Contents

Displaying 4111-4120 of 25039 results.
Content: 4382
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ മൂന്നാമത് ഇടവകാ സന്ദര്‍ശനം ഞായറാഴ്ച
Content: വത്തിക്കാന്‍: ഫ്രാന്‍സിസ് പാപ്പായുടെ അടുത്ത ഇടവകാ സന്ദര്‍ശനം റോമില്‍ ബോര്‍ഗാത്ത ഒത്താവിയയിലെ ദേവാലയത്തില്‍ നടക്കും. ഈ വര്‍ഷത്തെ തന്റെ മൂന്നാമത് ഇടവക സന്ദര്‍ശനം കനോസ്സായിലെ വി. മഗ്ദലേന ഇടവകയിലാണ് മാര്‍പാപ്പ നടത്തുന്നത്. മാര്‍ച്ച് 12 ഞായറാഴ്ച നടക്കുന്ന ഇടയസന്ദര്‍ശനത്തിന് വിശ്വാസികള്‍ ഏറെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്ന്‍ ഇടവകവികാരി ഫാ. ജോര്‍ജോ സ്പിനെല്ലോ പറഞ്ഞു. ഇടവകയിലെ യുവജനങ്ങള്‍, രോഗികള്‍ എന്നിവരുമായും കഴിഞ്ഞ വര്‍ഷം മാമ്മോദീസ സ്വീകരിച്ച കുഞ്ഞുങ്ങളുടെ മാതാപിതാക്കളുമായും പരിശുദ്ധ പിതാവ് പ്രത്യേകമായ കൂടിക്കാഴ്ച നടത്തും. കനോഷ്യന്‍ സന്യാസസമൂഹത്തിന്റെ സ്ഥാപകയായ കനോസ്സയിലെ വി. മഗ്ദലേന വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടതിനോട് അനുബന്ധിച്ചു സ്ഥാപിക്കപ്പെട്ട ദേവാലയത്തിലാണ് മാര്‍പാപ്പ സന്ദര്‍ശനം നടത്തുന്നത്. കരുണയുടെ ജൂബിലി വര്‍ഷവുമായി ബന്ധപ്പെട്ട് ഫ്രാന്‍സിസ് പാപ്പ നിറുത്തിവച്ചിരിന്ന ഇടവകാ സന്ദര്‍ശനം ജനുവരി മാസത്തിലാണ് പുനരാരംഭിച്ചത്. സേത്തെവീലെയിലെ ദൈവമാതാവിന്‍റെ നാമത്തിലുള്ള ദേവാലയമാണ് അന്ന്‍ പാപ്പ സന്ദര്‍ശിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ വത്തിക്കാനില്‍നിന്നും മാറി സ്ഥിതി ചെയ്യുന്ന വിശുദ്ധ മരിയ ജൊസേഫായുടെ നാമത്തിലുള്ള ഇടവക ദേവാലയവും മാര്‍പാപ്പ സന്ദര്‍ശിച്ചിരിന്നു.
Image: /content_image/India/India-2017-03-10-05:20:48.jpg
Keywords: ഫ്രാന്‍സിസ് പാപ്പ, ഇടവക
Content: 4383
Category: 1
Sub Category:
Heading: ബീഹാറിന്റെ കണ്ണീരൊപ്പുന്ന സിസ്റ്റര്‍ സുധാ വര്‍ഗ്ഗീസിന് വനിതാ വുമണ്‍ ഓഫ് ദി ഇയര്‍ പുരസ്കാരം
Content: കോട്ടയം: പട്ടിണിയിലും അവഗണനയിലും കഴിഞ്ഞിരുന്ന ബിഹാറിലെ മുസഹര്‍ വിഭാഗത്തിന്റെ ഉന്നമനത്തിനായി ജീവിതം സമര്‍പ്പിച്ച സിസ്റ്റര്‍ സുധാ വര്‍ഗ്ഗീസിന് വനിതാ വുമണ്‍ ഓഫ് ദി ഇയര്‍ പുരസ്കാരം. കോട്ടയം കാഞ്ഞിരത്താനം ചേന്നംപറമ്പില്‍ സ്വദേശിനിയാണ് സിസ്റ്റര്‍ സുധ. ഒരു ലക്ഷം രൂപയും മെമന്റോയുമാണ് ജേതാവിനു ലഭിക്കുക. അപരനോടുള്ള കരുണയും അന്യന്റെ ദു:ഖം കഴുകിക്കളയാനുള്ള സന്നദ്ധതയുമാണ് പത്താം ക്ലാസ് കഴിഞ്ഞ ഉടൻതന്നെ സുധാ വർഗീസിനെ പട്നയിലെ നോത്ദ്രാം സഭയിലേക്കെത്തിച്ചത്. പിന്നീട് തനിക്ക് ലഭിച്ച അധ്യാപകജോലി ഉപേക്ഷിച്ചാണ് സിസ്റ്റര്‍ സുധ ബിഹാറിലെ ദലിത് വിഭാഗത്തിനായി തന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. സിസ്റ്റര്‍ സുധയുടെ പ്രതിഫലമില്ലാത്ത പ്രവര്‍ത്തനത്തിന് രാജ്യം 2006ൽ പത്മശ്രീ നൽകി ആദരിച്ചു. കോട്ടയം കാഞ്ഞിരത്താനം ചേന്നംപറമ്പിൽ കർഷകനായ എബ്രഹാം വർക്കിയുടെയും ഏലിക്കുട്ടിയുടെയും എട്ടു മക്കളിൽ മൂത്തയാളായാണ് സുധാ വർഗീസിന്റെ ജനനം. നിരാലംബര്‍ക്ക് വേണ്ടി ജീവിതം സമര്‍പ്പിക്കണം എന്ന തീവ്രമായ ആഗ്രഹം സുധാ വർഗീസിനെ നോത്ദ്രാം സഭയിലേക്ക് എത്തിക്കുകയായിരിന്നു. അവിടുത്തെ പഠനത്തിനു ശേഷം പത്തു വർഷത്തോളം അധ്യാപന ജീവിതം നയിച്ചു. തുടര്‍ന്നാണ് അനാഥർക്കും അശരണർക്കുമായി പൂര്‍ണ്ണമായും ഇറങ്ങി തിരിക്കുവാന്‍ സുധാ വർഗീസ് തീരുമാനിച്ചത്. ശൈശവ വിവാഹവും സ്ത്രീപീഡനങ്ങളും പതിവായിരുന്ന ബീഹാറിലെ മഹാദളിത് വിഭാഗമായ മുഹസറുകള്‍ക്ക് ഇടയിലാണ് സിസ്റ്റര്‍ സുധ തന്റെ ജീവിത ദൌത്യം ആരംഭിച്ചത്. ജംസത്ത് ഗ്രാമത്തിലെ ഒറ്റമുറി വീട്ടിൽ താമസിച്ച് അനേകരുടെ കണ്ണീരൊപ്പിയ സിസ്റ്റര്‍, മുസഹർ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിച്ച് സന്നദ്ധസംഘടനയായ നാരിഗുഞ്ജൻ അടക്കം വിദ്യാലയങ്ങളും സ്ത്രീകൾക്കായി സ്വയം തൊഴിൽ യൂണിറ്റുകളും ആരംഭിച്ചിട്ടുണ്ട്. ഗ്രാമത്തിലെ പെൺകുട്ടികൾക്ക് പത്താം ക്ലാസുവരെ താമസിച്ചു പഠിക്കാൻ ദാനാപ്പൂർ ലാൽകോട്ടിയിലും ഗയയിലും തുടങ്ങിയ ബാലികാ വിദ്യാലയങ്ങൾ, മാതാ സമിതി എന്ന പേരിലുള്ള അമ്മമാരുടെ സമിതി, നാൽപത് അംഗൻവാടികൾ, തെരുവിലെത്തിപ്പെടുന്ന പെൺകുട്ടികൾക്കും വയോജനങ്ങൾക്കുമുള്ള സംരക്ഷണ കേന്ദ്രങ്ങൾ, സ്ത്രീകൾക്കായി ലഘുഭക്ഷണ നിർമാണ കേന്ദ്രങ്ങളും നാപ്കിൻ നിർമാണ പരിശീലനവും തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾക്ക് ഇന്ന് സിസ്റ്റർ സുധാ വർഗീസ് നേതൃത്വം നൽകുന്നുണ്ട്. മൗലാന അബ്ദുൽ കലാം ശിക്ഷ എജ്യുക്കേഷൻ അവാർഡ്, ഗൊഡ്ഫ്രെ ഫിലിപ്സ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്, ഐക്കൺ ഓഫ് ബീഹാർ അവാർഡ്, ഗുഡ്സമരിറ്റൻ അവാർഡ് എന്നീ പുരസ്കാരങ്ങളും സിസ്റ്റര്‍ സുധ നേടിയിട്ടുണ്ട്.
