Contents

Displaying 4061-4070 of 25037 results.
Content: 4332
Category: 1
Sub Category:
Heading: വിദ്യാഭ്യാസ രംഗത്ത് കത്തോലിക്ക സഭ നല്‍കുന്ന പിന്തുണയെ ഏറെ വിലമതിക്കുന്നു: ഡൊണാള്‍ഡ് ട്രംപ്
Content: ഫ്‌ളോറിഡ: വിദ്യാഭ്യാസരംഗത്ത് കത്തോലിക്ക സഭ നല്‍കുന്ന പിന്‍തുണയെ ഏറെ വിലമതിക്കുന്നുവെന്ന് യു‌എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഒര്‍ലാന്‍ഡോ രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫ്‌ളോറിഡയിലുള്ള സെന്റ് ആന്‍ഡ്രൂ കത്തോലിക്ക സ്‌കൂള്‍ സന്ദര്‍ശിച്ച് പ്രസംഗിക്കുകയായിരിന്നു അദ്ദേഹം. സ്‌കൂള്‍ ചോയിസ് പ്രോഗ്രാമിനെ പിന്‍തുണയ്ക്കുന്ന കത്തോലിക്ക സഭയുടെ നിലപാടിനെ താന്‍ അതിയായി പ്രശംസിക്കുന്നുവെന്നും ട്രംപ് പ്രസംഗത്തില്‍ പറഞ്ഞു. "സെന്റ് ആന്‍ഡ്രൂ കത്തോലിക്ക സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയ്ക്ക് നല്‍കുന്ന സംഭാവന വളരെ വലുതാണ്. നമ്മുടെ രാജ്യത്തെ പാവങ്ങളും, സാധാരണക്കാരുമായ നിരവധി കുട്ടികള്‍ക്ക് ഏറെ ഗുണകരമായി തീരുവാന്‍ ഈ വിദ്യാഭ്യാസ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്. ഇവരുടെ ഉന്നമനത്തിനായി സ്‌കൂള്‍ നല്‍കിയ സംഭാവനയെ ഈ സമയം ഓര്‍ക്കുന്നു. ഇവിടെയുള്ള അധ്യാപകര്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുന്ന സ്‌നേഹം ഏറെ മനോഹരമാണ്". ട്രംപ് തന്റെ സന്ദേശത്തില്‍ പറഞ്ഞു. ആത്മീയമായും, മാനസികമായും കുട്ടികളെ വളര്‍ത്തുന്ന സഭയുടെ പാഠ്യപദ്ധതി അവര്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നും പ്രസിഡന്റ് ട്രംപ് പറഞ്ഞു. എട്ടാം ഗ്രേഡില്‍ പഠിക്കുന്ന കുട്ടികളുടെ ക്ലാസുകളിലേക്ക് കടന്നു ചെന്ന ട്രംപ് കുട്ടികളോട് സംസാരിക്കുവാന്‍ പ്രത്യേകം സമയം കണ്ടെത്തി. ഭാവിയില്‍ തനിക്ക് ബിസിനസുകാരിയാകുവാന്‍ താല്‍പര്യമുണ്ടെന്നു പറഞ്ഞ പെണ്‍കുട്ടിയോട്, "പണം സമ്പാദിക്കുക, രാഷ്ട്രീയത്തിലേക്ക് ഇറങ്ങേണ്ട" എന്ന തമാശ നിറഞ്ഞ ഉപദേശവും ട്രംപ് നല്‍കി. ഒര്‍ലാന്‍ഡോ ബിഷപ്പ് ജോണ്‍ നൂനന്‍, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ബെഡ്‌സി ഡേവൂസ്, യുഎസ് സെനറ്റര്‍ മാര്‍ക്കോ റൂബിയോ തുടങ്ങി നിരവധി പ്രമുഖര്‍ ട്രംപിന്റെ സന്ദര്‍ശന ചടങ്ങിന്റെ ഭാഗമായിരുന്നു. പ്രസിഡന്റ് ട്രംപിനു വേണ്ടിയും അദ്ദേഹത്തിന്റെ കുടുംബത്തിനു വേണ്ടിയും ബിഷപ്പ് ജോണ്‍ നൂനന്‍ പ്രത്യേകം പ്രാര്‍ത്ഥിച്ചു. ബിഷപ്പ് ജോണ്‍ നൂനന്റെ പ്രാര്‍ത്ഥനകള്‍ക്ക് പ്രത്യേകം നന്ദി പറയുന്നുവെന്ന് ട്രംപ് പ്രസംഗത്തില്‍ പറഞ്ഞു.
