Contents
Displaying 4361-4370 of 25062 results.
Content:
4639
Category: 18
Sub Category:
Heading: ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് കുന്നംകുളം ഭദ്രാസന സഹായ മെത്രാപ്പോലീത്ത
Content: കുന്നംകുളം: മലങ്കര ഓർത്തഡോക്സ് സഭ കുന്നംകുളം ഭദ്രാസന സഹായ മെത്രാപ്പോലീത്തയായി അഹമ്മദാബാദ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മാർ യൂലിയോസിനെ നിയമിച്ചു. ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയാണ് നിയമന ഉത്തരവ് പുറത്തിറക്കിയത്. മേയ് ഒന്നിനു ഡോ. ഗീവർഗീസ് മാർ യൂലിയോസ് ചുമലയേൽക്കും. സെന്റ് അലോഷ്യസ് കോളജിൽനിന്ന് ബിരുദമെടുത്തശേഷം വിദേശ സർവകലാശാലകളിൽനിന്ന് ജർമൻ, ഹിബ്രു, ഗ്രീക്ക്, ലാറ്റിൻ എന്നീ ഭാഷകളിൽ ഡിപ്ലോമയും, ചിക്കാഗോ സർവകലാശാലയിൽനിന്ന് പോസ്റ്റ് ഡോക്ടറേറ്റും അദ്ദേഹം നേടിയിട്ടുണ്ട്. കോട്ടയം പഴയസെമിനാരി, നാഗ്പൂർ സെമിനാരി എന്നിവിടങ്ങളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട് മലങ്കര സഭാ മാസിക, ദൃശ്യ മാധ്യമ സമിതി, നാഷണൽ റിലീഫ് സർവീസ് ഓഫ് ഓർത്തഡോക്സ് ചർച്ച് എന്നിവയുടെ പ്രസിഡന്റായി സേവനം ചെയ്യുന്നതിനിടെയാണ് പുതിയ നിയമനം. കുന്നംകുളം തെക്കെ അങ്ങാടി സ്വദേശിയാണ് ഡോ. ഗീവർഗീസ് മാർ യൂലിയോസ്.
Image: /content_image/India/India-2017-04-12-05:15:31.jpg
Keywords: മലങ്കര

4640
Category: 1
Sub Category:
Heading: അന്ത്യഅത്താഴ സ്മരണയില്‍ നാളെ പെസഹ വ്യാഴം
Content: കൊച്ചി: അന്ത്യ അത്താഴ വേളയില്‍ യേശു, ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ച് എളിമയുടെയും വിനയത്തിന്റെയും മാതൃക ലോകത്തിന് സമ്മാനിച്ചതിന്റെയും വിശുദ്ധ കുർബാന സ്ഥാപിക്കുകയും ചെയ്തതിന്റെ ഓര്‍മ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ നാളെ പെസഹ ആചരിക്കും. പെസഹ ശുശ്രൂഷകളോട് അനുബന്ധിച്ച് നാളെ ദേവാലയങ്ങളിൽ ദിവ്യബലിയും കാൽകഴുകൽ ശുശ്രൂഷയും നടക്കും. ഗദ്സമെനിലെ യേശുവിന്‍റെ പ്രാര്‍ത്ഥനയെ അനുസ്മരിച്ച് ദേവാലയങ്ങളില്‍ രാവിലെ മുതല്‍ വൈകീട്ട് വരെ ദിവ്യകാരുണ്യ ആരാധനയും സംഘടിപ്പിക്കുന്നുണ്ട്. സ്വന്തം ശരീരവും രക്തവുമായ അന്ത്യ അത്താഴം യേശു ശിഷ്യർക്കു പകുത്തു നൽകിയ വിശുദ്ധ കുർബാന സ്ഥാപനത്തിന്റെ ഓർമയില്‍ ദേവാലയങ്ങളിലും ഭവനങ്ങളിലും അപ്പംമുറിക്കല്‍ ശുശ്രൂഷയും നടക്കും. പെസഹ വ്യാഴാഴ്ചയോട് അനുബന്ധിച്ച് വത്തിക്കാനിലും വിശുദ്ധ നാട്ടിലും പ്രത്യേകം ശുശ്രൂഷകള്‍ നടക്കും. വത്തിക്കാനില്‍ പെസഹാ വ്യാഴാഴ്ചയിലെ ശുശ്രൂഷകള്‍ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ വച്ചായിരിക്കും നടക്കുക. നാളെത്തെ ശുശ്രൂഷയില്‍ മാർപാപ്പ, പാലിയാനോ ജയിലിലെ അന്തേവാസികളുടെ കാലുകളാണ് കഴുകുന്നത്. ബലിയർപ്പണത്തോടനുബന്ധിച്ചുള്ള തിരുകർമ്മങ്ങൾക്കിടയിലാണ് ശുശ്രൂഷ ഒരുക്കിയിരിക്കുന്നത്.
Image: /content_image/News/News-2017-04-12-06:17:28.jpg
Keywords: പെസ

4641
Category: 18
Sub Category:
Heading: ഈസ്റ്റർ ദിനത്തിൽ മതസൗഹാർദ്ദ സംഗമം നടക്കും
Content: കൊച്ചി: ചാവറ കൾച്ചറൽ സെന്റർ ലോക മതാന്തര സംഘടനയായ വേൾഡ് ഫെല്ലോഷിപ്പ് ഓഫ് ഇന്റർ റിലീജിയസ് കൗണ്‍സിലിന്റെ (ഡബ്ല്യുഐആര്‍സി) സഹകരണത്തോടെ ഈസ്റ്റർദിനത്തിൽ മത സൗഹാർദസംഗമം -പ്രത്യാശയുടെ ഘോഷം സംഘടിപ്പിക്കും. രാവിലെ 8.15 ന് പ്രാതലോടെയാണ് സംഗമം ആരംഭിക്കുന്നത്. പരിപാടിയിൽ മത- സാംസ്ക്കാരിക - രാഷ്ട്രീയ രംഗത്തെ നിരവധി പേര്‍ പങ്കെടുക്കും. ചടങ്ങിൽ പ്രൊവിൻഷ്യൽ വികാർ ജനറലായി പോകുന്ന ഫാ.തോമസ് പന്തപ്ലാക്കലിനെ ആദരിക്കുമെന്ന് ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ.റോബി കണ്ണൻചിറ അറിയിച്ചു.
Image: /content_image/India/India-2017-04-12-07:00:14.jpg
Keywords: ചാവറ

4642
Category: 18
Sub Category:
Heading: ശിവഗംഗൈ രൂപതയുടെ പ്രഥമ മെത്രാൻ എഡ്വാര്‍ഡ് ഫ്രാന്‍സിസ് അന്തരിച്ചു
Content: ശിവഗംഗൈ: തമിഴ്‌നാട്ടിലെ ശിവഗംഗൈ ലത്തീൻ രൂപതയുടെ സ്ഥാപകനും പ്രഥമ ബിഷപ്പുമായ റവ. എസ് എഡ്വാര്‍ഡ് ഫ്രാന്‍സിസ് ദിവംഗതനായി. 86 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരിന്നു മരണം. മൃതസംസ്‌കാര ശുശ്രൂഷകള്‍ ഇന്ന്‍ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ആരംഭിക്കും. ശിവഗംഗ ബിഷപ്പ്സ് ഹൌസില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്ന മൃതദേഹം സന്ദര്‍ശിക്കുവാന്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള ആളുകള്‍ എത്തികൊണ്ടിരിക്കുകയാണ്. നിലവിലെ മെത്രാന്‍ ജെ സൂസൈമാണിക്യം മൃതസംസ്കാരശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. മൃതസംസ്കാരത്തോടനുബന്ധിച്ച സെന്റ് ജസ്റ്റിന്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ക്യാമ്പസില്‍ പ്രത്യേക ബലിയര്‍പ്പണവും നടക്കും. തുടര്‍ന്നു മൃതദേഹം സെന്റ് അലന്‍ഗാര അണ്ണൈ കത്തീഡ്രലില്‍ പ്രത്യേകം തയാറാക്കിയ കല്ലറയില്‍ സംസ്‌കരിക്കും. മധുരയിലെയും ട്രിച്ചിയിലെയും സെമിനാരി പഠനത്തിന് ശേഷം 1957 മാര്‍ച്ച് 25നാണ് എഡ്വാര്‍ഡ് ഫ്രാന്‍സിസ് വൈദികനായത്. 30 വര്‍ഷങ്ങള്‍ക്ക് ശേഷം 1987ല്‍ മെത്രാനായി അഭിഷിക്തനായി. 18 വര്‍ഷം മെത്രാനായി സേവനം ചെയ്ത അദ്ദേഹം 2005-ല്‍ ആണ് വിരമിച്ചത്. തമിഴ്നാട് ബിഷപ്പ്സ് കൗണ്‍സില്‍ സെക്രട്ടറിയായും തമിഴ്നാട് ബൈബിൾ കമ്മീഷൻ സെക്രട്ടറിയായും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്.