Image: /content_image/News/News-2017-03-10-08:14:09.jpg
Keywords: സിസ്റ്റ
Content: 4384
Category: 1
Sub Category:
Heading: വെസ്റ്റ് വിര്‍ജീനിയാക്ക് പിന്നാലെ അര്‍ക്കന്‍സാസും: ബൈബിള്‍ ഔദ്യോഗിക ഗ്രന്ഥമാക്കുവാന്‍ ബിൽ അവതരിപ്പിച്ചു
Content: ലിറ്റില്‍ റോക്ക്: അമേരിക്കയില്‍ വെസ്റ്റ് വിര്‍ജീനിയാക്ക് പിന്നാലെ അര്‍ക്കന്‍സാസ് സംസ്ഥാനത്തും ബൈബിള്‍ ഔദ്യോഗിക ഗ്രന്ഥമാക്കുവാന്‍ ശ്രമം തുടങ്ങി. ഡ്വിഗ്റ്റ് ടോഷ് എന്ന നിയമസഭ പ്രതിനിധിയാണ് ബൈബിളിനെ സംസ്ഥാന ഗ്രന്ഥമാക്കണമെന്ന ആവശ്യവുമായി പ്രത്യേക ബില്‍ അവതരിപ്പിച്ചത്. അര്‍ക്കന്‍സാസിലെ നിയമ നിര്‍മ്മാണ സഭയുടെ മുന്‍പാകെയാണ് ബില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ബില്ലിന് പിന്തുണയുമായി മറ്റ് പ്രതിനിധികളുമുണ്ട്. സത്യം പ്രസ്താവിക്കുന്ന പുസ്തകം എന്ന വസ്തുത കണക്കിലെടുത്തു ബൈബിളിനെ സംസ്ഥാനത്തെ ഔദ്യോഗിക ഗ്രന്ഥമായി പ്രഖ്യാപിക്കണമെന്നാണ് ടോഷ് ബില്ലിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. "ബൈബിള്‍ സത്യം പ്രഖ്യാപിക്കുന്ന ഒരു പുസ്തകമാണ്. ബൈബിളിലെ നിയമങ്ങളുടെയും, വിവിധ കാഴ്ച്ചപാടുകളുടെയും അടിസ്ഥാനത്തിലാണ് ആധുനിക സമൂഹം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നതും. ഇതിനാല്‍ ബൈബിളിനെ അര്‍ക്കന്‍സാസിന്റെ ഔദ്യോഗിക ഗ്രന്ഥമായി പ്രഖ്യാപിക്കണം". ഡ്വിഗ്റ്റ് ടോഷ് പറഞ്ഞു. നിലവില്‍ അര്‍ക്കന്‍സാസിന് ഒരു ഔദ്യോഗിക ഗ്രന്ഥമില്ല. ഡ്വിഗ്റ്റ് ടോഷ് അവതരിപ്പിക്കപ്പെട്ട ബില്‍ പാസാകുകയാണെങ്കില്‍ ബൈബിള്‍ അര്‍ക്കന്‍സാസിന്റെ ഔദ്യോഗിക ഗ്രന്ഥമായി മാറും. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ വെസ്റ്റ് വിര്‍ജീനിയയിലും സമാനമായ ബില്‍ അവതരിപ്പിക്കപ്പെട്ടിരുന്നു. നിയമസഭാംഗമായ ജെഫ്‌ എല്‍റിഡ്‌ജാണ് അന്ന്‍ ബില്ല്‌ സഭയില്‍ അവതരിപ്പിച്ചത്.
Image: /content_image/News/News-2017-03-10-11:26:21.jpg
Keywords: അമേരിക്ക, ബൈബി
Content: 4385
Category: 4
Sub Category:
Heading: സാത്താന്റെ പ്രലോഭനങ്ങളെ അതിജീവിക്കുവാൻ 10 മാര്‍ഗ്ഗങ്ങള്‍
Content: ദിവസവും പല തരത്തിലുള്ള ആത്മീയ വെല്ലുവിളികളെ നമുക്ക് നേരിടേണ്ടി വരാറുണ്ട്. തിന്മയുമായുള്ള നിരന്തര പോരാട്ടമാണ് ഈ ഭൂമിയിലെ നമ്മുടെ ജീവിതം എന്ന് ദൈവവചനം പറയുന്നു. ക്രിസ്തുവിനെ അനുഗമിക്കുവാന്‍ തീരുമാനിച്ചവന്‍ എപ്പോഴും സാത്താനുമായി പൊരുതുവാന്‍ തയ്യാറായിരിക്കണമെന്ന കാര്യം നമ്മേ ഓര്‍മ്മിപ്പിക്കുന്നു. സാത്താനുമായി പോരാടുവാന്‍ നാമെല്ലാവരും സജ്ജമായിരിക്കണം. ഇരുട്ടിന്റെ രാജാവായ സാത്താനോടുള്ള പോരാട്ടത്തില്‍ നമ്മളെ സഹായിക്കുന്ന 10 മാര്‍ഗ്ഗങ്ങളാണ് നാം ഇനി ധ്യാനിക്കുന്നത്. 1. #{red->none->b-> നമ്മുടെ നിയോഗമനുസരിച്ച് ജീവിക്കുക ‍}# ആദ്യമായി നാം ചെയ്യേണ്ടത് നമ്മടെ ജീവിതത്തില്‍ പ്രാര്‍ത്ഥനക്ക് വലിയ പ്രാധാന്യം കൊടുക്കുക എന്നതാണ്. പ്രാര്‍ത്ഥനയാണ് നമ്മുടെ ആത്മീയ ജീവിതത്തിന്റെ അടിസ്ഥാനം. വിവാഹിതരോ, പുരോഹിതരോ, സന്യസ്തരോ എന്തുമാകട്ടെ, നമ്മുടെ ദൈവനിയോഗത്തില്‍ ഊന്നിയ ജീവിതം നയിക്കുക. നമ്മുടെ ദൈവവിളിയോട് പരിപൂര്‍ണ്ണമായും വിശ്വസ്തരായിരിക്കുക. ദിവസവും ബൈബിള്‍ വായിക്കുവാനും ധ്യാനിക്കാനുമായി കുറച്ച് സമയം നാം ചിലവഴിക്കുക. ഇത് കൂടാതെ ദേവാലയ സംബന്ധവും സഭാ സംബന്ധവുമായ പ്രവര്‍ത്തനങ്ങളോട് സഹകരിക്കുന്നത് സാത്താനെതിരെയുള്ള യുദ്ധത്തില്‍ ഏറെ ഫലപ്രദമാണ്. 