Contents
Displaying 4281-4290 of 25047 results.
Content:
4559
Category: 1
Sub Category:
Heading: കുഞ്ഞുങ്ങള്‍ക്ക് ക്രൈസ്തവ പേരുകള്‍ നല്കി ക്രിസ്തുവിനു സാക്ഷ്യം വഹിക്കണം: ശ്രദ്ധേയ നിര്‍ദ്ദേശങ്ങളുമായി മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍
Content: കൊച്ചി: വിശ്വാസികള്‍ കുഞ്ഞുങ്ങള്‍ക്ക് ക്രൈസ്തവ പേരുകള്‍ നല്കി ക്രിസ്തുവിനു സാക്ഷ്യം വഹിക്കണമെന്ന ആഹ്വാനവുമായി ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍. ഏപ്രില്‍ 23 പുതുഞായറാഴ്ച പള്ളികളില്‍ വായിക്കണമെന്ന നിര്‍ദേശത്തോടെ പുറപ്പെടുവിച്ചിട്ടുള്ള ഇടയലേഖനത്തിലാണ് ശ്രദ്ധേയമായ നിര്‍ദേശങ്ങള്‍ ഉള്ളത്. വിശുദ്ധരുടെ മാതൃക വരും തലമുറകളിലേക്കു കൈമാറുന്നത് അവരുടെ പേരുകളിലൂടെയാണെന്നും ഇടയലേഖനത്തില്‍ ചൂണ്ടി കാട്ടുന്നു. ക്രിസ്തീയ ചൈതന്യമോ, സ്വാധീനമോ ഇല്ലാത്ത അര്‍ത്ഥരഹിതമായ പേരുകളാണ് പലപ്പോഴും കുട്ടികള്‍ക്ക് നല്‍കുന്നത്. ഒരു വ്യക്തിയുടെ നാമം ഏറെ പ്രധാനപ്പെട്ടതാണ്. പരമ്പരാഗതവും ക്രൈസ്തവ വിശ്വാസവും മാതൃകയും പ്രഘോഷിക്കുന്നതുമായ പേരുകള്‍ ഉപയോഗിക്കുന്നതിനും അതില്‍ അഭിമാനിക്കുന്നതിനും ഓരോ കുടുംബവും ശ്രദ്ധിയ്ക്കണം. ക്രിസ്തീയ നാമത്തില്‍ അറിയപ്പെടുന്നത് ക്രിസ്തുവിനു സാക്ഷ്യം വഹിക്കലാണ്. നമ്മുക്ക് മാതൃകയും മധ്യസ്ഥരുമായ വിശുദ്ധര്‍ ഓര്‍മ്മിക്കപ്പെടുന്നത് അവരുടെ പേരുകള്‍ തലമുറകളിലേക്ക് കൈമാറുന്നതിലൂടെയാണ്. ശിശുക്കളുടെ മാമ്മോദീസ എട്ടാം ദിവസം നടത്തുന്ന പതിവ് നിലനിര്‍ത്തണം. അതിനു പകരം ആഘോഷങ്ങള്‍ക്ക് വേണ്ടി വേണ്ടി മാമോദീസ ആഴ്ചകളും മാസങ്ങളും വര്‍ഷങ്ങളും വരെ നീട്ടിവെക്കുന്നത് ക്രിസ്തീയ പാരമ്പര്യത്തിന് ഇണങ്ങുന്നതല്ല. പൌരോഹിത്യ സന്യാസ വിവാഹ ദൈവവിളികള്‍ വിവേചിച്ചറിഞ്ഞു മക്കളെ വ്യത്യസ്തങ്ങളായ ജീവിതാവസ്ഥകള്‍ ആശ്ലേഷിക്കുന്നതിന് പ്രോത്സാഹിപ്പിക്കേണ്ടതിന് പകരം ഭൌതീക നേട്ടങ്ങള്‍ക്കും സമ്പത്തിനും പഠനത്തിനും ജോലിക്കും മാത്രമായിട്ട് ശ്രദ്ധിക്കുന്ന കുടുംബങ്ങള്‍ ദൈവരാജ്യത്തെ പടുത്തുയര്‍ത്താനുള്ള കൂട്ടായ്മയുടെ ശുശ്രൂഷയ്ക്കായുള്ള ദൈവവിളികള്‍ നഷ്ട്ടപ്പെടുത്തുന്നു. കുടുംബങ്ങളില്‍ വൈദികരെയും സന്യസ്ഥരെയും കുട്ടികളുടെ സാന്നിധ്യത്തില്‍ വിമര്‍ശിക്കുന്നത് ദൈവവിളിയെ നിരുത്സാഹപ്പെടുത്തുമെന്ന് എല്ലാവരും അറിഞ്ഞിരിക്കണം. കുറ്റം പറയുന്നതിന് പകരം അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന ക്രിസ്തീയ കുടുംബങ്ങളാണ് ഉണ്ടാവേണ്ടത്. ഹൃദയവിശുദ്ധിയും ശരീരവിശുദ്ധിയും നഷ്ട്ടപ്പെട്ട് വിവാഹത്തിന് അണയേണ്ടി വരുന്ന ദുരന്തം ഇന്ന് വ്യാപകമാകുന്നതിന്റെ കാരണം വിശ്വാസത്തിന്റെ അപചയമാണെന്നതില്‍ തര്‍ക്കമില്ല. അതിനാല്‍ ഓരോ കുടുംബവും തങ്ങളുടെ മക്കള്‍ ഉത്തമമായ ജീവിതാവസ്ഥകളില്‍ എത്തിച്ചേരാന്‍ പ്രാര്‍ത്ഥിക്കണം. കുട്ടികളുടെ മൊബൈല്‍ ഫോണ്‍, ഫേസ്ബുക്ക്, വാട്സ് ആപ്പ് ഉപയോഗവും നിയന്ത്രിക്കണം. വളരെയധികം കുട്ടികള്‍ മൊബൈലിലൂടെ വഴിതെറ്റുന്നുണ്ട്. നമ്മുടെ മക്കളെ നേതൃവാസനയില്‍ വളര്‍ത്തി സമൂഹത്തില്‍ സമൂഹത്തില്‍ ഉന്നതസ്ഥാനത്ത് എത്തിച്ചേരാന്‍ പ്രാപ്തരാക്കണം. പഠനത്തിന് കഴിവും മികവുള്ളവരെ പ്രോത്സാഹിപ്പിക്കുകയും രാജ്യത്തിന്റെ ഭരണം നിയന്ത്രിക്കുന്ന സിവില്‍ സര്‍വ്വീസ്, പബ്ലിക് സര്‍വ്വീസ് തുടങ്ങിയ മേഖലകളിലേക്ക് അയക്കുകയും ചെയ്യുന്നത് വഴി ക്രൈസ്തവ സമൂഹത്തിനു ഭരണതലത്തിലും അധികാരതലത്തിലും ക്രിസ്തുവിനു സാക്ഷ്യം വഹിക്കാനാകും. ഇടയലേഖനത്തില്‍ പറയുന്നു. കുടുംബങ്ങൾ കൂടുതലായി അനുഗ്രഹിക്കപ്പെടാൻ കൂടുതൽ മക്കളുണ്ടാകണമെന്ന് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ നേരത്തെ ആഹ്വാനം ചെയ്തിരിന്നു.
