Contents

Displaying 3991-4000 of 25037 results.
Content: 4260
Category: 18
Sub Category:
Heading: മലയാറ്റൂര്‍ തീര്‍ത്ഥാടനത്തിന് ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കും
Content: കൊച്ചി: മലയാറ്റൂര്‍ വിശുദ്ധ തോമാശ്ലീഹായുടെ ദേവാലയത്തിലെ വിശുദ്ധ വാരാഘോഷവുമായി ബന്ധപ്പെട്ട് ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കാന്‍ തീരുമാനമായി. മലയാറ്റൂരിലെ വിവിധ ദേവാലയങ്ങളുടെ പ്രതിനിധികളുമായി ഡെപ്യൂട്ടി കളക്ടര്‍ എസ്. ഷാജഹാന്‍ സിവില്‍ സ്റ്റേഷനില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. നേര്‍ച്ച ഭക്ഷണ വിതരണത്തിനു ഡിസ്‌പോസിബിള്‍സ് ഒഴികെ പുനരുപയോഗ യോഗ്യമായ പാത്രങ്ങളില്‍ മാത്രം ഭക്ഷണ വിതരണം നടത്തും. കുരിശുമുടിയിലേക്കുള്ള വഴിയിലെങ്ങും ശുദ്ധജല വിതരണത്തിന് വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കും. പ്ലാസ്റ്റിക്ക് ഗ്ലാസുകള്‍ ഒഴിവാക്കി വെള്ളം സ്റ്റീല്‍ ഗ്ലാസ്സുകളില്‍ വിതരണം ചെയ്യും. ഇത്തരം ക്രമീകരണങ്ങള്‍ ഈ മാസത്തോടെ പൂര്‍ത്തിയാക്കുമെന്ന് കുരിശുമുടി ദേവാലയത്തിലെ ഫാ. സേവ്യര്‍ തേലക്കാട്ട് പറഞ്ഞു. പ്ലാസ്റ്റിക് കവറുകള്‍ ഒഴിവാക്കിയുള്ള മെഴുകുതിരികളുടെ വില്പന പ്രോത്സാഹിപ്പിക്കും. കുടിവെള്ള ബോട്ടിലുകള്‍ കൈവശം വയ്‌ക്കേണ്ടവരില്‍ നിന്ന് എന്‍ട്രന്‍സ് ഫീ ഈടാക്കും. ബോട്ടിലുകളില്‍ ഗ്രീന്‍ സോണ്‍ സ്റ്റിക്കര്‍ ഒട്ടിച്ച് അവ അകത്ത് കടത്താന്‍ അനുവാദം നല്‍കുകയും യാത്രാവസാനം ബോട്ടില്‍ തിരികെ എത്തിക്കുമ്പോള്‍ വാങ്ങിയ എന്‍ട്രന്‍സ് ഫീ തിരികെ നല്‍കുകയും ചെയ്യും. കുടിവെള്ളവും ചായയും വിതരണം ചെയ്യുന്നതില്‍ പ്ലാസ്റ്റിക് വാട്ടര്‍ ബോട്ടിലുകള്‍, പേപ്പര്‍, പ്ലാസ്റ്റിക് കപ്പുകള്‍ എന്നിവ ഒഴിവാക്കും.
Image: /content_image/India/India-2017-02-23-08:17:00.jpg
Keywords: തീര്‍ത്ഥ
Content: 4261
Category: 1
Sub Category:
Heading: മയക്കുമരുന്നിന്റെ ഉപയോഗം തടയാന്‍ യുവാക്കള്‍ക്ക്‌ സ്‌പോര്‍ട്ട്‌സ്‌ പദ്ധതിയുമായി ജലന്തര്‍ രൂപത
Content: ജലന്തര്‍; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മയക്കു മരുന്ന്‌ ഉപോയോഗവും വിപണനവും നടക്കുന്ന പഞ്ചാബിലെ യുവ തലമുറയെ രക്ഷിക്കാന്‍, സ്‌പോര്‍ട്ട്‌സ്‌ യുവാക്കളുടെ വളര്‍ച്ചക്ക്‌ എന്ന പദ്ധതി ജലന്തര്‍ രൂപതയുടെ നേതൃത്വത്തില്‍ ആരംഭിച്ചു. കുട്ടികളും യുവാക്കളുമടങ്ങുന്ന 540 പേര്‍ക്ക്‌ ഇതിന്റെ ഭാഗമായി എട്ട്‌ കോച്ചുകള്‍ ഹോക്കി കളി പരിശീലിപ്പിക്കുന്നു. തൊഴില്‍ രഹിതരും സ്‌ക്കുള്‍ പഠനം പാതി വഴിക്കുവെച്ച്‌ ഉപേക്ഷിച്ചവരുമാണ്‌ ഇവരില്‍ അധികവും. ജലന്തര്‍ രുപതയുടെ കീഴിലുള്ള നവജീവന്‍ ചാരിറ്റബിള്‍ സൊസൈറ്റി ഫോര്‍ ഇന്റഗ്രല്‍ ഡവലപ്‌മെന്റ്‌ എന്ന സാമൂഹ്യ സേവന സംഘടനയാണ്‌ കാരിത്താസ്‌ ഇന്ത്യയുമായി സഹകരിച്ച്‌ പദ്ധതി നടപ്പിലാക്കുന്നത്‌. ഈ സാമൂഹ്യ പ്രശ്‌നത്തില്‍ സഭയുടെ ഇടപെടല്‍ സംസ്ഥാനത്ത്‌ മയക്കുമരുന്നിന്‌ അടിമകളായ കുട്ടികളിലും യുവാക്കളിലും അനുകൂലമായ മാറ്റമുണ്ടാക്കാന്‍ സഹായകരമാകുമെന്ന്‌ നവജീവന്‍ ഡയറക്ടറായ ഫാ: ആന്റണി മാടശ്ശേരി അഭിപ്രായപ്പെട്ടു. സ്‌പോര്‍ട്ട്‌, മയക്ക്‌ മരുന്നിന്റെ അടിമകളില്‍ മാറ്റമുണ്ടാക്കാന്‍ പര്യാപ്‌തമാണ്‌. ജീവിത ശൈലിമാറ്റിയെടുക്കുന്നതോടെ ഇവരെ സമൂഹവും കടുബവുമായി ബന്ധപ്പടുത്തിയാല്‍ ഉത്തരവാദിത്വമുള്ള പൗരന്മാരായി മാറും. ഇതോടെ, ഇവര്‍ തൊഴില്‍ തേടാനും സമൂഹത്തിന്റെ മുഖ്യധാരയില്‍ പ്രവര്‍ത്തിക്കാനും ഇടവരുമെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. പദ്ധതിയില്‍ പ്രാദേശികമായി പ്രവര്‍ത്തിക്കാന്‍ ഇടവക തലത്തില്‍ വേദിയൊരുക്കുന്നുണ്ട്‌. സമാന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനകളും പ്രസ്ഥാനങ്ങളും വ്യക്തികളുമായി ബന്ധപ്പെട്ട്‌ കൂടുതല്‍ ശക്തമായ രീതിയില്‍ പദ്ധതി നിര്‍വ്വഹണം നടത്താനും ഉദ്ദേശിക്കുന്നു. കഴിഞ്ഞ പത്തു വര്‍ഷമായി പഞ്ചാബില്‍ മയക്കുമരുന്നിന്‌ അടിമകളാകുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കയാണ്‌. 2015 ഫെബ്രുവരി-ഏപ്രില്‍ മാസങ്ങള്‍ക്കിടയില്‍ നടത്തിയ ഓപ്പിയോയിഡ്‌ ഇന്റിപെന്റന്റ്‌ സര്‍വ്വേയുടെ ഫലം സാമൂഹ്യ ശാസ്‌ത്രജ്ഞരേയും അധികൃതരേയും ഞെട്ടിച്ചു. ഏകദേശം 2.30 ലക്ഷം പേര്‍ സംസ്ഥാനത്ത്‌ മയക്കുമരുന്ന്‌ സ്ഥിരമായി ഉപയോഗിക്കുന്നവരാണ്‌. ഒരു ലക്ഷം ആളുകളില്‍ 836 പേരും മയക്കുമരുന്ന്‌ ഉപയോഗിക്കുന്നുവെന്ന്‌ ചുരുക്കം. ഇന്ത്യയുടെ ദേശീയ ശരാശരി ലക്ഷത്തിന്‌ 250 പേരാണെന്ന്‌ ഓര്‍ക്കണം. ഗുരുതരമായ ഒരു സാമൂഹ്യപ്രശ്‌നത്തില്‍ കത്തോലിക്കാ സഭ ഇടപെടുമ്പോള്‍ തീര്‍ച്ചയായും അനുകൂല പ്രതികരണങ്ങള്‍ ലഭിക്കുന്നു. സ്‌നേഹവും കരുതലും പരിഗണനയുമാണ്‌ മയക്കുമരുന്നിന്റെ്‌ അടിമത്വത്തില്‍ നിന്നും കരകയറ്റാന്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങള്‍ അദ്ദഹം കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2017-02-23-11:05:56.jpg
Keywords: ഇന്ത്യയില്‍ ഏറ്റവും
Content: 4262
Category: 14
Sub Category:
Heading: ബൈബിൾ ചരിത്ര സത്യമാണെന്ന് പറയുന്നത് എന്തുകൊണ്ട്? കൂടുതൽ രംഗങ്ങളുമായി നോഹയുടെ പേടകം
