Contents
Displaying 4291-4300 of 25048 results.
Content:
4569
Category: 1
Sub Category:
Heading: ക്രിസ്തുമതത്തിനു യൂറോപ്പില്‍ വീണ്ടും വസന്തകാലം ഉണ്ടാകും: ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ അഭിമുഖം വീണ്ടും ശ്രദ്ധേയമാകുന്നു
Content: വത്തിക്കാന്‍ സിറ്റി: യൂറോപ്പിനെ കുറിച്ചുള്ള തന്റെ ശുഭപ്രതീക്ഷക്ക് പിന്നിലെ കാരണങ്ങള്‍ വ്യക്തമാക്കി കൊണ്ടുള്ള ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ അഭിമുഖം മാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയാകുന്നു. 2012-ല്‍ വത്തിക്കാന്‍ ടെലിവിഷനു വേണ്ടി ഫാദര്‍ ജെര്‍മാനോ മാരാണി എസ്‌ജെക്ക് നല്‍കിയ അഭിമുഖമാണ് മാധ്യമലോകത്തു സജീവ ചര്‍ച്ചയ്ക്ക് വീണ്ടും തുടക്കം കുറിച്ചത്. യൂറോപ്പ്യന്‍ യൂണിയന്റെ 60-മത്തെ വാര്‍ഷികത്തോടനുബന്ധിച്ച് കഴിഞ്ഞയാഴ്ച യൂറോപ്പ്യന്‍ നേതാക്കള്‍ റോമില്‍ എത്തിയ സാഹചര്യം പരിഗണിച്ചു ജോസഫ് റാറ്റ്സിംഗര്‍ ഫൗണ്ടേഷന്‍ അഭിമുഖം പുനഃപ്രസിദ്ധീകരിച്ചിരിന്നു. യൂറോപ്പിലെ ക്രൈസ്തവ വിശ്വാസത്തിന്റെ തിരിച്ചു വരവില്‍ പ്രതീക്ഷയുണ്ടെന്ന് ആവര്‍ത്തിച്ചു പറയുന്നതിന് പിന്നിലെ കാരണം വ്യക്തമാക്കാമോയെന്ന ചോദ്യകര്‍ത്താവിന്റെ ചോദ്യത്തിന് ഏറെ ശ്രദ്ധേയമായ മറുപടിയാണ് ബനഡിക്റ്റ് പതിനാറാമന്‍ പാപ്പ നല്‍കിയത്. ദൈവത്തിനു വേണ്ടിയുള്ള മനുഷ്യരുടെ ആഗ്രഹത്തിനും അന്വേഷണത്തിനും അവസാനമില്ലായെന്ന ചിന്തയാണ് അദ്ദേഹം പങ്കുവെച്ചത്. "യൂറോപ്പിനെ കുറിച്ചുള്ള എന്റെ പ്രതീക്ഷക്ക് പല കാരണങ്ങള്‍ ഉണ്ട്, അതില്‍ ഒന്നാമത്തെ കാരണം ഓരോ മനുഷ്യരിലും ദൈവത്തെ കണ്ടെത്താനുള്ള അതിയായ ആഗ്രഹമാണ്. തീര്‍ച്ചയായും ഇതൊരിക്കലും അപ്രത്യക്ഷമാവുകയില്ല. കുറച്ചു സമയത്തേക്ക് നമുക്ക് ദൈവത്തെ മറക്കുവാന്‍ കഴിയും, എന്നാല്‍ ദൈവം ഒരിക്കലും അപ്രത്യക്ഷനാവുന്നില്ല. ദൈവത്തെ കണ്ടെത്തുന്നത് വരെ നമ്മള്‍ അസ്വസ്ഥരാണ് എന്ന വിശുദ്ധ അഗസ്റ്റിന്റെ വാക്കുകള്‍ ഏറെ ശ്രദ്ധേയമാണ്. ദൈവത്തെ കണ്ടെത്താനുള്ള അസ്വസ്ഥത ഇന്നും തുടരുന്നു". യൂറോപ്പിനെ കുറിച്ചുള്ള തന്റെ പ്രതീക്ഷയ്ക്കു പിന്നിലെ രണ്ടാമത്തെ കാരണമായി ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പ വിശദീകരിച്ചത് യേശുവെന്ന സത്യം ഒരിയ്ക്കലും വിസ്മരിക്കപ്പെടില്ലായെന്നു ചൂണ്ടികാണിച്ചാണ്. "യേശുവെന്ന സത്യത്തിനു ഒരിക്കലും വയസ്സാവുകയില്ല. കുറച്ചു കാലത്തേക്ക് സത്യം വിസ്മരിക്കപ്പെട്ടേക്കാം. എന്നാല്‍ അത് ഒരിക്കലും അപ്രത്യക്ഷമാവുകയില്ല. പ്രത്യയശാസ്ത്രങ്ങള്‍ ശക്തവും ഒഴിവാക്കാന്‍ പറ്റാത്തതാണെന്നും നമുക്ക് തോന്നിയേക്കാം. എന്നാല്‍ കുറച്ചു കാലങ്ങള്‍ക്ക് ശേഷം അവക്ക് ശക്തി നഷ്ടപ്പെടും. കാരണം അവയില്‍ സത്യമില്ല. ഇത്തരം പ്രത്യയശാസ്ത്രങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാകും. എന്നാല്‍ സുവിശേഷമെന്ന സത്യം എക്കാലവും തുടരും. ചരിത്രത്തിന്റെ ഓരോ ഘട്ടത്തിലും സുവിശേഷം ഓരോ മുഖം സ്വീകരിക്കുന്നതായി നമുക്ക് കാണാം. മനുഷ്യഹൃദയത്തിന്റെ ഓരോ ആവശ്യങ്ങളോടും സുവിശേഷം പ്രതികരിക്കുന്നു എന്നതിലാണ് അതിന്റെ പ്രത്യേകമായ സവിശേഷത നിലനില്‍ക്കുന്നത്". ക്രൈസ്തവ വിശ്വാസത്തിനു യൂറോപ്പില്‍ വീണ്ടും ഒരു വസന്തകാലമുണ്ടെന്ന് പറയാന്‍ മൂന്നാമത്തെ കാരണമായി ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പ വിശദീകരിച്ചത് പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുന്ന