Contents
Displaying 4381-4390 of 25062 results.
Content:
4659
Category: 1
Sub Category:
Heading: കാരുണ്യത്തിന്റെ മറ്റൊരു അദ്ധ്യായം കുറിച്ചു കൊണ്ട് ഫ്രാന്‍സിസ് പാപ്പ: മാര്‍പാപ്പ തടവ്പുള്ളികളുടെ കാൽകഴുകി
Content: വത്തിക്കാൻ സിറ്റി: കാരുണ്യത്തിന്റെ ഉദാത്ത ഭാവം വീണ്ടും പ്രകടമാക്കി കൊണ്ട് ഇറ്റലിയിലെ പാലിയാനോ ജയിലിലെ തടവ്പുള്ളികളുടെ കാലുകള്‍ മാര്‍പാപ്പ കഴുകി. രാജ്യാന്തര കുറ്റവാളികള്‍ ജീവിക്കുന്ന തടങ്കലിന്‍റെ പ്രത്യേക സ്വഭാവവും സുരക്ഷാകാരണങ്ങളും പരിഗണിച്ചു മാര്‍പാപ്പയുടെ പെസാചരണവും കാലുകഴുകല്‍ ശുശ്രൂഷയും ഇത്തവണ പൂര്‍ണ്ണമായും സ്വകാര്യമായിരിന്നു. പരിപാടിയുടെ സംപ്രേക്ഷണം ഉണ്ടാവില്ലായെന്ന് വ്യാഴാഴ്ച രാവിലെ തന്നെ വത്തിക്കാന്‍ പ്രസ്താവനയിലൂടെ അറിയിച്ചിരിന്നു. വത്തിക്കാനില്‍നിന്നും 50 കി.മി. അകലെയുള്ള പലിയാനോ ജയിലിലേയ്ക്ക് ഇന്നലെ പ്രാദേശിക സമയം ഉച്ചതിരിച്ച് 3 മണിക്ക് കാറില്‍ പുറപ്പെട്ട പാപ്പായെ 4 മണിക്ക് ജയിലധികൃതരും അന്തേവാസികളുടെ പ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്നു തിരഞ്ഞെടുക്കപ്പെട്ട 12 പേരുടെ കാലുകഴുകുന്ന ശുശ്രൂഷയോടെ ആദ്യം തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചു. മാര്‍പാപ്പാ കാലുകഴുകിയവരില്‍ 10 പേര്‍ ഇറ്റലിക്കാരും, ഒരാള്‍ അര്‍ജന്‍റീനിയക്കാരനും മറ്റൊരാള്‍ അല്‍ബേനിയന്‍ സ്വദേശിയുമായിരിന്നു. ഇതില്‍ രണ്ടുപേര്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നവരാണ്. കാലുകഴുകല്‍ ശുശ്രൂഷയെ തുടര്‍ന്ന് അര്‍പ്പിച്ച ദിവ്യബലിയില്‍ മാര്‍പാപ്പ മുഖ്യകാര്‍മ്മികത്വം വഹിച്ചു. എളിമയില്‍ സഹോദരങ്ങളെ സ്നേഹിക്കുന്നതും പരസ്പരം സഹായിക്കുന്നതും മഹത്തരമാണെന്ന് പെസഹാചരണം നമ്മെ പഠിപ്പിക്കുന്നുവെന്നും നമ്മുടെ ഇടയില്‍ സ്നേഹം വളരണമെങ്കില്‍ നാം പരസ്പരം പാദങ്ങള്‍ കഴുകണമെന്നും മാര്‍പാപ്പ തന്റെ പെസഹ സന്ദേശത്തില്‍ പറഞ്ഞു. "യേശു നമുക്കായി കുരിശില്‍ മരിച്ചു. പാപികളായ നമ്മെ അവിടുന്നു സ്നേഹിക്കുന്നു. നമുക്കുവേണ്ടി അവിടുന്നു താഴ്മയില്‍ സമര്‍പ്പിക്കുന്നു. എളിമയില്‍ സഹോദരങ്ങളെ സ്നേഹിക്കുന്നതും പരസ്പരം സഹായിക്കുന്നതും മഹത്തരമാണെന്ന് ഈ പെസഹാചരണം നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ ഇടയില്‍ സ്നേഹം വളരണമെങ്കില്‍ നാം പരസ്പരം പാദങ്ങള്‍ കഴുകണം. പരസ്പരം സഹായിക്കണം. പങ്കുവയ്ക്കണം". മാര്‍പാപ്പ പറഞ്ഞു. ദിവ്യബലിക്ക് ശേഷം ജയിലിലെ അന്തേവാസികളുമായി പാപ്പാ കൂടിക്കാഴ്ച നടത്തി. ജയില്‍വാസികള്‍ നിര്‍മ്മിച്ച ചെറിയ കരകൗശലവസ്തുക്കളും, സ്ത്രീകള്‍ ഉണ്ടാക്കിയ പലഹാരങ്ങളും, ചെറിയ മരക്കുരിശും, ദൈവമാതാവിന്‍റെ ഛായാചിത്രവും മാര്‍പാപ്പയ്ക്കു അവര്‍ കൈമാറി. വൈകീട്ട് 6.30-നാണ് മാര്‍പാപ്പാ വത്തിക്കാനിലേയ്ക്ക് മടങ്ങിയത്. വി.കുർബാന സ്ഥാപിതമായ അന്ത്യത്താഴ വിരുന്ന് അനുസ്മരിക്കുന്ന ബലി തടവുകാർക്കൊപ്പം നടത്തുന്ന പതിവ് ഫ്രാൻസിസ് മാർപാപ്പ തുടരുകയാണെന്നത് ശ്രദ്ധേയമാണ്. 2013 ലെ പെസഹാ വ്യാഴത്തോടനുബന്ധിച്ച ശുശ്രൂഷയിൽ റോമാ കാസൽ ഡെൽ മാർമോ ജയിലില്‍ സ്ത്രീകളും മുസ്ളിമുകളും അടങ്ങുന്ന തടവുകാരുടെ പാദങ്ങളാണ് മാർപാപ്പ കഴുകിയത്. 2014 ൽ മാർപാപ്പ റോമിലെ അംഗ പരിമിതർക്കായുള്ള ഡോൻ ഗണോച്ചി സെന്റർ നിവാസികളുടേയും, 2015-ൽ റെബിബ ജയിലിലെ തടവുകാരുടേയും കഴിഞ്ഞ വർഷം ഹൈന്ദവ, മുസ്ളിം, ഓർത്തഡോക്സ് വിഭാഗത്തിലുള്ള അഭയാർത്ഥികളുടെയും പാദങ്ങളാണ് മാര്‍പാപ്പ കഴുകിയത്.