Image: /content_image/TitleNews/TitleNews-2017-04-02-13:21:01.jpg
Keywords: മാർ മാത്യു ആനിക്കുഴിക്കാട്ടിൽ

4560
Category: 18
Sub Category:
Heading: മിഷൻ ലീഗ് എഴുപത് വര്‍ഷത്തിന്റെ നിറവില്‍
Content: കോഴിക്കോട്: കത്തോലിക്ക സഭയുടെ ഏഷ്യയിലെ ഏറ്റവും വലിയ അല്മായ സംഘടനയായ ചെറുപുഷ്പ മിഷൻ ലീഗ് 70 വര്‍ഷത്തിന്റെ നിറവില്‍. 1947 ൽ ഭരണങ്ങാനത്ത് പി.സി. ഏബ്രഹാം പുല്ലാട്ടുകുന്നേലും, ഫാ.ജോസഫ് മാലിപ്പറമ്പിലും ചേർന്ന് രൂപം കൊടുത്ത മിഷൻ ലീഗ് സംഘടനയില്‍ ഇന്ന് ലക്ഷകണക്കിന് അംഗങ്ങളാണുള്ളത്. സംഘടനയുടെ സംസ്ഥാനതല സപ്തതിയാഘോഷം ഏപ്രില്‍ 5 ബുധനാഴ്ച പുല്ലൂരാംപാറയിൽ നടക്കും. താമരശേരി രൂപതാ വിശ്വാസോത്സവ സമാപനത്തോടൊപ്പമാണ് സപ്തതിയാഘോഷവും നടക്കുക. പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ രാവിലെ 9.15 ന് സംസ്ഥാന പ്രസിഡന്റ് ബെന്നി മുത്തനാട്ട് പതാകയുയർത്തും. തുടർന്ന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് താമരശേരി രൂപതാ മിഷൻലീഗിന്റെ പ്രഥമ ഡയറക്ടറും രൂപതാ മതബോധന ഡയറക്ടറുമായ ഫാ. വിൻസന്റ് ഏഴാനിക്കാട്ട് കാർമികത്വം വഹിക്കും.
Image: /content_image/India/India-2017-04-03-05:21:40.jpg
Keywords: മിഷന് ലീഗ്, ചെറുപുഷ്പ

4561
Category: 9
Sub Category:
Heading: ദൈവപരിപാലനയുടെ ജീവിക്കുന്ന അടയാളം ഫാ. ജെയിംസ് മഞ്ഞാക്കൽ യു കെ യിൽ: ഫാ.സോജി ഓലിക്കലിനൊപ്പം ത്രിദിന ബൈബിൾ കൺവെൻഷൻ മെയ് 10,11,12 തീയതികളിൽ
Content: ബർമിംങ്ഹാം: ദൈവപരിപാലനയുടെ ജീവിക്കുന്ന അടയാളമായി,ദേശഭാഷാവ്യത്യാസമില്ലാതെ അനേകരെ ക്രിസ്തീയ വിശ്വാസത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്ന ലോകപ്രശസ്ത സുവിശേഷപ്രഘോഷകൻ റവ.ഫാ. ജെയിംസ് മഞ്ഞാക്കൽ തന്റെ അത്ഭുതാവഹകമായ ജീവിതസാക്ഷ്യവും , പ്രേഷിതദൌത്യവുമായി യു കെ യിൽ എത്തുന്നു. ഫാ.സോജി ഓലിക്കൽ നേതൃത്വം നൽകുന്ന സെഹിയോൻ യൂറോപ്പ് അഭിഷേകാഗ്നി മിനിസ്റ്റ്രീസ് മെയ് 10,11,12 തിയതികളിലായി ഒരുക്കുന്ന " ന്യൂ ലൈഫ് ഇൻ ക്രൈസ്റ്റ് " കാത്തലിക് കോൺഫറൻസ് ഫാ.മഞ്ഞാക്കൽ നയിക്കും. നവ സുവിശേഷവത്കരണത്തിന്റെ പാതയിൽ ദൈവീക സ്നേഹത്തിന്റെ പര്യായമായ രണ്ടു ആത്മീയ നേതൃത്വങ്ങൾ ആദ്യമായി ഒരുമിക്കുന്ന കൺവെൻഷൻ സെഹിയോൻ യു കെ യുടെ സ്ഥിരം വേദിയായ ബർമിംങ്ഹാം ബഥേൽ കൺവെൻഷൻ സെന്ററിൽ മൂന്നു ദിവസങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 7 വരെയാണ് നടക്കുക.മെയ് 13 ന് ബഥേലിൽ നടക്കുന്ന രണ്ടാം ശനിയാഴ്ച കൺവെൻഷനിലും മലയാളികളുടെ പ്രിയപ്പെട്ട മഞ്ഞാക്കലച്ചൻ പങ്കെടുക്കും. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ,അന്യഭാഷാസംസ്കാരങ്ങളിൽ പരിശുദ്ധാത്മാഭിഷേകത്താൽ സധൈര്യം കടന്നുകയറി യേശുക്രിസ്തുവിൽ ആത്മാക്കളെ നേടിക്കൊണ്ടിരിക്കുന്ന രണ്ട് അഭിഷിക്തകരങ്ങൾ കൈകോർക്കുന്ന ഈ ശുശ്രൂഷയിലേക്ക് (10,11,12 തിയതികളിലേക്ക്) www.sehionuk.org എന്ന വെബ്സൈറ്റിൽ നേരിട്ട് രജിസ്റ്റർ ചെയ്യാം. സെഹിയോൻ കുടുംബം ഫാ.