Contents

Displaying 4421-4430 of 25062 results.
Content: 4700
Category: 18
Sub Category:
Heading: മലയാറ്റൂരില്‍ പുതുഞായര്‍ തിരുനാളിന് ഇന്ന് കൊടിയേറും
Content: മ​​​ല​​​യാ​​​റ്റൂ​​​ർ: അ​​​ന്താ​​​രാ​​​ഷ്‌​​ട്ര തീ​​​ർ​​​ഥാ​​​ട​​​ന കേ​​​ന്ദ്ര​​​മാ​​​യ മ​​​ല​​​യാ​​​റ്റൂ​​​ർ കു​​​രി​​​ശു​​​മു​​​ടി​​​യി​​​ലും സെ​​​ന്‍റ് തോ​​​മ​​​സ് പ​​​ള്ളി​​​യി​​​ലും പു​​​തു​​​ഞാ​​​യ​​​ർ തി​​​രു​​​നാ​​​ളി​​​ന് ഇ​​​ന്നു കൊ​​​ടി​​​യേ​​​റും. കൊ​​​ടി​​​യേ​​​റ്റ് തി​​​രു​​​ക്ക​​​ർ​​​മ്മ​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ കു​​​രി​​​ശു​​​മു​​​ടി​​​യി​​​ലേ​​​ക്കു ഭ​​​ക്ത​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ വ​​​ലി​​​യ തി​​​ര​​​ക്കാ​​​ണ്. നോമ്പി​​​ന്‍റെ ആ​​​ദ്യ ഞാ​​​യ​​​റാ​​​ഴ്ച മ​​​ഹാ ഇ​​​ട​​​വ​​​ക​​​യി​​​ലെ വി​​​ശ്വാ​​​സി​​​ക​​​ൾ വൈ​​​ദി​​​ക​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ മ​​​ല​​​ക​​​യ​​​റി മാ​​​ർ​​​ത്തോ​​​മാ മ​​​ണ്ഡ​​​പ​​​ത്തി​​​ൽ മാ​​​ർ തോ​​​മാ​​​ശ്ലീ​​​ഹാ​​​യു​​​ടെ തി​​​രു​​​ശേ​​​ഷി​​​പ്പു സ്ഥാ​​​പി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് ഈ ​​​വ​​​ർ​​​ഷ​​​ത്തെ മ​​​ല​​​ക​​​യ​​​റ്റ​​​ത്തി​​​നു ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യ തു​​​ട​​​ക്കം കു​​റി​​ച്ച​​ത്. തു​​ട​​ർ​​ന്ന് അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ വി​​​വി​​​ധ ഫൊ​​​റോ​​​ന​​​ക​​​ളി​​​ലെ വൈ​​​ദി​​ക​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലും ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ളി​​​ൽ മ​​​ല​​​ക​​​യ​​​റ്റം ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. വിശ്വാസികളുടെ ഒഴുക്ക് ഇപ്പോഴും തുടരുകയാണ്.
Image: /content_image/India/India-2017-04-20-00:16:24.jpg
Keywords: മലയാ
Content: 4701
Category: 18
Sub Category:
Heading: അംബേദ്കര്‍ ദേശീയ എക്സലന്‍സ് അവാര്‍ഡ് സിസ്റ്റര്‍ ഇന്നസെന്‍റ് അയ്യങ്കനാലിന്
Content: പ​​യ്യാ​​വൂ​​ർ: നിരാലംബരുടെയും പാ​​ർ​​ശ്വ​​വ​​ൽ​​ക്ക​​രി​​ക്ക​​പ്പെ​​ട്ട​​വ​​രു​​ടെയും ഉ​​ന്ന​​മ​​ന​​ത്തി​​നു വേണ്ടി കഠിന പ്രയത്നം നടത്തുന്ന സി​​സ്റ്റ​​ർ ഇ​​ന്ന​​സെ​​ന്‍റ് അ​​യ്യ​​ങ്കാ​​നാ​​ലി​​ന് ബി. ​​ആ​​ർ. അം​​ബേ​​ദ്ക​​ർ ദേ​​ശീ​​യ എ​​ക്സ​​ല​​ൻ​​സ് അ​​വാ​​ർ​​ഡ്. എം​​എ​​സ്എം​​ഐ സ​​ന്യാ​​സി​​നി സ​​ഭ​​യി​​ലെ ക്രി​​സ്തു ജ്യോ​​തി പ്രൊ​​വി​​ൻ​​സ് അം​​ഗ​​മാ​​ണ് സി​​സ്റ്റ​​ർ ഇ​​ന്ന​​സെ​​ന്‍റ്. അം​​ബേ​​ദ്ക​​ർ ജ​​യ​​ന്തി ആ​​ഘോ​​ഷ ക​​മ്മി​​റ്റി ഏ​​ർ​​പ്പെ​​ടു​​ത്തി​​യ അ​​വാ​​ർ​​ഡ് ഇന്നലെ സമ്മാനിച്ചു. തി​​രു​​വ​​ന​​ന്ത​​പു​​രം ക​​ന​​ക​​ക്കു​​ന്ന് കൊ​​ട്ടാ​​ര​​ത്തി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ സി​​പി​​ഐ സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി കാ​​നം രാ​​ജേ​​ന്ദ്ര​​നാണ് അവാര്‍ഡ് സ​​മ്മാനിച്ചത്. അ​​രി​​വാ​​ൾ രോ​​ഗി​​ക​​ളാ​​യ ആ​​ദി​​വാ​​സി​​ക​​ളു​​ടെ ഇ​​ട​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ച് അ​​വ​​രെ സാ​​ധാ​​ര​​ണ ജീ​​വി​​ത​​ത്തി​​ലേ​​ക്കു കൊ​​ണ്ടു​​വ​​രാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​തി​​ൽ സ​​ജീ​​വ സാ​​ന്നി​​ധ്യ​​മായ സിസ്റ്റര്‍ ജ​​പ്പാ​​ൻ-​​ഏ​​ഷ്യ​​ൻ ഹെ​​ൽ​​ത്ത് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ന്‍റെ അ​​ലു​​മ്നി അം​​ഗ​​മാ​​ണ്.
