Contents

Displaying 4161-4170 of 25043 results.
Content: 4434
Category: 1
Sub Category:
Heading: സിറിയയില്‍ വീണ്ടും ക്രൂര നരഹത്യ: ബോംബ് സ്ഫോടനത്തെ തുടര്‍ന്നു ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞ് രണ്ടായി മുറിഞ്ഞു
Content: ആലപ്പോ: സിറിയന്‍ ഭരണകൂടവും വിമതരും തമ്മില്‍ നടക്കുന്ന ആഭ്യന്തര കലാപത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളുമായി 'സിറിയന്‍ അമേരിക്കന്‍ മെഡിക്കല്‍ സൊസൈറ്റി'. രോഗികള്‍ക്കും ഗര്‍ഭിണികള്‍ക്കും നേരെ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുകയാണെന്നും ബോംബ് സ്ഫോടനത്തെ തുടര്‍ന്നു ഗര്‍ഭിണിയായ സ്ത്രീയുടെ ഉദരത്തിലെ ശിശു രണ്ടായി വേര്‍പ്പെട്ട അവസ്ഥയില്‍ കണ്ടെത്തിയെന്നും ഗൈനക്കോളജിസ്റ്റായ ഡോ. ഫരീദ വെളിപ്പെടുത്തി. ഹോസ്പിറ്റലില്‍ എത്തുവാന്‍ കഴിയാതെ രക്തസ്രാവത്തെ തുടര്‍ന്നു ഗര്‍ഭിണികളായ നിരവധി സ്ത്രീകള്‍ മരണപ്പെട്ടിട്ടുണ്ട് എന്നും ഡോ. ഫരീദ കൂട്ടിച്ചേര്‍ത്തു. “മാരകമായി മുറിവേറ്റിട്ടുള്ള നിരവധി സ്ത്രീകളെ ഞങ്ങള്‍ ചികിത്സിച്ചിട്ടുണ്ട്. അതില്‍ ഒരു സ്ത്രീ ഞങ്ങളുടെ ചികിത്സ കാരണം രക്ഷപ്പെട്ടെങ്കിലും ബോംബ്‌ സ്ഫോടനത്തിന്റെ ആഘാതത്തില്‍ അവളുടെ ഉദരത്തിലെ ശിശു രണ്ടായി വേര്‍പ്പെട്ട അവസ്ഥയിലായിരുന്നു.” ഡോ. ഫരീദ വെളിപ്പെടുത്തി. സര്‍ക്കാര്‍ അനുകൂല വാദികളുടെ ആക്രമണങ്ങള്‍ നിമിത്തം ആലപ്പോയിലെ ആരോഗ്യ സംരക്ഷണ മേഖല ആകെ തകരാറിലായതായി 'സിറിയന്‍ അമേരിക്കന്‍ മെഡിക്കല്‍ സൊസൈറ്റി'യിലെ ഡോക്ടര്‍മാര്‍ പറയുന്നു. ബങ്കറുകളെ നശിപ്പിക്കുന്ന ബോംബുകളും, രാസായുധങ്ങളും വഴി അവര്‍ രോഗികളേയും മെഡിക്കല്‍ സ്റ്റാഫിനേയും ഭയപ്പെടുത്തുകയാണ്. റഷ്യയുടെ ഇടപെടല്‍ നിമിത്തം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി. കലാപം നിമിത്തം മരുന്നുകളും മറ്റ് ആവശ്യ സാധനങ്ങളും രോഗികളിലേക്ക് എത്തിക്കുവാന്‍ കഴിയുന്നില്ല. യു‌എന്‍ സംവിധാനങ്ങളും തകരാറിലായതായി അബ്ദുള്‍ഖലേക് എന്ന ഡോക്ടര്‍ പറഞ്ഞു. യു‌എന്‍, ലോകാരോഗ്യ സംഘടന എന്നിവരുടെ സഹായത്തോടെ ഒരു ആശുപത്രി മാറ്റി സ്ഥാപിക്കുവാന്‍ ശ്രമിച്ചുവെങ്കിലും സൈന്യത്തിന്റെ ഇടപെടല്‍ നിമിത്തം ആ ശ്രമം പരാജയപ്പെട്ടതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ അനുകൂലികള്‍ ഉപരോധമേര്‍പ്പെടുത്തിയ മറ്റൊരു നഗരത്തില്‍ ഡയാലിസിസ് ആവശ്യമുണ്ടായിരുന്ന 30 രോഗികളില്‍, ജീവന്‍ രക്ഷിക്കുവാനുള്ള മരുന്നുകള്‍ എത്തിയപ്പോഴേക്കും 3 പേര്‍ മരണപ്പെട്ടതായും അദ്ദേഹം വെളിപ്പെടുത്തി. ആലപ്പോയിലെ ഒരു ആശുപത്രിയില്‍ സിസേറിയന്‍ നടത്തികൊണ്ടിരിക്കുമ്പോള്‍ തങ്ങളുടെ ആശുപത്രിയുടെ മേല്‍ക്കൂരയില്‍ ഒരു ബോംബ്‌ പതിച്ച കാര്യം ഡോ. ഫരീദ ഭീതിയോടു കൂടിയാണ് പങ്കുവെച്ചത്. അന്താരാഷ്‌ട്ര മത സ്വാതന്ത്ര്യത്തിനുള്ള അമേരിക്കന്‍ കമ്മീഷന്റെ വിലയിരുത്തല്‍ പ്രകാരം സിറിയയിലെ ആഭ്യന്തര കലാപത്തില്‍ ഏതാണ്ട് നാല് ലക്ഷത്തോളം ആളുകള്‍ മരണപ്പെടുകയും, 11 ദശലക്ഷത്തിലധികം ആളുകള്‍ ഭവന-രഹിതരാക്കപ്പെടുകയും ചെയ്തിട്ടുണ്ട്. 5 ദശലക്ഷത്തോളം പേര്‍ അഭയാര്‍ത്ഥികളായി പലായനം ചെയ്തു. 6.6 ദശലക്ഷത്തോളം പേര്‍ ഭവനരഹിതരായി ഇപ്പോഴും സിറിയയില്‍ തുടരുകയാണ്. ഭരണകൂടത്തിന്റെ കീഴില്‍ നിരവധി ക്രിസ്ത്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും, സാമൂഹിക പ്രവര്‍ത്തകരും, മതനേതാക്കളും കൊല്ലപ്പെട്ടതായും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് കൂടാതെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദ സംഘടന മത ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ യുദ്ധം പ്രഖ്യാപിച്ചതോടു കൂടി സിറിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലുള്ള നിരവധി ക്രിസ്ത്യാനികളും യസീദികളും ഭീതിയില്‍ കഴിയുകയാണ്. അതേ സമയം സര്‍ക്കാര്‍ ഉപരോധമേര്‍പ്പെടുത്തിയ നാല് നഗരങ്ങളില്‍ ഐക്യരാഷ്ട്ര സംഘടനയുടെ സഹായം എത്തിക്കുവാന്‍ കഴിയുന്നില്ലായെന്നത് സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കുന്നു.