ക്രൈസ്തവ വിശ്വാസത്തിന്റെ പ്രത്യേകതയെ ചൂണ്ടികാണിച്ചായിരിന്നു. "യുവജനങ്ങള്‍ക്കിടയില്‍ വിവിധ സിദ്ധാന്തങ്ങളുടേയും, ഉപഭോക്തൃ സംസ്കാരത്തിന്റേയും വാഗ്ദാനങ്ങള്‍ അവര്‍ കണ്ടു കഴിഞ്ഞു. ഇവ എല്ലാറ്റിന്റെയും പൊള്ളത്തരങ്ങളും മനസ്സിലാക്കിയിട്ടുണ്ട്. അതിനാല്‍ പുതിയ തലമുറകള്‍ക്കിടയില്‍ ഈ അസ്വസ്ഥതകളില്‍ നിന്നും ഒരു ഉയര്‍ത്തെഴുന്നേല്‍പ്പിനുള്ള ആഗ്രഹം കാണുന്നു. തീര്‍ച്ചയായും ക്രൈസ്തവ വിശ്വാസത്തിന്റെ സൗന്ദര്യം കണ്ടെത്തുവാനുള്ള യാത്ര അവരും തുടങ്ങും. ക്രിസ്തുമതത്തെ സംബന്ധിച്ചിടത്തോളം ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ് എപ്പോഴും ഉണ്ടായിരുന്നു. അതിനു എക്കാലവും ഭാവിയുണ്ട്". വിവിധ ക്രൈസ്തവ വിഭാഗങ്ങള്‍ സുവിശേഷ മൂല്യങ്ങളില്‍ അടിസ്ഥാനപ്പെട്ട് ജീവിച്ചു ക്രിസ്തുവിനോട് വിശ്വസ്തത പുലര്‍ത്തുന്ന ഒരു യൂറോപ്പിനെ കെട്ടിപ്പെടുക്കേണ്ടതല്ലേയെന്ന ഫാദര്‍ ജെര്‍മാനോ മാരാണിയുടെ മറ്റൊരു ചോദ്യത്തിനും ഏറെ അര്‍ത്ഥവത്തായ മറുപടിയാണ് ബനഡിക്റ്റ് പാപ്പ നല്‍കിയത്. "സാമൂഹികം, സാമ്പത്തികം സാംസ്ക്കാരികം തുടങ്ങിയ ഏതു മേഖലയിലായാലും ഇന്നത്തെ ലോകത്ത് യൂറോപ്പിന് ഒരു പ്രത്യേക സ്ഥാനം തന്നെയുണ്ട്. ഇതിനാല്‍ തന്നെ യൂറോപ്പിന് ഭാരിച്ച ഉത്തരവാദിത്വം കൂടിയുണ്ട്. എന്റെ അഭിപ്രായത്തില്‍ രാഷ്ട്രീയമായ വ്യത്യാസങ്ങള്‍ അല്ല യൂറോപ്പിലെ ഇന്നത്തെ പ്രശ്നം. യൂറോപ്പ് ഇപ്പോഴും തന്റെ സ്വന്തം വ്യക്തിത്വം കണ്ടെത്തിയിട്ടില്ല എന്നതാണ് കാതലായ പ്രശ്നം". "സത്യത്തില്‍ ഇന്നത്തെ യൂറോപ്പിന് രണ്ടു ആത്മാവാണ് ഉള്ളത്. തങ്ങള്‍ എല്ലാ സംസ്കാരങ്ങള്‍ക്കും ഏറെ മുകളിലാണ് എന്ന് ചിന്തിക്കുന്നതാണ് ആദ്യത്തെ ആത്മാവ്. തങ്ങളുടെ പാരമ്പര്യത്തേയും സംസ്കാരത്തേയും വിശ്വാസത്തെയും പൊട്ടിച്ചെറിഞ്ഞുകൊണ്ട് അപൂര്‍ണ്ണമായ യുക്തിചിന്തകള്‍ക്ക് നേരെ പായുവാന്‍ കൊതിക്കുകയാണ് ഈ ആത്മാവ്. ചരിത്രത്തില്‍ നിന്നും പോലും മുക്തി നേടുവാന്‍ അത് ആഗ്രഹിക്കുന്നു. എന്നാല്‍ നമുക്ക് ഇത്തരത്തില്‍ ജീവിക്കുവാന്‍ സാധിക്കുകയില്ല." യൂറോപ്പിന്റെ രണ്ടാമത്തെ ആത്മാവിനെ ക്രിസ്തീയ ആത്മാവ് എന്നാണ് ബനഡിക്റ്റ് പാപ്പ വിശേഷിപ്പിച്ചത്. "ക്രിസ്തീയ ദര്‍ശനങ്ങള്‍ വഴി യൂറോപ്പ്യന്‍ ഭൂഖണ്ഡത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ക്കു രൂപം നല്‍കിയത് ഈ ആത്മാവാണ്. ക്രിസ്തുമതം നമുക്ക് നല്‍കിയ ശക്തമായ മൂല്യങ്ങളുടെ വെളിച്ചത്തില്‍ ജീവിക്കുമ്പോഴാണ് മേല്‍ക്കോയ്മ നേടുവാന്‍ നമ്മുക്ക് സാധിക്കുകയുള്ളു. കത്തോലിക്ക, ഓര്‍ത്തഡോക്സ്, പ്രൊട്ടസ്റ്റന്റ് സഭകള്‍ക്കിടയില്‍ നല്ല സഭാ സംവാദങ്ങള്‍ വഴി ഒരു പൊതുവികാരം ഉണ്ടാകേണ്ടിയിരിക്കുന്നു. യുക്തിക്ക് ചരിത്രപരവും ധാര്‍മ്മികപരവുമായ ഒരു വ്യക്തിത്വം ഉണ്ടാക്കുവാന്‍ കഴിഞ്ഞാല്‍ മാത്രമേ അതിനു മറ്റുള്ളവരുമായി സംവദിക്കുവാന്‍ കഴിയുകയുള്ളൂ". മനുഷ്യന്‍ ദൈവത്തിന്റെ ഛായയിലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന കാഴ്ചപ്പാടില്‍ നിന്നുമായിരിക്കണം നമ്മളിലെ മാനുഷികത ഉണരേണ്ടതെന്നും ബനഡിക്റ്റ് മാര്‍പാപ്പ അന്നത്തെ അഭിമുഖത്തില്‍ വ്യക്തമാക്കി. വത്തിക്കാന്‍ ടെലിവിഷന്‍ നിര്‍മ്മിച്ച “ബെല്‍സ് ഓഫ് യൂറോപ്പ്’ എന്ന ഹ്രസ്വചിത്രത്തിലാണ് ഈ അഭിമുഖം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. യൂറോപ്പിന്റെ ഭാവിയും ക്രിസ്തുമതവും തമ്മിലുള്ള ബന്ധമാണ് ഹ്രസ്വചിത്രത്തിന്റെ പ്രമേയം.
