Contents

Displaying 4241-4250 of 25044 results.
Content: 4519
Category: 4
Sub Category:
Heading: യൂറോപ്പ്യന്‍ യൂണിയൻ പതാകയിലെ പന്ത്രണ്ടു നക്ഷത്രങ്ങൾ പരിശുദ്ധ കന്യകാ മാതാവിന്റെ അടയാളമോ?
Content: 1955 ഡിസംബര്‍ 8-നാണ് യൂറോപ്പ്യന്‍ രാജ്യങ്ങളുടെ ഒരു അന്താരാഷ്‌ട്ര സംഘടനയായ യൂറോപ്പ്യന്‍ യൂണിയന്റെ (EU) പതാക രൂപകല്‍പ്പന ചെയ്യുന്നത്. നീല പശ്ചാത്തലത്തില്‍ 5 ഇതളുകളോട് കൂടിയ 12 സുവര്‍ണ്ണ നക്ഷത്രങ്ങള്‍ ഒരു വൃത്താകൃതിയില്‍ ചിത്രീകരിച്ചിട്ടുള്ളതാണ് യൂറോപ്പ്യന്‍ യൂണിയന്റെ പതാക. യൂറോപ്പ്യന്‍ യൂണിയനിലുള്ള രാജ്യങ്ങളുടെ ഐക്യത്തേയും അഖന്ധതയേയുമാണ് ഈ പതാക സൂചിപ്പിക്കുന്നത്. എന്നാല്‍ കുറേക്കാലമായി ലോകമെങ്ങുമുള്ള ആളുകളുടെ ഉള്ളില്‍ ഉയര്‍ന്നു വന്നിട്ടുള്ള ഒരു ചോദ്യമാണ് ശരിക്കും ഈ പതാക നടുവില്ലുള്ള മാതാവിനെ ഒഴിവാക്കികൊണ്ടുള്ള പരിശുദ്ധ കന്യകാ മാതാവിന്റെ ഒരു അടയാളമാണോ ? ഔദ്യോഗിക വൃത്തങ്ങള്‍ ഇത് നിഷേധിച്ചിട്ടുണ്ടെങ്കിലും സത്യം എന്താണ് ? മതേതരത്വമാണ് യൂറോപ്പ്യന്‍ യൂണിയന്റെ പ്രഖ്യാപിത നയം. ഈ നയം ഏറെക്കുറെ നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. കത്തോലിക്കാ സഭക്ക്‌ ഉള്‍കൊള്ളുവാന്‍ കഴിയാത്ത നയങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ യൂറോപ്പ്യന്‍ യൂണിയനിലെ രാജ്യങ്ങള്‍ ഇന്ന് മത്സരിച്ചു കൊണ്ടിരിക്കുകയാണ്. കര്‍ശനമായ മതേതരത്വം അടിച്ചേല്‍പ്പിക്കുവാന്‍ യൂറോപ്പ്യന്‍ യൂണിയനിലെ കോടതികള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഈ പതാകക്ക് മതപരമായ യാതൊരു ബന്ധവും ഇല്ല എന്നാണു യൂറോപ്പ്യന്‍ യൂണിയന്റെ ഉദ്യോഗസ്ഥര്‍ പറയുന്നത്. മതപരമായ ബന്ധം ഉണ്ടായാലും ഇല്ലെങ്കിലും ഈ പതാക പരിശുദ്ധ കന്യകാ മാതാവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നത് ഒഴിച്ചുകൂടാനാവാത്ത വസ്തുതയാണ്. യൂറോപ്പ്യന്‍ ആദര്‍ശങ്ങള്‍ കത്തോലിക്കാ വിശ്വാസങ്ങളുമായി ബന്ധപ്പെട്ടിരുന്ന ഒരു കാലത്തേക്ക് ഈ കഥ നമ്മെ കൊണ്ടുപോവുന്നു. 1950-കളില്‍ ഒട്ടും തന്നെ ആശാവഹമല്ലാത്ത ഒരു സാഹചര്യമായിരുന്നു യൂറോപ്പിലെങ്ങും. തങ്ങളുടെ ഭൂഖന്ധത്തില്‍ ശാന്തിയും സമാധാനവും നിലവില്‍ വരുത്തുന്നതിനെ കുറിച്ച് അവര്‍ ചിന്തിച്ചു കൊണ്ടിരിക്കുന്ന സമയം. മാത്രമല്ല കമ്മ്യൂണിസ്റ്റ് ഏകാധിപതികള്‍ ഒരു ഭീഷണിയായി കൊണ്ടിരിക്കുകയും ചെയ്യുന്നു. പടിഞ്ഞാറന്‍ യൂറോപ്പിന്റെ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിലും അസ്വസ്ഥതകള്‍ പ്രകടമായിരുന്നു. എന്നാല്‍ ക്രിസ്ത്യാനികളായ ചില ജനാധിപത്യ രാഷ്ട്രീയക്കാരുടെ ആശയങ്ങളില്‍ പൂര്‍ണ്ണമായും കത്തോലിക്കാ തത്വങ്ങളില്‍ അധിഷ്ടിതമായതും കമ്മ്യൂണിസ്റ്റ്‌ വിമുക്തവുമായ ഒരു ജനാധിപത്യ ഐക്യരാജ്യം എന്ന ആശയം ഉണ്ടായിരുന്നു. രാഷ്ട്രങ്ങളുടെ ഈ ഐക്യം തിരുസഭയും-രാഷ്ട്രവും തമ്മിലുള്ള സഹകരണത്തില്‍ അധിഷ്ടിതമായിരുന്നു. റോബര്‍ട്ട് ഷൂമാന്‍, അല്‍സിഡെ ഗാസ്പെരി തുടങ്ങിയവരായിരുന്നു ഈ ആശയത്തിന്റെ ഉപജ്ഞാതാക്കള്‍. ഒന്നാം ലോകമഹായുദ്ധ കാലത്തെ തങ്ങളുടെ അനുഭവങ്ങളില്‍ നിന്നുമാണ് അവര്‍ക്ക്‌ ഈ ലോകകാഴ്ചപ്പാട് കിട്ടിയത്‌. യൂറോപ്പിൽ 1918-ലെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയത്തെ തുടര്‍ന്ന് ഷൂമാന്‍ ഒരു ഫ്രഞ്ചുകാരനും, അല്‍സിഡെ ഒരു ഇറ്റാലികാരനുമായി മാറി. ഇത് രാഷ്ട്രീയ അതിര്‍ത്തികളുടെ സ്ഥിരതകുറവിനെക്കുറിച്ച് ചിന്തിക്കുവാന്‍ അവരെ പ്രേരിപ്പിച്ചു. അവരെല്ലാവരും കത്തോലിക്കാ വിശ്വാസികളായിരുന്നതിനാല്‍ തന്നെ അവരുടെ രാഷ്ട്രീയ കാഴ്ചപ്പാട് ശക്തമായ മതവിശ്വാസത്തിലൂന്നിയതായിരുന്നു. അതില്‍ ഷൂമാന്‍ ഇപ്പോള്‍ വിശുദ്ധപദവിയിലേക്ക്‌ പരിഗണിക്കപ്പെട്ടിരിക്കുന്ന ഒരാളാണ്. ബെനഡിക്ട് പതിനഞ്ചാമന്‍ മാർപാപ്പായുടെ കാലം മുതലുള്ള പാപ്പാമാര്‍ നിര്‍ദ്ദേശിച്ചിരുന്ന ആശയങ്ങളും കണക്കിലെടുത്തായിരുന്നു ക്രിസ്തീയ മൂല്യങ്ങളിലൂന്നിയ ജനാധിപത്യ രാജ്യം എന്ന ആശയം അവര്‍ രൂപപ്പെടുത്തിയത്. 1930-മുതല്‍ തന്നെ മാർപാപ്പാമാര്‍ ഒരു ഏകീകൃത യൂറോപ്പിന് വേണ്ടി വാദിച്ചിരുന്നു. ലോകമഹായുദ്ധത്തിന്റെ വിഭജനങ്ങള്‍ ഒഴിവാക്കണമെന്ന് ശക്തമായി വാദിച്ചിരുന്നവരില്‍ ഒരാളായിരുന്നു ബെനഡിക്ട് പാപ്പാ. ഇന്നത്തെ യൂറോപ്പ്യന്‍ യൂണിയന്റെ പൂര്‍വ്വ പിതാമാഹര്‍ ശക്തമായ കത്തോലിക്കാ വിശ്വാസമുള്ളവരായിരുന്നു എന്ന കാര്യം നിഷേധിക്കുവാന്‍ കഴിയുന്നതല്ല എന്നത് ഇതില്‍ നിന്നും മനസിലാക്കാവുന്നതാണ്. മാത്രമല്ല പരിശുദ്ധ മാതാവിന്റെ സ്വര്‍ഗ്ഗാരോപണത്തേക്കുറിച്ചുള്ള 1950-ലെ വിശ്വാസസത്യ പ്രഖ്യാപനം അവര്‍ക്ക്‌ കൂടുതല്‍ പ്രചോദനവും നല്‍കി. കൂടാതെ 1957-ലെ റോം നയതന്ത്ര ഉടമ്പടിയാണ് ഇന്നത്തെ യൂറോപ്പ്യന്‍ യൂണിയന്റെ കരടു രേഖയായി ആയി വര്‍ത്തിക്കുന്നത് എന്നത് കൂടി കണക്കിലെടുക്കണം. തങ്ങളുടെ പുതിയ ഐക്യത്തിന് വേണ്ട ഒരു പതാകയെ കുറിച്ച് ‘കൗണ്‍സില്‍ ഓഫ് യൂറോപ്പ്‌’ ആലോചിച്ചപ്പോള്‍ വെളിപാട് പുസ്തകത്തിലെ പന്ത്രണ്ടാം അദ്ധ്യായത്തില്‍ പറഞ്ഞിരിക്കുന്നത് പോലെയുള്ള പരിശുദ്ധ മാതാവിന്റെ ചിത്രമാണ് അവരുടെ മനസ്സില്‍ ഓര്‍മ്മ വന്നത്. “സ്വര്‍ഗ്ഗത്തില്‍ വലിയൊരു അടയാളം കാണപ്പെട്ടു. സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ, അവളുടെ പാദങ്ങള്‍ക്കടിയില്‍ ചന്ദ്രന്‍, ശിരസ്സില്‍ പന്ത്രണ്ട് നക്ഷത്രങ്ങള്‍ കൊണ്ടുള്ള കിരീടം” (വെളിപാട് 12:1). പാശ്ചാത്യ കലകളിലുടനീളം പരിശുദ്ധ മാതാവിനെ സാധാരണയായി ചിത്രീകരിക്കാറുള്ളത് നീലവസ്ത്രം ധരിച്ചു നില്‍ക്കുന്നതായിട്ടാണ്. പരമ്പരാഗതമായി കണ്ടു വരാറുള്ള പരിശുദ്ധ മാതാവിന്റെ ചിത്രത്തില്‍ നിന്ന് നടുവിലുള്ള പരിശുദ്ധ മാതാവിനെ മാത്രം ഒഴിച്ചു നിര്‍ത്തി നോക്കുന്നത് പോലെതന്നെയാണ് യൂറോപ്പ്യന്‍ യൂണിയന്റെ പതാകയില്‍ നോക്കുമ്പോള്‍ തോന്നുന്നത് നിഷേധിക്കാനാവാത്ത ഒരു വസ്തുതയാണ്. അതിനാല്‍ ഇതിനെ ഒരു കത്തോലിക്കാ മിഥ്യാധാരണ എന്ന് പറഞ്ഞു തള്ളുവാന്‍ കഴിയുമോ? ഇതു ചോദിക്കുവാന്‍ പറ്റിയ ഏറ്റവും നല്ല ആള്‍ ഈ പതാക രൂപകല്‍പ്പന ചെയ്ത ആര്‍സെനെ ഹെയിറ്റ്സ് ആണ്. ഈ പതാകയുടെ രൂപ കല്‍പ്പനയില്‍ പരിശുദ്ധ മാതാവിന്റെ ചിത്രം തന്നെ ഭയങ്കരമായി സ്വാധീനിച്ചിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. കൗണ്‍സില്‍ ഓഫ് യൂറോപ്പ്‌ 1956-ല്‍ സ്ട്രാസ്ബര്‍ഗ് കത്രീഡലിലേക്ക് ചിത്രപ്പണിയുള്ള ഒരു ഗ്ലാസ്സ് ജാലകം സംഭാവനയായി നല്‍കിയിരുന്നു. നീല പാശ്ചാത്തലത്തില്‍ പന്ത്രണ്ട് നക്ഷത്രങ്ങളാല്‍ ചുറ്റപ്പെട്ട് നില്‍ക്കുന്ന പരിശുദ്ധ കന്യകാ മാതാവിന്റെ ചിത്രമായിരുന്നു ആ ജാലകത്തില്‍ ഉണ്ടായിരുന്നത്. 1955 ഡിസംബര്‍ 8-ന് അതായത് പരിശുദ്ധ മാതാവിന്റെ ‘അമലോല്‍ഭവ’ തിരുനാള്‍ ദിനത്തിലാണ് കൗണ്‍സില്‍ ഈ പതാകയുടെ രൂപകല്‍പ്പനയെ ഔദ്യോഗികമായി സ്വീകരിച്ചത് എന്നതും ഈ വാദത്തിനു ശക്തിപകരുന്നു. ഒന്നാം ലോകമഹായുദ്ധത്തിന്റെ കെടുതികള്‍ അനുഭവിച്ച ഒരു കത്തോലിക്കാ തലമുറക്ക്, അതും ഫാത്തിമായിലെ മാതാവിന്റെ പ്രത്യക്ഷീകരണത്തിനു ശേഷം, എങ്ങിനെ മാതാവിനെ ഒഴിവാക്കികൊണ്ട് ഒരു പതാകക്ക് രൂപം നല്‍കുവാന്‍ സാധിക്കും ? അതിനാല്‍ തീര്‍ച്ചയായും യൂറോപ്പ്യന്‍ യൂണിയന്റെ പതാക, നടുവില്‍ നിന്നും മാതാവിനെ ഒഴിവാക്കികൊണ്ടുള്ള പരിശുദ്ധ മാതാവിന്റെ ചിത്രത്തിന്റെ ഒരു പ്രതീകം തന്നെയാണെന്ന് നിസ്സംശയം പറയുവാന്‍ കഴിയും. ഒരു രാഷ്ട്രീയ സംവിധാനം വിശ്വാസത്തിന്റെ എല്ലാ ചാലുകളും അടക്കുവാന്‍ തീരുമാനിച്ചതുപോലെ പരിശുദ്ധ മാതാവിന്റെ ചിത്രത്തെ ഒഴിവാക്കിയത് എത്ര ഖേദകരമാണെന്ന് ചിന്തിച്ചു നോക്കൂ.