Image: /content_image/News/News-2017-04-14-02:33:18.jpg
Keywords: കാല്‍കഴു, മാര്‍

4660
Category: 1
Sub Category:
Heading: ക്രിസ്തുവിന്റെ ജീവിതസാക്ഷ്യം സ്വന്തം ജീവിതത്തില്‍ പകര്‍ത്താന്‍ സന്നദ്ധതയുള്ളവനാണ് ക്രൈസ്തവന്‍: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
Content: കൊച്ചി: ക്രിസ്തുവിന്റെ ജീവിതസാക്ഷ്യം സ്വന്തം ജീവിതത്തില്‍ പകര്‍ത്താന്‍ സന്നദ്ധതയുള്ളവനാണു ക്രൈസ്തവനെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ പെസഹാവ്യാഴത്തിന്റെ തിരുക്കര്‍മങ്ങളില്‍ മുഖ്യകാര്‍മികത്വം വഹിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ക്രിസ്തുവിന്റെ ജീവിതസാക്ഷ്യം സ്വന്തം ജീവിതത്തില്‍ പകര്‍ത്താന്‍ സന്നദ്ധതയുള്ളവനാണു ക്രൈസ്തവന്‍. ഓരോ ദിവസവും ദൈവത്തോടും സഹോദരങ്ങളോടുമുള്ള കൂട്ടായ്മയില്‍ മുന്നേറാനുള്ള തയാറെടുപ്പുകള്‍ ഉണ്ടാവണം. സങ്കീര്‍ണമായ സാഹചര്യങ്ങളോടു സമരം ചെയ്തവനാണു ക്രിസ്തു. ക്രിസ്തുവിന്റെ ജീവിതസമരത്തോടു ചേര്‍ന്നു നമ്മുടെ ജീവിതത്തില്‍ തിന്മയ്‌ക്കെതിരെ നിരന്തരമായ സമരം നമ്മില്‍ നിന്നു ക്രിസ്തു ആവശ്യപ്പെടുന്നു. നമ്മുടെ ജീവിതം ക്രിസ്തു ആവശ്യപ്പെട്ടതനുസരിച്ചാണോ എന്ന് ആത്മപരിശോധന നടത്താനാവാണം. വിനയാന്വിതരായാണു നാം സമരം നടത്തേണ്ടത്. കാല്‍കഴുകലിലൂടെ ദ്യോതിക്കപ്പെടുന്ന വിനയത്തിന്റെയും മനുഷ്യസേവനത്തിന്റെയും ശുശ്രൂഷാമനോഭാവം അനുദിന ജീവിതത്തിലുണ്ടാവണം. സമൂഹത്തിലെ എല്ലാവരും നമ്മുടെ ശുശ്രൂഷയ്ക്ക് അര്‍ഹരാണ്. ഇസ്രായേല്‍ജനം ഈജിപ്തിലെ അടിമത്തത്തില്‍ നിന്നു കാനാന്‍നാട്ടിലേക്കു കടന്നുപോയതിന്റെ ഓര്‍മയുടെ തുടര്‍ച്ചയാണു പുതിയ നിയമത്തിലെ പെസഹാ. ക്രിസ്തുവിനൊപ്പം നിരന്തരമായ കടന്നുപോകലിനു നാം സജ്ജരാകണം. വിശുദ്ധ കുര്‍ബാനവഴി മിശിഹായിലൂടെ നാം ദൈനംദിനം കടന്നുപോകുന്നു. തന്റെ പെസഹാ എന്നും നമ്മുടെ പെസഹാ ആയിരിക്കണമെന്ന ചിന്ത യേശുവിനുണ്ടായിരുന്നു. ക്രിസ്തുവിലൂടെയാണു മനുഷ്യവംശത്തിന്റെ കടന്നുപോകല്‍ സാധ്യമാവേണ്ടതെന്ന വിശ്വാസസത്യം അനുദിന ദിവ്യബലിയിലൂടെ നാം സ്മരിക്കുന്നു. തിന്മയുടെ അടിമത്തത്തില്‍ കഴിയുന്ന, പരസ്പരം അടിമത്തത്തിലാക്കുന്ന മനുഷ്യവംശത്തെ വിമോചത്തിലേക്കു നയിക്കാനാണു പിതാവായ ദൈവം തന്റെ പുത്രനെ അയച്ചത്. ദൈവപുത്രനില്‍ സംഭവിച്ചതെല്ലാം മനുഷ്യരക്ഷയ്ക്കുവേണ്ടിയായിരുന്നു. ക്രിസ്തുവിന്റെ ശരീരരക്തങ്ങള്‍ അനുഭവിക്കുന്നവര്‍ക്കെല്ലാം അവനിലൂടെ സംഭവിച്ച രക്ഷ അനുഭവിക്കാന്‍ സാധിക്കും. ക്രിസ്തുവിന്റെ സഹനം, മരണം, ഉത്ഥാനം എന്നിവയുടെ അടയാളമായ കുര്‍ബാനയുടെ അനുഭവം സ്വന്തമാക്കുമ്പോള്‍, അവിടുന്നില്‍ നമ്മുടെ ജീവിതത്തെ ധന്യമാക്കാനാവും. മനുഷ്യന്റെ പാപകരമായ ജീവിതത്തെ ജയിക്കാനുള്ള അവസരമാണു ദിവ്യബലി. തിന്മയുടെയും വിദ്വേഷത്തിന്റെയും വഞ്ചനയുടെയും അഴിമതിയുടെയും സ്വാധീനത്തില്‍ നിന്നു നമ്മെ ദിവ്യബലി മോചിപ്പിക്കും. ദൈവത്തോടും സഹോദരങ്ങളോടുമുള്ള വിശ്വസ്തയുടെ ഉടമ്പടി പാലിക്കാന്‍ നമുക്കാവണമെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു. കാല്‍കഴുകല്‍ ശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന എന്നിവയും ഇന്നലെ നടന്നു.
