Contents
Displaying 4181-4190 of 25044 results.
Content:
4456
Category: 1
Sub Category:
Heading: കോട്ടയം അതിരൂപതയിലെ 7 സെമിനാരി വിദ്യാര്‍ത്ഥികള്‍ ഡീക്കന്‍ പട്ടം സ്വീകരിച്ചു
Content: പാലാ: കോട്ടയം അതിരൂപതയിലെ ഏഴ് സെമിനാരി വിദ്യാര്‍ഥികള്‍ തടിയമ്പാട് ഫാത്തിമമാതാ പള്ളിയില്‍ വച്ച് ഡീക്കന്‍ പട്ടം സ്വീകരിച്ചു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്, സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ എന്നിവരുടെ കൈവയ്പു ശുശ്രുഷ വഴിയാണ് ഡീക്കന്‍ പട്ടം നല്‍കിയത്. മാണി കൊന്തനാനിക്കല്‍ ഉഴവൂര്‍, സിറിയക്ക് ഒാട്ടപ്പള്ളില്‍ ചാമക്കാല ജോസഫ് വെള്ളാപ്പള്ളികുഴിയില്‍ നീണ്ടൂര്‍, ചാക്കോ കൂട്ടക്കല്ലൂങ്കല്‍ കരിങ്കുന്നം, തോമസ് താഴത്തുവെട്ടത്ത് ചമതച്ചാല്‍, കുര്യന്‍ വലിയപുളിഞ്ചാക്കല്‍ ഏറ്റുമാനൂര്‍, മാത്യു കാലായികരോട്ട് പാച്ചിറ എന്നിവരാണ് ഡീക്കന്‍ പട്ടം സ്വീകരിച്ചത്. ആഘോഷമായ ദിവ്യബലിയില്‍ അതിരൂപത മൈനര്‍ സെമിനാരി റെക്ടര്‍ ഫാ.ബിബി തറയില്‍, ഓഎസ്‌എച്ച് സുപ്പീരിയര്‍ ഫാ.കുര്യന്‍ തട്ടാറുകുന്നേല്‍, എംഎസ്‌പി മൈനര്‍ സെമിനാരി റെക്ടര്‍ ഫാ.സ്റ്റീഫന്‍ വെട്ടുവേലില്‍, ഓഎസ്‌ബി മൈനര്‍ സെമിനാരി റെക്ടര്‍ ഫാ.ബോബി പന്നൂറയില്‍, പടമുഖം ഫൊറോനാ വികാരി ഫാ.സാബു മാലിതുരുത്തേല്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. നിരവധി വൈദികരും സന്യസ്ഥരും വിശ്വാസികളും അടക്കം നൂറുകണക്കിനു ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തു.
Image: /content_image/News/News-2017-03-20-02:56:25.jpg
Keywords: ഡീക്ക

4457
Category: 1
Sub Category:
Heading: Josef Mayr-Nusse-WIP
Content: രക്തസാക്ഷി ജോസഫ് മേയറെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു ബോള്‍സാനോ: നാസി ഭരണ കാലത്ത് ദാഹാവു കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പില്‍ വെച്ചു മരണശിക്ഷക്കു വിധിക്കപ്പെട്ടതിനു ശേഷം യാത്രാമധ്യേ ജര്‍മനിയിലെ എര്‍ലാംഗനില്‍ വച്ച് മരണം വരിച്ച ജോസഫ് മേയര്‍ നൂസ്സെറിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. വിശുദ്ധരുടെ നാമകരണപ്രക്രിയക്കുള്ള തിരുസംഘം മേധാവി കര്‍ദ്ദിനാള്‍ ആഞ്ചലോ അമേട്ടോയാണ് മാര്‍ച്ച് 18 ശനിയാഴ്ച ജോസഫ് മേയറിനെ വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. ബോള്‍സാനോ കത്തീഡ്രലില്‍ നടന്ന തിരുക്കര്‍മങ്ങളില്‍ നൂറുകണക്കിനു ആളുകള്‍ പങ്കെടുത്തു. വത്തിക്കാന്‍ നാമകരണ തിരുസംഘത്തിന്റെ തലവന്‍ കര്‍ദിനാള്‍ ആഞ്ചലോ അമാട്ടോയാണ് വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന ജോസഫ് മേയര്‍ നൂസ്സെര്‍ (Josef Mayr-Nusser, 1910-1945). ഫ്രാന്‍സീസ് പാപ്പാ ഇതിനോടനുബന്ധിച്ചു നല്‍കിയ അപ്പസ്തോലിക എഴുത്തില്‍ ഇപ്രകാരമാണ് അദ്ദേഹത്തിന്‍റെ ജീവിതത്തെ പ്രശംസിച്ചിരിക്കുന്നത്: 'അല്മായവ്യക്തിയും, കുടുംബസ്ഥനുമായിരിക്കെ രക്തസാക്ഷിയുമായ അദ്ദേഹം മാമ്മോദീസായിലെ വാഗ്ദാനങ്ങളോടു വിശ്വസ്തനായിരുന്നു, ക്രിസ്തുവിനെ മാത്രം കര്‍ത്താവായി തിരിച്ചറിഞ്ഞു, അവിടുത്തേയ്ക്കു സാക്ഷ്യം വഹിച്ചുകൊണ്ട് തന്‍റെ ജീവിതം ബലിയായി നല്‍കി'. ശനിയാഴ്ച, ബോള്‍സാനോ കത്തീഡ്രലില്‍ നടക്കുന്ന തിരുക്കര്‍മങ്ങള്‍ക്ക്, വിശുദ്ധരുടെ നാമകരണപരിപാടികള്‍ക്കുവേണ്ടിയുള്ള കോണ്‍ഗ്രിഗേഷന്‍റെ പ്രീഫെക്ട് കര്‍ദിനാള്‍ ആഞ്ചലോ അമാത്തോ ആണ് മുഖ്യകാര്‍മികത്വം വഹിക്കുന്നത്.
Image: /content_image/News/News-2017-03-20-03:35:36.jpg
Keywords:

4458
Category: 1
Sub Category:
Heading: കോണ്‍ക്ലേവിന് മുന്നോടിയായി ഫ്രാന്‍സിസ് പാപ്പ നടത്തിയ പ്രസംഗത്തിന്റെ കൈയെഴുത്ത് പ്രതി ക്യൂബന്‍ മാസിക പ്രസിദ്ധീകരിച്ചു
Content: ഹവാന:- 2013 മാര്‍ച്ചില്‍ നടന്ന കോൺക്ലേവിൽ കർദിനാൾമാരെ അഭിസംബോധന ചെയ്തു സംസാരിച്ച കർദിനാൾ ജോർജ് ബെർഗോളിയോയുടെ (ഫ്രാന്‍സിസ് പാപ്പ) പ്രസംഗത്തിന്റെ കൈയ്യെഴുത്തു പ്രതി ക്യൂബൻ മാസിക 'പലാബ്ര ന്യൂവ' പ്രസിദ്ധപ്പെടുത്തി. മാർപാപ്പയെ തിരഞ്ഞെടുക്കാൻ 2013 