Contents

Displaying 4451-4460 of 25062 results.
Content: 4730
Category: 1
Sub Category:
Heading: യേശു വീണ്ടെടുത്ത ജനത്തോടുള്ള വിദ്വേഷമാണ് ക്രൈസ്തവർക്കു നേരെയുള്ള പീഡനങ്ങളിലൂടെ സാത്താൻ പ്രകടമാക്കുന്നത്: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാൻ: യേശു തന്റെ രക്തം ചിന്തി വീണ്ടെടുത്ത മനുഷ്യവംശത്തോടുള്ള വിദ്വേഷമാണ്, ക്രൈസ്തവർക്കു നേരെയുള്ള പീഡനങ്ങളിലൂടെ സാത്താൻ പ്രകടമാക്കുന്നതെന്ന് മാർപാപ്പ. ഇരുപത്/ ഇരുപത്തൊന്ന് നൂറ്റാണ്ടിലെ രക്തസാക്ഷികളുടെ അനുസ്മരണാർത്ഥം വി.ബർത്തലോമിയോ ദേവാലയത്തിൽ നടന്ന പ്രാർത്ഥനകൾക്കിടയിൽ സന്ദേശം നൽകുകയായിരുന്നു ഫ്രാന്‍സിസ് പാപ്പ. വിശ്വാസത്തിനു വേണ്ടി മരണം വരിച്ചവരുടെ സ്മരണ, സഭ രക്തസാക്ഷികളുടെതാണ് എന്ന ഓർമ്മപ്പെടുത്തലാണ്. പീഡനങ്ങളിലൂടെ കടന്നുപോകുന്നവര്‍, കുഞ്ഞാടിന്റെ രക്തം വഴി വിശുദ്ധീകരിക്കപ്പെട്ടവർ എന്നാണ് വെളിപ്പാടിന്റെ പുസ്തകത്തിൽ രക്തസാക്ഷികളെക്കുറിച്ച് പറയുന്നത്. മരണം വരെയും ദൈവവുമായി അനുരജ്ഞനത്തിൽ കഴിഞ്ഞവരാണവർ. വിശ്വാസത്തിനു വേണ്ടി ജീവൻ ത്യജിച്ച അവരുടെ സാക്ഷ്യം നമുക്ക് ദൈവാനുഗ്രഹം നേടി തരുന്നു. ഇവരെ കൂടാതെ, അനുദിന ജീവിതത്തിൽ പരിശുദ്ധാത്മാവിന്റെ ജ്ഞാനം സ്വീകരിച്ച് മദ്ധ്യസ്ഥ പ്രാർത്ഥനയിലൂടെ ലോകം മുഴുവനും വേണ്ടി പ്രാർത്ഥിക്കുകയും വിശ്വസ്തതയോടെ ദൈവസ്നേഹത്തിലായിരിക്കുകയും ചെയ്യുന്ന അറിയപ്പെടാത്ത രക്തസാക്ഷികളും സഭയിലുണ്ട്. സ്നേഹത്തെ കുറിച്ച് പഠിപ്പിച്ച യേശു, നമുക്ക് ഇപ്രകാരം മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. "ലോകം നിങ്ങളെ ദ്വേഷിക്കുമ്പോൾ, ഭയപ്പെടേണ്ട. കാരണം നിങ്ങൾക്കു മുൻപേ എന്നെ ദ്വേഷിച്ചിട്ടുണ്ട്" എന്ന ബൈബിൾ വചനത്തെ അടിസ്ഥാനമാക്കി മാർപാപ്പ പറഞ്ഞു. യേശു നമ്മെ തിരഞ്ഞെടുക്കുകയും രക്ഷിക്കുകയും ചെയ്തു എന്ന കാരണത്താലാണ് ഈ ലോകത്തിന്റേതായ ശക്തികളുടെ വെറുപ്പ് ക്രൈസ്തവരെ നിരന്തരം വേട്ടയാടുന്നത്. സഭയുടെ ഉത്ഭവം മുതൽ ഇന്നുവരെയും അത് തുടർന്നു കൊണ്ടേയിരിക്കുന്നു. മരണം വരെയും വിശ്വാസത്തിനു ജീവിതത്തിലൂടെ സാക്ഷ്യം വഹിക്കുന്ന വിശുദ്ധരെയാണ് സഭ ഉറ്റുനോക്കുന്നത്. സഭയെ മുന്നോട്ട് നയിക്കുന്ന, ഉത്ഥിതനായ യേശുവിന് സാക്ഷ്യം നൽകുന്ന, പരിശുദ്ധാത്മാവിന്റെ ദാനമനുസരിച്ച് ദൈവത്തിന് അനുരൂപരായി ജീവിക്കുന്ന സഭാ മക്കളെയാണ് നാം വളർത്തിയെടുക്കേണ്ടത്. ലെസ്വോസ് ദ്വീപിൽ കണ്ടുമുട്ടിയ മനുഷ്യന്റെ അനുഭവം മാർപ്പാപ്പ വിവരിച്ചു. മുപ്പതു വയസ്സുകാരനായ ആ മനുഷ്യൻ മുസ്ലിം മതസ്ഥനായിരുന്നു. എന്നാൽ , അദ്ദേഹത്തിന്റെ ഭാര്യ ക്രിസ്ത്യാനിയായിരുന്നു. വളരെ സ്നേഹത്തോടെ കഴിഞ്ഞിരുന്ന അവരുടെ ഭവനത്തിലേക്ക് ഒരു നാൾ തീവ്രവാദികൾ വന്നെത്തി. അവരുടെ മതം ഏതാണെന്ന് ആരാഞ്ഞ അവർ, വീട്ടിലെ ക്രൂശിതരൂപം എടുത്തുകളയാൻ ആവശ്യപ്പെട്ടു. എന്നാൽ, അതിനു വിസമ്മതിച്ച ഭാര്യയെ തത്ക്ഷണം കഴുത്തറുത്ത് കൊന്നു. മാര്‍പാപ്പ പറഞ്ഞു. മനുഷ്യാവകാശങ്ങളേക്കാൾ അന്തർദേശീയ കരാറുകൾക്ക് പ്രാധാന്യം നൽകുന്ന അധികാരികളുടെ മനോഭാവമാണ് അഭയാർത്ഥി പ്രശ്നം രൂക്ഷമാക്കുന്നതെന്ന് മാർപാപ്പ ഓർമ്മപ്പെടുത്തി. വിശ്വാസത്തിനു സാക്ഷ്യം വഹിച്ചവരെ അനുസ്മരിക്കുന്നതും അവർക്കു വേണ്ടി പ്രതിഷ്ഠിക്കപ്പെട്ട സ്ഥലത്ത് പ്രാർത്ഥിക്കാൻ ലഭിച്ച അവസരവും ഒരു ദാനമാണ്. രക്തസാക്ഷികളുടെ ജീവാർപ്പണമാണ് സ്നേഹത്തോടും സൗമ്യതയോടും കൂടെ വിശ്വാസത്തിനെതിരായ പെരുമാറ്റത്തെയും വിപ്ളവങ്ങളേയും അതിജീവിക്കാൻ നമ്മെ പഠിപ്പിക്കുന്നത്. ക്ഷമാപൂർണമായ സംസർഗ്ഗത്തിലൂടെ മാത്രമേ സമാധാനം കരസ്ഥമാക്കാൻ സാധിക്കുകയുള്ളൂ. "കർത്താവേ, അങ്ങയുടെ അനന്ത സ്നേഹത്തെയോർത്ത് സുവിശേഷത്തിന് സാക്ഷ്യം നൽകാനും, മനുഷ്യവംശത്തിനു മേൽ അങ്ങയുടെ കരുണ ചൊരിഞ്ഞ് സഭയെ നവീകരിക്കാനും, വിശ്വാസത്തെ പ്രതി ക്ലേശമനുഭവിക്കുന്നവരുടെ സംരക്ഷണത്തിനും, ലോകം മുഴുവൻ സമാധാനം സ്ഥാപിതമാകാനും ഇടവരുത്തണമേ" എന്ന പ്രാർത്ഥനയോടെയാണ് മാർപ്പാപ്പ പ്രസംഗം അവസാനിപ്പിച്ചത്. പ്രസംഗത്തിന് ശേഷം ദേവാലയത്തില്‍ എത്തിയ അഭയാര്‍ത്ഥികളുമായി കൂടികാഴ്ച നടത്താനും മാര്‍പാപ്പ സമയം കണ്ടെത്തി.
