Contents
Displaying 4201-4210 of 25044 results.
Content:
4478
Category: 1
Sub Category:
Heading: യാന്ത്രികമായ കുമ്പസാരം ക്ഷമയുടെ അനുഭവത്തിലേക്ക് നയിക്കുന്നില്ല: ഫ്രാൻസിസ് മാർപാപ്പ
Content: വത്തിക്കാൻ: "ഞാൻ നിങ്ങളോടായി ഒരു ചോദ്യം ചോദിക്കുന്നു- നിങ്ങൾ പാപികളാണോ? ഭൂരിപക്ഷം പേരും ഇങ്ങനെ മറുപടി പറയും, "അതെ പിതാവേ ഞങ്ങൾ പാപികളാണ്". എങ്ങനെയാണ് നിങ്ങൾ കുമ്പസാരിക്കുക എന്നു ചോദിച്ചാൽ നിങ്ങൾ പറയും, "ഞാൻ പാപങ്ങൾ ഏറ്റുപറഞ്ഞു, വൈദികൻ പാപമോചനം നൽകി, പ്രശ്ചിത്തമായി മൂന്ന് നന്മ നിറഞ്ഞ മറിയമേ... എന്ന പ്രാർത്ഥന ചൊല്ലി കാഴ്ച വച്ചു." ഇതാണ് നിങ്ങൾ കുമ്പസാരത്തിൽ പതിവായി ചെയ്യുന്നതെങ്കിൽ നിങ്ങളുടെ ആത്മാവിലെ പാപക്കറയെ നീക്കുന്ന വെറുമൊരു ഡ്രൈക്ലീനിങ്ങ് പ്രക്രിയ മാത്രമാണ് നിങ്ങളെ സംബന്ധിച്ച് അനുതാപ ശുശ്രൂഷ." കുമ്പസാരത്തെ ഒരു വ്യവഹാരമായി കണക്കാക്കുന്ന ക്രൈസ്തവരുടെ പ്രവണതയെക്കുറിച്ച്, സാന്താ മാർത്ത വസതിയിൽ ഇന്നലെ നടന്ന ദിവ്യ ബലിമധ്യേ പ്രസംഗിക്കുകയായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പ. "കുമ്പസാരക്കൂട്ടിൽ വൈദികനുണ്ടെങ്കിൽ ഒന്നു കുമ്പസാരിച്ചേക്കാം എന്ന ചിന്തയോടെ പാപങ്ങൾ ഏറ്റുപറഞ്ഞ് ദൈവത്തോട് ക്ഷമാപണം നടത്തി പോകുന്ന ശീലം, അനുതാപത്തെ ശരിയായ അർത്ഥത്തിൽ ഉൾകൊള്ളാൻ പ്രാപ്തരാക്കുന്നില്ല." തെറ്റുകളെക്കുറിച്ച് പശ്ചാത്തപിച്ച് കുമ്പസാരത്തിനായി അണയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു മാർപ്പാപ്പ ഉദ്ബോധിപ്പിച്ചു. "പാപത്തെപ്പറ്റി അനുതപിക്കുക, എന്നത് ദൈവത്തിൽ നിന്ന് ലഭിക്കുന്ന ഒരു കൃപയാണ്. മാപ്പുലഭിച്ച യഥാർത്ഥ അനുഭവമാണ് പരസ്പരം പൊറുക്കുവാൻ നമ്മെ പഠിപ്പിക്കുന്നത്. ഇതു മനസ്സിലാകാതെ നമ്മുക്കു ഒരിക്കലും മറ്റുള്ളവരോട് ക്ഷമിക്കാൻ സാധിക്കില്ല. നമ്മുടെ പാപത്തെപ്പറ്റി അനുതപിച്ച് ദൈവത്തിൽ നിന്നും നമ്മൾ ക്ഷമ സ്വീകരിക്കുമ്പോഴാണ് നമ്മുടെ സഹോദരരോടും അവരുടെ തെറ്റുകൾ പൊറുക്കാൻ നമ്മുക്കു സാധിക്കുന്നത്. ഈ അർത്ഥത്തിൽ ക്ഷമിക്കുക എന്നത് പൂർണമായും ഒരു രഹസ്യമാണ്. ഈ ഒരു രഹസ്യത്തെ ഒരിക്കലും യാന്ത്രികമാക്കരുത്" മാർപ്പാപ്പ മുന്നറിയിപ്പ് നൽകി. സുവിശേഷത്തിൽ യേശു, ഏഴു ഏഴുപതു പ്രവാശ്യം സഹോദരനോട് ക്ഷമിക്കണം എന്നു പത്രോസിനോട് പറയുന്നതിനെ അനുസ്മരിച്ച് മാർപ്പാപ്പ തുടർന്നു. "നമ്മുടെ പാപങ്ങൾ ക്ഷമിക്കപ്പെടുകയും അതേപ്പറ്റി നമുക്ക് ബോധ്യം ലഭിക്കുകയും ചെയ്യുമ്പോഴാണ് മറ്റുള്ളവരോടു ക്ഷമിക്കാൻ നാം പ്രാപ്തരാകുന്നത്. ഇതാണ് സുവിശേഷത്തിലെ നിർദ്ദയനായ ഭൃത്യന്റെ കഥ സൂചിപ്പിക്കുന്നത്. യജമാനനിൽ നിന്നും കടങ്ങൾ ഇളവു ചെയ്തു കിട്ടിയെങ്കിലും തന്നോട് കടപ്പെട്ടിരുന്ന മനുഷ്യനോട് ക്ഷമിക്കാൻ ഭൃത്യനു സാധിച്ചില്ല. . ക്ഷമിക്കപ്പെടുന്നതിന്റെ അനുഭവം ലഭിക്കാതിരുന്നതിനാലാണ് ആ ഭൃത്യൻ ഇപ്രകാരം ചെയ്തത് എന്ന് അയാളുടെ പ്രവർത്തികളിൽ നിന്നും നമുക്കു മനസ്സിലാക്കാം". "ശരിയായ അനുതാപത്തിന്റെ അനുഭവം നമ്മുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കും. നിങ്ങളുടെ ഹൃദയത്തിൽ ക്ഷമയുടെ ഒരു അത്ഭുതം സംഭവിക്കുക വഴിയായി ചിന്തകളിലും അതു പ്രകടമാകും. അല്ലാത്തപക്ഷം, കുമ്പസാരത്തിന് ശേഷം മടങ്ങി പോകുമ്പോഴും മറ്റുള്ളവരോടു പരദൂഷണം പറഞ്ഞ് വീണ്ടും പാപം ചെയ്യാൻ ഇടവരുന്നു". "ഏഴ് എഴുപത് തവണ ക്ഷമിക്കുക എന്ന യേശുവിന്റെ ആഹ്വാനം പ്രാവൃത്തികമാക്കുന്നതിനുള്ള കൃപയ്ക്കായി നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം. നമ്മുടെ പാപത്തെ പറ്റി ആത്മാർത്ഥമായി അനുതപിക്കാനും അതുവഴിയായി നാം സ്വീകരിക്കുന്ന ക്ഷമിക്കപ്പെടുന്ന ദൈവസ്നേഹം പരസ്പരം നല്കാനും ഇടയാകട്ടെ. സർവ്വശക്തനായ ദൈവം നമ്മോട് ക്ഷമിക്കുന്നുവെങ്കിൽ മറ്റുള്ളവരോടും ക്ഷമിക്കാൻ നാം കടപ്പെട്ടവരല്ലേ?" പരസ്പരം ക്ഷമിക്കാനുള്ള ആഹ്വാനത്തോടെയാണ് മാർപ്പാപ്പ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
Image: /content_image/TitleNews/TitleNews-2017-03-22-12:40:18.jpg
Keywords: മാർപ്പാപ്പ

4479
Category: 4
Sub Category:
Heading: വിശുദ്ധ കുർബാന സ്വീകരിക്കുന്ന നാം എതിര്‍ സാക്ഷ്യം നല്‍കാറുണ്ടോ?