Image: /content_image/News/News-2017-04-12-09:07:20.jpg
Keywords: അന്തരി

4643
Category: 1
Sub Category:
Heading: ദിവ്യബലി അര്‍പ്പണം തടയാന്‍ ചൈനീസ് ബിഷപ്പിനെ സര്‍ക്കാര്‍ കസ്റ്റഡിയില്‍ എടുത്തു
Content: ബെയ്ജിംഗ്: വിശുദ്ധ കുര്‍ബാന അര്‍പ്പണം തടയാന്‍ കത്തോലിക്കാ ബിഷപ്പിനെ ചൈനീസ് സര്‍ക്കാര്‍ കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ട്. ഫൂജിയാന്‍ പ്രവിശ്യയിലെ മിന്‍ഡോണ്‍ രൂപതയിലെ മെത്രാനായ വിന്‍സെന്റ് ഗുവോ സിജിന്‍ ആണ് അന്യായമായി കസ്റ്റഡിയിലാക്കപ്പെട്ടത്. ഏപ്രില്‍ 6 വ്യാഴാഴ്‌ച ആദ്യമായി രൂപതയില്‍, പുരോഹിതരും മെത്രാനും തമ്മിലുള്ള ഐക്യത്തിന്റെ അടയാളമായി 'തൈലാഭിഷേക കുര്‍ബ്ബാന' അര്‍പ്പിക്കുന്നതിന് തൊട്ടു മുന്‍പാണ് അദ്ദേഹം കസ്റ്റഡിയിലായത്. 20 ദിവസത്തോളം നീണ്ടു നില്‍ക്കുന്ന ഒരു പഠന ക്ലാസ്സിനു വേണ്ടിയാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത് എന്നാണ് ഫുവാന്‍ സിറ്റിയിലെ ലോക്കല്‍ റിലീജിയസ് അഫയേഴ്സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ തൈലാഭിഷേക കുര്‍ബാനയില്‍ നിന്നും അദ്ദേഹത്തെ തടയുക എന്നതാണ് യഥാര്‍ത്ഥ കാരണമായി വിലയിരുത്തപ്പെടുന്നത്. മിന്‍ഡോണ്‍ രൂപതയിലെ മെത്രാനായിരുന്ന വിന്‍സെന്റ് ഹുവാങ്ങ് സോചെംഗ് കാലം ചെയ്തതിനെ തുടര്‍ന്ന്‍ കഴിഞ്ഞ വര്‍ഷമായിരുന്നു വിന്‍സെന്റ് ഗുവോ സിജിന്‍ മെത്രാനായി അഭിഷിക്തനായത്. കമ്മ്യൂണിസ്റ്റ് ഭരണം നിലനില്‍ക്കുന്ന ചൈനയില്‍ രണ്ടു തരം സഭകളാണ് ഇപ്പോഴുള്ളത്. ചൈനീസ് സര്‍ക്കാരിന്റെ അനുമതിയോടും, വത്തിക്കാന്റെ അനുമതി ഇല്ലാതെയും പ്രവര്‍ത്തിക്കുന്ന സഭയാണ് ഒന്നാമത്തേത്. രണ്ടാമത്തേത് വത്തിക്കാന്റെ അനുമതിയോടെ നിയമിതരായ ബിഷപ്പുമാരും വൈദികരും നടത്തുന്ന സഭ. അധികാരികളെ ഭയന്ന് ഇവര്‍ രഹസ്യമായാണ് ആരാധന നടത്തുന്നത്. ഭൂഗര്‍ഭ സഭ എന്നാണ് ഇവരെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. സര്‍ക്കാര്‍ അംഗീകാരം നല്‍കാത്ത കത്തോലിക്കാ സഭയുടെ ശക്തമായ മേഖലയാണ് ഫൂജിയന്‍ പ്രവിശ്യ. ഏതാണ്ട് 3,70,000-ത്തോളം കത്തോലിക്കര്‍ ഇവിടെ വസിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ സര്‍ക്കാര്‍ അംഗീകരിക്കാത്ത കത്തോലിക്കരുടെ എണ്ണം ഏതാണ്ട് 80,000 ത്തോളം വരും. പ്രധാനപ്പെട്ട തിരുനാളുകള്‍ക്കും ആഘോഷങ്ങള്‍ക്കും മുന്‍പ് മെത്രാന്‍മാരേയും പുരോഹിതരേയും കസ്റ്റഡിയിലെടുക്കുന്ന സര്‍ക്കാര്‍ നിലപാട് ഏറെ പ്രതിഷേധത്തിന് ഇടയാക്കിയെങ്കിലും സര്‍ക്കാര്‍ നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ല. ചൈനാ ഗവണ്‍മെന്റ് അംഗീകരിക്കുന്ന ഒരു മെത്രാന്‍ ഫൂജിയാന്‍ പ്രവിശ്യയില്‍ ഉണ്ടെങ്കിലും വത്തിക്കാന്‍ മെത്രാനെ അംഗീകരിക്കുന്നില്ല. അതേ സമയം ചൈനീസ് സർക്കാർ നിയമിച്ച ബിഷപ്പുമാര്‍ക്ക് വത്തിക്കാനില്‍ നിന്നും പുതിയ ധാരണപ്രകാരം അംഗീകാരം നല്‍കിയേക്കുമെന്നു നേരത്തെ റിപ്പോര്‍ട്ടുണ്ടായിരിന്നു. എന്നാല്‍ ഇതിന് വത്തിക്കാന്‍ സ്ഥിരീകരണം നല്‍കിയിട്ടില്ല.
Image: /content_image/TitleNews/TitleNews-2017-04-12-10:21:03.jpg
Keywords: ചൈന

4644
Category: 6
Sub Category:
Heading: ദുഃഖവെള്ളി വെറും ഒരു മതാചാരമല്ല; അത് ലോകം മുഴുവന്‍റെയും രക്ഷയുടെ ദിനത്തിന്റെ ഓർമ്മയാണ്
Content: "യേശു അവനോട് അരുളിച്ചെയ്തു: സത്യമായി ഞാൻ നിന്നോടു പറയുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസായിൽ ആയിരിക്കും" (ലൂക്കാ 23:43) #{red->n->n->യേശു ഏക രക്ഷകൻ: മാര്‍ച്ച് 30}# ക്രിസ്തുവിന്‍റെ കുരിശുമരണത്തിന്‍റെ ഓര്‍മ്മ ആചരിക്കുന്ന ദുഃഖവെള്ളി ക്രിസ്ത്യാനികൾക്കുവേണ്ടി മാത്രമുള്ളതല്ല; അത് ലോകം മുഴുവന്‍റെയും രക്ഷയുടെ ദിവസത്തിന്റെ ഓർമ്മയാണ്. ലോകം മുഴുവനുമുള്ള സകല മനുഷ്യരും- അവര്‍ ഏതു ജാതിയിലും മതത്തിലും പെട്ടവരാകട്ടെ, അവര്‍ ഈശ്വരവിശ്വാസികളോ നിരീശ്വരവാദികളോ ആകട്ടെ, എല്ലാ മനുഷ്യരും അവരറിയാതെ തന്നെ ഇന്നേ ദിവസം ദൈവത്തിന്റെ മുൻപിൽ ശിരസ്സുനമിക്കുന്നു. ലോകം മുഴുവനും, ഈ ദിവസത്തെയോര്‍ത്ത് ദൈവത്തിനു നന്ദി പറയുന്നു. കാരണം ക്രിസ്തുവിന്‍റെ കുരിശുമരണം കേവലം ക്രിസ്ത്യാനിക്കുവേണ്ടി മാത്രമല്ല, ലോകം മുഴുവനും വേണ്ടിയുള്ള രക്ഷാകര സംഭവമാണ്. ഈ സത്യം തിരിച്ചറിഞ്ഞതു കൊണ്ടാണ് ക്രിസ്തുവില്‍ വിശ്വസിക്കുന്നവരുടെ എണ്ണം ജറുസലേമിലെ ഒരു ചെറിയ ശിഷ്യഗണത്തില്‍ നിന്നും ലോകം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ക്രൈസ്തവ വിശ്വാസ സമൂഹത്തിലേക്ക് വളര്‍ന്നത്. ദൈവത്തിന്‍റെ സ്നേഹം ആരെയും ഒഴിവാക്കുന്നില്ല. കാണാതെ പോയ ആടിന്‍റെ ഉപമയുടെ അവസാനഭാഗത്ത് യേശു അനുസ്മരിപ്പിച്ചു: "അതുകൊണ്ട് ഈ ചെറിയവരില്‍ ഒരുവന്‍ പോലും നശിച്ചുപോകാന്‍ എന്‍റെ സ്വര്‍ഗ്ഗസ്ഥനായ പിതാവ് ഇഷ്ടപ്പെടുന്നില്ല". "അനേകരുടെ വീണ്ടെടുപ്പിനായി തന്‍റെ ജീവന്‍ നല്‍കാനാണ് താന്‍ വന്നതെന്ന് അവിടുന്ന് ഉറപ്പിച്ചു പറയുന്നു. 