Content: വില്ല്യംസ്‌ടൗണ്‍: ബൈബിൾ ചരിത്ര സത്യമാണെന്ന് പ്രഖ്യാപിക്കുന്ന രംഗങ്ങളുമായി കെന്‍റകിയില്‍ നിര്‍മ്മിച്ചു ആഗോള ശ്രദ്ധ നേടിയ നോഹയുടെ പേടകം നാളെ വീണ്ടും പൊതു പ്രദര്‍ശനത്തിനായി തുറന്ന്‍ കൊടുക്കും. പുതിയതായി, പേടകത്തിന്റെ അവസാന ഭാഗത്ത്‌ ബൈബിളുമായി ബന്ധപ്പെട്ട പതിനൊന്ന്‌ വ്യത്യസ്ഥമായ രംഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്‌. 'എന്തുകൊണ്ട് ബൈബിള്‍ ചരിത്രസത്യമാകുന്നു' എന്ന പേരിലാണ്‌ പ്രദര്‍ശനത്തിനായി പേടകം തുറന്ന്‍ കൊടുക്കുന്നത്. പഴയനിയമത്തിലെ നോഹയുടെ പേടക മാതൃകയില്‍ 510 അടി വലുപ്പത്തില്‍ മരത്തില്‍ തീര്‍ത്ത മനോഹര നിര്‍മ്മിതി ഇതിനോടകം തന്നെ രാജ്യത്തിനകത്തും പുറത്തും ശ്രദ്ധ നേടികഴിഞ്ഞു, ദൈവം നോഹക്ക് വെളിപ്പെടുത്തി നൽകിയ അതേ അളവിലും രൂപത്തിലും തന്നെയാണ് കൃത്രിമ പേടകം പണിതിരിക്കുന്നത്. 100 മില്യൺ ഡോളർ ചെലവിട്ടാണ് പെട്ടകം നിർമ്മിച്ചത്. പുതിയ മാറ്റങ്ങളുമായി 'നോഹയുടെ പേടകം' സന്ദര്‍ശകര്‍ക്കു തുറന്നു കൊടുക്കുമ്പോള്‍ കൗതുകത്തോടൊപ്പം ബൈബിളിലെ വിശ്വാസസത്യങ്ങളെ കൂടുതല്‍ ഉള്‍കൊള്ളുവാന്‍ പ്രദര്‍ശനം കൊണ്ട് സാധിക്കുമെന്നാണ് സംഘാടകര്‍ വിലയിരുത്തുന്നത്. ഉത്തര കെന്റകിയിലെ ഗ്രാന്റ്‌ കൗണ്ടിയിലേക്ക്‌ പ്രദര്‍ശനം കാണാന്‍ ആയിരങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. പുതിയ മാറ്റങ്ങള്‍ക്ക് ശേഷം പേടകം സന്ദര്‍ശിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
Image: /content_image/News/News-2017-02-23-11:16:15.jpg
Keywords: നോഹ, കണ്ടെത്തി
Content: 4263
Category: 1
Sub Category:
Heading: മയക്കുമരുന്നിന്റെ ഉപയോഗം തടയാന്‍ സ്‌പോര്‍ട്ട്‌സ്‌ പദ്ധതിയുമായി ജലന്തര്‍ രൂപത
Content: ജലന്തര്‍: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മയക്കുമരുന്ന്‌ ഉപയോഗവും വിപണനവും നടക്കുന്ന പഞ്ചാബിലെ യുവതലമുറയെ രക്ഷിക്കാന്‍ നൂതനമായ ആശയവുമായി ജലന്തര്‍ രൂപത. 'സ്‌പോര്‍ട്ട്‌സ്‌ യുവാക്കളുടെ വളര്‍ച്ചക്ക്‌' എന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന പദ്ധതി വഴി തൊഴില്‍രഹിതരും സ്‌കൂള്‍ പഠനം പാതി വഴിക്കുവെച്ച്‌ ഉപേക്ഷിച്ചവരെയും തിരഞ്ഞെടുത്ത് കായികരംഗത്ത് പരിശീലനം നല്‍കുവാനാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ജലന്തര്‍ രുപതയുടെ കീഴിലുള്ള നവജീവന്‍ ചാരിറ്റബിള്‍ സൊസൈറ്റി ഫോര്‍ ഇന്റഗ്രല്‍ ഡവലപ്‌മെന്റ്‌ എന്ന സാമൂഹ്യ സേവന സംഘടനയാണ്‌ കാരിത്താസ്‌ ഇന്ത്യയുമായി സഹകരിച്ച്‌ പദ്ധതി നടപ്പിലാക്കുന്നത്‌. കുട്ടികളും യുവാക്കളുമടങ്ങുന്ന 540 പേര്‍ക്ക്‌ ഇതിന്റെ ഭാഗമായി എട്ട്‌ കോച്ചുകള്‍ ഹോക്കി പരിശീലനം നല്‍കുന്നുണ്ട്. സംസ്ഥാനത്ത്‌ മയക്കുമരുന്നിന്‌ അടിമകളായ കുട്ടികളിലും യുവാക്കളിലും പ്രകടമായ മാറ്റമുണ്ടാക്കാന്‍ പുതിയ പദ്ധതി ഗുണം ചെയ്യുമെന്ന്‌ പ്രതീക്ഷിക്കുന്നതായി നവജീവന്‍ ഡയറക്ടറായ ഫാ. ആന്റണി മാടശ്ശേരി അഭിപ്രായപ്പെട്ടു. മയക്ക്‌ മരുന്നിന്റെ അടിമകളില്‍ മാറ്റമുണ്ടാക്കാന്‍ സ്‌പോര്‍ട്ട്സ് പര്യാപ്‌തമാണ്‌. ജീവിത ശൈലി