Content: "വിളക്ക് കൊളുത്തി ആരും പറയുടെ കീഴില്‍ വയ്ക്കാറില്ല. പീഠത്തിന്മേലാണ് വയ്ക്കുന്നത്. അപ്പോള്‍ അത് ഭവനത്തിലുള്ള എല്ലാവര്‍ക്കും പ്രകാശം നല്‍കും" (മത്താ. 5:15). ദൈവാനുഭവത്തിലേക്ക് കടന്നു വരുന്ന ഓരോരുത്തരും ഈ അനുഭവം മറ്റുള്ളവര്‍ക്കും ലഭിക്കാന്‍ വേണ്ടി പങ്കുവയ്ക്കേണ്ടതാണ്. ഈ പങ്കുവയ്ക്കലുകള്‍ നമ്മെയും മറ്റുള്ളവരെയും വളര്‍ത്തും. ഈ പങ്കുവയ്ക്കലുകള്‍ വലിയ ശുശ്രൂഷകളിലേക്കു നയിക്കും. അതെ സമയം നാമിത് മറച്ചു വയ്ക്കുമ്പോള്‍ ഒരു താലന്ത് ലഭിച്ചവനെപ്പോലെ താലന്ത് മണ്ണില്‍ കുഴിച്ചിട്ടതിനു തുല്യമാകും (മത്താ 25:25). നമുക്ക് ലഭിച്ച താലന്ത് വര്‍ദ്ധിപ്പിക്കുമ്പോള്‍ വലിയകാര്യങ്ങള്‍ ദൈവം നമ്മെ ഏല്‍പ്പിക്കും. ആദ്യമായി ഒരു കൂട്ടായ്മയില്‍ ചെന്നപ്പോള്‍ അവിടെ ദൈവാനുഭവം പങ്കുവയ്ക്കാന്‍ അവസരം ലഭിച്ചു. എനിക്കവസരം ലഭിച്ചപ്പോള്‍ ഞാനെന്‍റെ കുര്‍ബാനാനുഭവമാണ് പങ്കുവച്ചത്. അതിന്‍റെ ഫലം അന്നു ഞാനറിഞ്ഞില്ല. ഒരു മാസത്തിനു ശേഷം വചനപ്രഘോഷണത്തിനായി അവസരം ലഭിച്ചു. വചനം പ്രഘോഷിക്കുക അന്ന്‍ ചിന്തിക്കാന്‍ പോലും പറ്റാത്ത അവസ്ഥ. എനിക്ക് വചന പ്രഘോഷണം അറിയില്ല എന്നു ഞാന്‍ പറഞ്ഞു. അന്നു കൂട്ടായ്മയില്‍ പങ്കു വച്ച കാര്യം പറഞ്ഞാല്‍ മതിയെന്നായി. ദിവ്യബലിയില്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ട് വേദിയിലെത്തി. തുടര്‍ന്ന് അവസരങ്ങള്‍ ലഭിച്ചു കൊണ്ടിരുന്നു. ഇവിടെ പലരും പറഞ്ഞ ഒരു കാര്യം എന്നെ പരിശുദ്ധ കുര്‍ബ്ബാനയില്‍ ആശ്രയിക്കാന്‍ പ്രചോദനമേകി. ഒരിക്കലും ബലി മുടക്കിയിട്ടില്ല എന്ന കാര്യം പലര്‍ക്കും അത്ഭുതമായിട്ടാണ് തോന്നിയത്. വചന പ്രഘോഷണം കഴിഞ്ഞ് ഒരിക്കല്‍ ഒരു വീട്ടില്‍ പോകേണ്ടിവന്നു. അവിടെ എന്നെ അതിശയിപ്പിച്ച ഒരു സംഭവം ഉണ്ടായി. നടക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു അമ്മച്ചി. അയല്‍ വീട്ടില്‍ ഞാന്‍ ചെന്നതറിഞ്ഞ് എന്നെ കാണാന്‍ ശാഠൃം പിടിച്ചു. ഈ അമ്മച്ചിയുടെ മകള്‍ പറഞ്ഞ കാര്യം കേട്ടപ്പോള്‍ ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ആ കൊച്ചനെ കാണാന്‍ ഈ ചട്ടയും മുണ്ടുമൊക്കെ മതിയോ? ഈ സംഭവം ഏറെ ചിന്തിപ്പിച്ചു. എല്ലാ ദിവസവും വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുത്ത് വി. കുര്‍ബ്ബാന സ്വീകരിക്കുന്ന ഒരാളെ ഈ അമ്മച്ചി അത്ഭുത മനുഷ്യനായാണ് കാണുന്നത്. അമ്മച്ചിയുമായി സംസാരിച്ചപ്പോള്‍ എനിക്ക് മനസ്സിലായി അവര്‍ക്ക് വി. കുര്‍ബ്ബാനയോടുള്ള ഭക്തി. എല്ലാ ദിവസവും കുര്‍ബ്ബാനയില്‍ പങ്കെടുത്ത് കുര്‍ബ്ബാന സ്വീകരിക്കുന്ന ഞാന്‍ ഒരു എതിര്‍ സാക്ഷ്യമായി മാറുമ്പോള്‍ എനിക്ക് തന്ന ആദരവ് നിന്ദനമായും മാറാന്‍ സാദ്ധ്യതയില്ലേ? ഇവിടെ ഒരു സത്യം ഞാന്‍ മനസ്സിലാക്കി. വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുത്ത് ഈശോയെ സ്വീകരിക്കുമ്പോള്‍ നാം പുതിയ സൃഷ്ടിയായി മാറണം. വി.കുര്‍ബ്ബാനയില്‍ ഇപ്രകാരമൊരു പ്രാര്‍ത്ഥനയുണ്ടല്ലോ. "എന്‍റെ ശരീരം ഭക്ഷിക്കുകയും എന്‍റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കും. അവസാന ദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും" (സീറോ മലബാര്‍ കുര്‍ബ്ബാന ആരാധന ക്രമം). അതെ ഈശോ നമ്മിലും ഈശോയിലും ആകേണ്ടതാണ്. പരിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുന്ന നമുക്ക് സാക്ഷ്യമായും എതിര്‍ സാക്ഷ്യമായും മാറാം. "അപ്രകാരം മനുഷ്യര്‍ നിങ്ങളുടെ സല്‍പ്രവൃത്തികള്‍ കണ്ട് സ്വര്‍ഗ്ഗസ്ഥനായ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുന്‍പില്‍ പ്രവേശിക്കട്ടെ. (മത്താ.5:16) ഇതിനൊരു മറുവശം കൂടിയുണ്ട്. സത്പ്രവൃത്തി ദുഷ്പ്രവൃത്തിയായി മാറുമ്പോള്‍ ദൈവത്തിനു നല്‍കേണ്ട മഹത്വം നിന്ദനമായും മാറാന്‍ സാധ്യതയില്ലേ? ഇവിടെയാണ് തീരുമാനത്തിന്‍റെ പ്രസക്തി. ഞാന്‍ മൂലം എന്‍റെ ദൈവത്തിനു ലഭിക്കേണ്ട മഹത്വം നിന്ദനമായി മാറുമ്പോള്‍ ഞാന്‍ എത്ര ദുര്‍ഭഗനായി മാറുന്നു. പരിശുദ്ധ കുര്‍ബാനയില്‍ ആശ്രയിക്കാനും ശക്തി സ്വീകരിക്കാനും ശുശ്രൂഷ ചെയ്തു മുന്നേറുവാനും സാക്ഷ്യമേകുവാനും കരിസ്മാറ്റിക് നവീകരണത്തിലൂടെ സാധിച്ചിട്ടുണ്ടെന്നുള്ളത് വാസ്തവമാണ്. എന്നാല്‍ ചിലരെക്കുറിച്ച് നാം ഇപ്രകാരം കേട്ടിട്ടില്ലേ? "എല്ലാ ദിവസവും നാക്കു നീട്ടി കുര്‍ബ്ബാന സ്വീകരിക്കുന്നുണ്ട്; പക്ഷേ ജീവിതം നേരെ മറിച്ചും". പരിശുദ്ധ കുര്‍ബ്ബാന എല്ലാ ദിവസവും സ്വീകരിക്കുന്നവര്‍ എവിടെയുണ്ടെന്നറിഞ്ഞാലും ഞാന്‍ അവരെ പരിചയപ്പെടാന്‍ ശ്രമിക്കാറുണ്ട്. എനിക്ക് അപ്രകാരമുള്ള ഒട്ടേറെ സുഹൃത്തുക്കളുമുണ്ട്. എല്ലാ ദിവസവും വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുകയും നന്നായി പ്രാര്‍ത്ഥിക്കുകയും ഉപവാസം എടുക്കുകയുമൊക്കെ ചെയ്യുന്ന ഒരാളുമായി പരിചയപ്പെട്ടു. ഈ പരിചയം അദ്ദേഹത്തെ ഒരു വിഷമാവസ്ഥയില്‍ സഹായിക്കാന്‍ ജാമ്യം നിന്ന്‍ കുറച്ചു രൂപ വാങ്ങിക്കൊടുത്തു. ഒടുവില്‍ ഇയാള്‍ രൂപ തിരിച്ചു കൊടുത്തില്ല. ഞാന്‍ രൂപ കൊടുക്കേണ്ടി വന്നു. ഇത് എന്നില്‍ ഒത്തിരി വേദനയും ഞെരുക്കവുമുണ്ടാക്കി. ഈ പ്രശ്നം പരിഹരിക്കാന്‍ ഒരു വൈദികനുമായി സംസാരിച്ചു. അച്ഛന്‍ എന്നോട് ഒരു ചോദ്യം ചോദിച്ചു. എന്തു വിശ്വസിച്ചാണ് നീ ഇയാള്‍ക്ക് രൂപ വാങ്ങിക്കൊടുത്തത്. എന്‍റെ മറുപടി ഇതായിരുന്നു. "എല്ലാ ദിവസവും ബലിയില്‍ പങ്കെടുക്കുകയും കുര്‍ബ്ബാന സ്വീകരിക്കുകയും ചെയ്യുന്ന ഒരാള്‍ ഇപ്രകാരം വാക്കു വ്യത്യാസം ചെയ്യുകയും മര്യാദ ഇല്ലാതെ സംസാരിക്കുകയും ചെയ്യുമെന്ന് എനിക്ക് ചിന്തിക്കാന്‍പോലും പറ്റുന്ന കാര്യമല്ലായിരുന്നു. ഇവിടെ അച്ഛന്‍റെ മറുപടി എന്നെ പുതിയ അറിവിലേക്ക് നയിച്ചു. എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുകയും വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുകയും ചെയ്യുന്നവരെല്ലാം യഥാര്‍ത്ഥ സാക്ഷ്യ ജീവിതം നയിക്കുന്നവരായിരുന്നെങ്കില്‍ ലോകത്തില്‍ ഒത്തിരിയേറെ മാറ്റങ്ങള്‍ ഉണ്ടാകുമായിരുന്നു. എതിര്‍ സാക്ഷ്യം നല്‍കുന്നവര്‍ വളരെ ചുരുക്കമാണ്. എങ്കില്‍പ്പോലും അത് സമൂഹത്തില്‍ നല്ല ജീവിതം നയിക്കുന്നവരെപ്പോലും സംശയ ദൃഷ്ടിയോടെ നോക്കാന്‍ ഇടവരുത്തുന്നു. അടുത്ത കാലത്ത് ലത്തീന്‍ കുര്‍ബ്ബാനയില്‍ പങ്കെടുത്തപ്പോള്‍ സമാപനത്തില്‍ വൈദികന്‍ ഇപ്രകാരം പറഞ്ഞു: "ദിവ്യപൂജ സമാപിച്ചു. നമുക്ക് യേശുവിനെ സാക്ഷ്യം നല്‍കാന്‍ പോകാം". ഉടന്‍ ചെറുപ്പത്തില്‍ ദിവ്യബലിക്കുശേഷം പള്ളിയില്‍ പാടിയ പാട്ട് ഓര്‍മ്മയില്‍ വന്നു. പൂജ കഴിഞ്ഞ് പോകുന്ന നമ്മള്‍ <br> പ്രേഷിതരായി നവജനതതിയായി... (തുടരും) {{വിശുദ്ധ കുര്‍ബാന- സകല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം - ഭാഗം I വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4312 }} {{വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാൻ ഈശോയോട് സമയം ചോദിച്ചു വാങ്ങിയപ്പോൾ- ഭാഗം II വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4372 }} {{വിശുദ്ധ കുര്‍ബാനയില്‍ 'ആമ്മേന്‍' പറയുമ്പോള്‍...! ഭാഗം III വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4424 }} >> Originally Published On 22/03/17 >>
Image: /content_image/Mirror/Mirror-2017-03-22-13:42:11.jpg
Keywords: കുർബാന

4480
Category: 1
Sub Category:
Heading: യേശുവിനെ അടക്കം ചെയ്ത കല്ലറ വിശ്വാസികള്‍ക്കായി വീണ്ടും തുറന്നു കൊടുത്തു
