Content | ബെയ്റൂട്ട്: ഫ്രാന്‍സിസ് പാപ്പാ ഉള്‍പ്പെടെയുള്ള ക്രിസ്ത്യാനികള്‍ ഇസ്ലാം മതത്തെ സമാധാനത്തിന്റെ മതമായി തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന്’ ഈജിപ്ഷ്യന്‍ സ്വദേശിയും ജെസ്യൂട്ട് പുരോഹിതനും കത്തോലിക്കാ ഇസ്ലാമിക പന്ധിതനുമായ ഫാദര്‍ സമീര്‍ ഖലീല്‍. ഇസ്ലാമിനെ സമാധാനത്തിന്റെ എന്ന് വിളിക്കുവാന്‍ സാധിക്കുകയില്ലായെന്നും അദ്ദേഹം പറഞ്ഞു. ‘ലാ ഫെദെ ക്വോട്ടിഡിയാന’ എന്ന ഇറ്റാലിയന്‍ പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
“ ഭീകരവാദത്തെ വളര്‍ത്തുന്നതില്‍ ഇസ്ലാം മതത്തിനു യാതൊരു പങ്കുമില്ല, ഇസ്ലാമിക് സ്റ്റേറ്റ് എന്ന സംഘടനയേ പോലെയുള്ള തിന്മകള്‍ ഇസ്ലാമല്ല, അവര്‍ ഇസ്ലാമിന് എതിരാണ്- ഇങ്ങനെയുള്ള ഫ്രാന്‍സിസ് പാപ്പായുടെ അഭിപ്രായങ്ങള്‍ വിശ്വാസികള്‍ക്കിടയില്‍ ആശങ്കക്ക് കാരണമായിട്ടുണ്ട്. തീര്‍ച്ചയായും മതങ്ങള്‍ തമ്മില്‍ നല്ല ബന്ധം പുലര്‍ത്തുക, നല്ല സംവാദങ്ങള്‍ ഉണ്ടാക്കുക തുടങ്ങിയ നല്ല ഉദ്ദേശമാണ് ഫ്രാന്‍സിസ് പാപ്പാക്ക് ഉള്ളതെന്ന് നിസ്സംശയം പറയാം. എന്നാല്‍ ഇസ്ലാമിനെ കുറിച്ച് അദ്ദേഹത്തിന് ധാരണയില്ല, ഇക്കാര്യത്തില്‍ കഴിവുള്ള ആരെങ്കിലും അദ്ദേഹത്തിന് നല്ല പരിശീലനം നല്‍കണം.”
“ ക്രിസ്ത്യാനികളും മുസ്ലീമുകളും ഒരേ ദൈവത്തിലാണ് വിശ്വസിക്കുന്നത് എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. കാരണം ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ദൈവം സ്നേഹമാണ്. ഇസ്ലാമിലും ഖുറാനിലും സമാധാനത്തെ കുറിച്ച് ഒരുപാടു പറയുന്നുണ്ട്. എന്നാല്‍ അവര്‍ പ്രവര്‍ത്തിയില്‍ അതിനെതിരാണ്. ഇസ്ലാമിനെ സമാധാനത്തിന്റെ മതം എന്ന് വിളിക്കുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ല. വാസ്തവത്തില്‍ ഇസ്ലാം ഒരു മതം മാത്രമല്ല, മറിച്ച് രാഷ്ട്രീയം, സാമ്പത്തികം, സമൂഹം, രാജ്യം എന്നിവ ഇസ്ലാമുമായി ബന്ധപ്പെട്ടിരിക്കുന്നു.” ഫാദര്‍ സമീര്‍ ഖലീല്‍ പറഞ്ഞു.
2011-ല്‍ ഉണ്ടായ ആഭ്യന്തര കലാപത്തെ തുടര്‍ന്ന് ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ ഫ്രാന്‍സിസ് പാപ്പായുടെ സന്ദര്‍ശനം ക്രിസ്ത്യാനികള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ ലഭിക്കുവാന്‍ സഹായകരമാകുമെന്നും ഫാദര്‍ സമീര്‍ ഖലീല്‍ പറഞ്ഞു. മുസ്ലീങ്ങള്‍ അല്ലാത്തവര്‍ക്ക് ഈജിപ്തില്‍ പൗരത്വം ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ പരിഗണിക്കുമ്പോള്‍ ഫ്രാന്‍സിസ് പാപ്പായുടെ സന്ദര്‍ശനം വഴി ക്രിസ്ത്യാനികള്‍ക്ക് പൂര്‍ണ്ണ പൗരാവകാശം ലഭിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ബെയ്റൂട്ടിലെ സെന്റ് ജോസഫ് യൂണിവേഴ്സിറ്റിയിലെ ഒരു പ്രൊഫസര്‍ കൂടിയാണ് ഫാദര്‍ സമീര്‍ ഖലീല്‍. |