category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസഹൃദയ മുന്‍ ഡയറക്ടര്‍മാരുടെ അനുസ്മരണം നടത്തി
Contentകൊച്ചി: മുമ്പേ നടക്കുകയും ഒപ്പം നടക്കുന്നവരെ മുന്നേറാന്‍ പരിശീലിപ്പിക്കുകയും ചെയ്യുന്ന വരുടെ സ്മരണകള്‍ പോലും സമൂഹത്തിന് പ്രചോദനമാണെന്ന് എറണാകുളം- അങ്കമാലി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്. അതിരൂപതാ സാമൂഹ്യപ്രവര്‍ത്തനവിഭാഗമായ സഹൃദയ സംഘടിപ്പിച്ച ഫാ. കുര്യാക്കോസ് മാമ്പിള്ളി, ഫാ. ആന്റണി കവലക്കാട്ട്, ഫാ. ഫ്രാന്‍സീസ് തച്ചില്‍ എന്നിവരുടെ അനുസ്മരണ സമ്മേളത്തില്‍ മുഖ്യസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരുടെ ജീ വിത പ്രശ്‌നങ്ങള്‍ അവരോടൊപ്പമിരുന്ന് മനസ്സിലാക്കാനും അവരുടെകൂടി സഹകരണ ത്തോടെ സ്വയംപര്യാപ്തതയിലേക്കു വളര്‍ത്തുവാനുമുള്ള ശ്രമങ്ങളാണ് മാമ്പിള്ളിയ ച്ചനും, കവലക്കാട്ടച്ചനും, തച്ചിലച്ചനും നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഫാ. ജോസ ഫ് കുഞ്ചരത്ത്, ഫാ. ജോണ്‍ തെക്കന്‍, ഫാ. വര്‍ഗീസ് ചെരപ്പറമ്പില്‍, ജോസ് വരേക്കുളം, കൊച്ചുത്രേസ്യ മൈക്കിള്‍, എം.ടി ജോസ്, ജോസഫ് ടി കുന്നത്ത്, ഗ്രേസി മാമ്പിള്ളി, ഫാ. പോള്‍ ചിറ്റിനപ്പിള്ളി, ഫാ.പോള്‍ ചെറുപിള്ളി, ഫാ. പീറ്റര്‍ തിരുതനത്തില്‍, ഫാ. ഡേവീസ് പടന്നയ്ക്കല്‍, ആനീസ് ജോബ് എന്നിവര്‍ സംസാരിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-04-04 09:57:00
Keywordsസഹൃദയ
Created Date2017-04-04 09:57:54