Contents
Displaying 4531-4540 of 25065 results.
Content:
4810
Category: 1
Sub Category:
Heading: ആസിയ ബീബി: സുപ്രീം കോടതി വിധി വീണ്ടും നീട്ടി
Content: ലാഹോര്‍: പാക്കിസ്ഥാനില്‍ ദൈവനിന്ദാനിന്ദാക്കുറ്റം ആരോപിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരിക്കുന്ന ക്രൈസ്തവ യുവതി ആസിയാബീബിയുടെ അപ്പീല്‍ കേള്‍ക്കുന്നത് സുപ്രീം കോടതി വീണ്ടും നീട്ടിവച്ചു. ആസിയായുടെ കേസില്‍ പാക്കിസ്ഥാന് സുപ്രീംകോടതി ജൂണില്‍ അന്തിമ വിധി പറയുമെന്ന് ആസിയായുടെ വക്കീലായ സൈഫുള്‍ മലൂക്ക് അടുത്തിടെ മാധ്യമങ്ങളെ അറിയിച്ചിരിന്നു. എന്നാല്‍ വിധി ജൂണില്‍ ഉണ്ടാകില്ലായെന്ന് കോടതി പ്രഖ്യാപിക്കുകയായിരിന്നു. വ്യാജ ആരോപണത്തിന്റെ പേരില്‍ തടവറയില്‍ കഴിയുന്ന ആസിയായുടെ അപ്പീല്‍ സുപ്രീംകോടതി ഏറെ നാളത്തെ അനിശ്ചിതത്വത്തിന് ശേഷം കഴിഞ്ഞ ഒക്ടോബറില്‍ പരിഗണനക്കു എടുത്തിരിന്നു. എന്നാല്‍, പാനലിലെ ഒരു ജഡ്ജി പിന്മാറിയതിനെ തുടര്‍ന്ന് കേസ് അനിശ്ചിത കാലത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. തുടര്‍ന്നു ഒരാഴ്ച മുന്‍പ് ആസിയായുടെ കേസ് കോടതി ജൂണില്‍ പരിഗണനക്ക് എടുക്കുമെന്ന് വക്കീല്‍ അറിയിക്കുകയായിരിന്നു. ഏറെ പ്രതീക്ഷയോടെയാണ് ആസിയായുടെ ബന്ധുക്കളും രാജ്യത്തെ ക്രൈസ്തവരും ഈ വാര്‍ത്തയെ സ്വാഗതം ചെയ്തത്. എന്നാല്‍ വിധി നീളുമെന്ന പ്രഖ്യാപനം രാജ്യത്തെ ന്യൂനപക്ഷമായ ക്രൈസ്തവ വിശ്വാസികളെ വേദനയിലാഴ്ത്തിയിരിക്കുകയാണ്. 2009 മുതല്‍ കിഴക്കന്‍ പാക്കിസ്ഥാനിലെ മുള്ട്ടാണ് എന്ന പ്രദേശത്തുള്ള ജയിലില്‍ ഏകാന്ത തടവിലാണ് ആസിയ ബീബി. ആസിയാക്ക് നീതി ലഭിക്കുന്നതിനു വേണ്ടി നിരന്തരം പോരാടുമെന്നു റിനൈയ്സന്‍സ് എഡ്യൂക്കേഷന്‍ ഫൗണ്ടേഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോസഫ് നദീം യുസിഎ ന്യൂസിനോട് പറഞ്ഞു. ആസിയായുടെ മോചനം സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ലോകമെമ്പാടും സ്വരം ഉയരുന്നുണ്ട്. കഴിഞ്ഞ മാസം ആദ്യവാരത്തില്‍ യുവതിയുടെ മോചനം സാധ്യമാക്കണമെന്നാവശ്യപ്പെട്ടു അമേരിക്കന്‍ സെനറ്റില്‍ പ്രമേയം അവതരിപ്പിച്ചിരിന്നു. മുതിർന്ന സെനറ്റർമാരായ റാൻഡ് പോൾ, ക്രിസ് കൂൺസ് എന്നിവര്‍ സമര്‍പ്പിച്ച പ്രമേയത്തില്‍ ആസിയയെ വിട്ടയയ്ക്കണമെന്നും ക്രിസ്ത്യാനികൾ അടക്കമുള്ള മതന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പാക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചത്.