Image: /content_image/Mirror/Mirror-2017-03-28-16:45:01.jpg
Keywords: മാതാവ
Content: 4520
Category: 1
Sub Category:
Heading: മേരി ചാണ്ടി കത്തോലിക്ക സന്യാസിനിയല്ല: തെളിവുകളുമായി ക്രിസ്ത്യന്‍ കള്‍ച്ചറല്‍ ഫോറം
Content: കോഴിക്കോട്: കത്തോലിക്ക സഭയേയും വൈദീകരേയും സന്യസ്തരേയും പൊതുസമൂഹത്തിന്റെ മുന്‍പില്‍ വ്യക്തിഹത്യ ചെയ്തു നെഗറ്റീവ് പബ്ലിസിറ്റിയെ സമര്‍ത്ഥമായി ഉപയോഗിക്കുന്ന സിസ്റ്റര്‍ മേരി ചാണ്ടി കത്തോലിക്ക സന്യാസിനിയല്ലായെന്ന് ക്രിസ്ത്യന്‍ കള്‍ച്ചറല്‍ ഫോറം വയനാട് ജില്ല ചെയര്‍മാന്‍ സാലു അബ്രാഹം മേച്ചേരില്‍. ഇത് സംബന്ധിക്കുന്ന തെളിവുകളും ക്രിസ്ത്യന്‍ കള്‍ച്ചറല്‍ ഫോറം പുറത്തുവിട്ടുണ്ട്. കഴിഞ്ഞ ദിവസം ജന്മഭൂമി പത്രത്തിന്റെ ഞായറാഴ്ച പതിപ്പില്‍ 'സിസ്റ്റര്‍ വടക്കെക്കര മേരി ചാണ്ടി' എന്നു സ്വയം വിശേഷിപ്പിക്കുന്ന അഭിമുഖം എന്ന പേരില്‍ ഒരു ലേഖനം വന്നിരുന്നു. ഈ ലേഖനത്തില്‍ ഉടനീളം പറയുന്ന കാര്യങ്ങള്‍ സത്യത്തിനു നിരക്കാത്തതും വസ്തവവിരുദ്ധവും അടിസ്ഥാനരഹിതവുമാണ്. നന്‍മ നിറഞ്ഞവളെ സ്വസ്തി എന്ന പുസ്തകവും അതിന്റെ ചുവടുപിടിച്ച് അതെ കാര്യങ്ങളേ ആവര്‍ത്തിച്ചെഴുതിയ ജന്‍മഭൂമിയിലെ ലേഖനവും നെഗറ്റീവ് പബ്ലിസിറ്റിയെ സമര്‍ത്ഥമായി ഉപയോഗിക്കുകയും ചെയ്യുക എന്ന ഗൂഡലക്ഷ്യത്തോടുകൂടി തയ്യാര്‍ ചെയ്യപ്പെട്ടതാണെന്നും ക്രിസ്ത്യന്‍ കള്‍ച്ചറല്‍ ഫോറം വയനാട് ജില്ല ചെയര്‍മാന്‍ സാലു അബ്രാഹം മേച്ചേരില്‍ പ്രസ്താവനയില്‍ അറിയിച്ചു. പുസ്തകത്തിലും തുടര്‍ന്ന് ലേഖനത്തിലും അവകാശപ്പെടുന്നതുപോലെ അവര്‍ സിസ്റ്റര്‍ മേരി ചാണ്ടി അല്ല. ഒരു കത്തോലിക്ക സന്യാസസഭയുടെകീഴില്‍നിന്നും അവര്‍ നാളിതുവരെ സന്യാസം സ്വീകരിച്ചിട്ടില്ല. പാല രൂപതയുടെ പരിധിയില്‍ വരുന്ന ളാലം ഇടവകയില്‍ 1945ല്‍ വടക്കേക്കര കുടുംമ്പത്തില്‍ ജനിച്ചു. അതിനുശേഷം 1958 വരെ ളാലം സെന്റ് മേരീസ് സ്‌കൂളില്‍ പഠിച്ചിരുന്നുവെന്നും അവിടുന്ന് പതിമൂന്നമ്മത്തെ വയസ്സില്‍ കോഴിക്കോട് ലാറ്റിന്‍ രൂപത മെത്രാന് കത്തെഴുതിയതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് പ്രോവിന്‍സിന്റെ പ്രസ്ന്റ്റേഷന്‍ സന്യാസ സമൂഹത്തില്‍ 1958ല്‍ ചേര്‍ന്ന് സന്യാസിനിയായി എന്ന പുസ്തകത്തിലും അഭിമുഖത്തിലും പറയുന്ന കാര്യവും സത്യവിരുദ്ധമാണ്. ഇവര്‍ അവകാശപ്പെടുന്ന വീട്ടുപേരിലും പേരിലും ഒരു മാമോദീസ 1945 മുതല്‍ 1958 വരെയുള്ള ളാലം പള്ളിയുടെ ഇടവക രേഖകളില്‍ എവിടെയും കാണുന്നില്ല. ളാലം സെന്റ് മേരീസ് സ്‌കൂളിന്റെ രേഖകള്‍ പരിശോധിച്ചതിലും ഇവര്‍ അവകാശപ്പെട്ട പേരില്‍ ഒരാള്‍ ജനിച്ചു ജീവിച്ചതായോ സ്‌കൂളില്‍ പഠിച്ചതായോ സ്‌കൂള്‍ രേഖകളിലോ കാണുന്നില്ല. മാത്രമല്ല ഇവര്‍ പാല ളാലത്തു പഠിച്ചു എന്നും കോണ്‍വെന്റില്‍ അവിടെനിന്നു ചേര്‍ന്നു എന്നും അവകാശപ്പെടുന്ന 1955-60 കാലഘട്ടത്തില്‍ ഇപ്പോഴത്തെ വയനാട് ജില്ലയിലെ പോരൂര്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ എ.എം മറിയാമ്മ അതിര്‍ത്തിമുക്കില്‍ കോരചാണ്ടി എന്നപേരില്‍ സ്‌കൂള്‍ വിദ്ദ്യാഭ്യാസം നടത്തിയതായി സര്‍ക്കാര്‍ സ്‌കൂളില്‍നിന്നും വിവരാവകാശനിയമം പ്രകാരം ലഭിച്ചരേഖയില്‍ വ്യക്തമാണ്. പോരൂര്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ അഡ്മിഷന്‍ നമ്പര്‍ 284 ആയി 13 /06/1955ല്‍ ഒന്നാം ക്ലാസ്സില്‍ പ്രവേശനം നേടിയതായും കാണുന്നു. അതെ സ്‌കൂളില്‍തന്നെ തുടര്‍ന്നുപഠിക്കുകയും 23/05/1960ല്‍ നാലാം ക്ലാസ്സില്‍നിന്നും വിജയിച്ച് അഞ്ചാം ക്ലാസ്സിലേക്ക് ടി സി വാങ്ങി പോയതായും കാണുന്നു. അന്വേഷണത്തില്‍ മറ്റൊരിടത്തെ അവര്‍ തുടര്‍ വിദ്ദ്യാഭ്യാസം നടത്തിയതായി കാണുന്നില്ല. വാസ്തവം ഇതായിരിക്കെ അവരുടെ വിദ്ദ്യാഭ്യാസം സംബന്ധിച്ച പുസ്തകത്തിലും പത്രത്തിലും പറയുന്ന കാര്യങ്ങള്‍ വെറും വ്യാജ അവകാശവാദങ്ങള്‍ മാത്രമാണ്. പുസ്തകത്തിന്റെ പുറം ചട്ടയിലും പത്രത്തിലെ ലേഖനത്തിലും കൊടുത്തിരിക്കുന്ന അതേ ഫോട്ടോ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാരില്‍ നിന്നും നേടിയിട്ടുള്ള ആധാര്‍ കാര്‍ഡില്‍ (നമ്പര്‍: 871053326779) കൊടുത്തിരിക്കുന്ന പേരും വീട്ടുപേരും പോരൂര്‍ സ്‌കൂള്‍ രജിസ്റ്ററില്‍ ഉള്ള അതിര്‍ത്തിമുക്കില്‍ മേരി(മറിയാമ്മ) എന്ന പേരാണ്. താനെഴുതിയ പുസ്തകത്തിലും ജന്‍മഭൂമിയിലെ ലേഖനത്തിലും 1945ല്‍ ജനിച്ചു എന്നവകാശപ്പെടുകയും എന്നാല്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ 01/07/1949 ആയിരിക്കുക്കയും ഇവര്‍ തന്നെ നേരിട്ട് രേഖകള്‍ സമര്‍പ്പിച്ച് നേടിയെടുത്ത ആധാര്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുന്ന ജനന വര്‍ഷം 1943 ആണു താനും. ഇങ്ങനെ സ്വന്തമായി മൂന്ന് ജനനതിയ്യതികള്‍ ഉള്ള ആളുമാണ് ഈ വനിത. സ്വന്തം ജനന തീയ്യതിയുടെ കാര്യത്തില്‍ പോലും നിരന്തരമായി കളവു പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന തീരെ ക്രഡിബിലിറ്റി ഇല്ലാത്ത ഒരാളാണിവര്‍. മാത്രമല്ല 1995 ല്‍ ഇവര്‍ സ്വന്തം പേരില്‍ വസ്തു വാങ്ങുന്നതുമായ്യി ബന്ധപ്പെട്ട് ജുണ്‍ മാസം ഏഴം തിയ്യതി സ്വന്തം പേരില്‍ വാങ്ങിയ മുദ്രപത്രത്തിലും സര്‍ക്കാര്‍ സ്റ്റാമ്പ് വെണ്ടറുടെ രജിസ്റ്ററിലും രേഖപ്പെടുത്തിയിരിക്കുന്ന പേര് അതിര്‍ത്തിമുക്കില്‍ മേരി എന്നുതന്നയാണ്. അവര്‍ എഗ്രിമെന്റില്‍ ഒപ്പിട്ടിരിക്കുന്നതും ഇതേ പേരില്‍ തന്നെയാണ്. മറിച്ച് വടക്കേക്കര മേരി ചാണ്ടി എന്നപേരിലല്ല. ഇതു തെളിയിക്കുന്നത് പുസ്തകതില്‍ ഉപയോഗിച്ചിരിക്കുന്ന പേരും വിവരങ്ങളും പൂര്‍ണ്ണമായും വ്യാജമായതും സിസ്റ്റര്‍ വടക്കേക്കര മേരിചാണ്ടി എന്നത് അതിര്‍ത്തിമുക്കില്‍ മറിയാമ്മയുടെ (മേരിയുടെ) ഭാവനയില്‍ വിരിഞ്ഞ ഒരു സാങ്കല്‍പിക സൃഷ്ടി മാത്രവുമാണെന്നാണ്. 1958ല്‍ ഇവര്‍ പതിമൂന്നമത്തെ വയസ്സില്‍ സന്യാസജീവിതം ആരം ഭിച്ചു എന്നവകാശപ്പെടുന്ന പ്രസന്റേഷന്‍ സന്യാസ സമൂഹത്തിന്റെ കേരളത്തിലെ ആദ്യത്തെ കോണ്‍വെന്റ് സ്ഥാപിക്കപ്പെടുന്നത് 1968ലാണ് എന്നത് ചരിത്ര രേഖകള്‍ ഉള്ള വസ്തുതയാണ്. 