2. #{red->none->b->യേശു മരുഭൂമിയിലെ പ്രയോഗിച്ച അതേ ആയുധങ്ങള്‍ തന്നെ ഉപയോഗിക്കുക ‍}# സുദീര്‍ഘവും ഭക്തിപൂര്‍വ്വവുമായ പ്രാര്‍ത്ഥന, ഉപവാസം പോലെയുള്ള നിരന്തര സഹനങ്ങള്‍, സാത്താനെ നേരിടുവാനും പരാജയപ്പെടുത്തുവാനുമുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗങ്ങളാണ്. ദൈവവചനം എന്ന ആയുധം ധരിച്ചു കൊണ്ട് തിന്മയെ ചെറുക്കുവാന്‍ ഇപ്പോള്‍ തന്നെ ശ്രമം ആരംഭിക്കുക. 3. #{red->none->b-> ശത്രുവിന്റെ പേര് പറഞ്ഞു ദൈവത്തോട് സഹായമപേക്ഷിക്കുക ‍}# നമ്മള്‍ പ്രലോഭനത്തെ നേരിടുമ്പോഴോ പ്രലോഭനത്തില്‍ വീഴുമ്പോഴോ അത് ദൈവസന്നിധിയില്‍ ഏറ്റുപറയുന്നത് ഏറെ നല്ലതാണ്. “യേശുവേ ഞാന്‍ നിന്നില്‍ വിശ്വസിക്കുന്നു. സാത്താന്റെ പ്രലോഭനത്തിന് ഞാന്‍ അടിമപ്പെട്ട് പോയി. കര്‍ത്താവേ എന്നെ രക്ഷിക്കണമേ. ദൈവമേ എന്റെ സഹായത്തിനെത്തണമേ.” ലളിതമായ ഇത്തരം ചെറിയ പ്രാര്‍ത്ഥനകള്‍ പ്രലോഭനങ്ങളുടെ അവസരങ്ങളില്‍ ഏറെ ഫലപ്രദമാണ്. ഈശോ, മറിയം, യൌസേപ്പേ എന്ന് ഭക്തിപൂര്‍വ്വം സദാ ഉരുവിട്ടുകൊണ്ടിരിക്കുന്നതും ഏറെ നല്ലതാണ്. 4. #{red->none->b-> ആത്മീയമായ ഏകാന്തതയെ പ്രതിരോധിക്കുക ‍}# ദൈവത്തിന്റെ വചനങ്ങളോട് മുഖം തിരിക്കുക, നന്മ പ്രവര്‍ത്തികള്‍ ചെയ്യാതിരിക്കുക, ദൈവത്തില്‍ നിന്നും വ്യതിചലിക്കുക തുടങ്ങിയവ ആത്മീയ അകല്‍ച്ചയുടെ ലക്ഷണങ്ങളാണ്. ഇന്നലെ നമ്മള്‍ എടുത്ത നല്ല തീരുമാനങ്ങളെ മാറ്റുവാന്‍ തക്ക ശക്തി ഇവക്കുണ്ട്. ഇത്തരം അവസ്ഥകളില്‍ നാം പ്രധാനമായും ചെയ്യേണ്ടത് എന്തുകൊണ്ടാണ് നമുക്ക് ആത്മീയ ഏകാന്തത അനുഭവപ്പെടുന്നത് എന്ന് ആത്മ പരിശോധന നടത്തുകയെന്നതാണ്. എന്നു മുതലാണ് നമ്മില്‍ ആത്മീയ അകല്‍ച്ച കണ്ടു തുടങ്ങിയതെന്ന് ആത്മശോധന ചെയ്യുക. 5. #{red->none->b->അലസതയെ ചെറുക്കുക ‍}# ‘അലസമായ കരങ്ങള്‍ ചെകുത്താന്റെ പണിപ്പുരയാണ്’ എന്ന നമ്മള്‍ കേട്ടിട്ടുണ്ടല്ലോ. ‘നമുക്ക് ചെയ്യുവാന്‍ ഒന്നുമില്ലെങ്കില്‍, പിശാച് നമുക്ക് ചെയ്യുവാന്‍ എന്തെങ്കിലും പ്രലോഭനം തരും’ എന്നാണ് ഇതുകൊണ്ടര്‍ത്ഥമാക്കുന്നത്. തന്റെ വിദ്യാലയത്തിലെ കുട്ടികളുടെ അവധികാലം വിശുദ്ധ ഡോണ്‍ ബോസ്‌കോക്ക് ഇഷ്ടമല്ലായിരുന്നു. അതിന്റെ കാരണമിതായിരിന്നു, ഒന്നും ചെയ്യുവാനില്ലാത്ത സമയത്തു പ്രലോഭനവും ഉണ്ടായിരിക്കും എന്ന് വിശുദ്ധനറിയാമായിരുന്നു. അലസരായിരിക്കാതെ കൂടുതല്‍ ത്യാഗത്തിന്റെ പ്രവര്‍ത്തികള്‍ ചെയ്യുവാന്‍ പരിശ്രമിക്കുക. 6. #{red->none->b-> പ്രലോഭനങ്ങളെ അതിജീവിക്കുവാന്‍ ഉറച്ച തീരുമാനമെടുക്കുക ‍}# ആത്മീയ ജീവിതത്തില്‍ നാം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് പ്രലോഭനങ്ങള്‍ക്കെതിരെയുള്ള മെല്ലെപ്പോക്ക് നയം. പാപകരമായ അവസ്ഥയോട് അടുത്ത ഒരു സാഹചര്യത്തിലാണ് നാമെല്ലാവരും ജീവിക്കുന്നത്, അതിനാല്‍ തന്നെ പലപ്പോഴും നമുക്ക് പ്രലോഭനങ്ങളെ നേരിടേണ്ടി വരും. “തീയോട്‌ കളിക്കുകയാണെങ്കില്‍, വൈകാതെയോ വൈകിയോ നമുക്ക് പൊള്ളലേല്‍ക്കും” എന്ന പഴഞ്ചൊല്ല് മറക്കാതിരിക്കുക. പ്രലോഭനങ്ങള്‍ക്ക് കീഴ്പ്പെടില്ല എന്ന ഉറച്ച തീരുമാനം ആത്മീയ ജീവിതത്തില്‍ കൂടുതല്‍ ആഴപ്പെടാന്‍ നമ്മേ സഹായിക്കും. 7. #{red->none->b->നമ്മുക്ക് ഉണ്ടാകുന്ന പ്രലോഭനങ്ങളെ കുറിച്ച് നമ്മുടെ ആത്മീയ ഗുരുക്കന്‍മാരുമായോ വൈദികരുമായോ സംസാരിക്കുക ‍}# 'സാത്താന്‍ രഹസ്യങ്ങളെ ഇഷ്ടപ്പെടുന്നു' എന്ന് വിശുദ്ധ ഇഗ്നേഷ്യസ് നമുക്ക് മുന്നറിയിപ്പ് തന്നിട്ടുണ്ട്. ഒരാള്‍ കഠിനമായ ആത്മീയ ഏകാന്തതയില്‍ ആണെങ്കില്‍ പോലും തന്റെ ആത്മീയ ഉപദേശകനുമായി അത് പങ്ക് വെക്കുന്നത് പ്രലോഭനങ്ങളെ അതിജീവിക്കുവാന്‍ അയാളെ സഹായിക്കും. പൂര്‍ണ്ണമായുള്ള നിശബ്ദത നമ്മുടെ വസ്ത്രത്തിനിടയില്‍ മറച്ചു വെക്കപ്പെട്ട ഒരു മുറിവിനേയോ, വൃണത്തേയോ പോലെയാണ്. ആ വൃണം അഴിച്ചു വൃത്തിയാക്കിയില്ലെങ്കില്‍ അത് സുഖപ്പെടുകയില്ലെന്ന് മാത്രമല്ല, അത് കൂടുതല്‍ വഷളാവും. ഇതുപോലെ നമ്മുടെ പ്രലോഭനങ്ങളെ നമ്മുടെ ആത്മീയ നിയന്താവുമായി പങ്ക് വെക്കുന്നത് പ്രലോഭനങ്ങളെ നേരിടുവാനുള്ള നമ്മുടെ ശക്തിയെ വര്‍ദ്ധിപ്പിക്കും. 