Image: /content_image/News/News-2017-05-03-10:05:28.jpg
Keywords: ആസിയ

4811
Category: 18
Sub Category:
Heading: നാമഹേതുക തിരുനാള്‍ തൊഴിലാളികള്‍ക്ക് ഒപ്പം ആഘോഷിച്ചു കൊണ്ട് ബിഷപ്പ് കാരിക്കശ്ശേരി
Content: കോട്ടപ്പുറം: നാമഹേതുക തിരുനാള്‍ തൊഴിലാളികള്‍ക്ക് ഒപ്പം ആഘോഷിച്ചു കൊണ്ട് കോട്ടപ്പുറം രൂപതാധ്യക്ഷന്‍ ബിഷപ്പ് ജോസഫ് കാരിക്കശ്ശേരി. രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കോട്ടപ്പുറം വികാസിൽ നടന്ന തൊഴിലാളി ദിന കൂട്ടായ്മയില്‍ 200ഓളം തൊഴിലാളികളുടെ ഒപ്പമാണ് അദ്ദേഹം നാമഹേതുക തിരുനാള്‍ ആഘോഷിച്ചത്. കെഎൽസിഎ ഡയറക്ടർ ഫാ. ടോം രാജേഷ്, മതബോധന ഡയറക്ടർ ഫാ. ജൈജു ഇലഞ്ഞിക്കൽ, കിഡ്സ് അസി. ഡയറക്ടർമാരായ ഫാ. പോൾ തോമസ് കളത്തിൽ, ഫാ. അഗസ്റ്റിൻ കാട്ടാശേരി, ജോയ് ഗോതുരുത്ത്, അജി തങ്കച്ചൻ, ഫ്രാൻസിസ് തേക്കാനത്ത്, വി.എം.ജോണി, ദേവസി, പ്രിൻസി, അജു മാത്യൂസ് എന്നിവർ ആശംസകൾ അർപ്പിച്ചു. വർക്കേഴ്സ് ഇന്ത്യ ഫെഡറേഷൻ പ്രസിഡന്റ് ജോസഫ് ജൂഡ് ക്ലാസ് നയിച്ചു.
Image: /content_image/India/India-2017-05-03-10:31:27.jpg
Keywords: കാരി

4812
Category: 4
Sub Category:
Heading: വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്താല്‍ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാകില്ല?
Content: വി. കുര്‍ബാനയില്‍ നിന്നു ശക്തി സ്വീകരിച്ച് മുന്നേറുന്നവരുടെ ജീവിതത്തില്‍ യാതൊരു പ്രതിസന്ധികളും ഉണ്ടാവുകയില്ല എന്ന തെറ്റായ ധാരണ പലരിലും ഉണ്ട്. എന്നാല്‍ ദൈവത്തില്‍ പൂര്‍ണ്ണമായും ആശ്രയിച്ച് മുന്നേറുന്നവരുടെ ജീവിതത്തില്‍ ഏത് പ്രതിസന്ധികളുണ്ടായാലും അതിനെ തരണം ചെയ്ത് മുന്നേറാനുള്ള ശക്തി ലഭിക്കും എന്നതാണ് വാസ്തവം. ഒരിക്കല്‍ കുര്‍ബ്ബാന കഴിഞ്ഞ് അന്നത്തെ എന്റെ എല്ലാ ജോലികളും സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചു. അന്നു ഞാന്‍ പതിവിലും കൂടുതല്‍ പ്രാര്‍ത്ഥിച്ചു. കാരണം അന്ന് എനിക്ക് പല വീടുകളിലും പണികള്‍ തീര്‍ത്ത് കൊടുക്കേണ്ടതുണ്ടായിരുന്നു. ഞാന്‍ പോകുന്ന വീടുകളെയും എവിടെ തുടങ്ങണം. എവിടെ അവസാനിപ്പിക്കണം ഇവയൊക്കെ ഈശോയുടെ മുന്പില് അവതരിപ്പിച്ചു. അവസാനത്തെ വീട്ടില്‍ ചെന്നപ്പോള്‍ പണി തീരാറായപ്പോള്‍ അപകടമുണ്ടായി. തെങ്ങില്‍ കയറി പകുതിയായപ്പോള്‍ മുകളിലേക്ക് ഒന്നു നോക്കി. ആ നിമിഷം എന്റെ നെറ്റിയിലേക്ക് ഒരു കല്ലു വന്നു വീണു രക്തം ചീറ്റിയൊഴുകി. ഞാന്‍ സാവകാശം താഴെയിറങ്ങി. (ആള് താമസം ഇല്ലാത്ത പറമ്പായതിനാല് കല്ലെറിഞ്ഞ് തേങ്ങ പറിക്കാന്‍ ശ്രമിച്ചതു വഴി മുകളില്‍ തങ്ങിയിരുന്ന കല്ല് തെങ്ങു കുലുങ്ങിയപ്പോള്‍ താഴേക്ക് വീണതാണ്). ഇവിടെ പലരും പറഞ്ഞു. ദൈവാനുഗ്രഹമുള്ള ആളായതിനാലാണ് താഴെ വീഴാതിരുന്നതെന്ന്. തന്നെയുമല്ല കല്ല് അല്പം മാറിയിരുന്നെങ്കില്‍ എന്തും സംഭവിക്കുമായിരുന്നു. എന്നാല്‍ ഇങ്ങനെ ചോദിക്കുന്നവരും ഉണ്ട്-എന്നും പള്ളിയില്‍ പോകുന്ന ആള്‍ക്ക് എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു? എന്നാല്‍ കല്ല് വീഴ്ചയും മുറിവും വച്ചു നോക്കിയാല്‍ ഓര്‍ക്കാപ്പുറത്തുള്ള ആഘാതത്താല്‍ തെങ്ങില്‍ നിന്നും കൈവിട്ടാല്‍ അല്ലെങ്കില്‍ കാല് അല്പം സ്ഥാനം മാറിയാല്‍, ഇവിടെയാണ് അപകടങ്ങളില്‍ നമ്മെ സംരക്ഷിക്കുന്ന ദൈവത്തിന്റെ ശക്തി നാം മനസ്സിലാക്കേണ്ടത്. അനര്‍ത്ഥങ്ങളുണ്ടാകുമ്പോള്‍ ദൈവം നമ്മെ കൈവിട്ടതായി കാണുന്ന പലരുമുണ്ട്. എന്നാല്‍ ദൈവത്തിനു അത് നമ്മുടെ നന്മയ്ക്കായി മാറ്റുവാന്‍ സാധിക്കും. നമ്മുടെ ഓരോ അനുഭവവും ദൈവിക കാഴ്ചപ്പാടില്‍ നോക്കിയാലേ ഇത് മനസ്സിലാകൂ. മറ്റൊരു സംഭവത്തിലൂടെ അത് വ്യക്തമാക്കാം. വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്റെ വീടിന് ഇടിമിന്നലേറ്റൂ. വീടിന്റെ പല മുറികളും തകര്‍ന്നു. വയറിംഗ് കത്തി നശിച്ചു. വൈകുന്നേരം 5.30 നാണ് സംഭവം. ഞാന്‍ ആ സമയം ആത്മാവിന്റെ പ്രേരണയനുസരിച്ച് ജപമാല ചൊല്ലിക്കൊണ്ടിരിക്കുകയായിരുന്നു. എനിക്കൊന്നും സംഭവിച്ചില്ല. ബാക്കിയുള്ളവര്‍ക്ക് നിസ്സാര പരിക്കുകളേറ്റു. ആളുകള്‍ ഓടിക്കൂടി. പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്ന എന്റെ തൊട്ടടുത്തുള്ള കോണ്‍ക്രീറ്റ് തകര്‍ന്നിട്ടും എനിക്കൊന്നും സംഭവിച്ചില്ല. ഇവിടെ നടന്നത് യഥാര്‍ത്ഥത്തില്‍ അപകടമോ സംരക്ഷണമോ. പലരും പല രീതിയില്‍ ഇതിനെ വിലയിരുത്തി. ദൈവത്തിന്റെ പ്രത്യേക സംരക്ഷണമെന്ന് പലരും പറഞ്ഞപ്പോള്‍, ചിലര്‍ ഇപ്രകാരം ചോദിച്ചു, എന്നും പള്ളിയില്‍ പോകുകയും നന്നായി പ്രാര്‍ത്ഥിക്കുകയും വചനം പ്രഘോഷിക്കുകയും കര്‍ത്താവിനു വേണ്ടി ശുശ്രൂഷ ചെയ്യുകയും ചെയ്യുന്നവന്റെ ജീവിതത്തില്‍ എന്തുകൊണ്ട് ഇത് സംഭവിച്ചു? എന്നാല്‍ ഒരു സത്യം ഞാന്‍ തുറന്നെഴുതട്ടെ. വേദനകളുടെയും നഷ്ടങ്ങളുടെയും ദിവസങ്ങളായിരുന്നു അതെങ്കിലും എനിക്കേറ്റവും സന്തോഷവും ആനന്ദവും നിറഞ്ഞ ദിവസങ്ങളാക്കി കര്‍ത്താവ് അതിനെ മാറ്റി. യഥാര്‍ത്ഥത്തില്‍ എനിക്ക് എഴുതാന്‍ പോലും അടിസ്ഥാനപരമായി ഒരു സൗകര്യവുമില്ലാത്ത അവസ്ഥകള്‍. ആ നാളുകളിലായിരുന്നു ഞാന്‍ ഈശോയോടിപ്രകാരം ചോദിച്ചത്. "ഈശോ എനിക്ക് എഴുതാന്‍ ഒരു മുറിയും മേശയും തരണം." ഒരു മുറിയും മേശയും ചോദിച്ചപ്പോള്‍ നിലവിലുള്ള മുറികളുടെ പോലും പലഭാഗങ്ങളും തകര്‍ക്കപ്പെടുകയും എഴുതാന്‍ കൂടുതല്‍ സൗകര്യങ്ങള്‍ ചോദിച്ചപ്പോള്‍ ഒരു മാസത്തോളം വെളിച്ചം പോലും ഇല്ലാത്ത അവസ്ഥകള്‍. തിരിവെളിച്ചത്തിലും എന്റെ എഴുത്തുകള്‍ തുടര്‍ന്നു. പല പ്രാര്‍ത്ഥനകളുടെയും അര്‍ത്ഥങ്ങള്‍ ഞാന്‍ അതിനോടടുത്ത ദിവസങ്ങളിലാണ് കൂടുതലായി മനസ്സിലാക്കിയത്. ബലിയര്‍പ്പണം പോലെ ഒരിക്കലും സപ്രാ പ്രാര്‍ത്ഥനയും മുടക്കാറില്ലായിരുന്നു. അന്നു ഞാന്‍ സപ്രാപ്രാര്‍ത്ഥന ചൊല്ലിയപ്പോള്‍ അതിലെ രണ്ടു വായനകള്‍ എന്നെ കരയിപ്പിച്ചു. "അവന് എന്നെ വിളിച്ചപേക്ഷിക്കുമ്പോള്‍ ഞാന്‍ ഉത്തരമരുളും; അവന്റെ കഷ്ടതയില്‍ഞാന്‍ അവനോടു ചേര്ന്നുനില്ക്കും" (സങ്കീ. 