'അനേകരുടെ' എന്ന ഈ പ്രയോഗം മതത്തിന്റെ വേലിക്കെട്ടുകൾക്കും അപ്പുറത്തേക്കു വ്യാപിക്കുന്ന രക്ഷാകര പദ്ധതിയിലേക്കു വിരൽ ചൂണ്ടുന്നു. ആരെയും ഒഴിവാക്കാതെ എല്ലാ മനുഷ്യര്‍ക്കും വേണ്ടി മിശിഹാ മരിച്ചുവെന്ന് അപ്പ്സ്തോലന്മാരുടെ പ്രബോധന മാതൃക പിന്തുടര്‍ന്നു സഭയും പഠിപ്പിക്കുന്നു. ലോകാരംഭം മുതൽ അവസാനം വരെ "ക്രിസ്തുവിന്‍റെ സഹനം ആവശ്യമില്ലാത്ത ഒരു മനുഷ്യനും ഉണ്ടായിരുന്നില്ല, ഇപ്പോഴില്ല, ഇനി ഉണ്ടായിരിക്കുകയുമില്ല" (Council of Quiercy). #{red->n->n->വിചിന്തനം}# ആരെയും ഒഴിവാക്കാതെ എല്ലാ മനുഷ്യര്‍ക്കും വേണ്ടിയാണ് ക്രിസ്തു മരിച്ചതെന്ന സത്യം തിരിച്ചറിഞ്ഞവരാണോ നാം? ഈ സത്യം തിരിച്ചറിയാതെ അനേകർ ഇന്നും നമുക്കിടയിൽ ജീവിക്കുന്നു. അവരിലേക്ക് ക്രിസ്തുവിന്റെ സന്ദേശം എത്തിക്കാൻ നാം എന്തെങ്കിലും ചെയ്യാറുണ്ടോ? അതോ ഈ ലോകത്തിലെ നേട്ടങ്ങൾക്കു വേണ്ടി മാത്രം ക്രിസ്തുവിൽ വിശ്വസിക്കുന്നവരാണോ നാം? "സുവിശേഷം പ്രസംഗിക്കുന്നവരുടെ പാദങ്ങൾ എത്രയോ സുന്ദരമാണെന്ന്' വിശുദ്ധ ലിഖിതം തന്നെ പ്രസ്താവിക്കുമ്പോൾ, ആ മഹത്തായ പ്രവർത്തിക്കുവേണ്ടി നാം ജീവിതത്തിൽ സമയം മാറ്റിവയ്ക്കാറുണ്ടോ? ലോക സുവിശേഷവൽക്കരണത്തിനായി പ്രാർത്ഥിച്ചുകൊണ്ട്, സ്വർഗ്ഗം സന്തോഷിക്കുകയും തലമുറകൾ അനുഗ്രഹിക്കപ്പെടുകയും ചെയ്യുന്ന മഹത്തായ സുവിശേഷവേലയിൽ നമുക്കും പങ്കാളികളാകാം. #{red->n->n->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥന}# "കര്‍ത്താവിന്‍റെ കല്‍പ്പന ഞാന്‍ വിളംബരം ചെയ്യും; അവിടുന്ന് എന്നോട് അരുളിച്ചെയ്തു: നീ എന്‍റെ പുത്രനാണ്; ഇന്നു ഞാന്‍ നിനക്ക് ജന്മം നല്‍കി. എന്നോട് ചോദിച്ചുകൊള്ളുക, ഞാന്‍ നിനക്ക് ജനതകളെ അവകാശമായിത്തരും; ഭൂമിയുടെ അതിരുകള്‍ നിനക്ക് അധീനമാകും" (സങ്കീര്‍ത്തനങ്ങള്‍ 2:7-8) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട് സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-04-12-12:49:41.jpg
Keywords: ദുഃഖവെള്ളി, ഏകരക്ഷകന്‍

4645
Category: 4
Sub Category:
Heading: വിശുദ്ധ കുര്‍ബാന സ്വീകരിച്ചാല്‍ ഞാനും ഈശോയാകില്ലേ?
Content: "നമ്മുടെ ജീവിതത്തില്‍ കണ്ടെത്താവുന്ന ഏറ്റവും വിലയേറിയ നിമിഷങ്ങളാണ് വി.കുര്‍ബ്ബാന സ്വീകരണം കഴിഞ്ഞുള്ള സമയം." (വി. മേരി മഗ്ദലിന്‍). നന്നായി ഒരുങ്ങി വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുന്ന വ്യക്തി ഈശോയുമായി ഒന്നാകുന്നു. വി.കുര്‍ബ്ബാന ബോധത്തോടും ഭക്തിയോടും കൂടി സ്വീകരിച്ചു മരിക്കുക എന്നത് ഏറ്റവും വലിയ ആഗ്രഹമാണ്. നമ്മുടെ ശരീരവും ആത്മാവും മനസ്സും പൂര്‍ണ്ണമായും ബലിയില്‍ കേന്ദ്രീകരിച്ച് ബലിയില്‍ പങ്കുകൊള്ളുക. അത് വലിയ ആനന്ദത്തിലേക്ക് നമ്മെ നയിക്കും. ഒരിക്കല്‍ ഭക്തിപൂര്‍വ്വം ബലിയില്‍ സംബന്ധിച്ചു. അതിനുശേഷം ആരാധനയിലും ഭക്തിപൂര്‍വ്വം പങ്കെടുത്തു. സ്വര്‍ഗ്ഗീയാനന്ദത്താല്‍ നിറഞ്ഞ നിമിഷങ്ങളില്‍ ദേവാലയത്തില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. ആരാധനയ്ക്കു ശേഷവും കുറച്ചു സമയം പ്രാര്‍ത്ഥിച്ചിരുന്നു. എല്ലാവരും പള്ളിയില്‍ നിന്നും പോയി. ഞാനും രണ്ട് സിസ്റ്റര്‍മാരും അവശേഷിച്ചു. ഞാന്‍ പള്ളിയില്‍ നിന്നിറങ്ങി. സിസ്റ്റര്‍മാരും. സിസ്റ്റര്‍മാരുടെ രണ്ടു പേരുടെ കയ്യിലും ഓരോ പൂച്ചെണ്ടുകളുണ്ട്. ദിവ്യകാരുണ്യ ഈശോയുടെ രണ്ടു വശത്തും വച്ച പൂക്കള്‍. ഞങ്ങള്‍ പള്ളിയില്‍ നിന്നിറങ്ങിയപ്പോള്‍ മുതല്‍ ഒരുമിച്ചാണ് നടക്കുന്നത്. ഇവിടെ എന്നെ ആകര്‍ഷിച്ച ഒരു കാര്യമുണ്ട്. ഞാന്‍ നടുക്കും സിസ്റ്റര്‍മാര്‍ രണ്ടു വശങ്ങളിലും ദിവ്യകാരുണ്യ നാഥന് വച്ചിരുന്ന പൂക്കളുമായിട്ടാണ് സിസ്റ്റര്‍മാര്‍ എന്‍റെ രണ്ടു വശങ്ങളിലുമായി നടക്കുന്നത്. ഞാന്‍ ഇപ്രകാരം ചിന്തിച്ചു. ഈശോയുടെ അപ്പുറത്തും ഇപ്പുറത്തും ഇരുന്ന പൂക്കളുമായി സിസ്റ്റര്‍മാര്‍ നടക്കുന്നു. അപ്പോള്‍ ഞാനും ഈശോയാണോ. അതെ, ഈശോയുടെ ബലിയില്‍ ഭക്തിപൂര്‍വ്വം പങ്കെടുത്ത് ഈശോയെ സ്വീകരിച്ച ഞാന്‍ ഈ നിമിഷങ്ങളില്‍ തീര്‍ച്ചയായും ഒരു തരത്തില്‍ പറഞ്ഞാല്‍ ഈശോ തന്നെയാണ്. കുറെ നടന്നപ്പോള്‍ അവര്‍ മഠത്തിലേക്കുള്ള വഴിയെ തിരിഞ്ഞുപോയി. ഞാന്‍ ഒറ്റയ്ക്കായി. ഉടനെതന്നെ രണ്ടു പൂക്കള്‍ പറിച്ചു എന്‍റെ ഉള്ളിലുള്ള ഈശോയെ സങ്കല്‍പ്പിച്ചു കൊണ്ട് ഈശോയ്ക്ക് സ്വീകരണം കൊടുത്തു. രണ്ടു പൂക്കള്‍ രണ്ടു വശത്തുമായി പിടിച്ച് കൊണ്ട് കുറെ നടന്നു. ലോകത്തിലേക്കിറങ്ങുമ്പോള്‍ നമുക്ക് പ്രശ്നങ്ങളുണ്ടാകുമെന്നത് വാസ്തവമാണ്. എങ്കിലും "ലോകത്തെ ജയിച്ചവന്‍" നമ്മുടെ ഉള്ളിലുണ്ടെന്നു നാം മറക്കരുത്. (യോഹ. 16:33). ഏശയ്യാ പ്രവാചകന്‍ പറയുന്നതു പോലെ, "ഞാന്‍ അശുദ്ധമായ അധരങ്ങള്‍ ഉള്ളവനും അശുദ്ധമായ അധരങ്ങള്‍ ഉള്ളവരുടെ മധ്യേ വസിക്കുന്നവനുമാണ്." പ്രവാചകന്‍റെ അധരത്തെ വിശുദ്ധീകരിച്ചതുപോലെ ഓരോ വി.