Contents

Displaying 4211-4220 of 25044 results.
Content: 4488
Category: 1
Sub Category:
Heading: സിസ്റ്റര്‍ റാണി മരിയ രക്തസാക്ഷിയായ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്: മാര്‍പാപ്പ അംഗീകാരം നല്‍കി
Content: കൊച്ചി: സിസ്റ്റര്‍ റാണി മരിയ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക്. ഔദ്യോഗിക പ്രഖ്യാപനത്തിനുശേഷം രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയ എന്നാകും സിസ്റ്റര്‍ അറിയപ്പെടുക. നാമകരണ നടപടികള്‍ക്കായുള്ള കര്‍ദിനാള്‍മാരുടെ തിരുസംഘത്തിന്റെ ഇതുസംബന്ധിച്ചു നിര്‍ദേശം ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിച്ച് ഒപ്പുവച്ചു. വാഴ്ത്തപ്പെട്ട രക്‌സാക്ഷിയായി പ്രഖ്യാപിക്കുന്നതിന്റെ തിയതി പിന്നീട് അറിയിക്കും. അതുവരെ ധന്യയായ രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയ എന്ന പേരിലാകും അറിയപ്പെടുക. സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ടവളാക്കി ഉയര്‍ത്തുന്നതിനുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ തീരുമാനം ഭാരതസഭയ്ക്കാകെ സന്തോഷത്തിന്റെ അവസരമാണെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ (എഫ്സിസി) സന്യാസിനി സഭാംഗമായ സിസ്റ്റര്‍ റാണി മരിയ മധ്യപ്രദേശിലെ ഇന്‍ഡോര്‍ ഉദയ്‌നഗര്‍ കേന്ദ്രീകരിച്ചാണു പ്രേഷിതശുശ്രൂഷ നടത്തിവന്നത്. എറണാകുളം-അങ്കമാലി അതിരൂപതയിലെ പുല്ലുവഴി ഇടവകാംഗമാണ്. സുവിശേഷവേലയ്‌ക്കൊപ്പം സാധാരണക്കാര്‍ക്കു വിദ്യാഭ്യാസവും തൊഴിലും ലഭ്യമാക്കുന്നതിനു സാമൂഹ്യ ഇടപെടലുകള്‍ക്കും സിസ്റ്റര്‍ റാണി മരിയ നേതൃത്വം നല്‍കി. ഇതില്‍ രോഷാകുലരായ ആ പ്രദേശത്തെ ജന്മിമാര്‍ സമന്ദര്‍സിംഗ് എന്ന വാടകക്കൊലയാളിയെ ഉപയോഗിച്ച് 1995 ഫെബ്രുവരി 25നു സിസ്റ്റര്‍ റാണി മരിയയെ കൊലപ്പെടുത്തുകയായിരുന്നു. ഏറെക്കാലത്തെ ജയില്‍വാസത്തിനുശേഷം മാനസാന്തരപ്പെട്ട സമന്ദര്‍സിംഗ് സിസ്റ്റര്‍ റാണി മരിയയുടെ വീട്ടിലെത്തി മാതാപിതാക്കളോടു മാപ്പുചോദിച്ചിരുന്നു.
Image: /content_image/TitleNews/TitleNews-2017-03-24-02:08:00.jpg
Keywords: റാണി മരിയ, സി​​​സ്റ്റ​​​ർ റാ​​​ണി മരിയ
Content: 4489
Category: 18
Sub Category:
Heading: സീറോ മലബാര്‍ ഡയറക്ടറി പ്രകാശനം ചെയ്തു
Content: കൊച്ചി: സീറോ മലബാര്‍ ഡയറക്ടറിയുടെ പരിഷ്‌കരിച്ച പതിപ്പ് കാക്കനാട് മൗണ്ട് സെന്റ് തോമസിലെ കൂരിയ ആസ്ഥാനത്തു പ്രകാശനം ചെയ്തു. പാലക്കാട് രൂപത ബിഷപ് മാര്‍ ജേക്കബ് മനത്തോടത്തിന് ആദ്യപ്രതി നല്‍കി മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണു പ്രകാശനം നിര്‍വഹിച്ചത്. സിഎംഐ പ്രിയോര്‍ ജനറല്‍ റവ.ഡോ. പോള്‍ അച്ചാണ്ടി, ചാന്‍സലര്‍ റവ.ഡോ. ആന്റണി കൊള്ളന്നൂര്‍, വൈസ് ചാന്‍സലര്‍മാരായ റവ.ഡോ. സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍, റവ.ഡോ. പോള്‍ റോബിന്‍ തെക്കത്ത്, റവ.ഡോ. ജോര്‍ജ് മഠത്തിപറമ്പില്‍, സിസ്റ്റര്‍ ലിസ്‌തെരേസ്, സിസ്റ്റര്‍ അരുണ എന്നിവര്‍ പങ്കെടുത്തു. സീറോ മലബാര്‍ സഭയുടെ ചരിത്രം, രൂപതകള്‍, മെത്രാന്‍മാര്‍, വൈദീകര്‍, അല്മായര്‍, സന്യാസസമൂഹങ്ങള്‍, പ്രവാസികളുടെ അജപാലന സംവിധാനങ്ങള്‍, സ്ഥിതിവിവരക്കണക്കുകള്‍, സഭയിലെ വിശുദ്ധരെയും വാഴ്ത്തപ്പെട്ടവരേയും, ധന്യരേയും, ദൈവദാസരേയും സംബന്ധിച്ച സംക്ഷിപ്ത വിവരണങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ പരിഷ്‌കരിച്ച പതിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നു മേജര്‍ ആര്‍ച്ച്ബിഷപ് പറഞ്ഞു. സീറോ മലബാര്‍ സഭയ്ക്ക് ആഗോളവ്യാപകമായി 32 രൂപതകളാണുള്ളത്. (ഇന്ത്യയില്‍ 29, വിദേശത്ത് 3). ചിക്കാഗോ, മെല്‍ബണ്‍, ഗ്രേറ്റ് ബ്രിട്ടണ്‍ എന്നിവയാണു വിദേശത്തെ രൂപതകള്‍. കാനഡയില്‍ അപ്പസ്റ്റോലിക് എക്‌സാര്‍ക്കേറ്റും, ഇന്ത്യ, ന്യൂസിലന്‍ഡ്, യൂറോപ്പ് എന്നിവിടങ്ങളില്‍ അപ്പസ്‌തോലിക് വിസിറ്റേഷനുകളും ഉണ്ട്. ആകെ വിശ്വാസികളുടെ എണ്ണം 4923490. സഭയില്‍ 59 മെത്രാന്മാരാണ് ആകെയുള്ളത്. ഇവരില്‍ 17 പേര്‍ വിരമിച്ചവരും എട്ടു പേര്‍ സഹായമെത്രാന്മാരുമാണ്. 9166 വൈദികര്‍ സീറോ മലബാര്‍ സഭയ്ക്കുണ്ട്. ഇതില്‍ 4487 പേര്‍ രൂപതവൈദികരും 4679 പേര്‍ സന്യാസസമൂഹങ്ങളിലുള്ളവരുമാണ്. 207 സന്യാസസഹോദരങ്ങളും 36053 സന്യാസിനികളും സീറോ മലബാര്‍ സഭയിലുണ്ട്.
