Contents

Displaying 4151-4160 of 25043 results.
Content: 4423
Category: 1
Sub Category:
Heading: പൗരോഹിത്യ ബ്രഹ്മചര്യം തിരുസഭയുടെ ഉറച്ച പാരമ്പര്യം, അത് മാറ്റുന്നത് എളുപ്പമല്ല: കര്‍ദ്ദിനാള്‍ വിന്‍സെന്‍റ് നിക്കോള്‍സ്
Content: ലണ്ടന്‍: പൗരോഹിത്യ ബ്രഹ്മചര്യം തിരുസഭയുടെ ഒരുറച്ച പാരമ്പര്യമാണെന്നും അത് മാറ്റുന്നത് എളുപ്പമല്ലായെന്നും വെസ്റ്റ്മിനിസ്റ്റര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ വിന്‍സെന്‍റ് നിക്കോള്‍സ്. വെംബ്ലിയിലെ എസ്‌എസ്‌ഇ അരീനയില്‍ 10,000 ത്തിലധികം കത്തോലിക്കാ യുവജനങ്ങള്‍ പങ്കെടുത്ത ഫ്ലെയിം 2017-ലാണ് കര്‍ദ്ദിനാള്‍ തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്. വിവാഹിതരെയും പുരോഹിതരാക്കാമോയെന്ന സാധ്യത പരിശോധിക്കുമെന്ന് ജര്‍മ്മന്‍ ദിനപത്രമായ ഡി സെയിറ്റിന് നല്‍കിയ അഭിമുഖത്തില്‍ മാര്‍പാപ്പ പറഞ്ഞതിന് പിന്നാലെയാണ് കര്‍ദിനാളിന്റെ പ്രതികരണം. ‘പരിശുദ്ധാത്മാവ് എന്തെങ്കിലും ആവശ്യപ്പെടുമ്പോള്‍ ശരിയായ സമയത്ത് തന്നെ അത് പരിഗണിക്കണമെന്നത് സഭയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട കാര്യമാണ്. അതുകൊണ്ടാണ് വിരി പ്രൊബാറ്റിയെ ക്കുറിച്ച് കാര്യമായി ആലോചിക്കണമെന്നു ഞാന്‍ പറയുന്നത്’. ഇങ്ങനെയാണ് ഫ്രാന്‍സിസ്‌ പാപ്പാ പറഞ്ഞത്. വിവാഹിതരെ പുരോഹിതരാക്കണമെന്നും സ്ത്രീകളെ ഡീക്കനായി പരിഗണിക്കണം എന്ന് പാപ്പാ ആവശ്യപ്പെടുന്നില്ലായെന്നും കര്‍ദിനാള്‍ പറഞ്ഞു. നമുക്ക് ഒരുറച്ചതും ശക്തവുമായ പാരമ്പര്യമുണ്ടെന്നും, സഭയിലെ പ്രശ്നങ്ങള്‍ക്ക് പുതിയ പരിഹാരങ്ങള്‍ കണ്ടെത്തുവാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. “ബ്രിട്ടണിലും വിവാഹിതരായ ഏതാനും പുരോഹിതര്‍ ഉണ്ട്. അതുകൊണ്ട് അതൊരു പൊതു നിയമമാണെന്ന്‍ അര്‍ത്ഥമില്ല. വിവാഹം സഭയിലെ പ്രശ്നങ്ങള്‍ക്കുള്ള ഒരു പരിഹാരമല്ല. അതൊരു കഠിനമായ ദൈവവിളിയാണ്. വിവാഹിതരായ പുരോഹിതരെ ചൂണ്ടികാണിച്ചുകൊണ്ട് ഇതാണ് സഭയിലെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം എന്ന് പറയുവാന്‍ നമുക്ക് കഴിയുകയില്ല.” “തന്നെ ആശ്രയിച്ചു നില്‍ക്കുന്ന ഒരു വലിയ കുടുംബമായി പുരോഹിതന്‍ ഇടവകയെ കാണണം. ദേവാലയത്തിനും മറ്റുള്ളവര്‍ക്കും വേണ്ടി തങ്ങളുടെ ജീവിതം തന്നെ സമര്‍പ്പിക്കുന്ന പുരോഹിത പാരമ്പര്യം തെരുവില്‍ കഴിയുന്ന ആളുകള്‍ക്ക് വരെ ഒരു വലിയ അനുഗ്രഹമാണ്. 'അത് നമ്മുടെ പുരോഹിതനാണ്, അദ്ദേഹം നമ്മുടേതാണ്' -പുരോഹിതനെ കാണുമ്പോള്‍ അവര്‍ ഇങ്ങനെ പറയുന്നു. കാരണം അവര്‍ക്കറിയാം പുരോഹിതന്‍ അവര്‍ക്കുള്ളതാണെന്ന്”. “പൗരോഹിത്യം ഇന്ന് നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരം കണ്ടെത്തുവാനുള്ള തുറന്ന സമീപനമാണിതെന്നാണ് പാപ്പായുടെ അഭിപ്രായം കേട്ടപ്പോള്‍ തനിക്ക് തോന്നിയത്. ആധുനിക ലോകത്തിന്റെ ഭൗതീകതയാണ് ഇന്ന് പൗരോഹിത്യം നേരിടുന്ന പ്രശ്നങ്ങളുടെ കാരണമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്നത്തെ യുവജനങ്ങള്‍ക്ക്‌ ജീവിതം കാലം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പൗരോഹിത്യം പോലെയുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുവാന്‍ ഭയമാണ്”. “അതേ സമയം പുരോഹിതനോ കന്യാസ്ത്രീയോ ആയി ജീവിതം സമര്‍പ്പിക്കുന്നത് ഒരു വലിയ കാര്യമാണെന്ന് ചിന്തിക്കുന്ന ഒരുപാട് ആളുകളുണ്ട്. ഇത് സത്യമാണെന്ന് ചരിത്രം നമ്മോട് പറയുന്നു. ചരിത്രം രൂപപ്പെട്ടത് തന്നെ അഗാധമായ വിശ്വാസവും, ജീവിതകാലം മുഴുവനും ദൈവത്തിന്നായി സമര്‍പ്പിക്കുകയും ചെയ്ത ആളുകള്‍ മുഖേനയാണ്”. കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു. യുവജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന ‘ഫ്ലെയിം’ പോലെയുള്ള പരിപാടികള്‍ ഏറെ അഭിനന്ദാര്‍ഹമാണെന്നും കര്‍ദിനാള്‍ പറഞ്ഞു.
Image: /content_image/TitleNews/TitleNews-2017-03-15-10:30:13.jpg
Keywords: നിക്കോൾസ്
Content: 4424
Category: 4
Sub Category:
Heading: വിശുദ്ധ കുര്‍ബാനയില്‍ 'ആമ്മേന്‍' പറയുമ്പോള്‍...!