91:15). "എന്റെ രക്ഷ ഞാന്‍ അവനുകാണിച്ചുകൊടുക്കും" (സങ്കീ. 91:16). പ്രശ്നങ്ങളും വേദനകളും ഉണ്ടാകുമ്പോള്‍ ഈ ലോകത്തിലേക്ക് നോക്കി വിലപിക്കേണ്ടവരല്ല നാം. ഇതെല്ലാം അറിയുന്നവന്റെ, അനുവദിച്ചവന്റെ മുഖത്തേക്ക് നാം നോക്കണം. അപ്പോള്‍ നിരാശ മാറി പ്രത്യാശ വരും. അന്നു ബലിയര്‍പ്പണത്തിനു മുന്‍പുള്ള ഗാനമിതായിരുന്നു. "സമ്പൂര്‍ണ്ണമായ് നല്കാന് ബലിവേദി മുന്പില്
അണയുന്നു ഞങ്ങള്‍ അഖിലേശ്വരാ...
അള്‍ത്താരയില്‍ വയ്ക്കാന്‍ ആത്മാവിലൊരുപിടി
കാഴ്ചകളുണ്ടല്ലോ സര്‍വ്വേശ്വരാ
ബലിവേദിയില്‍ ഉയരുന്ന യാഗത്തില്‍
കൃപമാരിയായ് പെയ്യും
നിമിഷങ്ങളില്‍ നിന്‍കരവേലയാം
ഈ പുണ്യമണ്ണിലെ പരമാണുപോലും തുടിച്ചുയരും". കുര്‍ബ്ബാന കഴിഞ്ഞപ്പോള്‍ ഈ പരമാണുവിന്റെ അര്‍ത്ഥമെന്തെന്നു ഒരു സിസ്റ്ററിനോട് ചോദിച്ചു. സിസ്റ്റര്‍ പറഞ്ഞു, പരമാണു എന്ന് പറഞ്ഞാല്‍ ഈ ഭൂമിയിലെ ഏറ്റവും ചെറിയ പൊടി പോലും ഉള്‍പ്പെടും. ആ പാട്ടിന്റെ തുടര്‍ന്നുള്ള ഭാഗമിതാണ്. "സൃഷ്ടപ്രപഞ്ചത്തിന് മകുടമായ്
നീ തീര്‍ത്ത മാനവരെല്ലാം സ്തുതിച്ചു പാടും." ചുരുക്കത്തില്‍ ബലിവേദിയില്‍ സംഭവിക്കേണ്ട ചില കാര്യങ്ങളാണ് ഗാനത്തിലൂടെ വ്യക്തമാകുന്നത്. ദിവ്യബലിയിലെ ഓരോ കാര്യവും നാം അര്‍ത്ഥമറിഞ്ഞ് ഗ്രഹിക്കണം. ദിവ്യബലിയില്‍ ജനങ്ങള്‍ മൂകരായ പ്രേക്ഷകരല്ല. പ്രത്യുത സജ്ജീവമായി പങ്കെടുക്കുന്ന അര്‍പ്പകരും കൂടിയാണ്. എത്താന്‍ ഈ നവോത്ഥാനത്തിന്റെയെല്ലാം സന്ദേശം. ആരാധനാക്രമത്തിലെ ക്രിയാത്മകതയുടെ ലക്ഷ്യം രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ഈ വരികളിലൂടെ വ്യക്തമാണ്. "വി. കുര്‍ബ്ബാനയുടെ യഥാര്‍ത്ഥ അര്‍ത്ഥമറിഞ്ഞിരുന്നെങ്കില്‍ സന്തോഷം കൊണ്ട് നാം മരിക്കുമായിരുന്നു" (വി.ജോണ്‍ വിയാനി). {{വിശുദ്ധ കുര്‍ബാന- സകല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം - ഭാഗം I വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4312 }} {{വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാൻ ഈശോയോട് സമയം ചോദിച്ചു വാങ്ങിയപ്പോൾ- ഭാഗം II വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4372 }} {{വിശുദ്ധ കുര്‍ബാനയില്‍ 'ആമ്മേന്‍' പറയുമ്പോള്‍...! ഭാഗം III വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4424 }} {{വിശുദ്ധ കുർബ്ബാന സ്വീകരിക്കുന്ന നാം എതിര് സാക്ഷ്യം നല്‍കാറുണ്ടോ? - ഭാഗം IV വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4479 }} {{ജീവിതത്തിന്റെ തിരക്കു വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിന് തടസ്സമാകുന്നുണ്ടോ? എങ്കില്‍...! - ഭാഗം V വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4527 }} {{നമ്മുടെ ജീവിതത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കു ഒന്നാം സ്ഥാനം കൊടുത്താല്‍...! - ഭാഗം VI വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4586 }} {{വിശുദ്ധ കുര്‍ബാന സ്വീകരിച്ചാല്‍ ഞാനും ഈശോയാകില്ലേ? - ഭാഗം VII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4645 }} {{വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരെ അനുകരിക്കുന്നത് നല്ലതാണ്: പക്ഷേ....! - ഭാഗം VIII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4690 }} {{വൈദികനോട് ചില പാപങ്ങള്‍ പറഞ്ഞാല്‍ അദ്ദേഹം എന്തു കരുതും...! - ഭാഗം IX വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4750 }} #Repost
Image: /content_image/Mirror/Mirror-2017-05-03-11:24:54.jpg
Keywords: വിശുദ്ധ കുര്‍ബാന, വിശുദ്ധ കുർബ്ബാന

4813
Category: 1
Sub Category:
Heading: ഈജിപ്തിലെ ക്രൈസ്തവര്‍ക്ക് ഇടയില്‍ ശരീയത്ത് നിയമം അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമം
Content: ആരിഷ്, ഈജിപ്ത്: കോപ്റ്റിക്ക് ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിപ്പിച്ചതിനു പുറമേ, ഗാസയുമായി അതിര്‍ത്തി പങ്കിടുന്ന ഈജിപ്തിലെ അതിര്‍ത്തി പ്രദേശങ്ങളിലുള്ള ക്രിസ്ത്യാനികള്‍ക്കിടയില്‍ ശരീയത്ത് നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുവാന്‍ ഇസ്ലാമിക് സ്റ്റേറ്റ് ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതിനായി ഹിസ്ബാ എന്ന് പേരായ ഒരു മതാത്മക പോലീസ് സംവിധാനത്തിന് ഇസ്ലാമിക് സ്റ്റേറ്റ് രൂപം കൊടുത്തിട്ടുണ്ടെന്ന് റോയിട്ടേഴ്സ് പുറത്ത് വിട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈജിപ്തിലെ ആകെ ജനസംഖ്യയുടെ പത്ത് ശതമാനത്തോളം വരുന്ന ക്രിസ്ത്യാനികളെ തങ്ങള്‍ തുടച്ചുനീക്കുമെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ ‘സീനായി പ്രൊവിന്‍സ്’ എന്ന് വിളിക്കപ്പെടുന്ന ഐഎസ് അനുബന്ധ സംഘടന പുറത്ത് വിട്ട വീഡിയോയില്‍ വെളിപ്പെടുത്തിയിരിന്നു. ശരീയത്ത് നിയമമനുസരിച്ച് ജീവിക്കാത്തവരെ തങ്ങള്‍ ശിക്ഷിക്കുമെന്ന് 25 മിനിട്ടോളം നീണ്ടു നില്ക്കുന്ന മറ്റൊരു വീഡിയോയിലൂടെയും ഐഎസ് മുന്നറിയിപ്പുണ്ടായിരിന്നു. പുരുഷന്മാര് താടി വടിക്കുന്നത് തടയുക, സ്ത്രീകളെ നിര്‍ബന്ധമായി മുഖം