Image: /content_image/News/News-2017-03-04-06:06:27.jpg
Keywords: ഡൊണാള്‍ഡ്, അമേരിക്ക
Content: 4333
Category: 1
Sub Category:
Heading: പെൺകുട്ടിയോടും കുടുംബത്തോടും മാപ്പു ചോദിച്ച് മാനന്തവാടി രൂപതാദ്ധ്യക്ഷന്‍
Content: മാനന്തവാടി: കൊട്ടിയൂർ പീഡനക്കേസിൽ ഇരയായ പെൺകുട്ടിയോടും കുടുംബത്തോടും ഇടവകയോടും മാപ്പു ചോദിച്ച് മാനന്തവാടി രൂപത. ഫെബ്രുവരി 28-നു കൊട്ടിയൂർ ഇടവകയ്ക്ക് അയച്ച കത്തിലാണ് മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം മാപ്പ് യാചിച്ചത്. അജഗണം സൂക്ഷിപ്പുകാരന്റെ തന്നെ അതിക്രമത്തിന് ഇരയായത് ഉൾക്കൊള്ളാനാകില്ലെന്നും കത്തിൽ ബിഷപ്പ് പറഞ്ഞു. "ഇടവകക്കുണ്ടായ ആത്മാഭിമാനക്ഷതവും ആധ്യാത്മിക നഷ്ടവും വളരെ വലുതാണ്. പലരും എന്നെ ഫോണില്‍ വിളിച്ച് വിതുമ്പുന്നുണ്ടായിരിന്നു. അവരെ ആശ്വസിപ്പിക്കാന്‍ എനിക്കു വാക്കുകളില്ലായിരിന്നു". "ഇരയാക്കപ്പെട്ട പ്രിയപ്പെട്ട മകളെയും അവളുടെ നിഷ്കളങ്കരുമായ മാതാപിതാക്കളെയും സഹോദരങ്ങളെയും ബന്ധുക്കളെയും എന്തുപറഞ്ഞ് ആശ്വസിപ്പിക്കും?. പ്രിയപ്പെട്ടവരേ, നിങ്ങളെ ഞാൻ ദൈവസമക്ഷം സമർപ്പിച്ച് പ്രാർഥിക്കുന്നു. നിങ്ങളുടെ കണ്ണീർ ദൈവം കാണുന്നുണ്ട്. ആ കണ്ണീരിനോടു കൂടി എന്റെയും ഞാൻ ചേർക്കുന്നു". "നിങ്ങളോട് എനിക്ക് ഒന്നേ പറയാനുള്ളൂ: മാപ്പ്. ഒരിക്കലും നികത്താൻ പറ്റാത്ത നഷ്ടത്തിലും വിശ്വാസ ജീവിതത്തിൽ അടിയുറച്ച് നിൽക്കുന്ന നിങ്ങളെ ഞാൻ അഭിനന്ദിക്കുന്നു. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കും. കഠിനമായ ഈ പ്രതിസന്ധി അതിജീവിക്കാൻ നിങ്ങൾക്ക് ശക്തി ലഭിക്കട്ടെ". ബിഷപ്പ് കത്തില്‍ പറഞ്ഞു. ഇടവകയുടെ ഉത്തരവാദിത്വം ഫൊറോന വികാരിയേ ഏല്‍പ്പിക്കുന്നതായും കത്തില്‍ സൂചിപ്പിക്കുന്നു.
Image: /content_image/News/News-2017-03-04-08:16:11.jpg
Keywords: ജോസ് പൊരുന്നേ, മാനന്ത
Content: 4334
Category: 1
Sub Category:
Heading: ക്രൈസ്തവ മൂല്യങ്ങൾ നഷ്ട്ടപ്പെട്ടാൽ യൂറോപ്പിന്റെ ഗതി തന്നെ മാറിയേക്കാം: മുന്നറിയിപ്പുമായി കത്തോലിക്ക-ഓര്‍ത്തഡോക്‌സ് ഫോറം
Content: പാരീസ്: യൂറോപ്പിലെ ജനത ക്രൈസ്തവ മൂല്യങ്ങളിലേക്ക് തിരികെ പോകണമെന്ന ആഹ്വാനവുമായി കത്തോലിക്ക-ഓര്‍ത്തഡോക്‌സ് സഭാ നേതാക്കൾ. അഞ്ചാമത് യൂറോപ്യന്‍ കത്തോലിക്ക-ഓര്‍ത്തഡോക്‌സ് ഫോറത്തിന്റെ ഭാഗമായിട്ടാണ് ക്രൈസ്തവ നേതാക്കന്മാർ സംയുക്ത പ്രസ്താവന പുറത്തു വിട്ടിരിക്കുന്നത്. മതസ്വാതന്ത്ര്യത്തിനു നേരെ യൂറോപ്പിൽ ഉയര്‍ന്നു വരുന്ന വെല്ലുവിളികളെ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യണമെന്നും ഫോറത്തിന്റെ പ്രസ്താവനയിൽ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. "നമ്മുടെ സമൂഹം ക്രൈസ്തവ മൂല്യങ്ങളുടെ ആഴത്തിലേക്ക് വേരൂന്നേണ്ട കാലഘട്ടമാണിത്. ശോഭനമായ ഒരു ഭാവിക്ക് ക്രിസ്തുവിന്റെ ദര്‍ശനവും, ക്രൈസ്തവരുടെ പ്രവര്‍ത്തനവും ഏറെ വിലപ്പെട്ടതാണ്. ഇത് മനസിലാക്കി ക്രൈസ്തവര്‍ മുന്നേറണം. നിരവധി വെല്ലുവിളികളാണ് യൂറോപ്പില്‍ നാം അനുദിനം നേരിടുന്നത്. ഉയർന്നുവരുന്ന തീവ്രവാദവും, മതേതരത്വത്തിന്റെ പേരില്‍ മതസ്വാതന്ത്ര്യത്തിന് നേരെ ഉയരുന്ന