Contents

Displaying 3961-3970 of 25037 results.
Content: 4229
Category: 7
Sub Category:
Heading: മാര്‍പാപ്പ ആദ്യമായി ഭാരതത്തില്‍ എത്തിയപ്പോള്‍
Content: ജോണ്‍ ഇരുപത്തി മൂന്നാമന്‍ മാര്‍പാപ്പയുടെ പിന്‍ഗാമിയായി കത്തോലിക്കാസഭയുടെ പരമാധ്യക്ഷ പദവിയിലെത്തുകയും രണ്ടാം വത്തിക്കാന്‍ കൌണ്‍സിലില്‍ അധ്യക്ഷത വഹിക്കുകയും ചെയ്ത പോള്‍ ആറാമന്‍ മാര്‍പാപ്പ ആദ്യമായി ഭാരതം സന്ദര്‍ശിച്ചപ്പോള്‍. 1964ല്‍ ബോംബെ ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുത്ത പോള്‍ ആറാമന്‍ പാപ്പ ഇന്ത്യ സന്ദര്‍ശിച്ച ആദ്യ മാര്‍പാപ്പയാണ്.
Image:
Keywords: വീഡിയോ, ദൃശ്യ
Content: 4230
Category: 1
Sub Category:
Heading: മുംബെയില്‍ പരി.കന്യാമാതാവിന്റെ തിരു രൂപത്തെ നിന്ദിച്ചതില്‍ പരക്കെ പ്രതിഷേധം
Content: മുംബെ: കുര്‍ളയിലെ റോഡിനരുകിലുള്ള ഗ്രോട്ടോയില്‍ പ്രതിഷ്‌ഠിച്ചിരുന്ന മാതാവിന്റെ രൂപം അജ്ഞാത സംഘം നിന്ദ്യമായ രീതിയില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പരക്കെ പ്രതിഷേധം.ഞായറാഴ്‌ച പുലര്‍ച്ചെ നാലുമണിയോടടുത്തായിരുന്നു ഗ്രോട്ടോയുടെ ചില്ലുകള്‍ ബൈക്കിലെത്തിയ അജ്ഞാത സംഘം തകര്‍ത്ത്‌ രൂപം വികൃതമാക്കിയത്‌. സ്ഥലത്ത്‌ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന്‌ പോലിസ്‌ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. മോട്ടോര്‍ ബൈക്കിലെത്തിയ മൂന്നു യുവാക്കളാണ്‌ ഗ്രോട്ടോയുടെ ചില്ലുകള്‍ തകര്‍ത്ത്‌ രൂപം വികൃതമാക്കിയതെന്ന്‌ ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇവരെ പിടികൂടാനുള്ള ശ്രമം നടത്തിയെങ്കിലും അവര്‍ രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച്‌പ്രദേശത്തെ കടകള്‍ അടച്ച്‌ നാട്ടുകാര്‍ പ്രതിഷേധേിച്ചു.കുറ്റക്കാരെ ഉടന്‍ അറസ്റ്റ്‌ ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു. 7,000 ത്തോളം ക്രൈസ്‌തവര്‍ പാര്‍ക്കുന്ന പ്രദേശമായ പടിഞ്ഞാറന്‍ കുര്‍ളയിലാണ്‌ സംഭവം. പ്രതികളെ കണ്ടെത്തുന്നതിനായി സിസിടിവി പരിശോധിച്ചു വരികയാണെന്നു മേഖല ഡെപ്യൂട്ടി പോലിസ്‌ കമ്മീഷനര്‍ വി.പരംജിത്ത്‌ സിംഗ്‌ പറഞ്ഞു.
Image: /content_image/News/News-2017-02-20-12:19:29.jpg
Keywords: മുംബെയില്‍ പരി.കന്യാമാതാവിന്റെ
Content: 4231
Category: 1
Sub Category:
Heading: ലൂര്‍ദ്ദില്‍ നടക്കുന്ന അത്ഭുതങ്ങള്‍ ശാസ്ത്രത്തിന്റെ പരിധിക്കും അപ്പുറത്താണെന്ന്‌ നോബല്‍ സമ്മാന ജേതാവായ ഡോ. ലൂക്ക്‌ മൊണ്ടഗെനര്‍
Content: ലൂര്‍ദ്ദ്‌ (ഫ്രാന്‍സ്‌): പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയില്‍ ലൂര്‍ദ്ദില്‍ നടക്കുന്ന അത്ഭുതങ്ങള്‍ ശാസ്ത്രത്തിന് വിശദീകരിക്കാന്‍ കഴിയാത്തതാണെന്ന്‌ എച്ച്‌ ഐ വി അടക്കം നിരവധി കണ്ടുപിടുത്തങ്ങള്‍ നടത്തിയ പ്രശസ്‌ത ശാസ്‌ത്രജ്ഞനും 2008ലെ നോബല്‍ സമ്മാന ജേതാവുമായ ഡോ. ലൂക്ക്‌ മൊണ്ടഗെനര്‍. ലൂര്‍ദ്ദിലെ അത്ഭുതങ്ങളെപ്പറ്റിയുള്ള 'ലെ നോബല്‍ എറ്റ്‌ ലെ മോയിന്‍" എന്ന പുസ്‌തകത്തിലാണ് അജ്ഞേയതാവാദി കൂടിയായ ശാസ്ത്രജ്ഞന്‍ വെളിപ്പെടുത്തല്‍ രേഖപ്പെടുത്തിയിരിക്കുന്നത്. "ലൂര്‍ദ്ദില്‍ അത്ഭുത രോഗശാന്തിയടക്കം നടക്കുന്നുണ്ടെന്ന്‌ പറയുകയും അത് യാഥാര്‍ത്ഥ്യമാകുകയും ചെയ്യുമ്പോള്‍ നിഷേധിക്കേണ്ടതില്ല. അവിടെ നടക്കുന്ന