കുര്‍ബ്ബാനയിലും നാം വിശുദ്ധീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. (ഏശയ്യാ 6:5-6). ഇവിടെ നമുക്കു ഈശോയെപ്പോലെ പറയാനാവണം "ഞാന്‍ ഏകനല്ല. പിതാവ് എന്നോട് കൂടെയുണ്ട്" (യോഹ. 16:32). പരിശുദ്ധ കുര്‍ബ്ബാന പരിശുദ്ധാത്മാവിന്‍റെ പ്രവൃത്തിയാണ്, സൃഷ്ടികര്‍മ്മത്തിലും മനുഷ്യാവതാരത്തിലും ഉത്ഥാനത്തിലും മിശിഹായോടൊത്ത് വസിച്ച പരിശുദ്ധാത്മാവ് സമര്‍പ്പിക്കപ്പെട്ടിരുന്ന ദിവ്യരഹസ്യങ്ങളുടെ മേല്‍ ആവസിച്ച് അതിനെ ആശീര്‍വദിച്ച് പവിത്രീകരിച്ച് ആരാധനാസമൂഹത്തിന്‍റെ കടങ്ങളുടെ പൊറുതിക്കും പാപങ്ങളുടെ മോചനത്തിനും ഉത്ഥാനത്തിന്‍റെ പ്രത്യാശയ്ക്കും സ്വര്‍ഗ്ഗരാജ്യത്തില്‍ നവമായ ജീവിതത്തിനും കാരണമാകുന്നു. ഗോതമ്പു മണിയിലും മുന്തിരിയിലും സംഭവിച്ച മാറ്റം പരിശുദ്ധ കുര്‍ബ്ബാന ഭക്തിയോടും ഒരുക്കത്തോടും കൂടി സ്വീകരിക്കുന്ന നമ്മിലോരോരുത്തരിലും സംഭവിക്കേണ്ടതാണ്. വിശുദ്ധരെല്ലാം ശക്തി സ്വീകരിച്ചത് വി.കുര്‍ബ്ബാനയില്‍ നിന്നാണ്. ഈ വി. കുര്‍ബ്ബാന തന്നെയാണ് നാം എല്ലാ ദിവസവും സ്വീകരിക്കുന്നത്. നമ്മില്‍ പ്രകടമായ മാറ്റം സംഭവിക്കേണ്ടതാണ്. ഇവ സംഭവിക്കുന്നില്ലെങ്കില്‍ അതിന്‍റെ കാരണം കണ്ടെത്തേണ്ടിയിരിക്കുന്നു. വി.കുര്‍ബ്ബാനയുടെ സമാപന ഭാഗത്ത് ഇപ്രകാരം ഒരു പ്രാര്‍ത്ഥനയുണ്ട്. വിചാരങ്ങളും വചനങ്ങളും പ്രവൃത്തികളും വഴി തന്നെ പ്രസാദിപ്പിക്കാന്‍ അവിടുന്ന് നമ്മെ അനുഗ്രഹിക്കട്ടെ. അതെ, ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ വി. കുര്‍ബ്ബാനയില്‍ നിന്ന്‍ ശക്തി സ്വീകരിക്കുന്ന നമുക്ക് സാധിക്കേണ്ടതാണ്. അയോഗ്യതയോടു കൂടിയുള്ള വി. കുര്‍ബ്ബാന സ്വീകരണമാണ് നമ്മില്‍ ദൈവിക കൃപ കടന്നു വരാനുള്ള പ്രധാന തടസ്സം. പൗലോസ് ശ്ലീഹ അക്കാര്യം വ്യക്തമായി പറയുന്നുണ്ട്. "തന്മൂലം ആരെങ്കിലും യോഗ്യതയോടു കൂടി കര്‍ത്താവിന്‍റെ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍നിന്ന് പാനം ചെയ്യുകയും ചെയ്‌താല്‍ അവന്‍ കര്‍ത്താവിന്‍റെ ശരീരത്തിനും രക്തത്തിനും എതിരെ തെറ്റു ചെയ്യുന്നു" ( 1 കോറി.11:27). "നാം ആശീര്‍വദിക്കുന്ന അനുഗ്രഹത്തിന്‍റെ പാനപാത്രം ക്രിസ്തുവിന്‍റെ ശരീരത്തിലുള്ള ഭാഗഭാഗിത്വമല്ലേ. നാം മുറിക്കുന്ന അപ്പം ക്രിസ്തുവിന്‍റെ രക്തത്തിലുള്ള ഭാഗഭാഗിത്വമല്ലേ" (1 കോറി. 10:16). ഇനി വി. കുര്‍ബ്ബാനയ്ക്കായി കടന്നു വരികയും കുര്‍ബ്ബാന സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരെ കാണാം. യഥാര്‍ത്ഥത്തില്‍ നാം എന്നും ഭക്ഷണം കഴിക്കുന്നതു പോലെ എന്നും സ്വീകരിക്കേണ്ടതാണ് വിശുദ്ധ കുര്‍ബ്ബാന (ഒരുക്കത്തോടെ). പരിശുദ്ധ കുര്‍ബ്ബാനയെക്കുറിച്ച് ശരിയായി അറിഞ്ഞതില്‍ പിന്നെ ഒരിക്കലും കുര്‍ബ്ബാന സ്വീകരിക്കാത്ത ദിവസമില്ല. വി. അഗസ്റ്റിന്‍ ഇപ്രകാരം പറയുന്നു, "എന്‍റെ ശരീരത്തിനു ബലം നല്‍കാന്‍ ദിവസേന ആഹാരം കഴിക്കുന്നതുപോലെ ആത്മാവിനും എന്നും പോഷണം നല്‍കേണ്ടതാണ്. ദിവ്യകാരുണ്യമാകുന്ന നിത്യാഹാരം നാം ദിവസേന അനുഭവിക്കുന്ന ബലഹീനതകള്‍ക്ക് പരിഹാരമായി കഴിക്കേണ്ട ഒന്നാണ്." {{വിശുദ്ധ കുര്‍ബാന- സകല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം - ഭാഗം I വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4312 }} {{വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാൻ ഈശോയോട് സമയം ചോദിച്ചു വാങ്ങിയപ്പോൾ- ഭാഗം II വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4372 }} {{വിശുദ്ധ കുര്‍ബാനയില്‍ 'ആമ്മേന്‍' പറയുമ്പോള്‍...! ഭാഗം III വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4424 }} {{വിശുദ്ധ കുർബ്ബാന സ്വീകരിക്കുന്ന നാം എതിര്‍ സാക്ഷ്യം നല്‍കാറുണ്ടോ? - ഭാഗം IV വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4479 }} {{ജീവിതത്തിന്റെ തിരക്കു വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിന് തടസ്സമാകുന്നുണ്ടോ? എങ്കില്‍...! - ഭാഗം V വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4527 }} {{നമ്മുടെ ജീവിതത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കു ഒന്നാം സ്ഥാനം കൊടുത്താല്‍...! - ഭാഗം VI വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4586 }}
Image: /content_image/Mirror/Mirror-2017-04-12-12:33:30.jpg
Keywords: കുര്‍ബാന, കുര്‍ബ്ബാന

4646
Category: 1
Sub Category:
Heading: ഹിന്ദുമത വിശ്വാസം ഉപേക്ഷിച്ച് ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ച ജോയ്‌ഷിത ഇപ്പോള്‍ തന്റെ ഗ്രാമത്തില്‍ ഒരു ദേവാലയം പണിയുവാനുള്ള ശ്രമത്തില്‍
Content: ധാക്കാ: ഹിന്ദുമത വിശ്വാസം ഉപേക്ഷിച്ച് ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച ജോയ്‌ഷിതാ റോയ് അഗസ്റ്റ്യന്‍ ഇന്നു തന്റെ ഗ്രാമത്തില്‍ ഒരു ദേവാലയം പണിയുവാനുള്ള ശ്രമത്തിലാണ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ബംഗ്ലാദേശിലെ പീര്‍ഗഞ്ച് സ്വദേശിയായ ജോയ്‌ഷിതാ റോയ് അഗസ്റ്റ്യനും മാലിബാറ നിവാസികള്‍ക്കും ലോകത്തോട് പറയാനുള്ളത് അതിജീവനത്തിന്റെ ക്രൈസ്തവ സാക്ഷ്യമാണ്. ഓശാന ഞായര്‍ 'ഓശാന വെള്ളി'യായി ആചരിക്കുന്ന, ദിവ്യബലിയില്‍ പങ്കെടുക്കുവാന്‍ 50 കിലോമീറ്ററുകളോളം ദൂരം താണ്ടുന്ന അതിജീവനത്തിന്റെ സാക്ഷ്യം. വടക്ക് പടിഞ്ഞാറന്‍ ബംഗ്ലാദേശിലെ ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന താക്കൂര്‍ഗാവ് എന്ന ജില്ലയിലെ പീര്‍ഗഞ്ച് സ്വദേശിയായ ജോയ്‌ഷിതാ ഹിന്ദു മത വിശ്വാസിയായിരുന്നു. താന്‍ വിശ്വസിക്കുന്ന ദൈവത്തിലും തന്റെ മതത്തിന്റെ പ്രത്യയശാസ്ത്രത്തിലും അടിയുറച്ച് നിന്ന ജോയ്‌ഷിതാ പീര്‍ഗഞ്ചില്‍ വെച്ചു തന്നെയാണ് സ്മൃതി മുര്‍മുവിനെ ആദ്യമായി കണ്ടെത്. പിന്നീട് അദ്ദേഹം കത്തോലിക്ക വിശ്വാസിയായ സ്മൃതിയെ വിവാഹം ചെയ്യുകയായിരിന്നു. വര്‍ഷങ്ങള്‍ കഴിയും തോറും തന്റെ ഭാര്യയ്ക്കു യേശുവിലുള്ള വിശ്വാസം കൂടുതല്‍ ബലപ്പെടുന്നതായി മനസ്സിലാക്കിയ ജോയ്‌ഷിത യേശുവിനെ തന്‍റെ രക്ഷകനും നാഥനുമായി സ്വീകരിച്ചു. കഴിഞ്ഞ വര്‍ഷമാണ് ജോയ്‌ഷിതായും അദ്ദേഹത്തിന്റെ രണ്ടു മക്കളും കൂടാതെ വിവിധ മതവിശ്വാസങ്ങളിലുള്ള 40-ഓളം പേര്‍ ജ്ഞാനസ്നാനം സ്വീകരിച്ചു ക്രിസ്തീയ വിശ്വാസത്തിലേക്ക് വന്നത്. “ഞാനും എന്റെ ഭാര്യയുടെ കൂടെ ദേവാലയത്തില്‍ പോകുവാന്‍ തുടങ്ങി. വൈദികന്‍ പറഞ്ഞ കാര്യങ്ങള്‍ എന്നെ ഏറെ ആകര്‍ഷിച്ചു. അവിടത്തെ കൂദാശകളും പ്രാര്‍ത്ഥിക്കുന്ന രീതിയും എനിക്ക് നല്ലതായി തോന്നി. അത് എന്റെ മതത്തിലേ പോലെ ആയിരുന്നില്ല. ഇത് എന്നില്‍ ചെലുത്തിയ ഈ സ്വാധീനം ഒരു ക്രിസ്ത്യാനിയാകുവാന്‍ എന്നെ പ്രേരിപ്പിക്കുകയായിരിന്നു”. താന്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന് പിന്നില കാരണങ്ങള്‍ ജോയ്‌ഷിതാ ഏഷ്യാന്യൂസ് ലേഖകനോട് വിവരിച്ചു. ജോയ്‌ഷിത മാലിബാറയില്‍ എത്തിയപ്പോള്‍ അവിടെ 12 ക്രിസ്തീയ കുടുംബങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പ്രാര്‍ത്ഥിക്കുവാനുള്ള ദേവാലയം പോലും അവിടെ ഉണ്ടായിരുന്നില്ല. എന്നാല്‍ ക്രിസ്തുവിനെ തന്റെ ജീവിതത്തിലേക്ക് സ്വീകരിച്ച ജോയിഷ അനേകരെ യേശുവിലേക്ക് ആനയിച്ചു. ഇപ്പോള്‍ അവിടെ 60 കത്തോലിക്കാ കുടുംബവും, 60 പ്രൊട്ടസ്റ്റന്റു കുടുംബങ്ങളും ഉണ്ട്. 5 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് തൊട്ടടുത്ത ഇടവകയായ ഫോക്കാല്‍ ആരാധനക്കും വിശുദ്ധ കുര്‍ബാനയ്ക്കുമായി 50 കിലോമീറ്റര്‍ ദൂരത്ത് ഒരു കെട്ടിടം വാടകക്കെടുത്തത്. ഇപ്പോള്‍ ആ കെട്ടിടം വിശുദ്ധ യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള ഒരു ദേവാലയമായി മാറിയിരിക്കുകയാണ്. തങ്ങളുടെ ഗ്രാമത്തില്‍ നിന്ന്‍ ദൂരം ഏറെയുണ്ടെങ്കിലും ദേവാലയം സന്ദര്‍ശിച്ച് കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും മാറി മാറി ആരാധനകള്‍ നടത്തി വരുന്നു. കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും തമ്മില്‍ നല്ല ബന്ധമാണ് ഉള്ളതെന്നും ജോയിഷ ഏഷ്യാ ന്യൂസിനോട് പറഞ്ഞു. പ്രദേശവാസികള്‍ ഏര്‍പ്പെടുന്ന തൊഴിലില്‍ വെള്ളിയാഴ്‌ച അവധി ലഭിക്കുന്നതിനാല്‍ എല്ലാ വെള്ളിയാഴ്ചകളിലും പുരോഹിതര്‍ വരുകയും വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുകയും ചെയ്തു വരുന്നു. പ്രദേശത്തെ ക്രൈസ്തവര്‍ കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് കുരുത്തോല തിരുന്നാള്‍ ആഘോഷിച്ചതെന്ന്‍ ജോയിഷ വെളിപ്പെടുത്തി. തങ്ങളുടെ അടുത്ത് ഒരു ദേവാലയം ഉയരുന്നതിനായി അനുദിനം ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുകയാണെന്നു ജോയ്‌ഷിതയുടെ ഭാര്യയായ സ്മൃതി മുര്‍മു പറയുന്നു. തങ്ങള്‍ അനുഭവിച്ചറിഞ്ഞ ഈശോയേ ആരാധിക്കുവാന്‍ ഒരു കൊച്ചുദേവാലയം നിര്‍മ്മിക്കാനുള്ള പരിശ്രമത്തിലാണ് ജോയിഷ അടക്കമുള്ള മാലിബാറിയിലെ വിശ്വാസികള്‍. തങ്ങള്‍ക്ക് മുന്നിലുള്ള സാഹചര്യങ്ങള്‍ പരിമിതങ്ങളാണെങ്കിലും സ്വന്തമായി ഒരു ദേവാലയമില്ലെങ്കിലും ക്രിസ്തുവിനെ പ്രഘോഷിക്കുവാനുള്ള ഇത്തരം ഗ്രാമീണ കുടുംബങ്ങളുടെ വിശ്വാസതീക്ഷ്ണത അനേകര്‍ക്ക് മുന്നില്‍ വലിയ സാക്ഷ്യമായി മാറുകയാണ്.