Image: /content_image/TitleNews/TitleNews-2017-04-24-11:54:49.jpg
Keywords: ഫ്രാന്‍സിസ് പാപ്പ, രക്തസാ
Content: 4731
Category: 18
Sub Category:
Heading: സാമൂഹ്യവിഷയങ്ങളില്‍ പഠനവും പ്രതികരണവും പ്രോത്സാഹിപ്പിക്കണം: മാര്‍ ചക്യത്ത്
Content: കൊച്ചി: സാമൂഹ്യ, സാംസ്‌കാരിക വിഷയങ്ങളില്‍ കൂടുതല്‍ പഠനവും ക്രിയാത്മകമായ പ്രതികരണവും ഉണ്ടാകാന്‍ സഭ ശ്രദ്ധിക്കണമെന്നു ബിഷപ് മാര്‍ തോമസ് ചക്യത്ത് അഭിപ്രായപ്പെട്ടു. സത്യദീപം വാരികയുടെ നവതി ആഘോഷങ്ങളോടനുബന്ധിച്ചു കേരളത്തിലെ കത്തോലിക്കാ വാരികകളുടെയും പാരിഷ് ബുള്ളറ്റിനുകളുടെയും എഡിറ്റര്‍മാര്‍ക്കായി കലൂര്‍ റിന്യുവല്‍ സെന്ററില്‍ നടത്തിയ സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹവും മാധ്യമങ്ങളും അതീവഗൗരവത്തോടെയാണു സഭയുടെ പ്രവര്‍ത്തനങ്ങളെ അനുദിനം നിരീക്ഷിക്കുന്നത്. ചിന്തകള്‍ വിശാലമാക്കാനും ദര്‍ശനങ്ങളില്‍ കാലഘട്ടത്തിനൊത്ത മാറ്റങ്ങള്‍ക്കും നാം ശ്രദ്ധ നല്‍കേണ്ടതുണ്ട്. സാഹിത്യരംഗത്തും എഴുത്തിലും മികവു പുലര്‍ത്തുന്നവര്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കണമെന്നും മാര്‍ ചക്യത്ത് പറഞ്ഞു. സാംസ്‌കാരികവും സാമൂഹികവുമായ കേരളസഭയുടെ ഭാവി എന്ന പ്രമേയത്തെ ആധാരമാക്കിയായിരുന്നു സിമ്പോസിയം. നാളത്തെ സഭ - കണക്കുകളുടെ പ്രവചനം, ക്രിസ്തുവിശ്വാസത്തിന്റെ ഭാവിമുഖങ്ങള്‍, വ്യവസ്ഥാപിത സഭയുടെ രൂപാന്തരീകരണങ്ങള്‍ എന്നീ വിഷയങ്ങളില്‍ ഫാ. ബിനോയ് പിച്ചളക്കാട്ട്, സൂര്യാ കൃഷ്ണമൂര്‍ത്തി, ജോണി ലൂക്കോസ് എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി. നാളെയുടെ സഭ അടര്‍ന്നു പോകുന്നതും വിടര്‍ന്നു വരേണ്ടതും എന്ന വിഷയത്തില്‍ നടക്കുന്ന പാനല്‍ ചര്‍ച്ചയില്‍ ഫാ. ബോബി ജോസ് കട്ടിക്കാട്, പ്രഫ. ഡേവിസ് പാലാ, എം.വി ബെന്നി എന്നിവര്‍ പങ്കെടുത്തു. പ്രഫ. കൊച്ചുറാണി ജോസഫ് മോഡറേറ്ററായിരുന്നു. ലൈറ്റ് ഓഫ് ട്രൂത്ത് ചീഫ് എഡിറ്റര്‍ റവ.ഡോ. പോള്‍ തേലക്കാട്ട്, സത്യദീപം ചീഫ് എഡിറ്റര്‍ ഫാ. ചെറിയാന്‍ നേരേവീട്ടില്‍, മാനേജിംഗ് എഡിറ്റര്‍ ഫാ. സെന്‍ കല്ലുങ്കല്‍, റവ.ഡോ.എ. അടപ്പൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2017-04-24-14:51:01.jpg
Keywords: ചക്യ
Content: 4732
Category: 1
Sub Category:
Heading: സിസ്റ്റര്‍ റാണി മരിയയുടെ നാമകരണ പ്രഖ്യാപനം നവംബര്‍ നാലിനെന്നു സൂചന
Content: കൊ​​​ച്ചി: സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ​​​യെ വാ​​​ഴ്ത്ത​​​പ്പെ​​​ട്ട ര​​​ക്ത​​​സാ​​​ക്ഷി പ​​​ദ​​​വി​​​യി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​തി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക ച​​​ട​​​ങ്ങ് ന​​​വം​​​ബ​​​ർ നാലിന് നടക്കുമെന്നു സൂചന. നാമകരണ തീ​​​യ​​​തി സം​​​ബ​​​ന്ധി​​​ച്ചു വ​​​ത്തി​​​ക്കാ​​​നി​​​ൽ​​ നി​​​ന്നു​​​ള്ള അ​​​ന്തി​​​മ​​തീ​​​രു​​​മാ​​​നം ഈ ആഴ്ച ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സി​​​സ്റ്റ​​​റി​​​ന്‍റെ പ്ര​​​ധാ​​​ന പ്രേ​​​ഷി​​​ത​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​മേ​​​ഖ​​​ല​​​യാ​​​യി​​​രു​​​ന്ന മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ഇ​​​ൻ​​​ഡോ​​​റിലാണ് ശു​​​ശ്രൂ​​​ഷ​​​ക​​​ൾ നടക്കുന്നത്. നാമകരണ നടപടികള്‍ക്കായുള്ള കര്‍ദിനാള്‍മാരുടെ തിരുസംഘത്തിന്റെ നിര്‍ദേശം മാര്‍ച്ച് 24-നു ആണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഒപ്പുവെച്ചത്. വ​​​ത്തി​​​ക്കാ​​​നി​​​ലെ നാ​​​മ​​​ക​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള തി​​​രു​​​സം​​​ഘ തലവന്‍ ക​​​ർ​​​ദി​​​നാ​​​ൾ ഡോ. ​​ആ​​​ഞ്ജ​​​ലോ അ​​​മാ​​​ട്ടോയാ​​​ണു സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ​​​യെ വാ​​​ഴ്ത്ത​​​പ്പെ​​​ട്ട ര​​​ക്ത​​​സാ​​​ക്ഷി പ​​​ദ​​​വി​​​യി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ത്തി​​​ക്കൊ​​​ണ്ടു​​​ള്ള പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തു​​​ക. ഒ​​​എ​​​ഫ്എം കോ​​​ണ്‍​ഗ്രി​​​ഗേ​​​ഷ​​​ൻ അം​​​ഗവും സി​​​സ്റ്റ​​​റി​​​ന്‍റെ നാ​​​മ​​​ക​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ പോ​​​സ്റ്റു​​​ലേ​​​റ്റ​​​റുമായ ഫാ. ​​​ജു​​​വാ​​​ൻ ജി​​​സ​​​പ്പേ കാ​​​ലി​​​ഫി​​​നോ​​​യും ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നെ​​​ത്തുമെന്നാണ് സൂചന. ഔദ്യോഗിക പ്രഖ്യാപനത്തിനുശേഷം രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയ എന്നാകും സിസ്റ്റര്‍ അറിയപ്പെടുക. ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ (എഫ്സിസി) സന്യാസിനി സഭാംഗമായ സിസ്റ്റര്‍ റാണി മരിയ മധ്യപ്രദേശിലെ ഇന്‍ഡോര്‍ ഉദയ്‌നഗര്‍ കേന്ദ്രീകരിച്ചാണു പ്രേഷിതശുശ്രൂഷ നടത്തിവന്നത്. സിസ്റ്ററിന്റെ പ്രവര്‍ത്തനങ്ങളില്‍ രോഷം പൂണ്ട ജന്മിമാര്‍ സമന്ദര്‍സിംഗ് എന്ന വാടകക്കൊലയാളിയെ ഉപയോഗിച്ച് 1995 ഫെബ്രുവരി 25നു സിസ്റ്റര്‍ റാണി മരിയയെ കൊലപ്പെടുത്തുകയായിരുന്നു. ഏറെക്കാലത്തെ ജയില്‍വാസത്തിനുശേഷം മാനസാന്തരപ്പെട്ട സമന്ദര്‍സിംഗ് സിസ്റ്റര്‍ റാണി മരിയയുടെ വീട്ടിലെത്തി മാതാപിതാക്കളോടു മാപ്പുചോദിച്ചിരുന്നു.
Image: /content_image/TitleNews/TitleNews-2017-04-25-04:57:14.jpg
Keywords: സിസ്റ്റര്‍ റാണി മരിയ
Content: 4733
Category: 9
Sub Category:
Heading: 'ഫയർ ആൻഡ്‌ ഗ്ളോറി' യേശുവിൽ വളരാൻ: ഫാ. സോജി ഓലിക്കൽ നയിക്കുന്ന യുവജന ധ്യാനം ഏപ്രിൽ 28 മുതൽ
Content: ദൈവത്തെ അറിയുവാനും അവിടുത്തെ കൃപയിൽ വളരുവാനും യുവജനതയെപ്രാപ്തമാക്കാൻ സെഹിയോൻ യൂറോപ്പ് ഒരുക്കുന്ന റെസിഡൻഷ്യൽ റിട്രീറ്റ് ഏപ്രിൽ 28 മുതൽ മെയ് 1 വരെ വെയിൽസിലെ കെഫെൻലി പാർക്കിൽ നടക്കും. ഉപാധികളില്ലാതെ സ്നേഹിക്കുകവഴി ആഗോള കത്തോലിക്കാ സഭയുടെ ലോകസുവിശേഷവത്ക്കരണത്തിനു പുതിയ രൂപവും ഭാവവും നൽകികൊണ്ട് വിവിധ ലോകരാജ്യങ്ങളിൽ ഇവാഞ്ചലൈസേഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സെഹിയോൻ മിനിസ്റ്റ്രിയുടെ യൂറോപ്പ് ഡയറക്ടർ ഫാ. സോജി ഓലിക്കൽ, പ്രമുഖ ആത്‌മീയ വിടുതൽ ശുശ്രൂഷകൻ ബ്രദർ ജോസ്‌ കുര്യാക്കോസ്, യൂറോപ്പിലെയും ഇപ്പോൾ അമേരിക്കയിലെയും നിരവധി കുട്ടികളെയും യുവജനങ്ങളെയും നേരിൻറെ പാതയിൽ നയിക്കാൻ ദൈവം ഉപകരണമാക്കിക്കൊണ്ടിരിക്കുന്ന പ്രമുഖ വചന പ്രഘോഷക ഐനിഷ് ഫിലിപ്പും സെഹിയോൻ ടീമുമാണ് നാലുദിവസത്തെ താമസിച്ചുള്ള ഫയർ ആൻഡ്‌ ഗ്ലോറി യുവജനധ്യാനം നയിക്കുന്നത്. ജീവിതനവീകരണവും ദിശാബോധവും പരിശുദ്ധാത്മാഭിഷേകത്താൽ പകരുന്ന നിരവധി ശൂശ്രൂഷകളാൽ അനുഗ്രഹീതമായ ഈ ധ്യാനത്തിലേക്കു പതിനാറ് വയസ്സുമുതൽ പ്രായമുള്ളവർക്ക് {{www.sehionuk.org-> http://www.sehionuk.org/ }} എന്ന വെബ്‌സൈറ്റിലൂടെ നേരിട്ടുള്ള രെജിസ്ട്രേഷൻ തുടരുന്നു. #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്:}# നെവിൽ 07988134080, മരിയ 07926133330 #{red->n->n-> അഡ്രസ്: }# കെഫെൻലി പാർക്ക്‌ ന്യൂ ടൌൺ മിഡ് വെയിൽസ് SY16 4AJ
Image: /content_image/Events/Events-2017-04-25-05:15:22.JPG
Keywords: സോജി
Content: 4734
Category: 18
Sub Category:
Heading: എസ്എംവൈഎം മാര്‍ഗരേഖ പ്രകാശനം ചെയ്തു
Content: കൊച്ചി: യുവജനങ്ങളെ സഭ ഹൃദയത്തില്‍ കാത്തുസൂക്ഷിക്കുന്നുവെന്നു മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ (എസ്എംവൈഎം) ദേശീയ മാര്‍ഗരേഖ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രമീകൃതവും ആവേശകരവുമായ യുവജനശുശ്രൂഷ സഭയുടെ ഇന്നത്തെ ആവശ്യമാണ്. ചിതറിക്കിടക്കുന്ന യുവജനങ്ങള്‍ക്ക് അജപാലനപരവും ആധ്യാത്മികവുമായ നേതൃത്വവും ശുശ്രൂഷയും ഏകോപനവും സാധ്യമാക്കുവാന്‍ യുവജന പ്രേഷിതര്‍ക്കു കഴിയുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം മേജര്‍ ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍ നടന്ന ചടങ്ങില്‍ ദേശീയ പ്രസിഡന്റ് അരുണ്‍ ഡേവിസിന് മാര്‍ഗരേഖ നല്‍കിയാണു പ്രകാശനം നിര്‍വഹിച്ചത്. സീറോ മലബാര്‍ യൂത്ത് കമ്മീഷന്‍ സെക്രട്ടറി ഫാ.സെബാസ്റ്റ്യന്‍ കൈപ്പന്‍പ്ലാക്കല്‍, സിസ്റ്റര്‍ അഖില, വിപിന്‍ പോള്‍, അഞ്ജന ജോസഫ്, ബിവിന്‍ വര്‍ഗീസ്, വിനോദ് റിച്ചാര്‍ഡ്‌സണ്‍, കാന്തിവര്‍മ, ജോസ്‌മോന്‍ ഫ്രാന്‍സിസ്, അഭിലാഷ് ജോണ്‍, ടെല്‍മ ജോബി എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2017-04-25-05:23:13.jpg