Image: /content_image/TitleNews/TitleNews-2017-04-03-15:10:35.jpg
Keywords: ബനഡിക്ടറ്റ്

4570
Category: 18
Sub Category:
Heading: സഹൃദയ മുന്‍ ഡയറക്ടര്‍മാരുടെ അനുസ്മരണം നടത്തി
Content: കൊച്ചി: മുമ്പേ നടക്കുകയും ഒപ്പം നടക്കുന്നവരെ മുന്നേറാന്‍ പരിശീലിപ്പിക്കുകയും ചെയ്യുന്ന വരുടെ സ്മരണകള്‍ പോലും സമൂഹത്തിന് പ്രചോദനമാണെന്ന് എറണാകുളം- അങ്കമാലി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്. അതിരൂപതാ സാമൂഹ്യപ്രവര്‍ത്തനവിഭാഗമായ സഹൃദയ സംഘടിപ്പിച്ച ഫാ. കുര്യാക്കോസ് മാമ്പിള്ളി, ഫാ. ആന്റണി കവലക്കാട്ട്, ഫാ. ഫ്രാന്‍സീസ് തച്ചില്‍ എന്നിവരുടെ അനുസ്മരണ സമ്മേളത്തില്‍ മുഖ്യസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരുടെ ജീ വിത പ്രശ്‌നങ്ങള്‍ അവരോടൊപ്പമിരുന്ന് മനസ്സിലാക്കാനും അവരുടെകൂടി സഹകരണ ത്തോടെ സ്വയംപര്യാപ്തതയിലേക്കു വളര്‍ത്തുവാനുമുള്ള ശ്രമങ്ങളാണ് മാമ്പിള്ളിയ ച്ചനും, കവലക്കാട്ടച്ചനും, തച്ചിലച്ചനും നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഫാ. ജോസ ഫ് കുഞ്ചരത്ത്, ഫാ. ജോണ്‍ തെക്കന്‍, ഫാ. വര്‍ഗീസ് ചെരപ്പറമ്പില്‍, ജോസ് വരേക്കുളം, കൊച്ചുത്രേസ്യ മൈക്കിള്‍, എം.ടി ജോസ്, ജോസഫ് ടി കുന്നത്ത്, ഗ്രേസി മാമ്പിള്ളി, ഫാ. പോള്‍ ചിറ്റിനപ്പിള്ളി, ഫാ.പോള്‍ ചെറുപിള്ളി, ഫാ. പീറ്റര്‍ തിരുതനത്തില്‍, ഫാ. ഡേവീസ് പടന്നയ്ക്കല്‍, ആനീസ് ജോബ് എന്നിവര്‍ സംസാരിച്ചു.
Image: /content_image/India/India-2017-04-04-05:27:54.jpg
Keywords: സഹൃദയ

4571
Category: 18
Sub Category:
Heading: സുപ്രീംകോടതി വിധിക്ക് അഭിവാദ്യം അര്‍പ്പിച്ച് ആഹ്ലാദ പ്രകടനം നടത്തി
Content: കൊച്ചി: ദേശീയ-സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ പൂര്‍ണ്ണമായും നിരോധിച്ച സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തും അഭിവാദ്യം അര്‍പ്പിച്ചും കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെയും കെ.സി.ബി..സി.മദ്യവിരുദ്ധ സമിതിയുടെയും ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ ആഹ്ലാദ പ്രകടനം നടത്തി. പ്രകടനത്തിന് കെ.സി.ബി.സി.ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ചെയര്‍മാന്‍ ജസ്റ്റിസ് പി.കെ.ഷംസുദ്ദീന്‍, കെ.സി.ബി.സി. ഡെപ്യൂട്ടി സെക്രട്ടറി റവ.ഡോ.വര്‍ഗ്ഗീസ് വള്ളിക്കാട്ട്, സംസ്ഥാന ജന: സെക്രട്ടറി അഡ്വ.ചാര്‍ളിപോള്‍, മദ്യവിരുദ്ധസമിതി സെക്രട്ടറി പ്രസാദ് കുരുവിള, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സിജോ പൈനാടത്ത്, സീറോ മലബാര്‍ സഭയുടെ പ്രോ ലൈഫ് അപ്പസ്‌തോലേറ്റ് സെക്രട്ടറി സാബുജോസ്, ഫാ.സെബാസ്റ്റ്യന്‍ വട്ടപ്പറമ്പില്‍, പി.എച്ച്. ഷാജഹാന്‍, ജെയിംസ് കോറമ്പേല്‍, ടി.എം.വര്‍ഗ്ഗീസ്, പ്രൊഫ.കെ.കെ.കൃഷ്ണന്‍, കെ.എ.പൗലോസ് കാച്ചപ്പിള്ളി, ഹില്‍ട്ടണ്‍ ചാള്‍സ്, പി.ആര്‍. അജാമളന്‍, എം.ഡി.റാഫേല്‍, മിനി ആന്റണി, തങ്കം ജേക്കബ്, ഫാ.പോള്‍ ചുള്ളി, ഷാജന്‍ പി.ജോര്‍ജ്, പീറ്റര്‍ റൂഫസ്, ഷൈബി പാപ്പച്ചന്‍, ചാണ്ടി ജോസ്, എം.പി.ജോസി, സി.ജോണ്‍കുട്ടി, മേരി സദാനന്ദ പൈ, ആഗ്‌നസ് സെബാസ്റ്റ്യന്‍, സിസ്റ്റര്‍ ആന്‍, ശാന്തമ്മ വര്‍ഗ്ഗീസ്, പൗളിന്‍ കൊറ്റമം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ സകലവിധ നിയമങ്ങളും ലംഘിച്ച് ജനവാസകേന്ദ്രങ്ങളില്‍ മാറ്റിവയ്ക്കാനുള്ള നീക്കത്തെ ചെറുത്തു തോല്പിക്കുവാന്‍ കേരള മദ്യവിരുദ്ധ ഏകോപന സമിതിയും കെ.സി.ബി..സി.മദ്യവിരുദ്ധ സമിതിയും ആഹ്വാനം ചെയ്തു. നിയമങ്ങള്‍ പാലിച്ചും ജനവികാരത്തെ ഉള്‍ക്കൊണ്ടുമാണ് ഇത്തരം നീക്കങ്ങള്‍ നടത്തേണ്ടത്. ജനങ്ങളുടെ ആവാസകേന്ദ്രങ്ങളിലേക്ക് മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. ജനങ്ങളും മദ്യവിരുദ്ധ പ്രസ്ഥാനങ്ങളും നടത്തുന്ന മദ്യവിരുദ്ധ സമരങ്ങളെ കേരള മദ്യവിരുദ്ധ ഏകോപന സമിതിയും കെ.സി.ബി..സി.മദ്യവിരുദ്ധ സമിതിയും പിന്തുണയ്ക്കുവാന്‍ തീരുമാനിച്ചു.
Image: /content_image/India/India-2017-04-04-05:46:44.jpg
Keywords: മദ്യ

4572
Category: 1
Sub Category:
Heading: കത്തോലിക്ക തീർത്ഥാടന കേന്ദ്രങ്ങൾ സുവിശേഷവത്ക്കരണത്തിനുള്ള പ്രധാന ഇടം: ഫ്രാന്‍സിസ് മാർപാപ്പ
Content: വത്തിക്കാൻ: കത്തോലിക്ക തീർത്ഥാടന കേന്ദ്രങ്ങൾ സുവിശേഷവത്ക്കരണത്തിനുള്ള പ്രധാന ഇടമാണെന്നും വിശ്വാസത്തില്‍ ആഴപ്പെടുന്നതിനു ദേവാലയങ്ങൾ വേദിയാക്കണമെന്നും ഫ്രാന്‍സിസ് പാപ്പ. ഏപ്രിൽ ഒന്നിന് പുറപ്പെടുവിച്ച 'മോട്ടു പ്രോപ്രിയോ ' എന്ന രേഖയിലാണ് ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനം. ജീവിത വ്യഗ്രതകൾക്കിടയിൽ ദൈവത്തെ കണ്ടെത്താനുള്ള ആഗ്രഹത്തെ പ്രോത്സാഹിപ്പിക്കുന്ന ആശ്വാസ കേന്ദ്രങ്ങളായി ദേവാലയങ്ങൾ മാറുമ്പോൾ വിശ്വാസികൾ സ്വയം തിരിച്ചറിഞ്ഞ് പരിവർത്തനത്തിന് വിധേയരാകുമെന്നും മാര്‍പാപ്പ പറഞ്ഞു. ഒന്നാം നൂറ്റാണ്ടു മുതൽ സഭയിൽ തീർത്ഥാടനം സജീവമാണ്. ലളിതവും വിനീതവുമായ വിശ്വാസമാതൃകയാണ് തീർത്ഥാടകരുടേത്. സമകാലിക ലോകത്തിൽ സംഭവിക്കാവുന്ന വിശ്വാസ പ്രതിസന്ധികളെ തരണം ചെയ്ത് നിശബ്ദതയിൽ ധ്യാനിക്കാനും പ്രാർത്ഥിക്കാനുമുള്ള സ്ഥലങ്ങളായി ദേവാലയങ്ങൾ മാറണം. അഭൂതപൂർവമായ തീർത്ഥാടക പ്രവാഹം, ആരാധനാക്രമത്തില്‍ ദൈവജനത്തിന്റെ ഭക്തിപൂർവ്വവും സജീവവുമായ പങ്കാളിത്തം, ദൈവകൃപകളുടെ സ്വീകരണം എന്നിവ വഴിയായുള്ള വിശ്വാസികളുടെ സാക്ഷ്യത്തിലൂടെ സുവിശേഷവത്കരണത്തിന്റെ സാധ്യതകളാണ് പ്രകടമാകുന്നത്. കൂദാശ പരികർമ്മങ്ങൾക്കും ദാനധർമ്മങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന ദേവാലയങ്ങൾ സന്ദർശിക്കുവാന്‍ പരസ്പരം പ്രോത്സാഹിപ്പിക്കണമെന്നും മാർപാപ്പ ഓര്‍മ്മിപ്പിച്ചു. ദേശീയ-അന്തർദേശീയ സമ്മേളനങ്ങളിലൂടെ ഇടയ ദൗത്യങ്ങളുടെ നവീകരണവും വിവിധ ദേവാലയങ്ങളിലേക്കുള്ള സന്ദർശനവും തീർത്ഥാടകർക്കുള്ള ആത്മീയ നേതൃത്വവും വഴി സുവിശേഷവത്കരണത്തെ മനോഹരവും ആനന്ദകരവുമാക്കണം. മാർപ്പാപ്പ കുറിച്ചു തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ ചുമതല നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിക്ക് ഔദ്യോഗികമായി നല്കുന്ന സ്വയാധികാരപ്രബോധനമാണ് സാംക്ത്വാറിയും ഇന്‍ എക്ലേസിയ എന്ന മോട്ടു പ്രോപ്രിയൊ. ലൂര്‍ദ് മാതാവിന്റെ തിരുന്നാള്‍ ദിനമായിരുന്ന ഫെബ്രുവരി 11ന് (11/02/2017) മാര്‍പാപ്പാ നല്‍കിയ മോട്ടു പ്രോപ്രിയൊ ശനിയാഴ്ച പരസ്യപ്പെടുത്തുകയായിരിന്നു.