Image: /content_image/India/India-2017-04-20-00:29:26.jpg
Keywords: അവാര്‍ഡ്, പുരസ്
Content: 4702
Category: 1
Sub Category:
Heading: ആഗോള തലത്തില്‍ വധശിക്ഷ കുറയുന്നു: സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് ബിഷപ്പ് ഡെക്ക്ലന്‍ ലാങ്ങ്
Content: വധശിക്ഷയുടെ എണ്ണത്തില്‍ ആഗോള തലത്തില്‍ ഉണ്ടായ കുറവില്‍ സന്തുഷ്ടി പ്രകടിപ്പിച്ചുകൊണ്ട് ബ്രിട്ടനിലെ ക്ലിഫ്റ്റൺ രൂപതാ മെത്രാനായ ബിഷപ്പ് ഡെക്ക്ലന്‍ ലാങ്ങ്. ഇംഗ്ലീഷ്‌ മെത്രാന്‍മാരില്‍ അന്താരാഷ്ട്ര കാര്യങ്ങളുടെ ചുമതല വഹിക്കുന്നത് ബിഷപ്പ് ഡെക്ക്ലനാണ്. 2015-ല്‍ ആഗോളതലത്തില്‍ രേഖപ്പെടുത്തപ്പെട്ടിരുന്ന വധശിക്ഷയുടെ എണ്ണം 1,634 ആയിരുന്നു. ഇത് 2016 ആയപ്പോഴേക്കും 1,032 ആയി കുറഞ്ഞുവെന്ന് ഏപ്രില്‍ 11 ചൊവാഴ്ച പുറത്തു വിട്ട കണക്കുകള്‍ ചൂണ്ടികാണിച്ചുകൊണ്ട് മെത്രാന്‍ ലാങ്ങ് പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തേക്കാളും 37 ശതമാനത്തോളം കുറവ്‌; ഇതൊരു നല്ല പുരോഗമനമാണെന്ന് അദ്ദേഹം പറഞ്ഞു. ആഗോള തലത്തില്‍ വധ ശിക്ഷ നടപ്പാക്കുന്ന കാര്യത്തില്‍ എടുത്തുപറയത്തക്ക കുറവ്‌ വന്നിട്ടുള്ളത് ഒരു നല്ലകാര്യമാണ്. എന്നിരുന്നാലും ഇക്കാര്യത്തില്‍ നാം ഒരുപാടു പുരോഗമിക്കേണ്ടിയിരിക്കുന്നു എന്ന് 1000-ത്തോളം പേര്‍ക്ക് കഴിഞ്ഞവര്‍ഷം വധശിക്ഷ നൽകിയ കാര്യം ചൂണ്ടികാട്ടിക്കൊണ്ട് ബിഷപ്പ് ഡെക്ക്ലന്‍ പറഞ്ഞു. വധശിക്ഷക്കെതിരെയുള്ള UK ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെങ്കിലും, ഈ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ‘ഫോറിന്‍ ആന്‍ഡ്‌ കോമണ്‍ വെല്‍ത്ത് ഓഫീസ്‌’ കൂടുതല്‍ പ്രാമുഖ്യം നല്‍കണമെന്നും, വധശിക്ഷക്ക് പകരം മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടാത്ത മറ്റെന്തെങ്കിലും മാര്‍ഗ്ഗം നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. “ഓരോ വധശിക്ഷയും മാനുഷികാന്തസ്സിനെ ഹനിക്കുന്നതാണ്, അതിനാല്‍ ആഗോളതലത്തില്‍ വധശിക്ഷ നിരോധിക്കണമെന്ന ഫ്രാന്‍സിസ്‌ പാപ്പായുടെ വാക്കുകള്‍ക്ക് നമ്മള്‍ ചെവികൊടുക്കണം” ബിഷപ്പ് ഡെക്ക്ലന്‍ പറഞ്ഞു. ബ്രിട്ടീഷ് ഗവണ്‍മെന്റ് യൂറോപ്പ്യന്‍ യൂണിയന് പുറത്ത്‌ പുതിയ സാമ്പത്തിക ബന്ധങ്ങള്‍ സ്ഥാപിക്കുവാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ വധശിക്ഷാ നിരോധനം പോലെയുള്ള മനുഷ്യാവകാശങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന വ്യാപാര കാരാറുകള്‍ വേണം ഉണ്ടാക്കേണ്ടത് എന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഇംഗ്ലണ്ടിലേയും വെയില്‍സിലേയും നിരവധി കത്തോലിക്കാ വിശ്വാസികൾ വധശിക്ഷ നിരോധിക്കണമെന്ന ആവശ്യമടങ്ങിയ കത്തുകള്‍ തങ്ങളുടെ MP മാര്‍ക്ക്‌ എഴുതിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മനുഷ്യാവകാശങ്ങളുടെ ചുമതലയുള്ള വിദേശകാര്യ മന്ത്രിയായ ബാരോണെസ്സ് അനെലേയുമായി ബിഷപ്പ് ഡെക്ക്ലന്‍ കൂടിക്കാഴ്ച നടത്തുകയും ഇക്കാര്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യുകയുമുണ്ടായി.