Keywords: സീറോ മലബാര്‍ യൂത്ത്, യൂത്ത്
Content: 4735
Category: 18
Sub Category:
Heading: കത്തോലിക്ക കോണ്‍ഗ്രസിന്റെ ശതാബ്ദി ആഘോഷങ്ങള്‍ 28നു ആരംഭിക്കും
Content: കോ​​ട്ട​​യം: ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സിന്റെ ശതാബ്ദി ആ​​ഘോ​​ഷ പ​​രി​​പാ​​ടി​​ക​​ളു​​ടെ ദേ​​ശീ​​യ ഉ​​ദ്ഘാ​​ട​​നം 28നു ​​കോ​​ട്ട​​യം മാ​​മ്മ​​ൻ മാ​​പ്പി​​ള ഹാ​​ളി​​ൽ ന​​ട​​ക്കും. ചടങ്ങിന്റെ ഭാഗമായി കേ​​ര​​ള​​ത്തി​​ന്‍റെ വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ളി​​ൽ​​നി​​ന്നു മാ​​ർ തോ​​മാ​​ശ്ലീ​​ഹാ, വി​​ശു​​ദ്ധ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ, വി​​ശു​​ദ്ധ ചാ​​വ​​റ കു​​ര്യാ​​ക്കോ​​സ് ഏ​​ലി​​യാ​​സ് അ​​ച്ച​​ൻ, ദൈ​​വ​​ദാ​​സ​​ൻ​​മാ​​രാ​​യ മാ​​ർ മാ​​ത്യു മാ​​ക്കി​​ൽ, പു​​ത്ത​​ൻ​​പ​​റ​​ന്പി​​ൽ തൊ​​മ്മ​​ച്ച​​ൻ, വാ​​ഴ്ത്ത​​പ്പെ​​ട്ട സി​​സ്റ്റ​​ർ റാ​​ണി മ​​രി​​യ തു​​ട​​ങ്ങി​​യ​​വ​​രു​​ടെ ഛായാ ​​ചി​​ത്ര​​ങ്ങ​​ൾ രാ​​വി​​ലെ 11ന് ​​സ​​മ്മേ​​ള​​ന​സ്ഥ​​ല​​ത്ത് എ​​ത്തി​​ച്ചേ​​രും. ‌ 1904ൽ ​​മാ​​ന്നാ​​ന​​ത്തു ന​​ട​​ന്ന നാല്പതുമ​​ണി ആ​​രാ​​ധ​​ന​​യി​​ൽ നി​​ധീ​​രി​​ക്ക​​ൽ മാ​​ണി​​ക്ക​​ത്ത​​നാ​​രാ​​ണു ക​​ത്തോ​​ലി​​ക്ക​​ർ​​ക്ക് ഒ​​രു സ​​മു​​ദാ​​യ സം​​ഘ​​ട​​ന വേ​​ണ​​മെ​​ന്ന ആ​​വ​​ശ്യം ഉ​​ന്ന​​യി​​ച്ച​​ത്. പി​​ന്നീ​​ട് 1918ൽ ​​ച​​ങ്ങ​​നാ​​ശേ​​രി രൂ​​പ​​ത മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് കു​​ര്യാ​​ള​​ശേ​​രി​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ കൂ​​ടി​​യ യോ​​ഗ​​ത്തി​​ൽ ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സി​​നു രൂ​​പം ന​​ൽകുകയായിരിന്നു. ശതാബ്ദി ആ​​ഘോ​​ഷ ചടങ്ങില്‍ കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റ​ൽ മോ​​ണ്‍. മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ട്, ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ഫ്രാ​​ൻ​​സി​​സ് കാ​​രു​​വേ​​ലി, സം​​സ്ഥാ​​ന നേ​​താ​​ക്ക​​ളാ​​യ സൈ​​ബി അ​​ക്ക​​ര, ബേ​​ബി പെ​​രു​​മാ​​ലി, ഡേ​​വി​​ഡ് തു​​ളു​​വ​​ത്ത്, ടോ​​ണി ജോ​​സ​​ഫ്, സാ​​ജു അ​​ല​​ക്സ്, ഡേ​​വി​​ഡ് പു​​ത്തൂ​​ർ, പ്ര​​ഫ.​ജോ​​സു​​കു​​ട്ടി ഒ​​ഴു​​ക​​യി​​ൽ, ടോ​​മി ഇ​​ള​​ന്തോ​​ട്ടം, ജാ​​ൻ​​സെ​​ൻ ജോ​​സ​​ഫ് പു​​തു​​പ്പ​​റ​​ന്പി​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30ന് ​​ന​​ട​​ക്കു​​ന്ന സ​​മ്മേ​​ള​​നം കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ടി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സ് പ്ര​​സി​​ഡ​​ന്‍റ് വി.​​വി അ​​ഗ​​സ്റ്റി​​ൻ അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ക്കും. ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ മ​​ന്ത്രി കെ.​​ടി. ജ​​ലീ​​ൽ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണ​​വും ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ൽ അ​​നു​​ഗ്ര​​ഹ​​പ്ര​​ഭാ​​ഷ​​ണ​​വും ന​​ട​​ത്തും. യോ​​ഗ​​ത്തി​​ൽ സ​​ച്ചി​​ദാ​​ന​​ന്ദ സ്വാ​​മി മാ​​ന​​വ മൈ​​ത്രി സ​​ന്ദേ​​ശം ന​​ൽ​​കും. ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സ് ബി​​ഷ​​പ് ലെ​​ഗേ​​റ്റ് മാ​​ർ റെ​​മി​​ജി​​യേസ് ഇ​​ഞ്ച​​നാ​​നി​​യി​​ൽ, ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജി​​യോ ക​​ട​​വി, കേ​​ന്ദ്ര ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ബി​​ജു പ​​റ​​യ​​നി​​ലം, ജോ​​സ് കെ. ​​മാ​​ണി എം​​പി, തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ, ന്യൂ​​ന​​പ​​ക്ഷ ക​​മ്മി​​ഷ​​ൻ അം​​ഗം ബി​​ന്ദു തോ​​മ​​സ്, ക്നാ​​നാ​​യ ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സ് പ്ര​​സി​​ഡ​​ന്‍റ് സ്റ്റീ​​ഫ​​ൻ ജോ​​ർ​​ജ്, കെ​​സി​​എ​​ഫ് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് സെ​​ലി​​ൻ സി​​ജോ, ട്ര​​ഷ​​റ​​ർ ജോ​​സ്കു​​ട്ടി മാ​​ട​​പ്പ​​ള്ളി തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ക്കും.