Image: /content_image/India/India-2017-03-24-03:12:38.jpg
Keywords: സീറോ മലബാര്‍
Content: 4490
Category: 18
Sub Category:
Heading: ഇന്‍ഡോര്‍ റാണിയുടെ നാമകരണ നടപടികളുടെ നാള്‍വഴികള്‍
Content: ഇന്‍ഡോര്‍: ക്രിസ്തു പഠിപ്പിച്ച സ്നേഹത്തിന്റെയും കരുണയുടെയും മാതൃക തന്റെ ജീവിതത്തിന്റെ ആദര്‍ശ വാക്യമാക്കി മാറ്റിയ സിസ്റ്റര്‍ റാണി മരിയ എന്ന 'ഇന്‍ഡോര്‍ റാണി' 1995 ഫെ​​​ബ്രു​​​വ​​​രി 25നാണ് രക്തസാക്ഷിത്വം വരിച്ചത്. ​​​ഇ​​​ൻ​​​ഡോ​​​ർ-​​​ഉ​​​ദ​​​യ്ന​​​ഗ​​​ർ റൂ​​​ട്ടി​​​ൽ ബ​​​സ് യാത്രയ്ക്കിടെ വാ​​​ട​​​ക​​​ക്കൊ​​​ല​​​യാ​​​ളി​​​യാ​​​യ സ​​​മ​​​ന്ദ​​​ർ​​​സിം​​​ഗി​​​ന്‍റെ കത്തിക്കിരയായാണ് സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ കൊല്ലപ്പെട്ടത്. 8 വര്‍ഷങ്ങള്‍ക്ക് ശേഷം 2003 സെ​​​പ്റ്റം​​​ബ​​​ർ 26നാ​​​ണു സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ​​​യു​​​ടെ നാ​​​മ​​​ക​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ൾക്കു ഔ​​​ദ്യോ​​​ഗി​​​ക​​​ തുടക്കമായത്. 2005 ജൂ​​​ണ്‍ 29നു ​​​ദൈവദാസിയായി. 2007 ജൂ​​​ണ്‍ 28നു ഇ​​​ൻ​​​ഡോ​​​ർ ബി​​​ഷ​​​പ് ഡോ. ​​​ജോ​​​ർ​​​ജ് ആ​​​നാ​​​ത്തി​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ രൂ​​​പ​​​താ ട്രൈ​​​ബ്യൂ​​​ണ​​​ൽ ​​​പ്രാഥമിക ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി വ​​​ത്തി​​​ക്കാ​​​നു റി​​​പ്പോ​​​ർ​​​ട്ടു​​​ സ​​​മ​​​ർ​​​പ്പി​​​ച്ചു. 8 മാസങ്ങള്‍ക്ക് ശേഷം കൃത്യമായി പറഞ്ഞാല്‍ 2016 ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ വ​​​ത്തി​​​ക്കാ​​​ൻ കാര്യാലയത്തിലെ ദൈ​​​വ​​​ശാ​​​സ്ത്ര​​​ജ്ഞ​​​രു​​​ടെ സം​​​ഘം ഈ റിപ്പോര്‍ട്ടുകളുടെ വിശദമായ പ​​​ഠ​​​നം പൂര്‍ത്തിയാക്കി. ഒന്‍പത് പേരാണ് റിപ്പോര്‍ട്ട് പരിശോധിച്ചത്. തുടര്‍ന്നു ന​​​വം​​​ബ​​​ർ 18നു ​​​മധ്യപ്രദേശിലെ ഉദയനഗറിനടുത്തു ശാന്തിനഗർ പള്ളിക്കു മുന്നിലെ കബറിടത്തിൽനിന്നു ദൈവദാസി സിസ്റ്റർ റാണി മരിയയുടെ ഭൗതികാവശിഷ്‌ടങ്ങൾ ദേവാലയത്തിലേക്കു മാറ്റി സ്‌ഥാപിച്ചു. നാമകരണത്തിനായുള്ള രൂപതാതല നടപടിക്രമങ്ങളുടെ അന്തിമഘട്ടമായാണ് ഭൗതികാവശിഷ്‌ടങ്ങൾ പള്ളിയിലേക്കു മാറ്റിയത്. ക​​​ഴി​​​ഞ്ഞ ചൊവ്വാഴ്ച (മാര്‍ച്ച് 21) നാ​​​മ​​​ക​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള ക​​​ർ​​​ദി​​​നാ​​​ൾ​​​മാ​​​രു​​​ടെ തി​​​രു​​​സം​​​ഘം യോ​​​ഗം ചേ​​​ർ​​​ന്നു മാ​​​ർ​​​പാ​​​പ്പ​​​യ്ക്കു റി​​​പ്പോ​​​ർ​​​ട്ടു ന​​​ൽ​​​കി. 15 പേരുടെ സംഘമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഇ​​​ന്ന​​​ലെയാണ് ഫ്രാ​​​ൻ​​​സി​​​സ് മാ​​ർ​​പാ​​​പ്പ സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ വാ​​​ഴ്ത്ത​​​പ്പെ​​​ട്ട ര​​​ക്ത​​​സാ​​​ക്ഷി​​​യാ​​​യി ഉ​​​യ​​​ർ​​​ത്തു​​​ന്നതിനുള്ള അ​​​ന്തി​​​മ​​​രേ​​​ഖ​​​യി​​​ൽ ഒ​​​പ്പു​​​വെച്ചത്. #{red->n->n-> നാള്‍വഴികള്‍}# ➨1995 ഫെ​​​ബ്രു​​​വ​​​രി 25- ​മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ഉ​​​ദ​​​യ്ന​​​ഗ​​​റി​​​ൽ ബ​​​സ് യാ​​​ത്ര​​​യ്ക്കി​​​ടെ സ​​​മ​​​ന്ദ​​​ർ​​​സിം​​​ഗി​​​ന്‍റെ ക​​​ത്തി​​​ക്കി​​​ര​​​യായി സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ കൊ​​​ല്ല​​​പ്പെ​​​ടു​​​ന്നു. ➨ 2003 സെ​​​പ്റ്റം​​​ബ​​​ർ 26- ​നാ​​​മ​​​ക​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കു വ​​​ത്തി​​​ക്കാന്‍ അ​​​നു​​​മ​​​തി നല്‍കുന്നു. ➨ 2005 ജൂ​​​ണ്‍ 29- ​രൂ​​​പ​​​താ ട്രൈ​​​ബ്യൂ​​​ണ​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കു ആരംഭം. ➨ 2007 ജൂ​​​ണ്‍ 28- ​ട്രൈ​​ബ്യൂ​​​ണ​​​ൽ ന​​ട​​പ​​ടി​​ക​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി രേ​​​ഖ​​​ക​​​ൾ വ​​​ത്തി​​​ക്കാനു സമര്‍പ്പിക്കുന്നു. ➨ 2016 ഫെ​​​ബ്രു​​​വ​​​രി- വ​​​ത്തി​​​ക്കാ​​​ൻ കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ലെ ഒ​​മ്പ​​​തം​​​ഗ ദൈ​​​വ​​​ശാ​​​സ്ത്ര​​​ജ്ഞ​​​രു​​​ടെ പ​​​ഠ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി. ➨ 2016 ന​​​വം​​​ബ​​​ർ 18- ഉദയനഗറിനടുത്തു ശാന്തിനഗർ പള്ളിക്കു മുന്നിലെ കബറിടം തുറന്ന്‍ പ​​​ള്ളി​​​യി​​​ലേ​​​ക്കു മാ​​​റ്റി സ്ഥാ​​​പിക്കുന്നു. ഇതിന്റെ വിശദമായ റിപ്പോർട്ടുകളും അനുബന്ധ രേഖകളും വത്തിക്കാൻ കാര്യാലയത്തിനു സമര്‍പ്പിക്കുന്നു. ➨ 2017 മാ​​​ർ​​​ച്ച് 21- ​നാമകരണ നടപടികളുടെ ക​​​ർ​​​ദി​​​നാ​​​ൾ​​​മാ​​​രു​​​ടെ തി​​​രു​​​സം​​​ഘം യോ​​​ഗം ചേ​​​ർ​​​ന്നു ➨ 2017 മാ​​​ർ​​​ച്ച് 24- സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യയെ വാ​​​ഴ്ത്ത​​​പ്പെ​​​ട്ട ര​​​ക്ത​​​സാ​​​ക്ഷി​​​യാ​​​യി ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള അ​​​ന്തി​​​മ​​​രേ​​​ഖ​​​ അംഗീകരിക്കുന്നു.