അത്ഭുതങ്ങള്‍ വിശദീകരിക്കാന്‍ എനിക്കു കഴിയില്ല. അത്ഭുത രോഗശാന്തികള്‍ നടക്കുന്നുണ്ടന്നത്‌ സത്യമാണ്‌, അവ ശാസ്ത്രത്തിന്റെ പരിധിക്കപ്പുറത്താണ്". "ഇവിടെ ഓരോ നിമിഷവും ചെറുതും വലുതുമായ രോഗശാന്തി അടക്കമുള്ള നിരവധി അത്ഭുതങ്ങള്‍ നടക്കുന്നുണ്ട്‌. പലതും ശാസ്‌ത്രത്തിനു പോലും വിശദീകരിക്കാനാകാത്ത വിസ്‌മയമാകുന്നു. അത്ഭുതങ്ങളെ നിഷേധിക്കുന്നതിനു പകരം പഠനവിധേയമാക്കുകയാണ്‌ വേണ്ടത്‌. മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിഷേധിച്ച്‌ ഉപേക്ഷിക്കുന്നത്‌ ശരിയല്ല". പാസ്റ്റര്‍ ഇന്‍സ്റ്റിറ്റൂട്ടിന്റെ മുന്‍ ഡയറക്ടര്‍ കൂടിയായ ഡോ. ലൂക്ക്‌ മൊണ്ടഗെനര്‍ കൂട്ടിച്ചേര്‍ത്തു. 1858-ൽ വിശുദ്ധ ബെര്‍ണാഡെറ്റേക്കാണ് ആദ്യമായി ലൂർദിൽ പരിശുദ്ധ അമ്മയുടെ ദർശനം ലഭിക്കുന്നത്. പിന്നീട് പല തവണ പരിശുദ്ധ 'അമ്മ പ്രത്യക്ഷപ്പെടുകയും പാപികൾക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്ന് അവളോട് ആവശ്യപ്പെടുകയും ചെയ്തു. ലൂർദ് മാതാവിന്റെ മധ്യസ്ഥതയാൽ അനേകർക്ക് അത്ഭുതരോഗശാന്തി ലഭിച്ചിട്ടുണ്ടെന്ന് ഇതിനോടകം തന്നെ നിരവധി പേർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇന്ന് അനേകായിരങ്ങൾ സന്ദർശിക്കുന്ന ലോകത്തിലെ ഒരു വലിയ മരിയൻ തീർത്ഥാടന കേന്ദ്രമാണ് ലൂർദ്. < Originally Published on 20/02/17 >
Image: /content_image/News/News-2017-02-20-12:34:32.jpg
Keywords: ലൂര്‍ദ
Content: 4232
Category: 1
Sub Category:
Heading: മുംബൈയില്‍ ദൈവമാതാവിന്റെ തിരുസ്വരൂപം അജ്ഞാത സംഘം തകര്‍ത്തു
Content: മുംബൈ: കുര്‍ളയിലെ റോഡിനരുകിലുള്ള ഗ്രോട്ടോയില്‍ പ്രതിഷ്‌ഠിച്ചിരുന്ന ദൈവമാതാവിന്റെ തിരുസ്വരൂപം അജ്ഞാത സംഘം തകര്‍ത്ത് വികൃതമാക്കി. ഞായറാഴ്‌ച പുലര്‍ച്ചെ നാലുമണിയോടടുത്തായിരുന്നു സംഭവം. ബൈക്കിലെത്തിയ അജ്ഞാത സംഘം ഗ്രോട്ടോയുടെ ചില്ലുകള്‍ തകര്‍ത്തു രൂപം വികൃതമാക്കുകയായിരിന്നു. സംഭവത്തില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അതേ സമയം സ്ഥലത്തെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന്‌ പോലീസ്‌ കനത്ത കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ബൈക്കിലെത്തിയ മൂന്നു യുവാക്കളാണ്‌ ഗ്രോട്ടോയുടെ ചില്ലുകള്‍ തകര്‍ത്ത്‌ രൂപം വികൃതമാക്കിയതെന്ന്‌ ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇവരെ പിടികൂടാനുള്ള ശ്രമം പോലീസ് നടത്തിയെങ്കിലും പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. സംഭവത്തെ തുടര്‍ന്നു സ്ഥലത്തെ കടകള്‍ അടച്ച്‌ പ്രദേശവാസികള്‍ പ്രതിഷേധിച്ചു. കുറ്റക്കാരെ ഉടന്‍ അറസ്റ്റ്‌ ചെയ്യണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു. സംഭവം നടന്ന പടിഞ്ഞാറന്‍ കുര്‍ളയില്‍ 7,000 ത്തോളം ക്രൈസ്‌തവ വിശ്വാസികള്‍ താമസിക്കുന്നുണ്ട്. പ്രതികളെ കണ്ടെത്തുന്നതിനായി സിസിടിവി പരിശോധിച്ചു വരികയാണെന്നു മേഖല ഡെപ്യൂട്ടി പോലീസ്‌ കമ്മീഷണര്‍ വി. പരംജിത്ത്‌ സിംഗ്‌ പറഞ്ഞു. നേരത്തെ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ച സെപ്റ്റംബര്‍ 3-നു മുംബൈയില്‍ സമാനമായ സംഭവം നടന്നിരിന്നു. ജുഹൂ-താരാ റോഡിലെ ദേവാലയത്തോട് ചേര്‍ന്നായി സ്ഥിതി ചെയ്യുന്ന യേശു ക്രിസ്തുവിന്റെ തിരുസ്വരൂപമാണ് അന്ന്‍ അക്രമികള്‍ തകര്‍ത്തത്.