മാറ്റിയെടുക്കുന്നതോടെ ഇവരെ സമൂഹവും കടുബവുമായി ബന്ധപ്പടുത്തിയാല്‍ ഉത്തരവാദിത്വമുള്ള പൗരന്മാരായി മാറും. ഇതോടെ, ഇവര്‍ തൊഴില്‍ തേടാനും സമൂഹത്തിന്റെ മുഖ്യധാരയില്‍ പ്രവര്‍ത്തിക്കാനും ഇടവരും. പദ്ധതി പ്രാദേശിക തലത്തില്‍ വ്യാപിപ്പിക്കുവാന്‍ ഇടവക തലത്തില്‍ വേദിയൊരുക്കുന്നുണ്ട്‌. സമാന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനകളും പ്രസ്ഥാനങ്ങളും വ്യക്തികളുമായി ബന്ധപ്പെട്ട്‌ കൂടുതല്‍ ശക്തമായ രീതിയില്‍ പദ്ധതി നിര്‍വ്വഹണം നടത്താനും ഉദ്ദേശിക്കുന്നു. ഫാ. ആന്റണി പറഞ്ഞു. 2015 ഫെബ്രുവരി-ഏപ്രില്‍ മാസങ്ങള്‍ക്കിടയില്‍ ഓപ്പിയോയിഡ്‌ ഇന്റിപെന്റന്റ്‌ നടത്തിയ സര്‍വ്വേയില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. സംസ്ഥാനത്ത്‌ ഏകദേശം 2.30 ലക്ഷം പേര്‍ മയക്കുമരുന്ന്‌ സ്ഥിരമായി ഉപയോഗിക്കുന്നവരുണ്ടെന്നും ഒരു ലക്ഷം ആളുകളില്‍ 836 പേരും മയക്കുമരുന്ന്‌ ഉപയോഗിക്കുന്നുവരാണെന്നും പഠനത്തില്‍ കണ്ടെത്തിയിരിന്നു. ഈ സാഹചര്യത്തില്‍ സ്‌നേഹവും കരുതലും പരിഗണനയും നല്‍കി മയക്കുമരുന്നിന്റെ അടിമത്വത്തില്‍ നിന്നും യുവജനങ്ങളെ കരകയറ്റാന്‍ പുതിയ പദ്ധതി ഗുണം ചെയ്യുമെന്നാണ് ജലന്തര്‍ രൂപത പ്രതീക്ഷിക്കുന്നത്.
Image: /content_image/News/News-2017-02-23-12:19:10.jpg
Keywords: പദ്ധതി
Content: 4264
Category: 1
Sub Category:
Heading: ഏഷ്യന്‍ യൂത്ത്‌ ഡേയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് 100 പേര്‍ പങ്കെടുക്കും
Content: ന്യൂഡല്‍ഹി: ഇന്തോനേഷ്യയില്‍ നടക്കുന്ന ഏഴാമത്‌ ഏഷ്യന്‍ യൂത്ത്‌ ഡേയില്‍ ഇന്ത്യയില്‍നിന്നും 100 പേരടങ്ങുന്ന പ്രതിനിധി സംഘം പങ്കെടുക്കും. യോഗ്യകര്‍ത്ത നഗരത്തില്‍ ജൂലായ്‌ 30 മുതല്‍ ആഗസ്‌റ്റ്‌ 6 വരെയാണ്‌ യൂത്ത്‌ ഡേ പരിപാടികള്‍ നടക്കുക. സെമറാങ്‌ രൂപതയാണ് പരിപാടികള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത്. "ആനന്ദിക്കുന്ന ഏഷ്യന്‍ യുവത്വം: ബഹുമുഖ സംസ്‌ക്കാരത്തില്‍ ജീവിക്കുന്ന സുവിശേഷം" എന്ന ആശയമാണ്‌ യൂത്ത്‌ ഡേയുടെ ചിന്താവിഷയം. ഫെഡറേഷന്‍ ഓഫ്‌ ഏഷ്യന്‍ ബിഷപ്പ്‌ കോണ്‍ഫറന്‍സിന്റെ അംഗീകാരത്തോടെ കാത്തലിക്‌ യൂത്ത്‌ ഓഫ്‌ ഏഷ്യയുടെ നിര്‍ദേശ പ്രകാരമാണ്‌ യൂത്ത്‌ ഡേ സംഘടിപ്പിക്കുന്നത്‌. സുവിശേഷ സംബന്ധിയായ നിരവധി പരിപാടികള്‍ യൂത്ത്‌ ഡേയില്‍ അവതരിപ്പിക്കും. ഏഷ്യയിലെ കത്തോലിക്ക യുവജനങ്ങളുടെ സംഗമവേദിയാണിത്‌. മൂന്നു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഏഷ്യന്‍ യൂത്ത് ഡേയില്‍ ഏഷ്യയിലെ വിവിധ രാജ്യങ്ങളില്‍നിന്നും 2000 ത്തിലേറെ യുവജനങ്ങള്‍ പങ്കെടുക്കാറുണ്ട്‌. 2014-ല്‍ ദക്ഷിണ കൊറിയയിലെ ഡെജൊന്‍ രൂപതയിലാണ് അവസാനമായി ഏഷ്യന്‍ യൂത്ത്‌ ഡേ നടന്നത്.