08/09/1974ലാണ് പ്രസന്റേഷന്‍ സന്യാസിനി സമൂഹതിന്റെ കേരളത്തില്‍നിന്നുള്ള ആദ്യത്തെ ബാച്ച് പഠനം പൂര്‍ത്തീകരിച്ച് അന്നത്തെ കോഴിക്കോട് ബിഷപ് അഭിവന്ദ്യ പത്രോണി പിതാവില്‍ നിന്നും സന്യാസവസ്ത്രം സ്വീകരിച്ച് സന്യാസിനികള്‍ സഭപ്രവര്‍ത്തനത്തിനായി ഇറങ്ങുന്നത്. ആ ബാച്ചിലെയും തുടര്‍ന്നുള്ള എല്ലാ ബാച്ചിലേയും സന്യാസിനികളുടേയും ഫോട്ടോയും പേരും മുഴുവന്‍ വിവരങ്ങളും ലഭ്യമായിട്ടുണ്ട്. അതു മുഴുവന്‍ പരിശോധിച്ചിട്ടും ജീവിച്ചിരിക്കുന്നവരിലോ മരിച്ചവരിലോ ആയി ഈ നാമധേയത്തില്‍ ഒരു സന്യാസിനി വ്രത വാഗ്ദാനം നടത്തിയതായി കാണുന്നില്ല. കേരളത്തില്‍ സഭാപ്രവര്‍ത്തനം 1968 ല്‍ ആരംഭിച്ച സന്യാസ സമൂഹത്തില്‍ 1958ലേ ചേര്‍ന്നു എന്ന് അവകാശപ്പെടുന്നവളാണ് അതിര്‍ത്തിമുക്കില്‍ മേരി. മറ്റൊന്ന് അതിനു തൊട്ടുമുന്‍പു രേഖപ്പെടുത്തിയിരിക്കുന്ന തന്റെ സ്വന്തം അസ്ഥിത്തത്തെ പറ്റിയുള്ള വെളിപ്പെടുത്തല്‍. സ്വന്തം പിതൃഭവനത്തിന്റെ പേരുപറയുന്നതിലും സ്വന്തം ജനനത്തേപ്പറ്റി പറയുന്നതിലും ചീപ്പ് പബ്ലിസിറ്റിക്കു വേണ്ടി കളവു പറയുന്ന ഒരാളുടെ വാക്കുകള്‍ക്ക് എത്രത്തോളം വിലകല്‍പിക്കാനാവും. തുടര്‍ന്നിങ്ങോട്ട് കത്തോലിക്ക സഭയേയും സഭനേതൃത്വത്തേയും അവഹേളിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടുകൂടി കളവുകള്‍ മാത്രം ഉപയോഗിച്ച് ഒരു സാങ്കല്‍പിക കഥ മെനഞ്ഞുണ്ടാക്കുകയും ചെയ്തു. അതിനു വിശ്വാസ്യത കിട്ടാന്‍ മരിച്ചുപോയ കുറേ വൈദീകരുടേയും സിസ്്‌റ്റേഴ്‌സിന്റേയും പേരും കുറേ സ്ഥലനാമങ്ങള്‍ പറയുകയുമാണ് ഉണ്ടായത്. സശ്രദ്ധം വായിച്ചാല്‍ ഈ പുസ്തകത്തിലുടെനീളം ആസൂത്രിതമായ കളവുപറച്ചിലിനെ തിരിച്ചറിയാനാവും. ഏതൊക്കെ സ്ഥലങ്ങളിലെ കോണ്‍വെന്റുകളില്‍ എത്രകാലം ഏതൊക്കെ പോസ്റ്റുകളില്‍ സേവനമനുഷ്ഠിച്ചു ആ സമയത്ത് മേലധികാരികള്‍ ആരായിരുന്നു എന്ന വിവരങ്ങള്‍ ഒന്നും ഇവര്‍ ഇതില്‍ പറയുന്നില്ല. എവിടുന്നൊക്കെയോ ആരില്‍നിന്നൊക്കെയൊ കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ കിട്ടിയ അടിസ്ഥാനരഹിതമായ കാര്യങ്ങളെ സ്വന്തം ഭാവനയുടെ നിറം ചേര്‍ത്ത് മസാലക്കഥകളെ ആത്മകഥയാക്കി മാറ്റുകയാണ് ചെയ്തിരിക്കുന്നത്. 1998ലെ ഒരു അര്‍ദ്ധരാത്രിയില്‍ ആരോടും പറയാതെ കോണ്‍വെന്റില്‍നിന്നും ഒളിച്ചോടി പോന്നതാണെന്ന് പുസ്തകത്തിന്റെ ഒരു ഭാഗത്ത് അവര്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ മറ്റൊരുഭാഗത്ത് കോണ്‍വെന്റിനു സമീപത്തുച്ച്ള്ള കുരിശടിയില്‍ ചെന്ന് പ്രാര്‍ത്ഥിച്ച് സഭയുടെ സ്ഥാനചിഹ്‌നങ്ങളും ധരിച്ചിരുന്ന സന്യാസ വസ്ത്രങ്ങളും കുരിശിനുമുന്‍പില്‍ സമര്‍പ്പിച്ച് സുപ്പീരിയറിനെ തിരികെയേല്‍പ്പിച്ച്‌ സഭാജീവിതം അവസാനിപ്പിച്ച് പകല്‍സമയത്ത് പരസ്യമായി സധൈര്യം ഇറങ്ങൈപ്പോന്നവളായിട്ടണ് സ്വയം ചിത്രീകരിക്കുന്നത്. ഇതുരണ്ടും പരസ്പരവിരുദ്ധമായ പ്രസ്താവനകളാണെന്ന് ഒറ്റ നോട്ടതില്‍ തിരിച്ചറിയാന്‍ സാധിക്കും. സഭയില്‍ നിന്നും ഇറങ്ങിപ്പോയ ആള്‍ ഒളിവില്‍ താമസിച്ചു എന്നുള്ളതും തലമുടിയെല്ലാം മുറിച്ച് ആണുങ്ങളേപ്പോലെ വസ്ത്രം ധരിക്കാന്‍ തുടങ്ങിയ മേരി എന്ന സ്ത്രീയുടെ പരാമര്‍ശങ്ങളും അവകാശവാദങ്ങളുമെല്ലാം ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നതിനു തൊട്ടുമുന്‍പ് പ്രസിദ്ധീകരിച്ച മറ്റൊരാളുടെ പുസ്തകത്തില്‍ നിന്നും ഭാവനയക്കനുസരിച്ച് ചില്ലറ മാറ്റങ്ങളോടെ ചേര്‍ത്ത വരികളാണെന്ന് കാണാന്‍ കഴിയും. 1958ല്‍ മഠത്തില്‍ ചേരുന്ന സമയത്ത് സ്വന്തം വീതം കിട്ടിയ നാലുലക്ഷം രൂപ സഭയ്ക്കുനല്‍കിയതായി ഇതില്‍ പറയുന്നുണ്ട്.1958ലെ നാലുലക്ഷം രൂപയുടെ വിലയറിയാവുന്ന ആര്‍ക്കും ചിരിക്കു വകനല്‍കുന്നതാണ്. കാരണം അവര്‍ അവകാശപ്പെടുന്നതുപോലെ 1945 ല്‍ അല്ല ജനിച്ചത് 1/7/1949-ല്‍ ആണെന്നും, 1950 കളില്‍ വയനാട്ടിലേക്കു കുടിയേറിയ അതിര്‍ത്തിമുക്കില്‍ കോരചാണ്ടി എന്നവരുടെ അഞ്ചു മക്കളില്‍ ഇളയവളായിരുന്നു ഇവര്‍ എന്നും 1955 മുതല്‍ 1960വരെ അവിടെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ചിരുന്നു എന്നും സര്‍ക്കാര്‍ രേഖകളില്‍നിന്നും വ്യകത്മായ സാഹചര്യത്തില്‍, ഒരു ഒന്‍പതു വയസ്സുകാരിയുടെ നാലുലക്ഷത്തിന്റെ ദാനത്തിന്റെ കഥ ഒരു സാധാരണ കുടും ബത്തിലെ പെണ്‍കുട്ടിയുടെ അതിരു കവിഞ്ഞ ഭാവനയായെ കാണാന്‍ കഴിയു. യഥാര്‍ത്ഥത്തില്‍ ഒരു കോണ്‍വെന്റിനോട് ചേര്‍ന്ന ഹോസ്പിറ്റലില്‍ തന്റെ അന്നത്തെ ജീവിത സാഹചര്യവും വിദ്ദ്യഭ്യാസക്കുറവും മൂലം ഒരു സാധാരണ ജോലിക്കാരിയായി 1968 ല്‍ ചേര്‍ന്നതാണ്. പിന്നീട് സന്യാസിനിയാകനുള്ള ആഗ്രഹം മഠാധികാരികളെ അറിയിക്കുകയും ചെയ്തു. ലഭ്യമായ വിവരങ്ങള്‍വെച്ച് ഇവര്‍ക്ക് 4 ക്ലാസ്സ് വിദ്യാഭ്യാസം മത്രമേ ഉണ്ടായിരുന്നുള്ളു. എങ്കിലും ഇവരുടെ നിരന്തരമായ ആഗ്രഹപ്രകാരം ഇവരെ സന്യാസിനിഅകുന്നതിനുവേണ്ടിയുള്ള നാലു വര്‍ഷം നീളുന്ന പരിശീലനപരിപാടിയിലേക്ക് 4/12/1971 ല്‍ ഉള്‍പ്പെടുത്തിയെങ്കിലും ഒരുവര്‍ഷം തികയുന്നതിനുമുന്‍പു തന്നെ 1972 നവമ്പറില്‍ അവിടെനിന്നു പോരുകയും ചെയ്തു. പിന്നീട് പോരൂര്‍ ഇടവകാംഗമായി തന്റെ സ്വന്തം കുടുംബത്തോടൊപ്പം ഈ നാട്ടില്‍ ഒരു സാധാരണ സ്ത്രീയായി ജീവിക്കുകയായിരുന്നു. ഇവരുടെ സഹോദരങ്ങളുടെ ആദ്യകൂര്‍ബാനയും മറ്റ് കൗദാശികകര്‍മ്മങ്ങളും , അമ്മമ്മയുടേയും അമ്മയുടേയും മരണസംസ്‌കാരവും നടത്തിയതിന് വയനാട്ടിലെ വിവിധ ഇടവകപള്ളികളില്‍ ആവശ്യമാ രേഖകളുണ്ട്. മാത്രമല്ല ഇവര്‍ വിവിധമഠങ്ങളില്‍ സേവനംചെയ്തിരുന്നു എന്നവകാശപ്പെട്ട കാലഘട്ടങ്ങളില്‍ വയനാട്ടിലെ പോരൂരില്‍ ഒരു സാധാരണ സ്ത്രീയായി(സന്യാസിനിയായി അല്ല) ജീവിച്ചിരുന്നു എന്നതിന് ആവശ്യമായ തെളിവുകള്‍ ലഭ്യമായിട്ടുണ്ട്. ആ സമയത്ത് അവിടെ സേവനം ചെയ്തിരുന്ന പോസ്റ്റുമാന്‍ അവര്‍ക്ക് അതിര്‍ത്തിമുക്കില്‍ മറിയം എന്നപേരില്‍ തന്നെ കത്തുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്നും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഈ പുസ്തകം പ്രസിദ്ധീകരിച്ച് കഴിഞ്ഞാല്‍ പിന്നീടൊരിക്കലും തന്റെ യഥാര്‍ത്ഥ അസ്ഥിത്തം വെളിപ്പെടരുതെന്നും പുറം ലോക അറിയെരുതെന്നും ഇവര്‍ കൃത്യമായി കണക്കുകൂട്ടിയിരുന്നു. ആ ഉദ്ദേശത്തിലാണ് പുസ്തകത്തിലും ലേഖനത്തിലും ജനനതീയതിയും മാതപിതാക്കളുടെ പേരും മറ്റും മറ്റി പറഞ്ഞിട്ടുള്ളത്. അതുപോലെ എന്റെ ബന്ധുക്കളായി ഇനി പാലായില്‍ ആരും അവശേഷിക്കുന്നില്ല എന്നു പറഞ്ഞതും. ഇവര്‍ വയനാട്ടിലെ തന്റെ മാതപിതാക്കളെയും സഹോദരങ്ങളേ സം ബന്ധിച്ച വിവരങ്ങളും മനപ്പൂര്‍വ്വം ഈ പുസ്തകത്തിലും അഭിമുഖത്തിലും മറച്ചുവെച്ചതും. ഏതുനാട്ടില്‍ പോയി തന്നെ പറ്റി അന്വേഷിച്ചലും ഒരു വിവരവും ലഭ്യമാവരുതെന്ന ഗൂഡോദ്ദ്യശ്യത്തോടു കൂടിയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ പുസ്തകം തയ്യാറാക്കിയ ലേഖകന്‍ ഇതു പ്രസിദ്ധീകരിച്ചതിനുശേഷം പുസ്തകം വായിച്ച പലരും അദ്ധേഹത്തെ നേരിട്ട് ബന്ധപ്പെട്ട് ഇതില്‍ പറയുന്ന കാര്യങ്ങള്‍ കളവാണെന്നും ഇവര്‍ ഒരിക്കലും ഒരു കത്തോലിക്ക സന്യാസിനി ആയിരുന്നില്ലെന്നും ബോധ്യപ്പെടുത്തി. വ്യാപകമായ പരാതികല്‍ ഉയര്‍ന്നപ്പോള്‍ അദ്ധേഹം നേരിട്ട് ഇതില്‍ പറയുന്ന കാര്യങ്ങളേപ്പറ്റി