സോജി ഓലിക്കൽ,ഫാ ഷൈജു നടുവത്താനി എന്നിവരുടെ നേതൃത്വത്തിൽ കൺവെൻഷനായുള്ള ഒരുക്കങ്ങൾ നടത്തിവരുന്നു.കൺവെൻഷനിൽ ഒരാൾക്ക് ഒരു ദിവസത്തേക്ക് 5 പൗണ്ട് നിരക്കിലാണ് രെജിസ്ട്രേഷൻ. #{red->none->b-> അഡ്രസ്സ്: }# ബഥേൽ കൺവെൻഷൻ സെന്റർ കെൽവിൻ വേ വെസ്റ്റ് ബ്രോംവിച്ച് ബർമിംങ്ഹാം #{blue->none->b-> കൂടുതൽ വിവരങ്ങൾക്ക്: }# സണ്ണി ജോസഫ്. 07877290779 പ്രോസ്പർ ഡി ജോമൊ.07728921567
Image: /content_image/Events/Events-2017-04-03-05:59:03.jpg
Keywords: സെക്കന്റ്

4562
Category: 1
Sub Category:
Heading: മെക്സിക്കോയില്‍ നിന്നും അക്രമികള്‍ തട്ടികൊണ്ട് പോയ വൈദികന് മോചിതനായി
Content: ടാംപിക്കോ: മെക്സിക്കോയിലെ ടാംപിക്കോക്ക് സമീപത്ത് നിന്നും അക്രമികള്‍ തട്ടികൊണ്ട് പോയ വൈദികന് ഫാദര്‍ ഓസ്കാര്‍ ലോപ്പസ് നവാരോ മോചിതനായി. ഇക്കഴിഞ്ഞ മാര്‍ച്ച് 30 വ്യാഴാഴ്ചയാണ് അദ്ദേഹം മോചിക്കപ്പെട്ടത്. മിഷണറീസ് ഓഫ് ക്രൈസ്റ്റ് ദി മീഡിയേറ്റര്‍’ സഭാംഗമാണ് ഫാദര്‍ ഓസ്കാര്‍ ലോപ്പസ് നവാരോ. മാധ്യമങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായ കടുത്ത സമ്മര്‍ദ്ധമാണ് അദ്ദേഹത്തിന്റെ മോചനം സാധ്യമാക്കിയതെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ മാസം 28-നാണ് വൈദികനെ തട്ടികൊണ്ട് പോയത്. ടാംപിക്കോയില്‍ നിന്നും 32-ഓളം കിലോമീറ്റര്‍ ദൂരത്തുള്ള തന്റെ ഇടവകദേവാലയത്തില്‍ എത്തിയ വൈദികനെ അക്രമികള്‍ തട്ടികൊണ്ട് പോവുകയായിരുന്നു. ഫാദര്‍ ലോപ്പസിനെ തട്ടികൊണ്ട് പോയതിനു ശേഷം വിശ്വാസികളില്‍ നിന്നും വിവിധ മാധ്യമങ്ങളില്‍ നിന്നും വന്‍പ്രതിഷേധമാണ് ഉണ്ടായത്. കേസില്‍ രാജ്യത്തെ മാധ്യമങ്ങള്‍ വളരെ അധികം താല്‍പ്പര്യം കാണിച്ചതായി ഫാ. ഓസ്കാര്‍ അംഗമായ സന്യസ്ഥ സഭയിലെ വൈദികന് ഫാ. സര്‍വാണ്ടോ നീറ്റോ അറിയിച്ചു. എല്ലാ രൂപതയിലെ വിശ്വാസികളും അദ്ദേഹത്തിന്റെ മോചനത്തിനു വേണ്ടി പ്രാര്‍ത്ഥന ഉയര്‍ത്തിയിരിന്നുവെന്നും അദ്ദേഹം പറഞ്ഞു. മിഷണറീസ് ഓഫ് ക്രൈസ്റ്റ് ദി മീഡിയേറ്റര്‍ സഭയിലെ രണ്ടു വൈദികര്‍ തന്നെയാണ് തട്ടികൊണ്ട് പോയവരുമായി ബന്ധപ്പെടുവാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഫാദര്‍ ഓസ്കാര്‍ ലോപ്പസ് മോചിതനായതില്‍ മെക്സിക്കോയിലെ ബിഷപ്സ് കോണ്‍ഫ്രന്‍സും തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചു. ടാംപിക്കോ രൂപതയില്‍ ഇത്തരത്തില്‍ ഉണ്ടായ ആദ്യത്തെ സംഭവമാണിതെന്ന് മെത്രാനായ ഡിബില്‍ഡോക്സ് പറഞ്ഞു. 2006 മുതലുള്ള കാലയളവില്‍ മെക്സിക്കോയില്‍ 32 വൈദികര്‍ കൊല ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍.
Image: /content_image/TitleNews/TitleNews-2017-04-03-06:17:46.jpg
Keywords: മെക്സിക്കോ

4563
Category: 18
Sub Category:
Heading: ഫൊറോനകളുടെ നേതൃത്വത്തിലുള്ള മലയാറ്റൂര്‍ കുരിശുമുടി തീര്‍ത്ഥാടനം സമാപിച്ചു
Content: മലയാറ്റൂർ: എറണാകുളം- അങ്കമാലിഅതിരൂപതയിലെ വിവിധ ഫൊറോനകളുടെ നേതൃത്വത്തില്‍ നടന്ന മലയാറ്റൂര്‍ കുരിശുമുടി തീർഥാടനം സമാപിച്ചു. എറണാകുളം, മഞ്ഞപ്ര, പളളിപ്പുറം, തൃപ്പൂണിത്തുറ കറുകുറ്റി, കിഴക്കമ്പലം, എന്നീ ഫൊറോനകളിലെ വൈദികരുടെ നേതൃത്വത്തില്‍ വിശ്വാസികൾ ഇന്നലെ കുരിശുമുടി കയറിയതോടെയാണു വിവിധ ഫൊറോനകളുടെ നേതൃത്വത്തിലുള്ള മലകയറ്റത്തിനു സമാപനം കുറിച്ചത്. മലകയറ്റം കുരിശുമുടി റെക്ടർ ഫാ. സേവ്യർ തേലക്കാട്ട് ഉദ്ഘാടനം ചെയ്തു. മലയാറ്റൂർ സെന്റ് തോമസ് പള്ളി വികാരി റവ.ഡോ. ജോണ്‍ തേയ്ക്കാനത്ത് പ്രാരംഭ പ്രാർഥനകൾക്ക് തുടക്കം കുറിച്ചു. തുടർന്ന് അതിരൂപത ചാൻസലർ ഫാ. ജോസ് പൊള്ളയിൽ, വൈസ് ചാൻസലർ ഫാ. സണ്ണി കളപ്പുരയ്ക്കൽ, പള്ളിപ്പുറം ഫൊറോന വികാരി ഫാ. ജോസ് ഉഴലക്കാട്ട്, ഫാ. പോൾ കരേടൻ, ഫാ.ജിന്റോ പടയാട്ടിൽ, ഫാ. ഡാർവിൻ ഇടശേരി എന്നിവർ മലകയറ്റത്തിനു നേതൃത്വം നൽകി.പതിനായിരത്തോളം വിശ്വാസികളാണ് വിവിധ ഫൊറോനകളുടെ മലകയറ്റത്തിന്റെ ഭാഗമായി കുരിശുമുടിയിലെത്തിയത്. അതേ സമയം മലയാറ്റൂരിലേക്ക് വിശ്വാസികളുടെ പ്രവാഹം തുടരുകയാണ്.
Image: /content_image/India/India-2017-04-03-06:52:50.jpg
Keywords: മലയാറ്റ

4564
Category: 18
Sub Category:
Heading: പാപത്തിന്റെ സ്വാധീനമുള്ള ഇക്കാലത്ത് വിശുദ്ധിയില്‍ ജീവിക്കുവാന്‍ ദൈവമാതാവ് ആഹ്വാനം ചെയ്യുന്നു: മാര്‍ ജോസ് പുത്തന്‍വീട്ടില്‍
Content: ചേർത്തല: പാപത്തിന്റെ വലിയ സ്വാധീനമുള്ള ഇക്കാലഘട്ടത്തിൽ വിശുദ്ധിയിൽ ജീവിക്കുവാനാണ് മാതാവ് ആഹ്വാനം ചെയ്യുന്നതെന്ന് എറണാകുളം- അങ്കമാലി അതിരൂപത സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ. ലോക സിഎൽസി ദിനത്തോടനുബന്ധിച്ചുള്ള സംസ്ഥാനതല ആഘോഷം ചേർത്തല ലിസ്യൂനഗർ ചെറുപുഷ്പ ദേവാലയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. "ഈ കാലഘട്ടത്തിൽ വിശുദ്ധി കാത്തുസൂക്ഷിക്കാൻ വളരെയേറെ ബുദ്ധിമുട്ടാണെന്നും അതുകൊണ്ടാണ് ചെറുപ്പത്തിൽ നമ്മൾ സമ്പാദിക്കുന്ന വിശുദ്ധിക്കു വലിയ വിലയുണ്ടാകുമെന്നു പുണ്യവാന്മാർ പറയുന്നത്. ഈശോ പറയുന്നതു ചെയ്തുകഴിഞ്ഞാൽ ജീവിതത്തിൽ വിജയമുണ്ടാകുമെന്ന് മാതാവ് നമ്മെ ഓർമിപ്പിക്കുയാണ്. പാപത്തിന്റെ വലിയ സ്വാധീനമുള്ള ഇക്കാലഘട്ടത്തിൽ വിശുദ്ധിയിൽ ജീവിക്കുവാനാണ് മാതാവ് ആഹ്വാനം ചെയ്യുന്നത്". മാർ ജോസ് പുത്തൻവീട്ടിൽ പറഞ്ഞു. സിസ്റ്റർ എലൈസ് ഏബ്രഹാം ബൈബിൾ പാരായണം നടത്തി. അതിരൂപത സിഎൽസി പ്രമോട്ടർ ഫാ. തോമസ് മഴുവഞ്ചേരി ആമുഖപ്രഭാഷണം നടത്തി. സിഎൽസി സംസ്ഥാന പ്രസിഡന്റ് ജെയ്സണ്‍ സെബാസ്റ്റ്യൻ അധ്യക്ഷനായി. സംസ്ഥാന പ്രമോട്ടർ ഫാ. ജിയോ തെക്കിനിയത്ത് സിഎൽസി ദിനസന്ദേശം നൽകി. ആഘോഷങ്ങൾക്കു മുന്നോടിയായി കൊല്ലത്തുനിന്നു മാതാവിന്റെ തിരുസ്വരൂപവും അങ്കമാലിയിൽനിന്നു ദീപശിഖയും പള്ളിപ്പുറം പള്ളിയിൽനിന്നു പതാകയും തങ്കി പള്ളിയിൽനിന്നു ബൈബിളും ഉച്ചയോടെ ചേർത്തല മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയിലെത്തിച്ചേർന്നു. ചേർത്തല ഫൊറോന ഡയറക്ടർ റവ.