ഭീഷണികളും നമുക്ക് കണ്ടില്ലെന്നു നടിക്കുവാന്‍ കഴിയുകയില്ല". "ഈ കാലഘട്ടത്തില്‍ യൂറോപ്പ് കൂടുതല്‍ ക്രൈസ്തവ വിശ്വാസത്തിലേക്കും മൂല്യങ്ങളിലേക്കും ശ്രദ്ധതിരിക്കേണ്ടിയിരിക്കുന്നു. ക്രൈസ്തവ ദര്‍ശനം മറ്റുള്ളവരുടെ അവകാശങ്ങളെ ദോഷകരമായി ബാധിക്കുന്നതോ, ഹനിക്കുന്നതോ അല്ല. സഹകരണത്തിലും, സൗഹൃദത്തിലുമാണ് ക്രൈസ്തവര്‍ എക്കാലവും മുന്നോട്ട് നീങ്ങിയിട്ടുള്ളത്. യൂറോപ്പിന്റെ ഈ കാലഘട്ടത്തിലെ ആവശ്യം ഈ മൂല്യങ്ങളാണെന്ന കാര്യം നാം തിരിച്ചറിയണം". ഫോറത്തിന്റെ പ്രസ്താവന ചൂണ്ടികാണിക്കുന്നു. മതേതരത്വവും, തീവ്രവാദ ആശയങ്ങളും യുവാക്കളെ സ്വാധീനിക്കുന്നതിലുള്ള ആശങ്കയും ഫോറം പങ്കുവയ്ക്കുന്നുണ്ട്. യൂറോപ്പിലേക്ക് അഭയാര്‍ത്ഥികളായി എത്തുന്നവരെ മടി കൂടാതെ സ്വാഗതം ചെയ്യണമെന്നും, അതാണ് ക്രൈസ്തവ ധര്‍മ്മമെന്നും ഫോറം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. എല്ലാ മനുഷ്യരേയും ആകര്‍ഷിച്ചിട്ടുള്ള വ്യക്തിത്വമാണ് യേശുക്രിസ്തുവിന്റെതെന്നും, അതിനാല്‍ തന്നെ കടന്നുവരുന്ന വിവിധ തരം ആളുകള്‍ സമീപ ഭാവിയില്‍ തന്നെ സത്യദൈവത്തില്‍ വിശ്വസിക്കുന്നവരുടെ കുടകീഴില്‍ അണിചേരുമെന്നും ഫോറം വിലയിരുത്തി. കത്തോലിക്ക സഭയില്‍ നിന്നുള്ള 12 ബിഷപ്പുമാരും, ഓര്‍ത്തഡോക്‌സ് സഭകളിലെ 12 പ്രതിനിധികളുമാണ് യൂറോപ്യന്‍ കത്തോലിക്ക - ഓര്‍ത്തഡോക്‌സ് ഫോറത്തില്‍ പങ്കെടുത്തത്. മാനുഷീക മൂല്യങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കി മുന്നോട്ടു ജീവിക്കണമെന്ന സന്ദേശമാണ് യോഗം യൂറോപ്പിലെ ക്രൈസ്തവരോട് ആഹ്വാനം ചെയ്തിരിക്കുന്നത്.
Image: /content_image/TitleNews/TitleNews-2017-03-04-09:29:57.jpg
Keywords: യൂറോപ്പ, ക്രൈസ്തവ
Content: 4335
Category: 1
Sub Category:
Heading: പെൺകുട്ടിയോടും കുടുംബത്തോടും മാപ്പു ചോദിച്ച് മാനന്തവാടി രൂപതാദ്ധ്യക്ഷന്‍
Content: മാനന്തവാടി: കൊട്ടിയൂർ പീഡനക്കേസിൽ ഇരയായ പെൺകുട്ടിയോടും കുടുംബത്തോടും ഇടവകയോടും മാപ്പു ചോദിച്ച് മാനന്തവാടി രൂപത. ഫെബ്രുവരി 28-നു കൊട്ടിയൂർ ഇടവകയ്ക്ക് അയച്ച കത്തിലാണ് മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം മാപ്പ് യാചിച്ചത്. അജഗണം സൂക്ഷിപ്പുകാരന്റെ തന്നെ അതിക്രമത്തിന് ഇരയായത് ഉൾക്കൊള്ളാനാകില്ലെന്നു കത്തിൽ ബിഷപ്പ് പറഞ്ഞു. "ഇടവകക്കുണ്ടായ ആത്മാഭിമാനക്ഷതവും ആധ്യാത്മിക നഷ്ടവും വളരെ വലുതാണ്. പലരും എന്നെ ഫോണില്‍ വിളിച്ച് വിതുമ്പുന്നുണ്ടായിരിന്നു. അവരെ ആശ്വസിപ്പിക്കാന്‍ എനിക്കു വാക്കുകളില്ലായിരിന്നു". "ഇരയാക്കപ്പെട്ട പ്രിയപ്പെട്ട മകളെയും അവളുടെ നിഷ്കളങ്കരുമായ മാതാപിതാക്കളെയും സഹോദരങ്ങളെയും ബന്ധുക്കളെയും എന്തുപറഞ്ഞ് ആശ്വസിപ്പിക്കും?. പ്രിയപ്പെട്ടവരേ, നിങ്ങളെ ഞാൻ ദൈവസമക്ഷം സമർപ്പിച്ച് പ്രാർഥിക്കുന്നു. നിങ്ങളുടെ കണ്ണീർ ദൈവം കാണുന്നുണ്ട്. ആ കണ്ണീരിനോടു കൂടി എന്റെയും ഞാൻ ചേർക്കുന്നു". "നിങ്ങളോട് എനിക്ക് ഒന്നേ പറയാനുള്ളൂ: മാപ്പ്. ഒരിക്കലും നികത്താൻ പറ്റാത്ത നഷ്ടത്തിലും വിശ്വാസ ജീവിതത്തിൽ അടിയുറച്ച് നിൽക്കുന്ന നിങ്ങളെ ഞാൻ അഭിനന്ദിക്കുന്നു. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കും. കഠിനമായ ഈ പ്രതിസന്ധി അതിജീവിക്കാൻ നിങ്ങൾക്ക് ശക്തി ലഭിക്കട്ടെ". ബിഷപ്പ് കത്തില്‍ പറഞ്ഞു. ഇടവകയുടെ ഉത്തരവാദിത്വം ഫൊറോന വികാരിയേ ഏല്‍പ്പിക്കുന്നതായും കത്തില്‍ സൂചിപ്പിക്കുന്നു. #{red->n->n->കത്തിന്റെ പൂര്‍ണ്ണരൂപം: }#
