n->n->വിചിന്തനം}# <br> മാമ്മോദീസ സ്വീകരിച്ചു ക്രിസ്ത്യാനിയായി തീരുന്ന ഒരു വ്യക്തിയുടെ മുൻപിൽ അനുഗ്രഹങ്ങളുടെ ഒരു വലിയ കലവറ തുറക്കുന്നു. ലോകത്തിൽ മറ്റൊരു ശക്തിക്കും, മതങ്ങൾക്കും, പ്രത്യയശാസ്ത്രങ്ങൾക്കും സങ്കൽപിക്കാൻ പോലും സാധിക്കാത്ത വിധത്തിൽ ഉന്നതവും ശ്രേഷ്‌ഠവുമായ ഈ അനുഗ്രഹങ്ങളെ വിശ്വാസത്തിന്റെ കണ്ണുകൾകൊണ്ട് കണ്ട്, അവ സ്വീകരിക്കുവാൻ നമ്മുടെ ജീവിതം ദൈവത്തിന്റെ മുൻപിൽ തുറന്നുവയ്ക്കാം. ഈ അനുഗ്രഹങ്ങൾ സ്വീകരിക്കുവാൻ സാധിക്കാതെ, തെറ്റായ ഈശ്വര സങ്കൽപങ്ങളിൽ മുഴുകി ജീവിക്കുന്ന എല്ലാ മനുഷ്യരെയും ദൈവസന്നിധിയിൽ സമർപ്പിച്ചു നമ്മുക്കു പ്രാർത്ഥിക്കുകയും ചെയ്യാം. #{red->n->n->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-05-07-13:08:12.jpg
Keywords: യേശു,ക്രിസ്തു
Content: 4848
Category: 18
Sub Category:
Heading: എടത്വ തിരുനാള്‍ ഇന്ന്
Content: എ​​ട​​ത്വ: ദ​​ക്ഷി​​ണേ​​ന്ത്യ​​യി​​ലെ പ്ര​​സി​​ദ്ധ തീ​​ർ​ത്ഥാ​​ട​​ന കേ​​ന്ദ്ര​​മാ​​യ എ​​ട​​ത്വ സെ​​ന്‍റ് ജോ​​ർ​​ജ് ഫൊ​​റോ​​നാ പ​​ള്ളി​​യി​​ൽ വി​​ശു​​ദ്ധ ഗീ​​വ​​ർ​​ഗീ​​സ് സഹദായുടെ തി​​രു​​നാ​​ൾ ഇ​​ന്നു ന​​ട​​ക്കും. വൈ​​കു​​ന്നേ​​രം നാ​​ലി​​നു വി​​ശു​​ദ്ധ​​ന്‍റെ അ​ദ്ഭു​​ത തി​​രു​​സ്വ​​രൂ​​പ​​വും എ​​ഴു​​ന്ന​​ള്ളി​​ച്ചു​​കൊ​​ണ്ടു​​ള്ള പ്രദിക്ഷണത്തില്‍ പതിനായിരങ്ങള്‍ പങ്കെടുക്കും. വൈകീട്ട് മൂ​​ന്നി​​നു ത​​മി​​ഴി​​ൽ ന​​ട​​ക്കു​​ന്ന ആ​​ഘോ​​ഷ​​മാ​​യ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ്ക്കു ധ​​ർ​​മ​​പു​​രി രൂ​​പ​​താ മെ​​ത്രാ​​ൻ റ​​വ.​ഡോ.​ലോ​​റ​​ൻ​​സ് പ​​യസ് മു​​ഖ്യ കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും. ഗ്രീന്‍ പ്രോട്ടോകോള്‍ ഏര്‍പ്പെടുത്തി കൊണ്ടാണ് ഇത്തവണ തിരുനാള്‍ നടക്കുന്നത്. പ്ലാസ്റ്റിക് പരമാവധി ഒഴിവാക്കി പുനരുപയോഗിക്കാവുന്ന വസ്തുക്കളാണ് കൂടുതലായി ഉപയോഗിക്കുന്നത്. നാ​​ടി​​ന്‍റെ നാ​​നാ​​ദി​​ക്കി​​ൽ​നി​​ന്ന് ആ​​യി​​ര​​ങ്ങ​​ളാ​​ണ് ഇ​​ന്ന​​ലെ രാ​​ത്രി ത​​ന്നെ പ​​ള്ളി​​യി​​ൽ എ​​ത്തി​​യി​​രു​​ക്കു​​ത്. ക​​ന്യാ​​കു​​മാ​​രി ചി​​ന്ന​​മു​​ട്ടം തു​​റ​​ക്കാ​​രാ​​ണ് ഇ​​ന്ന​​ത്തെ പ്ര​​ദ​​ക്ഷി​​ണ​​ത്തി​നു രൂ​​പ​​ങ്ങ​​ൾ വ​​ഹി​​ക്കു​​ന്ന​​തും നേ​​തൃ​​ത്വം ന​​ൽ​​കു​​ന്ന​​തും. മേ​​യ് 14 നാ​​ണ് എ​​ട്ടാ​​മി​​ടം. അന്നേ ദിവസം ചെ​​റി​​യ രൂ​​പ​​വും എ​​ഴു​​ന്ന​​ള്ളി​​ച്ചു​​കൊ​​ണ്ടു​​ള്ള പ്ര​​ദ​​ക്ഷി​​ണം കു​​രി​​ശ​​ടി ചു​​റ്റി പ​​ള്ളി​​യി​​ൽ മ​​ട​​ങ്ങി​​യെ​​ത്തു​​ന്ന​​തോ​​ടെ കൊ​​ടി​​യി​​റ​​ങ്ങും.