Image: /content_image/TitleNews/TitleNews-2017-04-20-11:37:30.jpg
Keywords: ശിക്ഷ
Content: 4703
Category: 1
Sub Category:
Heading: ശാസ്ത്രത്തെയും വിശ്വാസത്തെയും സംബന്ധിച്ച ചോദ്യങ്ങള്‍ ചര്‍ച്ച ചെയ്യുവാൻ കത്തോലിക്കാ ശാസ്ത്രജ്ഞന്‍മാരുടെ സമ്മേളനം ഷിക്കാഗോയില്‍
Content: ഷിക്കാഗോ: കത്തോലിക്കാ ശാസ്ത്രജ്ഞന്‍മാര്‍ക്കിടയില്‍ ഒരു കൂട്ടായ്മ ഉണ്ടാക്കുക, ശാസ്ത്രജ്ഞന്‍ എന്ന ദൈവനിയോഗവും തങ്ങളുടെ വിശ്വാസ ജീവിതവും തമ്മില്‍ ഐക്യപ്പെടുത്തുക, തുടങ്ങിയ ലക്ഷ്യങ്ങളോടെ സ്ഥാപിതമായ ‘സൊസൈറ്റി ഓഫ് കത്തോലിക്കാ സയന്റിസ്റ്റിന്റെ (Society of Catholic Scientists) ആദ്യത്തെ കോണ്‍ഫ്രന്‍സ് ഷിക്കാഗോയിലെ നിക്കര്‍ബോക്കര്‍ ഹോട്ടലില്‍ നാളെ ആരംഭിക്കും. നൂറോളം കത്തോലിക്കാ ശാസ്ത്രജ്ഞന്‍മാര്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്. ഏപ്രില്‍ 18-നാണ് ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറത്തു വന്നത്. കഴിഞ്ഞ വര്‍ഷമാണ്‌ ഈ സൊസൈറ്റി സ്ഥാപിതമായത്. ശാസ്ത്രത്തെയും വിശ്വാസത്തെയും കുറിച്ചുള്ള ചോദ്യങ്ങള്‍ ചര്‍ച്ച ചെയ്യുവാനുള്ള ഒരു വേദിയായി മാറുക എന്നതായിരുന്നു ഈ സൊസൈറ്റിയുടെ സ്ഥാപനത്തിനു പിന്നിലെ ലക്ഷ്യം. മനുഷ്യ ഭാഷയുടെ ഉത്ഭവം, പ്രപഞ്ചത്തിന്റെ ഉത്ഭവം, ജീവനുള്ള വസ്തുക്കളുടെ ഉത്ഭവം, തുടങ്ങിയവയെ കുറിച്ചുള്ള ചോദ്യങ്ങളായിരിക്കും സൊസൈറ്റിയുടെ ആദ്യയോഗം ചർച്ചചെയ്യുക എന്നാണ് പൊതുവേ കരുതപ്പെടുന്നത്. ഭൂമിയെപോലെ മനുഷ്യവാസ യോഗ്യമായ വേറെ ഗ്രഹങ്ങളും ഉണ്ടാകുമോ? മറ്റ് പ്രപഞ്ചങ്ങളും ഉണ്ടാകുമോ? എന്നീ ചോദ്യങ്ങളുമായാണ് കോണ്‍ഫ്രന്‍സിനെ കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പ് പുറത്തു വന്നത്. ജീവന്റെ ഉത്ഭവം, ആസ്ട്രോബയോളജി, പരിണാമ സിദ്ധാന്തം, സൂപ്പര്‍ സ്ട്രിംഗ് തിയറി തുടങ്ങിയ മേഖലകളില്‍ ഗവേഷണം നടത്തുന്ന നൂറു കണക്കിന് ഗവേഷകര്‍ കത്തോലിക്കാ ശാസ്ത്രജ്ഞരുടെ ഈ സൊസൈറ്റിയില്‍ അംഗങ്ങളായുണ്ട്. ഡെലാവേര്‍ സര്‍വ്വകലാശാലയിലെ ഊര്‍ജ്ജതന്ത്രം, വാനശാസ്ത്രം എന്നീ വിഷയങ്ങളിലെ പ്രൊഫസ്സറായ സ്റ്റീഫന്‍ എം. ബാര്‍ ആണ് സൊസൈറ്റിയുടെ പ്രസിഡന്‍റ്. ഫിലാഡെല്‍ഫിയായിലെ മെത്രാപ്പോലീത്തയായ ചാള്‍സ് ചാപുട്ട് ആണ് സൊസൈറ്റിയുടെ തിരുസഭാ തലത്തിലുള്ള ഉപദേശകന്‍. ഊര്‍ജ്ജതന്ത്രജ്ഞയും പെനിസില്‍വാനിയ സര്‍വ്വകലാശാലയിലെ ഗവേഷകയുമായ മരിസ്സാ മാര്‍ച്ച് ‘ഭൗതീകലോകത്തെ കത്തോലിക്കാ ശാസ്ത്രജ്ഞന്‍: നമ്മുടെ ദൈവനിയോഗത്തിന്റെ അര്‍ത്ഥവും സവിശേഷതയും’ എന്ന വിഷയത്തെ ആസ്പദമാക്കിയും; ഒരു ബയോകെമിസ്ട്രി പ്രൊഫസ്സര്‍ ആയിരുന്ന, കാനഡയിലെ ഫ്രാന്‍സിസ്കന്‍ സന്യാസിയായ ഫാ. ജൊവാക്കിം ഒസ്റ്റെര്‍മാന്‍ ‘മനുഷ്യനെ കുറിച്ചുള്ള ക്രിസ്തീയ കാഴ്ചപ്പാടിന്റെ വെളിച്ചത്തിലുള്ള