Image: /content_image/News/News-2017-03-24-04:14:31.jpg
Keywords: റാണി മരിയ, സി​​​സ്റ്റ​​​ർ റാ​​​ണി മരിയ
Content: 4491
Category: 1
Sub Category:
Heading: ക​​ർ​​ദി​​നാ​​ൾ വി​​ല്യം ഹെന്‍റി കീ​​ല​​ർ അന്തരിച്ചു
Content: വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: ക​​ത്തോ​​ലി​​ക്കാ-​​യ​​ഹൂ​​ദ ബ​​ന്ധ​​ങ്ങ​​ൾ മെ​​ച്ച​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നു നി​​സ്തു​​ല സംഭാവന ന​​ൽ​​കി​​യ ബാ​​ൾ​​ട്ടി​​മോ​​റി​​ലെ ആര്‍ച്ച് ബിഷപ്പ് എമിരിറ്റസ് ക​​ർ​​ദി​​നാ​​ൾ വി​​ല്യം എ​​ച്ച് കീ​​ല​​ർ അ​​ന്ത​​രി​​ച്ചു. 86 വയസായിരിന്നു. കാ​​റ്റ​​ൺ​​സ്‌​​വി​​ൽ ലിറ്റില്‍ സിസ്റ്റേഴ്സ് ഓഫ് പൂവര്‍ നടത്തുന്ന സെ​​ന്‍റ് മാ​​ർ​​ട്ടി​​ൻ​​സ് വ​​യോ​​ജ​​ന മ​​ന്ദി​​ര​​ത്തി​​ൽ ഇ​​ന്ന​​ലെ​​യാ​​യി​​രു​​ന്നു അ​​ന്ത്യം. വാര്‍ദ്ധക്യ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം. 1931 മാര്‍ച്ച് നാലിനാണ് വി​​ല്യം എ​​ച്ച് കീ​​ലറിന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം വെയിന്‍വുഡിലെ ചാള്‍സ് ബോറോമിയോ സെമിനാരിയില്‍ ചേര്‍ന്ന അദ്ദേഹം പിന്നീട് റോമിലെ പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റിയിലും പഠനം നടത്തി. 1955 ജൂലൈ 17നു അദ്ദേഹം തിരുപട്ടം സ്വീകരിച്ചു. പിന്നീട് പെ​​ൻ​​സി​​ൽ​​വാ​​നി​​യ​​യി​​ലെ ഹാ​​രി​​സ്ബ​​ർ​​ഗ് ബി​​ഷ​​പ്പാ​​യി​​രു​​ന്ന കീ​​ല​​ർ 1989​​ലാ​​ണ് ബാള്‍ട്ടിമോര്‍ അതിരൂപതാദ്ധ്യക്ഷനായി നി​​യ​​മി​​ത​​നാ​​യ​​ത്.​​ 1994ൽ ​​ആണ് കര്‍ദിനാള്‍ പദവിയിലേക്ക് ഉ​​യ​​ർ​​ത്ത​​പ്പെ​​ട്ടത്. യു​​എ​​സ് കാ​​ത്ത​​ലി​​ക് ബി​​ഷ​​പ്സ് കോ​​ൺ​​ഫ്ര​​ൻ​​സ് അ​​ധ്യ​​ക്ഷ​​നാ​​യി പ്ര​​വ​​ർ​​ത്തി​​ച്ച അ​​ദ്ദേ​​ഹം ക​​ത്തോ​​ലി​​ക്കാ-​​യ​​ഹൂ​​ദ ബ​​ന്ധ​​ങ്ങ​​ൾ മെച്ചപ്പെടുത്തുന്നതിന് കാര്യമായി സം​​ഭാ​​വ​​ന ന​​ൽ​​കി​​. എക്യുമെനിക്കല്‍, മ​​താ​​ന്ത​​ര സ​​മി​​തി​​ക​​ളി​​ൽ അം​​ഗ​​മാ​​യി​​രു​​ന്ന അദ്ദേഹം അബോര്‍ഷനെതിരെ തുടര്‍ച്ചയായി ശബ്ദമുയര്‍ത്തിയ ഒരാള്‍ കൂടിയായിരിന്നു. ക​​ർ​​ദി​​നാ​​ൾ കീലറുടെ നി​​ര്യാ​​ണ​​ത്തോ​​ടെ ക​​ർ​​ദി​​നാ​​ൾ തിരുസം​​ഘ​​ത്തി​​ലെ അം​​ഗ​​ങ്ങ​​ളു​​ടെ എ​​ണ്ണം 223 ആ​​യി കു​​റ​​ഞ്ഞു.
Image: /content_image/News/News-2017-03-24-05:04:22.jpg
Keywords: അന്തരി
Content: 4492
Category: 1
Sub Category:
Heading: ഫാത്തിമയില്‍ ദൈവമാതാവിന്റെ ദര്‍ശനം ലഭിച്ച ഫ്രാന്‍സിസ്കോയും ജസീന്തയും വിശുദ്ധ പദവിയിലേക്ക്
Content: വത്തിക്കാന്‍: പോര്‍ച്ചുഗലിലെ ഫാത്തിമായില്‍ വെച്ച് പരിശുദ്ധ ദൈവമാതാവിന്റെ ദര്‍ശനം ലഭിച്ച ഫ്രാന്‍സിസ്കോയെയും ജസീന്താ മാര്‍ട്ടോയെയും വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നു. ഇവരുടെ മാധ്യസ്ഥം വഴി സംഭവിച്ച അത്ഭുതം നാമകരണ നടപടികള്‍ക്കായുള്ള കര്‍ദിനാള്‍മാരുടെ തിരുസംഘം അംഗീകരിച്ചതിനെ തുടര്‍ന്നാണ് വിശുദ്ധ പദവി സംബന്ധിച്ച പ്രഖ്യാപനം വന്നത്. ബ്രസീലിലെ മുപ്പതും മെക്‌സിക്കോയിലെ മൂന്നും രക്തസാക്ഷികളെയും വിശുദ്ധരായി പ്രഖ്യാപിക്കുന്നതിനും മാര്‍പാപ്പ അംഗീകാരം നല്‍കി. ഇന്നലെ മാര്‍ച്ച് 23-ന് ഫ്രാന്‍സിസ് പാപ്പാ കര്‍ദ്ദിനാള്‍മാരുടെ തിരുസംഘത്തിന്റെ പ്രിഫെക്ടായ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാട്ടോയുമായി കൂടിക്കാഴ്ച നടത്തിയിരിന്നു. ഈ കൂടിക്കാഴ്ചക്കിടക്കാണ് ഇതുസംബന്ധിച്ച പ്രഖ്യാപനത്തില്‍ പാപ്പാ ഒപ്പുവച്ചതെന്ന് വത്തിക്കാന്‍ വൃത്തങ്ങള്‍ അറിയിച്ചു. 2000-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായാണ് ഫ്രാന്‍സിസ്കോയെയും ജാസിന്താ മാര്‍ട്ടോയെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്. ഫാത്തിമായില്‍ ദര്‍ശനം ലഭിച്ച ലൂസിയായെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനു വേണ്ടിയുള്ള നാമകരണ നടപടികള്‍ അടുത്തിടെയാണ് ആരംഭിച്ചത്. ഇതിനിടെയാണ് ഫ്രാന്‍സിസ്കോയും ജാസിന്താ മാര്‍ട്ടോയെയും വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നത്. ദൈവമാതാവ് പ്രത്യക്ഷപ്പെട്ടതിന്റെ നൂറാം വാര്‍ഷികം പ്രമാണിച്ച് ഫ്രാന്‍സിസ് പാപ്പാ മെയ് 12-13 തീയതികളില്‍ ഫാത്തിമ സന്ദര്‍ശിക്കുന്നുണ്ട്. മാര്‍പാപ്പായുടെ ഫാത്തിമാ സന്ദര്‍ശനവേളയില്‍ ഇവരെ വിശുദ്ധരായി പ്രഖ്യാപിക്കുവാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ദൈവമാതാവിന്റെ ദര്‍ശനം ലഭിച്ച മൂന്നുപേരില്‍ മൂന്നാമത്തെ ആളായിരുന്ന ലൂസിയ സാന്തോസാണ് ഏറ്റവും അധികം നാള്‍ ജീവിച്ചിരുന്നത്. കര്‍മ്മലീത്ത സന്യാസിനിയായിരുന്നു ലൂസിയ 2005-ലാണ് മരണപ്പെട്ടത്. മരണത്തിനു ശേഷം 5 വര്‍ഷം കാത്തിരിക്കണമെന്ന നടപടിക്രമം ഒഴിവാക്കി 2008-ല്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പാ ലൂസിയയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള നാമകരണ നടപടികള്‍ക്ക് തുടക്കം കുറിക്കുകയായിരുന്നു. അടുത്തിടെയാണ് പോര്‍ച്ചുഗലിലെ കത്തോലിക്ക വൃത്തം 15,000ത്തിലധികം പേജുകളുള്ള തെളിവുകള്‍ വത്തിക്കാന് സമര്‍പ്പിച്ചത്.
