Contents

Displaying 4031-4040 of 25037 results.
Content: 4302
Category: 18
Sub Category:
Heading: മലയാറ്റൂര്‍ തീര്‍ത്ഥാടന കേന്ദ്രത്തിലെ നോമ്പുകാല തിരുകര്‍മ്മ സമയക്രമം
Content: മ​​​ല​​​യാ​​​റ്റൂ​​​ർ: അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ തീ​​​ർ​​​ഥാ​​​ട​​​ന​​​കേ​​​ന്ദ്ര​​​മാ​​​യ മ​​​ല​​​യാ​​​റ്റൂ​​​ർ സെ​​​ന്‍റ് തോ​​​മ​​​സ് കു​​​രി​​​ശു​​​മു​​​ടി​​​യി​​​ൽ നോമ്പു​​​കാ​​​ല​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു ദി​​​വ​​​സ​​​വും രാവിലെ 5.30, 6.30, 7.30, 9.30, രാ​​ത്രി ഏ​​​ഴ് മണി എ​​​ന്നീ സ​​​മ​​​യ​​​ങ്ങ​​​ളി​​ൽ ദി​​​വ്യ​​​ബ​​​ലി​​​യും നൊ​​​വേ​​​ന​​​യും ഉ​​​ണ്ടാ​​​കും. മാ​​​ർ​​​ച്ചി​​​ലെ ആ​​​ദ്യ​​​വെ​​​ള്ളി​​​യാ​​​യ മൂന്നാം തീയതി വൈ​​​കു​​​ന്നേ​​​രം ഏ​​​ഴി​​​നു തി​​​രു​​​ക്ക​​​ർ​​​മ​​​ങ്ങ​​​ൾ അ​​​ടി​​​വാ​​​ര​​​ത്ത് ആ​​​രം​​​ഭി​​​ക്കും. ഏ​​​പ്രി​​​ൽ മാസത്തിലെ ആദ്യവെള്ളി ദിനത്തില്‍ മ​​​ല​​​മു​​​ക​​​ളി​​​ൽ രാ​​​വി​​​ലെ 9.30ന് ​​​വ​​​ച​​​ന​​​ശുശ്രൂഷ, ആരാ​​​ധ​​​ന, ദി​​​വ്യ​​​ബ​​​ലി, നൊ​​​വേ​​​ന എന്നീ രീതിയിലാണ് തിരുകര്‍മ്മങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്,
Image: /content_image/India/India-2017-02-28-05:59:01.jpg
Keywords: മലയാറ്റൂര്‍
Content: 4303
Category: 1
Sub Category:
Heading: ഇറ്റലിക്കാരനായ സര്‍ജനടക്കം എട്ടുപേര്‍ വിശുദ്ധരുടെ ഗണത്തിലേക്ക്‌
Content: വത്തിക്കാന്‍ സിറ്റി: രോഗപീഢകളാല്‍ ജീവിതകാലം മുഴുവന്‍ സഹനം ഏറ്റുവാങ്ങിയപ്പോഴും ശുശ്രൂഷാ ജീവിതം നയിച്ച ഇറ്റലി സ്വദേശിയായ ഡോക്ടര്‍ വിക്ടര്‍ ഉള്‍പ്പെടെ എട്ടു പേരെ വിശുദ്ധ പദവിയിലേക്ക്‌ ഉയര്‍ത്താന്‍ ആവശ്യമായ നടപടികള്‍ വത്തിക്കാന്‍ ആരംഭിച്ചു. നാമകരണ തിരുസംഘത്തിന്റെ മേധാവി ആഞ്ചലോ അമാട്ടോയെ നേരില്‍ കണ്ടായിരുന്നു പരിശുദ്ധ പിതാവ് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിന് വേണ്ടിയുള്ള നടപടി ക്രമങ്ങള്‍ക്ക് അനുമതി നല്‍കിയത്. 1944-ല്‍ ഇറ്റലിയില്‍ ജനിച്ച വിക്‌ടര്‍ ട്രാന്‍സനെല്ലി വിദഗ്‌ദനായ ഒരു സര്‍ജനായിരുന്നു. ഭാര്യ ലിയയുമൊത്തുള്ള ദാമ്പത്യത്തില്‍ ഒരു മകന്‍ ഉണ്ടായെങ്കിലും ഏഴു കുട്ടികളെക്കൂടി ഇവര്‍ ദത്തെടുത്തു പോറ്റി. മകന്റെ ജനനം മുതല്‍ മാറാരോഗങ്ങളുടെ പിടിയിലമര്‍ന്ന്‌ ദുരിത ജീവിതം നയിക്കുമ്പോഴും മറ്റു രോഗികളെ ശുശ്രൂക്ഷിക്കാനും ചികിത്സിക്കാനുമായിരുന്നു ഡോ. വിക്ടര്‍ ട്രാന്‍സെല്ലി വ്യാപൃതനായിരുന്നത്‌. ഇക്കാലത്ത്‌ ഭാര്യയും സ്‌നേഹിതരും ചേര്‍ന്ന്‌ വിവിധ പ്രതിസന്ധികളില്‍ പെടുന്ന സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും സഹായം നല്‍കാനുമായി 'അല്ലെ ഖുറെസ്‌ ഡി മാമ്രി' 'എന്ന പ്രസ്ഥാനം ആരംഭിച്ചിരിന്നു. വിശ്വാസ വഴിയില്‍ ജൂതവേരുകളുളള വിക്ടര്‍ സെന്റ്‌ മാര്‍ട്ടിന്‍ എക്യുമിനിക്കല്‍ സെന്റര്‍ കേന്ദ്രികരിച്ചാണ്‌ 1980-കളില്‍ സേവനം ചെയ്‌തിരുന്നത്‌. 1998 ജൂണ്‍ 24 ന്‌ അമ്പത്തിനാലാം വയസ്സിലാണ് ഡോ. വിക്ടര്‍ എന്ന ധന്യ ജീവിതം ലോകത്തോട്‌ വിട പറഞ്ഞത്. സലേഷ്യന്‍ വൈദികനായ ഫാ. ടൈറ്റസ്‌ സിമെനാണ്‌ വിശുദ്ധരുടെ ഗണത്തിലേക്കു ഉയര്‍ത്തുവാന്‍ നിര്‍ദേശം ലഭിച്ചിരിക്കുന്ന മറ്റൊരു പുണ്യാത്മാവ്‌. 1915- ല്‍ സ്ലോവാക്യയിലെ ബ്രട്ടിസ്ലാവയിലാണ് അദ്ദേഹത്തിന്റെ ജനനം. റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ സര്‍വ്വകലാശാലയിലെ പഠനത്തിനു ശേഷം 1940-ല്‍ ഫാ. ടൈറ്റസ്‌ വൈദിക പട്ടം സ്വീകരിച്ചു. 1950-ല്‍ ജന്മനാടായ ചെക്കോസ്ലോവാക്യയില്‍ തിരിച്ചത്തിയപ്പോള്‍ കമ്മ്യൂണിസ്‌റ്റ്‌ ഭരണകൂടം അദ്ദേഹത്തെ വത്തിക്കാന്റെ ചാരനെന്ന ആരോപണം ഉന്നയിച്ച്‌ 25 വര്‍ഷത്തെ തടവ്‌ ശിക്ഷിച്ച്‌ ജയിലിലടച്ചു. 