സ്വന്തംനിലക്ക് അന്വേഷണം നടത്തുകയുണ്ടായി. അതിന്‍പ്രകാരം പുസ്തകരചനയ്ക്കായി തന്നെ അതിര്‍ത്തിമുക്കില്‍ മറിയാമ്മ ബോധ്യപ്പെടുത്തിയ വിവരങ്ങള്‍ പൂര്‍ണ്ണമായും കളവയിരുന്നു എന്ന് മനസ്സിലാക്കി. ഈ വിവരങ്ങള്‍ വിശദമായി പ്രതിപാദിച്ചുകൊണ്ടു 8/8/2012ല്‍ കല്‍പ്പറ്റ പ്രസ്സ് ക്ലബ്ബില്‍വച്ച് പത്രസമ്മേളനം നടത്തുകയുണ്ടായി. അത് ആ ദിവസങ്ങളിലെ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ഉണ്ടായി. പിന്നീട് തീര്‍ത്തും തെറ്റായവിവരങ്ങള്‍ രേഖപ്പെടുത്തിയ ഈ പുസ്തകം പിന്‍വലിക്കണമെന്നും തുടര്‍ന്നു പ്രസിദ്ധീകരിക്കുകയാണെങ്കില്‍ തന്റെ പേര് അതില്‍ നിന്നും നീക്ക ചെയ്യണമെന്നുമാശ്യപ്പെട്ട് അഡ്വ. ജോര്‍ജ്ജ് സെബാസ്റ്റ്യന്‍ മുഖേന 11/8/2012-ല്‍ തന്നെ പ്രസാധകര്‍ക്ക് വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്യുകയുണ്ടായി. ഈ സാഹചര്യത്തില്‍ ഇങ്ങനെയുള്ള ഒരാളുടെ അഭിമുഖമെന്നപേരില്‍ തെറ്റായ വിവരങ്ങള്‍ ഒരുപത്രത്തിലൂടെ പ്രസിദ്ധീകരിച്ചതിന്റെ ഉദ്ദ്യേശം ഒരു സമുദായത്തെ മുഴുവന്‍ അപമാനിക്കുന്നതിനുവേണ്ടിയാണെന്ന് പൊതുജനം അറിയേണ്ടതുണ്ട്. ഈ വിധത്തില്‍ ക്രൈസ്തവ സമുദായത്തിനുനേരെ നടത്തിയിട്ടുള്ള ഈ പരാമര്‍ശങ്ങള്‍ വേദനയുളവാക്കുന്നതും അവഹേളനപരവുമാണ്. സി‌സി‌എഫ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇത് സമുദായംഗങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയിട്ടുള്ള വേദന ബന്ധപ്പെട്ടവര്‍ മനസ്സിലാക്കി തെറ്റായ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത ജന്‍മഭൂമി പത്രം വാര്‍ത്ത കൊടുത്തതില്‍ മാപ്പു പറയുകയും തിരുത്തുകൊടുക്കുകയും ചെയ്യണമെന്നും സിസിഎഫ് ജില്ലചെയര്‍മാന്‍ സാലു അബ്രാഹം മേച്ചേരില്‍ ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡീയ വഴി ഈ വാര്‍ത്ത ഷെയര്‍ ചെയ്യുന്നതും വിലക്കണമെന്നവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് പരാതിയും നല്‍കിയിട്ടുണ്ട്. അതേ സമയം ഈ പുസ്തകത്തിന്റെ വിതരണം അടിയന്തിരമായി നിര്‍ത്തിവെക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
Image: /content_image/News/News-2017-03-29-05:17:06.jpg
Keywords: വ്യാജ, ആരോപ
Content: 4521
Category: 18
Sub Category:
Heading: എസ്എംവൈഎം പ്രഥമ ദേശീയ ഭാരവാഹികളെ തെരഞ്ഞെടുത്തു
Content: കൊച്ചി: സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ (എസ്എംവൈഎം) പ്രഥമ ദേശീയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇരിങ്ങാലക്കുട രൂപതാംഗം അരുണ്‍ ഡേവിസാണു പ്രസിഡന്റ്. മാണ്ഡ്യ രൂപതയിലെ വിപിന്‍ പോളാണു ജനറല്‍ സെക്രട്ടറി. മറ്റു ഭാരവാഹികള്‍: ബിവിന്‍ വര്‍ഗീസ്(ഫരീദാബാദ്) ഡപ്യൂട്ടി പ്രസിഡന്റ്, അജ്ഞന ട്രീസാ ജോസഫ് (താമരശേരി) വൈസ് പ്രസിഡന്റ്, വിനോദ് റിച്ചാര്‍ഡ്‌സന്‍(രാമനാഥപുരം) സെക്രട്ടറി, കാന്തി വര്‍മ(ഉജ്ജയിന്‍) ജോയിന്റ് സെക്രട്ടറി, ജോസ്‌മോന്‍ ഫ്രാന്‍സിസ് (തൃശൂര്‍) ട്രഷറര്‍, ടെല്‍മ ജോബി(പാല), പി.എ. അഭിലാഷ് (ഭദ്രാവതി) കൗണ്‍സിലര്‍മാര്‍. സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന ത്രിദിന തെരഞ്ഞെടുപ്പു ക്യാമ്പിലായിരുന്നു തെരഞ്ഞെടുപ്പ്. ഇന്ത്യയിലെ സീറോ മലബാര്‍ രൂപതകള്‍, മിഷന്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലുള്ള ഡയറക്ടര്‍മാര്‍, ആനിമേറ്റര്‍മാര്‍, യുവജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. ഭാരവാഹികള്‍ സീറോ മലബാര്‍ യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസഫ് പണ്ടാരശേരിയുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു. ഫാ.സെബാസ്റ്റ്യന്‍ കൈപ്പന്‍പ്ലാക്കല്‍, ഫാ.ഏബ്രാഹം കൊച്ചുപുരയില്‍, സിസ്റ്റര്‍ അഖില, സിജോ അമ്പാട്ട,് ടിജോ പടയാട്ടി, ഷിനോ മാത്യു, ലിബിന്‍ കുര്യക്കോസ്, അനൂപ് മാത്യു, സൗമ്യ വാതലൂര്‍, മെറിന്‍ മാനുവല്‍, ജെറി പൗലോസ്, സിജോ ഇലന്തൂര്‍ എന്നിവര്‍ തെരഞ്ഞെടുപ്പിനു നേതൃത്വം നല്‍കി.
Image: /content_image/India/India-2017-03-29-05:35:52.JPG
Keywords: സീറോ മലബാര്‍ യൂത്ത്, യൂത്ത്, \
Content: 4522
Category: 1
Sub Category:
Heading: അഭിഭാഷക രംഗത്തേയ്ക്കു കൂടുതല്‍ മിഷ്ണറിമാർ കടന്ന് വരണം: ലോയേഴ്സ് ഫോറം
Content: ന്യൂഡൽഹി: കോടതികളിൽ കേസുകളുടെ ആധിക്യം മൂലം സാധാരണക്കാര്‍ക്ക് നീതി നിഷേധിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി കൂടുതൽ വൈദികരും സന്യസ്തരും അഭിഭാഷകരായി കടന്നു വരണമെന്ന് നാഷണൽ ക്യാപിറ്റൽ റീജിയൻ ലോയേഴ്സ് ഫോറം. സഭയിലെ അഭിഷിക്തതരുടെ നിയമ മേഖലയിലേക്കുള്ള വിളിയെക്കുറിച്ച് മാർച്ച് 23, 24 തിയ്യതികളിൽ ഡൽഹിയിൽ നടന്ന ചർച്ചയിലാണ് നിർദ്ദേശം ഉയര്‍ന്നത്. കത്തോലിക്കാ സഭയിലെ മറ്റു പ്രേഷിത മേഖലകൾ പോലെ തന്നെ, സമൂഹത്തിന്റെ അടിത്തട്ടിൽ കഴിയുന്നവർക്ക് നിരുപാധികമായി നിയമ സഹായം ലഭ്യമാക്കാൻ അഭിഭാഷകർ തയ്യാറാകണമെന്ന് ഹോളിക്രോസ് സഭാംഗമായ അഡ്വ. സിസ്റ്റർ റാണി പുന്നശ്ശേരിൽ അഭിപ്രായപ്പെട്ടു. ഗോത്ര വംശക്കാരും ഗ്രാമീണ ക്രൈസ്തവരും തങ്ങളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോൾ, എന്തു ചെയ്യണമെന്ന് അറിയാതെ പോകുന്നവർക്കാണ് സഭ നിയമപരമായി സഹായം വാഗ്ദാനം ചെയ്യേണ്ടത്. വക്കീലിനെ ഏല്‍പ്പിച്ച് കേസ് വാദിക്കാനുള്ള സാമ്പത്തിക സ്ഥിതി അത്തരക്കാർക്കുണ്ടാകുകയില്ലെന്നും സിസ്റ്റർ റാണി കൂട്ടിച്ചേർത്തു. ഉയർന്ന നിരക്കിൽ കേസ് വാദിക്കുന്ന വക്കീലുമാരുടെ ഇടപെടൽ മൂലം എല്ലാവർക്കും ഒരുപോലെ നീതി ലഭിക്കുന്നില്ല എന്ന് സുപ്രീം കോടതി തന്നെ പല തവണ വിമർശിച്ചിട്ടുണ്ട്. സാമ്പത്തിക നേട്ടം എന്നതിനേക്കാൾ അടിച്ചമർത്തപ്പെട്ടവരുടെ അവകാശങ്ങൾ നേടിയെടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും എന്നാൽ 900- ത്തോളം വരുന്ന സന്യസ്ത അഭിഭാഷകരിൽ പലരും സജീവവുമല്ല എന്ന വസ്തുത ആശങ്കാജനകമാണെന്നും ന്യൂഡൽഹി ലോയേഴ്സ് ഫോറം പ്രസിഡന്‍റും ഫ്രാൻസിസ്കൻ സഭാംഗവുമായ സിസ്റ്റർ ആൻ മേരി ചൂണ്ടികാണിച്ചു. ഇന്ത്യൻ നിയമ വ്യവസ്ഥിതിയുടെ അപര്യാപ്തത മൂലം 2014 വരെ എൺപതിനായിരത്തോളം കേസുകൾ സുപ്രീം കോടതിയിൽ കെട്ടി കിടക്കുന്നുണ്ട്. ഇതില്‍ ഉൾകൊള്ളാവുന്നതിൽ അധികം കേസുകളാണ് ജില്ലാ- സംസ്ഥാന കോടതികളിലും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. ഇത്തരം പ്രതിസന്ധികളെ തരണം ചെയ്ത് സാധാരണക്കാർക്ക് നീതി ഉറപ്പുവരുത്താനാണ് മിഷ്ണറി അഭിഭാഷകരുടെ സംഘടനയ്ക്ക് നേതൃത്വം നൽകിക്കൊണ്ട് തങ്ങൾ പരിശ്രമിക്കുന്നതെന്ന് സിസ്റ്റർ മേരി അറിയിച്ചു.