Image: /content_image/TitleNews/TitleNews-2017-04-04-07:33:50.jpg
Keywords: തീര്‍ത്ഥാ, ഫ്രാന്‍സിസ്

4573
Category: 1
Sub Category:
Heading: സിഎംഐ സഭയില്‍ പുതിയ നിയമനങ്ങള്‍
Content: തൃശൂർ: സിഎംഐ സഭയുടെ കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി പ്രോവിന്‍സുകളില്‍ പ്രോവിന്‍ഷ്യാള്‍ സുപ്പീരിയറുമാരെയും കൗണ്‍സിലർമാരായും തിരഞ്ഞെടുത്തു. തൃശൂർ ദേവമാതാ പ്രൊവിൻഷ്യലായി ഫാ. വാൾട്ടർ തേലപ്പിള്ളിയെയും കൊച്ചി സേക്രഡ് ഹാർട്ട് പ്രൊവിൻസിന്റെ സുപ്പീരിയറായി റവ. ഡോ. ജോസ് കുറിയേടത്തിനെയും കോഴിക്കോട് സെന്റ് തോമസ് പ്രോവിൻസിന്റെ പ്രൊവിൻഷ്യലായി ഫാ. തോമസ് തെക്കേലിനെയുമാണ് തെരഞ്ഞെടുത്തത്. റവ. ഡോ. ജോസ് കുറിയേടത്ത് സഭയുടെ വിദ്യാഭ്യാസത്തിനായുള്ള ജനറൽ കൗണ്‍സിലർ, തേവര എസ്എച്ച് കോളജിൽ സോഷ്യോളജി പ്രഫസർ, പ്രിൻസിപ്പൽ, മാനേജർ, ബംഗളൂരു ധർമാരാം കോളജിൽ പ്രഫസർ, തേവര ആശ്രമം സുപ്പീരിയർ എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. 12 വർഷമായി ബംഗളൂരുവിൽ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ സേവനം അനുഷ്ഠിക്കുകയായിരുന്നു ഫാ. തോമസ് തെക്കേല്‍. കോഴിക്കോട് വികാർ പ്രോവിൻഷ്യലായി ഫാ. തോമസ് പന്തപ്ലാക്കലിനെയും വിദ്യാഭ്യാസ സെക്രട്ടറിയായി ഫാ. ജോണി കൊച്ചുതാഴത്തെയും സോഷ്യൽ വർക്ക് സെക്രട്ടറിയായി ഫാ. ജോസ് പ്രകാശ് ചേലക്കലിനെയും ധനകാര്യ സെക്രട്ടറിയായി ഫാ. പോൾ കുരീക്കാട്ടിനെയും പ്രൊവിൻഷ്യൽ ഓഡിറ്ററായി ഫാ. മാത്യു പാത്രപാങ്കലിനെയും തെരഞ്ഞെടുത്തു. കൊച്ചി പ്രോവിന്‍സില്‍ വികാർ പ്രൊവിൻഷ്യൽ ആയി ഫാ.ആന്റണി കൊച്ചാലുങ്കലിനെയും ഫാ. സാജു മാടവനക്കാട്, ഫാ. മാത്യു കിരിയാന്തൻ, ഫാ. ജോബി വിതയത്തിൽ, ഫാ. ആന്റണി കേളംപറമ്പിൽ എന്നിവരെ കൗണ്‍സിലർമാരായും തെരഞ്ഞെടുത്തു. തൃശ്ശൂര്‍ പ്രോവിന്‍സില്‍ വികാർ പ്രൊവിൻഷ്യലും പാസ്റ്ററൽ മിഷൻ പ്രവർത്തനങ്ങളുടെ കൗണ്‍സിലറുമായി ഫാ. ഡേവിസ് പനയ്ക്കലിനെയും ഫാ. ഷാജു എടമന, ഫാ. ജോയ് വട്ടോലി, ഫാ. പോൾസൻ പാല്യേക്കര (സാമ്പത്തികം), ഫാ. ജോളി ആൻഡ്രൂസ് മാളിയേക്കൽ (ഓഡിറ്റർ) എന്നീ കൗണ്‍സിലർമാരെയും തെരഞ്ഞെടുത്തു.
