Contents

Displaying 4011-4020 of 25037 results.
Content: 4280
Category: 1
Sub Category:
Heading: ഇസ്ലാമിക ഭീകരത നിഷേധിക്കാനാവാത്ത സത്യം: ട്രംപിന്റെ അഭയാര്‍ത്ഥി നയത്തെ പിന്തുണച്ച് കല്‍ദായ ബിഷപ്പ്
Content: സാന്‍റിയാഗോ: അമേരിക്കയിലെ കുടിയേറ്റ നയത്തിന്റെ പേരില്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ് ട്രംപ്‌ മാപ്പു പറയേണ്ട ആവശ്യമില്ലെന്ന്‌ കാലിഫോര്‍ണിയയിലെ കല്‍ദായ ബിഷപ്പ്‌ ബവായി സോറൊ. ഏഴ്‌ ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക്‌ താത്‌ക്കാലിക വിലക്കേര്‍പ്പെടുത്തിയ നടപടി ലോകമെമ്പാടും വിവാദമായ പശ്ചാത്തലത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. അമേരിക്കയിലേക്ക്‌ പ്രവേശിക്കാന്‍ അനുവദിക്കുന്നത് അവകാശമല്ല മറിച്ച്‌ അതൊരു ആനുകൂല്യമാണെന്നും അദ്ദേഹം പറഞ്ഞു. പൊലിറ്റിക്കോ എന്ന സ്ഥാപനം ഫെബ്രുവരി ആദ്യം നടത്തിയ സര്‍വ്വേയില്‍ പറയുന്നത്‌ ഇറാന്‍, ഇറാഖ്‌, സിറിയ, യെമന്‍, സോമാലിയ, സുഡാന്‍, ലിബിയ എന്നി രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക്‌ അമേരിക്കയില്‍ വരുന്നതിന്‌ ഏര്‍പ്പെടുത്തിയ താത്‌ക്കാലിക നിരോധനം അമേരിക്കക്കാര്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പടുന്ന തീരുമാനമെന്നാണ്‌. പ്രസിഡന്റ്‌ ട്രംപിന്റെ ഭരണനിര്‍വ്വഹണപരമായ ആദ്യ ഉത്തരവാണിത്‌. മുസ്ലിം എന്നോ ക്രൈസ്‌തവനെന്നോ പരിഗണന നല്‍കാത്ത സമീപനമാണിത്‌. ഇത്‌ മുസ്ലിമുകളെ ഒഴിവാക്കുന്ന നടപടിയല്ല. കാരണം, 90 ശതമാനം മുസ്ലിമുകള്‍ക്കും ഇത്‌ ബാധിക്കുന്നില്ല. ബിഷപ്പ്‌ ബാവെ സോറൊ ചൂണ്ടിക്കാട്ടി. അമേരിക്കന്‍ ഭരണകൂടത്തിന്‌ തീ കൊണ്ട്‌ കളിക്കാന്‍ കഴിയില്ല. നഷ്ടം അവിടേയുമുള്ള അമേരിക്കക്കാര്‍ക്കാണ്‌. സിറിയന്‍ പ്രസിഡന്റെ്‌ ബഷര്‍ അസദ്‌ പറഞ്ഞത്‌ ബിഷപ്പ്‌ ഓര്‍മ്മിപ്പിച്ചു. സിറിയയില്‍ നിന്നു പോലും ഭീകരര്‍ അഭയാര്‍ത്ഥികളെന്ന പേരില്‍ അമേരിക്കയിലേക്ക്‌ കുടിയേറുന്നുണ്ട്‌. ലോകത്തെ ഭീകരര്‍ മുഴുവനും മുസ്ലിം തീവ്രവാദികളാണെന്നത്‌ നിഷേധിക്കാനാകാത്ത സത്യമാണ്‌, അവര്‍ മധ്യപൂര്‍വ്വദേശ രാഷ്ട്രങ്ങളില്‍ നിനുള്ളവരാണ്. ബിഷപ്പ്‌ കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2017-02-25-01:59:30.jpg
Keywords: കൊന്നൊടുക്കി, അമേരിക്ക
Content: 4281
Category: 18
Sub Category:
Heading: ദൈവദാസി സി​​​സ്റ്റ​​​ർ റാ​​​ണി മരിയയുടെ ജീവിതം നാടകരൂപത്തില്‍
Content: പുല്ലുവഴി: ദൈ​​​വ​​​ദാ​​​സി സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ​​​യു​​​ടെ ജീ​​​വി​​​തം അരങ്ങിലെത്തുന്നു. സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ​​​യു​​​ടെ ച​​​ര​​​മ​​​വാ​​​ർ​​​ഷി​​​ക​​​ദി​​​ന​​​മാ​​​യ ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം 5.30നു ​​​പു​​​ല്ലു​​​വ​​​ഴി സെ​​​ന്‍റ് തോ​​​മ​​​സ് പ​​​ള്ളി​​​യി​​​ൽ അ​​​നു​​​സ്മ​​​ര​​​ണ ദി​​​വ്യ​​​ബ​​​ലി​​​യെ​​​ തു​​​ട​​​ർ​​​ന്നു ‘സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ വിമോചനത്തിന്‍റെ വി​​​ശു​​​ദ്ധ​​​ന​​​ക്ഷ​​​ത്രം’ എ​​​ന്ന പേരില്‍ പ്രത്യേക നാ​​​ട​​​കാ​​​വ​​​ത​​​ര​​​ണം നടക്കും. ബി​​​ഷ​​​പ് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ എ​​​ട​​​യ​​​ന്ത്ര​​​ത്ത് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ആ​​​ലീ​​​സ് മാ​​​ത്യു​​​വാ​​​ണു സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ​​​യായി അഭിനയിക്കുന്നത്. ദൈവ​​​ദാ​​​സി സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ​​​യു​​​ടെ ജീ​​​വി​​​തം ആ​​​ധാ​​​ര​​​മാ​​​ക്കി​​​യു​​​ള്ള ആ​​​ദ്യ​​​ത്തെ ക​​​ലാ​​​രൂ​​​പ​​​മാ​​​ണ് ഈ ​​നാ​​​ട​​​കം. എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അതി​​​രൂ​​​പ​​​ത​​​യു​​​ടെ മാ​​​ധ്യ​​​മ​​​ വി​​​ഭാ​​​ഗ​​​മാ​​​യ പി​​​ൽ​​​ഗ്രിം​​​സ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​നാ​​​ണു ഒ​​​ന്ന​​​ര മ​​​ണി​​​ക്കൂ​​​ർ ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള നാ​​​ട​​​കം അരങ്ങിലെത്തിക്കുന്നത്.
Image: /content_image/India/India-2017-02-25-03:28:48.jpg
Keywords: റാണി മരിയ
Content: 4282
Category: 18
Sub Category:
Heading: ജീവനെ നിഷേധിക്കുന്ന സമൂഹം നിലനില്ക്കില്ല: ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍
Content: കൊച്ചി: ജീവനെ നിഷേധിക്കുന്ന ഒരു സമൂഹവും നിലനില്ക്കില്ലയെന്ന്‍ ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. കാരുണ്യവര്‍ഷാചരണത്തോടനുബന്ധിച്ച് കെസിബിസി പ്രൊ-ലൈഫ് സമിതിയുടെ നേതൃത്വത്തില്‍ നടക്കു കാരുണ്യകേരള സന്ദേശയാത്രയ്ക്ക് താമരശേരി രൂപത നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവകാരുണ്യ പ്രവര്‍ത്തകര്‍ ക്രിസ്തുവിന്റെ കാരുണ്യമുഖത്തിന്റെ ജീവിക്കുന്ന സാക്ഷികളാണെും അവര്‍ ചെയ്യു സേവനങ്ങളെ നന്ദിയോടെ ഓര്‍ക്കണമെന്നും ബിഷപ് പറഞ്ഞു. കെസിബിസി പ്രൊലൈഫ് ഡയറക്ടര്‍ ഫാ. പോള്‍ മാടശേരി അദ്ധ്യക്ഷത വഹിച്ചു. വികാരി ജനറാള്‍ മോ. ജോ ഒറവുങ്കര, കാരുണ്യ സന്ദേശജാഥാ ക്യാപ്റ്റന്‍ ജോര്‍ജ്ജ് എഫ് സേവ്യര്‍, സാബു ജോസ്, ജെയിംസ് ആഴ്ചങ്ങാടന്‍, സിസ്റ്റര്‍ മേരി ജോര്‍ജ്ജ്, സി. ടെസ്‌ന, ഒ.വി ജോസഫ്, ഫ്രാന്‍സിസ് വരാപ്പുഴ, ഷൈനി തോമസ്, എല്‍സി സാബു, ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ. ജോസ് പെണ്ണാപറമ്പില്‍, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് രൂപതാ ഡയറക്ടര്‍ ഫാ. സൈമ കിഴക്കേക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു. താമരശേരി രൂപതയില്‍ പ്രവര്‍ത്തിക്കുന്ന 37 ജീവകാരുണ്യ സ്ഥാപനങ്ങളിലെ പ്രവര്‍ത്തകരെയും കെയര്‍ഹോം, പാലിയേറ്റീവ് കെയര്‍ സെന്റര്‍, വൃദ്ധസദനം എിവ നടത്തു വ്യക്തികളെയും ആദരിച്ചു. കെസിബിസിയുടെ അംഗീകാരപത്രവും രൂപതയുടെ പുരസ്‌കാരങ്ങളും ഇവര്‍ക്ക് സമ്മാനിച്ചു.