Content: "വിശ്വാസത്തിന്‍റെ ഈ രഹസ്യത്തില്‍ വിശ്വാസികള്‍ ഭാഗഭാക്കുകളാകുമ്പോള്‍ അപരിചിതരെപ്പോലെയോ നിശബ്ദ പ്രേക്ഷകരെപ്പോലെയോ ആകരുതെന്നാണ് തിരുസഭാ മാതാവിന്‍റെ അഭിലാഷം. മറിച്ച് തിരുക്കര്‍മ്മങ്ങളുടെയും പ്രാര്‍ത്ഥനകളുടെയും അര്‍ത്ഥം ഗ്രഹിച്ച്‌ തങ്ങള്‍ ചെയ്യുന്നതെന്താണെന്നുള്ള ബോധത്തോടും ഭക്തിയോടും സഹകരണത്തോടും കൂടി വേണം ഇതില്‍ പങ്കെടുക്കാന്‍. അവര്‍ ദൈവവചനത്താല്‍ പ്രബോധിതരും വി.കുര്‍ബ്ബാന വഴി നവോന്മേഷവാന്മാരും ആകണം. പുരോഹിതന്മാര്‍ വഴി എന്നു മാത്രമല്ല. അദ്ദേഹത്തോടു കൂടി വി. ബലിവസ്തു അര്‍പ്പിക്കുന്നതോടൊപ്പം സ്വയം സമര്‍പ്പിക്കാനും അവര്‍ പഠിച്ചിരിക്കേണ്ടതാണ്." (ആരാധനാക്രമം 48). വി.കുര്‍ബ്ബാന പലര്‍ക്കും അനുഭവമായി മാറാത്തതിന്‍റെ ചില കാരണങ്ങളാണ് മുകളില്‍ സൂചിപ്പിച്ചിരിക്കുന്നത്. നമ്മില്‍ പലരും അപരിചിതരെപ്പോലെയോ അല്ലെങ്കില്‍ നിശബ്ദരായ പ്രേക്ഷകരെപ്പോലെയോ ആകുമ്പോള്‍ നമുക്ക് ബലിയര്‍പ്പണം അനുഭവമാകാതെ പോകുന്നു. ഇനി ബലിയര്‍പ്പണത്തില്‍ നിശബ്ദരായി നില്‍ക്കാതെ പ്രാര്‍ത്ഥനകള്‍ ബോധത്തോടും ഭക്തിയോടും സഹകരണത്തോടും കൂടിയല്ലാതെ യാന്ത്രികമായി ഉച്ചത്തില്‍ ചൊല്ലുന്നവരും ഉണ്ട്. ഒരു സംഭവത്തിലൂടെ അത് വ്യക്തമാക്കാം. സാധാരണ പള്ളിയില്‍ മുന്‍പിലാണ് നില്‍ക്കാറുള്ളത്. പ്രാര്‍ത്ഥനകളെല്ലാം ഉച്ചത്തില്‍ ചൊല്ലുകയും ചെയ്യും. ഒരിക്കല്‍ കുര്‍ബ്ബാനയ്ക്കായി നിന്നപ്പോള്‍ മനസ്സില്‍ പല വിചാരങ്ങള്‍ കടന്നു വന്നു. അതായത് കുര്‍ബ്ബാനയില്‍ ബോധപൂര്‍വ്വം ശ്രദ്ധിക്കുന്നില്ലെങ്കിലും പ്രാര്‍ത്ഥനകളെല്ലാം ഉച്ചത്തില്‍ ചൊല്ലുന്നുണ്ട്. അന്നൊരു വചന പ്രഘോഷണത്തിനു പോകാനുള്ള ഒരുക്കത്തിലായിരുന്നു. അതും പരിശുദ്ധ കുര്‍ബ്ബാനയെക്കുറിച്ച് ക്ലാസ്സെടുക്കാന്‍. ദേവാലയത്തിലെ തിരുക്കര്‍മ്മ പ്രാര്‍ത്ഥനകളിലൊക്കെ ഞാന്‍ ഇപ്രകാരമാണ് ചിന്തിച്ചിരുന്നത്. ഞാന്‍ ക്ലാസ്സെടുക്കുമ്പോള്‍ പറയേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ചിന്തകള്‍. വി. കുര്‍ബ്ബാനയിലെ പ്രാര്‍ത്ഥനകളെല്ലാം തന്നെ ഞാന്‍ ഉച്ചത്തില്‍ ചൊല്ലുന്നുമുണ്ട്. പ്രാര്‍ത്ഥനയിലെ ഈ ഭാഗം ഞാന്‍ ഉച്ചത്തില്‍ ചൊല്ലി, ന്യായവുമാണതു യുക്തവുമാം, ന്യായവുമാണതു യുക്തവുമാം. ഉടന്‍ എന്‍റെ ഉള്ളില്‍ നിന്നൊരു സ്വരം. നീ എന്തു കാര്യത്തിനാണ് ന്യായവും യുക്തവുമാണെന്ന് പറഞ്ഞത്? പെട്ടെന്ന്‍ എന്‍റെ ചിന്തകള്‍ കുര്‍ബ്ബാനയിലേക്ക് തിരിഞ്ഞു. എന്‍റെ കൈയില്‍ കുര്‍ബ്ബാന പുസ്തകം ഉണ്ടായിരുന്നതിനാല്‍ പെട്ടെന്ന്‍ പേജുകള്‍ മറിച്ചു നോക്കി. അതില്‍ പുരോഹിതന്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കുന്നു. - അഖിലചരാചര കര്‍ത്താവാം ദൈവത്തിനു ബലിയര്‍പ്പിച്ചു. ഇതിന് മറുപടിയായി ചൊല്ലുന്ന പ്രാര്‍ത്ഥനയുടെ ഭാഗമാണ് ന്യായവുമാണത് യുക്തവുമാണെന്നുള്ളത്. ഇവിടെയാണ് തിര്‍ക്കര്‍മ്മങ്ങളുടെയും പ്രാര്‍ത്ഥനകളുടെയും അര്‍ത്ഥം ഗ്രഹിച്ച് തങ്ങള്‍ ചെയ്യുന്നതെന്താണെന്നുള്ള ബോധത്തോടും ഭക്തിയോടും സഹകരണത്തോടും (ആരാധന ക്രമം 48) കൂടി ചെയ്യുന്നതിന്‍റെ പ്രസക്തി. വി. ബലിയില്‍ പല പ്രാവശ്യം നാം "ആമ്മേന്‍" പറയാറുണ്ട്. ഈ "ആമ്മേന്‍" യാന്ത്രികമായി പറഞ്ഞാല്‍ പോരാ. യാന്ത്രികമായി പറയുമ്പോള്‍ നമ്മള്‍ പൂര്‍ണ്ണതയിലേക്ക് കടക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ ബലിയര്‍പ്പണം ഒരു സ്വര്‍ഗ്ഗീയ അനുഭവമായി മാറണം. സ്വര്‍ഗ്ഗവാസികളോട് ചേര്‍ന്ന്‍ ഭൂവാസികളായ നാം ദൈവത്തെ സ്തുതിക്കുന്നത് ഒന്നു ഭാവനയില്‍ കണ്ടു നോക്കുക. ദിവ്യബലിയിലെ ഓരോ പ്രാര്‍ത്ഥനയും അര്‍ത്ഥം ഗ്രഹിച്ചു ചൊല്ലിയാല്‍ നാം സ്വര്‍ഗ്ഗീയാനുഭവത്തില്‍ നിറയും. ബലിയര്‍പ്പണത്തിലെ ഒരു പ്രാര്‍ത്ഥനയിലേക്ക് ശ്രദ്ധ തിരിക്കാം. "സ്വര്‍ഗ്ഗവാസികളുടെ ആയിരങ്ങളും മാലാഖമാരുടെ പതിനായിരങ്ങളും മഹോന്നതനായ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു. അഗ്നിമയന്മാരും അരൂപികളുമായ സ്വര്‍ഗ്ഗീയ സൈന്യങ്ങള്‍ അങ്ങയുടെ നാമം പ്രകീര്‍ത്തിക്കുന്നു. പരിശുദ്ധരും അരൂപികളുമായ ക്രോവേന്മാരോടും സ്രാപ്പേന്മാരോടും ചേര്‍ന്ന്‍ നാഥനായ അങ്ങേക്ക് അവര്‍ ആരാധന സമര്‍പ്പിക്കുന്നു. (സ്വര്‍ഗ്ഗവാസികളോട് ചേര്‍ന്ന്‍ ഭൂവാസികളായ നാം) തുടര്‍ന്ന്‍ ഉച്ചത്തില്‍ പ്രാര്‍ത്ഥന തുടരുന്നു. "ഒന്നായ്‌ ഉച്ച സ്വരത്തിലവര്‍...." ഇവിടെയൊക്കെ നാം മൗനം ഭജിച്ചാല്‍ അല്ലെങ്കില്‍ വെറും കാഴ്ചക്കാരായി മാത്രം മാറുമ്പോള്‍ അല്ലെങ്കില്‍ യാന്ത്രികമായി അര്‍ത്ഥം ഗ്രഹിക്കാതെ പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവാനുഭവത്തില്‍ വളരാന്‍ നമുക്ക് തടസ്സമായി മാറുന്നു. വി. കുര്‍ബ്ബാനയില്‍ നാം പല പ്രാവശ്യം "ആമ്മേന്‍" പറയുന്നു. ആമ്മേന്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം തന്നെ "അപ്രകാരം ആയിരിക്കട്ടെ" എന്നാണ്. കാര്‍മ്മികന്‍റെ പ്രാര്‍ത്ഥനയെ അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന വാക്കാണ്‌ ആമ്മേന്‍. ബോധപൂര്‍വ്വകവും സജീവവുമായ ഭാഗഭാഗിത്വത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. വി.ആഗസ്തീനോസിന്‍റെ വാക്കുകള്‍ ശ്രദ്ധിക്കാം. "നിങ്ങള്‍ ഉച്ചരിക്കുന്ന ആമ്മേന്‍ നിങ്ങളുടെ ഒപ്പു വയ്ക്കലും അംഗീകാരവും സമ്മതവുമാണ്." കുര്‍ബ്ബാനയിലെ പ്രാര്‍ത്ഥനകള്‍ കാര്‍മ്മികനും ശുശ്രൂഷിയും സമൂഹവും ഒരുമിച്ച് ചൊല്ലുമ്പോഴാണല്ലോ പൂര്‍ണ്ണമാകുന്നത്. അവരവരുടേതായ പ്രാര്‍ത്ഥനകള്‍ അവരവര്‍ തന്നെ ബോധപൂര്‍വ്വം ചൊല്ലുകയെന്നത് പ്രധാനപ്പെട്ട കാര്യമാണ്. പരിശുദ്ധ കുര്‍ബ്ബാനയില്‍ നമ്മുടെ ശ്രദ്ധ പൂര്‍ണ്ണമായും ബലിയോട് ചേര്‍ന്നു തന്നെയാവണം. വളരെ വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ഒരു സംഭവം ഓര്‍മ്മയിലെത്തുന്നു. ഞായറാഴ്ച ബലിയര്‍പ്പണ സമയം. വി. കുര്‍ബ്ബാനയില്‍ "കര്‍ത്താവില്‍ ഞാന്‍ ദൃഢമായി ശരണപ്പെട്ടു" എന്നു പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്ന സമയം. അന്നായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. പലരും എന്നെ ചവിട്ടിത്തെറിപ്പിച്ചു കൊണ്ട് ഓടുന്നു. പുരോഹിതന്‍ ബലിയര്‍പ്പണം തുടരുന്നു. പള്ളിയില്‍ കുറച്ചു പേര്‍ അവശേഷിച്ചു. ഇവിടെ ആരേയും ചെറുതാക്കാന്‍ കുറിച്ചതല്ല. നിമിഷങ്ങള്‍ക്കകം ഭൂചലനം സമാപിച്ചു. പുരോഹിതന്‍ ബലിയര്‍പ്പണം തുടര്‍ന്നു. ഭൂചലനം പെട്ടെന്ന്‍ മനസ്സിലാക്കിയവര്‍ ഓടിയെന്നു മാത്രം. ഞങ്ങള്‍ പള്ളിയില്‍ അവശേഷിച്ചവര്‍ ഓടാന്‍ തുടങ്ങുന്നതിനു മുന്‍പ് ഭൂചലനം തീര്‍ന്നതിനാല്‍ ഞങ്ങള്‍ ഓടിയില്ലെന്നു കരുതുന്നതിലും തെറ്റില്ല. നമ്മുടെ ശ്രദ്ധ ബലിയര്‍പ്പണത്തില്‍ തന്നെയായിരിക്കണമെന്നു സൂചിപ്പിക്കാന്‍ കുറിച്ചുവെന്നു മാത്രം. അര്‍ത്ഥം അറിയാതെ "ആമ്മേന്‍" പറയുന്നവരും നമ്മില്‍ ഇല്ലേയെന്ന്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. ഒരു കൊച്ചു സംഭവത്തിലൂടെ അത് വ്യക്തമാക്കാം. സാധാരണ കുര്‍ബ്ബാന സ്വീകരണം കഴിഞ്ഞ് അല്‍പസമയം മൗനമായിരുന്നു ഈശോയോട് പ്രാര്‍ത്ഥിക്കും. ഈ സമയം മിക്ക പള്ളികളിലും ഗാനാലാപമാണ്. ഒരിക്കല്‍ കുര്‍ബ്ബാന സ്വീകരണം കഴിഞ്ഞ് പ്രാര്‍ത്ഥിച്ചിരിക്കുന്ന സമയം. ഗാനം ആലപിക്കുന്നവര്‍ ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍ വാക്കുകള്‍ പോരാ എന്ന ഗാനം ആലപിക്കുന്നു. പ്രാര്‍ത്ഥനയ്ക്കു ശേഷം ഇപ്രകാരം പാടിയ കൂട്ടത്തില്‍ ഞാനും പങ്കുചേര്‍ന്നു. മന്നില്‍ സൗഭാഗ്യം നേടാനായാലും <br> ആത്മം നഷ്ടമായാല്‍ "ഭയ"മെവിടെ പാടിയ കൂട്ടത്തില്‍ വാക്കുകള്‍ മാറിയത് പലരും ശ്രദ്ധിച്ചില്ലായെന്നത് കുര്‍ബ്ബാനയ്ക്കു ശേഷം സംസാരിച്ചപ്പോഴാണ് മനസ്സിലായത്. രക്ഷാകവചം നീ മാറാതെന്നാളും അങ്ങെന്‍ മുന്‍പേ പോയാല്‍ "ഭയ"മെവിടെ. ഇപ്രകാരം പാടേണ്ട വരി മാറിപ്പാടിയപ്പോള്‍ അര്‍ത്ഥം മാറിപ്പോയി. ആത്മം നഷ്ടമായാല്‍ ഫലമെവിടെ എന്നാണല്ലോ പാടേണ്ടത്. കുര്‍ബ്ബാനയ്ക്കു ശേഷം സിസ്റ്റര്‍മാരോട് ഈ കാര്യം പറഞ്ഞപ്പോള്‍ അവര്‍ അത് അറിയാതെ പാടിയതാണെന്നാണ് പറഞ്ഞത്. ഇപ്രകാരം പലരും അറിയാതെ പാടുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യാറില്ലേ? ആരെങ്കിലും എന്തെങ്കിലും പാടിയാലും പ്രാര്‍ത്ഥിച്ചാലും നാം ആമ്മേന്‍ പറയേണ്ടതില്ല. പ്രാര്‍ത്ഥനകളുടെ അര്‍ത്ഥം ഗ്രഹിച്ച് ബോധത്തോടു കൂടി പ്രാര്‍ത്ഥിക്കണമെന്നതിന്‍റെ (ആരാധനാക്രമം 48) പ്രസക്തിയാണ് നാം മനസ്സിലാക്കേണ്ടത്. (തുടരും...) {{വിശുദ്ധ കുര്‍ബാന- സകല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം - ഭാഗം I വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4312 }} {{വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാൻ ഈശോയോട് സമയം ചോദിച്ചു വാങ്ങിയപ്പോൾ- ഭാഗം II വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4372 }}
Image: /content_image/Mirror/Mirror-2017-03-15-11:10:50.jpg
Keywords: ദിവ്യകാരുണ്യ, വിശുദ്ധ കുര്‍ബാന
Content: 4425
Category: 1
Sub Category:
Heading: ചരിത്രത്തിലാദ്യമായി വത്തിക്കാൻ ദേവാലയത്തിൽ ആംഗ്ലിക്കൻ പ്രാർത്ഥനാ ശുശ്രൂഷ നടന്നു
Content: വത്തിക്കാൻ: ചരിത്രത്തില്‍ ആദ്യമായി വത്തിക്കാൻ സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ ആംഗ്ലിക്കൻ സന്ധ്യാപ്രാർത്ഥന ശുശ്രൂഷകൾ നടന്നു. മാർച്ച് 13 തിങ്കളാഴ്ച വിശുദ്ധ ഗ്രിഗറിയുടെ തിരുന്നാളിനോടനുബന്ധിച്ചാണ് കത്തോലിക്ക സഭയുടെ കേന്ദ്ര ദേവാലയമായ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ ആംഗ്ലിക്കന്‍ പ്രാര്‍ത്ഥനകള്‍ നടന്നത്. ആംഗ്ലിക്കൻ ആർച്ച് ബിഷപ്പ് ഡേവിഡ് മോക്സൺ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. പ്രതിസന്ധികളെ തരണം ചെയ്ത് സന്തോഷത്തോടെ യേശുവിന്റെ സുവിശേഷം പ്രഘോഷിക്കുവാനുള്ള വിശുദ്ധ ഗ്രിഗറിയുടെ മാതൃകയാണ് ഫ്രാൻസിസ് മാർപ്പാപ്പയും ആംഗ്ലിക്കൻ ആർച്ച് ബിഷപ്പ് ജസ്റ്റിന്‍ വെൽബിയും നമ്മോട് ആഹ്വാനം ചെയ്യുന്നതെന്ന്‍ ആർച്ച് ബിഷപ്പ് ആർതർ റോഷേ സന്ദേശത്തില്‍ പറഞ്ഞു. ഓക്സ്ഫോർഡ് മെർട്ടൺ കോളേജ് ഗായക സംഘമാണ് ഗാനങ്ങളാലപിച്ചത്. വിശുദ്ധ ഗ്രിഗറിയുടെ കല്ലറയിലേക്കു നടന്ന പ്രദക്ഷിണത്തോടെ ശുശ്രൂഷകൾ സമാപിച്ചു. അടുത്തിടെയാണ് റോമിലെ സകല വിശുദ്ധരുടെയും നാമധേയത്തിലുള്ള ആംഗ്ലിക്കന്‍ ദേവാലയം ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശിച്ചത്.