Image: /content_image/TitleNews/TitleNews-2017-03-29-06:20:04.jpg
Keywords: മിഷ്ണ
Content: 4523
Category: 1
Sub Category:
Heading: സീറോ മലബാര്‍ സഭയിലെ പെസഹ വ്യാഴാഴ്ച ശുശ്രൂഷയില്‍ പുരുഷന്മാരുടെ കാലുകള്‍ മാത്രമേ കഴുകൂ: സര്‍ക്കുലറിന്റെ പൂര്‍ണ്ണരൂപം
Content: കൊച്ചി: പെസഹവ്യാഴാഴ്ചയിലെ കാല്‍കഴുകല്‍ ശുശ്രൂഷയില്‍ പുരുഷന്മാരുടെ കാലുകള്‍ മാത്രമേ കഴുകകയുള്ളൂവെന്ന് സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി. ഇത് സംബന്ധിക്കുന്ന സര്‍ക്കുലര്‍ ഇന്നലെയാണ് പുറത്തിറക്കിയത്. 2013 ല്‍, ഫ്രാന്‍സിസ് മാര്‍പാപ്പ പെസഹാവ്യാഴാഴ്ചയിലെ കാല്‍കഴുകല്‍ ശുശ്രൂഷയില്‍ സ്ത്രീകളെയും മറ്റ് മതസ്ഥരെയും ഉള്‍പ്പെടുത്തിയിരുന്നു. ആരാധനാക്രമത്തില്‍ വരുത്തിയ പരിഷ്ക്കരണത്തെക്കുറിച്ചു പൗരസ്ത്യ സഭകള്‍ക്കായുള്ള കോണ്‍ഗ്രിഗേഷനോട് വിശദീകരണം ചോദിച്ചപ്പോള്‍ ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുന്ന നിര്‍ദേശം ലത്തീന്‍ സഭയ്ക്കു മാത്രമാണ് എന്നു മറുപടി ലഭിച്ചു. ഇതിനെ തുടര്‍ന്നാണ് തീരുമാനമെടുത്തിരിക്കുന്നതെന്ന് സര്‍ക്കുലറില്‍ പ്രതിപാദിക്കുന്നു. #{red->n->n->സര്‍ക്കുലറിന്റെ പൂര്‍ണ്ണരൂപം }# മിശിഹായില്‍ പ്രിയ വൈദികസഹോദരന്മാരേ, പ്രിയ സിസ്റ്റേഴ്സ്, ബ്രദേഴ്സ്, സഹോദരീ സഹോദരന്മാരേ, ഈ നോമ്പുകാലത്ത് നമ്മള്‍ കര്‍ത്താവിന്‍റെ രക്ഷാകര രഹസ്യങ്ങളെ ആരാധനാക്രമത്തിലൂടെ പ്രത്യേകമായി അനുസ്മരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുകയാണല്ലോ. വലിയ ആഴ്ചയില്‍ പെസഹാ വ്യാഴാഴ്ചയിലെ കര്‍മ്മങ്ങള്‍ നമ്മെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതും നമുക്കേവര്‍ക്കും വളരെ ദൈവാനുഭവം നല്‍കുന്നതുമാണ്. പെസഹാവ്യാഴാഴ്ചയിലെ കാലുകഴുകല്‍ കര്‍മ്മം വളരെ ഹൃദയസ്പര്‍ശിയായിട്ടുള്ള ഒരു ആചരണമാണ്. 2016 ജനുവരി 6-ആം തീയതി ഫ്രാന്‍സീസ് മാര്‍പ്പാപ്പ പരമ്പരാഗതമായി ആചരിച്ചു പോന്ന പെസഹാവ്യാഴാഴ്ചയിലെ കര്‍ത്താവിന്‍റെ തിരുവത്താഴ കുര്‍ബ്ബാനയോടുകൂടിയുള്ള കാലുകഴുകല്‍ ശുശ്രൂഷയുടെ കര്‍മ്മത്തില്‍ പുതിയ രീതി നടപ്പിലാക്കാന്‍ നിര്‍ദ്ദേശം നല്‍കി. അതനുസരിച്ച് കാലുകഴുകല്‍ കര്‍മ്മത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന പന്ത്രണ്ടുപേരില്‍ ദൈവജനത്തിന്‍റെ മുഴുവന്‍ പ്രാതിനിധ്യം ലഭിക്കത്തക്കവിധം പുരുഷന്മാര്‍, സ്ത്രീകള്‍, യുവജനങ്ങള്‍, പ്രായമായവര്‍, ആരോഗ്യമുള്ളവര്‍, രോഗികള്‍, വൈദികര്‍, സിസ്റ്റേഴ്സ്, ബ്രദേഴ്സ് എന്നിവരുടെ പ്രതിനിധികള്‍ ഉണ്ടായിരിക്കുവാനുള്ള സാധ്യത പരിശുദ്ധ പിതാവ് റോമന്‍ മിസ്സലിലെ തിരുത്തലിലൂടെ കൊണ്ടുവന്നു. (In Missa Cena Domini, on January 6, 2016). ആരാധനാക്രമത്തില്‍ വരുത്തിയ ഈ പരിഷ്ക്കരണത്തെക്കുറിച്ചു അജപാലനരംഗത്തു വ്യത്യസ്ത അഭിപ്രായങ്ങളും ചര്‍ച്ചകളും വന്ന സാഹചര്യത്തില്‍ പൗരസ്ത്യ സഭകള്‍ക്കായുള്ള കോണ്‍ഗ്രിഗേഷനോട് വിശദീകരണം ചോദിച്ചപ്പോള്‍ ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുന്ന നിര്‍ദേശം ലത്തീന്‍ സഭയ്ക്കു മാത്രമാണ് എന്നു മറുപടി ലഭിച്ചു. ("Both the Decree and the letter of the Holy Father, which prompted it, mention specifically and only "Roman Missal". Thus, this change does not concern the liturgical practices in the Eastern churches") പൗരസ്ത്യ ദൈവശാസ്ത്രത്തിന്‍റെ അടിസ്ഥാനത്തിലാണ് പെസഹാവ്യാഴാഴ്ചയിലെ ഈശോയുടെ കാലുകഴുകല്‍ കര്‍മ്മം നമ്മുടെ ആരാധനാക്രമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 1. യഹൂദപാരമ്പര്യത്തില്‍ ഭക്ഷണത്തിനു മുമ്പാണു കലുകഴുകല്‍. എന്നാല്‍ പെസഹാവ്യാഴാഴ്ച, ഈശോ പന്ത്രണ്ട് പേരുടെ കാലുകഴുകുന്നതു ഭക്ഷണത്തിനു മുമ്പല്ല, അന്ത്യത്താഴമധ്യേയാണ്. അന്ത്യത്താഴമധ്യേ നടന്ന വിശുദ്ധ കുര്‍ബ്ബാന സ്ഥാപനവും, കാലുകഴുകല്‍ ശുശ്രൂഷയും, പൗരോഹിത്യസ്ഥാപനവും കര്‍ത്താവിന്‍റെ പീഡാനുഭവത്തോടും, മരണത്തോടും, ഉത്ഥാനത്തോടും ബന്ധപ്പെടുത്തിയാണ് ആചരിക്കപ്പെടുന്നത്. കര്‍ത്താവ് നടത്തിയ കാലുകഴുകല്‍ മനുഷ്യവംശത്തിനു വേണ്ടി അവിടുന്നു നിര്‍വഹിച്ച രക്ഷാകരശുശ്രൂഷയുടെ അടയാളവും മാതൃകയുമെന്ന നിലയിലാണ് പൗരസ്ത്യ സഭകള്‍ ഇതിനെ മനസ്സിലാക്കുന്നത്. മിശിഹായുടെ രക്ഷാകരരഹസ്യത്തോടു മുഴുവന്‍ ബന്ധപ്പെടുത്തി ആരാധനാക്രമത്തില്‍ നടത്തുന്ന കാലുകഴുകല്‍ കര്‍മ്മം വിനയത്തിന്‍റെയും സമത്വത്തിന്‍റെയും അടയാളമായി മാത്രം കാണുക എന്നതിനെക്കാള്‍ രക്ഷാകര രഹസ്യത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന ശുശ്രൂഷയുടെ മാനം അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ടവരിലൂടെ സമൂഹം മുഴുവനിലേക്കും വ്യാപിക്കണമെന്ന അര്‍ത്ഥത്തിലും കാണുവാനാണ് പൗരസ്ത്യ സഭകള്‍ ആഗ്രഹിക്കുന്നത്. 2. കാലുകഴുകല്‍ ശുശ്രൂഷയ്ക്ക് ഈശോയുടെ പൗരോഹിത്യവുമായി ബന്ധമുണ്ട് എന്നു പൗരസ്ത്യ സഭകള്‍ മനസ്സിലാക്കുന്നു. ഈശോയാണ് നിത്യപുരോഹിതന്‍. തന്‍റെ പൗരോഹിത്യപങ്കാളിത്തം ഈശോ പന്ത്രണ്ട് ശിഷ്യന്മാര്‍ക്കാണ് നല്‍കുന്നത്. സഭയില്‍ ശുശ്രൂഷാ പൗരോഹിത്യമെന്നത് അപ്പസ്തോല പൗരോഹിത്യമാണ്. ഇതു പന്ത്രണ്ടു പേരിലൂടെയും അവരുടെ പിന്‍ഗാമികളിലൂടെയും സഭയില്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു. അന്ത്യത്താഴവേളയില്‍ നടന്ന കാലുകഴുകല്‍ കര്‍മ്മത്തില്‍ പുരുഷന്മാരായ പന്ത്രണ്ടു അപ്പസ്തോലന്മാരാണ് ഉണ്ടായിരുന്നത്. കാലുകഴുകല്‍ കര്‍മ്മത്തിനു ശേഷം വിശുദ്ധ കുര്‍ബ്ബാന സ്ഥാപിച്ച ഈശോ "ഇതെന്‍റെ ഓര്‍മ്മയ്ക്കായ് ചെയ്യുവിന്‍" എന്നു പറഞ്ഞു രക്ഷകരശുശ്രൂഷയുടെ അടയാളവും മാതൃകയുമായ ഈ കര്‍മ്മങ്ങള്‍ അവരെ ഭരമേല്‍പ്പിക്കുകയാണ്. ആ കല്‍പ്പനയ്ക്കു വ്യത്യാസം വരുത്താതെ പൗരസ്ത്യ സഭകള്‍ ഇന്നും പന്ത്രണ്ടു പുരുഷന്മാരുടെ അഥവാ ആണ്‍കുട്ടികളുടെ കാലുകള്‍ കഴുകുന്ന പാരമ്പര്യം തുടര്‍ന്നു പോരുന്നു. സീറോ മലബാര്‍ സഭയിലും ഈ പാരമ്പര്യമാണ് നിലനിന്നു പോരുന്നത്. ഭാരതത്തിലെ കത്തോലിക്കരും ഓര്‍ത്തഡോക്സുകാരുമായ മാര്‍ത്തോമ്മാ പാരമ്പര്യമുള്ള മറ്റു സഭകളും ശ്ലീഹന്മാരുടെ പിന്‍ഗാമികളെന്ന നിലയില്‍ പന്ത്രണ്ടു പുരുഷന്മാരുടെയോ, ആണ്‍കുട്ടികളുടെയോ കലുകഴുകുന്ന രീതിയാണ് അവലംബിച്ചു പോരുന്നത്. പൗരസ്ത്യ സഭകള്‍ അവയുടെ പാരമ്പര്യം കാലുകഴുകല്‍ ശുശ്രൂഷയില്‍ നിലനിര്‍ത്തുന്നതുപോലെ ഇന്നത്തെ അജപാലനപരവും സാംസ്കാരികവുമായ സാഹചര്യത്തില്‍ ആ പൗരസ്ത്യ പാരമ്പര്യം നിലനിര്‍ത്തുവാനാണു സീറോ മലബാര്‍ സഭയും ആഗ്രഹിക്കുന്നത്. വ്യക്തിസഭകളുടെ കൂട്ടായ്മയായ കത്തോലിക്കാ സഭയില്‍ വ്യത്യസ്ത