Image: /content_image/News/News-2017-04-04-08:37:46.jpg
Keywords: ചാവറ, സിഎംഐ

4574
Category: 1
Sub Category:
Heading: പീഡനങ്ങളുടെ മദ്ധ്യത്തിലും യെമനിലെ ക്രൈസ്തവ വിശ്വാസികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്
Content: സന: ആഭ്യന്തര കലഹവും മതമർദ്ധനങ്ങളും രൂക്ഷമായ യെമനില്‍ ക്രൈസ്തവ വിശ്വാസികളുടെ എണ്ണത്തില്‍ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര മാധ്യമമായ 'പ്രീമിയര്‍' ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മതമര്‍ദ്ധനത്തെ തുടര്‍ന്നു വിദേശീയരായ മിഷ്ണറിമാര്‍ രാജ്യത്തു നിന്ന്‍ പലായനം ചെയ്തെങ്കിലും തദ്ദേശീയരായ ക്രൈസ്തവര്‍ അനേകരെ ക്രിസ്തീയ വിശ്വാസത്തിലേക്ക് ആനയിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം തെക്കന്‍ യെമനിലെ ഏദനില്‍ നിന്നുമാണ് തീവ്രവാദി സംഘം മലയാളി വൈദികനായ ഫാ. ടോമിനെ തട്ടികൊണ്ട് പോയത്. അക്രമം രൂക്ഷമായതിനെ തുടര്‍ന്നു വിദേശ മിഷ്ണറിമാര്‍ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിയതായി സന്നദ്ധസംഘടനയായ 'ഓപ്പൺ ഡോർസ്' വ്യക്തമാക്കി. ഈ സാഹചര്യത്തിലും വിശ്വാസം കൈവിടാതെ മിഷ്ണറിമാരുടെ അഭാവത്തിൽ നാട്ടുകാർ തന്നെ മുൻകൈയെടുത്ത് വചനം പ്രഘോഷിക്കുകയാണെന്ന് ഇസ്ലാം മതം ഉപേക്ഷിച്ചു ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ജമീൽ എന്ന വചനപ്രഘോഷകന്‍ വെളിപ്പെടുത്തി. തദ്ദേശീയരായ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം സഭയുടെ പ്രതിസന്ധി ഘട്ടത്തെ പ്രതി ആശങ്കയുണ്ട്. എന്നിരിന്നാലും മിഷ്ണറിമാരുടെ അഭാവത്തിൽ, നാട്ടുകാർ തന്നെ മുൻകൈയെടുത്ത് വചനം പങ്കുവെയ്ക്കാൻ തുടങ്ങി. ദൈവവചന പ്രഘോഷണത്തിൽ പരിചിതരല്ലങ്കിലും തങ്ങളുടേതായ രീതിയിൽ സുവിശേഷം പ്രഘോഷിച്ച് മത പീഡന കാലഘട്ടത്തില്‍ അവര്‍ പരസ്പരം സാക്ഷ്യമാകുന്നു. ജമീൽ കൂട്ടിച്ചേർത്തു. ജനങ്ങളെ കൂടുതലായി വിശ്വാസത്തിലേക്ക് അടുപ്പിക്കുന്നതിന്റെ കാരണങ്ങളിലൊന്ന് രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധികളാണെന്ന് ഓപ്പൺ ഡോർസ് സംഘടനാ വക്താവ് താനിയ കോർബെറ്റ് വ്യക്തമാക്കി. പ്രതികൂല സാഹചര്യങ്ങള്‍ സഭയെ ശക്തിപ്പെടുത്താനിടയാക്കി. രാജ്യത്തെ ജനങ്ങൾ തങ്ങളുടെ വിശ്വാസം പങ്കുവെയ്ക്കാനും മറ്റുള്ളവരെ പ്രചോദിപ്പിച്ച് സുവിശേഷം പ്രഘോഷിക്കാനും തങ്ങളുടേതായ രീതിയിൽ പരിശ്രമിക്കുന്നു. "യെമനിൽ ഇസ്ലാം മതം ഉപേക്ഷിക്കുന്നത് ഗോത്രത്തെ വഞ്ചിക്കുന്നതിനു തുല്യമായിട്ടാണ് പരിഗണിക്കുന്നത്. അതിനാൽ തന്നെ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവർക്ക് സ്വകുടുംബത്തിൽ നിന്നു തന്നെയാണ് വിമർശനങ്ങളധികവും ഏറ്റുവാങ്ങുന്നത്. ക്രൈസ്തവരായി ജീവിക്കുന്നവരെ കുടുംബത്തിൽ നിന്ന് പുറത്താക്കുന്നതും പിന്നീട് വധിക്കുകയും ചെയ്യുന്ന സ്ഥിതിയാണ് രാജ്യത്തു നിലനില്‍ക്കുന്നത്". താനിയ പറഞ്ഞു. 'ഓപ്പൺ ഡോർസ്' പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന പീഡനങ്ങളില്‍ യെമൻ ഒൻപതാം സ്ഥാനത്താണ്.
Image: /content_image/TitleNews/TitleNews-2017-04-04-09:54:30.jpg
Keywords: യെമ

4575
Category: 7
Sub Category:
Heading: 'സഭാനാഥന്മാരും വിശ്വാസികളും സംവാദത്തിന് തയാറുണ്ടോ': സിപിഎം പിബി അംഗം എം. എ ബേബിക്കുള്ള മറുപടി
Content: മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി എഴുതിയ 'സഭാനാഥന്മാരും വിശ്വാസികളും സംവാദത്തിന് തയാറുണ്ടോ' എന്ന ലേഖനം ഏറെ ചര്‍ച്ചയ്ക്കു വഴി തെളിയിരിച്ചിരിന്നു. അദ്ദേഹം ഉന്നയിച്ച ആരോപണങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടിയുമായി ദൈവശാസ്ത്ര പണ്ഡിതനും വചന പ്രഘോഷകനുമായ ഡോ. ജോസഫ് പാംപ്ലാനി സംസാരിക്കുന്നു.
