category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingജീവനെ നിഷേധിക്കുന്ന സമൂഹം നിലനില്ക്കില്ല: ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍
Content കൊച്ചി: ജീവനെ നിഷേധിക്കുന്ന ഒരു സമൂഹവും നിലനില്ക്കില്ലയെന്ന്‍ ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. കാരുണ്യവര്‍ഷാചരണത്തോടനുബന്ധിച്ച് കെസിബിസി പ്രൊ-ലൈഫ് സമിതിയുടെ നേതൃത്വത്തില്‍ നടക്കു കാരുണ്യകേരള സന്ദേശയാത്രയ്ക്ക് താമരശേരി രൂപത നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവകാരുണ്യ പ്രവര്‍ത്തകര്‍ ക്രിസ്തുവിന്റെ കാരുണ്യമുഖത്തിന്റെ ജീവിക്കുന്ന സാക്ഷികളാണെും അവര്‍ ചെയ്യു സേവനങ്ങളെ നന്ദിയോടെ ഓര്‍ക്കണമെന്നും ബിഷപ് പറഞ്ഞു. കെസിബിസി പ്രൊലൈഫ് ഡയറക്ടര്‍ ഫാ. പോള്‍ മാടശേരി അദ്ധ്യക്ഷത വഹിച്ചു. വികാരി ജനറാള്‍ മോ. ജോ ഒറവുങ്കര, കാരുണ്യ സന്ദേശജാഥാ ക്യാപ്റ്റന്‍ ജോര്‍ജ്ജ് എഫ് സേവ്യര്‍, സാബു ജോസ്, ജെയിംസ് ആഴ്ചങ്ങാടന്‍, സിസ്റ്റര്‍ മേരി ജോര്‍ജ്ജ്, സി. ടെസ്‌ന, ഒ.വി ജോസഫ്, ഫ്രാന്‍സിസ് വരാപ്പുഴ, ഷൈനി തോമസ്, എല്‍സി സാബു, ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ. ജോസ് പെണ്ണാപറമ്പില്‍, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് രൂപതാ ഡയറക്ടര്‍ ഫാ. സൈമ കിഴക്കേക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു. താമരശേരി രൂപതയില്‍ പ്രവര്‍ത്തിക്കുന്ന 37 ജീവകാരുണ്യ സ്ഥാപനങ്ങളിലെ പ്രവര്‍ത്തകരെയും കെയര്‍ഹോം, പാലിയേറ്റീവ് കെയര്‍ സെന്റര്‍, വൃദ്ധസദനം എിവ നടത്തു വ്യക്തികളെയും ആദരിച്ചു. കെസിബിസിയുടെ അംഗീകാരപത്രവും രൂപതയുടെ പുരസ്‌കാരങ്ങളും ഇവര്‍ക്ക് സമ്മാനിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-02-26 09:52:00
Keywordsഇഞ്ചനാ
Created Date2017-02-26 09:53:27