Image: /content_image/India/India-2017-04-25-05:37:05.jpg
Keywords: കത്തോലിക്ക കോണ്‍
Content: 4736
Category: 1
Sub Category:
Heading: ദേവാലയങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തണം: മെത്രാന്‍ സംഘം യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി
Content: ലഖ്‌നൗ: സംസ്ഥാനത്തെ ദേവാലയങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തണമെന്ന ആവശ്യവുമായി കത്തോലിക്ക മെത്രാന്‍മാരുടെ പ്രതിനിധി സംഘം ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി. തീവ്ര ഹിന്ദുത്വ നിലപാടുകാരായ ‘ഹിന്ദു യുവ വാഹിനി’ (HYV) പ്രവര്‍ത്തകരുടെ സംഘം പോലീസ് ഒത്താശയോട് കൂടി അടുത്തിടെ ക്രിസ്ത്യന്‍ ദേവാലയത്തിലെ പ്രാര്‍ത്ഥനകള്‍ തടസ്സപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് മെത്രാന്‍ സംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. 15 മിനിറ്റോളം നീണ്ടു നിന്ന കൂടിക്കാഴ്ചയില്‍ ഉത്തര്‍പ്രദേശിലെ ക്രിസ്ത്യാനികളുടെ ആശങ്കകള്‍ മെത്രാന്‍ സംഘം മുഖ്യമന്ത്രിയുമായി പങ്കുവെച്ചു. ആഗ്ര അതിരൂപതയുടെ മെത്രാപ്പോലീത്തയായ ആല്‍ബര്‍ട്ട് ഡിസൂസ, ഗോരഖ്പൂര്‍ മെത്രാന്‍ തോമസ്‌ ടി, ബിജ്നോര്‍ മെത്രാന്‍ ജോണ്‍ വടക്കേല്‍, അലഹാബാദ് മെത്രാന്‍ റാഫി മഞ്ഞളി, ബറേലി മെത്രാന്‍ ഇഗ്നേഷ്യസ് ഡിസൂസ, വാരണാസിയിലെ മെത്രാന്‍ യൂജിന്‍ ജോസഫ് തുടങ്ങിയവര്‍ പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നു. കൂടിക്കാഴ്ച തീര്‍ത്തും സൗഹാര്‍ദ്ദപരമായിരുന്നുവെന്ന് മെത്രാന്‍ സംഘത്തിന്റെ പ്രതിനിധി പറഞ്ഞു. അടുത്തിടെ ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിലെ ദതൗലി ഗ്രാമത്തിലെ ദേവാലയത്തില്‍ പ്രാര്‍ത്ഥന നടന്നുകൊണ്ടിരിക്കെ, അവിടുത്തെ പാസ്റ്റര്‍ ഹിന്ദുക്കളെ മതപരിവര്‍ത്തനം ചെയ്യുന്നു എന്ന ആരോപണവുമായി ഒരു സംഘം ‘ഹിന്ദു യുവ വാഹിനി’ (HYV) പ്രവര്‍ത്തകര്‍ ദേവാലയത്തില്‍ അതിക്രമിച്ച് കയറി വിശ്വാസികളെ ഭീഷണിപ്പെടുത്തി പ്രാര്‍ത്ഥനാ കൂട്ടായ്മ തടസ്സപ്പെടുത്തിയിരിന്നു. 2002-ല്‍ യോഗി ആദിത്യനാഥാണ് ‘ഹിന്ദു യുവ വാഹിനിക്ക്’ രൂപം നല്‍കിയത്. ഈ വര്‍ഷം ആരംഭത്തില്‍ ഗോരഖ്പൂരിലുള്ള ഒരു ദേവാലയവും ഹിന്ദു യുവ വാഹിനി’ പ്രവര്‍ത്തകരാല്‍ ആക്രമിക്കപ്പെട്ടിരുന്നു. തങ്ങളുടെ ആരാധനാലയങ്ങള്‍ സുരക്ഷിതത്വം ഉറപ്പ് വരുത്തണമെന്നും, ഭയം കൂടാതെ ആരാധന നടത്തുന്നതിനുള്ള സ്വാതന്ത്ര്യം നല്‍കണമെന്ന അപേക്ഷ തങ്ങള്‍ മുഖ്യമന്ത്രിയുടെ മുന്‍പാകെ വെച്ചുന്ന് കൂടിക്കാഴ്ചക്ക് ശേഷം ലഖ്‌നൗ ബിഷപ്പ് ജെറാള്‍ഡ് ജോണ്‍ മത്തിയാസ് പറഞ്ഞു. സ്കൂളുകളും പ്രാദേശിക സര്‍ക്കാര്‍ സംവിധാനങ്ങളും തമ്മിലുള്ള പ്രശ്നങ്ങളെ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രിയായതില്‍ ഞങ്ങള്‍ അദ്ദേഹത്തെ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുകയും ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ അദ്ദേഹത്തിന് വാഗ്ദാനം ചെയ്യുകയും ചെയ്തു. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ പാവങ്ങള്‍ക്കിടയില്‍ സഭ നടത്തിവരുന്ന സേവനങ്ങള്‍ തുടരണമെന്ന്‍ മുഖ്യമന്ത്രി ഞങ്ങളോട് ആവശ്യപ്പെടുകയും, യാതൊരു ഭയവും കൂടാതെ ആരാധന നടത്തുവാനുള്ള ഉറപ്പ് ആദ്ദേഹം വ വാഗ്ദാനം ചെയ്തതായും ഫാദര്‍ മത്തിയാസ് പറഞ്ഞു. നിയമം കയ്യിലെടുക്കുന്നവരെ മാതൃകാപരമായി ശിക്ഷിക്കുമെന്ന ഉറപ്പും മുഖ്യമന്ത്രി നല്‍കിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image: /content_image/TitleNews/TitleNews-2017-04-25-06:22:58.jpg
Keywords: ഉത്തര്‍, പീഡന
Content: 4737
Category: 18
Sub Category:
Heading: മിഷന്‍ കോണ്‍ഗ്രസ്-ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷന്‍ നാളെ ആരംഭിക്കും