Image: /content_image/India/India-2017-02-26-04:23:27.jpg
Keywords: ഇഞ്ചനാ
Content: 4283
Category: 1
Sub Category:
Heading: മാര്‍പാപ്പയുടെ ആംഗ്ലിക്കന്‍ ദേവാലയ സന്ദര്‍ശനം ഇന്ന്
Content: വത്തിക്കാന്‍: റോമിലെ ആംഗ്ലിക്കന്‍ സഭയുടെ കീഴിലുള്ള ദേവാലയം മാര്‍പാപ്പാ ഇന്ന്‍ സന്ദര്‍ശിക്കും. റോം സമയം വൈകുന്നേരം 4 മണിക്കായിരിക്കും ഫ്രാന്‍സിസ് പാപ്പാ നഗരമദ്ധ്യത്തില്‍ സ്ഥിതി ചെയ്യുന്ന സകല വിശുദ്ധരുടെയും നാമത്തിലുള്ള ദേവാലയത്തില്‍ എത്തിച്ചേരുക. 1816-ൽ ​ആ​രം​ഭി​ച്ച പ​ള്ളി​യു​ടെ ദ്വി​ശ​താ​ബ്ദി​യാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള​ള എ​ക്യു​മെ​നി​ക്ക​ൽ ശു​ശ്രൂ​ഷ​യി​ൽ അ​ദ്ദേ​ഹം പങ്കെ​ടു​ക്കും. ഇരുനൂറാം വാര്‍ഷികത്തിന്‍റെ പശ്ചാത്തലത്തിലാണ് ഫ്രാന്‍സിസ് പാപ്പായുടെ സന്ദേര്‍ശനം.
Image: /content_image/News/News-2017-02-26-06:48:00.jpg
Keywords: ആംഗ്ലി
Content: 4284
Category: 18
Sub Category:
Heading: ചങ്ങനാശ്ശേരി അതിരൂപതാ ബൈബിള്‍ കണ്‍വെന്‍ഷന്‍ 28നു ആരംഭിക്കും
Content: ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ18–ാമത് ബൈബിൾ കൺവൻഷൻ 28 മുതൽ മാർച്ച് നാലുവരെ നടക്കും. പാറേൽപള്ളി മൈതാനിയിൽ പ്രത്യേകം തയാറാക്കിയ പന്തലിലാണ് കണ്‍വെന്‍ഷന്‍ നടത്തുന്നത്. ചൊവ്വാഴ്ച രാവിലെ 9.15ന് നിയുക്‌ത സഹായ മെത്രാൻ മാർ തോമസ് തറയിലിന്റെ മുഖ്യകാർമികത്വത്തിൽ ഫൊറോനായിലെ വൈദികർ ചേർന്ന് വിശുദ്ധകുർബാന അർപ്പിക്കും. 10.30ന് കൺവൻഷന്റെ ഉദ്ഘാടനം പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും. രാവിലെ 9.30 മുതൽ വൈകുന്നേരം നാലുവരേയും വൈകുന്നേരം 4.30 മുതൽ രാത്രി ഒമ്പതുവരേയും രണ്ട് സെഷനുകളിലാണ് കൺവൻഷൻ ക്രമീകരിച്ചിരിക്കുന്നത്. കണ്‍വെന്‍ഷന്‍ ദിവസങ്ങളില്‍ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ, ബ്രദർ തോമസ് പോൾ, ഫാ. ജോസഫ് പുത്തൻപുര, ഡോ.പി.സി. അനിയൻകുഞ്ഞ്, ഫാ. സാജു ഇലഞ്ഞിക്കൽ (സെഹിയോന്‍), ബ്രദർ ആൽബിൻ പുന്നപ്ര എന്നിവർ വചനപ്രഘോഷണങ്ങൾ നടത്തും. ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ എന്നിവർ സമാപന സന്ദേശങ്ങൾ നൽകും. കണ്‍വെന്‍ഷന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിലേക്ക് വാഹന സൌകര്യം ക്രമീകരിച്ചിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.