Content: ജറുസലേം: ക്രിസ്തുവിനെ അടക്കം ചെയ്ത കല്ലറ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കു ശേഷം വിശ്വാസികള്‍ക്കായി വീണ്ടും തുറന്നു കൊടുത്തു. ഇന്നലെ കോൺസ്റ്റാന്റിനോപ്പിളിലെ ബര്‍ത്തലോമ്യോ ഒന്നാമൻ പാത്രിയർക്കീസിന്റെയും ഫ്രാൻസിസ് മാർപാപ്പയുടെ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് ജ്യൂസെപ്പെ ലാസറോത്തോയുടെയും സാന്നിധ്യത്തിലാണ് തിരുക്കല്ലറയ്ക്കു മുകളിലുള്ള എഡിക്യുൾ തീര്‍ത്ഥാടകര്‍ക്ക് തുറന്നുകൊടുത്തത്. ഗ്രീക്ക് പ്രധാനമന്ത്രി അലക്സിസ് സീപ്രാസ്, ജറുസലേമിലെ ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാർക്കീസ് തെയോഫിലോസ് മൂന്നാമന്‍ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. 2016 ഒക്ടോബർ മാസത്തിൽ ആരംഭിച്ച പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഒരാഴ്ച മുന്‍പാണ് പൂര്‍ത്തിയായത്. അതേ സമയം അന്തരീക്ഷ ഈര്‍പ്പം കൊണ്ട് ഉണ്ടായ കേടുപാടുകള്‍ പൂര്‍ണ്ണമായും ശരിയാക്കുന്നതിന് ഇനിയും പത്ത് മാസം വേണ്ടി വരുമെന്ന് ഗ്രീക്ക് സംഘം വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി ഏതാണ്ട് 6 ദശലക്ഷം യൂറോ ആവശ്യമായി വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആറു ക്രൈസ്തവ വിഭാഗങ്ങളും നാഷണൽ ജ്യോഗ്രഫിക് സൊസൈറ്റിയും ഏതൻസിലെ നാഷണൽ ടെക്നിക്കൽ യൂണിവേഴ്സിറ്റിയും സംയുക്തമായി ചേർന്നാണു കല്ലറയുടെ പുനരുദ്ധാരണം നടത്തിയത്.
Image: /content_image/TitleNews/TitleNews-2017-03-23-02:49:13.jpg
Keywords: കല്ലറ, തിരുകല്ലറ

4481
Category: 1
Sub Category:
Heading: അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ 91 ശതമാനവും ക്രൈസ്തവ വിശ്വാസികള്‍
Content: വാഷിംഗ്ടണ്‍: അമേരിക്കയിലെ ഫെഡറല്‍ നിയമനിര്‍മ്മാതാക്കളില്‍ 91 ശതമാനം പേരും ക്രൈസ്തവ വിശ്വാസികളെന്ന് 'പ്യൂ റിസര്‍ച്ച് സെന്റര്‍' പഠനത്തില്‍ കണ്ടെത്തി. യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്കിടയില്‍ അവരുടെ മതവിശ്വാസത്തെ സംബന്ധിക്കുന്ന വിവിധ ചോദ്യാവലികളിലൂടെയും, ടെലിഫോണ്‍ വിളികളിലൂടെയുമാണ് സംഘടന വിവരങ്ങള്‍ ശേഖരിച്ചത്. അമേരിക്കയിലെ മുഴുവന്‍ ജനസംഖ്യയിലെ ക്രിസ്ത്യാനികളുടെ അനുപാതം വെച്ച് നോക്കുമ്പോള്‍ യുഎസ് കോണ്‍ഗ്രസ്സിലെ ക്രിസ്തീയ അനുപാതം വളരെ കൂടുതലാണെന്നും പഠന റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു. അമേരിക്കയിലെ പ്രായപൂര്‍ത്തിയായ ക്രൈസ്തവ വിശ്വാസികള്‍ 71 ശതമാനമാണ്. ഗവേഷണ കേന്ദ്രത്തിന്റെ പഠനമനുസരിച്ച് 28 സംസ്ഥാനങ്ങളിലെ പ്രതിനിധികള്‍ മുഴുവനും ക്രിസ്തുമതത്തില്‍ വിശ്വസിക്കുന്നവരാണ്. ടെക്സാസില്‍ നിന്നുള്ള 38 നിയമനിര്‍മ്മാതാക്കളും ഇതില്‍ ഉള്‍പ്പെടുന്നു. അമേരിക്കയിലെ ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനങ്ങളായ കാലിഫോര്‍ണിയ, ടെക്സാസ്, ന്യൂയോര്‍ക്ക്, ഫ്ലോറിഡ, പെനിസില്‍വാനിയ, ഓഹിയോ, മിഷിഗന്‍, ജോര്‍ജ്ജിയ, നോര്‍ത്ത് കരോളിന തുടങ്ങിയ സംസ്ഥാനങ്ങളില്‍ 80 ശതമാനം പ്രതിനിധികളും ക്രിസ്ത്യാനികളാണ്. 75 ശതമാനമാണ് ഇല്ലിനോയിസില്‍ നിന്നുമുള്ള ക്രൈസ്തവ പ്രതിനിധികളുടെ അനുപാതം. അതേ സമയം അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ 6 ശതമാനം ജൂതര്‍ മാത്രമാണുള്ളത്. യുഎസ് കോണ്‍ഗ്രസിലെ 535 അംഗങ്ങളില്‍ മതത്തില്‍ വിശ്വസിക്കാത്തതായി ഒരാള്‍ മാത്രമാണ് ഉള്ളത് എന്നത് ശ്രദ്ധേയമാണ്. യാതൊരു മതത്തിലും വിശ്വാസിക്കാത്തവരുടെ ദേശീയ ശരാശരി വെച്ചു നോക്കുമ്പോള്‍ യുഎസ് കോണ്‍ഗ്രസ്സില്‍ ഭൂരിഭാഗവും വിശ്വാസികളാണ് എന്നും പ്യൂ റിസേര്‍ച്ച് ചൂണ്ടികാണിക്കുന്നു. ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ ഭരണകൂടം അധികാരത്തില്‍ വന്നിട്ട് അധിക നാളുകളായിട്ടില്ല. ക്രൈസ്തവ വിശ്വാസിയായ അദ്ദേഹം തന്റെ വിശ്വാസം പലതവണ ഏറ്റുപറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇത്തരമൊരു പഠനം ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നു.