Image: /content_image/News/News-2017-03-04-08:22:49.jpg
Keywords: ജോസ് പൊരുന്നേ, മാനന്ത
Content: 4336
Category: 1
Sub Category:
Heading: തിരുകല്ലറയിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തില്‍
Content: ജെറുസലേം: ജെറുസലേമിലെ ഹോളി സെപ്പള്‍ച്ചര്‍ ദേവാലയത്തില്‍ ക്രിസ്തുവിന്റെ തിരുശരീരം സംസ്‌കരിച്ച കല്ലറയില്‍ നടന്നു വന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തില്‍. ഈസ്റ്ററിന് മുന്‍പ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുമെന്ന്‍ ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ അന്ത്യം കുറിക്കുന്നതിനായി മാര്‍ച്ച് 22-ന് പ്രാര്‍ത്ഥനാശുശ്രൂഷയും പ്രത്യേക ആഘോഷപരിപാടികളും സംഘടിപ്പിക്കും. 1947-ല്‍ ബ്രിട്ടീഷ് സംഘം സ്ഥാപിച്ച ഇരുമ്പ് തൂണുകളും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി സ്ഥാപിച്ചിരുന്ന തട്ടുകളും, പൊളിച്ചു മാറ്റി. അതേ സമയം അന്തരീക്ഷ ഈര്‍പ്പം കൊണ്ട് ഉണ്ടായ കേടുപാടുകള്‍ പൂര്‍ണ്ണമായും ശരിയാക്കുന്നതിന് ഇനിയും പത്ത് മാസം വേണ്ടി വരുമെന്ന് ഗ്രീക്ക് സംഘം അഭിപ്രായപ്പെട്ടു. ഇതിനായി ഏതാണ്ട് 6 ദശലക്ഷം യൂറോ ആവശ്യമായി വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പുനരുദ്ധാരണ പദ്ധതിയുടെ സയന്റിഫിക്ക് കോര്‍ഡിനേറ്ററും ഏതന്‍സിലെ നാഷണല്‍ ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറുമായ അന്റോണിയ മൊറോപൗലോ കല്ലറയില്‍ അടിയന്തിരമായ പുനരുദ്ധാരണത്തിന്റെ ആവശ്യമുണ്ടെന്ന് പറഞ്ഞിരുന്നു. മെഴുകു തിരികളില്‍ നിന്നുമുള്ള പുക, അന്തരീക്ഷത്തിലെ ഈര്‍പ്പം, വെള്ളം തുടങ്ങിയ ഘടകങ്ങളാണ് കല്ലറയുടെ സുരക്ഷിതത്തെ ബാധിക്കുന്ന വെല്ലുവിളികള്‍. കത്തോലിക്കാ സഭയും, ഗ്രീക്ക് ഓര്‍ത്തഡോക്സ്‌ സഭയും, അര്‍മേനിയന്‍ അപ്പോസ്തോലിക സഭയും സംയുക്തമായി 3.3 ദശലക്ഷം ഡോളര്‍ ചിലവിട്ടാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കു പദ്ധതിയിട്ടത്. ജോര്‍ദാനിലെ അബ്ദുല്ലാ രണ്ടാമന്‍ രാജാവ് തന്റെ വ്യക്തിപരമായ സംഭാവന ഈ പദ്ധതിക്കായി നല്‍കുകയുണ്ടായി. കഴിഞ്ഞ ഒക്ടോബറില്‍ പലസ്തീന്‍ പ്രസിഡന്റ് മൊഹമ്മദ് അബ്ബാസും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം വാഗ്ദാനം ചെയ്തിരുന്നു. 2016-ല്‍ ആരംഭിച്ച് കഴിഞ്ഞ ഒമ്പത് മാസമായി നടന്നുവന്നിരുന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് അവസാനമാകുന്നത്.
Image: /content_image/News/News-2017-03-04-11:55:55.jpg
Keywords: കാന്തിക വികിരണം, തിരുകച്ച
Content: 4337
Category: 1
Sub Category:
Heading: പ്രലോഭനം കൂടാതെ വിശ്വാസത്തില്‍ വളരുക സാധ്യമല്ല: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍: വളരുകയും പക്വത നേടുകയും ചെയ്യുന്നതിനുള്ള നിരന്തരമായ പാതയാണ് വിശ്വാസമെന്നും പ്രലോഭനം കൂടാതെ വിശ്വാസത്തിലുള്ള വളര്‍ച്ച സാധ്യമല്ല എന്നും ഫ്രാന്‍സിസ് പാപ്പ. മാര്‍ച്ച് 2-ന് റോമിലെ സെന്റ്‌ ജോണ്‍ ലാറ്ററന്‍ ബസലിക്കാ പള്ളിയില്‍ വെച്ച് റോം രൂപതയിലെ പുരോഹിതരുമായി കൂടിക്കാഴ്ച നടത്തി സംസാരിക്കുകയായിരിന്നു മാര്‍പാപ്പ. തങ്ങളുടേതായ കുറവുകളുണ്ടെങ്കിലും ഒരു മനുഷ്യനിലും, പുരോഹിതനിലും എപ്രകാരമാണ് വിശ്വാസം വളരുന്നതെന്ന്‍ വിശുദ്ധ പത്രോസിന്റെ ജീവിതം ചൂണ്ടികാണിച്ച് മാര്‍പാപ്പ വിവരിച്ചു. "ശിമയോന്‍ പത്രോസിന്റെ ജീവിതത്തില്‍ പ്രലോഭനം ഉണ്ടായിരുന്നു എന്ന കാര്യം വ്യക്തമാണ്, അതുപോലെ നമ്മുടെ ജീവിതത്തിലും എപ്പോഴും പ്രലോഭനങ്ങള്‍ ഉണ്ട്. എന്നാല്‍ പ്രലോഭനമില്ലാതെ നിങ്ങള്‍ക്ക് വിശ്വാസത്തില്‍ വളരുവാന്‍ കഴിയുകയില്ല. ‘സ്വര്‍ഗ്ഗസ്ഥനായ പിതാവേ’ എന്ന പ്രാര്‍ത്ഥനയില്‍ ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ എന്നാണ് നമ്മള്‍ പ്രാര്‍ത്ഥിക്കുന്നത്". "ഒരാള്‍ ദൈവത്തോടും മനുഷ്യരോടും എടുത്തിട്ടുള്ള വ്രതവും വാഗ്ദാനവുമാണ് പൗരോഹിത്യം. പൗരോഹിത്യജീവിതത്തില്‍ ഒരു വൈദികനെ നയിക്കുന്നത് ഈ വാഗ്ദാനമാണ്. സഭയില്‍ നമ്മെ വിശ്വസ്തതയോടെ ജീവിക്കാന്‍ ഈ വാഗ്ദാനത്തിന്റെ ഓര്‍മ്മ സഹായിക്കുന്നു. പ്രത്യാശയോടെയാണ് ദൈവവിളിയുടെ വഴിയില്‍ വൈദികര്‍ ചരിക്കേണ്ടത്". മാര്‍പാപ്പ പറഞ്ഞു. വിഭൂതിത്തിരുനാള്‍ കഴിഞ്ഞുവരുന്ന വ്യാഴാഴ്ച റോമാ രൂപതയിലെ വൈദികരുമായി എല്ലാവര്‍ഷവും നടത്താറുള്ള കൂടിക്കാഴ്ചയുടെ ആവര്‍ത്തനമാണ് മാര്‍പാപ്പ കഴിഞ്ഞ ദിവസം നടത്തിയത്. 200-ല്‍ അധികം വൈദികര്‍ ലാറ്ററന്‍ ബസിലിക്കയില്‍ സന്നിഹിതരായിരുന്നു.
Image: /content_image/News/News-2017-03-04-13:40:31.jpg
Keywords: ഫ്രാന്‍സിസ് പാപ്പ, വൈദി
Content: 4338
Category: 1
Sub Category:
Heading: വൈദികന്റേത് ഗുരുതരമായ തെറ്റ്, കുറ്റവാളികളെ സഭ സംരക്ഷിക്കില്ല: കർദിനാൾ മാർ ജോർജ് ആലഞ്ചേരി
Content: കൊച്ചി: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ വൈദികന്‍റേത് ഗുരുതരമായ തെറ്റാണെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. കുറ്റവാളികളെ ഒരു കാരണവശാലും സഭ സംരക്ഷിക്കില്ലയെന്നും കര്‍ദിനാള്‍ വ്യക്തമാക്കി. "രാജ്യത്തെ നിയമമനുസരിച്ച് സംഭവം പരിശോധിച്ച് നടപടിയെടുക്കണം. അതിനുള്ള എല്ലാ സഹകരണവും മാനന്തവാടി രൂപതയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് പറഞ്ഞിട്ടുണ്ട്. വൈദികന്‍ ചെയ്തത് തെറ്റായിപ്പോയി. അങ്ങനെയൊരു കുറ്റകൃത്യം ഉണ്ടാകാന്‍ പാടില്ലായിരുന്നു. സഭയ്ക്കും അതുമായി ബന്ധപ്പെട്ടവര്‍ക്കുമെല്ലാം ഇക്കാര്യത്തില്‍ ദുഖവും വേദനയുമുണ്ട്. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സഭയില്‍ നിന്നുമുണ്ടാകും". കര്‍ദിനാള്‍ പറഞ്ഞു. നേരത്തെ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയോടും കുടുംബത്തോടും പൊതുസമൂഹത്തോടും മാപ്പപേക്ഷിച്ച് മാനന്തവാടി ബിഷപ്പ് ജോസ് പൊരുന്നേടം രംഗത്തുവന്നിരുന്നു. അജഗണം സൂക്ഷിപ്പുകാരന്റെ തന്നെ അതിക്രമത്തിന് ഇരയായത് ഉൾക്കൊള്ളാനാകില്ലെന്നു കൊട്ടിയൂര്‍ ഇടവകയ്ക്ക് അയച്ച കത്തില്‍ ബിഷപ്പ് വ്യക്തമാക്കിയിരിന്നു.