Image: /content_image/India/India-2017-02-26-07:57:14.jpg
Keywords: ചങ്ങനാ
Content: 4285
Category: 18
Sub Category:
Heading: ക്രൈസ്തവര്‍ തിരുശേഷിപ്പുകളായി മാറണം: മാര്‍ മാത്യൂ അറയ്ക്കല്‍
Content: ചോറ്റി: വിശുദ്ധ അന്തോനീസിന്റെ ജീവിതശൈലിയും പ്രവർത്തനങ്ങളും മനസിലാക്കി ക്രൈസ്തവരും തിരുശേഷിപ്പുകളായി മാറണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ. ഇറ്റലിയില്‍ നിന്ന്‍ എത്തിച്ച വിശുദ്ധ അന്തോനീസിന്റെ തിരുശേഷിപ്പ് ചോറ്റി നിർമലാരാം ആശ്രമ ദേവാലയത്തിൽ സ്വീകരിച്ച ശേഷം വിശുദ്ധകുർബാനയർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു മാർ അറയ്ക്കൽ. "വിശുദ്ധന്റെ ജീവിത മാതൃകയും വിശുദ്ധിയും അനുകരിക്കാൻ നമുക്ക് കഴിയണം. വിശുദ്ധ അന്തോനീസിനെപ്പോലെ സ്വർഗത്തിൽ പിതാവിനും പുത്രനും പരിശുദ്ധാത്മാവിനുമൊപ്പം ഇരിക്കുവാൻ നമുക്കും കഴിയണമേന്ന് വിശുദ്ധനോട് അപേക്ഷിക്കണം". മാർ അറയ്ക്കൽ കൂട്ടിച്ചേർത്തു. നൂറുകണക്കിന് വാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് ഇന്നലെ ഉച്ചകഴിഞ്ഞ് നിർമലാരാം കുരിശുപള്ളി ജംഗ്ഷനിൽ തിരുശേഷിപ്പ് എത്തിച്ചത്. തുടർന്ന് കുരിശുപള്ളിയിൽ വിശുദ്ധന്റെ നൊവേനയും ലദീഞ്ഞും നടന്നു. അവിടെ നിന്നു നിർമലാരാം ആശ്രമദേവാലയത്തിലേക്ക് പ്രദക്ഷിണമായി തിരുശേഷിപ്പ് എത്തിച്ചു. ഇന്ന്‍ വൈകുന്നേരം അഞ്ചിന് തിരുശേഷിപ്പ് മാന്തറ സെന്റ് ആന്റണീസ് തീർഥാടന പള്ളിയിലേക്കു കൊണ്ടു പോകും.