Image: /content_image/News/News-2017-03-23-03:47:43.jpg
Keywords: അമേരിക്ക, യുഎസ്

4482
Category: 18
Sub Category:
Heading: കുടിവെള്ള സ്രോതസുകളിലെ വ്യവസായ മലിനീകരണത്തെ കുറിച്ച് സര്‍ക്കാര്‍ മൗനം പാലിക്കുന്നു: കർദിനാൾ ആലഞ്ചേരി
Content: കൊച്ചി: സംസ്ഥാന സർക്കാർ കുടിവെള്ള സ്രോതസുകളിലെ വ്യവസായ മലിനീകരണത്തെകുറിച്ച് മൗനം പാലിക്കുകയാണെന്ന് കർദിനാൾ മാർ ജോര്‍ജ്ജ് ആലഞ്ചേരി. പെരിയാറിനെ വീണ്ടെടുക്കാനായി കൊച്ചിയിൽ വിഷജലവിരുദ്ധ പ്രക്ഷോഭം. കുടിവെള്ളം ജന്മാവകാശം എന്ന പേരിൽ ഹൈക്കോടതി ജംഗ്ഷനിൽ ആരംഭിച്ച ഉപവാസ സത്യഗ്രഹവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. "പെരിയാറിലേക്ക് അപകടകരമായ തോതിൽ രാസമാലിന്യമൊഴുക്കുന്ന വ്യവസായശാലകളെ നിയന്ത്രിക്കാൻ കർശന നടപടികൾ ആവശ്യമാണ്. എറണാകുളം ജില്ലയുടെയും സമീപ ജില്ലകളുടെയും പ്രത്യേകിച്ചു വിശാലകൊച്ചിയുടെയും ജീവൽപ്രശ്നമായാണു പെരിയാറിലെ രാസമാലിന്യപ്രശ്നങ്ങൾ വളരുന്നത്. കൊച്ചിയിൽ വൃക്ക, കാൻസർ രോഗികളുടെ എണ്ണം കൂടുന്നതിന്റെ കണക്കുകൾ നമ്മെ ആശങ്കപ്പെടുത്തേണ്ടതുണ്ട്. പെരിയാറിൽനിന്നു ശേഖരിക്കുന്ന വെള്ളത്തിൽ മാത്രമല്ല, തീരങ്ങളിലെ വീട്ടുകിണറുകളിലെ പോലും വെള്ളം മലിനമാകുന്ന സ്ഥിതി ആശങ്കയുളവാക്കുന്നതാണ്". "പ്രകൃതിയിൽനിന്ന് അകലുന്ന മനുഷ്യൻ, വായുവും വെള്ളവും മലിനമാക്കുന്നതിനും കൂട്ടുനിൽക്കുന്നതിന്റെ ദുരന്തം വർത്തമാനകാലവും വരുംതലമുറകളും അഭിമുഖീകരിക്കേണ്ടതുണ്ട്. കുടിവെള്ളത്തിനൊപ്പം ജീവജാലങ്ങൾ വസിക്കുന്ന പുഴയാകെ സംരക്ഷിക്കപ്പെടണം. ഗംഗയും യമുനയും മാത്രമല്ല, രാജ്യത്തെ എല്ലാ പുഴകളും കാട്ടാറുകളും ജലസ്രോതസുകളും സംരക്ഷിക്കാൻ പദ്ധതികൾ വേണം. പുഴയ്ക്കും പരിസ്ഥിതിക്കും വേണ്ടിയുള്ള മുന്നേറ്റങ്ങൾ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം ആവശ്യമോ പ്രവർത്തനമോ ആയി കാണേണ്ടതില്ല". കര്‍ദിനാള്‍ പറഞ്ഞു. എലൂർ, എടയാർ എന്നിവിടങ്ങളിൽ പെരിയാറിന്റെ തീരത്ത് മാത്രം ഒതുങ്ങിയിരുന്ന പ്രതിഷേധമാണ് ജലദിനത്തിൽ കൊച്ചി നഗരം ഏറ്റെടുത്തിരിക്കുന്നത്. ഹൈക്കോടതി ജംഗ്ഷനിൽ നടക്കുന്ന അഞ്ച് ദിവസം നീളുന്ന പരിപാടിയിൽ ഓരോ ദിവസവും അൻപത് പേരാണ് ഉപവാസ സത്യഗ്രഹം ഇരിക്കുക. ഉപവാസസത്യഗ്രഹത്തിനു പിന്തുണയുമായി ഇൻഫോപാർക്കിലെ ജീവനക്കാർ സംഘടിപ്പിച്ച ബൈക്ക് റാലി, നടി മൈഥിലി ഫ്ളാഗ് ഓഫ് ചെയ്തു. ഇൻഫോപാർക്കിനു മുന്‍പില്‍ നിന്നാരംഭിച്ച റാലി ഹൈക്കോടതി ജംഗ്ഷനിലെ സമരപന്തലില്‍ സമാപിച്ചു.
Image: /content_image/India/India-2017-03-23-04:27:39.jpg
Keywords: ആലഞ്ചേരി

4483
Category: 18
Sub Category:
Heading: വിമന്‍ വെല്‍ഫെയര്‍ സര്‍വീസസിന്റെ വനിതാസംഗമം നടത്തി
Content: കൊച്ചി: അല്മായരും സഭയുടെ പ്രേഷിത ശുശ്രൂഷയില്‍ സജീവമാകണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഓര്‍മിപ്പിച്ചു. എറണാകുളം-അങ്കമാലി അതിരൂപത വിമന്‍ വെല്‍ഫെയര്‍ സര്‍വീസസിന്റെ വനിതാസംഗമം കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കുമൊപ്പം കൈകോര്‍ത്ത് സഭയ്ക്കും സമൂഹത്തിനും വേണ്ടി ശുശ്രൂഷ ചെയ്യാന്‍ കഴിവും സന്നദ്ധതയുമുള്ള അല്മായര്‍ രംഗത്തിറങ്ങണം. സ്ത്രീകളെ സഭയുടെ മുഖ്യധാരയിലേക്കെത്തിക്കുന്ന തില്‍ വിമന്‍ വെല്‍ഫെയര്‍ സര്‍വീസസ് പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും കര്‍ദിനാള്‍ പറഞ്ഞു. അതിരൂപത ഡയറക്ടര്‍ റവ.ഡോ. വര്‍ഗീസ് പൊട്ടയ്ക്കല്‍ അധ്യക്ഷത വഹിച്ചു. നിയുക്ത ഡയറക്ടര്‍ ഫാ. വര്‍ഗീസ് മണവാളന്‍, പ്രസിഡന്റ് സിസ്റ്റര്‍ ആനി ഗ്രേസ്, സെക്രട്ടറി ഡോ. കെ.വി. റീത്താമ്മ, ട്രഷറര്‍ ഷെര്‍ളി ജോണ്‍, വൈസ് പ്രസിഡന്റ് മീര അവറാച്ചന്‍, ജോയിന്റ് സെക്രട്ടറി മിനി ദേവസി, ജോയിന്റ് ട്രഷറര്‍ ആനി സേവ്യര്‍, മേഖല പ്രതിനിധികളായ ആന്‍സമ്മ രാജന്‍, മേരി വര്‍ഗീസ്, റൂബി സേവ്യര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മികച്ച പ്രവര്‍ത്തനത്തിനു പറവൂര്‍ ഫൊറോനയ്ക്കു പുരസ്‌കാരം നല്‍കി. വിവിധ മേഖലകളില്‍ മികവു തെളിയിച്ച പതിനാലു പേരെ ആദരിച്ചു.
