category_idNews
Priority0
Sub CategoryNot set
statusUnpublished
PlaceNot set
Mirror DayNot set
HeadingJosef Mayr-Nusse-WIP
Contentരക്തസാക്ഷി ജോസഫ് മേയറെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു ബോള്‍സാനോ: നാസി ഭരണ കാലത്ത് ദാഹാവു കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പില്‍ വെച്ചു മരണശിക്ഷക്കു വിധിക്കപ്പെട്ടതിനു ശേഷം യാത്രാമധ്യേ ജര്‍മനിയിലെ എര്‍ലാംഗനില്‍ വച്ച് മരണം വരിച്ച ജോസഫ് മേയര്‍ നൂസ്സെറിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. വിശുദ്ധരുടെ നാമകരണപ്രക്രിയക്കുള്ള തിരുസംഘം മേധാവി കര്‍ദ്ദിനാള്‍ ആഞ്ചലോ അമേട്ടോയാണ്‌ മാര്‍ച്ച് 18 ശനിയാഴ്ച ജോസഫ് മേയറിനെ വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്‌. ബോള്‍സാനോ കത്തീഡ്രലില്‍ നടന്ന തിരുക്കര്‍മങ്ങളില്‍ നൂറുകണക്കിനു ആളുകള്‍ പങ്കെടുത്തു. വത്തിക്കാന്‍ നാമകരണ തിരുസംഘത്തിന്റെ തലവന്‍ കര്‍ദിനാള്‍ ആഞ്ചലോ അമാട്ടോയാണ് വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന ജോസഫ് മേയര്‍ നൂസ്സെര്‍ (Josef Mayr-Nusser, 1910-1945). ഫ്രാന്‍സീസ് പാപ്പാ ഇതിനോടനുബന്ധിച്ചു നല്‍കിയ അപ്പസ്തോലിക എഴുത്തില്‍ ഇപ്രകാരമാണ് അദ്ദേഹത്തിന്‍റെ ജീവിതത്തെ പ്രശംസിച്ചിരിക്കുന്നത്: 'അല്മായവ്യക്തിയും, കുടുംബസ്ഥനുമായിരിക്കെ രക്തസാക്ഷിയുമായ അദ്ദേഹം മാമ്മോദീസായിലെ വാഗ്ദാനങ്ങളോടു വിശ്വസ്തനായിരുന്നു, ക്രിസ്തുവിനെ മാത്രം കര്‍ത്താവായി തിരിച്ചറിഞ്ഞു, അവിടുത്തേയ്ക്കു സാക്ഷ്യം വഹിച്ചുകൊണ്ട് തന്‍റെ ജീവിതം ബലിയായി നല്‍കി'. ശനിയാഴ്ച, ബോള്‍സാനോ കത്തീഡ്രലില്‍ നടക്കുന്ന തിരുക്കര്‍മങ്ങള്‍ക്ക്, വിശുദ്ധരുടെ നാമകരണപരിപാടികള്‍ക്കുവേണ്ടിയുള്ള കോണ്‍ഗ്രിഗേഷന്‍റെ പ്രീഫെക്ട് കര്‍ദിനാള്‍ ആഞ്ചലോ അമാത്തോ ആണ് മുഖ്യകാര്‍മികത്വം വഹിക്കുന്നത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-03-20 09:05:00
Keywords
Created Date2017-03-20 09:05:36