Image: /content_image/India/India-2017-02-27-04:05:58.gif
Keywords: മാത്യു അറ
Content: 4286
Category: 1
Sub Category:
Heading: ഫാ. ടോം ബന്ധിയാക്കപ്പെട്ടിട്ട് മാര്‍ച്ച് നാലിന് ഒരു വര്‍ഷം: പ്രാര്‍ത്ഥനാ കൂട്ടായ്മയുമായി കെ‌സി‌ബി‌സി
Content: കൊച്ചി: യെമനില്‍ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്കിടെ ഭീകരര്‍ തട്ടികൊണ്ട് പോയ ഫാ.ടോം ഉഴുന്നാലിന്റെ തിരോധാനത്തിന് മാര്‍ച്ച് നാലിന് ഒരു വര്‍ഷം തികയും. 2016 മാര്‍ച്ച് 4ാം തിയതിയാണ്, ഭീകരർ യെമനിലെ ഏദൻ നഗരത്തിൽ പ്രവർത്തിക്കുന്ന മിഷണറീസ് ഓഫ് ചാരിറ്റിയുടെ ആശ്രയഭവനം ആക്രമിച്ച് നാല് കന്യാസ്ത്രീകളടക്കം 16 പേരെ വധിക്കുകയും ഫാദർ ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടു പോകുകയും ചെയ്തത്. പിന്നീട് ഫാ. ടോം വധിക്കപ്പെട്ടു എന്നു വാര്‍ത്ത പ്രചരിച്ചെങ്കിലും ജീവിച്ചിരിക്കുന്നു എന്നുള്ളതിന് തെളിവായി വീഡിയോയും ചിത്രങ്ങളും പുറത്തുവന്നിരിന്നു. ഇതില്‍ ഫാ. ടോം വളരെ ക്ഷീണിതനായാണ് കാണപ്പെടുന്നത്. തട്ടികൊണ്ട് പോയവര്‍ ഗവണ്‍മെന്‍റ് അധികാരികളുമായി നിരവധി തവണ ബന്ധപ്പെട്ടെങ്കിലും ആരും തന്റെ മോചനത്തിനായി ഒന്നും ചെയ്തില്ലയെന്ന് അടുത്തിടെ പുറത്തുവന്ന വീഡിയോയിലൂടെ വൈദികന്‍ വെളിപ്പെടുത്തിയിരിന്നു. ഫാ. ടോം ബന്ധിയാക്കപ്പെട്ടതിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ കെ‌സി‌ബി‌സിയും സലേഷ്യന്‍ സഭയുടെ ബാംഗ്ലൂര്‍ പ്രോവിന്‍സും സംയുക്തമായി കൊച്ചിയില്‍ വിപുലമായ പ്രാര്‍ത്ഥനാ സമ്മേളനം സംഘടിപ്പിക്കും. വൈകീട്ട് 5 മണിക്ക് എറണാകുളം ടൗണ്‍ഹാളില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ വിവിധ രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിക്കും. സി‌ബി‌സി‌ഐ പ്രസിഡണ്ട് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമീസ് കത്തോലിക്ക ബാവ, കെ‌സി‌ബി‌സി പ്രസിഡണ്ട് ആര്‍ച്ച് ബിഷപ്പ് സൂസപാക്യം, സീറോ മലബാര്‍ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ആലഞ്ചേരി, എസ്‌ഡി‌ബി ബാംഗ്ലൂര്‍ പ്രോവിന്‍സ് സുപ്പീരിയര്‍ ഫാ. ജോയ്സ് തോണികുഴിയില്‍, വൈദികര്‍, സന്യസ്ഥര്‍ എം‌പിമാര്‍, എം‌എല്‍‌എമാര്‍, സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പ്രാര്‍ത്ഥനാകൂട്ടായ്മയില്‍ പങ്കെടുക്കും. ഫാ. ടോമിന്റെ തിരോധാനത്തിന് ഒരു വര്‍ഷം തികയുന്ന സാഹചര്യത്തില്‍ കെ.സി.ബി.സി. പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് സൂസപാക്യം തയ്യാറാക്കിയ സര്‍ക്കുലര്‍ ഞായറാഴ്ച പള്ളികളില്‍ വായിക്കും. ഫാ. ടോമിനെക്കുറിച്ച് മാധ്യമങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങളല്ലാതെ വ്യക്തമായ ധാരണയില്ലാത്തത് വേദനാകരമാണെന്ന് സര്‍ക്കുലര്‍ പറയുന്നു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/TitleNews/TitleNews-2017-02-27-05:17:17.jpg
Keywords: ഫാ. ടോമി
Content: 4287
Category: 18
Sub Category:
Heading: 'എന്റെ രക്ഷകന്‍' ബൈബിള്‍ ഷോയുടെ അ​​​​ഖി​​​​ലേ​​​​ന്ത്യാ​​​​ത​​​​ല പ്രദര്‍ശനോദ്ഘാടനം നടന്നു
Content: ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: ഭാ​​​​ര​​​​ത​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും​​ വ​​​​ലി​​​​യ ബൈ​​​​ബി​​​​ൾ ഷോ​​​​ 'എന്റെ രക്ഷകന്‍'-ന്‍റെ അഖിലേന്ത്യാതല പ്രദര്‍ശനോദ്ഘാടനം ചെത്തിപ്പുഴ ക്രി​​​​സ്തു​​​​ജ്യോ​​​​തി കോ​​​​ള​​​​ജ് ഗ്രൗ​​​​ണ്ടി​​​​ൽ സ​​​​ജ്ജീ​​​​ക​​​​രി​​​​ച്ച വേദിയിൽ നടന്നു. വൈകുന്നേരം 7നു നടന്ന ഷോ ച​​​​ല​​​​ച്ചി​​​​ത്ര​​​​താ​​​​രം മ​​​​മ്മൂ​​​​ട്ടി നി​​​​ർ​​​​വ​​​​ഹി​​​​ച്ചു. സ്നേഹവും ബ​​​​ഹു​​​​മാ​​​​ന​​​​വും കു​​​​റ​​​​ഞ്ഞു​​​​വ​​​​രു​​​​ന്ന ഇ​​​​ക്കാ​​​​ല​​​​ത്തു വി​​​​രോ​​​​ധ​​​​വും ശ​​​​ത്രു​​​​ത​​​​യും മ​​​​യ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​ന് ഈ ​​​​ബൈ​​​​ബി​​​​ൾ ദൃ​​​​ശ്യാ​​​​വ​​​​ത​​​​ര​​​​ണ​​​​ത്തി​​​​നു കഴി​​​​യു​​​​മെ​​​​ന്നു അ​​ദ്ദേ​​ഹം പറഞ്ഞു. സീ​​​​റോ മ​​​​ല​​​​ബാ​​​​ർ സ​​​​ഭ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ക​​​​ർ​​ദി​​​​നാ​​​​ൾ ജോ​​​​ർ​​​​ജ് ആ​​​​ല​​​​ഞ്ചേ​​​​രി അ​​​​നു​​​​ഗ്ര​​​​ഹ പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി. ര​​​​ക്ഷ​​​​ക​​​​നാ​​​​യ യേ​​​​ശു​​​​വി​​​​ന്‍റെ ജീവ​​​​ച​​​​രി​​​​ത്രം അ​​​​തി​​​​നൂ​​​​ത​​​​ന സാ​​​​ങ്കേ​​​​തി​​​​ക ആ​​​​വി​​​​ഷ്കാ​​​​ര​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​തു ക​​​​ണ്ണി​​​​നും കാ​​​​തി​​​​നും ഹൃ​​​​ദ​​​​യ​​​​ത്തി​​​​നും ആ​​​​സ്വാ​​​​ദ്യ​​​​തയും നല്‍കുന്നുവെന്ന് ക​​ർ​​ദി​​നാ​​ൾ പറഞ്ഞു. നൂറ്റമ്പതോളം കലാകാരന്‍മാരും 50-ല്‍ അധികം പക്ഷി മൃഗാദികളുമാണ് 20 സെന്‍റ് സ്റ്റേജില്‍ അണിനിരന്നത്. ഒ​​​​രു ഷോ​​​​യ്ക്ക് 1200 പേ​​​​ർ​​​​ക്കു​​​​ള്ള ഇ​​​​രി​​​​പ്പി​​​​ട​​​​മാ​​​​ണുള്ള​​​​ത്. ഇ​​​​ന്ന് രാ​​​​ത്രി 10.30ന് ​​​​നട​​​​ക്കു​​​​ന്ന ഷോ ​​​​കാ​​​​ണാ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​വ​​​​ർ 94468 35013, 0481-2726481 എ​​​​ന്ന ഫോ​​​​ണു​​​​ക​​​​ളി​​​​ൽ ബ​​​​ന്ധ​​​​പ്പെടണം.