Image: /content_image/India/India-2017-03-23-04:45:04.jpg
Keywords: അങ്കമാ

4484
Category: 18
Sub Category:
Heading: കെസിബിസി പ്രോ ലൈഫ് ദിനാഘോഷം നാളെ
Content: കൊച്ചി: കെസിബിസി പ്രൊ-ലൈഫ് സമിതിയുടെ നേതൃത്വത്തില്‍ ജീവന്‍ സംരക്ഷണ ദിനാഘോഷം (പ്രൊലൈഫ് ദിനം) മാനസിക വെല്ലുവിളികള്‍ നേരിടു വിദ്യാര്‍ത്ഥികളുടെ കേരളത്തിലെ പ്രഥമ സ്‌പെഷ്യല്‍ സ്‌കൂളായ ചെമ്പുമുക്ക് സ്‌നേഹനിലയത്തില്‍ നാളെ നടക്കും. സമ്മേളനം കെസിബിസി ഫാമിലി കമ്മീഷന്റെയും പ്രൊ-ലൈഫ് സമിതിയുടെയും വൈസ് ചെയര്‍മാന്‍ ബിഷപ് ഡോ. ജോസഫ് കാരിക്കശേരി ഉദ്ഘാടനം ചെയ്യും. കെസിബിസി ഡപ്യൂട്ടിസെക്രട്ടറി ജനറല്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട് അധ്യക്ഷത വഹിക്കും. ഫാ. പോള്‍ മാടശേരി, ചെമ്പുമുക്ക് സെന്റ് മൈക്കിള്‍ പള്ളി വികാരി ഫാ. ടൈറ്റസ് കുരുശുംവീ'ില്‍, കെസിബിസി പ്രൊ-ലൈഫ് സമിതി പ്രസിഡന്റ് ജോര്‍ജ്ജ് എഫ് സേവ്യര്‍, ജനറല്‍ സെക്രട്ടറി സാബു ജോസ്, ആനിമേറ്റര്‍ സിസ്റ്റര്‍ മേരി ജോര്‍ജ്ജ്, അഡ്വ. ജോസി സേവ്യര്‍, മാര്‍ട്ടിന്‍ ന്യൂനസ്, സാലു എബ്രാഹം, ജെയിംസ് ആഴ്ചങ്ങാടന്‍, യുഗേഷ് തോമസ്, റോണ റിബെയ്‌റോ, സ്‌നേഹനിലയം മദര്‍ സി. പേളി ചെട്ടുവീട്ടീല്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സി. ഡിക്‌സി, ബേബി ചിറ്റിലപ്പിള്ളി, ഗ്രേസി ജോസഫ് തേരാട്ടിന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. പ്രൊ-ലൈഫ് സമിതി കര്‍മ്മപദ്ധതികളുടെ 'ജീവന്‍ മിഷന്‍ 2017' ന്റെ ഉദ്ഘാടനം, മാനസിക വെല്ലുവിളികള്‍ നേരിടു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി മെമ്മോറിയല്‍ 'ലൗ ആന്‍ഡ് കെയര്‍' എക്‌സലന്‍സ് അവാര്‍ഡ് ദാനം, അധ്യാപകര്‍ക്കുള്ള പുരസ്‌കാരം, 'ജനിക്കാനും ജീവിക്കാനുമുള്ള അവകാശം' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാര്‍ എന്നിവ പ്രൊലൈഫ് ദിനാഘോഷത്തോടനുബന്ധിച്ച് നടക്കും.
Image: /content_image/Charity/Charity-2017-03-23-05:01:42.jpg
Keywords: ലൈഫ്

4485
Category: 1
Sub Category:
Heading: ലണ്ടന്‍ ആക്രമണം: പ്രാര്‍ത്ഥനകളുമായി ക്രൈസ്തവ നേതൃത്വം
Content: ലണ്ടന്‍: വെസ്റ്റ്‌മിനിസ്റ്ററില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ മരണപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും പ്രാര്‍ത്ഥനകളുമായി ക്രൈസ്തവ നേതൃത്വം. ആക്രമണത്തില്‍ ഇരയായ എല്ലാവര്‍ക്കുമൊപ്പം ഞങ്ങളുടെ ചിന്തകളും പ്രാര്‍ത്ഥനയും ഉണ്ടായിരിക്കുമെന്ന്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സിലെ കത്തോലിക്കാ ബിഷപ്പ്സ് കോണ്‍ഫറന്‍സ് തങ്ങളുടെ ട്വിറ്റര്‍ പേജില്‍ കുറിച്ചു. ഭീകരാക്രമണത്തിന് എതിരെ പ്രതികരിച്ചവര്‍ക്കും, ഇരയായവര്‍ക്കും, അവരുടെ കുടുംബാംഗങ്ങള്‍ക്ക് വേണ്ടിയും പ്രത്യേകം പ്രാര്‍ത്ഥന നടത്തുമെന്ന് വെസ്റ്റ്‌മിനിസ്റ്ററിലെ കര്‍ദ്ദിനാള്‍ ആയ വിന്‍സെന്റ് നിക്കോള്‍സ് പറഞ്ഞു. ലണ്ടനിലെ ജനങ്ങള്‍ക്ക് പ്രത്യേകിച്ച് ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയില്‍ തന്നോടൊപ്പം പങ്കുചേരുവാന്‍ ലിന്‍കോണ്‍ മെത്രാന്‍ ജെയിംസ് കോണ്‍ലിയും തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ആഹ്വാനം ചെയ്തിട്ടുണ്ട്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണും, യുഎസ് ഹൗസ് സ്പീക്കര്‍ പോള്‍ റയാനും ആക്രമണത്തെ അപലപിച്ചു. ഇരയായവര്‍ക്കു തങ്ങളുടെ പ്രാര്‍ത്ഥനാ സഹായവും ഇവര്‍ വാഗ്ദാനം ചെയ്തു. ബ്രസല്‍സ് ആക്രമണത്തിന്റെ ഒന്നാം വാര്‍ഷിക ദിനമായ ഇന്നലെ വൈകുന്നേരമാണ് വെസ്റ്റ്മിനിസ്റ്ററിലെ പാർലമെന്റ് മന്ദിരത്തിനു നേരെ ആക്രമണം ഉണ്ടായത്. അജ്ഞാതനായ ഒരാള്‍ വെസ്റ്റ്‌മിനിസ്റ്റര്‍ പാലത്തിലൂടെ നടന്നു പോയവര്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചു കയറ്റുകയായിരുന്നു. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനും അക്രമിയുടെ കാർ ഇടിച്ചു പരുക്കേറ്റ നാല് വഴിയാത്രികരുമാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കാര്‍ ഇടിച്ചു തകര്‍ത്തതിനു ശേഷം കത്തിയുമായി പാര്‍ലമെന്റ് കെട്ടിടത്തിലേക്ക് പ്രവേശിക്കുവാനുള്ള ശ്രമവും അക്രമി നടത്തി. തടയുവാന്‍ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥനെ കുത്തി വീഴ്ത്തുകയും ചെയ്തു. അതിനെ തുടര്‍ന്ന് അക്രമിയെ പോലീസ് വെടിവെച്ച് വീഴ്ത്തുകയായിരുന്നു. ഭീകരാക്രമണമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. പാര്‍ലമെന്റും പരിസരവും സായുധ പോലീസിന്റെ നിയന്ത്രണത്തിലാണ്.