12 വര്‍ഷത്തിന്‌ ശേഷം 1964-ല്‍ ഫാ. ടൈറ്റസ്‌ സിമെനെ അധികൃതര്‍ ജയില്‍ മോചിതനാക്കി. ജയിലില്‍ കൊടിയ പീഢനങ്ങള്‍ക്ക്‌ വിധേയനായ വൈദീകന്‍ അഞ്ച്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം 1969 ജനുവരി എട്ടിന്‌ അന്തരിച്ചു. ഫാ. ടൈറ്റസ്‌ സിമനിന്റെ മരണം രക്തസാക്ഷിത്വമായിട്ടാണ്‌ വിശ്വാസികള്‍ കണക്കാക്കുന്നത്‌. പെറുവിലെ ചച്ചയാപോയാസ്‌ ബിഷപ്പായിരുന്ന ഒട്ടാവിയോ ഓര്‍ട്ടിസ്‌ അരിയിട്ടെ(1878-1958), കോണ്‍ഗ്രിഗേഷന്‍ ഓഫ്‌ സിസ്റ്റേഴ്‌സ്‌ ഓഫ്‌ ദ ഡിവൈന്‍ പാസ്റ്റര്‍ സ്ഥാപകന്‍ ജസ്യൂട്ട്‌ പുരോഹിതനായ ഫാ. ആന്റോണിയോ റെപിസോ മാര്‍ട്ടിനെസ്‌ ഡി ഓര്‍ബെ (1856-1929), അന്ധര്‍ക്കും മൂകര്‍ക്കും വിദ്യാഭ്യാസം നല്‍കുന്നത്‌ ലക്ഷ്യമാക്കിയുള്ള സഭയടക്കം രണ്ട്‌ കോണ്‍ഗ്രിഗേഷനുകള്‍ സ്ഥാപിച്ച വൈദികന്‍ ഫാ. അന്റോണിയോ പ്രൊവൊളോ (1801-1842), മിഷ്ണറി വര്‍ക്കേഴ്‌സ്‌ ഓഫ്‌ ദ സേക്രട്ട്‌ ഹാര്‍ട്ട്‌ ഓഫ്‌ ജീസസ്‌ സ്ഥാപകയായ മരിയ ഓഫ്‌ മെര്‍സി സബസാസ്‌ ടെരെരോ (1911-1993), ഹാന്‍ഡ് മെയ്‌ഡ്‌ ഓഫ്‌ ചാരിറ്റി സഭാംഗമായ സിസ്റ്റര്‍ ലൂസിയ (1909-1954) എന്നിവരാണ് നാമകരണത്തിന് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്ന മറ്റുള്ളവര്‍.
Image: /content_image/News/News-2017-02-28-07:59:36.jpg
Keywords: നാമകരണ
Content: 4304
Category: 1
Sub Category:
Heading: ചൈനയില്‍ ക്രൈസ്തവ പ്രസിദ്ധീകരണങ്ങള്‍ വിറ്റതിന് 5 വിശ്വാസികള്‍ക്ക് തടവ് ശിക്ഷ
Content: ലിയോണിങ്‌ (ചൈന): വടക്ക്‌- കിഴക്കന്‍ ചൈനയില്‍ ക്രൈസ്തവ പ്രസിദ്ധീകരണങ്ങള്‍ വിറ്റെന്ന കുറ്റം ചുമത്തി അഞ്ചു ക്രൈസ്തവ വിശ്വാസികളെ ജയിലിലടച്ചു. മൂന്നു മുതല്‍ ഏഴു വര്‍ഷം വരെയാണിവര്‍ തടവു ശിക്ഷ അനുഭവിക്കേണ്ടി വരിക. നാല്‌ സ്‌ത്രികള്‍ക്കും ഒരു പുരുഷനുമാണ്‌ ക്രൈസ്തവ വിശ്വാസത്തെ പ്രതി ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നത്. ശിക്ഷിക്കപ്പെട്ടവരില്‍ പാസ്റ്റര്‍ ലി ഡോങ്‌ഷെ, പിയാഓ ഷുനാന്‍ എന്നിവര്‍ക്ക്‌ ഏഴു വര്‍ഷം വീതവും ചുന്‍സിയക്കും ലി യുവാനും അഞ്ചു വര്‍ഷം വീതവുമാണ്‌ ജയില്‍ ശിക്ഷ. ഇവരില്‍ ഏക പുരുഷനായ ഷി ജിന്‍യാന്‍ മൂന്നു വര്‍ഷം ജയില്‍വാസം അനുഭവിക്കണം. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ കൊറിയന്‍ വംശജരും ഉള്‍പ്പെടുന്നു. ക്രൈസ്‌തവര്‍ക്കെതിരെ ചൈനയില്‍ വ്യാപകമായി മതപീഢനം നടക്കുന്നതായി മനുഷ്യാവകാശ സംഘടനകളും ചൈന എയ്‌ഡ്‌ ഏജന്‍സിയും നിരവധി തവണ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഭരണകൂടത്തിന്‌ ഭീഷണിയാകുമെന്ന്‌ തോന്നുന്ന പ്രവര്‍ത്തനങ്ങള്‍ എന്തു വിലകൊടുത്തും അടിച്ചമര്‍ത്തുകയാണ്‌ അധികാരികളുടെ നയം. എന്നാല്‍, കടുത്ത നിയന്ത്രണങ്ങളും പീഢനങ്ങളും വര്‍ദ്ധിക്കുമ്പോഴും ചൈനയില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.
Image: /content_image/News/News-2017-02-28-10:22:11.jpg
Keywords: ചൈന, കമ്മ്യൂ
Content: 4305
Category: 1
Sub Category:
Heading: നോമ്പ് കാലത്ത് ചെയ്യേണ്ട കാര്യങ്ങൾ: ഫ്രാന്‍സിസ് പാപ്പായുടെ 10 നിര്‍ദ്ദേശങ്ങള്‍
Content: ക്രൈസ്തവരായ നമ്മേ സംബന്ധിച്ചിടത്തോളം ഓരോ നോമ്പ് കാലവും വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു കാലഘട്ടമാണ്. നോമ്പ്കാലത്ത് നമ്മള്‍ എന്താണ് ചെയ്യേണ്ടത്? ഓരോ വര്‍ഷവും നോമ്പ് കാലം അടുക്കുമ്പോള്‍ നമ്മള്‍ ഈ പഴയ ചോദ്യത്തിനുത്തരം കണ്ടെത്തുവാന്‍ ശ്രമിക്കുന്നു. പുതിയ തീരുമാനങ്ങളും നിയന്ത്രണങ്ങളും നോമ്പ് കാലത്ത് സ്വീകരിക്കുവാന്‍ നാം ഒരുങ്ങാറുണ്ട്. ആഗോളസഭയുടെ തലവനായ ഫ്രാന്‍സിസ് പാപ്പ നോമ്പ്കാലത്ത് നാം ചെയ്യേണ്ട വിവിധ കാര്യങ്ങളെ പറ്റി വ്യത്യസ്ഥ പ്രസംഗങ്ങളില്‍ നല്‍കിയിട്ടുള്ള 10 നിര്‍ദേശങ്ങളാണ് ഇനി നാം ധ്യാനിക്കുന്നത്. 1. #{red->none->b->അലസതയുടെ അടിമത്വത്തില്‍ നിന്നും മോചിതനാവുക }# “നോമ്പ് കാലം കൂടുതൽ ആത്മീയ വളർച്ചയുടെ ഒരു കാലമാണ്, നമ്മള്‍ ഓരോരുത്തരിലും മാറ്റങ്ങളും മനപരിവര്‍ത്തനവും ഉളവാക്കുന്ന ഒരു വഴിത്തിരിവിന്റെ കാലം. നമ്മള്‍ കൂടുതൽ നന്മയുള്ളവരാകേണ്ടിയിരിക്കുന്നു, നന്മയ്ക്കു വേണ്ടി നാം നമ്മെ തന്നെ മാറ്റേണ്ടിയിരിക്കുന്നു. നമ്മുടെ പഴയ ചിട്ടകളേയും അലസതയെയും നമ്മളെ കുടുക്കിയിരിക്കുന്ന തിന്മയുടെ കുടിലതകളേയും ഉപേക്ഷിക്കുവാന്‍ ഈ നോമ്പുകാലത്ത് നമുക്ക് കഴിയണം.”