8. #{red->none->b->വിശുദ്ധ വസ്തുക്കളുടെ ശരിയായ ഉപയോഗം ‍}# വിശുദ്ധ വസ്തുക്കളുടെ ശരിയായ ഉപയോഗം സാത്താനുമായുള്ള പോരാട്ടത്തില്‍ വളരെ ഫലപ്രദമാണ്. പ്രത്യേകിച്ച് ജപമാല, വെന്തിങ്ങ, വിശുദ്ധ ബെനഡിക്ടിന്റെ മെഡല്‍, വിശുദ്ധ ഹന്നാന്‍ വെള്ളം തുടങ്ങിയവ പ്രത്യേകമായി ഉപയോഗിക്കുക. 9. #{red->none->b-> പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടുള്ള പ്രാര്‍ത്ഥന ‍}# സാത്താനെതിരെയുള്ള നമ്മുടെ പോരാട്ടത്തില്‍ നമ്മള്‍ എല്ലാ ആയുധങ്ങളും ഉപയോഗിക്കണം. ദൈവത്തിനെതിരായി തിരിഞ്ഞ ലൂസിഫറിനേയും മറ്റ് മാലാഖമാരേയും നരകത്തിലേക്കെറിയുവാന്‍ സ്വര്‍ഗ്ഗീയ സൈന്യങ്ങളുടെ രാജാവും ദൈവത്തിന്റെ വിശ്വസ്തനുമായ വിശുദ്ധ മിഖായേല്‍ മാലാഖയെയാണ് അവിടുന്ന് നിയോഗിച്ചത്. കൂടെ കൂടെ വിശുദ്ധ മിഖായേല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥന ചൊല്ലുന്നത് വളരെ നല്ലതാണ്. {{വിശുദ്ധ മിഖായേല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥനയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4018 }} 10. #{red->none->b->പരിശുദ്ധ കന്യകാ മാതാവിനോട് പ്രാര്‍ത്ഥിക്കുക ‍}# പിശാച് ഏറ്റവും അധികം ഭയപ്പെടുന്ന ഒരാളാണ് പരിശുദ്ധ മറിയം എന്ന് നിരവധി ഭൂതോച്ചാടകര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. നരക സര്‍പ്പത്തിന്റെ തല തകര്‍ത്ത പരിശുദ്ധ അമ്മ, അമലോത്ഭവ നാഥ, നിത്യസഹായ മാതാവ് തുടങ്ങീ പരിശുദ്ധ മറിയത്തിനു നിരവധി വിശേഷണങ്ങള്‍ ഉണ്ട്; സാത്താനെ ഒഴിവാക്കുവാന്‍ അവയില്‍ ഏതെങ്കിലും വിളിച്ചപേക്ഷിക്കുന്നത് നല്ലതാണ്. നാരകീയ സര്‍പ്പമാകുന്ന സാത്താന്‍, നമുക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയും വിഷം ചീറ്റുംകയും ചെയ്യുമ്പോള്‍ നമ്മള്‍ പരിശുദ്ധ മാതാവിന്റെ സഹായം പ്രത്യേകമായി അപേക്ഷിക്കണം. സാത്താന്റെ തല തകര്‍ക്കാന്‍ പരിശുദ്ധ അമ്മയുടെ പ്രത്യേകം മാധ്യസ്ഥം സഹായിക്കും എന്നു ഉറപ്പാണ്. നമുക്കെല്ലാവര്‍ക്കും ചെയ്യുവാന്‍ കഴിയുന്ന തികച്ചും ലളിതമായ മാര്‍ഗ്ഗങ്ങളാണിവ. ഈ മാര്‍ഗ്ഗങ്ങളെ ജീവിതത്തില്‍ സ്വീകരിച്ച് കൊണ്ട് സാത്താന്റെ പ്രലോഭനങ്ങളെ നേരിട്ടു നമ്മുടെ കൊച്ചുജീവിതം ഫലദായകമാക്കാന്‍ നമ്മുക്ക് പരിശ്രമിക്കാം. #Repost
Image: /content_image/Mirror/Mirror-2017-03-10-22:26:52.jpg
Keywords: വാക്യങ്ങള്‍, അമ്മമാർ
Content: 4386
Category: 1
Sub Category:
Heading: മാര്‍പാപ്പ കൊളംബിയ സന്ദര്‍ശിക്കും: ഭാരതം സന്ദര്‍ശിക്കുവാനുള്ള ആഗ്രഹം വീണ്ടും പ്രകടിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍: ഇന്ത്യ സന്ദര്‍ശിക്കുവാനുള്ള തന്റെ ആഗ്രഹം വീണ്ടും പ്രകടിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ജര്‍മ്മന്‍ വീക്കിലിയായ ഡൈ സിറ്റിന് നല്കിയ അഭിമുഖത്തിലാണ് ഇന്ത്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കുവാന്‍ താത്പര്യപ്പെടുന്നതായി മാര്‍പാപ്പ പറഞ്ഞത്. അതേ സമയം ഭാരതം സന്ദര്‍ശിക്കുവാന്‍ ഉദ്ദേശിക്കുന്ന തീയതി സംബന്ധിച്ച് മാര്‍പാപ്പ സൂചനകള്‍ ഒന്നും നല്‍കിയിട്ടില്ല. സൗത്ത് സുഡാനിലേക്ക് പോകാന്‍ താന്‍ ഏറെ ആഗ്രഹിക്കുന്നുണ്ടെന്നും പാപ്പ വ്യക്തമാക്കി. അതേ സമയം സെപ്റ്റംബര്‍ മാസത്തില്‍ മാര്‍പാപ്പ കൊളംബിയ സന്ദര്‍ശിക്കുമെന്ന് വത്തിക്കാന്‍ സ്ഥിരീകരിച്ചു. സെപ്റ്റംബര്‍ 6 മുതല്‍ 11 വരെയാണ് മാര്‍പാപ്പ കൊളംബിയയില്‍ സന്ദര്‍ശനം നടത്തുന്നത്. ജോര്‍ജിയയിലെ തന്റെ അപ്പസ്‌ത്തോലിക സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം റോമിലേക്ക് മടങ്ങുമ്പോഴും ഭാരതത്തിലേക്കും ബംഗ്ലാദേശിലേക്കും സന്ദര്‍ശനം നടത്തുവാന്‍ താത്പര്യമുണ്ടെന്നു മാര്‍പാപ്പ പറഞ്ഞിരിന്നു. അതേ സമയം മാര്‍പാപ്പയുടെ ഭാരത സന്ദര്‍ശനത്തെ പറ്റി വത്തിക്കാന്‍ ഇതുവരെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നേരത്തെ 1964–ൽ മുംബൈ ദിവ്യകാരുണ്യ കോൺഗ്രസ് വേളയിൽ പോൾ ആറാമൻ മാർപാപ്പയും 1986 ലും 1999 ലും വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയും ഇന്ത്യ സന്ദർശിച്ചിരുന്നു.