മറപ്പിക്കുക തുടങ്ങിയവയുള്‍പ്പെടെയുള്ള കര്‍ശനമായ മുസ്ലീം ശരീയത്ത് നിയമങ്ങള്‍ ബലമായി അടിച്ചേല്‍പ്പിക്കുക എന്നതാണ് ഇസ്ലാമിക് സ്റ്റേറ്റ്സ് രൂപം നല്കിയ സംഘത്തിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ മാസം ഓശാന തിരുനാള്‍ ദിനത്തില്‍ രണ്ടു ദേവാലയങ്ങളില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ നടത്തിയ ചാവേര്‍ ആക്രമണങ്ങളില്‍ 45 പേരാണ് കൊല്ലപ്പെട്ടത്. മുസ്ലീം തീവ്രവാദികളുടെ നിരന്തര ആക്രമണത്തിനു വിധേയരായി കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ 175-ഓളം കുടുംബങ്ങള്‍ സീനായി മേഖലയില്‍ നിന്നും പലായനം ചെയ്തതായി റോയിട്ടേഴ്സ് ചൂണ്ടികാണിക്കുന്നു. സിറിയ, ഇറാഖ്, ലിബിയ എന്നിവിടങ്ങളില്‍ നിന്ന ഏറ്റ തിരിച്ചടികള്‍ക്ക് പകരമായി വടക്കന്‍ സീനായി മേഖലയില്‍ മതസ്പര്‍ദ്ധയും, വിഭാഗീയതയും വളര്‍ത്തുവാന്‍ ഐഎസ് ശ്രമിക്കുകയാണ്. വടക്കന്‍ സീനായി മേഖലയിലെ ക്രിസ്ത്യാനികള്‍ നേരിടുന്ന അക്രമങ്ങള്‍ക്കെതിരെ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ അടിയന്തര നടപടികള്‍ എടുക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
Image: /content_image/News/News-2017-05-03-18:53:11.jpg
Keywords: ഇസ്ലാ

4814
Category: 18
Sub Category:
Heading: ജോസഫൈന് സമൂഹത്തിനു പുതിയ സുപ്പീരിയര്‍ ജനറല്‍
Content: പാലാ: ചങ്ങനാശേരി ജോസഫൈൻ സമൂഹത്തിന്റെ സുപ്പീരിയർ ജനറലായി സിസ്റ്റർ ജ്യോതിസ് മാങ്കുടിയിൽ തെരഞ്ഞെടുക്കപ്പെട്ടു. ഇത്തിത്താനം ജോസഫൈൻ വിദ്യാഭവനിൽ നടന്ന 11-ാമത് ജനറൽ സിനാക്സിസിലാണ് സുപ്പീരിയര്‍ ജനറലിനെ തിരഞ്ഞെടുത്തത്. സിസ്റ്റർ ഷാരോൺ ജോസ്, സിസ്റ്റർ മരിയ, സിസ്റ്റർ ജോമേരി ജോൺ, സിസ്റ്റർ ടോമിന (ജനറൽ കൗൺസിലേഴ്സ്), സിസ്റ്റർ ജോസി (ജനറൽ പ്രൊക്കുറേറ്റർ) എന്നിവരെയും തിരഞ്ഞെടുത്തിട്ടുണ്ട്.
Image: /content_image/India/India-2017-05-04-03:45:55.jpg
Keywords: സുപ്പീരിയര്‍

4815
Category: 18
Sub Category:
Heading: ഫാ.ടോമിന്റെ മോചനം: 'വോയ്സ് ഓഫ് ജസ്റ്റീസ്' സമരം 16ന്
Content: കൊച്ചി : ഫാ ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി വോയ്സ് ഓഫ് ജസ്റ്റീസ് സംഘടന ഈ മാസം 16ന് സെക്രട്ടേറിയറ്റിന് മുമ്പില്‍ എകദിനഉപവാസസമരം നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് മൊയ്തീന് ഷാ പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് പാളയം ഇമാം വി .പി സുഹൈബ് മൗലവി ഉദ്ഘാടനം ചെയ്യും. വോയ്സ് ഓഫ് ജസ്റ്റീസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് പുത്തന്‍വീട്ടില്‍ അദ്ധ്യക്ഷനാകും. സമരത്തില്‍ സാമുദായിക നേതാക്കളും മതമേലധ്യക്ഷന്മാരും പങ്കെടുക്കും.