Image: /content_image/News/News-2017-04-14-08:41:07.jpg
Keywords: കര്‍ദിനാള്‍

4661
Category: 1
Sub Category:
Heading: സാത്താന്‍ പൂജക്കെതിരെ ജാഗ്രത പുലര്‍ത്തണം: കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി
Content: കൊച്ചി: തിന്മയുടെ ശക്തികളുടെ സ്വാധീനങ്ങളില്‍പ്പെട്ടു പരിശുദ്ധ കുര്‍ബാനയെ ദുരുപയോഗിക്കാന്‍ ശ്രമിക്കുന്ന സാത്താന്‍ പൂജ പോലുള്ള തെറ്റായ പ്രവണതകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. തിരുവനന്തപുരം നന്തന്‍കോട് നാലുപേരെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിക്കു സാത്താന്‍പൂജയുമായി ബന്ധമുണ്ടെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസ ജീവിതത്തില്‍ സുതാര്യത സുപ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. പാശ്ചാത്യരാജ്യങ്ങളില്‍ നിന്നാണു സാത്താന്‍പൂജ പോലുള്ള തിന്മകള്‍ വരുന്നത്. തിന്മയുടെ ശക്തിയുടെ ആവാസവും തിന്മയുടെ പ്രവര്‍ത്തനങ്ങളുമാണു അവിടെ നടക്കുന്നതെന്നാണു വിവരം. പോലീസ് സംവിധാനങ്ങളുടെ കണ്ണുവെട്ടിച്ചും രഹസ്യകേന്ദ്രങ്ങളില്‍ നടക്കുന്ന ഇത്തരം തിന്മകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു.
Image: /content_image/India/India-2017-04-15-06:51:58.jpg
Keywords: ആലഞ്ചേരി

4662
Category: 1
Sub Category:
Heading: മാര്‍പാപ്പ സെസേന-സര്‍സീന രൂപത സന്ദര്‍ശിക്കും
Content: വത്തിക്കാന്‍: ഇറ്റലിയുടെ ഉത്തരപൂര്‍വ്വ പ്രദേശത്തുള്ള സെസേന-സര്‍സീന രൂപതയില്‍ പാപ്പാ ഇടയസന്ദര്‍ശനം നടത്തുമെന്ന്‍ വത്തിക്കാന്‍. ഒക്ടോബര്‍ ഒന്നിനാണ് സന്ദര്‍ശനം നടത്തുക. പീയുസ് ആറാമന്‍ പാപ്പായുടെ മൂന്നാം ജന്മശതാബ്ദിയോടനുബന്ധിച്ച് രൂപതാദ്ധ്യക്ഷന്‍ ഡഗ്ലസ് റെഗത്തിയേരിയുടെയും ദിവ്യകാരുണ്യ കോണ്‍ഗ്രസിനോടനുബന്ധിച്ച് ബൊളോഞ്ഞ അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് മത്തേയൊ മരീയ ത്സൂപ്പിയുടെയും ക്ഷണപ്രകാരമാണ് പാപ്പായുടെ ഇടയസന്ദര്‍ശനം. ഒക്ടോബര്‍ ഒന്നിനു വത്തിക്കാനില്‍ നിന്ന് 325 കിലോമീറ്ററോളം അകലെ വടക്കു കിഴക്കായി സ്ഥിതിചെയ്യുന്ന ചെസേന സര്‍സീന രൂപതയിലേക്ക് മാര്‍പാപ്പാ ഹെലിക്കോപ്റ്ററില്‍ പുറപ്പെടും. ഏകദിന സന്ദര്‍ശനമായതിനാല്‍ അന്ന്‍ തന്നെ മാര്‍പാപ്പ വത്തിക്കാനില്‍ മടങ്ങിയെത്തും. കടല്‍ മാര്‍ഗ്ഗം ഇറ്റലിയില്‍ അഭയംതേടിയിരിക്കുന്ന യുവജനങ്ങള്‍ക്ക് ഒപ്പം ബൊളോഞ്ഞയില്‍ വച്ചുളള സമാഗമം, പൗരസമൂഹവുമായുള്ള കൂടിക്കാഴ്ച, വൈദികരും യുവജനങ്ങളും കുടുംബങ്ങളുമായുള്ള കൂടിക്കാഴ്ച എന്നിവ മാര്‍പാപ്പയുടെ സന്ദര്‍ശനത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. ദരിദ്രരുമൊത്തു ഉച്ചഭക്ഷണം കഴിക്കുവാനും, ബൊളോഞ്ഞ അതിരൂപതാ കത്തീഡ്രല്‍ ദേവാലയത്തില്‍ വൈദികരുമായുള്ള കൂടിക്കാഴ്ച നടത്താനും മാര്‍പാപ്പ സമയം കണ്ടെത്തും. വിശുദ്ധ ഡോമിനിക്കിന്‍റെ നാമധേയത്തിലുള്ള ബസിലിക്കയിലാണ് മാര്‍പാപ്പ ദിവ്യബലി അര്‍പ്പിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ രണ്ടാം തീയതി വടക്കേ ഇറ്റലിയിലെ ആല്‍പ്സ് താഴ്വാരത്ത് സ്ഥിതി ചെയ്യുന്ന കാര്‍പി രൂപത മാര്‍പാപ്പ സന്ദര്‍ശിച്ചിരിന്നു.