Image: /content_image/TitleNews/TitleNews-2017-02-24-06:22:55.png
Keywords: യുവജന, ഏഷ്യ
Content: 4265
Category: 9
Sub Category:
Heading: ലണ്ടനിൽ തപസ്സുകാല ഒരുക്ക ആത്മീയ സംഗീത ധ്യാനം
Content: ലണ്ടനിലെ വിവിധ സ്ഥലങ്ങളിൽ ബഹുമാനപ്പെട്ട ബിനോജ് മുളവരിക്കൽ അച്ചൻ നയിക്കുന്ന തപസ്സുകാല ഒരുക്ക ആത്മീയ സംഗീത ധ്യാനം - ഫെബ്രുവരി 23, 24, 25, 26 തീയതികളിൽ. സ്നേഹമുള്ളവരെ, അനുഗ്രഹ പൂർണ്ണമായ ഒരു തപസ്സുകാലം കൂടി ആഗതമാകുന്നു. ഈ തപസ്സുകാലത്തിന്റെ ചൈതന്യം ഉൾക്കൊണ്ട് അനുഗ്രഹം നേടാനും അങ്ങനെ നമ്മൾ വിശുദ്ധീകരിക്കപ്പെടാനും പ്രശസ്ത വചനപ്രഘോഷകനായ ബഹുമാനപ്പെട്ട ബിനോജ് മുളവരിക്കൽ അച്ചന്റെ നേതൃത്വത്തിൽ ലണ്ടനിലെ വിവിധ തലങ്ങളിൽ ആത്മീയ സംഗീത ധ്യാനം നടത്തപ്പെടുന്നു. എല്ലാവരേയും ഏറ്റം സ്നേഹത്തോടു കൂടി ഈ ധ്യാനത്തിലേക്ക് സ്വാഗതം ചെയ്യുന്നു. #{red->n->n->23.02.2017: വ്യാഴം ഉച്ചകഴിഞ്ഞ് 3 മുതൽ 9 മണി വരെ }# Venue: St Anselm's Church, The Green, Southall, UB2 4BE #{red->n->n-> 24.02.2017: വെള്ളി വൈകിട്ട് 6 മണി മുതൽ 9 മണി വരെ}# Venue: Our Lady of Lourdes Church, 373 Bowes Road, New Southgate, N11 1AA #{red->n->n->25.02.2017: ശനി രാവിലെ 10 മണി മുതൽ ഉച്ചകഴിഞ്ഞ് 4 മണി വരെ }# Venue: Saint Michael's Church, 9 Fern Avenue. Pollards Hill, Mitcham, Surrey, CR4 1LS #{red->n->n->26.02.2017: ഞായർ ഉച്ചകഴിഞ്ഞ് 2 മണി മുതൽ 8 മണി വരെ }# Venue: St Michael Church, 21 Tilbury Road, East Ham, London, E6 6ED #{blue->n->n-> കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: }# Southall - ക്ലാര പീറ്റർ: 0789888578, മേരി വർഗ്ഗീസ്: 07851958640 New South Gate - ജിമ്മി സ്റ്റീഫൻ: 07850227925, ബെന്നി പാറയ്ക്കൽ: 07876587302 Croydon - ഡെന്നിസ് ഗോമസ്: 07918664314, സുനിൽ പെരേര: 07533971652, ജോജോ ചാക്കോ: 07429330048 East Ham - ആനി സേവ്യർ: 07737763150, ജോളി ഫെർണാണ്ടസ്: 07984583017
Image: /content_image/Events/Events-2017-02-23-15:26:19.jpg
Keywords: ധ്യാനം
Content: 4266
Category: 18
Sub Category:
Heading: ഇന്ത്യയിലെ ഏറ്റവും വലിയ ബൈബിള്‍ ഷോ ചെത്തിപ്പുഴയിലും
Content: ച​ങ്ങ​നാ​ശേ​രി: യേശുവിന്റെ ജനനവും ജീവിതവും മരണവും ഉയിര്‍പ്പുമെല്ലാം മികവോടെ പുനരാവിഷ്‌കരിക്കപ്പെട്ട 'എ​ന്‍റെ ര​ക്ഷ​ക​ൻ' ബൈബിള്‍ മെഗാ ഷോയുടെ അ​ഖി​ലേ​ന്ത്യാ​ത​ല പ്ര​ദ​ർ​ശ​നോ​ദ്ഘാ​ട​നം 26ന് ​വൈ​കു​ന്നേ​രം 6.30 ന് ​ചെ​ത്തി​പ്പു​ഴ ക്രി​സ്തു​ജ്യോ​തി കോ​ളേ​ജ് ഗ്രൗ​ണ്ടി​ൽ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ഷോ​യ്ക്ക് കാ​ണി​ക​ളു​ടെ തി​ര​ക്കേ​റി​യ​തി​നാ​ൽ 26ന് ​രാ​ത്രി 10.30ന് ​ഒ​രു ഷോ ​കൂ​ടി