Image: /content_image/India/India-2017-05-07-06:49:55.jpg
Keywords: തിരുനാള്‍
Content: 4849
Category: 18
Sub Category:
Heading: കെ‌സി‌ബി‌സി മാധ്യമ കമ്മീഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
Content: കൊ​​​ച്ചി: കെ​​​സി​​​ബി​​​സി മാ​​​ധ്യ​​​മ ക​​​മ്മീ​​​ഷ​​​ന്‍റെ 2016 ലെ ​​​മാ​​​ധ്യ​​​മ അ​​​വാ​​​ർ​​​ഡു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു. സാ​​​ഹി​​​ത്യ അ​​​വാ​​​ർ​​​ഡി​​​ന് ജോ​​​സ് വ​​​ട്ട​​​പ്പ​​​ലത്തെ തിരഞ്ഞെടുത്തു. അ​​​ല​​​ക്സാ​​​ണ്ട​​​ർ ജേ​​​ക്ക​​​ബി​​​നാ​​​ണു ദാ​​​ർ​​​ശ​​​നി​​​ക വൈ​​​ജ്ഞാ​​​നി​​​ക അ​​​വാ​​​ർ​​​ഡ്. ഡോ. ​​​വി.​​​പി. ഗം​​​ഗാ​​​ധ​​​ര​​​നെ സം​​​സ്കൃ​​​തി പു​​​ര​​​സ്കാ​​​രം ന​​​ൽ​​​കി ആ​​​ദ​​​രി​​​ക്കും. ജ​​​യ്മോ​​​ൻ കു​​​മ​​​ര​​​കം മാ​​​ധ്യ​​​മ അ​​​വാ​​​ർ​​​ഡി​​​നും റാ​​​ഫേ​​​ൽ ബി​​​നു യു​​​വ​​​പ്ര​​​തി​​​ഭാ അ​​​വാ​​​ർ​​​ഡി​​​നും അ​​​ർ​​​ഹ​​​രാ​​​യി. ജൂ​​​ണ്‍ 11നു ​​​പി​​​ഒ​​​സി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന മാ​​​ധ്യ​​​മ​​​ദി​​​നാ​​​ഘോ​​​ഷ​​​ത്തി​​​ൽ അ​​​വാ​​​ർ​​​ഡു​​​ക​​​ൾ സ​​​മ്മാ​​​നി​​​ക്കും. മാ​​​ധ്യ​​​മ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് ഡോ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ തെ​​​ക്കെ​​​ത്തേ​​​ച്ചേ​​​രി​​​ൽ അ​​​ധ്യ​​​ക്ഷ​​​നാ​​​യ അ​​​വാ​​​ർ​​​ഡ് നി​​​ർ​​​ണ​​​യ​​​സ​​​മി​​​തി​​​യി​​​ൽ റ​​​വ.​ ഡോ. ​​വ​​​ർ​​​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട്, ഡോ. ​​​ഏ​​​ബ്ര​​​ഹാം ജോ​​​സ​​​ഫ്, റ​​​വ. ഡോ. ​​​ജി​​​മ്മി പൂ​​​ച്ച​​​ക്കാ​​​ട്ട്, ഫാ. ​​​വി​​​ബി​​​ൻ സേ​​​വ്യ​​​ർ, റ​​​വ. ഡോ. ബോ​​​വാ​​​സ് മാ​​​ത്യു എ​​​ന്നി​​​വ​​​രാ​​​യി​​​രു​​​ന്നു കമ്മറ്റി അം​​​ഗ​​​ങ്ങ​​​ൾ.