Image: /content_image/News/News-2017-03-23-07:40:06.jpg
Keywords: ആക്രമണം

4486
Category: 1
Sub Category:
Heading: കര്‍ദിനാള്‍ ആലഞ്ചേരിയുടെ പേരില്‍ പ്രചരിപ്പിക്കുന്നത് വ്യാജ വാര്‍ത്ത; കര്‍ദിനാളിനെ തേജോവധം ചെയ്യുവാന്‍ ശ്രമിക്കുന്നുവെന്ന് സീറോ മലബാര്‍ സഭ
Content: കൊച്ചി: സ്ത്രീകളുടെ കുമ്പസാരവുമായി ബന്ധപ്പെട്ടു ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളിലൂടെയും സോഷ്യല്‍ മീഡിയായിലൂടെയും അഡ്വ. ഇന്ദുലേഖ ജോസഫിന്‍റേതായി നടക്കുന്ന 'തെറ്റായ പ്രചാരണം' ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ തേജോവധം ചെയ്യുവാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണെന്ന് സീറോ മലബാര്‍ സഭാ വക്താവ് റവ. ഡോ ജിമ്മി പൂച്ചക്കാട്ട്. മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പ്രസ്താവന കര്‍ദിനാള്‍ നടത്തിയിട്ടിലെന്നും ഫാ. ജിമ്മി പത്രകുറിപ്പിലൂടെ അറിയിച്ചു. സ്ത്രീകളെ കുമ്പസാരിപ്പിക്കുവാന്‍ കന്യാസ്ത്രീകള്‍ക്ക് അനുവാദം നല്‍കണമെന്ന് ആവശ്യപ്പെടുന്ന കത്ത് അഡ്വ. ഇന്ദുലേഖ കര്‍ദിനാളിന് നേരത്തെ കത്ത് അയച്ചിരിന്നു. ഇക്കാര്യത്തില്‍ കത്ത് തിരസ്കരിച്ചാല്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് ഹൌസിന് മുന്നില്‍ സത്യാഗ്രഹം ഇരിക്കുമെന്ന് കത്തില്‍ പരാമര്‍ശമുണ്ടായി. പിന്നീട് ക്രിസ്തീയമായ ധാര്‍മ്മികതയുടെ പേരില്‍ ഈ വിഷയത്തില്‍ അഡ്വ. ഇന്ദുലേഖയെ കര്‍ദിനാള്‍ കൂടികാഴ്ചയ്ക്കു വിളിച്ചു. ഒരാളെയാണ് ചര്‍ച്ചയ്ക്ക് വിളിച്ചതെങ്കിലും അവര്‍ കെസിആര്‍എം എന്ന സംഘടനയിലെ നാലുപേരുമായാണ് സംഭാഷണത്തിന് എത്തിയത്. എല്ലാവരെയും സ്വീകരിച്ച് കര്‍ദിനാള്‍ സംസാരിച്ചു. കന്യാസ്ത്രീകള്‍ക്കു കുമ്പസാരിപ്പിക്കുവാന്‍ അനുവാദം നല്‍കണമെന്ന തീരുമാനത്തില്‍ അവര്‍ ഉറച്ചു നില്‍ക്കുകയായിരിന്നു. കുമ്പസാരത്തെ സംബന്ധിച്ച സഭയുടെ നിയതമായ പാരമ്പര്യവും ദൈവശാസ്ത്രവും കര്‍ദിനാള്‍ പരാതിക്കാര്‍ക്ക് വിവരിച്ചു നല്‍കി. ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഒരു പരാമര്‍ശവും കര്‍ദിനാളിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. കുമ്പസാരിപ്പിക്കുന്ന വൈദികരെ കുറിച്ച് പരാതികളുണ്ടെങ്കില്‍ അത് ബോധിപ്പിക്കുവാന്‍ സഭയ്ക്കുള്ളില്‍ നിയതമായ സംവിധാനങ്ങള്‍ ഉണ്ടെന്ന് അറിയിച്ചെങ്കിലും ഇതില്‍ അഡ്വ. ഇന്ദുലേഖയും കൂട്ടരും പരാതിയോ തെളിവോ ഉന്നയിച്ചില്ല. തങ്ങള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ക്ക് നിശ്ചിതസമയത്തിനുള്ളില്‍ മറുപടി നല്കണമെന്ന സമ്മര്‍ദ്ധ തന്ത്രവും പരാതിക്കാരിയുടെ ഭാഗത്ത് നിന്നുണ്ടായി. അതിനു കര്‍ദിനാള്‍ വഴങ്ങാതിരിന്നപ്പോള്‍ തങ്ങള്‍ തുടര്‍ നടപടികളുമായി മുന്നോട്ട് പോകുമെന്ന്‍ എന്നു പറഞ്ഞു സംഭാഷണം അവസാനിപ്പിക്കുകയായിരിന്നു. പത്രകുറിപ്പില്‍ പറയുന്നു. മേജര്‍ ആര്‍ച്ച് ബിഷപ്സ് ഹൌസിന് മുന്നില്‍ ധര്‍ണ്ണ നടത്തിയപ്പോള്‍ അതിനെതിരെ ഒരു പരാതി പോലും പറയാതെ കാരുണ്യപൂര്‍വ്വമായ സമീപനം സ്വീകരിച്ച കര്‍ദിനാളിനെ വ്യക്തിഹത്യ ചെയ്യുന്ന പരാമര്‍ശങ്ങളും പ്രചാരണങ്ങളും നീതികരിക്കാനാവില്ലായെന്നും സീറോ മലബാര്‍ സഭ വക്താവ് ഫാ. ജിമ്മി പൂച്ചക്കാട്ട് കൂട്ടിച്ചേര്‍ത്തു. അഡ്വ. ഇന്ദുലേഖയുടെ പേരില്‍ കെസിആര്‍എം എന്ന സംഘടന നടത്തുന്ന കുപ്രചരണത്തില്‍ സഭാമക്കളും മറ്റ് സുമനസ്സുകളും തെറ്റിദ്ധരിക്കപ്പെടരുതെന്നും ഫാ. ജിമ്മി അഭ്യര്‍ത്ഥിച്ചു.