അ​വ​ത​രി​പ്പി​ക്കും. സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി, ച​ല​ച്ചി​ത്ര​താ​രം മ​മ്മൂ​ട്ടി, ഫീ​ലി​പ്പോ​സ് മാ​ർ ക്രി​സോ​സ്റ്റം മാ​ർ​ത്തോ​മ്മ വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും. നൂറ്റമ്പതോളം കലാകാരന്‍മാരും 50-ല്‍ അധികം പക്ഷി മൃഗാദികളുമാണ് 20 സെന്‍റ് സ്റ്റേജില്‍ അണിനിരക്കുക. പീ​ഡാ​നു​ഭ​വ യാ​ത്ര​യും കു​രി​ശു​മ​ര​ണ​വും സ്വ​ർ​ഗാ​രോ​ഹ​ണ​വും ഹൃ​ദ​യ​സ്പ​ർ​ശി​യും ക​ര​ള​ലി​യി​ക്കു​ന്ന​ രീതിയിലാണ് അവതരിപ്പിക്കുന്നത്. ഒ​രു ഷോ​യ്ക്ക് 1200 പേ​ർ​ക്കു​ള്ള ഇ​രി​പ്പി​ട​മാ​ണ് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. 26ന് ​രാ​ത്രി 10.30ന് ​ന​ട​ക്കു​ന്ന ഷോ ​കാ​ണാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 9446835013, 0481-2726481 എ​ന്ന ഫോ​ണു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സ​ർ​ഗ​ക്ഷേ​ത്ര ഡ​യ​റ​ക്ട​ർ ഫാ. ​അ​ല​ക്സ് പ്രാ​യി​ക്ക​ളം അറിയിച്ചു. ചങ്ങനാശേരി സര്‍ഗക്ഷേത്ര ആര്‍ട്ട്‌സ് ആന്റ് കള്‍ച്ചറല്‍ സെന്ററിന്റെയും, മാര്‍ ക്രിസോസ്റ്റം ഗ്ലോബല്‍ പീസ് മിഷന്റെയും നേതൃത്വത്തിലാണ് സൂര്യ സ്റ്റേജ് ആന്റ് ഫിലിം സൊസൈറ്റി 'എന്റെ രക്ഷകന്‍' നിര്‍മ്മിച്ചിരിക്കുന്നത്.
Image: /content_image/India/India-2017-02-24-03:43:30.jpg
Keywords: പക്ഷിമൃഗാദി, ദൃശ്യാനുഭവം
Content: 4267
Category: 18
Sub Category:
Heading: സെന്‍റ് തോമസ് മിഷ്ണറി സൊസൈറ്റി പ്രേഷിത പ്രവര്‍ത്തനത്തിന്റെ ചാലകശക്തി: കര്‍ദ്ദിനാള്‍ ആലഞ്ചേരി
Content: കൊ​​ച്ചി: സെ​​ന്‍റ് തോ​​മ​​സ് മി​​ഷ​​ന​​റി സൊ​​സൈ​​റ്റിയിലെ വൈ​​ദി​​ക​​ർ പ്രേ​​ഷി​​ത പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ന്‍റെ ചാ​​ല​​ക​​ശ​​ക്തി​​യാ​​ണെ​​ന്ന് സീ​​റോ മലബാർ സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച് ബി​​ഷ​​പ് ക​​ർ​​ദിനാള്‍ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി. എം‌എസ്‌ടി സഭയുടെ സു​​വ​​ർ​​ണ ജൂ​​ബി​​ലി ആ​​ഘോ​​ഷം ഉദ്ഘാ​​ട​​നം ചെ​​യ്തു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അദ്ദേഹം. "സു​​വ​​ർ​​ണ ജൂ​​ബി​​ലി ആ​​ഘോ​​ഷം എം​​എ​​സ്ടി ക്ക് ​​ഒ​​രു ച​​രി​​ത്ര മു​​ഹൂ​​ർ​​ത്ത​​മാണ്. ആ​​ഗോ​​ള സ​​ഭ​​യി​​ൽ എം​​എ​​സ്ടി പ്രേ​​ഷി​​ത​​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ന് പു​​തി​​യൊ​​രു അ​​ധ്യാ​​യം കു​​റി​​ക്കു​​മെ​​ന്നാ​​ണ് താ​​ൻ പ്ര​​ത്യാ​​ശി​​ക്കു​​ന്ന​​ത്". കര്‍ദ്ദിനാള്‍ പറഞ്ഞു. സമ്മേളനത്തില്‍ പാ​​ലാ ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. മ​​ഹാ​​ത്മാ​​ഗാ​​ന്ധി യൂ​​ണി​​വേ​​ഴ്സി​​റ്റി വൈ​​സ് ചാ​​ൻ​​സ​​ല​​ർ ഡോ. ​​ബാ​​ബു സെ​​ബാ​​സ്റ്റ്യ​​ൻ വി​​ശി​​ഷ്ടാ​​തി​​ഥി​​യാ​​യി​​രു​​ന്നു. ഡി​​എ​​സ്ടി സ​​ഭ​​യു​​ടെ ജ​​ന​​റാ​​ൾ സി​​സ്റ്റ​​ർ ലി​​സ, എം​​എ​​സ്ടി മു​​ൻ ജ​​ന​​റാ​​ൾ റ​​വ.