Image: /content_image/News/News-2017-02-20-14:12:35.jpg
Keywords: തകര്‍ത്തു
Content: 4233
Category: 18
Sub Category:
Heading: കന്ധമാൽ കലാപം: മനുഷ്യാവകാശ കമ്മീഷന്‍ യാ​​ഥാ​​ർ​​ഥ്യം മ​​റ​​ച്ചു​​വെക്കാന്‍ ശ്രമിച്ചെന്ന് ആന്‍റോ അക്കര
Content: കോ​​ട്ട​​യം: കന്ധമാ​​ലി​​ലെ സ്വാ​​മി ല​​ക്ഷ്മ​​ണാ​​ന​​ന്ദ​​ കൊ​​ല്ല​​പ്പെ​​ട്ട സം​​ഭ​​വ​​ത്തി​​ൽ യാ​​ഥാ​​ർ​​ഥ്യം മ​​റ​​ച്ചു​​വ​​ക്കാ​​ൻ ദേ​​ശീ​​യ മ​​നു​​ഷ്യാ​​വ​​കാ​​ശ കമ്മീഷനും ശ്ര​​മി​​ച്ചെ​​ന്നു പ്രശസ്ത മാ​​ധ്യ​​മ ​പ്ര​​വ​​ർ​​ത്ത​​ക​​നും പുസ്തക രചയിതാവുമായ ആ​ന്‍റോ അ​​ക്ക​​ര. കോ​​ട്ട​​യം ഡി​​സി ബു​​ക്സ് ഓഡിറ്റോറിയത്തില്‍ "ഹു ​​കി​​ൽ​​ഡ് സ്വാ​​മി ല​​ക്ഷ്മ​​ണാ​​ന​​ന്ദ' എ​​ന്ന പു​​സ്ത​​ക​​ത്തി​​ന്‍റെ മ​​ല​​യാ​​ളം പ​​തി​​പ്പ് പ്ര​​കാ​​ശനം ചെ​​യ്യു​​ന്ന ച​​ട​​ങ്ങി​​ൽ സംസാരിക്കുകയായിരിന്നു അ​ദ്ദേ​ഹം. ന്യൂ​​ന​​പ​​ക്ഷ​​ത്തി​​നു നേ​​ർ​​ക്കു ശ​​ക്ത​​മാ​​യ ആ​​ക്ര​​മ​​ണം അ​​ര​​ങ്ങേ​​റി​​യി​​ട്ടും എ​​ട്ടു വ​​ർ​​ഷ​​ത്തി​​നു​​ള്ളി​​ൽ ഒ​​രു പ​​ത്ര​​ക്കു​​റി​​പ്പുപോ​​ലും പുറത്തിറ​​ക്കാ​​ൻ ദേശീ​യ മനു​​ഷ്യാ​​വ​​കാ​​ശ ക​​മ്മീഷ​​ൻ ത​​യാ​​റാ​​യി​​ട്ടി​​ല്ല. ക​​മ്മീഷ​​​​ന്‍റെ കന്ധമാൽ ക​​ലാ​​പ​​ത്തെ​ക്കു​റി​​ച്ചു​​ള്ള റി​​പ്പോ​​ർ​​ട്ട് സം​​ഘ​​പ​​രി​​വാ​​റി​​ന്‍റെ പത്രക്കു​​റി​​പ്പു പോ​​ലെയാണ്. കന്ധമാ​​ലി​​ൽ സ്വാ​​മി കൊ​​ല​​ചെ​​യ്യ​​പ്പെ​​ട്ട സം​​ഭ​​വ​​ത്തി​​ൽ ജ​​യി​​ൽ​ശി​​ക്ഷ അനുവി​​ക്കു​​ന്ന​​വ​​ർ നി​​ര​​പ​​രാ​​ധി​​ക​​ളാ​​ണ്. സ്വാ​​മി​​യെ കൊ​​ന്ന​​വ​​ർ തന്നെ തെ​​ളി​​വു​​ണ്ടാ​​ക്കി ക്രൈ​​സ്ത​​വ​​രെ പ്ര​​തി​​ക്കൂ​​ട്ടി​​ൽ നി​​ർ​​ത്തു​​ക​​യാ​​യി​​രു​​ന്നു. സ്വാ​​മി​​യു​​ടെ കൊ​​ല​​പാ​​ത​​ക​​വു​​മാ​​യി സ്ഥല​​ത്തെ ക്രൈസ്തവർക്കു യാ​​തൊ​​രു ബ​​ന്ധ​​വു​​മി​​ല്ല. ആ​ന്‍റോ പറഞ്ഞു. ഭ​​വ​​നര​​ഹി​​ത​​രാ​​യ 56,000 പേ​​ർ​​ക്കു ന​​ഷ്ട​​പ​​രി​​ഹാ​​രം നി​​ഷേ​​ധി​​ച്ചു ക​​മ്മീഷ​​നെ സം​​ഘ​​പ​​രി​​വാ​​റി​​ന്‍റെ വ​​ക്താ​​വാ​​ക്കി മാ​​റ്റി​​യെ​​ന്നും ക​​മ്മീഷ​​ൻ ചെ​​യ​​ർ​​മാ​​ൻ ജ​​സ്റ്റീ​​സ് കെ.​​ജി. ബാ​​ല​​കൃ​​ഷ്ണ​​ൻ ആരോപിച്ചു. പു​​സ്ത​​ക​​ത്തി​​ലൂ​​ടെ കാണ്ഡ​​മാ​​ലി​​ൽ ന​​ട​​ന്ന സം​​ഭ​​വ​​ത്തി​​ന്‍റെ യാ​​ഥാ​​ർ​​ഥ്യ​​ങ്ങ​​ൾ തുറന്ന്‍ കാട്ടുകയാണ് അദ്ദേഹം. രാ​ഷ്‌​ട്രീ​​യനേ​​ട്ട​​ങ്ങ​​ൾ​​ക്കു​​വേ​​ണ്ടി സം​​ഘ​​പ​​രി​​വാ​​റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ന്ന ആ​​സൂ​​ത്രി​​ത കൊ​​ല​​പാ​​ത​​ക​​മാ​​യി​​രു​​ന്നു സ്വാ​​മി​​യു​​ടേ​​തെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ഇ​​ത്ത​​ര​​ത്തി​​ൽ ന​​ട​​പ്പാ​​ക്കി​​യ കൊ​​ല​​പാ​​ത​​ക​​ത്തി​ന് രാ​​ജ്യ​​ത്തെ എ​​ല്ലാ സം​​വി​​ധാ​​ന​​ങ്ങ​​ളെ​​യും അ​​വ​​ർ ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്തി. ഇ​​ന്ത്യ ഫൗ​​ണ്ടേ​​ഷ​​ൻ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച "ഹാ​​ർ​​വെ​​സ്റ്റ് ഓ​​ഫ് ഹെ​​യ്റ്റ്'എ​​ന്ന പു​​സ്ത​​ക​​വും ബ്ര​​ണ്ണ​​ൻ പാ​​ർ​​ക്ക​​റു​​ടെ "ഒ​​റീ​​സ ഇ​​ൻ ദി ​​ക്രോ​​സ്ഫ​​യ​​ർ' എ​​ന്ന പു​​സ്ത​​ക​​വും ക്രൈ​​സ്ത​​വ​​രെ പ്ര​​തി​​ക്കൂ​​ട്ടി​​ൽ നി​​ർ​​ത്താ​​നു​​ള്ള ശ്ര​​മ​​മാ​​ണു ന​​ട​​ത്തി​​യ​​ത്. ഇ​​ന്ത്യ​​യു​​ടെ ദേശീയ സു​​ര​​ക്ഷാ ഉ​​പ​​ദേ​​ഷ്ടാ​​വാ​​യ അ​​ജി​​ത് കു​​മാ​​ർ ഡോ​വ​ലി​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള ഫ്ളാ​​റ്റ് വി​​ലാ​​സ​​ത്തി​​ൽ​നി​​ന്നാ​​ണ് "ഹാ​​ർ​​വെ​​സ്റ്റ് ഓ​​ഫ് ഹെ​​യ്റ്റ്'എ​​ന്ന പു​​സ്ത​​കം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​രി​​ക്കുന്നത്. ഇ​​ന്ത്യാ ഫൗ​​ണ്ടേ​​ഷ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ സംഘ​​പ​​രി​​വാ​​ർ തെ​​ളി​​വു​​ക​​ൾ കെ​​ട്ടി​​ച്ച​​മ​​യ്ക്കു​​ക​​യും പ്ര​​ച​​രി​​പ്പി​​ക്കു​​ക​​യും ചെ​​യ്ത​​തി​​ന്‍റെ ശക്തമായ തെളിവാണിത്. ര​​ണ്ടു പു​​സ്ത​​ക​​ത്തി​​ന്‍റെ ര​​ച​​യി​​താ​​ക്ക​​ളും വ്യാ​​ജ​​മാ​​ണെ​​ന്നും അ​​ദ്ദേ​​ഹം ആ​​രോ​​പി​​ച്ചു. ഇ​​ല്ലാ​​ത്ത മൈ​​ക്കി​​ൾ പാ​​ർ​​ക്ക​​റെ​​യും ബ്ര​​ണ്ണ​​ൻ പാ​​ർ​​ക്ക​​റെ​​യും റാം ​​മാ​​ധ​​വി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ സൃ​​ഷ്ടി​​ച്ച​​തിന് പിന്നിലെ ദുരൂഹത എല്ലാവരും മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇ​​ത്ത​​രം സം​​ഭ​​വ​​ങ്ങ​​ളെ​​ല്ലാം വി​​ര​​ൽ ചൂ​​ണ്ടു​​ന്ന​തു സ്വാ​​മി​​യു​​ടെ കൊ​​ല​​പാ​​ത​​ക​​ത്തി​​ലു​​ള്ള സം​​ഘ​​പ​​രി​​വാ​​റി​​ന്‍റെ പ​​ങ്കാ​​ണ്. കന്ധമാ​​ലി​ൽ സ്വാമിയു​​ടെ കൊ​​ല​​പാ​​ത​​ക​​ത്തെ​ത്തു​​ട​​ർ​​ന്നു നൂ​​റോ​​ളം ക്രൈ​​സ്ത​​വ​​ർ കൊ​​ല്ല​​പ്പെ​​ട്ടി​​രു​​ന്നു. 300 പ​​ള്ളി​​ക​​ളും ആ​​റാ​​യി​​രം ഭ​​വ​​ന​​ങ്ങ​​ളും അഗ്നിക്കിരയാ​യി. സ്വാ​​മി​​യു​​ടെ മൃ​​ത​​ദേ​​ഹം വി​​ലാ​​പ​​യാ​​ത്ര​​യാ​​യി കു​​ഗ്രാ​​മ​​ങ്ങ​​ളി​​ലൂ​​ടെ കൊ​ണ്ടു​​ന​​ട​​ന്നു ഹി​​ന്ദു​​ക്ക​​ളി​​ൽ പ്ര​​തി​​കാ​​രം ആ​​ളി​​ക്ക​​ത്തി​​ക്കുന്ന രീ​​തി​​യാ​​യി​​രു​​ന്നു അ​​ന്നു സം​​ഘ​​പ​​രി​​വാ​​ർ ചെ​​യ്ത​​തെ​​ന്നും അ​​ദ്ദേ​​ഹം കു​റ്റ​പ്പെ​ടു​ത്തി. നിരപരാധികളായിട്ടും ജ​​യി​​ലി​​ൽ ശിക്ഷ അനുഭവിക്കുന്നവരെ വി​​ട്ട​​യ​​യ്ക്കാ​​ൻ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ഡി​​സി ഓഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ പു​​സ്ത​​കം പ്ര​​കാ​​ശ​​നം​ചെ​​യ്തു. കെ ​​സു​​രേ​​ഷ് കു​​റു​​പ്പ് എംഎൽഎ അ​​ധ്യ​​ക്ഷ​​ത​ വ​​ഹി​​ച്ചു. എ​​ഴു​​ത്തു​​കാ​​ര​​ൻ മു​​ഞ്ഞി​​നാ​​ട് പ​​ത്മ​​കു​​മാ​​ർ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. ജീ​​വ​​പ​​ര്യ​​ന്ത​​ത്തി​​നു ജ​​യി​​ലിൽ ക​​ഴി​​യു​​ന്ന ഏ​​ഴു നി​​ര​​പ​​രാ​​ധി​​ക​​ളു​​ടെ മോ​​ച​​ന​​ത്തി​​നു​​ള്ള ഒ​​പ്പു ശേ​​ഖ​​ര​​ണ​​ത്തി​​നാ​​യി ത​​യാ​​റാ​​ക്കി​​യ മ​​ല​​യാ​​ളം വെബ്സൈ​​റ്റി​​ന്‍റെ സ്വി​​ച്ച് ഓ​​ണ്‍ ക​​ർ​​മം സു​​രേ​​ഷ് കു​​റു​​പ്പ് എം​​എ​​ൽ​​എ ന​​ട​​ത്തി. {{നിരപരാധികളായ ക്രൈസ്തവരെ വെ​​റു​​തേ ​വി​​ട​​ണ​​മെ​ന്നു ആവശ്യപ്പെട്ട് രാ​ഷ്‌​ട്ര​​പ​​തി, സു​​പ്രിം കോ​​ട​​തി ചീ​​ഫ് ജ​​സ്റ്റീ​​സ്, ദേ​​ശീ​​യ മ​​നു​​ഷ്യാ​​വ​​കാ​​ശ കമ്മീഷ​​ൻ ചെ​​യ​​ർ​​മാനു സമര്‍പ്പിക്കുന്ന നിവേദനത്തില്‍ ഒപ്പ് രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> www.release7innocents.com }}