Image: /content_image/TitleNews/TitleNews-2017-04-12-13:48:34.jpg
Keywords: ബംഗ്ലാ, സാക്ഷ്യ

4647
Category: 1
Sub Category:
Heading: ദുഃഖവെള്ളിയാഴ്ച ഡിജിറ്റൽ ഇന്ത്യ ദിനമായി ആചരിക്കാനാവില്ല: കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ അപലപിച്ച് മേഘാലയ
Content: കൊഹിമ: കാല്‍വരിയിലെ ക്രിസ്തുവിന്റെ മരണത്തെ അനുസ്മരിക്കുന്ന ദുഃഖ വെള്ളിയാഴ്ച ഡിജിറ്റൽ ഇന്ത്യ ദിനമായി ആചരിക്കണമെന്ന കേന്ദ്രസർക്കാർ നിര്‍ദ്ദേശത്തെ അപലപിച്ചു മേഘാലയ സർക്കാർ. ദുഃഖ വെള്ളിയാഴ്ച ക്രിസ്ത്യാനികൾക്കു പ്രധാനപ്പെട്ട ദിവസമാണെന്നും രാജ്യത്തിന്റെ മതനിരപേക്ഷതയെ ബാധിക്കുന്ന തരത്തിലുള്ള പരിപാടികളെ മേഘാലയ സർക്കാർ പ്രോൽസാഹിപ്പിക്കില്ലെന്നും മുഖ്യമന്ത്രി മുകുൾ സാങ്മ പ്രസ്താവനയിറക്കി. വിഷയവുമായി ബന്ധപ്പെട്ടുള്ള തന്റെ ആശങ്ക പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പങ്കുവെച്ചിട്ടുണ്ടെന്നും, അനുകൂലമായ നടപടി കൈകൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം വിഷയത്തിലുള്ള എതിർപ്പ് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയെ സംസ്ഥാനം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. 2011 ലെ സെന്‍സസ് കണക്കുകള്‍ പ്രകാരം മേഘാലയയിലെ മുഴുവന്‍ ജനസംഖ്യയുടെ 75 ശതമാനവും ക്രൈസ്തവരാണ്. അയല്‍ സംസ്ഥാനങ്ങളായ മിസോറാം, നാഗാലാന്‍റ്, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ശക്തമായ ക്രൈസ്തവ സാന്നിധ്യമാണുള്ളത്. നേരത്തെ ക്രിസ്തുമസ് ദിനത്തില്‍ മുന്‍പ്രധാനമന്ത്രി എബി വാജ്പേയിയുടെയും ഹിന്ദുമഹാസഭ നേതാവ് മദന്‍മോഹന്‍ മാളവ്യയുടെയും ജന്മദിനമായി ആഘോഷിക്കണമെന്നാവശ്യപ്പെട്ട് സിബിഎസ്ഇ സ്‌കൂളുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത് വന്‍പ്രതിഷേധത്തിന് വഴി തെളിയിച്ചിരിന്നു. 'സദ്ഭരണ ദിനം' എന്ന പേരില്‍ ഡിസംബര്‍ 25 ആഘോഷിക്കണമെന്നാണ് അന്ന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയത്.
Image: /content_image/News/News-2017-04-12-16:03:57.jpg
Keywords: ജാര്‍, ഭാരത

4648
Category: 6
Sub Category:
Heading: പെസഹാ അപ്പം മുറിക്കുന്നതിനു മുമ്പുള്ള പ്രാർത്ഥന
Content: കുടുംബാംഗങ്ങള്‍ എല്ലാവരും പ്രാര്‍ത്ഥനാമുറിയില്‍ സമ്മേളിക്കുന്നു. തിരുഹൃദയരൂപത്തിന്‍ മുന്‍പില്‍ മെഴുകുതിരി കത്തിച്ചിരിക്കുന്നു. കുരിശപ്പം, പെസഹാ പാല്‍, അപ്പം മുറിക്കുന്നതിനുള്ള കത്തി മുതലായവ തയ്യാറാക്കിയിരിക്കുന്നു. ബൈബിള്‍ സമുന്നതമായ പീഠത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. കുടുംബനാഥന്‍ പ്രാര്‍ത്ഥന ആരംഭിക്കുന്നു. #{red->n->n->കുടുംബനാഥന്‍:}# പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍. <br> #{blue->n->n->സമൂ:}# ആമ്മേന്‍.<br> #{red->n->n->കുടുംബനാഥന്‍:}# അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി. <br> #{blue->n->n->സമൂ:}# ആമ്മേന്‍. <br> #{red->n->n->കുടുംബനാഥന്‍:}# ഭൂമിയില്‍ മനുഷ്യര്‍ക്കു സമാധാനവും പ്രത്യാശയും എപ്പോഴും എന്നേക്കും. <br> #{blue->n->n->സമൂ:}# ആമ്മേന്‍. <br> #{red->n->n->കുടുംബനാഥന്‍:}# സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ... (സമൂഹവും ചേര്‍ന്ന്). #{red->n->n->കുടുംബനാഥന്‍:}# പീഡാസഹനത്തിന്‍റെ തലേ രാത്രിയില്‍ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി വിനയത്തിന്‍റെ മാതൃക ഞങ്ങള്‍ക്കു നല്‍കുകയും ഞങ്ങളോടൊത്തു സദാ വസിക്കുന്നതിനായി വി.കുര്‍ബ്ബാന സ്ഥാപിക്കുകയും ചെയ്ത കര്‍ത്താവേ, അങ്ങയുടെ അനന്തമായ സ്നേഹവും കാരുണ്യവും അനുസ്മരിക്കുന്നതിനായി ഞങ്ങള്‍ നടത്തുന്ന ഈ പാവനശുശ്രൂഷയില്‍ സംപ്രീതനാകണമേ. അങ്ങയുടെ കാലടികള്‍ പിന്തുടരുന്നതിനു ഞങ്ങളെ സഹായിക്കണമേ സകലത്തിന്‍റെ നാഥാ, എന്നേക്കും. <br> #{blue->n->n->സമൂ:}# ആമ്മേന്‍. (ദൈവത്തിന്‍റെ അനന്തമായ ദാനങ്ങള്‍ ഓര്‍ത്ത് സങ്കീര്‍ത്തകനോടൊപ്പം നമുക്കും ദൈവത്തെ സ്തുതിക്കാം: സങ്കീര്‍ത്തനം 135) <br> #{red->n->n->കുടുംബനാഥന്‍:}# നല്ലവനായ കര്‍ത്താവിനെ സ്തുതിക്കുവിന്‍. എന്തുകൊണ്ടെന്നാല്‍ അവിടുത്തെ കാരുണ്യം അനന്തമാകുന്നു. <br> #{blue->n->n->സമൂ:}# നല്ലവനായ... <br> #{red->n->n->കുടുംബനാഥന്‍:}# അത്യുന്നതനായ ദൈവത്തെ സ്തുതിക്കുവിന്‍. <br> #{blue->n->n->സമൂ:}# എന്തുകൊണ്ടെന്നാല്‍ അവിടുത്തെ കാരുണ്യം അനന്തമാകുന്നു. <br> #{red->n->n->കുടുംബനാഥന്‍:}# അത്ഭുതങ്ങൾ പ്രവര്‍ത്തിക്കുന്നവനായ ദൈവത്തെ സ്തുതിക്കുവിന്‍. <br> #{blue->n->n->സമൂ:}# എന്തുകൊണ്ടെന്നാല്‍... <br> #{red->n->n->കുടുംബനാഥന്‍:}# തന്‍റെ അനന്തമായ ജ്ഞാനത്താല്‍ ആകാശം സൃഷ്ടിച്ചവനെ സ്തുതിക്കുവിന്‍. <br> #{blue->n->n->സമൂ:}# എന്തുകൊണ്ടെന്നാല്‍... <br> #{red->n->n->കുടുംബനാഥന്‍:}# ജലത്തിനു മുകളിലായി ഭൂമിയെ ഉറപ്പിച്ചവനെ സ്തുതിക്കുവിന്‍. <br> #{blue->n->n->സമൂ:}# എന്തുകൊണ്ടെന്നാല്‍... <br> #{red->n->n->കുടുംബനാഥന്‍:}# ആകാശമണ്ഡലത്തില്‍ ഗോളങ്ങള്‍ നിര്‍മ്മിച്ചവനെ സ്തുതിക്കുവിന്‍. <br> #{blue->n->n->സമൂ:}# എന്തുകൊണ്ടെന്നാല്‍... <br> #{red->n->n->കുടുംബനാഥന്‍:}# പകലിനെ ഭരിക്കുവാന്‍ വേണ്ടി സൂര്യനെ സൃഷ്ടിച്ചവനെ സ്തുതിക്കുവിന്‍. <br> #{blue->n->n->സമൂ:}# എന്തുകൊണ്ടെന്നാല്‍... <br> #{red->n->n->കുടുംബനാഥന്‍:}# രാത്രിയെ ഭരിക്കുവാന്‍ വേണ്ടി ചന്ദ്രതാരങ്ങളെ സൃഷ്ടിച്ചവനെ സ്തുതിക്കുവിന്‍. <br> #{blue->n->n->സമൂ:}# എന്തുകൊണ്ടെന്നാല്‍... <br> #{red->n->n->കുടുംബനാഥന്‍:}# നമ്മുടെ സങ്കടകാലങ്ങളില്‍ നമ്മെ ഓര്‍ത്തവനെ സ്തുതിക്കുവിന്‍. <br> #{blue->n->n->സമൂ:}# എന്തുകൊണ്ടെന്നാല്‍... <br> #{red->n->n->കുടുംബനാഥന്‍:}# നമ്മുടെ ശത്രുക്കളില്‍ നിന്നെല്ലാം നമ്മെ രക്ഷിച്ചവനെ സ്തുതിക്കുവിന്‍. <br> #{blue->n->n->സമൂ:}# എന്തുകൊണ്ടെന്നാല്‍... <br> #{red->n->n->കുടുംബനാഥന്‍:}# ലോകത്തിലുള്ള ജീവികള്‍ക്കെല്ലാം ആഹാരം നല്‍കുന്നവനെ സ്തുതിക്കുവിന്‍. <br> #{blue->n->n->സമൂ:}# എന്തുകൊണ്ടെന്നാല്‍... <br> #{red->n->n->കുടുംബനാഥന്‍:}# സ്വര്‍ഗ്ഗസ്ഥനായ ദൈവത്തെ കൃതജ്ഞതാപൂര്‍വ്വം സ്തുതിക്കുവിന്‍. <br> #{blue->n->n->സമൂ:}# എന്തുകൊണ്ടെന്നാല്‍... <br> #{red->n->n->കുടുംബനാഥന്‍:}# പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി. <br> #{blue->n->n->സമൂ:}# ആദിമുതല്‍ എന്നേക്കും ആമ്മേന്‍. #{green->n->n->വിജ്ഞാപനം:}# പഴയനിയമകാലം മുതല്‍ ദൈവത്തിന്‍റെ തെരഞ്ഞെടുക്കപ്പെട്ട ജനം പെസഹാ ആചരിച്ചിരുന്നു. ആ ദിവസം കുടുംബാംഗങ്ങള്‍ ഒരുമിച്ചു പെസഹാ അപ്പം ഭക്ഷിക്കുകയും കര്‍ത്താവ് അവരോടു ചെയ്തിട്ടുള്ള അനുഗ്രഹങ്ങള്‍ക്കു കൃതജ്ഞത അര്‍പ്പിക്കുകയും ചെയ്തിരുന്നു. ഈജിപ്തില്‍ ഫറവോയുടെ അടിമത്തത്തില്‍ നിന്ന് ഇസ്രയേല്‍ ജനത്തെ ദൈവം വിമോചിപ്പിച്ചതു സംബന്ധിച്ച് പുറപ്പാടിന്‍റെ പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുള്ള ഭാഗം നമ്മുക്കു ശ്രവിക്കാം. #{green->n->n->പ്രതിനിധി:}# സഹോദരരേ, പുറപ്പാടിന്‍റെ പുതകത്തില്‍ നിന്നുള്ള വായന (പുറ: 12:1,14-25). "കര്‍ത്താവ് ഈജിപ്തില്‍ വച്ച് മോശയോടും അഹറോനോടും അരുളിച്ചെയ്തു: ഈ ദിവസം നിങ്ങള്‍ക്ക് ഒരു സ്മരണാദിനമായിരിക്കട്ടെ. ഇതു തലമുറതോറും കര്‍ത്താവിന്റെ തിരുനാളായി നിങ്ങള്‍ ആച രിക്കണം. ഇതു നിങ്ങള്‍ക്ക് എന്നേക്കും ഒരു കല്‍പനയായിരിക്കും. നിങ്ങള്‍ ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. ഒന്നാംദിവസംതന്നെ നിങ്ങളുടെ വീടുകളില്‍ നിന്ന് പുളിമാവു നീക്കം ചെയ്യണം. ഒന്നുമുതല്‍ ഏഴുവരെയുള്ള ദിവസങ്ങളില്‍ ആരെങ്കിലും പുളിച്ച അപ്പം ഭക്ഷിച്ചാല്‍ അവന്‍ ഇസ്രായേലില്‍ നിന്നു വിച്‌ഛേദിക്കപ്പെടണം ഒന്നാം ദിവസവും ഏഴാംദിവസവും നിങ്ങള്‍ വിശുദ്ധ സമ്മേളനം വിളിച്ചുകൂട്ടണം. ആദിവസങ്ങളില്‍ വേല ചെയ്യരുത്. എന്നാല്‍, ഭക്ഷിക്കാനുള്ളതു പാകം ചെയ്യാം. പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാള്‍ നിങ്ങള്‍ ആചരിക്കണം. കാരണം, ഈ ദിവസമാണ് ഞാന്‍ നിങ്ങളുടെ വ്യൂഹങ്ങളെ ഈജിപ്തില്‍നിന്നു പുറത്തുകൊണ്ടുവന്നത്. നിങ്ങള്‍ തലമുറതോറും ഈ ദിവസം ആചരിക്കണം. ഇത് എന്നേക്കുമുള്ള കല്‍പനയാണ്. ആദ്യ മാസത്തിലെ പതിനാലാം ദിവസം സന്ധ്യ മുതല്‍ ഇരുപത്തൊന്നാം ദിവസം സന്ധ്യവരെ നിങ്ങള്‍ പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. നിങ്ങളുടെ വീടുകളില്‍ ഏഴു ദിവസത്തേക്കു പുളിമാവു കാണരുത്. ആരെങ്കിലും പുളിപ്പുള്ള അപ്പം ഭക്ഷിച്ചാല്‍ അവന്‍ , വിദേശിയോ സ്വദേശിയോ ആകട്ടെ, ഇസ്രായേല്‍സമൂഹത്തില്‍ നിന്നു വിച്‌ഛേദിക്കപ്പെടണം. പുളിപ്പിച്ച യാതൊന്നും നിങ്ങള്‍ ഭക്ഷിക്കരുത്. നിങ്ങള്‍ വസിക്കുന്നിടത്തെല്ലാം പുളിപ്പില്ലാത്ത അപ്പം മാത്രമേ ഭക്ഷിക്കാവൂ. മോശ ഇസ്രായേല്‍ ശ്രേഷ്ഠന്‍മാരെ വിളിച്ചു പറഞ്ഞു: കുടുംബങ്ങളുടെ കണക്കനുസരിച്ച് നിങ്ങള്‍ പെസഹാ - ആട്ടിന്‍കുട്ടികളെ തിരഞ്ഞെടുത്തു കൊല്ലുവിന്‍. പാത്രത്തിലുള്ള രക്തത്തില്‍ ഹിസ്‌സോപ്പു കമ്പു മുക്കി രണ്ടു കട്ടിളക്കാലുകളിലും മേല്‍പടിയിലും തളിക്കുവിന്‍. പ്രഭാതമാകുന്നതുവരെ ആരും വീട്ടിനു പുറത്തു പോകരുത്. എന്തെന്നാല്‍, ഈജിപ്തുകാരെ സംഹരിക്കുന്നതിനുവേണ്ടി കര്‍ത്താവു കടന്നുപോകും. എന്നാല്‍, നിങ്ങളുടെ മേല്‍പടിയിലും രണ്ടു കട്ടിളക്കാലുകളിലും രക്തം കാണുമ്പോള്‍ കര്‍ത്താവു നിങ്ങളുടെ വാതില്‍ പിന്നിട്ടു കടന്നു പോകും; സംഹാരദൂതന്‍ നിങ്ങളുടെ വീടുകളില്‍ പ്രവേശിച്ചു നിങ്ങളെ വധിക്കാന്‍ അവിടുന്ന് അനുവദിക്കുകയില്ല. ഇതു നിങ്ങളും നിങ്ങളുടെ സന്തതികളും എക്കാലവും ഒരു കല്‍പനയായി ആചരിക്കണം. കര്‍ത്താവ് തന്റെ വാഗ്ദാനമനുസരിച്ചു നിങ്ങള്‍ക്കു തരുന്ന സ്ഥലത്ത് ചെന്നുചേര്‍ന്നതിനു ശേഷവും ഈ കര്‍മം ആചരിക്കണം." #{blue->n->n->സമൂ:}# ദൈവമായ കര്‍ത്താവേ, അങ്ങേയ്ക്കു സ്തുതി. (അൽപ നേരം മൗനമായി ധ്യാനിക്കുകയോ താഴെ കൊടുത്തിരിക്കുന്ന ഗാനം ആലപിക്കുകയോ ചെയ്യാവുന്നതാണ്) താലത്തില്‍ വെള്ളമെടുത്തു <br> വെണ്‍കച്ചയുമരയില്‍ ചുറ്റി <br> മിശിഹാതന്‍ ശിഷ്യന്മാരുടെ <br> പാദങ്ങള്‍ കഴുകി ... (2) വിനയത്തില്‍ മാതൃക നല്‍കാന്‍ <br> സ്നേഹത്തിന്‍ പൊന്‍കൊടി നാട്ടാന്‍ <br> സകലേശന്‍ ദാസന്മാരുടെ <br> പാദങ്ങള്‍ കഴുകി... (2) <br> (താല...) ഗുരുവെന്നു വിളിപ്പൂ നിങ്ങള്‍ <br> പരമാര്‍ത്ഥതയുണ്ടതിലെങ്കില്‍ <br> ഗുരു നല്‍കിയ പാഠം നിങ്ങള്‍ <br> സാദരമോര്‍ത്തിടുവിന്‍... (2) <br> (താല...) പാദങ്ങള്‍ കഴുകിയ ഗുരുവിന്‍ <br> ശിഷ്യന്മാര്‍ നിങ്ങളതോര്‍ത്താല്‍ <br> അന്യോന്യം പാദം കഴുകാന്‍ <br> ഉത്സുകരായ്ത്തീരും...