ഡോ.പോൾ വി. മാടൻ മുഖ്യപ്രഭാഷണം നടത്തി. ഫാ. ജോണ്സണ് കൂവേലി, ഫാ. ജോർജ് പുന്നയ്ക്കൽ, ഫാ. ജെയ്സണ്‍ വിഴിക്കപ്പാറ, ജോസഫ് കൈമാപറന്പിൽ, വർക്കി പുന്നയ്ക്കൽ, ജസ്റ്റിൻ സ്റ്റീഫൻ, തങ്കച്ചൻ പള്ളേകാട്ട്, ഷോബി കെ പോൾ, റീത്തദാസ്, ഷൈജോപറന്പി, സിനോബി ജോയി, അനിൽ പാലത്തിങ്കൽ ജോണ്‍ മാത്യു എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2017-04-03-07:12:10.JPG
Keywords: പുത്തന്‍വീട്ടില്‍

4565
Category: 1
Sub Category:
Heading: കൊളോസിയത്തിലെ മാര്‍പാപ്പയുടെ കുരിശിന്റെ വഴി: ധ്യാനചിന്തകള്‍ ഉള്‍പ്പെടുത്തിയ പുസ്തകം തയ്യാറാക്കി
Content: വത്തിക്കാന്‍: ദുഃഖവെള്ളിയാഴ്ച റോമിലെ കൊളോസ്സിയത്തില്‍ വച്ചു മാര്‍പാപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന കുരിശിന്റെ വഴിക്കു ധ്യാനവിചിന്തനങ്ങള്‍ ഉള്‍പ്പെടുത്തിയ പുസ്തകം തയ്യാറാക്കി. ഫ്രാന്‍സിസ് പാപ്പായുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് പ്രാര്‍ത്ഥന പുസ്തകം തയ്യാറാക്കിയത്. ദൈവശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും ഡോക്ടറേറ്റും നേടി, വിവിധ യൂണിവേഴ്സിറ്റികളില്‍ അധ്യാപികയായി സേവനമനുഷ്ഠിക്കുന്ന പ്രൊഫ. ആന്‍ മരീ പെല്ലെറ്റിയേറാണ് പ്രത്യേക പ്രാര്ത്ഥാനാപുസ്തകം തയാറാക്കിയത്. കുടുംബിനിയും മൂന്നു കുട്ടികളുടെ മാതാവുമായ പ്രൊഫ. ആന്‍ മരീ 2014-ലെ ജോസഫ് റാറ്റ്സിംഗര്‍ അവാര്‍ഡ് ജേതാവു കൂടിയാണ്. ദുഃഖവെള്ളിയാഴ്ചയിലെ കര്‍മങ്ങള്‍ വത്തിക്കാന്‍ ബസിലിക്കയില്‍ വൈകിട്ട് 5 മണിക്കു ആരംഭിക്കും. റോമിലെ കൊളോസ്സിയത്തില്‍ രാത്രി 9.15നാണ് കുരിശിന്റെ വഴി നടക്കുക. ഇക്കഴിഞ്ഞ ഇരുപത്തി ഒന്‍പതാം തീയതിയാണ് വിശുദ്ധവാരത്തിലെ മാര്‍പാപ്പയുടെ ശുശ്രൂഷകളെ പറ്റിയുള്ള വിവരങ്ങള്‍ വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയത്.
Image: /content_image/News/News-2017-04-03-08:01:43.jpg
Keywords: കുരിശിന്റെ വഴി

4566
Category: 7
Sub Category:
Heading: കരുണയുടെ വെള്ളി അന്ധർക്ക് ഒപ്പം
Content: കാരുണ്യത്തിന്റെ കരസ്പർശവുമായി അന്ധരുടെയും കാഴ്ച വൈകല്യമുള്ളവരുടെയും കേന്ദ്രത്തിൽ മാർപാപ്പ സന്ദർശനം നടത്തി. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് വത്തിക്കാനില്‍ നിന്ന് ഏതാണ്ട് 4 കിലോമിറ്റര്‍ മാത്രം അകലെ സ്ഥിതിചെയ്യുന്ന സാന്തലേസിയൊ മാര്‍ഗരീത്ത ദി സവോയയില് ഫ്രാൻസിസ് പാപ്പാ എത്തിയത്. കേന്ദ്രത്തിലെ കുട്ടികള്‍ ഉള്‍പ്പടെയുള്ള അന്തേവാസികളോടു ഒപ്പം ചിലവഴിച്ച മാർപാപ്പ അനുഗ്രഹ ആശംസാപത്രവും പരിശുദ്ധകന്യകാമറിയത്തിന്റെ ഒരു ചിത്രവും സമ്മാനിച്ചതിനു ശേഷമാണ് മടങ്ങിയത്.
Image:
Keywords: മാര്‍പാ, വീഡിയോ

4567
Category: 1
Sub Category:
Heading: മാര്‍പാപ്പ അടക്കം ഇസ്ലാമിനെ സമാധാനത്തിന്റെ മതമായി തെറ്റിദ്ധരിച്ചിരിക്കുന്നു: ഗുരുതര ആരോപണവുമായി ജെസ്യൂട്ട് വൈദികന്
Content: ബെയ്റൂട്ട്: ഫ്രാന്‍സിസ് പാപ്പാ ഉള്‍പ്പെടെയുള്ള ക്രിസ്ത്യാനികള്‍ ഇസ്ലാം മതത്തെ സമാധാനത്തിന്റെ മതമായി തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന്’ ഈജിപ്ഷ്യന്‍ സ്വദേശിയും ജെസ്യൂട്ട് പുരോഹിതനും കത്തോലിക്കാ ഇസ്ലാമിക പന്ധിതനുമായ ഫാദര്‍ സമീര്‍ ഖലീല്‍. ഇസ്ലാമിനെ സമാധാനത്തിന്റെ എന്ന് വിളിക്കുവാന്‍ സാധിക്കുകയില്ലായെന്നും അദ്ദേഹം പറഞ്ഞു. ‘ലാ ഫെദെ ക്വോട്ടിഡിയാന’ എന്ന ഇറ്റാലിയന്‍ പത്രത്തിനു നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്. “ ഭീകരവാദത്തെ വളര്‍ത്തുന്നതില്‍ ഇസ്ലാം മതത്തിനു യാതൊരു പങ്കുമില്ല, ഇസ്ലാമിക് സ്റ്റേറ്റ് എന്ന സംഘടനയേ പോലെയുള്ള തിന്മകള് ഇസ്ലാമല്ല, അവര്‍ ഇസ്ലാമിന് എതിരാണ്- ഇങ്ങനെയുള്ള ഫ്രാന്‍സിസ് പാപ്പായുടെ അഭിപ്രായങ്ങള്‍ വിശ്വാസികള്‍ക്കിടയില്‍ ആശങ്കക്ക് കാരണമായിട്ടുണ്ട്. തീര്‍ച്ചയായും മതങ്ങള്‍ തമ്മില്‍ നല്ല ബന്ധം പുലര്‍ത്തുക, നല്ല സംവാദങ്ങള്‍ ഉണ്ടാക്കുക തുടങ്ങിയ നല്ല ഉദ്ദേശമാണ് ഫ്രാന്‍സിസ് പാപ്പാക്ക് ഉള്ളതെന്ന് നിസ്സംശയം പറയാം. എന്നാല്‍ ഇസ്ലാമിനെ കുറിച്ച് അദ്ദേഹത്തിന് ധാരണയില്ല, ഇക്കാര്യത്തില്‍ കഴിവുള്ള ആരെങ്കിലും അദ്ദേഹത്തിന് നല്ല പരിശീലനം നല്‍കണം.” “ ക്രിസ്ത്യാനികളും മുസ്ലീമുകളും ഒരേ ദൈവത്തിലാണ് വിശ്വസിക്കുന്നത് എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. കാരണം ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ദൈവം സ്നേഹമാണ്. ഇസ്ലാമിലും ഖുറാനിലും സമാധാനത്തെ കുറിച്ച് ഒരുപാടു പറയുന്നുണ്ട്. എന്നാല്‍ അവര്‍ പ്രവര്‍ത്തിയില്‍ അതിനെതിരാണ്. ഇസ്ലാമിനെ സമാധാനത്തിന്റെ മതം എന്ന് വിളിക്കുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ല. വാസ്തവത്തില്‍ ഇസ്ലാം ഒരു മതം മാത്രമല്ല, മറിച്ച് രാഷ്ട്രീയം, സാമ്പത്തികം, സമൂഹം, രാജ്യം എന്നിവ ഇസ്ലാമുമായി ബന്ധപ്പെട്ടിരിക്കുന്നു.” ഫാദര്‍ സമീര്‍ ഖലീല്‍ പറഞ്ഞു. 2011-ല്‍ ഉണ്ടായ ആഭ്യന്തര കലാപത്തെ തുടര്‍ന്ന് ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ ഫ്രാന്‍സിസ് പാപ്പായുടെ സന്ദര്‍ശനം ക്രിസ്ത്യാനികള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ ലഭിക്കുവാന്‍ സഹായകരമാകുമെന്നും ഫാദര്‍ സമീര്‍ ഖലീല്‍ പറഞ്ഞു. മുസ്ലീങ്ങള്‍ അല്ലാത്തവര്‍ക്ക് ഈജിപ്തില്‍ പൗരത്വം ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ പരിഗണിക്കുമ്പോള്‍ ഫ്രാന്‍സിസ് പാപ്പായുടെ സന്ദര്‍ശനം വഴി ക്രിസ്ത്യാനികള്‍ക്ക് പൂര്‍ണ്ണ പൗരാവകാശം ലഭിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ബെയ്റൂട്ടിലെ സെന്റ് ജോസഫ് യൂണിവേഴ്സിറ്റിയിലെ ഒരു പ്രൊഫസര്‍ കൂടിയാണ് ഫാദര്‍ സമീര്‍ ഖലീല്‍.