Image: /content_image/News/News-2017-03-10-14:43:21.jpg
Keywords: മാര്‍പാപ്പ, ഇന്ത്യ
Content: 4387
Category: 18
Sub Category:
Heading: ക്രിസ്തുരാജ് ആശുപത്രിയെ മോശമായി ചിത്രീകരിക്കുവാനുള്ള നീക്കം അപലപനീയം: കാ​​​ത്ത​​​ലി​​​ക് ഹെ​​​ൽ​​​ത്ത് അസോസിയേഷന്‍
Content: കൊ​​​ച്ചി: കൊ​​​ട്ടിയൂര്‍ സംഭവുമായി ബ​​​ന്ധ​​​പ്പെ​​​ട്ടു തൊ​​​ക്കി​​​ല​​​ങ്ങാ​​​ടി ക്രി​​​സ്തു​​​രാ​​​ജ ആ​​​ശു​​​പ​​​ത്രി​​​യെ മോ​​​ശ​​​മാ​​​യി ചി​​​ത്രീ​​​ക​​​രി​​​ക്കാ​​​നു​​​ള്ള ചി​​​ല കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​ടെ ശ്ര​​​മ​​​ങ്ങ​​​ൾ അ​​​പ​​​ല​​​പ​​​നീ​​​യ​​​മെ​​​ന്നു കാ​​​ത്ത​​​ലി​​​ക് ഹെ​​​ൽ​​​ത്ത് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ (ചാ​​​യ്) കേ​​​ര​​​ള ഘ​​​ട​​​കം. ക​​​ത്തോ​​​ലി​​​ക്കാ മി​​​ഷ​​​ൻ ആ​​​തു​​​രാ​​​ല​​​യ​​​ങ്ങ​​​ൾ കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​രോ​​​ഗ്യ​​​രം​​​ഗ​​​ത്തു ന​​​ൽ​​​കി​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ളും കേ​​​ര​​​ള​​​ത്തി​​​ലെ​​​ങ്ങും ചെ​​​യ്യു​​​ന്ന ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും ക​​​ണ്ടി​​​ല്ലെ​​​ന്നു ന​​​ടി​​​ക്കു​​​ന്ന​​​തു ക​​​ണ്ണ​​​ട​​​ച്ച് ഇ​​​രു​​​ട്ടാ​​​ക്കു​​​ന്ന​​​തി​​​നു തു​​​ല്യ​​​മാ​​​ണ്. സ​​​ങ്കീ​​​ർ​​​ണ​​​ത ഉ​​​ള്ള​​​തു​​​കൊ​​​ണ്ടാ​​​ണ് മ​​​റ്റൊ​​​രാ​​​ശു​​​പ​​​ത്രി​​​യി​​​ൽ​​നി​​​ന്നു കൂ​​​ടു​​​ത​​​ൽ സൗ​​​ക​​​ര്യ​​​മു​​​ള്ള ക്രി​​​സ്തു​​​രാ​​​ജ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു പീ​​​ഡ​​​ന​​​ത്തി​​​ന് ഇ​​​ര​​​യാ​​​യ പെ​​​ണ്‍​കു​​​ട്ടി മാ​​​റ്റ​​​പ്പെ​​​ട്ട​​​ത്. ആ​​​ദ്യം പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​തു ക​​​ത്തോ​​​ലി​​​ക്കാ ആ​​​ശു​​​പ​​​ത്രി​​​യി​​​ല​​​ല്ല. പെ​​​ണ്‍​കു​​​ട്ടി ക്രി​​​സ്തു​​​രാ​​​ജ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​മ​​​ർ​​​ജ​​​ൻ​​​സി വി​​​ഭാ​​​ഗ​​​ത്തി​​​ൽ എ​​​ത്തി ര​​​ണ്ടു മ​​​ണി​​​ക്കൂ​​​റി​​​ന​​​കം പ്ര​​​സ​​​വം ന​​​ട​​​ന്നു. ആ​​​ദ്യം പ്ര​​​വേ​​​ശി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ​​നി​​​ന്നു കൊ​​​ണ്ടു വ​​​ന്ന റ​​​ഫ​​​റ​​​ൻ​​​സ് ലെ​​​റ്റ​​​റി​​​ൽ പെ​​​ണ്‍​കു​​​ട്ടി​​​ക്ക് 18 വ​​​യ​​​സ് എ​​​ന്നാ​​​ണു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്ന​​​ത്. റ​​​ഫ​​​റ​​​ൻ​​​സ് ലെ​​​റ്റ​​​റു​​​മാ​​​യി റ​​​ഫ​​​ർ ചെ​​​യ്ത് എ​​​ത്തി​​​യ പെ​​​ണ്‍​കു​​​ട്ടി​​​യു​​​ടെ പ്ര​​​സ​​​വ ശു​​​ശ്രൂ​​​ഷ നി​​​ർ​​​വ​​​ഹി​​​ച്ച​​​തി​​​നു ഡോ​​​ക്ട​​​ർ​​​മാ​​​ർ​​​ക്കും സ​​​ന്യാ​​​സി​​​നി​​​ക​​​ൾ​​​ക്കും വി​​​ചാ​​​ര​​​ണ വ​​​രെ ജാ​​​മ്യ​​​മി​​​ല്ലാ​​​ത്ത പോ​​​ക്സോ ചു​​​മ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​തു വി​​​ചി​​​ത്ര​​​മാ​​​ണ്. മ​​​നു​​​ഷ്യ​​​ത്വ​​​പ​​​ര​​​മാ​​​യാ​​​ണു ക്രി​​​സ്തു​​​രാ​​​ജ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ഡോ​​​ക്ട​​​ർ​​​മാ​​​രും സ​​​ന്യാ​​​സി​​​നി​​​ക​​​ളും പെ​​​രു​​​മാ​​​റി​​​യ​​​ത്. വ​​​യ​​​സു തെ​​​ളി​​​യി​​​ക്കു​​​ന്ന ആ​​​ധാ​​​ർ കാ​​​ർ​​​ഡ് കൊ​​​ണ്ടു​​​വ​​​ന്നാ​​​ൽ മാ​​​ത്ര​​​മേ പ്ര​​​സ​​​വ​​​വേ​​​ദ​​​ന​​​യു​​​മാ​​​യി റ​​​ഫ​​​ർ ചെ​​​യ്തു വ​​​ന്ന പെ​​​ണ്‍​കു​​​ട്ടി​​​യു​​​ടെ പ്ര​​​സ​​​വ ശു​​​ശ്രൂ​​​ഷ ന​​​ട​​​ത്തൂ എ​​​ന്നു വാ​​​ശി പി​​​ടി​​​ക്കാ​​​തി​​​രു​​​ന്ന​​​താ​​​ണോ അ​​​വ​​​ർ ചെ​​​യ്ത തെ​​​റ്റ് എ​​​ന്ന് അ​​​ധി​​​കാ​​​രി​​​ക​​​ളും മാ​​​ധ്യ​​​മ​​​ങ്ങ​​​ളും വ്യ​​​ക്ത​​​മാ​​​ക്ക​​​ണം. ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ന്നി​​​രി​​​ക്കു​​​ന്ന​​​ത് എ​​​വി​​​ടെ​​​യാ​​​ണെ​​​ന്നു ക​​​ണ്ടെ​​​ത്തി യ​​​ഥാ​​​ർ​​​ഥ കു​​​റ്റ​​​വാ​​​ളി​​​ക​​​ളെ ക​​​ണ്ടു​​​പി​​​ടി​​​ക്കു​​​ക​​​യാ​​ണു നി​​​യ​​​മ​​​പാ​​​ല​​​ക​​​ൾ ചെ​​​യ്യേ​​​ണ്ട​​​ത്. ഇ​​​ര​​​യാ​​​ക്ക​​​പ്പെ​​​ട്ട ജീ​​​വ​​​നു സം​​​ര​​​ക്ഷ​​​ണം ന​​​ൽ​​​കു​​​ന്ന​​​വ​​​രെ അ​​​പ​​​രാ​​​ധി​​​ക​​​ൾ ആ​​​ക്കു​​​ന്ന​​​തി​​​നും നി​​​ര​​​പ​​​രാ​​​ധി​​​ക​​​ളെ​​​യും ക​​​ത്തോ​​​ലി​​​ക്കാ ആ​​​തു​​​രാ​​​ല​​​യ​​​ങ്ങ​​​ളെ​​​യും അ​​​വി​​​ടെ ന​​​ട​​​ക്കു​​​ന്ന മ​​​നു​​​ഷ്യ​​​ത്വ​​​പ​​​ര​​​മാ​​​യ രീ​​​തി​​​ക​​​ളെ​​​യും താ​​​റ​​​ടി​​​ച്ചു കാ​​​ണി​​​ക്കു​​ന്ന​​തി​​നു​​മാ​​ണ് ചി​​​ല​​​ർ ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. മു​​​ൻ​​​വി​​​ധി​​​യോ​​​ടെ യ​​​ഥാ​​​ർ​​​ഥ കു​​​റ്റ​​​വാ​​​ളി​​​ക​​​ളെ​​​യും ഗൂ​​​ഢാ​​​ലോ​​​ച​​​ക​​​രെ​​​യും ര​​​ക്ഷി​​​ക്കാ​​​നു​​​ള്ള വ്യ​​​ഗ്ര​​​ത ചി​​​ല ചാ​​​ന​​​ലു​​​ക​​​ളും പ​​​ത്ര​​​ങ്ങ​​​ളും പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത് ആ​​​ശ​​​ങ്കാ​​​ജ​​​ന​​​ക​​​മാ​​​ണ്. ചൈ​​​ൽ​​​ഡ് വെ​​​ൽ​​​ഫെ​​​യ​​​ർ ക​​​മ്മി​​​റ്റി മു​​​ൻ അം​​​ഗ​​​മാ​​​യ സി​​​സ്റ്റ​​​ർ ഡോ.