Content: കൊ​​​ച്ചി: ഫി​​​യാ​​​ത്ത് മി​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന മി​​​ഷ​​​ൻ കോ​​​ണ്‍​ഗ്ര​​​സ് - ഗ്രേ​​​റ്റ് ഗാ​​​ത​​​റിം​​​ഗ് ഓ​​​ഫ് മി​​​ഷ​​​ൻ (ജി​​​ജി​​​എം) നാളെ ആരംഭിക്കും. അ​​​ങ്ക​​​മാ​​​ലി ക​​​റു​​​കു​​​റ്റി അ​​​ഡ്‌ല​​​ക്സ് ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ (ക്രൈ​​​സ്റ്റ് ന​​​ഗ​​​ർ) ന​​​ട​​​ക്കുന്ന കോണ്‍ഗ്രസ് 30നു സമാപിക്കും. മി​​​ഷ​​​നെ അ​​​റി​​​യാ​​​നും സ്നേ​​​ഹി​​​ക്കാ​​​നും വ​​​ള​​​ർ​​​ത്താ​​​നും ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന മി​​​ഷ​​​ൻ കോ​​​ണ്‍​ഗ്ര​​​സി​​​ൽ മി​​​ഷ​​​ൻ പ്ര​​​ദ​​​ർ​​​ശ​​​നം, വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​ള്ള​​​വ​​​ർ​​​ക്കു വേ​​​ണ്ടി​​​യു​​​ള്ള കൂ​​​ട്ടാ​​​യ്മ​​​ക​​​ൾ, ക​​​ണ്‍​വ​​​ൻ​​​ഷ​​​നു​​​ക​​​ൾ, മി​​​ഷ​​​ൻ ധ്യാ​​​നം എ​​​ന്നി​​​വ ന​​​ട​​​ക്കും. അ​​​ഞ്ചു ദി​​​വ​​​സം നീ​​​ണ്ടു നി​​​ൽ​​​ക്കു​​​ന്ന ധ്യാ​​​ന​​​ത്തി​​​നു മു​​​ൻ​​​കൂ​​​ട്ടി പേ​​​രു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം. 1000 രൂ​​​പ​​​യാ​​​ണു പ്ര​​​വേ​​​ശ​​​ന ഫീ​​​സ്. മി​​​ഷ​​​ൻ കോ​​​ണ്‍​ഗ്ര​​​സി​​​ലെ മ​​​റ്റു പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം സൗ​​​ജ​​​ന്യ​​​മാ​​​ണ്. ഒ​​​രു ല​​​ക്ഷം ച​​​തു​​​ര​​​ശ്ര അ​​​ടി വി​​​സ്തീ​​​ർ​​​ണ​​​ത്തി​​​ലാ​​​ണു മി​​​ഷ​​​ൻ പ്ര​​​ദ​​​ർ​​​ശ​​​നം ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന മി​​​ഷ​​​ണ​​​റി​​​മാ​​​ർ ത​​​ങ്ങ​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ പ്ര​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​ൽ സ​​​ന്ദ​​​ർ​​​ശ​​​ക​​​ർ​​​ക്കു പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തും. സി​​​ബി​​​സി​​​ഐ പ്ര​​​സി​​​ഡ​​​ന്‍റ് മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വ, കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യം, ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ തോ​​​മ​​​സ് മേ​​​നാം​​​പ​​​റ​​​ന്പി​​​ൽ തു​​​ട​​​ങ്ങി​​​യ ഇ​​​രു​​​പ​​​തോ​​​ളം മെ​​​ത്രാ​​ന്മാ​​​ർ വി​​​വി​​​ധ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി മി​​​ഷ​​​ൻ കോ​​​ണ്‍​ഗ്ര​​​സി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. മി​​​ഷ​​​ൻ കൂ​​​ട്ടാ​​​യ്മ​​​ക​​​ൾ ദി​​​വ​​​സ​​​വും രാ​​​വി​​​ലെ പ​​​ത്തു മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം നാ​​​ലു വ​​​രെ​​​യാ​​​ണു ന​​​ട​​​ക്കു​​​ക. 26നു ​​​സെ​​​ന്‍റ് പോ​​​ൾ​​​സ് ഹാ​​​ളി​​​ൽ സ​​​ന്യാ​​​സി​​​നി​​​ക​​​ളു​​​ടെ കൂ​​​ട്ടാ​​​യ്മ, സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ് ഹാ​​​ളി​​​ൽ വൈ​​​ദി​​​ക​​​രു​​​ടെ കൂ​​​ട്ടാ​​​യ്മ, സെ​​​ന്‍റ് വി​​​ൻ​​​സെ​​​ന്‍റ് ഹാ​​​ളി​​​ൽ ബൈ​​​ബി​​​ൾ പ​​​ക​​​ർ​​​ത്തി​​​യെ​​​ഴു​​​ത്തു മ​​​ത്സ​​​ര​​​ത്തി​​​ൽ (സ്ക്രി​​​പ്ത്തു​​​റ) പ​​​ങ്കെ​​​ടു​​​ത്ത​​​വ​​​രു​​​ടെ സം​​​ഗ​​​മം എ​​​ന്നി​​​വ ന​​​ട​​​ക്കും. 27നു ​​​ഫാ​​​ത്തി​​​മ ശ​​​താ​​​ബ്ദി ആ​​​ഘോ​​​ഷം, അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ സം​​​ഗ​​​മം, പ്രോ​​​ലൈ​​​ഫ് കൂ​​​ട്ടാ​​​യ്മ എ​​​ന്നി​​​വ​​​യാ​​​ണു ന​​​ട​​​ക്കു​​​ന്ന​​​ത്. 28നു ​​​മി​​​ഷ​​​ൻ ഇ​​​ന്ത്യ വ​​​ണ്‍, തെ​​​ക്ക​​​ൻ കേ​​​ര​​​ള​​​ത്തി​​​ലെ കു​​​ട്ടി​​​ക​​​ളു​​​ടെ സം​​​ഗ​​​മം, അ​​​ന്യ​​​ഭാ​​​ഷ​​​ക​​​ളി​​​ൽ ബൈ​​​ബി​​​ൾ പ​​​ക​​​ർ​​​ത്തി​​​യെ​​​ഴു​​​ത്തു മ​​​ത്സ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​വ​​​രു​​​ടെ സം​​​ഗ​​​മം എ​​​ന്നി​​​വ ന​​​ട​​​ക്കും. 