Content | ഹവാന: 2013-ല്‍ നടന്ന കോൺക്ലേവിൽ കര്‍ദ്ദിനാള്‍ ജോര്‍ജ് ബെര്‍ഗോളിയോയെ ഫ്രാൻസിസ് മാർപാപ്പായാക്കി മാറ്റിയ പ്രസംഗത്തിന്റെ കയ്യെഴുത്തു പ്രതി ക്യൂബൻ മാസിക 'പലാബ്ര ന്യൂവ' പ്രസിദ്ധപ്പെടുത്തി. മാർപാപ്പയെ തിരഞ്ഞെടുക്കാൻ 2013 മാർച്ചിൽ നടന്ന കർദിനാൾമാരുടെ യോഗത്തിനു മുന്നോടിയായി കർദിനാൾ ബെർഗോളിയോ (ഫ്രാന്‍സിസ് പാപ്പ) സഭയുടെ ആവശ്യങ്ങൾ സംബന്ധിച്ച് നടത്തിയ പ്രസംഗം ഏറെ ശ്രദ്ധേയമായിരിന്നു. തുടർന്ന്, കർദിനാൾമാരുടെ ഭൂരിപക്ഷാഭിപ്രായം കണക്കിലെടുത്ത് സഭാ തലവനായി കർദിനാൾ ജോർജ് ബെർഗോളിയോയെ തിരഞ്ഞെടുക്കുകയായിരിന്നു.
അന്നത്തെ പ്രസംഗത്തില്‍ ദൈവശാസ്ത്രപരമായ പ്രബോധനങ്ങൾ വ്യക്തിപരമായി വ്യാഖ്യാനിക്കുന്ന പ്രവണത ഒഴിവാക്കണമെന്നു കര്‍ദിനാള്‍ കര്‍ദിനാള്‍ ജോര്‍ജ് ബെര്‍ഗോളിയോ ആഹ്വാനം ചെയ്തിരിന്നു. അദ്ദേഹം നടത്തിയ പ്രസംഗം കോണ്‍ക്ലേവില്‍ പങ്കെടുത്ത കര്‍ദിനാളുമാരെ ഏറെ സ്വാധീനിച്ചിരിന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരിന്നു.
കർദിനാളിന്റെ പ്രസംഗത്തില്‍ ഏറെ ആകൃഷ്ടനായ ഹവാനയിലെ കർദിനാൾ ജെയ്മി ഒർട്ടിഗോ, അദ്ദേഹം നടത്തിയ പ്രസംഗ കുറിപ്പുകൾ ആവശ്യപ്പെടുകയായിരിന്നു. ഇതാണ് ക്യൂബന്‍ മാസിക ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഫ്രാൻസിസ് മാർപ്പാപ്പയുടെ സ്ഥാരോഹണത്തിന്റെ നാലാം വാർഷിക വേളയിൽ ഹവാന അതിരൂപതയുടെ മാസികയിലാണ് പ്രസംഗം പ്രസിദ്ധീകരിച്ചിരിക്കുന്നത്. |