മാർച്ചിൽ നടന്ന കർദിനാൾമാരുടെ യോഗത്തിനു മുന്നോടിയായി കർദിനാൾ ബെർഗോളിയോ സഭയുടെ ആവശ്യങ്ങൾ സംബന്ധിച്ച് നടത്തിയ പ്രസംഗം ഏറെ ശ്രദ്ധേയമായിരിന്നു. അന്നത്തെ പ്രസംഗത്തില്‍ ദൈവശാസ്ത്രപരമായ പ്രബോധനങ്ങൾ വ്യക്തിപരമായി വ്യാഖ്യാനിക്കുന്ന പ്രവണത ഒഴിവാക്കണമെന്നും മാർപാപ്പ ആഹ്വാനം ചെയ്തിരിന്നു. കർദിനാൾ ജോർജ് ബെർഗോളിയോയുടെ വാക്കുകളിൽ ആകൃഷ്ടനായ ഹവാനയിലെ കർദിനാൾ ജെയ്മി ഒർട്ടിഗോ, അദ്ദേഹം നടത്തിയ പ്രസംഗ കുറിപ്പുകൾ ആവശ്യപ്പെടുകയായിരിന്നു. ഇതാണ് ക്യൂബന്‍ മാസിക ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഫ്രാൻസിസ് മാർപ്പാപ്പയുടെ സ്ഥാരോഹണത്തിന്റെ നാലാം വാർഷിക വേളയിൽ ഹവാന അതിരൂപതയുടെ മാസികയിലാണ് പ്രസംഗം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Image: /content_image/News/News-2017-03-20-06:59:57.jpg
Keywords: മാസിക

4459
Category: 1
Sub Category:
Heading: ഓസ്ട്രേലിയായില്‍ വൈദികനെ കുത്തി പരിക്കേല്‍പ്പിച്ച പ്രതിയെ പൊലീസ് പിടികൂടി
Content: മെൽബൺ: ഓസ്ട്രേലിയയിലെ മെല്‍ബണില്‍ മലയാളി വൈദികനെ കുത്തി പരിക്കേല്‍പ്പിച്ച പ്രതിയെ പൊലീസ് പിടികൂടി. 72കാരനായ പ്രതി ഫോക്നറിലെ താമസക്കാരനാണ്. ആക്രമിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന സംശയത്തെ തുടര്‍ന്നു പോലീസ് വൈദ്യപരിശോധനക്ക് വിധേയമാക്കിയിരിക്കുകയാണ്. ജൂണ്‍ 13ന് പ്രതിയെ കോടതിയില്‍ ഹാജരാക്കും. അതേ സമയം ആശുപത്രിയില്‍ കഴിയുന്ന വൈദികനെ നാളെ ഡിസ്ചാര്‍ജ് ചെയ്യും. അക്രമ സംഭവത്തെ മെല്‍ബണ്‍ അതിരൂപത അപലപിച്ചു. വടക്കൻ മെൽബണിലെ ഫോക്നർ സെന്റ് മാത്യൂസ് പള്ളി വികാരിയും കോഴിക്കോട് ആനക്കാംപൊയിൽ കരിമ്പ് സ്വദേശിയുമായ ഫാ.ടോമി മാത്യു കളത്തൂർ ഇന്നലെയാണ് ആക്രമണത്തിന് ഇരയായത്. കുർബാനയർപ്പിക്കാൻ പള്ളിയിൽ എത്തിയപ്പോള്‍, അക്രമി ആക്രോശത്തോടെ കത്തിയെടുത്തു വൈദികനെ കുത്തുകയായിരുന്നു. കട്ടിയുള്ള തിരുവസ്ത്രങ്ങൾ ഉണ്ടായിരുന്നതിനാലാണു വൈദികന്റെ മുറിവു ഗുരുതരമാകാതിരുന്നത്.