(2014-ലെ പ്രസംഗത്തില്‍ നിന്നും) 2. #{red->none->b-> സ്വയം വേദന നല്‍കുന്ന സഹനങ്ങളെ സ്വീകരിക്കുക }# “സ്വയം ഇല്ലാതാക്കുവാനും സഹനം അനുഭവിക്കുവാനും പറ്റിയ ഒരു കാലഘട്ടമാണ് നോമ്പ് കാലം; ശരിയായ ദാരിദ്ര്യം വേദനയുളവാക്കുന്നതാണ് എന്ന കാര്യം നമുക്ക് മറക്കാതിരിക്കാം. ദാരിദ്ര്യം സ്വീകരിച്ച് കൊണ്ട് മറ്റുള്ളവരെ സഹായിക്കുവാന്‍ കഴിയുന്ന എന്ത് പ്രവര്‍ത്തി നമുക്ക് ചെയ്യുവാന്‍ സാധിക്കും എന്ന് നാം സ്വയം ചോദിക്കണം.”
(2014-ലെ നോമ്പ് കാല സന്ദേശത്തില്‍ നിന്നും) 3. #{red->none->b-> നിസ്സംഗതയുള്ളവരായിരിക്കരുത് }# “ദൈവത്തോടും നമ്മുടെ അയല്‍ക്കാരോടും നിസ്സംഗത പുലര്‍ത്തുക എന്നത് ക്രൈസ്തവരായ നമ്മളെ സംബന്ധിച്ചിടത്തോളം വലിയ ഒരു പ്രലോഭനമാണ്. നോമ്പ് കാലത്ത് നമ്മുടെ ഉള്ളിന്റെ ഉള്ളില്‍ നമ്മളെ അലോസരപ്പെടുത്തി കൊണ്ടിരിക്കുന്ന സാഹചര്യങ്ങളില്‍ ദൈവത്തിന്റെ സ്വരം ശ്രവിക്കുവാൻ നാം തയ്യാറാവണം. നമ്മുടെ ലോകത്തോട്‌ ദൈവം നിസ്സംഗത കാണിച്ചില്ല; അതുപോലെ നാമും നിസംഗത പുലര്‍ത്താന്‍ പാടില്ല”.
(2015-ലെ നോമ്പ് കാല സന്ദേശത്തില്‍ നിന്നും). 4. #{red->none->b->നമ്മുടെ ഹൃദയം ദൈവത്തിന്റെ ഹൃദയം പോലെ ആക്കിതീര്‍ക്കണമേയെന്ന് പ്രാര്‍ത്ഥിക്കുക. }# “യേശുവിന്റെ തിരുഹൃദയത്തോടുള്ള പ്രാര്‍ത്ഥന വഴി നമുക്ക് കരുണയും ഉദാരമനസ്കതയും, നിറഞ്ഞ ഒരു ഹൃദയം ലഭിക്കും. സഹോദരീ സഹോദരന്‍മാരെ, ഈ നോമ്പ് കാലത്ത് നമുക്കെല്ലാവര്‍ക്കും ദൈവത്തോട് ഇപ്രകാരം അപേക്ഷിക്കാം: ഞങ്ങളുടെ ഹൃദയം അങ്ങയുടെ ഹൃദയം പോലെ രൂപാന്തരപ്പെടുത്തേണമേ. ”
(2015-ലെ നോമ്പ് കാല സന്ദേശത്തില്‍ നിന്നും) 5. #{red->none->b-> കൂദാശകളില്‍ പങ്കെടുക്കുക. }# “യേശുവിനു സദൃശ്യരായി നാം മാറുവാന്‍ നമ്മെത്തന്നെ അവിടുത്തേക്ക് സമര്‍പ്പിക്കുവാന്‍ പറ്റിയ സമയമാണ് നോമ്പ് കാലം. ദൈവവചനം ശ്രവിക്കുകയും കൂദാശകളില്‍ പ്രത്യേകിച്ച് വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കുകയും, ദിവ്യകാരുണ്യ സ്വീകരിക്കുകയും ചെയ്യുന്നതു വഴിയാണ് ഇത് സംഭവിക്കുന്നത്. ഇവിടെ നമ്മള്‍ സ്വീകരിക്കുന്നതെന്തോ അതായി നമ്മള്‍ മാറുന്നു: അതായത് യേശുവിന്റെ ശരീരമായി നാം മാറപ്പെടുന്നു.”
(2015-ലെ നോമ്പ് കാല സന്ദേശത്തില്‍ നിന്നും). 6. #{red->none->b-> പ്രാര്‍ത്ഥനയില്‍ വ്യാപൃതരായിരിക്കുക }# “ഓരോ നിമിഷവും നമ്മളെ വേദനിപ്പിക്കുകയും നമ്മുടെ ഹൃദയങ്ങളെ കഠിനമാക്കുകയും ചെയ്യുന്ന നിരവധി മുറിവുകള്‍ ഉണ്ട്. അത്തരം അവസരങ്ങളില്‍ പ്രാര്‍ത്ഥനയാകുന്ന സമുദ്രത്തിലേക്ക് എടുത്ത് ചാടുവാന്‍ വിളിക്കപ്പെട്ടവരാണ് നമ്മള്‍. ദൈവീക സ്നേഹത്തിന്റെ സമുദ്രമാണ് പ്രാര്‍ത്ഥന. ഇവിടെ ദൈവത്തിന്റെ അനന്തമായ സ്നേഹത്തെ അനുഭവിക്കുവാന്‍ നമുക്ക് സാധിക്കുന്നു. പ്രാര്‍ത്ഥനയുടെ സമയമാണ് നോമ്പ് കാലം. കൂടുതല്‍ താല്‍പ്പര്യത്തോടെ സുദീര്‍ഘമായി പ്രാര്‍ത്ഥിക്കേണ്ട സമയമാണിത്. അതുപോലെ നമ്മുടെ സഹോദരന്‍മാരുടെ ആവശ്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട സമയം; ദാരിദ്ര്യത്തിന്റെയും, സഹനത്തിന്റേയും നിരവധി സാഹചര്യങ്ങളില്‍ ദൈവത്തിന്റെ തിരുമുമ്പാകെ പ്രാര്‍ത്ഥന വഴി മാധ്യസ്ഥം വഹിക്കേണ്ട സമയം. ഇങ്ങനെയെല്ലാം നോമ്പ് കാലത്തെ വിശേഷിപ്പിക്കാം”.
