Contents

Displaying 4331-4340 of 25049 results.
Content: 4609
Category: 1
Sub Category:
Heading: വിശുദ്ധവാരത്തിന് ആരംഭം
Content: കൊച്ചി: എളിമയുടെ മഹനീയ മാതൃക ലോകത്തിന് സമ്മാനിച്ച് കഴുതയുടെ പുറത്തേറി ജറുസലേമില്‍ എത്തിയ ക്രിസ്തുവിനെ ജനം സ്വീകരിച്ചതിന്റെ ഓര്‍മ്മ അനുസ്മരിച്ച് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഓശാന ഞായര്‍ ആചരിച്ചു. വിവിധ ദേവാലയങ്ങളില്‍ രാവിലെ നടന്ന ദിവ്യബലിയിലും കുരുത്തോല പ്രദിക്ഷണത്തിലും ആയിരകണക്കിനാളുകള്‍ പങ്കെടുത്തു. ഓശാന ഞായര്‍ ആരംഭിച്ചതോടെ ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റേയും കുരിശ് മരണത്തിന്റേയും ഓര്‍മ്മകള്‍ പുതുക്കുന്ന വിശുദ്ധ വാരാചരണത്തിന് തുടക്കമായി. അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മയില്‍ ഏപ്രില്‍ 13-നു വിശ്വാസികള്‍ പെസഹ വ്യാഴം ആചരിക്കും. അന്നേ ദിവസം ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷയും നടക്കും. പിറ്റേന്ന് ദുഃഖ വെള്ളിയാഴ്ച ലോകമെമ്പാടും പീഡാനുഭവ ശുശ്രൂഷയും കുരിശിന്റെ വഴി പ്രാര്‍ത്ഥനയും നടക്കും. ഞായറാഴ്ച ഉയിര്‍പ്പ് തിരുനാള്‍ ആഘോഷത്തോടെ 50 നോമ്പാചരണത്തിന് സമാപ്തിയാകും. അല്പ സമയത്തിനകം വിശുദ്ധവാര ശുശ്രൂഷകള്‍ക്ക് വത്തിക്കാനിലും തുടക്കമാകും. പ്രാദേശികസമയം പത്തുമണിക്കു വത്തിക്കാന്‍ അങ്കണത്തില്‍ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. ഒലിവു ശാഖകളുടെ വെഞ്ചരിപ്പും പ്രദക്ഷിണവും നടക്കും. തുടര്‍ന്നാണ് മാര്‍പാപ്പ ദിവ്യബലി അര്‍പ്പിക്കുക. പെസഹാ വ്യാഴാഴ്ചയിലെ തിരുക്കര്‍മങ്ങളായ തൈലം വെഞ്ചരിപ്പും ദിവ്യബലിയും സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ വച്ചായിരിക്കും നടക്കുക. അന്നേ ദിവസം ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മാ​​ർ​​പാ​​പ്പ പാ​​ലി​​യാ​​നോ ജയിലിലേക്ക് പോയി തടവുകാരുടെ കാല്‍ കഴുകും. ദുഃഖവെള്ളിയാഴ്ചയിലെ കര്‍മങ്ങള്‍ വത്തിക്കാന്‍ ബസിലിക്കയില്‍ വൈകിട്ട് 5 മണിക്കും നടക്കും. റോമിലെ കൊളോസ്സിയത്തില്‍ രാത്രി 9.15-നും കുരിശിന്റെ വഴിയും നടക്കും. ദുഃഖ ശനിയാഴ്ച വൈകിട്ട് 8.30-നായിരിക്കും മാര്‍പാപ്പായുടെ മുഖ്യകാര്‍മികത്വത്തിലുള്ള തിരുക്കര്‍മങ്ങള്‍. തിരുകര്‍മ്മങ്ങള്‍ വത്തിക്കാന്‍ ബസിലിക്കയില്‍ വച്ചായിരിക്കും നടക്കുക. ഈസ്റ്റര്‍ ദിനത്തില്‍ രാവിലെ പത്തുമണിക്ക് വത്തിക്കാന്‍ അങ്കണത്തില്‍ പാപ്പാ ദിവ്യബലിയര്‍പ്പിക്കും. തുടര്‍ന്ന് പതിവുപോലെ, വചന സന്ദേശവും ആശീര്‍വാദവും നല്‍കും.
Image: /content_image/News/News-2017-04-07-16:00:09.jpg
Keywords: ഓശാന
Content: 4610
Category: 1
Sub Category:
Heading: 500-ഓളം കത്തോലിക്കാ വൈദികര്‍ കൊല്ലപ്പെട്ടു: ബോക്കോഹറാമിന്റെ ക്രൂരതകളെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി നൈജീരിയന്‍ ബിഷപ്പ്
Content: അബൂജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയുടെ വടക്ക്-കിഴക്കന്‍ സംസ്ഥാനമായ ബോര്‍ണോയില്‍ ഇസ്ലാമിക് തീവ്രവാദികളായ ബൊക്കോഹറാം നടത്തി വരുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളുമായി മൈദുഗുരി കത്തോലിക്കാ ബിഷപ്പ് ഒലിവര്‍ ഡോയിമെ. കുറഞ്ഞ നാളുകള്‍ക്കിടെ ബോക്കോഹറാമിന്റെ ഇരകളായി 500-ഓളം കത്തോലിക്കാ വൈദികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ബിഷപ്പ് വെളിപ്പെടുത്തി. ബോക്കോഹറാമിനെതിരായി ശാരീരിക തലത്തില്‍ മാത്രം യുദ്ധം ചെയ്‌താല്‍ മതിയാകില്ലായെന്നും പൈശാചിക ആക്രമണമായതിനാല്‍ ആത്മീയതലത്തിലുള്ള യുദ്ധവും ആവശ്യമാണെന്നും ബിഷപ്പ്ഡോയിമെ പറഞ്ഞു. രാജ്യത്തു ഏതാണ്ട് 80,000-ത്തോളം ക്രിസ്ത്യാനികള്‍ ഭവനരഹിതരാവുകയും, 64,000-ത്തോളം പേര്‍ തങ്ങളുടെ സ്വദേശം വിട്ട് പലായനം ചെയ്യുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച പട്ടാളവേഷത്തില്‍ എത്തിയ ആയുധ ധാരികളായ തീവ്രവാദികള്‍ ഗോഷെ, അറ്റഗാര, അഗാപാല്‍വാ, അഗന്‍ജാര എന്നീ ഗ്രാമങ്ങളില്‍ ആക്രമണമഴിച്ചുവിട്ടു നിരവധി ആളുകളെ വധിച്ചിരിന്നു. ബോക്കോഹറാമിന്റെ ആക്രമണങ്ങളെ ഭയന്ന് ആളുകള്‍ അയല്‍ രാജ്യമായ കാമറൂണിലേക്കും, അതിര്‍ത്തിയിലുള്ള മണ്ടാര പര്‍വ്വത നിരയിലേക്കും പലായനം ചെയ്തുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ക്രൈസ്തവര്‍ക്ക് നേരെ തിരിയുന്ന സ്വാര്‍ത്ഥമതികളും, സ്വാധീനമുള്ളവരുമായ ചില നൈജീരിയക്കാരാണ് ബോക്കോഹറാമിന്റെ പിറകില്‍ ഉള്ളതെന്നാണ് റവ. ഫാ. ഒലിവര്‍ ഡോയിമെ പറഞ്ഞു. ബൊക്കോഹറാമിന്റെ ആക്രമണത്തെ ഭയന്ന് ജീവിക്കുന്ന നൈജീരിയന്‍ ക്രൈസ്തവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്ന കാര്യത്തില്‍ ലോക രാഷ്ട്രങ്ങളുടെ ശ്രദ്ധപതിയേണ്ട കാലം അതിക്രമിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2017-04-07-18:29:52.jpg