Image: /content_image/TitleNews/TitleNews-2017-03-04-16:50:00.jpg
Keywords: മാപ്പു
Content: 4339
Category: 1
Sub Category:
Heading: മലയാറ്റൂര്‍ തീര്‍ത്ഥാടനത്തിന് ഇന്ന് ഔദ്യോഗിക തുടക്കം
Content: കാ​​​ല​​​ടി: മ​​​ഹാ​​​ഇ​​​ട​​​വ​​​ക​​​യി​​​ലെ വി​​​ശ്വാ​​​സി​​​ക​​​ൾ ഇ​​​ന്നു മ​​​ല​​​ക​​​യ​​​റു​​​ന്ന​​​തോ​​​ടെ മലയാറ്റൂര്‍ തീ​​​ർ​​​ഥാ​​​ട​​​ന​​​ത്തി​​​ന് ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി തു​​​ട​​​ക്ക​​​മാ​​​കും. ഇ​​ന്നു രാ​​​വി​​​ലെ ഏ​​​ഴി​​​നു അ​​​ടി​​​വാ​​​ര​​​ത്തി​​​ലെ മാ​​​ർ​​​ത്തോ​​മാ​​ശ്ലീ​​​ഹാ​​​യു​​​ടെ ക​​​പ്പേ​​​ള​​​യി​​​ൽ ഒ​​​ത്തു​​​ചേ​​​ർ​​​ന്നു നടത്തുന്ന പ്രാ​​​രം​​​ഭ പ്രാ​​​ർ​​​ഥ​​​ന​​​യ്ക്കു ​​​ശേ​​​ഷമാണ് ഇ​​​ട​​​വ​​​ക വി​​​ശ്വാ​​​സി​​​ക​​​ൾ മ​​​ല​​​ക​​​യ​​​റു​​ക. തുടര്‍ന്നു കു​​​രി​​​ശു​​​മു​​​ടി​​​യി​​​ലെ മാ​​​ർ​​​ത്തോ​​​മാ മ​​​ണ്ഡ​​​പ​​​ത്തി​​​ൽ മാ​​​ർ​​​ത്തോ​​മാ​​​ശ്ലീ​​​ഹാ​​​യു​​​ടെ തി​​​രു​​​ശേ​​​ഷി​​​പ്പ് പ്ര​​​തി​​​ഷ്ഠ ന​​​ടത്തും. മലകയറ്റത്തിന് ശേഷം കു​​​രി​​​ശു​​​മു​​​ടി​​​യി​​​​​​ൽ വി​​ശു​​ദ്ധ ​കു​​​ർ​​​ബാ​​​ന, പ്ര​​​സം​​​ഗം, നൊ​​​വേ​​​ന എ​​​ന്നി​​​വ ന​​​ട​​​ക്കും. കു​​​രി​​​ശു​​​മു​​​ടി റെ​​​ക്ട​​​ർ ഫാ. ​​​സേ​​​വ്യ​​​ർ തേ​​​ല​​​ക്കാ​​​ട്ട്, മ​​​ല​​​യാ​​​റ്റൂ​​​ർ മ​​​ഹാ ഇ​​​ട​​​വ​​​ക​​​യി​​​ലെ മ​​​ല​​​യാ​​​റ്റൂ​​​ർ സെ​​​ന്‍റ് തോ​​​മ​​​സ് പ​​​ള​​​ളി വി​​​കാ​​​രി റ​​​വ. ഡോ. ​​ജോ​​​ണ്‍ തേ​​​യ്ക്കാ​​​ന​​​ത്ത്, വി​​​മ​​​ല​​​ഗി​​​രി മേ​​​രി അ​​​മ​​​ലോ​​​ത്ഭ​​​വ​​​മാ​​​താ പ​​​ള​​​ളി വി​​​കാ​​​രി ഫാ.​ ​​ജോ​​​ഷി ക​​​ള​​​പ്പ​​​റമ്പത്ത്, സെ​​​ബി​​​യൂ​​​ർ സെ​​​ന്‍റ് സെ​​​ബാ​​​സ്റ്റ്യ​​​ൻ​​​സ് പ​​​ള​​​ളി വി​​​കാ​​​രി ഫാ. ​​​ബി​​​നീ​​​ഷ് പൂ​​​ണോ​​​ളി​​​ൽ, ഇ​​​ല്ലി​​​ത്തോ​​​ട് തി​​​രു​​​ഹൃ​​​ദ​​​യ പ​​​ള​​​ളി വി​​​കാ​​​രി ഫാ. ​​​സി​​​ജോ കി​​​രി​​​യാ​​​ന്ത​​​ൻ എ​​​ന്നി​​​വ​​​ർ തി​​​രു​​​ക്ക​​​ർ​​​മ​​​ങ്ങ​​​ൾ​​​ക്കു നേ​​​തൃ​​​ത്വം ന​​ൽ​​കും. തി​​​രു​​​ക്ക​​​ർ​​​മ​​​ങ്ങ​​​ൾ​​​ക്കു​​​ശേ​​​ഷം നേ​​​ർ​​​ച്ച​​ക്ക​​​ഞ്ഞി വി​​​ത​​​ര​​​ണ​​​വും ഉ​​​ണ്ടാ​​​കും. നോമ്പു​​​കാ​​​ല​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു ദി​​​വ​​​സ​​​വും രാവിലെ 5.30, 6.30, 7.30, 9.30, രാ​​ത്രി ഏ​​​ഴ് മണി എ​​​ന്നീ സ​​​മ​​​യ​​​ങ്ങ​​​ളി​​ൽ ദി​​​വ്യ​​​ബ​​​ലി​​​യും നൊ​​​വേ​​​ന​​​യും ഉ​​​ണ്ടാ​​​കും. മാ​​​ർ​​​ച്ചി​​​ലെ ആ​​​ദ്യ​​​വെ​​​ള്ളി​​​യാ​​​യ മൂന്നാം തീയതി വൈ​​​കു​​​ന്നേ​​​രം ഏ​​​ഴി​​​നു തി​​​രു​​​ക്ക​​​ർ​​​മ​​​ങ്ങ​​​ൾ അ​​​ടി​​​വാ​​​ര​​​ത്ത് ആ​​​രം​​​ഭി​​​ക്കും. ഏ​​​പ്രി​​​ൽ മാസത്തിലെ ആദ്യവെള്ളി ദിനത്തില്‍ മ​​​ല​​​മു​​​ക​​​ളി​​​ൽ രാ​​​വി​​​ലെ 9.30ന് ​​​വ​​​ച​​​ന​​​ശുശ്രൂഷ, ആരാ​​​ധ​​​ന, ദി​​​വ്യ​​​ബ​​​ലി, നൊ​​​വേ​​​ന എന്നീ രീതിയിലാണ് തിരുകര്‍മ്മങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്.