​​ബെ​​​റ്റി മി​​​ക​​​ച്ച സേ​​​വ​​​ന​​​ത്തി​​​നു സം​​​സ്ഥാ​​​ന​​​ത്തെ ബെ​​​സ്റ്റ് ഡോ​​​ക്ട​​​ർ അ​​​വാ​​​ർ​​​ഡ് നേ​​​ടി​​​യ വ്യ​​​ക്തി​​​യാ​​​ണ്. ഇ​​​തു മ​​​റ​​​ച്ചു​​​വ​​​ച്ച്, സി​​​സ്റ്റ​​​ർ വ​​​ലി​​​യ തെ​​​റ്റു​​​കാ​​​രി​​​യാ​​​ണെ​​ന്നു ചി​​​ത്രീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ലെ ധാ​​​ർ​​​മി​​​ക​​​ത മ​​​ന​​​സി​​​ലാ​​​കു​​​ന്നി​​​ല്ല. കേ​​​ര​​​ള​​​ത്തി​​​ലെ പോ​​​ലീ​​​സ് ആ​​​രെ​​​യൊ​​​ക്കെ അ​​​റ​​​സ്റ്റ് ചെ​​​യ്യ​​​ണ​​​മെ​​​ന്നു ചി​​​ല മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ തീ​​​രു​​​മാ​​​നി​​​ക്കു​​​ന്ന അ​​​വ​​​സ്ഥ​​​യു​​​ണ്ടാ​​​യാ​​​ൽ, പോ​​​ലീ​​​സും കോ​​​ട​​​തി​​​യും അ​​​പ്ര​​​സ​​​ക്ത​​​മാ​​​കും. കു​​​റ്റം ചെ​​​യ്യു​​​ന്ന​​​വ​​​രെ ക​​​ണ്ടെ​​​ത്തി ശി​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു പ​​​ക​​​രം ക്രൈ​​​സ്ത​​​വ പു​​​രോ​​​ഹി​​​ത​​​രെ​​​യും ആ​​​തു​​​ര​​​ശു​​​ശ്രൂ​​​ഷ​​​ക​​​രെ​​​യും ആ​​​തു​​​രാ​​​ല​​​യ​​​ങ്ങ​​​ളെ​​​യും മോ​​​ശ​​​മാ​​​യി ചി​​​ത്രീ​​​ക​​​രി​​​ക്കാ​​ൻ മ​​​ത്സ​​​രി​​​ക്കു​​​ന്ന ചി​​​ല മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ മ​​​നോ​​​ഭാ​​​വം സാ​​​ക്ഷ​​​ര ​കേ​​​ര​​​ള​​​ത്തി​​​നു നാ​​​ണ​​​ക്കേ​​​ടാ​​​ണെ​​​ന്നും പി​​​ഒ​​​സി യി​​​ൽ ചേ​​​ർ​​​ന്ന ചാ​​​യ് കേ​​​ര​​​ള ഘ​​​ട​​​കം ക​​​മ്മി​​​റ്റി യോ​​​ഗം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ചാ​​​യ് കേ​​​ര​​​ള പ്ര​​​സി​​​ഡ​​​ന്‍റ് ഫാ. ​​​തോ​​​മ​​​സ് വൈ​​​ക്ക​​​ത്തു​​​പ​​​റ​​​ന്പി​​​ൽ യോ​​​ഗ​​​ത്തി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വഹിച്ചു. എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​റും കെ​​​സി​​​ബി​​​സി ഹെ​​​ൽ​​​ത്ത് ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യ ഫാ. ​​​സൈ​​​മ​​​ണ്‍ പ​​​ള്ളു​​​പ്പേ​​​ട്ട വി​​​ഷ​​​യാ​​​വ​​​ത​​​ര​​​ണം ന​​​ട​​​ത്തി.
Image: /content_image/India/India-2017-03-11-02:26:14.jpg
Keywords: ജോസ് പൊരുന്നേ, മാനന്ത
Content: 4388
Category: 18
Sub Category:
Heading: മദ്യനയത്തെ സര്‍ക്കാര്‍ ദുര്‍ബലമാക്കരുത്: കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി
Content: കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തു നി​​​ല​​​വി​​​ലു​​​ള്ള മ​​​ദ്യ​​​ന​​​യ​​​ത്തെ സ​​​ർ​​​ക്കാ​​​ർ ദു​​​ർ​​​ബ​​​ല​​​മാ​​​ക്ക​​​രു​​​തെ​​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി. മ​​​ദ്യ​​​ന​​​യ അ​​​ട്ടി​​​മ​​​റി​​നീ​​​ക്ക​​​ത്തി​​​നെ​​​തി​​രേ കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ​​സ​​​മി​​​തി പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച ഏ​​​ക​​​ദി​​​ന കൂ​​​ട്ട ഉ​​​പ​​​വാ​​​സ സ​​​മ​​​ര​​​ത്തി​​​ൽ മു​​​ഖ്യ​​​സ​​​ന്ദേ​​​ശം ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. "കു​​​ടും​​​ബ​​സം​​​സ്കാ​​​ര​​​ത്തെ​​​യും ധാ​​​ർ​​​മി​​​ക​​മൂ​​​ല്യ​​​ങ്ങ​​​ളെ​​​യും മ​​​ദ്യം ഇ​​​ല്ലാ​​​താ​​​ക്കും. ശ​​​രീ​​​ര​​​ത്തി​​​നും മ​​​ന​​​സി​​​നും രോ​​​ഗ​​​കാ​​​ര​​​ണ​​​മാ​​​യ മ​​​ദ്യ​​​ത്തെ ഇ​​​ല്ലാ​​​യ്മ ചെ​​​യ്യാ​​​ൻ സ​​​ർ​​​ക്കാ​​​ർ ശ്ര​​​മി​​​ക്ക​​​ണം. മ​​​ദ്യ​​​ന​​​യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ വെ​​​ള്ളം ചേ​​​ർ​​​ക്ക​​​രു​​​ത്. ജ​​​ന​​​മ​​​നഃ​​​സാ​​​ക്ഷി​​​യെ ത​​​ട്ടി​​​യു​​​ണ​​​ർ​​​ത്താ​​​നാ​​​ണു മ​​​ദ്യ​​​വി​​​രു​​​ദ്ധ​​​സ​​​മി​​​തി​​​യു​​​ടെ ഉ​​​പ​​​വാ​​​സ സ​​​മ​​​രം. മ​​​ദ്യ​​​വി​​​രു​​​ദ്ധ പോ​​​രാ​​​ട്ട​​​ത്തോ​​​ടൊ​​​പ്പം സ​​​ഭ എ​​​ന്നു​​​മു​​​ണ്ടാ​​​കും. സ​​​ഭ​​​യു​​​ടെ പ്ര​​​വാ​​​ച​​​ക ദൗ​​​ത്യ​​​മാണിത്". മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് പ​​​റ​​​ഞ്ഞു. മ​​​ദ്യ​​​ന​​​യ​​​ത്തി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ ടൂ​​​റി​​​സ്റ്റു​​​ക​​​ളോ​​​ട​​​ല്ല, കേ​​​ര​​​ള​​​ത്തി​​​ലെ ജ​​​ന​​​ങ്ങ​​​ളോ​​​ടാ​​​ണു സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​നു പ്ര​​​തി​​​ബ​​​ദ്ധ​​​ത വേ​​​ണ്ട​​​തെ​​​ന്നു കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ​​​സ​​​മി​​​തി ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് മാ​​​ർ റെ​​​മ​​​ിജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ ഉ​​​ദ്ഘാ​​​ട​​​ന സ​​​ന്ദേ​​​ശ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. മ​​​ദ്യ​​​പി​​​ക്കാ​​​ൻ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ൾ കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു വ​​​രേ​​​ണ്ട​​​തി​​​ല്ല. ടൂ​​​റി​​​സ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ ഫോ​​​ർ​​​സ്റ്റാ​​​ർ മ​​​ദ്യ​​​ശാ​​​ല​​​ക​​​ൾ തു​​​റ​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ത്തെ എ​​​ന്തു വി​​​ല​​​കൊ​​​ടു​​​ത്തും ചെ​​​റു​​​ക്കും. "എ​​​ല്ലാ വീ​​​ടു​​​ക​​​ളി​​​ലും ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ സ്റ്റി​​​ക്ക​​​റും ഒ​​​പ്പം കു​​​പ്പി​​​യും എ​​​ന്ന​​​താ​​​ണു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മ​​​ദ്യ​​​ന​​​യം. മ​​​ദ്യ​​​ല​​​ഭ്യ​​​ത കു​​​റ​​​യ്ക്കാ​​​ൻ താ​​​ത്പ​​​ര്യ​​​മി​​​ല്ലാ​​​ത്ത​​​വ​​​രു​​​ടെ ന​​​യ​​​മാ​​​ണു മ​​​ദ്യ​​​വ​​​ർ​​​ജ​​​നം. മ​​​ദ്യ​​​ന​​​യ​​​ത്തി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ സാ​​​ന്പ​​​ത്തി​​​ക ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യും അ​​​ഴി​​​മ​​​തി​​​യു​​​മു​​​ണ്ട്. മ​​​ദ്യ​​​മു​​​ത​​​ലാ​​​ളി​​​മാ​​​ർ​​​ക്കു​​​വേ​​​ണ്ടി​​​യാ​​​ണു ന​​​യം അ​​​ട്ടി​​​മ​​​റി​​​ക്കു​​​ന്ന​​​ത്. അ​​​ട​​​ച്ചു​​​പൂ​​​ട്ടി​​​യ ബാ​​​റു​​​ക​​​ൾ ഒ​​​രു കാ​​​ര​​​ണ​​​വ​​​ശാ​​​ലും തു​​​റ​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല. ജ​​​ന​​​വി​​​കാ​​​രം മ​​​ദ്യ​​​ത്തി​​​നെ​​​തി​​​രാ​​​ണെ​​​ന്ന​​​തു സ​​​ർ​​​ക്കാ​​​ർ കാ​​​ണാ​​​തെ പോ​​​ക​​​രു​​​ത്". ബിഷപ്പ് പറഞ്ഞു.
Image: /content_image/India/India-2017-03-11-02:44:58.jpg
Keywords: ആലഞ്ചേരി
Content: 4389
Category: 1
Sub Category:
Heading: വിദേശ രാജ്യങ്ങളിൽ നിന്നുള്ള വൈദികരും സന്യസ്തരും അമേരിക്കയിലെ കത്തോലിക്കാ സഭയിൽ ശക്തമായ സാന്നിധ്യമാകുന്നു
Content: വാഷിംഗ്ടണ്‍: യുഎസിലെ കത്തോലിക്ക സഭയുടെ സേവനങ്ങളില്‍ വിദേശികളായ വൈദികരും, കന്യാസ്ത്രീകളും വലിയ പങ്കുവഹിക്കുന്നതായി പുതിയ കണക്കുകള്‍. കത്തോലിക്ക വിശ്വാസികളുടെ എണ്ണത്തില്‍ ലോകത്ത് നാലാം സ്ഥാനത്തുള്ള യു‌എസില്‍ അജപാലന, ശുശ്രൂഷ രംഗങ്ങളില്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ള വൈദികരും കന്യാസ്ത്രീകളും ശ്രദ്ധേയമായ സാന്നിധ്യമായി മാറുകയാണെന്നാണ് റിപ്പോര്‍ട്ട്. പുതിയ പഠനങ്ങളുടെ വെളിച്ചത്തിലാണ് രാജ്യത്തുള്ള വിദേശികളായ കത്തോലിക്ക പുരോഹിതരുടെയും കന്യാസ്ത്രീകളുടെ വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. അമേരിക്കയില്‍ സേവനം ചെയ്യുന്ന നാലു കത്തോലിക്ക വൈദികരില്‍ ഒരാള്‍ വിദേശത്തു നിന്നുമുള്ള പൗരനാണെന്നു കണക്കുകള്‍ തെളിയിക്കുന്നു. 2016-ല്‍ അമേരിക്കയില്‍ വൈദിക തിരുപട്ടം സ്വീകരിച്ച പത്തു വൈദികരില്‍ മൂന്നു പേരും യുഎസിന് പുറത്തു നിന്നുമുള്ളവരാണെന്നും മറ്റൊരു കണക്ക് വ്യക്തമാക്കുന്നു. കന്യാസ്ത്രീകളുടെ കാര്യത്തിലും സമാനമായ കണക്കുകളാണ് പുറത്തുവരുന്നത്. രാജ്യത്ത് വിദേശികളായ നാലായിരത്തില്‍ അധികം കന്യാസ്ത്രീകള്‍ സേവനം ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം എട്ടു മുതല്‍ പതിനാലുവരെ ആഘോഷിച്ച നാഷണല്‍ കാത്തലിക് സിസ്‌റ്റേഴ്‌സ് വീക്കിന്റെ ഭാഗമായി നടത്തിയ പഠനത്തിലാണ് രാജ്യത്തെ കന്യാസ്ത്രീകളുടെ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള കന്യാസ്ത്രീകളില്‍ 73 ശതമാനവും ബിരുദ തലം വരെ വിദ്യാഭ്യാസ യോഗ്യത നേടിയവരാണെന്നും കണക്കുകള്‍ പറയുന്നു. യു‌എസില്‍ സേവനവുമായി എത്തിയിരിക്കുന്ന കന്യാസ്ത്രീകളില്‍ ഭൂരിഭാഗവും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. അമേരിക്കയിലെ കത്തോലിക്ക സഭയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ വിദേശികളായ പുരോഹിതരും, കന്യാസ്ത്രീകളും വലിയ പങ്കാണ് വഹിക്കുന്നതെന്നു പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2017-ന്റെ പ്രാരംഭത്തില്‍ നടത്തിയ പഠനങ്ങള്‍ പ്രകാരം ലോകത്ത് 1.3 ബില്യണ്‍ കത്തോലിക്ക വിശ്വാസികളാണുള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ കത്തോലിക്ക വിശ്വാസികളുള്ള രാജ്യം ബ്രസീലാണ്. മെക്‌സിക്കോ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങള്‍ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍. വിശ്വാസികളുടെ എണ്ണത്തില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്ന യുഎസില്‍ 70 മില്യണ്‍ കത്തോലിക്കരാണ് ഉള്ളത്.