Keywords: നൈജീരിയന്‍
Content: 4611
Category: 18
Sub Category:
Heading: മലയാറ്റൂര്‍ തീര്‍ത്ഥാടനം: അങ്കമാലിയില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ്
Content: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ല​​​യാ​​​റ്റൂ​​​ർ കുരിശുമുടി തീര്‍ത്ഥാടനത്തില്‍ തിരക്ക് വര്‍ദ്ധിച്ച സാഹചര്യത്തില്‍ 8 മുതൽ 30 വരെ ആലപ്പുഴ - ധൻബാദ്, തിരുവനന്തപുരം - ലോകമാന്യതിലക് നേത്രാവതി എക്സ് പ്രസ്, മംഗലാപുരം - നാഗർകോവിൽ ഏറനാട് എക്സ് പ്രസ് എന്നിവയ്ക്ക് അങ്കമാലിയിൽ താത്കാലിക സ്റ്റോപ്പ് അനുവദിച്ചു. ട്രെ​​​യിന്‍റെ പേരും സ്റ്റോപ്പ് അനുവദിച്ചിരിക്കുന്ന തീയതിയും താ​​​ഴെ​​​പ്പ​​​റ​​​യു​​​ന്നു. ധ​​​ൻ​​​ബാ​​​ദ്- ആ​​​ല​​​പ്പു​​​ഴ എ​​​ക്സ്പ്ര​​​സ് - ഏപ്രില്‍ 8,9,12 ,13,14,21,22, 23,28,29,30 ആ​​​ല​​​പ്പു​​​ഴ - ധ​​​ൻ​​​ബാ​​​ദ് എ​​​ക്സ്പ്ര​​​സ്, ഏപ്രില്‍ 8,9,12,13,14,21,22, 23,29,30 ലോ​​​ക്മാ​​​ന്യ ​തി​​​ല​​​ക്- തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നേ​​​ത്രാ​​​വ​​​തി- ഏ​​​പ്രി​​​ൽ 7, 8, 11,12, 13, 20, 21, 22, 28, 29, 30 തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​ലോ​​​ക്മാ​​​ന്യ​​​തി​​​ല​​​ക് നേ​​​ത്രാ​​​വ​​​തി എ​​​ക്സ്പ്ര​​​സ് 7, 8, 9,12, 13, 14, 21, 22, 23, 29,30 മം​​​ഗ​​​ളൂ​​​രു- നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ ഏ​​​റ​​​നാ​​​ട് എ​​​ക്പ്ര​​​സ് 07, 08, 09, 12, 13, 14, 21, 22, 23, 29, 30 നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ- മം​​​ഗ​​​ളൂ​​​രു ഏ​​​റ​​​നാ​​​ട് എ​​​ക്പ്ര​​​സ്- ഏ​​​പ്രി​​​ൽ 07, 08, 09, 12, 13, 14, 21, 22, 23, 29, 30
Image: /content_image/India/India-2017-04-08-00:58:32.jpg
Keywords: മലയാ
Content: 4612
Category: 1
Sub Category:
Heading: ഓശാന ഞായറില്‍ ഒലിവുചില്ലകളേന്താന്‍ കാ​​ന്ത​​ല്ലൂ​​ർ കുരിശുപള്ളി തയാറെടുക്കുന്നു
Content: തൊടുപുഴ: ജ​​യ് വി​​ളി​​ക​​ളോ​​ടെ ഒ​​ലി​​വു ചില്ലക​​ളു​​മാ​​യി ജ​​നം യേ​ശു​വി​നെ ജ​​റു​​സ​​ലേം ദേ​​വാ​​ല​​യ​​ത്തി​​ലേ​​ക്ക് എ​​തി​​രേ​​റ്റ​​തി​​നെ അ​​നു​​സ്മ​​രി​​ക്കു​​ന്ന ഓശാന ഞായര്‍ ശുശ്രൂഷയില്‍ സാ​ധാ​ര​ണ കു​രു​ത്തോ​ല​ക​ളാ​ണു പ​ള്ളി​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. എന്നാല്‍ ഇ​​ടു​​ക്കി രൂ​​പ​​ത​​യി​​ലെ കാ​​ന്ത​​ല്ലൂ​​ർ വേ​​ളാ​​ങ്ക​​ണ്ണി മാ​​താ പ​​ള്ളി​​യി​​ൽ കുരുത്തോലയല്ല ഉപയോഗിക്കുക. നാ​​ളെ ഓ​​ശാ​​ന​ത്തി​​രു​​നാ​​ളി​​നു വി​​ശ്വാ​​സി​​ക​​ൾ കൈ​​ക​​ളി​​ലേ​​ന്തു​​ന്ന​​ത് ഒലിവുചില്ലകളാണ്. കാ​​ന്ത​​ല്ലൂ​​ർ എ​​സ്എ​​ച്ച് ഹൈ​​സ്കൂ​​ളി​​ലെ അ​​ധ്യാ​​പ​​ക​​നും പ്ര​​മു​​ഖ ക​​ർ​​ഷ​​ക​​നു​​മാ​​യ ജോ​​ർ​​ജ് ജോ​​സ​​ഫ് തോ​​പ്പി​​ലാ​ണ് ത​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ​നിന്നുള്ള ഒ​ലി​വു ചി​ല്ല​ക​ൾ വി​ശ്വാ​സി​ക​ൾക്കു നല്‍കാന്‍ പ​ള്ളി​യി​ലെ​ത്തി​ക്കു​ന്ന​ത്. മൂ​​ന്നു വ​​ർ​​ഷം മു​​ൻ​​പ് ഗ്രീ​​സി​​ൽ​​നി​​ന്നു സു​​ഹൃ​​ത്ത് കൊ​​ണ്ടു​വ​ന്നു ​കൊ​ടു​ത്ത ഒ​ലി​വ് തൈ ​​ജോ​​ർ​​ജ് ജോ​​സ​​ഫ് പ്ര​​ത്യേ​​ക ശ്രദ്ധ കൊടുത്താണ് വ​​ള​​ർ​​ത്തി​​യ​​ത്. ശി​​ഖി​​ര​​ങ്ങ​​ളോ​​ടെ 12 അ​​ടി ഉ​​യ​​ര​​ത്തി​​ലാണ് തൈ സ്ഥിതി ചെയ്യുന്നത്. ജൈ​​വ​​കൃ​​ഷി​​യി​​ൽ ഏറെ ശ്രദ്ധ നല്‍കുന്ന ജോര്‍ജ്ജ് മാഷ് ആ​​പ്പി​​ൾ ഉ​​ൾ​​പ്പെ​​ടെയുള്ള ഫ​​ല​​വൃ​ക്ഷ​​ത്തോ​​ട്ട​​ത്തോ​​ടു ചേ​​ർത്താണ് ഒ​​ലി​​വു മ​​ര​​വും വളര്‍ത്തുന്നത്. ജോര്‍ജ്ജിനു പൂര്‍ണ്ണ പിന്തുണയുമായി ഭാ​​ര്യ ജെ​​സി​​യും കൃ​​ഷി​​യി​​ൽ സ​​ജീ​​വ​​മാ​​ണ്. എ​​ൽ​​പി സ്കൂ​​ൾ അ​​ധ്യാ​​പി​​കയാണ് ജെസി. കാ​​ന്ത​​ല്ലൂ​​ർ സെ​​ന്‍റ് മേ​​രീ​​സ് പ​​ള്ളി​​യു​​ടെ കു​​രി​​ശു​​പ​​ള്ളി​​യാ​​യ വേ​​ളാ​​ങ്ക​​ണ്ണി പ​​ള്ളി​​യി​​ൽ നാ​​ളെ രാ​​വി​​ലെ ആ​​റി​​നു വി​​കാ​​രി ഫാ. ​​ജോ​​സ​​ഫ് പ​​വ്വ​​ത്ത് ചി​​ല്ല​​ക​​ൾ വെ​​ഞ്ച​​രി​​ച്ചു ന​​ൽ​​കും.