Image: /content_image/News/News-2017-03-16-18:34:39.jpg
Keywords: സിറിയ
Content: 4435
Category: 18
Sub Category:
Heading: ഫാത്തിമാ പ്രത്യക്ഷീകരണത്തിന്റെ ശതാബ്ദിയുടെ ഭാഗമായി കേരളത്തിലും ആഘോഷങ്ങള്‍
Content: കൊ​​​ച്ചി: ഫാത്തിമാ പ്രത്യക്ഷീകരണത്തിന്റെ ശതാബ്ദിയുടെ ഭാഗമായി കെ​​​സി​​​ബി​​​സി കരിസ്മാറ്റിക് ക​​​മ്മീ​​​ഷ​​​ന്‍റെയും വി​​​വി​​​ധ മ​​​രി​​​യ​​​ൻ മരിയന്‍ മൂവ്മെന്‍റുകളുടെയും ആഭിമുഖ്യത്തില്‍ വിവിധ ശുശ്രൂഷകള്‍ നടത്തുവാന്‍ തീരുമാനിച്ചു. ജൂബിലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​​ക്കു നേ​​​തൃ​​​ത്വം നല്‍കുന്നതിനായി ക​​​രി​​​സ്മാ​​​റ്റി​​​ക് ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് സാ​​​മു​​​വ​​​ൽ മാ​​​ർ ഐ​​​റേ​​​നി​​​യോസ് ര​​​ക്ഷാ​​​ധി​​​കാ​​​രി​​​യാ​​​യി സ​​​മി​​​തി​​​ക്കു രൂ​​​പം ന​​​ൽ​​​കി. ക​​​രി​​​സ്മാ​​​റ്റി​​​ക് ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ.​ ​​വ​​​ർ​​​ഗീ​​​സ് മു​​​ണ്ട​​​ക്ക​​​ലാ​​​ണു ചെ​​​യ​​​ർ​​​മാ​​​ൻ. എ​​​ല്ലാ മ​​​രി​​​യ​​​ൻ മി​​​നി​​​സ്ട്രി​​​ക​​​ളു​​​ടെ​​​യും പ​​​ങ്കാ​​​ളി​​​ത്ത​​​ത്തോ​​​ടെ ഏ​​​പ്രി​​​ൽ 23ന് ​​​ക​​​ള​​​മ​​​ശേ​​​രി എ​​​മ്മാ​​​വൂ​​​സി​​​ൽ ഒ​​​രു​​​ക്ക​ ധ്യാ​​​നം ന​​​ട​​​ത്തും. ഫാ​​​ത്തി​​​മാ​​​യി​​​ലെ ആ​​​ദ്യ പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട​​​ലി​​​ന്‍റെ മേ​​​യ് 13നു ​​​ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ ന​​​ട​​​ക്കും. ഓ​​​ഗ​​​സ്റ്റ് മാസത്തില്‍ ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ആ​​​ളൂ​​​രി​​​ൽ ന​​​ട​​​ക്കു​​​ന്ന കരിസ്മാറ്റിക് ജൂ​​​ബി​​​ലി​​​വ​​​ർ​​​ഷ അ​​​ഖി​​​ല ലോ​​​ക മ​​​ല​​​യാ​​​ളി ​സം​​​ഗ​​​മ​​​വേ​​​ദി​​​യി​​​ൽ ഫാ​​​ത്തി​​​മാ​ മാ​​​താ​​​വി​​​ന്‍റെ തി​​​രു​​​സ്വ​​​രൂ​​​പം പ്ര​​​തി​​​ഷ്ഠി​​​ക്കും. കണ്‍വെന്‍ഷനു ശേഷം ആരംഭിക്കുന്ന തി​​​രു​​​സ്വ​​​രൂ​​​പ പ്ര​​​യാണം കേ​​​ര​​​ള​​​ത്തി​​​ലെ 31 ക​​​ത്തോ​​​ലി​​​ക്ക രൂ​​​പ​​​ത​​​ക​​​ളി​​​ലൂടെയും കടന്ന്‍ പോകും. ഒക്ടോബര്‍ അവസാനത്തോടെ തിരുസ്വരൂപ പ്ര​​​യാ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​കും.