Image: /content_image/TitleNews/TitleNews-2017-03-24-06:09:09.jpg
Keywords: ഫാത്തിമ,
Content: 4493
Category: 1
Sub Category:
Heading: മ്യാന്‍മറില്‍ ആയിരകണക്കിന് ക്രൈസ്തവ വിശ്വാസികള്‍ പലായനം ചെയ്യുന്നു
Content: നെയ്പിഡോ: മ്യാന്മറില്‍ ആഭ്യന്തര കലാപം രൂക്ഷമായതിനെ തുടര്‍ന്നു പതിനായിരകണക്കിന് ക്രിസ്ത്യാനികള്‍ തങ്ങളുടെ വീടും സ്വത്തും ഉപേക്ഷിച്ച് പലായനം ചെയ്യുന്നതായി റിപ്പോര്‍ട്ട്. തുര്‍ക്കിയുടെ നാഷണല്‍ പബ്ലിക്ക് ബ്രോഡ്കാസ്റ്റര്‍ ടി‌ആര്‍‌ടി വേള്‍ഡ് റിപ്പോര്‍ട്ട് പ്രകാരം മ്യാന്‍മറില്‍ നിന്നുമുള്ള ഏതാണ്ട് ഒരു ലക്ഷത്തിലധികം ക്രൈസ്തവ വിശ്വാസികള്‍ പലായനം ചെയ്തു മലേഷ്യയില്‍ അഭയാര്‍ത്ഥികളായി തുടരുന്നുണ്ടെന്നാണ് കണക്കുകള്‍. ഓങ് സാന്‍ സൂചി അധികാരത്തിലെത്തിയപ്പോള്‍ ആക്രമണം ഒരു പരിധി വരെ കുറയുമെന്നാണ് വിലയിരുത്തിയിരിന്നത്. എന്നാല്‍ തീവ്രബുദ്ധമത രാജ്യമായ മ്യാന്മറില്‍ ആക്രമണം രൂക്ഷമാകുകയാണ് ചെയ്തത്. കാലങ്ങളായി നീണ്ടു നില്‍ക്കുന്ന ഈ ആഭ്യന്തര കലാപത്തിനു യാതൊരു കുറവും വരുത്തുവാന്‍ ഭരണകൂടത്തിന് സാധിച്ചിട്ടില്ലായെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മ്യാന്‍മറിലെ 5.69 കോടി ജനങ്ങളില്‍ 88 ശതമാനവും ബുദ്ധമത വിശ്വാസികളാണ്‌. ആറ്‌ ശതമാനം ക്രിസ്‌ത്യാനികളും നാല്‌ ശതമാനം ഇസ്ലാം മതവിശ്വാസികളുമാണ് രാജ്യത്തുള്ളത്. തീവ്ര ബുദ്ധമത വിശ്വാസികളുടെ അതിക്രമങ്ങളും പീഢനങ്ങളും മ്യാന്‍മറിലെ ക്രൈസ്‌തവരേയും മുസ്ലിമുകളേയും ഇടതടവില്ലാതെ വേട്ടയാടിക്കൊണ്ടിരിക്കയാണ്‌. അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന മതന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെട്ട ഗോത്ര വിഭാഗങ്ങളും മ്യാന്‍മര്‍ സൈന്യവും തമ്മിലാണ് പ്രധാന പോരാട്ടം നടക്കുന്നത്. അടുത്തകാലത്തായി ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ ക്രിസ്ത്യാനികളും മറ്റ് മതന്യൂനപക്ഷങ്ങളും മ്യാന്‍മറില്‍ നിന്നും ജീവന്‍ രക്ഷിക്കുവാനായി പലായനം ചെയ്തു കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ഇരുവിഭാഗങ്ങളും തമ്മില്‍ വെടിനിറുത്തല്‍ പ്രഖ്യപിച്ചിരുന്നുവെങ്കിലും കച്ചിന്‍, ഷാന്‍ പ്രദേശങ്ങളില്‍ മ്യാന്‍മര്‍ സൈന്യം കടുത്ത ആക്രമണങ്ങള്‍ നടത്തികൊണ്ടിരിക്കുകയാണെന്ന് സന്നദ്ധ സംഘടനയായ ‘ഓപ്പണ്‍ ഡോഴ്സ്’ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. സ്ത്രീകളെ മാനഭംഗപ്പെടുത്തുക, സാധാരണക്കാരെ കൊല്ലുക, ജനങ്ങളെ ഭവനരഹിതരാക്കുക തുടങ്ങിയ ഹീനപ്രവര്‍ത്തികള്‍ കലാപം അടിച്ചമര്‍ത്തുക എന്ന പേരില്‍ സര്‍ക്കാര്‍ സൈന്യം ചെയ്തുവരുന്നതായി ‘ദി ക്രിസ്റ്റ്യന്‍ പോസ്റ്റ്‌’ റിപ്പോര്‍ട്ട് ചെയ്യുന്നു. മ്യാന്‍മറിലെ നിരാലംബരായ ക്രിസ്ത്യാനികള്‍ അടക്കമുള്ള മതന്യൂനപക്ഷങ്ങള്‍ നേരിടുന്ന ദുരിതങ്ങളിലേക്ക് അന്താരാഷ്ട സമൂഹത്തിന്റെ ശ്രദ്ധ പതിയേണ്ടത് അത്യാവശ്യമാണെന്നാണ് നിരീക്ഷകര്‍ പറയുന്നത്.
Image: /content_image/TitleNews/TitleNews-2017-03-24-07:09:30.jpg
Keywords: മ്യാ
Content: 4494
Category: 1
Sub Category:
Heading: ലണ്ടന്‍ ആക്രമണം: ഫ്രാന്‍സിസ് പാപ്പ ദുഃഖം രേഖപ്പെടുത്തി
Content: വത്തിക്കാന്‍: ലണ്ടനില്‍ പാര്‍ലമെന്‍റ് മന്ദിരത്തിനു സമീപം നടന്ന ഭീകരാക്രമണത്തില്‍ ഫ്രാന്‍സിസ് പാപ്പ ദുഃഖം രേഖപ്പെടുത്തി. മാര്‍പാപ്പയ്ക്കു വേണ്ടി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി വെസ്റ്റ്മിനിസ്റ്റര്‍ അതിരൂപതയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ വിന്‍സന്‍റ് നിക്കോളാസിന് എഴുതിയ കത്തിലാണ് തന്റെ ദുഃഖം പങ്കുവെച്ചിരിക്കുന്നത്. ആക്രമണത്തില്‍ മരണമടഞ്ഞവരെയും പരിക്കേറ്റവരെയും ഫ്രാന്‍സിസ് പാപ്പാ വേദനയോടെ ഓര്‍ക്കുകയും ദുരന്തം മൂലം വേദനിക്കുന്നവരോടു പ്രാര്‍ത്ഥനാപൂര്‍വ്വകമായ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നുവെന്ന് സന്ദേശത്തില്‍ പറയുന്നു. അതേ സമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. ഭീകരാക്രമണവുമായി ബന്ധപ്പെട്ടു ലണ്ടനിലും ബെർമിംഗ്ഹാമിലും ആറിടത്തു നടത്തിയ റെയ്ഡിൽ എട്ടുപേർ അറസ്റ്റിലായെന്നും റിപ്പോര്‍ട്ടുണ്ട്. പാർലമെന്റ് മന്ദിരം ഇന്നലെ വീണ്ടും തുറന്നു പ്രവർത്തിച്ചു. ജനാധിപത്യത്തെ നിശ്ശബ്ദമാക്കാൻ നടത്തിയ ഭീകരാക്രമണത്തെ തങ്ങൾ ഭയപ്പെടുന്നില്ലെന്നു ജനസഭയിൽ പ്രധാനമന്ത്രി തെരേസ മേ വ്യക്തമാക്കി.