Image: /content_image/TitleNews/TitleNews-2017-04-15-09:41:35.jpg
Keywords: മാര്‍പാപ്പ, സന്ദര്‍

4663
Category: 1
Sub Category:
Heading: ഐഎസ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഫാദര്‍ ജാക്വസ് ഹാമലിന്റെ നാമകരണനടപടികള്‍ക്ക് ഔദ്യോഗിക തുടക്കം
Content: റൗവൻ: വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനിടെ ഐഎസ് ഭീകരവാദികള്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഫ്രഞ്ച് വൈദികന്‍ ഫാദര്‍ ജാക്വസ് ഹാമലിന്റെ നാമകരണനടപടികള്‍ക്ക് ഔദ്യോഗികമായ തുടക്കം. രൂപതാ വൈദികരുടെ ഒപ്പം നടത്തിയ ക്രിസം മാസിലാണ് റൌവന്‍ ആര്‍ച്ച് ബിഷപ്പ് ഡൊമനിക്യു ലിബ്‌സണ്‍ ഇക്കാര്യം അറിയിച്ചത്. നാമകരണ നടപടികളുടെ പോസ്റ്റുലേറ്ററായി രൂപത വൈസ് ചാന്‍സലറായ ഫാ. പോള്‍ വിഗോര്‍ഔക്സിനെ നിയമിച്ചിട്ടുണ്ട്. സാധാരണഗതിയില്‍ ഒരു വ്യക്തിയെ വിശുദ്ധനാക്കുവാനുള്ള നടപടികള്‍ ആരംഭിക്കുന്നത് അദ്ദേഹം അന്തരിച്ച് അഞ്ച് വര്‍ഷം കഴിഞ്ഞാണ്. ഈ നടപടിയില്‍ അയവ് വരുത്തി കൊണ്ടാണ് വൈദികന്റെ നാമകരണ നടപടികള്‍ക്ക് തുടക്കമായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈ 16-ാം തീയതി ഫ്രാന്‍സിലെ 'സെന്റ് എറ്റിനി ഡു റൂവ്‌റേ' ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനിടെയാണ് ഫാദര്‍ ജാക്വസ് ഹാമലിനെ ഐഎസ് തീവ്രവാദികള്‍ ദാരുണമായി കൊലപ്പെടുത്തിയത്. സെപ്റ്റംബര്‍ 14-ാം തീയതി വത്തിക്കാനില്‍ ഫാദര്‍ ജാക്വസ് ഹാമലിന്റെ സ്മരണയ്ക്കായി അര്‍പ്പിച്ച വിശുദ്ധ ബലിയ്ക്ക് ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ, വൈദികനെ വാഴ്ത്തപ്പെട്ട ഫാദര്‍ ജാക്വസ് ഹാമല്‍ എന്ന് സംബോധന ചെയ്തിരുന്നു. വൈദികന്റെ ചിത്രം അള്‍ത്താരയ്ക്കുള്ളില്‍ സ്ഥാപിച്ച പാപ്പ, വിശുദ്ധ ബലിയ്ക്കു ശേഷം ഇതേ ചിത്രം ആര്‍ച്ച് ബിഷപ്പ് ഡോമനിക്യൂ ലെബ്‌റണിനു നല്‍കുകയും അദ്ദേഹത്തോട് അത് ദേവാലയത്തിന് മുന്നില്‍ തന്നെ സ്ഥാപിക്കുവാന്‍ നിര്‍ദേശിച്ചിരുന്നു.
Image: /content_image/TitleNews/TitleNews-2017-04-15-11:29:40.jpg
Keywords: ജാക്വസ്, കഴുത്ത

4664
Category: 1
Sub Category:
Heading: വത്തിക്കാനിലെ മാധ്യമ വിഭാഗത്തിലേക്ക് ഇന്ത്യയില്‍ നിന്നുള്ള വൈദികനും
Content: വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ മാധ്യമ വിഭാഗത്തിന്‍റെ സെക്രട്ടേറിയേറ്റിന്‍റെ പുതിയ ഉപദേഷ്ടാക്കളില്‍ ഇന്ത്യയില്‍ നിന്നുള്ള ഫാദര്‍ പീറ്റര്‍ ഗോണ്‍സാല്‍വസും. പെസഹ ബുധനാഴ്ച ഫ്രാന്‍സിസ് പാപ്പ നിയമിച്ച രാജ്യാന്തരതലത്തിലുള്ള 13 മാധ്യമ വിദഗ്ദ്ധരുടെ കൂട്ടത്തിലാണ് സലേഷ്യന്‍ സഭാംഗമായ ഫാദര്‍ പീറ്റര്‍ ഗോണ്‍സാല്‍വസിനെയും തിരഞ്ഞെടുത്തിരിക്കുന്നത്. നിലവില്‍ റോമിലെ സലേഷ്യന്‍ പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റിയുടെ സാമൂഹ്യസമ്പര്‍ക്ക മാധ്യമ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നതിനിടെയാണ് ഫാദര്‍ പീറ്ററിന് പുതിയ നിയമനം ലഭിച്ചിരിക്കുന്നത്. മാധ്യമ രംഗത്ത് പ്രശസ്തനായ അദ്ദേഹം ഇന്ത്യയിലും പുറത്തും ഇംഗ്ലിഷ്ഭാഷാ സമൂഹങ്ങള്‍ക്ക് ഏറെ സുപരിചിതനായ ഗാനശേഖരങ്ങളുടെ സംഗീതജ്ഞനും സംവിധായകനും കൂടിയാണ്. ഫാ. പീറ്ററിനെ കൂടാതെ ഇറ്റാലിന്‍ ദേശീയ മെത്രാന്‍ സമിതിയില്‍ നിന്നുള്ള ഫാദര്‍ ഇവാന്‍ മഫേസിസ്, റോമിലെ സാന്താ ക്രോചെ യൂണിവേഴ്സിറ്റിയുടെ മാധ്യമവിഭാഗം പ്രഫസര്‍ ഫാദര്‍ ഹൊസെ മരിയ പോര്‍ത്തെ, യുഎന്നിന്‍റെ പ്രസ്സ് ഓഫിസ് മേധാവി ഡീനോ കത്താള്‍ദോ, ഇഡബ്ല്യുടിഎന്‍ എക്സക്യൂടിവ് ഓഫിസര്‍ മിഷേല്‍ വാര്‍സ്വാ, ഡൊമിനിക്കന്‍ സഭാംഗമായ ഫാദര്‍ എറിക് സലോബിര്‍, അമേരിക്കയിലെ ജെസ്യൂട്ട് വൈദികന്‍ ഫാദര്‍ ജെയിംസ് മാര്‍ട്ടിന്‍, മൈക്കിള്‍ പോള്‍, റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയിലെ സാമൂഹ്യസമ്പര്‍ക്ക മാധ്യമവിഭാഗം പ്രഫസര്‍ ഫാ. ജാക്വി അസ്ടോപ്, ഡോക്ടര്‍ പാവുളോ പെവെറീനി, ഫെര്‍ണാണ്ടോ ജിമേനിസ്, ബിബിസിയില്‍ നിന്നുള്ള ഗ്രഹാം ഏലിസ്, ഡോ. ആന്‍ കാര്‍ടര്‍ എന്നിവരെയും പുതുതായി നിയമിച്ചിട്ടുണ്ട്