Image: /content_image/India/India-2017-02-21-03:57:01.jpg
Keywords: പങ്കുചേരാം, കന്ധമാൽ
Content: 4234
Category: 18
Sub Category:
Heading: എം​എ​സ്ടി സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ആരംഭം
Content: കൊ​​​ച്ചി: സെ​​​ന്‍റ് തോ​​​മ​​​സ് മി​​​ഷ​​​ന​​​റി സൊ​​​സൈ​​​റ്റി​​​യു​​​ടെ (എം​​​എ​​​സ്ടി) സു​​​വ​​​ർ​​​ണ ജൂ​​​ബി​​​ലി​​​യാ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​​ക്കു മൈലാപ്പൂരില്‍ തു​​​ട​​​ക്ക​​​മാ​​​യി. ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് മൈലാപ്പൂരിലെ സെ​​​ന്‍റ് തോ​​​മ​​​സ് ബ​​​സി​​​ലി​​​ക്ക​​​യി​​​ൽ പ്രത്യേക ദിവ്യബലിയര്‍പ്പണം നടന്നു. എം​​​എ​​​സ്ടി​​​ സഭയു​​​ടെ ജ​​​ന​​​റാ​​​ൾ ഫാ.​​​കു​​​ര്യ​​​ൻ അ​​​മ്മ​​​ന​​​ത്തു​​​കു​​​ന്നേ​​​ലി​​​ന്‍റെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ അര്‍പ്പിച്ച ബലിയില്‍ 50 വൈ​​​ദി​​​ക​​​ർ സഹകാര്‍മ്മികരായിരിന്നു. മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ഉ​​​ജ്ജൈ​​​ൻ രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​നും എം​​​എ​​​സ്ടി സ​​​ഭാം​​​ഗ​​​വുമായ മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വ​​ട​​ക്കേ​​ൽ സ​​ന്നി​​ഹി​​ത​​നാ​​യി​​രു​​ന്നു. നാ​​​ളെ വൈകു​​​ന്നേ​​​രം 5.30ന് ​​​ന​​​ട​​​ക്കു​​​ന്ന സു​​​വ​​​ർ​​​ണ​​​ജൂ​​​ബി​​​ലി ഉ​​​ദ്ഘാ​​​ട​​​ന​​​ച​​​ട​​​ങ്ങി​​​ൽ സീ​​​റോ​ മ​​​ല​​​ബാ​​​ർ സ​​​ഭ​ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ​ ജോർജ് ആ​​​ല​​​ഞ്ചേ​​​രി ജൂ​​​ബി​​​ലി​​​ദീ​​​പം തെ​​​ളി​​​​ക്കും. ഒ​​​രു വ​​​ർ​​​ഷം നീ​​​ണ്ടു​​​നി​​​ൽ​​​ക്കു​​​ന്ന ജൂ​​​ബി​​​ലി​​​യാ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ക്ര​​​മീ​​​ക​​​ര​​​ണ​​​ത്തി​​​നാ​​​യി നി​​​ര​​​വ​​​ധി ക​​​മ്മി​​​റ്റി​​​ക​​​ൾ രൂ​​​പീ​​​ക​​​രി​​​ച്ചു പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു ജൂ​​​ബി​​​ലി​​​യാ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​റാ​​​യ ഫാ. ​​​ജോ​​​സ് അ​​​യ്യ​​​ങ്ക​​​നാ​​​ൽ അ​​​റി​​​യി​​​ച്ചു.
Image: /content_image/India/India-2017-02-21-04:48:29.jpg
Keywords: ജൂ​ബി​ലി
Content: 4235
Category: 1
Sub Category:
Heading: ഈജിപ്‌തിലെ ക്രൈസ്‌തവരെ തിരഞ്ഞുപിടിച്ച്‌ ആക്രമിക്കുമെന്ന്‌ ഐഎസ്‌
Content: കയ്‌റോ: ഈജിപ്‌തിലെ ക്രൈസ്‌തവര്‍ക്കെതിരെ ഐ എസ്‌ പടയൊരുക്കം വീണ്ടും. ക്രൈസ്‌തവരാണ്‌ തങ്ങളുടെ പ്രിയപ്പെട്ട ഇരകളെന്ന്‌ പ്രഖ്യാപിക്കുന്ന പുതിയ വീഡിയോ ഇസ്ലാമിസ്റ്റ്‌ സ്റ്റേറ്റ്‌ ഭികരവാദികള്‍ പുറത്തിറക്കി. ഐഎസ്‌ ആക്രമിക്കാൻ പദ്ധതിയിട്ടിരിക്കുന്ന പ്രമുഖരായ ക്രൈസ്‌തവരേയും വീഡിയോയില്‍ കാണിക്കുന്നുണ്ട്‌. എകെ 47 കയ്യിലേന്തിയ ഒരു യുവ ഭീകരനാണ് ക്രിസ്ത്യാനികളെ കൊന്നൊടുക്കാനുള്ള പദ്ധതി വീഡിയോയിലൂടെ വിശദീകരിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ മധ്യകയ്‌റോയിലെ ക്രിസ്‌ത്യന്‍ ദേവാലയത്തിൽ നടത്തിയ ചാവേര്‍ ആക്രമണത്തിൽ മുപ്പതു പേരെ കൊലപ്പെടുത്തിയ അബു അബ്ദുള്ള അല്‍ മസ്രിയെ കാണിക്കുന്നതോടൊപ്പം "ഇത്‌ വെറുമൊരു തുടക്കം