Contents

Displaying 4491-4500 of 25064 results.
Content: 4770
Category: 6
Sub Category:
Heading: സ്വകാര്യവെളിപാടുകൾ: നാം അറിഞ്ഞിരിക്കേണ്ട ചില സത്യങ്ങൾ
Content: "പൂര്‍വ്വകാലങ്ങളില്‍ പ്രവാചകന്മാര്‍ വഴി വിവിധഘട്ടങ്ങളിലും വിവിധ രീതികളിലും ദൈവം നമ്മുടെ പിതാക്കന്മാരോട് സംസാരിച്ചിട്ടുണ്ട്. എന്നാല്‍ ഈ അവസാന നാളുകളില്‍ തന്റെ പുത്രന്‍ വഴി അവിടുന്ന് നമ്മോടു സംസാരിച്ചിരിക്കുന്നു" (ഹെബ്രാ 1:1-2). #{red->n->n->യേശു ഏകരക്ഷകൻ: ഏപ്രിൽ 14}# <br> വിവിധ കാലഘട്ടങ്ങളില്‍ "സ്വകാര്യവെളിപാടുകള്‍" എന്നു വിളിക്കപ്പെടുന്നവ ഉണ്ടായിട്ടുണ്ട്. ഇന്നും നാം ഇത്തരം വെളിപാടുകളെക്കുറിച്ച് കേൾക്കാറുണ്ട്. അവയില്‍ ചിലതിനു സഭയുടെ അധികാരികളില്‍ നിന്ന് അംഗീകാരം ലഭിച്ചിട്ടുമുണ്ട്. എന്നിരിന്നാലും അവ സഭയുടെ വിശ്വാസനിക്ഷേപത്തിന്റെ ഭാഗമല്ല. പ്രസ്തുത വെളിപാടുകളെക്കുറിച്ചു സഭ പഠിപ്പിക്കുന്ന ചില സത്യങ്ങൾ: 1. ക്രൈസ്തവ രക്ഷാകരപദ്ധതി, നവീനവും അന്തിമവുമായ ഉടമ്പടിയാകയാല്‍ ഒരിയ്ക്കലും റദ്ദാക്കപ്പെടുകയില്ല. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ മഹത്വപൂര്‍ണ്ണമായ പ്രത്യക്ഷപ്പെടലിന് മുന്‍പായി നാം ഇനി ഒരു പരസ്യവെളിപാടും പ്രതീക്ഷിക്കേണ്ടതുമില്ല. 2. ഏകരക്ഷകനായ യേശുക്രിസ്തുവിലൂടെ ദൈവം എല്ലാം സംസാരിച്ചു കഴിഞ്ഞിരിക്കുന്നു. ഇപ്രകാരം വെളിപാടു പരിസമാപ്തിയിലെത്തിയിരുന്നാലും അതുമുഴുവന്‍ പൂര്‍ണ്ണമായും ഇനിയും വിശദീകരിക്കപ്പെട്ടിട്ടില്ല. പ്രസ്തുത വെളിപാടിന്റെ പൂര്‍ണ്ണമായ സാരം ശതാബ്ദങ്ങളിലൂടെ ഗ്രഹിക്കുക എന്നത് ക്രൈസ്തവ വിശ്വാസത്തിന്‍റെ ദൗത്യമാണ്. 3. ചില വ്യക്തികൾക്കു ലഭിക്കുന്ന സ്വകാര്യ വെളിപാടുകളുടെ ലക്ഷ്യം ക്രിസ്തുവിലൂടെ അന്തിമമായി നല്‍കപ്പെട്ട വെളിപാടിനെ "മെച്ചപ്പെടുത്തുകയോ" "പൂര്‍ത്തീകരിക്കുകയോ" അല്ല. പ്രത്യുത ചരിത്രത്തിന്‍റെ ഒരു പ്രത്യേകഘട്ടത്തില്‍ ക്രിസ്തുവിന്റെ വെളിപാടിനനുസൃതമായി, കൂടുതല്‍ പൂര്‍ണ്ണമായും ജീവിക്കുവാന്‍ സഹായിക്കുക എന്നതാണ്. 4. അത്തരം സ്വകാര്യ വെളിപാടുകളില്‍ ഏതെല്ലാമാണ്, ക്രിസ്തുവിന്‍റെയോ അവിടുത്തെ വിശുദ്ധന്മാരുടെയോ, സഭയിലേക്കുള്ള യഥാര്‍ത്ഥ ആഹ്വാനം ഉള്‍കൊള്ളുന്നതെന്ന് വിവേചിച്ചറിഞ്ഞു, അതിനെ സ്വീകരിക്കുവാന്‍ സഭയുടെ പ്രബോധനാധികാരത്താല്‍ നയിക്കപ്പെടുന്ന വിശ്വാസികളുടെ അവബോധ (Sensus fidelium) ത്തിന് കഴിയും. 5. ക്രിസ്തുവില്‍ പൂര്‍ത്തീകരിക്കപ്പെട്ട ദൈവാവിഷ്ക്കരണത്തെ മറികടക്കുന്നതെന്നോ തിരുത്തുന്നതെന്നോ നടിക്കുന്ന "വെളിപാടുകളെ" അംഗീകരിക്കുവാന്‍ ക്രൈസ്തവ വിശ്വാസത്തിനു കഴിയുകയില്ല. ചില അക്രൈസ്തവ മതങ്ങളും സമീപകാലത്തു രൂപം കൊണ്ട ചില മതവിഭാഗങ്ങളും മേല്‍ പ്രസ്താവിച്ച തരത്തിലുള്ള "വെളിപാടുകളെ" ആധാരമാക്കിയുള്ളതാണ്. 6. ക്രിസ്തുവില്‍ തന്റെ ദൃഷ്ടികള്‍ പൂര്‍ണ്ണമായും കേന്ദ്രീകരിക്കാതെ ഒരു വ്യക്തി മറ്റെന്തെങ്കിലും പുതുമയാഗ്രഹിച്ചു കൊണ്ട്, ദൈവത്തോട് അന്വേഷിക്കുകയോ ഏതെങ്കിലും ദര്‍ശനമോ വെളിപാടോ അഭിലഷിക്കുകയോ ചെയ്താല്‍ അയാള്‍ വലിയ മൂഢത്തം പ്രവര്‍ത്തിക്കുന്നുവെന്ന് മാത്രമല്ല, ദൈവത്തെ അയാള്‍ അധിക്ഷേപിക്കുകയും ചെയ്യുന്നു. <br> (cf: CCC 65- 67) #{red->n->n->വിചിന്തനം}# <br> ഏകരക്ഷകനായ യേശുക്രിസ്തുവില്‍ നമ്മുടെ ദൃഷ്ടികള്‍ പൂര്‍ണ്ണമായും കേന്ദ്രീകരിച്ചുകൊണ്ടുള്ള ഒരു ജീവിതമാണ് നാം നയിക്കേണത്. സഭ അംഗീകരിച്ചിരിക്കുന്ന ചില സ്വകാര്യ വെളിപാടുകൾ ക്രിസ്തുവിന്റെ പ്രബോധനങ്ങൾ വിശദീകരിക്കാൻ വേണ്ടി മാത്രമേ ഉപയോഗിക്കാവൂ. ഇത്തരം വെളിപാടുകൾ ഒരിക്കലും ക്രിസ്തുവിന്റെ പ്രബോധനങ്ങളെ മറികടക്കുന്നതോ, അവക്കു പകരം വയ്‌ക്കുന്നതോ ആയിരിക്കാൻ പാടില്ല. സഭ അംഗീകരിക്കാത്ത സ്വകാര്യ വെളിപാടുകളുടെ കാര്യത്തിൽ നാം അതീവ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. #{red->n->n->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-04-29-12:27:51.jpg
Keywords: യേശു,ക്രിസ്തു
Content: 4771
Category: 1
Sub Category:
Heading: കൂട്ടായ്മയുടെ സന്ദേശം ഈജിപ്ത് ലോകത്തിനു കാണിച്ചു കൊടുക്കുക: ഫ്രാന്‍സിസ് പാപ്പ
Content: കെയ്റോ: പരസ്പര ആദരവിലും നന്മയിലും ഒരുമിച്ചു ജീവിക്കുന്നത് എങ്ങനെയാണെന്ന് ഈജിപ്ത് ലോകത്തിന് കാണിച്ചുകൊടുക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ. ഈജിപ്ത് അപ്പസ്തോലിക സന്ദര്‍ശനത്തിന്‍റെ ആദ്യദിവസം തലസ്ഥാന നഗരമായ കെയ്റോയിലെ ഹേലിയോപൊളിസിലുള്ള അല്‍-മെസ്സാ രാജ്യാന്തര സമ്മേളന കേന്ദ്രത്തില്‍ രാഷ്ട്ര നേതൃത്വത്തെയും മറ്റു പാര്‍ലമെന്‍ററി അംഗങ്ങളെയും ജനങ്ങളെയും അഭിസംബോധന ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. അസ്സലാമു ആലയ്ക്കും! എന്ന അറബി സമാധാന ആശംസയോടെയാണ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. ഇന്നും ലോകം അംഗീകരിക്കുന്ന മഹത്തായ സംസ്ക്കാരമാണ് ഈജിപ്ത്. അതിന്‍റെ മഹത്വം കാലാതീതമാണ്. ഫറവോമാരുടെയും കോപ്റ്റുകളുടെയും മുസ്ലീങ്ങളുടെ നാടു മാത്രമല്ല ഈജിപ്ത്, പൂര്‍വ്വപിതാക്കന്മാരുടെയും നാടാണിത്. ബൈബിളില്‍ പ്രതിപാദിക്കപ്പെടുന്ന നാടാണിത്. ആദ്യമായി മോശയ്ക്ക് ദൈവം തന്നെത്തന്നെ വെളിപ്പെടുത്തികൊടുത്ത് ഇവിടെയാണ്. ഇവിടെ സീനായ് മലയിലാണ് ദൈവം തന്‍റെ ജനത്തിനും മാനവകുലത്തിനുമായി 10 കല്പനകള്‍ നല്കിയത്. ഈജിപ്തിലെ മണ്ണ് തിരുക്കുടുംബത്തിന് അഭയംനല്കിയിട്ടുള്ളതു ചരിത്രമാണ്. രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുന്‍പ് ക്രിസ്തുവിനോട് ഈജിപ്തു കാണിച്ച ആതിഥ്യം മാനവികതയുടെ മനോദര്‍പ്പണത്തില്‍ ഇന്നും മായാതെ നില്ക്കുന്നു. ഇന്നും സുഡാന്‍, ഏറിത്രിയ, സിറിയ, ഇറാഖ് എന്നീ രാജ്യങ്ങളില്‍നിന്നും, ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍നിന്നും ഈ നാട് അഭയാര്‍ത്ഥികളെയും കുടിയേറ്റക്കാരെയും സ്വീകരിക്കുക മാത്രമല്ല, അവരെ ഇവിടത്തെ സംസ്ക്കാരത്തിലേയ്ക്ക് ഉള്‍ചേര്‍ക്കാന്‍ കാര്യമായി പരിശ്രമിക്കുകയും ചെയ്യുന്നു. മദ്ധ്യപൂര്‍വ്വദേശത്തെ അതിക്രമങ്ങള്‍ ആളിപ്പടരാതെ സൂക്ഷിക്കുകയും, അതിനു തടയിടുവാന്‍ പോരുന്നതുമായ സങ്കീര്‍ണ്ണവും തന്ത്രപ്രധാനവുമായ നിലപാടാണ് ഈജിപ്ത് ഇന്ന് കൈക്കൊള്ളുന്നത്. ഭക്ഷണത്തിനും സ്വാതന്ത്ര്യത്തിനും സാമൂഹ്യനീതിക്കും ഈജിപ്തിന്‍റെ മണ്ണില്‍ കുറവില്ല എന്ന ഭാഗധേയവും പങ്കുമാണ് ഇന്നാട്ടിലേയ്ക്ക് ജനതകളെ മാടി വിളിക്കുന്നത്. ഈജിപ്ഷ്യന്‍ ജനതയുടെ പാരമ്പര്യമായ നന്മയും മഹത്വവും വാക്കുകള്‍ക്കുമപ്പുറം പ്രവൃത്തികളാക്കി പരിവര്‍ത്തനം ചെയ്യാനായാല്‍ ഐക്യദാര്‍ഢ്യത്തിന്‍റെ ലക്ഷ്യം പൂവണിയുക തന്നെ ചെയ്യും. ഈജിപ്തില്‍ ഇന്ന് അധികവും