Image: /content_image/News/News-2017-04-08-01:16:31.jpg
Keywords: ഓശാന
Content: 4613
Category: 18
Sub Category:
Heading: എന്റെ രക്ഷകന്‍ ബൈബിള്‍ മെഗാഷോയുടെ പ്രചാരണപരിപാടികള്‍ക്കു തുടക്കം
Content: കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ ആഭിമുഖ്യത്തില്‍ സുബോധന പാസ്റ്ററല്‍ സെന്റര്‍ അങ്കമാലിയില്‍ സംഘടിപ്പിക്കുന്ന ഭാരതത്തിലെ ഏറ്റവും വലിയ ബൈബിള്‍ മെഗാഷോ (എന്റെ രക്ഷകന്‍) യുടെ പ്രചാരണ പരിപാടികള്‍ക്കു തുടക്കം. എറണാകുളം മേജര്‍ ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍ നടന്ന ചടങ്ങില്‍ സിനിമാ നടനും സംവിധായകനുമായ സിജോയ് വര്‍ഗീസിനു മെഗാഷോയുടെ പരസ്യചിത്രം കൈമാറി മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണു പ്രചാരണപരിപാടികള്‍ ഉദ്ഘാടനം ചെയ്തത്. ചങ്ങനാശേരി സര്‍ഗക്ഷേത്ര കള്‍ച്ചറല്‍ ആന്‍ഡ് ചാരിറ്റബിള്‍ സെന്ററിനു വേണ്ടി പ്രമുഖ സംവിധായകന്‍ സൂര്യ കൃഷ്ണമൂര്‍ത്തി രംഗാവിഷ്‌കാരവും സംവിധാനവും നിര്‍വഹിച്ച എന്റെ രക്ഷകന്‍ ബൈബിള്‍ മെഗാഷോ, മാര്‍ ക്രിസോസ്‌റ്റോം ഗ്ലോബല്‍ ഫൗണ്ടേഷന്‍, സൂര്യ തിയേറ്റര്‍ എന്നിവയുടെ സഹകരണത്തോടെയാണ് അരങ്ങിലെത്തിക്കുന്നത്. മേയ് അഞ്ചു മുതല്‍ ഒമ്പതു വരെ അങ്കമാലി സെന്റ് ജോസഫ്സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലാണു മെഗാഷോ അവതരണം. ബൈബിള്‍ സംഭവങ്ങള്‍ക്ക് അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുടെ അകമ്പടിയിയോടെ സംഗീതവും ദൃശ്യവിസ്മയങ്ങളും ഇഴചേര്‍ത്തൊരുക്കുന്ന കലാവിരുന്ന് ഇരുപതു സെന്റ് സ്ഥലത്തു പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണത്തിലൊരുക്കുന്ന വേദിയിലാണ് അവതരിപ്പിക്കുന്നത്. 150 ഓളം കലാകാരന്മാര്‍ക്കൊപ്പം ഒട്ടകങ്ങളും കുതിരകളും തുടങ്ങി അമ്പതോളം പക്ഷിമൃഗാദികളും വേദിയിലെത്തും. പ്രചാരണപരിപാടികളുടെ ഉദ്ഘാടനച്ചടങ്ങില്‍ അതിരൂപത സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, പ്രോ വികാരി ജനറാള്‍മാരായ മോണ്‍. സെബാസ്റ്റിയന്‍ വടക്കുംപാടന്‍, മോണ്‍. ആന്റണി നരികുളം, ചാന്‍സലര്‍ റവ.ഡോ. ജോസ് പൊള്ളയില്‍, പ്രൊക്യുറേറ്റര്‍ ഫാ. ജോഷി പുതുവ, പാസ്റ്ററല്‍ കോ ഓര്‍ഡിനേറ്റര്‍ ഫാ. ജോസ് മണ്ടാനത്ത്, സുബോധന ഡയറക്ടര്‍ ഫാ. ഷിനു ഉതുപ്പാന്‍, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഫാ. സുരേഷ് മല്പാന്‍, അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സിജോ പൈനാടത്ത്, മെഗാഷോ ജനറല്‍ കണ്‍വീനര്‍ പ്രഫ. കെ.ജെ. വര്‍ഗീസ്, സംഘാടക സമിതി അംഗങ്ങളായ ജിബി വര്‍ഗീസ്, പൗലോസ് കല്ലിങ്ങല്‍, പി.ടി. പൗലോസ്, നിജോ ജോസഫ്, സിബി ഫ്രാന്‍സിസ്, പി.ജെ. തോമസ് എന്നിവര്‍ പങ്കെടുത്തു.
Image: /content_image/India/India-2017-04-08-01:22:29.jpg
Keywords: എന്റെ രക്ഷകന്‍
Content: 4614
Category: 18
Sub Category:
Heading: ആ​ല​പ്പു​ഴ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ഏപ്രില്‍ 26-നു ആരംഭിക്കും
Content: തു​മ്പോ​ളി : ആ​ല​പ്പു​ഴ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ തു​മ്പോ​ളി ക​പ്പു​ച്ചി​ൻ ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ൽ 26മു​ത​ൽ 30വ​രെ ന​ട​ക്കും. തു​മ്പോളി സെ​ന്‍റ് മേ​രീ​സ് പ​ള്ളി, പൂ​ന്തോ​പ്പ് സെ​ന്‍റ് ഫ്രാ​ൻ​സീ​സ് അ​സീ​സി പ​ള്ളി, പൂ​ങ്കാ​വ് ഒൗ​വ​ർ​ലേ​ഡി അ​സം​പ്ഷ​ൻ പ​ള്ളി, മ​ല​ങ്ക​ര സെ​ന്‍റ മേ​രീ​സ് പ​ള്ളി, ആ​ല​പ്പു​ഴ ക​രി​സ്മാ​റ്റി​ക് കൂ​ട്ടാ​യ്മ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാണ് കണ്‍വെന്‍ഷന്‍ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്നത്. ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷന് ബ്ര​ദ​ർ സ​ന്തോ​ഷ് ക​രു​മാ​ത്ര​യും സം​ഘ​വു​മാ​ണ് നേ​തൃ​ത്വം ന​ല്കു​ന്ന​ത്. ക​ണ്‍​വ​ൻ​ഷ​ന്‍റെ ഭാ​ഗ​മാ​യി തു​ന്പോ​ളി ക​പ്പൂ​ച്ചി​ൻ ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ൽ ഇ​ന്നു ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടു​മു​ത​ൽ അ​ഞ്ചു​വ​രെ ശു​ശ്രൂ​ഷ​ക​രു​ടെ ധ്യാ​നം ന​ട​ക്കും. ആ​ല​പ്പു​ഴ രൂ​പ​ത ക​രി​സ്മാ​റ്റി​ക് ഡ​യ​റ​ക്ട​ർ ഫാ. ​എ​ഡ്വേ​ർ​ഡ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ധ്യാ​നം ന​യി​ക്കും.
