category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഫാ. ടോം ബന്ധിയാക്കപ്പെട്ടിട്ട് മാര്‍ച്ച് നാലിന് ഒരു വര്‍ഷം: പ്രാര്‍ത്ഥനാ കൂട്ടായ്മയുമായി കെ‌സി‌ബി‌സി
Contentകൊച്ചി: യെമനില്‍ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്കിടെ ഭീകരര്‍ തട്ടികൊണ്ട് പോയ ഫാ.ടോം ഉഴുന്നാലിന്റെ തിരോധാനത്തിന് മാര്‍ച്ച് നാലിന് ഒരു വര്‍ഷം തികയും. 2016 മാര്‍ച്ച് 4ാം തിയതിയാണ്, ഭീകരർ യെമനിലെ ഏദൻ നഗരത്തിൽ പ്രവർത്തിക്കുന്ന മിഷണറീസ് ഓഫ് ചാരിറ്റിയുടെ ആശ്രയഭവനം ആക്രമിച്ച് നാല് കന്യാസ്ത്രീകളടക്കം 16 പേരെ വധിക്കുകയും ഫാദർ ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടു പോകുകയും ചെയ്തത്. പിന്നീട് ഫാ. ടോം വധിക്കപ്പെട്ടു എന്നു വാര്‍ത്ത പ്രചരിച്ചെങ്കിലും ജീവിച്ചിരിക്കുന്നു എന്നുള്ളതിന് തെളിവായി വീഡിയോയും ചിത്രങ്ങളും പുറത്തുവന്നിരിന്നു. ഇതില്‍ ഫാ. ടോം വളരെ ക്ഷീണിതനായാണ് കാണപ്പെടുന്നത്. തട്ടികൊണ്ട് പോയവര്‍ ഗവണ്‍മെന്‍റ് അധികാരികളുമായി നിരവധി തവണ ബന്ധപ്പെട്ടെങ്കിലും ആരും തന്റെ മോചനത്തിനായി ഒന്നും ചെയ്തില്ലയെന്ന് അടുത്തിടെ പുറത്തുവന്ന വീഡിയോയിലൂടെ വൈദികന്‍ വെളിപ്പെടുത്തിയിരിന്നു. ഫാ. ടോം ബന്ധിയാക്കപ്പെട്ടതിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ കെ‌സി‌ബി‌സിയും സലേഷ്യന്‍ സഭയുടെ ബാംഗ്ലൂര്‍ പ്രോവിന്‍സും സംയുക്തമായി കൊച്ചിയില്‍ വിപുലമായ പ്രാര്‍ത്ഥനാ സമ്മേളനം സംഘടിപ്പിക്കും. വൈകീട്ട് 5 മണിക്ക് എറണാകുളം ടൗണ്‍ഹാളില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ വിവിധ രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിക്കും. സി‌ബി‌സി‌ഐ പ്രസിഡണ്ട് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമീസ് കത്തോലിക്ക ബാവ, കെ‌സി‌ബി‌സി പ്രസിഡണ്ട് ആര്‍ച്ച് ബിഷപ്പ് സൂസപാക്യം, സീറോ മലബാര്‍ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ആലഞ്ചേരി, എസ്‌ഡി‌ബി ബാംഗ്ലൂര്‍ പ്രോവിന്‍സ് സുപ്പീരിയര്‍ ഫാ. ജോയ്സ് തോണികുഴിയില്‍, വൈദികര്‍, സന്യസ്ഥര്‍ എം‌പിമാര്‍, എം‌എല്‍‌എമാര്‍, സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പ്രാര്‍ത്ഥനാകൂട്ടായ്മയില്‍ പങ്കെടുക്കും. ഫാ. ടോമിന്റെ തിരോധാനത്തിന് ഒരു വര്‍ഷം തികയുന്ന സാഹചര്യത്തില്‍ കെ.സി.ബി.സി. പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് സൂസപാക്യം തയ്യാറാക്കിയ സര്‍ക്കുലര്‍ ഞായറാഴ്ച പള്ളികളില്‍ വായിക്കും. ഫാ. ടോമിനെക്കുറിച്ച് മാധ്യമങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങളല്ലാതെ വ്യക്തമായ ധാരണയില്ലാത്തത് വേദനാകരമാണെന്ന് സര്‍ക്കുലര്‍ പറയുന്നു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-02-27 10:46:00
Keywordsഫാ. ടോമി
Created Date2017-02-27 10:47:17