Image: /content_image/News/News-2017-03-11-04:29:07.jpg
Keywords: വൈദിക, തിരുപട്ട
Content: 4390
Category: 18
Sub Category:
Heading: സഭയ്ക്കെതിരെയുള്ള സംഘടിത നീക്കങ്ങളെ തിരിച്ചറിയണം: മാര്‍ ആന്‍ഡ്രൂസ് താഴത്ത്
Content: പാ​ല​യൂ​ർ: സ​ഭ ചെ​യ്യു​ന്ന നന്മക​ളെ പൂ​ർ​ണ​മാ​യും ത​മ​സ്ക​രി​ച്ച് ഒ​റ്റ​പ്പെ​ട്ട തിന്മക​ളെ പ​ർ​വ​തീ​ക​രി​ച്ചു സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ലും, ചി​ല മാ​ധ്യ​മ​ങ്ങ​ളും വ്യാ​പ​ക​മാ​യി ന​ട​പ്പാ​ക്കു​ന്ന ദു​ഷ് പ്ര​ച​ര​ണ​ങ്ങ​ളെ വി​ശ്വാ​സി​ക​ൾ തി​രി​ച്ച​റി​യ​ണ​മെ​ന്ന് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് പ​റ​ഞ്ഞു. പാ​ല​യൂ​ർ ക​ണ്‍​വ​ൻ​ഷ​നി​ൽ ദി​വ്യ​ബ​ലി​ക്കി​ട​യി​ൽ സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു ബിഷപ്പ്. "ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ഫാ. ​ടോ​മി​ന്‍റെ സേ​വ​ന​വും യ​മ​നി​ൽ കൊ​ല്ല​പ്പെ​ട്ട നാ​ലു ക​ന്യാ​സ്ത്രീ​ക​ളു​ടെ​യും മ​ദ​ർ തെ​രേ​സ​യു​ടെ​യും സേ​വ​നവും ഇ​വ​ർ കാ​ണു​ന്നി​ല്ല. സ​ഭ ചെ​യ്യു​ന്ന നി​ര​വ​ധി​യാ​യ നന്മക​ൾ കാ​ണാ​തെ ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടി വൈ​ദി​ക​രും ക​ന്യാ​സ്ത്രീ​ക​ളും യൂ​ദാ​സു​മാ​രാ​ണെ​ന്നു ചി​ത്രീ​ക​രി​ക്കാ​നു​ള്ള ശ്ര​മം വേ​ദ​നിപ്പിക്കുന്നതാണ്". "വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ സേ​വ​നം സ​ഭ ചെ​യ്യു​ന്നു​ണ്ട്. അ​തു കാ​ണാ​ൻ സോ​ഷ്യ​ൽ മീ​ഡി​യ​യ്ക്കു ക​ണ്ണി​ല്ല. ഇ​ത്ത​ര​ത്തി​ലു​ള്ള​തു തി​രി​ച്ച​റി​യാ​ൻ വി​ശ്വാ​സി​ക​ൾ​ക്ക് ഉ​ൾ​കാ​ഴ്ച വേ​ണം. ആ​ത്മാ​വി​നാ​ൽ നി​റ​ഞ്ഞ് ആ​ത്മാ​വി​നാ​ൽ ന​യി​ക്ക​പ്പെ​ട​ണം. ക​ണ്‍​വ​ൻ​ഷ​നി​ലൂ​ടെ ന​ൽ​ക​പ്പെ​ടു​ന്ന വ​ച​ന​മാ​യി​രി​ക്ക​ണം ന​മ്മു​ടെ ഭ​ക്ഷ​ണം". ബിഷപ്പ് പറഞ്ഞു. അ​തി​രൂ​പ​ത ക​രി​സ്മാ​റ്റി​ക് ഡ​യ​റ​ക്ട​ർ ഫാ. ​സ​ജി ഇ​മ്മ​ട്ടി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. തീ​ർ​ഥാ​ട​നം ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഫാ. ​ജോ​യ്സ​ൻ കോ​രേ​ത്ത്, ക​ണ്‍​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ ഫാ. ​ജോ​സ് പു​ലി​ക്കോ​ട്ടി​ൽ, വൈ​സ് ചെ​യ​ർ​മാ​ൻ പി.​ഐ. ലാ​സ​ർ മാ​സ്റ്റ​ർ, ക​ണ്‍​വീ​ന​ർ ഇ.​എ​ഫ്. ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തീ​ർ​ഥ​കേ​ന്ദ്രം റെ​ക്ട​ർ ഫാ. ​ജോ​സ് പു​ന്നോ​ലി​പ്പ​റ​മ്പി​ൽ ബൈ​ബി​ൾ പ്ര​തി​ഷ്ഠ​യ്ക്കു നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്നു ന​ട​ന്ന ദി​വ്യ​ബ​ലി​യി​ൽ ബി​ഷ​പ് മു​ഖ്യ​കാ​ർ​മി​ക​നാ​യി​രു​ന്നു. വചനപ്രഘോഷണത്തിന് കാ​ഞ്ഞി​ര​പ്പി​ള്ളി എ​രു​മേ​ലി കിം​ഗ് ജീ​സ​സ് മി​നി​സ്ട്രി ഡ​യ​റ​ക്ട​ർ ബ്ര​ദ​ർ സാ​ബു ആ​റു​തൊ​ട്ടി​യി​ല്‍ നേതൃത്വം നല്‍കി.
Image: /content_image/India/India-2017-03-11-03:01:09.jpg
Keywords: മാര്‍ ആന്‍ഡ്രൂ
Content: 4391
Category: 1
Sub Category:
Heading: സിറിയയ്ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയും സഹായവുമായി മാര്‍പാപ്പായുടെ നോമ്പുകാലധ്യാനം സമാപിച്ചു
Content: വത്തിക്കാന്‍: മാര്‍പാപ്പയുടെ ഒരാഴ്ച നീണ്ടുനിന്ന നോമ്പുകാല ധ്യാനം സമാപിച്ചു. അരീച്ചയിലെ പാവുളൈന്‍ സന്യാസസമൂഹത്തിന്‍റെ കീഴിലുള്ള ധ്യാനകേന്ദ്രത്തിലായിരുന്ന മാര്‍പാപ്പായും റോമന്‍ കൂരിയാ സംഘവും ധ്യാനിച്ചത്. തങ്ങളെ ശ്രുശ്രൂഷിച്ച ഭവനാംഗങ്ങളുടെ എളിമ നിറഞ്ഞ പെരുമാറ്റത്തിനു മാര്‍പാപ്പ കൃതജ്ഞത അര്‍പ്പിച്ചു. "സഭയ്ക്കുവേണ്ടിയുള്ള ശുശ്രൂഷകള്‍ തുടരുക, നല്ലൊരു സന്യാസിയായിരിക്കുക" എന്ന ആഹ്വാനത്തോടെയാണ് പാപ്പാ തന്‍റെ കൃതജ്ഞതാ പ്രഭാഷണം അവസാനിപ്പിച്ചത്. ധ്യാനത്തിന്റെ സമാപന ദിനമായ ഇന്നലെ മാര്‍പാപ്പാ അര്‍പ്പിച്ച പ്രഭാതബലിയുടെ പ്രാര്‍ത്ഥനാ നിയോഗം സിറിയയ്ക്കുവേണ്ടിയായിരിന്നു. സിറിയയിലെ ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ ക്ഷേമത്തിന് സംഭാവനയായി ഒരു ലക്ഷം യൂറോ നല്‍കുമെന്നു ഫ്രാന്‍സിസ് പാപ്പ വ്യക്തമാക്കി. ധ്യാനത്തിന് ശേഷമാണ് മാര്‍പാപ്പ ഇക്കാര്യം വെളിപ്പെടുത്തിയത്. നേരത്തെ യുക്രൈനില്‍ ക്ലേശമനുഭവിക്കുന്നവരുടെ ക്ഷേമത്തിനായി വത്തിക്കാന്‍ സമിതി ആറു മില്യണ്‍ യൂറോ സംഭാവന നല്‍കിയിരിന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ ബംഗുയിയിലെ ശിശുരോഗ ആശുപത്രിയ്ക്കും മാര്‍പാപ്പയുടെ സംഭാവനയായി രണ്ടുലക്ഷം യൂറോ സമ്മാനിച്ചു.
Image: /content_image/News/News-2017-03-11-03:35:29.jpg
Keywords: യൂറോ, സംഭാവന