category_idEvents
Priority0
Sub CategoryNot set
statusUnpublished
PlaceNot set
Mirror DayNot set
Headingകത്തോലിക്കാ സഭാ ചരിത്രത്തിലെ ശക്തനായ പ്രവാചകന്‍ കേരളം എന്ന ചെറിയ ദിക്കില്‍ നിന്നും
Contentലോകത്തിലെ എല്ലാ മഹാനഗരങ്ങളിലും യേശുക്രിസ്തുവിന്റെ സുവിശേഷം അറിയിക്കുവാന്‍ അനുഗ്രഹം ലഭിച്ച ദൈവത്തിന്റെ ശക്തനായ പ്രവാചകന്‍ ബ്രദര്‍ റെജി കൊട്ടാരവും വിവിധ രാജ്യങ്ങളില്‍ നിന്നും ഉള്ള കെയ്‌റോസ് ടീമും യുകെയില്‍. പ്രമുഖ ആത്മീയ പണ്ഡിതനും സുവിശേഷ പ്രഘോഷകനുമായ റവ. ഫാ. അനില്‍ തോമസിന്റെ നേതൃത്വത്തില്‍ കുടുംബങ്ങള്‍ക്കും യുവജനങ്ങള്‍ക്കുമായി പ്രത്യേകം വിഭാഗങ്ങളിലായി താമസിച്ചുള്ള ധ്യാനം വെയില്‍സില്‍ കെഫന്‍ലി പാര്‍ക്കില്‍ വച്ച് മാര്‍ച്ച് 31 മുതല്‍ നടത്തപ്പെടുന്നു. ഒരു ചെറു പുഞ്ചിരിയില്‍ തുടങ്ങിയ വര്‍ത്തമാനമാണ്. ഇയാള്‍ ഇതെല്ലാം എങ്ങനെ അറിഞ്ഞു. അഞ്ചുപുരുഷന്മാരുടെ കൂടെ താന്‍ താമസിച്ച കഥ വരെ. ഈശോയുടെ കണ്ണുകള്‍ അവള്‍ തിരിച്ചറിഞ്ഞു. ഈ കിണറ്റിലെ വെള്ളം ഇങ്ങനെ കുടിച്ചു തീര്‍ത്തിട്ടു കാര്യമില്ല. അഗാധങ്ങളിലെ നീരുറവയിലേക്കു നോക്കുവാന്‍ തക്കവണ്ണം യേശു സമരിയാക്കാരിയുടെ കണ്ണുകള്‍ തുറന്നു. അവളുടെ നിലപാടെല്ലാം മാറി മറിഞ്ഞു. ദൈവത്തിന്റെ അത്ഭുത പ്രവാചകന്‍ ഇവിടെ. അത്ഭുത പ്രവചന വരത്തിലൂടെയും ദൈവാനുഭവങ്ങളിലൂടെയും അനേകായിരങ്ങളോടു സംസാരിച്ചു. വിശ്വാസത്തിലേക്കു നയിക്കുവാന്‍ ദൈവം ഉപയോഗിച്ചു കൊണ്ടിരിക്കുന്ന അനുഗ്രഹീത വചന പ്രഘോഷകന്‍ റെജി കൊട്ടാരവും കൂടാതെ അമേരിക്കയില്‍ കുട്ടികള്‍ക്കും യുവ ജനങ്ങള്‍ക്കുമായി പ്രവര്‍ത്തിക്കുന്ന യൂത്ത് ടീമും ചേര്‍ന്ന് ധ്യാനം നയിക്കും. ഭൂതലം സൃഷ്ടിച്ചവന്‍ ഭൂമിയുടെ വിരിമാറില്‍ നിന്നും നിലവിളിക്കുന്നു. ”എന്റെ ദൈവമേ, എന്റെ ദൈവമേ” ജീവന്റെ അപ്പമാകുവിന്‍, വിശുദ്ധ കുര്‍ബാനയാകുവിന്‍ കുരിശില്‍ നുറുങ്ങുന്ന’ ഈശോയുടെ നിലവിളിയുടെ പൊരുള്‍ ആരും തിരിച്ചറിഞ്ഞില്ല. കാല്‍ച്ചുവട്ടില്‍ നിന്നവര്‍ പറഞ്ഞു അവന്‍ ഏലിയാമ്മ വിളിക്കുന്നു. ദൈവത്തിനു നമ്മോടുള്ള പ്രണയത്തിന്റെ ആള്‍രൂപമായ ഈശോയുടെ സ്‌നേഹത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുവാന്‍, ഈശോയില്‍ വളരുവാന്‍, കുരിശിന്റെ വഴിയില്‍ ഈശോയോട് ഒന്നാകുന്ന നോമ്പുകാലം. മൂന്നുദിവസം ഈശോയുടെ അടുത്തിരിക്കുവാനുള്ള അവസരം. യൂത്ത് റിട്രീറ്റ് മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 3 വരെയും ഫാമിലി റിട്രീറ്റ് ഏപ്രില്‍ 3 മുതല്‍ 6 പേരെയും നടത്തപ്പെടുന്നു. ഈ ആത്മീയ വിരുന്നിലേക്ക് ബ്രദര്‍ റെജി കൊട്ടാരവും കെയ്‌റോസും ടീം മുഴുവന്‍ ചേര്‍ന്ന് ഏവരെയും കെഫന്‍ലി പാര്‍ക്കിലേക്ക് ക്ഷണിക്കുന്നു. #{red->n->n->അഡ്രസ്റ്റ്: }# Cefn Lea Park Dolfor, Newtown SY 16 4 AJ #{red->n->n->കൂടുതല്‍ വിവരങ്ങള്‍ക്ക്: }# ജോഷി തോമസ് 07533432986 ചെറിയാന്‍ സാമുവല്‍ 07460499931 ജോണ്‍സണ്‍ ജോസഫ് 07506810177
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-03-18 11:31:00
Keywordsകെയ്റോസ്
Created Date2017-03-18 11:33:00