Image: /content_image/TitleNews/TitleNews-2017-03-23-08:58:35.jpg
Keywords: സീറോ മലബാര്‍

4487
Category: 1
Sub Category:
Heading: നമ്മുടെ കഴിവുകളിലല്ല, ദൈവത്തിന്റെ കരുണയിലാണ് നാം പ്രതീക്ഷ വെക്കേണ്ടത്: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാൻ: നമ്മുടെ കഴിവുകളിലും സാമർത്ഥ്യത്തിലുമല്ല മറിച്ച്, ദൈവത്തിന്റെ വിശ്വസ്തതയിലും കരുണയിലുമാണ് നമ്മുടെ പ്രതീക്ഷകൾ അർപ്പിക്കേണ്ടതെന്ന്‍ ഫ്രാന്‍സിസ് പാപ്പ. സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഒത്തുചേർന്ന തീർത്ഥാടകരോടായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വചനത്തെ പ്രതി കൃതാർത്ഥരാകുവാൻ നാം പലപ്പോഴും മറന്നു പോകുന്നുവെന്നും അദ്ദേഹം തന്റെ സന്ദേശത്തില്‍ പറഞ്ഞു. ദൈവവചനം പ്രത്യാശയെ പരിപോഷിപ്പിക്കുകയും പങ്കുവെക്കലിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പരസ്പരം സഹകരിക്കുന്നത് ഇന്നത്തെ സമൂഹത്തിൽ ഒഴിവാക്കാൻ കഴിയാത്ത കാര്യമാണ്. എല്ലാം തികഞ്ഞവരാണെന്ന് ചിന്തിക്കുന്നവർ പോലും വീണു പോയെന്നു വരാം. അതുപോലെ തന്നെ ബലഹീനരാണെന്നു കരുതുന്നവർക്കു പോലും പുഞ്ചിരിയിലൂടെ സഹോദരന് ഒരു കൈ സഹായമാകാം. എന്നാൽ ഇതെല്ലാം സാധ്യമാകുന്നത് ദൈവത്തെയും അവിടുത്തെ വചനത്തെയും നമ്മുടെ ജീവിതത്തിന്റെ കേന്ദ്രമാക്കുമ്പോഴാണ്. മാർപ്പാപ്പ ഓർമ്മിപ്പിച്ചു. ദൈവത്തിന്റെ വിശ്വസ്ത സ്നേഹവും സമാശ്വാസവും അനുഭവിക്കുന്നവരെല്ലാം തങ്ങളുടെ സഹോദരരുമായി പങ്കുവെയ്ക്കാൻ വിളിക്കപ്പെട്ടവരാണ്. അതോടൊപ്പം അവരുടെ സുഖ ദു:ഖങ്ങളിൽ പങ്കുചേരുകയും വേണം. നമ്മുടെ ആത്മസംതൃപ്തിക്കായി ചെയ്യാതെ ദൈവത്തിന്റെ ഉപകരണങ്ങളായി തീരാനുള്ള മനസ്സ് നാം സ്വന്തമാക്കണം. നമ്മൾ എന്തിനും ശക്തരാണെന്ന വിചാരം വെറുമൊരു തോന്നൽ മാത്രമാണ്. ദൈവത്തിൽ നിന്നാണ് ശക്തി നിർഗമിക്കുന്നത്. അതിനാൽ തന്നെ ശക്തരാണെന്ന അവകാശപ്പെടാൻ നമുക്ക് അനുവാദമില്ല. ബലഹീനരെന്നോ ശക്തരെന്നോ വേർതിരിക്കാതെ എല്ലാവരെയും ഒരു പോലെ പരിഗണിക്കുന്ന യേശുവിന്റെ മനോഭാവമാണ് നാം സ്വായത്തമാക്കേണ്ടത്. അതിന് നമ്മെ സഹായിക്കുന്ന രണ്ടു ഗുണങ്ങളാണ് യേശുവിന്റെ സ്ഥൈര്യവും സമാശ്വാസവും. ക്രൈസ്തവ പ്രത്യാശയിലേക്ക് വെളിച്ചം വീശുന്ന ഗുണങ്ങളാണ് ഇവ. മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. നമ്മുടെ ജീവിതത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ കരുത്ത് പകരുന്നതിനോടൊപ്പം മറ്റുള്ളവരുവമായി സഹകരിക്കാനും ഇത് സഹായിക്കും. വി. പൗലോസ് ശ്ലീഹാ റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽ രണ്ടു മനോഭാവത്തേയും കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. സ്‌ഥൈര്യത്തിന്റെയും ആശ്വാസത്തിന്റെയും കർത്താവാണ് അവിടുന്ന്. വഞ്ചനയും സഹനവും നിറഞ്ഞ സന്ദർഭങ്ങളിലും ദൈവസാന്നിധ്യത്തെയും അവിടുത്തെ കരുണാർദ്രമായ സ്നേഹത്തെയും പ്രതി സ്വീകരിക്കാനുള്ള കൃപയാണ് സമാശ്വാസം അർത്ഥമാക്കുന്നത്. സ്ഥൈര്യത്തെ സഹനശക്തിയായി വ്യാഖ്യാനിക്കാം. ജീവിത ഭാരം താങ്ങാവുന്നിതനപ്പുറമാകുമ്പോളും വിശ്വസ്താപൂർവം യേശുവിന് സാക്ഷ്യം വഹിക്കാനുള്ള സന്നദ്ധതയാണ് സഹനശക്തി. നിഷേധാത്മക ചിന്തകളുടെ ആധിക്യം മൂലം എല്ലാം ഒഴിവാക്കാമെന്ന്‍ തോന്നുന്ന സന്ദർഭങ്ങളിൽ പോലും യേശുവിനെ മുറുകെ പിടിക്കണം. മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. ദൈവത്തിന്‍റെ സഹായത്തിലും അവിടത്തെ സ്നേഹത്തിന്‍റെ വിശ്വസ്തതയിലും പ്രത്യാശ വെക്കണമെന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് മാർപാപ്പ പ്രസംഗം അവസാനിപ്പിച്ചത്.
Image: /content_image/TitleNews/TitleNews-2017-03-23-10:42:28.jpg
Keywords: മാര്‍പാപ്പ