അധികാരത്തിനും, ആയുധനവിപണനത്തിനും, മതമൗലികവാദത്തിനും, ദൈവത്തിന്‍റെപേരില്‍ അഴിച്ചുവിടുന്ന മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത അനീതിയും അതിക്രമങ്ങളും അധികമായി കടന്നുവരുന്നുവെന്നത് ഖേദകരമാണ്! ക്രൂരവും വിവേകരഹിതവുമായ അതിക്രമങ്ങള്‍ക്കുവേദിയാകുന്ന നാടിന്‍റെ സമാധാനം ഊട്ടിയുറപ്പിക്കാനും ബലപ്പെടുത്താനുമുള്ള വലിയ ഉത്തരവാദിത്തം ഈ നാടിന്‍റേതാണ്. എത്രയോ കുടുംബങ്ങളാണ് ഇന്നിവിടെ അനീതിയുടെ അതിക്രമങ്ങളാല്‍ വേദനിക്കുന്നത്. തങ്ങളുടെ മക്കളെയോര്‍ത്തു വിലപിക്കുന്ന മാതാപിതാക്കളും കുടുംബങ്ങളും ഇപ്പോള്‍ ഇവിടെ ഈ വേദിയില്‍ ഇരിപ്പുണ്ട്. അതിക്രമങ്ങള്‍ക്ക് ഇരയായവരില്‍ ഈ നാടിന്‍റെ യുവജനങ്ങളെയും സായുധസേനാംഗങ്ങളെയും പൊലീസുകാരെയും, ഈജിപ്ഷ്യന്‍ പൗരന്മാരെയും പ്രത്യേകമായി ഓര്‍ക്കുന്നു. ഭീഷണിയും കൊലപാതകവും അതിക്രമങ്ങളുംമൂലം വടക്കന്‍ സീനായ് വിട്ടുപോകേണ്ടിവന്നവരെ മറക്കില്ല. എന്നാല്‍ വേദനിക്കുന്നവരെ തുണയ്ക്കാനും അഭയമേകാനും ഓടിയെത്തിയ അധികാരികളെയും പൗരന്മാരെയും ഓര്‍ക്കുന്നു. കോപ്റ്റിക്ക് ദേവാലയങ്ങളില്‍ കഴിഞ്ഞ ഡിസംബറിലും അടുത്തിടെ ടാന്‍റയിലും അലക്സാന്‍ഡ്രിയയിലും കൊല്ലപ്പെട്ടുവരെ അനുസ്മരിക്കുന്നു. അവരുടെ കുടുംബങ്ങളെയും നാട്ടുകാരെയും ഹൃദയപൂര്‍വ്വം അനുശോചനവും പ്രാര്‍ത്ഥനയും അറിയിക്കുന്നു. അവരുടെ മനസ്സുകളെ ദൈവം പ്രശാന്തമാക്കട്ടെ! സങ്കീര്‍ണ്ണമായ ആഗോളചുറ്റുപാടില്‍ 'ഒരു മൂന്നാം ലോകമഹായുദ്ധം' നടമാടുകയാണ്. ആകാശത്തിന്‍റെയും ഭൂമിയുടെയും സ്രഷ്ടാവായ ദൈവമാണ് നമ്മേ സംരക്ഷിക്കുന്നതെന്ന വസ്തുത വരുംതലമുറയ്ക്ക് പകര്‍ന്നുനല്കാനുള്ള വലിയ ഉത്തരവാദിത്ത്വം നമുക്കുണ്ട്. അവിടുന്ന് ഒരിക്കലും മക്കളുടെ മരണമോ വിനാശമോ ആഗ്രഹിക്കുന്നില്ല. മറിച്ച് നമ്മുടെ ജീവനും സന്തോഷവുമാണ് അഭിലഷിക്കുന്നത്. അവിടുന്ന് ഒരിക്കലും അതിക്രമം ആഗ്രഹിക്കുന്നില്ല, അതിനെ ന്യായീകരിക്കുന്നുമില്ല. അതിക്രമങ്ങളെ സ്നേഹിക്കുന്നവനെ കര്‍ത്താവ് വെറുക്കുന്നു എന്നാണ് സങ്കീര്‍ത്തകന്‍ പഠിപ്പിക്കുന്നത്. അളവില്ലാത്ത സ്നേഹത്തിലേയ്ക്കും, പ്രതിനന്ദി പ്രതീക്ഷിക്കാത്തതുമായ ക്ഷമയ്ക്കും, കാരണ്യത്തിനും, ജീവനോടുള്ള സമഗ്രമായ ആദരവിനും അവിശ്വാസികള്‍ക്കുമിടയില്‍പ്പോലുമുള്ള സാഹോദര്യത്തിനായും ദൈവം ആഗ്രഹിക്കുന്നു. മനുഷ്യമനസ്സുകളില്‍ വെറുപ്പും വിദ്വേഷവും വിതച്ച് സാധാരണക്കാരുടെ ജീവിതം തട്ടിയെടുക്കുന്നവരുടെയും വിശ്വാസത്തില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നവരുടെയും മുഖംമൂടികള്‍ എടുത്തുമാറ്റാനുള്ള ഉത്തരവാദിത്ത്വം നമുക്കുണ്ട്. എല്ലാവിധത്തിലുള്ള അതിക്രമങ്ങളെയും ഭീകരപ്രവര്‍ത്തനങ്ങളെയും നിരാകരിക്കാനും തല്ലിപ്പറയാനും ഈജിപ്ത് വിളിക്കപ്പെട്ടിരിക്കുന്നു. സമാധാനപൂര്‍ണ്ണമായ സഹവര്‍ത്തിത്വത്തിനും അന്തസ്സുള്ള തൊഴിലിനും ന്യായമായ അടിസ്ഥാന വിദ്യാഭ്യാസത്തിനുമായി കേഴുന്ന മനുഷ്യഹൃദയങ്ങളില്‍ സമാധാനത്തിന്‍റെ വിത്തുപാകാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ സമാധാനം വളര്‍ത്താന്‍ പരിശ്രമിക്കുമ്പോള്‍ ഭീകരതയെ നാം ചെറുക്കുന്നു. എല്ലാവരുടെയും വിശ്വാസസ്വാതന്ത്ര്യം ആദരിച്ചും, അടിസ്ഥാന മാനുഷികമൂല്യങ്ങള്‍ മാനിച്ചും എങ്ങനെ കൂട്ടായ്മയില്‍ ജീവിക്കാമെന്ന് ലോകത്തിനു കാണിച്ചുകൊടുക്കാന്‍ ഈജിപ്തിനു സാധിക്കണം. ഓര്‍ത്തഡോക്സ് കോപ്റ്റിക്, ഗ്രീക്ക് ബൈസന്‍റൈന്‍, അര്‍മേനിയന്‍ ഓര്‍ത്തഡോക്സ്, പ്രൊട്ടസ്റ്റന്‍റ്, കത്തോലിക്കാ സമൂഹങ്ങളെ എല്ലാവരെയും അഭിവാദ്യംചെയ്യുന്നു. ക്രിസ്തു ആഗ്രഹിക്കുന്ന കൂട്ടായ്മയും ഐക്യവും യാഥാര്‍ത്ഥമാക്കാന്‍ ഇവിടത്തെ ക്രൈസ്തവസമൂഹത്തിന്‍റെ സ്ഥാപകനായ വിശുദ്ധ മര്‍ക്കോസ് സുവിശേഷകന്‍ സഹായിക്കട്ടെ! ക്രൈസ്തവരുടെ ഇവിടത്തെ സാന്നിദ്ധ്യം നവമോ, താല്ക്കാലികമോ അല്ല. അത് പുരാതനവും ഇന്നാടിന്‍റെ ചരിത്രത്തില്‍ ഏറെ പ്രസക്തവുമാണ്. ദൈവം ഈജിപ്തിലെ ജനതയെ അനുഗ്രഹിക്കട്ടെ എന്ന ആശംസയോടെയാണ് മാര്‍പാപ്പ തന്റെ പ്രസംഗം അവസാനിപ്പിച്ചത്. 2014-ല്‍ വത്തിക്കാനില്‍ വന്ന് തന്നെ ക്ഷണിച്ചതിനും, ഇപ്പോള്‍ സ്വീകരിച്ചതിനും ഈജിപ്ഷ്യന്‍ പ്രസിഡന്‍റ് അല്‍-സീസിന് മാര്‍പാപ്പാ തന്റെ സന്ദേശത്തില്‍ നന്ദിയര്‍പ്പിച്ചു. 2013-ല്‍ പാത്രിയര്‍ക്കിസ് തവാദ്രോസ് രണ്ടാമനുമായും, 2016-ല്‍ അല്‍-അസ്സാര്‍ യൂണിവേഴ്സിറ്റിയുടെ തലവന്‍, ഡോക്ടര്‍ അഹമ്മദ് അല്‍-തയീബുമായി നടന്ന കൂടികാഴ്ചയും പാപ്പാ ആമുഖ പ്രസംഗത്തില്‍ അനുസ്മരിച്ചിരിന്നു.
Image: /content_image/TitleNews/TitleNews-2017-04-29-04:43:47.jpg
Keywords: ഈജി
Content: 4772
Category: 18
Sub Category:
Heading: ഫാ. ഫിലിപ്സ് വടക്കേക്കളം ചങ്ങനാശ്ശേരി അതിരൂപതാ വികാരി ജനറാള്‍
Content: ച​​​ങ്ങ​​​നാ​​​ശേ​​​രി: ച​​​​​ങ്ങ​​​​​നാ​​​​ശേ​​​രി അ​​​​​തി​​​​​രൂ​​​​​പ​​​​​താ വി​​​​​കാ​​​​​രി​​ ജ​​​​​ന​​​​​റാ​​​​​ളാ​​​​​യി റ​​​​​വ. ഡോ. ​​​​​ഫി​​​​​ലി​​​​​പ്സ് വ​​​​​ട​​​​​ക്കേ​​​​​ക്ക​​​​​ളം നി​​​​​യ​​​​​മി​​​​​ത​​​​​നാ​​​​​യി. അ​​​​​തി​​​​​രൂ​​​​​പ​​​​​ത​​​​​യു​​​​​ടെ പൊ​​​​​തു​​​​​വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ മേ​​​​​ഖ​​​​​ല​​​​​യു​​​​​ടെ​​​​​യും, വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും ചു​​​​​മ​​​​​ത​​​​​ല​​​​​യാ​​​​​ണ് ഇ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​നു​​​​​ള്ള​​​​​ത്. ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി എ​​​​​സ്.​​​​​ബി. കോ​​​​​ള​​​ജി​​​​​ന്‍റെ​​​​​യും, കു​​​​​ട്ടി​​​​​ക്കാ​​​​​നം മ​​​​​രി​​​​​യ​​​​​ൻ കോ​​​​​ള​​​ജി​​​​​ന്‍റെ​​​​​യും മു​​​​​ൻ പ്രി​​​​​ൻ​​​​​സി​​​​​പ്പ​​​​​ലായി സേവനം ചെയ്ത അദ്ദേഹം ഇം​​​​​ഗ്ലീ​​​​​ഷ് സാ​​​​​ഹി​​​​​ത്യ​​​​​ത്തി​​​​​ൽ ഗ​​​​​വേ​​​​​ഷ​​​​​ണ ബി​​​​​രു​​​​​ദാ​​​​​ന​​​​​ന്ത​​​​​ര ബി​​​​​രു​​​​​ദ​​​​​ധാ​​​​​രി​​​​​യാ​​​​​ണ്. അ​​​​​യാ​​​​​ഷേ ഏ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ മി​​​​​ക​​​​​ച്ച കോ​​​​​ള​​​ജ് പ്രി​​​​​ൻ​​​​​സി​​​​​പ്പ​​​​​ലി​​​​​നു​​​​​ള്ള അ​​​​​വാ​​​​​ർ​​​​​ഡ് റ​​​​​വ. ഡോ. ​​​​​ഫി​​​​​ലി​​​​​പ്സ് വ​​​​​ട​​​​​ക്കേ​​​​​ക്ക​​​​​ളം നേ​​​ടി​​​യി​​​ട്ടു​​​ണ്ട്. ബാ​​​​​സ്ക​​​​​റ്റ്ബോ​​​​​ൾ ഫെ​​​​​ഡ​​​​​റേ​​​​​ഷ​​​​​ൻ ഓ​​​​​ഫ് ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ടെ​​​​​ക്നി​​​​​ക്ക​​​​​ൽ ക​​​​​മ്മി​​​റ്റി അം​​​​​ഗ​​​​​മാ​​​​​യി​​​​​രു​​​​​ന്നു. നിലവില്‍ കേ​​​​​ര​​​​​ളാ ബാ​​​​​സ്ക​​​​​റ്റ്ബോ​​​​​ൾ റ​​​​​ഫ​​​​​റീ​​​​​സ് ക​​​​​മ്മീ​​​​​ഷ​​​​​ൻ ചെയര്‍മാന്‍ കൂടിയാണ്.