(2014 മാര്‍ച്ച് 5-ലെ പ്രസംഗത്തില്‍ നിന്നും). 7. #{red->none->b-> ത്യാഗപൂര്‍ണ്ണമായ ഉപവാസത്തിന് തയാറാകുക }# “നമ്മുടെ ഉപവാസം 'നമുക്ക് ഇഷ്ടപ്പെട്ടരീതിയില്‍' ത്യാഗങ്ങള്‍ ഇല്ലാത്ത, പേരിനു മാത്രമുള്ള ഉപവാസമാകാതിരിക്കുവാന്‍ ശ്രദ്ധിക്കണം. ഉപവാസം നമ്മുടെ സുഖ സൗകര്യങ്ങളെ ചോദ്യം ചെയ്യുകയാണെങ്കില്‍ ആ ഉപവാസം കൊണ്ട് ഏറെ ഗുണമുണ്ട്. നാം എടുക്കുന്ന ഉപവാസം മറ്റുള്ളവരുടെ ക്ഷേമത്തിനു കാരണമാവുകയാണെങ്കില്‍ അത് ഏറെ ഫലവത്തായിരിക്കും. തന്റെ സഹോദരനെ സഹായിക്കുകയും പരിചരിക്കുകയും ചെയ്ത ഒരു ‘നല്ല സമരിയാക്കാരനെ’ പോലെ നമ്മുക്ക് ഉപവസിക്കാം.”
(2014 മാര്‍ച്ച് 5-ലെ പ്രസംഗത്തില്‍ നിന്നും). 8. #{red->none->b-> ദാനധര്‍മ്മത്തില്‍ കൂടുതല്‍ തീക്ഷ്ണത പുലര്‍ത്തുക}# “എന്തും വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ഒരു സംസ്കാരം നിലനിൽക്കുന്ന ഇക്കാലത്ത് ദാനധര്‍മ്മങ്ങള്‍ നമ്മുടെ നിത്യജീവിതത്തിന്റെ ഒരു ഭാഗമേ അല്ലാതായി മാറിയിരിക്കുന്നു. ഓരോന്നിനും അതിന്റെതായ അളവ്കോലുണ്ട്. ‘കൈവശം വെക്കുവാനുള്ള ത്വരയില്‍ നിന്നും, നമുക്കുള്ളത് നഷ്ടപ്പെടുമോ എന്ന ഭയത്തില്‍ നിന്നും നാം മോചിതരാകേണ്ടിയിരിക്കുന്നു. ദാനധര്‍മ്മ പ്രവര്‍ത്തികള്‍ സ്വതന്ത്രമായി നല്‍കുന്നതിന്റെ സന്തോഷം അനുഭവിക്കുവാന്‍ നമ്മളെ പ്രാപ്തരാക്കുന്നു. ഈ നോമ്പുകാലത്ത് ദാനധര്‍മ്മത്തില്‍ കൂടുതല്‍ തീക്ഷ്ണത പുലര്‍ത്തുക”.
(2014 മാര്‍ച്ച് 5-ലെ പ്രസംഗത്തില്‍ നിന്നും) 9. #{red->none->b->പാവങ്ങളെ സഹായിക്കുക }# “ദരിദ്രരിലും പുറന്തള്ളപ്പെട്ടവരിലും നമുക്ക് ക്രിസ്തുവിന്റെ മുഖം ദര്‍ശിക്കുവാന്‍ കഴിയും; ദരിദ്രരെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്നതു വഴി, നമ്മള്‍ യേശുവിനെ സഹായിക്കുകയും സേവിക്കുകയുമാണ്‌ ചെയ്യുന്നത്. അനാഥത്വത്തിനും നിരാശ്രയത്വത്തിനും കാരണമാകുന്ന വിവേചനത്തിന്നും മറ്റ് ദുരാചാരങ്ങള്‍ക്കും അറുതി വരുത്തുവാനായിരിക്കണം നമ്മുടെ പരിശ്രമങ്ങള്‍. ആര്‍ഭാടം, സമ്പത്ത് എന്നിവ നമ്മുടെ മനസ്സിലെ പ്രതിഷ്ഠകള്‍ ആകുമ്പോള്‍ അവ നമ്മില്‍ മേല്‍ക്കോയ്മ നേടുന്നു. അതിനാല്‍ ഈ നോമ്പ്കാലത്ത് നീതി, സമത്വം, ലാളിത്യം, പങ്ക് വെക്കല്‍ എന്നിവ വഴിയായി ജീവിതത്തില്‍ പരിവര്‍ത്തനം നടത്തേണ്ടത് ആവശ്യമാണ്‌.”
(2014-ലെ നോമ്പ് കാല സന്ദേശത്തില്‍ നിന്നും). 10. #{red->none->b->സുവിശേഷം പ്രഘോഷിക്കുക }# “കാരുണ്യത്തിന്റെയും പ്രത്യാശയുടെയും പ്രതീക്ഷയുടേയും സുവിശേഷപ്രഘോഷകരാകുവാന്‍ ദൈവം ഈ നോമ്പുകാലത്ത് നമ്മോട് ആവശ്യപ്പെടുന്നു. സുവിശേഷമാകുന്ന സദ്‌വാര്‍ത്ത പ്രഘോഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നത്, ദൈവം നമ്മെ ഏല്‍പ്പിച്ചിരിക്കുന്ന നിധി പങ്ക് വെക്കുന്നതും, നുറുങ്ങിയ ഹൃദയങ്ങളെ ആശ്വസിപ്പിക്കുന്നതും ഇരുട്ടില്‍ ജീവിക്കുന്ന സഹോദരീ സഹോദരന്‍മാര്‍ക്ക് പ്രതീക്ഷയാകുന്ന വെളിച്ചം നല്‍കുന്നതുമാണ്. ഇത് അതീവ ആനന്ദം നല്‍കുന്ന ഒരനുഭവമാണ്. പുത്തന്‍ പ്രതീക്ഷ പകരുന്ന സുവിശേഷപ്രഘോഷകരാകുവാന്‍ ദൈവം നമ്മോട് ആവശ്യപ്പെടുന്നു”.