സഭാപാരമ്പര്യങ്ങളും ആരാധനാക്രമ അനുഷ്ഠാനങ്ങളും പരസ്പര പൂരകങ്ങളായി നിലനില്‍ക്കുമ്പോഴാണ് സാര്‍വത്രിക സഭയിലെ വിശ്വാസപാരമ്പര്യം സമഗ്രമാകുന്നതും സമ്പന്നമാകുന്നതും. ആയതിനാല്‍, കത്തോലിക്കാസഭയുടെ കൂട്ടായ്മയിലുള്ള വ്യക്തിസഭകളുടെ പരസ്പരപൂരകത്വം ആരാധനാക്രമാനുഷ്ഠാനങ്ങളില്‍ പ്രകാശിതമാകുന്നുണ്ട് എന്നതിന്‍റെ അടിസ്ഥാനത്തിലും, പൗരസ്ത്യ സഭകള്‍ പൊതുവെ മാറ്റാന്‍ ഉദ്ദേശിക്കാതിരിക്കുകയും, ലത്തീന്‍ സഭയ്ക്കു വേണ്ടിയുള്ള ഈ നിര്‍ദ്ദേശം പൗരസ്ത്യ സഭകള്‍ക്കു ബാധകമല്ലായെന്നു ബന്ധപ്പെട്ട കോണ്‍ഗ്രിഗേഷന്‍ വ്യക്തമാക്കുകയും, ലത്തീന്‍ സഭയില്‍ തന്നെ ഈ മാറ്റം നിര്‍ബന്ധമല്ലായെന്ന് ആരാധനാക്രമ കോണ്‍ഗ്രിഗേഷന്‍ വിശദീകരണം നല്‍കുകയും ചെയ്തിരിക്കുന്നതിന്‍റെ വെളിച്ചത്തിലും, സീറോ മലബാര്‍ സഭയില്‍ ഇതുവരെ നിലനിന്നിരുന്നതുപോലെ തിരഞ്ഞെടുക്കപ്പെടുന്ന പന്ത്രണ്ട് പുരുഷന്മാരുടെയോ ആണ്‍കുട്ടികളുടെയോ കാലുകഴുകുന്ന രീതി തുടരണമെന്നാണ് മെത്രാന്മാരുടെ സിനഡ് നിര്‍ദ്ദേശിക്കുന്നത്. ആ നിര്‍ദേശം തന്നെ നമ്മുടെ അതിരൂപതയിലെ അജപാലകരും ആരാധനാക്രമത്തില്‍ പാലിക്കണം. കേരളത്തിലെ ചില സ്ഥലങ്ങളില്‍ ജയിലുകളിലും, നേര്‍ച്ചയെന്നപോലെ ഭവനങ്ങളിലും കാലുകഴുകല്‍ കര്‍മ്മം നിലവിലുണ്ട്. കിടപ്പുരോഗികളുടെയും, ഭിന്നശേഷിയുള്ളവരുടെയും കാലുകള്‍ കഴുകുന്ന രീതിയും നിലവിലുണ്ട്. ഈ പതിവുകള്‍ നമ്മുടെ അതിരൂപതയിലും ഉണ്ടാകാം. അവയൊക്കെ ആത്മീയ ചൈതന്യത്തോടെ വിശ്വാസജീവിതത്തെ ശക്തിപ്പെടുത്തക്കവിധം തുടരാവുന്നതാണ്. എല്ലാവരുടെയും ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയും സഹായസഹകരണങ്ങളും അഭ്യര്‍ത്ഥിചു കൊണ്ടും ഉത്ഥിതനായ മിശിഹായുടെ അനുഗ്രഹങ്ങള്‍ എല്ലാവര്‍ക്കും ആശംസിച്ചുകൊണ്ടും പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ ഏവരെയും ആശീര്‍വദിക്കുന്നു. കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി
Image: /content_image/News/News-2017-03-29-06:51:48.jpg
Keywords: കാല്‍കഴു
Content: 4524
Category: 1
Sub Category:
Heading: ജര്‍മ്മനിയിൽ പുരോഹിതരില്ലാത്ത ഇടവകകള്‍ നയിക്കുവാന്‍ അല്മായരെ നിയോഗിക്കുവാന്‍ നിർദ്ദേശം
Content: ബെര്‍ലിന്‍: പുരോഹിതരുടെ കുറവു മൂലം ഇടവകകളെ ഇല്ലാതാക്കുകയോ, ഇടവകകൾ ഒരുമിപ്പിച്ചു വലിയ ഇടവകളാക്കുകയോ ചെയ്യുന്നതിന് പകരം അത്തരം ഇടവകകള്‍ നയിക്കുവാന്‍ അല്മായരെ അനുവദിക്കണമെന്നുള്ള നിര്‍ദ്ദേശവുമായി ജെര്‍മ്മനിയിലെ മ്യൂണിക്കിലെ കര്‍ദ്ദിനാള്‍ റെയിന്‍ഹാര്‍ഡ്‌ മാര്‍ക്സ്‌. 180-ഓളം അംഗങ്ങള്‍ ഉള്ള മ്യൂണിക്ക് രൂപതാ കൗണ്‍സിലിന്റെ പ്ലീനറി യോഗത്തില്‍ വെച്ചാണ് അദ്ദേഹം ഈ നിര്‍ദ്ദേശം മുന്‍പോട്ട് വെച്ചത്. ജെര്‍മ്മന്‍ ബിഷപ്പ്സ് കോണ്‍ഫ്രന്‍സിന്റെ പ്രസിഡന്റും, ഫ്രാന്‍സിസ്‌ പാപ്പായുടെ കര്‍ദ്ദിനാള്‍മാരുടെ ഉപദേശക സമിതിയിലെ അംഗവുമാണ് കര്‍ദ്ദിനാള്‍ റെയിന്‍ഹാര്‍ഡ്‌ മാര്‍ക്സ്‌. മ്യൂണിക്ക് അതിരൂപതയില്‍ ഏതാണ്ട് 1.7 ദശലക്ഷത്തോളം കത്തോലിക്കരുണ്ട്. എന്നാല്‍ ഈ വര്‍ഷം ഒരാള്‍ മാത്രമേ പൗരോഹിത്യ പട്ടത്തിനുണ്ടായിരുന്നുള്ളൂ. ഈ സാഹചര്യത്തിലാണ് കര്‍ദ്ദിനാള്‍ ഇത്തരമൊരു നിര്‍ദ്ദേശം മുന്‍പോട്ട് വെച്ചത്. ഇക്കാര്യത്തില്‍ സഭ പുതിയ വഴികള്‍ കണ്ടെത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പക്വമതികളായ വിവാഹിതരേയും പുരോഹിത ഗണത്തിലേക്കുയര്‍ത്തണമെന്ന കാര്യവും തിരുസഭ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രാദേശിക ദേവാലയങ്ങള്‍ നമ്മുടെ വിശ്വാസത്തിന്റെ അടിവേരുകളാണെന്നും, അതിനാല്‍ അവ നിലനില്‍ക്കേണ്ടത് അത്യാവശ്യാമാണെന്നും, അതിനായി ഇടവകകളുടെ ചുമതല അത്മായരേയും ഏല്‍പ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇടവക വികാരിമാരുടെ കുറവ്‌ പരിഹരിക്കുവാനായി മ്യൂണിക്ക് അതിരൂപതയില്‍ സന്നദ്ധരായ അല്മായ വ്യക്തികളെ മുഴുവന്‍ സമയ ഇടവക ഭരണത്തിനായി നിയോഗിക്കുവാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന്‍ അദ്ദേഹം പറഞ്ഞു. ഇടവകകള്‍ ഇല്ലാതാകുന്നതിനും, ഇടവകകളെ കൂട്ടിയോജിപ്പിച്ച് വലിയ ഇടവകകളായി മാറ്റുന്നതിനും ഇതൊരു പരിഹാരമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “സഭയെ സംബന്ധിച്ചിടത്തോളം വലിയൊരു പ്രശനം നേരിട്ടുകൊണ്ടിരിക്കുന്ന സമയമാണിത്‌” അദ്ദേഹം പറഞ്ഞു. വത്തിക്കാന്‍ കൗണ്‍സില്‍ ഫോര്‍ ദി എക്കണോമിയുടെ കൊ-ഓര്‍ഡിനേറ്റര്‍ കൂടിയായ അദ്ദേഹം “പ്രാദേശിക ദേവാലയം വളരെ പ്രധാനപ്പെട്ടതാണ്” എന്ന് പറഞ്ഞുകൊണ്ട്, പ്രാദേശികമായി ലഭിക്കുന്ന സ്വാധീനത്തോടും സഹായത്തോടും അനുസൃതമായിട്ടായിരിക്കണം അജപാലന ദൗത്യം മുന്നേറേണ്ടതെന്നും കൂട്ടിച്ചേര്‍ത്തു. നന്മയുള്ള ഉത്തമ കുടുംബ ജീവിതം നയിക്കുന്ന വിവാഹിതരേയും പൗരോഹിത്യത്തിലേക്ക്‌ പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതേ ആശയം തന്നെ ഈ അടുത്തകാലത്ത്‌ ജെര്‍മ്മന്‍ ആഴ്ചപ്പതിപ്പായ ‘ഡി സെയിറ്റി’ന് നല്‍കിയ അഭിമുഖത്തില്‍ ഫ്രാന്‍സിസ്‌ പാപ്പാ പങ്ക് വെച്ചിരുന്നു. എന്നാല്‍ ജെര്‍മ്മനിയെ മനസ്സില്‍ കണ്ടു കൊണ്ടായിരുന്നില്ല പാപ്പാ ആ ആശയം മുന്നോട്ട് വെച്ചതെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുവാന്‍ കഴിയുന്ന ബ്രസീലിലെ മഴക്കാടുകളിലെ ഗ്രാമങ്ങളിലുള്ള കത്തോലിക്കരെ ഉദ്ദേശിച്ചാണ് പാപ്പാ ആ അഭിപ്രായം പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image: /content_image/TitleNews/TitleNews-2017-03-29-07:53:31.jpg
Keywords: അല്മായ, ജര്‍മ്മ
Content: 4525
Category: 18
Sub Category:
Heading: പെസഹ വ്യാഴാഴ്ചയിലെ ഇഗ്നോ ബിരുദദാന ചടങ്ങ് പിന്‍വലിക്കണമെന്ന് കെ‌എല്‍‌സി‌എ
Content: കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ഓപ്പൺ സർവകലാശാലയായ ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി ഓ​​​പ്പ​​​ണ്‍ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​ടെ (ഇ​​​ഗ്നോ) ബിരുദ ദാന ചടങ്ങ് പെ​​​സ​​​ഹാ വ്യാ​​​ഴാ​​​ഴ്ച ന​​​ട​​​ത്താ​​​നു​​​ള്ള തീ​​​രു​​​മാ​​​നം പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നു കെ‌എല്‍‌സി‌എ സം​​​സ്ഥാ​​​ന സ​​​മി​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ഇ​​​ഗ്നോ അ​​​ധി​​​കാ​​​രി​​​ക​​​ൾ​​​ക്കും കേ​​​ര​​​ള​​​ത്തി​​​ലെ എം​​​പി​​​മാ​​​ർ​​​ക്കും ക​​​ത്തു ന​​​ൽ​​​കി​​​യ​​​താ​​​യി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ന്‍റ​​​ണി നെ​​​റോ​​​ണ, ഷെ​​​റി ജെ. ​​​തോ​​​മ​​​സ് എ​​​ന്നി​​​വ​​​ർ പ​​റ​​ഞ്ഞു.