Image: /content_image/TitleNews/TitleNews-2017-03-20-07:23:36.jpg
Keywords: കുത്തി, കുത്തേറ്റു

4460
Category: 1
Sub Category:
Heading: കർദ്ദിനാൾ ബെര്‍ഗോളിയോയെ ഫ്രാൻസിസ് മാർപാപ്പായാക്കി മാറ്റിയ പ്രസംഗത്തിന്റെ കയ്യെഴുത്തു പ്രതി പ്രസിദ്ധീകരിച്ചു
Content: ഹവാന: 2013-ല്‍ നടന്ന കോൺക്ലേവിൽ കര്‍ദ്ദിനാള്‍ ജോര്‍ജ് ബെര്‍ഗോളിയോയെ ഫ്രാൻസിസ് മാർപാപ്പായാക്കി മാറ്റിയ പ്രസംഗത്തിന്റെ കയ്യെഴുത്തു പ്രതി ക്യൂബൻ മാസിക 'പലാബ്ര ന്യൂവ' പ്രസിദ്ധപ്പെടുത്തി. മാർപാപ്പയെ തിരഞ്ഞെടുക്കാൻ 2013 മാർച്ചിൽ നടന്ന കർദിനാൾമാരുടെ യോഗത്തിനു മുന്നോടിയായി കർദിനാൾ ബെർഗോളിയോ (ഫ്രാന്‍സിസ് പാപ്പ) സഭയുടെ ആവശ്യങ്ങൾ സംബന്ധിച്ച് നടത്തിയ പ്രസംഗം ഏറെ ശ്രദ്ധേയമായിരിന്നു. തുടർന്ന്, കർദിനാൾമാരുടെ ഭൂരിപക്ഷാഭിപ്രായം കണക്കിലെടുത്ത് സഭാ തലവനായി കർദിനാൾ ജോർജ് ബെർഗോളിയോയെ തിരഞ്ഞെടുക്കുകയായിരിന്നു. അന്നത്തെ പ്രസംഗത്തില്‍ ദൈവശാസ്ത്രപരമായ പ്രബോധനങ്ങൾ വ്യക്തിപരമായി വ്യാഖ്യാനിക്കുന്ന പ്രവണത ഒഴിവാക്കണമെന്നു കര്‍ദിനാള്‍ കര്‍ദിനാള്‍ ജോര്‍ജ് ബെര്‍ഗോളിയോ ആഹ്വാനം ചെയ്തിരിന്നു. അദ്ദേഹം നടത്തിയ പ്രസംഗം കോണ്‍ക്ലേവില്‍ പങ്കെടുത്ത കര്‍ദിനാളുമാരെ ഏറെ സ്വാധീനിച്ചിരിന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരിന്നു. കർദിനാളിന്റെ പ്രസംഗത്തില്‍ ഏറെ ആകൃഷ്ടനായ ഹവാനയിലെ കർദിനാൾ ജെയ്മി ഒർട്ടിഗോ, അദ്ദേഹം നടത്തിയ പ്രസംഗ കുറിപ്പുകൾ ആവശ്യപ്പെടുകയായിരിന്നു. ഇതാണ് ക്യൂബന്‍ മാസിക ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഫ്രാൻസിസ് മാർപ്പാപ്പയുടെ സ്ഥാരോഹണത്തിന്റെ നാലാം വാർഷിക വേളയിൽ ഹവാന അതിരൂപതയുടെ മാസികയിലാണ് പ്രസംഗം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Image: /content_image/News/News-2017-03-20-08:01:36.jpg
Keywords: ഫ്രാന്‍സിസ് പാപ്പ, പാവങ്ങളുടെ പാപ്പ

4461
Category: 1
Sub Category:
Heading: ക്രൈസ്തവ വംശഹത്യക്കെതിരെയുള്ള യുഎസ് പ്രമേയത്തിന് ഒരു വര്‍ഷം: നടപടികള്‍ ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു
Content: വാഷിംഗ്ടണ്‍: ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങളെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കൂട്ടക്കൊല ചെയ്യുന്നതിനെതിരെ മുന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ എഫ്. കെറി പ്രമേയം പാസാക്കിയിട്ട് ഒരു വര്‍ഷം. ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തടയുവാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് 393-0 വോട്ടിന് പാസാക്കിയ പ്രമേയത്തില്‍ വ്യക്തമാക്കിയിരിന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച പ്രമേയത്തിന് ഒരു വയസ്സ് തികഞ്ഞ സാഹചര്യത്തില്‍ ട്രംപ് ഭരണകൂടം നടപടികള്‍ ആരംഭിക്കണമെന്ന ആവശ്യം വിവിധ തലങ്ങളില്‍ ശക്തമാകുകയാണ്. നിയമനിര്‍മ്മാതാക്കള്‍, അഭിഭാഷകര്‍, ഇസ്ലാമിക് സ്റ്റേറ്റ് വംശഹത്യയില്‍ നിന്നും രക്ഷപ്പെട്ടവര്‍ ഉള്‍പ്പെടെയുള്ള നിരവധി പേര്‍ പ്രമേയം പാസ്സായതിന്റെ വാര്‍ഷികത്തെ കുറിവാനായി കഴിഞ്ഞ വ്യാഴാഴ്ച ഒരുമിച്ച് കൂടിയിരിന്നു. യുഎസ് കാപ്പിറ്റള്‍ വിസിറ്റര്‍ സെന്‍ററിലായിരുന്നു യോഗം സംഘടിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം പറഞ്ഞ കാര്യങ്ങള്‍ പ്രായോഗിക തലത്തില്‍ കൊണ്ട് വരണമെന്ന്‍ യോഗത്തില്‍ പങ്കെടുത്തവര്‍ ട്രംപ് ഭരണകൂടത്തോട് അഭ്യര്‍ത്ഥിച്ചു. നെബ്രാസ്കാ റിപ്പബ്ലിക്കന്‍ ജെഫ് ഫോര്‍ട്ടന്‍ബെറി, കാലിഫോര്‍ണിയ ഡെമോക്രാറ്റ് അന്നാ ജി. ഇഷൂ തുടങ്ങിയ പ്രമുഖര്‍ യോഗത്തില്‍ പങ്കെടുത്തു സംസാരിക്കുകയുണ്ടായി. ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നത് തടയുവാനുള്ള എന്തെങ്കിലും നീക്കം പുതിയ അമേരിക്കന്‍ ഭരണകൂടം കൈകൊള്ളുമെന്ന ശുഭാപ്തി വിശ്വാസമാണ് തനിക്കുള്ളതെന്ന് കാലിഫോര്‍ണിയയില്‍ നിന്നുള്ള ഡെമോക്രാറ്റ് പ്രതിനിധി അന്നാ ജി. ഇഷൂ പറഞ്ഞു. പുതിയ ഭരണകൂടത്തിന് കീഴില്‍ വാക്കുകള്‍ക്ക് അതീതമായ കാര്യങ്ങള്‍ ചെയ്യുവാന്‍ ഉണ്ടെന്നും ഇറാഖിലും സിറിയയിലും നടക്കുന്ന അക്രമങ്ങള്‍ക്കിരയായവര്‍ക്കുള്ള അടിയന്തിര സഹായത്തിനുള്ള പ്രമേയം പാസാക്കുവാന്‍ നടപടിയെടുക്കണമെന്നും നൈറ്റ്സ് ഓഫ് കൊളംബസിന്റെ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് സ്ട്രാറ്റജിക് പ്ലാനിംഗ് വൈസ് പ്രസിഡന്റായ ആന്‍ഡ്ര്യൂ വാള്‍തര്‍ ആവശ്യപ്പെട്ടു. ഇറാഖില്‍ മെഡിക്കല്‍ ക്ലിനിക്കുകള്‍ തുടങ്ങുവാനും, ഇര്‍ബിലിലെ ഭവനരഹിതരായ ക്രിസ്ത്യാനികള്‍ക്ക് ഭക്ഷണം നല്‍കുവാനും, ആലപ്പോയിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ സഹായമെത്തിക്കുവാനുമായി 1.9 ദശലക്ഷത്തോളം ഡോളറിന്റെ സഹായ പദ്ധതിക്കാണ് കത്തോലിക്ക സഭയുടെ സന്നദ്ധ സംഘടനയായ നൈറ്റ്സ് ഓഫ് കൊളംബസ് രൂപം കൊടുത്തിരിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ആക്രമങ്ങള്‍ക്കിരയായവരേ അമേരിക്കന്‍ നേതൃത്വം സഹായിക്കേണ്ടത് അത്യാവശ്യമാണെന്ന് ഡിഫന്‍സ് ഓഫ് ക്രിസ്റ്റ്യന്‍സ് എക്സിക്യുട്ടീവ് ഡയറക്ടറായ ഫിലിപ് നസീഫും ആവശ്യപ്പെട്ടു. ക്രൈസ്തവര്‍ക്ക് നേരെ ലോകമെമ്പാടും പീഡനങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഡൊണാള്‍ഡ് ട്രംപിന്റെ കീഴിലുള്ള ഭരണകൂടം ശക്തമായ നടപടിയെടുക്കും എന്ന പ്രതീക്ഷയിലാണ് വിശ്വാസികള്‍.
Image: /content_image/News/News-2017-03-20-09:42:31.jpg
Keywords: വംശഹത്യ, പീഡന

4462
Category: 7
Sub Category:
Heading: രോഗങ്ങൾക്കു പിന്നിലെ ദൈവിക പദ്ധതി തിരിച്ചറിയുക
Content: യേശുക്രിസ്തുവിന്റെ നാമത്തിലുള്ള രോഗസൗഖ്യത്തെ കുറിച്ചു കേൾക്കുമ്പോൾ തന്നെ ചിലർ ഉന്നയിക്കുന്ന ചോദ്യമാണ്. "എങ്കിൽ പിന്നെ ഈ ആശുപത്രികളൊക്കെ എന്തിനാണ്?" ഒരു രോഗമുണ്ടാകുമ്പോൾ വിശ്വാസികളുടെ മനസ്സിലേക്കും ചില ചോദ്യങ്ങൾ ഉയർന്നുവരാറുണ്ട്- ദൈവം കരുണാമയനെങ്കിൽ പിന്നെ എന്ത് കൊണ്ട് രോഗങ്ങൾ? രോഗം വരുമ്പോൾ നാം എപ്രകാരം പ്രാർത്ഥിക്കണം? ഈ ചോദ്യങ്ങൾക്കെല്ലാമുള്ള മറുപടി ഈ വീഡിയോയിലുണ്ട്.
Image:
Keywords: വീഡിയോ

4463
Category: 1
Sub Category:
Heading: നാസി ഭരണകാലത്ത് രക്തസാക്ഷിത്വം വരിച്ച ജോസഫ് നുസ്സെറിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു
Content: ബെര്‍ലിന്‍: ഹിറ്റ്ലറുടെ ‘നാസിസം’ ക്രൈസ്തവ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് തുറന്നു പറഞ്ഞതിന്റെ പേരില്‍ രക്തസാക്ഷിത്വം വരിച്ച ജോസഫ് മേയര്‍ നൂസ്സെറിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. വിശുദ്ധരുടെ നാമകരണപ്രക്രിയക്കുള്ള തിരുസംഘം മേധാവി കര്‍ദ്ദിനാള്‍ ആഞ്ചലോ അമേട്ടോയാണ് മാര്‍ച്ച് 18 ശനിയാഴ്ച ജോസഫ് മേയറിനെ വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. ബോള്‍സാനോ കത്തീഡ്രലില്‍ നടന്ന തിരുക്കര്‍മങ്ങളില്‍ നൂറുകണക്കിനു ആളുകള്‍ പങ്കെടുത്തു. 1910 ഡിസംബര്‍ 27-ന് ബോള്‍സാനോയിലാണ് ജോസഫ് മേയര്‍-നുസ്സര്‍ ജനിച്ചത്. വിന്‍സെന്റ് ഡി പോള്‍ കോണ്‍ഫ്രന്‍സിന്റെ പ്രസിഡന്റ് പദവിയിലിരുന്ന അദ്ദേഹം ട്രെന്റ് രൂപതയിലെ ‘കത്തോലിക്കാ ആക്ഷന്റെ’ തലവനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹിറ്റ്ലറുടെ ‘നാസിസം’ ക്രൈസ്തവ മൂല്യങ്ങള്‍ക്ക് എതിരാണെന്നു തുറന്ന്‍ പറഞ്ഞതിനെ തുടര്‍ന്നു അദ്ദേഹത്തെ ജയിലില്‍ അടച്ചു. തുടര്‍ന്ന്‍ അദ്ദേഹത്തെ വധശിക്ഷക്ക് വിധിക്കുകയും 1945 