Image: /content_image/India/India-2017-04-08-01:34:00.jpg
Keywords: കണ്‍വെന്‍ഷന്‍
Content: 4615
Category: 18
Sub Category:
Heading: ലോകത്തിന് ആവശ്യം ക്രിസ്തുവിന്റെ സമാധാനം: ബിഷപ്പ് ഫ്രാന്‍സിസ് കല്ലറയ്ക്കല്‍
Content: അ​ങ്ക​മാ​ലി: തി​ന്മ​ക​ളി​ലേ​ക്കു കൂ​ടു​ത​ലാ​യി ച​രി​ച്ചു​ കൊ​ണ്ടി​രി​ക്കു​ന്ന ലോ​ക​ത്തി​നു ഇ​ന്നാ​വ​ശ്യം ക്രി​സ്തു​വി​ന്‍റെ സ​മാ​ധാ​ന​മാ​ണെ​ന്നു ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​ഫ്രാ​ൻ​സി​സ് ക​ല്ല​റ​യ്ക്ക​ൽ. യൂ​ദാ​പു​രം തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ലെ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജീ​വി​ത​ത്തെ വി​ശു​ദ്ധീ​ക​രി​ക്കു​ന്ന​തി​നു​ള്ള വേ​ദി​ക​ളാ​ണ് ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നുകളെന്നും അദ്ദേഹം വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. വ്യ​ക്തി​ജീ​വി​തം വി​ശു​ദ്ധീ​ക​രി​ക്ക​പ്പെ​ട്ടാ​ൽ കു​ടും​ബ​ജീ​വി​ത​ത്തി​ലും സ​മൂ​ഹ​ത്തി​ലും അ​തി​ന്‍റെ മാ​റ്റ​മു​ണ്ടാ​കും. തി​ന്മ​ക​ളി​ൽ​നി​ന്നു അ​ക​ന്നു​നി​ൽ​ക്കാ​നും മ​റ്റു​ള്ള​വ​ർ​ക്ക് ന​ന്മ ചെ​യ്യാ​ൻ ല​ഭി​ക്കു​ന്ന അ​വ​സ​ര​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നും പ​രി​ശ്ര​മിക്കണം. തി​ന്മ​ക​ളി​ലേ​ക്കു കൂ​ടു​ത​ലാ​യി ച​രി​ച്ചു​ കൊ​ണ്ടി​രി​ക്കു​ന്ന ലോ​ക​ത്തി​നു ഇ​ന്നാ​വ​ശ്യം ക്രി​സ്തു​വി​ന്‍റെ സ​മാ​ധാ​ന​മാണ്. ആ​ർ​ച്ച് ബി​ഷ​പ് പ​റ​ഞ്ഞു. ഫാ. ​ജേ​ക്ക​ബ് മ​ഞ്ഞ​ളി, ഫാ. ​ജോ​സ് തോ​മ​സ് എ​ന്നി​വ​രാ​ണ് ക​ണ്‍​വ​ൻ​ഷ​നു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ ഒ​ൻ​പ​തു വ​രെ ദി​വ്യ​ബ​ലി, വ​ച​ന​പ്ര​ഘോ​ഷ​ണം, ആ​ന്ത​രീ​ക സൗ​ഖ്യാ​രാ​ധ​ന, കൗ​ണ്‍​സ​ലിം​ഗ്, രോ​ഗി​ക​ൾ​ക്കു​വേ​ണ്ടി പ്ര​ത്യേ​ക പ്രാ​ർ​ഥ​ന തു​ട​ങ്ങി​യ​വ​യു​ണ്ടാ​കും. ഇ​ന്നു വൈ​കു​ന്നേ​രം 5നു ​കോ​ട്ട​പ്പു​റം രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​ജോ​സ​ഫ് കാ​രി​ക്ക​ശേ​രി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ​മാ​പ​ന​ദി​ന​മാ​യ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​താ മെ​ത്രാ​ൻ മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ സ​മാ​പ​ന​സ​ന്ദേ​ശം ന​ൽ​കും. ദി​വ​സ​വും രാ​ത്രി ക​ണ്‍​വ​ൻ​ഷ​നു​ശേ​ഷം വി​വി​ധ പ്ര​ദേ​ശ​ങ്ങി​ളി​ലേ​യ്ക്ക് സൗ​ജ​ന്യ ബ​സ് സൗ​ക​ര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Image: /content_image/India/India-2017-04-08-01:44:26.jpg
Keywords: ബിഷപ്പ് ഫ്രാന്‍
Content: 4616
Category: 4
Sub Category:
Heading: പിശാചുക്കളെ മനുഷ്യനിൽ നിന്നും പുറത്താക്കുന്നതെങ്ങനെ? ഭൂതോച്ചാടനത്തെ കുറിച്ച് അറിയേണ്ടതെല്ലാം
Content: ഭൂതോച്ചാടനം, ബാധയൊഴിപ്പിക്കല്‍ എന്നിങ്ങനെയുള്ള വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ഈ ആധുനിക യുഗത്തില്‍ ജീവിക്കുന്ന ഭൂരിഭാഗം പേരുടേയും മനസ്സില്‍ വരുന്ന ചിന്ത സിനിമകളില്‍ മാത്രം കാണുന്ന ഒരു സങ്കല്‍പ്പം എന്നായിരിക്കും. എന്നാല്‍ ഇത് വെറുമൊരു സങ്കല്‍പ്പമല്ല. നൂറു ശതമാനം യാഥാര്‍ത്ഥ്യമാണ്. ഭൂതോച്ചാടനത്തിലെ പ്രത്യേക സാഹചര്യങ്ങളെ കുറിച്ചും, അതിനു വേണ്ട പ്രത്യേക കര്‍മ്മങ്ങളെ കുറിച്ചും വിവരിക്കുന്ന ആധികാരികമായ ഒരു ഗ്രന്ഥം തന്നെ സഭയ്ക്കുണ്ട്. റൈറ്റ് ഓഫ് എക്സോര്‍സിസം ആന്‍ഡ്‌ പ്രയേഴ്സ് ഫോര്‍ പര്‍ട്ടിക്കുലര്‍ സര്‍ക്കംസ്റ്റന്‍സസ് എന്നാണ് പുസ്തകത്തിന്റെ പേര്. വിശുദ്ധ ലിഖിതങ്ങളിലും, ദൈവശാസ്ത്രത്തിലും അധിഷ്ടിതമായ കര്‍ശന വിധികളാണ് ഇതില്‍ പ്രതിപാദിച്ചിരിക്കുന്നത്. ആഴമായ ദൈവഭക്തി, പ്രാര്‍ത്ഥനാ ജീവിതം, അറിവ്, വിവേകം, ആത്മാര്‍ത്ഥത എന്നീ ഗുണങ്ങള്‍ അടങ്ങിയ ഒരു പുരോഹിതന് മാത്രമേ മെത്രാന്റെ അനുവാദത്തോട് കൂടി ഭൂതോച്ചാടനം കൈകാര്യം ചെയ്യുവാന്‍ സാധിക്കുകയുള്ളൂ. സ്വിറ്റ്സര്‍ലന്‍ഡിലെ ചുര്‍ രൂപതയിലെ ഫാദര്‍ സെസര്‍ ട്രൂക്വി ഭൂതോച്ചാടനത്തിന്റെ ആന്തരിക അര്‍ത്ഥങ്ങള്‍ വിവരിച്ചു കൊണ്ട് അലിറ്റിയ എന്ന മാധ്യമത്തിന് അഭിമുഖം നല്‍കിയിരിന്നു. റോമിലെ റെജീന അപ്പോസ്തോലൊറമിലെ പൊന്തിഫിക്കല്‍ അതേനിയം എന്ന വിദ്യാഭ്യാസ സ്ഥാപനത്തില്‍ വര്‍ഷങ്ങളായി പ്രഭാഷണം നടത്തുന്ന ഫാദര്‍ ട്രൂക്വിയുമായി 'അലിറ്റിയ' നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളാണ് താഴെ നല്‍കുന്നത്. * #{red->n->n->ഭൂതോച്ചാടനത്തില്‍ ഏതു തരത്തിലുള്ള പിശാചിനെയാണ് നേരിടുന്നത്?