Image: /content_image/India/India-2017-03-29-08:39:42.jpg
Keywords: പെസഹ
Content: 4526
Category: 1
Sub Category:
Heading: ഒക്ലഹോമയില്‍ പത്തു കല്‍പ്പനകള്‍ ആലേഖനം ചെയ്തിട്ടുള്ള സ്മാരകഫലകം പുനഃസ്ഥാപിക്കുവാന്‍ ബില്‍
Content: ഒക്ലഹോമ സിറ്റി: 2015-ലെ ഒക്ലാഹോമ സുപ്രീം കോടതി വിധിയെ തുടര്‍ന്ന്‍ നിയമസഭാംഗണത്തില്‍ നിന്നും മാറ്റിയ പത്ത് കല്‍പ്പനകള്‍ ആലേഖനം ചെയ്തിട്ടുള്ള ചരിത്ര സ്മാരകഫലകം പുനസ്ഥാപിക്കുവാനുള്ള ശ്രമങ്ങളുമായി നിയമനിര്‍മ്മാണ സഭാ പ്രതിനിധികള്‍. അമേരിക്കന്‍ ചരിത്രത്തില്‍ സ്വാധീനം ചെലുത്തിയിട്ടുള്ള രേഖകള്‍ പൊതു കെട്ടിടങ്ങളില്‍ പ്രദര്‍ശിപ്പിക്കുവാന്‍ അനുവദിക്കുന്ന കരട് നിയമമായ എച്ച്‌ബി 2177, 11-നെതിരെ 79 വോട്ടുകള്‍ക്കാണ് അംഗങ്ങള്‍ പാസാക്കിയത്. ഈ ബില്ല് ഇപ്പോള്‍ സംസ്ഥാന സെനറ്റിന്റെ പരിഗണനയിലാണ്. ഓരോ പ്രവിശ്യ, മുനിസിപ്പാലിറ്റി, നഗരം, പട്ടണം, സ്കൂള്‍, തുടങ്ങിയവയിലെ എല്ലാ പൊതു കെട്ടിടങ്ങളിലും, പൊതു നിലങ്ങളിലും പത്തു കല്‍പ്പനകള്‍, മാഗ്നാ കാര്‍ട്ടാ, മേഫ്ലവര്‍ കോമ്പാക്റ്റ്, സ്വാതന്ത്ര്യ പ്രഖ്യാപനം, അമേരിക്കന്‍ ഭരണഘടന, ഒക്ലാഹോമ ഭരണഘടന, പൗരാവകാശങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതും എന്നാല്‍ ഇതില്‍ ഒതുങ്ങാത്തതുമായ ചരിത്ര രേഖകളുടെ പകര്‍പ്പുകള്‍ പ്രതിമ, സ്മാരകം, ഫലകം, ഓര്‍മ്മക്കുറിപ്പ്‌ തുടങ്ങിയ ഏതെങ്കിലും രൂപത്തില്‍ പ്രദര്‍ശിപ്പിക്കണമെന്നാണ് പ്രസ്തുത ബില്ലിന്റെ ചുരുക്കം. പത്തു കല്‍പ്പനകള്‍ പോലെയുള്ള ഫലകങ്ങളും പ്രതിമകളും സ്ഥാപിക്കണമോ വേണ്ടയോ എന്നത് ഓരോ സ്ഥലത്തേയും പ്രാദേശിക ഗവണ്‍മെന്റുകളുടെ താത്പര്യപ്രകാരം ചെയ്യാമെന്ന് ബില്ലിന്റെ ഉപജ്ഞാതാവായ ജോണ്‍ ബെന്നെറ്റ് പറഞ്ഞു. ഒക്ലാഹോമയിലെ ഭൂരിഭാഗം പേരും ഇതിനെ പിന്തുണക്കുന്നുവെന്നും ആരും ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിക്കില്ലായെന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേ സമയം അമേരിക്കയുടെ രൂപീകരണത്തില്‍ യാതൊരു പങ്കും വഹിച്ചിട്ടില്ല എന്ന കാരണത്താല്‍ ഇസ്ലാം മതം, സാത്താനിസം തുടങ്ങിയ മറ്റ് മതക്കാര്‍ക്ക് ഇത്തരത്തിലുള്ള രേഖകള്‍ പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുവാന്‍ നിയമപരമായി അനുവാദമില്ല. ഇതിനെതിരെ ചിലഭാഗത്ത് നിന്ന്‍ എതിര്‍പ്പ് ഉയരുന്നതായും റിപ്പോര്‍ട്ടുണ്ട്. പത്ത് കല്‍പ്പനകളുടെ ഫലകം പുനഃസ്ഥാപിക്കുവാന്‍ 2016 നവംബറില്‍ ഒരു പ്രമേയം കൊണ്ട് വന്നെങ്കിലും 42 ശതമാനം വോട്ടുകള്‍ക്ക് പ്രമേയം പരാജയപ്പെട്ടിരിന്നു. ബില്ലിന്റേയോ അല്ലെങ്കില്‍ സ്മാരകത്തിന്റേയോ നിലനില്‍പ്പ് കോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയാണെങ്കില്‍ ഒക്ലാഹോമ അറ്റോര്‍ണി ജനറലിന് തന്റെ വിവേചനാധികാരം ഉപയോഗിച്ച് അവയെ നിയമപരമായി സംരക്ഷിക്കുവാന്‍ സാധിക്കുന്ന തരത്തിലുള്ള വ്യവസ്ഥയും ഈ ബില്ലില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്. ആത്മീയ അരാജകത്വത്തിന്റെതായ പല സംഭവങ്ങളും ഏതാനും വര്‍ഷങ്ങളായി ഒക്ലാഹോമയില്‍ അരങ്ങേറിയിരുന്നു. സാത്താന്‍ ആരാധകര്‍ ‘കറുത്ത കുര്‍ബ്ബാനകള്‍’ പരസ്യമായി നടത്തിയത് ഏറെ പ്രതിഷേധത്തിന് വഴി തെളിയിച്ചിരിന്നു. കൂടാതെ 2015-ല്‍ പരിശുദ്ധ ദൈവമാതാവിന്റെ രൂപം വിരൂപമാക്കിയത് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരിന്നു. ഈ സാഹചര്യത്തില്‍ ഒക്ലഹോമ നഗരത്തില്‍ പത്ത് ദൈവ കല്‍പ്പനകള്‍ ആലേഖനം ചെയ്തിട്ടുള്ള ഫലകം തിരികെ കൊണ്ടുവരുവാനുള്ള ശ്രമങ്ങള്‍ വിശ്വാസികള്‍ക്ക് കൂടുതല്‍ പ്രത്യാശ പകരുകയാണ്.
Image: /content_image/TitleNews/TitleNews-2017-03-29-10:31:45.jpg
Keywords: ഒക്‌ലഹോമ, സാത്താന്‍
Content: 4527
Category: 4
Sub Category:
Heading: ജീവിതത്തിന്റെ തിരക്കു വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിന് തടസ്സമാകുന്നുണ്ടോ? എങ്കില്‍...
Content: "ഒരാള്‍ വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കുകൊള്ളുന്നതിനായി യാത്ര ചെയ്യുമ്പോള്‍ ഓരോ ചുവടുവെയ്പ്പിലും മാലാഖമാര്‍ എണ്ണിത്തിട്ടപ്പെടുത്തുകയും ഈ ജീവിതത്തിലും നിത്യതയിലും അയാള്‍ക്കു വളരെ ഉന്നതമായ പ്രതിഫലം നല്‍കുക തന്നെ ചെയ്യും." ഒരിക്കല്‍ ഇടവകയില്‍ കുര്‍ബ്ബാനയില്ലാത്തതിനാല്‍ വി. കുര്‍ബ്ബാനയ്ക്കായി അയല്‍ ഇടവകയിലേക്കുള്ള യാത്ര. പള്ളി ദൂരത്തായതിനാല്‍ വെളിച്ചം വീഴും മുന്‍പുള്ള യാത്ര. വഴിയില്‍ ഒരു വടത്തിന്‍റെ കഷണം കിടക്കുന്നതായി തോന്നിയതിനാല്‍ കാലുകൊണ്ട് തട്ടി മാറ്റിയപ്പോഴാണ്‌ അതൊരു വലിയ പാമ്പായിരുന്നുവെന്ന് മനസ്സിലായത്. ഉടന്‍തന്നെ തൊട്ടടുത്തുള്ള വീട്ടില്‍ വിളിച്ചു. അവര്‍ ലൈറ്റുമായി വന്നു. അവര്‍ പാമ്പിനെ കൊന്നു. വി. കുര്‍ബ്ബാനയ്ക്കായുള്ള ഓരോ ചുവടുവയ്പ്പിലും ഇപ്രകാരം നമുക്കു സംരക്ഷണം ലഭിക്കുന്നുണ്ട്. പലതും തിരിച്ചറിയുന്നില്ല എന്നു മാത്രം. നിസ്സാര കാര്യങ്ങള്‍ക്ക് വി.കുര്‍ബ്ബാന മുടക്കിയെന്ന് പറയുന്നവരെക്കുറിച്ച് കേള്‍ക്കുന്നത് എനിക്ക് ഏറ്റവും വിഷമമുള്ള കാര്യമാണ് (പ്രത്യേകിച്ച് ഞായറാഴ്ച). യഥാര്‍ത്ഥത്തില്‍ നാം ഓരോ കാര്യങ്ങള്‍ക്കും നല്‍കുന്ന വില അനുസരിച്ചാണ് അതിനു നല്‍കുന്ന പ്രാധാന്യവും. വി.കുര്‍ബ്ബാനയുടെ യഥാര്‍ത്ഥ വില മനസ്സിലാക്കിയവര്‍ക്ക് വി.കുര്‍ബ്ബാന മുടക്കാനാവില്ല എന്നതാണ് വാസ്തവം. ഏത് പ്രതിസന്ധികളേയും തരണം ചെയ്യാന്‍ അവര്‍ക്കു സാധിക്കും. പണിത്തിരക്ക് പലരും പറയുന്ന കാര്യമാണ്. എന്നാല്‍ ഈ പണിത്തിരക്കിനെ തരണം ചെയ്യാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം വി.കുര്‍ബ്ബാനയാണെന്നുള്ളത് എന്‍റെ അനുഭവത്തില്‍ നിന്നും പറയാന്‍ സാധിക്കും. ഭാര്യക്ക് രോഗമായി ഹോസ്പിറ്റലില്‍ കഴിയുന്ന സമയം. എനിക്ക് ഏറ്റവും തിരക്കുള്ള ദിവസമായിരുന്നു അന്ന്‍. എന്‍റെ ജീവിത മാര്‍ഗ്ഗമായ തൊഴില്‍ ചെയ്യണം. വീട്ടു പണികള്‍ ചെയ്യണം. പശുവിനു തീറ്റയുണ്ടാക്കണം. അന്നേ ദിവസം ആശുപത്രിയില്‍ ചെല്ലണം. രാവിലെ 3 മണിക്ക് ഉണര്‍ന്നാല്‍ മാത്രമേ ഇത്രയും തീര്‍ക്കാന്‍ സാധിക്കൂ. ഇവിടെ സാധാരണ പലരും ഉന്നയിക്കുന്ന തരത്തിലുള്ള തടസ്സങ്ങളാണെങ്കില്‍ ഒത്തിരിയുണ്ട്. ഒന്നാമത്തെ തടസ്സം ഇടവക പള്ളിയില്‍ കുര്‍ബ്ബാന ഇല്ല. വെളുപ്പിന് 4 മണിക്ക് പണികളെല്ലാം തീര്‍ത്ത് പശുവിനെ കറന്നു. പാല്‍ സൊസൈറ്റിയില്‍ കൊണ്ടു വച്ചിട്ട് 30 മിനിറ്റ് നടന്ന്‍ ചെന്ന് ബസ്സില്‍ കയറി പള്ളിയില്‍ ചെന്ന് കുര്‍ബ്ബാനയില്‍ പങ്കെടുത്തു. അതിനുശേഷം ഹോസ്പിറ്റലില്‍ പോയി. അവിടുത്തെ കാര്യങ്ങളും തീര്‍ത്ത് വീട്ടില്‍ വന്നു. ബാക്കി പണികള്‍ തീര്‍ത്താണ് ഉറങ്ങാന്‍ കിടന്നത്. എന്നാല്‍ 3 മണിക്ക് എഴുന്നേറ്റപ്പോള്‍ തന്നെ ആദ്യത്തെ തടസ്സം ശക്തമായ മഴയും കാറ്റും ആയിരുന്നു. വൈദ്യുതിയും ഉണ്ടായിരുന്നില്ല. പശുവിനെ കറക്കണമെങ്കിലും വീട്ടുപണി ചെയ്യാനും വെളിച്ചമില്ല. വീട്ടു പണി ഒരുതരത്തില്‍ തീര്‍ത്തു. ഒരു ചെറിയ പെന്‍ ടോര്‍ച്ച് വായില്‍ കടിച്ചു പിടിച്ചു കൊണ്ടാണ് പശു കറവ തീര്‍ത്തത്. ഇനി രണ്ടാമത്തെ തടസ്സം, 30 മിനിറ്റ് നടന്ന്‍ നാലുമുക്ക് എന്ന സ്ഥലത്ത് ചെന്നപ്പോഴാണ് അറിയുന്നത് അന്ന്‍ ബസ് ഇല്ലെന്നുള്ള കാര്യം. കോട്ടയം വണ്ടിക്കു കയറി ഇരട്ടയാറില്‍ ഇറങ്ങാനായിരുന്നു എന്‍റെ പദ്ധതി (കോട്ടയം ജില്ലയിലേക്കുള്ള ഒരു ബസ്സും ഓടുന്നുണ്ടായിരുന്നില്ല. കാരണം മുല്ലപ്പെരിയാര്‍ വിഷയം അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തുന്നതിനായി ആ റൂട്ടില്‍ ഒരു ബസ്സും ഓടുന്നില്ലായിരുന്നു. ഈ വിവരം അവിടെ ചെന്നപ്പോഴാണ് ഞാന്‍ അറിയുന്നത്. ആ ദിവസങ്ങളില്‍ തിരക്കായിരുന്നതിനാല്‍ ഈ വിവരം ഞാനറിഞ്ഞിരുന്നില്ല). ഇരട്ടയാര്‍ വരെ നടന്നു പോയി ബലിയര്‍പ്പിക്കുക എന്നത് വലിയൊരു തടസ്സമായിരുന്നു. ഈ തടസ്സങ്ങളെല്ലാം അതിജീവിച്ച് അന്നര്‍പ്പിച്ച ബലിയുടെ വില വലുതായിരുന്നു. തമ്പുരാന്‍ അന്നെനിക്കിട്ടത് വലിയ മാര്‍ക്കായിരുന്നു. പിന്നീടുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും അത്ഭുതം ദര്‍ശിക്കാന്‍ എനിക്ക് സാധിച്ചു. അതെ. "എന്നെ ശക്തിപ്പെടുത്തുന്നവനിലൂടെ അന്നത്തെ എല്ലാക്കാര്യങ്ങളും" (ഫിലി. 