Image: /content_image/India/India-2017-03-17-03:13:37.jpg
Keywords: ഫാത്തിമ
Content: 4436
Category: 18
Sub Category:
Heading: മിഷന്‍ ലീഗ് സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു
Content: മൂ​​​വാ​​​റ്റു​​​പു​​​ഴ: ചെ​​​റു​​​പു​​​ഷ്പ മി​​​ഷ​​​ൻ ലീ​​​ഗിന്റെ അടുത്ത മൂന്നു പ്ര​​​വ​​​ർ​​​ത്ത​​​ന വര്‍ഷത്തേക്കുള്ള സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ളെ തിരഞ്ഞെടുത്തു. മൂ​​​വാ​​​റ്റു​​​പു​​​ഴ​​​യി​​​ൽ ന​​​ട​​​ന്ന സം​​​സ്ഥാ​​​ന മാ​​​നേ​​​ജിം​​​ഗ് ക​​​മ്മി​​​റ്റി​​​യിലാണ് തിരഞ്ഞെടുപ്പ് നടന്നത്. കമ്മറ്റി കോ​​​ത​​​മം​​​ഗ​​​ലം ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് മഠത്തികണ്ടത്തില്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യി ഫാ. ​​​മാ​​​ത്യു അ​​​ര​​​യ​​​ത്തി​​​നാ​​​ൽ, സി​​​സ്റ്റ​​​ർ ഷി​​​നി എ​​​സ്‌​​​വി​​​എംനേയും സംഘടനയുടെ പ്രസിഡന്‍റായി ബി​​​നു മാ​​​ങ്കൂ​​​ട്ടത്തെയും തിരഞ്ഞെടുത്തു. ആ​​​ൻ​​​സ് മാ​​​ത്യുവിനെ ​​​വൈ​​​സ് പ്ര​​​സി​​​ഡന്റായും ഷി​​​നോ മോ​​​ള​​​ത്തിനെ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റിയായും ക്ലി​​​ൻ​​​സി ആ​​​ല​​​ത്ത​​​റയെ ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റിയായും റീ​​​ജ​​​ണ​​​ൽ ഓ​​​ർ​​​ഗ​​​നൈ​​​സ​​​ർ​​​മാ​​​രാ​​​യി കൊ​​​ച്ചി -ജോ​​​യി പ​​​ട​​​യാ​​​ട്ടി​​​ൽ, കൊ​​​ല്ലം -ജോ​​​ണ്‍​സ​​​ണ്‍ കാ​​​ഞ്ഞി​​​ര​​​ങ്ങാ​​​ട്ട്, കോ​​​ട്ട​​​യം-​​​റി​​​ക്കി കോ​​​ച്ചേ​​​രി​​​ൽ, മ​​​ല​​​ബാ​​​ർ-​​​ജ​​​യ്സ​​​ണ്‍ പാ​​​ല​​​യൂ​​​ർ എന്നിവരെയും തിരഞ്ഞെടുത്തു. ദേ​​​ശീ​​​യ പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​യി ശ​​​ര​​​ത് ബാ​​​വ​​​ക്കാ​​​ട്ട് (കൊ​​​ച്ചി), അ​​​രു​​​ണ്‍ പു​​​ത്ത​​​ൻ​​​പു​​​ര​​​യ്ക്ക​​​ൽ (​​​കോ​​​ത​​​മം​​​ഗ​​​ലം), കെ.​​​എം. മാ​​​ണി ക​​​ണി​​​യാ​​​രോ​​​ലി​​​ക്ക​​​ൽ (ത​​​ല​​​ശേ​​​രി), സി​​​നി നാ​​​ലു​​​ക​​​ണ്ട​​​ത്തി​​​ൽ (എ​​​റ​​​ണാ​​​കു​​​ളം), ഓ​​​ഡി​​​റ്റേ​​​ഴ്സാ​​​യി ടി.​​​എം. മാ​​​ത്യു (ച​​​ങ്ങ​​​നാ​​​ശേ​​​രി), ബി​​​നോ​​​യി ചെ​​​മ്മ​​​ര​​​പ്പി​​​ള്ളി​​​ൽ (ഇ​​​ടു​​​ക്കി), ജോ​​​യി പ​​​ട​​​യാ​​​ട്ടി​​​ൽ (കോ​​​ത​​​മം​​​ഗ​​​ലം) എ​​​ന്നി​​​വ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. തിരഞ്ഞെടുപ്പ് സമ്മേളനത്തില്‍ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ബെ​​​ന്നി മു​​​ത്ത​​​നാ​​​ട്ട് അദ്ധ്യക്ഷനായിരിന്നു.
Image: /content_image/India/India-2017-03-17-03:45:15.jpg
Keywords: ചെറുപുഷ്
Content: 4437
Category: 18
Sub Category:
Heading: മദ്യനിരോധനം അട്ടിമറിക്കാനുള്ള നടപടി അപലപനീയം: ചങ്ങനാശ്ശേരി അതിരൂപത ജാഗ്രതാ സമിതി
Content: ച​ങ്ങ​നാ​ശേ​രി: മ​ദ്യ​നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള മു​ൻ സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​വും അ​തി​നു​വേ​ണ്ടി സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളും അട്ടിമറിക്കാന്‍ ശ്ര​മി​ക്കു​ന്ന​താ​യി ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ജാ​ഗ്ര​താ​സ​മി​തി. മ​ദ്യ നി​രോ​ധ​ന​മ​ല്ല, മ​ദ്യ​വ​ർ​ജ​ന​മാ​ണ് അ​ഭി​ല​ഷ​ണീ​യം എ​ന്ന ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട​വ​രു​ടെ നി​ല​പാ​ടു​ക​ൾ ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്നും മ​ദ്യ​നി​രോ​ധ​ന​വും മ​ദ്യ​വ​ർ​ജ​ന​വും ഒ​രു​മി​ച്ചു കൊ​ണ്ടു​പോ​ക​ണ​മെ​ന്നും സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. മ​ദ്യ​നി​രോ​ധ​നം ല​ക്ഷ്യം​വ​ച്ചു ബാ​ർ ലൈ​സ​ൻ​സു​ക​ൾ പു​തു​ക്കി ന​ൽ​കാ​തെ​യും ഓ​രോ​വ​ർ​ഷ​വും പ​ത്തു ശ​ത​മാ​നം വീ​തം ബി​വ​റേ​ജ് ഔ​ട്ട്‌​ലെ​റ്റു​ക​ൾ പൂ​ട്ടാ​നു​മു​ള്ള തീ​രു​മാ​നം സ​ർ​ക്കാ​ർ മാ​റ്റി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് മ​ദ്യ​ലോ​ബി​ക​ളു​ടെ സ​മ്മ​ർദ്ധത്തിന് വഴങ്ങുന്നതാണെന്ന് സംശയകരമാണ്. സു​പ്രീം​കോ​ട​തി വി​ധി ദു​ർ​വ്യാ​ഖ്യാ​നം ചെ​യ്ത് നി​ല​വി​ലു​ള്ള ബി​വ​റേ​ജ് ഔ​ട്ട്‌​ലെ​റ്റു​ക​ൾ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റാ​നു​ള്ള ശ്ര​മം അ​പ​ല​പ​നീ​യ​മാണെന്നും യോഗം നിരീക്ഷിച്ചു. അ​തി​രൂ​പ​താ കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ പി​ആ​ർ​ഒ ജോ​ജി ചി​റ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മി​തി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ആ​ന്‍റ​ണി ത​ല​ച്ച​ല്ലൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​വ.​ഡോ. ജോ​ബി മൂ​ല​യി​ൽ, റ​വ.​ഡോ. വ​ർ​ഗീ​സ് താ​ന​മാ​വു​ങ്ക​ൽ, പി. ജോ​സ​ഫ്, ഡൊ​മി​നി​ക് ജോ​സ​ഫ്, ലി​ബി​ൻ കു​ര്യാ​ക്കോ​സ് പ്ര​ഫ. ജെ.​സി. മാ​ട​പ്പാ​ട്ട്, ഡോ. ​സോ​ണി ക​ണ്ട​ങ്ക​രി, കെ.​വി. സെ​ബാ​സ്റ്റ്യ​ൻ, ജോ​ബി പ്രാ​ക്കു​ഴി, എ​ന്നി​വ​ർ പ്രസംഗിച്ചു.
Image: /content_image/India/India-2017-03-17-04:01:24.jpg
Keywords: ചങ്ങനാ
Content: 4438
Category: 9
Sub Category:
Heading: വചനാഭിഷേകത്തിന്റെ അനുഗ്രഹവർഷം 'തണ്ടർ ഓഫ് ഗോഡ്' നാളെ: ഫാ.ഷൈജു നടുവത്താനി, ബ്രദർ സെബാസ്റ്റ്യൻ സെയിൽസ് എന്നിവർ നയിക്കും
Content: സെഹിയോൻ യൂറോപ്പ് ഡയറക്ടർ റവ. ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ ദേശ ഭാഷാ വ്യത്യാസമില്ലാതെ സുവിശേഷവത്ക്കരണം സാദ്ധ്യമാക്കുക എന്ന ലക്ഷ്യം മുൻനിർത്തിക്കൊണ്ടുള്ള ഇംഗ്ലീഷ് ധ്യാന ശുശ്രൂഷ "തണ്ടർ ഓഫ് ഗോഡ്" 18 ന് നാളെ, ശനിയാഴ്ച ക്രോളിയിൽ നടക്കും. പ്രമുഖ വചനപ്രഘോഷനും സെഹിയോൻ യൂറോപ്പ് അസി. ഡയറക്ടറുമായ റവ. ഫാ. ഷൈജു നടുവത്താനി, ആത്മീയ രോഗശാന്തി ശുശ്രൂഷകനായ ബ്രദർ സെബാസ്റ്റ്യൻ സെയിൽസ് എന്നിവർ ഇത്തവണ തണ്ടർ ഓഫ് ഗോഡ് നയിക്കും. വിവിധങ്ങളായ ഭാഷകളും സംസ്കാരവും ഇടകലർന്ന യൂറോപ്പിൽ നവ സുവിശേഷവത്ക്കരണത്തിന് ശക്തി പകർന്നുകൊണ്ട് അനേകം ദൈവിക അടയാളങ്ങളും അത്ഭുതങ്ങളും സാദ്ധ്യമാകുന്ന തണ്ടർ ഓഫ് ഗോഡിൽ ഇത്തവണ ബനഡിക്ടൻ സഭാംഗവും അനുഗ്രഹീത രോഗശാന്തി ശുശ്രൂഷകനുമായ ഫാ. റോഡ് ജോൺസിന്റെ മുഖ്യകാർമ്മികത്വത്തിൽ വി.കുർബാന നടക്കും. അരുന്ധൽ & ബ്രൈറ്റൺ അതിരൂപതാ ബിഷപ്പ് റിച്ചാർഡ് മോത്തിന്റെ അനുഗ്രഹാശീർവാദത്തോടെ നടത്തപ്പെടുന്ന കൺവെൻഷനിലേക്ക് വിവിധ പ്രദേശങ്ങളിൽനിന്നും വാഹനസൌകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. നാളെ ഉച്ചതിരിഞ്ഞ് 1 മണിമുതൽ വൈകിട്ട് 5 വരെ ക്രോളിയിലെ സെന്റ് വിൽഫ്രഡ് കാത്തലിക് സ്കൂളിലാണ് ( ST.WILFRED WAY, RH 11 8 PG) കൺവെൻഷൻ നടക്കുക. ആരാധന, വചനപ്രഘോഷണം, കുമ്പസാരം, സ്പിരിച്വൽ ഷെയറിംങ്, കുട്ടികൾക്കുള്ള ക്ലാസുകൾ തുടങ്ങിയ ശുശ്രൂഷകൾ കൺവെൻഷന്റെ ഭാഗമാകും. ഏറെ അനുഗ്രഹീതമായ ഈ പരിശുദ്ധാത്മാഭിഷേക കൺവെൻഷനിലേക്ക് സംഘാടകർ യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു. #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }# ബിജോയ് ആലപ്പാട്ട്.07960000217. #{red->n->n->കൺവെൻഷനായുള്ള വാഹനസൌകര്യത്തെപ്പറ്റിയുള്ള വിവരങ്ങൾക്ക്. }# വർത്തിംങ്: ജോളി 07578751427 <br> വോക്കിംങ്: ബീന വിൽസൺ. 07859888530.