Image: /content_image/India/India-2017-05-04-03:54:23.jpg
Keywords: ടോം ഉഴു, ഫാ. ടോം

4816
Category: 18
Sub Category:
Heading: ദൃശ്യവിസ്മയം തീര്‍ക്കാന്‍ 'എന്റെ രക്ഷകന്' നാളെ മുതല്‍ അങ്കമാലിയില്‍
Content: അങ്കമാലി: ബൈബിള്‍ സംഭവങ്ങള്‍ക്ക് അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുടെ അകമ്പടിയിയോടെ സംഗീതവും ദൃശ്യവിസ്മയങ്ങളും ഇഴചേര്‍ത്തൊരുക്കുന്ന ബൈബിള്‍ മെഗാ ഷോ 'എന്റെ രക്ഷകന്' നാളെ (മേയ് 5 വെള്ളി) അങ്കമാലിയിൽ ആരംഭിക്കും. എറണാകുളം-അങ്കമാലി അതിരൂപതയുടെ ആഭിമുഖ്യത്തില്‍ സുബോധന പാസ്റ്ററല്‍ സെന്ററാണു വേദിയൊരുക്കുന്നത്. നാളെ രാത്രി 9.30നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മെഗാഷോ ഉദ്ഘാടനം ചെയ്യും. പ്രമുഖ സംവിധായകന് സൂര്യ കൃഷ്ണമൂര്‍ത്തി അണിയിച്ചൊരുക്കുന്ന എന്റെ രക്ഷകന് ബൈബിള്‍ മെഗാഷോയ്ക്ക് മികച്ച പ്രതികരണമാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. ഇരുപതു സെന്റ് സ്ഥലത്തു പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണത്തിലൊരുക്കുന്ന സ്റ്റേജ് മെഗാഷോയുടെ പ്രത്യേകതയാണ്. ഇരുനിലക്കെട്ടിടത്തിന്റെ ഉയരമുള്ള സെറ്റുകള്‍ കാണികള്‍ക്ക് അത്ഭുതക്കാഴ്ചകള്‍ സമ്മാനിക്കും. 150 ഓളം കലാകാരന്മാര്ക്കൊപ്പം ഒട്ടകങ്ങളും കുതിരകളും തുടങ്ങി അമ്പതോളം പക്ഷിമൃഗാദികളും വേദിയെ വ്യത്യസ്തമാക്കും. തിരുപ്പിറവി, ഹേറോദേസിന്റെ രാജകൊട്ടാര രംഗങ്ങള്‍, പിശാചിന്റെ പ്രലോഭനം, യേശുവിന്റെ ജറുസലേം പ്രവേശനം, അന്ത്യ അത്താഴം, കുരിശു വഹിച്ചുകൊണ്ടു കാല്‍വരിയിലേക്കുള്ള യാത്ര, കുരിശുമരണം, പുനരുത്ഥാനം എന്നിവയുടെ ബൃഹത്തായ വേദിയിലുള്ള അവതരണം വേറിട്ടതാകുന്നു. അത്യാധുനിക സാങ്കേതിക വിദ്യകള്‍ സന്നിവേശിപ്പിച്ച സെറ്റില്‍ നിമിഷങ്ങള്‍ക്കകം മാറിമറയുന്ന ദൃശ്യങ്ങളും, ശബ്ദ, വെളിച്ച വിന്യാസങ്ങളും കേരളത്തിന് അപൂര്‍വക്കാഴ്ചയാണ്. മെഗാഷോയുടെ പ്രവേശന പാസുകൾ സുബോധനയിലും സെന്റ് ജോസഫ്സ് ഹൈസ്കൂൾ ഗ്രൗണ്ട ിലെ കൗണ്ടറിലും ലഭിക്കുമെന്നു ഡയറക്ടർ ഫാ. ഷിനു ഉതുപ്പാൻ അറിയിച്ചു.
Image: /content_image/India/India-2017-05-04-04:15:12.jpg
Keywords: എന്റെ രക്ഷകന്, ഷോ

4817
Category: 18
Sub Category:
Heading: കേരളാ ലേബര്‍ മൂവ്മെന്റ് മെയ്ദിനാചരണം നടത്തി
Content: കൊച്ചി: അസംഘടിത തൊഴിലാളികളുടെ ക്ഷേമത്തിനായി കത്തോലിക്കാസഭ കേരളാ ലേബര്‍ മൂവ്മെന്റിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നു വി ഡി സ തീശന് എം എല്‍ എ. കേരളാ ലേബര്‍ മൂവ്മെന്റ് എറണാകുളം -അ ങ്കമാലി അതിരൂപതാ ഘടകത്തിന്റേയും സഹൃദയ പറവൂര്‍ ഫൊറോനാ ഫെഡറേഷന്റേയും ആഭിമുഖ്യത്തില്‍ പറവൂരില്‍ സംഘടിപ്പിച്ച മെയ്ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തില്‍ എറണാകുളം-അങ്കമാലി അതിരൂപതാ മുന്‍ സഹായ മെത്രാന് മാര്‍ തോമസ് ചക്യത്ത് അധ്യക്ഷനായിരുന്നു. തൊഴിലാളി ക്ഷേമനിധിയിലേക്ക് നിയമപരമായി നല്‍കേണ്ട ഒരു ശതമാനം വിഹിതം നല്കാന് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ താത്പര്യം കാട്ടുന്നതിലൂടെ തൊ ഴില്‍ മേഖലയില്‍ ക്രിയാത്മക മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് അഅഭിപ്രായപ്പെട്ടു. ഓരോ തൊഴിലാളിയും തങ്ങളുടെ അവകാശങ്ങളെക്കുറിച്ചെന്നതുപോലെ കടമകളെക്കുറിച്ചും ബോധവാന്മാരായിരിക്കണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കെ എല്‍ എം സംസ്ഥാന ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് നിരപ്പുകാലായില്‍ മെയ്ദിനസന്ദേശം നല്കി. കെ എല്‍ എം ന്റെ നേതൃത്വത്തില്‍ ആരംഭിച്ച നിര്‍മ്മാണ തൊഴിലാളി ഫോറത്തിന്റെ ഉദ്ഘാടനം പരവൂര്‍ നഗരസഭാ ചെയര്മാന് രമേശ് ഡി കുറുപ്പും, തയ്യല്‍ തൊഴിലാളിഫോറത്തിന്റെ ഉദ്ഘാടനം നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഡെന്നി തോമ സും നിര്‍വഹിച്ചു. സഹൃദയ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി, കെ എല്‍ എം കോ -ഓര്‍ഡിനേറ്റര്‍ ജോസഫ് ടി കുന്നത്ത്, എം. വി ലോനപ്പന് എന്നിവര്‍ പ്രസംഗിച്ചു. മുനിസിപ്പല്‍ ജംഗ്ഷനില്‍ നിന്നാരംഭിച്ച മെയ്ദിനറാലി പറവൂര്‍ പോലീസ് സര്‍ക്കിള്‍ ഇന്‍ സ്പെക്ടര് ജി. എസ് ക്രിസ്പിന് സാം ഫ്ളാഗ് ഓഫ് ചെയ്തു.