Image: /content_image/India/India-2017-02-27-06:03:24.jpg
Keywords: സെന്‍റ്, ബൈബിള്‍ ഷോ
Content: 4288
Category: 1
Sub Category:
Heading: കത്തോലിക്കരും ആംഗ്ലിക്കരും സഹോദരങ്ങള്‍: ഫ്രാന്‍സിസ്‌ മാര്‍പ്പാപ്പ
Content: റോം: മാമോദീസായിലൂടെ കത്തോലിക്കരും ആംഗ്ലിക്കരും യേശുവില്‍ സഹോദരങ്ങളാണെന്ന്‌ നാം പരസ്‌പരം അംഗീകരിക്കുന്നു. സുഹൃത്തുക്കളും തീര്‍ത്ഥാകരുമെന്ന നിലക്ക്‌ കര്‍ത്താവായ യേശുക്രിസ്‌തുവിനെ പിന്‍തുടരാന്‍ ഒരേ പാതയില്‍ സഞ്ചരിക്കുന്നവരാണ്‌ നാമെന്ന്‌ ഫ്രാന്‍സിസ്‌ മാര്‍പ്പാപ്പ പഞ്ഞു. റോമിലെ ഓള്‍ സെയിന്‍സ്‌ ആംഗ്ലിക്കന്‍ ഇടവകപ്പള്ളിയിലെ വാര്‍ഷിക ആഘോഷത്തില്‍ ക്ഷണിയിതാവായി എത്തിയപ്പോഴാണ്‌ അദ്ദേഹം ഇങ്ങിനെ പറഞ്ഞത്‌. ആദ്യമായാണ്‌ ഒരു മാര്‍പ്പാപ്പ റോമിലെ ആംഗ്ലിക്കന്‍ പള്ളി സന്ദര്‍ശിക്കുന്നത്‌. ആംഗ്ലിക്കന്‍ സുവിശേഷം റോമില്‍ എത്തിയിട്ട്‌ നൂറ്‌ വര്‍ഷങ്ങള്‍ കഴിഞ്ഞു. നഗരത്തിന്‍െറ ഈ ഭാഗത്തു താമസിച്ചിരുന്ന ഒരു സംഘം ബ്രിട്ടിഷുകാര്‍ക്കു വേണ്ടിയായിരുന്നു അത്‌. ഇന്ന്‌ ലോകവും റോമും നിരവധി മാറ്റങ്ങള്‍ക്ക്‌ വിധേയമായെന്നും പരസ്‌പരം സംശയത്തോടെയും വൈരാഗ്യത്തോടെയും കണ്ടിരുന്ന കത്തോലിക്കര്‍ക്കും ആംഗ്ലിക്കര്‍ക്കും ഇടയില്‍ രണ്ടു നൂറ്റാണ്ടുകള്‍ക്കിടയില്‍ ഒരുപാട്‌ മാറ്റങ്ങള്‍ ഉണ്ടായെന്നും മാര്‍പ്പാപ്പ ഓര്‍മ്മപ്പെടുത്തി. രക്ഷകനായ യേശുവിന്റെ പുതിയ പ്രതിമ ആശിര്‍വദിക്കാനാണ്‌ നിങ്ങളെന്നെ ക്ഷണിച്ചത്‌. ക്രിസ്‌തു നമ്മില്‍ ദര്‍ശിക്കുന്നത്‌ സ്‌നേഹത്തിന്റേയും അനുകമ്പയുടേയും രക്ഷാമാര്‍ഗ്ഗമാണ്‌. അപ്പോസ്‌തലന്മാരുടെ ഹൃദയം പിളര്‍ന്നതും ഇതേ കരുണയുടെ ദര്‍ശനമായിരുന്നു. അവര്‍ ഭൂതകാലത്തെ മറന്ന്‌ പുതിയ മനുഷ്യരായി കര്‍ത്താവിനെ പിന്‍തുടരാനും പ്രഘോഷിക്കാനും യാത്ര ആരംഭിക്കുകയായിരുന്നെന്ന്‌ പരിശുദ്ധ പിതാവ്‌ ചൂണ്ടിക്കാട്ടി. യേശുവിന്റെ ദൈവീക കാരുണ്യമാണ്‌ ക്രൈസ്‌തവ ജീവിതത്തിന്റെ പൊരുള്‍. ദൈവ കാരുണ്യത്താല്‍ ഈ പൊരുള്‍ ഉള്ളതിനാല്‍ നമ്മുടെ ക്രൈസ്‌തവതക്ക്‌ കോട്ടമോ നഷ്ടമോ സംഭവിക്കുന്നില്ലെന്ന്‌ പാപ്പ കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2017-02-27-06:41:58.jpg