Image: /content_image/Events/Events-2017-03-17-04:32:20.jpg
Keywords: തണ്ടര്‍, സെഹിയോന്‍
Content: 4439
Category: 1
Sub Category:
Heading: അബോര്‍ഷനും ദയാവധത്തിനും എതിരെയുള്ള നിലപാട് ആവര്‍ത്തിച്ച് മെക്സിക്കൻ മെത്രാൻ സമിതി
Content: മെക്സിക്കോ സിറ്റി: മനുഷ്യ ജീവൻ ഉരുവാകുന്നതു മുതൽ മരണം വരെയുള്ള അവസ്ഥകളിൽ ജീവന്റെ മൂല്യത്തിന് പ്രാധാന്യം നൽകുന്നതിന് തങ്ങളുടെ ഇടയ ദൗത്യവും നിയമസാധ്യതകളും വഴിയായി അക്ഷീണം പ്രയത്നിക്കുമെന്ന് മെക്സിക്കൻ മെത്രാന്‍ സമിതി. ഭ്രൂണഹത്യ, ദയാവധം തുടങ്ങിയവയെ കുറിച്ചുള്ള മെക്സിക്കോയിലെ ക്രൈസ്തവ നിയമനിർമ്മാതാക്കളുടെ വിവാദപരമായ പരാമർശത്തെ തുടർന്നാണ് ബിഷപ്പുമാരുടെ സംഘടന പ്രസ്താവനാക്കുറിപ്പ് ഇറക്കിയത്. നിയമ നിർമ്മാണ സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ നടത്തിയ വ്യക്തിപരമായ അഭിപ്രായം ഔദ്യോഗിക ക്രൈസ്തവ പഠനമായി അവതരിപ്പിച്ചതിനെ മെത്രാൻ സമിതി അപലപിച്ചു. ക്രൈസ്തവ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്നവർ ദുർവ്യാഖ്യാനം നടത്തുമ്പോൾ വിശ്വാസികൾക്കിടയിൽ തെറ്റിധാരണ ഉണ്ടാക്കുമെന്നും അതുവഴിയായി ജനങ്ങൾ വിശ്വാസത്തിൽ നിന്നും വ്യതിചലിക്കാൻ സാധ്യതയുണ്ടെന്നും സമിതി മുന്നറിയിപ്പ് നൽകി. മെക്സികോയിലെ ക്രൈസ്തവ നിയമനിർമ്മാതാക്കൾ വിശ്വാസ ജീവിതത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഉത്സുകരാണെങ്കിലും വ്യക്തിപരമായ അഭിപ്രായം പ്രകടിപ്പിക്കുമ്പോൾ അതു സഭയുടെ പ്രബോധനമല്ല എന്നു വ്യക്തമാക്കണമെന്നും മെത്രാൻ സമിതി കൂട്ടിച്ചേർത്തു. ആര്‍ച്ച് ബിഷപ്പ് ജോണ്‍ സി വെസ്റ്റര്‍, ആര്‍ച്ച് ബിഷപ്പ് മൈക്കല്‍ ഷീഹന്‍, ബിഷപ്പ് ഓസ്കര്‍ കാന്‍റു, ബിഷപ്പ് ജയിംസ് എസ് വാള്‍ തുടങ്ങിയ ബിഷപ്പുമാര്‍ സംയുക്തമായാണ് പ്രസ്താവന ഇറക്കിയത്.
Image: /content_image/News/News-2017-03-17-07:18:14.jpg
Keywords: മെക്സി, അബോ
Content: 4440
Category: 1
Sub Category:
Heading: ബംഗ്ലാദേശിലെ ക്രൈസ്തവ വിശ്വാസികളുടെ എണ്ണത്തില്‍ അത്ഭുതാവഹമായ വളര്‍ച്ച
Content: ധാക്ക: ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം രാജ്യങ്ങളില്‍ നാലാം സ്ഥാനത്തുള്ള ബംഗ്ലാദേശില്‍ ക്രിസ്ത്യാനികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവെന്ന്‍ പുതിയ റിപ്പോര്‍ട്ട്. ക്രിസ്റ്റ്യന്‍ ഫ്രീഡം ഇന്റര്‍നാഷണല്‍ എന്ന സംഘടന പുറത്തുവിട്ട പ്രകാരം രാജ്യത്തെ ക്രൈസ്തവ വിശ്വാസികളുടെ എണ്ണത്തില്‍ അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 'ഓപ്പണ്‍ ഡോര്‍സ്' എന്ന സന്നദ്ധ സംഘടന പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ബംഗ്ലാദേശില്‍ ഏകദേശം 8,66,000ത്തോളം ക്രിസ്ത്യാനികള്‍ ഉണ്ടെന്നാണ് ഇത് വരെയുണ്ടായിരിന്ന വിലയിരുത്തല്‍. എന്നാല്‍ ഇത് തെറ്റാണെന്നും ഏതാണ്ട് 15.6 ലക്ഷത്തോളം ക്രൈസ്തവ വിശ്വാസികള്‍ രാജ്യത്തുണ്ടെന്നും സി‌എഫ്‌ഐ ചൂണ്ടികാണിക്കുന്നു. ക്രിസ്തുമത വിശ്വാസത്തില്‍ ജനിക്കുകയും സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള പള്ളികളില്‍ പോവുകയും ചെയ്യുന്ന പരമ്പരാഗത ക്രിസ്ത്യാനികള്‍ മാത്രമേ ഔദ്യോഗിക കണക്കുകളില്‍ വന്നിട്ടുള്ളു എന്നും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിട്ടുള്ള ഇസ്ലാം മതസ്ഥരുടെ എണ്ണം കണക്കില്‍ വന്നിട്ടില്ല എന്നുമാണ് ക്രിസ്റ്റ്യന്‍ ഫ്രീഡം ഇന്റര്‍നാഷണല്‍ പുതിയ കണക്കുകള്‍ പ്രകാരം ചൂണികാണിക്കുന്നത്. സി‌എഫ്‌ഐ കണക്കുകള്‍ പ്രകാരം രാജ്യത്തെ ആകെ ജനസംഖ്യയുടെ 10 ശതമാനവും ക്രൈസ്തവരാണെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം ക്രൈസ്തവരുടെ എണ്ണം കൂടുംതോറും വിശ്വാസികള്‍ക്ക് നേരെയുള്ള പീഡനങ്ങളും വര്‍ദ്ധിച്ചു വരികയാണെന്നും റിപ്പോര്‍ട്ടുണ്ട്. ദേവാലയങ്ങള്‍ക്ക് നേരെയും വിശ്വാസികള്‍ക്ക് നേരെയും അക്രൈസ്തവരുടെ ആക്രമണങ്ങള്‍ തുടരുകയാണെന്ന് ഇസ്ലാം മതത്തില്‍ നിന്ന്‍ പരിവര്‍ത്തനം ചെയ്ത ഖാലേക്ക് എന്ന വിശ്വാസി സി‌എഫ്‌ഐയോട് വെളിപ്പെടുത്തി. 2007-ല്‍ മതപരിവര്‍ത്തനം ചെയ്തതിനു ശേഷം തന്റെ കടയും, വാഹനവും തനിക്ക് നഷ്ടപ്പെട്ടുവെന്നും വധശ്രമം വരെ നേരിട്ടുയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഏതാണ്ട് ഇരുപതിനായിരത്തോളം ഇസ്ലാം മത വിശ്വാസികള്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചിട്ടുണ്ടെന്നും ഖാലേക്ക് കൂട്ടിച്ചേര്‍ത്തു. ഓപ്പണ്‍ ഡോര്‍സിന്റെ ഏറ്റവും പുതിയ സര്‍വ്വേ പ്രകാരം ക്രൈസ്തവ വിശ്വാസികള്‍ ഏറ്റവും കൂടുതലായി പീഡിപ്പിക്കപ്പെടുന്ന രാജ്യങ്ങളില്‍ 26-മത്തെ സ്ഥാനമാണ് ബംഗ്ലാദേശിന്. പീഡനങ്ങള്‍ക്ക് നടുവിലും ശക്തമായ ക്രൈസ്തവ സാക്ഷ്യവുമായി രാജ്യത്തെ വിശ്വാസികള്‍ ക്രിസ്തുവിനെ പ്രഘോഷിക്കുകയാണ്.
Image: /content_image/News/News-2017-03-17-08:44:56.jpg
Keywords: എണ്ണത്തില്‍
Content: 4441
Category: 1
Sub Category:
Heading: നിശബ്ദ സേവനത്തിന്റെ 90 വര്‍ഷങ്ങളുമായി കത്തോലിക്ക സന്നദ്ധ സംഘടന
Content: വത്തിക്കാന്‍: പശ്ചിമേഷ്യ, വടക്ക്-കിഴക്കന്‍ ആഫ്രിക്ക, കിഴക്കന്‍ യൂറോപ്പ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ പാവപ്പെട്ട ആളുകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന കത്തോലിക് നിയര്‍ ഈസ്റ്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ സ്തുത്യര്‍ഹമായ സേവനത്തിന്റെ 90 വര്‍ഷങ്ങള്‍ പിന്നിട്ടു. പ്രാദേശിക സഭകളുടെ സഹകരണത്തോട് കൂടി പ്രവര്‍ത്തിക്കുന്ന അസോസിയേഷന്‍ വിദ്യാഭ്യാസം, പരിസ്ഥിതി, ആരോഗ്യം, തുടങ്ങിയ മേഖലയില്‍ വ്യക്തമായ ഇടപെടലാണ് നടത്തുന്നത്. റഷ്യയിലും, പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും സഹായമെത്തിക്കുവാന്‍ അമേരിക്കന്‍ കത്തോലിക്കാ സംഘടനകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന പിയൂസ് പതിനൊന്നാമന്‍ പാപ്പായുടെ ആഹ്വാനത്തെ തുടര്‍ന്നു 1926-ലാണ് 'കത്തോലിക് നിയര്‍ ഈസ്റ്റ് വെല്‍ഫെയര്‍ അസോസിയേഷന്‍' സ്ഥാപിക്കപ്പെട്ടത്. പാപ്പായുടെ പിന്തുണയുള്ള സംഘടന എന്ന നിലയില്‍ കത്തോലിക്കാ സഭയെ സഹായിക്കുവാനും, വിവിധ സഭകള്‍ തമ്മിലുള്ള ഐക്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുവാനുമുളള പ്രത്യേക അധികാരം അസോസിയേഷന് വത്തിക്കാനില്‍ നിന്ന്‍ ലഭിച്ചിട്ടുണ്ട്. 14 രാജ്യങ്ങളിലെ സേവനങ്ങള്‍ക്കായി ഏതാണ്ട് 22 ദശലക്ഷത്തോളം ഡോളറാണ് അസോസിയേഷന്‍ അടുത്തിടെ ചിലവഴിച്ചത്. പൗരസ്ത്യ രാജ്യങ്ങളിലുള്ള സഭകളില്‍ അജപാലനപരവും, മനുഷ്യത്വപരവുമായ സേവനങ്ങള്‍ ചെയ്യുന്നതില്‍ സഭയെ സഹായിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് അസോസിയേഷന്‍ സെക്രട്ടറിയായ മോണ്‍സിഞ്ഞോര്‍ ജോണ്‍ കോസര്‍ പറഞ്ഞു. ഈ വര്‍ഷം ഫ്രാന്‍സിസ് പാപ്പാ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും, ആ സന്ദര്‍ശനം ഇന്ത്യയില്‍ തങ്ങള്‍ നടത്തിവരുന്ന നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ വടക്കന്‍ സംസ്ഥാനങ്ങളിലെ വിദൂര ഗ്രാമങ്ങളില്‍ സുവിശേഷ പ്രഘോഷണത്തെ സഹായിക്കുകയെന്നതു സംഘടനയുടെ ദൗത്യത്തിന്റെ ഭാഗമാണ്. ഈജിപ്ത് പോലെ സഭക്ക് വെല്ലുവിളികള്‍ നേരിടുന്ന പ്രദേശങ്ങളില്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ സജീവമാണ്. ആഫ്രിക്കയിലെ വരള്‍ച്ചാ ബാധിത പ്രദേശങ്ങളിലെ സ്കൂള്‍ കുട്ടികള്‍ക്കിടയിലും, റഷ്യയുമായുള്ള യുദ്ധത്തില്‍ ഭവനരഹിതരായ ദശലക്ഷകണക്കിന് ആളുകള്‍ക്കിടയിലും സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് അസോസിയേഷന്‍ കാഴ്ചവെക്കുന്നത്. വിവിധ സഭകളും മതങ്ങളുമായി സംവാദങ്ങള്‍ സംഘടിപ്പിക്കുന്നതിലും പരസ്പര ഐക്യം നിലനിര്‍ത്തുവാന്‍ സംഘടനക്ക് കാര്യമായ പങ്കുണ്ടെന്നു മോണ്‍സിഞ്ഞോര്‍ പറഞ്ഞു. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ പ്രത്യേകിച്ച് ഇറാഖ്, സിറിയ, ലെബനന്‍, ജോര്‍ദ്ദാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളുടെ പ്രശ്നങ്ങളാണ് ഇപ്പോള്‍ തങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന്‍ മോണ്‍സിഞ്ഞോര്‍ ജോണ്‍ കോസര്‍ കൂട്ടിച്ചേര്‍ത്തു. ന്യൂയോര്‍ക്കിലെ മെത്രാപ്പോലീത്തയായ കര്‍ദ്ദിനാള്‍ തിമോത്തി ഡോളനാണ് അസോസിയേഷന്റെ ചെയര്‍മാന്‍.
Image: /content_image/News/News-2017-03-17-12:06:57.jpg
Keywords: കത്തോലിക്ക, സംഘട
Content: 4443
Category: 1
Sub Category:
Heading: ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയ്ക്ക് 8 പുതിയ റീജിയണുകള്‍ പ്രഖ്യാപിച്ച് രൂപതാധ്യക്ഷന്റെ സര്‍ക്കുലര്‍
Content: പ്രസ്റ്റണ്‍ : ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ജന്മമെടുത്ത് ആറുമാസം പിന്നിടുമ്പോള്‍ വളര്‍ച്ചയുടെ മറ്റൊരു നാഴികക്കല്ലു കൂടി. രൂപതയുടെ അജപാലന പ്രവര്‍ത്തനങ്ങള്‍ വിശ്വാസികളിലേയ്ക്കു കൂടുതല്‍ കാര്യക്ഷമമായി എത്തിക്കുന്നതിനും ആത്മീയ ശുശ്രൂഷകളും മറ്റു സഭാ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിനുമായി രൂപതയുടെ ഭൂമിശാസ്ത്ര സാഹചര്യങ്ങള്‍ പരിഗണിച്ച് എട്ടു റീജിയണുകളാക്കി പ്രഖ്യാപിച്ച് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഇന്നലെ വിജ്ഞാപനമിറക്കി. ഓരോ റീജിയണിലെയും പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാനായി എട്ടു വൈദികരെയും രൂപതാധ്യക്ഷന്‍ ചുമതലപ്പെടുത്തി. ഫാ. ജോസഫ് വെമ്പാടുംതറ വി സി (ഗ്ലാസ്‌ഗോ) ഫാ. തോമസ് തൈക്കൂട്ടത്തില്‍ എം.എസ്.ടി(മാഞ്ചസ്റ്റര്‍), ഫാ. സജി തോട്ടത്തില്‍ (പ്രസ്റ്റണ്‍) ഫാ. ജെയ്‌സണ്‍ കരിപ്പായി (കവന്‍ട്രി), ഫാ. ടെറിന്‍ മുല്ലക്കര (കേംബ്രിഡ്ജ്), ഫാ. പോള്‍ വെട്ടിക്കാട്ട് സി.എസ്.ടി. (ബ്രിസ്‌റ്റോള്‍) ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല (ലണ്ടന്‍), ഫാ. ടോമി ചിറയ്ക്കല്‍ മണവാളന്‍ (സൗത്താംപ്ടണ്‍) എന്നിവര്‍ക്ക് ഇനി മുതല്‍ ഫാ മാത്യു പിണക്കാട്ട്, ഫാ. ജെയ്‌സണ്‍ കരിപ്പായി, ഫാ. ടോമി ചിറയ്ക്കല്‍ മണവാളന്‍ എന്നിവര്‍ നേതൃത്വം നല്‍കും. സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ ഒക്ടോബറില്‍ നയിക്കുന്ന രൂപതയുടെ ആദ്യ ഔദ്യോഗിക ബൈബിള്‍ കണ്‍വെന്‍ഷന്‍ 22 മുതല്‍ 29 വരെ തീയതികളിലാണ് ക്രമീകരിച്ചിരിക്കുന്നത്. രൂപതാ കുടുംബം ഒരുമിച്ചിരുന്ന് വചനം വായിക്കുകയും പഠിക്കുകയും ധ്യാനിക്കുകയും ചെയ്യുന്ന ഈ കണ്‍വെന്‍ഷനുകളില്‍ എല്ലാ വിശ്വാസികളും താല്‍പര്യപൂര്‍വം പങ്കുചേരണമെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭ്യര്‍ത്ഥിച്ചു.