ശാസ്ത്രം’ എന്ന വിഷയത്തെ ആസ്പദമാക്കിയും സംസാരിക്കുന്നതാണ്. വത്തിക്കാന്‍ വാനനിരീക്ഷണശാലയുടെ ഡയറക്ടറായ ബ്രദര്‍ ഗൈ കോണ്‍സോള്‍മാഗ്നോ, ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ ആസ്ട്രോണമി പ്രോഫസ്സര്‍ കാരിന്‍ ഒബെര്‍ഗ്, ബ്രൌണ്‍ സര്‍വ്വകലാശാലയിലെ ബയോളജി പ്രോഫസ്സര്‍ കെന്നെത്ത് ആര്‍. മില്ലര്‍ തുടങ്ങിയവരാണ് മററ് പ്രമുഖരായ പ്രഭാഷകര്‍.
Image: /content_image/TitleNews/TitleNews-2017-04-20-12:50:27.jpg
Keywords: ശാസ്ത്ര
Content: 4704
Category: 6
Sub Category:
Heading: ജീവന്‍ സമര്‍പ്പിക്കാനും തിരികെ എടുക്കാനും അധികാരമുള്ള യേശുക്രിസ്തു
Content: "തിരിച്ചെടുക്കുന്നതിനുവേണ്ടി ഞാന്‍ ജീവന്‍ അര്‍പ്പിക്കുന്നതിനാല്‍ പിതാവ് എന്നെ സ്നേഹിക്കുന്നു. ആരും എന്നില്‍ നിന്ന് പിടിച്ചെടുക്കുകയല്ല. അതു ഞാന്‍ സ്വമനസാ സമര്‍പ്പിക്കുകയാണ്. അതു സമര്‍പ്പിക്കാനും തിരികെ എടുക്കാനും എനിക്കധികാരമുണ്ട്. ഈ കല്‍പ്പന എന്‍റെ പിതാവില്‍ നിന്നാണ് എനിക്കു ലഭിച്ചത്". (യോഹ 10:17-18) #{red->n->n->യേശു ഏകരക്ഷകൻ: ഏപ്രിൽ 08}# <br> പ്രകൃതിയും, ജീവനും, മരണവും, മതത്തിന്റെയും ജാതിയുടെയും അതിരുകൾക്ക് അതീതമായ സത്യങ്ങളാണ്. അതിനാൽ ഇവയുടെമേൽ അധികാരമുള്ളവനെ എല്ലാ മതങ്ങളും ദൈവമെന്നും, സർവ്വശക്തനെന്നും വിളിക്കുന്നു. ഈ മൂന്നു സത്യങ്ങളുടെ മേലും അധികാരമുള്ള ഒരേ ഒരു വ്യക്തിയേ ലോകചരിത്രത്തിൽ ഇന്നേവരെ ഉണ്ടായിട്ടുള്ളൂ. അത് ചരിത്രത്തിൽ ജീവിച്ച നസ്രത്തിലെ യേശുവാണ്. പരസ്യജീവിത കാലത്ത്, കാറ്റിനെയും കടലിനെയും ശാന്തമാക്കിക്കൊണ്ട് യേശു പ്രകൃതിയുടെ മേൽ അധികാരമുള്ളവനാണെന്നു തെളിയിച്ചു. പിന്നീട് ലോകം മുഴുവന്റെയും പാപപരിഹാര ബലിയായി കുരിശിൽ മരിച്ച അവിടുന്ന് സ്വന്തം ദൈവികശക്തിയാല്‍ തന്‍റെതന്നെ പുനരുത്ഥാനം യാഥാര്‍ത്ഥൃമാക്കുന്നു. ജീവൻ സമര്‍പ്പിക്കാനും തിരികെ എടുക്കാനും തനിക്കുള്ള അധികാരം പരസ്യമായി പ്രഖ്യാപിക്കുകയും പിന്നീട് അത് പ്രവർത്തിയിലൂടെ തെളിയിക്കുകയും ചെയ്തുകൊണ്ട് അവിടുന്ന് പുത്രനായ ദൈവമാണെന്നു വെളിപ്പെടുത്തുന്നു. ക്രിസ്തുവിലെ ദൈവികവ്യക്തി അവിടുത്തെ ആത്മാവും ശരീരവുമായി ഐക്യപ്പെട്ടിരുന്നു. മരണം വഴി ആത്മാവും ശരീരവും വേര്‍പെട്ടപ്പോള്‍ പോലും, ഇവ രണ്ടുമായുള്ള ദൈവിക പ്രകൃതിയുടെ ഐക്യം നിലനിന്നിരുന്നു. "വ്യതിരിക്തമായും വേര്‍പെട്ടും നിലനിന്നിരുന്ന രണ്ടു മാനുഷിക ഘടകങ്ങളില്‍ ഓരോന്നിലും സന്നിഹിതമായിരിക്കുന്ന ദൈവിക പ്രകൃതിയുടെ ഐക്യം വഴി അവ വീണ്ടും ഒരുമിച്ചു ചേരുകയും സംയോജിപ്പിക്കപ്പെടുകയും ചെയ്യുന്നു. അങ്ങനെ സംയോജിക്കപ്പെട്ട ഭാഗങ്ങളുടെ വിഭജനത്തിലൂടെ മരണവും വിഭജിക്കപ്പെട്ട ഭാഗങ്ങളുടെ സംയോജിപ്പിക്കലിലൂടെ പുനരുത്ഥാനവും