Keywords: കത്തോലിക്കരും ആംഗ്ലിക്കരും
Content: 4289
Category: 1
Sub Category:
Heading: കത്തോലിക്കരും ആംഗ്ലിക്കരും യേശുവില്‍ സഹോദരങ്ങള്‍: ഫ്രാന്‍സിസ്‌ മാര്‍പാപ്പ
Content: റോം: കത്തോലിക്കരും ആംഗ്ലിക്കരും യേശുവില്‍ സഹോദരങ്ങളാണെന്ന്‌ ഫ്രാന്‍സിസ് പാപ്പ. റോമിലെ സകല വിശുദ്ധരുടെയും നാമധേയത്തിലുള്ള ആംഗ്ലിക്കന്‍ ദേവാലയം സന്ദര്‍ശിച്ച് സംസാരിക്കുകയായിരിന്നു അദ്ദേഹം. കത്തോലിക്കരും ആംഗ്ലിക്കരും സുഹൃത്തുക്കളും തീര്‍ത്ഥാടകരുമെന്ന നിലക്ക്‌ കര്‍ത്താവായ യേശുവിനെ പിന്‍തുടരാന്‍ ഒരേ പാതയില്‍ സഞ്ചരിക്കുന്നവരാണെന്നും മാര്‍പാപ്പ തന്റെ പ്രസംഗത്തില്‍ പറഞ്ഞു, "ആംഗ്ലിക്കന്‍ ആരാധനക്രമം റോമില്‍ എത്തിയിട്ട്‌ ഇരുനൂറ് വര്‍ഷങ്ങള്‍ കഴിഞ്ഞു. നഗരത്തില്‍ താമസിച്ചിരുന്ന ഒരു സംഘം ഇംഗ്ലീഷുകാര്‍ക്കു വേണ്ടിയായിരുന്നു അത്‌. ഇന്ന്‌ ലോകവും റോമും നിരവധി മാറ്റങ്ങള്‍ക്ക്‌ വിധേയമായിട്ടുണ്ട്. പരസ്‌പരം സംശയത്തോടെ നോക്കി കണ്ടിരുന്ന കത്തോലിക്കര്‍ക്കും ആംഗ്ലിക്കര്‍ക്കും ഇടയില്‍ രണ്ടു നൂറ്റാണ്ടുകള്‍ക്കിടയില്‍ ഒരുപാട്‌ മാറ്റങ്ങള്‍ ഉണ്ടായി". മാര്‍പാപ്പ ഓര്‍മ്മപ്പെടുത്തി. ക്രിസ്‌തു നമ്മില്‍ ദര്‍ശിക്കുന്നത്‌ സ്‌നേഹത്തിന്റേയും അനുകമ്പയുടേയും രക്ഷാമാര്‍ഗ്ഗമാണ്‌. അപ്പോസ്‌തലന്മാരുടെ ഹൃദയം പിളര്‍ന്നതും ഇതേ കരുണയുടെ ദര്‍ശനമായിരുന്നു. അവര്‍ ഭൂതകാലത്തെ മറന്ന്‌ പുതിയ മനുഷ്യരായി കര്‍ത്താവിനെ പിന്‍തുടരാനും പ്രഘോഷിക്കാനും യാത്ര ആരംഭിക്കുകയായിരുന്നു. ക്രൈസ്‌തവ ജീവിതത്തിന്റെ പൊരുള്‍ യേശുവിന്റെ കാരുണ്യമാണ്‌. ഫ്രാന്‍സിസ് പാപ്പ കൂട്ടിച്ചേര്‍ത്തു. ആംഗ്ലിക്കന്‍ തിരുകര്‍മ്മങ്ങള്‍ റോമില്‍ നടന്നതിന്റെ ഇരുനൂറാം വാര്‍ഷികത്തോട് അനുബന്ധിച്ചായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഈ സന്ദര്‍ശനം. ആദ്യമായാണ്‌ ഒരു മാര്‍പാപ്പ റോമിലെ ആംഗ്ലിക്കന്‍ പള്ളി സന്ദര്‍ശിക്കുന്നത്‌.
Image: /content_image/News/News-2017-02-27-08:10:03.jpg
Keywords: ആംഗ്ലി