Image: /content_image/News/News-2017-03-24-07:46:18.jpg
Keywords: അനുശോചനം, ദുഃഖ
Content: 4495
Category: 4
Sub Category:
Heading: വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ ഘാതകന്‍ മാനസാന്തരപ്പെട്ടത് എങ്ങനെ?
Content: 1995 ഫെബ്രവരി 25നായിരുന്നു ആ സംഭവം. പെരുമ്പാവൂര്‍ പുല്ലുവഴി സ്വദേശിനിയായ സിസ്റ്റര്‍ റാണി മരിയ (51) ഉദയനഗറില്‍നിന്ന് ഇന്‍ഡോറിലേക്കുള്ള യാത്രാമധ്യേയാണ് കൊല്ലപ്പെട്ടത്. ബസ്സിനുള്ളിലിട്ട് തുരുതുരെ കുത്തിയശേഷം പുറത്തേക്ക് അവരെ വലിച്ചിടുകയായിരുന്നു. വിജനമായ നച്ചന്‍ബോറ മലനിരകളിലൂടെ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ സമുന്ദറിനെ കൂടാതെ കൊലപാതകം ആസൂത്രണം ചെയ്ത ജീവന്‍ സിങ്, ധര്‍മേന്ദ്ര സിങ് എന്നിവരുമുണ്ടായിരുന്നു. പുല്ലുവഴി വട്ടാലില്‍ പൈലിയുടെയും ഏലീശ്വായുടെയും മകളായിരുന്നു ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സംന്യാസിനിയായിരുന്ന റാണി മരിയ. മധ്യപ്രദേശിലെ ഉദയനഗറിലും പരിസരത്തും നടത്തിയ സാമൂഹികപ്രവര്‍ത്തനങ്ങള്‍ക്കുള്ള 'സമ്മാന'മായിരുന്നു ആ വധശിക്ഷ. കാളകള്‍ക്കൊപ്പം തോളില്‍ നുകംപേറി ഉഴുതിരുന്ന പട്ടിണി പാവങ്ങള്‍ക്ക് സിസ്റ്റര്‍ സ്വയംപര്യാപ്തതയുടെ പാഠങ്ങള്‍ പകര്‍ന്നു കൊടുത്തു. നാട്ടുമുതലാളിമാരില്‍നിന്ന് കൊള്ളപ്പലിശയ്ക്ക് പണം കടംവാങ്ങി കൃഷിചെയ്ത് നശിച്ചവരായിരുന്നു ഗ്രാമീണരിലേറെയും. ബാങ്ക് വായ്പ ലഭ്യമാക്കിയും പുത്തന്‍ കൃഷിരീതികള്‍ പരിചയപ്പെടുത്തിയും റാണി അവരെ സ്വാശ്രയത്വത്തിലേക്ക് നയിച്ചു. സഹകരണസംഘവും സ്വാശ്രയസംഘവുമൊക്കെ രൂപവത്കരിക്കാന്‍ അവരെ പ്രാപ്തരാക്കി. ശുചിത്വമുള്ള ജീവിതരീതി സിസ്റ്റര്‍ അവരെ പരിശീലിപ്പിച്ചു. കുട്ടികളെ സ്‌കൂളില്‍ പറഞ്ഞയച്ചു. സ്ത്രീകള്‍ക്കായി പ്രത്യേകക്ലാസ്സുകള്‍ നടത്തി. മുതലാളിമാര്‍ കള്ളക്കേസുകളില്‍ കുടുക്കി പീഡിപ്പിച്ച സാധാരണക്കാര്‍ക്ക് നിയമസഹായം നല്‍കി. സ്വാഭാവികമായി ഇത് ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചു. അതിന്റെ അനന്തരഫലമായിരുന്നു നിഷ്ഠുരമായ ആ കൊലപാതകം. സമുന്ദറും കൂട്ടാളികളും പിടിയിലായി. കേസില്‍ ശിക്ഷിക്കപ്പെട്ടത് സമുന്ദര്‍ സിങ് മാത്രം; അതും ജീവപര്യന്തം. ഗൂഢാലോചന നടത്തിയവര്‍ തെളിവുകളുടെ അഭാവത്തില്‍ രക്ഷപ്പെട്ടു. അവര്‍ പിന്നെ സമുന്ദറിനെ തിരിഞ്ഞുനോക്കിയില്ല. ഭാര്യയും അയാളെ ഉപേക്ഷിച്ചു. ഇന്‍ഡോര്‍ സെന്‍ട്രല്‍ ജയിലിലെ ഇരുളില്‍ അന്തര്‍മുഖനായി സമുന്ദര്‍ കഴിഞ്ഞുകൂടി. 2002 ആഗസ്ത് 21 സമുന്ദറിന്റെ ജീവിതത്തിലെ മറക്കാനാവാത്ത മറ്റൊരു ദിനമാണ്. അന്ന് രാഖീ ബന്ധനായിരുന്നു. വൈകിട്ട് അഞ്ചുമണിയോടെ സമുന്ദറിനെ കാണാന്‍ ഒരു അതിഥിയെത്തി. അത് റാണിയുടെ അനുജത്തി സിസ്റ്റര്‍ സെല്‍മിയായിരുന്നു. അവര്‍ സ്വന്തം സഹോദരിയുടെ നെഞ്ചില്‍ കത്തിയിറക്കിയ കൈകളില്‍ രാഖികെട്ടി സമുന്ദറിനെ സഹോദരനായി സ്വീകരിച്ചു. റാണിയുടെ ചോരവീണ ആ കൈകളില്‍ ചുംബിച്ചു. ഉലഞ്ഞുപോയ സമുന്ദര്‍ സെല്‍മിയുടെ കാലുകളില്‍ കെട്ടിപ്പിടിച്ച് മാപ്പുചോദിച്ചു. അലറിക്കരഞ്ഞുകൊണ്ട് അയാള്‍ ആവര്‍ത്തിച്ചു: ''ക്ഷമിക്കൂ സഹോദരീ... എന്നോട് ക്ഷമിക്കൂ!'' ''ഞാന്‍ നിന്നോട് പണ്ടേ ക്ഷമിച്ചതാണല്ലോ'', സെല്‍മി പറഞ്ഞു: ''ദൈവവും നിന്നോട് ക്ഷമിച്ചിട്ടുണ്ടാകും. നീ ഇനി തളരരുത്. ഞങ്ങളെല്ലാം എന്നും നിനക്കായി പ്രാര്‍ഥിക്കുന്നുണ്ട്!''. സെല്‍മി നല്‍കിയ മധുരം എല്ലാവര്‍ക്കും പങ്കുവെച്ച് ജയിലറയിലേക്ക് മടങ്ങുമ്പോള്‍ സമുന്ദര്‍ ഒരു പുതിയ മനുഷ്യനായി മാറിയിരുന്നു. ജയിലില്‍ കഴിയുന്നവരുടെ ശുശ്രൂഷ നിയോഗമായി സ്വീകരിച്ച സ്വാമിയച്ചനെന്നറിയപ്പെടുന്ന ഫാ. സച്ചിദാനന്ദാണ് ആ കൂടിക്കാഴ്ചയ്ക്ക് സാഹചര്യമൊരുക്കിയത്. സ്‌നേഹത്തിന്റെയും ക്ഷമയുടെയും ആഴമേറിയ അനുഭവമാണ് തനിക്കുകിട്ടിയതെന്ന് അതേക്കുറിച്ച് സെല്‍മി പിന്നീട് വെളിപ്പെടുത്തിയിരിന്നു. സമുന്ദറിന്റെ ജീവിതത്തില്‍ മറക്കാനാവാത്ത അനുഭവങ്ങള്‍ അവസാനിക്കുന്നില്ല. 2003 ഫെബ്രവരി 24ന് ജയിലില്‍ റാണി മരിയയുടെ അമ്മ ഏലീശ്വയും സഹോദരന്‍ സ്റ്റീഫനും സമുന്ദറിനെ തേടിയെത്തി. സിസ്റ്റര്‍ സെല്‍മിയും ഒപ്പമുണ്ടായിരുന്നു. മകളെ കൊന്നവന്റെ കൈകളില്‍ ആ അമ്മ ചുംബിച്ചു.''എന്റെ മകളുടെ രക്തംവീണ കൈകളാണിത്. ഇതില്‍ ചുംബിക്കുക എന്റെ ആഗ്രഹമായിരുന്നു!''