Image: /content_image/News/News-2017-04-03-09:30:42.jpg
Keywords: ഇസ്ലാ

4568
Category: 4
Sub Category:
Heading: കുട്ടികളെ അച്ചടക്കത്തില്‍ വളര്‍ത്തുവാന്‍ ഡോണ്‍ ബോസ്കോയുടെ 6 നിര്‍ദ്ദേശങ്ങള്‍
Content: കുട്ടികളെ അച്ചടക്കത്തില്‍ വളര്‍ത്തുകയെന്നത് മാതാപിതാക്കളെയും അദ്ധ്യാപകരെയും സംബന്ധിച്ചിടത്തോളം ഏറെ വെല്ലുവിളി നിറഞ്ഞ കാര്യമാണ്. പല മാതാപിതാക്കള്‍ക്കും ഇതില്‍ ആശങ്കയുണ്ട്. മക്കളെ നേരെയാക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ ഒന്നും തന്നെ ഫലിക്കാതെ വരുമ്പോള്‍ മാതാപിതാക്കളാണ് തീര്‍ത്തൂം നിരാശയിലേക്ക് പോകുന്നത്. ആത്മാര്‍ത്ഥയോടെ കുട്ടികള്‍ക്ക് അറിവ് പകര്‍ന്ന് കൊടുക്കുന്ന അദ്ധ്യാപകര്‍ക്കും സമാനമായ ദുഃഖമാണ് ഉണ്ടാകുക. എന്നാല്‍ ആശങ്കപ്പെടാന്‍ വരട്ടെ. തെരുവിലെ കൗമാരക്കാരും പ്രശ്നക്കാരുമായ കുട്ടികളെ നേര്‍വഴിക്ക് നയിച്ച വിശുദ്ധ ഡോണ്‍ ബോസ്ക്കോയ്ക്ക് നിങ്ങളെ സഹായിക്കുവാന്‍ കഴിയും. കുട്ടികളെ അച്ചടക്കത്തില്‍ വളര്‍ത്തുവാനായി വിശുദ്ധ ജോണ്‍ ബോസ്ക്കോ തന്റെ സുഹൃത്തുക്കളായ അദ്ധ്യാപകര്‍ക്കും മാതാപിതാക്കൾക്കും നല്കിയ ആറ് ഉപദേശങ്ങളാണ് താഴെ നല്‍കുന്നത്. 1) #{red->n->n->കുട്ടികളെ ‘ശിക്ഷിക്കുക’ എന്നത് നിങ്ങളുടെ ഏറ്റവും അവസാനത്തെ മാര്‍ഗ്ഗമായിരിക്കണം}# കോപത്തെ നിയന്ത്രിക്കുകയെന്നത് ഏറെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. അതായത് നമ്മുടെ വികാരങ്ങള്‍ക്കും, കോപത്തിനും അടിമപ്പെട്ടുകൊണ്ട് കുട്ടികളെ ശിക്ഷിക്കുവാന്‍ നാം പെട്ടെന്ന് തന്നെ തുനിയുന്നു. മറുവശത്ത് ദയയോട് കൂടി അവരോടു പെരുമാറുവാന്‍ നാം മറക്കുന്നു. ഈ ഒരു ചിന്ത നമ്മുക്ക് ഉണ്ടാകണം. താന്‍ പരിവര്‍ത്തനം ചെയ്തവരില്‍ ചിലര്‍ വീണ്ടും തങ്ങളുടെ പ്രാകൃത രീതികളിലേക്ക് തിരികെ പോയതിനെ കുറിച്ചോര്‍ത്ത് വിശുദ്ധ പൗലോസ് ശ്ലീഹ വിലപിക്കുന്നത് നമുക്ക് കാണാം. എന്നാല്‍ അവയെല്ലാം അദ്ദേഹം ക്ഷമാപൂര്‍വ്വം സഹിക്കുകയും ഉത്സാഹപൂര്‍വ്വം അവയെ നേരിടുകയും ചെയ്തു. കുട്ടികളുമായി ഇടപഴകുമ്പോള്‍ ഈ രീതിയിലുള്ള ക്ഷമയാണ് നമുക്കും ആവശ്യമായിട്ടുള്ളത്. 2) #{red->n->n->കോപത്തിന്റെ നിഴല്‍ കൊണ്ട് നമ്മുടെ മുഖഭാവം ഇരുളുവാന്‍ അനുവദിക്കരുത്}# നമ്മുടെ മനസ്സ്, ഹൃദയം, അധരം തുടങ്ങി മുഴുവന്‍ അസ്തിത്വത്തിനുമേലും നമ്മുടെ സ്വയം നിയന്ത്രണം ഉണ്ടായിരിക്കണം. ഒരാള്‍ തെറ്റ് ചെയ്യുമ്പോള്‍ കോപത്തിന് പകരം നമ്മുടെ ഹൃദയത്തില്‍ അനുകമ്പ ഉണരണം. എങ്കില്‍ നമുക്ക് അവനെ നേര്‍വഴിക്ക് നയിക്കുവാന്‍ കഴിയും. ബുദ്ധിമുട്ടേറിയ ചില നിമിഷങ്ങളില്‍, കോപത്തോടു കൂടിയ പൊട്ടിത്തെറിയേക്കാളും ഫലപ്രദം കുട്ടികളെ ദൈവസന്നിധിയിൽ സമർപ്പിച്ചുള്ള പ്രാര്‍ത്ഥനയായിരിക്കും. 