​ ഡോ.​​കു​​ര്യ​​ൻ വ​​ലി​​യ​​മം​​ഗ​​ലം എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. ച​​ട​​ങ്ങി​​ൽ ആ​​ല​​പ്പു​​ഴ സ്വ​​ദേ​​ശി​​യാ​​യ ജി​​നു ജോ​​ർ​​ജ് തോ​​ടു​​വേ​​ലി എം​​എ​​സ്ടി​​ക്കു​​വേ​​ണ്ടി വര​​ച്ച വി​ശു​ദ്ധ ​തോ​​മാ​​ശ്ലീ​​ഹാ​​യു​​ടെ പു​​തി​​യ എ​​ണ്ണഛാ​​യാ​​ചി​​ത്രം അ​​നാ​​ച്ഛാ​​ദ​​നം ചെയ്തു. ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ങ്ങ​​ൾ അ​​ടു​​ത്ത വ​​ർ​​ഷം ഫെ​​ബ്രു​​വ​​രി 22 വ​​രെ നീ​​ണ്ടു​​നി​​ൽ​​ക്കു​മെ​​ന്ന് ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ജ​​ന​​റ​​ൽ ക​​ണ്‍​വീ​​ന​​ർ ഫാ. ​​ജോസ് പാ​​ല​​ക്കീ​​ൽ അ​​റി​​യി​​ച്ചു. 1968 ഫെ​​ബ്രു​​വ​​രി 22ന് ​​പാ​​ലാ രൂ​​പ​​ത​​യു​​ടെ പ്ര​​ഥ​​മ മെ​​ത്രാ​​ൻ മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വയലി​​ൽ സ്ഥാ​​പി​​ച്ച എം​​എ​​സ്ടി സ​​മൂ​​ഹ​​ത്തി​​ന് ഇ​​ന്ന് ഒ​​രു മെ​​ത്രാ​​നും 354 വൈദികരുമുണ്ട്.
Image: /content_image/India/India-2017-02-24-05:14:57.jpg
Keywords: ആലഞ്ചേരി
Content: 4268
Category: 1
Sub Category:
Heading: അമേരിക്കയില്‍ യേശുപ്രതിമയുടെ തല വെട്ടിമാറ്റി: ഇന്ത്യാനപോളിസില്‍ ക്രൈസ്‌തവര്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു
Content: ഇന്ത്യാനപോളിസ്‌: അമേരിക്കയിലെ ഇന്ത്യാനപോളിസിലെ പള്ളിയില്‍ സ്ഥാപിച്ചിരുന്ന യേശു പ്രതിമയുടെ തല രണ്ടാഴ്‌ചക്കിടെ രണ്ടാം തവണയും വെട്ടിമാറ്റി. വാരാന്ത്യത്തില്‍ ക്രൈസ്‌തവര്‍ക്കെതിരെ പള്ളി തകര്‍ക്കലും പെയിന്റ്‌ സ്‌പ്രേ ചെയ്‌ത്‌ വികൃതമാക്കലും അടക്കം നടന്ന നിരവധി അതിക്രമ സംഭവങ്ങളില്‍ ഒന്നാണിത്‌. കോട്ടേജ്‌ അവന്യുയിലെ പന്തക്കോസ്‌ത്‌ പള്ളിക്ക്‌ പുറത്തു സ്ഥാപിച്ചിരുന്ന യേശു പ്രതിമയുടെ തലയാണ്‌ വെട്ടി ആക്രമികള്‍ കൊണ്ടു പോയത്‌. ഏതാനും ദിവസം മുമ്പ്‌ പ്രതിമയുടെ തല വെട്ടി ഉപേക്ഷിച്ചു പോയതിനാല്‍ തിരിച്ച്‌ ഉറപ്പിക്കാന്‍ കഴിഞ്ഞിരുന്നെന്ന്‌ പാസ്റ്റര്‍ ബ്രേഡ്‌ ഫ്‌ളാസ്‌ക്കെംപ്‌ പറഞ്ഞു. ഇത്തവണ ശരിയാക്കാന്‍ പറ്റുമോ എന്നറിയില്ല. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌, പ്രതിമ സ്ഥാപിച്ച ദിവസം തന്നെ തട്ടി താഴെ ഇട്ട്‌ നാശിപ്പിക്കാന്‍ ശ്രമം നടന്നിരുന്നു, യേശു പ്രതിമയോട്‌ എന്തോ വൈരാഗ്യമുള്ളതുപോലെ. ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ പ്രതിമയെ ആക്രമിച്ചത്‌ ഗുണ്ടായിസമാണെന്നു കരുതാം. എന്നാല്‍, രണ്ടാമതും ചെയ്‌തത്‌ വിദ്വഷമാണെന്നു കരുതണമെന്ന്‌ പ്രതിമ സംഭാവന ചെയ്‌ത സ്‌ത്രിയുടെ പിതാവായ ലിറോയ്‌ മേയേഴ്‌സ്‌ പറഞ്ഞു. ക്രൈസ്‌തവര്‍ക്കെതിരെ അതിക്രമങ്ങള്‍ ഇന്ത്യാനപോളിസില്‍ വര്‍ദ്ധിച്ചു വരുന്നതില്‍ പരക്കെ ആശങ്ക ഉയര്‍ന്നിരിക്കയാണ്‌.