. ആ അമ്മയുടെ വാക്കുകള്‍ കേട്ട് സമുന്ദര്‍ പൊട്ടിക്കരഞ്ഞു. “നിങ്ങള്‍ ക്രൈസ്തവര്‍ക്കു മാത്രമേ ഇതുപോലെ ക്ഷമിക്കാനാവൂ,” എന്നാണ് ഘാതകന്‍ കണ്ണീരോടെ പറഞ്ഞത്. പുണ്യാത്മാവായ സിസ്റ്റര്‍ റാണി മരിയ പ്രവര്‍ത്തിച്ച ആദ്യാത്ഭുതമായിരിക്കാം ക്ഷമിക്കുന്ന സ്നേഹത്തിലൂടെ ആര്‍ജ്ജിച്ച ഈ ഘാതകന്‍റെ മാനസാന്തരം. പിറ്റേന്ന് റാണി മരിയയുടെ എട്ടാം ചരമവാര്‍ഷികമായിരുന്നു. അനുസ്മരണച്ചടങ്ങില്‍ പങ്കെടുത്ത കര്‍ദിനാള്‍ വര്‍ക്കി വിതയത്തില്‍ റാണി മരിയയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിന്റെ നടപടിക്രമങ്ങള്‍ക്ക് തുടക്കംകുറിച്ചു. സമുന്ദറിന് മാപ്പുനല്‍കിയതായി കുടുംബാംഗങ്ങള്‍ എഴുതിനല്‍കി. നിയമത്തിന്റെ നൂലാമാലകള്‍ കടന്ന് 2006 ആഗസ്ത് 22ന് അയാള്‍ ജയില്‍ മോചിതനായി. പിറ്റേന്നുതന്നെ ഉദയനഗറിന് സമീപം മിര്‍ജാപുരിലുള്ള റാണി മരിയയുടെ കബറിടത്തില്‍ സമുന്ദര്‍ എത്തി. ഒരു നിലവിളിയോടെ അയാള്‍ നിലത്തുവീണ് പ്രണമിച്ചു. പിന്നീട് നച്ചന്‍ബോര്‍ മലനിരകളില്‍ താനവളെ കുത്തിക്കൊന്ന സ്ഥലത്തുള്ള സ്മാരകത്തില്‍പോയി പ്രാര്‍ഥിച്ചു. കോണ്‍വെന്റിലെത്തി സിസ്റ്റേഴ്‌സിനോട് മാപ്പുചോദിച്ച്, അവര്‍ക്കൊപ്പം ഭക്ഷണവും കഴിച്ചാണ് അയാള്‍ മടങ്ങിയത്. റാണി മരിയ പിറന്ന വീടുകാണാന്‍ സമുന്ദര്‍ സ്വാമിയച്ചനൊപ്പം കേരളത്തിലും വന്നു. 2007 ജനവരി 20ന് ബൈബിളിലെ ധൂര്‍ത്തപുത്രനെപ്പോലെ അയാള്‍ കുമ്പിട്ട ശിരസ്സോടെ പുല്ലുവഴിയിലെ വട്ടാലില്‍ തറവാട്ടിലെത്തി. അവശനായിരുന്ന റാണി മരിയയുടെ പിതാവ് പൈലിയുടെയും ഏലീശ്വായുടെയും മുമ്പില്‍ അയാള്‍ മുട്ടുകുത്തി സമസ്താപരാധങ്ങള്‍ക്കും മാപ്പിരന്നു. തങ്ങളുടെ പൊന്നോമനയെ കൊന്നവന്റെ ശിരസ്സില്‍ ആ വൃദ്ധദമ്പതികള്‍ വിറയ്ക്കുന്ന കരം ചേര്‍ത്ത് അനുഗ്രഹിച്ചു. റാണിയുടെ സഹോദരങ്ങളും അടുത്ത ബന്ധുക്കളും സ്‌നേഹത്തോടെ അയാളെ ഊട്ടി. ധാരാളം വിഭവങ്ങളുള്ള സദ്യയായിരുന്നു അത്. എല്ലാവരുടെയും സ്‌നേഹപ്രകടനങ്ങള്‍ സമുന്ദറിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അയാള്‍ ഒരു കുഞ്ഞിനെപ്പോലെ പൊട്ടിക്കരഞ്ഞു. പിന്നെ ചുണ്ടോടുചേര്‍ത്തുവെച്ച സ്വന്തം കൈ കടിച്ചുമുറിച്ചു. അവനെ കെട്ടിപ്പിടിച്ചുകൊണ്ട് ഏലീശ്വ വിലക്കി: ''അരുത് മകനേ... ഞങ്ങളെല്ലാവരും ക്ഷമിച്ചല്ലോ. ഇനി നീ കരഞ്ഞാല്‍ ഞങ്ങള്‍ക്ക് വിഷമമാകും. നീയും ഞങ്ങളുടെ മോനല്ലേ?'' ഇത് കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു. പിന്നീട് ഒരുവട്ടംകൂടി സമുന്ദര്‍ സ്വാമിയച്ചനൊപ്പം പുല്ലുവഴിയില്‍ വന്നുമടങ്ങി. ഇന്ന്‍ സമുന്ദര്‍ കൃഷിചെയ്ത് ജീവിക്കുകയാണ്. അയാള്‍ക്ക് പശുക്കളും എരുമകളുമുണ്ട്. സമയം കിട്ടുമ്പോഴെല്ലാം കോണ്‍വെന്റിലെത്തും. ഉദയനഗര്‍ സ്‌നേഹസദന്‍ കോണ്‍വെന്റിലിപ്പോള്‍ മദറായിരിക്കുന്നത് സിസ്റ്റര്‍ സെല്‍മിയാണ്. സഹോദരി കൊല്ലപ്പെട്ട അതേ സ്ഥലത്ത് ജോലിചെയ്യണമെന്ന അവരുടെ ആഗ്രഹം കോണ്‍വെന്റ് അധികൃതര്‍ അനുവദിക്കുകയായിരുന്നു. അവരെ കാണാന്‍ചെല്ലുമ്പോള്‍ തന്റെ വയലില്‍നിന്നുള്ള ഗോതമ്പോ ഫലങ്ങളോ എന്തെങ്കിലും സമുന്ദര്‍ ഈ സഹോദരിക്കായി കരുതുന്നു. 2015 ഫെബ്രവരി 25ന് നടന്ന അനുസ്മരണച്ചടങ്ങിലും തന്റെ വയലില്‍നിന്നുള്ള വിഭവങ്ങള്‍ സമുന്ദര്‍ കാഴ്ചയായി സമര്‍പ്പിച്ചു. ചടങ്ങില്‍ മുഖ്യകാര്‍മികത്വം വഹിച്ച കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കാല്‍ക്കല്‍വീണ് അയാള്‍ ഒരിക്കല്‍ക്കൂടി തന്റെ തെറ്റിന് മാപ്പിരന്നു. പുല്ലുവഴിയില്‍നിന്ന് ചടങ്ങിനെത്തിയവരുടെ നേതൃത്വത്തില്‍ തുടക്കംകുറിച്ച 'റാണി മരിയ ഫൗണ്ടേഷ'നില്‍ ആദ്യ അംഗമായതും സമുന്ദറാണ്. (കടപ്പാട്: മാതൃഭൂമി) തന്റെ മകളുടെ ഘാതകനെ, തന്റെ സഹോദരിയുടെ ഘാതകനെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തിയ റാണി മരിയയുടെ അമ്മ എലീശ്വയും സഹോദരി സിസ്റ്റര്‍ ജെസ്മിയും ക്ഷമിക്കുന്ന സ്നേഹത്തിന്റെ ഉദാത്തമാതൃകയാണ് ലോകത്തിന് കാണിച്ചു കൊടുത്തത്. ഒപ്പം പാപത്തിന്റെ പടുകുഴിയില്‍ വീണ ഒരു മനുഷ്യനു സത്യത്തിന്റെ മാര്‍ഗ്ഗത്തിലേക്കുള്ള വഴിയും അവര്‍ തുറന്ന്‍ നല്‍കി. വാർധക്യസഹജമായ അസുഖങ്ങൾമൂലം 2016 സെപ്റ്റംബര്‍ 8നു ഏലീശ്വ നിത്യതയിലേക്ക് യാത്രയായെങ്കിലും ആ അമ്മ കാണിച്ച മഹത്തായ ക്ഷമിക്കുന്ന സ്നേഹം ലോകത്തിന് മുന്നില്‍ എക്കാലവും ഒരു സാക്ഷ്യമായി തുടരും. ക്രിസ്തുവിന്റെ ക്ഷമിക്കുന്ന സ്നേഹം പകർന്നു നൽകുവാൻ ഒരു കുടുംബം തയ്യാറായപ്പോൾ അത് ഒരു കൊലപാതകിയെ പുതിയ മനുഷ്യനാക്കി മാറ്റി. സ്വന്തം സഹോദരിയുടെ കൊലപാതകിയോട് ക്ഷമിച്ചു കൊണ്ട് അയാളെ സ്വന്തം സഹോദരനായി സ്വീകരിക്കുവാൻ, സ്വന്തം മകളുടെ കൊലപാതകിയോട് ക്ഷമിച്ചുകൊണ്ട് അയാളെ സ്വന്തം മകനായി സ്വീകരിക്കുവാൻ ഒരു