Image: /content_image/India/India-2017-04-29-05:24:05.jpg
Keywords: വികാരി
Content: 4773
Category: 18
Sub Category:
Heading: ബൈബിള്‍ പകര്‍ത്തിയെഴുതിയവരുടെ സംഗമം നടന്നു
Content: കൊ​​​ച്ചി: ഫി​​​യാ​​​ത്ത് മി​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ അ​​​ങ്ക​​​മാ​​​ലി ക​​​റു​​​കു​​​റ്റി അ​​​ഡ്‌​​​ല​​​ക്‌​​​സ് കണ്‍വെന്‍ഷന്‍ സെ​​​ന്‍ററി​​​ല്‍ന​​​ട​​​ക്കു​​​ന്ന മി​​​ഷ​​​ന്‍ കോ​​​ണ്‍​ഗ്ര​​​സി​​​ല്‍ വി​​​ശു​​​ദ്ധ​​ഗ്ര​​​ന്ഥം വി​​​വി​​​ധ ഭാ​​​ഷ​​​ക​​​ളി​​​ല്‍ പ​​​ക​​​ര്‍​ത്തി​​​യെ​​​ഴു​​​ത്തിയവരുടെ സംഗമം നടന്നു. വി​​​വി​​​ധ ഭാ​​​ഷ​​​ക​​​ളി​​​ലേ​​​ക്കു ബൈ​​​ബി​​​ള്‍ പ​​​ക​​​ര്‍​ത്തി​​​യെ​​​ഴു​​​തു​​​ന്ന മ​​​ത്സ​​​ര​​​ത്തി​​​ല്‍ (സ്‌​​​ക്രി​​​പ്തു​​​റ) പ​​​ങ്കെ​​​ടു​​​ത്ത​​​വ​​​രാ​​​ണു പ​​​രി​​​പാ​​​ടി​​​യി​​​ല്‍ ഒ​​​ത്തു​​​കൂ​​​ടി​​​യ​​​ത്. സ്‌​​​നേ​​​ഹ​​​സം​​​ഗ​​​മം എ​​​ന്നു പേ​​​രി​​​ട്ട കൂട്ടായ്മ സാ​​​ഗ​​​ര്‍ ബിഷപ്പ് മാ​​​ര്‍ ആ​​​ന്‍റ​​​ണി ചി​​​റ​​​യ​​​ത്ത് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. അ​​​ന്യ​​​ഭാ​​​ഷ​​​ക​​​ളി​​​ല്‍ ബൈ​​​ബി​​​ള്‍ പ​​​ക​​​ര്‍​ത്തി​​​യെ​​​ഴു​​​തി​​​യ​​​വ​​​ര്‍​ക്കു​​​ള്ള സ​​​മ്മാ​​​ന​​​ങ്ങ​​​ള്‍ ച​​​ട​​​ങ്ങി​​​ല്‍ വി​​​ത​​​ര​​​ണം ചെ​​​യ്തു. ജൊ​​​വാ​​​യ് ബി​​​ഷ​​​പ് ഡോ.​ ​​വി​​​ക്ട​​​ര്‍ ലിം​​​ഗ്ദോ, ഇ​​​റ്റാ​​​ന​​​ഗ​​​ര്‍ ബി​​​ഷ​​​പ് ഡോ. ​​​ജോ​​​ണ്‍ തോ​​​മ​​​സ് ക​​​ട്രു​​​കു​​​ടി​​​യി​​​ല്‍, സീ​​​റോ മ​​​ല​​​ബാ​​​ര്‍ മൈ​​​ഗ്ര​​​ന്‍റ്​​​സ് ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി റ​​​വ.​ ഡോ. ​​സെ​​​ബാ​​​സ്റ്റ്യ​​​ന്‍ കൊ​​​ച്ചു​​​പു​​​ര​​​യ്ക്ക​​​ല്‍, മി​​​ഷ​​​ന്‍ കോ​​​ണ്‍​ഗ്ര​​​സ് കോ ​​​ഓ​​​ര്‍​ഡി​​​നേ​​​റ്റ​​​ര്‍ ജോ​​​സ് ഓ​​​ലി​​​ക്ക​​​ന്‍, സ്‌​​​ക്രി​​​പ്തു​​​റ കോ ​​​ഓ​​​ര്‍​ഡി​​​നേ​​​റ്റ​​​ര്‍ പ്രി​​​ന്‍​സ് വ​​​ര്‍​ഗീ​​​സ് എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു. തൃ​​​ശൂ​​​ര്‍ അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​മെ​​​ത്രാ​​​ന്‍ മാ​​​ര്‍ റാ​​​ഫേ​​​ല്‍ ത​​​ട്ടി​​​ല്‍ ഇ​​​ന്ന​​​ലെ മി​​​ഷ​​​ന്‍ കോ​​​ണ്‍​ഗ്ര​​​സി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു സ​​​ന്ദേ​​​ശം ന​​​ല്‍​കി. ഇന്ന്‍ വൈകീട്ട് ഫാ. ​​​ഷാ​​​ജി തു​​​മ്പേ​​​ച്ചി​​​റ​​​യി​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ പ്രാ​​​ര്‍​ഥ​​​നാ സം​​​ഗീ​​​ത നി​​​ശ-​​പ​​​ളു​​​ങ്കു​​​ക​​​ട​​​ല്‍ നടക്കും.
Image: /content_image/India/India-2017-04-29-05:45:01.jpg
Keywords: ബൈബിള്‍
Content: 4774
Category: 18
Sub Category:
Heading: കത്തോലിക്ക കോണ്‍ഗ്രസിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി
Content: കോ​ട്ട​യം: ക​ത്തോ​ലി​ക്കാ കോ​ണ്‍ഗ്ര​സി​ന്‍റെ ഒ​രു വ​ർ​ഷ​ത്തെ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്കമായി. ആഘോഷത്തിന്റെ ഭാഗമായി വിശുദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ​യും അ​ൽ​ഫോ​ൻ​സാ​മ്മയുടെയും ചാ​വ​റ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ് അച്ചന്റെയും എവുപ്രസ്യാമ്മയുടെയും മാ​ർ മാ​ത്യു മാ​ക്കീലിന്റെയും പു​ത്ത​ൻ​പ​റ​ന്പി​ൽ തൊ​മ്മച്ചന്‍റെയും സി​സ്റ്റ​ർ റാ​ണി മ​രി​യയുടെയും ഛായ​ചി​ത്ര​ങ്ങ​ൾ മാ​മ്മ​ൻ മാ​പ്പിള ഹാ​ളി​ൽ ബി​ഷ​പ് ലെ​ഗേ​റ്റ് മാ​ർ റെ​മി​ജി​യോസ് ഇ​ഞ്ച​നാ​നി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ചങ്ങനാശേരി ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ഏ​റ്റു​വാ​ങ്ങി. വി​ശാ​ല​മാ​യ മ​നോ​ഭ​വ​ത്തോ​ടെ​യും ഐ​ക്യ​ത്തോ​ടെ​യും ക​ത്തോ​ലി​ക്കാ കോ​ണ്‍ഗ്ര​സ് മു​ന്നോ​ട്ടു​പോ​ക​ണ​മെ​ന്നും മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം പ​താ​ക ഉ​യ​ർ​ത്ത​ലി​നു​ശേ​ഷം ന​ൽ​കി​യ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. മാ​ർ റെ​മി​ജി​യോസ് ഇ​ഞ്ച​നാ​നി​യി​ൽ, കത്തോലിക്ക കോൺഗ്രസ് ഡ​യ​റ​ക്ട​ർ ഫാ. ​ജി​യോ ക​ട​വി, പ്രസിഡന്‍റ് വി.വി. അഗസ്റ്റിൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു പ​റ​യ​ന്നിലം, കോ​ട്ട​യം അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൽ മോ​ണ്‍. മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട്, ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ക​ത്തോ​ലി​ക്കാ കോ​ണ്‍ഗ്ര​സ് ഡ​യ​റ​ക്ട​ർ ഫാ. ​ഫ്രാ​ൻ​സി​സ് കാ​രു​വേ​ലി, സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ ടോ​ണി ജോ​സ​ഫ്, സാ​ജു അ​ല​ക്സ്, ഡേ​വി​സ് പു​ത്തൂ​ർ, സൈ​ബി അ​ക്ക​ര, ബേ​ബി പെ​രു​മാ​ലി, ഡേ​വി​സ് തു​ളു​വ​ത്ത്, പ്ര​ഫ. ജോ​സു​കു​ട്ടി ഒ​ഴു​ക​യി​ൽ, ടോ​മി ഇ​ള​ന്തോ​ട്ടം, ജാ​ൻ​സെ​ൻ ജോ​സ​ഫ് പു​തു​പ്പ​റ​ന്പി​ൽ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഉ​ച്ച​ക​ഴി​ഞ്ഞു ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം കോ​ട്ട​യം ആ​ർ​ച്ച് ബി​ഷ​പ് മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ത​ര സ​മു​ദാ​യ​ങ്ങ​ളോ​ടു ചേ​ർ​ന്നു നി​ന്നു ക​ത്തോ​ലി​ക്കാ സ​മു​ദാ​യ​ത്തി​ന്‍റെ​യും പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ​യും ന​ന്മ​യാ​ണു പ്ര​സ്ഥാ​നം ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട് പറഞ്ഞു. കാ​ലോ​ചി​ത​മാ​യ ക​ർ​മപ​രി​പാ​ടി​ക​ൾ​ക്കുരൂ​പം ന​ൽ​കി, ക​ത്തോ​ലി​ക്കാ കോ​ണ്‍ഗ്ര​സി​ന്‍റെ അം​ഗ​ബ​ലം ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നു ബി​ഷ​പ് മാ​ർ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ ഓര്‍മ്മിപ്പിച്ചു. പ​ള്ളി​ക​ൾ​ക്കൊ​പ്പം പ​ള്ളി​ക്കൂട​ങ്ങ​ളും സ്ഥാ​പി​ച്ച് ത​ല​മു​റ​ക​ളെ അ​റി​വി​ന്‍റെ വെ​ളി​ച്ച​ത്തി​ലേ​ക്കു ന​യി​ച്ച​തി​ൽ ക​ത്തോ​ലി​ക്കാ കോ​ണ്‍ഗ്ര​സി​നും ക്രൈ​സ്ത​വ പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്കു​മു​ള്ള പ​ങ്ക് വ​ലു​താ​ണെ​ന്നു ശി​വ​ഗി​രി മ​ഠം ബ്ര​ഹ്മ​ശ്രീ സ​ച്ചി​ദാ​ന​ന്ദ സ്വാ​മി വ്യ​ക്ത​മാ​ക്കി. തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ, ബി​ജു പ​റ​യ​ന്നിലം, ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ അം​ഗം ബി​ന്ദു തോ​മ​സ്, ക്നാ​നാ​യ ക​ത്തോ​ലി​ക്കാ കോ​ണ്‍ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സ്റ്റീ​ഫ​ൻ ജോ​ർ​ജ്, കെ​സി​എ​ഫ് വൈ​സ് പ്ര​സി​ഡ​ന്‍റ് സെ​ലി​ൻ സി​ജോ, ട്ര​ഷ​റ​ർ ജോ​സുകു​ട്ടി മാ​ട​പ്പ​ള്ളി, ബേ​ബി പെ​രു​മാ​ലി, ഡേ​വീ​സ് തു​ളു​വ​ത്ത്, പ്ര​ഫ. ജോ​സു​കു​ട്ടി ഒ​ഴു​ക​യി​ൽ, ടോ​ണി ജോ​സ​ഫ്, സാ​ജു അ​ല​ക്സ്, സൈ​ബി അ​ക്ക​ര, ഡേ​വീ​സ് പു​ത്തൂ​ർ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2017-04-29-05:58:00.jpg
Keywords: കോണ്‍
Content: 4775
Category: 1
Sub Category:
Heading: സഭാ സ്ഥാപനങ്ങളില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് അനുകൂല സാഹചര്യങ്ങള്‍ സൃഷ്ട്ടിച്ച് നല്‍കണം: കെ‌സി‌ബി‌സി പുറപ്പെടുവിച്ച മെയ്ദിന സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം
Content: കൊച്ചി: സഭയുടെ സ്ഥാപനങ്ങളിലും സംവിധാനങ്ങളിലും തൊഴില്‍ ചെയ്യുന്നവര്‍ക്ക് നിലവിലെ സാമൂഹികസാമ്പത്തിക സാഹചര്യങ്ങളെ അതിജീവിക്കാനുള്ള പശ്ചാത്തല സൗകര്യങ്ങള്‍ അനുകമ്പാപൂര്‍ണമായ മനോഭാവത്തോടെ സൃഷ്ടിച്ചുനല്കാന്‍ കഴിയണമെന്ന്‍ കെ‌സി‌ബി‌സി തൊഴില്‍കാര്യാ കമ്മീഷന്‍. മെയ്ദിനത്തോടനുബന്ധിച്ച് കെ.സി.ബി.സി. ലേബര്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല, വൈസ് ചെയര്‍മാന്മാരായ ബിഷപ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍, ബിഷപ് ഡോ. ഫിലിപ്പോസ് മാര്‍ സ്റ്റെഫാനോസ് എന്നിവര്‍ സംയുക്തമായി പുറത്തിറക്കിയ സന്ദേശത്തിലാണ് പ്രസ്താവന. സഭയുടെ സ്ഥാപനങ്ങളിലും സംവിധാനങ്ങളിലും തൊഴില്‍ ചെയ്യുന്നവര്‍ക്ക് നിലവിലെ സാമൂഹികസാമ്പത്തിക സാഹചര്യങ്ങളെ അതിജീവിക്കാനുള്ള പശ്ചാത്തല സൗകര്യങ്ങള്‍ അനുകമ്പാപൂര്‍ണമായ മനോഭാവത്തോടെ സൃഷ്ടിച്ചുനല്കാന്‍ കഴിയണം. സംസ്ഥാനത്ത് നിലവിലുള്ള തൊഴില്‍ നിയമങ്ങള്‍ക്ക് അനുസൃതമായാണു സഭയിലെ എല്ലാ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പാക്കണം. ഇക്കാര്യവുമായി ബന്ധപ്പെട്ടാണു കെ.സി.ബി.സി. പീപ്പിള്‍ മാനേജ്മെന്‍റ് പോളിസി പുറത്തിറക്കിയിരിക്കുന്നത്. സി.ബി.സി.ഐ. ലേബര്‍ കമ്മീഷനും സഭാസ്ഥാപനങ്ങളിലെ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകളെ സംബന്ധിച്ച ഒരു മാര്‍ഗരേഖ പുറത്തിറക്കിയിട്ടുണ്ട്. സഭാ സ്ഥാപങ്ങളിലെ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ രൂപപ്പെടുത്തുന്നതിനും നടപ്പിലാക്കുന്ന തിനുമുള്ള ഒത്താശകള്‍ നല്കാന്‍ കെ.എല്‍.എം.നെയാണു കെ.സി.ബി.സി. ചുമതലപ്പെടുത്തിയി രിക്കുന്നത്. എല്ലാ രൂപതകളും സന്ന്യാസ സമൂഹങ്ങളും ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ താമസം വിനാ സ്വീകരിക്കുന്നത് നീതിയെ സംബന്ധിച്ച് സാരാംശപരമാണ്. നമ്മുടെ നാടിന്‍റെ സാമ്പത്തിക സാഹചര്യങ്ങളെ മെച്ചപ്പെടുത്തുന്ന ഒരു വിഭാഗമാണ് സ്വകാര്യമേഖലയിലെ സംരംഭകരും വിവിധ തൊഴില്‍ ദാതാക്കളും. അവരുടെകൂടെ ജോലി ചെയ്യുന്നവരെയും അവരുടെ കുടുംബാംഗങ്ങളെയും പരിഗണിക്കുന്നതും, ജീവിതകാലംമുഴുവന്‍ സ്ഥാപനത്തിന്‍റെ ഭൗതികവളര്‍ച്ച യ്ക്കായി അധ്വാനി ക്കുകയും ജീവിതം നഷ്ടപ്പെടുത്തുകയുംചെയ്യുന്ന തൊഴിലാളികളുടെ വാര്‍ദ്ധക്യകാല സാഹചര്യങ്ങളിലും സുരക്ഷയേകുന്ന രീതിയില്‍ വേതനവും മറ്റ് തുടര്‍ആനുകൂല്യങ്ങളും നിശ്ചയിച്ചു നല്കണം. സന്ദേശത്തില്‍ പറയുന്നു. #{blue->none->b-> കെ‌സി‌ബി‌സി തൊഴില്‍കാര്യാ കമ്മീഷന്‍ പുറപ്പെടുവിച്ച മെയ്ദിന സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം }# മിശിഹായില്‍ പ്രിയപ്പെട്ടവരേ, തൊഴിലാളിയായ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളിന്‍റെയും, തൊഴിലാളി ദിനമായി ആചരിക്കുന്ന മെയ്ദിനത്തിന്‍റെയും മംഗളങ്ങള്‍ എല്ലാവര്‍ക്കും പ്രത്യേകിച്ച് എല്ലാ തൊഴിലാളി സഹോദരങ്ങള്‍ക്കും ഹൃദയപൂര്‍വ്വം ആശംസിക്കുന്നു. #{red->n->n->എന്താണ് തൊഴില്‍? }# ലോകത്തെ പൂര്‍ണതയിലേക്കു നയിക്കാന്‍ ദൈവം മനുഷ്യനു നല്കിയിരിക്കുന്ന വിലമതിക്കാനാകാത്ത ദാനമാണ് അദ്ധ്വാനശേഷി. കായികശേഷിയും ചിന്താശേഷിയും സര്‍ഗശേഷിയും സമന്വയിപ്പിച്ച് മനുഷ്യന്‍ നടത്തുന്ന പ്രവൃത്തികളാണു മാനവസമൂഹത്തെ പുരോഗതിയിലേക്കു നയിക്കുന്നത്. വ്യക്തിയുടെയും കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും സുസ്ഥിതി കൈവരുത്തുന്ന ഉപാധിയും തൊഴില്‍ തന്നെയാണ്. തിരുസ്സഭയുടെ സംരക്ഷകന്‍ എന്ന വിശിഷ്ട സ്ഥാനം തൊഴിലാളി മദ്ധ്യസ്ഥനായ യൗസേപ്പിതാവിന് തിരുസ്സഭ നല്കി വണങ്ങുന്നത് (1870, ഒമ്പതാം പീയൂസ് പാപ്പ) ഈ പശ്ചാത്തലത്തിലാണ്. തൊഴിലാളികുടുംബത്തില്‍ ജനിച്ച് (മത്താ. 13:55), തൊഴിലാളിയായി ജീവിതംനയിച്ച് (മര്‍ക്കോ 6:3), പരസ്യ ജീവിതത്തില്‍ തൊഴിലാളികളെ കൂട്ടുചേര്‍ത്ത് (മാര്‍ക്ക് 1:16-20) സമഗ്രവിമോചനത്തിന്‍റെ സദ്വാര്‍ത്ത ലോകംമുഴുവന്‍ എത്തിക്കാന്‍ യേശുവിന് സാധിച്ചു. അതിനാല്‍, തന്‍റെയും കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും സംരക്ഷകന്‍ താന്‍തന്നെയാണെന്ന തിരിച്ചറിവും, ജീവിതത്തിന്‍റെ എല്ലാ തലങ്ങളിലും അദ്ധ്വാനിക്കുന്നവരോടൊപ്പംചേര്‍ന്ന് ക്രിസ്തുവിന്‍റെ വിമോചനദൗത്യം പൂര്‍ത്തിയാക്കുകയാണ് തന്‍റെ ദൗത്യമെന്ന അവബോധവുമാണ് ഓരോ തൊഴിലാളി ദിനാഘോഷത്തില്‍ നിന്നും നാം സ്വന്തമാക്കേണ്ടത്. #{red->n->n->മെയ്ദിനം എന്ത്? }# മനുഷ്യര്‍ക്ക് തെല്ലും പ്രാധാന്യംനല്കാതെ അവരുടെ അധ്വാനശേഷിയെ പരമാവധി പ്രയോജനപ്പെടുത്തി ലാഭം വര്‍ദ്ധിപ്പിച്ച് ധനശേഷി കൂട്ടാന്‍ വ്യവസായ ഉടമകള്‍ പ്രകടമാക്കിയ ആര്‍ത്തിക്കെതിരേയാണ് 1886-ല്‍ ചിക്കാഗോയില്‍ തൊഴിലാളികള്‍ സംഘടിച്ചത്. തൊഴിലാളികള്‍ക്ക് മനുഷ്യരായി ജീവിക്കാനുള്ള അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുള്ള പോരാട്ടമായിരുന്നു അത്. ദാരിദ്ര്യത്തിന്‍റെയും അടിമത്തത്തിന്‍റെയും ചൂഷണത്തിന്‍റെയും കുരുക്കുകള്‍ പൊട്ടിക്കാന്‍ തൊഴിലാളികള്‍ നടത്തിയ ചിക്കാഗോ സമരത്തിന്‍റെ സ്മരണയായിട്ടാണു മെയ് ഒന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനമായി ആചരിച്ചു വരുന്നത്. #{red->n->n->തൊഴിലും സഭാപ്രബോധനങ്ങളും }# വ്യവസായ വിപ്ലവത്തിന്‍റെ ഫലമായി രൂപംകൊണ്ട അതികഠിനമായ സാമൂഹിക സാഹചര്യങ്ങളെ അതിജീവിക്കാന്‍വേണ്ടി തൊഴിലാളിസമൂഹത്തെ ശക്തിപ്പെടുത്താനായിരുന്നു ഭാഗ്യസ്മരണാര്‍ഹനായ ലിയോ പതിമൂന്നാമന്‍ പാപ്പ 1891-ല്‍ 'റേരും നൊവാരും' എന്ന ചാക്രികലേഖനം പ്രസിദ്ധീകരിച്ചത്. തിരുസ്സഭ എന്നും തൊഴിലാളികള്‍ക്കൊപ്പമാണ് എന്ന ഒരു പ്രഖ്യാപനവുമായി രുന്നു അത്. അന്താരാഷ്ട്ര തൊഴില്‍സംഘടന (ഐ.എല്‍.ഒ.) ഉള്‍പ്പെടെ ദേശീയവും അന്തര്‍ദേശീയവും ആയ മിക്കവാറും എല്ലാ സംഘടനകളുടെയും, തൊഴിലാളിക്ഷേമത്തിനും അവകാശ സംരക്ഷണത്തിനായി ലോകമെങ്ങും പിന്നീട് രൂപംകൊണ്ടിട്ടുള്ള നിയമങ്ങളുടെയുമെല്ലാം പിന്നിലുള്ള മുഖ്യ ചാലകശക്തി 'റേരും നൊവാരും' തന്നെയാണ്. ലിയോ പതിമൂന്നാമന്‍ പാപ്പായ്ക്കുശേഷം തിരുസ്സഭയെ നയിച്ചിട്ടുള്ള എല്ലാ പരിശുദ്ധ പിതാക്കന്മാരും തങ്ങളുടെ പ്രബോധനങ്ങള്‍വഴിയും ഇടപെടലുകള്‍വഴിയും തൊഴിലാളികള്‍ക്കു വേണ്ടി ശക്തമായി നിലകൊണ്ടവരാണ്. പരിശുദ്ധ ഫ്രാന്‍സിസ് പാപ്പായാകട്ടെ, നീതി നിഷേധിക്കപ്പെടുന്ന എല്ലാ ജനവിഭാഗങ്ങള്‍ക്കുമൊപ്പം തന്‍റെ പ്രബോധനങ്ങള്‍വഴിയും അതിലേറെ തന്‍റെ ജീവിതവും സ്വാധീനവുംവഴിയും അനിതരസാധാരണമായ ചൈതന്യത്തോടെ നിലകൊള്ളുന്നു. #{red->n->n-> അസംഘടിത തൊഴിലാളികള്‍: ഒരു അവലോകനം}# നമ്മുടെ രാജ്യത്തിലെ മൊത്തം തൊഴില്‍ ശക്തി നാല്പത്തൊമ്പത് കോടിയോളം വരും. ഇതില്‍ 94 ശതമാനംപേരും തൊഴില്‍സുരക്ഷ, സാമൂഹികസുരക്ഷ, നിയമപരിരക്ഷ എന്നിവ ലഭ്യമല്ലാത്ത അസംഘടിത തൊഴിലാളികളാണ്. കേരളത്തില്‍ വിവിധകാലങ്ങളിലെ സര്‍ക്കാരുകള്‍ അസംഘടിത തൊഴിലാളികള്‍ക്കായി രൂപപ്പെടുത്തി നടപ്പിലാക്കിക്കൊ ണ്ടിരിക്കുന്ന ക്ഷേമപെന്‍ഷനുകളും ക്ഷേമനിധിഫണ്ടുകളും മറ്റ് ആനുകൂല്യ ങ്ങളും തൊഴിലാളികള്‍ക്ക് ആശാവഹമായ സുരക്ഷാബോധം നല്കുന്നുണ്ട്. ഏറെ കാലമായി ട്രെയ്ഡ് യൂണിയനുകളും കെ.എല്‍.