Image: /content_image/News/News-2017-02-24-05:27:47.jpg
Keywords: അമേരിക്കയില്‍ യേശുപ്രതിമയുടെ
Content: 4269
Category: 1
Sub Category:
Heading: ക്രൈസ്‌തവ വിശ്വാസത്തിന്റെ വിജയഗാഥയായീ മൊസൂളിലെ മലമുകളില്‍ കുരിശു നാട്ടി
Content: മൊസൂള്‍: ഏത്‌ പ്രതിസന്ധിയും കടുത്ത പീഢനങ്ങളും തരണം ചെയ്യാന്‍ ക്രൈസ്‌തവ വിശ്വാസത്തിനു ശക്തിയുണ്ടെന്ന ജീവിക്കുന്ന സാക്ഷ്യങ്ങളുമായി മലമുകളില്‍ അവര്‍ കുരിശു നാട്ടി. രണ്ടു വര്‍ഷത്തിലേറെ കാലം ഐഎസ്‌ ഭീകരുടെ വാഴ്‌ചയില്‍ തകര്‍ക്കപ്പെട്ട ദേവാലയങ്ങളും ക്രൈസ്‌തവര്‍ തിങ്ങി താമസിച്ചിരുന്ന പ്രദേശങ്ങളും ഇറാഖി പട്ടാളം പിടിച്ചെടുത്തിരുന്നു. ഇതിനെ തുടര്‍ന്ന്‌ ക്രൈസ്‌തവര്‍ കൂട്ടത്തോടെ തിരിച്ചെത്തിയതോടെയാണ്‌ വിശ്വാസ പ്രഖ്യാപനത്തിന്റെ ഭാഗമായി വലിയ കുരിശു നാട്ടിയത്‌. മൊസൂളിന്‌ 17 മൈലുകള്‍ അകലെ ഭൂരിപക്ഷം ക്രൈസ്‌തവര്‍ വസിച്ചിരുന്ന തെലകഫ്‌-ടെസ്‌ഖോപ്പ ഗ്രാമത്തിന്‌ പ്രത്യാശ തിരിച്ചു കിട്ടിയതിന്റെ തെളിവു കൂടിയാണ്‌ കുരിശ്‌. ഐഎസിന്റെ പിടിവിട്ടതോടെ ക്രൈസ്‌തവര്‍ കൂട്ടത്തോടെ ഗ്രാമത്തിലേക്ക്‌ തിരിച്ചെത്തിക്കൊണ്ടിരിക്കയാണ്‌. ഒരാഴ്‌ച മുമ്പ്‌ ഇവിടെയുള്ള സെന്റ്‌ ജോര്‍ജ്‌ ദേവാലയത്തില്‍ രണ്ടര വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി ദിവ്യബലിയര്‍പ്പണം നടന്നു. ബാഗ്‌ദാദിലെ കല്‍ദായ കത്തോലിക്ക പാര്‍ത്രിയാര്‍ക്ക ളൂവിസ്‌ സാഖോ അന്ന്‌ ആശിര്‍വദിച്ച ഭീമന്‍ കുരിശാണ്‌ മലമുകളില്‍ സ്ഥാപിച്ചത്‌. ബാബിലോണ്‍ പാര്‍ത്രിയാര്‍ക്ക മാര്‍ ളൂവിസ്‌ റാഫെല്‍ സാഖോ ഒന്നാമനടക്കം അധികാരികളും ഉന്നത ഉദ്യോഗസ്ഥരും പ്രാര്‍ത്ഥനാ ശുശ്രൂകളില്‍ പങ്കെടുത്തിരുന്നു.
Image: /content_image/News/News-2017-02-24-07:05:24.jpg
Keywords: മൊസൂളിലെ മലമുകളില്‍ കുരിശു