( 2014-ലെ നോമ്പ് കാല സന്ദേശത്തില്‍ നിന്നും). ഫ്രാന്‍സിസ് പാപ്പാ പലപ്പോഴായി മുന്നോട്ട് വെച്ച ഈ നോമ്പ്കാല ആശയങ്ങള്‍ എത്ര മഹനീയമാണ് ! നമ്മുടെ മാനുഷിക പരിമിതികള്‍ക്കുളില്‍ ചെയ്യാവുന്ന ഏതാനും കാര്യങ്ങളാണ് മാര്‍പാപ്പ ഇവിടെ പങ്കുവെച്ചിട്ടുള്ളത്. ദൈവസ്നേഹം മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കി കൊണ്ട് അവിടുത്തെ ഇഷ്ട്ടത്തിന് ചേര്‍ന്ന വിധം ജീവിക്കാന്‍ ഈ നോമ്പ്കാലത്ത് നമ്മുക്ക് പരിശ്രമിക്കാം. ഒരുപാട് ദൈവാനുഭവങ്ങള്‍ നിറഞ്ഞ ഒരു നോമ്പ്കാലം എല്ലാവര്‍ക്കും ആശംസിക്കുന്നു! <Originally published on 28/02/2017> #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/GZ5jwGDwMNZ0HeGn6TmPNf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/Mirror/Mirror-2017-02-28-11:34:56.jpg
Keywords: നേട്ടങ്ങള്‍, വാക്യങ്ങള്‍
Content: 4306
Category: 1
Sub Category:
Heading: ഘാനയില്‍ ക്രൈസ്തവ വിശ്വാസം ശക്തിപ്രാപിക്കുന്നു
Content: അക്കാറ: ഘാനയിലെ ക്രൈസ്തവ വിശ്വാസം കൂടുതല്‍ വളര്‍ച്ച പ്രാപിക്കുന്നതായി റിപ്പോര്‍ട്ട്. വഴിയരുകില്‍ പ്രാര്‍ത്ഥനകള്‍ ചൊല്ലുന്നതും ബൈബിള്‍ വായിക്കുന്നതും ഘാനക്കാര്‍ക്കിടയില്‍ നിത്യസംഭവമായി മാറിയിരിക്കുകയാണെന്ന്‍ ട്രിനിറ്റി തിയോളജിക്കല്‍ സെമിനാരി പ്രൊഫസറായ ക്വാബെന അസമൊഹ്‌ ഗയ്‌ഡു പറയുന്നു. ബസ്സിലും ട്രെയിനിലും യാത്ര ചെയ്യുമ്പോള്‍ മാത്രമല്ല, ഓഫിസിന്റെ മേശമേലും വിശുദ്ധ ഗ്രന്ഥം വെച്ചിരിക്കുന്നത്‌ ഘാനക്കാര്‍ക്കിടയില്‍ പതിവാണ്. ഘാനയിലെ 2.6 കോടി ജനങ്ങളില്‍ 70 ശതമാനവും ക്രൈസ്‌തവരാണ്‌. നൂറ്റാണ്ടിന്റെ പകുതിയോടെ തന്നെ ആഫ്രിക്കയും ലാറ്റിന്‍ അമേരിക്കയും ക്രൈസ്‌തവ വിശ്വാസത്തിന്റെ ശക്തികേന്ദ്രമാകുമെന്ന്‌ മതപണ്ഡിതന്മാര്‍ പ്രവചിക്കാന്‍ തുടങ്ങിയിരുന്നതായി പ്രൊഫ. ക്വാബെന ഓര്‍മ്മിപ്പിച്ചു. കരിസ്‌മാറ്റിക്‌ വിശ്വാസം ആഫ്രിക്കയിലെത്തിയത്‌ ലാറ്റിന്‍ അമേരിക്കയില്‍ നിന്നാണ്‌. കരിസ്‌മാറ്റിക്‌ തരംഗം രാജ്യം മുഴുവന്‍ പുത്തന്‍ ഉണര്‍വാണ് പ്രദാനം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഘാനയില്‍ ദേവാലയങ്ങളില്‍ നടക്കുന്ന ശുശ്രൂഷകളില്‍ പങ്കെടുക്കുന്ന വിശ്വാസികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവാണു ഓരോ ദിവസവും ഉണ്ടാകുന്നത്. ദിവസേനയുള്ള ദേവാലയ ശുശ്രൂഷകളിലെ സാന്നിധ്യത്തിനു പുറമെ വാരാന്ത്യത്തിലെ രാത്രി പ്രാര്‍ത്ഥന ശുശ്രൂഷകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണവും വര്‍ദ്ധിച്ച് വരികെയാണെന്ന് പ്രൊഫ. ക്വാബെന പറഞ്ഞു. ഘാനയിലുടനീളം പൊതുനിരത്തുകളിലെ രാത്രി പ്രാര്‍ത്ഥനകള്‍ പതിവ് കാഴ്ചയാണ്.
Image: /content_image/TitleNews/TitleNews-2017-02-28-15:26:30.jpg
Keywords: ഘാന, വര്‍ദ്ധി
Content: 4307
Category: 9
Sub Category:
Heading: അഭിഷേകദിനങ്ങള്‍ക്കായി ആസ്ട്രേലിയ: ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന നോമ്പുകാല ധ്യാനങ്ങള്‍
Content: ആസ്ട്രേലിയായിലെ സീറോ മലബാര്‍ വിശ്വാസസമൂഹത്തിനു ഇത് പ്രാര്‍ത്ഥനയുടെ ദിനങ്ങള്‍. അഭിവന്ദ്യ മാര്‍ ബോസ്കോ പിതാവിന്റെ ആത്മീയനേതൃത്വത്തില്‍ വളര്‍ന്ന് പന്തലിച്ച് കൊണ്ടിരിക്കുന്ന മലയാളീ സമൂഹത്തിനു വചനത്തിന്റെയും വിടുതലിന്റെയും സ്വര്‍ഗ്ഗീയകൃപകള്‍ പകരാന്‍ ഫാ. സോജി ഓലിക്കലും ടീമും ഓസ്ട്രേലിയായുടെ മണ്ണില്‍ ആദ്യമായി എത്തിച്ചേരുന്നു. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി ഒരുക്കപ്പെടുന്ന നോമ്പുകാല ധ്യാനങ്ങള്‍ കുടുംബങ്ങള്‍ക്കും ദേശങ്ങള്‍ക്കും ആത്മീയ ഉണര്‍വ്വിന് കാരണമായി തീരും. 