എം. ഉം നിരന്തരമായി ആവശ്യപ്പെട്ടുവരുന്ന പല കാര്യങ്ങളില്‍ ഒന്നായ ക്ഷേമപെന്‍ഷനുകള്‍ ചുരുങ്ങിയത് 1000 രൂപയാക്കിയതും, വര്‍ഷം തോറും 100 രൂപയുടെ വര്‍ദ്ധനവ് നടത്താമെന്ന വാഗ്ദാനം പാലിച്ച് ബഡ്ജറ്റില്‍ ഈ വര്‍ഷം തന്നെ ഉള്‍പ്പെടുത്തിയതും കേരള സര്‍ക്കാരിന്‍റെ ശ്ലാഘനീയവും ആശാവഹവുമായ പ്രവൃത്തിയാണ്. വിലക്കയറ്റം, അഴിമതി, രാഷ്ട്രീയ വര്‍ഗീയ വിവേചനം, കോര്‍പ്പറേറ്റ് മേഖലകളുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ച മുതലായവയിലൂടെ ഇന്നത്തെ തൊഴിലാളികള്‍ പ്രത്യേകിച്ച,് അസംഘടിത തൊഴില്‍മേഖലയിലുള്ളവര്‍ ഏറെ കഷ്ടതകള്‍ നേരിടുന്നു. നിത്യോപയോഗവസ്തുക്കളുടെ വിലക്കയറ്റം തൊഴിലാളികളെ തളര്‍ത്തിയിരിക്കുന്നു. ഈ അവസരത്തില്‍ ഇരുട്ടടിയായിട്ടാണ് പുതിയ റേഷന്‍ സമ്പ്രദായം നിലവില്‍ വരുന്നത്. അസംഘടിത മേഖലയിലെ ഭൂരിപക്ഷം തൊഴിലാളികളും മുന്‍ഗണനാ വിഭാഗത്തില്‍ ഒഴിവാക്കപ്പെട്ടിരിക്കുന്നു. മത്സ്യത്തൊഴിലാളികളും ഗാര്‍ഹികത്തൊഴിലാളികളും കര്‍ഷകത്തൊഴിലാളികളുമെല്ലാം ഇതിലൂടെ റേഷന്‍സമ്പ്രദായത്തിനു പുറത്തായിരിക്കുന്നു. നോട്ടു നിരോധനത്തിലൂടെ തകര്‍ന്നടിഞ്ഞ തൊഴില്‍മേഖല വറചട്ടിയില്‍നിന്നും എരിതീയിലേക്ക് എന്ന അവസ്ഥയില്‍ എത്തപ്പെട്ടിരിക്കുന്നു. രാജ്യത്തെ മൊത്തം ആഭ്യന്തരോത്പാദനത്തിന്‍റെ 60 ശതമാനം അസംഘടിത മേഖലയുടെ സംഭാവനയാണ്. എന്നിട്ടും മനുഷ്യോചിതമായി കുടുംബത്തിന്‍റെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള പ്രതിഫലം, ഗ്രാന്‍റുകള്‍, അലവന്‍സുകള്‍, പെന്‍ഷന്‍, വിശ്രമം, ചികിത്സാനുകൂല്യം, ആരോഗ്യപരമായ തൊഴില്‍ സാഹചര്യം തുടങ്ങിയവയെല്ലാം നിഷേധിക്കപ്പെട്ട് ആ മേഖലയിലുള്ളവര്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരും ദരിദ്രരുമായി മാറിയിരിക്കുന്നു. രാജ്യത്തെ കേന്ദ്ര-സംസ്ഥാന ബഡ്ജറ്റുകളില്‍ അസംഘടിത തൊഴിലാളികള്‍ക്ക് ജനസംഖ്യാനുപാതികമായി വേണ്ടത്ര വകയിരുത്തലുകള്‍ ഉണ്ടാകുന്നില്ല. രാഷ്ട്രം വേഗത്തില്‍ വളരുന്നുണ്ടെങ്കിലും വികസനത്തിന്‍റെ സദ്ഫലങ്ങള്‍ സമൂഹത്തിന്‍റെ താഴെത്തട്ടിലേക്ക് വിതരണം ചെയ്യപ്പെടുന്നില്ല എന്നാണു സ്ഥിതിവിവരക്കണക്കുകള്‍ വിശദമാക്കുന്നത്. സ്വത്തിന്‍റെ വലിയ തോതിലുള്ള കേന്ദ്രീകരണം ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ ഒരു ശതമാനം വരുന്ന അതിസമ്പന്നര്‍ രാജ്യത്തെ മുഴുവന്‍സ്വത്തിന്‍റെയും 58.4 ശതമാനവും കയടക്കിയിരിക്കുന്നു (ഓക്സ്ഫാം റിപ്പോര്‍ട്ട് 2016). പൊതുസ്വത്ത് തട്ടിയെടുത്ത് രാജ്യം വിടുന്നവരും ലക്ഷം കോടികളുടെ നികുതിയിളവ് നേടിയെടുക്കുന്ന കോര്‍പ്പറേറ്റുകളും പണത്തിന്‍റെ ബലത്തില്‍ നിയമത്തെയും അധികാരികളെയും കൂടെനിര്‍ത്തുന്ന സമ്പന്നരും സ്വത്ത് വാരികൂട്ടി നിറയ്ക്കുമ്പോള്‍ അതില്‍നിന്നും വീഴുന്നവകൊണ്ടുമാത്രം വിശപ്പടക്കേണ്ട ഗതികേടിലേക്ക് ഈ രാജ്യത്തെ അടിസ്ഥാന തൊഴിലാളി സമൂഹം നിപതിച്ചിരിക്കുന്നു. ആയിരക്കണക്കിനു കോടിരൂപയുടെ വായ്പയെടുത്ത് മനഃപൂര്‍വം തിരിച്ചടക്കാത്ത വന്‍കിടക്കാരുടെ പേരുവിവരങ്ങള്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുപോലും ലഭ്യമാക്കാത്ത അധികാരികള്‍ പതിനായിരങ്ങള്‍ കടമെടുത്തിട്ട് പരാധീനതകള്‍മൂലം തിരിച്ചടക്കാനാകാത്ത സാധാരണക്കാരെ ജപ്തിയും സര്‍ഫാസി നിയമവും കുടിയിറക്കലും പ്രയോഗിച്ച് കഷ്ടത്തിലാക്കുന്നത് യാതൊരു തരത്തിലും ന്യായീകരിക്കാനാകില്ല. മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തങ്ങളുടെ ആജ്ഞാനുവര്‍ത്തികളാക്കി തൊഴിലാളി യൂണിയനുകളെ മാറ്റിയതിനാല്‍ പ്രതിരോധത്തിന്‍റെ പ്രതീക്ഷയും നഷ്ടമായിരിക്കുന്നു. കേന്ദ്ര ട്രെയ്ഡ് യൂണിയനുകള്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ ചുമതലകള്‍ നിര്‍വഹിക്കാന്‍ തയ്യാറാകാന്‍ ഇത്തരുണത്തില്‍ ആഹ്വാനംചെയ്യുന്നു. ഈ സാഹചര്യത്തില്‍ തൊഴിലാളികള്‍ക്കുവേണ്ടിയുള്ള സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശക്തിപകരണം. #{red->n->n-> അസംഘടിതതൊഴിലാളികളും സഭയും}# അസംഘടിത തൊഴിലാളികളുടെ ഇടയിലുള്ള പ്രവര്‍ത്തനങ്ങള്‍ സഭയുടെ പ്രേഷിതത്വത്തിന്‍റെ പ്രധാന ശ്രദ്ധാകേന്ദ്രമായി മാറേണ്ടതുണ്ട്. കെ.സി.ബി.സി. തൊഴില്‍ കാര്യ കമ്മീഷന്‍റെ കീഴിലുള്ള കേരള ലേബര്‍ മൂവ്മെന്‍റിന്‍റെ പ്രവര്‍ത്തനം ഇതിനായി എല്ലാ രൂപതകളിലും ഊര്‍ജ്ജിതമാക്കണം. സി.ബി.സി.ഐ. ലേബര്‍ കമ്മീഷന്‍റെ തൊഴിലാളി സംഘടനയായ വര്‍ക്കേഴ്സ് ഇന്ത്യ ഫെഡറേഷന്‍റെ അംഗസംഘടനയാണു കെ.എല്‍.എം. എല്ലാ ഇടവകകളിലും കെ.എല്‍.എം. യൂണിറ്റുകള്‍ സമയബന്ധിതമായി രൂപീകരിക്കണം. തൊഴിലാളി ശുശ്രൂഷാരംഗത്ത് പ്രവര്‍ത്തിക്കാനായി പ്രേഷിത ചൈതന്യവും സമര്‍പ്പണബുദ്ധിയും നേതൃത്വപാടവവുമുള്ള അല്മായരെ കണ്ടെത്തി പരിശീലനം നല്കണം. വൈദികരും സന്ന്യസ്തരും തൊഴിലാളി ശക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്കണം. വിവിധ വിഭാഗം അസംഘടിത തൊഴിലാളികളുടെ സംഘാടനത്തിനും ശക്തീകരണത്തിനുമായി കെ.എല്‍.എം.ന്‍റെ നേതൃത്വത്തില്‍ എട്ട് തൊഴിലാളി ഫോറങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇവ സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവയാണ്. നിര്‍മ്മാണത്തൊഴിലാളി, തയ്യല്‍തൊഴിലാളി, ഗാര്‍ഹികത്തൊഴിലാളി, മത്സ്യത്തൊഴിലാളി, മോട്ടോര്‍ വാഹന തൊഴിലാളി, കര്‍ഷകത്തൊഴിലാളി, ചെറുകിടതോട്ടം തൊഴിലാളി, പീടികത്തൊഴിലാളി എന്നീ ഫോറങ്ങളാണ് പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. ഇവയിലൂടെ എല്ലാ മതവിഭാഗങ്ങളിലും ഉള്‍പ്പെട്ട തൊഴിലാളികള്‍ക്ക് പരിശീലനങ്ങളും സഹായങ്ങളും കെ.എല്‍.എം. നല്കിവരുന്നു. അസംഘടിതതൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന സാമൂഹിക സുരക്ഷാ അംഗത്വം ഉള്‍പ്പെടെയുള്ള വിവിധ ആനുകൂല്യങ്ങള്‍ എല്ലാവര്‍ക്കും എളുപ്പത്തില്‍ ലഭ്യമാക്കുവാനായി വിവിധ തൊഴിലാളി ഫോറങ്ങള്‍ വഴി സാധിക്കുന്നു. അതിനാല്‍ മേല്‍സൂചിപ്പിച്ച തൊഴില്‍ വിഭാഗങ്ങള്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ എല്ലാ രൂപതകളും ഇടവകകളും ഏറ്റെടുക്കണമെന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു. സഭയുടെ സ്ഥാപനങ്ങളിലും സംവിധാനങ്ങളിലും തൊഴില്‍ ചെയ്യുന്നവര്‍ക്ക് നിലവിലെ സാമൂഹികസാമ്പത്തിക സാഹചര്യങ്ങളെ അതിജീവിക്കാനുള്ള പശ്ചാത്തല സൗകര്യങ്ങള്‍ അനുകമ്പാപൂര്‍ണമായ മനോഭാവത്തോടെ സൃഷ്ടിച്ചുനല്കാന്‍ കഴിയണം. സംസ്ഥാനത്ത് നിലവിലുള്ള തൊഴില്‍ നിയമങ്ങള്‍ക്ക് അനുസൃതമായാണു സഭയിലെ എല്ലാ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പാക്കണം. ഇക്കാര്യവുമായി ബന്ധപ്പെട്ടാണു കെ.സി.ബി.സി. പീപ്പിള്‍ മാനേജ്മെന്‍റ് പോളിസി പുറത്തിറക്കിയിരിക്കുന്നത്. സി.ബി.സി.ഐ. ലേബര്‍ കമ്മീഷനും സഭാസ്ഥാപനങ്ങളിലെ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകളെ സംബന്ധിച്ച ഒരു മാര്‍ഗരേഖ പുറത്തിറക്കിയിട്ടുണ്ട്. സഭാ സ്ഥാപങ്ങളിലെ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ രൂപപ്പെടുത്തുന്നതിനും നടപ്പിലാക്കുന്ന തിനുമുള്ള ഒത്താശകള്‍ നല്കാന്‍ കെ.എല്‍.എം.നെയാണു കെ.സി.ബി.