Image: /content_image/TitleNews/TitleNews-2017-04-15-12:05:27.jpg
Keywords: വത്തിക്കാന്‍

4665
Category: 6
Sub Category:
Heading: ക്രിസ്തുവിന്‍റെ കല്ലറ: ലോക ചരിത്രത്തിലെ ശൂന്യമായ ഏക കല്ലറ
Content: "എന്നാൽ പത്രോസ് എഴുന്നേറ്റ് കല്ലറയിങ്കലേക്ക് ഓടി; കുനിഞ്ഞ് അകത്തേക്കു നോക്കിയപ്പോൾ അവനെ പൊതിഞ്ഞിരുന്ന തുണികൾ തനിയേ കിടക്കുന്നതു കണ്ടു. സംഭവിച്ചതിനെപ്പറ്റി വിസ്മയിച്ചുകൊണ്ട് അവൻ തിരിച്ചു പോയി". (ലൂക്കാ 24:12) #{red->n->n->യേശു ഏകരക്ഷകൻ: ഏപ്രിൽ 16}# <br> മനുഷ്യന്‍റെ ഉല്‍പ്പത്തി മുതല്‍ ഇന്നുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും- ക്രിസ്തുവിന്‍റെ കല്ലറ മാത്രമാണ് ലോകത്തിലെ ശൂന്യമായ കല്ലറ. കാരണം അവിടുന്നു മാത്രമാണ് മരണത്തെ പരാജയപ്പെടുത്തിക്കൊണ്ട് ഉത്ഥാനം ചെയ്തത്. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ധാരാളം സന്ദർശകരാണ് ദിവസംതോറും ഈ കല്ലറ നേരിൽ കാണുവാൻ ജറുസലേമിൽ എത്തിച്ചേരുന്നത്. നൂറ്റാണ്ടുകള്‍ക്ക് ശേഷം, 2016 ഒക്ടോബറിലാണ് ജറുസലേമിലെ 'ദ ചര്‍ച്ച് ഓഫ് ഹോളി സെപ്പല്‍ച്ചര്‍' ദേവാലയത്തിലെ ക്രിസ്തുവിന്റെ തിരുശരീരം അടക്കിയിരിക്കുന്ന കല്ലറയുടെ ഉപരിഘടന തുറന്നത്. കല്ലറയുടെ അറ്റകുറ്റപണികള്‍ക്കും, ശാസ്ത്രീയ പഠനങ്ങള്‍ക്കും വേണ്ടിയാണ് ഈ കല്ലറ തുറന്നത്. ക്രിസ്തുവിന്റെ തിരുശരീരം സംസ്‌കരിച്ച കല്ലറ തുറന്നതിനു പിന്നാലെ, ആ സ്ഥലത്തു നിരവധി അത്ഭുതങ്ങൾ നടന്നതായി റിപ്പോര്‍ട്ടുകൾ പുറത്തുവന്നിരുന്നു. ശാസ്ത്രത്തിനു പോലും ചിന്തിക്കാൻ കഴിയാത്ത അത്ഭുത പ്രതിഭാസങ്ങളാണ് കല്ലറ തുറന്നപ്പോൾ സംഭവിച്ചത്. ലോകാരംഭം മുതല്‍ അവസാനം വരെയുള്ള എല്ലാ കല്ലറകളും ഈ കല്ലറയോടു അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ലോകം മുഴുവനുമുള്ള ഓരോ കല്ലറകളിലും മണ്ണിനോട് അലിഞ്ഞു ചേര്‍ന്ന എല്ലാ ശരീരങ്ങളും അവസാന വിധി ദിവസം, മനുഷ്യബുദ്ധിക്ക് അപ്രാപ്യമായ ഒരു അവസ്ഥയില്‍ ഉയിര്‍പ്പിക്കപ്പെടേണ്ടതാണ്. കല്ലറ ശൂന്യമാക്കിക്കൊണ്ട് ഉത്ഥാനം ചെയ്ത ക്രിസ്തുവിന്‍റെ മുന്നില്‍ എല്ലാ ജനതകളും അന്നേ ദിവസം ഒരുമിച്ചു കൂട്ടപ്പെടും. എന്നാൽ, ഒരു മനുഷ്യായുസ്സു മുഴുവനും ഈ ഭൂമിയില്‍ ജീവിച്ചിട്ടും 'യേശു ഏകരക്ഷകൻ' എന്ന സത്യം തിരിച്ചറിയാതെ പോയ നിരവധി മനുഷ്യരും അനേകം കല്ലറകളിൽ വിശ്രമം കൊള്ളുന്നു. #{red->n->n->വിചിന്തനം}# <br> 'യേശു ഏകരക്ഷകൻ' എന്ന സത്യം തിരിച്ചറിയാതെ പോകുന്ന ഒരുപാട് മനുഷ്യര്‍ നമുക്കു ചുറ്റുമുണ്ട്. അവരെ എങ്ങനെ ഈ സത്യം അറിയിക്കും? മരിക്കുന്നതിനു മുമ്പെങ്കിലും അവരും ഈ സത്യം തിരിച്ചറിയേണ്ടതല്ലേ? #{red->n->n->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥന}# <br> "കര്‍ത്താവേ, എനിക്കു നീതി നടത്തിത്തരുന്ന ദൈവമേ, ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ എനിക്കുത്തരമരുളണമേ! ഞെരുക്കത്തില്‍ എനിക്ക് അങ്ങ് അഭയമരുളി കാരുണ്യപൂര്‍വ്വം എന്‍റെ പ്രാര്‍ത്ഥന കേള്‍ക്കണമേ! (സങ്കീര്‍ത്തനങ്ങള്‍ 4:1) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട് സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-04-15-14:20:32.jpg