'ഉണരാം പ്രശോഭിക്കാം: വിശുദ്ധിയില്‍ സുവിശേഷവേലയില്‍' എന്ന സന്ദേശവുമായി ഓസ്ട്രേലിയായുടെ 8 സ്ഥലങ്ങളില്‍ ടീം ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. എല്ലാ സ്ഥലങ്ങളിലും ശുശ്രൂഷകളുടെ വിജയത്തിനായി ശകതമായ മാധ്യസ്ഥ പ്രാര്‍ത്ഥനകള്‍ ഉയരുമ്പോള്‍ സെഹിയോന്‍ യു‌കെ ടീമും പ്രാര്‍ത്ഥനകളില്‍ പങ്കുചേരുകയാണ്. #{red->n->n-> നോമ്പുകാല ധ്യാനങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍: }# March 14-16 : NewCastle March 17-19: Sydney March 21-23: Canberra March 24-26: Melbourne March 28-30: Waga Waga March 31, April 1, 2: Melbourne April 4-6: Brisbane April 7-10: Perth
Image: /content_image/Events/Events-2017-02-28-18:35:01.jpg
Keywords: സോജി
Content: 4308
Category: 1
Sub Category:
Heading: യേശുവിനെ പ്രതി എല്ലാം ഉപേക്ഷിക്കുന്നവര്‍ക്ക് അവിടുന്ന് സര്‍വ്വതും തിരികെ നല്‍കും: ഫ്രാന്‍സിസ് മാര്‍പാപ്പ
Content: വത്തിക്കാന്‍ സിറ്റി: യേശുവിനെ അനുഗമിച്ച് അവിടുത്തെ പ്രതി എല്ലാം ഉപേക്ഷിക്കുന്നവര്‍ക്ക്, സര്‍വ്വതും തിരികെ ലഭിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പേപ്പല്‍ വസതിയായ സാന്താ മാര്‍ത്തയില്‍ വിശുദ്ധ ബലി അര്‍പ്പണത്തിനിടെ നടത്തിയ പ്രസംഗത്തിലാണ് പരിശുദ്ധ പിതാവ് ഇങ്ങനെ പറഞ്ഞത്. സമ്പത്തിനേയും പണത്തേയും തെരഞ്ഞെടുക്കാതെ, ദൈവത്തെ തെരഞ്ഞെടുക്കുവാനും പാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്തു. വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷം പത്താം അധ്യായത്തിലെ 28 മുതല്‍ 31 വരെയുള്ള വാക്യങ്ങളാണ് പാപ്പ തന്റെ പ്രസംഗത്തിനായി തെരഞ്ഞെടുത്തത്. "നോമ്പിന്റെ ദിനങ്ങളില്‍ ദൈവവുമായുള്ള ബന്ധത്തെ കുറിച്ചും, സമ്പത്തിനോടുമുള്ള നമ്മുടെ ബന്ധത്തെ കുറിച്ചും ധ്യാനിക്കുന്നത് നല്ലതായിരിക്കും. ധനികനായ യുവാവ് ക്രിസ്തുവിന്റെ അരികിലേക്ക് വരുന്നതും, സമ്പത്തെല്ലാം ഉപേക്ഷിച്ച് തന്നെ അനുഗമിക്കുക എന്ന് പറയുമ്പോള്‍ ദുഃഖിതനായി മടങ്ങി പോകുന്നതിനെ കുറിച്ചും നാം വചനത്തിലൂടെ വായിച്ചു. ക്രിസ്തു തന്നെ പറയുന്നത് ധനവാന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കുന്നതിലും എളുപ്പം ഒട്ടകം സൂചികുഴിയിലൂടെ കടക്കുന്നതാണ് എന്നതാണ്". ക്രിസ്തുവിനെ അനുഗമിക്കുന്നവര്‍ക്ക് എന്താണ് ലഭിക്കുന്നതെന്ന പത്രോസിന്റെ ചോദ്യത്തിന് യേശു നല്‍കുന്ന മറുപടിയെ പാപ്പ തന്റെ പ്രസംഗത്തില്‍ വിശദീകരിച്ചു. അവിടുത്തെ പ്രതിയും സുവിശേഷത്തെപ്രതിയും ഭവനത്തെയോ സഹോദരന്‍മാരെയോ സഹോദരിമാരെയോ മാതാവിനെയോ പിതാവിനെയോ മക്കളെയോ കൃഷിയിടങ്ങളെയും ത്യജിക്കുന്നവര്‍ക്ക് നൂറിരട്ടി തിരികെ ലഭിക്കുമെന്ന യേശുവിന്റെ വാക്കിനേ പാപ്പ തന്റെ പ്രസംഗത്തില്‍ ചൂണ്ടികാട്ടി. സമ്പത്തിനെ ഉപേക്ഷിച്ച് ക്രിസ്തുവിന്റെ പിന്നാലെ പോകുന്നവരെ കാത്ത് വിവിധ കഷ്ടതകള്‍ ഉണ്ടെന്ന കാര്യവും ഫ്രാന്‍സിസ് പാപ്പ പ്രസംഗത്തിലൂടെ ഓര്‍മ്മിപ്പിച്ചു. "ധനികനായ യുവാവ് പരാജയപ്പെട്ട് മടങ്ങുന്ന സ്ഥലത്ത് പലരും സമ്പത്തിനെ ഉപേക്ഷിച്ച് ക്രിസ്തുവിന്റെ പിന്നാലെ പോകുന്നുണ്ട്. അവര്‍ക്ക് പലപ്പോഴും പല പീഡനങ്ങളും ക്ലേശങ്ങളും നേരിടേണ്ടി വരും. എന്നാല്‍ സന്തോഷമുള്ള ഹൃദയത്തിന്റെ ഉടമകളായ അവര്‍, എല്ലാ പ്രതിസന്ധികളേയും തരണം ചെയ്യും. പത്രോസ് തന്നെ ഇതിന്റെ നല്ല ഉദാഹരണമാണ്. നിരവധി വിശുദ്ധരും ഇതേ മാതൃകയാണ് നമുക്ക് കാണിച്ചു നല്‍കുന്നത്". പരിശുദ്ധ പിതാവ് കൂട്ടിച്ചേര്‍ത്തു.