സി. ചുമതലപ്പെടുത്തിയി രിക്കുന്നത്. എല്ലാ രൂപതകളും സന്ന്യാസ സമൂഹങ്ങളും ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ താമസം വിനാ സ്വീകരിക്കുന്നത് നീതിയെ സംബന്ധിച്ച് സാരാംശപരമാണ്. നമ്മുടെ നാടിന്‍റെ സാമ്പത്തിക സാഹചര്യങ്ങളെ മെച്ചപ്പെടുത്തുന്ന ഒരു വിഭാഗമാണ് സ്വകാര്യമേഖലയിലെ സംരംഭകരും വിവിധ തൊഴില്‍ ദാതാക്കളും. അവരുടെകൂടെ ജോലി ചെയ്യുന്നവരെയും അവരുടെ കുടുംബാംഗങ്ങളെയും പരിഗണിക്കുന്നതും, ജീവിതകാലംമുഴുവന്‍ സ്ഥാപനത്തിന്‍റെ څഭൗതികവളര്‍ച്ച യ്ക്കായി അധ്വാനി ക്കുകയും ജീവിതം നഷ്ടപ്പെടുത്തുകയുംചെയ്യുന്ന തൊഴിലാളികളുടെ വാര്‍ദ്ധക്യകാല സാഹചര്യങ്ങളിലും സുരക്ഷയേകുന്ന രീതിയില്‍ വേതനവും മറ്റ് തുടര്‍ആനുകൂല്യങ്ങളും നിശ്ചയിച്ചു നല്കണം. #{red->n->n-> ഇതരസംസ്ഥാനത്തൊഴിലാളികള്‍}# കേരളത്തില്‍ ഏകദേശം മുപ്പതുലക്ഷത്തോളം ഇതരസംസ്ഥാന തൊഴിലാളികള്‍ ജോലിയെടുക്കുന്നു എന്നാണ് കണക്ക്. ഇവരോട് കുറച്ചുകൂടി അനുകമ്പാപരമായ സമീപനം കേരള സമൂഹം സ്വീകരിക്കേണ്ടതുണ്ട്. ഇവരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കേണ്ടതായിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി ഈ വിഭാഗം തൊഴിലാളികളുടെ അവകാശസംരക്ഷണവും ക്ഷേമവും ലക്ഷ്യമാക്കി ക്കൊണ്ട് രജിസ്ട്രേഷന്‍ നടത്തുന്നതിനായി വര്‍ക്കേഴ്സ് ഇന്ത്യ ഫെഡറേഷ ന്‍റെയും കെ.എല്‍.എം.ന്‍റെയും ആഭിമുഖ്യത്തില്‍ ഒരു വെബ് പോര്‍ട്ടല്‍ {{http://www.wifmdm.com/-> http://www.wifmdm.com/ }} ദേശീയ തലത്തില്‍ പ്രവര്‍ത്തനം തുടങ്ങി യിട്ടുണ്ട്. എല്ലാ രൂപതകളിലും വര്‍ക്കേഴ്സ് ഫെസിലിറ്റേഷന്‍ സെന്‍ററുകള്‍ തുറക്കുകയും ഈ അവസരം പ്രയോജനപ്പെടുത്തുകയും ചെയ്യണം. #{red->n->n-> സമഗ്രവീക്ഷണം}# വിപണിയുടെ അദൃശ്യശക്തികളെയും അദൃശ്യകരത്തെയും നമുക്കിനി ഒട്ടും വിശ്വസിക്കാനാവുകയില്ല. നീതിയിലുള്ള വളര്‍ച്ചയ്ക്ക് സാമ്പത്തിക വളര്‍ച്ച മുന്‍കൂട്ടി വേണമെങ്കിലും അതിനെക്കാള്‍ കൂടുതല്‍ പലതും ആവശ്യമാണ്: വരുമാനത്തിന്‍റെ കൂടുതല്‍ നല്ല വിതരണം, തൊഴിലിനുള്ള ഉറവിടങ്ങളുടെ സൃഷ്ടി, ലളിതമായ ഒരു ക്ഷേമമനോഭാവത്തിനപ്പുറം പോകുന്നതും ദരിദ്രര്‍ക്കു വേണ്ടിയുള്ളതുമായ ഒരു സമഗ്ര വളര്‍ച്ച എന്നിവയിലേക്ക് പ്രത്യേകമായി തിരിച്ചുവിട്ടിട്ടുള്ള തീരുമാനങ്ങളും കര്‍മ്മപരിപാടികളും സംവിധാനങ്ങളും പ്രക്രിയകളും അതിന് ആവശ്യമാണ്ڈ(ഫ്രാന്‍സിസ് പാപ്പ, സുവിശേഷ ത്തിന്‍റെ സന്തോഷം, 204). ഇന്ന് വളര്‍ന്നുവന്നിരിക്കുന്ന അസമത്വം ദുരീകരിച്ചാല്‍മാത്രമേ നീതിയും സമാധാനവും സാധ്യമാകൂ. ഇതിനുള്ള സാഹചര്യം സൃഷ്ടിക്കേണ്ടത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്വമാണ്. അതിനായി രാജ്യത്തെ മുഴുവന്‍ തൊഴിലാളികള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ്, അപകട ഇന്‍ഷൂറന്‍സ്, പെന്‍ഷന്‍ പദ്ധതി എന്നിവ സൗജന്യമായോ പങ്കാളിത്തത്തോടെയോ നടപ്പിലാക്കണം. ഈ മേഖലയില്‍ ഇപ്പോള്‍ നിലവിലുള്ള പദ്ധതികള്‍ കൂടുതല്‍ ലളിതവും ആകര്‍ഷകവുമാക്കേണ്ടതുണ്ട്. എല്ലാ തൊഴിലാളി കുടുംബങ്ങള്‍ക്കും സ്വന്തമായി വീട് ലഭ്യമാക്കാനുള്ള പദ്ധതിക്ക് രൂപംനല്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. പണമുള്ളവര്‍മാത്രം ഉന്നത വിദ്യാഭ്യാസം നേടുന്ന നിലവിലെ സാഹചര്യം അസംഘടിത തൊഴിലാളിയുടെ കുട്ടികളുടെ ഉപരിപഠനം അസാധ്യമാക്കുന്നു. ഇതിനെ അതിജീവിക്കാന്‍ തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സംവരണവും സ്കോളര്‍ഷിപ്പും നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. കേരളത്തില്‍ നിലവിലുള്ള ക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കണം. ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കുന്നതിനുപകരം പ്രതിസന്ധികളെ അതിജീവിക്കാന്‍ തക്കവിധം സഹായങ്ങള്‍ വര്‍ദ്ധിപ്പിക്കണം. മുഖ്യധാര ട്രേഡ് യൂണിയനുകള്‍ അമിത രാഷ്ട്രീയ അടിമത്വം വെടിഞ്ഞ് തൊഴിലാളിപക്ഷത്തുനിന്ന് നിലപാടുകള്‍ സ്വീകരിക്കണം. അവകാശങ്ങളെക്കുറിച്ച് ചിന്തിക്കാനുള്ള അവസരമായിമാത്രം തൊഴിലാളിദിനത്തെ പരിമിതപ്പെടുത്തരുതെന്നാണ് തൊഴിലാളികളോട് അഭ്യര്‍ത്ഥിക്കാനുള്ളത്. ഓരോ തൊഴിലാളിയും തങ്ങളുടെ തൊഴില്‍ സത്യസന്ധതയോടെ നിര്‍വഹിക്കേണ്ടതുണ്ടെന്നു മറക്കരുത്. കര്‍ഷകന്‍ ഉള്‍പ്പെടെ അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്ന ഏവരും ഏതു സാഹചര്യങ്ങളിലും ജീവിതാവസ്ഥയിലും അവര്‍ ചെയ്യുന്ന തൊഴിലുകളെ അഭിമാനത്തോടെ ഏറ്റുപറയാന്‍ സന്നദ്ധരുമാകണം. വിഭവങ്ങളുടെ മിതമായ വിനിയോഗം, സ്ഥാപനത്തിന്‍റെ സുസ്ഥിതി, തൊഴില്‍ദാതാവിനോടുള്ള ആദരം, ഏറ്റെടുത്ത തൊഴിലിന്‍റെ ഗുണപരവും സമയ ബന്ധിതവുമായ പൂര്‍ത്തീകരണം എന്നിവയും തൊഴിലാളിയുടെ കടമയാണെന്ന കാര്യം മറക്കരുത്. കൂടാതെ പ്രതിസന്ധിനിറഞ്ഞ സാഹചര്യങ്ങളെ അതിജീവിക്കാന്‍ സ്വയം കരുത്താര്‍ജ്ജിക്കുകയും ലഭ്യമാകുന്ന സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയും വേണം. വിളക്കില്‍ എണ്ണകരുതാതിരുന്ന സ്ത്രീകള്‍ തെരഞ്ഞെടുക്കപ്പെടാതെ പോയതായ ഉപമ സുവിശേഷത്തില്‍ നാം വായിക്കുന്നു (മത്താ 25: 112). സാഹചര്യങ്ങള്‍ മുന്നില്‍കണ്ട് കരുതല്‍ എടുക്കേണ്ടതിന്‍റെ പ്രാധാന്യമാണ് ഇതിലൂടെ നാം മനസ്സിലാക്കേണ്ടത്. ക്ഷേമനിധികള്‍, പെന്‍ഷന്‍ സ്കീമുകള്‍, ഇന്‍ഷുറന്‍സ് പദ്ധതികള്‍, സ്വയം സഹായ സംഘങ്ങളിലൂടെയുള്ള ശക്തീകരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയിലുള്ള പങ്കാളിത്തത്തിലൂടെ കരുതലെടുക്കേണ്ടതും, തന്‍റെ തൊഴില്‍മേഖലയില്‍ പ്രാവീണ്യവും വൈദഗ്ദ്യവും വര്‍ദ്ധിപ്പിക്കാന്‍ പരിശീലനങ്ങള്‍ നേടേണ്ടതും ഓരോ തൊഴിലാളിയുടെയും കടമയാണ്. ഐ.ടി. മേഖല പോലുള്ള ആധുനിക തൊഴില്‍സാഹചര്യങ്ങളില്‍ വ്യക്തിജീവിതവും കുടുംബംപോലും അവഗണിച്ചുള്ള അധ്വാനരീതികളും അപക്വവും ശ്രദ്ധാപൂര്‍വ്വം പരിഹരിക്കപ്പെടേണ്ടതുമാണ്. തൊഴിലാളിയും തൊഴില്‍ദാതാവും തങ്ങളുടെ അവകാശങ്ങളെയും കടമകളെയും ഒരേ നാണയത്തിന്‍റെ ഇരുപുറങ്ങളായിക്കണ്ട് പരസ്പര സഹകരണത്തിന്‍റെയും ബഹുമാനത്തിന്‍റെയും അന്തരീക്ഷം സൃഷ്ടിക്കണം. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന അസംഘടിത തൊഴിലാളികളുടെ ഉന്നമനം ലക്ഷ്യം വയ്ക്കാന്‍ സര്‍ക്കാരും څഭരണാധികാരികളും സ്ഥാപന ഉടമകളും തയ്യാറാകണം. പണത്തെക്കാളും ലാഭത്തെക്കാളും മൂല്യവും മഹത്ത്വവും തൊഴിലിനും തൊഴിലിന്‍റെ ഉടമയായ മനുഷ്യനും നല്കണം. കാരണം, തൊഴിലിലല്ല മഹത്വം അടങ്ങിയിരിക്കുന്നത്; അതു ചെയ്യുന്ന മനുഷ്യനിലാണ്. തൊഴിലാളിദിനത്തിന്‍റെ ആശംസകളും വിശുദ്ധ യൗസേഫിന്‍റെ മാധ്യസ്ഥ്യവും പ്രാര്‍ത്ഥനകളും ഒരിക്കല്‍ കൂടി നേരുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വൈക ദൈവത്തിന്‍റെ അനുഗ്രഹവും കൃപയും നിങ്ങള്‍ ഏവരോടുംകൂടെ ഉണ്ടാകട്ടെ. മിശിഹായില്‍ സ്നേഹപൂര്‍വം, ബിഷപ്പ് ഡോ. അലക്സ് വടക്കുംതല <br> (ചെയര്‍മാന്‍, കെ.സി.ബി.സി. ലേബര്‍ കമ്മീഷന്‍) ബിഷപ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍ <br> (വൈസ് ചെയര്‍മാന്‍, കെ.സി.ബി.സി. ലേബര്‍ കമ്മീഷന്‍) ബിഷപ് ഡോ. ഫിലിപ്പോസ് മാര്‍ സ്റ്റെഫാനോസ് <br> (വൈസ് ചെയര്‍മാന്‍, കെ.സി.ബി.സി. ലേബര്‍ കമ്മീഷന്‍) പി.ഒ.സി., കേരള കത്തോലിക്കാസഭയുടെ ആസ്ഥാനകാര്യാലയം <br> കൊച്ചി - 682 025
Image: /content_image/News/News-2017-04-29-07:01:59.jpg
Keywords: പൂര്‍ണ്ണരൂപം, സര്‍ക്കുലര്‍
Content: 4776
Category: 1
Sub Category:
Heading: യേശുനാമത്തെ മഹത്വപ്പെടുത്താന്‍ അമേരിക്ക ഒരുങ്ങുന്നു: ദേശീയ പ്രാര്‍ത്ഥനാ ദിനാചരണം മെയ്‌ 4-ന്
Content: ന്യൂയോര്‍ക്ക്: “പ്രാര്‍ത്ഥനയും ധ്യാനവുമായി ദൈവത്തിലേക്ക് തിരിയുക” എന്ന ആഹ്വാനവുമായി അമേരിക്കയില്‍ വര്‍ഷംതോറും സംഘടിപ്പിക്കാറുള്ള ദേശീയ പ്രാര്‍ത്ഥനാ ദിനാചരണത്തിന്റെ ഈ വര്‍ഷത്തെ ആഘോഷം 2017 മെയ്‌ 4-ന് നടത്തപ്പെടും. അന്നേദിവസം രാജ്യത്തുടനീളം 40,000 ത്തിനും 45,000ത്തിനും ഇടക്ക്‌ പ്രാര്‍ത്ഥനാ സംഗമങ്ങള്‍ നടത്തപ്പെടും. 'നിന്റെ വലിയ നാമത്തിന്റെ മഹത്വത്തിനു വേണ്ടി' എന്നതായിരിക്കും ഈ വര്‍ഷത്തെ ദേശീയ പ്രാര്‍ത്ഥനാദിനാചരണത്തിന്റെ പ്രമേയമെന്ന്‍ നാഷണല്‍ ഡേ ഓഫ് പ്രയര്‍ ടാസ്ക്‌ ഫോഴ്സായ കൊളറാഡോ സ്പ്രിംഗ്സിന്റെ ചീഫ്‌ കമ്മ്യൂണിക്കേഷന്‍ ഓഫീസറായ ഡിയോണ്‍ എല്‍മോര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ദേശീയ പ്രാര്‍ത്ഥനാ ദിനത്തില്‍ ഏതാണ്ട് 47,000-ത്തോളം പ്രാര്‍ത്ഥനാ സംഗമങ്ങളാണ് സംഘടിക്കപ്പെട്ടത്. ഇത് സര്‍വ്വകാല റെക്കോര്‍ഡ് ആയിരുന്നു. പ്രാര്‍ത്ഥനാ ദിനത്തില്‍ ദേവാലയങ്ങള്‍, സിനഗോഗുകള്‍ മുതലായ സ്ഥലങ്ങളിലും അല്ലാതേയും ആളുകള്‍ സംഘം ചേര്‍ന്നും, വ്യക്തിപരവുമായി പ്രാര്‍ത്ഥിക്കും. വിവിധ ക്രിസ്തീയ സഭകളെ കൂടാതെ, മറ്റ് മതങ്ങളില്‍ നിന്നുള്ളവര്‍ ഈ പ്രാര്‍ത്ഥനാദിനാചരണത്തില്‍ പങ്കെടുക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. 1952 മുതലാണ് ദേശീയ പ്രാര്‍ത്ഥനാ ദിനാചരണം ആരംഭിച്ചത്. എല്ലാ വര്‍ഷവും മെയ് മാസത്തിലെ ആദ്യത്തെ വ്യാഴാഴ്ച പ്രാര്‍ത്ഥനാ ദിനാചരണത്തിനായി മാറ്റിവെക്കണമെന്നായിരിന്നു നിര്‍ദ്ദേശം. 1952-മുതല്‍ യു‌എസ് കോണ്‍ഗ്രസ്സിന്റെ ഒരു പ്രത്യേക നിയമം വഴി ദേശീയ പ്രാര്‍ത്ഥനാ ദിനാചരണത്തിന് രണ്ട് പ്രമുഖ പാര്‍ട്ടികളില്‍ നിന്നുമുള്ള പ്രസിഡന്റുമാരുടെ പിന്തുണയും ലഭിച്ചു. പ്രാര്‍ത്ഥനാ ദിനത്തിനെതിരെ പ്രതികൂലമായ നിലപാട് സ്വീകരിച്ച് 2010-ല്‍ ഒരു ജഡ്ജി ഭരണഘടനാവിരുദ്ധമാണെന്ന് വിധിച്ചെങ്കിലും 2011-ല്‍ മൂന്ന് ജഡ്ജിമാരടങ്ങിയ പാനല്‍ ഈ വിധിയെ അസാധുവാക്കുകയുണ്ടായി. “കര്‍ത്താവേ ശ്രവിക്കണമേ! കര്‍ത്താവേ ക്ഷമിക്കണമേ! കര്‍ത്താവേ ചെവികൊള്ളുകയും പ്രവര്‍ത്തിക്കുകയും ചെയ്യണമേ; എന്റെ ദൈവമേ അങ്ങയുടെ നാമത്തെ പ്രതി വൈകരുതേ, എന്തെന്നാല്‍ അങ്ങയുടെ നഗരവും ജനവും അങ്ങയുടെ നാമമാണല്ലോ വഹിക്കുന്നത്” എന്ന ദാനിയേല്‍ 9:19 എന്ന സുവിശേഷ ഭാഗത്തില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് “നിന്റെ വലിയ നാമത്തിന്റെ മഹത്വത്തിനു വേണ്ടി” എന്ന പ്രമേയം ഇത്തവണ സ്വീകരിച്ചിട്ടുള്ളത്‌. ദേശീയ പ്രാര്‍ത്ഥനാ ദിനം ആരംഭിച്ചത് മുതലുള്ള എല്ലാ പ്രസിഡന്റുമാരും തങ്ങളുടെ പ്രതിനിധികളെ പ്രാര്‍ത്ഥനാ ദിനാചരണത്തിനു അയക്കുകയും ‘ദൈവത്തോടു പ്രാര്‍ത്ഥിക്കുക’ എന്ന് ആഹ്വാനം ചെയ്യുന്ന പ്രസിഡന്റിന്റെ ഒപ്പോട് കൂടിയ പ്രഖ്യാപനം വായിക്കുകയും ചെയ്യുക പതിവാണ്. ആ പതിവ് തെറ്റിക്കാതെ ഈ വര്‍ഷവും അമേരിക്കന്‍ പ്രസിഡന്റും ഫെഡറല്‍ ഭരണകൂടങ്ങളും തങ്ങളുടെ പ്രതിനിധികളെ അയക്കുകയും ദൈവത്തോട് ചേര്‍ന്ന് നില്‍ക്കുവാന്‍ അമേരിക്കന്‍ ജനതയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്ന് ഡിയോണ്‍ എല്‍മോര്‍ പറഞ്ഞു.
Image: /content_image/TitleNews/TitleNews-2017-04-29-08:05:27.jpg
Keywords: അമേരിക്ക
Content: 4777
Category: 4
Sub Category:
Heading: പിശാചിനെ അകറ്റുവാന്‍ ഫലപ്രദമായ 4 മാര്‍ഗ്ഗങ്ങള്‍
Content: "അശുദ്ധാത്മാവ് ഒരു മനുഷ്യനെ വിട്ടുപോകുമ്പോള്‍ അത് ആശ്വാസം തേടി, വരണ്ട സ്ഥലങ്ങളിലൂടെ അലഞ്ഞുനടക്കുന്നു; എന്നാല്‍ കണ്ടെത്തുന്നില്ല. അപ്പോള്‍ അതു പറയുന്നു: ഞാന്‍ ഇറങ്ങിപ്പോന്ന എന്റെ ഭവനത്തിലേക്കു തിരിച്ചുചെല്ലും. അതു മടങ്ങിവരുമ്പോള്‍ ആ സ്ഥലം ആളൊഴിഞ്ഞും അടിച്ചുവാരി സജ്ജീകരിക്കപ്പെട്ടും കാണുന്നു. അപ്പോള്‍ അതു പുറപ്പെട്ടുചെന്ന് തന്നെക്കാള്‍ ദുഷ്ടരായ ഏഴ് ആത്മാക്കളെക്കൂടി തന്നോടൊത്തു കൊണ്ടുവരുകയും അവിടെ പ്രവേശിച്ചു വാസമുറപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ, ആ മനുഷ്യന്റെ അവസാനത്തെ സ്ഥിതി ആദ്യത്തേതിനെക്കാള്‍ ശോചനീയമായിത്തീരുന്നു. ഈ ദുഷിച്ച തലമുറയ്ക്കും ഇതുതന്നെയായിരിക്കും അനുഭവം". മത്തായിയുടെ സുവിശേഷം പന്ത്രണ്ടാം അധ്യായം 43 മുതല്‍ 45 വരെയുള്ള വാക്യങ്ങളാണിവ. ഇന്ന് നാം ഏറെ ധ്യാനിക്കേണ്ട ഒരു വചനം കൂടിയാണ് ഇത്. കാരണം ആത്മാക്കളുടെ രക്ഷ നിര്‍വീര്യമാക്കാന്‍ ഓരോ നിമിഷവും പുതിയ തന്ത്രങ്ങള്‍ മെനഞ്ഞു കൊണ്ട് നടക്കുന്ന സാത്താന്‍റെ അടിമത്തതിന് കീഴ്വഴങ്ങുന്ന ലോകത്തിലാണ് നാം ജീവിക്കുന്നത്. ഒരു വശത്ത് പ്രാര്‍ത്ഥനയും ത്യാഗവുമായി ജീവിക്കുമ്പോള്‍ മറുവശത്തു അവരെ എങ്ങനെ തന്റെ കെണിയില്‍ വീഴിക്കാം എന്ന ചിന്തയില്‍ സാത്താന്‍ പ്രവര്‍ത്തനനിരതനാകുകയാണ്. പിശാചിനെ അകറ്റി നിര്‍ത്തുവാനും, അവന്റെ തിരിച്ചു വരവിനെ തടയുവാനും പര്യാപ്തമായ 4 മാര്‍ഗ്ഗങ്ങളാണ് പ്രധാനമായും ഭൂതോച്ചാടകര്‍ നിര്‍ദ്ദേശിക്കുന്നത്. ഇവ പിശാചിനെ അകറ്റി നിര്‍ത്തും എന്ന് മാത്രമല്ല നമ്മുടെ ആത്മാവിനെ സമാധാനത്തിലാക്കുകയും, ദൈവ കരങ്ങളില്‍ നമ്മേ സുരക്ഷിതരാക്കുകയും ചെയ്യുന്നു. നമുക്കേവര്‍ക്കും പിന്തുടരുവാന്‍ കഴിയുന്നത്ര ലളിതമായ നാല് മാര്‍ഗ്ഗങ്ങളാണ് ഇനി ധ്യാനിക്കുന്നത്. 1. #{red->n->n->തുടര്‍ച്ചയായ കുമ്പസാരവും ദിവ്യകാരുണ്യ സ്വീകരണവും }# ചെറിയ ചെറിയ പാപങ്ങള്‍ വഴിയാണ് പിശാച് സാധാരണയായി ഒരു വ്യക്തിയിലേക്ക് പ്രവേശിക്കുന്നത്. നമ്മുടെ പാപങ്ങള്‍ നിമിത്തം ദൈവത്തില്‍ നിന്നും കൂടുതല്‍ കൂടുതല്‍ അകലുംതോറും നമ്മള്‍ പിശാചിന്റെ സ്വാധീനത്തിലേക്ക്‌ കൂടുതല്‍ കൂടുതല്‍ അടുത്തു കൊണ്ടിരിക്കുകയാണ്. അതായത് നിസ്സാര പാപങ്ങള്‍ പോലും ദൈവവുമായുള്ള നമ്മുടെ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുകയും അതുവഴി പിശാചിന് നേട്ടമുണ്ടാക്കുവാന്‍ സാധിക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ പ്രതിപുരുഷനായ വൈദികനോട് നമ്മുടെ പാപങ്ങള്‍ ഏറ്റു പറയുന്നത് പാപകരമായ നമ്മുടെ ജീവിതാവസ്ഥക്ക് ഒരു അവസാനം നല്‍കുകയും അതു പുതിയൊരു ജീവിതം തുടങ്ങുവാന്‍ നമ്മളെ സഹായിക്കുകയും ചെയ്യുന്നു. മാരകമായ പാപങ്ങള്‍ ചെയ്തവരുടെ കുമ്പസാരം കേള്‍ക്കുന്നതില്‍ നിന്നും വിശുദ്ധ ജോണ്‍ വിയാന്നിയെ പിശാച് പിന്തിരിപ്പിക്കുവാന്‍ ശ്രമിച്ചത്‌ കുമ്പസാരത്തിന്റെ ശക്തി വെളിപ്പെടുത്തുന്നു. തലേന്ന് രാത്രിയില്‍ പിശാച് തന്നെ ഉപദ്രവിക്കുവാന്‍ ശ്രമിക്കുകയാണെങ്കില്‍ അടുത്ത ദിവസം ആ പട്ടണത്തില്‍ ഒരു വലിയ പാപി വരും എന്ന കാര്യം വിശുദ്ധ ജോണ്‍ വിയാന്നിക്ക്‌ അറിയാമായിരുന്നു. നിരന്തരമായി കുമ്പസാരിക്കുന്ന ഒരു വ്യക്തിയെ കാണുന്ന മാത്രയില്‍ തന്നെ പിശാച് ഭയന്നോടുമെന്ന് സാരം. അനുരഞ്ജന കൂദാശക്ക് സമാനമായി വിശുദ്ധ കുര്‍ബാനക്കും പിശാചിനെ തുരത്തുവാനുള്ള അപാരമായ ശക്തിയുണ്ട്. പൂര്‍ണ്ണ മനസ്താപത്തോടെ നടത്തിയ കുമ്പസാരത്തിനു ശേഷം വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നത് പിശാചിന്റെ സ്വാധീനത്തില്‍ പെടാതിരിക്കുവാനുള്ള വളരെ ഫലപ്രദമായ ഒരു മാര്‍ഗ്ഗമാണ്. യേശുവിന്റെ യഥാര്‍ത്ഥ സാന്നിധ്യമുള്ളിടത്ത് നില്‍ക്കുവാന്‍ പിശാചിന് കഴിയുകയില്ല. പരിശുദ്ധ ദിവ്യകാരുണ്യത്തിലെ യേശുവിന്റെ നിറസാന്നിധ്യത്തെ അരക്കിട്ടുറപ്പിക്കുന്നതാണ് ഇത്. കുമ്പസാരത്തിനു ശേഷമുള്ള അനുഗ്രഹീതമായ അവസ്ഥയില്‍ വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുമ്പോള്‍, പിശാചിന് വന്നിടത്തേക്ക് തിരിച്ചു പോവുകയല്ലാതെ വേറെ യാതൊരു മാര്‍ഗ്ഗവും ഇല്ലാതെ വരുന്നു. ഈ പരമസത്യത്തെക്കുറിച്ച് വിശുദ്ധ തോമസ്‌ അക്വിനാസ് പറയുന്നുണ്ട്. "വിശുദ്ധ കുര്‍ബ്ബാന സാത്താന്റെ ആക്രമണങ്ങളെ നിഷ്‌പ്രഭമാക്കുന്നുവെന്ന്" അദ്ദേഹം 'സുമ്മാ തിയോളജിയ' എന്ന ഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നു. 