3) #{red->n->n-> തിന്മയെ എതിര്‍ക്കുന്ന കാര്യത്തില്‍ ധൈര്യമുള്ളവരായിരിക്കുക, വിവേകത്തോടു കൂടി പ്രവര്‍ത്തിക്കുക. യഥാര്‍ത്ഥ വിജയം ക്ഷമയില്‍ നിന്നുമാണ് വരുന്നതെന്ന് ഉറപ്പ്}# അക്ഷമ കുട്ടികളില്‍ വെറുപ്പുളവാക്കുകയും, അത് അവരില്‍ അതൃപ്തി പരത്തുകയും ചെയ്യുന്നു. കുട്ടികളുടെ എത്ര വലിയ അനുസരണകേടിനും, ഉത്തരവാദിത്വമില്ലായ്മക്കും ഏക പരിഹാരം ‘ക്ഷമ’ മാത്രമാണെന്ന് എന്റെ അനുഭവം എന്നെ പഠിപ്പിച്ചത്. എന്നാല്‍ ചില അവസരങ്ങളില്‍ പരമാവധി ക്ഷമിച്ചതിനു ശേഷവും ഫലം കാണാതെ വരുമ്പോള്‍ കടുത്ത നടപടികള്‍ എടുക്കുവാന്‍ ഞാന്‍ നിര്‍ബന്ധിതനായി തീര്‍ന്നിട്ടുണ്ട്. എന്നിരുന്നാലും അവ കൊണ്ട് യാതൊരു നേട്ടവും ഉണ്ടാക്കിയിട്ടില്ല. അവസാനം, കാര്‍ക്കശ്യം പരാജയപ്പെട്ടിടത്ത് കാരുണ്യം വിജയിക്കുന്നതായി ഞാന്‍ കണ്ടു. വളരെ പതുക്കെയാണെങ്കിലും കാരുണ്യം എല്ലാത്തിനേയും സുഖപ്പെടുത്തുന്നു. ഈ തിരിച്ചറിവ് നമ്മുക്ക് എല്ലാവര്ക്കും വേണം. 4) #{red->n->n->ക്രൂരമായ ശിക്ഷാ രീതികള്‍ ഒഴിവാക്കുവാന്‍ ശ്രമിക്കുക}# ആഴത്തില്‍ വേദനിപ്പിക്കുന്ന ശിക്ഷാരീതികള്‍ കുട്ടികളെ തീര്‍ച്ചയായും അസ്വസ്ഥരാക്കും. അതിനാല്‍ തന്നെ സ്നേഹത്തിന്റെ ഭാഷയില്‍ അവരുടെ തെറ്റുകള്‍ തിരുത്താന്‍ പരിശ്രമിക്കുക. 5) #{red->n->n->മറ്റുള്ളവരുടെ മുന്പില് വെച്ച് കുട്ടികളെ ശിക്ഷിക്കരുത് }# വളരെ ഗൗരവപൂര്‍ണ്ണമായ കുറ്റങ്ങള്‍ക്ക് പ്രതിവിധിയായി മാത്രമേ മറ്റുള്ളവര്‍ക്ക് മുന്പില് വെച്ചുള്ള ശിക്ഷകളെയോ ശകാരങ്ങളെയോ ഞാന്‍ നിര്‍ദ്ദേശിക്കുകയുള്ളൂ. സ്വർഗ്ഗത്തിലെ പിതാവിനെ പോലെ ക്ഷമയോടു കൂടി വേണം മാതാപിതാക്കളും അധ്യാപകരും കുട്ടികളെ നേര്‍വഴിക്ക് നയിക്കുവാന്‍. മറ്റുള്ളവരുടെ മുന്പില് വെച്ച് കുട്ടികളെ നേരെയാക്കുവാന്‍ ശ്രമിക്കരുത്. മറ്റുള്ളവരില്‍ നിന്നും അകന്ന് തികച്ചും രഹസ്യമായി കാര്യങ്ങള്‍ പറഞ്ഞു തെറ്റ് മനസ്സിലാക്കി കൊടുക്കുക. 6) #{red->n->n->കുട്ടികളുടെ സ്നേഹം പിടിച്ചു പറ്റുവാന്‍ പരിശ്രമിക്കുക}# കുട്ടികളുടെ സ്നേഹം പിടിച്ചു പറ്റുന്നതില്‍ അദ്ധ്യാപകന് വിജയിച്ചാല്‍, അത് കുട്ടികളെ സംബന്ധിച്ചിടത്തോളം വലിയൊരു മാറ്റത്തിന് കാരണമാകും. എല്ലാ അധ്യാപകരും കുട്ടികളോടു സ്നേഹമുള്ളവരായിരിക്കണം. കുട്ടികളുടെ സ്നേഹം പിടിച്ചു പറ്റണമെങ്കില്‍ അധ്യാപകര്‍ അവരോടുള്ള തങ്ങളുടെ സ്നേഹം വാക്കുകളിലൂടേയും, പ്രവര്‍ത്തികളിലൂടെയും അവരെ ബോധ്യപ്പെടുത്തണം. കുട്ടികളെ നേര്‍വഴിക്ക് നയിക്കുന്നതില്‍ പ്രയാസമനുഭവിക്കുന്ന മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഏറെ സഹായകരമാണ് വിശുദ്ധന്റെ ഉപദേശങ്ങള്‍. വഴിതെറ്റി പോകുന്ന ആടുകളെ ക്ഷമയോടെ അന്വഷിച്ചു കണ്ടെത്തുന്ന നല്ല ഇടയനായ ക്രിസ്തുവിനെപ്പോലെ, കുട്ടികളെ ക്ഷമയോടും സ്നേഹത്തോടും കൂടി നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തുവാനും അവരെ സമൂഹത്തിന് ഉപകാരികളുമാക്കി മാറ്റുവാനും നമുക്കു ശ്രമിക്കാം. (Originally Published On 03/04/2017) ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/Mirror/Mirror-2017-04-03-11:29:04.jpg
Keywords: കുട്ടിക, ജോണ്‍ ബോസ്