Image: /content_image/News/News-2017-03-05-02:46:55.jpg
Keywords: മലയാറ്റ
Content: 4340
Category: 1
Sub Category:
Heading: മാര്‍പാപ്പയുടെ നോമ്പുകാല ധ്യാനം ഇന്ന് ആരംഭിക്കും
Content: വത്തിക്കാന്‍: ഫ്രാന്‍സിസ് പാപ്പയും റോമന്‍ കൂരിയയിലെ അംഗങ്ങളും പങ്കെടുക്കുന്ന നോമ്പ് കാല ധ്യാനം ഇന്ന്‍ ആരംഭിക്കും. റോമാ നഗരത്തിലെ അരീച്ച്യാ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സെന്‍റ് പോള്‍സ് സന്ന്യാസ സമൂഹത്തിന്‍റെ ധ്യാനകേന്ദ്രത്തിലാണ് മാര്‍പാപ്പായും വത്തിക്കാന്‍റെ വിവിധ ഭരണവിഭാഗത്തിന്‍റെ തലവന്മാരും സഹപ്രവര്‍ത്തകരും ധ്യാനിക്കുന്നത്. മാര്‍ച്ച് 10 വെള്ളിയാഴ്ച ധ്യാനം സമാപിക്കും. വിശുദ്ധ ഫ്രാന്‍സീസിന്റെ പട്ടണമായ അസ്സീസിയിലുള്ള ദൈവശാസ്ത്ര പഠനകേന്ദ്രത്തിലെ വൈദികന്‍ ഫാ. ജൂലിയോ മിഷെലീനിയാണ് പാപ്പായെയും സംഘത്തെയും ധ്യാനിപ്പിക്കുന്നത്. പ്രാദേശിക സമയം വൈകുന്നേരം 6 മണിക്ക് ആരാധനയോടും സാഹായാഹ്ന പ്രാര്‍ത്ഥനയോടും കൂടെ ധ്യാനം ആരംഭിക്കും. 2 ധ്യാനപ്രഭാഷണങ്ങള്‍, സമൂഹബലിയര്‍പ്പണം, യാമപ്രാര്‍ത്ഥനകള്‍, ആരാധന എന്നിവയാണ് പൊതുവായ പരിപാടികള്‍. മാര്‍ച്ച് 10 വെള്ളിയാഴ്ച, രാവിലത്തെ ദിവ്യബലിയെ തുടര്‍ന്നുള്ള ധ്യാനപ്രസംഗത്തോടെ വാര്‍ഷികധ്യാനം അവസാനിക്കും. ധ്യാനദിവസങ്ങളില്‍ മാര്‍പാപ്പയുടെ വത്തിക്കാനിലെ കൂടിക്കാഴ്ചകളും മറ്റു പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.
Image: /content_image/TitleNews/TitleNews-2017-03-05-03:10:35.jpg
Keywords: ധ്യാനത്തില്‍
Content: 4341
Category: 18
Sub Category:
Heading: ക്രിസ്തീയ സ്ഥാപനങ്ങളെ തേജോവധം ചെയ്യാനുള്ള നീക്കം അപലപനീയം: തലശ്ശേരി അതിരൂപത
Content: ത​ല​ശേ​രി: കൊ​ട്ടി​യൂ​രി​ൽ വൈ​ദി​ക​ൻ ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ച കേ​സി​ന്‍റെ മ​റ​വി​ൽ ക്രി​സ്തീ​യ സ്ഥാ​പ​ന​ങ്ങ​ളെ തേ​ജോ​വ​ധം ചെ​യ്യാ​നു​ള്ള നീ​ക്കം അപലപനീയമെന്ന് ത​ല​ശേ​രി അ​തി​രൂ​പ​ത. മാ​ധ്യ​മ​ങ്ങ​ളു​ടെ ഭാ​വ​നാ​നി​ർ​മി​ത​മാ​യ ക​ഥ​ക​ൾ​ക്ക​നു​സൃ​ത​മാ​യി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ വ​ഴി​തെ​റ്റി​ക്ക​പ്പെ​ടു​ന്ന​തു നി​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. നി​യ​മ​പ​ര​മാ​യ എ​ല്ലാ അ​ന്വേ​ഷ​ണ​ങ്ങ​ളോ​ടും ഏ​റ്റ​വും തു​റ​വി​യോ​ടെ സ​ഹ​ക​രി​ക്കു​ന്ന സ​ഭാ​സ്ഥാ​പ​ന​ങ്ങ​ളെ സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ൽ നി​ർ​ത്താ​ൻ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ അ​വ​സ​രം സൃ​ഷ്ടി​ക്ക​രു​തെന്നും ത​ല​ശേ​രി അ​തി​രൂ​പ​ത ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സ​വ​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ഒ​രു സ്ത്രീ​ക്ക് അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം ന​ൽ​കി​യ​ത് ക്രി​മി​ന​ൽ കു​റ്റ​മാ​യി വ്യാ​ഖ്യാ​നി​ക്കാ​നു​ള്ള ശ്ര​മം തി​ക​ച്ചും യു​ക്തി​ര​ഹി​ത​മാ​ണ്. ആ​രോ​പ​ണ​വി​ധേ​യ​മാ​യ സം​ഭ​വ​ത്തി​ലെ പെ​ൺ​കു​ട്ടി കൂ​ത്തു​പ​റ​ന്പ് ക്രി​സ്തു​രാ​ജ ഹോ​സ്പി​റ്റ​ലി​ൽ എ​ത്തി​യ​ത് മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ൽ നി​ന്ന് റ​ഫ​ർ ചെ​യ്ത​തു പ്ര​കാ​ര​മാ​ണ്. ഈ ​കു​റി​പ്പി​ൽ കു​ട്ടി