2. #{red->n->n-> നിരന്തരമായ പ്രാര്‍ത്ഥന}# തുടര്‍ച്ചയായി കുമ്പസാരിക്കുകയും, വിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും ചെയ്യുന്ന ഒരാള്‍ ദിവസവും പ്രാര്‍ത്ഥിക്കേണ്ടത് അത്യാവശ്യമാണ്. തുടര്‍ച്ചയായ പ്രാര്‍ത്ഥന നടത്തുന്നുവന്‍ ദൈവത്തിനു പ്രിയങ്കരനായി മാറുന്നു. ദൈവവുമായി നിരന്തരം സംവദിക്കുന്ന ഒരുവന്‍ പിശാചിനെ ഭയപ്പെടുകയില്ല. നിരന്തരം ബൈബിള്‍ വായിക്കുക, ജപമാലയും ഇതര പ്രാര്‍ത്ഥനകളും ചൊല്ലുക എന്നിവയാണ് ക്ഷുദ്രോച്ചാടകര്‍ പിശാച് ബാധിതനായ വ്യക്തിയോട് ഭൂതോച്ചാടനത്തിന് ശേഷം നിര്‍ദ്ദേശിക്കാറുള്ളത്. തുടര്‍ച്ചയായ പ്രാര്‍ത്ഥന പിശാചിനെ അകറ്റുവാന്‍ ഏറ്റവും ഫലവത്തായ മാര്‍ഗ്ഗമാണ്. 3. #{red->n->n-> ഉപവാസം}# ഉപവാസത്തിന്റെ അത്ഭുതകരമായ ശക്തിയെ പറ്റി വിശുദ്ധ ഗ്രന്ഥം നമ്മെ പഠിപ്പിക്കുന്നു. പ്രാര്‍ത്ഥനയും ഉപവാസവും കൂടാതെ ചില പൈശാചിക ശക്തികളെ പുറത്താക്കുവാന്‍ സാധ്യമല്ലന്ന് യേശു തന്റെ ശിഷ്യന്‍മാരോടു പറയുന്നു. ഏതു തരത്തിലുള്ള ഉപവാസമാണ് നമുക്ക് വേണ്ടത് എന്ന് നാം തന്നെ തിരിച്ചറിയണം. പ്രാര്‍ത്ഥനയോടെ, ത്യാഗത്തോടെ നാം ഉപവാസമനുഷ്ടിക്കുമ്പോള്‍ നമ്മുടെ ജീവിതത്തെ തകര്‍ക്കാന്‍ അന്ധകാരത്തിന്റെ ശക്തികള്‍ക്കു സാധിക്കില്ല, തീര്‍ച്ച. 4. #{red->n->n-> വിശുദ്ധ വസ്തുക്കളുടെ ഉപയോഗം:}# ഭൂതോച്ചാടനവേളയില്‍ വിശുദ്ധ വസ്തുക്കള്‍ ഉപയോഗിക്കുക മാത്രമല്ല ക്ഷുദ്രോച്ചാടകര്‍ ചെയ്യുന്നത്. അതോടൊപ്പം സ്ഥിരമായി അവ ഉപയോഗിക്കുവാന്‍ പിശാച് ബാധയില്‍ നിന്ന്‍ മുക്തി നേടിയവരെ ഉപദേശിക്കുകയും ചെയ്യുന്നു. ദൈനംദിന ജീവിതത്തില്‍ സാത്താനുമായി പൊരുതുവാനും, അവന്റെ തിരിച്ചുവരവിനെ തടയുവാനും ഏറ്റവും നല്ലൊരു ആയുധമാണ് വിശുദ്ധ വസ്തുക്കള്‍. വെഞ്ചരിച്ച ജപമാല, വെള്ളം, ഉപ്പ്, എന്നിവ വീട്ടില്‍ സൂക്ഷിക്കുക മാത്രമല്ല, യാത്ര ചെയ്യുമ്പോള്‍ കൂടെ കൊണ്ട് പോകുന്നതും വളരെ നല്ലതാണ്. വെന്തിങ്ങ പോലെയുള്ള വിശുദ്ധ വസ്തുക്കള്‍ക്ക് വളരെ വലിയശക്തിയുണ്ടെന്നും നാം തിരിച്ചറിയണം. അന്ധകാരത്തിന്റെ അധിപനായ സാത്താനെ ചെറുത്ത് തോല്‍പ്പിക്കുവാന്‍, പൈശാചിക ശക്തികളുടെ മേല്‍ വിജയം നേടാൻ ഈ നാല് മാര്‍ഗ്ഗങ്ങളും നാം പിന്തുടരേണ്ടിയിരിക്കുന്നു. ഇവ വഴി നമ്മള്‍ പിശാചിനെ ആട്ടിപ്പായിക്കുക മാത്രമല്ല ചെയ്യുന്നത്, വിശുദ്ധിയിലേക്കുള്ള ഒരു മാര്‍ഗ്ഗം തുറക്കുക കൂടിയാണ് ചെയ്യുന്നത്. സാത്താനും അവന്റെ അനുയായികളും വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് അവനുമേല്‍ നമ്മുക്ക് വിജയം നേടാം. അതിനായി വളരെ ലളിതമായ ഈ മാര്‍ഗ്ഗങ്ങള്‍ പിന്തുടരുവാന്‍ നാം നിസംഗത കാണിക്കരുതെന്ന് മാത്രം.
Image: /content_image/Mirror/Mirror-2017-04-29-10:45:11.jpg
Keywords: സാത്താ, പിശാ
Content: 4778
Category: 1
Sub Category:
Heading: അമേരിക്കൻ ആരോഗ്യ സംഘടനയുടെ അധ്യക്ഷയായി പ്രോലൈഫ് പ്രവർത്തക ഡോ. ചാർമെയിനെ നിയമിച്ചു
Content: വാഷിംഗ്ടണ്‍: ജീവന്റെ മഹത്വത്തിനായി ശക്തമായ നിലകൊണ്ട പ്രോലൈഫ് പ്രവർത്തക ഡോ. ചാർമെയ്ന്‍ യേസ്റ്റിനെ ഹെൽത്ത് ആന്റ് ഹ്യുമൻ സർവീസസ് അസിസ്റ്റൻറ് സെക്രട്ടറിയായി നിയമിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് പുതിയ നിയമനം നല്‍കിയിരിക്കുന്നത്. അമേരിക്കൻസ് യുണൈറ്റഡ് ഫോർ ലൈഫ് സംഘടനയുടെ മുൻ സി.ഇ.ഒ ആയിരുന്ന ഡോ. ചാർമെയ്ന്‍ അഞ്ചു മക്കളുടെ അമ്മ കൂടിയാണ്. പ്രോലൈഫ് പ്രവർത്തനങ്ങൾക്കുള്ള ട്രംപ് ഭരണകൂടത്തിന്റെ പിന്തുണയാണ് യേസ്റ്റിന്റെ നിയമനം വഴി വ്യക്തമാക്കുന്നതെന്ന് യു‌എസ് ഹൗസ് പ്രതിനിധി പോൾ റയാൻ പറഞ്ഞു. അമേരിക്കയിലെ ആരോഗ്യ നയങ്ങളുടെ മേൽ ശക്തമായ സ്വാധീനം ചെലുത്തുന്ന സംഘടനയാണ് ഹെൽത്ത് ആന്റ് ഹ്യുമൻ സർവ്വീസസ്. ഗർഭനിരോധന ഉപാധികൾക്കെതിരെ ശക്തമായി വാദിക്കുന്ന യേസ്റ്റിന്റെ നിയമനം പ്രോലൈഫ് പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കുകയാണ്. ജീവന്റെ നിലനില്‍പ്പിനായി നിയമയുദ്ധം നടത്താനും തയ്യാറാണെന്നു നേരത്തെ ന്യൂയോർക്ക് ടൈംസ് മാസികയ്ക്ക് നല്കിയ അഭിമുഖത്തിൽ ഡോ. ചാർമെയ്ന്‍ പറഞ്ഞിരിന്നു. ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ജീവിക്കാനുള്ള നിയമപരമായ അവകാശങ്ങളുണ്ടെന്നും ഐ.യു.ഡി പോലെയുള്ള ഗർഭനിരോധന മാർഗ്ഗങ്ങൾ ഭ്രൂണങ്ങളുടെ നിലനില്പിനു തന്നെ ഭീഷണിയാണെന്നും പലതവണ ഡോ. ചാർമിയ് വ്യക്തമാക്കിയിട്ടുണ്ട്. പ്രസിഡന്റ് ട്രംപിനൊപ്പം ഹെൽത്ത് ഹ്യുമൻ സർവ്വീസസ് അസിസ്റ്റൻറ് സെക്രട്ടറിയായി രാജ്യത്തെ സേവിക്കാനായതിൽ താൻ സന്തുഷ്ടയാണെന്ന് യേസ്റ്റ് പ്രതികരിച്ചു.
Image: /content_image/News/News-2017-04-29-11:13:26.jpg
Keywords: ഗര്‍ഭ, അബോര്‍
Content: 4779
Category: 1
Sub Category:
Heading: 750-ന്റെ നിറവില്‍ ഇറ്റലിയിലെ മോണ്‍റിയാലെ ബസിലിക്ക
Content: റോം: തെക്കേ ഇറ്റലിയിലെ പ്രസിദ്ധമായ മോണ്‍റിയാലെ ബസിലിക്ക സ്ഥാപിതമായിട്ട് 750 വര്‍ഷം. ലോകത്തെ അത്യപൂര്‍വ്വ മൊസൈക്ക് ചിത്രീകരണങ്ങളും, കൊത്തുപണികളുംകൊണ്ട് ശ്രദ്ധേയമായ ബസിലിക്ക, മോണ്‍റിയാലെ അതിരൂപതയുടെ പ്രധാന ദേവാലയം കൂടിയാണ്. നോര്‍മന്‍ രാജാക്കന്മാര്‍ സിസിലി ഭരിക്കുന്ന കാലത്താണ് മോണ്‍റിയാലെ കത്തീഡ്രല്‍ സ്ഥാപിതമായത്. ദൈവമാതാവിന്‍റെ തിരുജനനത്തിനു (Dedicated to the Nativity of Blessed Virgin Mary) സമര്‍പ്പിതമായിരിക്കുന്ന ബസിലിക്കയിലേക്ക് അനുദിനം നൂറുകണക്കിനു വിശ്വാസികളാണ് കടന്ന്‍ വരുന്നത്. യുനസ്ക്കോയുടെ സാംസ്ക്കാരിക പൈതൃക കേന്ദ്രങ്ങളില്‍ ഇടംപിടിച്ച ദേവാലയം കൂടിയാണ് 334 അടി നീളവും 131-അടി വീതിയും അതിനൊത്ത ഉയരവുമുള്ള ബസിലിക്ക. ബൈസന്‍റൈന്‍-നോര്‍മന്‍ വാസ്തുഭംഗി തിങ്ങി നില്ക്കുന്ന ബസിലിക്കയില്‍ അടുത്തിടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരിന്നു. ഏപ്രില്‍ 26 ബുധനാഴ്ച വൈകുന്നേരം കത്തിഡ്രലില്‍ ജൂബിലിയോടനുബന്ധിച്ചു വിശുദ്ധ കുര്‍ബാന നടന്നു. ദിവ്യബലിയ്ക്കു ദേശീയ മെത്രാന്‍ സമിതിയുടെ അദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ആഞ്ചലോ ബഞ്ഞാസ്കോ നേതൃത്വം നല്‍കി. 750-ന്‍റെ നിറവിലുള്ള ബസിലിക്കയിലേക്ക് കടന്ന്‍ വരുന്ന വിശ്വാസികള്‍ക്ക് ഫ്രാന്‍സിസ് പാപ്പ ആശംസ നേര്‍ന്നു. ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ കൂടുതല്‍ വളരുവാനുള്ള അനുഗ്രഹം ദൈവമാതാവിന്‍റെ തിരുജനനത്തിനു സമര്‍പ്പിതമായിരിക്കുന്ന ബസിലിക്കയിലേക്ക് കടന്ന്‍ വരുന്ന ജനങ്ങള്‍ക്ക് ലഭ്യമാകട്ടെയെന്ന്‍ പാപ്പാ തന്റെ സന്ദേശത്തിലൂടെ ആശംസിച്ചു.
Image: /content_image/News/News-2017-04-29-11:56:43.jpg
Keywords: ബസിലിക്ക