Image: /content_image/News/News-2017-03-17-12:37:27.jpg
Keywords: ഗ്രേറ്റ് ബ്രിട്ട, മാര്‍ സ്രാമ്പി
Content: 4445
Category: 9
Sub Category:
Heading: കത്തോലിക്കാ സഭാ ചരിത്രത്തിലെ ശക്തനായ പ്രവാചകന്‍ കേരളം എന്ന ചെറിയ ദിക്കില്‍ നിന്നും
Content: ലോകത്തിലെ എല്ലാ മഹാനഗരങ്ങളിലും യേശുക്രിസ്തുവിന്റെ സുവിശേഷം അറിയിക്കുവാന്‍ അനുഗ്രഹം ലഭിച്ച ദൈവത്തിന്റെ ശക്തനായ പ്രവാചകന്‍ ബ്രദര്‍ റെജി കൊട്ടാരവും വിവിധ രാജ്യങ്ങളില്‍ നിന്നും ഉള്ള കെയ്‌റോസ് ടീമും യുകെയില്‍. പ്രമുഖ ആത്മീയ പണ്ഡിതനും സുവിശേഷ പ്രഘോഷകനുമായ റവ. ഫാ. അനില്‍ തോമസിന്റെ നേതൃത്വത്തില്‍ കുടുംബങ്ങള്‍ക്കും യുവജനങ്ങള്‍ക്കുമായി പ്രത്യേകം വിഭാഗങ്ങളിലായി താമസിച്ചുള്ള ധ്യാനം വെയില്‍സില്‍ കെഫന്‍ലി പാര്‍ക്കില്‍ വച്ച് മാര്‍ച്ച് 31 മുതല്‍ നടത്തപ്പെടുന്നു. ഒരു ചെറു പുഞ്ചിരിയില്‍ തുടങ്ങിയ വര്‍ത്തമാനമാണ്. ഇയാള്‍ ഇതെല്ലാം എങ്ങനെ അറിഞ്ഞു. അഞ്ചുപുരുഷന്മാരുടെ കൂടെ താന്‍ താമസിച്ച കഥ വരെ. ഈശോയുടെ കണ്ണുകള്‍ അവള്‍ തിരിച്ചറിഞ്ഞു. ഈ കിണറ്റിലെ വെള്ളം ഇങ്ങനെ കുടിച്ചു തീര്‍ത്തിട്ടു കാര്യമില്ല. അഗാധങ്ങളിലെ നീരുറവയിലേക്കു നോക്കുവാന്‍ തക്കവണ്ണം യേശു സമരിയാക്കാരിയുടെ കണ്ണുകള്‍ തുറന്നു. അവളുടെ നിലപാടെല്ലാം മാറി മറിഞ്ഞു. ദൈവത്തിന്റെ അത്ഭുത പ്രവാചകന്‍ ഇവിടെ. അത്ഭുത പ്രവചന വരത്തിലൂടെയും ദൈവാനുഭവങ്ങളിലൂടെയും അനേകായിരങ്ങളോടു സംസാരിച്ചു. വിശ്വാസത്തിലേക്കു നയിക്കുവാന്‍ ദൈവം ഉപയോഗിച്ചു കൊണ്ടിരിക്കുന്ന അനുഗ്രഹീത വചന പ്രഘോഷകന്‍ റെജി കൊട്ടാരവും കൂടാതെ അമേരിക്കയില്‍ കുട്ടികള്‍ക്കും യുവ ജനങ്ങള്‍ക്കുമായി പ്രവര്‍ത്തിക്കുന്ന യൂത്ത് ടീമും ചേര്‍ന്ന് ധ്യാനം നയിക്കും. ഭൂതലം സൃഷ്ടിച്ചവന്‍ ഭൂമിയുടെ വിരിമാറില്‍ നിന്നും നിലവിളിക്കുന്നു. ”എന്റെ ദൈവമേ, എന്റെ ദൈവമേ” ജീവന്റെ അപ്പമാകുവിന്‍, വിശുദ്ധ കുര്‍ബാനയാകുവിന്‍ കുരിശില്‍ നുറുങ്ങുന്ന’ ഈശോയുടെ നിലവിളിയുടെ പൊരുള്‍ ആരും തിരിച്ചറിഞ്ഞില്ല. കാല്‍ച്ചുവട്ടില്‍ നിന്നവര്‍ പറഞ്ഞു അവന്‍ ഏലിയാമ്മ വിളിക്കുന്നു. ദൈവത്തിനു നമ്മോടുള്ള പ്രണയത്തിന്റെ ആള്‍രൂപമായ ഈശോയുടെ സ്‌നേഹത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുവാന്‍, ഈശോയില്‍ വളരുവാന്‍, കുരിശിന്റെ വഴിയില്‍ ഈശോയോട് ഒന്നാകുന്ന നോമ്പുകാലം. മൂന്നുദിവസം ഈശോയുടെ അടുത്തിരിക്കുവാനുള്ള അവസരം. യൂത്ത് റിട്രീറ്റ് മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 3 വരെയും ഫാമിലി റിട്രീറ്റ് ഏപ്രില്‍ 3 മുതല്‍ 6 പേരെയും നടത്തപ്പെടുന്നു. ഈ ആത്മീയ വിരുന്നിലേക്ക് ബ്രദര്‍ റെജി കൊട്ടാരവും കെയ്‌റോസും ടീം മുഴുവന്‍ ചേര്‍ന്ന് ഏവരെയും കെഫന്‍ലി പാര്‍ക്കിലേക്ക് ക്ഷണിക്കുന്നു. #{red->n->n->അഡ്രസ്റ്റ്: }# Cefn Lea Park Dolfor, Newtown SY 16 4 AJ #{red->n->n->കൂടുതല്‍ വിവരങ്ങള്‍ക്ക്: }# ജോഷി തോമസ് 07533432986 ചെറിയാന്‍ സാമുവല്‍ 07460499931 ജോണ്‍സണ്‍ ജോസഫ് 07506810177
Image: /content_image/Events/Events-2017-03-18-06:03:00.jpg
Keywords: കെയ്റോസ്