പ്രാ​യ​പൂ​ർ​ത്തി​യാ​യ​താ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പ്ര​സ്തുത കു​റി​പ്പു പ്ര​കാ​രം കു​ട്ടി​യെ ചി​കി​ത്സി​ച്ച ക്രി​സ്തു​രാ​ജ ആ​ശു​പ​ത്രി​യെ മാ​ത്രം കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​ന്‍റെ ല​ക്ഷ്യം നി​ഗൂ​ഢ​മാ​ണ്. പ്ര​സ്തു​ത പ്ര​സ​വ​വി​വ​രം പോ​ലീ​സി​ലോ ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യി​ലോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ല്ല എ​ന്ന​തും അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്. പ്രാ​യ​പൂ​ർ​ത്തി​യാ​യ സ്ത്രീ​യു​ടെ പ്ര​സ​വം പോ​ലീ​സി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യേ​ണ്ട ക്രി​മി​ന​ൽ കു​റ്റ​മ​ല്ല​ല്ലോ. ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​രി​ൽ​നി​ന്നാ​ണ് പെ​ൺ​കു​ട്ടി​ക്ക് പ്രാ​യ​പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല എ​ന്ന വി​വ​രം ആ​ശു​പ​ത്രി അ​റി​യു​ന്ന​ത്. ഹോ​സ്പി​റ്റ​ലി​ൽ ന​ൽ​കി​യ പ്രാ​യ​വി​വ​രം തെ​റ്റാ​ണെ​ന്ന് അ​റി​ഞ്ഞ​യു​ട​നെ ചൈ​ൽ​ഡ് ലൈ​നി​ലേ​ക്കും പോ​ലീ​സി​ലേ​ക്കും ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. ആ​രോ​പ​ണ​വി​ധേ​യ​ൻ വൈ​ദി​ക​നാ​യ​തി​നാ​ൽ സ​ഭാ​സ്ഥാ​പ​നം ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി എ​ന്ന മു​ൻ​ധാ​ര​ണ​യി​ലാ​ണ് മാ​ധ്യ​മ​ങ്ങ​ൾ ക​ഥ​ക​ൾ മെ​ന​യു​ന്ന​ത്. ഈ ​ക​ഥ​യ്ക്ക് അ​നു​സൃ​ത​മാ​യി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ നീ​ങ്ങു​ന്ന​ത് നി​യ​മ​വ്യ​വ​സ്ഥ​യോ​ടു​ള്ള അ​വ​ഹേ​ള​ന​മാ​ണ്. നി​ര​പ​രാ​ധി​ക​ൾ അ​ന്യാ​യ​മാ​യി കേ​സി​ലേ​ക്കു വ​ലി​ച്ചി​ഴ​ക്ക​പ്പെ​ട​രു​ത്. ന​വ​ജാ​ത​ശി​ശു​വി​നെ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ മു​ൻ​കൂ​ട്ടി കൊ​ണ്ടു​പോ​യി എ​ന്ന​താ​ണ് മാ​ധ്യ​മ​ങ്ങ​ൾ ഉ​ന്ന​യി​ച്ച മ​റ്റൊ​രാ​രോ​പ​ണം. അ​വി​വാ​ഹി​ത​യാ​യി​രി​ക്കെ പ്ര​സ​വി​ച്ച സ്ത്രീ​യു​ടെ​യും കു​ഞ്ഞി​ന്‍റെ​യും അ​ഭി​മാ​നം സം​ര​ക്ഷി​ക്കാ​ൻ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട കു​ടും​ബാം​ഗ​ങ്ങ​ൾ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്ക് എ​ങ്ങ​നെ​യാ​ണ് എ​തി​ർ​ക്കാ​ൻ ക​ഴി​യു​ന്ന​ത്? അ​പ്ര​കാ​രം എ​തി​ർ​ക്കാ​തി​രി​ക്കു​ന്ന​ത് എ​ങ്ങ​നെ​യാ​ണ് ക്രി​മി​ന​ൽ കു​റ്റ​മാ​കു​ന്ന​ത്. ച​ത്ത​ത് കീ​ച​ക​നെ​ങ്കി​ൽ കൊ​ന്ന​തു ഭീ​മ​ൻ ത​ന്നെ എ​ന്ന സാ​മാ​ന്യ ന്യാ​യ​ത്തി​ന​പ്പു​റ​ത്ത് വ്യ​ക്ത​മാ​യ യാ​തൊ​രു തെ​ളി​വു​ക​ളു​മി​ല്ലാ​തെ ന​ട​ത്തു​ന്ന കു​പ്ര​ചാ​ര​ണ​ങ്ങ​ളു​ടെ നി​ജ​സ്ഥി​തി നി​ഷ്പ​ക്ഷ​രാ​യ ജ​ന​ങ്ങ​ൾ മ​ന​സി​ലാ​ക്ക​ണം എ​ന്ന് അ​തി​രൂ​പ​ത ആ​ഗ്ര​ഹി​ക്കു​ന്നു. രാ​ഷ്‌ട്രീ​യ​വും വ​ർ​ഗീ​യ​വു​മാ​യ കാ​ര​ണ​ങ്ങ​ളാ​ലും ആ​ശു​പ​ത്രി​ക​ൾ ത​മ്മി​ലു​ള്ള കി​ട​മ​ത്സ​ര​ങ്ങ​ളു​ടെ പേ​രി​ലും നി​ക്ഷി​പ്ത താ​ത്പ​ര്യ​മു​ള്ള​വ​ർ ഉ​ന്ന​യി​ക്കു​ന്ന വാ​ദ​ഗ​തി​ക​ൾ കു​റ്റ​പ​ത്രം​പോ​ലെ മാ​ധ്യ​മ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യു​ന്ന​ത് ഏ​റെ ദുഃ​ഖ​ക​ര​മാ​ണ്. തലശ്ശേരി അതിരൂപതാ വൃത്തങ്ങള്‍ വ്യക്തമാക്കി.
Image: /content_image/India/India-2017-03-05-04:06:58.jpg
Keywords: ഗുരുതരമായ, മാപ്പു