29നു ​​​മി​​​ഷ​​​ൻ ഇ​​​ന്ത്യ, വ​​​ട​​​ക്ക​​​ൻ കേ​​​ര​​​ള​​​ത്തി​​​ലെ കു​​​ട്ടി​​​ക​​​ളു​​​ടെ സം​​​ഗ​​​മം, വി​​​ൻ​​​സ​​​ൻ​​​ഷ്യ​​​ൻ ആ​​​ത്മീ​​​യ​​​ത​​​യു​​​ടെ 400-ാം വാ​​​ർ​​​ഷി​​​കാ​​​ഘോ​​​ഷം എ​​​ന്നി​​​വ​​​യു​​​ണ്ടാ​​​കും. സ​​​മാ​​​പ​​​ന ദി​​​വ​​​സ​​​മാ​​​യ 30നു ​​​യു​​​വ​​​ജ​​​ന സം​​​ഗ​​​മം മി​​​ഷ​​​ൻ ഇ​​​ന്ത്യ, ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ സം​​​ഗ​​​മം എ​​​ന്നി​​​വ ന​​​ട​​​ക്കും. ഫാ. ​​​ഷാ​​​ജി തുമ്പേചിറയിലിന്റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ്രാ​​​ർ​​​ഥ​​​നാ സം​​​ഗീ​​​ത നി​​​ശ- പ​​​ളു​​​ങ്കു​​​ക​​​ട​​​ൽ 29നു ​​​ന​​​ട​​​ക്കും.
Image: /content_image/India/India-2017-04-25-06:53:41.jpg
Keywords: മിഷന്‍
Content: 4738
Category: 1
Sub Category:
Heading: ദിവ്യകാരുണ്യത്തിന്റെ അത്ഭുതശക്തിയെ വാഴ്ത്തി കൊണ്ട് വൈദികന്റെ സാക്ഷ്യം ശ്രദ്ധേയമാകുന്നു
Content: മെൻഡോസ: കിടപ്പു രോഗികൾക്കു വിശുദ്ധ കുര്‍ബാന കൊണ്ട് പോയപ്പോള്‍ യാത്രാമദ്ധ്യേ ഉണ്ടാകാമായിരിന്ന വന്‍ ട്രെയിന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് അർജന്റീന മെൻഡോസ അതിരൂപതയിലെ ഫാ. അൽജെൻഡ്രോ ബേസാർ എന്ന വൈദികന്‍. താന്‍ ഇപ്പോള്‍ ജീവിക്കുന്നതു തിരുവോസ്തി രൂപനായ യേശു പ്രവര്‍ത്തിച്ച അത്ഭുതം കൊണ്ടാണെന്നാണ് ഫാ. അൽജെൻഡ്രോ സാക്ഷ്യപ്പെടുത്തുന്നത്. ഏപ്രിൽ പതിമൂന്നിന് തന്റെ ഇടവകയിലെ വി.ബലിയർപ്പണത്തിനു ശേഷം രോഗികൾക്കു നൽകാനുള്ള തിരുവോസ്തിയുമായി കാറില്‍ യാത്ര ചെയ്യവേ സെൻ റോക്കിലെ റെയിൽവേ പാളം കടക്കുമ്പോഴാണ് അപകടം സംഭവിച്ചത്. റെയിൽവേ സിഗ്നലോ ഗെയ്റ്റോ സ്ഥലത്ത് ഇല്ലായിരിന്നു. പുല്ലുകൾ വളർന്ന് റെയിൽവേ പാളത്തെ മൂടി കിടക്കുകയായിരുന്ന വഴിയിലൂടെ പോകുമ്പോഴാണ് അപ്രതീക്ഷിതമായി ട്രെയിൻ പാഞ്ഞു വന്നത്. പാളത്തിൽ പെട്ടു പോയ വൈദികൻ ഹോൺ ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയപ്പോഴേക്കും വളവു തിരിഞ്ഞ് ട്രെയിൻ അടുത്തെത്തിയിരുന്നു. കാർ തിരിക്കാൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും വിഫലമാണെന്നു അദ്ദേഹം മനസ്സിലാക്കി. തുടര്‍ന്നു സീറ്റ് ബെല്‍റ്റില്‍ നിന്ന് മോചനം നേടി അത്ഭുതകരമായി കാറിൽ നിന്ന് ഇറങ്ങിയോടി. മരണത്തിന്‍ മുന്‍പില്‍ നിന്നുള്ള അത്ഭുതകരമായ രക്ഷപ്പെടലായിരിന്നു ഇതെന്ന്‍ ഫാ. ബേസാര്‍ പറയുന്നു. ട്രെയിനിടിച്ച് വാഹനം തകർന്നെങ്കിലും മുൻ സീറ്റിൽ വച്ചിരുന്ന തിരുവോസ്തികൾ ഭദ്രമായിരിന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ പുറകിലെ സീറ്റിൽ വച്ചിരുന്ന ധാന്യം ചിതറി തെറിച്ചെങ്കിലും മുൻ സീറ്റിലെ പാത്രത്തിലിരുന്ന തിരുവേസ്തികൾ അനങ്ങിയിട്ടുപോലുമുണ്ടായിരുന്നില്ല എന്ന വസ്തുത വൈദികനെ അത്ഭുതപ്പെടുത്തി. ദൈവത്തിന്റെ അത്ഭുതകരമായ ഇടപെടൽ വഴിയാണ് താൻ രക്ഷപ്പെട്ടതെന്ന് ലോകത്തെ അറിയിക്കാൻ വൈദികൻ മടിച്ചില്ല. അപകടത്തില്‍ നിന്നുള്ള രക്ഷപ്പെടലും ദിവ്യകാരുണ്യം സുരക്ഷിതമായിരിന്ന കാര്യവും സി‌എന്‍‌എ ന്യൂസിനോട് അദ്ദേഹം പറഞ്ഞു. പെട്ടെന്നുണ്ടായ അപകടത്തിൽ നിന്നും രക്ഷപ്പെടാനുള്ള സാഹചര്യം ഒരുക്കിയ ദൈവത്തോട് നന്ദി പറയുന്നതിനോടൊപ്പം ദിവ്യകാരുണ്യത്തിന്റെ അത്ഭുതശക്തി അനുഭവിച്ചറിയാൻ സാധിച്ചതിന്റെ സന്തോഷവും ഫാ.ബേസാർ പങ്കുവെച്ചു. എന്നിരിന്നാലും, അപകടത്തില്‍ നിന്ന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ തിരുവോസ്തികൾ തന്നോടൊപ്പം എടുക്കാൻ സാധിക്കാത്തതിലുള്ള ദുഃഖം തന്നെ അലട്ടുന്നുണ്ടെന്നും ഫാ.ബേസാർ പറഞ്ഞു.