}# #{blue->n->n->ഫാദര്‍ സെസര്‍ ട്രൂക്വി:}# മനുഷ്യരൂപം പ്രാപിച്ച തിന്മയെയാണ് ഭൂതോച്ചാടനത്തില്‍ നേരിടുന്നത്. ‘സാത്താന്റെ പുകമറ’യെ കുറിച്ച് പോള്‍ ആറാമന്‍ പാപ്പാ പറഞ്ഞിട്ടുണ്ടല്ലോ. ശക്തമായ രീതിയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സാത്താനെയാണ് നമ്മള്‍ നേരിടുന്നത്. അതായത് തിന്മയുടെ മൂര്‍ത്തീകരണത്തെ. ഈ തിന്മ എന്താണെന്ന് പറയുവാന്‍ ശാസ്ത്രത്തിനു കഴിയുകയില്ല. വിശ്വാസത്തിനു മാത്രമേ അതിനു കഴിയുകയുള്ളൂ. * #{red->n->n->ഒരാളെ പിശാച് ബാധിച്ചു എന്ന് പറയുന്നത് വിശ്വസിക്കുവാന്‍ അല്‍പ്പം ബുദ്ധിമുട്ടല്ലേ?}# #{blue->n->n->ഫാദര്‍ സെസര്‍ ട്രൂക്വി:}# അതെ. അത് സത്യമാണ്, കാരണം സാധാരണ ജീവിതത്തില്‍ ഇത്തരത്തിലുള്ള യാതൊന്നും നമ്മള്‍ക്ക് അനുഭവഭേദ്യമായിട്ടില്ല. എന്നാല്‍ വര്‍ഷങ്ങളായി ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്ന ശുശ്രൂഷയുടെ ഭാഗമായി ബാധയുള്ള നിരവധി ആളുകളെ എനിക്ക് കാണുവാന്‍ കഴിഞ്ഞിട്ടുണ്ട്. അതിനാല്‍ തന്നെ മനുഷ്യബുദ്ധിക്ക് വിശദീകരിക്കുവാന്‍ കഴിയാത്ത തരത്തിലുള്ള പ്രതിഭാസങ്ങള്‍ ഉണ്ട് എന്ന് വിശ്വസിച്ചേ മതിയാകൂ. * #{red->n->n->പിശാചിനെ മുഖാമുഖം നേരിടുമ്പോള്‍ എന്താണ് തോന്നാറുള്ളത്?}# #{blue->n->n->ഫാദര്‍ സെസര്‍ ട്രൂക്വി:}# നമ്മുടെ ചിന്തകള്‍ മാറികൊണ്ടിരിക്കും. സുവിശേഷങ്ങളില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ എന്റെ മുന്നില്‍ വ്യക്തമാക്കപ്പെട്ടിരിക്കുന്നു എന്നാണ് ഞാന്‍ പങ്കെടുത്ത ആദ്യ ബാധയൊഴിപ്പിക്കലില്‍ എനിക്ക് തോന്നിയത്. വിവിധ നാമങ്ങള്‍ പറയുന്ന പിശാചുക്കളെ യേശു നേരിട്ടിട്ടുണ്ടല്ലോ. ‘അസ്മോദിയൂസ്’ എന്ന് പേരായ ഒരു പിശാചിനെ കുറിച്ച് പഴയ നിയമത്തിലെ തോബിത്തിന്റെ പുസ്തകത്തില്‍ പറയുന്നു. എന്റെ ക്ഷുദ്രോച്ചാടന കര്‍മ്മങ്ങളില്‍ പലരും ഈ പേരുകള്‍ പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. ആത്മീയമായി ഇതൊരു വലിയ അനുഭവമാണ്. യേശു പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്നും വചനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് യാഥാര്‍ത്ഥ്യമാണെന്നും നേരിട്ട് അനുഭവിക്കുവാന്‍ ഇതു മൂലം എനിക്ക് കഴിയുന്നു. ചുരുക്കത്തില്‍ സുവിശേഷങ്ങളില്‍ പറഞ്ഞിട്ടുള്ളത്‌ എന്റെ മുന്നില്‍ വ്യക്തമാക്കപ്പെട്ടു. * #{red->n->n->'സുവിശേഷങ്ങളില്‍ പറഞ്ഞിട്ടുള്ളത്‌ എന്റെ മുന്നില്‍ വ്യക്തമാക്കപ്പെട്ടു’. ഇത് ഒന്നുകൂടി വിശദീകരിക്കാമോ?}# #{blue->n->n->ഫാദര്‍ സെസര്‍ ട്രൂക്വി:}# 12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ പൗരോഹിത്യ പട്ടം സ്വീകരിച്ചപ്പോള്‍, ഫാദര്‍ ബാമോന്റെ, ഫാദര്‍ ഗബ്രിയേല്‍ അമോര്‍ത്ത് തുടങ്ങിയ ക്ഷുദ്രോച്ചാടകര്‍ക്കൊപ്പം ഒരു കോഴ്സില്‍ പങ്കെടുക്കുകയുണ്ടായി. ഏതാണ്ട് 40 വയസ്സുള്ള ഒരു പിശാച് ബാധിതനെ അവിടെ കൊണ്ടു വന്നു. ഫാദര്‍ ബാമോന്റെയെ സഹായിക്കുവാന്‍ ഞാന്‍ നിര്‍ബന്ധിതനായി. അയാളിലെ പിശാച് സ്വയം വെളിപ്പെടുത്തിയപ്പോള്‍ പുകപോലെയുള്ള മഞ്ഞിന് നടുക്ക് നില്‍ക്കുന്ന പോലെയാണ് എനിക്ക് തോന്നിയത്. ആ മുറി മുഴുവന്‍ മഞ്ഞു വ്യാപിച്ചു. ഫാദര്‍ ബാമോന്റെ പേര് ചോദിച്ചപ്പോള്‍ ‘ഞാന്‍ റെക്സ്’ എന്നാണ് ആദ്യം അയാള്‍ പറഞ്ഞത്. റെക്സ് എന്ന് പേരായ ഒരു പിശാചും ഇല്ല. ക്ഷുദ്രോച്ചാടകന്‍ നിര്‍ബന്ധിച്ചപ്പോള്‍ “ഞാന്‍ ഈ ലോകത്തെ രാജാവായ സാത്താനാണ്” എന്ന ശരിയായ മറുപടി ആ ഫ്രഞ്ച്കാരന്‍ പറഞ്ഞു. * #{red->n->n->പിശാച് ബാധയെ സൂചിപ്പിക്കുന്ന എന്തെങ്കിലും അടയാളങ്ങളുണ്ടോ?}# #{blue->n->n->ഫാദര്‍ സെസര്‍ ട്രൂക്വി:}# അവയെ കുറിച്ച് സഭ വ്യക്തമായി പറയുന്നുണ്ട്. നാല് തരം അടയാളങ്ങള്‍ ഉണ്ട്. ഇതുവരെ കേട്ടിട്ടില്ലാത്ത, അല്ലെങ്കില്‍ നിലവിലില്ലാത്ത ഭാഷ സംസാരിക്കുക; വിശുദ്ധ വസ്തുക്കളോടുള വിമുഖത കാണിക്കുക; മനുഷ്യര്‍ക്ക് അതീതമായ ശക്തി പ്രകടിപ്പിക്കുക; ഒളിഞ്ഞിരിക്കുന്ന വസ്തുക്കളെ കുറിച്ചുള്ള അറിവ് പ്രകടിപ്പിക്കുക എന്നിവയാണവ. * #{red->n->n->ആളുകള്‍ സ്വയം ഇത്തരം അപകടങ്ങളില്‍ ചെന്ന് ചാടാറുണ്ടോ?