Image: /content_image/TitleNews/TitleNews-2017-03-01-06:56:58.jpg
Keywords: ഫ്രാന്‍സിസ്
Content: 4309
Category: 18
Sub Category:
Heading: ഓ​​​​രോ കു​​​​ടും​​​​ബ​​​​വും ക​​​​രു​​​​ണ​​​​യു​​​​ടേ​​​​യും സ്വര്‍ഗ്ഗത്തിന്റെയും പ്രതീകമാകണം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്
Content: ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: വി​​​​ശ്വാ​​​​സ പാ​​​​ര​​​​മ്പര്യ​​​​ങ്ങ​​​​ളി​​​​ൽ ജീ​​​​വി​​​​ക്കു​​​​ന്ന ചി​​​​ല കു​​​​ടും​​​​ബ​​​​ങ്ങ​​​​ളി​​​​ൽ ശി​​​​ഥി​​​​ല​​​​ത നേ​​​​രി​​​​ടു​​​​ന്ന​​​​ത് വി​​​​ചി​​​​ന്ത​​​​ന​​​​ത്തി​​​​ന് വി​​​​ധേ​​​​യ​​​​മാക്കണമെന്നും ഓ​​​​രോ കു​​​​ടും​​​​ബ​​​​വും ക​​​​രു​​​​ണ​​​​യു​​​​ടേ​​​​യും സ്വ​​​​ർ​​​​ഗ​​​​ത്തി​​​​ന്‍റെ​​​​യും പ്ര​​​​തീ​​​​ക​​​​മാ​​​​ക​​​​ണമെന്നും പാ​​​​ലാ ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് ക​​​​ല്ല​​​​റ​​​​ങ്ങാ​​​​ട്ട്. പാ​​​​റേ​​​​ൽ​​​​പ​​​​ള്ളി മൈ​​​​താ​​​​നി​​​​യി​​​​ൽ ആ​​​​രം​​​​ഭി​​​​ച്ച ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പത 18-ാമ​​​​ത് ബൈ​​​​ബി​​​​ൾ ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​ൻ ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ച്ചു പ്രസം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​ദ്ദേ​​ഹം. "ഓ​​​​രോ കു​​​​ടും​​​​ബ​​​​വും ക​​​​രു​​​​ണ​​​​യു​​​​ടേ​​​​യും സ്വ​​​​ർ​​​​ഗ​​​​ത്തി​​​​ന്‍റെ​​​​യും പ്ര​​​​തീ​​​​ക​​​​മാ​​​​ക​​​​ണം. വീ​​​​ട് ന​​​​ഷ്ട​​​​പ്പെ​​​​ടു​​​​ന്ന​​​​ത് ഓ​​​​രോ മ​​​​നു​​​​ഷ്യ​​​​നും വേ​​​​ദ​​​​ന​​​​യു​​​​ള​​​​വാ​​​​ക്കു​​​​ന്ന കാ​​​​ര്യ​​​​മാ​​​​ണ്. വീ​​​​ടു​​​​വി​​​​ട്ടി​​​​റ​​​​ങ്ങി​​​​യ ധൂ​​​​ർ​​​​ത്ത​​​​പു​​​​ത്ര​​​​ൻ തി​​​​രി​​​​കെ​​​​വ​​​​രാ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ച്ചു. മ​​​​ക്ക​​​​ളി​​​​ൽ നി​​​​ന്നു മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ​​​​ക്ക് ഒ​​​​ന്നും മ​​​​റ​​​​ക്കാ​​​​നാ​​​​വാ​​​​ത്ത​​​​തി​​​​നാ​​​​ൽ മാ​​​​തൃ​​​​കാ​​​​പ​​​​ര​​​​മാ​​​​യ ജീ​​​​വി​​​​തം ന​​​​യി​​​​ക്കാ​​​​നും കൂ​​​​ടു​​​​ത​​​​ൽ ക​​​​രു​​​​ണ​​​​യു​​​​ള്ള​​​​വ​​​​രാ​​​​യി മാ​​​​റാ​​​​നും മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ ജാ​​​​ഗ്ര​​​​ത പു​​​​ല​​​​ർ​​​​ത്തണം". "വി​​​​ശ്വാ​​​​സ​​​​ത്തി​​​​ല​​​​ധി​​​​ഷ്ഠി​​​​ത​​​​മാ​​​​യ ജീ​​​​വി​​​​ത​​​​മാ​​​​ണ് കു​​​​ടും​​​​ബ​​​​ത്തി​​​​ന്‍റെ ശ​​​​ക്തി​​​​യും വെ​​​​ളി​​​​ച്ച​​​​വും. കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ വി​​​​ശ്വാ​​​​സ​​​​ത്തി​​​​ലും പ്രാ​​​​ർ​​​​ഥ​​​​ന​​​​യി​​​​ലും ആ​​​​ഴ​​​​പ്പെ​​​​ട്ടാ​​​​ണ് വ​​​​ള​​​​രേ​​​​ണ്ട​​​​ത്. യേ​​​​ശു​​​​വാ​​​​കു​​​​ന്ന ക​​​​ന​​​​ലി​​​​ൽ നി​​​​ന്നു വ​​​​ച​​​​നം സ്വീ​​​​ക​​​​രി​​​​ച്ചു കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ൾ പ്ര​​​​കാ​​​​ശി​​​​ത​​​​മാ​​​​ക​​​​ണം. വി​​​​ശ്വാ​​​​സ പാ​​​​ര​​​​മ്പര്യ​​​​ങ്ങ​​​​ളി​​​​ൽ ജീ​​​​വി​​​​ക്കു​​​​ന്ന ചി​​​​ല കു​​​​ടും​​​​ബ​​​​ങ്ങ​​​​ളി​​​​ൽ ശി​​​​ഥി​​​​ല​​​​ത നേ​​​​രി​​​​ടു​​​​ന്ന​​​​ത് വി​​​​ചി​​​​ന്ത​​​​ന​​​​ത്തി​​​​ന് വി​​​​ധേ​​​​യ​​​​മാക്കണം". മാ​​​​ർ ക​​​​ല്ല​​​​റ​​​​ങ്ങാ​​​​ട്ട് പറഞ്ഞു. ചങ്ങനാശേരി അ​​​​തി​​​​രൂ​​​​പ​​​​ത നി​​​​യു​​​​ക്ത സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​ൻ മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ലി​​​​ന്‍റെ മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​ത്വ​​​​ത്തി​​​​ൽ ഫൊ​​​​റോ​​​​നാ​​​​യി​​​​ലെ വൈ​​​​ദി​​​​ക​​​​ർ ചേ​​​​ർ​​​​ന്ന് വി​​​​ശു​​​​ദ്ധ​​​​കു​​​​ർ​​​​ബാ​​​​ന അ​​​​ർ​​​​പ്പി​​​​ച്ചതോടെയാണ് കണ്‍വെന്‍ഷനു തുടക്കമായത്. സ​​​​ഭ​​​​യു​​​​ടെ വി​​​​ശ്വാ​​​​സ കൈ​​​​മാ​​​​റ്റ​​​​വും, കു​​​​ടും​​​​ബ​​​​വും​​ എ​​​​ന്ന​​​​താ​​​​ണ് ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​ൻ വി​​​​ഷ​​​​യം. വി​​​​കാ​​​​രി​​ ജ​​​​ന​​​​റാ​​​​ൾ മ​​​​ല്പാ​​​​ൻ മോ​​​​ണ്‍. മാ​​​​ത്യു വെ​​​​ള്ളാ​​​​നി​​​​ക്ക​​​​ൽ വി​​​​ഷ​​​​യാ​​​​വ​​​​ത​​​​ര​​​​ണം ന​​​​ട​​​​ത്തി. വൈ​​​​കു​​​​ന്നേ​​​​രം ചങ്ങനാശേരി അ​​​​തി​​​​രൂ​​​​പ​​​​ത ചാ​​​​ൻ​​​​സി​​​​ല​​​​ർ റ​​​​വ.​​​​ഡോ.​​​​ടോം പു​​​​ത്ത​​​​ൻ​​​​ക​​​​ളം വി​​​​ശു​​​​ദ്ധ​​​​ കു​​​​ർ​​​​ബാ​​​​ന അ​​​​ർ​​​​പ്പി​​​​ച്ചു. റ​​​​വ.​​​​ഡോ.​​​​ജോ​​​​ബി ക​​​​റു​​​​ക​​​​പ്പ​​​​റ​​​​ന്പി​​​​ൽ പ്രാ​​​​ർ​​​​ഥ​​​​ന ന​​​​യി​​​​ച്ചു. ഇ​​​​ന്ന് അ​​​​തി​​​​രൂ​​​​പ​​​​ത നി​​​​യു​​​​ക്ത സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​ൻ മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ൽ, റ​​​​വ.​​​​ഡോ.​​​​ദാ​​​​നി​​​​യേ​​​​ൽ പൂവണ്ത്തിൽ എ​​​​ന്നി​​​​വ​​​​ർ വ​​​​ച​​​​ന​​​​പ്ര​​​​ഘോ​​​​ഷ​​​​ണം ന​​​​ട​​​​ത്തും. വൈ​​​​കു​​​​ന്നേ​​​​രം 4.30ന് ​​​​അ​​​​തി​​​​രൂ​​​​പ​​​​താ പ്രൊ​​​​ക്യു​​​​റേ​​​​റ്റ​​​​ർ ഫാ.​​​​ഫി​​​​ലി​​​​പ്പ് ത​​​​യ്യി​​​​ൽ വി​​​​ശു​​​​ദ്ധ​​​​ കു​​​​ർ​​​​ബാ​​​​ന അ​​​​ർ​​​​പ്പി​​​​ക്കും.