സംഭവിക്കുന്നു". (St. Gregory of Nyssa) #{red->n->n->വിചിന്തനം}# <br> പ്രിയപ്പെട്ട സഹോദരങ്ങളെ നിങ്ങളുടെ വിശ്വാസം എന്തുതന്നെയാകട്ടെ, ജീവന്‍റെയും മരണത്തിന്‍റെയും മേല്‍ അധികാരമുള്ള യേശുക്രിസ്തു നിങ്ങളെ ക്ഷണിക്കുന്നു. ഏകരക്ഷകനായ യേശുവിലൂടെ മാത്രമേ നിത്യജീവന്‍ പ്രാപിക്കാന്‍ സാധിക്കൂ എന്ന സത്യം തിരിച്ചറിയാന്‍ വൈകരുത്. "ഞാനാണ് പുനരുത്ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും" (യോഹ 11:25) എന്നു പറഞ്ഞ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചുകൊണ്ട് മനുഷ്യ ജീവിതത്തിന്‍റെ യഥാര്‍ത്ഥ ലക്ഷ്യം കണ്ടെത്താം. #{red->n->n->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥന}# <br> "പൂര്‍ണ്ണഹൃദയത്തോടെ ഞാന്‍ കര്‍ത്താവിനു നന്ദി പറയും; അവിടുത്തെ അത്ഭുത പ്രവൃത്തികള്‍ ഞാന്‍ വിവരിക്കും". (സങ്കീ 9:1) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-04-20-23:54:04.jpg
Keywords: യേശു,ക്രിസ്തു
Content: 4705
Category: 1
Sub Category:
Heading: ഫ്രാന്‍സിസ്കോയെയും ജസീന്തയേയും മെയ് 13നു വിശുദ്ധരായി പ്രഖ്യാപിക്കും
Content: വത്തിക്കാന്‍: പോര്‍ച്ചുഗലിലെ ഫാത്തിമായില്‍ പരിശുദ്ധ ദൈവമാതാവിന്റെ ദര്‍ശനം ലഭിച്ച ഫ്രാന്‍സിസ്കോയെയും ജസീന്താ മാര്‍ട്ടോയെയും മെയ് 13നു ഫാത്തിമയില്‍വച്ച് പാപ്പാ ഫ്രാന്‍സിസ് വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തും. വിശുദ്ധരുടെ നാമകരണ നടപടിക്രമങ്ങള്‍ സംബന്ധിച്ച് പാപ്പാ ഫ്രാന്‍സിസിന്‍റെ അദ്ധ്യക്ഷതയില്‍ ഏപ്രില്‍ 20 വ്യാഴാഴ്ച വത്തിക്കാനില്‍ സമ്മേളിച്ച കര്‍ദ്ദിനാള്‍ സംഘമാണ് (Consistory) ഇക്കാര്യം തീരുമാനിച്ചത്. മെയ് 12-13 എന്നീ തിയതികളിലായിരിക്കും പാപ്പായുടെ ഫാത്തിമാ സന്ദര്‍ശനം. ഫ്രാന്‍സിസ്ക്കോ ഒമ്പതാം വയസ്സിലും, ജെസ്സീന്ത മാര്‍ട്ടോ പതിനൊന്നാം വയസ്സിലും ന്യുമോണിയ ബാധിച്ചു മരണപ്പെടുകയായിരിന്നു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായാണ് ഫ്രാന്‍സിസ്കോയെയും ജസീന്താ മാര്‍ട്ടോയെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്. ദൈവമാതാവിന്റെ ദര്‍ശനം ലഭിച്ച മൂന്നാമത്തെ ആളായ ലൂ​​​സി​​​യ സാന്‍റോസ് (സി​​​സ്റ്റ​​​ർ ലൂ​​​സി​​​യ) 2005-ല്‍ തന്റെ 97-മത്തെ വയസ്സിലാണ് മരിച്ചത്. സിസ്റ്റര്‍ ലൂസിയായെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനു വേണ്ടിയുള്ള നാമകരണ നടപടികള്‍ അടുത്തിടെ ആരംഭിച്ചിരിന്നു. മെക്സിക്കോയിലെ മൂ​​​ന്നു ര​​​ക്ത​​​സാ​​​ക്ഷി​​​ക​​​ൾ, ഇ​​​റ്റ​​​ലി​​​ക്കാ​​​ര​​​നാ​​​യ ക​​​പ്പൂ​​​ച്ചി​​​ൻ വൈ​​​ദി​​​ക​​​ൻ ആ​​​ഞ്ച​​​ലോ ഡ ​​​അ​​​ക്രി, സ്പാ​​​നി​​​ഷ് വൈ​​​ദി​​​ക​​​ൻ ഫൗ​​​സ്റ്റീ​​​നോ മി​​​ഹ്വേ​​​സ്, ബ്ര​​​സീ​​​ലി​​​ലെ 