Image:
Keywords:

4576
Category: 1
Sub Category:
Heading: യേശുവിന്റെ കുരിശുമരണം ശാസ്ത്രീയമായി തെളിയിച്ചുകൊണ്ട് പുതിയ പരിശോധനാ ഫലങ്ങളുമായി മൂര്‍സിയ യൂണിവേഴ്സിറ്റി
Content: മുര്‍സിയാ: യേശുവിന്റെ കുരിശുമരണം ശാസ്ത്രീയമായി തെളിയിച്ചുകൊണ്ട് പുതിയ പരിശോധനാ ഫലങ്ങളുമായി മൂര്‍സിയ യൂണിവേഴ്സിറ്റി ഗവേഷക സംഘം. മരണശേഷം യേശുവിന്റെ മുഖവും ശിരസ്സും മറക്കുവാന്‍ ഉപയോഗിച്ചിരുന്നതായി കരുതപ്പെടുന്ന ഒവീഡോയിലെ ശീലയും ടൂറിനിലെ തിരുകച്ചയും ഒരാളെ തന്നെ പൊതിയുവാന്‍ ഉപയോഗിച്ചിരുന്നതാണെന്നു ഗവേഷക സംഘം കണ്ടെത്തി. സ്പെയിനിലെ മൂര്‍സിയ കാത്തലിക് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ ഫോറന്‍സിക്ക് പരിശോധനയിലാണ് നിര്‍ണ്ണായകമായ വിവരങ്ങള്‍ കണ്ടെത്തിയത്. കുരിശില്‍ കിടന്ന യേശു മരിച്ചോ ഇല്ലയോ എന്ന് പരിശോധിക്കുന്നതിനായി റോമന്‍ പടയാളി യേശുവിന്റെ പാര്‍ശ്വത്ത് കുന്തം കൊണ്ട് കുത്തിയതായി യോഹന്നാന്റെ സുവിശേഷത്തില്‍ പറയുന്ന ഭാഗം ശാസ്ത്രീയമായും ശരിയാണെന്നും പുതിയ പരിശോധനാ ഫലങ്ങള്‍ ചൂണ്ടികാണിക്കുന്നു. കുന്തമുനകൊണ്ട് മുറിവേറ്റതിന്റെ അടയാളങ്ങള്‍ ടൂറിനിലെ കച്ചയില്‍ ഉണ്ടെന്ന് സംഘം കണ്ടെത്തിയിട്ടുണ്ട്. യുസിഎഎം യൂണിവേഴ്സിറ്റി ഇലക്ട്രോണ്‍ മൈക്രോസ്കോപ്പ് വഴി രക്തകറയെ കുറിച്ചും ശീലകളില്‍ ഉണ്ടായിരുന്ന ജൈവപരവും അല്ലാത്തതുമായ വസ്തുക്കള്‍, ചണനാരുകള്‍ തുടങ്ങിയവയില്‍ നടത്തിയ പരീക്ഷണങ്ങളും, താരതമ്യ പഠനങ്ങളും വഴിയാണ് നിഗമനത്തില്‍ എത്തിയത്. ഒന്നാം നൂറ്റാണ്ടില്‍ യൂദന്മാര്‍ മൃതസംസ്കാരങ്ങളില്‍ ഉപയോഗിച്ചിരുന്ന സുഗന്ധ ചെടിയുടെ വിത്തുകളാണ് ഈ കച്ചയില്‍ ഉള്ളത് എന്ന് നേരത്തേ കണ്ടെത്തിയിരുന്നു. ഇതേ സസ്യബീജങ്ങള്‍ തന്നെ ടൂറിനിലെ കച്ചയിലും കണ്ടെത്തിയിട്ടുണ്ട്. ഇവ രക്തത്തില്‍ ഒട്ടിപ്പിടിച്ച നിലയിലാണ് ഉള്ളത്. അതിനാല്‍ തന്നെ പില്‍ക്കാലത്ത് വ്യാജമായി ചേര്‍ത്തതാണ് എന്ന വാദം പൂര്‍ണ്ണമായും തെറ്റാണെന്ന് വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു. യൂണിവേഴ്സിറ്റി നടത്തിയ ഗവേഷണത്തില്‍ ടൂറിനിലെ കച്ചയും, ഒവീഡോയിലെ തുണിയും ഒരേ കാലഘട്ടത്തില്‍ ഉള്ളതാണെന്നും, അവ രണ്ടും ഒരാളെ തന്നെ പൊതിഞ്ഞിരുന്നതാണെന്നും തെളിയിക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ടാണ് ലഭിച്ചിരിക്കുന്നതെന്ന് ഗവേഷക പദ്ധതിക്കു നേതൃത്വം വഹിച്ച അല്‍ഫോണ്‍സോ സാഞ്ചസ് ഹെര്‍മോസില്ല പറഞ്ഞു. “ഒവീഡോയിലെ ശീലയിലെ രക്തക്കറളെ കുറിച്ച് ഞങ്ങള്‍ക്ക് അറിവില്ലായിരിന്നു. എന്നാല്‍ ഞങ്ങള്‍ വളരെ സൂക്ഷ്മമായി പഠനങ്ങള്‍ നടത്തിയപ്പോള്‍ ആ പാടുകള്‍ അപ്പോഴും അവിടെ തന്നെ ഉണ്ടായിരിന്നു. പക്ഷേ ആരും അത് ശ്രദ്ധിച്ചില്ല. ഇതുവരെ ഞങ്ങള്‍ നടത്തിയ പഠനങ്ങളില്‍ നിന്നും ചമ്മട്ടികൊണ്ടുള്ള പ്രഹരത്തിന്റെ അടയാളങ്ങളാണ് അവ എന്നാണു മനസ്സിലാക്കുവാന്‍ കഴിയുന്നത്”. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടൂറിനിലെ കച്ചയെയും ഒവീഡോയിലെ ശീലയെ കുറിച്ചു നിരവധി വാദപ്രതി വാദങ്ങള്‍ നടന്നു വരുന്ന സാഹചര്യത്തില്‍ പുതിയ റിപ്പോര്‍ട്ട് വഴിത്തിരിവായിരിക്കുകയാണ്. നേരത്തെ ടൂറിനിലെ കച്ചയിലെ രക്തകറ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ AB ഗ്രൂപ്പിലുള്ള മനുഷ്യരക്തമാണെന്ന് തെളിഞ്ഞിരിന്നു. ഇതേ ബ്ലഡ് ഗ്രൂപ്പ് ത്തന്നെയാണ് ഒവീഡോയിലെ ശീലയിലും കണ്ടെത്താനായത്. തിരുക്കച്ച വ്യാജമാണന്ന് തെളിയിക്കാൻ ഗവേഷണ സംഘത്തിൽ ചേർന്ന ബാരി ഷ്വോർറ്റ്സ് എന്ന ശാസ്ത്രജ്ഞന്‍ ക്രിസ്തുവിന്റെ ശരീരം പൊതിഞ്ഞ തിരുക്കച്ച സത്യമാണെന്ന് അടുത്തിടെ വെളിപ്പെടുത്തിയത് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരിന്നു.