Keywords: യേശു, ക്രിസ്തു

4666
Category: 18
Sub Category:
Heading: ഫാ. ജോസഫ് തളിയത്ത് നിര്യാതനായി
Content: കൊച്ചി: എറണാകുളം -അങ്കമാലി അതിരൂപതാംഗം ഫാ. ജോസഫ് തളിയത്ത് (ജോളിയച്ചന്‍- 73) നിര്യാതനായി. സംസ്‌കാരം നാളെ (17 തിങ്കള്‍) ഉച്ചകഴിഞ്ഞു മൂന്നിന് കാഞ്ഞൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍. ഭൗതികശരീരം ഇന്നു വൈകുന്നേരം നാലിനു ഫാ. തളിയത്ത് ഒടുവില്‍ വികാരിയായിരുന്ന ഞാലൂക്കര സെന്റ് പീറ്റേഴ്‌സ് പള്ളിയിലെത്തിക്കും. ഇവിടെ പൊതുദര്‍ശനത്തിനു ശേഷം ആറിനു കാഞ്ഞൂര്‍ പള്ളിയ്ക്കു സമീപമുള്ള സഹോദരന്‍ ജേക്കബിന്റെ വസതിയിലേക്കു കൊണ്ടുവരും. നാളെ ഉച്ചയ്ക്കു പന്ത്രണ്ടു മുതല്‍ കാഞ്ഞൂര്‍ ഫൊറോനാ പള്ളിയിലാണു പൊതുദര്‍ശനം. അതിരൂപതയിലെ മെത്രാന്മാരുടെ കാര്‍മികത്വത്തിലാണ് സംസ്‌കാരശുശ്രൂഷകള്‍. കാഞ്ഞൂര്‍ തളിയത്ത് പരേതരായ പൗലോസ്-അന്നംകുട്ടി ദമ്പതികളുടെ മകനായി 1945 മെയ് എട്ടിനാണു ജനനം. പ്രാഥമിക വിദ്യഭ്യാസത്തിനു ശേഷം 1962 ജൂണ്‍ 10 നു വൈദികപരിശീലനം ആരംഭിച്ചു. മംഗലാപുരം ഇന്റര്‍ ഡയോസിഷന്‍ സെമിനാരിയില്‍ തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചു. 1970 ഡിസംബര്‍ 10 നു ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയില്‍ നിന്നാണു പൗരോഹിത്യം സ്വീകരിച്ചത്. ഞാറയ്ക്കല്‍, ചേരാനല്ലൂര്‍ ഈസ്റ്റ്, മഞ്ഞപ്ര എന്നീ പള്ളികളില്‍ സഹവികാരി, എടയാഴം, നായത്തോട്, തിരുഹൃദയക്കുന്ന്, ചൊവ്വര, മള്ളുശേരി, പനങ്ങാട്, കോക്കുന്ന്, ശാന്തിപുരം, ഞാലൂക്കര പള്ളികളില്‍ വികാരിയായും സേവനം ചെയ്തു. അര്‍ബുദ രോഗത്തെത്തുടര്‍ന്നു ചികിത്സയും വിശ്രമവുമായി തൃക്കാക്കര വിജോഭവനില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. സിസ്റ്റര്‍ പാവന (സിഎസ്‌സി കോണ്‍വന്റ് തവളപ്പാറ) അംബി ജോയി (നെടുങ്കല്ലേല്‍ നാടുകാണി), സോഫി ജോര്‍ജ് (അവരാപ്പാട്ട് പാലമറ്റം), ജേക്കബ് തളിയത്ത് (എസ്ബിഐ, വാഴക്കുളം) എന്നിവരാണു സഹോദരങ്ങള്‍.
Image: /content_image/India/India-2017-04-16-08:13:47.jpg
Keywords: നിര്യാത

4667
Category: 1
Sub Category:
Heading: ഉയിര്‍പ്പ് ജീവന്റെ തിരുനാള്‍: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഈസ്റ്റര്‍ സന്ദേശം
Content: അവര്‍ക്കു ജീവനുണ്ടാകുവാനും അതു സമൃദ്ധമായി ഉണ്ടാകുവാനുമാണു ഞാന്‍ വന്നിരിക്കുന്നത് (യോഹ. 10.10). തന്നെത്തന്നെ നല്ല ഇടയനായി വിശേഷിപ്പിച്ചുകൊണ്ടു ഈശോ സംസാരിക്കുമ്പോഴാണു ആടുകള്‍ക്കു ജീവനുണ്ടാകുവാന്‍ അവിടുന്നു വന്നിരിക്കുന്നു എന്നു പറയുന്നത്. ഉപമയില്‍ ഉദ്ദേശിക്കുന്ന ആടുകള്‍ മനുഷ്യര്‍ തന്നെയാണ്. മനുഷ്യവംശത്തിനു ജീവന്‍ നല്‍കുവാന്‍ യേശു വന്നു. തന്റെ തന്നെ ജീവന്‍ നല്‍കിക്കൊണ്ടാണ് ആ ജീവന്‍ അവിടുന്നു മനുഷ്യര്‍ക്കു നല്‍കിയത്; ഇന്നും നല്‍കിക്കൊണ്ടിരിക്കുന്നത്. സൃഷ്ടിയുടെ കഥയില്‍ ജീവന്റെ വൃക്ഷത്തെക്കുറിച്ചു പരാമര്‍ശമുണ്ട്. അതിന്റെ ഫലത്തില്‍ നിന്നു ഭക്ഷിക്കരുതെന്നായിരുന്നു ദൈവത്തിന്റെ കല്പന. എന്നാല്‍ മനുഷ്യന്‍ ആ ഫലത്തില്‍ കൈവച്ചു. ജീവന്‍ ദൈവത്തിന്റെ ദാനമാണ്. അതിനു ഹാനി വരുത്താന്‍ മനുഷ്യന് അവകാശമില്ല എന്നു തന്നെയാണു സൃഷ്ടികഥയിലെ സൂചന. ആദം ദൈവത്തില്‍ നിന്നുള്ള ജീവന്റെ ഉത്ഭവത്തെ ചോദ്യം ചെയ്തുവെന്നുവരികില്‍ മകനായ കായേന്‍ തന്റെ സഹോദരനെ വധിച്ചുകൊണ്ടു ദൈവം നല്‍കിയ ജീവനെ നശിപ്പിച്ചു. അന്നു തുടങ്ങുന്നു മനുഷ്യചരിത്രത്തില്‍ ജീവന്റെ നാശം. ഉയിര്‍പ്പുതിരുനാള്‍ ജീവന്റെ തിരുനാളാണ്. മനുഷ്യനിലും പ്രപഞ്ചത്തിലും നിലനില്‍ക്കുന്ന ദൈവികജീവന്റെ വിവിധ രൂപങ്ങളിലുള്ള പ്രകാശനത്തിന്റെ തിരുനാള്‍. പ്രപഞ്ചത്തിന്റെ ചൈതന്യവും സകല ചരാചരങ്ങളിലും ജീവജാലങ്ങളിലുമുള്ള ജീവന്റെ ശക്തിയും ദൈവത്തില്‍ നിന്നു വരുന്നതാണ്. എല്ലാറ്റിലുമുപരി മനുഷ്യജീവനിലാണു ദൈവികജീവന്റെ ഉന്നതമായ പ്രകാശനം. ദൈവം മനുഷ്യനെ തന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ചുവെന്നു ബൈബിള്‍ പറയുമ്പോള്‍ ഉദ്ദേശിക്കുന്നതും ഇതു തന്നെയാണ്. ദൈവത്തിന്റെ ജീവന്‍ അതിന്റെ സത്തയില്‍ത്തന്നെ മനുഷ്യന് അവിടുന്നു നല്‍കിയിരിക്കുന്നു. ദൈവത്തില്‍ നിന്നുള്ള ആ ജീവനെയാണ് നാം ദൈവത്തിന്റെ ആത്മാവ് എന്നു വിളിക്കുന്നത്. ദൈവത്തില്‍നിന്നു വരുന്ന മനുഷ്യാത്മാവ് ദൈവത്തിങ്കലേക്കു തന്നെയാണു തിരിച്ചുപോകുന്നത്. മനുഷ്യന്റെ ശരീരത്തിലും മനസിലുമായി അധിവസിക്കുന്ന ഈ ആത്മാവ് അവന്റെ ജീവന്‍ പിരിയുമ്പോള്‍ ദൈവത്തിങ്കലേക്കു തിരിച്ചെത്തുന്നു. അവന്റെ ശരീരത്തിന്റെയും മനസിന്റെയും സഹായത്തോടെ അവന്‍ ചെയ്യുന്ന നന്മകളും തിന്മകളും അവന്റെ ആത്മാവിനെയും ബാധിക്കുന്നു. നന്മകള്‍ ചെയ്തു ജീവിക്കുന്ന മനുഷ്യാത്മാവ് യേശുവിനോടൊപ്പം ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു. ഇതാണ് ഉയിര്‍പ്പു തിരുനാളിന്റെ കാതലായ സന്ദേശം. യേശു പറയുന്നുണ്ട് 'ഞാന്‍ ഈ ഭൂമിയില്‍ നിന്ന് ഉയര്‍ത്തപ്പെടുമ്പോള്‍ എല്ലാ മനുഷ്യരെയും എന്നിലേക്ക് ആകര്‍ഷിക്കും' (യോഹ 12.32). യേശുവിന്റെ കുരിശുമരണത്തിലൂടെയും ഉത്ഥാനത്തിലൂടെയുമാണ് ഈ ഭൂമിയില്‍നിന്ന് അവിടുന്ന് ഉയര്‍ത്തപ്പെട്ടത്. അതോടെ മനുഷ്യവംശവും അവിടുത്തോടൊപ്പം ഉയര്‍ത്തപ്പെട്ടു. അവിടുന്നു വീണ്ടും പറയുന്നു; ഞാനാണു പുനരുത്ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും (യോഹ. 11.25). ജീവന്റെ സംരക്ഷണവും പരിപോഷണവും മനുഷ്യന്റെ കടമയാണ്. എല്ലാ ജീവനും സംരക്ഷിക്കപ്പെടണം. മനുഷ്യജീവന്റെ സംരക്ഷണം ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നു. മദര്‍ തെരേസ പറയുന്നുണ്ട്: നിങ്ങളുടെ ഇഷ്ടവും സുഖവും അനുസരിച്ചു ജീവിക്കുന്നതിനു വേണ്ടി ഒരു കുഞ്ഞിന്റെ ജീവനെ നിങ്ങള്‍ കൊല ചെയ്യുന്നുവെങ്കില്‍ അതു നിങ്ങളുടെ പാപ്പരത്തമാണ്. മനുഷ്യജീവനെ അതിന്റെ ആദ്യ അവസ്ഥ മുതല്‍ സംരക്ഷിക്കാന്‍ മനുഷ്യനുള്ള കടമ ഇന്നു പല രാജ്യങ്ങളിലും നിയമം മൂലവും നിഷേധിക്കുന്നുണ്ട്. പിറക്കാന്‍ പോകുന്ന കുഞ്ഞിന് അംഗവൈകല്യമോ മാനസിക വളര്‍ച്ചയുടെ അഭാവമോ ഉണ്ടെന്നതിന്റെ പേരില്‍ അതിന്റെ ഗര്‍ഭസ്ഥാവസ്ഥയില്‍ നശിപ്പിക്കുന്നത്, കൊല്ലരുത് എന്ന ദൈവത്തിന്റെ കല്പനയ്ക്കു വിരുദ്ധമാണ്. അത്തരം കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ ആ കുഞ്ഞുങ്ങള്‍ ജനിക്കുന്ന കുടുംബങ്ങള്‍ക്കു സാധ്യമല്ലെന്നു വരികില്‍ മതങ്ങളും സഭയും സര്‍ക്കാരും അതിനാവശ്യമായ സംവിധാനങ്ങളേര്‍പ്പെടുത്തുകയാണു വേണ്ടത്. പൂര്‍ണവളര്‍ച്ചയെത്തിയ മനുഷ്യരുടെ ജീവിതത്തിനു സംവിധാനങ്ങളേര്‍പ്പെടുത്താന്‍ സമൂഹവും സര്‍ക്കാരും എത്രമാത്രം ബദ്ധപ്പെടുന്നു. നാം നിരൂപിച്ചാല്‍ ശാരീരികവും മാനസികവുമായ വൈകല്യങ്ങളുള്ള കുഞ്ഞുങ്ങളെയും സംരക്ഷിക്കാന്‍ സാധിക്കുകയില്ലെന്നോ? ഒരു ആറ്റംബോംബിനു വേണ്ടി മനുഷ്യന്‍ ചെലവിടുന്ന പണംപോലും ആവശ്യമില്ല ഇത്തരം ഒരു ലക്ഷം കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍. മാനുഷികമൂല്യങ്ങളെ വിലയിരുത്തുന്നതിലാണു മനുഷ്യനു തെറ്റുപറ്റിയിരിക്കുന്നത്. ജീവന്‍ സംരക്ഷിക്കുന്നതോടൊപ്പം ജീവനു ഹാനികരമായ എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നുകൂടി നാം മാറിനില്‍ക്കണം. മദ്യപാനം മനുഷ്യന് ആരോഗ്യക്ഷതവും കുടുംബത്തകര്‍ച്ചയും