}# #{blue->n->n->ഫാദര്‍ സെസര്‍ ട്രൂക്വി:}# തീര്‍ച്ചയായും ഉണ്ട്, മാന്ത്രികവിദ്യ, ദുര്‍മന്ത്രവാദം, ഗുപ്തവിദ്യകള്‍, ആഭിചാരം തുടങ്ങിയവയുമായി ബന്ധപ്പെടുക വഴി ഇത്തരം അബദ്ധങ്ങളില്‍ മനുഷ്യര്‍ ചെന്ന് ചാടുന്നു. വിശുദ്ധ കുര്‍ബ്ബാന, കുമ്പസാരം എന്നിവ വഴി ദൈവത്തോടു കൂടുതല്‍ അടുക്കുമ്പോള്‍ നമ്മുടെ വിശുദ്ധി വര്‍ദ്ധിക്കുന്നത് പോലെ കറുത്ത കുര്‍ബ്ബാന, സാത്താന്‍ ആരാധന, അതുമായി ബന്ധപ്പെട്ട സിനിമകള്‍, സംഗീതം എന്നിവ നമ്മെ സാത്താനുമായി അടുപ്പിക്കുന്നു. ടാരോറ്റ് കാര്‍ഡുകള്‍ നോക്കി പ്രവചിക്കുന്ന ഒരു സ്ത്രീയുടെ കേസ് ഒരിക്കല്‍ ഞാന്‍ കൈകാര്യം ചെയ്തിട്ടുണ്ട്. അവര്‍ ആളുകളുടെ, കഴിഞ്ഞ കാര്യങ്ങളും, ഇപ്പോള്‍ നടക്കുന്നതും, ഇനി നടക്കുവാന്‍ സാധ്യതയുള്ളതുമായ കാര്യങ്ങള്‍ പ്രവചിച്ചിരുന്നു. എന്നാല്‍ ആര് മുഖാന്തിരമാണ് തനിക്ക് വിജയം ലഭിക്കുന്നത് എന്ന് അറിഞ്ഞപ്പോള്‍ അവര്‍ അത് നിറുത്തി. അപ്പോഴേക്കും ഒരുപാട് വൈകിയിരുന്നു. അവളില്‍ പിശാച് ബാധിച്ചു കഴിഞ്ഞിരുന്നു. * #{red->n->n->ഒരേയൊരു ക്ഷുദ്രോച്ചാടന കര്‍മ്മം കൊണ്ട് മാത്രം പിശാചിനെ ഒഴിപ്പിക്കുവാന്‍ സാധിക്കുമോ?}# #{blue->n->n->ഫാദര്‍ സെസര്‍ ട്രൂക്വി:}# അത് വളരെ ബുദ്ധിമുട്ടാണ്. സാധാരണയായി ഒന്നില്‍ കൂടുതല്‍ ക്ഷുദ്രോച്ചാടന കര്‍മ്മങ്ങള്‍ ആവശ്യമായി വരാറുണ്ട്. * #{red->n->n->സാധാരണയുള്ള ശുശ്രൂഷ രീതികളെപോലെ തന്നെയാണോ ഭൂതോച്ചാടനവും പ്രവര്‍ത്തിക്കുന്നത്?}# #{blue->n->n->ഫാദര്‍ സെസര്‍ ട്രൂക്വി:}# ക്ഷുദ്രോച്ചാടനം ഒരു ശുശ്രൂഷയാണെങ്കിലും, അത് ഒരു കൂദാശയല്ല. പുരോഹിതന്‍ കുമ്പസാരം വഴി ഒരാള്‍ക്ക് പാപമോചനം നല്‍കുകയാണെങ്കില്‍ അതേ നിമിഷം തന്നെ അവന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെടും. എന്നാല്‍ ഇതിനു വിരുദ്ധമായി ക്ഷുദ്രോച്ചാടനത്തിന്റെ ഫലസിദ്ധി എന്നത് പുരോഹിതന്റെ വിശുദ്ധി, ബാധയുള്ള ആളിന്റെ പൂര്‍വ്വ വിശ്വാസം തുടങ്ങിയവയുമായി വളരെയേറെ ബന്ധപ്പെട്ടിരിക്കുന്നു. * #{red->n->n->ഭൂതോച്ചാടനവും വിടുതല്‍ പ്രാര്‍ത്ഥനയും തമ്മിലുള്ള വ്യത്യാസമെന്താണ്?}# #{blue->n->n->ഫാദര്‍ സെസര്‍ ട്രൂക്വി:}# രണ്ടിനും ഒരേ ഉദ്ദേശം തന്നെയാണ് ഉള്ളത്: പിശാചിന്റെ സ്വാധീനത്തില്‍ നിന്നോ, ബാധയില്‍ നിന്നോ ഉള്ള മോചനമാണ് രണ്ടും ലക്ഷ്യം വെക്കുന്നത്. എന്നാല്‍ ഭൂതോച്ചാടനം മെത്രാന്‍ ചില പുരോഹിതര്‍ക്ക് നല്‍കുന്ന സഭയുടെ ഒരു പ്രേഷിത ദൗത്യമാണ്. മെത്രാന്റെ അനുമതിയുള്ള പുരോഹിതര്‍ക്ക് മാത്രമേ അത് ചെയ്യുവാന്‍ സാധിക്കുകയുള്ളു. നേരെമറിച്ച് സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ, വിശ്വാസമുള്ള പുരോഹിതര്‍ക്കും അത്മായര്‍ക്കും ചെയ്യാവുന്നതാണ് വിടുതല്‍ പ്രാര്‍ത്ഥന. പിശാചിന് നല്‍കുന്ന നേരിട്ടുള്ള ഉത്തരവാണ് ക്ഷുദ്രോച്ചാടനം. എന്നാല്‍ ദൈവത്തിന്റേയോ, പരിശുദ്ധ കന്യകാമാതാവിന്റേയോ ഇടപെടലിന് വേണ്ടിയുള്ള അപേക്ഷ കൂടിയാണ് വിടുതല്‍ പ്രാര്‍ത്ഥന. * #{red->n->n->അങ്ങയുടെ അടുത്ത് വന്നിട്ടുള്ളവരില്‍ എത്ര പേര്‍ക്ക് ശരിക്കും പിശാച് ബാധ ഉണ്ടായിരുന്നു?}# #{blue->n->n->ഫാദര്‍ സെസര്‍ട്രൂക്വി:}# വളരെ കുറച്ചു പേര്‍ക്ക് മാത്രം. * #{red->n->n->എന്തുകൊണ്ടാണ് ആളുകള്‍ ഭൂതോച്ചാടനത്തെ ഇത്രമാത്രം ഭയക്കുന്നത്?}# #{blue->n->n->ഫാദര്‍ സെസര്‍ ട്രൂക്വി:}# എന്റെ അടുത്ത് വരുന്നവരില്‍ മൂന്ന്‍ തരത്തിലുള്ള കേസുകള്‍ എനിക്ക് കാണുവാന്‍ കഴിയും: ശരിക്കും ബാധയുള്ളവര്‍, ബാധയില്ലാത്തവര്‍, ഇതര പ്രശ്നങ്ങള്‍ ഉള്ള കേസുകള്‍. ആദ്യത്തെ രണ്ടും എളുപ്പമാണ്. കാരണം ആദ്യം പറഞ്ഞ നാല് അടയാളങ്ങളും വെച്ച് നോക്കി അവര്‍ക്ക് ശരിക്കും ബാധയുണ്ടോ ഇല്ലയോ എന്ന് നമുക്കറിയാം. മാത്രമല്ല ക്ഷുദ്രോച്ചാടകന്റെ പ്രാര്‍ത്ഥന കേള്‍ക്കുമ്പോള്‍ അവര്‍ പ്രതികരിക്കുന്നതില്‍ നിന്നും നമുക്ക് അത് മനസ്സിലാക്കാവുന്നതാണ്. രണ്ടാമത്തെ കേസില്‍ ഒരു പുരോഹിതന് തന്റെ അനുഭവം കൊണ്ട് ആത്മീയമോ മാനസികമോ ആയ പ്രശ്നമാണോ എന്ന് തിരിച്ചറിയാം. അക്രമപരമായ പെരുമാറ്റങ്ങളോ, പിശാച് ബാധയുടെ ശക്തമായ ലക്ഷണങ്ങളോ പ്രകടിപ്പിക്കുന്ന ചിലരുടെ പ്രശ്നം ആത്മീയതയോ, അല്ലെങ്കില്‍ ടാരറ്റ് കാര്‍ഡ് നോക്കി പ്രവചിക്കുന്നവരുടെ അടുത്ത് പോകുന്നത് കൊണ്ടോ ഉണ്ടാകുന്നതാണ്. അവര്‍ ശരിക്കും പിശാചു ബാധിതരല്ല. ഒരിക്കല്‍ ഞാന്‍ ഒരു യുവതിയെ കണ്ടു മുട്ടുകയുണ്ടായി, മയക്ക് മരുന്ന് കലര്‍ത്തിയ പാനീയം നല്‍കിയതിനു ശേഷം മന്ത്രവാദി അവളെ മാനഭംഗപ്പെടുത്തി. അവള്‍ക്ക് ബോധമുണ്ടായിരുന്നു. പക്ഷെ പ്രതികരിക്കുവാന്‍ കഴിഞ്ഞില്ല. അവള്‍ കഴിച്ച മയക്ക് മരുന്നും, സഹിക്കേണ്ടി വന്ന അക്രമവും അവളില്‍ കടുത്ത ആഘാതം ഏല്‍പ്പിച്ചു. തന്നില്‍ പിശാച് കുടിയേറിയിരിക്കുകയാണെന്ന് അവള്‍ ചിന്തിച്ചു. ഞാനും അവള്‍ക്ക് ബാധയുണ്ടെന്നായിരുന്നു കരുതിയിരുന്നത്. പക്ഷേ ഞാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടു അവളുടെ തലയില്‍ കൈവച്ചപ്പോള്‍ യാതൊരു പ്രതികരണവും കണ്ടില്ല. അതിനാല്‍ ബാധയല്ല പ്രശ്നം എന്ന് എനിക്ക് മനസ്സിലായി. ഇത്തരം സാഹചര്യങ്ങളില്‍ മരുന്നോ, മനശാസ്ത്രപരമായ ചികിത്സയോ ആണ് വേണ്ടത്. * #{red->n->n->ശരിക്കും പിശാച് ബാധയുള്ളവര്‍ എങ്ങിനെയാണ് കഴിയുന്നത്?