Image: /content_image/News/News-2017-03-15-13:01:54.jpg
Keywords: ആംഗ്ലി
Content: 4427
Category: 18
Sub Category:
Heading: കെ​​​സി​​​ബി​​​സി പ്രോ​​​ലൈ​​​ഫ് സ​​​മി​​​തി വി​ദ്യാ​ല​യ​ങ്ങ​ളി​ൽ കാരുണ്യഫോറങ്ങള്‍ രൂപീകരിക്കും
Content: കൊ​​​ച്ചി: കെ​​​സി​​​ബി​​​സി പ്രോ​​​ലൈ​​​ഫ് സ​​​മി​​​തി വി​​​ദ്യാ​​​ർ​​​ഥി ​​​പ്ര​​​സ്ഥാ​​​ന​​​മാ​​​യ കെ​​​സി​​​എ​​​സ്എ​​​ലു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ കാ​​​രു​​​ണ്യ​​​ഫോ​​​റ​​​ങ്ങ​​​ൾ രൂ​​​പീ​​​ക​​​രി​​​ക്കും. കാ​​​രു​​​ണ്യ​​​കേ​​​ര​​​ള സ​​​ന്ദേ​​​ശ​​​യാ​​​ത്ര സ​​​മാ​​​പ​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് പി​​​ഒ​​​സി​​​യി​​​ൽ ന​​​ട​​​ന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാണ് തീരുമാനം. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ കാ​​​രു​​​ണ്യ​​​മ​​​നോ​​​ഭാ​​​വം വ​​​ള​​​ർ​​​ത്തു​​​ക, വി​​​വി​​​ധ കാ​​​രു​​​ണ്യ​​​പ​​​ദ്ധ​​​തി​​​ക​​​ൾ ന​​​ട​​​പ്പാ​​​ക്കു​​​ക, ജീ​​​വ​​​കാ​​​രു​​​ണ്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ച്ച് സേ​​​വ​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ക, കാ​​​രു​​​ണ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കാ​​​യി പ്രാ​​​ർ​​​ഥി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ല​​​ക്ഷ്യ​​​ങ്ങ​​​ളോ​​​ടെ​​​യാ​​​ണ് പ​​​ദ്ധ​​​തി ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്.
Image: /content_image/India/India-2017-03-15-13:43:58.jpg
Keywords: കെ‌സി‌ബി‌സി പ്രോ
Content: 4428
Category: 1
Sub Category:
Heading: സഭയുടെ അവയവങ്ങളാകുന്ന വിശ്വാസികള്‍ നിത്യതയെ ലക്ഷ്യം വച്ച് നീങ്ങേണ്ട തീര്‍ത്ഥാടകര്‍: മാര്‍ ജോസഫ് സ്രാമ്പിക്കല്‍
Content: ബര്‍മിംഗ്ഹാം: യേശു ശിരസ്സായ സഭയുടെ അവയവങ്ങളാകുന്ന വിശ്വാസികള്‍ പരസ്പരം സ്നേഹിച്ചും, പ്രോത്സാഹിപ്പിച്ചും നിത്യതയെ ലക്ഷ്യം വച്ച് നീങ്ങേണ്ട തീര്‍ത്ഥാടകരാണെന്നും, ഇവിടെ ആര്‍ക്കും ആരെയും വിധിക്കുവാനോ, കുറ്റപ്പെടുത്തുവാനോ ഉള്ള അധികാരം നല്‍കപ്പെട്ടിട്ടില്ല എന്നും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍. മാര്‍ച്ച് മാസത്തെ സെക്കന്‍റ് സാറ്റര്‍ഡേ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുവാന്‍ വന്ന ആയിരക്കണക്കിന് വിശ്വാസികള്‍ക്ക് സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. സ്വന്തം കണ്ണിലെ തടി മറച്ചു വച്ചുകൊണ്ട് അപരന്‍റെ കണ്ണിലെ കരട് നീക്കാന്‍ ശ്രമിക്കുന്ന ഫല ശൂന്യതയേയും നിരര്‍ത്ഥകരെയും നാം മനസ്സിലാക്കണമെന്നും മാര്‍ സ്രാമ്പിക്കല്‍ ദൈവവചന വെളിച്ചത്തില്‍ കൂട്ടിച്ചേര്‍ത്തു. "ആദിമ സഭയിലെ വിശ്വാസികള്‍ യേശുവിനെ കര്‍ത്താവും, രക്ഷകനും, നാഥനുമായി സ്വീകരിച്ചത് നിത്യജീവനെ ലക്ഷ്യമാക്കിയാണ്. ഈ കാരണത്താലാണ് സഭയിലെ വിശ്വാസികളെ പീഡിപ്പിച്ച സാവൂളിനോട്, പീഡിപ്പിക്കപ്പെട്ട സഭയെ താനുമായി താദാത്മ്യം ചെയ്തു കൊണ്ട് "നീ പീഡിപ്പിക്കുന്ന ക്രിസ്തുവാണ്‌ ഞാന്‍" എന്ന്‍ പറഞ്ഞത്. യേശുവിനെ ഏകദൈവവും ഏകകര്‍ത്താവും ഏകരക്ഷകനുമായി എകസഭയില്‍ പ്രഘോഷിക്കപ്പെടുന്നെന്നും, എല്ലാ വിശ്വാസികളും ഈ ഏക സഭയുടെ വിശ്വാസങ്ങള്‍ക്കും പ്രബോധനങ്ങള്‍ക്കും വിധേയപ്പെട്ടു കൊണ്ടുള്ള പ്രാര്‍ത്ഥനാജീവിതമാണ് നയിക്കേണ്ടത്". സഭയുടെ പ്രാര്‍ത്ഥനകള്‍ യേശു കര്‍ത്താവും, ദൈവവും, രക്ഷകനുമാണെന്നുള്ള വിശ്വാസത്തില്‍ അധിഷ്ഠിതമാണെന്നും, അതിനോട് ഒന്നും കൂട്ടിച്ചേര്‍ക്കാതെ തങ്ങളുടെ ജീവിതം ഈ വിശ്വാസമാകുന്ന മൂലക്കല്ലിന്‍മേല്‍ പടുത്തുയര്‍‍ത്തണമെന്നും ബിഷപ്പ് ഉദ്ബോധിപ്പിച്ചു. രാവിലെ 8-മണിക്കാരംഭിച്ച ശുശ്രൂഷകള്‍ അഭിഷേക നിറവാര്‍ന്ന സംഗീതവും, വി.കുര്‍ബ്ബാനയും കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കുമുള്ള ഇംഗ്ലീഷിലും മലയാളത്തിലുമുള്ള വചന പ്രഘോഷണങ്ങളും ദൈവസ്നേഹത്തെ അനുഭവവേദ്യമാക്കി മാറ്റി. യേശുക്രിസ്തുവിന്‍റെ പീഢാനുഭവ യാത്രയെ അനുസ്മരിച്ച് പ്രത്യേക നാടക അവതരണവും നടന്നു. ഭാരമേറിയ കുരിശും ചുമന്നുകൊണ്ട് റോമാ പടയാളികളുടെ ചാട്ടവാറടിയും അപമാനം നിറഞ്ഞ അസഭ്യവാക്കുകളും ഏറ്റുവാങ്ങി നീങ്ങുന്ന യേശുവിന്റെ ദൃശ്യങ്ങള്‍ വിശ്വാസികളുടെ കണ്ണുകളെ മറ്റൊരു പീഡാനുഭവ യാത്രയിലേക്ക് കൂട്ടികൊണ്ട് പോയി. സീറോ മലബാര്‍ സഭയുടെ ഇംഗ്ലീഷ് കുര്‍ബ്ബാനയ്ക്ക് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. സെഹിയോന്‍ യു‌കെ ഡയറക്റ്റര്‍ ഫാ. സോജി ഓലിക്കല്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.