Image: /content_image/India/India-2017-05-04-04:27:52.JPG
Keywords: ലേബര്‍

4818
Category: 18
Sub Category:
Heading: ഫാ. മാത്യു കക്കാട്ടുപിള്ളില്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍
Content: കോട്ടയം: വിൻസെൻഷ്യൻ സഭയുടെ സെന്റ് ജോസഫ് പ്രോവിൻസിന്റെ പുതിയ പ്രൊവിൻഷ്യൽ സുപ്പീരിയറായി ഫാ.മാത്യു കക്കാട്ടുപിള്ളിൽ തെരഞ്ഞെടുക്കപ്പെട്ടു. കോതമംഗലം രൂപത ചീനിക്കുഴി ഇടവകാംഗമായ ഇദ്ദേഹം ജർമനിയിലെ ബർലിനിലുള്ള ധ്യാനകേന്ദ്രത്തിന്റെ ഡയറക്റ്ററായി സേവനം ചെയ്തു വരുന്നതിനിടെയാണ് പുതിയ നിയമനം. പ്രോവിന്സില് മറ്റ് ഭരണസമിതി അംഗങ്ങളെയും തിരഞ്ഞെടുത്തിട്ടുണ്ട്. ഫാ.അഗസ്റ്റിൻ മുണ്ടയ്ക്കാട്ട് (അസിസ്റ്റന്റ് പ്രൊവിൻഷ്യൽ സുപ്പീരിയർ), ഫാ.സിറിയക് കൊടമുള്ളിൽ (മിഷൻ, സാമൂഹ്യസേവനം), ഫാ.ഇന്നസെന്റ് പുത്തൻതറയിൽ (സാമ്പത്തികം), ഫാ.ജോസഫ് കുറുപ്പുംതറമുകളേൽ (വിദ്യാഭ്യാസം, മാധ്യമം) എന്നിവരാണ് ഭരണസമിതിയിലെ മറ്റ് അംഗങ്ങൾ.
Image: /content_image/India/India-2017-05-04-05:32:36.jpg

4819
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പ 10 ഡീക്കന്മാര്ക്ക് വൈദിക പട്ടം നല്‍കും
Content: വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പ 10 ഡീക്കന്മാര്ക്ക് വൈദിക പട്ടം നല്കുമെന്നു വത്തിക്കാന്‍. മെയ് 7 ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 9.15-ന് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ വച്ചായിരിക്കും തിരുപട്ട ശുശ്രൂഷകള്‍ നടക്കുക. വൈദിക പട്ടം സ്വീകരിക്കുന്നവരില്‍ 4 പേര് റോമാരൂപതയുടെ പൊന്തിഫിക്കല്‍ റോമന്‍ മേജര്‍ സെമിനാരിയിലും, രണ്ടു പേര് റോമിലെ സെമിനാരിയിലും പഠനം പൂര്‍ത്തിയാക്കിയവരാണ്. ശേഷിക്കുന്ന നാലുപേര്‍ അസര്ബൈജാന്, ഇറ്റലി, പെറു എന്നിവിടങ്ങളിലെ വിവിധ സെമിനാരികളില്‍ പഠിച്ച ഡീക്കന്മാരാണ്. ദൈവവിളിക്കായുള്ള അന്‍പത്തി നാലാമത് ആഗോള പ്രാര്ത്ഥനാദിനത്തിലാണ് ഫ്രാന്‍സിസ് പാപ്പാ 10 പേരെ വൈദിക ശുശ്രൂഷയിലേയ്ക്ക് ഉയര്‍ത്തുന്നത്.
Image: /content_image/News/News-2017-05-04-06:06:11.jpg
Keywords: പട്ട, തിരുപട്ട