Image: /content_image/India/India-2017-03-01-05:17:41.jpg
Keywords: ചങ്ങ
Content: 4310
Category: 18
Sub Category:
Heading: മദ്യശാലകള്‍ അടിച്ചേല്‍പിക്കരുത്: മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍
Content: തൊടുപുഴ: ദേശീയ–സംസ്‌ഥാന പാതകളുടെ ദൂരപരിധിയിൽ നിന്ന് മാറ്റേണ്ട മദ്യശാലകൾ ജനങ്ങൾ തിങ്ങിപാർക്കുന്ന സ്‌ഥലങ്ങളിലും ജനങ്ങൾ എതിർക്കുന്ന ഇടങ്ങളിലും അടിച്ചേൽപ്പിക്കരുതെന്ന് ഇടുക്കി രൂപതാ മെത്രാൻ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ. നെടുങ്കണ്ടത്തു നിന്നു ബിവറേജസ് ഔട്ട്ലെറ്റ് ജനനിബഢമായ തൂക്കുപാലം ടൗണിലേക്ക് മാറ്റി സ്‌ഥാപിച്ചതിനെതിരെ നടക്കുന്ന പ്രതിഷേധ സമരത്തിനു പിന്തുണ അറിയിക്കുകയായിരിന്നു അദ്ദേഹം. "സാമൂഹ്യ തിന്മകൾക്കെല്ലാം കാരണമാകുന്ന മദ്യമെന്ന വിപത്തിനെ ഉന്മൂലനം ചെയ്യുന്നതിന് സുപ്രീംകോടതി നടത്തിയ ശക്‌തമായ വിധിയെ മനസിലാക്കാതെ പാതയോരത്തെ മദ്യശാലകൾ അടച്ചുപൂട്ടുന്നതിനുപകരം ജനവാസ കേന്ദ്രങ്ങളിലേക്കും ജനങ്ങൾ എതിർക്കുന്ന സ്‌ഥലങ്ങളിലേക്കും മാറ്റി സ്‌ഥാപിക്കാനുള്ള അധികൃതരുടെ നീക്കം തികച്ചും അപലപനീയമാണ്". "കേരളത്തിലങ്ങോളമിങ്ങോളം നടക്കുന്ന ജനങ്ങളുടെ പ്രതിഷേധത്തെ കണ്ടില്ലെന്ന് നടിക്കുന്നത് പ്രതിഷേധാർഹമാണ്. ജില്ലയിൽ പലസ്‌ഥലങ്ങളിലും ജനങ്ങളുടെ പ്രതിഷേധം വിജയം കണ്ടുവെന്നത് ശുഭസൂചകമാണ്". തൂക്കുപാലം ടൌണിലെ മദ്യശാലയ്ക്കെതിരെ സമരമുഖത്തണിനിരന്നിരിക്കുന്ന എല്ലാവർക്കും ധാർമ്മിക പിന്തുണയും നല്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Image: /content_image/India/India-2017-03-01-07:25:12.jpg
Keywords: മാത്യൂ, ആനി
Content: 4311
Category: 1
Sub Category:
Heading: നോമ്പ് ദിവസങ്ങളില്‍ സാധുക്കള്‍ക്ക് ഭക്ഷണം നല്‍കുവാന്‍ പ്രത്യേക പദ്ധതിയുമായി മനില അതിരൂപത
Content: മനില: നോമ്പിന്റെ ദിനങ്ങളില്‍ സാധുക്കളായ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കുവാന്‍ മനില രൂപതാ പ്രത്യേക പദ്ധതി തയാറാക്കി. 'ഫാസ്റ്റ് ടൂ ഫീഡ്' എന്ന പ്രത്യേക ക്യാംപെയിന്‍ പ്രകാരമാണ് കുഞ്ഞുങ്ങള്‍ക്ക് ആഹാരം എത്തിച്ച് നല്‍കുക. വിശപ്പും, പോഷകആഹാര കുറവും മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് പോഷക സമൃദ്ധമായ ഭക്ഷണം നല്‍കുന്ന പദ്ധതിയാണ് ഫാസ്റ്റ് ടൂ ഫീഡ്. 2005-ല്‍ തുടക്കം കുറിച്ച് 'ടേബിള്‍ ഓഫ് ഹോപ്പ്' പദ്ധതിയോട് ചേര്‍ന്നാണ് പുതിയ ആശയവും നടപ്പിലാക്കുന്നത്. നോമ്പിന്റെ ദിവസങ്ങളില്‍ തങ്ങള്‍ ഉപവാസത്തിലൂടെ മാറ്റിവയ്ക്കുന്ന ഭക്ഷണത്തിന്റെ തുക പാവപ്പെട്ടവരിലേക്ക് എത്തിക്കുവാനാണ് രൂപതാ പുതിയപദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നോമ്പ് കാലഘട്ടം ഉപവാസത്തിനും പ്രാര്‍ത്ഥനയ്ക്കും നീക്കിവയ്ക്കുന്നതിനോടൊപ്പം, സാധുക്കളെ സഹായിക്കുവാനും വിശ്വാസികള്‍ മുന്‍കൈയെടുക്കണമെന്നു മനില അതിരൂപത ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ലുയിസ് അന്റോണിയോ ടാഗ്ലേ പുറത്തിറക്കിയ ഇടയലേഖനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. "ഈ ദിനങ്ങളില്‍ നാം ദൈവത്തിന്റെ ദാനശീലത്തെ അനുകരിക്കുവാന്‍ ശ്രമിക്കുന്നവരായി തീരണം. സാധുക്കളോടും, ബുദ്ധിമുട്ടുകള്‍ സഹിക്കുന്നവരോടും നാം ഈ ദിനങ്ങളില്‍ ഏറെ അനുകമ്പ കാണിക്കണം. ഒന്നും പ്രവര്‍ത്തിക്കാതെ നിശ്ചലരായി ഇരിക്കുമ്പോള്‍ നമുക്ക് മറ്റുള്ളവരോട് കാരുണ്യപൂര്‍വ്വം ഇടപഴകുവാന്‍ സാധിക്കുകയില്ല. ആലംബഹീനരായ സഹോദരങ്ങളെ കാരുണ്യപൂര്‍വ്വം കരുതുന്ന ദിനങ്ങളായി നോമ്പിന്റെ ദിവസങ്ങളെ നാം മാറ്റിയെടുക്കേണം". ഇടയലേഖനത്തില്‍ പറയുന്നു.
Image: /content_image/TitleNews/TitleNews-2017-03-01-09:05:44.jpg
Keywords: ഫിലിപ്പീ, മനില