}# #{blue->n->n->ഫാദര്‍ സെസര്‍ ട്രൂക്വി:}# വാസ്തവത്തില്‍ അവരും സാധാരണ ജീവിതമാണ് നയിക്കുന്നത്. പിശാച് എപ്പോഴും അവരില്‍ പ്രവര്‍ത്തിക്കുന്നില്ല. ഞാന്‍ ഒരുദാഹരണം പറയാം: ഒരാള്‍ ഒരു കാറ് വാങ്ങി എന്നിരിക്കട്ടെ. ആ കാര്‍ അയാളുടെ അധീനതയിലാണ്. ഓഫീസില്‍ പോകുമ്പോഴും മറ്റും അയാള്‍ ആ കാര്‍ ഉപയോഗിക്കുന്നു. അല്ലാത്ത അവസരത്തില്‍ അയാള്‍ അത് വെറുതെ ഇട്ടേക്കും. പിശാച് പ്രവര്‍ത്തിക്കുന്ന ചില സമയമുണ്ട്. അവന്‍ തന്റെ കാറില്‍ കയറുകയും അവന്റെ ഇഷ്ടം പോലെ ഓടിക്കുകയും ചെയ്യും. ചിലപ്പോള്‍ അവന്‍ തന്റെ കാര്‍ ഓടിക്കാതെ വെറുതെ ഇടും. കാര്‍ ഓടുന്നില്ലെങ്കിലും അതിനു ഒരു ഉടമസ്ഥന്‍ ഉണ്ട്. * #{red->n->n->ഒരു ഭൂതോച്ചാടകന്റെ അടുത്ത് പോകേണ്ടതു ആവശ്യമായി വരുന്നത് എപ്പോഴാണ്?}# #{blue->n->n->ഫാദര്‍ സെസര്‍ ട്രൂക്വി:}# നിങ്ങളില്‍ അസാധാരണമായത് സംഭവിക്കുമ്പോഴാണ് ഒരു ഭൂതോച്ചാടകന്റെ അടുത്ത് പോകേണ്ടതായി വരുന്നത്. മാമോദീസ സ്വീകരിച്ചിരുന്നുവെങ്കിലും നിരീശ്വരവാദിയായി ജീവിച്ച ഒരു സ്ത്രീയെ ഞാന്‍ റോമില്‍ വെച്ച് കണ്ടു മുട്ടി. സാഹചര്യങ്ങള്‍ എനിക്ക് ഓര്‍മ്മയില്ലെങ്കിലും അവള്‍ക്ക് പിശാച് ബാധയുണ്ടായി. തന്റെ ഭര്‍ത്താവിനേയും, മകനേയും കൊന്നിട്ട് ആത്മഹത്യ ചെയ്യുവാന്‍ പ്രേരിപ്പിക്കുന്ന ഒരു ശബ്ദം അവള്‍ നിരന്തരം കേട്ടുതുടങ്ങി. ആദ്യം തനിക്ക് മാനസികരോഗമാണെന്നാണ് അവള്‍ കരുതിയത്. മനശാസ്ത്രജ്ഞന്റെ അടുത്ത് പോയെങ്കിലും യാതൊരു ഗുണവുമുണ്ടായില്ല. തുടര്‍ച്ചയായ അവളുടെ സ്വഭാവമാറ്റത്തെ കണ്ട അവളുടെ ഒരു സുഹൃത്ത് ഫാദര്‍ അമോര്‍ത്തിനെ കൊണ്ട് പോയി കാണിച്ചു. ഏറെ നേരത്തെ നിരീക്ഷണങ്ങള്‍ക്ക് ശേഷം അവള്‍ക്ക് പിശാച് ബാധയുണ്ടെന്ന് അദ്ദേഹത്തിന് മനസ്സിലായി. ഭൂതോച്ചാടനം നടത്തി. ഇന്ന്‍ ഒരു നല്ല ക്രിസ്ത്യാനിയായി അവള്‍ ജീവിക്കുന്നു. * #{red->n->n->ക്ഷുദ്രോച്ചാടനത്തിനിടക്ക് അവര്‍ക്കെന്താണ്‌ തോന്നുന്നതെന്ന് അവരോട് എപ്പോഴെങ്കിലും ചോദിച്ചിട്ടുണ്ടോ?}# #{blue->n->n->ഫാദര്‍ സെസര്‍ ട്രൂക്വി:}# ഞാന്‍ ആദ്യം സൂചിപ്പിച്ച ഫ്രഞ്ച് കാരനോട് ഞാന്‍ ചോദിച്ചിട്ടുണ്ട്. തന്റെ ഉള്ളില്‍ ഒരു യുദ്ധം നടക്കുന്നത് പോലെയാണ് തോന്നിയതെന്നാണ് അവന്‍ പറഞ്ഞത്. പിശാചുക്കള്‍ അസ്വസ്ഥരായി പരസ്പരം പിറുപിറുത്ത് കൊണ്ട് ഓടുന്നതായും, പുരോഹിതന്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ ദൈവത്തിന്റെ പ്രകാശം അവരെ പുറത്താക്കിയതുമായി തനിക്ക് തോന്നിയെന്ന് അവന്‍ പറഞ്ഞു. * #{red->n->n->ഭൂതോച്ചാടനത്തിന് ഇടയ്ക്ക് അങ്ങയെ ഏറ്റവും ആകര്‍ഷിച്ചത് എന്താണ്?}# #{blue->n->n->ഫാദര്‍ സെസര്‍ ട്രൂക്വി:}# ഒരു ഊമയായ പിശാച്. അവനെ കുറിച്ച് യേശു സുവിശേഷത്തില്‍ പറയുന്നുണ്ട്. പ്രാര്‍ത്ഥനയും ഉപവാസവും വഴി മാത്രമേ അവര്‍ ഒഴിയുകയുള്ളൂ. ഊമയായ പിശാച് വളരെ വിരളമാണ്. 12 വര്‍ഷത്തിനിടക്ക് ഒരിക്കല്‍ മാത്രമേ ഞാന്‍ അതിനെ നേരിട്ടിട്ടുള്ളു. * #{red->n->n->ഭൂതോച്ചാടനം നടത്തിയ ഏതെങ്കിലും സാഹചര്യത്തില്‍ എപ്പോഴെങ്കിലും ഭയം തോന്നിയിട്ടുണ്ടോ?}# #{blue->n->n->ഫാദര്‍ സെസര്‍ ട്രൂക്വി:}# ആദ്യകാലങ്ങളില്‍ എനിക്ക് ഭയം തോന്നിയിരുന്നു. അവരുടെ ശബ്ദ വ്യത്യാസത്തില്‍ നമുക്ക് ഭയം തോന്നുകയില്ല. വളരെ പതിഞ്ഞ ശബ്ദത്തില്‍ പറയുന്ന ഒരു സ്ത്രീ ക്രമേണ അലറുവാന്‍ തുടങ്ങും. എന്നാല്‍ പിശാച് ഉപദ്രവിക്കാതിരിക്കുവാന്‍ നമ്മള്‍ ശ്രദ്ധിക്കണം. പിശാച് ഉണ്ടെന്ന്‍ ഒരു ക്ഷുദ്രോച്ചാടകന് അറിയാം. പക്ഷേ എല്ലായിടത്തുമില്ല. എല്ലാത്തിനുമുപരിയായി, ക്ഷുദ്രോച്ചാടനം ഒരു കാരുണ്യ പ്രവര്‍ത്തനമാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പീഡയനുഭവിക്കുന്ന ഒരുവനോട് കാണിക്കുന്ന സ്നേഹം. അങ്ങനെയേ ഭൂതോച്ചാടനത്തെ ഞാന്‍ കണ്ടിട്ടുള്ളൂ. #repost
Image: /content_image/Mirror/Mirror-2017-04-08-05:29:57.jpg
Keywords: സാത്താ, പിശാച
Content: 4617
Category: 1
Sub Category:
Heading: വിശുദ്ധവാരത്തിലെ അഭൂതപൂർവമായ തീർത്ഥാടക പ്രവാഹത്തെ സ്വീകരിക്കാൻ ജറുസലേം ഒരുങ്ങി