4:13) ചെയ്യാന്‍ ദൈവകൃപ നല്‍കി. ഇവിടെ എനിക്കു നല്‍കുവാനുള്ള സന്ദേശം ഇതാണ്. തടസ്സങ്ങളിലേക്ക് നോക്കി വിലപിക്കേണ്ടവരല്ല നാം. തടസ്സങ്ങളിലേക്ക് നോക്കി വിലപിക്കുന്നവര്‍ക്ക് എന്നും ഓരോ തടസ്സങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും. വിശുദ്ധ അമ്മ ത്രേസ്യായുടെ വാക്കുകള്‍ ശ്രദ്ധിക്കുക, "ഇന്നു നാം പ്രാര്‍ത്ഥന ഒഴിവാക്കുന്നു. കാരണം ഇന്നു നമുക്ക് തലവേദന ഉണ്ട്. നാളെ പ്രാര്‍ത്ഥന ഒഴിവാക്കുന്നു. കാരണം ഇന്നലെ തലവേദന ഉണ്ടായിരുന്നു. പിറ്റേന്ന് നാം പ്രാര്‍ത്ഥന ഒഴിവാക്കുന്നു. കാരണം തലവേദന ഉണ്ടാകുമെന്ന് നാം ഭയപ്പെടുന്നു." ഇത് വായിക്കുന്ന സുഹൃത്തുക്കളേ, ബലിയര്‍പ്പണത്തിന് നാം കൊടുക്കുന്ന വിലയനുസരിച്ചായിരിക്കും നമുക്ക് ലഭിക്കുന്ന മാര്‍ക്കും. സാഹചര്യങ്ങള്‍ എല്ലാം അനുകൂലമാണെങ്കില്‍ മാത്രം കുര്‍ബ്ബാനയില്‍ പങ്കെടുക്കാമെന്നുള്ള ചിന്താഗതിയോട് എനിക്ക് യോജിപ്പില്ല. പ്രതികൂലമാകുന്ന സാഹചര്യങ്ങളെ അനുകൂലമാക്കിത്തീര്‍ക്കാന്‍ ദൈവകൃപയില്‍ ആശ്രയിച്ചാല്‍ നമുക്കാകും. പ്രതികൂലങ്ങളെ തരണം ചെയ്ത് മറ്റു പല കാര്യങ്ങളും നാം ചെയ്യാറില്ലേ? നമ്മുടെ ശരീരത്തിനു സുഖം നല്‍കുന്ന, ലോകം നല്‍കുന്ന സുഖത്തിനു പിന്നാലെ ഓടാന്‍ വേണ്ടി നാമെന്തെല്ലാം ത്യാഗങ്ങള്‍ സഹിക്കാറുണ്ട്. സമ്പാദിച്ചു കൂട്ടാനും മക്കള്‍ക്ക് നല്ല ഭാവി ഉറപ്പു വരുത്താനും എത്ര ത്യാഗം സഹിക്കാനും നാം തയ്യാറാണ്. എന്നാല്‍ ആത്മാവിനു വേണ്ടി, നിത്യജീവനുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ പലര്‍ക്കും പല തടസ്സങ്ങള്‍. ലോകം നല്‍കുന്നതെല്ലാം നാം ഇവിടെ ഉപേക്ഷിച്ചേ തീരൂ. "അസ്ഥിരമല്ലോ ഭുവനവുമതിലെ ജഡികാശകളും നീര്‍പ്പോളകള്‍ പോല്‍ എല്ലാമെല്ലാം മാഞ്ഞടിയുന്നു." (മരിച്ചടക്കിനു പാടുന്ന ഗാനം). അതെ, നിത്യത തന്നെ വേണം നാം മുറുകെ പിടിക്കാന്‍. നിത്യജീവനും പരിശുദ്ധ കുര്‍ബ്ബാനയുമായി വലിയ ബന്ധമുണ്ട്. "എന്‍റെ ശരീരം ഭക്ഷിക്കുകയും രക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വിശ്വസിക്കും" (യോഹ. 6:57). വിശുദ്ധ കുര്‍ബ്ബാനയില്‍ നാം ഈശോയുമായി ഒന്നാകുന്നു. ഈശോ നമ്മോട് ഇപ്രകാരം പറയുന്നു: "ഞാന്‍ പിതാവു മൂലം ജീവിക്കുന്നു. അതുപോലെ എന്നെ ഭക്ഷിക്കുന്നവന്‍ ഞാന്‍ മൂലം ജീവിക്കും" (യോഹ. 6:6-7). നമ്മുടെ നിത്യജീവന്‍റെ അപ്പമായ ഈശോയെ നമുക്ക് മുറുകെ പിടിക്കാം. (തുടരും) {{വിശുദ്ധ കുര്‍ബാന- സകല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം - ഭാഗം I വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4312 }} {{വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാൻ ഈശോയോട് സമയം ചോദിച്ചു വാങ്ങിയപ്പോൾ- ഭാഗം II വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4372 }} {{വിശുദ്ധ കുര്‍ബാനയില്‍ 'ആമ്മേന്‍' പറയുമ്പോള്‍...! ഭാഗം III വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4424 }} {{വിശുദ്ധ കുർബ്ബാന സ്വീകരിക്കുന്ന നാം എതിര്‍ സാക്ഷ്യം നല്‍കാറുണ്ടോ? - ഭാഗം IV വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4479 }}
Image: /content_image/Mirror/Mirror-2017-03-29-12:32:35.jpg
Keywords: വിശുദ്ധ കുര്‍
Content: 4528
Category: 1
Sub Category:
Heading: ലോകത്തിലെ ഏറ്റവും വലിയ ഇടവക ദുബായ് സെന്‍റ് മേരീസ് ദേവാലയം സുവര്‍ണ്ണ ജൂബിലി നിറവില്‍
Content: ദുബായ്: ലോകത്തില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള ഇടവകയായ ദുബായ് സെന്‍റ് മേരീസ് കത്തോലിക്ക ദേവാലയം സുവര്‍ണ്ണജൂബിലി നിറവില്‍. സുവര്‍ണ്ണജൂബിലി ചടങ്ങുകള്‍ ഏപ്രില്‍ 27,28 തീയതികളില്‍ നടക്കും. 1967 ഏപ്രില്‍ ഏഴിനാണ് ദേവാലയത്തിന്റെ കൂദാശ നിര്‍വഹിക്കപ്പെട്ടത്. ഇന്നു ആഴ്ചതോറും എണ്‍പതിനായിരത്തോളം വിശ്വാസികള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. വിശേഷ ദിവസങ്ങളില്‍ ഇത് ഒരു ലക്ഷത്തിനും രണ്ട് ലക്ഷത്തിനും ഇടയില്‍ വരും. പതിമൂന്നില്‍ പരം ഭാഷകളിലായി ഇവിടെ വിശുദ്ധ ബലിയര്‍പ്പണം നടക്കുന്നു. 5 വൈദികരാണ് വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിന് നേതൃത്വം നല്‍കുന്നത്. മലയാളം, തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി, ഫിലിപ്പീന്‍സ്, ഇറാനിയന്‍, പാലസ്തീനിയന്‍, സ്പാനിഷ്, ജര്‍മ്മന്‍, എതോപ്യന്‍, തുടങ്ങിയ കമ്മ്യൂണിറ്റികളും ആഫ്രിക്കന്‍ കമ്മ്യൂണിറ്റികളും ഈ ഇടവകയ്ക്ക് കീഴിലാണ് തങ്ങളുടെ ക്രൈസ്തവ വിശ്വാസം പ്രഘോഷിക്കുന്നത്. സീറോ മലബാര്‍, സീറോ മലങ്കര, ലാറ്റിന്‍, പോളിഷ് തുടങ്ങീ നാലില്‍ അധികം റീത്തുകളില്‍ ഇവിടെ വിശുദ്ധ കുര്‍ബാന അര്‍പ്പണം നടക്കുന്നുണ്ട്. അനുദിനം കുറഞ്ഞത് 5 ദിവ്യബലിയര്‍പ്പണം നടക്കുന്നുണ്ടെന്നതും ഇടവകയെ ലോകത്തിന് മുന്നില്‍ വ്യത്യസ്തമാക്കുന്നു. വേദപാഠ പഠനരംഗത്തും ഇടവകയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. 2 സ്കൂളുകളിലായി നടക്കുന്ന വേദപാഠ ക്ലാസ്സുകളില്‍ ഓരോ ക്ലാസിലും 40-ല്‍ പരം മലയാളി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. ഇടവകയുടെ ജൂബിലി മതപരമായ സഹിഷ്ണുതയുടെ ജൂബിലി കൂടിയാണെന്ന് വികാരി ഫാ. ലെനി ജെ എ കോണൂലി ഒഎഫ് എം ക്യാപ് പറഞ്ഞു. ഭരണാധികാരികളുടെ നിരവധിയായ അനുഗ്രഹങ്ങള്‍ക്ക് ഞങ്ങള്‍ ഇക്കാലയളവില്‍ പാത്രീഭൂതരായി. എല്ലാ അധികാരികളോടും ഞങ്ങള്‍ക്കുള്ള നന്ദി അറിയിക്കുന്നു. ഞങ്ങള്‍ ഇവിടെ സന്തുഷ്ടരാണ്. അതാണ് ഞങ്ങള്‍ക്ക് നല്കാനുള്ള സന്ദേശവും. ഫാ. ലെനി പറഞ്ഞു. ഇടവകയുടെ ആരംഭ കാലഘട്ടങ്ങളില്‍ ബഹ്‌റിനില്‍ നിന്നുള്ള വൈദികരായിരുന്നു ശുശ്രൂഷയ്ക്കായി എത്തിയിരുന്നത്. ആഴ്ചയില്‍ ഒന്നുവീതം അവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചിരുന്നു. 300 പേര്‍ക്കുള്ളതായിരുന്നു ആദ്യ ദേവാലയം. ഷെയ്ക്ക് റഷീദ് ആയിരുന്നു ശിലാസ്ഥാപനകര്‍മ്മം നിര്‍വഹിച്ചത്. തുടര്‍ന്നു വിശ്വാസികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതിനെ തുടര്‍ന്നു 1989ൽ കൂടുതൽ ആളുകളെ ഉൾക്കൊള്ളുന്നതിനായി ദേവാലയം പുതുക്കി നിർമ്മിക്കുകയായിരിന്നു. ഇന്ന്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള ഇടവകയായാണ് ദുബായ് സെന്‍റ് മേരീസ് കത്തോലിക്ക ദേവാലയം അറിയപ്പെടുന്നത്.
Image: /content_image/News/News-2017-03-30-05:29:00.jpg
Keywords: ദുബായ