30 ര​​​ക്ത​​​സാ​​​ക്ഷി​​​ക​​​ൾ എന്നിവരുടെ നാ​​​മ​​​ക​​​ര​​​ണവും ഇന്നലെ അം​​​ഗീ​​​ക​​​രിച്ചു. വിശുദ്ധരുടെ നാമകരണ നടപടിക്കായുള്ള വത്തിക്കാന്‍ സംഘം അന്വേഷണവും പഠനവും പൂര്‍ത്തിയാക്കിയിട്ടുള്ള ഇവരുടെ വിശുദ്ധപദപ്രഖ്യാപനവും ഒക്ടോബര്‍ 15നു വത്തിക്കാനില്‍ നടത്തുവാനും കര്‍ദ്ദിനാള്‍ സംഘം തീരുമാനിച്ചതായി വത്തിക്കാന്‍ അറിയിച്ചു.
Image: /content_image/News/News-2017-04-21-01:17:36.jpg
Keywords: ഫാത്തിമ
Content: 4706
Category: 18
Sub Category:
Heading: പ്രൊഫ.എം.പി.മന്മഥന്‍ അവാര്‍ഡ് അഡ്വ.ചാര്‍ളി പോളിന്
Content: കൊച്ചി: ശ്രീരാമ വിലാസം ചവളര്‍ സൊസൈറ്റി സംസ്ഥാന കമ്മിറ്റി, നെല്ലിക്കുഴി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ പ്രഥമ പ്രൊഫ.എം.പി.മന്മഥന്‍ സംസ്ഥാന അവാര്‍ഡിന് കെ.സി.ബി.സി.മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയും കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ അഡ്വ.ചാര്‍ളി പോളിനെ തെരഞ്ഞെടുത്തു. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ സംസ്ഥാനതലത്തില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തിക്കുള്ള അവാര്‍ഡാണിത്. പതിനായിരത്തി ഒന്ന് രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. ഏപ്രില്‍ 23 ന് രാവിലെ 10.30 ന് നെല്ലിക്കുഴിയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അവാര്‍ഡ് സമ്മാനിക്കും. മികച്ച മദ്യവിരുദ്ധ പ്രവര്‍ത്തകനുള്ള കേരള സര്‍ക്കാര്‍ പുരസ്‌കാരം, കെ.സി.ബി.സി ബിഷപ് മാക്കീല്‍ അവാര്‍ഡ്, ഫാ.തോമസ് തൈത്തോട്ടം ജൂബിലി ഫൗണ്ടേഷന്‍ അവാര്‍ഡ് എന്നിവ അഡ്വ.ചാര്‍ളി പോളിനു ലഭിച്ചിട്ടുണ്ട്.
Image: /content_image/India/India-2017-04-21-01:35:03.jpg
Keywords: ചാര്‍ളി
Content: 4707
Category: 1
Sub Category:
Heading: കു​​​രി​​​ശ് ത​​​ക​​​ർ​​​ക്കു​​​ന്ന​​​ത് എല്‍‌ഡി‌എഫ് നയമാണോ? ചോദ്യവുമായി കെ‌സി‌ബി‌സി
Content: കൊ​​​ച്ചി: കു​​​രി​​​ശ് ത​​​ക​​​ർ​​​ക്കു​​​ന്ന​​​ത് ഇടതുപക്ഷ ന​​​യ​​​മാ​​​ണോ എ​​​ന്നു സ​​​ർ​​​ക്കാ​​​ർ വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്നു കെ​​​സി​​​ബി​​​സി ഡപ്യൂട്ടി സെ​​​ക്ര​​​ട്ട​​​റി റ​​​വ.​ ഡോ. ​​വ​​​ർ​​​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട്. ക്രൈ​​​സ്ത​​​വ​​​ർ ആ​​​ദ​​​രി​​​ക്കു​​​ന്ന കു​​​രി​​​ശ് കൈ​​​യേ​​​റ്റ​ ഭൂ​​​മി​​​യി​​​ലാ​​​ണു സ്ഥാ​​​പി​​​ച്ച​​​തെ​​​ങ്കി​​​ൽ, അ​​​തു നീ​​​ക്കം ചെ​​​യ്യാ​​​ൻ നി​​​യ​​​മ​​​പ​​​ര​​​മാ​​​യ വ​​​ഴി​​​ക​​​ൾ തേ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു വേ​​​ണ്ട​​​ത്. മൂ​​​ന്നാ​​​റി​​​ലെ കൈ​​​യേ​​​റ്റ ഭൂ​​​മി​​​ക​​​ൾ നി​​​യ​​​മ​​​വി​​​ധേ​​​യ​​​മാ​​​യി ഒ​​​ഴി​​​പ്പി​​​ക്കു​​​ന്ന​​​തു തെ​​​റ്റ​​​ല്ല. എ​​​ന്നാ​​​ൽ ആ​​​ശ​​​ങ്കാ​​​ജ​​​ന​​​ക​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ച്ചു, ഭീ​​​തി​ പ​​​ട​​​ർ​​​ത്തി കു​​​രി​​​ശു പൊ​​​ളി​​​ച്ചു​​​മാ​​​റ്റാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത് അ​​​വി​​​വേ​​​ക​​​മാ​​​ണ്. മ​​​തേ​​​ത​​​ര കാ​​​ഴ്ച​​​പ്പാ​​​ട് പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യും സം​​​ഘ​​​പ​​​രി​​​വാ​​​ർ ശൈ​​​ലി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​വ​​​രെ കേ​​​ര​​​ളീ​​​യ സ​​​മൂ​​​ഹം തി​​​രി​​​ച്ച​​​റി​​​യണം. ഫാ. ​​വ​​​ർ​​​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട് പറഞ്ഞു. കു​​​രി​​​ശ് ഉ​​​ള്‍​പ്പെ​​​ടെ വി​​​ശ്വാ​​​സ​​​ജീ​​​വി​​​ത​​​ത്തോ​​​ടു ബ​​​ന്ധ​​​പ്പെ​​​ട്ട പ്ര​​​തീ​​​ക​​​ങ്ങ​​​ളെ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​മ്പോ​​​ള്‍ വി​​​വേ​​​ക​​​പൂ​​​ര്‍​ണ​​​മാ​​​യ സ​​​മീ​​​പ​​​ന​​​മാ​​​ണു സ്വീകരിക്കേണ്ടതെന്ന് സീറോ മലബാര്‍ വക്താവ് ഫാ. ജിമ്മി പൂ​​​ച്ച​​​ക്കാ​​​ട്ട് പറഞ്ഞു. കു​​​രി​​​ശി​​​നെ വൈ​​​കാ​​​രി​​​ക​​​മാ​​​യു​​​ള്ള ഇ​​​ഴ​​​യ​​​ടു​​​പ്പ​​​ത്തി​​​ന്‍റെ പേ​​​രി​​​ല്‍ ദു​​​രു​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ​​​യും ജാ​​​ഗ്ര​​​ത വേ​​​ണ​​​മെ​​​ന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image: /content_image/India/India-2017-04-21-01:48:44.jpg
Keywords: കെ‌സി‌ബി‌സി
Content: 4708
Category: 18
Sub Category:
Heading: മാർ ക്രിസോസ്റ്റത്തിന്റെ നൂറാം ജന്മദിനാഘോഷങ്ങൾക്ക് തുടക്കമായി
Content: തിരുവനന്തപുരം: ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ വലിയ മെത്രാപ്പൊലീത്തയുടെ നൂറാം ജന്മദിനാഘോഷങ്ങൾക്ക് തുടക്കമായതായി ജന്മശതാബ്ദി ആഘോഷ സമിതി ജനറൽ കൺവീനർ വികാരി ജനറൽ ഡോ. ജയൻ തോമസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 27നാണ് നൂറാം പിറന്നാൾ. ഞായറാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നിന് മുക്കോലയ്ക്കൽ സെന്റ് തോമസ് സ്‌കൂളിൽ നടക്കുന്ന അനുമോദന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മാർതോമ സഭാദ്ധ്യക്ഷൻ ഡോ. ജോസഫ് മാർതോമ മെത്രാപ്പൊലീത്ത അദ്ധ്യക്ഷനാകും. ലത്തീൻ കത്തോലിക്ക അതിരൂപത ആർച്ച് ബിഷപ് ഡോ. സൂസപാക്യം, രാജ്യസഭ ഉപാദ്ധ്യക്ഷൻ പി.ജെ. കുര്യൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മന്ത്രിമാരായ മാത്യു ടി. തോമസ്, തോമസ് ചാണ്ടി, ഒ. രാജഗോപാൽ എം.എൽ.എ എന്നിവർ സംസാരിക്കും.