(2) <br> (താല...) വത്സലരേ, നിങ്ങള്‍ക്കായ് ഞാന്‍ <br> നല്‍കുന്നു, പുതിയൊരു നിയമം <br> സ്നേഹിപ്പിന്‍ സ്വയമെന്നതുപോല്‍ <br> അന്യോന്യം നിങ്ങള്‍...(2) <br> (താല...) ഞാനേകിയ കല്‍പനയെല്ലാം <br> പാലിച്ചു നടന്നിടുമെങ്കില്‍ <br> നിങ്ങളിലെന്‍ നയനം പതിയും <br> സ്നേഹിതരായ്ത്തീരും....(2) <br> (താല...) #{red->n->n->കുടുംബനാഥന്‍:}# ഞങ്ങളുടെ രക്ഷകനായ കര്‍ത്താവേ, (എല്ലാവരും കൂടി) ഗുരുവും നാഥനുമായിരുന്നിട്ടും സ്നേഹത്തിന്‍റെയും സേവനത്തിന്‍റെയും മാതൃക കാണിക്കുവാന്‍ അങ്ങ് സ്വന്തം ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയല്ലോ. പരസ്പര സ്നേഹത്തിന്‍റെയും സേവനത്തിന്‍റെയും കാര്യത്തില്‍ ഞങ്ങള്‍ ചെയ്തു പോയിട്ടുള്ള എല്ലാ തെറ്റുകളെക്കുറിച്ചും ഞങ്ങള്‍ മനസ്തപിക്കുകയും അവയ്ക്കെല്ലാം മാപ്പപേക്ഷിക്കുകയും ചെയ്യുന്നു. മേലില്‍ അങ്ങയുടെ ദിവ്യമാതൃകയ്ക്കൊത്ത വിധം ജീവിതം നയിച്ചുകൊള്ളാമെന്നു ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഞങ്ങളുടെ ഈ പ്രതിജ്ഞ സ്വീകരിച്ചു ദയാപൂര്‍വ്വം ഞങ്ങളെ അനുഗ്രഹിക്കണമേ. <br> #{blue->n->n->സമൂ:}# ആമ്മേന്‍. (ആരെങ്കിലും വഴക്കിലോ പിണക്കത്തിലോ ആണെങ്കില്‍ പരസ്പരം ക്ഷമ ചോദിച്ച് ഈ സന്ദര്‍ഭത്തില്‍ രമ്യപ്പെടേണ്ടതാണ്) #{green->n->n->വിജ്ഞാപനം:}# വിശുദ്ധ കുര്‍ബ്ബാനയുടെ സ്ഥാപനത്തെക്കുറിച്ച് വിശുദ്ധ ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിട്ടുള്ള ഭാഗം നമുക്കു ശ്രവിക്കാം. #{red->n->n->കുടുംബനാഥന്‍:}# വി. മത്തായി എഴുതിയ നമ്മുടെ കര്‍ത്താവീശോമിശിഹായുടെ സുവിശേഷം. <br> #{blue->n->n->സമൂ:}# നമ്മുടെ കർത്താവായ മിശിഹായ്ക്കു സ്തുതി. #{red->n->n->കുടുംബനാഥന്‍:}# "അവര്‍ ഭക്ഷിച്ചു കൊണ്ടിരിക്കുമ്പോള്‍ യേശു അപ്പമെടുത്ത് ആശീര്‍വദിച്ചു മുറിച്ച് ശിഷ്യന്മാര്‍ക്കു കൊടുത്തുകൊണ്ട് അരുളിച്ചെയ്തു: വാങ്ങി ഭക്ഷിക്കുവിന്‍; ഇത് എന്‍റെ ശരീരമാണ്. അനന്തരം പാനപാത്രമെടുത്ത് കൃതജ്ഞതാ സ്തോത്രം ചെയ്ത് അവര്‍ക്കു കൊടുത്തുകൊണ്ട് പറഞ്ഞു: നിങ്ങളെല്ലാവരും ഇതില്‍ നിന്ന് പാനം ചെയ്യുവിന്‍. ഇതു പാപമോചനത്തിനായി അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്നതും ഉടമ്പടിയുടേതുമായ എന്‍റെ രക്തമാണ്. ഞാന്‍ നിങ്ങളോടു പറയുന്നു: എന്‍റെ പിതാവിന്‍റെ രാജ്യത്തില്‍ നിങ്ങളോടൊത്തു നവമായി ഇതു പാനം ചെയ്യുന്ന ദിവസം വരെ മുന്തിരിയുടെ ഈ ഫലത്തില്‍ നിന്ന് ഞാന്‍ വീണ്ടും കുടിക്കുകയില്ല. സ്തോത്രഗീതം ആലപിച്ച ശേഷം അവര്‍ ഒലിവു മലയിലേയ്ക്ക് പോയി" (മത്താ. 26:26-30). <br> #{blue->n->n->സമൂ:}# നമ്മുടെ കര്‍ത്താവായ മിശിഹായ്ക്കു സ്തുതി. (അല്പസമയത്തെ മൗനത്തിനുശേഷം) <br> #{red->n->n->കുടുംബനാഥന്‍:}# ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാടായ മിശിഹായേ, വിരുന്നും ബലിയുമായി വിശുദ്ധ കുര്‍ബ്ബാന സ്ഥാപിക്കുകയും, ആ സ്വര്‍ഗ്ഗീയ വിരുന്നില്‍ പങ്കാളികളാകുവാന്‍ ഞങ്ങളെ ക്ഷണിക്കുകയും ചെയ്തതിനു ഞങ്ങള്‍ നന്ദി പറയുന്നു. പെസഹാ രഹസ്യത്തിന്‍റെ അനുസ്മരണം കൊണ്ടാടുന്ന ഈ സമയത്ത് ഞങ്ങള്‍ ഭക്ഷിക്കാന്‍ പോകുന്ന ഈ പെസഹാ അപ്പത്തെയും പാലിനെയും ആശീര്‍വ്വദിക്കണമേ. (പെസഹാ അപ്പം കൈയിലെടുത്തുകൊണ്ട്), അനേകം ധ്യാന്യമണികള്‍ ചേര്‍ന്നു ഈ അപ്പം ഉണ്ടായിരിക്കുന്നതുപോലെ ഞങ്ങളെല്ലാവരും അങ്ങയില്‍ ഒന്നായി ഭവിക്കട്ടെ. ഇതില്‍ നിന്ന് പങ്കുപറ്റുന്ന ഞങ്ങളെല്ലാവരും ജീവിതാന്ത്യത്തില്‍ സ്വര്‍ഗ്ഗീയ വിരുന്നില്‍ പങ്കുകാരാകുവാന്‍ ഇടവരുത്തേണമേ. സകലത്തിന്‍റെയും നാഥാ, എന്നേക്കും. <br> #{blue->n->n->സമൂ:}# ആമ്മേന്‍. (കുടുംബനാഥന്‍ അപ്പം മുറിച്ച് പാലില്‍ മുക്കി പ്രായമനുസരിച്ചു കുടുംബാംഗങ്ങള്‍ക്കു കൊടുക്കുന്നു. ഓരോരുത്തരും ഇരുകൈകളും നീട്ടി വാങ്ങി ഭക്തിപൂര്‍വ്വം ഭക്ഷിക്കുന്നു. അപ്പം കൊടുക്കുമ്പോള്‍, "മിശിഹാ നിന്നെ അനുഗ്രഹിക്കട്ടെ" എന്നു പറയുന്നു. അപ്പം സ്വീകരിക്കുന്നവര്‍ "രക്ഷകനായ മിശിഹായ്ക്കു സ്തുതി" എന്നു പറയുന്നു. എല്ലാവരും സ്നേഹപൂര്‍വ്വം ഭക്ഷിക്കുന്നു. അതിനുശേഷം അവസരോചിതമായ ഒരു ഗാനം ആലപിക്കുകയും പരസ്പരം ഈശോയ്ക്കു സ്തുതി ചൊല്ലുകയും ചെയ്യുന്നു) #{green->n->n->ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.}#
Image: /content_image/ChristianPrayer/ChristianPrayer-2017-04-13-01:03:58.JPG
Keywords: പെസഹ