Image: /content_image/News/News-2017-04-05-12:24:28.jpg
Keywords: തിരുക്കച്ച, തിരുകച്ച

4577
Category: 1
Sub Category:
Heading: ഇറാഖിലെ മുസ്ലിം അഭയാര്‍ത്ഥി ക്യാമ്പില്‍ സഹായഹസ്തവുമായി പാത്രിയാര്‍ക്കീസ് ലൂയിസ് സാക്കോ
Content: ഇര്‍ബില്‍: മൊസൂളിന്റെ അതിര്‍ത്തിയിലുള്ള മുസ്ലീം അഭയാര്‍ത്ഥി ക്യാമ്പുകളില്‍ സഹായഹസ്തവുമായി കല്‍ദായ പാത്രിയാര്‍ക്കീസ് ലൂയിസ് റാഫേല്‍ സാക്കോ സന്ദര്‍ശനം നടത്തി. രണ്ട് ക്യാമ്പുകളിലായി ഏതാണ്ട് 4000-ത്തോളം കുടുംബങ്ങള്‍ക്ക് പണവും, മരുന്നും മറ്റ് അവശ്യസാധനങ്ങളും ഇറാഖി സഭയുടെ പേരില്‍ പാത്രിയാര്‍ക്കീസ് വിതരണം ചെയ്തു. ഇസ്ലാമിക് സ്റ്റേറ്റിന് ആധിപത്യമുള്ള മൊസൂള്‍ പട്ടണത്തിനു സമീപമുള്ള ഹമാമം അല്‍-ഹലീല്‍ അഭയാര്‍ത്ഥി ക്യാമ്പിലാണ് പാത്രിയാര്‍ക്കീസ് ആദ്യം സന്ദര്‍ശനം നടത്തിയത്. അവിടെ ഏതാണ്ട് 25,000-ത്തോളം മുസ്ലീം അഭയാര്‍ത്ഥികളുമായി പാത്രീയാര്‍ക്കീസ് കൂടികാഴ്ച നടത്തി. മൊസൂളില്‍ നിന്നും 20 മിനിട്ടോളം യാത്രാദൂരമുള്ള മറ്റൊരു അഭയാര്‍ത്ഥി ക്യാമ്പിലും അദ്ദേഹം സന്ദര്‍ശനം നടത്തി. ഏതാണ്ട് 11,000 ത്തോളം മുസ്ലീം അഭയാര്‍ത്ഥികള്‍ ഇവിടെ ഉണ്ടെന്നാണ് കണക്കുകള്‍. കൂടുതല്‍ ക്യാമ്പുകളില്‍ പോകാന്‍ പാത്രീയാര്‍ക്കീസ് ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഇറാഖി സൈന്യവും ജിഹാദി ഗ്രൂപ്പുകളും തമ്മിലുള്ള ശക്തമായ പോരാട്ടം കാരണം യാത്ര ഒഴിവാക്കുകയായിരിന്നു. അഭയാര്‍ത്ഥി ക്യാമ്പിലെ ജീവിതം പ്രതീക്ഷിച്ചതിലും ദുരിതപൂര്‍ണ്ണമാണെന്നു അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. “ക്രിസ്ത്യാനികളില്ലാത്ത മൊസൂള്‍ നഗരം പഴയ നഗരത്തേപോലെയല്ല, ക്രിസ്ത്യാനികളോടു മൊസൂളിലേക്ക് തിരികെ വരുവാന്‍ പറയുക” എന്നു മുസ്ലിം അഭയാര്‍ത്ഥികള്‍ തങ്ങളോട് അഭ്യര്‍ത്ഥിച്ചതായും പാത്രിയാര്‍ക്കീസ് മാര്‍ ലൂയീസ് പറഞ്ഞു. ഇറാഖ് പഴയതു പോലെയാകും എന്ന ആത്മവിശ്വാസവും, പ്രതീക്ഷയും അവര്‍ക്ക് നല്‍കുവാന്‍ തങ്ങളുടെ സന്ദര്‍ശനം വഴി കഴിഞ്ഞതായി പാത്രിയാര്‍ക്കീസ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഒക്ടോബറിലാണ് ഇറാഖി സൈന്യം ജിഹാദി ഗ്രൂപ്പുകള്‍ക്കു എതിരെ കടുത്ത ആക്രമണങ്ങള്‍ക്ക് തുടക്കമിട്ടത്. തുടര്‍ച്ചയായ പോരാട്ടങ്ങള്‍ക്കൊടുവില്‍ ഫെബ്രുവരിയിലാണ് ഇറാഖി സേന ഐഎസിനെ കിഴക്കന്‍ മൊസൂളില്‍ നിന്നും തുരത്തിയത്. മൊസൂള്‍ നഗരത്തിന്റെ പൂര്‍ണ്ണ ആധിപത്യമാണ് സൈന്യത്തിന്റെ ലക്ഷ്യം. അതേ സമയം പടിഞ്ഞാറന്‍ മേഖലയില്‍ രാജ്യത്തിന്റെ പൈതൃകങ്ങളായി സ്ഥിതി ചെയ്യുന്ന ചില പുരാതന ദേവാലയങ്ങള്‍ ഐഎസിന്റെ ഭീഷണിയിലാണ്. തുടര്‍ച്ചയായ ആക്രമണങ്ങള്‍ മൂലം ഇറാഖിലെ അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ ഇനിയും വര്‍ദ്ധനവുണ്ടാവുമെന്നാണ് കരുതപ്പെടുന്നത്.
Image: /content_image/TitleNews/TitleNews-2017-04-04-14:47:30.jpg
Keywords: ഇറാഖ, കല്‍ദാ

4578
Category: 18
Sub Category:
Heading: ഫരീദാബാദ് രൂപതയുടെ മൈനര്‍ സെമിനാരി തൊടുപുഴയില്‍ പ്രവര്‍ത്തനം ആരംഭിച്ചു
Content: മൂവാറ്റുപുഴ: ഫരീദാബാദ് രൂപതയുടെ മൈനർ സെമിനാരി തൊടുപുഴയിലെ തൊമ്മൻകുത്തിൽ പ്രവർത്തനം ആരംഭിച്ചു. സെമിനാരി പ്രവര്‍ത്തനത്തിന്റെ ആരംഭത്തോട് അനുബന്ധിച്ച് നടന്ന ദൈവവിളി ക്യാമ്പ് ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര ഉദ്ഘാടനം ചെയ്തു. മൈനർ സെമിനാരി റെക്ടർ ഫാ.ജോണ്‍ കപ്യാരുമലയിൽ, ഫാ. മാത്യു തൂമുള്ളിൽ, ഫാ. ജോസഫ് കണ്ടത്തിൻകര, വൈസ് റെക്ടർ ഫാ. അനൂപ് കടപ്പള്ളിൽ, ഫാ. ജൂലിയസ് കറുകന്തറ എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2017-04-05-07:29:49.jpg
Keywords: സെമിനാരി