Image: /content_image/TitleNews/TitleNews-2017-04-25-08:11:02.jpg
Keywords: ദിവ്യകാരുണ്യ
Content: 4739
Category: 1
Sub Category:
Heading: കെനിയയിലെ സാധാരണക്കാരുടെ ഉന്നമനത്തിന് നയ്റോബി അതിരൂപത മൈക്രോഫിനാന്‍സ്‌ ബാങ്ക് ആരംഭിച്ചു
Content: നയ്റോബി: കെനിയയിലെ സാധാരണക്കാരായ ജനങ്ങളെ സാമ്പത്തികമായി ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോട് കൂടി നയ്റോബി അതിരൂപത, കാരിത്താസുമായി ചേര്‍ന്ന് മൈക്രോ ഫിനാന്‍സ്‌ ബാങ്ക് ഔദ്യോഗികമായി പ്രവര്‍ത്തനമാരംഭിച്ചു. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് നയ്റോബി കത്തോലിക്കാ അതിരൂപതയുടെ മെത്രാപ്പോലീത്തയായ കര്‍ദ്ദിനാള്‍ ജോണ്‍ ന്ജ്യു ഇതു സംബംന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. നയ്റോബിയിലെ പ്രധാന കച്ചവട മേഖലയിലെ കര്‍ദ്ദിനാള്‍ മോറിസ് ഒടുംങ്ങ പ്ലാസയിലാണ് കാരിത്താസ് മൈക്രോ ഫിനാന്‍സ്‌ ബാങ്കിന്റെ പ്രധാന ഓഫീസും ശാഖയും പ്രവര്‍ത്തിക്കുന്നത്. ചെറിയ നിക്ഷേപങ്ങളും, വായ്‌പകളും വഴി ഗ്രാമീണ മേഖലയില്‍ സ്വയം തൊഴിലുകള്‍ കണ്ടെത്തുന്നതിനും ചെറിയ ബിസിനസ്സ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും അതുവഴി പ്രദേശവാസികളെ സാമ്പത്തികമായി സ്വയംപര്യാപ്തതയിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് നയ്റോബി അതിരൂപത മൈക്രോഫിനാന്‍സ് ബാങ്കിംഗ് മേഖലയിലേക്ക് കടന്നിരിക്കുന്നത്. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനുള്ള ഒരു മാര്‍ഗ്ഗം എന്ന നിലക്ക് 1990 കളുടെ ആരംഭത്തിലാണ് മൈക്രോഫിനാന്‍സ് എന്ന ആശയം ഉടലെടുത്തത്. പ്രാദേശിക സമൂഹങ്ങളെ പ്രത്യേകിച്ച് ദാരിദ്ര്യത്തില്‍ കഴിയുന്ന സ്ത്രീകളേയും കുട്ടികളേയും സാമ്പത്തികമായി സഹായിക്കുക എന്നതാണ് കാരിത്താസ് മൈക്രോ ഫിനാന്‍സ്‌ ബാങ്കിന്റെ ലക്ഷ്യമെന്ന് കര്‍ദിനാള്‍ ജോണ്‍ ന്ജ്യു തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. നയ്റോബിയിലെ മുന്‍ മെത്രാപ്പോലീത്തയായിരുന്ന കര്‍ദ്ദിനാള്‍ മോറിസ് ഒടുംഗയുടെ നേതൃത്വത്തില്‍ മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച സ്വയം സഹായ സംഘത്തിന്റെ ഔദ്യോഗിക ആരംഭം മാത്രമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2015-ജൂണില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് കെനിയ (CBK) രാജ്യത്തുടനീളം മൈക്രോ ഫിനാന്‍സ്‌ ബാങ്കിംഗ് സംരഭങ്ങള്‍ തുടങ്ങുവാനുള്ള അനുമതി കാരിത്താസിന് നല്‍കിയിരുന്നു. കെനിയയിലെ 12ാമത്തെ മൈക്രോഫിനാന്‍സ് ബാങ്കാണ് കാരിത്താസ് മൈക്രോ ഫിനാന്‍സ്‌. സാധാരണക്കാരുടെ ഉപജീവന മാര്‍ഗ്ഗങ്ങള്‍ വര്‍ദ്ധിപ്പിക്കുക വഴി ജനങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നതാണ് തങ്ങളുടെ ബാങ്കിന്റെ പ്രഥമ ലക്ഷ്യമെന്ന് കാരിത്താസ് എം‌എഫ്‌ബിയുടെ സി‌ഇ‌ഓ ജോര്‍ജ്ജ് മൈന പറഞ്ഞു. കറന്റ്, സേവിംഗ് എന്നീ വിഭാഗങ്ങളിലായി ഇപ്പോള്‍ തന്നെ 10,000-ത്തോളം ഇടപാടുകാര്‍ ബാങ്കില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അടുത്ത മൂന്ന്‍ വര്‍ഷത്തിനുള്ളില്‍ 12 ശാഖകള്‍ കൂടി തുടങ്ങുവാനുള്ള പദ്ധതി കാരിത്താസ് മൈക്രോഫിനാന്‍സ് ബാങ്കിനുണ്ട്. കെനിയയിലെ വിവിധ സ്ഥലങ്ങളിലായി 5 ബ്രാഞ്ചുകള്‍ ഈ വര്‍ഷം തന്നെ തുടങ്ങും. ഭാവിയില്‍ മൊബൈല്‍ ബാങ്കിംഗിനുള്ള പദ്ധതിയും കാരിത്താസ് മൈക്രോഫിനാന്‍സ് ബാങ്കിനുണ്ട്. കത്തോലിക്ക സഭയുടെ സന്നദ്ധ സംഘടനയായ കാരിത്താസ് ആഫ്രിക്കന്‍ ജനതയുടെ ഉന്നമനത്തിനായി നിരവധി പദ്ധതികളാണ് ഓരോ ദിവസവും തയാറാക്കുന്നത്.
Image: /content_image/TitleNews/TitleNews-2017-04-25-10:01:16.jpg
Keywords: കെനി, ആഫ്രിക്ക