ഫെബ്രുവരി 24-ന് ദചൌ തടങ്കല്‍ പാളയത്തില്‍ വെച്ച് മരണപ്പെടുകയുമായിരിന്നു. വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ട ജോസഫ് മേയര്‍-നുസ്സര്‍, അത്മായരായ വിശ്വാസികള്‍ക്ക് പ്രത്യേകിച്ച് പിതാക്കന്മാര്‍ക്ക് അനുകരിക്കുവാന്‍ കഴിയുന്ന ഒരുത്തമ മാതൃകയാണെന്ന്‍ ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു. ഞായറാഴ്ചത്തെ ആഞ്ചലൂസ് പ്രാര്‍ത്ഥനക്ക് ശേഷമായിരുന്നു പാപ്പാ ഇപ്രകാരം പറഞ്ഞത്.
Image: /content_image/News/News-2017-03-20-11:00:18.jpg
Keywords: വാഴ്ത്തപ്പെട്ടവനായി, പ്രഖ്യാപിച്ചു

4464
Category: 1
Sub Category:
Heading: ചെക്കോസ്ലോവാക്യന്‍ കർദിനാൾ മിലോസ്ലാവ് വൽക് അന്തരിച്ചു
Content: വത്തിക്കാൻ സിറ്റി∙ ചെക്കോസ്ലോവാക്യയിൽ കമ്യൂണിസ്റ്റു ഭരണകാലത്തു കത്തോലിക്ക വിശ്വാസത്തിനുവേണ്ടി ജീവിതം പൂര്‍ണ്ണമായും സമര്‍പ്പിച്ച് ശ്രദ്ധേയനായ പ്രാഗിലെ കർദിനാൾ മിലോസ്ലാവ് വൽക് (84) അന്തരിച്ചു. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്നായിരിന്നു മരണം. കര്‍ദിനാളിന്റെ മരണത്തില്‍ മാര്‍പാപ്പ അനുശോചനം രേഖപ്പെടുത്തി. സഭയ്ക്കെതിരെ പീഡനങ്ങൾ ഉണ്ടായ കാലത്തും വിശ്വസ്തമായി നിലകൊണ്ട ഇടയനായിരുന്നു കർദിനാളെന്നു ഫ്രാൻസിസ് മാർപാപ്പ അനുശോചന സന്ദേശത്തിൽ അനുസ്മരിച്ചു. 1932 മേയ് 17ന് ദക്ഷിണ ബൊഹീമിയയിലാണ് കര്‍ദിനാളിന്റെ ജനനം. 1968ൽ തിരുപട്ടം സ്വീകരിച്ചു. 1978 മുതൽ 1988 കാലയളവില്‍ വിശ്വാസികള്‍ക്കായി തന്റെ ജീവന്‍ പണയം വെച്ചാണ് ശുശ്രൂഷകള്‍ ചെയ്തത്. പ്രാഗിൽ സാധാരണ തൊഴിലാളിയായി പ്രവർത്തിച്ചുകൊണ്ടാണ് അദ്ദേഹം അതീവരഹസ്യമായി വിശ്വാസികൾക്കായി പൗരോഹിത്യ ശുശ്രൂഷ നിർവഹിച്ചത്. കമ്യൂണിസ്റ്റു ഭരണത്തിന് ശേഷം 1990ൽ ചെക്ക് റിപ്പബ്ലിക്കിൽ ബിഷപ്പായി നിയമിതനായി. ഒരു വര്‍ഷത്തിന് ശേഷം ആർച്ചുബിഷപ്പായി ഉയര്‍ത്തപ്പെട്ടു. 1994ൽ അദ്ദേഹത്തെ കര്‍ദിനാളായി പ്രഖ്യാപിക്കുകയായിരിന്നു. കർദിനാൾ മിലോസ്ലാവ് വൽകിന്‍റെ മൃതസംസ്കാരം മാര്‍ച്ച് 25 ശനിയാഴ്ച നടക്കും.