Image: /content_image/India/India-2017-04-21-02:00:56.jpg
Keywords: ക്രിസോ
Content: 4709
Category: 1
Sub Category:
Heading: മലയാറ്റൂരില്‍ പുതുഞായര്‍ തിരുനാളിന് കൊടിയേറി
Content: മ​​​ല​​​യാ​​​റ്റൂ​​​ർ: അ​​​ന്താ​​​രാ​​​ഷ്‌ട്ര തീ​​​ർ​​​ഥാ​​​ട​​​ന​​കേ​​​ന്ദ്ര​​​മാ​​​യ മ​​​ല​​​യാ​​​റ്റൂ​​​ർ കു​​​രി​​​ശു​​​മു​​​ടി​​​യി​​​ലും സെ​​​ന്‍റ് തോ​​​മ​​​സ് പ​​​ള്ളി​​​യി​​​ലും (താ​​​ഴ​​​ത്തെ പ​​​ള്ളി) പു​​​തു​​​ഞാ​​​യ​​​ർ തി​​​രു​​​നാ​​​ളി​​​നു കൊ​​​ടി​​​യേ​​​റി. സെ​​​ന്‍റ് തോ​​​മ​​​സ് പ​​​ള്ളി​​​യി​​​ൽ വി​​​കാ​​​രി റ​​​വ.​ ഡോ. ​​ജോ​​​ണ്‍ തേ​​​യ്ക്കാ​​​നത്തും കു​​​രി​​​ശു​​​മു​​​ടി​​​യി​​​ൽ റെ​​​ക്ട​​​ർ ഫാ. ​​​സേ​​​വ്യ​​​ർ തേ​​​ല​​​ക്കാ​​​ട്ട് കൊ​​​ടി​​​യേ​​​റ്റി. തു​​​ട​​​ർ​​​ന്ന് വി​​ശു​​ദ്ധ​​ കു​​​ർ​​​ബാ​​​ന, പ്ര​​​സം​​​ഗം, നൊ​​​വേ​​​ന. ല​​​ദീ​​​ഞ്ഞ് എ​​​ന്നി​​​വ ന​​​ട​​​ന്നു. നാ​​​ളെ സെ​​​ന്‍റ് തോ​​​മ​​​സ് പ​​​ള്ളി​​​യി​​​ൽ രാ​​​വി​​​ലെ 5.30ന് ​​​ആ​​​രാ​​​ധ​​​ന, ആ​​​റി​​​നും എ​​​ട്ടി​​​നും വി​​ശു​​ദ്ധ ​കു​​​ർ​​​ബാ​​​ന, വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് ആ​​​ഘോ​​​ഷ​​​മാ​​​യ വി​​ശു​​ദ്ധ ​കു​​​ർ​​​ബാ​​​ന, പ്ര​​​സം​​​ഗം, പ്ര​​​ദ​​​ക്ഷി​​​ണം എ​​ന്നി​​വ ന​​ട​​ക്കും. കു​​​രി​​​ശു​​​മു​​​ടി​​​യി​​​ൽ രാ​​​വി​​​ലെ 5.30, 6.30, 7.30, 9.30 എ​​ന്നീ സ​​മ​​യ​​ങ്ങ​​ളി​​ൽ ​വിശുദ്ധ ​കു​​​ർ​​​ബാ​​​ന, പ്ര​​​സം​​​ഗം. വൈ​​​കു​​​ന്നേ​​​രം 5.30ന് ​​​ആ​​​ഘോ​​​ഷ​​​മാ​​​യ വി​​ശു​​ദ്ധ ​കു​​​ർ​​​ബാ​​​ന, പ്ര​​​സം​​​ഗം. 23നു ​​​പു​​​തു​​​ഞാ​​​യ​​ർ ദി​​​ന​​​ത്തി​​​ൽ സെ​​​ന്‍റ് തോ​​​മ​​​സ് പ​​​ള്ളി​​​യി​​​ൽ രാ​​​വി​​​ലെ 5.30, ഏ​​​ഴി​​​നും വി​​ശു​​ദ്ധ ​കു​​​ർ​​​ബാ​​​ന. പ​​​ത്തി​​​ന് ആ​​​ഘോ​​​ഷ​​​മാ​​​യ തി​​​രു​​​നാ​​​ൾ പാ​​​ട്ടു​​​കു​​​ർ​​​ബാ​​​ന​​യ്​​​ക്ക് ഫാ. ​​​മാ​​​ർ​​​ട്ടി​​​ൻ ക​​​ണ്ടം​​​പ​​​റമ്പി​​​ൽ കാ​​​ർ​​​മി​​​ക​​​നാ​​​കും. ഫാ. ​​​ജി​​​മ്മി പൂ​​​ച്ച​​​ക്കാ​​​ട്ട് വ​​​ച​​​ന​​​സ​​​ന്ദേ​​​ശം ന​​​ൽ​​​കും. വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് പൊ​​​ൻ​​​പ​​​ണം എ​​​ത്തി​​​ച്ചേ​​​ര​​​ൽ, ആ​​​റി​​​ന് ആ​​​ഘോ​​​ഷ​​​മാ​​​യ വി​​ശു​​ദ്ധ​​​കു​​​ർ​​​ബാ​​​ന, പ്ര​​​സം​​​ഗം. കു​​​രി​​​ശു​​​മു​​​ടി​​​യി​​​ൽ രാ​​​ത്രി 12.05 ന് ​​​പു​​​തു​​​ഞാ​​​യ​​​ർ കു​​​ർ​​​ബാ​​​ന, 5.30, 6.30, 7.30 എ​​ന്നീ സ​​മ​​യ​​ങ്ങ​​ളി​​ൽ ​വി​​ശു​​ദ്ധ ​കു​​​ർ​​​ബാ​​​ന, 9.30ന് ​​​ആ​​​ഘോ​​​ഷ​​​മാ​​​യ തി​​​രു​​​നാ​​​ൾ പാ​​​ട്ടു​​​കു​​​ർ​​​ബാ​​​ന, പ്ര​​​സം​​​ഗം എ​​​ന്നി​​​വ​​​യ്ക്ക് ഫാ. ​​​വ​​​ർ​​​ഗീ​​​സ് പാ​​​ലാ​​​ട്ടി നേതൃത്വം നല്‍കും.
Image: /content_image/News/News-2017-04-21-02:11:42.jpg
Keywords: മലയാ