മനുഷ്യനു സാധ്യമല്ല. ക്രിസ്തുവിനോട് ചേർന്നു നിൽക്കുന്ന ഒരു വ്യക്തിക്കു മാത്രമേ ഇപ്രകാരം ക്ഷമിക്കാൻ സാധിക്കൂ. സിസ്റ്റർ റാണി മരിയയുടെ കുടുംബം ചെയ്ത ഈ മഹത്തായ പ്രവർത്തി ലോകം മുഴുവനുമുള്ള ഒരു സന്ദേശമാണ്. ഇന്ന് ഒരു കുറ്റവാളിയെക്കുറിച്ചു കേൾക്കുമ്പോൾ 'അയാളെ തൂക്കിലേറ്റുക' എന്നു വിളിച്ചുപറയുന്ന ഒരുപാട് സോഷ്യൽ മീഡിയ സുഹൃത്തുക്കളെ നമുക്കു കാണുവാൻ സാധിക്കും. ഇപ്രകാരം വിളിച്ചു പറയുന്നവർ ഒരിക്കലും ക്രിസ്തുവിന്റെ അനുയായികളല്ല. ചെയ്തുപോയ തെറ്റുകളോർത്ത് പശ്ചാത്തപിക്കുന്ന, ജീവിതത്തിൽ വന്നുപോയ പിഴവുകളോർത്തു ഒന്നു പൊട്ടിക്കരയാനാഗ്രഹിക്കുന്ന ഒരുപാടു കുറ്റവാളികൾ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട് ജയിലുകളിൽ കഴിയുന്നു. അവരോട് കാരുണ്യം കാണിക്കാനോ, അവരെ ഒന്നു സന്ദർശിക്കാനോ നാം തയ്യാറാകുമ്പോൾ ലോകം തന്നെ മാറുന്നതു കാണുവാൻ സാധിക്കും. ഇപ്രകാരമുള്ള കുറ്റവാളികളെ സന്ദർശിക്കുമ്പോൾ നാം ക്രിസ്തുവിനെ തന്നെയാണ് സന്ദർശിക്കുന്നത്. ഇപ്രകാരം നമ്മൾ ചെയ്യുമ്പോൾ, അവസാന വിധി ദിവസത്തിൽ അവിടുന്നു നമ്മോടു പറയും "എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരെ, വരുവിൻ, ലോകസ്ഥാപനം മുതൽ നിങ്ങൾക്കായി സജ്ജമാക്കിയിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിൻ. എന്തെന്നാൽ... ഞാൻ കാരാഗ്രഹത്തിലായിരുന്നു; നിങ്ങൾ എന്റെയടുത്തു വന്നു" (മത്തായി 25:34-36) (Originally Published On 24/03/2017) #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/JXMG4XT3gTaFvtOu8X9Rfg}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/Mirror/Mirror-2017-03-24-09:12:18.jpg
Keywords: റാണി
Content: 4496
Category: 1
Sub Category:
Heading: ദൈവത്തിന്റേയും സാത്താന്റെയും സ്വരത്തെ വേർതിരിച്ചറിയണം: ക്രൈസ്തവ നിരീശ്വരവാദികളോട് ഫ്രാൻസിസ് മാർപാപ്പ
Content: വത്തിക്കാൻ: ദൈവത്തിന്റെ സ്വരം കേള്‍ക്കുന്നത് നാം അവസാനിപ്പിച്ചോ? ബൈബിൾ കൈയ്യിലെടുത്ത് നമ്മുടെ ആവശ്യങ്ങൾ പറയുക മാത്രമാണോ ചെയ്യുന്നത്? ഹൃദയം കഠിനമാക്കിയവരാണോ നാം? ദൈവത്തിൽ നിന്ന് അകന്നവരാണോ നാം? ദൈവവിശ്വാസത്തേക്കാൾ ലോകത്തിന്റേതായ സ്വരങ്ങൾക്കാണോ നാം മുൻഗണന നല്കുന്നത് ?" സ്വയം വിലയിരുത്താനുള്ള ഒരു ചോദ്യാവലിയാണ് സാന്താ മാർത്തായിൽ വ്യാഴാഴ്ച നടന്ന ബലിമധ്യേയുള്ള പ്രസംഗത്തിൽ ഫ്രാൻസിസ് മാർപാപ്പ ഉന്നയിച്ചത്. ദൈവത്തിന്റെ സ്വരം ശ്രവിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജെറമിയാ പ്രവാചകന്റെ പുസ്തകത്തിലെ വായനയെ അടിസ്ഥാനമാക്കിയാണ് മാര്‍പാപ്പ സംസാരിച്ചത്. ദൈവത്തില്‍ നിന്ന്‍ പുറം തിരിഞ്ഞ് നില്ക്കുമ്പോള്‍ അവിടുത്തെ പദ്ധതിക്കെതിരായി ബിംബങ്ങളുടെ സ്വരത്തിന് പ്രാധാന്യം നല്‍കുന്ന സ്ഥിതിവിശേഷത്തില്‍ എത്തിച്ചേരുന്നുവെന്നും ഇതേപ്പറ്റി ആഴത്തിൽ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. ദൈവത്തിന്റെ സ്വരത്തിന് നേരെ ചെവിയടക്കുന്ന പക്ഷം അവിടുന്നില്‍ നിന്ന്‍ നാം അകലുന്നു. ക്രൈസ്തവ സമൂഹമായ ഒരു ഇടവകയിലോ രൂപതയിലോ അവിടുത്തെ സ്വരത്തിന് കാത് കൊടുക്കാതെ ലോകത്തിന്‍റെ സ്വരങ്ങള്‍ക്ക് ചെവികൊടുക്കുമ്പോള്‍ അത് അവിശ്വാസത്തിലേക്കുള്ള പാതയാണ് നല്‍കുക. ഇത്തരം സമൂഹങ്ങള്‍ ദൈവത്തില്‍ നിന്ന്‍ ഏറെ ദൂരെയാണെന്ന്‍ മാത്രമല്ല, ലൗകികതയ്ക്കും ബിംബങ്ങള്‍ക്കുമാണ് പ്രാധാന്യം നല്‍കുക. ദൈവത്തില്‍ നിന്ന്‍ അകന്ന്‍ മാറി ഹൃദയം കഠിനമാക്കുമ്പോള്‍ നാം വിജാതീയരായ കത്തോലിക്കരോ നിരീശ്വരവാദികളായ കത്തോലിക്കരോ ആയി മാറുന്നുവെന്ന് മാര്‍പാപ്പ പറഞ്ഞു. ദൈന്യംദിന ജീവിതത്തിൽ ദൈവിക ഹിതത്തിന് വിധേയരാകാതെ, എത്രയോ തവണ നാം തെറ്റ് ആവർത്തിച്ചിരിക്കുന്നു. ഈ അവിശ്വാസം എവിടെ ചെന്നാണ് അവസാനിക്കുക?. സംശയത്തിലാണ് അത് ചെന്ന് കലാശിക്കുന്നത്. ദൈവത്തിന്റേയും സാത്താന്റെയും സ്വരത്തെ വേർതിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയിലെത്തിക്കുന്നു. വി.ലൂക്കായുടെ സുവിശേഷത്തിലെ യേശു ബേൽസബൂലിനെ കൊണ്ടാണ് രോഗശാന്തി നല്കുന്നത് എന്ന് സംശയിച്ച യഹൂദരുടെ വാക്കുകള്‍ ഉപയോഗിച്ചാണ് പരിശുദ്ധ പിതാവ് അതിനുള്ള വിശദീകരണം നൽകിയത്. ദൈവവുമായുള്ള ബന്ധം മറന്നു പോകുന്ന നാമ്മോരുത്തരും സ്വയം വിലയിരുത്തൽ നടത്തി നിര്‍മ്മലമായ ഹൃദയത്തോടെ അവിടുത്തെ സ്വരം ശ്രവിക്കാനുള്ള കൃപയ്ക്കായി അപേക്ഷിക്കാം എന്ന നിർദ്ദേശത്തോടെയാണ് മാർപാപ്പ തന്റെ വാക്കുകള്‍ ഉപസംഹരിച്ചത്.