Image: /content_image/News/News-2017-03-15-14:57:06.jpg
Keywords: മാര്‍ ജോസഫ് സ്രാമ്പി
Content: 4429
Category: 1
Sub Category:
Heading: ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ അവസാനിക്കുവാന്‍ പ്രാര്‍ത്ഥനയുമായി കാശ്മീരിലെ വിശ്വാസികള്‍
Content: ശ്രീനഗര്‍: സംഘര്‍ഷഭരിത സംസ്ഥാനമായ ജമ്മു കാശ്മീരില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നതിനും മത പീഡനങ്ങള്‍ അവസാനിക്കുന്നതിനും വേണ്ടി ക്രൈസ്തവ വിശ്വാസികള്‍ നടത്തിയ പ്രാര്‍ത്ഥനാ കൂട്ടായ്മ ശ്രദ്ധേയമായി. മുസ്ലീം ഭൂരിപക്ഷ സംസ്ഥാനത്ത് ക്രൈസ്തവരുടെ എണ്ണം വളരെ കുറവാണെങ്കിലും ഫ്രാന്‍സിസ് പാപ്പായുടെ ഈ മാസത്തെ പ്രാര്‍ത്ഥനാ നിയോഗത്തിനുള്ള തങ്ങളുടെ പിന്തുണ എന്ന നിലയിലാണ് ശ്രീനഗറിലെ ഹോളി ഫാമിലി കത്തോലിക്കാ ദേവാലയത്തില്‍ പ്രാര്‍ത്ഥനാശുശ്രൂഷ നടന്നത്. മാര്‍ച്ച് 12-ന് നടന്ന പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ മുന്നൂറിലധികം വിശ്വാസികള്‍ പങ്കെടുത്തു. നേരത്തെ മതപീഡനങ്ങള്‍ക്കിരയാകുന്ന ക്രൈസ്തവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്തിരിന്നു. പാപ്പായുടെ ഈ പ്രഖ്യാപനത്തോടുള്ള പിന്തുണ എന്ന നിലയിലാണ് തലസ്ഥാനത്ത് പ്രാര്‍ത്ഥനാശുശ്രൂഷ നടത്തിയത്. സംസ്ഥാനത്തെ ക്രിസ്ത്യാനികള്‍ വര്‍ദ്ധിച്ചുവരുന്ന മതപരമായ അസഹിഷ്ണുതകളില്‍ വളരെയേറെ അസ്വസ്ഥരാണെന്ന് പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. ക്രിസ്ത്യാനികള്‍ക്ക് വേണ്ടി മാത്രമല്ല തങ്ങളുടെ വിശ്വാസ പ്രതി ആക്രമിക്കപ്പെടുന്ന സകല മതസ്ഥര്‍ക്കും വേണ്ടിയാണ് ഈ പ്രാര്‍ത്ഥനാ യോഗം സംഘടിപ്പിച്ചതെന്ന് ഹോളി ഫാമിലി കത്തോലിക്കാ ദേവാലയത്തിലെ ഇടവക വികാരിയായ ഫാദര്‍ റോയി മാത്യു പറഞ്ഞു. തങ്ങളുടെ വിശ്വാസത്തെ പ്രതി അനേകര്‍ ആക്രമിക്കപ്പെടുകയും, കൊല്ലപ്പെടുകയും, മാനഭംഗത്തിന് ഇരയാകുകയും ചെയ്യുന്നത് അസഹനീയമാണ്. മാനുഷികതയാണ് ആദ്യം ഉണ്ടാവേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അശാന്തിയുടെ വേദിയായ ജമ്മു കാശ്മീരില്‍ കഴിഞ്ഞ 30 വര്‍ഷങ്ങള്‍ക്കിടയില്‍ സാധാരണ പൗരന്‍മാരും, സൈനികരും, ഭീകരവാദികളും ഉള്‍പ്പെടെ ഏതാണ്ട് ഒരു ലക്ഷത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 2016 ജൂലൈയില്‍ ആരംഭിച്ച കലാപത്തില്‍ തന്നെ ഏതാണ്ട് നൂറില്‍ പരം ആളുകള്‍ മരണപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ജമ്മുകാശ്മീരിലെ ജനസംഖ്യയില്‍ 35,000 ത്തോളം പേര്‍ മാത്രമാണ് ക്രിസ്ത്യാനികള്‍. ‘ഓപ്പണ്‍ ഡോര്‍സ്’ എന്ന സന്നദ്ധ സംഘടന പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ലോകത്താകമാനമായി ഏതാണ്ട് 90,000 ത്തിലധികം ക്രിസ്ത്യാനികള്‍ തങ്ങളുടെ വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിച്ചിട്ടുണ്ട്. രണ്ടു ലക്ഷത്തിലധികം പേര്‍ വര്‍ഗ്ഗീയ ആക്രമണങ്ങള്‍ക്ക് വിധേയമായിട്ടുണ്ടെന്നും പറയപ്പെടുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ അരങ്ങേറുന്നത് ക്രൈസ്തവര്‍ക്ക് നേരെയാണെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
Image: /content_image/TitleNews/TitleNews-2017-03-16-07:20:21.jpg
Keywords: ക്രൈസ്തവ പീഡ, ജമ്മ
Content: 4430
Category: 1
Sub Category:
Heading: നമ്മുടെ സമ്പത്തും വസ്തുവകകളും ദൈവീകദാനമാണെന്ന് തിരിച്ചറിയുക: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാൻ: നമ്മുടെ സമ്പത്തും വസ്തുവകകളും നമ്മുടെ പ്രയ്തനത്തേക്കാൾ ദൈവീക ദാനമാണെന്നു തിരിച്ചറിയണമെന്നും ഈ ബോധ്യം വരുമ്പോഴാണ് ദാനധർമ്മം അർത്ഥവത്താകുന്നതെന്നും ഫ്രാന്‍സിസ് പാപ്പ. ബുധനാഴ്ച തോറും വിശ്വാസികളുമായി നടത്താറുള്ള പ്രതിവാര കൂടികാഴ്ചക്കിടെ സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. ദാനധർമ്മത്തിലും സ്നേഹത്തിലും കപടത കാണിക്കുന്നവരെക്കുറിച്ച് വിശുദ്ധ പൗലോസ് ശ്ലീഹാ മുന്നറിയിപ്പ് നല്കുന്നുണ്ടെന്നും പരിശുദ്ധ പിതാവ് പറഞ്ഞു. വിശുദ്ധ പൗലോസ് ശ്ലീഹാ റോമാക്കാർക്ക് എഴുതിയ ലേഖനത്തിലെ പന്ത്രണ്ടാം അദ്ധ്യായത്തിലെ വചനഭാഗത്തെ ആസ്പദമാക്കിയാണ് മാര്‍പാപ്പ വചനസന്ദേശം നല്കിയത്. "കപടനാട്യം എവിടെ വേണമെങ്കിലും വ്യാപരിക്കാൻ സാധ്യതയുണ്ട്. സ്നേഹത്തിന്റെയോ ദാനധർമ്മത്തിന്റെയോ പ്രവർത്തികൾ മറ്റുള്ളവരെ പ്രദർശിപ്പിച്ച് സംതൃപ്തി നേടുന്നവരാണോ നാം? നമ്മുടെ പരസ്പര സ്നേഹം ആത്മാർത്ഥമാണോ അതോ മുഖസ്തുതിക്കുള്ള നാടകമാണോ എന്ന് ക്രിസ്ത്യാനികളായ നാമോരുത്തരും സ്വയം വിലയിരുത്തണം". "നാം ചെയ്യുന്ന ഉപവിപ്രവര്‍ത്തനങ്ങള്‍ നമ്മെത്തന്നെ ഉയര്‍ത്തിക്കാട്ടുന്നതിനോ നമ്മുടെ തന്നെ സന്തോഷത്തിനൊ വേണ്ടിയാകുമ്പോള്‍ കാപട്യമാണ് പ്രകടമാകുക. എന്നാൽ, ദാനധർമ്മവും സ്നേഹവും ദൈവത്തിന്റെ കൃപയാണെന്ന തിരിച്ചറിവ് നമുക്കുണ്ടാകണം. നമ്മുടെ പ്രയ്തനത്തേക്കാൾ ദൈവീക ദാനമാണ് നമ്മുടെ വസ്തുവകകളും സമ്പത്തും എന്ന ബോധ്യം വരുമ്പോഴാണ് ദാനധർമ്മം അർത്ഥവത്താകുന്നത്. " നാം പാപികളാണെന്നും നാം സ്നേഹിക്കുന്ന രീതി പാപത്താല്‍ മുദ്രിതമാണെന്നും തിരിച്ചറിയാന്‍ പൗലോസ് അപ്പസ്തോലന്‍ നമ്മെ ക്ഷണിക്കുന്നു. "വിശുദ്ധ പൗലോസ് ശ്ലീഹായുടെ കപടനാട്യത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് കുറ്റപ്പെടുത്തലല്ല, മറിച്ച് നമ്മുടെ പ്രത്യാശയെ നവീകരിക്കാനുള്ള ഒരു ഓർമ്മപ്പെടുത്തലാണ്. അതു വഴിയായി, നമ്മുടെ ജീവിതത്തിലെ ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്താനും, ദൈവം നമ്മെ സ്നേഹിക്കുന്നതു പോലെ തന്നെ മറ്റുള്ളവരെ സ്നേഹിക്കാൻ നമുക്കോരുത്തർക്കും കഴിയും". ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. ഇറ്റാലിയൻ സ്കൈ ടെലിവിഷൻ കമ്പനിയിലെ തൊഴില്‍ പ്രതിസന്ധിയെ തുടര്‍ന്നു ആശങ്കയില്‍ കഴിയുന്ന തൊഴിലാളികളെ ആശ്വസിപ്പിക്കാനും മാർപ്പാപ്പ സമയം കണ്ടെത്തി. "സാമ്പത്തിക ആസൂത്രണങ്ങളുടെയോ കച്ചവട തന്ത്രങ്ങളുടേയോ ഭാഗമായി വ്യവസായങ്ങളും വ്യാപാരവും നിറുത്തലാക്കുന്നവർ തങ്ങൾ ചെയ്യുന്ന തെറ്റിനെക്കുറിച്ച് വീണ്ടുവിചാരണ നടത്തണം" എന്ന ആഹ്വാനത്തോടെയാണ് മാർപാപ്പ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
Image: /content_image/News/News-2017-03-16-09:08:57.jpg
Keywords: ഫ്രാന്‍സിസ് പാപ്പ, സമ്പ
Content: 4431
Category: 1
Sub Category:
Heading: ലൂസിഫര്‍ സാത്താന്‍ സഭയുടെ സ്ഥാപകന്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു
Content: ടെക്സാസ്: സാത്താന്റെ സാമ്രാജ്യം ദൈവരാജ്യത്തിന് മേല്‍ പ്രബലപ്പെടുകയില്ല എന്നതിന് ഉത്തമസാക്ഷ്യവുമായി മക്-കെല്‍വിയുടെ ജീവിതം ശ്രദ്ധേയമാകുന്നു. ടെക്സാസിലെ ഗ്രേറ്റര്‍ ചര്‍ച്ച് ഓഫ് ലൂസിഫര്‍ എന്ന സാത്താന്‍ സഭയുടെ സ്ഥാപകനായ മക്-കെല്‍വി ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച് കൊണ്ടാണ് ക്രിസ്തുവിനായി തന്റെ ജീവിതം സമര്‍പ്പിച്ചത്. നേരത്തെ താന്‍ ആരംഭിച്ച സാത്താന്‍ സഭയിലേക്ക് അനേകരെ സ്വീകരിച്ച മക്-കെല്‍വി ഇന്ന് ക്രിസ്തുവിനെ പ്രഘോഷിച്ചു കൊണ്ട് ജീവിതം ധന്യമാക്കുകയാണ്. 2015 ഒക്ടോബര്‍ 30-നു ഇരുട്ടിന്റെ രാജാവായ ലൂസിഫറിനെ ആരാധിച്ചിരുന്ന ഒരു കൂട്ടം ആളുകളെ ഒരുമിപ്പിച്ചുകൊണ്ടാണ് മക്-കെല്‍വി ലൂസിഫേറിയന്‍ സഭ എന്ന സാത്താന്‍ ആരാധക കൂട്ടായ്മയ്ക്കു രൂപം കൊടുത്തത്. സഹോദരിയുടെ അപ്രതീക്ഷിത മരണവും പണത്തോടും അധികാരത്തോടുമുള്ള ആഭിമുഖ്യവുമാണ് മക്-കെല്‍വിയെ സാത്താന്‍ ആരാധനയിലേക്ക് എത്തിച്ചത്. വീടിന്റെ കാര്‍പോര്‍ച്ചില്‍ തുടങ്ങിയ സാത്താനിക സഭയുടെ വളര്‍ച്ച വളരെ വേഗത്തിലായിരിന്നു. അന്ധകാരത്തിന്റെ ശക്തിയിലേക്ക് അതിവേഗം സ്വാധീനിക്കപ്പെട്ട മക്-കെല്‍വി അനേകരെ സാത്താന്‍ സഭയിലേക്ക് ക്ഷണിച്ചു. “നിങ്ങള്‍ തന്നെയാണ് നിങ്ങളുടെ ദൈവം” എന്ന സാത്താന്‍ ആരാധകരുടെ വാക്കുകള്‍ തന്നില്‍ ഏറെ സ്വാധീനിച്ചിരിന്നതായി മക്-കെല്‍വി പറയുന്നു. എന്നാല്‍ അധികം വൈകാതെ തന്നെ താന്‍ ചെയ്യുന്നത് വലിയ തെറ്റാണെന്നുള്ള ചിന്ത മക്-കെല്‍വിയെ വേട്ടയാടുവാന്‍ തുടങ്ങി. ഒരു ക്രൈസ്തവ ദേവാലയത്തില്‍ പോകണമെന്നുള്ള അതിയായ ആഗ്രഹം മക്-കെല്‍വിയില്‍ ഉടലെടുത്തു. അധികം താമസിയാതെ തന്നെ അദ്ദേഹം സ്പ്രിംഗ് ഫസ്റ്റ് ദേവാലയത്തില്‍ എത്തി. തുടര്‍ന്നു നിരവധി വചനപ്രഘോഷകരുമായി കൂടികാഴ്ച നടത്തിയ അദ്ദേഹം ക്രിസ്തുവിനു മുന്നില്‍ ജീവിതം അടിയറവ് വെക്കുകയായിരിന്നു. ക്രിസ്തുവിനെ അറിഞ്ഞതിന് ശേഷം താന്‍ അനുഭവിക്കുന്ന സന്തോഷവും ശക്തിയും വിവരിക്കാനാവാത്തതാണെന്നു മക്-കെല്‍വി തുറന്നു പറയുന്നു. ഇന്ന് ടെക്സാസിലെ വിവിധ ദേവാലയങ്ങളില്‍ പോയി ദൈവത്തിന്റെ സ്നേഹത്തെ കുറിച്ചും പ്രാര്‍ത്ഥനയുടെ ശക്തിയെക്കുറിച്ചും പ്രഘോഷിക്കുകയാണു മക്-കെല്‍വി. ദൈവത്തില്‍ നിന്നും എത്രമാത്രം അകലെയാണെങ്കിലും, ദൈവസ്നേഹം തിരിച്ചറിഞ്ഞു ക്രിസ്തുവിലേക്ക് തിരികെ എത്തുവാന്‍ തന്റെ ജീവിതസാക്ഷ്യം അനേകര്‍ക്ക് പ്രചോദനമാകുമെന്ന പ്രതീക്ഷയിലാണ് മക്-കെല്‍വി.
Image: /content_image/TitleNews/TitleNews-2017-03-16-14:40:55.jpg
Keywords: സാത്താന്‍, പിശാച
Content: 4432
Category: 18
Sub Category:
Heading: കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയായി അഡ്വ.ചാര്‍ളി പോളിനെ തിരഞ്ഞെടുത്തു
Content: കൊച്ചി: കെ.സി.ബി.സി.മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയായി അഡ്വ.ചാര്‍ളി പോളിനെ തെരഞ്ഞെടുത്തു. എറണാകുളം-അങ്കമാലി അതിരൂപതാംഗമായ അഡ്വ.ചാര്‍ളി പോള്‍ മദ്യവിരുദ്ധ സംഘടനകളുടെ സംസ്ഥാനതല കൂട്ടായ്മയായ കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. കെ.സി.എസ്.എല്‍. സംസ്ഥാന പ്രസിഡന്റ്, സി.എല്‍.സി. സംസ്ഥാന പ്രസിഡന്റ്, ഡി.സി.എല്‍. സംസ്ഥാന സെക്രട്ടറി, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ചാര്‍ളി പോള്‍ മികച്ച മദ്യവിരുദ്ധ പ്രവര്‍ത്തകനുള്ള കേരള സര്‍ക്കാര്‍ പുരസ്‌കാരം, കെ.സി.ബി.സി.യുടെ ബിഷപ് മാക്കീല്‍ പുരസ്‌കാരം, ഫാ.തോമസ് തൈത്തോട്ടം ജൂബിലി ഫൗണ്ടേഷന്‍ അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. തൃക്കാക്കര എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സ് ഇടവകാംഗമാണ്. മൂന്നുവര്‍ഷമാണ് കാലാവധി.
Image: /content_image/India/India-2017-03-16-14:54:05.jpg
Keywords: കെ‌സി‌ബി‌സി, മദ്യ
Content: 4433
Category: 1
Sub Category:
Heading: ലെബനന്‍ പ്രസിഡന്‍റ് ഫ്രാന്‍സിസ് പാപ്പയുമായി കൂടികാഴ്ച നടത്തി
Content: വത്തിക്കാന്‍: ലെബനന്‍ പ്രസിഡന്‍റ് മൈക്കല്‍ അവുനും ഭാര്യ നാഥിയയും ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഇന്നു രാവിലെയാണ് വത്തിക്കാനില്‍ കൂടികാഴ്ച നടന്നത്. സിറിയയിലും മറ്റ് മദ്ധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലും തുടരുന്ന സംഘര്‍ഷങ്ങളെ പറ്റിയും പ്രദേശത്തെ ക്രൈസ്തവരുടെ അവസ്ഥയെക്കുറിച്ചും ഇരുവരും ചര്‍ച്ചചെയ്തു. സിറിയന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കുന്ന ലെബനന്‍ സര്‍ക്കാര്‍ സമീപനത്തിന് നന്ദി അര്‍പ്പിക്കുന്നതായി മാര്‍പാപ്പ പറഞ്ഞു. വത്തിക്കാനും ലെബനനും തമ്മിലുള്ള ഉഭയകക്ഷിബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനെ പറ്റിയും രാജ്യത്തിന്റെ വളര്‍ച്ചയില്‍ കത്തോലിക്ക സഭയ്ക്കുള്ള പങ്കിനെ പറ്റിയും കൂടികാഴ്ച്ചയില്‍ ചര്‍ച്ചാവിഷയങ്ങളായി. പരിശുദ്ധ പിതാവുമായുള്ള കൂടികാഴ്ചക്കു ശേഷം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പീയട്രോ പരോളിനുമായും വത്തിക്കാന്‍റെ വിദേശ കാര്യാലയ മേധാവി ആര്‍ച്ച് ബിഷപ്പ് പോള്‍ ഗാല്ലഗെറുമായും ലെബനീസ് പ്രസിഡന്‍റ് സംസാരിച്ചു.
Image: /content_image/News/News-2017-03-16-15:34:08.jpg
Keywords: മാര്‍പാപ്പ, കൂടിക്കാഴ്ച്ച