Content: ജറുസലേം: ഇന്ന് ആരംഭിക്കുന്ന വിശുദ്ധവാരത്തിലെ അഭൂതപൂർവമായ തീർത്ഥാടക പ്രവാഹത്തെ സ്വീകരിക്കാൻ ജറുസലേം ഒരുങ്ങി. വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങൾ ഒരേദിവസം തന്നെ ഈസ്റ്റർ ആഘോഷിക്കുന്നതിനാൽ ഈ വർഷം വൻപിച്ച ജനത്തിരക്കാണ് ജറുസലേമിൽ പ്രതീക്ഷിക്കുന്നത്. ഈസ്റ്റർ ആഘോഷങ്ങൾക്ക് പുറമേ, വിവിധ സഭാ വിഭാഗങ്ങൾ ഒന്നിച്ച് പുനരുദ്ധാരണം പൂർത്തിയാക്കിയ ഈശോയുടെ കല്ലറ സന്ദർശിക്കാനും വിശ്വാസികൾ ജറുസലേമിലേക്ക് ഒഴുകിയെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ജറുസലേം ഓർത്തഡോക്സ് വക്താവ് ഇസ മുസൈയ്യ അറിയിച്ചു. പുനരുദ്ധാരണത്തിനു ശേഷം, മാർച്ച് 22 നാണ് കല്ലറ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. 1979 മുതൽ ജറുസലേം സന്ദർശനത്തിന് വിലക്ക് നേരിടുന്ന ഈജിപ്ഷ്യൻ കോപ്റ്റിക്ക് വിഭാഗക്കാർക്ക് ജറുസലേം സന്ദർശനാനുമതി ലഭിച്ചതിനാൽ പതിനയ്യായിരത്തോളം വരുന്ന ഈജിപ്ഷ്യൻ തീർത്ഥാടകരെയും ഈ വർഷം പ്രതീക്ഷിക്കുന്നതായി ഫ്രാൻസിസ്കൻ വൈദികനായ ഫാ. ഇബ്രാഹിം ഹാൾട്ടാസ് പറഞ്ഞു. "കുടുതൽ തീർത്ഥാടക തിരക്ക് അനുഭവപ്പെടുമെന്നതിനാൽ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ജറുസലേമിൽ ഒരുക്കിയിരിക്കുന്നത്. യഹൂദരുടെ പെസഹാ ആഘോഷ ദിവസങ്ങളിൽ പാലസ്തീൻ നിവാസികളെയും മറ്റു സ്ഥലങ്ങളിൽ നിന്ന് വരുന്ന തീർത്ഥാടകരെയും ഗാസയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കുന്ന പതിവുണ്ട്. എന്നാൽ സംയോജിതമായി ആഘോഷിക്കുന്ന ഈ വർഷത്തെ ഈസ്റ്റർ ചടങ്ങുകളിൽ, ഏപ്രിൽ 15 ഒഴികെയുള്ള വിശുദ്ധവാര ചടങ്ങുകളിൽ ജനങ്ങൾക്കെല്ലാം പങ്കെടുക്കാൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്", പാലസ്തീൻ നിയമവക്താവ് ബർണാഡ് സാബല്ല വ്യക്തമാക്കി. വലിയ ജനത്തിരക്കിലും ഈ വർഷത്തെ ഈസ്റ്റർ ആഘോഷങ്ങൾ കൂടുതൽ നിറപ്പകിട്ടാർന്നതായിരിക്കും എന്ന പ്രതീക്ഷയാണ് വിവിധ സഭാ നേതാക്കൾ പങ്കുവെച്ചത്.
Image: /content_image/TitleNews/TitleNews-2017-04-09-14:47:12.jpg
Keywords: വിശുദ്ധ
Content: 4618
Category: 1
Sub Category:
Heading: ഈജിപ്തില്‍ ഓശാന ഞായറാഴ്ച ശുശ്രൂഷയ്ക്കിടെ ഐ‌എസ് ചാവേറാക്രമണം: 45 പേര്‍ കൊല്ലപ്പെട്ടു
Content: കെയ്റോ: ഓശാന ഞായറാഴ്ച ശുശ്രൂഷയ്ക്കിടെ ഈജിപ്തിലെ അലക്സാണ്ട്രിയ, ടാന്‍ഡ എന്നീ നഗരങ്ങളിലെ കോപ്റ്റിക്‌ ക്രൈസ്തവ ദേവാലയങ്ങളില്‍ ഭീകരാക്രമണം. രണ്ടു ദേവാലയങ്ങളില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ചാവേറുകള്‍ നടത്തിയ ബോംബാക്രമണത്തില്‍ 45 പേര്‍ മരിക്കുകയും, 100-ലധികം പേര്‍ക്ക പരിക്കേല്‍ക്കുകയും ചെയ്തു. മരണനിരക്ക് ഇനിയും വര്‍ദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ‌എസ് ഏറ്റെടുത്തിട്ടുണ്ട്. ഈജിപ്തിലെ ന്യൂനപക്ഷമായ കോപ്റ്റിക്‌ ക്രൈസ്തവര്‍ക്ക് നേരെ സമീപകാലങ്ങളില്‍ നടന്ന ഏറ്റവും വലിയ ഭീകര ആക്രമണമാണ്. കെയ്റോയില്‍ നിന്നും 120 കിലോമീറ്റര്‍ അകലെ നൈല്‍ നദീതടത്തിലുള്ള ടാന്‍ഡ നഗരത്തിലെ സെന്റ്‌ ജോര്‍ജ്‌ പള്ളിയില്‍ രാവിലെ 9.30-നാണ് ആദ്യത്തെ ആക്രമണം നടന്നത്. ആക്രമണത്തില്‍ ചുരുങ്ങിയത്‌ 27-ഓളം പേര്‍ മരിക്കുകയും 72 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. മണിക്കൂറുകൾക്കുശേഷം ചരിത്രപ്രാധാന്യമുള്ള അലക്സാൻഡ്രിയയിലെ സെന്റ് മാർക് കോപ്റ്റിക് ഓർത്തഡോക്സ് കത്തീഡ്രലിലും ചാവേറാക്രമണമുണ്ടായി. ഇതില്‍ 16 പേര്‍ മരണപ്പെടുകയും 41 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സി‌സി‌ടി‌വി ദൃശ്യങ്ങളില്‍ നീല വസ്ത്രം ധരിച്ച ഒരു മനുഷ്യന്‍ പള്ളിയുടെ പ്രധാന കവാടത്തില്‍ എത്തുകയും മെറ്റല്‍ ഡിറ്റക്ടറിനു നേരെ തിരിയുകയും ചെയ്യുന്നത് വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഒരു യുവതിയുമായി സംസാരിച്ചു നിന്ന വനിതാ പോലീസിനെ മറികടന്ന് അയാള്‍ മെറ്റല്‍ ഡിറ്റക്ടറില്‍ എത്തിയപ്പോഴേക്കും സ്ഫോടനം നടന്നു. വിശുദ്ധ കര്‍മ്മങ്ങള്‍ക്ക്‌ ശേഷം തവദ്രോസ്‌ രണ്ടാമന്‍ ദേവാലയം വിട്ടതിനു തൊട്ടുപിന്നെയായിരുന്നു ആക്രമണം നടന്നത്. സീനായി മേഖലയില്‍ സുരക്ഷാ സൈന്യവുമായി പോരാടികൊണ്ടിരിക്കുന്ന ഐസിസ് തങ്ങളുടെ ശ്രദ്ധ സാധാരണ ജനങ്ങളിലേക്ക് തിരിക്കുകയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈജിപ്തിലെ ക്രൈസ്തവരെ ഉന്മൂലനം ചെയ്യുമെന്ന് പ്രഖ്യാപിച്ച് കൊണ്ടുള്ള വീഡിയോ അടുത്തകാലത്ത്‌ ഐസിസ് പുറത്ത്‌ വിട്ടിരുന്നു. തങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈകൊള്ളുന്നില്ല എന്ന കോപ്റ്റിക്‌ ക്രൈസ്തവരുടെ പരാതി ശരിവെക്കുന്നതാണ് പുതിയ ആക്രമണങ്ങള്‍.
Image: /content_image/TitleNews/TitleNews-2017-04-10-04:59:09.jpg
Keywords: ഈജി, ഐ‌എസ്