സമൂഹശൈഥില്യവും വരുത്തുന്ന ദുശീലമാണ്. അതുപോലെതന്നെ പുകവലിയും ലഹരിസാധനങ്ങളുടെ ഉപയോഗവും. വിവിധങ്ങളായ മലിനീകരണ പ്രവര്‍ത്തനങ്ങളും ജീവനെ അപകടത്തിലാക്കുന്നു. പരിസരമലിനീകരണം, അന്തരീക്ഷ മലിനീകരണം, ജല മലിനീകരണം, മായംചേര്‍ക്കുന്നതുവഴിയുള്ള ഭക്ഷണസാധനങ്ങളുടെ മലിനീകരണം എന്നിവയെല്ലാം മനുഷ്യജീവനെ അപകടത്തിലാക്കിക്കൊണ്ടിരിക്കുകയാണ്. കാന്‍സറും ശ്വാസകോശ, കിഡ്‌നി സംബന്ധമായ രോഗങ്ങളും ഈ മലിനീകരണങ്ങളുടെ ബാക്കിപത്രമാണ്. ആധുനിക നഗരങ്ങളില്‍ അവ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. നദികളും പുഴകളും എന്തിനേറെ കടലും തന്നെ മനുഷ്യന്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന ഇടങ്ങളായി മാറിയിരിക്കുന്നു. രോഗാണുക്കളും വൈറസുകളും പെരുകുന്നു. പുതിയ രോഗങ്ങള്‍ രംഗപ്രവേശം ചെയ്യുന്നു. മനുഷ്യന്‍ തന്റെ ജീവനുതന്നെ ഒരുക്കുന്ന കൊലക്കുരുക്കുകളാണ് ഇവയെല്ലാം. കാലാവസ്ഥയുടെ വ്യതിയാനവും താപനിലയുടെ വര്‍ധനവും മനുഷ്യന്‍ പ്രപഞ്ചത്തെ വികലമായി കൈകാര്യം ചെയ്യുന്നതിന്റെ ഫലമാണെന്ന പണ്ഡിതമതത്തെ നാം ഗൗരവത്തോടെ വീക്ഷിക്കേണ്ടതുണ്ട്. താപനിലയില്‍ വന്ന മാറ്റം പരിഹരിക്കപ്പെടാന്‍ മാനുഷികമായി പരിശ്രമിക്കുന്നതിനൊപ്പം മഴയ്ക്കായി സര്‍വശക്തനായ ദൈവത്തോടു പ്രാര്‍ഥിക്കുകയും വേണം. മനുഷ്യന് ആത്മീയവും ഭൗതികവുമായി ജീവന്റെ സമൃദ്ധിയുണ്ടാകുവാന്‍ വന്ന യേശുവിന്റെ ഉയിര്‍പ്പുതിരുനാള്‍ ഈ രംഗത്തെല്ലാം നമ്മില്‍ നിന്നു തിരുത്തലുകള്‍ ആവശ്യപ്പെടുന്നു. മനുഷ്യജീവനെ സംരക്ഷിക്കുക, സര്‍വജീവജാലങ്ങളുടെയും സുസ്ഥിതി ഉറപ്പുവരുത്തുക, മരങ്ങളും കാടുകളും സംരക്ഷിക്കുക, പുഴകളും തോടുകളും ശുചീകരിക്കുക ഇവയെല്ലാം വ്യക്തികളുടെയും കുടുംബങ്ങളുടെയും സമൂഹത്തിന്റെയും സര്‍ക്കാരുകളുടെയും ഉത്തരവാദിത്തമായി കാണാന്‍ ഉയിര്‍പ്പുതിരുനാള്‍ നമ്മെ നിര്‍ബന്ധിക്കുന്നു. കൂട്ടായ്മയോടെ പ്രവര്‍ത്തിച്ചു കാലഘട്ടത്തിന്റെ ഈ ഉത്തരവാദിത്തം നിറവേറ്റുവാന്‍ നമുക്കു പരിശ്രമിക്കാം. മനുഷ്യനിലും പ്രകൃതിയിലും ജീവന്റെ ചൈതന്യം പ്രകാശമാനമാകട്ടെ. ആത്മാവിലും ശരീരത്തിലും ആരോഗ്യമുള്ള ഒരു ജനത എല്ലായിടത്തും രൂപപ്പെടുവാന്‍ ഇടയാകട്ടെ.
Image: /content_image/News/News-2017-04-16-09:10:35.jpg
Keywords: സന്ദേശം, ആലഞ്ചേരി

4668
Category: 1
Sub Category:
Heading: മുഖ്യമന്ത്രിയും ഗവര്‍ണറും ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു
Content: തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണ്ണര്‍ പി സദാശിവവും ഈസ്റ്റർ ആശംസകൾ നേർന്നു. പ്രത്യാശയുടെ സന്ദേശം പ്രസരിപ്പിക്കുന്ന ഈസ്റ്റർ ദിനം ശാന്തിയും സമാധാനവും കൊണ്ട് ആഘോഷിക്കാൻ കഴിയട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു. ദുർബലരോടും അടിച്ചമർത്തപ്പെട്ടവരോടും പാവപ്പെട്ടവരോടുമുള്ള ക്രിസ്തുവിന്റെ സേവന സമർപ്പണം പ്രചോദനമേകുന്നതാണെന്നും ഏവർക്കും സ്‌നേഹവും സന്തോഷവും പ്രതീക്ഷയും സമാധാനവും നിറഞ്ഞതാകട്ടെ ഈ ദിനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകമെമ്പാടുമുള്ള മലയാളികൾക്കു ഗവർണർ പി.സദാശിവവും ഈസ്റ്റർ ആശംസ നേർന്നു. ക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപിനെ വാഴ്‌ത്തുന്ന ഈസ്റ്റർ, നമ്മുടെ മനസ്സിൽ പ്രതീക്ഷയും സമാധാനവുമേകട്ടെ. ഒപ്പം, ദുർബലരെയും പീഡിതരെയും അനുകമ്പയോടെയും ഒരുമയോടെയും സേവിക്കാൻ പ്രചോദിപ്പിക്കുകയും ചെയ്യട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
Image: /content_image/News/News-2017-04-16-10:18:34.jpg
Keywords: പിണറാ