മാത്ര"മാണെന്ന്‌ 20 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പറയുന്നു. "ഓ, കുരിശിനെ ആരാധിക്കുന്നവരെ, നിങ്ങളെ രാജ്യത്തിന്റെ പടയാളികള്‍ നിരീക്ഷിക്കുന്നുണ്ട്‌.." മുഖം മൂടിയിട്ട മറ്റൊരു ഭീകരന്‍ പറയുന്നു. ക്രൈസ്‌തവര്‍ക്കെതിരെ ലോകത്തിന്റെ പല ഭാഗങ്ങളിലും അതിക്രമങ്ങള്‍ വ്യാപകമായി നടന്നുക്കൊണ്ടിരിക്കെയാണ് ഈ വീഡിയോയും പുറത്തു വന്നിരിക്കുന്നത്. ഈജിപ്‌തിലെ സഭകള്‍ക്കിടയില്‍. കഴിഞ്ഞമാസത്തില്‍ മാത്രം എല്‍ അരിഷ്‌ പട്ടണത്തില്‍ വ്യത്യസ്‌ത സംഭവങ്ങളില്‍ മൂന്നുപേരെ ഭീകരര്‍ വെടിവെച്ചുകൊന്നിരുന്നു. എട്ടു കോടി ജനങ്ങളില്‍ ഭൂരിപക്ഷവും സുന്നി മുസ്ലിമുകളുള്ള രാജ്യത്ത്‌ പന്ത്രണ്ട്‌ ലക്ഷം മാത്രമാണ്‌ ക്രൈസ്‌തവര്‍. ഭരണ ഘടന ക്രൈസ്‌തവര്‍ക്ക്‌ മതസ്വാതന്ത്യം ഉറപ്പാക്കുന്നുണ്ടെങ്കിലും പ്രവര്‍ത്തിയില്‍ രാജ്യത്തെ ക്രൈസ്‌തവര്‍ പരക്കെ കടുത്ത പീഢനങ്ങല്‍ നേരിട്ടുകൊണ്ടിരിക്കകയാണെന്ന്‌ മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടി. 2013 മുതല്‍ ക്രൈസ്‌തവര്‍ക്കെതിരെയുള്ള പീഢനങ്ങള്‍ ഇവിടെ അനുദിനം വര്‍ദ്ധിച്ചുവരികയാണ്.
Image: /content_image/News/News-2017-02-21-07:56:02.jpg
Keywords: ഈജി
Content: 4236
Category: 1
Sub Category:
Heading: തിന്മയെ നന്മകൊണ്ട്‌ നേരിടുക, കുടുബത്തിലെ ശത്രുക്കളെ സ്‌നേഹിക്കുക: ഫ്രാന്‍സിസ്‌ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: കുടുംബത്തിനകത്തുള്ള ശത്രുക്കളെ സ്നേഹിക്കുവാൻ വിശ്വാസികളോട് ആഹ്വാനം ചെയ്തുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ. നമ്മുടെ കുടുംബ ബന്ധത്തിൽ പെട്ടവർ നമ്മെപ്പറ്റി ദുഷ്‌പ്രചരണം നടത്തുമ്പോഴും നമ്മോട്‌ തെറ്റു ചെയ്യുമ്പോഴും അവരെ സ്‌നേഹിക്കാന്‍ അത്ര എളുപ്പമുള്ള കാര്യമല്ലെങ്കിലും ക്രൈസ്‌തവ സ്‌നേഹത്താൽ നമുക്ക് അതിനു സാധിക്കുമെന്ന് മാർപാപ്പ പറഞ്ഞു. "പിശാചിനെ സഹിക്കണമെന്ന്‌ യേശു നമ്മോട്‌ ആവശ്യപ്പെടുന്നില്ല; പകരം തിന്മക്കെതിരെ പ്രതികരിക്കാനാണ്‌ അവിടുന്നു പറയുന്നത്‌." തിന്മയെ തിന്മകൊണ്ട്‌ നേരിടാനല്ല മറിച്ച്‌ നന്മകൊണ്ട്‌ നേരിടാനാണ് ക്രിസ്തു നമ്മെ പഠിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മത്തായിയുടെ സുവിശേഷം അഞ്ചാം അദ്ധ്യായം 43 മുതല്‍ 48 വരെയുള്ള വാക്യങ്ങൾ വിശദീകരിച്ചു സംസാരിക്കയായിരുന്നു പരിശുദ്ധ പിതാവ്‌. "മറ്റൊരാൾ ചെയ്യുന്ന തിന്മപ്രവർത്തിയെ നാം മറ്റൊരു തിന്മകൊണ്ടു നേരിടുമ്പോൾ തിന്മകളുടെ ഒരു ചങ്ങല സൃഷ്ടിക്കപ്പെടുകയാണ് ചെയ്യുന്നത്. പിശാചിന്റെ ഈ ചങ്ങല പൊട്ടിക്കണമെങ്കിൽ നാം തിന്മയെ നന്മകൊണ്ട്‌ നേരിടണം. എന്നാൽ ഇത്, തിന്മയെ അംഗീകരിക്കണമെന്നോ നീതി നിഷേധിക്കണമെന്നോ അര്‍ത്ഥമാക്കുന്നില്ല. നീതിക്കും തിരിച്ചടിക്കും മധ്യേയുള്ള നമ്മുടെ സമിപനം വളരെ പ്രധാനപ്പട്ടതാണന്നാണ് യേശു പഠിപ്പിക്കുന്നത്." സെന്റ്‌ പീറ്റേഴ്‌സ്‌ ചത്വരത്തില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ പങ്കെടുത്ത വിശ്വാസികളോട് അദ്ദേഹം വ്യക്തമാക്കി.
Image: /content_image/News/News-2017-02-21-09:09:30.jpg
Keywords: മാർപാപ്പ
Content: 4237
Category: 13
Sub Category:
Heading: സ്വപ്നം കാണാം.., പണിതുയര്‍ത്താം!
Content: കഴിഞ്ഞ വര്‍ഷം തന്‍റെ മെത്രാഭിഷേകത്തിന് ഇടവകാംഗങ്ങളെ ക്ഷണിക്കുവാനായി അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് ഞങ്ങളുടെ ഇടവകയായ Exeter ല്‍ വരികയുണ്ടായി. ഹൃദ്യമായ ഒരു കൂടിക്കാഴ്ചയായിരുന്നു, അത്. ആ സന്ദര്‍ഭത്തില്‍ പിതാവിനോട് സഭാപരമായ കാര്യങ്ങളെന്തെങ്കിലും ചോദിക്കുവാനുള്ള അവസരം എനിക്കു വന്നു പെട്ടു. എന്‍റെ മനസ്സില്‍ പെട്ടെന്നുയര്‍ന്നു വന്ന ചോദ്യം ഇതാണ്: യുകെ സീറോ മലബാര്‍ സഭയില്‍ ഇടവകകള്‍ രൂപീകരിക്കുന്നതില്‍ സഭ എടുത്തിരിക്കുന്ന നിലപാട് എന്താണ്? പിതാവ് എന്‍റെ ചോദ്യത്തിന് മറുപടി പറഞ്ഞത് ഇങ്ങനെയാണ്; 'സഭ അതിന്‍റെ ചട്ടക്കൂടില്‍ നിന്നു കൊണ്ട് ഇംഗ്ലണ്ടിലെ നിയമങ്ങളും സാഹചര്യങ്ങളും മനസ്സിലാക്കി വിശ്വാസികളുടെ സഹകരണത്തോടെ ഇടവകകള്‍ രൂപീകരിക്കുന്നതില്‍ ശ്രദ്ധ പതിപ്പിക്കും' എന്നായിരുന്നു. ഇക്കാര്യം ഞാന്‍ വിവിധ വ്യക്തികളുമായി പങ്കുവച്ചപ്പോള്‍ എനിക്കു ലഭിച്ച പ്രതികരണങ്ങള്‍ വ്യത്യസ്ഥങ്ങളായിരുന്നു; ചിലര്‍ അനുകൂലിച്ചപ്പോള്‍ മറ്റു ചിലര്‍ പ്രതികൂലിച്ചു സംസാരിച്ചു. നമ്മള്‍ ഇംഗ്ലണ്ടിലെ ഇന്നത്തെ ആത്മീയ സാഹചര്യം മനസ്സിലാക്കണമെന്നും വിലയിരുത്തണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. പല പള്ളികളും ഇവിടെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാതെ പൂട്ടി പോവുകയാണ്. ഈ സാഹചര്യത്തില്‍ നമുക്ക് വലിയൊരു ദൗത്യം നിറവേറ്റാനുണ്ട്. പുതിയ ഇടവകകള്‍ക്ക് രൂപം കൊടുക്കാനും അതു വഴി വിശ്വാസത്തിന്‍റെ ദീപം വീണ്ടും ഊതിത്തെളിക്കുവാനും നമുക്ക് കഴിയും. സഭയുടെ നിയമങ്ങളും വ്യവസ്ഥകളും രീതികളും സഭയുടെ വളര്‍ച്ചയ്ക്കായി ഉപയോഗ‍പ്പെടുത്തുവാനും നമുക്ക് കഴിയും. ഇത് ദൈവം നമുക്ക് നല്‍കിയ വലിയൊരു അവസരമായി കാണണം. പ്രവാസ ദേശത്ത് ദൈവത്തിന്‍റെ നാമം ഉയര്‍ത്തി പിടിക്കുവാനും വിശ്വാസദീപം എല്ലാവരും കാണത്തക്ക വിധം തെളിച്ചു പിടിക്കാനുമുള്ള സുവര്‍ണാവസരമാണിത്. നമുക്ക് വേണ്ടത് എല്ലാവരുടെയും അകമഴിഞ്ഞ സഹകരണമാണ്. ഹൈറേഞ്ചിലും മലബാറിലും കുടിയേറി പാര്‍ത്ത നമ്മുടെ പൂര്‍വികരെ ഈ സന്ദര്‍ഭത്തില്‍ നമുക്ക് ഓര്‍ക്കാം. വലിയ വെല്ലുവിളികള്‍ തരണം ചെയ്തും പ്രകൃതിയോട് പ്രതിസന്ധികളോടും മല്ലിട്ടുമാണ് അവര്‍ ജീവിതം കെട്ടിപ്പടുത്തത്. അത്രയേറെ ത്യാഗം സഹിച്ച അവര്‍ക്ക് ആര്‍ക്കും സഭയുടെ ഇന്നത്തെ വളര്‍ച്ചയും സൗഭാഗ്യവും അനുഭവിക്കാന്‍ സാധിച്ചിട്ടില്ല. പിന്‍തലമുറക്കാരായ നമ്മളാണ് അവരുടെ ത്യാഗങ്ങളുടെയും വിയര്‍പ്പിന്‍റെയും ഫലം അനുഭവിക്കുന്നത്. ഇംഗ്ലണ്ടില്‍ പത്തുപതിനഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് എത്തിച്ചേര്‍ന്ന ആദ്യ കുടിയേറ്റക്കാരായ നമ്മളും ദൈവത്തിന്‍റെ പദ്ധതി പ്രകാരമാണ് ഇവിടെ എത്തിയത് എന്നോര്‍ക്കണം. നമ്മുടെ പാരമ്പര്യങ്ങളും വിശ്വാസങ്ങളും മൂല്യങ്ങളും മുറിഞ്ഞു പോകാതെ സഭയെ പണിതുയര്‍ത്തുവാന്‍ നാം ഓരോരുത്തരും ശ്രമം തുടരേണ്ടിയിരിക്കുന്നു. നമ്മുടെ പ്രയത്നങ്ങളുടെ ഫലം നമ്മുടെ പിന്‍തലമുറ അനുഭവിക്കും. സഭയുടെ അമൂല്യമായ വിശ്വാസ സമ്പത്ത് കെട്ടിപ്പടുത്തത് നമ്മുടെ പൂര്‍വികന്മാരാണെന്ന് ഓര്‍ക്കുക. സ്വന്തമായ പള്ളികളും കണ്‍വെന്‍ഷന്‍ സെന്‍ററുകളും നമുക്ക് സ്വപ്നം കാണാം. അത് നമ്മുടെ ആധ്യാത്മിക വളര്‍ച്ചയ്ക്കും നിലനില്‍പ്പിനും അത്യാവശ്യമാണ്. സഭ തുടങ്ങിയപ്പോഴേ പിരിവ് തുടങ്ങി എന്ന്‍ വിലപിക്കുന്നവരായി മാറാതെ നമ്മുടെ കാഴ്ചപ്പാടുകളും മനസ്സുകളും വലുതാക്കാം. ഭാവിയില്‍ ഭാര്യയും ഭര്‍ത്താവും തമ്മിലും മാതാപിതാക്കളും മക്കളും തമ്മിലും പിരിയാതിരിക്കാന്‍ ഇന്നു തന്നെ നമുക്ക് ദൈവിക ശുശ്രൂഷകളുടെ ഭാഗമാകാം. നമ്മുടെ മക്കളുടെയും പിന്‍തലമുറയുടെയും നന്മയ്ക്കു വേണ്ടി. ഈ നോമ്പുകാലത്ത് അബ്രഹാത്തെ പോലെ "ദൈവം സംവിധാനം ചെയ്തതും നിര്‍മിച്ചതും അടിസ്ഥാനമുറപ്പിച്ചതുമായ ഒരു നഗരത്തെ അവന്‍ പ്രതീക്ഷിച്ചിരുന്നു" (ഹെബ്രായര്‍ 11:10). നമുക്കും പ്രതീക്ഷിക്കാം, സ്വപനം കണ്ടു തുടങ്ങാം. ശോഭനമായ ഭാവിക്കായി സ്വരൂപിച്ചു വയ്ക്കാം. യുകെയിലെ നമ്മുടെ ആദ്യ ദേവാലയം ലഭ്യമാക്കാന്‍ മുന്‍കൈ എടുത്ത മാത്യു ചൂരപൊയ്കയില്‍ അച്ഛന്‍റെയും ലീഡ്സിലെ രണ്ടാമത്തെ പള്ളി നമുക്കായി ലഭ്യമാക്കാന്‍ പരിശ്രമിച്ച ജോസഫ് പോന്നേത്ത് അച്ഛന്‍റെയും സമര്‍പ്പണവും തീക്ഷ്ണതയും നമുക്ക് മാതൃകയാക്കാം. അവര്‍ നടന്ന വഴിയെ നമുക്ക് ചരിക്കാം. കര്‍ത്താവ് നമ്മോടു കൂടെ ഉണ്ടായിരിക്കും.
Image: /content_image/LifeInChrist/LifeInChrist-2017-02-21-11:08:35.jpg
Keywords: സീറോമലബാർ
Content: 4238
Category: 1
Sub Category:
Heading: ഘാനയില്‍ കത്തോലിക്ക സഭയയുടെ നേതൃത്വത്തില്‍ ദേശീയ തിരുഹൃദയ പുനര്‍പ്രതിഷ്‌ഠ
Content: അക്കാറ: ഘാനയില്‍ യേശുവിന്റെ തിരുഹൃദയ പുനര്‍പ്രതിഷ്‌ഠ നടത്തുന്നതിനുള്ള കത്തോലിക്ക സഭയുടെ തയ്യാറെടുപ്പുകള്‍ അന്ത്യഘട്ടത്തിലാണ്‌. ഫ്രാന്‍സിസ്‌ പാപ്പ ഗ്യുസെപ്പിയിലെ കര്‍ദ്ദിനാള്‍ ബര്‍ട്ടെല്ലോയെ, ഘാനയുടെ അറുപതാം സ്വാതന്ത്ര്യദിനം, വത്തിക്കാനുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ നാല്‍പ്പതാം വാര്‍ഷികം, എന്നി ആഘോഷങ്ങളില്‍ പങ്കടുക്കാനായി, വത്തിക്കാന്റെ ഗവര്‍ണറെറ്റ്‌ പ്രസിഡന്റിന്റെ പ്രത്യേക പ്രതിനിധിയായി നിയോഗിച്ചിട്ടുണ്ട്‌. ഘാനയില്‍ ദേശീയ തിരുഹൃദയ പുനര്‍പ്രതിഷ്ടചെയ്യുന്നത്‌ കത്തോലിക്ക സഭയുടെ ആത്മീയ സംഭാവനകളിലെ നാഴികക്കല്ലാണെന്നാണ്‌ കത്തോലിക്കാ സ്‌റ്റാന്റേര്‍ഡ്‌ വീക്കിലി പറയുന്നത്‌. അടുത്തമാസം നാലിനാണ്‌ അക്കാറയില്‍ പുനര്‍പ്രതിഷ്‌ഠാ ചടങ്ങുകള്‍ നടക്കുക.പ്രത്യേക സര്‍വ്വമത പ്രാര്‍ത്ഥനയും അരങ്ങേറും. ഘാനയിലെ അപ്പൊസ്‌തോലിക്ക്‌ ന്യൂന്‍ഷോ ആര്‍ച്ച്‌ ബിഷപ്പ്‌ ജീന്‍ മാരി സ്‌പെയ്‌ച്ച്‌,ഘാന കാത്തലിക്‌ കോണ്‍ഫ്രന്‍സ്‌ പ്രസിഡന്റ്‌ ഫിലിപ്പ്‌ നാമേഹ്‌ തുടങ്ങിയവരും മറ്റു മെത്രാന്മാരും ചടങ്ങില്‍ പങ്കെടുക്കും. 1957 മാര്‍ച്ച്‌ മൂന്നിനായിരുന്നു ഈശോയുടെ തിരുഹൃദയപ്രതിഷ്‌ഠ അക്കാറയിലെ ഹോളി സ്‌പിരിറ്റ്‌ കത്തീഡ്രലില്‍ വെച്ചു ആദ്യമായി നടന്നത്‌. ഇത്‌ രണ്ടാം തവണയാണ്‌ പ്രതിഷ്‌ഠ നടക്കുന്നത്‌, അറുപതു വര്‍ഷത്തിനു ശേഷം.
Image: /content_image/News/News-2017-02-21-11:34:29.jpg
Keywords: ഘാനയില്‍ യേശുവിന്റെ