Image: /content_image/India/India-2017-05-07-07:06:37.jpg
Keywords: അവാര്‍ഡ്, കെ‌സി‌ബി‌സി
Content: 4850
Category: 1
Sub Category:
Heading: ബൊക്കോഹറാം തട്ടികൊണ്ട് പോയ 82 പെണ്‍കുട്ടികള്‍ കൂടി മോചിതരായി
Content: അബൂജ: നൈജീരിയായിൽനിന്ന് ബൊക്കോഹറാം ഭീകരസംഘടന തട്ടിക്കൊണ്ടുപോയ സ്കൂൾ വിദ്യാർഥിനികളിൽ 82 പേരെക്കൂടി വിട്ടയച്ചു. ഭരണകൂടത്തിന്റെ കൈവശം തടവിൽ കഴിഞ്ഞിരുന്ന, സംഘടനയുമായി അനുഭാവമുള്ളവരിൽ ചിലരെ വിട്ടുനൽകിയാണു പെൺകുട്ടികളെ മോചിപ്പിച്ചത്. മോചിപ്പിച്ച പെൺകുട്ടികളെ അബുജയിലെത്തിച്ചു. കഴിഞ്ഞ ഒക്ടോബറിൽ 21 പേരെയും സംഘടന മോചിപ്പിച്ചിരുന്നു. ലൈംഗിക അടിമകളായും ചാവേർ ബോംബുകളായും പാചകക്കാരായും ഉപയോഗിക്കാനാണ് ഭീകരർ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയത്. രാജ്യന്തര മധ്യസ്ഥന്‍മാരുടെ സഹായത്തോടെയാണു സര്‍ക്കാര്‍ ജിഹാദികളുമായി ചർച്ച നടത്തിയത്. അതേസമയം, കൈമാറിയ തടവുകാരെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇന്നു പ്രസിഡന്റ് മുഹമ്മദു ബുഹാരി കുട്ടികളെ കാണും. പെൺകുട്ടികളെ മോചിപ്പിക്കാനായതിൽ സുരക്ഷാ ഏജൻസികളോടും സ്വിറ്റ്സർലൻഡ് സർക്കാർ, രാജ്യാന്തര സംഘടനയായ റെഡ് ക്രോസ് തുടങ്ങിയവയോടുമുള്ള നന്ദിയും ബുഹാരി അറിയിച്ചു. നാലു മാസങ്ങൾ നീണ്ട ചർച്ചകൾക്കുശേഷമാണു 82 പെൺകുട്ടികളെ വിട്ടുനൽകാൻ തീരുമാനമായത്. ശനിയാഴ്ച വൈകുന്നേരം കുട്ടികളെ കാമറൂൺ അതിർത്തിയോടു ചേർന്നുള്ള ബാങ്കിയിലെത്തിച്ചതായി അധികൃതർ അറിയിച്ചു. 2014 ഏപ്രിൽ 14ന് ചിബോക്കിലെ പെൺകുട്ടികൾക്കുള്ള സർക്കാർ സ്കൂൾ ആക്രമിച്ച ബോക്കോ ഹറം 16നും 18നുമിടെ പ്രായമുള്ള 276 പേരെയാണു തട്ടിയെടുത്തത്.
Image: /content_image/India/India-2017-05-07-08:27:22.jpg
Keywords: ബോക്കോ, നൈജീ
Content: 4851
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പ അഭിനയിച്ച സിനിമ കാന്‍ ചലച്ചിത്രമേളയിലേക്ക്
Content: റോം: ​അമേരിക്ക ആസ്ഥാനമായ അം​ബി പി​ക്ചേ​ഴ്സ് ക​മ്പനി​ നിര്‍മ്മിച്ച ‘ബി​യോ​ണ്ട് ദ ​സ​ൺ’ എ​ന്ന ച​ല​ച്ചി​ത്രത്തില്‍ ഫ്രാന്‍സിസ് പാപ്പയും. ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു മാ​ർ​പാ​പ്പ സി​നി​മ​യി​ൽ അഭി​ന​യി​ക്കു​ന്നത്. മാ​ർ​പാ​പ്പ അഭിനയിച്ച ചലച്ചിത്രം ഈ മാസം 17-നാ​രം​ഭി​ക്കു​ന്ന കാ​ൻ ച​ല​ച്ചി​ത്ര​മേ​ള​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും. ച​ല​ച്ചി​ത്ര​ത്തി​ൽ​ നി​ന്നു​ ലഭിക്കുന്ന ലാ​ഭം ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പയുടെ ഇഷ്ട്ടപ്രകാരം അ​ർ​ജ​ന്‍റീ​ന​യി​ലു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളെ​യും മ​റ്റും സ​ഹാ​യി​ക്കു​ന്നതിനായി നല്‍കും. വ്യ​ത്യ​സ്ത സം​സ്കാ​ര​ങ്ങ​ളി​ൽ​ നി​ന്നു​വ​ന്ന നാ​ലു കുട്ടികള്‍ ക്രി​സ്തു​വി​ന്‍റെ പ​ഠ​ന​ങ്ങ​ൾ അ​നു​ധാ​വ​നം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്നതിനെ ഇതിവൃത്തമാക്കിയാണ് സിനിമ. ​സി​നി​മ​യു​ടെ പ്ര​ചോ​ദ​നം ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യാ​ണെ​ന്ന് അം​ബി​യു​ടെ സ​ഹ​സ്ഥാ​പ​ക​ൻ ആ​ൻ​ഡ്രി​യ ഇ​യ​ർ​വോ​ളി​നോ പ​റ​ഞ്ഞു. സുവിശേഷം പങ്കുവയ്ക്കുവാൻ തികച്ചും നൂതനവും വ്യത്യസ്തവുമായ രീതി അവലംബിച്ച പാപ്പയുടെ തിരഞ്ഞെടുപ്പ് വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍.
Image: /content_image/News/News-2017-05-07-09:21:32.jpg
Keywords: ഫ്രാന്‍സിസ് പാപ്പ, ചലച്ചി