Image: /content_image/News/News-2017-03-24-11:02:51.jpg
Keywords: ഫ്രാന്‍സിസ് പാപ്പ
Content: 4497
Category: 18
Sub Category:
Heading: സീറോ മലബാര്‍ സഭാ പ്രൊ-ലൈഫ് അപ്പോസ്തലേറ്റിന് സെക്രട്ടറിമാരെ നിയമിച്ചു
Content: കൊച്ചി: സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭയുടെ കുടുംബങ്ങള്‍ക്കും അല്മായര്‍ക്കും ജീവനും വേണ്ടിയുള്ള കമ്മീഷന്റെ ജനറല്‍ സെക്രട്ടറിയായി റവ.ഡോ. ആന്റണി (ജോബി) മൂലയിലിനെ നിയമിച്ചു. ഈ കമ്മീഷനുകീഴിലുള്ള വിവിധസംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും സെക്രട്ടറിമാരെ ഏകോപിപ്പിച്ച് പ്രവര്‍ത്തനം നടത്തുന്നതിനുവേണ്ടിയാണ് ഈ നിയമനം നടത്തിയിരിക്കുന്നത്. ചങ്ങനാശേരി അതിരൂപതയിലെ തുരുത്തിയിലുള്ള കാനാ സെന്റ് ജോണ്‍പോള്‍ രണ്ടാമന്‍ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ രജിസ്ട്രാറും പ്രഫസറുമാണ് റവ.ഡോ. ആന്റണി മൂലയില്‍. റോമില്‍ നിന്നു കുടുംബദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റു നേടിയ ഇദ്ദേഹം അതിരൂപത പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയാണ്. കമ്മീഷനു കീഴില്‍ പുതിയതായി രൂപം കൊണ്ട പ്രോലൈഫ് അപ്പോസ്തലേറ്റിന്റെ സെക്രട്ടറിയായി സാബു ജോസിനെയും നിയമിച്ചിട്ടുണ്ട്. കെ.സി.ബി.സി. പ്രൊ-ലൈഫ് സമിതി ജനറല്‍ സെക്രട്ടറി, സീറോ മലബാര്‍ സഭയുടെ പബ്ലിക് അഫയേഴ്‌സ് സമിതി അംഗം, എറണാകുളം അതിരൂപത പബ്ലിക് അഫയേഴ്‌സ് സമിതി കണ്‍വീനര്‍, ന്യൂമാന്‍സ് അസോസ്സിയേഷന്‍ ഓഫ് ഇന്ത്യ കേരള ചാപ്റ്റര്‍ വൈസ് പ്രസിഡന്റ്, ഗുഡ് ന്യൂസ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍, അഗതി സംരക്ഷണ പ്രസ്ഥാനമായ 'ലൗ & കെയറി'ന്റെ ഡയറക്ടര്‍, മാനസികരോഗികളുടെ സംരക്ഷണത്തിനായുള്ള പ്രസ്ഥാനമായ 'കനിവി'ന്റെ പി.ആര്‍.ഒ., റാണി മരിയ ഫൗണ്ടേഷന്റെ ജനറല്‍ സെക്രട്ടറി, കെ.സി.ബി.സി. മദ്യ വിരുദ്ധ സമിതി ഇടപ്പള്ളി ഫൊറോന പ്രസിഡന്റ്, സെന്റ് മേരീസ് ഫാമിലി യൂണിറ്റ് വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. കെ.സി.ബി.സി. പ്രൊ-ലൈഫ് സമിതിയുടെ നേതൃത്വത്തില്‍ കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങളെ ആദരിച്ച ജീവസമൃദ്ധി കോഡിനേറ്റര്‍, കാരുണ്യ കേരള സന്ദേശ യാത്രയുടെ ചീഫ് കോഡിനേറ്റര്‍, കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റിയുടെ ജോയിന്റ് സെക്രട്ടറി - പ്രൊമോട്ടര്‍, പ്രൊ-ലൈഫ് സമിതിയുടെ സ്ഥാപകാംഗം, പി.ആര്‍.ഒ. എന്നീ പദവികളില്‍ സേവനമനുഷ്ടിച്ചിരുന്നു. പാലാരിവട്ടം സെന്റ് മാര്‍ട്ടിന്‍ ഡി പോറസ് ഇടവകയിലെ ചേക്കോന്തയില്‍ കുടുംബാംഗമാണ്. കമ്മീഷനിലെ മറ്റു സെക്രട്ടറിമാര്‍ അഡ്വ. ജോസ് വിതയത്തില്‍ (അല്മായ ഫോറങ്ങള്‍), അഡ്വ. ബിജു പറയന്നിലം (കത്തോലിക്കാ കോണ്‍ഗ്രസ്), ശ്രീമതി ജിജി ജേക്കബ് പുളിയംകുന്നേല്‍ (മാതൃവേദി), ഫാ. ജോസഫ് കൊല്ലക്കൊമ്പില്‍ (ഫാമിലി അപ്പോസ്തലേറ്റ്) ഫാ. ലോറന്‍സ് തൈക്കാട്ടില്‍ (കുടുംബകൂട്ടായ്മ) എന്നിവരാണ്. കുടുംബങ്ങള്‍ക്കും അല്മായര്‍ക്കും ജീവനും വേണ്ടിയുള്ള കമ്മീഷന്റെ ചെയര്‍മാന്‍ ബിഷപ് മാര്‍ മാത്യു അറയ്ക്കലാണ്. ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനാനിയിലും ബിഷപ് മാര്‍ ജോസ് പുളിക്കലുമാണ് കമ്മീഷനിലെ അംഗങ്ങള്‍.
Image: /content_image/India/India-2017-03-24-18:29:12.jpg
Keywords: പ്രോലൈ