category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingചെക്കോസ്ലോവാക്യന്‍ കർദിനാൾ മിലോസ്ലാവ് വൽക് അന്തരിച്ചു
Contentവത്തിക്കാൻ സിറ്റി∙ ചെക്കോസ്ലോവാക്യയിൽ കമ്യൂണിസ്റ്റു ഭരണകാലത്തു കത്തോലിക്ക വിശ്വാസത്തിനുവേണ്ടി ജീവിതം പൂര്‍ണ്ണമായും സമര്‍പ്പിച്ച് ശ്രദ്ധേയനായ പ്രാഗിലെ കർദിനാൾ മിലോസ്ലാവ് വൽക് (84) അന്തരിച്ചു. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്നായിരിന്നു മരണം. കര്‍ദിനാളിന്റെ മരണത്തില്‍ മാര്‍പാപ്പ അനുശോചനം രേഖപ്പെടുത്തി. സഭയ്ക്കെതിരെ പീഡനങ്ങൾ ഉണ്ടായ കാലത്തും വിശ്വസ്തമായി നിലകൊണ്ട ഇടയനായിരുന്നു കർദിനാളെന്നു ഫ്രാൻസിസ് മാർപാപ്പ അനുശോചന സന്ദേശത്തിൽ അനുസ്മരിച്ചു. 1932 മേയ് 17ന് ദക്ഷിണ ബൊഹീമിയയിലാണ് കര്‍ദിനാളിന്റെ ജനനം. 1968ൽ തിരുപട്ടം സ്വീകരിച്ചു. 1978 മുതൽ 1988 കാലയളവില്‍ വിശ്വാസികള്‍ക്കായി തന്റെ ജീവന്‍ പണയം വെച്ചാണ് ശുശ്രൂഷകള്‍ ചെയ്തത്. പ്രാഗിൽ സാധാരണ തൊഴിലാളിയായി പ്രവർത്തിച്ചുകൊണ്ടാണ് അദ്ദേഹം അതീവരഹസ്യമായി വിശ്വാസികൾക്കായി പൗരോഹിത്യ ശുശ്രൂഷ നിർവഹിച്ചത്. കമ്യൂണിസ്റ്റു ഭരണത്തിന് ശേഷം 1990ൽ ചെക്ക് റിപ്പബ്ലിക്കിൽ ബിഷപ്പായി നിയമിതനായി. ഒരു വര്‍ഷത്തിന് ശേഷം ആർച്ചുബിഷപ്പായി ഉയര്‍ത്തപ്പെട്ടു. 1994ൽ അദ്ദേഹത്തെ കര്‍ദിനാളായി പ്രഖ്യാപിക്കുകയായിരിന്നു. കർദിനാൾ മിലോസ്ലാവ് വൽകിന്‍റെ മൃതസംസ്കാരം മാര്‍ച്ച് 25 ശനിയാഴ്ച നടക്കും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-03-20 20:43:00
Keywordsകാലം ചെയ്തു, ദിവംഗത
Created Date2017-03-20 20:43:48