Image: /content_image/News/News-2017-03-20-15:13:48.jpg
Keywords: കാലം ചെയ്തു, ദിവംഗത

4465
Category: 18
Sub Category:
Heading: കെ.സി.ബി.സി മദ്യവിരുദ്ധ സമിതി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
Content: കൊച്ചി: കെ.സി.ബി.സി മദ്യവിരുദ്ധ സമിതി എറണാകുളം - അങ്കമാലി അതിരൂപത യിലെ മികച്ച പ്രവര്‍ത്തനത്തിനുള്ള 2016 - 17 വര്‍ഷത്തെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ഫൊറോനയായി പള്ളിപ്പുറം ഫൊറോന മദ്യവിരുദ്ധ സമിതിയെയും മികച്ച രണ്ടാമത്തെ ഫൊറോനയായി മഞ്ഞപ്ര ഫൊറോന മദ്യവിരുദ്ധ സമിതിയെയും തെരഞ്ഞെടുത്തു. മികച്ച ഇടവക യൂണിറ്റിനുള്ള ഫാ.പോള്‍ കാരാച്ചിറ പുരസ്‌കാരത്തിന് (10001 രൂപ) പള്ളിപ്പുറം സെന്റ്‌മേരീസ് ഫൊറോന ഇടവക അര്‍ഹത നേടി. രണ്ടാമത്തെ ഇടവക യൂണിറ്റിനുള്ള പുരസ്‌കാരത്തിന് എളവൂര്‍ സെന്റ് ആന്റണീസ് പള്ളി അര്‍ഹമായി. മികച്ച മദ്യവിരുദ്ധ പ്രവര്‍ത്തകനുള്ള അഡ്വ.ചാര്‍ളി പോള്‍ പുരസ്‌കാരത്തിന് മഞ്ഞപ്ര ഇടവകാംഗമായ ഷൈബി പാപ്പച്ചനെ തെരഞ്ഞെടുത്തു. 5001 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാര്‍ഡ്. ലഹരിവിരുദ്ധ സേനാനി അവാര്‍ഡുകള്‍ക്ക് സിസ്റ്റര്‍ റോസ്മിന്‍ സി.എസ്.എന്‍, സിസ്റ്റര്‍ റീജ എഫ്.സി.സി., അഡ്വ.ജേക്കബ് മുണ്ടയ്ക്കല്‍, ശോശാമ്മ തോമസ്, പൗളിന്‍ കൊറ്റമം എന്നിവരെ തെരഞ്ഞെടുത്തു. മാര്‍ച്ച് 25 ന് കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ചേരുന്ന 18-ാമത് വാര്‍ഷിക സമ്മേളനത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് ഡയറക്ടര്‍ ഫാ.ജോര്‍ജ് നേരേവീട്ടില്‍, ജനറല്‍ കോ-ഓഡിനേറ്റര്‍ അഡ്വ.ചാര്‍ളിപോള്‍ എന്നിവര്‍ അറിയിച്ചു.
Image: /content_image/India/India-2017-03-21-07:45:30.jpg
Keywords: കെസിബിസി, മദ്യ